അസ്സാം കേരളത്തിനു നല്കുന്ന മുന്നറിയിപ്പ്
അസ്സമില്‍ ആളിപ്പടരുന്ന വംശീയ കലാപം കേരളത്തിനു നല്കുന്ന മുന്നറിയിപ്പുകളെ നാം ഇനിയും തിരിച്ചറിഞ്ഞില്ലങ്കില്‍ അതിനു കേരള സമൂഹം നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. ബംഗ്ലാദേശിനോട് ചേര്‍ന്ന് കിടക്കുന്ന അസ്സമിലെ എട്ടു ജില്ലകളില്‍ അനധികൃതമായി കുടിയേറി പാര്‍ക്കുന്നവര്‍ ഇന്ന് അവിടെ പരമ്പരാഗതമായി താമസിച്ചു വന്ന ഗോത്ര വര്ഗ്ഗക്കാരെആട്ടിപ്പായിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പ്രധാനമായും കലാപം ഉണ്ടായിരിക്കുന്ന കൊക്രജാര്‍ ജില്ലയിലേക്ക് മറ്റ് ജില്ലകളില്‍ നിന്നും കലാപകാരികാള് എത്തിക്കൊണ്ടിരിക്കുകയാണ്.
പൊതുവെ അസംഘിടതരായ ഗോത്രവര്ഗ്ഗക്കാര്ക്കാവട്ടെ ശക്തമായ ചെറുത്തുനില്‍പ്പും അസാധ്യമായിരിക്കുകയാണ്. ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞ് കയറി വന്ന മുസ്ലീം കലാപകാരികള്‍ക്ക് തിരിച്ചറിയല്‍കാര്‍ഡും വോട്ടും ചേര്‍ത്ത് നല്കി. അസ്സമില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സ് വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച പ്രീണന നയങ്ങളാണ് അസ്സാമിലെ ഗോത്രവര്‍ഗ്ഗക്കാരെ ഈ ദുസ്ഥിതിയിലാക്കിയിരിക്കുന്നത്. അസ്സമിന്റെ ജനസംഖ്യയുടെ മുപ്പത്തിമൂന്ന് ശതമാനം ഇപ്പോള്‍ നുഴഞ്ഞു കയറ്റക്കാരായി മാറിയിരിക്കുന്നു.
മുമ്പ് ജമ്മു കാശ്മീരില്‍ നിന്നും അവിടുത്തെ പരമ്പരാഗത താമസക്കാരായ കാശ്മീരി പണ്ഡിറ്റുകളെ ആട്ടിയോടിച്ച് അവരുടെ മണ്ണും സ്വത്തുക്കളും കാശ്മിരിലെ ജിഹാദികള്‍ സ്വന്തം ആക്കിയ അതേ നടപടിയാണ് ഇപ്പോള്‍ അവര്‍ അസ്സമിലും പരീക്ഷിക്കുന്നത്. കാശ്മീരിലും അസ്സമിലും നടത്തി വിജയിപ്പിച്ച പരീക്ഷണം ഓരോ അതിര്‍ത്തി സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കപ്പെടുമ്പോള്‍ നഷ്ടമാകുന്നത് ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവുമാണന്ന തിരിച്ചറിവ് ഭരണകൂടങ്ങള്‍ക്ക് നഷ്ടമാകുന്നതാണ് വര്‍ത്തമാന ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ ആസ്സമില്‍ നടക്കുന്ന ആക്രമണങ്ങളുടെ ഫലമായി രണ്ട് ലക്ഷത്തിലധികം ഗോത്രവര്‍ഗ്ഗക്കാര്‍ ജീവനും സ്വത്തും ഉപേക്ഷിച്ച് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 44 പേര് മരണമടഞ്ഞിരിക്കുന്നു. ഇവിടെ മരിച്ചു വീണവരും പാലായനം ചെയ്തവരും ചെയ്ത തെറ്റെന്താണ്. ജനിച്ചു വളര്‍ന്ന മണ്ണില്‍ അഭയാര്‍ത്ഥികളായി മാറിയ ഇവര്‍ക്കൊന്നും മനുഷ്യാവകാശങ്ങളില്ലേ..?.
