സന്തോഷ്‌ അറയ്‌ക്കല്‍
















ഇടുക്കി ജില്ലയുടെ പ്രവേശന കവാടമായ തൊടുപുഴയില്‍ അധിവസിക്കുന്നു
തൊടുപഴയിലെ സാമൂഹിക, സാംസ്‌കാരിക, സേവന, രാഷ്‌ട്രീയ , പത്രപ്രവര്‍ത്തന, ദൃശ്യമാധ്യമ രംഗങ്ങളില്‍ സജ്ജീവ സാന്നിദ്ധ്യമാകുവാന്‍ കഴിഞ്ഞിട്ടുണ്ട്‌.
കുമാരമംഗലം സര്‍ക്കാര്‍ എല്‍. പി. സ്‌കൂള്‍, കുമാരമംഗലം എം.കെ.എന്‍എം ഹൈസ്‌കൂള്‍ , സമാന്തര വിദ്യാഭ്യാസ സ്ഥപനങ്ങളായ മുതലക്കോടം അക്വീനാസ്‌ കേളേജ്‌ , തൊടുപുഴ നെഹൃു കോളേജ്‌ എന്നിവടങ്ങളില്‍ നിന്നും എഴുത്തും വായനയും അഭ്യസിച്ചു.
സഹകരണ സ്ഥാപനത്തിലെ താത്‌കാലി ജോലി മുതല്‍ പച്ചക്കറി മൊത്തവ്യാപാരത്തില്‍ പങ്കാളിയാവുകയും ചെയ്യുന്നതടക്കമുള്ള പലതരം തൊഴിലുകളും ബിസ്സിനസ്സുകളും പരീക്ഷിച്ചെങ്കിലും ശ്രദ്ധിക്കപ്പെടുകയും സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്‌ത്‌ ഇപ്പോഴും തുടരുന്ന തൊഴില്‍ ആധാരം എഴുത്ത്‌ മേഖലയിലാണ്‌. എപ്പോഴും ഒരേ സമയം ഒന്നിലധികം തൊഴിലുകളില്‍ ശ്രദ്ധിക്കുക ഹോബിയാണ്‌
രണ്ടര വര്‍ഷക്കാലം ജന്മഭൂമി ദിനപത്രത്തിന്‍ ഇടുക്കി ജില്ലാ ബ്യൂറോയുടെ ചുമതല വഹിക്കുന്ന റിപ്പോര്‍ട്ടറായി ജോലി നോക്കിയിട്ടുണ്ട്‌. ഈ കാലയളവില്‍ ശ്രദ്ധേയമായ പല റിപ്പേര്‍ട്ടുകളും ജന്മഭൂമിയില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്‌.
ഇപ്പോള്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍ സംപേക്ഷണം ചെയ്യുന്ന വില്ലേജ്‌ ബ്രോഡ്‌കാസ്റ്റിംഗ്‌ കോര്‍പ്പറേഷന്‍ (വി. ബി. സി.) എന്ന പ്രാദേശിക വാര്‍ത്താ ചാനലില്‍ കോ-ഓഡിനേറ്റിംഗ്‌ എഡിറ്ററായി ജോലി നോക്കുന്നു.
നന്നേ ചെറുപ്പത്തില്‍ തന്നെ പൊതു പ്രവര്‍ത്തന രംഗത്തോട്‌ ആഭിമുഖ്യം ഉണ്ടായിരുന്നു. രാഷ്‌ട്രീയ സ്വയം സേവക സംഘം, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷിത്ത്‌, തപസ്യ കലാ സാഹിത്യ വേദി തുടങ്ങിയ സംഘടനകളില്‍ സ്ഥാന മാനങ്ങള്‍ വഹിച്ച്‌ പ്രവര്‍ത്തിച്ചുണ്ടങ്കിലും ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ചത്‌ ഭാരതീയ ജനതാ പാര്‍ട്ടിയിലും അതിന്റെ യുവജനവിഭാഗമായ യുവമോര്‍ച്ചയിലുമാണ്‌.
