പരിവര്‍ത്തനത്തിന്റെ പന്ത്രണ്ട്‌ മോദി വര്‍ഷങ്ങള്‍


 അമൃതകാലത്തിലേക്ക്‌   

ഭാരതത്തെ നയിച്ച ഒരു വ്യാഴവട്ടം


മാറ്റത്തിനായി കാത്തിരുന്ന ഒരു രാജ്യം


2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഒരു നിര്‍ണായക വഴിത്തിരി വായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പല രാഷ്ട്രീയ മാറ്റങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടു ണ്ടെങ്കിലും, 2014 ല്‍ സംഭവിച്ച മാറ്റത്തിന്‌ പ്രത്യേകമായ ഒരു ചരിത്ര പശ്ചാത്തലമുണ്ടായിരുന്നു. ഭരണത്തോടുള്ള ജനങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെട്ടിരുന്ന ഒരു കാലഘട്ടം, അഴിമതി ആരോപണങ്ങളാല്‍ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായിരുന്ന ഒരു സാഹചര്യം, സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറഞ്ഞ ഒരു കാലം, ഇതെല്ലാം ചേര്‍ന്നാണ്‌ മാറ്റത്തിനായുള്ള ശക്തമായ ജനാഭിലാഷം രൂപപ്പെട്ടത്‌.
യുപിഎ സര്‍ക്കാരിന്റെ ആദ്യ കാലഘട്ടം സാമ്പ ത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, രണ്ടാം കാലഘട്ടത്തിന്റെ അവസാന വര്‍ഷ ങ്ങളില്‍ നിരവധി വെല്ലുവിളികള്‍ ഉയര്‍ന്നു. പൊതു ജനങ്ങള്‍ക്കിടയില്‍ ഭരണകൂടത്തോടുള്ള വിശ്വാസം ക്രമേണ കുറഞ്ഞ്‌ ഇല്ലാതായായി. രാജ്യത്തിന്റെ രാഷ്ട്രീയ ചര്‍ച്ചകളില്‍ വികസനത്തേക്കാള്‍ അഴിമതിയും ഭരണപരമായ വീഴ്‌ചകളും കൂടുതല്‍ ഇടംപിടിക്കാന്‍ തുടങ്ങി. 2G സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദം രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങ ളിലൊന്നായിരുന്നു. ദേശീയ സമ്പത്ത്‌ സ്വകാര്യ താല്‍പര്യങ്ങള്‍ക്ക്‌ വഴിവിട്ടു നല്‍കിയത്‌ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. തുടര്‍ന്ന്‌ കല്‍ക്കരി ഖനി അനുവദിച്ചതുമായി ബന്ധപ്പെട്ട കോള്‍ഗേറ്റ്‌ വിവാദവും കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. കോമണ്‍വെല്‍ത്ത്‌ ഗെയിംസുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, ആദര്‍ശ്‌ ഹൗസിംഗ്‌ സൊസൈറ്റി കേസ്‌, അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ്‌ ഹെലികോപ്‌റ്റര്‍ ഇടപാട്‌ എന്നിവയും രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതല്‍ പ്രതി സന്ധിയിലാക്കി.അഴിമതിക്കെതിരായ ശക്തമായ നടപടി വേണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന്‌ ഉയര്‍ന്നു.
ഇതിനിടെ രാജ്യത്തിന്റെ സാമ്പത്തിക രംഗവും വെല്ലുവിളികള്‍ നേരിട്ടു. വളര്‍ച്ചാനിരക്ക്‌ കുറഞ്ഞു. വ്യവസായ നിക്ഷേപങ്ങള്‍ മന്ദഗതിയിലായി. വിലക്കയറ്റം സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചു. ഭക്ഷ്യവസ്‌തുക്കളുടെയും ഇന്ധനത്തിന്റെയും വിലവര്‍ധന കുടുംബ ബജറ്റുകളെ താളം തെറ്റിച്ചു. യുവജനങ്ങള്‍ക്കിടയില്‍ തൊഴിലവസര ങ്ങളെ ക്കുറിച്ചുള്ള ആശങ്ക വര്‍ധിച്ചു. നയപരമായ തീരുമാനങ്ങളില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന വിമര്‍ശനം ശക്തമായി. പല വന്‍ നിക്ഷേപ പദ്ധതികളും അനുമതികള്‍ ലഭിക്കാതെ കാത്തുകിടന്നു. ഈ സാഹചര്യത്തെ നിരീക്ഷകര്‍ `പോളിസി പാരാലിസിസ്‌` എന്ന്‌ വിശേഷിപ്പിച്ചു. രാജ്യത്തിന്‌ വേഗത്തിലുള്ള തീരുമാനങ്ങളും ശക്തമായ നേതൃത്വവും ആവശ്യമാണെന്ന അഭിപ്രായം ശക്തമായി ഉയര്‍ന്നു.
ഇത്തരം ഒരു പശ്ചാത്തലത്തിലാണ്‌ വികസനം, നല്ല ഭരണം, അഴിമതിമുക്ത ഭരണകൂടം, ശക്തമായ നേതൃത്വം എന്നീ ആശയങ്ങള്‍ ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രവിഷയങ്ങളായി മാറിയത്‌. ജനങ്ങള്‍ വെറും ഭരണ മാറ്റമല്ല, ഭരണ ശൈലിയിലെ മാറ്റവും പ്രതീക്ഷിച്ചു. അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന്‌ സാധാരണ ജനങ്ങളുടെ ജീവിതത്തിലേക്ക്‌ വികസനത്തിന്റെ ഫലങ്ങള്‍ എത്തിക്കാനുള്ള ഒരു പുതിയ സമീപനം അവര്‍ ആഗ്രഹിച്ചു.
2014 ഒരു സാധാരണ തിരഞ്ഞെടുപ്പ്‌ വര്‍ഷമായിരുന്നില്ല. അത്‌ ഒരു ജനവികാരത്തിന്റെ പ്രകടനമായിരുന്നു. അഴിമതി ക്കെതിരായ പ്രതിഷേധത്തിന്റെ ശബ്ദമായിരുന്നു. വികസന ത്തിനും നല്ല ഭരണത്തിനുമുള്ള ആഗ്രഹത്തിന്റെ പ്രതിഫലന മായിരുന്നു. ഒരു പുതിയ ദിശയിലേക്ക്‌ രാജ്യം സഞ്ചരിക്കാന്‍ തീരുമാനിച്ച നിമിഷമായിരുന്നു.
ആ തീരുമാനത്തിന്റെ ഫലമായാണ്‌ 2014 മെയ്‌ മാസത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം ആരംഭിച്ചത്‌. ആ അധ്യായത്തിന്റെ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്‌ ഒരു നേതാവും ഒരു ദര്‍ശനവും ഒരു വികസന സ്വപ്‌നവു മായിരുന്നു.
ഒരു പുതിയ രാഷ്ട്രീയ പ്രഭാതം
2014 മെയ്‌ 16. ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നിര്‍ണായക ദിനങ്ങളിലൊന്നായി ആ ദിവസം രേഖപ്പെടുത്തപ്പെട്ടു. ആറു പതിറ്റാണ്ടിലേറെക്കാലം നീണ്ട രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി, കോണ്‍ഗ്രസിതരമായ ഒരു പാര്‍ട്ടി സ്വന്തം കരുത്തില്‍ ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷം നേടി. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറിമറിഞ്ഞ ഒരു ജനവിധിയായിരുന്നു അത്‌. ആ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഒരു സര്‍ക്കാരിനെ മാത്രമല്ല തിരെഞ്ഞെടുത്ത്‌; അവര്‍ ഒരു പുതിയ പ്രതീക്ഷയ്‌ക്കും പുതിയ രാഷ്ട്രീയ സംസ്‌കാരത്തിനും വേണ്ടി വോട്ട്‌ ചെയ്‌തു. വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന അഴിമതി, ഭരണപരമായ അനിശ്ചിതത്വം, സാമ്പത്തിക മന്ദഗതി എന്നിവയില്‍ നിന്ന്‌ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ കഴിയുന്ന ശക്തമായ നേതൃത്വമാണ്‌ ജനങ്ങള്‍ തേടിയത്‌. ആ ജനവിധിയുടെ കേന്ദ്ര ബിന്ദുവായി ഉയര്‍ന്നുവന്നത്‌ നരേന്ദ്ര മോദി ആയിരുന്നു.
ഗുജറാത്തില്‍ നിന്ന്‌ ദേശീയ വേദിയിലേക്ക്‌
ഗുജറാത്ത്‌ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ച കാലയളവില്‍ വികസനത്തിനും വ്യവസായ നിക്ഷേപത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍ഗണന നല്‍കിയ ഭരണാധി കാരിയെന്ന പ്രതിച്ഛായയാണ്‌ നരേന്ദ്ര മോദിയെ ദേശീയ തലത്തില്‍ ശ്രദ്ധേയനാക്കിയത്‌. `ഗുജറാത്ത്‌ മോഡല്‍` എന്ന ആശയം ദേശീയ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംപിടിച്ചു. 2013 ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണം രാജ്യവ്യാപക പ്രസ്ഥാനമായി മാറി. സാധാരണ ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, വികസന കേന്ദ്രീകൃത സന്ദേശങ്ങള്‍ എന്നിവ പ്രചാരണത്തിന്റെ പ്രത്യേകതകളായി.
2014ലെ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി 282 സീറ്റുകള്‍ നേടി. ദേശീയ ജനാധിപത്യ സഖ്യം 330 ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തി. മൂന്ന്‌ പതിറ്റാ ണ്ടിനുശേഷമാണ്‌ ഒരു പാര്‍ട്ടി സ്വന്തം കരുത്തില്‍ ലോക്‌സഭയില്‍ ഭൂരിപക്ഷം നേടുന്നത്‌. ഈ വിജയം വെറും രാഷ്ട്രീയ നേട്ടമല്ലായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഷകളും സംസ്‌കാ രങ്ങളും പ്രദേശങ്ങളും സാമൂഹിക വിഭാഗങ്ങളും ഉള്‍ക്കൊണ്ട ഒരു ദേശീയ ജനവിധിയായിരുന്നു അത്‌. യുവജനങ്ങള്‍, ആദ്യമായി വോട്ട്‌ ചെയ്‌തവര്‍, മധ്യവര്‍ഗ്ഗം, സ്‌ത്രീകള്‍, കര്‍ഷകര്‍, ചെറുകിട സംരംഭകര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ ഈ മാറ്റത്തിന്റെ ഭാഗമായിരുന്നു. സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ രംഗങ്ങളിലെല്ലാം തകര്‍ന്നു കൊണ്ടിരുന്ന ഒരു രാഷ്ട്രത്തെ കൈപിടിച്ചുയര്‍ത്താനുള്ള ഓരോ പൗരന്റെയും അദമ്യമായ ആഗ്രഹമായിരുന്നു ലോകസഭാ തെഞ്ഞെടുപ്പ്‌ ഫലത്തിലൂടെ പുറത്തു വന്നത്‌ .
2014 മെയ്‌ 26 ന്‌ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ നരേന്ദ്ര മോദി ഇന്ത്യയുടെ പതിനാലാമത്‌ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. മന്ത്രി സഭാ രൂപീകരണത്തില്‍ സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും വ്യത്യസ്ഥത കാത്തു സൂക്ഷിക്കാനായതും മോദിയുടെ വിജയമാണ്‌. ഛത്രപതി ശിവാജിയുടെ ഭരണ തന്ത്രമായ `ചെറിയ സര്‍ക്കാര്‍ വലിയ ഭരണം ` എന്നതില്‍ അണുവിടപോലും മാറ്റമില്ലാതെയാണ്‌ മന്ത്രിസഭാ രൂപീകരണം നടന്നത്‌. ഉപജാപകര്‍ക്കും കുടുംബക്കാര്‍ക്കും സുഹൃത്തു ക്കള്‍ക്കും രാജ്യ ഭരണത്തില്‍ കൈകടത്താനുള്ള ഒരവസരവും കൊടുക്കരുത്‌ എന്ന നിര്‍ബന്ധവും പ്രധാന മന്ത്രിക്കു ണ്ടായിരുന്നു. ഭരണച്ചെലവ്‌ കുറയ്‌ക്കുന്നതിനായുള്ള നടപടികള്‍ മുകളില്‍ നിന്നുതന്നെ തുടങ്ങിയതും ബന്ധുക്കളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുവാനും പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറക്കുവാനും എടുത്ത തീരുമാന ങ്ങളുമാണ്‌ അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരു നേട്ടം. ജനങ്ങള്‍ ക്കിടയില്‍ `ഭാരതത്തിന്‌ ഇപ്പോള്‍ ശക്തനായ ഒരു പ്രധാന മന്ത്രിയുണ്ട്‌` എന്ന ആത്മവിശ്വാസം രൂപപ്പെടാന്‍ ഈ സമീപനം സഹായിച്ചു.
ആ ചടങ്ങിന്റെ മറ്റൊരു പ്രത്യേകത ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ നേതാക്കളെ ക്ഷണിച്ചതായിരുന്നു. ഇത്‌ ഇന്ത്യയുടെ വിദേശനയത്തില്‍ കൂടുതല്‍ സജീവവും അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നതുമായ ഒരു സമീപനത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു. സത്യപ്രതിജ്ഞയ്‌ക്കുശേഷം പ്രധാനമന്ത്രി നല്‍കിയ സന്ദേശം വ്യക്തമായിരുന്നു � `സര്‍ക്കാര്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണം, വികസനത്തിന്റെ ഫലം സമൂഹത്തിന്റെ അവസാനത്തെ മനുഷ്യനിലേക്കും എത്തണം.` `സബ്‌കാ സാഥ്‌, സബ്‌കാ വികാസ്‌` പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തന ദര്‍ശനമായി ഉയര്‍ന്നുവന്ന മുദ്രാവാക്യം ആയിരുന്നു `സബ്‌കാ സാഥ്‌, സബ്‌കാ വികാസ്‌`. വികസനം ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ മാത്രം അവകാശമല്ലെന്നും അത്‌ എല്ലാവ രിലേക്കും എത്തണമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ ആശയം പിന്നീട്‌ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെയും നയങ്ങളുടെയും അടിസ്ഥാന തത്വമായി മാറി.
അധികാരമേറ്റെടുത്ത ഉടന്‍ തന്നെ ഭരണ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും തീരുമാന മെടുക്കല്‍ വേഗത്തി ലാക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചു. വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും ഭരണ നടപടികള്‍ ലളിതമാക്കാനുമുള്ള ശ്രമങ്ങള്‍ നടന്നു. പ്രധാനമന്ത്രിയുടെ ഓഫീസ്‌ കൂടുതല്‍ സജീവമാവുകയും പദ്ധതികളുടെ പുരോഗതി നേരിട്ട്‌ വിലയിരുത്തുന്ന രീതികള്‍ നടപ്പാക്കുകയും ചെയ്‌തു.
ജനങ്ങളുടെ വലിയ പ്രതീക്ഷകളെ കടുത്ത യാഥാര്‍ഥ്യ ങ്ങളുമായി പൊരുത്തപ്പെടുത്തുക എന്നതായിരുന്നു മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. മുന്‍ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വളര്‍ച്ചനിരക്ക്‌ അഞ്ച്‌ ശതമാനത്തില്‍ താഴെപ്പോകുകയും നാണ്യപ്പെരുപ്പം ആശങ്കാജനകമായ വിധത്തില്‍ ഉയര്‍ന്ന്‌ നില്‍ക്കുകയും വ്യാവസായികോത്‌പാദന നിരക്ക്‌ കുറഞ്ഞുവരികയും, വിദേശനിക്ഷേപകര്‍ക്ക്‌ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ട്‌ വരികയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നുകേന്ദ്രത്തില്‍ ഭരണ മാറ്റമുണ്ടായത്‌. നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുക, അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വ്യവസായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക എന്നിവ പ്രധാന ലക്ഷ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. ദേശീയവും അന്തര്‍ദേശീയവുമായ നിക്ഷേപകര്‍ പുതിയ സര്‍ക്കാരിന്റെ നയങ്ങളെ പ്രതീക്ഷയോടെയാണ്‌ വീക്ഷിച്ചത്‌.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തില്‍ പല നേതാക്കളും വലിയ ജനപിന്തുണയോടെ അധികാരത്തി ലെത്തിയിട്ടുണ്ട്‌. എന്നാല്‍ 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സര്‍ക്കാര്‍ ഒരു പ്രത്യേക പ്രതീക്ഷയുടെ പ്രതീകമായിരുന്നു. അഴിമതിയില്ലാത്ത ഭരണം, വേഗത്തിലുള്ള തീരുമാനങ്ങള്‍, വികസന കേന്ദ്രീകൃത നയങ്ങള്‍, ലോകവേദിയില്‍ ശക്തമായ ഇന്ത്യ, സാങ്കേതിക വിദ്യയുടെ പ്രയോജനം, യുവജനങ്ങള്‍ക്ക്‌ അവസരങ്ങള്‍ � ഇതെല്ലാം ജനങ്ങളുടെ പ്രതീക്ഷകളുടെ ഭാഗമായിരുന്നു.
അത്‌ ഒരു സര്‍ക്കാരിന്റെ തുടക്കമാത്രമായിരുന്നില്ല. `പുതിയ ഇന്ത്യ` എന്ന ആശയത്തിലേക്കുള്ള ഒരു ദീര്‍ഘ യാത്രയുടെ തുടക്കമായിരുന്നു അത്‌. ബാങ്ക്‌ അക്കൗണ്ടി ല്ലാത്തവര്‍ക്ക്‌ ബാങ്കിംഗ്‌ സേവനങ്ങള്‍, ഗ്രാമങ്ങളിലേക്ക്‌ വൈദ്യുതി, ശുചിത്വ വിപ്ലവം, ഡിജിറ്റല്‍ സേവനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, ദേശീയ സുരക്ഷ, വിദേശനയത്തിലെ സജീവത തുടങ്ങി വിവിധ മേഖലകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി.
ഭരണത്തിന്റെ തുടക്കത്തില്‍ രാജ്യത്തിനു വേണ്ടി ഏതറ്റവും വരെ ഈ സര്‍ക്കാര്‍ പോകുമെന്ന മുന്നറിയിപ്പ്‌ ലോകത്തിനു നല്‍കുവാനും ദോദിയ്‌ക്കു കഴിഞ്ഞു. പാവപ്പെട്ടവന്റെ പാത്രത്തില്‍ ആഹാരം കിട്ടുന്നതും കര്‍ഷകരുടെ നിലനില്‍പ്പ്‌ ഉറപ്പാക്കുന്നതും അല്ലാത്ത ഒരു കരാറുകളിലും ഇനി ഭാരതം ഒപ്പിടൂകയില്ല എന്ന ഉറച്ച നിലപാട്‌ ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി എടുത്തത്‌ അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി വ്യാപാരക്കരാറുകള്‍ക്ക്‌ വിധേയമാകുന്ന മുന്‍ നയങ്ങളുപേക്ഷിച്ച ഭാരതം രാജ്യത്തിനു ദോഷകരമായ ലോക വ്യാപാര സംഘടനാ ഉടമ്പടിയില്‍ ഒപ്പുവെയ്‌ക്കില്ലെന്ന്‌ വ്യക്തമാക്കിയതും ധീരമായ നടപടികള്‍ക്ക്‌ തുടക്കമായി
2014ല്‍ ആരംഭിച്ച യാത്ര 2019 ലും 2024 ലും ജനങ്ങളുടെ ശക്തമായ പിന്തുണയോടെ തുടരുകയാണ്‌. ഇന്ന്‌ 12 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഭാരതം രാഷ്ട്രീയ സ്ഥിരതയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ദേശീയ ആത്മവിശ്വാസത്തിന്റെയും പുതിയ ഉയരങ്ങളില്‍ എത്തിനില്‍ക്കുകയാണ്‌.
