മദനിയെ മഹത്വവല്‍ക്കരിക്കുവാന്‍ ശ്രമം
ജയില്‍ വാസം മൂലം തനിക്ക് യാതൊരു മാറ്റവും വന്നിട്ടില്ലന്നും താനിപ്പോഴും പഴയ മദനി തന്നെയാണന്നും കേരള സമൂഹത്തിനു മുമ്പില്‍ ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കാന്‍ കൊട്ടിയത്തെ വിവാദ പ്രസംഗത്തിലൂടെ മദനിക്ക് കഴിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരത്തേയും നിയമവ്യവസ്ഥയെ തന്നെയും മദനി വെല്ലുവിളിച്ചപ്പോള്‍ കേട്ടു കയ്യടിക്കാന്‍ സി.പിഎം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കേന്ദ്ര സഹ മന്ത്രി കൊടിക്കുന്നില്‍ സുരേഷും അടക്കമുള്ള നിരവധി ഭരണാധികാരികളും എം.പി. മാരും എം.എല്‍.എ. മാരും രാഷ്‌ട്രീയ നേതാക്കളും അടക്കമുള്ളവര്‍ മദനിക്ക് ഇരുവശവുമായി വിനീത വിധേയരായി നിലയുറപ്പിച്ചിരുന്നു.
സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ മാത്രം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ രാഷ്‌ട്രീയ നേതാക്കള്‍ ഒഴികെയുള്ള പൊതു സമൂഹം മദനിയെ എങ്ങിനെ കാണുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഈ രാഷ്‌ട്രീയ നേതാക്കന്‍മാരുടേയും ഭരണ കര്‍ത്താക്കളുടേയും ജനവഞ്ചനയും ഇരട്ടത്താപ്പും ജനങ്ങള്‍ തിരിച്ചറിയേണ്ടത്. മദനി എന്തെങ്കിലും ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സമരം ചെയ്‌തതിന്റെ പേരിലോ നാട്ടിനു വേണ്ടിയോ അല്ല ജയിലിലായത്. മറിച്ച് നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് എതിരായി കലാപം സൃഷ്‌ടിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ്.
പരസ്‌പര സ്‌നേഹത്തിന്റേയും മത സൗഹാര്‍ദ്ദത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും നാടായ കേരളത്തിന്റെ പൊതു സാമുദായികാന്തരീക്ഷം 1990 നവംബറില്‍ മദനി ഐ.എസ്.എസ്. രൂപീകരിക്കുന്നതിന് മുമ്പും അതിനു ശേഷവും എന്ന നിലയില്‍ ഒരു വിശകലനത്തിന് തയ്യാറാവുമ്പോഴാണ് യഥാര്‍ഥ മദനി ആരാണന്നും കേരള സമൂഹത്തോട് മദനി കാണിച്ച ക്രൂരതകള്‍ എത്ര വലുതാണന്നും നാം തിരിച്ചറിയുന്നത്. ഈ തിരിച്ചറിവ് എന്തുകൊണ്ട് നമ്മുടെ ഭരണാധികാരികള്‍ക്കും രാഷ്‌ട്രീയ നേതാക്കള്‍ക്കും ഉണ്ടാകുന്നില്ല. ഭാരതത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുമ്പോഴും മലയാളികള്‍വിശ്വസിച്ചിരുന്നത് നാം ഇതില്‍ നിന്നെല്ലാം സുരക്ഷിതരാണന്നാണ്. എന്നാല്‍ മലയാളികളുടെ ആ സുരക്ഷിതത്വ ബോധത്തെ തച്ചു തകര്‍ത്തുകൊണ്ട് കേരളത്തിന്റെ മണ്ണില്‍ കലാപത്തിന്റെ കലുഷിതമായ വിഷ വിത്തുകള്‍ പാകിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മദനിക്ക് ഒരിക്കലും മോചിതനാകാന്‍ കഴിയില്ല. അത്തരത്തില്‍ കേരളത്തിലെ ഭീകരതയുടെ പിതാവായി മാറാന്‍ മദനിക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കിയതിന്റെ കൊടും പാതകത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കേരളത്തിലെ ഇടതു- വലതു രാഷ്‌ട്രീ നേതൃത്വങ്ങള്‍ക്കും ആകില്ല. ഇക്കാര്യങ്ങള്‍ കേരളത്തിന്റെ പൊതു സമൂഹം കണ്ടും കേട്ടും മനസ്സിനാസിലാക്കിയ സത്യങ്ങളാണ്.
