പൗരത്വ ഭേദഗതി നിയമം നീതിയാണ്‌. നീതി തന്നെയാണ്‌ ശരിയും.

പൗരത്വ ഭേദഗതി നിയമമായപ്പോള്‍


MINISTRY OF LAW AND JUSTICE
(Legislative Department)
New Delhi, the 12th December, 2019/Agrahayana  21, 1941 (Saka)

The following Act of Parliament received the assent of the President
 on the 12th December, 2019, and is hereby published for general information:—


THE CITIZENSHIP (AMENDMENT) ACT, 2019
NO. 47 OF 2019
[12th December, 2019.]

An Act further to amend the Citizenship Act, 1955.
BE it enacted by Parliament in the Seventieth Year of the Republic of India as follows:—

1. (1) This Act may be called the Citizenship (Amendment) Act, 2019.

(2) It shall come into force on such date as the Central Government may, by notification in the Official Gazette, appoint.

2. In the Citizenship Act, 1955 (hereinafter referred to as the principal Act), in section 2, in sub-section (1), in clause (b), the following proviso shall be inserted, namely:— (Amendment of section 2.) (57 of 1955)
"Provided that any person belonging to Hindu, Sikh, Buddhist, Jain, Parsi or Christian community from Afghanistan, Bangladesh or Pakistan, who entered into India on or before the 31st day of December, 2014 and who has been exempted by the Central Government by or under clause (c) of sub-section (2) of section 3 of the Passport (Entry into India) Act, 1920 or from the application of the provisions of the Foreigners Act, 1946 or any rule or order made thereunder, shall not be treated as  illegal migrant for the purposes of this Act;". (34 of 1920, 31 of 1946)
3. After section 6A of the principal Act, the following section shall be inserted,
namely:— (Inserition new section 6B)
'6B. (1) The Central Government or an authority specified by it in this behalf may, subject to such conditions, restrictions and manner as may be prescribed, on an application made in this behalf, grant a certificate of registration or certificate of  naturalisation to a person referred to in the proviso to clause (b) of sub-section (1) of section 2. (Special Provision as to citizenship of person covered by proviso to clause (b) of sub- section (1) of section 2 )
(2) Subject to fulfilment of the conditions specified in section 5 or the
qualifications for naturalisation under the provisions of the Third Schedule, a
person granted the certificate of registration or certificate of naturalisation under
sub-section (1) shall be deemed to be a citizen of India from the date of his entry into India.
(3) On and from the date of commencement of the Citizenship (Amendment) Act, 2019, any proceeding pending against a person under this section in respect of illegal migration or citizenship shall stand abated on conferment of citizenship to him:
Provided that such person shall not be disqualified for making application for citizenship under this section on the ground that the proceeding is pending against him and the Central Government or authority specified by it in this behalf shall not reject his application on that ground if he is otherwise found qualified for grant of citizenship under this section:
Provided further that the person who makes the application for citizenship
under this section shall not be deprived of his rights and privileges to which he was entitled on the date of receipt of his application on the ground of making such
application.
(4) Nothing in this section shall apply to tribal area of Assam, Meghalaya,
Mizoram or Tripura as included in the Sixth Schedule to the Constitution and the
area covered under "The Inner Line" notified under the Bengal Eastern Frontier
Regulation, 1873.'. (Reg 5 of 1873)

4. In section 7D of the principal Act,— (Amendment of section 7D.)
(i) after clause (d), the following clause shall be inserted, namely:—
"(da) the Overseas Citizen of India Cardholder has violated any of the
provisions of this Act or provisions of any other law for time being in force as
may be specified by the Central Government in the notification published in the
Official Gazette; or";
(ii) after clause (f), the following proviso shall be inserted, namely:—
"Provided that no order under this section shall be passed unless the
Overseas Citizen of India Cardholder has been given a reasonable opportunity
of being heard.".

5. In section 18 of the principal Act, in sub-section (2), after clause (ee), the following clause shall be inserted, namely:— "(eei) the conditions, restrictions and manner for granting certificate of registration or certificate of naturalisation under sub-section (1) of section 6B;".  (Amendment of section 18.)

6. In the Third Schedule to the principal Act, in clause (d), the following proviso shall be inserted, namely:—
'Provided that for the person belonging to Hindu, Sikh, Buddhist, Jain, Parsi or
Christian community in Afghanistan, Bangladesh or Pakistan, the aggregate period of residence or service of Government in India as required under this clause shall be read as "not less than five years" in place of "not less than eleven years".'.
(Amendment of Third Schedule.)
DR. G. NARAYANA RAJU,

Secretary to the Govt. of India.