അടുത്ത പന്ത്രണ്ട്‌ വര്‍ഷങ്ങളില്‍ ഈ ദര്‍ശനം എങ്ങനെ വിവിധ പദ്ധതികളായും നയങ്ങളായും യാഥാര്‍ത്ഥ്യങ്ങളായും മാറിയെന്ന്‌ പരിശോധിക്കുകയാണ്‌ ഇവിടെ.
ചരിത്രത്തിലെ ചില കാലഘട്ടങ്ങള്‍ ഭരണപരമായ മാറ്റങ്ങളുടെ പേരില്‍ മാത്രമല്ല, ഒരു രാജ്യത്തിന്റെ സ്വഭാവത്തിലും ആത്മവിശ്വാസത്തിലും വികസന കാഴ്‌ചപ്പാടിലും സംഭവിക്കുന്ന വലിയ പരിവര്‍ത്തനങ്ങളുടെ പേരില്‍ കൂടിയാണ്‌ ഓര്‍മിക്കപ്പെടുന്നത്‌. 2014 മുതല്‍ 2026 വരെയുള്ള ഭാരതത്തിന്റെ യാത്രയെ വിലയിരുത്തുമ്പോള്‍ അത്തരമൊരു മാറ്റത്തിന്റെ കഥയാണ്‌ കാണാന്‍ കഴിയുന്നത്‌.
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ വികസന അജണ്ടയ്‌ക്ക്‌ പുതിയ ദിശാബോധം നല്‍കി. വികസനം എന്നത്‌ നഗരങ്ങളുടെ വളര്‍ച്ചയില്‍ മാത്രം ഒതുങ്ങാതെ ഗ്രാമീണ ഭാരതത്തിലേക്കും സാധാരണക്കാരുടെ ജീവിതത്തിലേക്കും എത്തിക്കണമെന്ന സമീപനമാണ്‌ ഭരണത്തിന്റെ ആശയമായി അവതരിപ്പിക്കപ്പെട്ടത്‌. `സബ്‌കാ സാഥ്‌, സബ്‌കാ വികാസ്‌, സബ്‌കാ വിശ്വാസ്‌` എന്ന മുദ്രാവാക്യം ഒരു രാഷ്ട്രീയ സന്ദേശം മാത്രമായിരുന്നില്ല; വികസനത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാനുള്ള പ്രഖ്യാപനം കൂടി യായിരുന്നു. കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷക്കാലയളവില്‍ ഭാരതം സാമ്പത്തിക രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലും സാമൂഹ്യ ക്ഷേമ മേഖലയിലും ലോക വേദിയിലെ സ്വാധീനത്തിലും ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചുവെന്നത്ത്‌ എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്‌.
സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഒരുമിച്ച്‌ മുന്നോട്ട്‌ കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ നിരവധി ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടു. ഈ പദ്ധതികള്‍ വെറും ധനസഹായ വിതരണ പദ്ധതികളായി മാത്രം ഒതുങ്ങാതെ ജനങ്ങളുടെ ജീവിതശൈലിയിലും സാമൂഹിക സാഹചര്യ ങ്ങളിലും മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങളായി മാറി. കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷക്കാലയളവില്‍ നടപ്പിലാക്കിയ പദ്ധതികള്‍ കോടിക്കണക്കിന്‌ കുടുംബങ്ങളുടെ ജീവിതത്തില്‍ നേരിട്ടും പരോക്ഷമായും സ്വാധീനം ചെലുത്തിയവയായിരുന്നു.
ജനധന്‍ മുതല്‍ ഡിജിറ്റല്‍ ഇന്ത്യ വരെ
മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്‌ വികസനത്തിന്റെ നേട്ടങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഒരുപോലെ എത്തുന്നില്ല എന്നതായിരുന്നു. സാമ്പത്തിക വളര്‍ച്ച ഉണ്ടായിരുന്നെങ്കിലും കോടിക്കണക്കിന്‌ ആളുകള്‍ ബാങ്കിംഗ്‌ സംവിധാനത്തിന്‌ പുറത്തായിരുന്നു. സ്വാതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ സാമൂഹികസാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ഒന്നായിരുന്നു ബാങ്കിംഗ്‌ സേവനങ്ങളെ ദരിദ്രരിലേക്ക്‌ എത്തിക്കുക എന്ന ശ്രമം. ഗ്രാമീണ ഭാരതത്തില്‍ ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലാത്തവര്‍ ആയിരുന്നു ഭൂരിപക്ഷവും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ പല ഇടനിലക്കാരെയും ആശ്രയിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ പശ്ചലത്തിലാണ്‌ ജനധന്‍ പദ്ധതി ആരംഭിച്ചത്‌. ലക്ഷക്കണക്കിന്‌ കുടുംബങ്ങള്‍ ആദ്യമായി ബാങ്കിംഗ്‌ സംവിധാനത്തിന്റെ ഭാഗമായത്‌ ഒരു സാമ്പത്തിക മാറ്റം മാത്രമായിരുന്നില്ല; അത്‌ ഒരു സാമൂഹിക പരിവര്‍ത്തനം കൂടിയായിരുന്നു. ഒരു ബാങ്ക്‌ അക്കൗണ്ട്‌ എന്നത്‌ ഒരു സാധാരണ രേഖയല്ല; അത്‌ സാമ്പത്തിക സുരക്ഷയിലേക്കുള്ള പ്രവേശന കവാടമാണ്‌. ജന്‍ധന്‍ അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ സാങ്കേതികവിദ്യ എന്നിവയുടെ സംയോജനത്തിലൂടെ സര്‍ക്കാര്‍ സഹായങ്ങള്‍ നേരിട്ട്‌ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക്‌ എത്തുന്ന സംവിധാനം രൂപപ്പെട്ടു. ക്ഷേമ വിതരണ സംവിധാനത്തില്‍ സുതാര്യത വര്‍ദ്ധിപ്പിക്കാന്‍ ഇത്‌ സഹായിച്ചു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നതില്‍ ചോര്‍ച്ചകള്‍ സംഭവിച്ചിരുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തപ്പെട്ടിരുന്നില്ല.
ഈ സാഹചര്യത്തി ആരംഭിച്ച പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടവയായിരുന്നു പ്രധാനമന്ത്രി ജനധന്‍ യോജനയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയും. ഗ്രാമപ്രദേശങ്ങളിലെയും ദരിദ്ര വിഭാഗങ്ങളിലെയും ആളുകള്‍ക്ക്‌ ഔപചാരിക ബാങ്കിംഗ്‌ സംവിധാനങ്ങളിലേക്ക്‌ പ്രവേശനം പരിമിതമായിരുന്നു. ഓരോ കുടുംബത്തിനും ബാങ്ക്‌ അക്കൗണ്ട്‌, സാമ്പത്തിക സേവന ങ്ങളിലേക്കുള്ള പ്രവേശനം, ഇന്‍ഷുറന്‍സ്‌ പരിരക്ഷ, നേരിട്ടുള്ള ആനുകൂല്യ വിതരണം, സാമ്പത്തിക ശാക്തീകരണംഎന്നിവയായിരുന്നു ജനധന്‍ യോജനയുടെ ലക്ഷ്യം.
ജനധന്‍ പദ്ധതി പിന്നീട്‌ JAM Trintiy എന്നറിയപ്പെട്ട മാതൃകയുടെ അടിസ്ഥാനമായി. JAM എന്നത്‌:
J � Jan Dhan Accounts
A � Aadhaar
M � Mobile
ഈ മൂന്ന്‌ ഘടകങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ട്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ എത്തിക്കുന്ന സംവിധാനം ശക്തിപ്പെട്ടു. ഇതിലൂടെ ഇടനിലക്കാരെ ഒഴിവാക്കാനും സുതാര്യത വര്‍ധിപ്പിക്കാനും പൊതുധനത്തിന്റെ ചോര്‍ച്ച കുറയ്‌ക്കാനും സാധിച്ചു.Direct Benefit Transfer (DBT) സംവിധാനത്തിലൂടെ നിരവധി ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ നേരിട്ട്‌ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക്‌ എത്തിത്തുടങ്ങി. ഗ്യാസ്‌ സബ്‌സിഡി മുതല്‍ വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ വരെ നിരവധി പദ്ധതികള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക്‌ മാറി. ഇതുവഴി അര്‍ഹരായവര്‍ക്ക്‌ നേരിട്ട്‌ സഹായം, അഴിമതി കുറക്കുക, വ്യാജ ഗുണഭോക്താക്കളെ കണ്ടെത്തുക, സര്‍ക്കാരിന്റെ സാമ്പത്തിക കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു.
2015ല്‍ ആരംഭിച്ച Digital India പദ്ധതി ഇന്ത്യയെ ഡിജിറ്റല്‍ ശക്തിയാക്കി മാറ്റാനുള്ള ദീര്‍ഘവീക്ഷണമുള്ള സംരംഭമായിരുന്നു. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കുക, ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കുക, സാങ്കേതികവിദ്യയിലൂടെ ജനങ്ങളെ ശാക്തീകരിക്കുക എന്നിവ ഡിജിറ്റല്‍ ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങളായി. `കുറഞ്ഞ സര്‍ക്കാര്‍, കൂടുതല്‍ ഭരണം` എന്ന ആശയത്തിന്‌ സാങ്കേതിക പിന്തുണ നല്‍കുന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലേക്ക്‌ ബ്രോഡ്‌ബാന്‍ഡ്‌ സേവനങ്ങള്‍ എത്തിക്കുന്നതിന്‌ ഭാരത്‌ നെറ്റ്‌ പദ്ധതി വേഗത്തിലാക്കി. ഗ്രാമീണ ഇന്ത്യയെയും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെയും ബന്ധിപ്പിക്കുന്നതില്‍ ഈ പദ്ധതി നിര്‍ണായക പങ്കുവഹിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക്‌ എത്താന്‍ തുടങ്ങി.
ഡിജിറ്റല്‍ ഇന്ത്യയുടെ ഏറ്റവും ശ്രദ്ധേയമായ ഫലങ്ങളിലൊന്നായിരുന്നു ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ വ്യാപനം. പ്രത്യേകിച്ച്‌ UPI (Unified Payments Interface) അവതരിപ്പിച്ചതോടെ മൊബൈല്‍ ഫോണിലൂടെ പണം കൈമാറ്റം ചെയ്യുന്നത്‌ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. ഇന്ന്‌ , ചെറിയ ചായക്കട മുതല്‍ വലിയ വ്യാപാര സ്ഥാപനങ്ങള്‍ വരെ, ഗ്രാമീണ മേഖല മുതല്‍ മഹാനഗരങ്ങള്‍ വരെവിദ്യാര്‍ത്ഥികള്‍ മുതല്‍ വ്യാപാരികള്‍ വരെ ലക്ഷക്കണക്കിന്‌ ആളുകള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ റിയല്‍ടൈം ഡിജിറ്റല്‍ പേയ്‌മെന്റ്‌ സംവിധാനങ്ങളിലൊന്നായി UPI മാറി.
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചതോടെ ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ്‌ സംസ്‌കാരത്തിനും വലിയ പ്രോത്സാഹനം ലഭിച്ചു. സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പുതിയ സംരംഭങ്ങള്‍ വളര്‍ന്നു. ഫിന്‍ടെക്‌, എഡ്‌ടെക്‌, ഹെല്‍ത്ത്‌ടെക്‌, അഗ്രിടെക്‌ തുടങ്ങിയ മേഖലകളില്‍ ആയിരക്കണക്കിന്‌ യുവ സംരംഭകര്‍ രംഗത്തെത്തി. ഡിജിറ്റല്‍ ഇന്ത്യ ഒരു സര്‍ക്കാര്‍ പദ്ധതി മാത്രമല്ല, ഒരു സംരംഭക പ്രസ്ഥാനമായി മാറി.
കോവിഡ്‌ മഹാമാരി ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം തെളിയിച്ചു. ലോക്ക്‌ഡൗണ്‍ കാലത്ത്‌ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ടെലിമെഡിസിന്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ സഹായ വിതരണം എന്നിവ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ സഹായിച്ചു.
ജനധന്‍ യോജനയും ഡിജിറ്റല്‍ ഇന്ത്യയും വെറും പദ്ധതികള്‍ മാത്രമായിരുന്നില്ല. അവ ഒരു പുതിയ ഭരണ രീതിയുടെ അടിത്തറയായിരുന്നു. പൗരനും സര്‍ക്കാരും തമ്മിലുള്ള അകലം കുറയ്‌ക്കാനും, സാങ്കേതികവിദ്യയെ ജനകീയമാക്കാനും, വികസനത്തിന്റെ നേട്ടങ്ങള്‍ സമൂഹത്തിന്റെ അവസാനത്തെ മനുഷ്യനിലേക്കും എത്തിക്കാനുമുള്ള ശ്രമമായിരുന്നു അവ. ബാങ്കിംഗ്‌ സേവനങ്ങള്‍ ഇല്ലാതിരുന്ന ഗ്രാമങ്ങളിലേക്കും ഡിജിറ്റല്‍ സേവനങ്ങള്‍ എത്തി. സര്‍ക്കാര്‍ ഓഫീസുകളുടെ നീണ്ട നിരകള്‍ക്ക്‌ പകരം മൊബൈല്‍ ഫോണുകള്‍ സേവനങ്ങളുടെ വാതിലുകളായി മാറി. സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും വേഗതയേറിയതുമായി. മോദി സര്‍ക്കാര്‍ ആരംഭിച്ച ഈ യാത്ര പിന്നീട്‌ ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ആഗോള മാതൃകയായി മാറി.
സാമൂഹിക പരിവര്‍ത്തനത്തിന്റെ പാത
സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മനുഷ്യന്റെ ജീവിത നിലവാരം മെച്ചപ്പെടുമ്പോഴാണ്‌ യഥാര്‍ത്ഥ വികസനം സംഭവിക്കുന്നത്‌. മോദി സര്‍ക്കാര്‍ ഈ ആശയത്തെ മുന്‍നിര്‍ത്തി സാമൂഹിക മേഖലയിലെ നിരവധി പദ്ധതികള്‍ക്ക്‌ തുടക്കം കുറിച്ചു. ശുചിത്വം, ആരോഗ്യം, സ്‌ത്രീശാക്തീകരണം, അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചുള്ള ഈ പദ്ധതികള്‍ കോടിക്കണക്കിന്‌ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടവയായിരുന്നു.
സ്‌ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായം
സ്‌ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മുന്നേറ്റത്തിന്റെ അടിസ്ഥാ നത്തിലാണ്‌ ഒരു രാഷ്ട്രത്തിന്റെ പുരോഗതി അളക്കപ്പെടുന്നത്‌ . `നാരി ശക്തി രാഷ്ട്ര ശക്തി` എന്ന ആശയം മുന്‍നിര്‍ത്തി മോദി സര്‍ക്കാരുകള്‍ സ്‌ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക സ്വാതന്ത്ര്യം, സുരക്ഷ, രാഷ്ട്രീയ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തു ന്നതിനുള്ള നിരവധി പദ്ധതികളും നിയമപരമായ പരിഷ്‌കാരങ്ങളും നടപ്പിലാക്കി.
മുത്തലാഖ്‌ നിരോധനം
ഇന്ത്യയിലെ മുസ്ലിം സ്‌ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു നിയമ നടപടിയാണ്‌. ഒരേ സമയം മൂന്ന്‌ പ്രാവശ്യം `തലാഖ്‌` എന്ന്‌ ഉച്ചരിച്ചോ എഴുതി അറിയിച്ചോ വിവാഹബന്ധം ഉടന്‍ അവസാനിപ്പിക്കുന്ന രീതിയെയാണ്‌ മുത്തലാഖ്‌ എന്ന്‌ വിളിക്കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ്‌ നിയമപരമായി നിരോധിച്ചു. ഈ നിയമപ്രകാരം മുത്തലാഖ്‌ അസാധുവും ശിക്ഷാര്‍ഹവുമായ കുറ്റകൃത്യമായി മാറി.
മുത്തലാഖ്‌ നിരോധനം മുസ്ലിം സ്‌ത്രീകള്‍ക്ക്‌ നീതിയും സുരക്ഷയും നല്‍കുന്ന ചരിത്രപരമായ നടപടിയാണ്‌. സ്‌ത്രീപുരുഷ സമത്വം ഉറപ്പാക്കുന്നതിനും ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഈ നിയമം സഹായകമായി. സ്‌ത്രീകളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക നീതി ഉറപ്പാക്കുന്നതിനും മുത്തലാഖ്‌ നിരോധനം ഒരു പ്രധാന നാഴികക്കല്ലായി ഇന്ത്യന്‍ നിയമചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.
വനിതാ സംവരണം
സ്‌ത്രീ ശാക്തീകരണത്തിന്റെയും ജനാധിപത്യത്തിന്റെ പൂര്‍ണ്ണതയുടേയും ഭാഗമായി പാസ്സാക്കിയ വനിതാ സംവരണം ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ ഒരു ചുവടുവയ്‌പാണ്‌. രാജ്യത്തിന്റെ ജനസംഖ്യയില്‍ ഏകദേശം പകുതിയോളം സ്‌ത്രീകളാണെങ്കിലും നിയമനിര്‍മാണ സഭകളിലെ അവരുടെ പ്രാതിനിധ്യം ദീര്‍ഘകാലമായി വളരെ കുറവായിരുന്നു. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ വനിതാ സംവരണ ആശയം മുന്നോട്ടുവന്നത്‌. 2023 ല്‍ പാര്‍ലമെന്റ്‌ പാസാക്കിയ നാരി ശക്തി വന്ദന്‍ ആഭിയാന്‍ പ്രകാരം ലോക്‌സഭയിലും സംസ്ഥാന നിയമ സഭകളിലും സ്‌ത്രീകള്‍ക്ക്‌ 33 ശതമാനം സംവരണം ഉറപ്പാക്കാന്‍ തീരുമാനിച്ചു. സ്വാതന്ത്ര ഭാരതത്തില്‍ വനിതാ രാഷ്ട്രീയ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ ഭരണഘടനാ പരിഷ്‌കാരങ്ങളിലൊന്നായാണ്‌ ഈ നിയമം. വനിതാ സംവരണം സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ രാഷ്ട്രീയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നതാണ്‌ ഇതിന്റെ പ്രധാന നേട്ടം. സ്‌ത്രീകള്‍ നിയമനിര്‍മാണ സഭകളില്‍ കൂടുതല്‍ സാന്നി ധ്യമാകുമ്പോള്‍ ആരോഗ്യം, വിദ്യാഭ്യാസം, വനിതാ സുരക്ഷ, ശിശുക്ഷേമം തുടങ്ങിയ വിഷയങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം ലഭിക്കും സ്‌ത്രീകള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും കഴിവ്‌ തെളിയിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍, വനിതാ സംവരണം വെറും സീറ്റ്‌ സംവരണമല്ല; മറിച്ച്‌ സ്‌ത്രീകളുടെ ശബ്ദത്തിനും നേതൃത്വത്തിനും ദേശീയ തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ അര്‍ഹമായ സ്ഥാനം ഉറപ്പാക്കുന്ന ഒരു ജനാധിപത്യ മുന്നേറ്റമാണ്‌. ഇന്ത്യയുടെ വികസന യാത്രയില്‍ സ്‌ത്രീകളെ തുല്യ പങ്കാളികളാക്കുന്നതിനുള്ള ശക്തമായ ചുവടു വയ്‌പാ യാണ്‌ ഈ നിയമം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക.
ബേട്ടി ബചാവോ, ബേട്ടി പഠാവോ
ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി പെണ്‍ കുട്ടികളുടെ ജനനനിരക്ക്‌ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാ സവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള ദേശീയ പ്രചാരണമായിരുന്നു. `പെണ്‍കുട്ടിയെ സംരക്ഷിക്കുക, പഠിപ്പിക്കുക` എന്ന സന്ദേശം സമൂഹത്തില്‍ വ്യാപകമായി എത്തിക്കാന്‍ ഈ പദ്ധതി സഹായിച്ചു.