കേരളത്തിലെ മുസ്ലീം യുവ സാമന്യത്തിനിടയിലേക്ക് ഊതി വീര്‍പ്പിച്ചതും കെട്ടി ചമച്ചതുമായ കഥകള്‍ നിരത്തി തന്റെ വാക് സാമര്‍ത്ഥ്യത്താല്‍ അവരെ കലാപകാരികളാക്കി മാറ്റാന്‍ മദനിക്ക് സാധിച്ചുവെങ്കില്‍, കേവലം വോട്ടുകള്‍ക്കു വേണ്ടി അത്തരം നിറം പിടിപ്പിച്ച കള്ളകഥകളെ ഏറ്റുപാടുവാന്‍ ഇവിടുത്തെ ഇടതുപക്ഷങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും തയ്യാറാവുകയായിരുന്നു. ഇത്തരത്തില്‍ ഇടതന്‍മാരുടെ കൂടി പിന്തുണയാല്‍ അന്ന് കേരള സമൂഹത്തിലേക്ക് മദനി വിതച്ച വിഷ വിത്തുകളാണ് ഇന്ന് ഭാരതത്തിലാകമാനം രാജ്യത്തിന്റെ പരമാധികാരത്തേയും സുരക്ഷിതത്വവും തകര്‍ക്കുന്ന നിലയില്‍ സ്‌പോടന പരമ്പരകള്‍ സൃഷ്‌ടിക്കുന്നത് എന്നതും നാം വിസ്‌മരിച്ചു കൂടാ. പിന്നീട് കേരളത്തില്‍ ഉയര്‍ന്നു വന്നതും വ്യാപിച്ചതുമായ ഏതു തീവ്രവാദ ഗ്രൂപ്പുകളെ പരിശോധിച്ചാലും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ എല്ലാം തുടക്കം പഴയ ഐ.എസ്.എസ്. എന്ന സംഘടനയില്‍ നിന്നാണന്ന് മനസ്സിലാക്കാം.
ഇത്തരം സത്യങ്ങള്‍ പകല്‍ വെളിച്ചം പോലെ നിലനില്‍ക്കുമ്പോള്‍ ആരൊക്കെ എത്ര വാഴ്‌തി പാടിയാലും, എന്തൊക്കെ മാറ്റങ്ങള്‍ മദനിക്ക് സംഭവിച്ചു എന്നു പറഞ്ഞാലും ആ കൊടും പാതകങ്ങളില്‍ നിന്നും മദനിക്ക് മോചനം നേടാന്‍ കഴിയില്ല. കാരണം ഒരു വിഷവിത്ത് നട്ടു വളര്‍ത്തിയവനെ ആ വിഷച്ചെടി നിലനില്‍ക്കുന്നിടത്തോളം കാലം ആളുകള്‍ ഓര്‍ത്തു കൊണ്ടേയിരിക്കും. ഇത്തരം കറുത്ത ഭൂതകാലത്തെ മറന്നു കൊണ്ട് മദനിയെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ച രാഷ്‌ട്രീയ ഭരണ നേതാക്കന്‍മാര്‍ക്കുള്ള മറുപടി തന്നെയാണ് മദനി തന്റെ വിവാദ പ്രസംഗത്തിലൂടെ നടത്തിയിരിക്കുന്നത്.
