സലിന്‍കുമാറിന്‌ ദേശീയ അവാര്‍ഡ്‌ മോഹന്‍ലാലും മമ്മൂട്ടിയും അഭിനയം നിര്‍ത്തുമോ...?



സിനിമാ അവാര്‍ഡ്‌ രംഗത്തെ മാമൂലുകളെയെല്ലാം പടിക്ക്‌ പുറത്ത്‌ നിര്‍ത്തിക്കൊണ്ട്‌ ഇക്കുറി പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര അവാര്‍ഡുകളെ അമ്പരപ്പോടെയാകാം മലയാളികള്‍ ശ്രവിച്ചത്‌... 2010ലെ മികച്ച ചലച്ചിത്ര നടനുളള ദേശീയ അവാര്‍ഡ്‌ സലിം കുമാറിനു ലഭിച്ചിരിക്കുന്നു. സൂപ്പര്‍ മെഗാ താരങ്ങളുടെ താരപ്പെലിമയ്‌ക്കു മുമ്പില്‍ കണ്ണു ചിമ്മുന്ന മലയാളി ജഡ്‌ജി തമ്പുരാക്കന്‍മാര്‍ അവാര്‍ഡ്‌ നിര്‍ണ്ണയ സമിതിയില്‍ ഇല്ലാരിരുന്നത്‌ ഭാഗ്യം.... ഇല്ലങ്കില്‍ കഴിവും അഭിനയപാടവവും ഉണ്ടെങ്കിലും സലിന്‍കുമാറിനെ പോലുള്ളവര്‍ പടിക്ക്‌ പുറത്തായേനെ..... സലിന്‍ കുമാറിന്‌ അഭിനയപാടവത്തോടൊപ്പം ഭാഗ്യവും ഉണ്ടെന്നു വേണം കരുതാന്‍ ... മലയാളികളില്ലാത്ത ജൂറിക്ക്‌ മുന്നില്‍ എത്തിപ്പെടാനായല്ലോ...? പണ്ട്‌ ശ്രീനിവാസന്റെ വടക്കു നോക്കി യന്ത്രം എന്ന സിനിമയ്‌ക്ക്‌ അവാര്‍ഡ്‌ നല്‍കി മലയാളത്തിലെ അവാര്‍ഡ്‌ സിനിമക്കാരെ ഞെട്ടിച്ച ജൂറിയേയും ഇവിടെ സ്‌മരിക്കുന്നു.
ജെ.പി ദത്ത ചെയര്‍മാനായ ജൂറിയാണ്‌ പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്‌. ഭരത്‌ ബാല, പ്രഹല്‍ദ്‌ കക്കര്‍, നീരദ്‌ മഹാപാത്ര, ജി.എസ്‌. ഭാസകര്‍ എന്നിവരും സമിതിയില്‍ അംഗങ്ങളായി. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ എ.കെ.ബീര്‍ ജൂറി ചെയര്‍മാനായി. അശോക്‌ വാജ്‌പേയിയാണ്‌ മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍. 83മത്‌ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളവും മലയാളി സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെട്ട ദക്ഷിണേന്ത്യന്‍ സിനിമയ്‌ക്ക്‌ മികച്ച നേട്ടമുണ്ടാക്കാനായി. നവാഗത സംവിധായകനായ സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരവും ഈ സിനിമയിലെ അഭിനയമികവിന്‌ സലീംകുമാറിന്‌ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണത്തിന്‌ മധു അമ്പാട്ടിനും പശ്ചാത്തല സംഗീതത്തിന്‌ ഐസക്ക്‌ തോമസ്‌ കൊട്ടുകപ്പള്ളിക്കും പുരസ്‌കാരം ലഭിച്ചു.
ആടുംകളം എന്ന ചിത്രത്തിന്റെ സംവിധായകനായ വെട്രിമാരനാണ്‌ മികച്ച സംവിധായകന്‍.