പ്രധാനമന്ത്രി മാതൃ വന്ദന യോജന
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിനായി പ്രധാനമന്ത്രി മാതൃ വന്ദന യോജന നടപ്പിലാക്കി. ഗര്‍ഭകാല ആരോഗ്യ സംരക്ഷണത്തിനും പോഷകാഹാരത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഈ പദ്ധതി സഹായകമായി.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തിനും വിവാഹ ച്ചെലവുകള്‍ക്കുമായി സമ്പാദ്യം പ്രോത്സാഹി പ്പിക്കുന്നതിനായി സുകന്യ സമൃദ്ധി യോജന ആരംഭിച്ചു. ഉയര്‍ന്ന പലിശനിരക്കും നികുതി ആനുകൂല്യങ്ങളും കാരണം ഈ പദ്ധതി രാജ്യത്തെ ഏറ്റവും ജനപ്രിയമായ സമ്പാദ്യ പദ്ധതി കളിലൊ ന്നായി മാറി.
സാമ്പത്തിക ശാക്തീകരണം
സ്‌ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വായ്‌പാ പദ്ധതികള്‍ വിപുലീകരിച്ചു. മുദ്രാ യോജന വഴി അനുവദിച്ച വായ്‌പകളില്‍ വലിയൊരു വിഹിതം വനിതാ സംരംഭകര്‍ക്കാണ്‌ ലഭിച്ചത്‌. സ്വയംതൊഴില്‍, ചെറുകിട വ്യാപാരം, കുടുംബ സംരംഭങ്ങള്‍ എന്നിവയ്‌ക്ക്‌ ഈ പദ്ധതി പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു.
ആരോഗ്യവും പോഷകാഹാരവും
പോഷന്‍ ആഭിയാന്‍ വഴി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും മെച്ചപ്പെട്ട പോഷകാഹാരം ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കി. സ്‌ത്രീകളുടെ ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും പരസ്‌പരം ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ഇടപെടല്‍.
സൗജന്യ പാചക വാതക കണക്ഷന്‍
ഗ്രാമീണ ഭാരതത്തിലെ കോടിക്കണക്കിന്‌ സ്‌ത്രീകള്‍ വര്‍ഷങ്ങളോളം വിറകും ചാണകവും കല്‍ക്കരിയും ഉപയോഗിച്ചാണ്‌ പാചകം ചെയ്‌തിരുന്നത്‌. അടുക്കളയിലെ പുക മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഉജ്ജ്വല മിഷന്‍ വഴി പാചക വാതക കണക്ഷനുകള്‍ ദരിദ്ര കുടുംബങ്ങളിലേക്ക്‌ എത്തിച്ചതിലൂടെ സ്‌ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായകമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഇത്‌ ഒരു ഇന്ധന വിതരണ പദ്ധതി മാത്രമായിരുന്നില്ല. സ്‌ത്രീകളുടെ സമയം ലാഭിക്കാനും അവരുടെ സാമൂഹിക പങ്കാളിത്തം വര്‍ധിപ്പി ക്കാനുമുള്ള ഒരു ഇടപെടലായി ഇത്‌ മാറി.സ്‌ത്രീകളുടെ ആരോഗ്യ സംരക്ഷണം, സമയ ലാഭം, പരിസ്ഥിതി സംരക്ഷണം, ജീവിത നിലവാര മെച്ചപ്പെടുത്തല്‍, എന്ന ലക്ഷ്യങ്ങള്‍ ഇതു വഴി കൈവരിക്കാന്‍ കഴിഞ്ഞു
നാരി ശക്തി: വികസിത ഭാരതത്തിന്റെ കേന്ദ്രശക്തി
സ്‌ത്രീകളെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം കാണാതെ വികസനത്തിന്റെ പങ്കാളികളായി കാണുന്ന സമീപനമാണ്‌ ഈ കാലഘട്ടത്തില്‍ കൂടുതല്‍ പ്രാധാന്യം നേടിയത്‌. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സ്വാതന്ത്ര്യം, രാഷ്ട്രീയ പ്രാതിനിധ്യം, സംരംഭകത്വം, സാമൂഹിക സുരക്ഷ എന്നിവയിലൂടെ സ്‌ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു.
മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സ്‌ത്രീപക്ഷ പദ്ധതികള്‍, സ്‌ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും വികസനത്തിന്‌ ഊര്‍ജം പകരുന്ന നടപടികളായി മാറി. പെണ്‍കുട്ടിയുടെ ജനനം മുതല്‍ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സംരംഭകത്വം, വാര്‍ദ്ധക്യ കാല സുരക്ഷ, രാഷ്ട്രീയ പങ്കാളിത്തം വരെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ സ്‌പര്‍ശിക്കുന്ന നയങ്ങളിലൂടെ സ്‌ത്രീ ശാക്തീകരണത്തെ ദേശീയ വികസനത്തിന്റെ പ്രധാന അജണ്ടയായി ഉയര്‍ത്തിക്കാട്ടാന്‍ മോദി സര്‍ക്കാരുകള്‍ ശ്രമിച്ചു
ശുചിത്വ പ്രസ്ഥാനം
മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ ആരംഭിച്ച സ്വച്ഛ്‌ ഭാരത്‌ മിഷന്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശുചിത്വ പ്രസ്ഥാനങ്ങളിലൊന്നായിരുന്നു. സ്വാതന്ത്ര്യം നേടിയിട്ട്‌ ഏഴ്‌ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും രാജ്യത്തെ നിരവധി ഗ്രാമങ്ങളില്‍ ശൗചാലയ സൗകര്യങ്ങള്‍ പരിമിതമായിരുന്നു. ഇന്ത്യയിലെ പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനമായിരുന്നു ശുചിത്വത്തിന്റെ അഭാവം. തുറസ്സായ സ്ഥലങ്ങളിലെ വിസര്‍ജനം, ശൗചാലയങ്ങളുടെ അപര്യാപ്‌തത, മാലിന്യ സംസ്‌കരണത്തിലെ പോരായ്‌മകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാമൂഹിക അസൗകര്യങ്ങള്‍ക്കും സ്‌ത്രീകളുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമായിരുന്നു. ഈ സാഹചര്യം മാറ്റുന്നതിനായി സ്വച്ഛ്‌ ഭാരത്‌ മിഷന്‍ ആരംഭിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും ശൗചാലയ സൗകര്യം തുറസ്സായ സ്ഥലങ്ങളിലെ വിസര്‍ജനം അവസാനി പ്പിക്കല്‍ മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തല്‍ ശുചിത്വത്തെ ജനകീയ പ്രസ്ഥാനമാക്കല്‍ തുടങ്ങിയവ ആയിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍, സാധാരണ പൗരന്മാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ഈ പദ്ധതി രാജ്യവ്യാപക പ്രസ്ഥാനമായി വളര്‍ന്നു. ശുചിത്വ പ്രസ്ഥാനത്തിലൂടെ രാജ്യവ്യാപകമായി ലക്ഷക്കണക്കിന്‌ ശൗചാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍ ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളല്ല; ശുചിത്വ ത്തെക്കുറിച്ചുള്ള സാമൂഹിക ബോധവല്‍ക്കരണമാണ്‌. പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ സുരക്ഷയ്‌ക്കും സ്വകാര്യതയ്‌ക്കും ഈ പദ്ധതിയിലൂടെ വലിയ പ്രാധാന്യമുണ്ടായി.
വീടുകളില്‍ ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ ഇരുട്ടാകുന്നതുവരെ കാത്തിരിക്കേണ്ടി വന്നിരു ന്ന സ്‌ത്രീകള്‍ക്ക്‌ ഈ പദ്ധതി വലിയ ആശ്വാസമായി. ഇത്‌ വെറും അടിസ്ഥാന സൗകര്യ വികസനം മാത്രമായിരുന്നില്ല; സ്‌ത്രീകളുടെ അന്തസ്സിനും ആരോഗ്യത്തിനും സുരക്ഷയ്‌ക്കും നല്‍കിയ പ്രാധാന്യത്തിന്റെ പ്രതീകമായിരുന്നു.
ആരോഗ്യ പരിരക്ഷ
ഒരു കുടുംബം ദാരിദ്ര്യത്തിലേക്ക്‌ വീഴുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്‌ ആരോഗ്യചികിത്സാ ചെലവ്‌. ഗുരുതര രോഗങ്ങള്‍ക്ക്‌ ചികിത്സ തേടുമ്പോള്‍ കുടുംബങ്ങള്‍ കടബാധ്യതകളിലേക്ക്‌ നീങ്ങുന്ന സാഹചര്യം ഭാരതത്തില്‍ വ്യാപകമായിരുന്നു. ഇത്തരം സാഹചര്യത്തില്‍ ആരോഗ്യ പരിരക്ഷയെ സാധാരണക്കാരുടെ അവകാശമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ്‌ നടപ്പിലാക്കപ്പെട്ടത്‌. ദരിദ്ര കുടുംബങ്ങള്‍ക്ക്‌ വലിയ സാമ്പത്തിക ഭാരം കൂടാതെ ചികിത്സ ലഭ്യമാക്കാനുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ ആരോഗ്യ മേഖലയിലെ വലിയ ഇടപെടലായി മാറി. അതോടൊപ്പം പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കി. കോവിഡ്‌ മഹാമാരിക്കാലത്ത്‌ രാജ്യവ്യാപകമായി നടത്തിയ വാക്‌സിനേഷന്‍ പരിപാടിയും ആരോഗ്യ സംവിധാനത്തിന്റെ ശേഷി ലോകത്തിന്‌ മുന്നില്‍ അവതരിപ്പിച്ചു. സാധാരണ ജനങ്ങള്‍ക്ക്‌ കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാന പദ്ധതികളിലൊന്നാണ്‌ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പദ്ധതി. ഈ പദ്ധതിയിലൂടെ ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്‌ചയും വരുത്താതെ ബ്രാന്‍ഡഡ്‌ മരുന്നുകള്‍ക്ക്‌ പകരമായി കുറഞ്ഞ വിലയില്‍ ജനറിക്‌ മരുന്നുകള്‍ ലഭ്യമാക്കുന്നു. ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ 50 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുന്നു. ഇതിലൂടെ സാധാരണക്കാരായ രോഗികള്‍ക്ക്‌ ചികിത്സാചെലവില്‍ വലിയ ആശ്വാസമാണ്‌ ലഭിച്ചിരിക്കുന്നത്‌. ആരോഗ്യരംഗത്ത്‌ ചെലവ്‌ കുറയ്‌ക്കുകയും ജനങ്ങള്‍ക്ക്‌ മികച്ച ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്ന ജന്‍ ഔഷധി പദ്ധതി, ആരോഗ്യപരമായ സാമൂഹ്യനീതിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പായി മാറിയിരിക്കുകയാണ്‌
ഭവനരഹിതരില്‍ നിന്ന്‌ ഭവന ഉടമകളിലേക്ക്‌
എല്ലാവര്‍ക്കും വീട്‌ �ഒരു സാമൂഹിക സ്വപ്‌നത്തിന്റെ സാക്ഷാത്‌കാരം ആയിരുന്നു. ഒരു കുടുംബത്തിന്‌ സ്വന്തം വീട്‌ എന്നത്‌ വെറും കെട്ടിടമല്ല; അത്‌ സുരക്ഷിതത്വത്തിന്റെയും സാമൂഹിക അംഗീകാരത്തിന്റെയും പ്രതീകമാണ്‌. വര്‍ഷങ്ങളോളം കുടിലുകളിലും താത്‌കാലിക പാര്‍പ്പിടങ്ങളിലും ജീവിച്ചിരുന്ന കുടുംബങ്ങള്‍ക്ക്‌ സ്ഥിരമായ വീടുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഭവന പദ്ധതികള്‍ നടപ്പിലാക്കപ്പെട്ടത്‌. ഗ്രാമങ്ങളിലും നഗരങ്ങളിലും ലക്ഷക്കണക്കിന്‌ കുടുംബങ്ങള്‍ക്ക്‌ വീടുകള്‍ ലഭിച്ചതോടെ അവരുടെ ജീവിത നിലവാരത്തിലും സാമൂഹിക സ്ഥാനത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. വീട്‌ ലഭിക്കുന്നതിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷിതത്വം തുടങ്ങിയ മേഖലകളിലും പുരോഗതി കൈവരിക്കാന്‍ കുടുംബങ്ങള്‍ക്ക്‌ സാധിച്ചു.
എല്ലാ വീട്ടിലും കുടിവെള്ളം
കുടിവെള്ളം ആരോഗ്യത്തിന്റെ അടിത്തറയാണ്‌ ഗ്രാമീണ ഇന്ത്യയില്‍ കുടിവെള്ള ത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വന്നിരുന്ന കാലഘട്ടം ഏറെക്കുറെ മാറിത്തുടങ്ങി. വീടുകളിലേക്ക്‌ നേരിട്ട്‌ കുടിവെള്ളം എത്തിക്കുന്ന പദ്ധതികള്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തില്‍ വലിയ മാറ്റം സൃഷ്ടിച്ചു. സമയം ലാഭിക്കുന്നതിനൊപ്പം ആരോഗ്യപരമായ നേട്ടങ്ങളും ഈ പദ്ധതികള്‍ വഴി ലഭിച്ചു. ശുദ്ധജല ലഭ്യത മെച്ചപ്പെടുന്നത്‌ ആരോഗ്യച്ചെലവുകള്‍ കുറയ്‌ക്കുന്നതിനും രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും സഹായകമായി.
ഇന്‍ഷുറന്‍സ്‌ സുരക്ഷയും പെന്‍ഷനും
ഒരു വികസിത രാഷ്ട്രത്തിന്റെ ലക്ഷണം അതിന്റെ പൗരന്മാര്‍ക്ക്‌ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നതാണ്‌. അപകടം, രോഗം, വാര്‍ദ്ധക്യം, അകാല മരണം തുടങ്ങിയ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ സാധാരണക്കാര്‍ക്ക്‌ കരുത്ത്‌ നല്‍കുന്ന പദ്ധതികളാണ്‌ മോദി സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ്‌, പെന്‍ഷന്‍ പദ്ധതികള്‍. ജീവിതത്തിലെ അനിശ്ചിതത്വങ്ങളില്‍ നിന്ന്‌ സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ്‌ പദ്ധതികളും പെന്‍ഷന്‍ പദ്ധതികളും അവതരിപ്പിച്ചു. രാജ്യത്തെ ദരിദ്രരും അസംഘടിത മേഖലയിലെ തൊഴിലാളികളും സാമൂഹിക സുരക്ഷയുടെ പരിധിയിലേക്ക്‌ എത്തിക്കുക എന്നതായിരുന്നു ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന രാജ്യത്തെ ഏറ്റവും കുറഞ്ഞ ചെലവിലുള്ള അപകട ഇന്‍ഷുറന്‍സ്‌ പദ്ധതി കളിലൊന്നാണ്‌. വര്‍ഷത്തില്‍ വളരെ കുറഞ്ഞ പ്രീമിയം അടച്ച്‌ അപകടമരണം അല്ലെങ്കില്‍ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിക്കുന്ന രീതിയിലാണ്‌ പദ്ധതി രൂപകല്‍പ്പന ചെയ്‌തത്‌. ഗ്രാമീണ മേഖലയിലെയും താഴ്‌ന്ന വരുമാനക്കാരിലെയും ലക്ഷക്കണക്കിന്‌ ആളുകള്‍ ഈ പദ്ധതിയില്‍ അംഗങ്ങളായി.
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന മറ്റൊരു സാമൂഹിക സുരക്ഷാ പദ്ധതിയാണ്‌. കുറഞ്ഞ വാര്‍ഷിക പ്രീമിയത്തില്‍ ജീവന്‍ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭ്യമാക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം. കുടുംബത്തിന്റെ ഏക ആശ്രയമായ വ്യക്തിയുടെ അകാല മരണം സംഭവിച്ചാല്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിനാല്‍, ദരിദ്ര കുടുംബങ്ങള്‍ക്ക്‌ ഇത്‌ വലിയ ആശ്വാസമായി മാറി.
അടല്‍ പെന്‍ഷന്‍ യോജന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സാമൂഹിക സുരക്ഷാ രംഗത്തെ പ്രധാന പദ്ധതികളിലൊന്നാണ്‌. ദിവസ വേതന തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക്‌ വാര്‍ദ്ധക്യകാലത്ത്‌ സ്ഥിരമായ പ്രതിമാസ പെന്‍ഷന്‍ ലഭ്യമാക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം. ചെറുപ്പത്തില്‍ തന്നെ ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ 60 വയസ്സിന്‌ ശേഷം നിശ്ചിത പെന്‍ഷന്‍ ലഭിക്കുന്ന രീതിയിലാണ്‌ പദ്ധതി പ്രവര്‍ത്തിക്കുന്നത്‌.
പ്രധാനമന്ത്രി വയ വന്ദന യോജന മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി. വാര്‍ദ്ധക്യത്തില്‍ സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട ഈ പദ്ധതി നിരവധി മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ ആശ്വാസമായി.
ഇശ്രം പോര്‍ട്ടലും സാമൂഹിക സുരക്ഷയും അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വിവരശേഖരണത്തിനായി ആരംഭിച്ച e-Shram Portal സാമൂഹിക സുരക്ഷാ പദ്ധതികളുടെ വ്യാപനത്തിന്‌ പുതിയ അടിത്തറയായി. രാജ്യത്തെ കോടിക്കണക്കിന്‌ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്‌തതോടെ ഭാവിയില്‍ വിവിധ ഇന്‍ഷുറന്‍സ്‌, പെന്‍ഷന്‍, ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി എത്തിക്കാനുള്ള സാഹചര്യം രൂപപ്പെട്ടു.
പ്രധാനമന്ത്രി ശ്രംയോഗി മാന്‍ധന്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള മറ്റൊരു പ്രധാന പെന്‍ഷന്‍ പദ്ധതിയാണ്‌. നിശ്ചിത പ്രായത്തിന്‌ ശേഷം പ്രതിമാസ പെന്‍ഷന്‍ ഉറപ്പാക്കുന്ന തോടൊപ്പം, തൊഴിലാളികളുടെ വാര്‍ദ്ധക്യകാല സുരക്ഷയ്‌ക്കും ഈ പദ്ധതി സഹായകമായി.
ആയുഷ്‌മാന്‍ ഭാരത്‌: ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പുതിയ അധ്യായം സാധാരണ ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ക്ക്‌ പുറമേ ആരോഗ്യ സംരക്ഷണ മേഖലയിലും വലിയ ഇടപെടലാണ്‌ സര്‍ക്കാര്‍ നടത്തിയത്‌. Ayushman Bharat വഴി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക്‌ ചികിത്സാ ചെലവു കള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭ്യമാക്കി. ദരിദ്ര കുടുംബങ്ങള്‍ ചികിത്സാ ചെലവ്‌ കാരണം കടബാ ധ്യതയിലാകുന്ന സാഹചര്യം കുറയ്‌ക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സാമൂഹിക സുരക്ഷയുടെ പുതിയ ദര്‍ശനം മുമ്പ്‌ സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രധാനമായും സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരിലേക്ക്‌ മാത്രമാണ്‌ കൂടുതലായി എത്തിച്ചേര്‍ന്നിരുന്നത്‌. എന്നാല്‍ 2014ന്‌ ശേഷം ആരംഭിച്ച പദ്ധതികള്‍ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരെയും സുരക്ഷാ വലയത്തിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിച്ചു. ജനധന്‍ ബാങ്ക്‌ അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ സാങ്കേതികവിദ്യ എന്നിവയുമായി ഈ പദ്ധതികളെ ബന്ധിപ്പിച്ചതിലൂടെ ഗുണഭോക്താക്കള്‍ക്ക്‌ നേരിട്ട്‌ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സംവിധാനവും ശക്തിപ്പെട്ടു.