നാടുമുഴുവന്‍ മനുഷ്യാവകാശത്തിന്റേയും വംശീയ ഹത്യയുടേയും പേരില്‍ ചന്ദ്രഹാസം ചുഴറ്റി നടക്കുന്ന ബുദ്ധിജീവികളും മാധ്യമ പരിഷകളും ഒരക്ഷരം പോലും ഉരിയാടാതെ ഇപ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. കാശ്മീരി പണ്ഡിറ്റുകള്‍ക്കു വേണ്ടി ഒരു വരി എഴുതുവാന്‍ പോലും തയ്യാറാകാത്ത കപട മതേതര വാദികളായ മാധ്യമ പ്രവര്‍ത്തകരുടെ ഇരട്ടത്താപ്പ് നാം തിരിച്ചറിയണം.
ഈ വിഷയങ്ങള്‍ കേരളത്തിനുള്ള മുന്നറിയിപ്പു കൂടിയാണ്. ജമ്മു കാശ്മീര്‍ തീവ്രവാദത്തിന്റെ ഉത്ഭവ സ്ഥാനമായിരുന്ന എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും കേരളത്തിലെ ദേശീയ വീക്ഷണമുള്ള പല സംഘടനകളും കാര്യകാരണങ്ങള്‍ നിരത്തി കേരളം കാശ്മീരായി മാറാന്‍ പോകുന്നു എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അന്നെല്ലാം ഇവിടുത്തെ കപടമതേതര വാദികളായ ബുദ്ധിജീവികളും, മാദ്യമങ്ങളുമെല്ലാം മുന്നറിയിപ്പ് നല്‍കിയവരെ നോക്കി വര്‍ഗ്ഗീയവാദികള്‍ എന്ന് വിളിച്ചു ആക്ഷേപിച്ചു. യഥാര്‍ത്ഥ വര്‍ഗ്ഗീയ ശക്തികളെയും ഭീകരവാദ സംഘടകളേയും മനുഷ്യാവകാശത്തിന്റെ മുഖംമൂടി അണിയിച്ച് വെള്ള പൂശിയ അതേ മാധ്യമങ്ങള്‍ക്ക് തന്നെ തുറന്നു പറയേണ്ടി വന്നു കേരളം ഭീകരവാദ ശക്തികളുടെ താവളമായി മാറിയെന്നു. ഇന്ന് ഭാരതത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന മുഴുവന്‍ വിഘടനവാദ വിധ്വംസക പ്രവര്‍ത്തനങ്ങളുടേയും കണ്ണികള്‍ വന്ന് അവസാനിക്കുന്നത് നമ്മുടെ കേരളത്തിലാണ് എന്ന സത്യവും നാം വിസ്മരിച്ചു കൂടാ. അന്നത്തെ മുന്നറിയിപ്പ് വകവയ്ക്കാത്തതിന്റെ ഫലം ഇന്നും അനുഭവിക്കുന്നു. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ വില്‍ ചൂണ്ടുന്നത് കാശ്മീരിനും അസ്സാമിനും ശ്ശേഷം അടുത്തത് കേരളമായിരിക്കുമെന്ന സൂചനയാണ്.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജമ്മു കാശ്മീര്‍ കഴിഞ്ഞാല്‍ ഇത്തരം വിധ്വംസക വിഘടനവാദ ശക്തികള്‍ക്ക് ഭരണകൂടത്തെ വരെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ ഭരണ സ്വാധീനം ഉള്ള സംസ്ഥാനം കേരളമാണ്. ഈ സ്വാധീനം ഇടതുപക്ഷം ഭരിച്ചാലും വലതു പക്ഷം ഭരിച്ചാലും ഒരേ പോലെ നിലനില്ക്കുന്നു എന്നതാണ് സത്യം. അതുകൊണ്ടു തന്നെ അടുത്ത പരീക്ഷണം കേരളത്തില്‍ തന്നെയായിരിക്കും എന്ന കാര്യത്തിന് സംശയമില്ല. ഭരണകൂടങ്ങളുടെ പിന്തുണയില്ലാതെ ഇത്തരം നീക്കങ്ങള്‍ ഫലവാത്താക്കുക എളുപ്പമല്ല. അതിന്റെ ഉദാഹരണങ്ങളാണ് മഹാരാഷ്ട്രയിലും ഗുജറാത്തിലും നടത്തിയ നീക്കങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടത്. കേരളത്തിലെ അധികാരത്തിന്റെ നിയന്ത്രണവും സ്വത്തുക്കളുടെ കേന്ദ്രീകരണവും അതേ ദിശയിലാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇത്തരം നീക്കങ്ങളെ കണ്ടില്ലന്നു നടിക്കുന്നത് മണ്ടത്തരമായിരിക്കും.
ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഉയരുന്ന ചര്‍ച്ചകളിലെല്ലാം കേരളത്തില്ചര്ച്ച ഏറെ ചെയ്യപ്പെടുന്ന ജില്ലകള്‍ മലപ്പുറവും കോഴിക്കോടുമാണ്. അതുകൊണ്ട് തന്നെ ഉറപ്പിച്ചു പറയാന്‍ കഴിയും ഒരിക്കലും ഇത്തരം നീക്കങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമാവുക അവിടെ നിന്നുമായിരിക്കില്ല. അവിടങ്ങളില്‍ ആളുകള്‍ കുറച്ചു കൂടി വിജിലന്റായി കാര്യങ്ങള്‍ നോക്കി കാണാനിടയുള്ളതിനാല്‍ ആണ് അത്. അതുകൊണ്ട് തന്നെ ഇത്തരം നീക്കങ്ങളുടെ തുടക്കം തീര്‍ച്ചയായും എറണാകുളം പത്തനംതിട്ട ജില്ലകളില്‍ നിന്നുമായിരിക്കും. ഇസ്ലാമിക രാഷ്ട്രീയ ശക്തികള്‍ക്ക് കേരളത്തില്‍ ഏറെ വേരോട്ടം ഉള്ള ജില്ലകള്‍ മലപ്പുറവും കോഴിക്കോടുമാണങ്കിലും ഇസ്ലാമിക തീവ്രവാദ ശക്തികള്‍ക്ക് കേരളത്തില്‍ ഏറെ വേരോട്ടം ഉള്ള ജില്ലകള്‍ എറണാകുളവും മലപ്പുറവുമാണ്.
അതു പോലെ കേരളം അതീവ ജാഗ്രതയോടെ കാണേണ്ട മറ്റൊരു വലിയ പ്രശ്നമാണ് കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നു കയറ്റം. ഇതില്‍ അധികവും ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞ് കയറി പശ്ചിമ ബംഗാള്‍ വഴി കേരളത്തില്‍ എത്തിപ്പെട്ടവരാണന്ന് അക്ഷേപം നിലനില്‍ക്കുന്നുമുണ്ട്. അവര്‍ കേന്ദ്രീകരിച്ചിരിക്കുന്നതാവട്ടെ ഇസ്ലാമിക തീവ്രവാദ ശക്തികള്‍ക്ക് ഏറെ വേരോട്ടമുള്ള എറണാകുളം ജില്ലയിലുമാണ്. അതുകൊണ്ടു തന്നെ സര്‍ക്കാരും സമൂഹവും ഇവരുടെ കാര്യത്തില്‍ ഒരു ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
ഒരു കാലത്ത് കാശ്മീര്‍ താഴ് വരകളിലെ ഏറ്റവും പ്രബലമായ ജനസമൂഹമായിരുന്ന കാശ്മീരി പണ്ഡിറ്റുകള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല അവര്‍ക്ക് എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ടി വരുമെന്ന്. കാരണം കാശ്മീര്‍ താഴ് വരകളിലെ മുഴുവന്‍ ഭൂമിയും കെട്ടിടങ്ങളും വ്യാപാരവും എന്തിനേറെ അവിടുത്തെ ജന പ്രതിനിധികള്‍ വരെ കാശ്മീരി പണ്ഡിറ്റുകളുടേതായിരുന്നു. കേരളത്തിലെ ഭൂരിപക്ഷ സമുദായവും ഇന്ന് ഇതേ കാഴ്ചപ്പാടിലാണ് ജീവിക്കുന്നത്. എന്നാല്‍ ഉണ്ടായിരുന്ന മുഴുവന്‍ സ്വത്തുക്കളും വ്യാപാര സ്ഥാപനങ്ങളും ജനിച്ചു വളര്‍ന്ന വീടും സ്വന്തം പെണ്മക്കളുടെ മാനവും വരെ ഉപേക്ഷിച്ച് ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ള കാശ്മീരി പണ്ഡിറ്റുകള്‍ക്കു കാശ്മീര്‍ താഴ് വരകള്‍ വിട്ട് ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ ഉടുതുണിക്ക് മറു തുണിയില്ലാതെ ജീവിക്കേണ്ടി വന്നെങ്കില്‍ .... കാലാകാലങ്ങളിലായി ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ അസ്സമിന്റെ മണ്ണില്‍ യാതൊരു കുറ്റവും ചെയ്യാതെ ജീവിച്ച ഗോത്രവര്‍ഗ്ഗക്കാരായ ലക്ഷക്കണക്കിന് ഗ്രാമീണര്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം പ്രാപിക്കേണ്ടി വന്നെങ്കില്‍....... കേരളത്തിലെ ചുരുങ്ങിയത് അഞ്ചാറു ജില്ലകളിലെയെങ്കിലും ജനങ്ങള്‍ക്ക് ഈ ഗതി വരുന്ന കാലം അതിവിദൂരമല്ല.