ഈ ചിത്രത്തിലെ അഭിനയത്തിന്‌ തമിഴ്‌ നടന്‍ ധനുഷിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.
മികച്ച നടിമാരായി മറാത്തി നടി മഥാലിയും തമിഴ്‌ ചിത്രത്തിലൂടെ മലയാളത്തിലെ മുന്‍കാല നടി ശരണ്യ പൊന്‍വര്‍ണനും തിരഞ്ഞെടുക്കപ്പെട്ടു.
മലയാളത്തില്‍ നിന്നുള്ള മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഡോ.ബിജു സംവിധാനം ചെയ്‌ത വീട്ടിലേക്കുള്ള വഴിക്കാണ്‌.
മധു അമ്പാട്ട്‌ സംവിധാനം ചെയ്‌ത നമ്മ ഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ സുകുമാരി മികച്ച സഹനടിയായി.
മൈന എന്ന ചിത്രത്തിലെ അഭിനയത്തിന്‌ തമ്പി രാമയ്യയാണ്‌ മികച്ച സഹനടന്‍.
മികച്ച സിനിമാ നിരൂപണ ഗ്രന്ഥത്തിനുള്ള അവാര്‍ഡ്‌ ലഭിച്ചത്‌ മലയാളിയായ ജോഷി ജോസഫിനാണ്‌. മികച്ച ദേശീയോഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ്‌ ദത്ത്‌ പുരസ്‌കാരം ഗൗതം ഘോഷ്‌ സംവിധാനം ചെയ്‌ത മാനേര്‍ മാനുഷ്‌ നേടി.
മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രമായി മറാഠി ചിത്രമായ ചാമ്പ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച പരിസ്ഥിതി പ്രധാന്യമുള്ള ചിത്രമായി പെട്ട ജീവ എന്ന കന്നഡ ചിത്രവും കുട്ടികളുടെ ചിത്രമായി കന്നഡ സിനിമയായ ഗേജഗലുവും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ്‌ചിത്രം ഇഷ്‌കിയ.
ഗാനരചയിതാവിനുള്ള പുരസ്‌കാരം വൈരമുത്തുവിനാണ്‌.
കലാസംവിധാനത്തിനുള്ള അവാര്‍ഡ്‌ മലയാളിയായ സാബു സിറില്‍ യന്തിരന്‍ എന്ന ചിത്രത്തിന്‌ നേടി. രേഖ ഭരദ്വാജാണ്‌ ഗായിക.
പുതുമുഖ സംവിധായകന്‍ രാജേഷ്‌ പിജ്ഞരാനിയാണ്‌.
മികച്ച നൃത്തസംവിധാനംദിനേശ്‌കുമാര്‍ചിത്രം ആടുംകളം.
ശുഭതി സെന്‍ ഗുപ്‌തയാണ്‌ ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം നേടിയത്‌ചിത്രംചിത്രസൂത്രം.
ധബാങ്‌ ആണ്‌ മികച്ച ജനപ്രിയ ചിത്രം.
നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രം മലയാളിയായ സ്‌നേഹല്‍ ആര്‍ നായര്‍ സംവിധാനം ചെയ്‌ത ദി ജേം ആണ്‌.
നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ കെ.ആര്‍.മനോജ്‌ സംവിധാനം ചെയ്‌ത ഡോക്യുമെന്ററി ദ പെസ്റ്ററിങ്‌ ജേര്‍ണി തിരഞ്ഞെടുക്കപ്പെട്ടു. ഇതേവിഭാഗത്തില്‍ ഒറ്റയാള്‍ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്‌ത ഷൈനി ജേക്കബ്‌ ബെഞ്ചമിന്‌ പ്രത്യേക പുരസ്‌കാരമുണ്ട്‌.ബാവു ബന്ദ്‌ ബാജ എന്ന മറാഠി ചിത്രത്തിന്റെ സംവിധായകനാണ്‌ മികച്ച നവാഗത ചിത്രത്തിന്റെ സംവിധായകനുള്ള പുരസ്‌കാരം.

Comments