കേന്ദ്ര മന്ത്രിസ സഭയിലെ അംഗം ഉള്‍പ്പടെയുള്ള എം.പി. മാരുടേയും മറ്റ് ജന പ്രതിനിധികളുടേയും രാഷ്‌ട്രീയ നേതാക്കളുടേയും മുന്നില്‍ വച്ചു കൊണ്ട് ഭാരതത്തിലെ നിയമ വ്യവസ്ഥയെ തന്നെയേയും നീതിന്യായ കോടതികളേയും അപഹസിക്കുവാനും അപ കീര്‍ത്തി പെടുത്തുവാനും മദനി ശ്രമിച്ചപ്പോള്‍ അവരാരും അതിനെ തടയാനോ പ്രതിക്ഷേധിക്കുവാനോ തയ്യാറിയില്ല എന്ന ദുഖ സത്യവും നാം വിസ്‌മരിച്ചു കൂടാ. ഇന്ത്യന്‍ പരമാധികാരത്തേയും നീതിന്യായ വ്യവസ്ഥയേയും വിശ്വസിക്കുന്നില്ല എന്നു പറയുന്നത് തന്നെ രാജ്യദ്രോഹമാണ്. മദനിയുടെ പ്രസംഗം ഓര്‍മ്മിപ്പിക്കുന്നത് 1993 ഒക്‌ടോബര്‍ 10 ന് രാജസ്ഥാനിലെ ജയ്‌പൂരില്‍ മുസ്ലീം പേഴ്‌സണല്‍ ലോബോര്‍ഡ് സംഘടിപ്പിച്ച സമ്മേളനത്തില്‍ എടുത്ത തീരുമാനത്തെയാണ്. ഭാരതത്തില്‍ മുസ്ലീംങ്ങള്‍ക്കു വേണ്ടി ശരിയത്ത് അനുസരിച്ചുള്ള പ്രത്യേക കോടതികള്‍ -ദാറുള്‍ ഖ്യാസാ- സ്ഥാപിക്കാന്‍ പോകുന്നു എന്നതായിരുന്നു തീരുമാനം. ഈ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറി മൗലാന എസ.് നിസാമുദ്ദീന്‍ പറഞ്ഞത് ? മുസ്ലീങ്ങളെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടേയും ഹൈക്കോടതികളുടേയും വിധികള്‍ ശരിയല്ലന്നും മുസ്ലീം ലോ ബേര്‍ഡിന്റെ അഭിപ്രായങ്ങള്‍ക്ക് എതിരാണന്നുമാണ്? . ഏതാണ്ട് അതേ അര്‍ത്ഥത്തിലുള്ള അഭിപ്രായം തന്നെയാണ് കോടതികളുടെ നടപടികളെക്കുറിച്ച് മദനി കൊട്ടിയത്ത് നടത്തിയിട്ടുള്ളതും ഈയൊരു സമീപനം വച്ചു പുലര്‍ത്തുന്ന മദനിക്ക് സ്വഭാവത്തിലും പ്രവര്‍ത്തികളിലും എന്തു പരിവര്‍ത്തനമാണ് വന്നിട്ടുള്ളത് എന്ന് പൊതു സമൂഹത്തോട് വ്യക്തമാക്കാന്‍ പ്രസംഗത്തിന് സാക്ഷിയായ മുഴുവന്‍ നേതാക്കന്‍മാര്‍ക്കും ബാധ്യതയുണ്ട്.