ഇത്തരം വിഘടനവാദ ശക്തികളെ താലോലിക്കുന്ന ഭരണകര്‍ത്താക്കള്‍ ഒരു കാര്യം ഓര്‍മ്മിക്കുക. ഇത്തരം ശക്തികളെ ആരൊക്കെ സംരക്ഷിച്ചിട്ടുണ്ടോ അവര്‍ക്കെല്ലാം അവരില്‍ നിന്നു തന്നെ തിരിച്ചടികളും കിട്ടിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് അധിനിവേശം നിലനിന്നിരുന്ന കാല ഘട്ടത്തില്‍ സോവിയറ്റ് യൂണിയന് എതിരായി അമേരിക്ക ആയുധവും അര്‍ത്ഥവും നല്കി വളര്‍ത്തി കൊണ്ടു വന്നതായിരുന്നു ബിന്‍ ലാദനെ. അതേ ബില്ലാദന് തന്നെ അമേരിക്കന്‍ ഭരണകൂടത്തിനു മൂക്കിനു താഴെ അഗ്നി വര്‍ഷിച്ചുകൊണ്ട് അമേരിക്കയുടെ അഭിമാന സ്തംഭങ്ങളെ തകര്‍ത്ത് എറിഞ്ഞത് നാം കണ്ടതാണ്. പഞ്ചാബില്‍ അകാലിദളിനു ബദലാകാന്‍ ഇന്ദിരാഗാന്ധി വളര്‍ത്തിയെടുത്ത ഭിദ്രന്‍വാല അവരുടെ തന്നെ അന്തകയായി മാറിയതും, തമിഴ്നാട്ടില്‍ ദ്രാവിഡ ശക്തികളുടെ സ്വാധീനം കുറച്ച് സ്വന്തം ആധിപത്യം ഉറപ്പിക്കാന്‍ രാജീവ് ഗാന്ധി പോറ്റി വളര്‍ത്തിയ എല്‍ റ്റി റ്റി ഇ ഒടുവില്‍ അദ്ദേഹത്തിന്റെ തന്നെ അന്തകനായി മാറിയതും എല്ലാം ചരിത്രത്തിലെ ഏതാനും സൂചനകള്‍ മാത്രമാണ്. രാജ്യ താത്പര്യത്തെ പരിഗണിച്ചെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളും ഭരണകര്‍ത്താക്കളും ഒരു പുനര്‍ വിചിന്തനത്തിനു തയ്യാറാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ശരിക്കും കേരളം ഒരു അഗ്നിപര്‍വ്വതത്തിന്റെ മുകളിലാണ് എന്നു പറഞ്ഞാല്‍ അത് ഒരു അതിശയോക്തി അല്ല. ഇപ്പോള്‍ നാം കാണുന്ന ശാന്തത കൊടുങ്കാറ്റിന്റെ മുമ്പുള്ള ശാന്തതയാണ്. കേരള സമൂഹവും മതേരതര ഭരണാധികാരികളും ഈ സത്യത്തെ തിരിച്ചറിയുക തന്നെ വേണം.

good information ,expect more and more
ReplyDeleteThanks
Deleteകേരളം വിഘടനവാദികളുടെ "സ്ലീപ്പര്‍ സെല്‍" ആണ് എന്ന് ഒരു പ്രശസ്ത നടന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനെതിരെ വാളോങ്ങിയവര്‍ ആണ് ഈ നാട്ടിലെ പ്രകശുബ്ധര്. ഇന്നിതാ മ്യാന്മാര് -ആസ്സാം സംഭവം കാണുമ്പോള്‍ നമുക്ക് എല്ലാം മനസ്സിലാവും. ശരിക്കും ജിന്നയുടെ ട്രാന്‍സ്ഫര്‍ ഓഫ് പോപ്പുലേഷന്‍ എത്ര അര്തവര്തായിരുന്നു എന്ന് ഞാന്‍ കരുതിപോകുന്നു. !!! ദളിതന് വേണ്ടി ഇവിടെ മുതലക്കണ്ണീര് പോഴുക്കുന്നവന്മാരുടെ തനിനിറം മനസ്സിലാക്കാന്‍ വേണ്ടി ഇതിലും വലിയ സംഭവത്തിന്റെ ആവശ്യം ഇല്ല തന്നെ !!