വികസനത്തിന്റെ മനുഷ്യ മുഖം
സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രത്യേകത അവയുടെ വ്യാപ്‌തിയും നേരിട്ടുള്ള സ്വാധീനവുമായിരുന്നു. ശുചിത്വം, പാചകവാതകം, വീട്‌, ആരോഗ്യസംരക്ഷണം, കുടിവെള്ളം തുടങ്ങിയ വിഷയങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ പലപ്പോഴും പിന്നിലായിരുന്നെങ്കിലും, ഈ മേഖലകളെ വികസനത്തിന്റെ കേന്ദ്രത്തിലേക്ക്‌ കൊണ്ടുവന്നു. സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ക്കപ്പുറം സാധാരണ കുടുംബങ്ങളുടെ ജീവിതത്തില്‍ ദൃശ്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു ഈ പദ്ധതികള്‍.
ഒരു പുതിയ സാമൂഹിക ചിന്ത
ലോകം കോവിഡ്‌ മഹാമാരിയുടെ പിടിയിലായപ്പോള്‍ ഭാരതവും വലിയ വെല്ലുവിളി നേരിട്ടു. സൗജന്യ ഭക്ഷ്യധാന്യ വിതരണം, ആരോഗ്യ സേവനങ്ങളുടെ വ്യാപനം, വാക്‌സിനേഷന്‍, സാമ്പത്തിക സഹായങ്ങള്‍ തുടങ്ങിയ ഇടപെടലുകള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ ആശ്വാസം പകരാന്‍ സഹായിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ ക്ഷേമ പദ്ധതികളുടെ പ്രാധാന്യം എത്രമാത്രമാണെന്ന്‌ ഈ കാലഘട്ടം തെളിയിച്ചു.
കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷങ്ങളിലെ സാമൂഹിക ക്ഷേമ പദ്ധതികളെ വെറും സര്‍ക്കാര്‍ പദ്ധതികളായി മാത്രം കാണാനാവില്ല. സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ആരോഗ്യ സംരക്ഷണം, സ്‌ത്രീശാക്തീകരണം, ശുചിത്വം, ഭവനം, കുടിവെള്ളം, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയിലൂടെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള സമഗ്ര ശ്രമമായിട്ടാണ്‌ ഇവയെ വിലയിരുത്തപ്പെടുന്നത്‌. ഭാരതത്തിന്റെ വികസന യാത്രയില്‍ സാമൂഹിക നീതിയും സാമ്പത്തിക പുരോഗതിയും കൈകോര്‍ത്ത്‌ മുന്നേറുന്ന ഒരു മാതൃക സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ്‌ ഈ കാലഘട്ടത്തിലെ ക്ഷേമ നയങ്ങളുടെ പ്രധാന സവിശേഷത. വികസിത ഭാരതം എന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയില്‍ ഈ സാമൂഹിക പരിവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ഭാവി വളര്‍ച്ചയ്‌ക്ക്‌ ശക്തമായ അടിത്തറയായി മാറ്റിയാണ്‌ രാജ്യം മുന്നേറുന്നത്‌.
കാര്‍ഷിക മേഖലയുടെ നവോത്ഥാനം
ഭാരതത്തിന്റെ കാര്‍ഷിക മേഖലയുടെ നവോത്ഥാന യാത്രയാണ്‌ മോദി സര്‍ക്കാരിന്റെ 12 വര്‍ഷങ്ങള്‍ വരച്ചു കാട്ടുന്നത്‌. ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെ ല്ലാണ്‌ കാര്‍ഷിക മേഖല. രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു വിഭാഗം ഇന്നും കൃഷിയെയും അനുബന്ധ തൊഴിലുകളെയും ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌. അതിനാല്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക പുരോഗ തിയുമായി നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു. കാര്‍ഷിക മേഖലയെ കൂടുതല്‍ ആധുനികവും ഉല്‍പ്പാദനക്ഷമവും കര്‍ഷക സൗഹൃദ വുമാക്കുന്നതിനായി നിരവധി പദ്ധതികളും പരിഷ്‌കാര ങ്ങളും നടപ്പിലാക്കി. മോദി സര്‍ക്കാര്‍ അധികാര ത്തിലെത്തിയ ശേഷം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക്‌ മികച്ച വില ഉറപ്പാക്കുക, കൃഷിചെലവ്‌ കുറയ്‌ക്കുക, വിപണന സൗകര്യങ്ങള്‍ മെച്ചപ്പെടു ത്തുക എന്നിവയ്‌ക്കും പ്രാധാന്യം നല്‍കി. 2019ല്‍ ആരംഭിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള സാമ്പത്തിക സഹായ പദ്ധതികളിലൊന്നാണ്‌. ഭൂമിയുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക്‌ പ്രതിവര്‍ഷം 6,000 വീതം മൂന്ന്‌ ഗഡുക്കളായി നേരിട്ട്‌ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നല്‍കുന്ന ഈ പദ്ധതി കോടിക്കണക്കിന്‌ കര്‍ഷകര്‍ക്ക്‌ ആശ്വാസമായി. ഇടനിലക്കാരുടെ ഇടപെടലില്ലാതെ സര്‍ക്കാര്‍ സഹായം നേരിട്ട്‌ കര്‍ഷകരുടെ കൈകളിലെത്തുന്ന രീതിയിലുള്ള ഈ പദ്ധതി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
2016ല്‍ ആരംഭിച്ച ഫസല്‍ ബീമ യോജന പ്രകൃതി ക്ഷോഭങ്ങള്‍, വെള്ളപ്പൊക്കം, വരള്‍ച്ച, ചുഴലിക്കാറ്റ്‌ തുടങ്ങിയ സാഹചര്യങ്ങളില്‍ കര്‍ഷകര്‍ക്ക്‌ സാമ്പത്തിക സംരക്ഷണം നല്‍കുന്ന പദ്ധതിയാണ്‌. കുറഞ്ഞ പ്രീമിയം നിരക്കില്‍ വിള ഇന്‍ഷുറന്‍സ്‌ ലഭ്യമാക്കിയതിലൂടെ ലക്ഷക്കണക്കിന്‌ കര്‍ഷകര്‍ക്ക്‌ നഷ്ടപരിഹാരം ലഭിക്കുകയും കാര്‍ഷിക മേഖലയിലെ അനിശ്ചിതത്വങ്ങള്‍ കുറയ്‌ക്കുകയും ചെയ്‌തു. സോയില്‍ ഹെല്‍ത്ത്‌ കാര്‍ഡ്‌ പദ്ധതിയിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക്‌ അവരുടെ ഭൂമിയുടെ മണ്ണിന്റെ ഗുണനിലവാരം മനസ്സിലാക്കാനും ആവശ്യമായ വളപ്രയോഗം ശാസ്‌ത്രീയമായി നടത്താനും അവസരം ലഭിച്ചു. ഇതിലൂടെ: രാസവളങ്ങളുടെ അമിത ഉപയോഗം കുറയാന്‍ സഹായിച്ചു. കൃഷിചെലവ്‌ കുറയ്‌ക്കാന്‍ സാധിച്ചു. മണ്ണിന്റെ ഫലഭൂയിഷ്‌ഠത വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.
ജലസംരക്ഷണവും ജലസേചനവും ലക്ഷ്യമാക്കി പെര്‍ ഡ്രോപ്പ്‌ മോര്‍ ക്രോപ്പ്‌� എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന നടപ്പിലാക്കി. ഡ്രിപ്പ്‌ ഇറിഗേഷന്‍, സ്‌പ്രിങ്ക്‌ലര്‍ സംവിധാനം തുടങ്ങിയ ആധുനിക ജലസേചന രീതികള്‍ക്ക്‌ പ്രോത്സാഹനം നല്‍കിയതിലൂടെ ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം സാധ്യമായി. മഴയെ മാത്രം ആശ്രയിച്ചിരുന്ന പല പ്രദേശങ്ങളിലും ഉല്‍പ്പാദനക്ഷമത വര്‍ധിച്ചു.
ഇ-നാം എന്ന ദേശീയ കാര്‍ഷിക വിപണി സംവിധാന ത്തിലൂടെ രാജ്യത്തെ വിവിധ കാര്‍ഷിക മാര്‍ക്കറ്റുകളെ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ബന്ധിപ്പിച്ചു. ഇതുവഴി കര്‍ഷകര്‍ക്ക്‌ കൂടുതല്‍ വിപണികളിലേക്ക്‌ പ്രവേശനം ലഭിച്ചു. മത്സരാധിഷ്‌ഠിത വില ഉറപ്പാക്കാന്‍ സാധിച്ചു. ഇടനിലക്കാരെ ആശ്രയിക്കുന്നത്‌ കുറയാന്‍ സഹായിച്ചു. കര്‍ഷകര്‍ക്ക്‌ കുറഞ്ഞ പലിശനിരക്കില്‍ വായ്‌പ ലഭ്യമാക്കുന്നതിനായി കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്തി. മത്സ്യബന്ധന മേഖലയിലെയും ക്ഷീരകര്‍ഷകരിലെയും പ്രവര്‍ത്തകരെയും ഈ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നത്‌ ഗ്രാമീണ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തേജനം നല്‍കി.
2020 ല്‍ ആരംഭിച്ച കാര്‍ഷിക അടിസ്ഥാന സൗകര്യ നിധി കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, ശീതീകരണ ശൃംഖല, സംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിന്‌ വലിയ സഹായമായി. ഇതിലൂടെ വിളവെടുപ്പിന്‌ ശേഷമുള്ള നഷ്ടം കുറയ്‌ക്കാന്‍ സാധിച്ചു. മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിച്ചു. ഗ്രാമീണ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. സുസ്ഥിര കാര്‍ഷിക വികസനത്തിനായി ജൈവകൃഷിക്കും പ്രകൃതി കൃഷിക്കും സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കി. രാസവളങ്ങളുടെ അമിത ഉപയോഗം കുറയ്‌ക്കാനും പരിസ്ഥിതി സംരക്ഷിക്കാനും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ഈ സമീപനം സഹായകമായി. കാര്‍ഷിക കയറ്റുമതിയിലെ മുന്നേറ്റം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായി. അരി, ഗോതമ്പ്‌, പഞ്ചസാര, സുഗന്ധവ്യഞ്‌ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യ ആഗോള വിപണിയില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പിച്ചു. ഇത്‌ കര്‍ഷകര്‍ക്ക്‌ പുതിയ വിപണികളും മെച്ചപ്പെട്ട വരുമാന സാധ്യതകളും സൃഷ്ടിച്ചു.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ കൂടുതല്‍ സാങ്കേതിക വിദ്യാധിഷ്‌ഠിതവും വിപണി സൗഹൃദവും കര്‍ഷക കേന്ദ്രീകൃതവുമാക്കാനുള്ള നിരവധി നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചു. കര്‍ഷകര്‍ക്ക്‌ നേരിട്ടുള്ള സാമ്പത്തിക സഹായം, വിള ഇന്‍ഷുറന്‍സ്‌, ജലസേചന വികസനം, ഡിജിറ്റല്‍ വിപണനം, കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ ഉണ്ടായ പുരോഗതി ഇന്ത്യന്‍ കാര്‍ഷിക രംഗത്തിന്റെ ഭാവിക്ക്‌ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. ഭക്ഷ്യസുരക്ഷയും ഗ്രാമീണ വികസനവും സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കുന്നതില്‍ കാര്‍ഷിക മേഖലയുടെ പങ്ക്‌ നിര്‍ണായകമാണ്‌. അതുകൊണ്ട്‌ തന്നെ കഴിഞ്ഞ 12 വര്‍ഷങ്ങളിലെ പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ സുപ്രധാന അദ്ധ്യായങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
അടിസ്ഥാനസൗകര്യ വികസനം
ഭാരതത്തിന്റെ അടിസ്ഥാന സൗകര്യ രംഗത്ത്‌ നടന്ന മാറ്റങ്ങള്‍ ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ വികസന കുതിപ്പുകളിലൊന്നാണ്‌. ദേശീയപാതകളുടെ സുവര്‍ണ്ണ കാലമായിരുന്നു കഴിഞ്ഞ 12 വര്‍ഷം. 2014 ല്‍ ഏകദേശം 91,287 കിലോമീറ്റര്‍ മാത്രമായിരുന്ന ദേശീയപാത ശൃംഖല എന്നാല്‍ അത്‌ 2025 ല്‍ 1,46,560 കിലേമീറ്ററായി. അറുപത്തിയൊന്ന്‌ ശതമാനത്തിന്റെ വര്‍ദ്ധനവ്‌ ആണ്‌ ഉണ്ടായിട്ടുള്ളത്‌. ഭാരതമാല പദ്ധതി, സാമ്പത്തിക ഇടനാഴികള്‍, എക്‌സ്‌പ്രസ്‌ ഹൈവേകള്‍ എന്നിവയുടെ നിര്‍മ്മാണം രാജ്യത്തിന്റെ ചരക്ക്‌ ഗതാഗത സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിച്ചു. ഡല്‍ഹി�മുംബൈ എക്‌സ്‌പ്രസ്‌ വേ, ഗംഗാ എക്‌സ്‌പ്രസ്‌ വേ, വിവിധ ഗ്രീന്‍ഫീല്‍ഡ്‌ ഹൈവേകള്‍ തുടങ്ങിയ പദ്ധതികള്‍ ഇന്ത്യയുടെ ഗതാഗത ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറി. യാത്രാസമയം കുറയ്‌ക്കുകയും ചരക്ക്‌ ഗതാഗതം കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ പദ്ധതികള്‍ നടപ്പാക്കിയത്‌.
ഗ്രാമങ്ങളെയും നഗരങ്ങളെയും തമ്മില്‍ കൂടുതല്‍ ഫലപ്രദമായി ബന്ധിപ്പിക്കാന്‍ സാധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോകോത്തര നിലവാരമുള്ള എക്‌സ്‌പ്രസ്‌ വേകള്‍ നിര്‍മ്മിക്കപ്പെട്ടു. റോഡുകള്‍ നിര്‍മ്മിക്കുന്നത്‌ യാത്രാസൗകര്യം വര്‍ധിപ്പിക്കുക മാത്രമല്ല, വ്യവസായ വികസനം, തൊഴില്‍ സൃഷ്ടി, നിക്ഷേപം, ഗ്രാമീണ വികസനം എന്നിവയ്‌ക്കും പ്രചോദന മാകുന്നു. ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിച്ച്‌ Pradhan Matnri Gram Sadak Yojana കൂടുതല്‍ ശക്തിപ്പെടുത്തി ഗ്രാമീണ മേഖലകളിലേക്ക്‌ മികച്ച റോഡ്‌ സൗകര്യങ്ങള്‍ എത്തിച്ചു. ഇതിലൂടെ കര്‍ഷകര്‍ക്ക്‌ വിപണിയിലെത്താന്‍ സൗകര്യം, വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താന്‍ എളുപ്പം, ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുക, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ സജീവമാകുക, എന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു.
ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വലിയ മാറ്റങ്ങള്‍ക്കാണ്‌ സാക്ഷ്യം വഹിച്ചത്‌. വൈദ്യുതീകരണം വേഗത്തിലാക്കി. ആയിരക്കണക്കിന്‌ കിലോമീറ്റര്‍ പാതകള്‍ വൈദ്യുതീകരിച്ചതിലൂടെ ഇന്ധനച്ചെലവ്‌ കുറയുകയും പരിസ്ഥിതി സംരക്ഷണത്തിന്‌ സഹായകമാകുകയും ചെയ്‌തു. റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണം, പുതിയ പാതകള്‍, ഇരട്ടപ്പാതകള്‍, അതിവേഗ ട്രെയിനുകള്‍ എന്നിവ റെയില്‍ വേയുടെ മുഖച്ഛായ മാറ്റി. വന്ദേ ഭാരത്‌ ട്രെയിനുകളുടെ വരവ്‌ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ പുതിയ അദ്ധ്യായമാണ്‌. തദ്ദേശീയമായി നിര്‍മ്മിച്ച ഈ സെമി ഹൈസ്‌പീഡ്‌ ട്രെയിനുകള്‍ യാത്രക്കാര്‍ക്ക്‌ കൂടുതല്‍ സൗകര്യവും സുരക്ഷയും വേഗതയും നല്‍കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി വന്ദേ ഭാരത്‌ സര്‍വീസുകള്‍ ഇന്ന്‌ പ്രവര്‍ത്തിക്കുന്നു. 2014 ന്‌ മുമ്പ്‌ ഏതാനും നഗരങ്ങളില്‍ മാത്രം ഉണ്ടായിരുന്ന മെട്രോ സംവിധാനങ്ങള്‍ ഇന്ന്‌ നിരവധി നഗരങ്ങളിലേക്ക്‌ വ്യാപിച്ചു.
ഭാരതത്തിന്റെ വ്യോമയാന മേഖലയില്‍ വന്‍ വളര്‍ച്ചയാണ്‌ ഉണ്ടായത്‌. നിരവധി പുതിയ വിമാനത്താവളങ്ങള്‍ ആരംഭി ക്കുകയും പഴയവ നവീകരിക്കുകയും ചെയ്‌തു. പ്രാദേശിക വിമാന സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കുക വഴി ചെറിയ നഗരങ്ങളും വ്യോമഗതാഗത ഭൂപടത്തില്‍ ഇടം നേടി. ഇതിലൂടെ വിമാനയാത്ര സാധാരണ ജനങ്ങള്‍ക്കും കൂടുതല്‍ പ്രാപ്യമായി. ഇന്ത്യയുടെ സമുദ്രാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥ വികസിപ്പി ക്കുന്നതിനായി തുറുമുഖ വികസന പദ്ധികള്‍ നടപ്പിലാക്കി. തുറ മുഖങ്ങളുടെ ശേഷി വര്‍ധിപ്പിക്കുകയും ചരക്ക്‌ കൈകാര്യം ചെയ്യല്‍ കാര്യക്ഷമമാക്കുകയും ചെയ്‌തു. കയറ്റുമതിക്കും ഇറക്കുമതിക്കും ആവശ്യമായ സമയം കുറയാന്‍ ഇത്‌ സഹായിച്ചു. ഡിജിറ്റല്‍ ഇന്ത്യ കണക്‌റ്റിവിറ്റി പദ്ധതിയിലൂടെ രാജ്യത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തില്‍ വന്‍ മുന്നേറ്റമുണ്ടായി.
ഗ്രാമപ്രദേശങ്ങളിലേക്ക്‌ ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ വ്യാപിപ്പിക്കുകയും സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈ നാക്കുകയും ചെയ്‌തു. ഡിജിറ്റല്‍ പേയ്‌മെന്റ്‌ സംവിധാനങ്ങള്‍ ലോകത്തിന്‌ മാതൃകയായി മാറി. ഇന്ന്‌ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഇടപാട്‌ സമ്പദ്‌വ്യവസ്ഥ കളിലൊന്നായി മാറിയിരിക്കുന്നു.വൈദ്യുതി ഉല്‍പാദനത്തിലും വിതരണത്തിലും വലിയ പുരോഗതി കൈവരിച്ചു. സൗരോര്‍ജം, കാറ്റാടി വൈദ്യുതി തുടങ്ങിയ പുനരുപയോഗ ഊര്‍ജ മേഖലകളില്‍ ഭാരതം ലോകത്തിലെ മുന്‍നിര രാജ്യങ്ങളി ലൊന്നായി ഉയര്‍ന്നു. ഗ്രാമീണ മേഖലകളിലെ വൈദ്യുതീകരണം വേഗത്തിലാക്കുകയും ഭൂരിഭാഗം വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്‌തു.