ഇന്ന്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണല്ലോ പൗരത്വ ഭേദഗതി നിയമം. ഇതിനെ മാനുഷിക പരിഗണനയോടെ സമീപിക്കുന്നതിനു പകരം വര്‍ഗ്ഗീയതയുടേയും ചേരിതിരിവിന്റേയും നിറം നല്‍കി യഥാര്‍ത്ഥ വസ്‌തുതകളെ വഴി തിരിച്ചുവിടുവാനുള്ള ശ്രമമാണ്‌ കോണ്‍ഗ്രസ്സ്‌ അടക്കമുള്ള ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്‌തു കൊണ്ടിരിക്കുന്നത്‌. ദേശീയപ്രശ്‌നമായ പൗരത്വവിഷയം മുസ്ലീം വിരുദ്ധ നടപടിയായി ചിത്രീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ്‌ അടക്കമുള്ള പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്‌.
ആറുപതിറ്റാണ്ട്‌ പഴക്കമുള്ള പൗരത്വ നിയമമാണ്‌ ഭേദഗതി ചെയ്യുന്നത്‌. ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടു വരുമ്പോള്‍ ശ്രദ്ധിക്കേണ്ടതും പരിഗണി ക്കേണ്ടതുമായ വിവിധ വിഷയങ്ങളെ പരിഗണിച്ചും ഇളവുകള്‍ ആവശ്യമായ സംഗതികളില്‍ ഇളവുകളും അനുവദിച്ചുകൊണ്ടു തന്നെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഈ ബില്ലിനു രൂപം നല്‍കിയിട്ടുള്ളത്‌. ഇത്‌ പെട്ടെന്ന്‌ ധൃതി പിടിച്ച എടുത്ത ഒരു തീരുമാനവും അല്ല. 2014 ലേയും 2019 ലേയും പൊതു തെരെഞ്ഞെടുപ്പില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സംഖ്യത്തിന്റെ മുഖ്യ തെരെഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളില്‍ ഒന്നുമായിരുന്നു ഇത്‌. തെരെഞ്ഞെടുപ്പ്‌ സമയത്ത്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തന്നെയാണ്‌ പൗരത്വ ഭേദഗതി ബില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌.
രാജ്യത്ത്‌ വിഭജനം നടന്നത്‌ കൊണ്ടാണ്‌ ഈ ബില്‍ കൊണ്ടു വരേണ്ടി വന്നത്‌. അന്‍പത്‌ വര്‍ഷം മുന്‍പേ ഈ ബില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്രകണ്ട്‌ വഷളാവില്ലായിരുന്നു. കോണ്‍ഗ്രസ്സിന്റെ അന്നത്തെ നേതാക്കള്‍ മതത്തിന്റെ അടിസ്ഥനത്തില്‍ ഈ രാജത്തെ വിഭജിക്കാന്‍ കൂട്ടുനിന്നില്ലായിരുന്നു എങ്കില്‍ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. രാജ്യത്തിന്റെ വിഭജനം മതത്തിന്റെ അടിസ്ഥാ നത്തില്‍ നടത്തി. അപ്പോള്‍ അവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക്‌ ആ രാജ്യത്ത്‌ സംരക്ഷണം കിട്ടുന്നില്ല എങ്കില്‍ അവര്‍ എവിടെ പോകും?
രാഷ്ട്രവിഭജനസമയത്ത്‌ ജവഹര്‍ ലാല്‍ നെഹ്‌റുവും ലിയാഖത്ത്‌ അലിഖാനും തമ്മില്‍ സ്വരാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്ന്‌ ധാരണ യിലെത്തിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച്‌ മൂന്നാം വര്‍ഷം ഒരു മതേതര ജനാധിപത്യ രാഷ്ട്രം സ്ഥാപിച്ചു കൊണ്ട്‌ ഇന്ത്യ വാക്ക്‌ പാലിച്ചു. എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ കടുത്ത വിവേചനവും ചൂഷണവും ഏല്‍ക്കേണ്ടി വന്നു. അയല്‍രാജ്യങ്ങളില്‍ ന്യൂനപങ്ങള്‍ക്ക്‌ നേരെ ആക്രമണവും വേട്ടയാടലും പതിവായതോടെയാണ്‌ അവിടെയുള്ളവര്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചു. അവരെ സംരക്ഷിക്കാനാണ്‌ ഈ ബില്‍ കൊണ്ടു വന്നത്‌.
2014 ഡിസംബര്‍ 31 ന്‌ മുമ്പായി അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍ നിന്നായി വംശഹത്യ ഭയന്ന്‌ രക്ഷപ്പെട്ട്‌ ഇന്ത്യയില്‍ അഭയം പ്രാപിച്ച അവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, സിഖ്‌, ജയിന്‍, ബൗദ്ധ, പാഴ്‌സി, ക്രിസ്‌ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക്‌ പൗരത്വം നല്‍കി സംരക്ഷിക്കുന്നതിനാണ്‌ പൗരത്വ ഭേദഗതി ബില്‍ കൊണ്ടു വന്നിട്ടുള്ളത്‌. ഇത്തരത്തിലുള്ളവരെ അനധികൃത നുഴഞ്ഞു കയറ്റക്കാരായി കണക്കാക്കാതെ പൗരത്വം നല്‍കുകയാണ്‌ പുതിയ ബില്ലിന്റെ ലക്ഷ്യം.മാതൃരാജ്യമായ ഭാരതത്തിന്‌ ഇവരെ സ്വീകരിക്കാതിരിക്കാനാവില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുതാണ്‌. കഴിഞ്ഞ ലോക്‌സഭയുടെ കാലത്ത്‌ ബില്‍ പാസാ ക്കിയിരുന്നെങ്കിലും രാജ്യസഭ യില്‍ പാസ്സാകത്തതിനെ തുടര്‍ന്ന്‌ റദ്ദാവുകയായിരുന്നു.
ഹിന്ദു, സിഖ്‌, ബുദ്ധ, പാഴ്‌സി, ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും അഭയാര്‍ഥികളായി കഴിയുന്നുണ്ട്‌. അവര്‍ക്കു പോകാന്‍ വേറെ ഇടമില്ലെന്നതാണ്‌ കാരണം. അതേസമയം ആ രാജ്യങ്ങളിലെ ഭൂരിപക്ഷമായ മുസ്ലിങ്ങള്‍ക്കു ബില്ലില്‍ പൗരത്വത്തിന്റെ പരിരക്ഷയില്ല. എന്നിരുന്നാലും ആരുടേയും അവകാശങ്ങള്‍ ഹനിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്‌. സര്‍ക്കാരിന്റേത്‌ മതവിവേചനമല്ല, മാനുഷിക പരിഗണനയാണ്‌ എന്നര്‍ത്ഥം.
1955 ലെ ഇന്ത്യന്‍ പൗരത്വ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വത്തിന്‌ അപേക്ഷ നല്‍കാന്‍ പ്രധാനമായും രണ്ട്‌ വ്യവസ്ഥകളാണുള്ളത്‌. അപേക്ഷിക്കുന്ന വ്യക്തി അവസാന പന്ത്രണ്ട്‌ മാസങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നിരിക്കണം, അവസാന 14 വര്‍ഷങ്ങളില്‍ 11 വര്‍ഷമെങ്കിലും ഇന്ത്യയില്‍ കഴിഞ്ഞിരിക്കണം എന്നിവ. ഇതില്‍ രണ്ടാമത്തെ വ്യവസ്ഥയായ 11 വര്‍ഷം എന്നത്‌ ആറാക്കി കുറയ്‌ക്കുകയാണ്‌ ഭേദഗതി.
പാക്കിസ്ഥാനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ഹിന്ദുക്കളുടെ 400 അഭയാര്‍ത്ഥി ക്യാമ്പുകളാണ്‌ രാജസ്ഥാനിലെ ജോധ്‌പൂര്‍, ജയ്‌സാല്‍മീര്‍, ബിക്കാനീര്‍, ജയ്‌പൂര്‍ എന്നിവിടങ്ങളിലുള്ളത്‌. പശ്ചിമബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ബംഗ്ലാദേശ്‌ അഭയാര്‍ത്ഥികളും കഴിയുന്നു. പഞ്ചാബ്‌, ദല്‍ഹി, ചണ്ഡീഗഡ്‌ എന്നിവിടങ്ങളിലാണ്‌ സിഖ്‌ അഭയാര്‍ത്ഥി ക്യാമ്പുകളുള്ളത്‌. മിക്ക അഭയാര്‍ത്ഥി ക്യാമ്പുകളിലും യാതനാപൂര്‍ണ്ണമായ ജീവിതമാണ്‌ പൗരത്വമില്ലാത്തതുമൂലം ജനങ്ങള്‍ക്ക്‌ നയിക്കേണ്ടിവരുന്നത്‌. പൗരത്വത്തിനായുള്ള ആയിരക്കണക്കിന്‌ അപേക്ഷ കളാണ്‌ കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ളത്‌. ബില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്‌, ബുദ്ധ, പാഴ്‌സി, ജയിന്‍, ക്രിസ്‌ത്യന്‍ എന്നീ മത വിഭാഗക്കാര്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം ലഭിക്കും.
