സംഘടിത ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഭരിക്കുന്നു
ഒരു പക്ഷെ ലോകത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത വിചിത്രമായ സംഭവങ്ങള്‍ക്കാണ് നാം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ മറ്റൊല്ലാ രാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ നിലനില്‍പ്പിനായി പോരാടുമ്പോള്‍ ഭാരതത്തില്‍ സംഘടിത ന്യൂനപക്ഷങ്ങളില്‍ നിന്നും അതിജിവനത്തിനായി പോരാടുന്ന ഭൂരിപക്ഷത്തെയാണ് ദര്‍ശിക്കാന്‍ കഴിയുക.
മതേതരത്വം എന്നാല്‍ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വിവേചനമില്ലാതെ ഏല്ലാ മതക്കാരേയും ഒരുപോലെ കാണുകയും എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പു വരുത്തുകയും ചെയ്യുന്നഅവസ്ഥയാണന്നാണ് വയ്‌പ്. എന്നാല്‍ ഇവിടെ മതേതരത്വം എന്നത് സംഘടിത ന്യൂനപക്ഷത്തിന് വേണ്ടി നാടിന്റെ സമ്പത്തും നിയമങ്ങളും അധികാരങ്ങളും അടിയറവച്ച് അസംഘടിതരായ ഭൂരിപക്ഷത്തെ അടിമളാക്കി മാറ്റുക എന്ന നിലയിലേക്ക് അധപതിച്ചിരിക്കുന്നു.
സംഘടിത വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കാന്‍ വേണ്ടി മതേതരത്വത്തെ ഭരണകര്‍ത്താക്കള്‍ അവര്‍ക്ക് താത്‌പര്യമുള്ള വിധത്തില്‍ വ്യാഖ്യാനിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി പോലും ഈ നാടിന്റെ സമ്പത്തിന്റെ ആദ്യ അവകാശികള്‍ ചില ന്യൂനപക്ഷ സമുദായക്കാരാണെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായിരിക്കുന്നു.
വിഘടിത ഭൂരിപക്ഷത്തിലെ പ്രബല സമുദായങ്ങളാവട്ടെ അനാവശ്യ വിഷയങ്ങള്‍ ഉയര്‍ത്തി പരസ്‌പരം പോര്‍വിളികള്‍ നടത്തി തമ്മില്‍ തല്ലി നശിച്ചു കൊണ്ടിരിക്കുന്നു. സംഘടിത ന്യൂനപക്ഷ ശക്തികളും അവര്‍ പോറ്റി വളര്‍ത്തുന്ന കപട ബുദ്ധി ജീവികളും ചില മാധ്യമങ്ങളും ചേര്‍ന്ന് ഇക്കൂട്ടരുടെ അകല്‍ച്ചയെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതൊന്നും മനസ്സിലാക്കാതെ ഭൂരിപക്ഷക്കാര്‍ തമ്മില്‍ തല്ലി നശിക്കുമ്പോള്‍ കണ്ണ് അടച്ച് പാല് കുടിക്കുന്ന പൂച്ചയെ പോലെ മറ്റുള്ളവര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ കണ്ണൂനീര്‍ വാര്‍ത്തതുകൊണ്ട് കാര്യമില്ല.
