ജീവിത യാത്രകളിലൂടെ

ജീവിത യാത്രകളിലൂടെ

        ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്‌ പശ്‌ചിമഘട്ടം വരദാനമായി നല്കിയ പ്രകൃതിമനോഹരിയായ ഇടുക്കി ജില്ലയുടെ പ്രവേശന കവാടമായ തൊടുപുഴയില് അതിവസിക്കുന്ന, പ്രതികരണശ്ശേഷി പൂര്ണ്ണമായും നഷ്‌ടപ്പെട്ടിട്ടില്ലാത്ത ഒരു മലയാളി.
തൊടുപുഴയിലെ സാമൂഹിക, സാംസ്‌കാരിക, സേവന, രാഷ്‌ട്രീയ, പത്രപ്രവര്ത്തന, ദൃശ്യമാധ്യമ, രംഗങ്ങളില് പിച്ചവച്ചു നടക്കാന് മാറി മാറി ശ്രമിച്ചികൊണ്ടിരിക്കുന്നു..
കുമാരമംഗലം സര്ക്കാര് ലോവര് പ്രൈമറി സ്‌കൂള്, കുമാരമംഗലം എം കെ എന് എം ഹയര്സെക്കന്ററി സ്‌കൂള്, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളായ മുതലക്കോടം അക്വീനാസ്‌ കോളേജ്‌, തൊടുപുഴ നെഹൃകോളേജ്‌ എന്നിവടങ്ങളില് നിന്നും ചില്ലറ എഴുത്തും വായനയും അഭ്യസിച്ചു .
രാഷ്‌ട്രീയ സ്വയസേവക സംഘം, അഖില ഭാരതീയ വിദ്യാര്ത്ഥി പരിഷിത്ത്‌, തപസ്യ കലാ സാഹിത്യ വേദി, ആധാരം എഴുത്ത്‌ അസ്സോസിയേഷന്, ഫ്യൂജിഗംഗ തുടങ്ങിയ വിവധ മേഖലകളിലെ സംഘടനകളില് എല്ലാം സ്ഥാനമാനങ്ങള് വഹിച്ച്‌ പ്രവര്ത്തിച്ചിട്ടുണ്ടങ്കിലും രാഷ്‌ട്രീയ രംഗത്താണ്‌ കൂടുതല് കാലം പ്രവര്ത്തിച്ചത്‌.

രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തനം
ഇടുക്കി ജില്ലയില് വ്യവസ്ഥാപിതമായി രൂപീകരിച്ച യുവമോര്ച്ചയുടെ ആദ്യ ജില്ലാ കമ്മറ്റിയിലെ ജനറല് സെക്രട്ടറിയായിരുന്നു. തുടര്ന്ന്‌ 1991 ല് യുവമോര്ച്ചയുടെ ഇടുക്കി ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. തുടര്ന്നുള്ള മൂന്നു ടേമുകളില് ജില്ലാ പ്രസിഡന്റായും പിന്നീട്‌ ആറു വര്ഷക്കാലം യുവമോര്ച്ചയുടെ സംസ്ഥാന സമിതി അംഗമായും പ്രവര്ച്ചിട്ടുണ്ട്‌ . പതിനെട്ടാം വയസ്സില് യുവമോര്ച്ചയുടെ ഇടുക്കി ജില്ലാ ജോയിന്റ്‌ കണ്വീനര് എന്ന നിലയില് യുവമോര്ച്ചയുടെ സംസ്ഥാന പ്രവര്ത്തക ടീമില് എത്തി. പതിനാറ്‌ വര്ഷക്കാലം യുവമോര്ച്ചയുടെ സംസ്ഥാന പ്രവര്ത്തക സമിതിയില് ഉണ്ടായിരുന്നു. രണ്ട്‌ ടേമുകളില് ബിജെപി ഇടുക്കി ജില്ലാ മീഡിയാ സെല് കണ്വീനറുടെ ചുമതല വഹിക്കുകയും ചെയ്‌തിട്ടുണ്ട്‌. തുടര്ന്ന്‌ രണ്ട്‌ ടേമുകളില് ബി.ജെ.പി.യുടെ സംസ്ഥാന നിര്വ്വാഹക സമിതി അംഗമായി പ്രവര്ത്തിച്ചു . ഇപ്പോള് സജീവ സംഘടനാ പ്രവര്ത്തനങ്ങള് വിട്ട്‌ രാഷ്‌ട്രീയ വനവാസത്തിലാണ്‌.
1978 ല് ഏഴാം വയസ്സില് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ആരവല്ലിക്കാവ്‌ ശാഖാ സ്വയംസേവകനായി പൊതു പ്രവര്ത്തനം ആരംഭിച്ചു. 1982 ല് ശാഖാ ശിക്ഷകായി 1983 ല് പ്രാഥമിക ശിക്ഷണശിബിരം കഴിഞ്ഞു. 1984 ല് ആരവല്ലിക്കാവ്‌ സായം ശാഖാ മുഖ്യശിക്ഷകായി 1987 വരെ തുടര്ന്നു.
1987 മുതല് പ്രവര്ത്തന മേഖല ബി.ജെ.പിയിലേക്ക്‌ മാറി. ആദ്യം ബി.ജെ.പി. തൊടുപുഴ മുനിസിപ്പല് സമിതി അംഗം എന്ന ചുമതലയും, യുവമോര്ച്ചയുടെ മുനിസിപ്പല് സെക്രട്ടറി എന്ന ചുമതലയാണ്‌ നിശ്ചയിക്കപ്പെട്ടത്‌. പിന്നീട്‌ യുവമോര്ച്ചയുടെ മുനിസിപ്പല് സമിതി പ്രസിഡന്റ്‌, ബി.ജെ.പി മുനിസിപ്പല് സമിതി പ്രസിഡന്റ്‌, യുവമോര്ച്ച നിയോജകമണ്‌ഡലം പ്രസിഡന്റ്‌, യുവമോര്ച്ച ഇടുക്കി ജില്ലാ ജോയിന്റ്‌ കണ്വീനര് തുടങ്ങിയ ചുമതലകളിലും പ്രവര്ത്തിച്ചു.
1990 ല് ഇടുക്കി ജില്ലയില് ആദ്യമായി യുവമോര്ച്ചയുടെ വ്യവസ്ഥാപിതമായ ജില്ലാ സമിതി രൂപീകരിച്ചപ്പോള് അതിന്റെ ജനറല് സെക്രട്ടറിയായി. 1990 ല് ജില്ലാ പ്രസിഡന്റ്‌ രാജി വച്ചതിനാല് ജില്ലാ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തു പിന്നീട്‌ തുടര്ച്ചയായി മൂന്നു ടേമുകളില് യുവമോര്ച്ച ജില്ലാ പ്രസിഡന്റിന്റെ ചുമതലയും തുടര്ന്നുള്ള രണ്ട്‌ ടേമുകളില് യുവമോര്ച്ച സംസ്ഥാന സമിതി അംഗമായും പ്രവര്ത്തിച്ചു. യുവമോര്ച്ച സംസ്ഥാന സമിതി അംഗമായി പ്രവര്ത്തിച്ചിരുന്ന കാലയളവില് തന്നെ ബി,ജെ,പിയുടെ ഇടുക്കി ജില്ലാ സമിതി അംഗമായും മീഡിയാസെല്ലിന്റെ ജില്ലാ കണ്വീനര്, സംസ്ഥാന മീഡിയാസെല് കമ്മറ്റി അംഗം തുടങ്ങിയ ചുമതലകളും വഹിച്ചു. രണ്ട്‌ ടേമുകളില് ബി.ജെ. പി. സംസ്ഥാന നിര്വ്വാഹക സമിതി അംഗമായി സജീവമായ പ്രവര്ത്തനത്തില് ഏര്പ്പെട്ടു. പിന്നീട്‌ ബി.ജെ. പി. സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവായും, പബ്ലിക്ക്‌ ലിറ്ററേച്ചര് ഡവലപ്പ്‌മെന്റ്‌ ഡിപ്പാര്ട്ടുമെന്റിന്റെ സംസ്ഥാന കോ കണ്വീനറായും പ്രവര്ത്തിച്ചു പീന്നീട്‌ കേരളത്തിലെ ഭൂ പ്രശ്‌നങ്ങളില് ഇടപെടുന്നതിനായി ബി. ജെ. പി. രൂപീകരിച്ച സംസ്ഥാന ഉപ സമതി അംഗമായി പ്രവര്ത്തിച്ചു.