പൗരന്മാരുടെ കൃത്യമായ കണക്കും തിരിച്ചറിയല്‍ സംവിധാനവും ഏതൊരു രാഷ്ട്രത്തിന്റെയും അടിസ്ഥാന വിഷയമാണ്‌. അതിലേക്കുള്ള ആദ്യ ചുവടാണിത്‌. അഭയാര്‍ഥികളായും കുടിയേറ്റക്കാരായും നുഴഞ്ഞുകയറ്റക്കാരായും രാജ്യത്തേക്കു വരുന്നവരെയും ഇവിടത്തെ പൗരത്വമുള്ളവരേയും തിരിച്ചറിയാന്‍ സംവിധാനമുണ്ടായേ പറ്റൂ ; ലോകമെങ്ങും ഭീകരാക്രമണ ഭീഷണി അസ്വസ്ഥത പടര്‍ത്തുമ്പോള്‍ പ്രത്യേകിച്ചും. പലരൂപത്തിലുള്ള കുടിയേറ്റങ്ങള്‍ക്കും അഭയാര്‍ഥി പ്രവാഹത്തിനും സാക്ഷ്യം വഹിച്ച നാടാണ്‌ ഭാരതം. രോഹിങ്ക്യന്‍ പ്രശ്‌നം നിലനില്‍ക്കുന്നുമുണ്ട്‌. ബംഗ്ലാദേശില്‍നിന്ന്‌ അസമിലേക്കും ബംഗാളിലേക്കും നുഴഞ്ഞുകയറിയവരും കുടിയേറിയവരും കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.
ഇത്തിരത്തില്‍ ഒരു ബില്ല്‌ അവതരിപ്പിക്കപ്പെടുമ്പോള്‍ ഉയര്‍ന്നു വരാവുന്ന ആശങ്കകള്‍ പരിഹരിച്ചുകൊണ്ടു തന്നെയാണ്‌ ബില്ല്‌ അവതരിപ്പിച്ചിട്ടുള്ളതും അതിന്റെ ഭാഗമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗ മേഖലകളില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ പൗരത്വം നല്‍കുന്നത്‌ സംബന്ധിച്ച്‌ ഉയര്‍ന്ന ആശങ്കകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്‌. പുതിയ ഭേദഗതി പ്രകാരം ഇന്നര്‍ ലൈന്‍ പെര്‍മിറ്റിലുള്ള മേഖലകളും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍പ്പെടുത്തി ഭരണം നടത്തുന്ന അസാം, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗ മേഖലകളും പുതിയ നിയമഭേദഗതിയില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്‌.
ഇത്‌ ആദ്യമായിട്ടുമല്ല. ഇതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സ്‌കാര്‍ ഭരിക്കുമ്പോള്‍ ഉഗാണ്ടയില്‍ നിന്നും ധാരാളം ഹിന്ദുക്കള്‍ ഇവിടെ വന്നല്ലൊ. അവര്‍ക്ക്‌ പൗരത്വം നല്‍കി ഇന്ത്യ സംരക്ഷിച്ചതും, ശ്രീലങ്കയില്‍ നിന്നും വന്ന ആറുലക്ഷം കുടുംബ ങ്ങള്‍ക്ക്‌ പൗരത്വം നല്‍കിയതും ഇതേ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു.
ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്നും ഭയത്തിലാ ണെന്നും പ്രചരിപ്പിക്കുന്നവര്‍ കലാപം ഉണ്ടാക്കുവാനാണ്‌ ശ്രമിക്കുന്നത്‌. മതന്യൂനപക്ഷങ്ങള്‍ക്ക്‌ ഒരു വിധത്തിലുള്ള ഭയവും ഇന്ത്യയില്‍ ഇല്ല. ഇന്ത്യയെ മതത്തിന്റെ പേരില്‍ വെട്ടി മുറിച്ചവരാണ്‌ ഇന്ന്‌ ഇത്തരത്തില്‍ ആരോപണവുമായിരംഗത്ത്‌ വന്നിട്ടുള്ളത്‌ . ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക്‌ മോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം ഒരുവിധത്തിലുള്ള ആശങ്കയും വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മറിച്ചുള്ള ആരോപണങ്ങള്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്‌.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന്‌ നാല്‌ ശതമാനമായി. ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തില്‍ നിന്ന്‌ 79 ശതമാനമായി കുറഞ്ഞു. അതേസമയം മുസ്ലിങ്ങളുടെ എണ്ണം 9 ല്‍ നിന്ന്‌ 14 ശതമാന മാകുകയും ചെയ്‌തു.
ബില്ല്‌ മുസ്ലീങ്ങളുടെ അവകാശത്തെ കവര്‍ന്നെടുക്കുന്നതാണന്ന പ്രചരണം ദുഷ്‌ടലാക്കോടെയുള്ളതാണ്‌. ഇന്ത്യന്‍ പൗരത്വത്തിന്‌ നിയമ പ്രകാരം അവര്‍ക്ക്‌ അപേക്ഷ നല്‍കാമെന്നും , ബില്ലിനെ ആരും ഭയപ്പെടേണ്ടതില്ലന്നും പൗരത്വത്തിന്‌ അപേക്ഷ നല്‍കിയാല്‍ ഉടന്‍ പിടിച്ച്‌ ജയിലടയ്‌ക്കുമെന്ന ഭീതി ശരിയല്ലന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്ത്യന്‍ പൗരത്വം ലഭിച്ചാല്‍ ആ വ്യക്തക്കെതിരായ എല്ലാ അന്വേഷണങ്ങളും അവസാനിപ്പിക്കാന്‍ വ്യവസ്ഥയുമുണ്ട്‌
മതേതരത്വത്തെ എല്ലാവരും അംഗീകരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും വേര്‍തിരിവോടെ കാണുകയോ അവകാശങ്ങള്‍ വെട്ടിക്കുറയ്‌ക്കയോ ചെയ്യില്ല. പൗരത്വ ഭേദഗതി ബില്ല്‌ പാസാക്കുന്നതോടെ ദുരിത ജീവിതമനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ പൗരന്മാരായി മാറുകയാണ്‌ ചെയ്യുക.
ഈ ബില്ലുമായി ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വത്തിന്‌ യാതൊരു ബന്ധവുമില്ല. ആരുടേയും പൗരത്വം റദ്ദാക്കാന്‍ പൗരത്വ ഭേദഗതി ബില്‍ വഴി സാധിക്കില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിയാത്തതിന്‌ പിന്നില്‍ ദുഷ്ടലാക്കാണ്‌. വിഭജനകാലത്ത്‌ പാക്കിസ്ഥാനില്‍പെട്ടുപോയ മുസ്ലിങ്ങള്‍ക്ക്‌ നീതിനല്‍കിയത്‌ വാജ്‌പേയി സര്‍ക്കാരാണ്‌. ഇതില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിങ്ങളുമുണ്ടായിരുന്നു. ആ നയത്തില്‍ ഒരുമാറ്റവും വരുത്താത്ത മോദി സര്‍ക്കാരിനെ ക്രൂശിക്കാന്‍ നടത്തുന്ന ശ്രമം ക്രൂരമാണ്‌. പ്രതിപക്ഷ ശ്രമം ജനങ്ങള്‍ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല
പൗരത്വ ഭേദഗതി ബില്‍ മൂലം നിലവില്‍ ഇന്ത്യന്‍ പൗരത്വമുള്ള മുസ്‌ളീം മത വിഭാഗത്തില്‍ പെട്ട ഏതെങ്കിലും ഒരാളുടേയോ അല്ലങ്കില്‍ ഭാവിയില്‍ അവരുടെ അനന്തര പരമ്പരകളില്‍ ആരുടേയെങ്കിലുമോ എന്തെങ്കിലും അവകാശങ്ങള്‍ നിക്ഷേധി ക്കപ്പെടുകയോ ഇല്ലാതാക്കപ്പെടുകയോ ചെയ്യുന്നില്ല
മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക്‌ അഭയാര്‍ത്ഥികളായി കടന്നു വന്നിട്ടുള്ള മുസ്‌ളീം മത വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക്‌ ഈ ബില്‍ നിയമമാക്കപ്പെടുന്നതിന്‌ മുമ്പ്‌ പൗരത്വം ലഭിക്കുന്നതിന്‌ നിലവിലുണ്ടായിരുന്ന ഏതെങ്കിലും അവകാശമോ അവസരമോ ഈ ബില്‍ മൂലം നിക്ഷേധിക്കപ്പെടുന്നില്ല
ഭാവിയില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക്‌ അഭയാര്‍ത്ഥികളായി കടന്നു വരാവുന്ന മുസ്‌ളീം മത വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക്‌ പൗരത്വം നിക്ഷേധിക്കുവാനോ ലഭിക്കാതിരിക്കുവാനോ ഈ ബില്‍ കാരണമാകുന്നില്ല.


