കേരളത്തിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം ...!?
കേരളത്തിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം
...!?
കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ വനമേഖലകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടന്ന് പോലീസും സര്‍ക്കാരും സ്ഥിരീകരിച്ചതിലൂടെ മലയാളികളുടെ വാര്‍ത്തകളില്‍ മാവോയിസവും സജീവമായിരിക്കുന്നു. കേരള - കര്‍ണ്ണാടക അതിര്‍ത്തിയിലെ കാനവയല്‍ തട്ടേരി എസ്റ്റേറ്റിലെ തൊഴിലാളികളാണ് ആയുധധാരികളായ അഞ്ച് മാവോയിസ്റ്റുകളെ ആദ്യം കണ്ടത്. ഭാരതത്തിന്റെ മദ്ധ്യ പൗരസ്‌ത്യ ഭാഗങ്ങളിലെ മലയോര മേഖലകളിലും ആന്ധ്ര, ഛത്തിസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും നിന്നും ഉയര്‍ന്നു കേട്ടിരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തന ശൈലി ഇനി കേരളത്തിലും ദൃശ്യമാകാന്‍ പോകുന്നു എന്നു വേണം കരുതാന്‍.
എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഈ മാവോയിസ്റ്റ് ഭീഷണിയുടെ വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ജനശ്രദ്ധ തിരിക്കല്‍ തന്ത്രമായി കാണുന്നവരുമുണ്ട്. സൂര്യനെല്ലി കേസ്സും അതുയര്‍ത്തിയ വിവാദങ്ങളും മൂലം നട്ടം തിരിയുന്ന സര്‍ക്കാര്‍ ജനശ്രദ്ധ തിരിക്കാന്‍ പടച്ചു വിട്ട കള്ളകഥകളാണിവയെന്നും സോഷ്യല്‍ നെറ്റു വര്‍ക്കുകളിലൂടെയും മറ്റും പ്രചരിക്കുന്നുണ്ട്. എങ്കിലും മാവോയിസ്റ്റ് ഭീഷണിയില്‍ നിന്നും കേരളവും വിമുക്തമല്ലന്ന് വസ്‌തുത സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്നു. ഈ പ്രചരണങ്ങള്‍ മൂലം ഉണ്ടാകാവുന്ന സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും ജനങ്ങളില്‍ സൃഷ്‌ടിച്ചേക്കാവുന്ന ഭീതികളെക്കുറിച്ചും ഭരണകര്‍ത്താക്കള്‍ക്ക് വിവേക ബുദ്ധി ഉണര്‍ന്നപ്പോള്‍ മുമ്പ് നടത്തിയ പ്രസ്ഥാവനകളെ തിരുത്താന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തയ്യാറായിട്ടുണ്ടങ്കിലും ജനങ്ങള്‍ക്ക് അതത്ര ബോദ്ധ്യം വന്നിട്ടില്ല. മാവോയിസ്റ്റ് ഭീഷണിയെ നേരിടുവാന്‍ ചിലയിടങ്ങളില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന യുദ്ധസമാനങ്ങളായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് സര്‍ക്കാരിന്റെ ഭീതിയിലേക്കു തന്നെയാണ്.
മാവോയിസം എന്നത് കേരളത്തിന് പുതിയ സംഭവമൊന്നുമല്ല. പണ്ട് നക്‌സലേറ്റുകള്‍ എന്ന പേരില്‍ ആയിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത് എന്നു മാത്രം. പ്രത്യശാസ്‌ത്രപരമായി എല്ലാ സക്‌സല്‍ ഗ്രൂപ്പുകളും പിന്‍തുടര്‍ന്നു വരുന്നത് മാവോയിസം തന്നെയാണ്. പശ്ചിമബംഗാളിലെ നക്‌സല്‍ ബാരി എന്ന ഗ്രാമത്തില്‍ കനു സന്യാലിന്റേയും, ചാരു മജുംദാറിന്റേയും നേതൃത്വത്തില്‍ 1967 ല്‍ നടത്തിയ സായുധ വിപ്ലവത്തിലൂടെയാണ് ഇന്ത്യയില്‍ മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമാകുന്നത്. ആദ്യ വിപ്ലത്തിന്റെ വേദിയായ നക്‌സല്‍ ബാരി എന്ന ഗ്രാമത്തിന്റെ പേരില്‍ നിന്നുമാണ് ഇന്ത്യന്‍ മാവോയിസ്റ്റുകളെ നക്‌സലുകള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. കനു സന്യാലിനും, ചാരു മജുംദാറിനും ഒപ്പം മാവോ സേതുംഗ്, പ്രചണ്ട, കൊണ്ടാപ്പിള്ളി സീതാരാമയ്യ എന്നിവരുമൊക്കെയായിരുന്ന ഇന്ത്യന്‍ മാവോയിസ്റ്റുകളുടെ ആചാര്യന്‍മാര്‍.