പത്ര മാധ്യമ രംഗത്തെ പ്രവര്ത്തനം
സജീവ രാഷ്‌ട്രീയ സംഘടനാ പ്രവര്ത്തനങ്ങളില് നിന്നും വിട്ടു നിന്ന സമയം ഏകദേശം മൂന്നു വര്ഷക്കാലം ജന്മഭൂമി ദിന പത്രത്തിന്റെ ഇടുക്കി ജില്ലാ ബ്യൂറോയുടെ ചുമതല വഹിച്ചു പ്രവര്ത്തിച്ചു. ജന്മഭൂമി പ്രവര്ത്തനനവും സ്വന്തം തൊഴിലും ഒന്നിച്ചു കൊണ്ടുപോകാന് കഴിയാത്ത സാഹചര്യം വന്നപ്പോള് ജന്മഭൂമി പ്രവര്ത്തനം അവസാനിപ്പിച്ചു. പിന്നീട്‌ ഇടുക്കി എറണാകുളം ജില്ലകളിലും ഓണ് ലൈനിലുമായി പ്രവര്ത്തിക്കുന്ന പ്രാദേശിക വാര്ത്താ ചാനലായ വി.ബി. സി. ന്യൂസ്‌ ചാനലിന്റെ എക്‌സിക്യൂട്ടീവ്‌ എഡിറ്ററുടെ ചുമതല ഏറ്റെടുത്തു അത്‌ ഇപ്പോഴും തുടര്ന്നു വരുന്നു. ഓണ് ലൈന് വാര്ത്താ പത്രമായ മറുനാടന് മലയാളിയില് ഏല്ലാ ചൊവ്വാഴ്‌ചകള് തോറും ആനുകാലിക വിഷയങ്ങളെ വിമര്ശന ബുദ്ധ്യാ സമീപിക്കുന്ന ദോഷൈക ദൃക്ക്‌ എന്ന പേരില് ഒരു ആഴ്‌ച കോളം രണ്ടര വര്ഷക്കാലത്തോളം ചെയ്‌തിരുന്നു. ഇന്തോ- ജപ്പാന് സൗഹൃദ സംഘടനയുടെ പ്രസിദ്ധീകരണമായ ഫ്യൂജി ഗംഗ വേവ്‌സിന്റെ ചീഫ്‌ എഡിറ്ററുടെ ചുമതലയും വഹിച്ചിരുന്നു

സാഹിത്യ രംഗത്തെ പ്രവര്ത്തനം
ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും കുറിപ്പുകളും തയ്യാറാക്കി ജന്മഭൂമി, കേസരി, ചിതി, ഗുരുശബ്‌ദം, തുടങ്ങിയവയിലും സ്വന്തം ബ്ലോഗിലൂടെയും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പുറമെ ബി ജെ പി യുടെ ഔദ്യോഗിക ബ്ലോഗിലേക്കും വിവിധ വിഷയങ്ങളെ അധികരിച്ച്‌ നിരവധി ലേഖനങ്ങള് തയ്യാറാക്കി നല്കിയിരുന്നു. വിവിധ ലേഖനങ്ങളെ ഉള്പ്പെടുത്തി ചിതറിയ ചിന്തകള് എന്ന പേരില് ഒരു ലേഖന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ജന്മഭൂമി മുന് മുഖ്യ പത്രാധിപര് പി നാരായണ്ജിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് ബി. ജെ. പി. ദേശീയ നിര്വ്വാഹക സമിതി അംഗം അഡ്വ. പി.എസ്‌. ശ്രീധരന് പിള്ള ജന്മഭൂമി മുഖ്യ പത്രാധിപരായിരുന്ന ഹരി എസ്‌. കര്ത്തക്കു നല്കിയാണ്‌ പുസ്‌തകത്തിന്റെ പ്രകാശനം നിര്വ്വഹിച്ചത്‌. കൂടാതെ പത്മവിഭൂഷൻ പി.നാരായൺജിയെക്കുറിച്ച് സംഘപഥത്തിലെ നാരായണം എന്ന പേരിൽ ഒരു പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. കോഴിക്കോട് ഇന്ത്യാ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത് ബഹു കേരള ഗവര്‍ണര്‍ ആണ്. കൂടാതെ ഗാഡ്‌ഗില് കമ്മറ്റി റിപ്പോര്ട്ട്‌, മൂന്നാര് കയ്യേറ്റം, കേന്ദ്ര സര്ക്കാരിന്റെ ഭരണ നേട്ടങ്ങള് തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ച്‌ നിരവധി ചെറു പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