ഇനി പറയാനുള്ളത്‌ ഹിന്ദുക്കളോട്‌

ഇത്ര ദിവസവും എല്ലാവരും രാജ്യത്തെ മുസ്ലീങ്ങളോടാണ്‌ സംസാരിച്ചിരുന്നത്‌.
പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമല്ല എന്നും, അത്‌ നിലവില്‍ രാജ്യത്തെ പൗരന്മാരായ മുസ്ലിങ്ങളെ ഒരു നിലക്കും ബാധിക്കില്ലെന്നും, യാതൊരു ആശങ്കയ്‌ക്കും വകയില്ലെന്നും ഒക്കെ മുസ്ലിം സമുദായത്തോട്‌ വിശദീകരിക്കാന്‍ ആണ്‌ ഒന്നാമത്തെ ദിവസം തൊട്ട്‌ കൊടി കുത്തിയ ഹിന്ദുത്വവാദികള്‍ പോലും ശ്രമിച്ചിരുന്നത്‌.
എന്നാല്‍ അതൊന്നും കേട്ട ഭാവം നടിക്കാതെ, ബോധപൂര്‍വ്വം അവരെ ഭീതിയുടെ നിഴലില്‍ നിര്‍ത്തി നിങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങളേ ഉള്ളുവെന്ന്‌ വരുത്തി തീര്‍ത്ത്‌, രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന ദുഷ്ട ബുദ്ധികളെ വിശ്വസിക്കാന്‍ ആണ്‌ അവരി പ്പോഴും കൂടുതല്‍ താല്‍പര്യപ്പെടുന്നത്‌ എന്നതൊരു ദൗര്‍ഭാഗ്യകരമായ വസ്‌തുതയാണ്‌.
ഇനിയെത്രയൊക്കെ നിയമം വിസ്‌തരിച്ചു കൊടുത്താലും അത്‌ കൊണ്ട്‌ ഒരു മെച്ചവും ഉണ്ടാവാന്‍ പോവുന്നില്ലെന്ന സത്യം ദുഃഖത്തോടെ അംഗീകരിക്കുകയാണ്‌.
അത്‌ കൊണ്ട്‌ ഇനി ഹിന്ദുക്കളോടാണ്‌ സംസാരിക്കാന്‍ പോവുന്നത്‌. കഥയറിയാതെ ആട്ടം കാണുകയും, വസ്‌തുതകള്‍ ഒട്ടും മനസിലാക്കാതെ മതേതര പുരോഗമന നിലപാടുള്ളവര്‍ ആണെന്ന്‌ തെളിയിക്കാന്‍ മാത്രം കാബിനെ എതിര്‍ക്കുന്നു എന്ന്‌ പ്രഖ്യാപിക്കുകയും, കലാപ സ്വഭാവമുള്ള അക്രമ പ്രതിഷേധങ്ങള്‍ക്ക്‌ പോലും കാര്യമറിയാതെ ഐക്യദാര്‍ഢ്യം അര്‍പ്പിക്കുകയും ചെയ്യുന്ന 'ദി ക്വിന്റെസന്‍ഷ്യല്‍ സെല്‍ഫ്‌ ഡിഫീറ്റിങ്ങ്‌ നിഷ്‌കു ഹിന്ദു'വിനോട്‌ തന്നെ. എന്താണ്‌ ഇവിടെ നടക്കുന്നതെന്ന്‌ നിങ്ങള്‍ തിരച്ചറിയുന്നുണ്ടോ?

അത്‌ ശ്രദ്ധിച്ച്‌ കേള്‍ക്കുകയും നന്നായി മനസിലാക്കുകയും വേണം.