ഗതി ശക്തി പദ്ധതിയിലൂടെ റോഡ്‌, റെയില്‍, തുറമുഖം, വിമാനത്താവളം തുടങ്ങിയ വിവിധ അടിസ്ഥാനസൗകര്യ പദ്ധതികളെ ഏകോപിപ്പിക്കുന്ന പുതിയ സമീപനം നടപ്പിലാക്കി. ഇതിലൂടെ പദ്ധതികളുടെ ചെലവും സമയവും കുറയ്‌ക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സാധിച്ചു. അടിസ്ഥാനസൗകര്യ വികസനം വെറും നിര്‍മ്മാണ പ്രവര്‍ത്തനമല്ല. അത്‌ തൊഴില്‍ സൃഷ്ടിക്കുന്നു, നിക്ഷേപം ആകര്‍ഷിക്കുന്നു, വ്യവസായ വളര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കുന്നു, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നു. കഴിഞ്ഞ 12 വര്‍ഷങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌ ശക്തമായ അടിത്തറ ഒരുക്കിയിട്ടുണ്ട്‌. രാജ്യത്തിന്റെ എല്ലാ മേഖലകളെയും വികസനത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ്‌ ഇതിലൂടെ പ്രകടമാകുന്നത്‌. ഇന്ത്യയുടെ അടിസ്ഥാനസൗകര്യ രംഗത്ത്‌ ഉണ്ടായ മാറ്റങ്ങള്‍ രാജ്യത്തിന്റെ വികസന ചരിത്രത്തിലെ നിര്‍ണായക അധ്യായമാണ്‌. ദേശീയപാതകള്‍, എക്‌സ്‌പ്രസ്‌ വേകള്‍, റെയില്‍വേ, മെട്രോ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഡിജിറ്റല്‍ കണക്‌റ്റിവിറ്റി, ഊര്‍ജ മേഖല എന്നിവയിലെ മുന്നേറ്റങ്ങള്‍ ഇന്ത്യയെ കൂടുതല്‍ മത്സരക്ഷമവും ആധുനികവുമായ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാന്‍ സഹായിച്ചു. വികസിത ഭാരതം� എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഈ അടിസ്ഥാനസൗകര്യ വിപ്ലവം രാജ്യത്തിന്റെ ഭാവി വളര്‍ച്ചയ്‌ക്ക്‌ ശക്തമായ അടിത്തറയായി നിലകൊള്ളുന്നു.
നഗരവികസനത്തിന്റെ പുതിയ മാതൃക
രാജ്യത്തെ നഗരങ്ങളെ ആധുനികവല്‍ക്കരിക്കാന്‍ Smart Cities Mission ആരംഭിച്ചു. സ്‌മാര്‍ട്ട്‌ ഗതാഗതം, ഡിജിറ്റല്‍ സേവനങ്ങള്‍, മെച്ചപ്പെട്ട നഗരാസൂത്രണം, പരിസ്ഥിതി സൗഹൃദ വികസനം എന്നിവയാണ്‌ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.അതോടൊപ്പം, മെട്രോ റെയില്‍ വികസനം, നഗര അടിസ്ഥാന സൗകര്യ നവീകരണം ശുദ്ധജല പദ്ധതികള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, എന്നിവയ്‌ക്കും പ്രാധാന്യം നല്‍കി.
വികസനത്തിന്റെ ദൃശ്യമായ മുഖം
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത്‌ സാധാരണ ജനങ്ങള്‍ക്ക്‌ നേരിട്ട്‌ കാണാനും അനുഭവിക്കാനും കഴിയുന്നതാണ്‌. പുതിയ ഹൈവേകള്‍, നവീകരിച്ച റെയില്‍വേ സ്‌റ്റേഷനുകള്‍, അതിവേഗ ട്രെയിനുകള്‍, പുതിയ വിമാനത്താവളങ്ങള്‍, ഗ്രാമങ്ങളിലെ വൈദ്യുതി കണക്ഷനുകള്‍ � ഇവയെല്ലാം വികസനത്തിന്റെ ദൃശ്യമായ പ്രതീകങ്ങളായി മാറി. മോദി അധികാരത്തില്‍ എത്തിയതിനു ശേഷം ഇന്ത്യയില്‍ നടന്ന അടിസ്ഥാന സൗകര്യ വികസനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്കും ആഗോള മത്സര ശേഷിക്കും ശക്തമായ അടിത്തറ ഒരുക്കി. അമൃതകാല ത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ ഈ അടിസ്ഥാന സൗകര്യ വിപ്ലവം ഒരു നിര്‍ണായക അധ്യായമായി ചരിത്രത്തില്‍ രേഖപ്പെടുത്തും.
സാമ്പത്തിക രംഗം
സ്വാതന്ത്ര്യാനന്തരം ഭാരതം നിരവധി സാമ്പത്തിക വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്‌. ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത, വിദേശ നിക്ഷേപ ത്തിന്റെ കുറവ്‌ തുടങ്ങിയ പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ ദീര്‍ഘകാലം ബാധിച്ചു. 1991 ലെ സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത്‌ വലിയ മാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കിയെങ്കിലും ലോക സാമ്പത്തിക ശക്തികളുടെ മുന്‍നിരയിലേക്ക്‌ എത്താന്‍ ആവശ്യമായ വേഗതയിലുള്ള വളര്‍ച്ച പിന്നീട്‌ മാത്രമാണ്‌ കൈവരിക്കാന്‍ കഴിഞ്ഞത്‌. ഉയര്‍ന്ന പണപ്പെരുപ്പം, ധനകമ്മി, നയപരമായ തീരുമാനങ്ങളിലെ കാലതാമസം, അടിസ്ഥാന സൗകര്യ വികസനത്തിലെ പരിമിതികള്‍ എന്നിവ രാജ്യത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. 2014 ല്‍ അന്താരാഷ്ട്ര നാണയ നിധി ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലാണെന്നും ഉയര്‍ന്ന പണ പ്പെരുപ്പവും സാമ്പത്തിക അസന്തുലിതാവസ്ഥയും വെല്ലുവിളികളാണെന്നും വിലയിരുത്തിയിരുന്നു.
മോദി സര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കി. മേക്ക്‌ ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ്‌ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്‌� തുടങ്ങിയ പദ്ധതികള്‍ വ്യവസായ മേഖലയെയും സംരംഭകത്വത്തെയും പ്രോത്സാ ഹിപ്പിച്ചു. ചരക്ക്‌ സേവന നികുതി നടപ്പാക്കല്‍, ഇന്‍സോള്‍ വന്‍സി ആന്‍ഡ്‌ ബാങ്ക്‌റപ്‌സി കോഡ്‌ , നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം , ഡിജിറ്റല്‍ പേയ്‌മെന്റ്‌ സംവിധാനങ്ങളുടെ വ്യാപനം തുടങ്ങിയ നടപടികള്‍ സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ സുതാര്യമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്‌തു. പ്രത്യേകിച്ച്‌ ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച ഇന്ത്യയെ പുതിയ സാമ്പത്തിക ശക്തിയായി ഉയര്‍ത്തി. യുപിഐ അടിസ്ഥാന മാക്കിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്‌മെന്റ്‌ സംവിധാന ങ്ങളിലൊന്നായി മാറി. അടിസ്ഥാന സൗകര്യ വികസന രംഗത്തും ദേശീയപാതകള്‍, റെയില്‍വേ നവീകരണം, തുറമുഖ വികസനം, വിമാനത്താവള വികസനം തുടങ്ങിയ മേഖലകളില്‍ വന്‍ നിക്ഷേപങ്ങള്‍ നടപ്പാക്കി.
മോദി സര്‍ക്കാരിന്‌ മുമ്പ്‌ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്‌ പലപ്പോഴും 5 മുതല്‍ 6 ശതമാനം വരെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരു കയാണ്‌. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും കണക്കുകള്‍ പ്രകാരം കോവിഡ്‌ മഹാമാരിയുടെ ആഘാതം മറികടന്ന്‌ ഇന്ത്യ വീണ്ടും വളര്‍ച്ച കൈവരിക്കുകയും ആഗോള വളര്‍ച്ചയുടെ പ്രധാന എഞ്ചിനായി മാറുകയും ചെയ്‌തു.
ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഒരു പ്രധാന സൂചികയാണ്‌ രാജ്യത്തിന്റെ ആഗോള സാമ്പത്തിക റാങ്കിംഗിലെ മുന്നേറ്റം. 2014 ല്‍ ലോകത്തിലെ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ, പിന്നീട്‌ ബ്രിട്ടനെയും ഫ്രാന്‍സിനെയും മറികടന്ന്‌ മുന്‍നിരയിലേക്ക്‌ ഉയര്‍ന്നു. ഭാരതത്തിന്റെ ശക്തി അതിന്റെ ജനസംഖ്യയിലും യുവജന ശേഷിയിലുമാണ്‌. ലോകത്തിലെ ഏറ്റവും വലിയ യുവജന സമൂഹമുള്ള രാജ്യമായി ഭാരതത്തിന്‌ ഉല്‍പ്പാദനം, സേവനമേഖല, സാങ്കേതികവിദ്യ, നവോത്ഥാന സംരംഭങ്ങള്‍ എന്നിവയിലൂടെ അടുത്ത രണ്ട്‌ ദശാബ്ദങ്ങളില്‍ കൂടുതല്‍ വലിയ സാമ്പത്തിക മുന്നേറ്റം നടത്താന്‍ കഴിയും. ലോക സമ്പദ്‌ വ്യവസ്ഥയില്‍ ഭാരതത്തിന്റെ സ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ വികസിത ഭാരത്‌ 2047� എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യ മാകുമെന്ന പ്രതീക്ഷ ശക്തമാണ്‌. സാമ്പത്തിക ശക്തിയിലേക്കുള്ള ഭാരതത്തിന്റെ പ്രയാണം വെറും അക്കങ്ങളുടെ വളര്‍ച്ചയല്ല; അത്‌ അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക പുരോഗതി, ആഗോള വിശ്വാസ്യത, നിക്ഷേപ ആകര്‍ഷണം, ജനങ്ങളുടെ ജീവിത നിലവാര മെച്ചപ്പെടുത്തല്‍ എന്നിവയുടെ സമഗ്രമായ കഥ കൂടിയാണ്‌. വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട്‌ മുന്നേറുന്ന ഈ യാത്ര ലോക സാമ്പത്തിക ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്‌.
ഭാരതത്തിന്റെ വിദേശനയത്തിലെ പുതിയ അധ്യായം
വിദേശനയത്തിലെ ഈ കാലഘട്ടത്തിന്റെ പ്രധാന സവിശേഷത ആത്മ വിശ്വാസ മായിരുന്നു. ലോക രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ സ്വന്തം ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അതേസമയം ആഗോള സഹകരണത്തില്‍ സജീവ പങ്കാളിയാകാനും ഇന്ത്യയ്‌ക്കു സാധിച്ചു. അമൃതകാലത്തിലേക്കുള്ള യാത്രയില്‍ ശക്തമായ സമ്പദ്‌വ്യവസ്ഥയും സൈനിക ശേഷിയും പോലെ തന്നെ നിര്‍ണായകമാണ്‌ ശക്തമായ നയതന്ത്രവും. ആ അര്‍ത്ഥത്തില്‍, മോദിയുടെ വിദേശനയം രാജ്യത്തിന്റെ ആഗോള സ്ഥാനത്തെ കൂടുതല്‍ ഉയര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.
മോദി സര്‍ക്കാര്‍ വന്നതിനു ശേഷം ഭാരതത്തിന്റെ വിദേശനയത്തില്‍ ഉണ്ടായ ഏറ്റവും വലിയ മാറ്റം ലോക വേദികളില്‍ ഭാരതത്തിന്റെ സ്വാധീനം ഗണ്യമായി വര്‍ദ്ധിച്ചതാണ്‌. മുന്‍കാലങ്ങളില്‍ പ്രാദേശിക ശക്തിയായി മാത്രം കണക്കാ ക്കപ്പെട്ടിരുന്ന ഭാരതം ഇന്ന്‌ ആഗോള വിഷയങ്ങളില്‍ നിര്‍ണാ യക അഭിപ്രായം രേഖപ്പെടുത്തുന്ന ശക്തിയായി മാറിയിരിക്കുന്നു. അമേരിക്ക, ഫ്രാന്‍സ്‌, റഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ, യു.എ.ഇ., സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ പുതിയ ഉയരങ്ങളിലെത്തി. അന്താരാഷ്ട്ര വേദികളില്‍ ഭാരതത്തിന്റെ നിലപാടുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. വിദേശ രാജ്യങ്ങളിലെ ഭാരത സമൂഹവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിച്ച ആത്മബന്ധം ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക്‌ പുതിയ ആത്മവിശ്വാസം നല്‍കി. ന്യൂയോര്‍ക്ക്‌, സിഡ്‌നി, ലണ്ടന്‍, ദുബായ്‌ തുടങ്ങിയ നഗരങ്ങളില്‍ നടന്ന ഭാരത സമൂഹ സംഗമങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 2023ല്‍ ജി20 ഉച്ചകോടിക്ക്‌ ഭാരതം ആതിഥേയത്വം വഹിച്ചത്‌ രാജ്യത്തിന്റെ നയതന്ത്ര ചരിത്രത്തിലെ സുപ്രധാന നേട്ടമായി മാറി. `വസുധൈവ കുടുംബകം �One Earth, One Family, One Future" എന്ന സന്ദേശത്തിലൂടെ ലോകത്തിന്‌ സമാധാനത്തിന്റെയും സഹകരണത്തിന്റെയും പാത കാട്ടാന്‍ ഭാരതത്തിന്‌ സാധിച്ചു. ആഫ്രിക്കന്‍ യൂണിയനെ ജി20 യില്‍ സ്ഥിരാംഗമാക്കാനുള്ള ഭാരതത്തിന്റെ ഇടപെടല്‍ വികസനോന്മുഖ രാജ്യങ്ങളുടെ ശബ്ദമായി ഭാരതം മാറിയതിന്റെ തെളിവായി വിലയിരുത്തപ്പെട്ടു. പ്രതിസന്ധികളില്‍ ലോകത്തിന്‌ കൈത്താങ്ങായി മാറാനും ഭാരതത്തിനു കഴിഞ്ഞു കൊവിഡ്‌ മഹാമാരിയുടെ കാലഘട്ട ത്തില്‍ നിരവധി രാജ്യങ്ങള്‍ക്ക്‌ വാക്‌സിനുകളും മരുന്നു കളും നല്‍കിക്കൊണ്ട്‌ ഇന്ത്യ `ലോകത്തിന്റെ ഫാര്‍മസി` എന്ന വിശേഷണം കൂടുതല്‍ ശക്തമാക്കി. `വാക്‌സിന്‍ മൈത്രി` പദ്ധതിയിലൂടെ ലോകത്തിലെ പല രാജ്യങ്ങള്‍ക്കും ഭാരതം സഹായഹസ്‌തം നീട്ടി. ഇത്‌ മാനവികതയ്‌ക്കും അന്താരാഷ്ട്ര സഹകരണത്തിനും ഭാരതം നല്‍കുന്ന പ്രാധാന്യത്തിന്റെ ഉദാഹരണമായി മാറി.
ഒരു രാജ്യത്തിന്റെ ശക്തി അതിന്റെ സാമ്പത്തിക വളര്‍ച്ചയിലും സൈനിക കരുത്തിലും മാത്രമല്ല, ലോകവേദിയില്‍ അതിന്‌ ലഭിക്കുന്ന അംഗീകാരത്തിലും സ്വാധീനത്തിലുമാണ്‌ പ്രതിഫലിക്കുന്നത്‌. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ ഇന്ത്യയുടെ വിദേശനയം കൂടുതല്‍ സജീവവും ആത്മ വിശ്വാസ പൂര്‍ണ്ണവും ഫല കേന്ദ്രീകൃതവുമായ ഒരു ദിശയിലേക്ക്‌ നീങ്ങി.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇന്ത്യ ലോക രാജ്യങ്ങളുമായി നല്ല ബന്ധങ്ങള്‍ നിലനിര്‍ത്തിയിരുന്നുവെങ്കിലും, 2014 ന്‌ ശേഷം വിദേശനയത്തിന്‌ ഒരു പുതിയ ഊര്‍ജവും വ്യക്തമായ ലക്ഷ്യബോധവും ലഭിച്ചു. `ലോകത്തെ സമീപിക്കുന്ന ഇന്ത്യ` എന്നതില്‍ നിന്ന്‌ `ലോകം ശ്രദ്ധിക്കുന്ന ഇന്ത്യ` എന്ന നിലയിലേക്കുള്ള പരിവര്‍ത്തനമായിരുന്നു ഈ കാലഘട്ടത്തിന്റെ പ്രത്യേകത.
അയല്‍രാജ്യങ്ങളില്‍ നിന്ന്‌ തുടക്കം
ആദ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്‌ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ നേതാക്കളെ ക്ഷണിച്ച നടപടി പുതിയ വിദേശനയത്തിന്റെ ആദ്യ സന്ദേശമായിരുന്നു. "Neighbourhood First" എന്ന സമീപനത്തിലൂടെ ഇന്ത്യയുടെ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക, മാലദ്വീപ്‌ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ക്ക്‌ പ്രത്യേക പ്രാധാന്യം നല്‍കി. പ്രാദേശിക സഹകരണത്തിനും സാമ്പത്തിക ബന്ധങ്ങള്‍ക്കും പുതിയ ഉണര്‍വ്‌ ലഭിച്ചു.
ആഗോള വേദികളിലെ സജീവ സാന്നിധ്യം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ ഇന്ത്യയുടെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ മുഖം നല്‍കി. ലോകത്തിലെ പ്രധാന രാഷ്ട്രങ്ങളായ: അമേരിക്ക , റഷ്യ, ഫ്രാന്‍സ്‌, ബ്രിട്ടന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തി. ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളും നിക്ഷേപ അവസ രങ്ങളും ആഗോള തലത്തില്‍ അവതരിപ്പിക്കാന്‍ ഈ സന്ദര്‍ ശനങ്ങള്‍ സഹായിച്ചു.
കിഴക്കോട്ട്‌ നോക്കുന്നതില്‍ നിന്ന്‌ കിഴക്കോട്ട്‌ പ്രവര്‍ത്തനത്തിലേക്ക്‌ മുന്‍കാല "Look East Policy" യെ കൂടുതല്‍ സജീവമാക്കി "Act East Policy" എന്ന സമീപനം സ്വീകരിച്ചു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള, വ്യാപാരം, സുരക്ഷാ സഹകരണം, സമുദ്ര ബന്ധങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, എന്നിവയ്‌ക്ക്‌ പുതിയ പ്രാധാന്യം ലഭിച്ചു. ഇന്തോപസഫിക്‌ മേഖലയിലെ ഇന്ത്യയുടെ പങ്ക്‌ കൂടുതല്‍ ശക്തമായി.
ലക്ഷക്കണക്കിന്‌ ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ്‌ രാജ്യങ്ങളുമായുള്ള ബന്ധത്തിലും ശ്രദ്ധേയമായ പുരോഗതി ഉണ്ടായി. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം പുതിയ തലത്തിലേക്ക്‌ ഉയര്‍ന്നു. ഊര്‍ജ സുരക്ഷ, നിക്ഷേപം, ഭീകരവിരുദ്ധ സഹകരണം എന്നിവയില്‍ കൂടുതല്‍ സഹകരണം രൂപപ്പെട്ടു. ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കി.
അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ ഭീകരവാദത്തിനെതിരെ കൂടുതല്‍ ശക്തമായ നിലപാട്‌ സ്വീകരിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യയുടെ ആശങ്കകള്‍ ലോക രാജ്യങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നയതന്ത്രതലത്തില്‍ ശക്തമായ ശ്രമങ്ങള്‍ നടന്നു. ഇത്‌ ഇന്ത്യയുടെ ദേശീയ സുരക്ഷാ താല്‍പര്യങ്ങളെ ആഗോള ചര്‍ച്ചകളുടെ ഭാഗമാക്കാന്‍ സഹായിച്ചു.