ഡോക്കുമെൻ്ററികള്‍
സാമൂഹികവും കാര്‍ഷികവുമായ ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ക്കുറിച്ച് നിരവധി ഡോക്കുമെൻ്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. പത്മവിഭൂഷന്‍ പി. നാരായണ്‍ജിയെക്കുറിച്ച് തയ്യാറാക്കിയ സംഘപഥത്തിലെ നാരായണം , https://youtu.be/YZ2fIEjZSOA?si=jkOU34rxikb4uEMO നെല്‍കൃഷിയുടെ വിവിധ തലങ്ങളെ വിശദീകരിച്ച് തയ്യാറാക്കിയ നെല്‍വയലിലൂടെ ഒരു യാത്ര https://youtu.be/kcKmQVXykzg?si=jDoL3IvjLgBqN0jh തുടങ്ങിയവ അതില്‍ ചിലതു മാത്രം

സാമൂഹിക രംഗത്തെ പ്രവര്ത്തനം
സന്നദ്ധ സംഘടകള്, സാമൂഹിക സംഘടനകള്, കലാ സംഘാടനം തുടങ്ങിയ മേഖലകളില് സജീവമായി പ്രവര്ത്തിച്ചു വരുന്നു. തൊടുപുഴ ആസ്ഥാനമായി പ്രവര്ത്തനം നടത്തിവരുന്ന ഇന്തോ ജപ്പാന് സൗഹൃദ സംഘടനയായ ഫ്യൂജിഗംഗയുടെ സോഷ്യല് വിംഗിന്റെ ചെയര്മാനായും, പ്രോഗ്രാം കോര്ഡിനേറ്ററായും, ഫ്യൂജിഗംഗ പ്രസിദ്ധീകരണമായ ഫ്യൂജിഗംഗ വേവ്‌സിന്റെ ചീഫ്‌ എഡിറ്ററായും എല്ലാം പ്രവര്ത്തിച്ചു വരുന്നു. സൂര്യ കൃഷ്‌ണ മൂര്ത്തി നേതൃത്വം നല്കുന്ന സൂര്യ ഫെസ്റ്റിവലിന്റേയും, നാടക ഫെസ്റ്റിവലിന്റേയും എല്ലാം ജില്ലയിലെ സംഘാടകര് കൂടിയാണ്‌ ഫ്യൂജിഗംഗ. ആദിവാസി മേഖലകളെ കേന്ദ്രകരിച്ചുള്ള സാന്ത്വന, ബോധവത്‌കരണ പരിപാടികള്ക്കും, ലഹരി വിരുദ്ധ പ്രവര്ത്തനങ്ങള്ക്കും സംഘടന മുന്ഗണന നല്കുന്നു. കുമാരമംഗലം എം. കെ. എന് എം ഹയര്സെക്കന്ററി സ്‌കൂളിലെ പി. റ്റി. എ പ്രസിഡന്റ്‌ , വൈസ്‌ പ്രസിഡന്റ്‌ പൂര്വ്വ വിദ്യാര്ഥി സംഘടനാ ഭാരവാഹി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്‌. സ്റ്റാച്ച്യു ഓഫ്‌ യൂണിറ്റിയുടെ നിര്മ്മാണത്തിനായി അഖിലേന്ത്യ തലത്തില് രൂപീകരിച്ച മൂവ്‌മെന്റിന്റെ ഇടുക്കി ജില്ലാ കോഡിനേറ്ററുടെ ചുമതലയും വഹിച്ചിരുന്നു.

