ബാബാ രാംദേവിനെ അര്‍ദ്ധരാത്രിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി: ബി ജെ പി പ്രക്ഷോഭത്തിലേക്ക്




ബാബാ രാംദേവിനെ അര്‍ദ്ധരാത്രിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി: ബി ജെ പി പ്രക്ഷോഭത്തിലേക്ക്
അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ അനിശ്ചിത കാല നിരാഹാരം നടത്തിവന്ന യോഗഗുരു ബാബാ രാംദേവിനെ അര്‍ദ്ധരാത്രിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ഉറങ്ങിക്കിടന്നവരെ ലാത്തിച്ചാര്‍ജ് ചെയ്യുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തതില്‍ പ്രതീക്ഷേധിച്ച് രാജ്യവ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരി ഡല്‍ഹിയില്‍ അറിയിച്ചു. പ്രക്ഷോഭ പരിപാടികളുടെ തുടക്കം ഇന്ന് (ഞായര്‍).വൈകിട്ട് 7 മണി മുതല്‍ 24 മണിക്കൂര്‍ ബി ജെ പി നേതാക്കള്‍ രാജ്ഘട്ടില്‍ ഉപവസിക്കും ദ്രുത കര്‍മ്മ സേനയും ദില്ലി പൊലീസും ചേര്‍ന്നു ഞായറാഴ്ച വെളുപ്പിന് ഒരു മണിയോടെയാണ് രാംദേവിനെ അറസ്റ്റു ചെയ്തത്.രാംദേവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന കത്ത് സര്‍ക്കാര്‍ കൈമാറിയതിന് പിന്നാലെയാണ് പൊലീസ് നടപടിയുണ്ടായത്.കസ്റ്റഡിയിലെടുത്ത രാംദേവിനെ സഫ്ദര്‍ജംഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ അനുയായികളേയും ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഇതേ തുടര്‍ന്നു മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.രാംദേവിനെ വിമാന മാര്‍ഗം ഹരിദ്വാറിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭ്യമായ സൂചന. അറസ്റ്റ് തടയാന്‍ രാംദേവ് ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നു പൊലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടി വന്നു. 30 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. രാമലീല മൈതാനത്തിന്റെ നിയന്ത്രണം ഇപ്പോള്‍ പൊലീസിന്റെ കയ്യിലാണ്. എന്നാല്‍ രാംദേവിന്റെ അനുയായികള്‍ പിരിഞ്ഞുപോകാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നു പൊലീസ് അറസ്റ്റ് തുടരുകയാണ്. ഇതിനോടകം 200 പേരെ കസ്റ്റഡിയിലെടുത്തു കഴിഞ്ഞു. എന്നാല്‍ സമരം അവസാനിപ്പിക്കില്ലെന്നു അനുയായികള്‍ അറിയിച്ചു. ഇതേ തുടര്‍ന്നു രാംലീല മൈതാനിയിലേക്കുള്ള വഴികളെല്ലാം പൊലീസ് അടച്ചു.അതേ സമയം അര്‍ദ്ധരാത്രി നടത്തിയ അറസ്റ്റില്‍ രാജ്യമെമ്പാടും വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. സംഭവത്തില്‍ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നു രാംദേവിന്റെ വക്താവ് ആവശ്യപ്പെട്ടു. അറസ്റ്റ് തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്നു ബിജെപി ആരോപിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്ത പൊലീസ് നടപടി സര്‍ക്കാരിന്റെ തീരുമാനമാണെന്നും അതില്‍ കോണ്‍ഗ്രസിനു പങ്കൊന്നുമില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് പറഞ്ഞു.


thattippu samaram,hi tech niraharam
ReplyDeletehe is the main criminal. he can use his money to people who need food for one time. there is lot of people in India who need food and accommodation, why he ?????????????????????????che shame on our system.
ReplyDeleteWhy is BJP relying on guys with suspected personalities like Ramdev to fight against the corrupt congress govt.Is BJP short of leaders.
ReplyDelete