അന്താരാഷ്ട്ര യോഗ ദിനം
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ ലോകത്തിന്‌ പരിചയപ്പെടുത്തുന്നതില്‍ വലിയ നേട്ടമായിരുന്നു International Day of Yoga. ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദ്ദേശം ഐക്യരാഷ്ട്രസഭ റെക്കോര്‍ഡ്‌ സമയത്തിനുള്ളില്‍ അംഗീകരിച്ചു. 2015 മുതല്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ലോകമെമ്പാടും ആചരി ക്കപ്പെടുന്നു. ഇത്‌ ഇന്ത്യയുടെ സോഫ്‌റ്റ്‌ പവറിന്റെ ശ്രദ്ധേയമായ വിജയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
കോവിഡ്‌ കാലത്തെ വാക്‌സിന്‍ നയതന്ത്രം
കോവിഡ്‌ മഹാമാരി ലോകത്തെ പിടിച്ചു കുലുക്കിയപ്പോള്‍ ഇന്ത്യ മനുഷ്യസ്‌നേഹപരമായ ഒരു സമീപനം സ്വീകരിച്ചു. സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം നിരവധി രാജ്യങ്ങള്‍ക്ക്‌, മരുന്നുകള്‍,മെഡിക്കല്‍ ഉപകരണങ്ങള്‍
കോവിഡ്‌ വാക്‌സിനുകള്‍, എന്നിവ നല്‍കി സഹായിച്ചു. "Vaccine Matiri" പദ്ധതി ഇന്ത്യയുടെ ആഗോള ഉത്തരവാദി ത്തബോധത്തിന്റെ പ്രതീകമായി മാറി.
G20 അധ്യക്ഷസ്ഥാനം
2023ല്‍ ഇന്ത്യക്ക്‌ ലഭിച്ച G20 Summit 2023 അധ്യക്ഷ സ്ഥാനം രാജ്യത്തിന്റെ ആഗോള സ്വാധീനത്തിന്റെ തെളിവായി വിലയിരുത്തപ്പെട്ടു. "One Earth, One Family, One Future" എന്ന സന്ദേശത്തിലൂടെ ഇന്ത്യ വികസിതവികസ്വര രാജ്യങ്ങള്‍ ക്കിടയില്‍ ഒരു പാലമായി പ്രവര്‍ത്തിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ഉച്ചകോടി ഇന്ത്യയുടെ നയതന്ത്ര ശേഷിയും സംഘാടന മികവും ലോകത്തിന്‌ മുന്നില്‍ അവതരിപ്പിച്ചു.
ഇന്ത്യന്‍ പ്രവാസികള്‍: ശക്തിയുടെ പുതിയ ഉറവിടം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവിക്കുന്ന ഇന്ത്യന്‍ വംശജരുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തി. അമേരിക്ക മുതല്‍ ഓസ്‌ട്രേലിയ വരെയും ഗള്‍ഫ്‌ രാജ്യങ്ങള്‍ മുതല്‍ യൂറോപ്പ്‌ വരെയും ഇന്ത്യന്‍ സമൂഹങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം നടത്തി. പ്രവാസി ഇന്ത്യക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക, നയതന്ത്ര ശക്തിയുടെ പ്രധാന ഘടകമായി മാറി.
പുതിയ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ
മോദി അധികാരത്തില്‍ വന്നതിനു ശേഷം ലോകവേദിയില്‍ ഇന്ത്യയുടെ പ്രതിച്ഛായയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ സംഭവിച്ചു. ഒരു വലിയ വിപണി എന്നതിലുപരി, വിശ്വസനീയ പങ്കാളി, ഉത്തരവാദിത്തമുള്ള ആഗോള ശക്തി, സാങ്കേതിക മുന്നേറ്റങ്ങളുടെ കേന്ദ്രം, ജനാധിപത്യ മൂല്യങ്ങളുടെ പ്രതിനിധി, എന്ന നിലകളില്‍ ഇന്ത്യയെ ലോകം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
രക്ഷാദൗത്യങ്ങളിലൂടെ പുതിയ ചരിത്രം
രക്ഷാദൗത്യങ്ങളിലൂടെ പുതിയ ചരിത്രം സൃഷ്‌ടിക്കുവാനും ഭാരതത്തിനായി. ലോകത്തിന്റെ ഏത്‌ ഭാഗത്തായാലും പ്രതിസന്ധിയിലാകുന്ന ഭാരതീയരെ രക്ഷിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന്‌ മോദി ഭരണകാലത്തെ നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ തെളിയിച്ചു.
ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചത്‌ രാജ്യത്തിന്റെ നയതന്ത്രശേഷി തെളിയിച്ച സംഭവമായിരുന്നു. യെമനില്‍ നടന്ന `ഓപ്പറേഷന്‍ രാഹത്ത്‌`, കോവിഡ്‌ കാലത്തെ `വന്ദേ ഭാരത്‌ മിഷന്‍`, ഉെ്രെകന്‍ യുദ്ധകാലത്തെ `ഓപ്പറേഷന്‍ ഗംഗ` എന്നിവയും ഏറ്റവും ഒചുവില്‍ ഗള്‍ഫ്‌ യുദ്ധകാലത്ത്‌ ഹോര്‍മിസ്‌ കടലിടുക്കു വഴിയുള്ള ചരക്കു നീക്കവും ലോകത്തിന്റെ പ്രശംസ നേടിയ രക്ഷാപ്രവര്‍ത്തനങ്ങളായി മാറി. ഇന്ന്‌ ലോകത്തിന്റെ ഏത്‌ കോണിലായാലും ഭാരത പൗരന്മാര്‍ക്ക്‌ തങ്ങളുടെ രാജ്യം കൂടെയുണ്ടെന്ന ആത്മവിശ്വാസം ലഭിച്ചിട്ടുണ്ട്‌. ലോകശക്തി കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, അയല്‍രാജ്യങ്ങ ളുമായുള്ള സഹകരണം വര്‍ധിപ്പിക്കുക, വികസനോന്മുഖ രാജ്യങ്ങളുടെ ശബ്ദമായി മാറുക, ഇന്ത്യയുടെ സാംസ്‌കാരികവും സാമ്പത്തികവുമായ സ്വാധീനം വിപുലീകരിക്കുക എന്നിവയില്‍ മോദി സര്‍ക്കാര്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. ലോക രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും കൂടുതല്‍ നിര്‍ണായക പങ്ക്‌ വഹിക്കുന്ന ഒരു `വിശ്വഗുരു ഭാരതം` എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഈ വിദേശനയ ഇടപെടലുകള്‍ ശക്തമായ അടിത്തറ പാകിയിട്ടുണ്ട്‌
ആത്മനിര്‍ഭര്‍ ഭാരത്‌:
സാമ്പത്തിക സ്വാശ്രയത്വത്തിന്റെ പുതിയ ദിശ
ആത്മനിര്‍ഭര്‍ ഭാരത്‌ ഇന്ത്യയുടെ സാമ്പത്തിക നയത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇത്‌ വെറും പ്രതിസന്ധി കാലഘട്ടത്തിലെ പ്രതികരണമല്ല; ദീര്‍ഘകാല വികസന ത്തിനുള്ള ദേശീയ ദര്‍ശനമായിരുന്നു. സ്വന്തം കഴിവുകളെ തിരിച്ചറിയുന്ന, സാങ്കേതികവിദ്യയില്‍ മുന്നേറുന്ന, ആഗോള മത്സരത്തില്‍ വിജയിക്കാന്‍ തയ്യാറെടുക്കുന്ന ഒരു ഇന്ത്യയുടെ രൂപരേഖയായിരുന്നു അത്‌. മോദി ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങളുടെ സ്വാഭാവിക പരിണാമമായാണ്‌ ആത്മനിര്‍ഭര്‍ ഭാരത്‌ ഉയര്‍ന്നുവന്നത്‌. അമൃതകാലത്തിലേക്കുള്ള യാത്രയില്‍ സാമ്പത്തിക സ്വാശ്രയത്വവും ഉല്‍പ്പാദനശേഷിയും നവീകരണ ശേഷിയും ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുന്ന പ്രധാന ശക്തികളായി മാറുകയാണ്‌.
ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി അതിന്റെ സാമ്പത്തിക സ്വയം പര്യാപ്‌തതയിലാണ്‌. സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാനും ആഗോള മത്സരത്തില്‍ വിജയിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും കഴിയുന്ന സമ്പദ്‌വ്യവസ്ഥയാണ്‌ ശക്തമായ രാഷ്ട്രത്തിന്റെ അടിത്തറ. 2014 ന്‌ ശേഷം ഇന്ത്യയുടെ സാമ്പത്തിക നയങ്ങളില്‍ പ്രകടമായ പ്രധാന മാറ്റങ്ങളിലൊന്നായിരുന്നു ആഭ്യന്തര ഉല്‍പ്പാദനത്തിനും നിര്‍മ്മാണ മേഖലയ്‌ക്കും സ്വയംപര്യാപ്‌തതയ്‌ക്കും നല്‍കിയ പ്രാധാന്യം. കോവിഡ്‌ മഹാമാരിക്കാലത്ത്‌ ലോകം മുഴുവന്‍ വിതരണ ശൃംഖലാ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍, സാമ്പത്തിക സ്വാശ്രയത്വത്തിന്റെ പ്രാധാന്യം കൂടുതല്‍ വ്യക്തമായി. ഈ പശ്ചാത്തലത്തിലാണ്‌ `ആത്മനിര്‍ഭര്‍ ഭാരത്‌` എന്ന ആശയം ദേശീയ വികസനത്തിന്റെ കേന്ദ്ര ദര്‍ശനമായി ഉയര്‍ന്നുവന്നത്‌. ആത്മനിര്‍ഭര്‍ ഭാരത്‌, ഒരു മുദ്രാവാക്യം മാത്രമല്ല
ആത്മനിര്‍ഭര്‍ ഭാരത്‌ എന്നത്‌ ലോകത്തില്‍ നിന്ന്‌ ഒറ്റപ്പെടുക എന്ന ആശയമല്ല. മറിച്ച്‌, ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധം നിലനിര്‍ത്തിക്കൊണ്ട്‌ ഇന്ത്യയുടെ ഉല്‍പ്പാദനശേഷിയും സാങ്കേതിക ശേഷിയും വര്‍ധിപ്പിക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, ചെറുകിടഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തുക, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുക, കയറ്റുമതി ശേഷി വര്‍ധിപ്പിക്കുക, എന്നിവയായിരുന്നു ഈ ആശയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍
MSME മേഖലയുടെ കരുത്ത്‌
രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (MSME) ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രധാന ഘടകമായി മാറി. കോവിഡ്‌ കാലത്ത്‌, വായ്‌പാ ഗ്യാരന്റി പദ്ധതികള്‍ ധനസഹായ പാക്കേജുകള്‍ നിയമപരമായ ഇളവുകള്‍ എന്നിവയിലൂടെ ഈ മേഖലയെ സംരക്ഷിച്ചു നിര്‍ത്തി. ഇന്ത്യയിലെ തൊഴില്‍ സൃഷ്ടിയുടെ വലിയൊരു പങ്ക്‌ ഈ മേഖല വഹിക്കുന്നതിനാല്‍, MSME കളെ ശക്തിപ്പെടുത്തുന്നത്‌ സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌ നിര്‍ണായകമായി കണക്കാക്കപ്പെട്ടു.
ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന പദ്ധതി
PLI (Production Linked Incentive) പദ്ധതി ആത്മനിര്‍ഭര്‍ ഭാരതിന്റെ ഏറ്റവും ശ്രദ്ധേയമായ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ഒന്നായിരുന്നു. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, ആഗോള കമ്പനികളെ ഇന്ത്യയിലേക്ക്‌ ആകര്‍ഷിക്കുക, കയറ്റുമതി വര്‍ധിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം: മൊബൈല്‍ ഫോണുകള്‍, സെമികണ്ടക്ടറുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്‌, സൗരോര്‍ജ ഉപകരണങ്ങള്‍ തുടങ്ങിയ നിരവധി മേഖലകള്‍ക്ക്‌ ഈ പദ്ധതിയുടെ ഗുണം ലഭിച്ചു.
സ്റ്റാര്‍ട്ടപ്പ്‌ ഇന്ത്യ: നവോത്ഥാനത്തിന്റെ ശക്തി
2016 ല്‍ ആരംഭിച്ച Startup India യുവ സംരംഭകര്‍ക്ക്‌ പുതിയ അവസരങ്ങള്‍ തുറന്നു. സര്‍ക്കാര്‍ പിന്തുണ, നികുതി ഇളവുകള്‍, നിക്ഷേപ സൗകര്യങ്ങള്‍ എന്നിവയുടെ സഹായ ത്തോടെഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്‌ ആവാസ വ്യവസ്ഥകളിലൊന്നായി മാറി. ഫിന്‍ടെക്‌, എഡ്‌ടെക്‌, ഹെല്‍ത്ത്‌ടെക്‌, ബഹിരാകാശ സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ ആഗോള ശ്രദ്ധ നേടിത്തുടങ്ങി.
പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്‌തത
ദീര്‍ഘകാലമായി ഇന്ത്യ ലോകത്തിലെ വലിയ പ്രതിരോധ ഉപകരണ ഇറക്കുമതിക്കാരില്‍ ഒന്നായിരുന്നു. ആത്മനിര്‍ഭര്‍ ഭാരത്‌ നയത്തിന്റെ ഭാഗമായി ആഭ്യന്തര പ്രതിരോധ ഉല്‍പ്പാദനം , സ്വകാര്യ മേഖലയുടെ പങ്കാളിത്തം, ഗവേഷണ വികസനം, പ്രതിരോധ കയറ്റുമതി എന്നിവയ്‌ക്ക്‌ പ്രോത്സാഹനം നല്‍കി.ഇതിലൂടെ ദേശീയ സുരക്ഷയും സാമ്പത്തിക വളര്‍ച്ചയും ഒരേസമയം ശക്തിപ്പെടുത്താന്‍ ശ്രമിച്ചു.
മേക്ക്‌ ഇന്‍ ഇന്ത്യ
മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതി ഇന്ത്യയെ ഒരു ആഗോള നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്‌ ആരംഭിച്ചത്‌. `ഇന്ത്യയില്‍ നിര്‍മ്മിക്കൂ, ഇന്ത്യയോടൊപ്പം വളരൂ ` എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതി കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്തിന്റെ വ്യവസായ, സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കി. ഭാരതത്തെ ലോകത്തിലെ പ്രധാന നിര്‍മ്മാണ കേന്ദ്രങ്ങളി ലൊന്നാക്കി മാറ്റുക., വിദേശ നിക്ഷേപം ആകര്‍ഷിക്കുക. , തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക., ആഭ്യന്തര ഉല്‍പാദനം ശക്തിപ്പെടുത്തുക., ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുക., കയറ്റുമതി വര്‍ധിപ്പിക്കുക., നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച എന്നിവയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇതുവഴി ഇലക്ട്രോണിക്‌സ്‌, വാഹന നിര്‍മ്മാണം, പ്രതിരോധ ഉല്‍പാദനം, ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ടെക്‌സ്‌റ്റൈല്‍സ്‌, നവീന ഊര്‍ജം തുടങ്ങിയ മേഖലകളില്‍ വന്‍ നിക്ഷേപങ്ങള്‍ എത്തി. ഒരുകാലത്ത്‌ ഭാരതം ഭൂരിഭാഗം മൊബൈല്‍ ഫോണുകളും ഇറക്കുമതി ചെയ്‌തിരുന്നപ്പോള്‍ ഇന്ന്‌ ലോകത്തിലെ പ്രധാന മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്‌. നിരവധി അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിച്ചു.
നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച നേരിട്ടും പരോക്ഷമായും ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിച്ചു. ഫാക്ടറികള്‍, ലോജിസ്റ്റിക്‌സ്‌, ഗതാഗതം, സേവന മേഖല, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയ അനുബന്ധ മേഖലകളിലും തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചു. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ ആഭ്യന്തരമായി നിര്‍മ്മിക്കുന്നതിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കി. യുദ്ധവിമാനങ്ങള്‍, ഹെലികോപ്‌റ്ററുകള്‍, മിസൈലുകള്‍, നാവിക കപ്പലുകള്‍, ഡ്രോണുകള്‍ എന്നിവയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെട്ടു. ഇതിലൂടെ ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്‌തതയ്‌ക്ക്‌ പുതിയ കരുത്ത്‌ ലഭിച്ചു. മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതി നിര്‍മ്മാണ മേഖലയെ മാത്രമല്ല, നവീന ആശയങ്ങളെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിച്ചു.
യുവ സംരംഭകര്‍ക്ക്‌ പുതിയ അവസരങ്ങള്‍ ലഭിക്കുകയും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നിരവധി കമ്പനികള്‍ വളരുകയും ചെയ്‌തു. ഇന്ത്യ ലോകത്തിലെ പ്രധാന സ്റ്റാര്‍ട്ടപ്പ്‌ കേന്ദ്രങ്ങളിലൊന്നായി ഉയരുന്നതില്‍ ഈ നയങ്ങള്‍ സഹായകമായി. നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ റോഡുകള്‍, റെയില്‍വേ, തുറമുഖങ്ങള്‍,
മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതി ഒരു വ്യവസായ നയം മാത്രമല്ല, ഇന്ത്യയെ നിര്‍മ്മാണാധിഷ്‌ഠിതവും ആത്മവിശ്വാസമുള്ളതുമായ സാമ്പത്തിക ശക്തിയാക്കി മാറ്റാനുള്ള ദീര്‍ഘകാല വികസന ദര്‍ശനമാണ്‌. നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച, വിദേശ നിക്ഷേപ ആകര്‍ഷണം, തൊഴില്‍ സൃഷ്ടി, പ്രതിരോധ സ്വയം പര്യാപ്‌തത, നിര്‍മ്മാണ രംഗത്തെ വളര്‍ച്ച, കയറ്റുമതി യിലെ പുരോഗതി എന്നിവ ഈ പദ്ധതിയുടെ പ്രധാന നേട്ടങ്ങളായി.
ഡിജിറ്റല്‍ ഇന്ത്യ
മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത്‌ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയാണ്‌. ഒരു കാലത്ത്‌ മണിക്കൂറുകളോളം ബാങ്കുകളില്‍ ക്യൂ നിന്നിരുന്ന രാജ്യം ഇന്ന്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ നിമിഷങ്ങ ള്‍ക്കുള്ളില്‍ പണമിടപാട്‌ നടത്തുന്ന രാജ്യമായി മാറി. യുപിഐ ഇടപാടുകള്‍ ലോകത്തിന്‌ മാതൃകയായി. ചെറുകിട വ്യാപാരികളും വഴിയോര കച്ചവടക്കാരും വരെ ഡിജിറ്റല്‍ പേയ്‌മെന്റിന്റെ ഭാഗമായത്‌ ഭാരതത്തിന്റെ സാമ്പത്തിക സംസ്‌കാര ത്തില്‍ വലിയ മാറ്റം സൃഷ്ടിച്ചു. ഡിജിറ്റല്‍ സാങ്കേതി കവിദ്യയുടെ സഹായത്തോടെ അഴിമതി കുറയ്‌ക്കാനും സുതാര്യത വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ വിജയിച്ചു.
ചന്ദ്രയാന്‍ 3 ദൗത്യം.