1) ഇഅഅ/ചഞഇ വിരുദ്ധ സമരം മുസ്ലിങ്ങള്‍ക്ക്‌ നീതി നിഷേധിക്കുന്നതിന്‌ എതിരായ സമരമല്ല. ഹിന്ദുക്കള്‍ക്കും മറ്റ്‌ മുസ്ലിം ഇതര മത വിഭാഗങ്ങള്‍ക്കും നീതി നല്‍കുന്നതിന്‌ എതിരായ സമരമാണ്‌. പാകിസ്ഥാന്‍ ബംഗ്ലാദേശ്‌ അഫ്‌ഘാനിസ്ഥാന്‍ എന്നീ മുസ്ലിം രാഷ്ട്രങ്ങളിലെ വംശഹത്യ നേരിടുന്ന ഹിന്ദു മുതലായ ന്യൂനപക്ഷങ്ങളോട്‌ യാതൊരു കരുണയും ഇന്ത്യ കാണിക്കരുത്‌ എന്നാവശ്യപ്പെട്ടുള്ള സമരമാണ്‌. ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയിലേക്ക്‌ അഭയാര്‍ഥികളായി ഓടി വന്ന അക്കൂട്ടരെ നിഷ്‌കരുണം കൊന്നു തിന്നാന്‍ വേണ്ടി അതാത്‌ മത രാജ്യങ്ങളിലേക്ക്‌ ഇന്ത്യ തിരിച്ചെറിഞ്ഞു കൊടുക്കണം എന്നാവശ്യപ്പെട്ടുള്ള സമരമാണ്‌. അത്‌ മുസ്ലിം അനുകൂലമല്ല സമരമല്ല; അമുസ്ലിം വിരുദ്ധ സമരമാണ്‌.
2) ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കാരില്‍ 'മത രാഷ്ട്രങ്ങളിലെ പീഡിത ന്യൂനപക്ഷം' (ജലൃലെരൗലേറ ങശിീൃശശേല െീള മ ഠവലീരൃമശേര ടമേലേ) എന്ന വിഭാഗത്തില്‍ വരുന്നവര്‍ക്ക്‌ നിയമത്തിലെ വ്യവസ്ഥകള്‍ ഇളവ്‌ ചെയ്‌തു ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള അവസരം സൃഷ്ടിക്കുകയാണ്‌ പൗരത്വ ഭേദഗതി നിയമം ആകെ ചെയ്‌തത്‌.അത്‌ പ്രകാരം പാകിസ്ഥാന്‍ ബംഗ്ലാദേശ്‌ അഫ്‌ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന്‌ 2014 ഡിസംബര്‍ 31 ന്‌ മുന്‍പ്‌ ഇന്ത്യയിലേക്ക്‌ കുടിയേറിയ ഹിന്ദു ക്രിസ്‌ത്യന്‍ സിഖ്‌ ബുദ്ധ ജൈന പാഴ്‌സി മത വിഭാഗക്കാര്‍ക്ക്‌ 6 വര്‍ഷം ഇന്ത്യയില്‍ കഴിഞ്ഞാല്‍ പൗരത്വത്തിനു അപേക്ഷിക്കാനുള്ള അവസരം ലഭിക്കും. ആ ഇളവ്‌ വിവേചനപരം ആണെന്നാണ്‌ പ്രതിഷേധക്കാരുടെ വാദം.
അല്ലെങ്കില്‍ പിന്നെ ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ക്ക്‌ കൂടി ഈ ഇളവ്‌ ബാധകമാക്കി തുല്യത ഉറപ്പാക്കണമത്രേ. എന്തൊരു അസംബന്ധമാണ്‌ ആ വാദമെന്ന്‌ സ്വയം ആലോചിച്ചു ബോധ്യപ്പെട്ടു കൊള്ളുക.
വ്യത്യസ്‌ത സാഹചര്യങ്ങളില്‍ ഉള്ളവര്‍ക്ക്‌ ഒരേ വ്യവസ്ഥകള്‍ സൃഷ്ടിക്കുന്നതല്ല തുല്യത. ഒരേ സാഹചര്യത്തില്‍ ഉള്ളവര്‍ക്ക്‌ ഒരേ വ്യവസ്ഥകള്‍ ബാധകമാക്കുന്നതാണ്‌ തുല്യത. ഒരു കാലില്ലാത്തവനും രണ്ട്‌ കാലുകളും ഉള്ളവനും ഒരേ ഓട്ടപന്തയത്തില്‍ പങ്കെടുത്തു മിടുക്കന്‍ ആരെന്ന്‌ തെളിയിക്കട്ടെ എന്ന്‌ പറയുന്നത്‌ തുല്യത ആവില്ല, നീതികേടാണ്‌ ആവുക. അത്‌ കൊണ്ടാണ്‌ തുല്യതയുടെ അവകാശം ഉറപ്പ്‌ വരുത്തുന്ന ആര്‍ട്ടിക്കിള്‍ 14 ല്‍ തന്നെ 'ഞലമീെിമയഹല ഇഹമശൈളശരമശേീി' (നീതിപൂര്‍വ്വമായ വര്‍ഗ്ഗീകരണം) അനുവദിച്ചിട്ടുള്ളത്‌. ജൃീലേരശേ്‌ല ഉശരെൃശാശിമശേീി ആയ ന്യൂനപക്ഷ അവകാശങ്ങളും പരിരക്ഷകളും ഒക്കെ നിലവില്‍ വരുന്നത്‌ ആ ന്യായത്തില്‍ ആണ്‌. അല്ലാതെ തുല്യത എന്നത്‌ കേവല തുല്യത ആണെങ്കില്‍ ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും ഒരേ വ്യവസ്ഥകള്‍ തന്നെ ബാധകമാക്കേണ്ടി വരുമായിരുന്നു. അത്തരത്തില്‍ ഒരു നീതിപൂര്‍വ്വമായ വര്‍ഗ്ഗീകരണം തന്നെയാണ്‌ മുസ്ലിം രാഷ്ട്രങ്ങളിലെ മുസ്ലീമേതര മത വിഭാഗങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ള ഈ ഇളവും.
കാരണം പാകിസ്ഥാനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ഇന്ത്യയിലേക്ക്‌ വന്ന കുടിയേറ്റക്കാരിലെ മുസ്ലിങ്ങളും ഹിന്ദു മുതലായ മുസ്ലീമേതര വിഭാഗങ്ങളും ഒരേ സാഹചര്യത്തില്‍ ഉള്ളവരല്ല. അവരുടെ കുടിയേറാനുള്ള കാരണവും മടങ്ങി പോയാല്‍ ഉള്ള അവസ്ഥയും പോലും ഒരു പോലെയല്ല. മുസ്ലിം രാഷ്ട്രങ്ങളിലെ മുസ്ലിം പൗരന്മാര്‍ ഇന്ത്യയിലേക്ക്‌ കുടിയേറുന്നത്‌ ആക്രമിക്കപ്പെടുന്നത്‌ കൊണ്ടോ ജീവഭയം കൊണ്ടോ അല്ല.മെച്ചപ്പെട്ട തൊഴില്‍ സാമ്പത്തിക ജീവിത സാഹചര്യങ്ങളും അവസരങ്ങളും തേടിയാണ്‌. ആ അവസരങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ അര്‍ഹതപ്പെട്ടതാണ്‌ എന്ന ന്യായത്തില്‍ അവരെ മടക്കി അയച്ചാലും സ്വന്തം നാട്ടില്‍ പോയി ജീവിക്കാന്‍ തടസ്സമൊന്നുമില്ല. അത്‌ കൊണ്ടവിടെ സാമാന്യ നീതിയുടെ ലംഘനമില്ല.
എന്നാല്‍ മുസ്ലിം രാഷ്ട്രങ്ങളിലെ മുസ്ലിങ്ങള്‍ അല്ലാത്ത ന്യൂനപക്ഷക്കാര്‍ ഇന്ത്യയിലേക്ക്‌ കുടിയേറുന്നത്‌ അവിടെ അവര്‍ക്ക്‌ ജീവനോടെ കഴിയാന്‍ സാധിക്കാത്തത്‌ കൊണ്ടാണ്‌. അല്ലാതെ അവിടെ കഴിയുന്നതിലും നന്നായി ഇവിടെ കഴിയാം എന്ന എക്കൊണോമിക്‌ ചോയ്‌സിന്റെ അടിസ്ഥാനത്തില്‍ അല്ല. അവര്‍ സ്വരാജ്യത്ത്‌ മതത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നതിനാല്‍ ജീവഭയം കൊണ്ട്‌ ഓടി വന്ന അഭയാര്‍ത്ഥികളാണ്‌. അത്‌ കൊണ്ടവരെ അങ്ങോട്ട്‌ തന്നെ മടക്കി അയക്കാന്‍ സാധിക്കില്ല. അങ്ങനെ ചെയ്യുന്നത്‌ ശരണം പ്രാപിച്ചവരെ അറിഞ്ഞു കൊണ്ട്‌ കൊല്ലാന്‍ വിട്ട്‌ കൊടുക്കുന്നത്‌ പോലെയാവും. അത്‌ സാമാന്യ നീതിയുടെ ലംഘനമാണ്‌. അതാണ്‌ ഈ നിയമ ഭേദഗതിയുടെ അടിസ്ഥാനപരമായ യുക്തി. അത്‌ സമ്മതിക്കില്ലെന്നാണ്‌ പ്രതിഷേധക്കാര്‍ പറയുന്നതും.
ഒന്നുകില്‍ പാകിസ്‌താനി/ബംഗ്ലാദേശി/റോഹിന്‍ഗ്യന്‍ മുസ്ലിങ്ങളെ അടക്കം എല്ലാവരെയും പൗരന്മാര്‍ ആക്കണം. അല്ലെങ്കില്‍ മുസ്ലിം അല്ലാത്തവരെ കൂടി അതാത്‌ നാടുകളിലേക്ക്‌ മടക്കി അയക്കണമെന്ന്‌.ഇരയ്‌ക്കും വേട്ടക്കാരനും ഒരേ നീതി വേണമെന്നാണ്‌ ചുരുക്കം. അത്‌ നീതി ആവുമോ എന്ന്‌ സ്വയം പരിശോധിക്കുക.
3) ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇന്‍ഡിക്‌ മത വിഭാഗക്കാരോട്‌ ഇന്ത്യക്ക്‌ ചരിത്രപരമായ ബാധ്യതയുണ്ട്‌. കാരണം ഈസ്‌റ്റേണ്‍ റിലീജിയന്‍സ്‌ എന്ന്‌ വിളിക്കുന്ന ഈ ഇന്‍ഡിക്‌ മതങ്ങള്‍ എല്ലാം ഇന്ത്യയില്‍ ഉത്ഭവിച്ചവയാണ്‌. ഹിന്ദു സിഖ്‌ ജൈന ബുദ്ധ മതങ്ങളെല്ലാം അങ്ങനെയാണ്‌. അവര്‍ ഇന്ത്യയെ ഹോം ലാന്‍ഡ്‌ ആയി കാണുന്നവരും ഇന്ത്യ അല്ലാതെ മറ്റെങ്ങോട്ടും അഭയത്തിനായി പോവാന്‍ ഇല്ലാത്തവരുമാണ്‌.അവരില്‍ തന്നെ പാകിസ്‌താനിലെയും ബംഗ്ലാദേശിലെയും ഇന്‍ഡിക്‌ മത വിഭാഗക്കാരോട്‌ നമുക്കല്‌പം കൂടുതല്‍ തന്നെ ബാധ്യതയുണ്ട്‌. കാരണം അവര്‍ 1950 ല്‍ ഇന്ത്യ കൂടി ഏര്‍പ്പെട്ട നെഹ്‌റു ലിയാഖത്‌ പാക്ടില്‍ വിശ്വസിച്ച്‌ പാകിസ്ഥാനില്‍ തങ്ങള്‍ സുരക്ഷിതരും ന്യൂനപക്ഷ പരിരക്ഷ ഉള്ളവരും ആയിരിക്കുമെന്ന്‌ കരുതി അവിടെയുള്ള സ്വത്തും സംരംഭങ്ങളും കളഞ്ഞു ഇന്ത്യയിലേക്ക്‌ വരാതിരുന്നവര്‍ ആണ്‌.
ഇന്ത്യ കക്ഷിയായതും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി തന്നെ ഒപ്പിട്ടതും ആയ ആ കരാറിന്‌ കീറ കടലാസിന്റെ വില പോലും കല്‍പ്പിക്കാതെ പാകിസ്ഥാന്‍ കാറ്റില്‍ പറത്തിയപ്പോള്‍ അവര്‍ക്കവരുടെ സര്‍വ്വസ്വവും നഷ്ടപ്പെട്ടത്‌. ആ അവസ്ഥയില്‍ അവര്‍ക്ക്‌ അഭയവും രക്ഷയും പൗരത്വവും നല്‍കുക എന്നത്‌ ചരിത്രപരമായ തെറ്റ്‌ തിരുത്തല്‍ മാത്രമാണ്‌. അങ്ങനെ ചെയ്യുമ്പോള്‍ ഇന്‍ഡിക്‌ അല്ലാത്ത ക്രിസ്‌ത്യന്‍ പാഴ്‌സി മതങ്ങളെ ഒഴിവാക്കുന്നത്‌ നീതികേടാവും എന്നത്‌ കൊണ്ടാണ്‌ അവരെ കൂടി ഈ ഇളവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. കാരണം അവര്‍ക്കും പോവാന്‍ ഇന്ത്യ അല്ലാതെ വേറെ അഭയസ്ഥാനങ്ങള്‍ ഇല്ല.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പീഡിത ന്യൂനപക്ഷത്തോട്‌ ഇന്ത്യാ മഹാരാജ്യം ചെയ്യുന്ന നീതിയാണ്‌ പൗരത്വ ഭേദഗതി.
4) അതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ നീതിയ്‌ക്ക്‌ എതിരായ തുറന്ന യുദ്ധമാണ്‌. ഹിന്ദു ആദിയായ മുസ്ലിം ഇതര മത വിഭാഗങ്ങള്‍ യാതൊരു കരുണയും അര്‍ഹിക്കുന്നില്ലെന്ന പ്രഖ്യാപനം ആണത്‌. അത്‌ മുസ്ലിം അനുകൂല സമരമല്ല, അമുസ്ലിം വിരുദ്ധ സമരമാണ്‌. ആ സമരത്തിന്റെ ആവശ്യങ്ങളും മുദ്രാവാക്യങ്ങളും ശ്രദ്ധിച്ചാല്‍ തന്നെ നിങ്ങള്‍ക്കത്‌ ബോധ്യപ്പെടുന്നതാണ്‌.
ജാമിയയിലും അലിഗറിലും പ്രക്ഷോഭം നയിക്കുന്നവര്‍ പറയുന്നത്‌ നിങ്ങളുടെ മതേതര മുദ്രാവാക്യങ്ങള്‍ ഞങ്ങള്‍ക്ക്‌ ആവശ്യമില്ല, ഞങ്ങളുടെ സമരം ഇസ്ലാമികമാണ്‌ എന്നാണ്‌. നൂറ്റാണ്ടിലെ മുറിവുകള്‍ക്ക്‌ എതിരായ മുസ്ലിം ഉമ്മത്തിന്റെ ജിഹാദാണ്‌ ഈ പ്രക്ഷോഭം എന്ന്‌ ജാമിയ സമര നായിക തന്നെ പരസ്യമായി പറയുന്നു. `ലാ ഇലാഹ ഇല്ലല്ലാഹ്‌.. മുഹമ്മദുല്‍ റസൂലല്ലാ` എന്നത്‌ മാത്രമാണ്‌ ഞങ്ങളുടെ മുദ്രാവാക്യം എന്നവര്‍ പ്രഖ്യാപിക്കുന്നു. ഒരാള്‍ ഇസ്ലാം മതം സ്വീകരിക്കുമ്പോള്‍ ആദ്യം ചൊല്ലേണ്ട ശഹാദത്‌ കലിമ ആണത്‌. `അല്ലാഹു അല്ലാതെ വേറെ ദൈവമില്ല.. മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകന്‍ ആണ്‌` എന്ന ശഹാദ അഥവാ സാക്ഷ്യം ആണത്‌. അല്ലാഹുവിന്റെ ഏകത്വവും മുഹമ്മദിന്റെ പ്രവാചകത്വവും അംഗീകരിക്കലാണത്‌.അതാണ്‌ പ്രതിഷേധത്തിന്റെ ഏക മുദ്രാവാക്യം എങ്കില്‍ അത്‌ തുല്യതയും മതേതരത്വവും സംരക്ഷിക്കാനുള്ള പ്രതിഷേധം ആവുന്നത്‌ എങ്ങിനെയാണ്‌. അതൊരിക്കലും നിങ്ങള്‍ കരുതുന്നത്‌ പോലെ വര്‍ഗ്ഗീയതക്ക്‌ എതിരായ സമരമല്ല, പ്രക്ഷോഭകാരികള്‍ തന്നെ തുറന്നു സമ്മതിക്കുന്നത്‌ പോലെ മറയില്ലാത്ത ഇസ്ലാമിക ജിഹാദ്‌ തന്നെയാണ്‌.
`ഹിന്ദുവോം കി ഖബര്‍ ഖുദേഗി.. ഏ.എം.യു കി ധര്‍ത്തി പേ` എന്നായിരുന്നു അലിഗറില്‍ ആദ്യം കേട്ട മുദ്രാവാക്യം. `എം.യു.വിന്റെ മണ്ണില്‍ ഹിന്ദുക്കളുടെ ശവക്കുഴി തോണ്ടും` എന്ന്‌ തര്‍ജ്ജമ. പിന്നീട്‌, അവര്‍ വിളിച്ചത്‌ `ഹിന്ദുവോം കി` എന്നല്ല, `ഹിന്ദുത്വാ കി ഖബര്‍ ഖുദേഗി` എന്നാണെന്നൊക്കെ വിശദീകരണവും കേട്ടു. അല്ലാഹു ഏക ദൈവമാണെന്ന ലാ ഇലാഹി മുഴക്കി ജിഹാദിന്‌ വരുന്നവര്‍ അമുസ്ലിങ്ങളിലെ ഹിന്ദുക്കളെയും ഹിന്ദുത്വവാദികളെയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചെയ്‌ത വോട്ടിന്റെ വി.വി.പാറ്റ്‌ സ്ലിപ്‌ നോക്കി തിരിച്ചറിഞ്ഞു അതില്‍ ഹിന്ദുത്വക്കാരെ മാത്രം ഖബറില്‍ ഉറക്കുമായിരിക്കും എന്ന്‌ വിശ്വസിക്കാം.
എന്തായാലും ഇതൊക്കെ പാര്‍ലമെന്റ്‌ പാസ്സാക്കിയ ഒരു നിയമത്തിന്‌ എതിരായ സ്വാഭാവിക പ്രതിഷേധങ്ങള്‍ ആണെന്ന്‌ തോന്നുന്നുവെങ്കില്‍ നിങ്ങളേതോ സുന്ദര സങ്കല്‍പ ലോകത്തിലാണ്‌ കഴിയുന്നത്‌. അത്ര സൗന്ദര്യമില്ല നിങ്ങള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിലെ യാഥാര്‍ഥ്യത്തിന്‌.
എന്നിട്ടവര്‍ തക്‌ബീര്‍ വിളികളുമായി രാജ്യതലസ്ഥാനത്തെ തെരുവിലേക്ക്‌ ഇറങ്ങുകയാണ്‌ ചെയ്യുന്നത്‌. പ്രതിഷേധം എന്ന പേരില്‍ കടകളും കച്ചവട സ്ഥാപനങ്ങളും തല്ലി പൊളിക്കുകയും വാഹനങ്ങള്‍ക്ക്‌ തീയിടുകയും പോലീസിനെ ആക്രമിക്കുകയും ആണ്‌ ചെയ്യുന്നത്‌. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന അക്രമത്തില്‍ സൗത്ത്‌ ഈസ്റ്റ്‌ ഡി.സി.പിക്കും അഡീഷണല്‍ സൗത്ത്‌ ഡി.സി.പിക്കും 2 ഏ.സി.പിമാര്‍ക്കും 5 സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍മാര്‍ക്കും ഉള്‍പ്പെടെ അമ്പതിലേറെ പോലീസുകാര്‍ക്ക്‌ പരിക്കേറ്റിരുന്നു. എന്നാല്‍ ഇത്ര ഭീകരമായ ക്രമസമാധാന പ്രശ്‌നം തലസ്ഥാനത്ത്‌ ഉണ്ടാവുമ്പോഴും അതിനെ പ്രതിരോധിക്കാന്‍ ബാധ്യതയുള്ള പോലീസ്‌ നടത്തുന്ന തിരിച്ചടിയില്‍ മാത്രമാണ്‌ മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും ആശങ്ക തോന്നുന്നത്രേ.പോലീസിനെ കൈചൂണ്ടുന്ന പ്രക്ഷോഭകര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സെലിബ്രിറ്റികള്‍ ഒക്കെ ഓര്‍ക്കണം. അമുസ്ലിങ്ങള്‍ക്ക്‌ നീതി കൊടുക്കാന്‍ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ചു കലാപത്തിന്‌ ഇറങ്ങിയ അക്രമികളോടാണ്‌ കൈ ചൂണ്ടി വെല്ലുവിളിക്കപ്പെടുന്ന നിയമ സംവിധാനത്തിന്റെ എതിര്‍ ചേരിയില്‍ നിന്ന്‌ നിങ്ങള്‍ ഐക്യപ്പെടുന്നത്‌ എന്ന്‌.
5) ധര്‍മ്മയുദ്ധത്തില്‍ മൂകസാക്ഷികള്‍ ഇല്ലെന്നാണ്‌ പ്രമാണം. ഠവലൃല മൃല ിീ യ്യേെമിറലൃ െശി മ ഉവമൃാശര ണമൃ. ധര്‍മ്മത്തിന്‌ ഒപ്പമാണെന്ന്‌ സംശയത്തിന്‌ പഴുതില്ലാതെ പ്രഖ്യാപിക്കാതെ മൗനം പാലിച്ചവര്‍ പോലും ഒടുവില്‍ അധര്‍മ്മത്തിന്‌ ഒപ്പം നിലയുറപ്പിച്ചവര്‍ ആയി കണക്കാക്കപ്പെടും. നുണകളോടും വഞ്ചനയോടും ദേശവിരുദ്ധതയോടും കലാപത്തോടും ഈ രാജ്യം പൊരുതി കൊണ്ടിരുന്നപ്പോള്‍ നിങ്ങള്‍ ആരുടെ ഒപ്പമായിരുന്നു എന്ന്‌ തലമുറകള്‍ നിങ്ങളെ ചോദ്യം ചെയ്യും. നിഷ്‌പക്ഷത എന്നത്‌ ശരിക്കൊപ്പം നില്‍ക്കാന്‍ ആര്‍ജ്ജവമില്ലാത്തവന്റെ ഒഴികഴിവും കപടനാട്യവും മാത്രമാണ്‌. ആട്ടിന്‍ കുട്ടിയും ചെന്നായയും തമ്മിലുള്ള പോരില്‍ നിഷ്‌പക്ഷന്‍ ആയിരിക്കുക എന്നാല്‍ ആട്ടിന്‍കുട്ടിയെ കൊന്നു തിന്നാന്‍ ചെന്നായക്ക്‌ മൗനാനുവാദം കൊടുക്കുക എന്നത്‌ മാത്രമാണ്‌. രാജ്യത്തിനൊപ്പം നില്‍ക്കേണ്ട സമയമാണിത്‌. ഇവിടെ മൗനം പോലും ഒറ്റുകൊടുക്കലാണ്‌.
ജീവന്‌ വേണ്ടി നമ്മുടെ മണ്ണിനെ അഭയം പ്രാപിച്ച ശരണാര്‍ഥികള്‍ ആയ കുറെ മനുഷ്യര്‍ക്ക്‌ നീതി കൊടുക്കുകയെന്ന ധാര്‍മ്മിക ബാധ്യത നിറവേറ്റാന്‍ ഈ രാജ്യം പലരോടും പൊരുതി കൊണ്ടിരിക്കുകയാണ്‌. ആ പോരാട്ടത്തില്‍ നീതിക്കും രാജ്യത്തിനും ഒപ്പം നിന്ന്‌ ഭാരത സര്‍ക്കാരിന്‌ സാധ്യമായ പിന്തുണയെല്ലാം കൊടുക്കാന്‍ നമുക്ക്‌ ബാധ്യതയുണ്ട്‌. ഏത്‌ വര്‍ഗ്ഗീയ അജണ്ടക്കും ന്യൂനപക്ഷ ആശങ്കയുടെ മാരീച വേഷം ധരിച്ചാല്‍ സ്വീകാര്യത കിട്ടുമെന്ന്‌ കരുതരുതെന്ന്‌ വിരുദ്ധരോട്‌ വ്യക്തമായി പറയണം.
ജനാധിപത്യ പ്രക്രിയയെ കലാപം കൊണ്ട്‌ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന്‌ അവരെ താക്കീത്‌ ചെയ്യണം. അക്രമം അഴിച്ചു വിടുന്ന നിങ്ങളല്ല, രാജ്യത്തെ ജനങ്ങളുടെ ഭൂരിപക്ഷ സമ്മതി നേടി അധികാരത്തില്‍ ഏറിയ സര്‍ക്കാരും പാര്‍ലമെന്റും രാഷ്ട്രപതിയുമാണ്‌ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌ എന്ന്‌ പറയണം. ഭയന്ന്‌ പിന്തിരിയില്ലെന്ന്‌ പ്രഖ്യാപിക്കണം.

