പട്ടേൽ സ്മാരകം അവസാന മിനുക്ക് പണികളിലേക്ക് ;

പട്ടേൽ സ്മാരകം 

അവസാന മിനുക്ക് പണികളിലേക്ക് ;

 ഒക്ടോബർ 31 ന് മോദി അനാച്ഛാദനം ചെയ്യും








 ലോകത്തെ ഏറ്റവും ഉയരംകൂടിയ പ്രതിമ പൂര്‍ത്തിയാകുന്നു. ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ, വെങ്കലം പൂശിയ പ്രതിമ അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും. പ്രതിമയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 
സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ ഉള്ളിലേക്കിറങ്ങിയലാണ് പ്രതിമ. ലോകത്തെ ഏറ്റവും വലിയ പ്രതിമക്ക് 182 മീറ്റര്‍ ഉയരമുണ്ട്. 600 അടിയിലേറെ. സ്റ്റാച്യൂ ഓഫ് യൂണിറ്റി, ഐക്യത്തിന്റെ പ്രതിമ എന്നാണ് പേര്. കാല്‍ ലക്ഷം പേര്‍ മുടക്കമില്ലാതെ പണിയെടുത്താണ് പ്രതിമ നിര്‍മാണം പുരോഗിക്കുന്നത്. 
അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടിയോളം വരും പട്ടേല്‍ പ്രതിമ. ചൈനയിലെ 'സ്പ്രിങ് ടെമ്പിള്‍ ബുദ്ധ' യാണ് നിലവില്‍ ലോകത്തെ വലിയ പ്രതിമ, 128 മീറ്റര്‍ ഉയരം. അതിനേക്കാള്‍ 54 മീറ്റര്‍ ഉയരമുണ്ടാവും പട്ടേല്‍ പ്രതിമക്ക്. ചൈനക്കാരായ തൊഴിലാളികളും പട്ടേല്‍ പ്രതിമ നിര്‍മാണത്തിലുണ്ടെന്നതാണ് കൗതുകകരം. 
പ്രതിമയുടെ സമര്‍പ്പണത്തോടെ പ്രദേശം പ്രമുഖ സന്ദര്‍ശക കേന്ദ്രമാകും. സന്ദര്‍ശര്‍ക്ക് പട്ടേല്‍ ചരിത്രവും ഇന്ത്യാ ചരിത്രവും അറിയാനും പഠിക്കാനും കഴിയുംവിധത്തില്‍ പ്രത്യേക ഗാലറികളും പ്രദര്‍ശിനികളുമടങ്ങുന്ന വന്‍ സൗകര്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ചരിത്രത്തിന്റെ വിവിധ മാധ്യമങ്ങളിലുള്ള പ്രദര്‍ശിനി ലോകത്തെങ്ങും ഇല്ലാത്ത സംവിധാനമായിരിക്കും. ഇതിനെല്ലാമായി 3000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയെ ലോകശ്രദ്ധയില്‍ എത്തിക്കുക മാത്രമല്ല, ഇന്ത്യയുടെ അമൂല്യ ചരിത്രത്തിന്റെ സംരക്ഷണവും ഈ പദ്ധതയുടെ ഭാഗമാണ്.



സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമാ നിര്‍മ്മാണത്തിനുള്ള ഇരുമ്പും മണ്ണും ശേഖരണത്തിന്റെ ഇടുക്കി ജില്ലാ തല ഉദ്‌ഘാടനം അറക്കുളത്ത്‌ നടന്നു. ജയ്‌ഹിന്ദ്‌ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ അറക്കുളം പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകന്‍ ചകിണിയാംതടത്തില്‍ ദേവസ്യയില്‍ നിന്ന്‌ ഇരുമ്പും മണ്ണും സ്വീകരിച്ച്‌ അറക്കുളം ഗ്രാമപഞ്ചായത്തംഗം പി എ വേലുക്കുട്ടന്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ഉപയോഗ ശൂന്യമായ കൊയ്‌ത്ത്‌ അരിവാളിന്റെ ഒരു കഷണവും, ദേവസ്യയുടെ കൃഷിയിടത്തില്‍ നിന്നുള്ള മണ്ണുമാണ്‌ ദേവസ്യ വേലുക്കുട്ടനെ ഏല്‍പ്പിച്ചത്‌. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഏകതാ ട്രസ്റ്റ്‌ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ്‌ അറയ്‌ക്കല്‍ മുഖ്യപ്രഭാഷണം നടത്തി

https://youtu.be/mJ796q7ikJ8


Run For Unity @ Thodupuzha



https://youtu.be/8lqjcKILRTs




http://arackanvision.blogspot.com/2013/12/blog-post.html?view=sidebar

Comments