അറുപതുകളുടെ അവസാനമാണ് കേരളത്തില്‍ നക്‌സല്‍ പ്രസ്ഥാനങ്ങളുടെ വേരോട്ടം ആരംഭിച്ചത്. ആകര്‍ഷകങ്ങളായ മുദ്രാവാക്യങ്ങളിലൂടെയും ചടുലമായ പ്രവര്‍ത്തന ശൈലികളിലൂടെയും വിദ്യാ സമ്പന്നരായ കേരളത്തിലെ ഒരു വിഭാഗം ചെറുപ്പക്കാരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടേയും ഇടയിലേക്ക് കടന്നു ചെല്ലാനും അവരില്‍ സ്വാധീനം ഉറപ്പിക്കുവാനും നക്‌സല്‍ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിരുന്നു. അന്നത്തെ സാമൂഹിക ചുറ്റുപാടുകളും ജന്മിത്വവുമെല്ലാം നക്‌സല്‍ ആശയങ്ങള്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണ് ഒരുക്കികൊടുക്കുകയും ചെയ്‌തിരുന്നു. പക്ഷെ അവര്‍ നടപ്പിലാക്കിയ ഉന്മൂലന സിദ്ധാന്തം മൂലം ഈ സ്വാധീന ശക്തി പതുക്കെ പതുക്കെ കുറഞ്ഞുകൊണ്ടിരുന്നു. ജനാധിപത്യ ക്രമത്തില്‍ ഇത്തരം ആശയങ്ങളുടെ പ്രസക്തിക്കുള്ള കുറവുമൂലവും, വഴിപിഴച്ച പ്രവര്‍ത്തന ശൈലികള്‍ മൂലവും, ഭരണകൂടത്തിന്റെ ശക്തമായ നടപടികള്‍ മൂലവും ഈ ആശയങ്ങളെ കേരളത്തിന്റെ മണ്ണില്‍ ഏറെക്കാലം പിടിച്ചു നിര്‍ത്താന്‍ അവര്‍ക്കായില്ല. എഴുപതുകളുടെ ആദ്യത്തില്‍ അവര്‍ക്ക് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ ജനസമ്മതി എഴുപതുകളുടെ അവസാനമായപ്പോഴേക്കും ശിഥിലമായി തീരുകയായിരുന്നു. എണ്‍പതുകളിലേക്ക് അടുത്തപ്പോഴേക്കും ശിഥിലമായ സംഘടനാ സംവിധാനങ്ങള്‍ പരസ്‌പരമുള്ള എതിര്‍പ്പുകളിലേക്കും സംഘട്ടനങ്ങളിലേക്കും വഴിതിരിഞ്ഞു. മുപ്പതിലധികം ചെറു ഗ്രൂപ്പുകളായി അപ്പോഴേക്കും അവര്‍ വേര്‍പിരിഞ്ഞിരുന്നു. കടുത്ത മാവോയിസ്റ്റുകള്‍ പലരും സായുധ വിപ്ലവത്തിന്റെ പാത ഉപേക്ഷിച്ച് ജനകീയ ജനാധിപത്യത്തിന്റേയും, എന്തിനേറെ ആത്മീയതയുടേയും പാതയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്‌തു. മറ്റൊരു വിഭാഗം നിസംഗരായി മാറുകയും ചെയ്‌തു. അടിയന്തിരാവസ്ഥയുടെ പിന്‍ ബലത്തില്‍ അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി കെ.കരുണാകന്‍ നടത്തിയ കടുത്ത പ്രയോഗങ്ങളായിരുന്നു നക്‌സല്‍ പ്രസ്ഥാനങ്ങളുടെ തകര്‍ച്ചുക്കുള്ള മറ്റൊരു പ്രധാന കാരണം. കുന്നിക്കല്‍ നാരായണന്‍, ഫിലിപ്പ് എം. പ്രസാദ്, കെ.വേണു, അജിത, ഗ്രോ വാസു, വര്‍ഗ്ഗീസ്, ചോമന്‍ മൂപ്പന്‍, എം.പി. കാളന്‍, മന്ദാകിനി നാരായണന്‍, കെ.എന്‍. രാമചന്ദ്രന്‍, മുണ്ടൂര്‍ രാവുണ്ണി തുടങ്ങിയവരൊക്കെയായിരുന്നു അക്കാലത്തെ പ്രമുഖ നക്‌സല്‍ നേതാക്കള്‍.
