കേന്ദ്ര ബജറ്റ് 2020 പ്രസക്ത ഭാഗങ്ങള്‍


x

പണപ്പെരുപ്പം നിയന്ത്രിക്കാനായി

ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ സാധിച്ചു

60 ലക്ഷം ആളുകള്‍ പുതിയതായി ആദായനികുതി അടച്ചു

ജിഎസ്ടി ചരിത്രപരമായ പരിഷ്‌കരണം

വരുമാന കൂട്ടുന്നതും ക്രയശേഷി കൂട്ടുന്നതുമായ ബജറ്റ്

ലാഭകരമായി തൊഴില്‍ ചെയ്യാനാകണം, ബിസിനസുകള്‍ ആരോഗ്യകരമാക്കണം, 
എല്ലാ ന്യൂനപക്ഷങ്ങള്‍ക്കു വനിതകള്‍ക്കും പട്ടികജാതി-വര്‍ഗങ്ങള്‍ക്കും അവരുടെ അഭിലാഷങ്ങള്‍പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കുന്നതിനുവേണ്ടിയുള്ള ബജറ്റാകും

സ്വകാര്യമേഖലയ്ക്ക് ഊന്നല്‍

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി

കേന്ദ്ര സര്‍ക്കാരിന്റെ കടം 2014-ല്‍ 52.2 % ഉണ്ടായിരുന്നത് 2019-ല്‍ 48.7 % ആയി കുറഞ്ഞു

പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പിലാക്കി

ജീവിത നിലവാരം ഉയര്‍ത്തുക സര്‍ക്കാരിന്റെ ലക്ഷ്യം.

20 ലക്ഷം കർഷകർക്ക് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പുകൾ സ്ഥാപിക്കാനാകും വിധം പ്രധാനമന്ത്രി കിസാൻ  ഊർജ സുരക്ഷാ ഏവം ഉഥാൻ മഹാഭിയാൻ(പിഎം കുസും) പ്രവർത്തനം വിപുലമാക്കും

തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും

ജലദൗർലഭ്യം നേരിടാൻ 100 ജില്ലകൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും.

വ്യോമയാന മന്ത്രാലയം കൃഷി ഉഡാന്‍ പദ്ധതി നടപ്പിലാക്കും

കർഷകർക്ക് അതിവേഗം ഉൽപന്നങ്ങൾ അയയ്ക്കാൻ കിസാൻ റെയിൽ പദ്ധതി ആരംഭിക്കും 
2020 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. മത്സരാധിഷ്ഠിത കാർഷിക രംഗമെന്നതാണ്  സർക്കാരിന്റെ പ്രതീക്ഷ.

കൃഷിക്കാർക്കു വായ്പ നൽകുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും

നബാർഡ് റിഫൈനാൻസിങ് സൗകര്യം വിപുലീകരിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണബാങ്കുകൾക്കുംപിന്തുണ. വനിതാ സ്വയംസഹായ സംഘങ്ങളെ ഉൾപ്പെടുത്തി ധനലക്ഷ്മി പദ്ധതി

2025നകം പാലുല്‍പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കും

മൽസ്യ ഉൽപാദനം 2022–23 ൽ 2200 ലക്ഷം ടണ്ണാക്കി ഉയർത്തും
കർഷകരുടെ വരുമാനം വർധിപ്പിക്കാൻ 16 ഇന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു

ഫുഡ് കോർപറേഷനും വെയർഹൗസിങ് കോർപറേഷനും കൈവശമുള്ള ഭൂമിയിൽ വെയർഹൗസുകൾ ആരംഭിക്കും

ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കും. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ  ഇന്‍ഷുറന്‍സ് പിപിപി മാതൃകയില്‍ കൂടുതല്‍ ആശുപത്രികളെ ചേര്‍ക്കാന്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്

വിദ്യാഭ്യാസ മേഖലയ്ക്ക് 2020–21 സാമ്പത്തിക വർഷത്തിനായി 99,300 കോടി രൂപ വകയിരുത്തി. ഇതിൽ 3000 കോടി നൈപുണ്യവികസനത്തിന്

വ്യവസായ വാണിജ്യവികസനത്തിനും പ്രോത്സാഹനത്തിനും 27,300 കോടി രൂപ  വകയിരുത്തും. എല്ലാ ജില്ലകളെയും കയറ്റുകയറ്റുമതി കേന്ദ്രമാക്കുന്നത് ലക്ഷ്യം. സംരംഭകത്വമാണ് ഇന്ത്യയുടെ ശക്തി. നിക്ഷേപങ്ങൾക്ക് ഉപദേശം നൽകാനും ഭൂമി ലഭ്യത അറിയിക്കാനും സംസ്ഥാനതലത്തിൽ തന്നെ സംവിധാനമൊരുക്കും

ദേശീയ ടെക്സ്റ്റൈൽ മിഷന് 1480 കോടി രൂപ വകയിരുത്തും

2024 ഓടെ നൂറു പുതിയ  വിമാനത്താവളങ്ങൾ

11,000 കിലോമീറ്റർ റെയിൽവേ ട്രാക്ക് കൂടി വൈദ്യുതീകരിക്കും

അടിസ്ഥാനസൗകര്യ വികസനത്തിന് അ‍ഞ്ചു  വർഷത്തിനകം 100 ലക്ഷം കോടി രൂപ ചെലവഴിക്കും

അഞ്ചു പുതിയ സ്മാർട് സിറ്റികൾ കൂടി. ഇലക്ട്രോണിക്സസ്  ഉൽപന്ന നിർമാണം വർധിപ്പിക്കാൻ പുതിയ പദ്ധതി നടപ്പാക്കും

150 സർവകലാശാലയിൽ പുതിയ കോഴ്സുകൾ. 
വിദ്യാഭ്യാസ മേഖലയിൽ വിദേശനിക്ഷേപത്തിന് അവസരമൊരുക്കും
പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കും.
 വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ വകയിരുത്തി.
ഡിഗ്രിതലത്തിൽ ഓൺലൈൻ കോഴ്സുകൾ വരും. 
സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു. 
ദേശീയ  ടെക്നി‌ക്കൽ മിഷൻ സ്ഥാപിക്കും

ദേശീയ പൊലീസ് സർവകലാശാല ആരംഭിക്കും.