ബഹിരാകാശ രംഗത്തെ അഭിമാന നിമിഷങ്ങള്‍ ഭാരതത്തിന്റെ ശാസ്‌ത്ര സാങ്കേതിക രംഗത്തെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ്‌ ചന്ദ്രയാന്‍3 ദൗത്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി പേടകം ഇറക്കിയ ആദ്യ രാജ്യമെന്ന നേട്ടം ഭാരതം സ്വന്തമാക്കി. ഇതോടെ ലോക ബഹിരാകാശ ശക്തികളുടെ മുന്‍നിരയില്‍ ഭാരതത്തിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെട്ടു. സൂര്യനെ പഠിക്കുന്ന ആദിത്യഎല്‍1 ദൗത്യവും ഭാരതത്തിന്റെ ശാസ്‌ത്ര ഗവേഷണ ശേഷി ലോകത്തിന്‌ മുന്നില്‍ തെളിയിച്ചു.
ദേശീയ സുരക്ഷയും പുതിയ ഇന്ത്യയുടെ പ്രതിരോധ നയവും
ഒരു രാഷ്ട്രത്തിന്റെ വികസനത്തിന്റെയും പുരോഗതി യുടെയും അടിസ്ഥാന ശില അതിന്റെ സുരക്ഷയാണ്‌. അതിര്‍ത്തികള്‍ സുരക്ഷിതമാകുമ്പോള്‍ മാത്രമേ സമ്പദ്‌വ്യവസ്ഥ വളരുകയും നിക്ഷേപങ്ങള്‍ എത്തുകയും ജനങ്ങള്‍ക്ക്‌ സമാധാനപരമായ ജീവിതം നയിക്കാന്‍ കഴിയുകയും ചെയ്യൂ. മോദി വന്നതിനു ശേഷം ഇന്ത്യയുടെ ദേശീയ സുരക്ഷാ നയത്തില്‍ ഉണ്ടായ പ്രധാന മാറ്റങ്ങളിലൊന്ന്‌ ഭീഷണി കള്‍ക്കെതിരെ കൂടുതല്‍ ദൃഢവും സജീവവുമായ സമീപനം സ്വീകരിച്ചതാണ്‌. ഭീകരവാദം, അതിര്‍ത്തി തര്‍ക്കങ്ങള്‍, സൈബര്‍ സുരക്ഷ, സമുദ്ര സുരക്ഷ, പ്രതിരോധ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇന്ത്യ പുതിയ നയങ്ങളും നടപടികളും സ്വീകരിച്ചു. ദേശീയ സുരക്ഷ വികസനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന കാഴ്‌ചപ്പാടാണ്‌ ഈ കാലഘട്ടത്തെ നയിച്ചത്‌.
സുരക്ഷയ്‌ക്ക്‌ മുന്‍ഗണന
പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഇന്ത്യ നേരിട്ട പ്രധാന സുരക്ഷാ വെല്ലുവിളികളില്‍ ഒന്ന്‌ അതിര്‍ത്തി കടന്നുള്ള ഭീകരവാദമായിരുന്നു. പതിറ്റാണ്ടുകളായി ഇന്ത്യ നിരവധി ഭീകരാക്രമണങ്ങള്‍ക്ക്‌ ഇരയായിട്ടുണ്ട്‌. അതിനാല്‍ ദേശീയ സുരക്ഷാ സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം മെച്ച പ്പെടുത്തുകയും ചെയ്യേണ്ടത്‌ അനിവാര്യമായി. ഈ ലക്ഷ്യത്തോടെ, സുരക്ഷാ അടിസ്ഥാന സൗകര്യ വികസനം , രഹസ്യാന്വേഷണ സംവിധാനങ്ങളുടെ ശക്തിപ്പെടുത്ത, അതിര്‍ത്തി സുരക്ഷ മെച്ചപ്പെടുത്തല്‍, സാങ്കേതികവിദ്യയുടെ വ്യാപക ഉപയോഗം എന്നിവയ്‌ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കി.
ഉറി ആക്രമണവും സര്‍ജിക്കല്‍ സ്‌െ്രെടക്കും
2016 സെപ്‌റ്റംബറില്‍ ജമ്മു കശ്‌മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനിക ക്യാമ്പിന്‌ നേരെയുണ്ടായ ഭീകരാക്രമണം രാജ്യത്തെ നടുക്കി. തുടര്‍ന്ന്‌ ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖയ്‌ക്ക്‌ അപ്പുറത്തുള്ള ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്‌സ്‌ ദേശീയ സുരക്ഷാ നയത്തിലെ പുതിയ സമീപനത്തിന്റെ പ്രതീകമായി മാറി.
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പ്രതികരണം കൂടുതല്‍ സജീവമാകുന്നുവെന്ന സന്ദേശമായാണ്‌ ഇതിനെ പിന്തുണക്കുന്നവര്‍ വിലയിരുത്തിയത്‌.
പുല്‍വാമയും ബാലാക്കോട്ടും
2019 ഫെബ്രുവരിയില്‍ ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സിആര്‍പിഎഫ്‌ ജവാന്മാര്‍ വീരമൃത്യു വരിച്ചു. തുടര്‍ന്ന്‌ ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണം ദേശീയ സുരക്ഷാ ചരിത്രത്തിലെ പ്രധാന സംഭവങ്ങളി ലൊന്നായി മാറി. ഇന്ത്യയുടെ പ്രതിരോധ നയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന സന്ദേശമാണ്‌ ഇതിലൂടെ നല്‍കപ്പെട്ടത്‌.
ആത്മനിര്‍ഭര്‍ പ്രതിരോധം
പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്‌തതയ്‌ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കപ്പെട്ടു.ഇന്ത്യയില്‍ തന്നെ യുദ്ധക്കപ്പലുകള്‍,, ഹെലികോപ്‌റ്ററുകള്‍ ,,മിസൈലുകള്‍,, ്രപതിരോധ ഉപകരണങ്ങള്‍, നിര്‍മ്മിക്കുവാന്‍ ആരംഭിച്ചു. ഇതിലൂടെ പ്രതിരോധ ഇറക്കുമതി കുറയ്‌ക്കുകയും പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്നോട്ടുവച്ചു.
നാവിക ശക്തിയുടെ വികസനം
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയുടെ തന്ത്രപ്രധാന സ്ഥാനം കണക്കിലെടുത്ത്‌ നാവികസേനയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കി.
സ്വദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐ എന്‍ സ്‌ വിക്രാന്ത്‌ ഇന്ത്യയുടെ പ്രതിരോധ ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറി.
വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷണന്‍
ദേശീയ സുരക്ഷാ നയത്തിന്റെ മറ്റൊരു പ്രധാന ഘടകം സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കൂടുതല്‍ പിന്തുണ നല്‍കുക എന്നതായിരുന്നു. വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷണന്‍ നടപ്പിലാക്കിയത്‌ ദീര്‍ഘകാലമായി ഉയര്‍ന്നിരുന്ന ഒരു ആവശ്യത്തിന്‌ പരിഹാരമായി
പുതിയ സുരക്ഷാ ദര്‍ശനം
മോദി സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ നയത്തിന്റെ സവിശേഷത പ്രതിരോധത്തില്‍ നിന്ന്‌ പ്രതികരണത്തിലേക്കും പ്രതികരണത്തില്‍ നിന്ന്‌ പ്രതിരോധ ശേഷി വര്‍ധിപ്പി ക്കലിലേക്കുമുള്ള മാറ്റമായിരുന്നു. ദേശീയ സുരക്ഷയെ സൈനിക ശക്തി, സാമ്പത്തിക കരുത്ത്‌, സാങ്കേതിക ശേഷി, നയതന്ത്ര സ്വാധീനം, എന്നിവയുടെ സംയോജനമായി കാണുന്ന സമീപനമാണ്‌ ഈ കാലഘട്ടത്തില്‍ രൂപപ്പെട്ടത്‌.
സുരക്ഷിത ഇന്ത്യ � വികസിത ഇന്ത്യ
ഒരു സുരക്ഷിത രാഷ്ട്രത്തിനാണ്‌ വികസനത്തിന്റെ പാതയില്‍ ആത്മവിശ്വാസ ത്തോടെ മുന്നേറാന്‍ കഴിയുക. അതിനാല്‍ ദേശീയ സുരക്ഷയെ വെറും സൈനിക വിഷയമായി കാണാതെ രാജ്യത്തിന്റെ സമഗ്ര വികസനത്തിന്റെ അടിസ്ഥാ നമായി കാണുന്ന സമീപനമാണ്‌ ഈ കാലഘട്ടത്തില്‍ ശക്തിപ്പെട്ടത്‌. അമൃതകാലത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ ദേശീയ സുരക്ഷയും പ്രതിരോധ ശേഷിയും നിര്‍ണായക പങ്കുവഹിക്കുന്നു.
സാംസ്‌കാരിക നവോത്ഥാനവും
ദേശീയ അഭിമാനത്തിന്റെ പുനരുജ്ജീവനവും
ഒരു രാഷ്ട്രത്തിന്റെ ശക്തി സ്വന്തം സംസ്‌കാരത്തോടും പൈതൃകത്തോടും ചരിത്രത്തോടുമുള്ള അഭിമാന േബാധത്തില്‍ അധിഷ്‌ഠിതമാണ്‌. ആയിരക്കണക്കിന്‌ വര്‍ഷങ്ങളുടെ സാംസ്‌ കാരിക പാരമ്പര്യമുള്ള ഭാരതം ലോകത്തിലെ ഏറ്റവും പുരാതന നാഗരികതകളിലൊന്നാണ്‌. എന്നാല്‍ ആധുനിക ഇന്ത്യയുടെ വികസനയാത്രയില്‍ ചിലപ്പോള്‍ ഈ സാംസ്‌കാരിക പൈതൃകത്തിന്റെ മഹത്വം വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല.
രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കുകയും ദേശീയ അഭിമാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള നിരവധി നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചു. ഭാരതത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യ ത്തെയും ലോകവേദിയില്‍ കൂടുതല്‍ ശക്തമായി അവതരി പ്പിക്കാനുള്ള ശ്രമങ്ങള്‍ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായി മാറി.
സംസ്‌കാരവും വികസനവും: ഒരു പുതിയ കാഴ്‌ചപ്പാട്‌
വികസനവും സംസ്‌കാരവും പരസ്‌പരവിരുദ്ധങ്ങളല്ല, മറിച്ച്‌ പരസ്‌പരം പൂരകങ്ങളാണെന്ന ആശയമാണ്‌ ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്നത്‌. ആധുനിക അടിസ്ഥാ നസൗകര്യ വികസനത്തോടൊപ്പം പുരാതന പൈതൃക സംരക്ഷണം, തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ നവീകരണം, സാംസ്‌കാരിക പൈതൃകത്തിന്റെ പ്രചാരണം, ദേശീയ നായകരുടെ സ്‌മരണ സംരക്ഷണം, എന്നിവയ്‌ക്കും മുന്‍ഗണന നല്‍കി.
അയോദ്ധ്യ ക്ഷേത്ര വിഷയത്തിലെ പരിഹാരം
ഭാരതത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊ ന്നായിരുന്നു അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തര്‍ക്കം. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഈ വിഷയത്തിന്‌ ഭരണഘടനാപരവും നിയമപരവുമായ പരിഹാരം ലഭിച്ചത്‌ രാജ്യത്തിന്റെ ചരിത്രത്തിലെ നിര്‍ണായക സംഭവമാണ്‌. സുപ്രീംകോടതി നടത്തിയ ചരിത്രപരമായ വിധിയിലൂടെ അയോദ്ധ്യയിലെ തര്‍ക്കഭൂമി ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ടുകൊടുക്കുകയും മുസ്ലിം സമൂഹത്തിന്‌ പള്ളി നിര്‍മ്മാണ ത്തിനായി മറ്റൊരു സ്ഥലം അനുവദിക്കുകയും ചെയ്‌തു. ഈ വിധി രാജ്യത്ത്‌ സമാധാനപരമായി സ്വീകരിക്കപ്പെട്ടത്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പക്വതയുടെ തെളിവായി കണക്കാക്കപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ക്ഷേത്രനിര്‍മ്മാണം ആരംഭിച്ചു. 2024 ജനുവരിയില്‍ നടന്ന പ്രാണപ്രതിഷ്‌ഠാ ചടങ്ങിലൂടെ കോടിക്കണക്കിന്‌ വിശ്വാസി കളുടെ ദീര്‍ഘകാല സ്വപ്‌നം യാഥാര്‍ത്ഥ്യമായി. അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണം ഒരു മതപരമായ സംഭവ മെന്നതിലുപരി ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃക ത്തിന്റെയും ദേശീയ ആത്മാഭിമാനത്തിന്റെയും പ്രതീകമാണ്‌. ദീര്‍ഘകാലമായി നിലനിന്നിരുന്ന ഒരു ദേശീയ വിഷയത്തിന്‌ നിയമപരവും സമാധാനപരവുമായ പരിഹാരം കണ്ടെത്താന്‍ സാധിച്ചതാണ്‌ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത
കാശി വിശ്വനാഥ്‌ ധാം
ഉത്തരേന്ത്യയിലെ ഏറ്റവും പുരാതന ആത്മീയ കേന്ദ്രങ്ങളിലൊന്നായ കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയത്തിന്റെ വികസനം ഈ കാലഘട്ടത്തിലെ പ്രധാന സാംസ്‌കാരിക പദ്ധതികളിലൊന്നായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ തീര്‍ത്ഥാടന കേന്ദ്രത്തെ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നതിന്‌ കാശി വിശ്വനാഥ്‌ ധാം പദ്ധതി നടപ്പിലാക്കി. ഇത്‌ ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം സാംസ്‌കാരിക ടൂറിസത്തിനും വലിയ പ്രോത്സാഹനമായി.
കേദാര്‍നാഥിന്റെ പുനരുജ്ജീവനം
2013ലെ പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങള്‍ നേരിട്ടകേദാര്‍ നാഥ്‌ ക്ഷേത്ര മേഖലയുടെ പുനര്‍നിര്‍മ്മാണം ഈ കാലഘട്ടത്തിലെ ശ്രദ്ധേയമായ പദ്ധതികളിലൊന്നായിരുന്നു. ആത്മീയ പ്രാധാന്യ മുള്ള ഈ പ്രദേശത്തെ ആധുനിക സൗകര്യങ്ങളോടെ പുനരുജ്ജീവിപ്പിച്ചത്‌ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ്‌.
ദേശീയ നായകരുടെ സ്‌മരണ സംരക്ഷണം
സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും ദേശീയ നായകര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സമീപനവും ഈ കാലഘട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ Statue of Untiy ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്നസര്‍ദാര്‍ വല്ലഭായ്‌ പട്ടേലി നോടുള്ള ആദരസൂചകമായി സ്ഥാപിക്കപ്പെട്ടു.ഇത്‌ ദേശീയ ഐക്യത്തി ന്റെയും അഭിമാനത്തിന്റെയും പ്രതീകമാണ്‌.
ഭാരതീയ ഭാഷകള്‍ക്കും പാരമ്പര്യത്തിനും പ്രാധാന്യം
ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന ഭാഷകള്‍ക്കും കലകള്‍ക്കും പാരമ്പര്യ വിജ്ഞാന സംവിധാനങ്ങള്‍ക്കും കൂടുതല്‍ പ്രോത്സാഹനം നല്‍കാനുള്ള ശ്രമങ്ങളും നടന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാതൃഭാഷാ പഠനത്തിന്‌ നല്‍കിയ പ്രാധാന്യം ഈ സമീപനത്തിന്റെ ഭാഗമായാണ്‌ വിലയിരുത്തപ്പെട്ടത്‌.
`വസുധൈവ കുടുംബകം`:
ലോകത്തിന്‌ ഭാരതത്തിന്റെ സന്ദേശം
ഭാരതത്തിന്റെ സാംസ്‌കാരിക ചിന്തകളെ ആഗോള വേദിയില്‍ അവതരിപ്പിക്കുന്നതിലും ഇന്ത്യ ശ്രദ്ധേയമായ പങ്ക്‌ വഹിച്ചു. `വസുധൈവ കുടുംബകം` എന്ന ഭാരതീയ ദര്‍ശനം പിന്നീട്‌ G20 അധ്യക്ഷസ്ഥാനത്തിന്റെ പ്രമേയമായും ഉയര്‍ന്നു.
ലോകം ഒരു കുടുംബമാണെന്ന ഭാരതീയ ചിന്ത ആഗോള വെല്ലുവിളികള്‍ക്ക്‌ പരിഹാരം തേടുന്ന സന്ദേശമായി അവതരിപ്പിക്കപ്പെട്ടു.
ആത്മവിശ്വാസത്തിന്റെ പുനരുജ്ജീവനം
സാംസ്‌കാരിക നവോത്ഥാനത്തിന്റെ ഏറ്റവും വലിയ നേട്ടം ദേശീയ ആത്മവിശ്വാസത്തിന്റെ വര്‍ധനയായിരുന്നു. സ്വന്തം ചരിത്രത്തിലും പാരമ്പര്യത്തിലും നേട്ടങ്ങളിലും അഭിമാനം കണ്ടെത്തുന്ന ഒരു സമൂഹത്തിന്‌ ഭാവിയെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയും. സാംസ്‌കാരിക ഇടപെടലുകള്‍ വെറും സ്‌മാരക നിര്‍മ്മാണമോ പൈതൃക സംരക്ഷണമോ മാത്രമായിരുന്നില്ല; സ്വന്തം വേരുകളുമായി വീണ്ടും ബന്ധപ്പെടാനുള്ള ഒരു ദേശീയ ശ്രമമായിരുന്നു.
അമൃതകാലത്തിലേക്കുള്ള സാംസ്‌കാരിക അടിത്തറ
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍
ജമ്മുകാശ്‌മീരിന്‌ പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഉം അനുബന്ധമായ ആര്‍ട്ടിക്കിള്‍ 35 ഉം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്‌ ദേശീയ ഐക്യത്തിലേക്കുള്ള ചരിത്രപരമായ ചുവടുവെപ്പ്‌ ആയി മാറി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ഭരണഘടനാരാഷ്ട്രീയ തീരുമാനങ്ങളിലൊന്നായി ഇത്‌ വിലയിരുത്തപ്പെടുന്നു. ഇത്‌ വെറും ഒരു നിയമ ഭേദഗതി മാത്രമായിരുന്നില്ല; ദേശീയ ഐക്യത്തിനും സമഗ്ര വികസനത്തിനും തുല്യ പൗരാവ കാശങ്ങള്‍ക്കും വേണ്ടിയുള്ള ചരിത്രപരമായ നടപടിയായിരുന്നു. 1947 ല്‍ ജമ്മുകാശ്‌മീര്‍ ഇന്ത്യയുമായി ലയിച്ചപ്പോള്‍ പ്രത്യേക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ താല്‍ക്കാലിക വ്യവസ്ഥയായിരുന്നു ആര്‍ട്ടിക്കിള്‍ 370. ഇതിലൂടെ ജമ്മുകാശ്‌മീരിന്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായ പ്രത്യേക പദവി ലഭിച്ചു. പ്രത്യേക ഭരണഘടന, പ്രത്യേക പതാക, ഭൂമി ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രത്യേക അവകാശങ്ങള്‍ തുടങ്ങിയവ ഈ വ്യവസ്ഥയുടെ ഭാഗമായിരുന്നു. ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്ന കാലത്ത്‌ സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴില്‍ സൃഷ്ടി തുടങ്ങിയ മേഖലകളില്‍ ജമ്മുകാശ്‌മീര്‍ പിന്നാക്കാവസ്ഥയിലായിരുന്നു.
370 റദ്ദാക്കിയതോടെ ദേശീയ നിയമങ്ങളും വികസന പദ്ധതികളും പൂര്‍ണമായി നടപ്പാക്കാന്‍ സാഹചര്യമൊരുങ്ങി. റോഡുകള്‍, റെയില്‍വേ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിക്ഷേപവും വികസന പ്രവര്‍ത്തനങ്ങളും സാധ്യമായി. ഇന്ത്യയിലെ വിവിധ ക്ഷേമ നിയമങ്ങളും സാമൂഹിക സംരക്ഷണ പദ്ധതികളും ജമ്മുകാശ്‌മീരില്‍ പൂര്‍ണമായി ബാധകമാകുന്നതിന്‌ മുമ്പ്‌ പല തടസ്സങ്ങളും നിലനിന്നിരുന്നു.