1992 ഏപ്രില്‍ ഒന്നിന് ദക്ഷിണ കേരളത്തിലെ ആറ് ജില്ലകളില്‍ മദനിയുടെ നേതൃത്വത്തിലുള്ള ഐ.എസ്.എസ്. പ്രവര്‍ത്തകര്‍ ക്ഷേത്രങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും , ഗുരുമന്ദിരങ്ങള്‍ക്കും, വീടുകള്‍ക്കും എതിരെ അഴിച്ചു വിട്ട ആക്രമണ പരമ്പരകള്‍ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചതായിരുന്നില്ലേ. എന്തിനേറെ പറയുന്നു 1990 ല്‍ രൂപീകരിച്ച ഐ.എസ്.എസ്. 1992 പിരിച്ചു വിടുമ്പോള്‍ മദനിക്കും കൂട്ടാളികള്‍ക്കു മെതിരെ അറുപതോളം ക്രിമിനല്‍ കേസുകള്‍ കേരളത്തിലെ വിവിധ കോടതികളിലായി നിലവിലുണ്ടായിരുന്നു. ആ കേസുകളുടെയെല്ലാം പരിണിത ഫലങ്ങള്‍ എന്തായി എന്നും, ഈ കേസുകള്‍ പിന്‍വലിക്കാന്‍ ഉണ്ടായ കാരണങ്ങളെക്കുറിച്ചും പൊതു സമൂഹത്തോടു പറയുവാന്‍ കേരളത്തിലെ ഇടതു വലതു മുന്നണികള്‍ തയ്യാറുണ്ടോ. ഇതൊക്കെ രാഷ്‌ട്രീയ ഭരണ നേതാക്കന്‍മാര്‍ക്ക് മറക്കാനായേക്കാം പക്ഷെ ഈ സംഘര്‍ഷങ്ങളില്‍ ഇരകളാക്കപ്പെട്ട ആരോഗ്യവും സമ്പത്തും നഷ്‌ടപ്പെട്ട ആയിരങ്ങള്‍ ഇപ്പോളും ജീവിക്കുന്നുണ്ട് എന്ന വസ്‌തുത എന്തേ ഇവര്‍ മറന്നു പോയി. അതോ അവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും അര്‍ഹതയില്ലന്നാണോ പറയുന്നത്.
കോയമ്പത്തുര്‍ സ്‌പോടനക്കേസില്‍ പ്രതിയാക്കപ്പെട്ട മദനിയെ ജാമ്യം പോലും നല്‍കാതെ ജയിലിലടച്ചു എന്നതായിരുന്നു അദ്ദേഹത്തിന് വേണ്ടി വാദിക്കാന്‍ കേരളത്തിലെ ഇടതു വലതു മുന്നണികളുടെ നേതാക്കളെ പ്രേരിപ്പിച്ച കാര്യം. നീതി നിക്ഷേധത്തിനെതിരെയാണ് സമരം എന്നു വരുത്തി തീര്‍ത്തു ജനങ്ങളെ പറ്റിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വസ്‌തുത മറച്ചു വച്ചു കൊണ്ടാണ് ഇവര്‍ ഈ പ്രചരണങ്ങള്‍ എല്ലാം നടത്തിയിട്ടുള്ളതും. മദനിക്ക് ലഭിച്ച തെറ്റായ ഉപദേശങ്ങളുടെ ഫലമാണ് മദനിയെ ദീര്‍ഘകാലം ജയിലഴിക്കുള്ളിലാക്കിയത് അല്ലാതെ നീതി നിക്ഷേധത്തിന്റെ ഭാഗമായിരുന്നില്ല അത്. ഏതൊരു ക്രിമിനല്‍ കേസിലും എന്നതു പോലെ കുറ്റപ്പത്രം യഥാസമയം സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലങ്കില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നവര്‍ക്ക് ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥ. അതിന്റെ അടിസ്ഥാനത്തില്‍ 1998 ജൂലൈ 24 ന് മദനിക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യക്കാരെ ഹാജരാക്കുവാനോ ജാമ്യത്തുക കെട്ടിവയ്‌ക്കുവാനോ ജാമ്യത്തില്‍ പുറത്തിറങ്ങുവാനോ അന്നു മദനി തയ്യാറായില്ല. ജാമ്യത്തില്‍ ഇറങ്ങി നിയമ നടപടികളെ നേരിടാതെ ഈ വിഷയത്തെ രാഷ്‌ട്രീയമായി നേരിടാനായിരുന്നത്രെ മദനിക്ക് ലഭിച്ച ഉപദേശം. ആ ഉപദേശമാണ് കോയമ്പത്തൂര്‍ കേസില്‍ മദനിയെ ജാമ്യമില്ലാ തടവുകാരാനാക്കി മാറ്റിയത്. അന്ന് നിയമത്തെ വെല്ലുവിളിച്ച് മുതലെടുപ്പിന് ശ്രമിക്കാതെ നിയമത്തിന് കീഴടങ്ങിയിരുന്നെങ്കില്‍ ഒരു പക്ഷെ ഈ നിതിനിക്ഷേധത്തിന്റെ കഥകള്‍ ഉണ്ടാകുമായിരുന്നില്ല. എന്നും നിയമത്തേയും നീതിയേയും വെല്ലുവിളിച്ച പാരമ്പര്യമല്ലെ മദനിക്കുള്ളത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ബോധപൂര്‍വ്വം മറച്ചു വച്ചു കൊണ്ടാണ് മദനിയും പരിവാരങ്ങളും നിതി നിക്ഷേധത്തിന്റെ കഥകള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നത്.