2025 ഓടെ സമ്പൂർണ ക്ഷയരോഗ നിർമാർജനം ഉറപ്പാക്കും

ശുദ്ധവായു ഉറപ്പാക്കാനുളള പദ്ധതികൾക്കായി 4,400 കോടി രൂപ  വകയിരുത്തി.

ഡൽഹി– മുംബൈ എക്സ്പ്രസ് വേയും മറ്റ് രണ്ട് പദ്ധതികളും 2023 ൽ പൂർത്തിയാക്കും.

പരമ്പരാഗത ഊർജ മീറ്ററുകൾക്ക് പകരം മൂന്നു വർഷത്തിനകം  പ്രീ പെയ്ഡ് സ്മാർട് മീറ്ററുകൾ നടപ്പാക്കും 
ഇത് ഏതു കമ്പനിയുടേത് വേണമെന്നത്  ഉപഭോക്താവിന് നിശ്ചയിക്കാം

പുനരുപയോഗ ഊർജ മേഖലയ്ക്കായി 20,000 കോടി  രൂപ

ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകൾ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയിൽ ഉൾപ്പെടുത്തും

പോഷകാഹാര പദ്ധതികൾക്കായി 35,600 കോടി  രൂപ  വകയിരുത്തി. രാജ്യത്തെ  പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താൻ ആറു ലക്ഷം അങ്കണവാടി ജീവനക്കാർക്ക് സ്മാർട് ഫോൺ നൽകും

പട്ടികജാതി വിഭാഗത്തിനും  മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും ക്ഷേമത്തിന് 2020–21 സാമ്പത്തിക വർഷത്തിൽ 85,000 കോടി രൂപ വകയിരുത്തി. 

പട്ടികവർഗ വിഭാഗ ക്ഷേമത്തിന് 53,700 കോടി രൂപ വകയിരുത്തി



പട്ടികവർഗ വിഭാഗ ക്ഷേമത്തിന് 53,700 കോടി രൂപ വകയിരുത്തി.

സാംസ്കാരിക മന്ത്രാലയത്തിനായി 3,150 കോടി രൂപ. പുരാവസ്തുപ്രാധാന്യമുള്ള അ‍ഞ്ചു സ്ഥലങ്ങളിൽ മ്യൂസിയങ്ങൾക്ക് പദ്ധതി. 

മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാണശൃംഖല സ്ഥാപിക്കും.  

ചെന്നൈ–ബെംഗളൂരു എക്സ്പ്രസ് ഹൈവേ നിര്‍മാണം ഉടന്‍ തുടങ്ങും.

റയില്‍വേ സ്വകാര്യവല്‍കരണത്തിന്റെ ഭാഗമായി കൂടുതല്‍ പിപിപി ട്രെയിനുകള്‍ 

സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്തുടനീളം ഡേറ്റാ സെന്റര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും.ഗ്രാമപഞ്ചായത്തുകള്‍ മുതല്‍ എല്ലാ പൊതുസ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് കണക്‌ഷന്‍ നൽകും. ഭാരത് നെറ്റ് പദ്ധതിക്ക് 6000 കോടി രൂപ.

വനിതാക്ഷേമ പദ്ധതികള്‍ക്ക് 28,600 കോടി രൂപ അനുവദിച്ചു

നടപ്പുസാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.8 %.

5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഡപ്പോസിറ്റ് ഇൻഷുറൻസ് ഏർപ്പെടുത്തും

എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപന ഈ വർഷം തുടങ്ങും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ 2.1 ലക്ഷം കോടി രൂപ ലക്ഷ്യം.

ആദായ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി. അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല
അഞ്ചു ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ  വരുമാനമുള്ളവർക്ക് ആദായനികുതി 10 ശതമാനമാക്കി.
7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 15 ശതമാനം മാത്രമാകും നികുതി.

നിലവിൽ അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനമാണ് നികുതി.
10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനം നികുതി
12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനമാകും നികുതി..
15 ലക്ഷത്തിനു മേൽ വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി നൽകണം

ആദായനികുതി ഇളവിലൂടെ 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78,000 രൂപയുടെ നേട്ടം.  ആദായനികുതി ഇളവ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40,000 കോടി രൂപയുടെ വരുമാനനഷ്ടമെന്ന് ധനമന്ത്രി

ബാങ്ക് നിയമനത്തിന് പൊതുപരീക്ഷ നടത്തും. പൊതുമേഖലാ ബാങ്കുകളിലെ നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലെ നിയമനത്തിനാണ്. ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ നടത്തും. ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്മെന്റ് ഏജന്‍സി സ്ഥാപിക്കുമെന്നും നിർമല പറഞ്ഞു.  എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കും.










Comments