ട്രേഡ്‌ യൂണിയന് രംഗത്തെ പ്രവര്ത്തനം
ആധാരം എഴുത്തു മേഖലയില് തൊഴില് എടുക്കുന്നതിനാല് അതിന്റെ തൊഴില് സംഘടനയില് സജീവമായി പ്രവര്ത്തിച്ചിരുന്നു. ആധാരം എഴുത്തു മേഖലയില് പണിയെടുക്കുന്നവരുടെ കക്ഷി രാഷ്‌ട്രീയത്തിനതീതമായ ഏക സംഘടനായായ ആധാരം എഴുത്ത്‌ അസോസിയേഷന്റെ ഇടുക്കി ജില്ലാ സെക്രട്ടറി, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജില്ലാ കമ്മറ്റി അംഗം തുടങ്ങിയ ചുമതലകള് വഹിച്ചിരുന്നു.

സര്ക്കാര് സ്ഥാനങ്ങള്
സാമൂഹ്യ രംഗത്തെ പ്രവര്ത്തന മികവിന്റെ അടിസ്ഥാനത്തില് കഴിഞ്ഞ വാജ്‌പേയി സര്ക്കാരിന്റെ കാലത്ത്‌ നെഹൃ യുവകേന്ദ്രയുടെ ജില്ലാ ഉപദേശക സമിതിയിലേക്ക്‌ നോമിനേറ്റ്‌ ചെയ്‌തിരുന്നു.
കുടുംബ വിവരങ്ങള്
പിതാവ്‌ എ. എം. രവീന്ദ്രന് നായര് രാഷ്‌ട്രീയ, സാമൂഹിക, മേഖലകളിലും സഹകരണ ബാങ്ക്‌ ഡയറക്‌ടറായുമെല്ലാം സജീവമായി പ്രവര്ത്തിച്ചിരുന്നു. വെങ്ങല്ലൂര് എന്. എസ്‌. എസ്‌. കരയോഗം പ്രസിഡന്റ്‌, ആരവല്ലിക്കാവ്‌ ശ്രീദുര്ഗ്ഗാ ഭഗവതി ക്ഷേത്രം ഭരണസമിതി പ്രസിഡന്റ്‌, കേര കര്ഷക സംഘത്തിന്റെ ഭാരവാഹി തുടങ്ങിയ ചുമതലകള് വഹിച്ചിട്ടുണ്ട്. രാഷ്‌ട്രീയ രംഗത്ത്‌ ആദ്യം കേണ്ഗ്രസ്സ്‌ രാഷ്‌ട്രീയത്തിലും പിന്നീട്‌ എന്. ഡി. പി. യുമായിരുന്ന പ്രവര്ത്തന മേഖല എന്. ഡി. പി. എന്ന രാഷ്‌ട്രീയ സംഘടന പ്രവര്ത്തനം നിര്ത്തിയതോടെ രാഷ്‌ട്രീയ പ്രവര്ത്തനവും അവസാനിപ്പിച്ചു. മാതാവ്‌ എ. പി. സാവിത്രിക്കുട്ടി അമ്മ. ഹൗസ്‌ വൈഫാണ്‌. ഭാര്യ ശ്രീന സന്തോഷ്‌ എന് .എസ്‌. എസ്‌. വനിതാ സമാജത്തിന്റേയും കുടുംബശ്രീയുടേയുമെല്ലാം ഭാരവാഹിയും സജീവ പ്രവര്ത്തകയുമാണ്‌. മക്കള് വിദ്യാര്ത്ഥികളായ ഭഗത്‌ എസ്‌ അറയ്‌ക്കല്, ജഗത്‌ എസ്‌. അറയ്‌ക്കല്
വിലാസം
അറയ്‌ക്കല് വീട്‌
വെങ്ങല്ലൂര് പി. ഒ. പിന് : 685 608
തൊടുപുഴ
04862 296806
9961747406
e-mail : arackantdpa@gmail.com
ഓഫീസ്‌ വിലാസം
ഐശ്വര്യ കോപ്ലക്‌സ്‌
പ്രസ്സ്‌ ക്ലബിന്‌ എതിര്വശം
തൊടുപുഴ പിന് : 685 584
04862 227450
e-mail : mail2arackan@gmail.com
Santhosh Arackal In Jaihind Balabalam 2014
Santhosh Arackal’s Book (Chithariya Chinthakal) Release
Santhosh Arackal in B J P Election Meetting
NEWS Read by Santhosh Arackal in VBC News Thodupuzha
Run For Unity @ Thodupuzha
A Journey Through the Paddy Fields – Documentary Conception by Santosh Arakkal

Comments