ബാംഗ്ലൂര്‍ സ്‌പോടനക്കേസിന്റെ പേരില്‍ സമന്‍സ് ലഭിച്ചപ്പോള്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുക്കാന്‍ തയ്യാറാകാതെ മുന്‍കൂര്‍ ജാമ്യത്തിനായി നടത്തിയ നീക്കങ്ങളും അറസ്റ്റിനു വേണ്ടി പോലീസ് എത്തിയപ്പോള്‍ നടത്തിയ നാടകങ്ങളും പിന്നീട് നിയമനടപടികള്‍ക്ക് വിധേയനാകാതെ നടത്തിയ രാഷ്‌ട്രീയ നീക്കങ്ങളും തന്നെയാണ് ഈ കേസിലും ജാമ്യം ലഭിക്കുന്നത് താമസിക്കാന്‍ ഇടയാക്കിയത്. അല്ലാതെ കര്‍ണ്ണാടക സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചതു കൊണ്ടു കാര്യമില്ല. അനാരോഗ്യം മൂലം ക്ഷീണിതനായ മദനിക്ക് രോഗശാന്തി വരണമെങ്കില്‍ കേരളത്തില്‍ തന്നെ കൊണ്ടു വന്ന ചികിത്സിക്കണമെന്നാവശ്യപ്പെട്ടാണ് ജാമ്യത്തിന് ശ്രമിച്ചു കൊണ്ടിരുന്നത്. എന്നാല്‍ കര്‍ണ്ണാടക ഹൈക്കോടതിയും സുപ്രീം കോടതിയും മദനിക്ക് ജാമ്യം നിക്ഷേധിക്കുകയും ആവശ്യമായ ചികിത്സ കര്‍ണ്ണാടകയില്‍ തന്നെ നിര്‍ദ്ദേശിക്കുകയും ചെയ്‌തതോടെ പിന്നീടുള്ള നീക്കങ്ങള്‍ക്ക് രാഷ്‌ട്രീയ നിറം നല്‍കുകയും ആയിരുന്നു.