പൗരത്വ ഭേദഗതിയിലേക്ക്‌ നയിച്ച ചില അഭിപ്രായങ്ങള്‍

`രാഷ്ട്രീയ അതിര്‍ത്തികള്‍ കാരണം നമ്മളില്‍ നിന്നും അകലെ ആയ സഹോദരീ സഹോദരന്മാരെ നമ്മള്‍ കാണുന്നുണ്ട്‌. ഈ സമയത്ത്‌ ഈ സ്വാതന്ത്ര്യ ആഘോഷങ്ങളില്‍ അവര്‍ക്ക്‌ പങ്കെടുക്കാന്‍ പറ്റാത്തതില്‍ വിഷമവും ഉണ്ട്‌. എന്തു തന്നെ സംഭവിച്ചാലും അവര്‍ നമ്മുടേതാണ്‌. എപ്പോഴും നമ്മുടേതായിരിക്കും. അവരുടെ സുഖദുഃഖങ്ങളെ കുറിച്ച്‌ നമുക്ക്‌ ആശങ്ക ഉണ്ടായിരിക്കും.`
പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രു ജി


`ഒറ്റപ്പെട്ടു പോയ ആ വ്യക്തികളെ പുനരധിവസിപ്പിക്കുന്നതില്‍ നമ്മള്‍ ആശങ്കയുള്ളവരായിരിക്കും. അവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളേയും കുറിച്ച്‌ രാജ്യം ആലോചിക്കേണ്ടതുണ്ട്‌.`
ഡോ. രാജേന്ദ്രപ്രസാദ്‌ ജി

`സ്വാതന്ത്ര്യ സമരത്തില്‍ നമ്മള്‍ക്കൊപ്പം നിന്ന നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും പെട്ടന്നുണ്ടായ ഈ അതിര്‍ത്തികള്‍ മൂലം വിദേശികളാകുന്ന പ്രശ്‌നമില്ല. അവരെ നമ്മള്‍ സ്വീകരിക്കേണ്ടതാണ്‌`
സര്‍ദാര്‍ വല്ലഭായി പട്ടേല്‍

` കോണ്‍ഗ്രസ്സ്‌ സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതിനു അതിര്‍ത്തികടന്ന്‌ വന്നതും വരാനിരിക്കുന്നവരും ആയ പാകിസ്‌താനിലെ മുഴുവന്‍ അമുസ്ലീങ്ങള്‍ക്കും പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ബാധ്യസ്ഥമാണ്‌ (അമുസ്ലീം ഇത്‌ കോണ്‍ഗ്രസ്സിന്റെ പ്രസ്‌താവന ആണ്‌)
കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തക സമിതി
25 നവംബര്‍ 1947


 പാകിസ്‌താനില്‍ താമസിക്കുന്ന ഹിന്ദുക്കളും സിഖുകാരും അവിടെ താമസം തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അവിടെ താമസിക്കാനുള്ള സാഹചര്യം നല്ലത ല്ലെങ്കില്‍ അവര്‍ക്ക്‌ നിസംശയം ഭാരതത്തിലേയ്‌ക്ക്‌ വരാവുന്നതാണ്‌. ഭാരതം അവരെ സ്വീകരിക്കേണ്ടതാണ്‌`
മഹാത്മഗാന്ധി ജി 25 ഡിസംബര്‍ 1947