ഏട്ടാം വയസ്സില്‍ 1979 ല്‍ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ വെങ്ങല്ലൂര്‍ ആരവല്ലിക്കാവ്‌ ശാഖയിലൂടെ ആരംഭിച്ച പൊതു പ്രവര്‍ത്തനങ്ങള്‍ പല രൂപത്തിലും ഭാവത്തിലും ഇപ്പോഴും തുടരുന്നു. 1989 ല്‍ പതിനെട്ടാം വയസ്സില്‍ യുവമോര്‍ച്ചയുടെ ഇടുക്കി ജില്ലാ ജോയിന്റ്‌ കണ്‍വീനര്‍ എന്ന നിലയില്‍ യുവമോര്‍ച്ചയുടെ സംസ്ഥാന കമ്മറ്റിയില്‍ എത്തി. പിന്നീട്‌ യുവമോര്‍ച്ച ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി, മൂന്ന്‌ ടേമുകളില്‍ യുവമോര്‍ച്ച ഇടുക്കി ജില്ലാ പ്രസിഡന്റ്‌, രണ്ട്‌ ടേമുകളില്‍ യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം, എന്ന നിലയിലും 2006 ഏപ്രില്‍ ആറു വരെ പതിനാറ്‌ വര്‍ഷക്കാലം യുവമോര്‍ച്ച സംസ്ഥാന സമിതിയില്‍ തുടര്‍ന്നു. ഇതിനിടയില്‍ ബി.ജെ.പി ജില്ലാ സമിതി അംഗം, ബി.ജെ.പി മീഡിയാ സെല്‍ കണ്‍വീനര്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വേറെയും വഹിച്ചിട്ടുണ്ട്‌. നെഹൃു യുവകേന്ദ്രയുടെ ഉപദേശക സമിതി അംഗമായും കേന്ദ്രസര്‍ക്കാര്‍ നോമിനേറ്റ്‌ ചെയ്‌തിട്ടുണ്ട്‌. 2006 ഏപ്രില്‍ ആറ്‌ മുതല്‍ സംഘടനാപരമായ ചില അഭിപ്രായ വ്യത്യസങ്ങളുടെ പേരില്‍ സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനും ഉപേക്ഷിച്ചു. ആശയപരമായ അഭിപ്രായ വ്യത്യാസം ഇല്ലാത്തതിനാന്‍ തെരെഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമാകാറുണ്ട്‌.
സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിയതിനുശ്ശേഷം ദൃശ്യ,പത്ര മാധ്യമ രംഗങ്ങളിലും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും സജ്ജീവമായി. തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്തോ-ജപ്പാന്‍ സൗഹൃദ സന്നദ്ധ സംഘടനയായ ഫ്യൂജിഗംഗയുടെ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായി. ഇന്ന്‌ തൊടുപുഴയിലെ എന്നല്ല മദ്ധ്യകേരളത്തിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായി മാറാന്‍ ഫ്യൂജിഗംഗയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഫ്യൂജിഗംഗ പ്രസിദ്ധീകരണങ്ങളുടെ ചീഫ്‌ എഡിറ്ററുടെ ചുമതല വഹിക്കുന്നതോടൊപ്പം ഫ്യൂജിഗംഗയുടെ സാമൂഹിക - സേവന - സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളിലും സജ്ജീവമാണ്‌.
വെങ്ങല്ലൂര്‍ അറയ്‌ക്കല്‍ എ.എം രവീന്ദ്രന്‍ നായരുടേയും സാവിത്രിക്കുട്ടി അമ്മയുടേയും മൂന്ന്‌ ആണ്‍മക്കളില്‍ രണ്ടാമനായി സന്തോഷ്‌ ജനിച്ചു. 2004 ഏപ്രില്‍ മാസം നാലാം തിയതി (04 04 04) പെരുമ്പല്ലൂര്‍ കുറ്റിനാല്‍ ശങ്കരന്‍ നായരുടെ ഇളയ മകളായ ശ്രീനയെ വിവാഹം ചെയ്‌തു. രണ്ട്‌ ആണ്‍കുട്ടികളുണ്ട്‌. വിദ്യാര്‍ത്ഥികളായ ഭഗത്‌ എസ.്‌ അറയ്‌ക്കല്‍, ജഗത്‌ എസ.്‌ അറയ്‌ക്കല്‍







Comments