ജാമ്യത്തിന് വേണ്ടിയുള്ള മുറവിളികള്‍ക്ക് ഫലമില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് മദനിയുടെ ഉപേക്ഷിച്ച ഭാര്യയിലുള്ള മകളുടെ വിവാഹം വരുന്നത്. കോയമ്പത്തൂര്‍ സ്‌പോടനക്കേസുമായി ബന്ധപ്പെട്ട് ജയില്‍ മോചിതനായി മദനി തിരിച്ചു വന്ന കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും ഈ ഭാര്യയേയോ മകളേയോ മദനിയുമായി ബന്ധപ്പെട്ട് കണ്ടിട്ടു പോലും ഇല്ലന്നതാണ് വസ്‌തുത. എങ്കിലും മദനിയുടെ ജാമ്യത്തിന് ഇതൊരു മാര്‍ഗ്ഗമാക്കാന്‍ പറ്റുമോ എന്ന ചിലരുടെ ശ്രമങ്ങള്‍ വിജയം കാണുകയും ചെയ്‌തു. കര്‍ശന വ്യസ്ഥകളോടെ മദനിക്ക് ജാമ്യം അനുവദിക്കുകയും ആയിരുന്നു. എന്നാല്‍ ജാമ്യ വ്യസ്ഥകളെ എല്ലാം കാറ്റില്‍ പറത്തി വിശ്വരൂപം പുറത്തെടുത്ത മദനിയെയാണ് നാം പിന്നീട് കണ്ടത്.
ഇത്തരം നീക്കങ്ങള്‍ക്ക് എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് ചേരി വ്യത്യാസമില്ലാതെ ഇവിടുത്തെ ഇടതു വലതു മുന്നണികളിലെ മുഴുവന്‍ നേതാക്കന്‍മാരും ഒരുമിച്ചാണ്. അവരെല്ലാം അതിന് കാരണമായി പറഞ്ഞതും മദനി പഴയ മദനിയല്ലന്നുമാണ്. പക്ഷെ മദനിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലന്നു മാത്രമല്ല പഴയ തീവ്രത അതിലും അധികമായി കാത്തു സൂക്ഷിക്കുന്നുണ്ടന്നും മദനി തന്റെ പ്രവര്‍ത്തികളിലൂടെ തെളിയിച്ചിരിക്കുന്നു.
പക്ഷെ യാതൊരു ഉളുപ്പുമില്ലാതെ ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണം സ്വീകരിച്ചും അല്ലാതെയും എത്തിച്ചേര്‍ന്ന കേന്ദ്രമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയും അടക്കമുള്ള നേതാക്കളുടെ ഉദ്ദേശശുദ്ധി സംശയിക്കേണ്ടിയിരിക്കുന്നു. അവരുടേത് വെറു രാഷ്‌ട്രീയ ലക്ഷ്യം മാത്രമാണന്ന് ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. മദനിക്ക് ജാമ്യം ലഭിച്ചിരുന്നില്ലങ്കില്‍ ഈ വിവാഹത്തില്‍ ഇവരാരെങ്കിലും പങ്കെടുക്കുമായിരുന്നോ. മദനിയുടെ ഉപേക്ഷിക്കപ്പെട്ട ഭാര്യയിലെ പുത്രി എന്നതിലുപരി ഒരു പ്രാധാന്യവും ലഭിക്കാത്ത വിവാഹമായി ഇതു കടന്നു പോവുകയും ചെയ്യുമായിരുന്നേനെ. മദനിയുമായുള്ള ബന്ധം പാര്‍ട്ടിക്ക് നഷ്‌ടമെ വരുത്തിയിട്ടുള്ളൂ എന്ന് സി.പി.എം. പി.