ചില ചോദ്യങ്ങളും ഉത്തരങ്ങളും

1. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ജനതയെ ബാധിക്കുമോ?
ഉ: ഇല്ല, ഇന്ത്യാക്കാരെ ഒരുതരത്തിലും ഈ നിയമ ഭേദഗതി ബാധിക്കില്ല.
2. ഏതെല്ലാം രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്കാണ്‌ പൗരത്വം നല്‍കുന്നത്‌?
ഉ: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍
3. രാഷ്ട്രീയ, വംശീയ, ലൈംഗിക പീഡനങ്ങള്‍ക്ക്‌ ഇരയായവര്‍ക്ക്‌ ഇന്ത്യന്‍ പൗരത്വത്തിന്‌ അപേക്ഷിക്കാമോ ?
ഉ: ഈ നിയമ ഭേദഗതിയുടെ ഉദ്ദേശ്യം വളരെ വ്യക്തമാണ്‌. പാക്കിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളില്‍ മതപരമായ പീഡനത്തിന്‌ വിധേയരായിട്ടുള്ള മതന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണ്‌ ഈ നിയമം.
4. എന്തുകൊണ്ടാണ്‌ ഈ മൂന്ന്‌ രാജ്യങ്ങള്‍ മാത്രം ബില്ലിന്റെ പരിധിയില്‍ വരുന്നത്‌? മത ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള വേട്ടയാടല്‍ മാത്രം എന്തുകൊണ്ട്‌ പരിഗണിക്കുന്നു?
ഉ: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്‌, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്‌ത്യന്‍ വിഭാഗക്കാര്‍ക്കുനേരെയുണ്ടായിട്ടുള്ള വ്യാപകവും ആസൂത്രിതവുമായ മതപീഡനങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ഉണ്ട്‌. പ്രത്യേകിച്ചും പാക്കിസ്ഥാനില്‍ നിന്നും. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത്‌.
5 ആര്‍ക്കൊക്കെ ഇതുപ്രകാരം ഇന്ത്യന്‍ പൗരത്വത്തിന്‌ അപേക്ഷിക്കാം.
ഉ: മതന്യൂനപക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ വിവേചനത്തിന്‌ വിധേയമാകുന്ന പാക്കിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്‌, പാഴ്‌സി, ബുദ്ധ, ജൈന, ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്ക്‌ അപേക്ഷിക്കാം. ഇത്തരത്തില്‍ 2014 ഡിസംബര്‍ ഒന്നിന്‌ മുമ്പ്‌ ഇന്ത്യയിലെത്തിയ കുടിയേറ്റക്കാര്‍ക്കാണ്‌ അപേക്ഷിക്കാന്‍ അര്‍ഹത
6 ഈ നിയമ ഭേദഗതികൊണ്ട്‌ മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്ക്‌ എന്ത്‌ ആനുകൂല്യമാണ്‌ ലഭിക്കുന്നത്‌?
ഉ: 11 വര്‍ഷം രാജ്യത്ത്‌ സ്ഥിരതാമസക്കാരായിരുന്നവര്‍ക്കാണ്‌ നേരത്തെ പൗരത്വം അനുവദിച്ചിരുന്നത്‌. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം അത്‌ അഞ്ച്‌ വര്‍ഷമായി ചുരുക്കി. ഇപ്രകാരം ഇന്ത്യയില്‍ അഞ്ചുവര്‍ഷമായി സ്ഥിരതാമസക്കാരായ മതന്യൂനപക്ഷ വിഭാഗക്കാര്‍ക്ക്‌ പൗരത്വത്തിന്‌ അപേക്ഷിക്കാം.
7 എന്തുകൊണ്ടാണ്‌ പാക്കിസ്ഥാനിലെ അഹമ്മദീയ, ബലൂചിസ്‌ വിഭാഗങ്ങള്‍, മ്യാന്‍മാറിലെ റോഹിന്‍ഗ്യന്‍ വിഭാഗം എന്നിവരെ പൗരത്വ ഭേദഗതി നിയമത്തില്‍ പരിഗണിക്കാത്തത്‌?
ഉ: പ്രത്യേക വിഭാഗം എന്ന പരിഗണന ഇവര്‍ക്കുണ്ടാവില്ല. നിലവില്‍ പൗരത്വം നല്‍കുന്നചട്ടങ്ങളില്‍ ഉള്‍പ്പെടുത്തി പരിഗണിക്കും.
8 മറ്റ്‌ രാജ്യങ്ങളില്‍ മതപീഡനത്തിന്‌ ഇരയാകുന്ന ഹിന്ദുക്കള്‍ക്ക്‌ ഈ ഭേദഗതി നിയമപ്രകാരം പൗരത്വത്തിന്‌ അര്‍ഹതയുണ്ടോ?
ഉ: ഇല്ല
9 : ശ്രീലങ്കന്‍ തമിഴര്‍ക്ക്‌ പൗരത്വത്തിന്‌ അപേക്ഷിക്കാമോ?
ഉ. പത്ത്‌ വര്‍ഷം മുന്നേ തന്നെ ശ്രീലങ്കയില്‍ എല്‍ടിടിഇയുമായുള്ള യുദ്ധം അവസാനിച്ചതാണ്‌. അവിടെ മതപീഡനം നടക്കുന്നില്ല. വംശീയ അധിക്ഷേപങ്ങളാണ്‌ അധികവും. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആഭ്യന്തര കലാപവും തമിഴ്‌ ജനതയോടുള്ള വിവേചനവും അവസാനിപ്പിക്കാന്‍ ശ്രീലങ്കയ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌.
10 പാക്കിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം ലഭിക്കുമോ?
ഉ: ഇല്ല. ഈ നിയമഭേദഗതി പ്രകാരം ലഭിക്കില്ല. എന്നിരുന്നാല്‍ തന്നെയും സ്വാഭാവികമായ രീതിയില്‍, അതായത്‌ 11 വര്‍ഷം ഇന്ത്യയില്‍ സ്ഥിരമായി താമസിച്ചുകൊണ്ട്‌ പൗരത്വം നേടാം.
11 ഇന്ത്യയിലേക്ക്‌ അനധികൃതമായി കുടിയേറിയിട്ടുള്ള മുസ്ലിങ്ങള്‍ ഈ നിയമ ഭേദഗതി പ്രകാരം സ്വയമേവ നാടുകടത്തപ്പെടുമോ?
ഉ: ഇല്ല. സ്വാഭാവിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമമനുസരിച്ച്‌ അവരുടെ സാധുത പരിശോധിക്കും. വിദേശീയര്‍ക്കുള്ള പൗരത്വ നിയമ പ്രകാരം ഇവര്‍ക്കും പൗരത്വത്തിന്‌ അപേക്ഷിക്കാം.
12 അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഐക്യരാഷ്ട്ര സഭയുടെ നിബന്ധനകള്‍ ഇന്ത്യ പാലിക്കുമോ?
ഉ: തീര്‍ച്ചയായും. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ നിന്നും ഇന്ത്യ ഒരിക്കലും പിന്നോട്ട്‌ പോവില്ല. എന്നാല്‍ പൗരത്വം നല്‍കാന്‍ ഇന്ത്യക്ക്‌ ബാധ്യതയില്ല. എല്ലാ രാജ്യങ്ങളും പൗരത്വം നല്‍കുന്ന കാര്യത്തില്‍ അവരുടേതായ നിയമങ്ങള്‍ ഉണ്ട്‌. ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങള്‍ പ്രകാരം ഇന്ത്യ അഭയാര്‍ത്ഥികള്‍ക്ക്‌ ആതിഥ്യം അരുളും. ആ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ അവിടേക്ക്‌ മടങ്ങിപ്പോകും എന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ സംരക്ഷണം. എന്നാല്‍ ഭേദഗതി ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൂന്ന്‌ രാജ്യങ്ങളിലേയും മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ആ രാജ്യങ്ങളിലെ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയില്ല

യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ പൗരത്വ ഭേദഗതി ബില്ലിനെതിരെ തെരുവിലിറങ്ങി യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നവര്‍ ഈ ബില്ലിന്റെ ഉദ്ദേശ്യം എന്തെന്ന്‌ തിരിച്ചറിയാനുള്ള ശ്രമം എങ്കിലും നടത്തണം. ദേശവിരുദ്ധ ശക്തികളുടെ കള്ള പ്രചാരണങ്ങളില്‍ അകപ്പെട്ട്‌ അവരുടെ കൈയിലെ പാവയായി മാറുന്ന സ്ഥിതിയാണ്‌ ഏറ്റവും അപകടകരം. അതിനാണ്‌ മാറ്റം വരേണ്ടത്‌.


ഇത്‌ പൂര്‍ണ്ണമായും മൗലികമായ ഒരു രചന അല്ല പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ വിവിധ തലങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഏകോപിപ്പിച്ച്‌ എടുത്തിട്ടുള്ളതാണ്‌. ഇതിനെക്കുറിച്ച്‌ അറിയാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കു വേണ്ടി ഇത്‌ സമര്‍പ്പിക്കുന്നു.



സന്തോഷ്‌ അറയ്‌ക്കല്‍

അറയ്‌ക്കല്‍ വീട്‌,
വെങ്ങല്ലൂര്‍ പി.ഒ
തൊടുപുഴ: 685 608,
ഫോണ്‍ : 9961747403


arackantdpa@gmail.com
https://arackanvision.blogspot.com/




Comments