അടിയന്തിരവസ്ഥയിലെ പ്രമുഖ രക്തസാക്ഷി രാജനിലൂടെയും ചില സിനിമകളിലൂടെയുമെല്ലാം എണ്‍പതുകളില്‍ നക്‌സല്‍ ആശയങ്ങള്‍ക്ക് ജനസമ്മിതി നേടാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. ശിഥിലമായ സംഘടനാ സംവിധാനങ്ങളിലൂടെ പരസ്‌പരം പോരടിക്കുന്ന ചെറു ഗ്രൂപ്പുകളായി മാറിയ സംഘടനകള്‍ക്ക് സമൂഹത്തില്‍ കാര്യമായ ചലനങ്ങള്‍ ഒന്നുമുണ്ടാക്കന്‍ ആയില്ല. 1986 ല്‍ പുറത്തിറങ്ങിയ എം.ടി-ഹരിഹരന്‍ ടീമിന്റെ പഞ്ചാംഗ്നി എന്ന സിനിമയില്‍ ഗീത അവതരിപ്പിച്ച കഥാപാത്രത്തിലൂടെയും 1988 ല്‍ പുറത്തിറങ്ങിയ എം.ടി-ഹരിഹരന്‍ ടീമിന്റെ തന്നെ ആരണ്യകം എന്ന സിനിമയില്‍ ദേവന്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയും നക്‌സിലസത്തെ മഹത്വ വല്‍ക്കരിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെങ്കിലും അവയ്‌ക്കൊന്നും സിനിമക്കപ്പുറം പ്രത്യയശാസ്‌ത്രപരമായി ജനമനസ്സുകളെ സ്വാധീനിക്കുവാന്‍ സാധിച്ചില്ല.
പിന്നീട് അവശേഷിച്ച ചെറു ഗ്രൂപ്പുകളില്‍ ചിലതാവട്ടെ പാലക്കാട് കളക്‌ടറെ ബന്ധിയാക്കിയ സംഭവത്തിലൂടെയും, എ.ഡി.ബി വിരുദ്ധ സമരത്തിലൂടെയും മറ്റും ഒറ്റപ്പെട്ട പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും അവയ്‌ക്കൊന്നും കാര്യമായ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിഞ്ഞതുമില്ല. അത്തരം ഗ്രൂപ്പില്‍ പെട്ട ചില ആളുകള്‍ തന്നെയാണ് ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്യുന്നതും. അവശേഷിക്കുന്ന മറ്റു ഗ്രൂപ്പുകളാവട്ടെ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് തിരിയുകയും ചെയ്‌തു. അതില്‍ തന്നെ പല സംഘടനകളും പെട്രോഡോളറിന്റെ പിന്‍ബലത്താല്‍ മനുഷ്യാവകാശത്തിന്റെ മുഖം മൂടിയണിഞ്ഞ ദേശവിരുദ്ധ ശക്തികളുടെ കുഴലൂത്തുകാരായി മാറുകയും ചെയ്‌തിരിക്കുന്നു.