ബി. അംഗം പാന്ഥെ തന്നെ വ്യക്തമാക്കിയിട്ടും പിണറായി വിജയന്റേയും കൂട്ടരുടേയും മദനി വിധേയത്വം സംശയിക്കേണ്ടതാണ്. കൊട്ടിയത്ത് മദനിക്ക് ഇരുവശങ്ങളിലും പിന്നിലുമായി അണിനിരന്ന മുഴുവന്‍ നേതാക്കന്‍മാര്‍രും കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്തതിലും ഭീകരവാദത്തിന്റെ വിഷ വിത്തുകള്‍ കേരളമണ്ണില്‍ വിതച്ചതിലും മദനിയുടെ കൂട്ടു പ്രതികളാണന്നു വേണം സംശയിക്കാന്‍. അവരുടെ ബന്ധങ്ങളും രഹസ്യങ്ങളും പുറത്തറിയാതിരിക്കാനാവണം അവര്‍ മദനിക്കൊപ്പം ഉപഗ്രഹങ്ങളെ പോലെ ചുറ്റി കറങ്ങുന്നത്. ആര്‍. എസ്. എസിനെ ചൂണ്ടിക്കാട്ടി കേരള സമൂഹത്തിലെ മുസ്ലീം ജന സമൂഹത്തെ ഭയപ്പെടുത്താനും ആ ഭയപ്പാടിനെ മുതലെടുത്ത് രാഷ്‌ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാനുമാണ് എന്നും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും മറ്റും ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ ചുവട് പിടിച്ചാണ് അവര്‍ എക്കാലത്തും മദനിയുമായി സംഖ്യത്തിലേര്‍പ്പെട്ടിട്ടുള്ളതും നിരവധിയായ മുസ്ലീം ചെറുപ്പക്കാരെ ഭീകരവാദത്തിലേക്ക് തള്ളി വിട്ടിട്ടുള്ളതും. ഇക്കാര്യത്തില്‍ മദനിയും സി.പി.എമ്മും എന്നും ഓരേ കയ്യുമായിരുന്നു. പക്ഷെ സമാധാന പ്രിയരായ മുസ്ലീങ്ങള്‍ മനസ്സിലാക്കാതെ പോയ ഒരു സത്യമുണ്ട്. രണ്ടു മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാന്‍ ശ്രമിക്കുന്ന പഴങ്കഥയിലെ കുറുക്കന്റെ വേഷമാണ് എന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അനുവര്‍ത്തിച്ചു പോന്നിട്ടുള്ളത്. നിങ്ങള്‍ കേരളത്തിന്റെ സമീപ കാല ചരിത്രം പരിശോധിച്ചാല്‍ ആരാണ് മുസ്ലീങ്ങളുടെ ശത്രുക്കള്‍ എന്ന് നിങ്ങള്‍ക്കു തന്നെ തിരിച്ചറിയാനാകും. നിങ്ങളെ ഭീകരവാദത്തിന്റെ മേലങ്കി അണിയിച്ചു നിര്‍ത്തിയതും വോട്ടിനെ വേണ്ടി അതിനെ മുതലെടുത്തതും നാദാപുരത്തും പാറക്കടവിലും നിങ്ങളുടെ ചുടു രക്തം ഒഴുക്കിയതും ഒന്നും ആര്‍.എസ്.എസുകാര്‍ അല്ല മറിച്ച് സി.പി.എമ്മുകാരാണന്നതാണ് വസ്‌തുത. അവര്‍ക്ക് ഇനിയും അനവധി മദനിമാരെ വേണം മുതലെടുപ്പിനും വോട്ടുബാങ്കിനും വേണ്ടി. അതിന്റെ ആവശ്യമുണ്ടോ എന്ന് സമുദായം ചിന്തിക്കുക
സ്‌നേഹത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും ഭൂമിയായിരുന്ന നമ്മുടെ മണ്ണിലും മനസ്സിലും പകയുടേയും ചോരയുടേയും വിത്തുകള്‍ മുളപ്പിച്ച തീവ്രവാദത്തിന്റെ വഴിയിലേക്ക് നിരവധിയായ മുസ്ലീം യുവാക്കളെ തള്ളിവിടുകയും അവരുടെ അസംഖ്യം ഉമ്മമാരേയും കണ്ണീര്‍ കുടിപ്പിക്കുകയും ചെയ്‌ത മദനിയും ആ മദനിയെ ഇടതും വലതും നിന്ന് പ്രോത്സാഹിപ്പികയും ചെയ്യുന്ന കുറുക്കന്‍മാരേയും അല്ല പരസ്‌പര സ്‌നേഹത്തോടെ ഒത്തുരമയോടെയും ജീവിച്ച പഴയ മനസ്സുകളെയാണ് നമുക്കിന്നാവശ്യം.


Comments
Post a Comment