ReplyDeleteMost relevant issue in most suitable words.
ReplyDeleteആസ്സാമില്‍ ദളിതരെ കൊന്നൊടുക്കുന്ന ബംഗ്ലാദേശികള്‍ നീതി പാലിക്കണം...വളരെ നല്ല ലേഖനം..
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteബോഡോകള്‍ എതിര്‍ക്കുന്നത് മുസ്ലിംകളെ മാത്രമല്ല സുഹൃത്തേ, ബംഗ്ലാദേശില്‍ നിന്ന് വന്നവരെ മാത്രവുമല്ല. ബംഗാളി സംസാരിക്കുന്ന ആസാംകാര്‍ മൊത്തം അവരുടെ കണ്ണില്‍ കയ്യേറ്റക്കാര്‍ തന്നെയാണ്. എണ്‍പതുകളുടെ തുടക്കത്തില്‍, ഇന്ത്യന്‍ പട്ടികള്‍ പുറത്തുപോവുക എന്ന് തെരുവുകള്‍ നിറയെ ബോഡെഴുതി വച്ചവരാണ് അവര്‍., ഗാന്ധി പീസ് ഫൌണ്ടേഷന്റെ ഭാഗത്ത് നിന്ന് പ്രശ്നത്തില്‍ ഇടപെട്ട പ്രശസ്ത പത്രപ്രവര്ത്തകന് BG Varghese ന്റെ FIRST DRAFT എന്ന അത്യുജ്ജ്വലമായ ആത്മകഥയില്‍ ഈ ഭാഗം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സത്യത്തെ ഇങ്ങനെ കൊഞ്ഞനം കുത്തരുത്. കുറച്ചൊക്കെ സത്യസന്ധത പുലര്‍ത്തേണ്ടേ?
ReplyDelete5000 varshangalk munp "BHAVISHYA PURANA" thil paranjath sambavikkunnu....islam evde undo..avde ellam kalapangalum und....athanu sathyam suhruthe....pakistan,bangladesh,palastene,iraq,syria,egypth,afganisthan,burma,sudan,somalia,china,russia,.......slaves of a book,,,,blind with God......
Deleteസുഹൃത്തേ, നാം എല്ലാം ദൈവത്തിനെ അടിമകള്‍ ആണ്. അവന്റെ മാര്‍ഗദര്‍ശനം അനുസരിച്ച് ജീവിച്ചു മരിച്ചു പോകേണ്ടവര്‍...
ReplyDeleteനാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും വിചാരണ ചെയ്യപ്പെടും. അതിന്റെ ഉദ്ദേശ ശുദ്ധിയും. ഒരു നിരപരാധിയെ കൊല്ലുന്നവന്, അവന് മുസ്ലിമായാലും ഹിന്ദുവായാലും മറ്റേതു മതക്കാരനായാലും ദൈവത്തിന്റെ കഠിനമായ ശിക്ഷക്ക് വിധേയനാകും. കളവു പ്രച്ചരിപ്പിക്കുന്നവരും അങ്ങിനെ തന്നെ..
ചുരുക്കി പറഞ്ഞാല്‍ നാം എല്ലാവരും നമ്മുടെ സീറ്റ് സ്വര്‍ഗത്തിലോ നരകത്തിലോ ഉറപ്പിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ വിശ്വാസ കര്മാങ്ങളിലൂടെ...!
നാം ചെയ്യുന്നത് എന്താണെന്നും എന്തിനു വേണ്ടി ആണെന്നും ബോധം ഉണ്ടായിരിക്കുന്നത് നല്ലതാണ്..!
ha ha ..daivathinte adimakal......ha ha nice words....
DeletePLS DONT BE THE SLAVE OF A RELIGIOUS BOOK......AND ISLAM.....BE A FREE MAN.........THEN U WILL SEE THE GOD.....FORGET ABOUT HEAVEN & HELL....