370 റദ്ദാക്കിയതോടെ പട്ടികജാതി, പട്ടികവര്‍ഗം, സ്‌ത്രീകള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള വിവിധ ദേശീയ നിയമങ്ങളുടെ പ്രയോജനം കൂടുതല്‍ വ്യാപകമായി ലഭിക്കുവാന്‍ തുടങ്ങി. ദശാബ്ദങ്ങളായി ജമ്മുകാശ്‌മീര്‍ തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും വെല്ലുവിളികള്‍ നേരിട്ടിരുന്നു. 370 റദ്ദാക്കിയതോടെ ഭരണപരമായ ഏകോപനം മെച്ചപ്പെടുകയും സുരക്ഷാ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാവുകയും ചെയ്‌തു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിലും യുവാക്കളെ വികസന പ്രവര്‍ത്തനങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്നതിലും ഈ തീരുമാനം സഹായകമായി.
ലോകത്തിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്‌ കാശ്‌മീര്‍. സുരക്ഷാ സാഹചര്യം മെച്ചപ്പെടുകയും അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാവുകയും ചെയ്‌തതോടെ ടൂറിസം മേഖലയ്‌ക്ക്‌ പുതിയ ഉണര്‍വും ലഭിച്ചു. ഹോട്ടല്‍, ഗതാഗതം, കൈത്തറി, ചെറുകിട വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഇതിന്റെ ഗുണഫലങ്ങള്‍ പ്രതിഫലിക്കുവാന്‍ തുടങ്ങി
നിയമ പരിഷ്‌കാരങ്ങള്‍
ഒരു ജനാധിപത്യ രാജ്യത്തിന്റെ ശക്തി അതിന്റെ ഭരണഘടനയിലും നിയമവ്യവസ്ഥയിലും നീതിന്യായ സംവിധാനത്തിലുമാണ്‌ അധിഷ്‌ഠിതമായിരിക്കുന്നത്‌. കാലാനുസൃതമായി സമൂഹത്തിലും സാങ്കേതികവിദ്യയിലും സാമ്പത്തിക മേഖലയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക്‌ അനുസൃതമായി നിയമങ്ങളും പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്‌. കേന്ദ്ര സര്‍ക്കാര്‍ നിയമനീതിന്യായ മേഖലയില്‍ നിരവധി സുപ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയും രാജ്യത്തിന്റെ നിയമസംവിധാനത്തെ കൂടുതല്‍ ആധുനികവും കാര്യക്ഷമവുമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്‌തു.
മോദി ഭരണത്തില്‍ വരുത്തിയ ഏറ്റവും വലിയ നിയമപരിഷ്‌കാരമായി വിശേഷിപ്പിക്കപ്പെടുന്നത്‌ 2023 ല്‍ കൊണ്ടുവന്ന പുതിയ ക്രിമിനല്‍ നിയമങ്ങളാണ്‌. ബ്രിട്ടീഷ്‌ ഭരണകാലം മുതല്‍ നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ ശിക്ഷാനിയമം , ക്രിമിനല്‍ നടപടിച്ചട്ടം , ഇന്ത്യന്‍ തെളിവ്‌ നിയമം എന്നിവയ്‌ക്ക്‌ പകരമായി പുതിയ നിയമങ്ങള്‍ കൊണ്ടു വന്നു. . കുറ്റാന്വേഷണത്തില്‍ സാങ്കേതികവിദ്യയുടെ പ്രയോജനം വര്‍ധിപ്പിക്കുക, ഡിജിറ്റല്‍ തെളിവുകള്‍ക്ക്‌ അംഗീകാരം നല്‍കുക, കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ ഫലപ്രാപ്‌തിയിലാക്കി.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി വിദേശരാജ്യങ്ങളിലേക്ക്‌ കടക്കുന്ന കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നു. സാമ്പത്തിക കുറ്റവാളികളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിനും നിയമനടപടികള്‍ വേഗത്തിലാക്കുന്നതിനും ഈ നിയമങ്ങള്‍ സഹായകമായി. അഴിമതിക്കെതിരായ പോരാട്ടവും നിയമപരിഷ്‌കാരങ്ങളുടെ മറ്റൊരു പ്രധാന മേഖലയായിരുന്നു.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പോക്‌സോ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി കൂടുതല്‍ കര്‍ശനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റവാളികള്‍ക്ക്‌ ശക്തമായ മുന്നറിയിപ്പ്‌ നല്‍കുന്നതിനുമാണ്‌ ഈ നടപടികള്‍ സ്വീകരിച്ചത്‌.
ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണങ്ങള്‍ നടപ്പാക്കി. ഓണ്‍ലൈന്‍ വ്യാപാരവും ഡിജിറ്റല്‍ ഇടപാടുകളും വ്യാപകമായ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ നേരിടുന്ന പുതിയ വെല്ലുവിളികളെ പരിഗണിച്ചുകൊണ്ട്‌ ഉപഭോക്തൃ സംരക്ഷണ നിയമം പുതുക്കി. ഇകൊമേഴ്‌സ്‌ കമ്പനികളുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയും ഉപഭോക്താക്കള്‍ക്ക്‌ കൂടുതല്‍ നിയമപരിരക്ഷ നല്‍കുകയും ചെയ്‌തു.
നീതിന്യായ സംവിധാനത്തിന്റെ ഡിജിറ്റല്‍വല്‍ക്കരണവും ഈ കാലഘട്ടത്തിലെ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ്‌. ഇ കോടതികള്‍, ഓണ്‍ലൈന്‍ കേസ്‌ ഫയലിംഗ്‌, വീഡിയോ കോണ്‍ഫറന്‍സിങ്‌ മുഖേനയുള്ള വിചാരണകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ വ്യാപകമാക്കി. പ്രത്യേകിച്ച്‌ കോവിഡ്‌ കാലഘട്ടത്തില്‍ ഈ സംവിധാനങ്ങള്‍ നീതിന്യായ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട്‌ കൊണ്ടുപോകാന്‍ സഹായിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നിയമനീതിന്യായ മേഖലയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ നിയമസംവിധാനത്തെ കൂടുതല്‍ ആധുനികവും സാങ്കേതികവിദ്യാധിഷ്‌ഠിതവും കാര്യക്ഷമവുമാക്കാന്‍ ലക്ഷ്യമിട്ടുള്ളവയായിരുന്നു.
പൗരത്വ ഭേദഗതി നിയമം
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ നിയമനിര്‍മ്മാണങ്ങളില്‍ ഒന്നാണ്‌. പാകിസ്ഥാന്‍, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ മതപീഡനം നേരിട്ട ഹിന്ദു, സിഖ്‌, ബുദ്ധ, ജൈന, പാഴ്‌സി, െ്രെകസ്‌തവ വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ഥികള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ നിയമം കൊണ്ടുവന്നത്‌. മതപരമായ പീഡനങ്ങള്‍ക്ക്‌ ഇരയായി ഇന്ത്യയില്‍ അഭയം തേടിയ ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ക്ക്‌ നിയമപരമായ സംരക്ഷണവും പൗരത്വത്തിനുള്ള അവസരവും നല്‍കുന്ന മനുഷ്യാവകാശപരമായ നടപടിയായാണ്‌ ഈ നിയമ നിര്‍മ്മാണം. സ്വാതന്ത്ര്യകാലം മുതല്‍ തന്നെ വിഭജനത്തിന്റെ ദുരിതഫലങ്ങള്‍ അനുഭവിച്ച ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുന്നതിനുള്ള ചരിത്രപരമായ തീരുമാനമായാണ്‌ കേന്ദ്രസര്‍ക്കാര്‍ ഈ നിയമത്തെ അവതരിപ്പിച്ചത്‌.
അമൃതകാലത്തിലേക്ക്‌:
വികസിത ഭാരതത്തിന്റെ സ്വപ്‌നവും ഭാവിയും
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഇന്ത്യ ഒരു പുതിയ ദേശീയ ലക്ഷ്യം പ്രഖ്യാപിച്ചു �`വികസിത ഭാരതം 2047`. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2047ഓടെ ലോകത്തിലെ ഏറ്റവും വികസിതവും ശക്തവുമായ രാഷ്ട്രങ്ങളുടെ നിരയില്‍ ഇന്ത്യയെ എത്തിക്കുക എന്നതാണ്‌ ഈ ദര്‍ശനത്തിന്റെ സാരം.മോദി ആരംഭിച്ച പരിവര്‍ത്തനത്തിന്റെ യാത്ര, നിരവധി മേഖലകളില്‍ പുതിയ അധ്യായങ്ങള്‍ സൃഷ്ടിച്ചെങ്കിലും, അത്‌ ഒരു അന്തിമ ലക്ഷ്യമല്ലായിരുന്നു. മറിച്ച്‌, ഒരു വലിയ ദേശീയ സ്വപ്‌നത്തിലേക്കുള്ള പ്രയാണത്തിന്റെ ആദ്യഘട്ടം മാത്രമായിരുന്നു. ആ സ്വപ്‌നത്തിന്റെ പേരാണ്‌ `അമൃതകാലം`.
അമൃത മഹോത്സവ കാലഘട്ടത്തില്‍ രാജ്യം പുതിയ പ്രതീക്ഷകളോടെ മുന്നേറുകയാണ്‌. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ വികസിത ഭാരതം സാക്ഷാത്‌കരിക്കാനുള്ള ദൃഢനിശ്ചയമാണ്‌ രാജ്യത്തിന്‌ മുന്നിലുള്ളത്‌. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിക്കൊണ്ട്‌ പുതിയ ഉയരങ്ങളിലേക്ക്‌ മുന്നേറുന്ന ഭാരതത്തിന്റെ യാത്രയ്‌ക്ക്‌ നേതൃത്വം നല്‍കുന്ന കാലഘട്ടമാണിത്‌.
എന്താണ്‌ അമൃതകാലം?
2022 മുതല്‍ 2047 വരെയുള്ള 25 വര്‍ഷത്തെ കാലഘട്ടത്തെയാണ്‌ അമൃതകാലം എന്ന്‌ വിശേഷിപ്പിക്കുന്നത്‌. വികസിത സമ്പദ്‌വ്യവസ്ഥ, ദാരിദ്ര്യ നിര്‍മാര്‍ജനം, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, ലോകോത്തര വിദ്യാഭ്യാസം, സാങ്കേതിക മുന്നേറ്റം, സാമൂഹിക നീതി, ദേശീയ സുരക്ഷ, സാംസ്‌കാരിക ആത്മവിശ്വാസം എന്നിവയെ സമന്വയിപ്പിച്ച ഒരു പുതിയ ഭാരതത്തിന്റെ നിര്‍മ്മാണമാണ്‌ ഈ കാലഘട്ടത്തിന്റെ ലക്ഷ്യങ്ങള്‍:
ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയിലേക്ക്‌
മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ലോകത്തിലെ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ, തുടര്‍ന്ന്‌ ലോകത്തിലെ അഞ്ചാമത്തെയും നാലാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഉയര്‍ന്നു. അമൃതകാലത്തിന്റെ ലക്ഷ്യം ലോകത്തിലെ മുന്‍നിര സാമ്പത്തിക ശക്തികളില്‍ ഒന്നായി മാറുക എന്നതാണ്‌. ഇതിനായി,
നിര്‍മ്മാണ മേഖല വികസിപ്പിക്കല്‍, കയറ്റുമതി വര്‍ധിപ്പിക്കല്‍, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തല്‍, സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കല്‍, നൂതന സാങ്കേതിക വി ദ്യകളില്‍ നിക്ഷേപം, എന്നിവയ്‌ക്ക്‌ പ്രാധാന്യം നല്‍കുന്നു.
യുവത്വമാണ്‌ ഇന്ത്യയുടെ കരുത്ത്‌
ലോകത്തിലെ ഏറ്റവും വലിയ യുവജനശക്തിയുള്ള രാജ്യമാണ്‌ ഇന്ത്യ. അമൃതകാലത്തിന്റെ വിജയത്തിന്‌, മികച്ച വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം, ഗവേഷണം, തൊഴില്‍ സൃഷ്ടി, എന്നിവ നിര്‍ണായകമാണ്‌. ഇന്ത്യയുടെ യുവജനങ്ങള്‍ ജോലി അന്വേഷിക്കുന്നവരായി മാത്രമല്ല, ജോലി സൃഷ്ടിക്കുന്നവരായും മാറണമെന്നതാണ്‌ ദര്‍ശനം.
സാങ്കേതിക വിദ്യയുടെ നൂറ്റാണ്ട്‌
21ാം നൂറ്റാണ്ടിലെ വികസനത്തിന്റെ കേന്ദ്രബിന്ദു സാങ്കേതിക വിദ്യയാണ്‌. ഇന്ത്യ ഇതിനകം തന്നെ, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, ബഹിരാകാശ ഗവേഷണം, സോഫ്‌റ്റ്‌വെയര്‍ സേവനങ്ങള്‍, സ്റ്റാര്‍ട്ടപ്പ്‌ ഇക്കോസിസ്റ്റം. എന്നിവയില്‍ ലോക ശ്രദ്ധ നേടിയിട്ടുണ്ട്‌. അമൃതകാലത്തില്‍ കൃത്രിമ ബുദ്ധി (AI), സെമികണ്ടക്ടറുകള്‍, ക്വാണ്ടം കമ്പ്യൂട്ടിംഗ , ബയോടെക്‌നോളജി, ഗ്രീന്‍ ടെക്‌നോളജി, എന്നിവയില്‍ ഇന്ത്യയെ ആഗോള നേതൃസ്ഥാനത്തേക്ക്‌ ഉയര്‍ത്തുക എന്നതാണ്‌ ലക്ഷ്യം.
ഹരിത വികസനത്തിലേക്ക്‌
വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച്‌ മുന്നോട്ടു കൊണ്ടുപോകുക എന്നതാണ്‌ പുതിയ സമീപനം. സൗരോര്‍ജം, ഹരിത ഹൈഡ്രജന്‍, ഇലക്ട്രിക്‌ വാഹനങ്ങള്‍, ശുദ്ധ ഊര്‍ജ പദ്ധതികള്‍ എന്നിവയിലൂടെ ഇന്ത്യ സുസ്ഥിര വികസനത്തിന്‌ പ്രാധാന്യം നല്‍കുന്നു.
ലോക കാലാവസ്ഥാ ചര്‍ച്ചകളില്‍
ഇന്ത്യ ഇന്ന്‌ ഒരു പ്രധാന ശബ്ദമാണ്‌.
ഗ്രാമങ്ങളില്‍ നിന്ന്‌ ഗ്ലോബലിലേക്ക്‌ അമൃതകാലത്തിന്റെ പ്രത്യേകത വികസനം മഹാനഗരങ്ങളില്‍ മാത്രം ഒതുങ്ങരുത്‌ എന്നതാണ്‌. ഓരോ ഗ്രാമവും, ഡിജിറ്റല്‍ ബന്ധം
മികച്ച റോഡുകള്‍, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, തൊഴില്‍ അവസരങ്ങള്‍, എന്നിവ ലഭ്യമാകുന്ന കേന്ദ്രങ്ങളായി മാറണം.`ഗ്രാമ വികസനം തന്നെയാണ്‌ ദേശീയ വികസനം` എന്ന ആശയം ഈ ദര്‍ശനത്തിന്റെ ഭാഗമാണ്‌.
സ്‌ത്രീശാക്തീകരണം: വികസനത്തിന്റെ കേന്ദ്രശക്തി
വികസിത ഭാരതത്തിന്റെ സ്വപ്‌നത്തില്‍ സ്‌ത്രീകള്‍ക്ക്‌ നിര്‍ണായക സ്ഥാനമുണ്ട്‌.
വിദ്യാഭ്യാസം, തൊഴില്‍, സംരംഭകത്വം, രാഷ്ട്രീയം, ശാസ്‌ത്രം, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും സ്‌ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നത്‌ അമൃതകാലത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌. സ്‌ത്രീകളുടെ പുരോഗതിയില്ലാതെ വികസിത ഭാരതം സാധ്യമല്ല എന്ന തിരിച്ചറിവാണ്‌ ഇതിന്‌ പിന്നില്‍.
ലോകഗുരുവായി ഇന്ത്യ
ഇന്ത്യയുടെ ഭാവി വെറും സാമ്പത്തിക ശക്തിയായി മാറുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. മനുഷ്യരാശിക്ക്‌, സമാധാനത്തിന്റെ സന്ദേശം, സുസ്ഥിര വികസനത്തിന്റെ മാതൃക, ജനാധിപത്യ മൂല്യങ്ങള്‍, ആത്മീയ ദര്‍ശനം, സാങ്കേതിക പരിഹാരങ്ങള്‍ എന്നിവ നല്‍കാന്‍ കഴിയുന്ന ഒരു രാജ്യമായി മാറുക എന്നതും അമൃതകാലത്തിന്റെ ലക്ഷ്യമാണ്‌.
12 വര്‍ഷങ്ങളുടെ പാഠം
2014 മുതല്‍ 2026 വരെയുള്ള പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പരിവര്‍ത്തന കാലഘട്ടമായി രേഖപ്പെടുത്തപ്പെടും. ഈ കാലയളവില്‍ രാജ്യം കണ്ടത്‌
സാമ്പത്തിക പരിഷ്‌കാരങ്ങള്‍, ഡിജിറ്റല്‍ വിപ്ലവം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമ പദ്ധതികള്‍, ദേശീയ സുരക്ഷാ ശക്തിപ്പെടുത്തല്‍, വിദേശനയത്തിലെ ആത്മവിശ്വാസം, സാംസ്‌കാരിക നവോത്ഥാനം, എന്നിവയുടെ സംയോജനമായിരുന്നു.
ഒരു വ്യാഴവട്ടത്തിന്റെ പാരമ്പര്യം
പന്ത്രണ്ട്‌ വര്‍ഷം എന്നത്‌ ചരിത്രത്തില്‍ ഒരു ചെറിയ കാലയളവായിരിക്കാം. എന്നാല്‍ ചിലപ്പോള്‍ ഒരു ദശാബ്ദം പോലും ഒരു രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ മതിയാകും.
2014ല്‍ ആരംഭിച്ച യാത്ര ഇന്ത്യയെ പുതിയ ലക്ഷ്യങ്ങളിലേക്കും പുതിയ സാധ്യതകളിലേക്കും പുതിയ ആത്മവിശ്വാസത്തിലേക്കും നയിച്ചു. അമൃതകാലത്തിലേക്ക്‌ ഭാരതത്തെ നയിച്ച ഈ ഒരു വ്യാഴവട്ടത്തിന്റെ കഥയാണ്‌ ഈ പുസ്‌തകം പറയുന്നത്‌. ഇന്ത്യയുടെ യാത്ര ഇപ്പോഴും അവസാനിച്ചിട്ടില്ല. വികസിത ഭാരതം എന്ന ലക്ഷ്യം ഇപ്പോഴും മുന്നിലുണ്ട്‌. അനവധി വെല്ലുവിളികളും അവസരങ്ങളും രാജ്യത്തെ കാത്തിരിക്കുന്നു. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്‌, സ്വന്തം കഴിവുകളില്‍ വിശ്വസിക്കുന്ന, സ്വന്തം സംസ്‌കാരത്തില്‍ അഭിമാനിക്കുന്ന, സ്വന്തം ഭാവിയെ സ്വയം രൂപപ്പെടുത്താന്‍ തയ്യാറെടുക്കുന്ന ഒരു ഇന്ത്യ ഇന്ന്‌ ഉയര്‍ന്നു വരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഇന്ന്‌ ആത്മവിശ്വാസത്തോടെ പുതിയ ചരിത്രം രചിക്കുകയാണ്‌.

Comments