കേരളത്തില്‍ പുതുതായി അധികാരമേറ്റ സര്‍ക്കാരിനെ കാണുമ്പോള്‍ ഇത്തരം ചിന്തകള്‍ക്ക് ബലം കൂടുന്നു. മുഖ്യ മന്ത്രിയടക്കം ഇരുപതംഗ മന്ത്രിസഭ അധികാരമേറ്റതില്‍ പകുതിയിലധികം അംഗങ്ങളേയും കൈപ്പിടിയിലൊതുക്കുവാന്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു. വകുപ്പുകളുടെ കാര്യത്തിലാവട്ടെ ഒരു പടി കൂടി കടന്ന് പ്രധാനപ്പെട്ട മുഴുവന്‍ വകുപ്പുകളും സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. കേരളത്തിന്റെ പൊതു ഖജനാവ് ഇനി എങ്ങിനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ഇക്കൂട്ടരായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
പൊതു ഭരണം, ആഭ്യന്തരം, ധനകാര്യം, നിയമം, ഭവന നിര്‍മ്മാണം, ഭഷ്യ സിവില്‍ സപ്ലെസ്, തൊഴില്‍, വ്യവസായം, ഐടി, നഗരവികസനം, പൊതുമരാമത്ത്, വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം, പഞ്ചായത്ത്, ജലവിഭവം, വൈദ്യുതി, ഗ്രാമവികസനം, രജിസ്‌ട്രേഷന്‍, തുടങ്ങിയ പ്രധാന വകുപ്പുകളില്‍ ഒന്നു പോലുംകൈവിട്ടു പോകാതെ സംരക്ഷിക്കുവാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു.
ആര്‍ക്കും വേണ്ടാത്ത അപ്രധാന വകുപ്പുകളായ പിന്നോക്ക ക്ഷേമം, ആദിവാസി ക്ഷേമം, യുവജന ക്ഷേമം, മൃഗസംഗക്ഷണം, കൃഷി, പരിസ്ഥിതി, വനം, എക്‌സൈസ്, റവന്യു, ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ ഭരണം നടത്തേണ്ട ഗതികേടിലേക്ക് ഭൂരിപക്ഷ സമുദായത്തിന്റെ മന്ത്രിമാര്‍ അവരോധിക്കപ്പെട്ടിരിക്കുന്നു.
ഇരുപത് മന്ത്രിമാര്‍ എന്ന യു ഡി എഫ് പൊതു തീരുമാനത്തെ അട്ടി മറിച്ച് ഇരുപത്തൊന്നാമത്തെ മന്ത്രിയെ ഏക പക്ഷീയമായി പ്രഖ്യാപിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം തയ്യാറായത് യാതൃശ്ചികമല്ല. തങ്ങള്‍ തീരുമാനിക്കും യുഡിഎഫ് അത് അനുസരിക്കും എന്ന നയം അരക്കിട്ട് ഉറപ്പിക്കുവാനും അത് അവരെ ബോദ്ധ്യപ്പെടുത്തുകയെന്നതമാണ് ഈ പ്രഖ്യാപനത്തിലൂടെ മുസ്ലീംലീഗ് ലക്ഷ്യം വയ്‌ക്കുന്നത്. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കാനും പ്രഖ്യാപിക്കുവാനുമുള്ള മുഖ്യ മന്ത്രിയുടെ അവകാശം പോലും നിഷേധിച്ചുകൊണ്ട് സത്യ പ്രതിജ്ഞക്കു മുമ്പേ ലീഗ് മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ച ലീഗ് നേതൃത്വം ലക്ഷ്യം വയ്‌ക്കുന്നത് ഒരു സൂപ്പര്‍ മുഖ്യമന്ത്രിയുടെ റോളാണ്.
ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇനിയും ഭൂരിപക്ഷ സമുദായം തയ്യാറായില്ലങ്കില്‍ അവരടെ ഭാവി ഇരുളടഞ്ഞതാകും എന്ന കാര്യത്തില്‍ സംശയമില്ല. ഭൂരിപക്ഷ സമുദായക്കാര്‍ മുഷ്‌ടി ചുരുട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആരുടെയെങ്കിലും അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാനോ, പിടിച്ചു വാങ്ങുവാനോ അല്ല മുഷ്‌ടി ചുരുട്ടേണ്ടത് അവശേഷിക്കുന്ന ഈ മണ്ണില്‍ ജീവിക്കുവാനുള്ള അവകാശമെങ്കിലും സംരക്ഷിക്കാന്‍ വേണ്ടിയാകണം അത്
Comments
Post a Comment