തൊണ്ണൂറുകള്‍ പിന്നിട്ടപ്പോഴേക്കും കേരളത്തിലെ നക്‌സല്‍ കഥകളെല്ലാം കെട്ടുകഥകളാക്കപ്പെടുകയോ, വിസ്‌മരിക്കപ്പെടുകയോ ചെയ്‌തിരിക്കുന്നു. എണ്‍പതുകളിലും മറ്റും സിനികള്‍ നക്‌സിലസത്തെ മഹത്വ വല്‍ക്കരിച്ചപ്പോള്‍ അതിനുശ്ശേഷം ഇറങ്ങിയ പല സിനികളിലാകട്ടെ നക്‌സിലസത്തെ ഹാസ്യവല്‍ക്കരിക്കുകയും ചെയ്‌തിരിക്കുന്നു. മിഥുനം എന്ന സിനിമയില്‍ ശ്രീനിവാസന്‍ പറയുന്ന ഡയലോഗുകളും, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ എന്ന സിനിമയില്‍ ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍ പറയുന്ന ഡയലോഗുകളും നക്‌സിലസത്തെ കണക്കിന് കളിയാക്കുന്നതായിരുന്നു.
അങ്ങിനെ കേരള സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകന്നു നിന്നിരുന്ന മാവോയിസമാണ് ഇപ്പോള്‍ പുതിയ രൂപത്തില്‍ കേരളത്തിന്റെ പടി വാതിക്കല്‍ എത്തിയിരിക്കുന്നത്. ഭാരതത്തിന്റെ മദ്ധ്യ പൗരസ്‌ത്യ ഭാഗങ്ങളില്‍ സമാന്തര ഭരണകൂടങ്ങളായി മാവോയിസ്റ്റുകള്‍ മാറിയിട്ടുണ്ട്. മുമ്പുള്ളതിനേക്കാള്‍ വലിയ ഒരു വ്യത്യാസം ഇത്തരം ശക്തികള്‍ക്ക് രാജ്യത്ത് അസ്ഥിരത സൃഷ്‌ടിക്കുവാന്‍ ശ്രമിക്കുന്ന വിദേശ ശക്തികളുടെ വലിയ തോതിലുള്ള ബാഹ്യ സഹായങ്ങള്‍ ലഭിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ കരുതലോടെ വേണം ഓരൊ നീക്കങ്ങളും. ഇത്തരം ആളുകള്‍ക്ക് എതിരായ നീക്കങ്ങള്‍ ശക്തമാക്കുന്നതിനൊപ്പം തന്നെ അടിസ്ഥാന ജന വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ കൂടി സര്‍ക്കാര്‍ തയ്യാറാകണം. അര്‍ഹമായ നീതി നിക്ഷേധിക്കപ്പെട്ടവരേയും അവഗണിക്കപ്പെടുന്നവരേയും വേഗത്തില്‍ ആകര്‍ഷിക്കാനും അവരോടൊപ്പം നിന്നുകൊണ്ട് അവരുടെ ആളുകളായി മാറാനും ഇക്കൂട്ടര്‍ക്ക് സാധിക്കും. അതുകൊണ്ടു അവരിലൂടെ തന്നെ അവര്‍ക്ക് സംരക്ഷണവും ഒളിത്താവളങ്ങളും ലഭിക്കും. നിയമ നിതിന്യായ വ്യവസ്ഥകളെ ദൃഡീകരിക്കുവാനും അതോടൊപ്പം സാമൂഹ്യ നീതി ഉറപ്പാക്കാനും സര്‍ക്കാരിനു സാധിച്ചാല്‍ മാവോയിസ്റ്റുകളെ പോലുള്ളവര്‍ക്ക് സമൂഹത്തില്‍ താനെ ഇടമില്ലാതാകും. രോഗത്തെ ഇല്ലാതാക്കുന്നതിനൊപ്പം രോഗ കാരണത്തെ കൂടി കണ്ടെത്തി ഇല്ലാതാക്കന്‍ കഴിയണം.

Comments
Post a Comment