ഹൗഡി മോദി..... പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ അമേരിക്കന്‍ പര്യടനത്തിനോടെപ്പം


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ അമേരിക്കന്‍ പര്യടനത്തിനോടെപ്പം

പ്രധാന പ്രസംഗങ്ങള്‍, കൂടിക്കാഴ്‌ചകള്‍, സന്ദര്‍ശനങ്ങള്‍ എന്നിവയുടെ മലയാള പരിഭാഷയും വിവരണങ്ങളും




യു.എസ്.എയിലേക്കു തിരിക്കുംമുന്‍പ് പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന


2019 സെപ്റ്റംബര്‍ 21 മുതല്‍ 27 വരെ ഞാന്‍ അമേരിക്ക സന്ദര്‍ശിക്കുകയാണ്. ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്ന ഞാന്‍, തുടര്‍ന്ന് ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ 74ാമതു സമ്മേളനത്തിന്റെ ഉന്നതതല സമിതിയില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലേക്കു തിരിക്കും.
ഹൂസ്റ്റണില്‍ ഇന്ത്യ-അമേരിക്ക ഊര്‍ജപങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞാന്‍ അമേരിക്കയിലെ മുന്‍നിര ഊര്‍ജ കമ്പനികളുടെ സി.ഇ.ഒമാരുമായി സംവദിക്കും. പരസ്പരം നേട്ടമായിത്തീരുന്ന സഹകരണത്തിനുള്ള പുതിയ മേഖലയായി ഊര്‍ജമേഖല മാറിയിട്ടുണ്ട്. നമ്മുടെ ഉഭയകക്ഷിബന്ധത്തിന്റെ പ്രധാന മുഖമായി ഈ മേഖല മാറിവരികയുമാണ്.
ഹൂസ്റ്റണില്‍ നടക്കുന്ന ഇന്ത്യന്‍-അമേരിക്കന്‍ വംശജരുമായുള്ള കൂടിക്കാഴ്ചയും അഭിസംബോധനയും ഞാന്‍ പ്രതീക്ഷയോടെയാണു കാണുന്നത്. വിവിധ മേഖലകളില്‍ അവര്‍ നേടിയ വിജയവും അമേരിക്കയുടെ വിവിധ മണ്ഡലങ്ങളില്‍ അവര്‍ നല്‍കുന്ന സംഭാവനകളും ഇന്ത്യയുമായി അവര്‍ക്കുള്ള അടുത്ത ബന്ധവും ഇരു ജനാധിപത്യ രാജ്യങ്ങള്‍ക്കും ഇടയില്‍ പാലമായി അവര്‍ വര്‍ത്തിക്കുന്നതും നമുക്ക് അഭിമാനാര്‍ഹമായ കാര്യങ്ങളാണ്. പങ്കെടുക്കുകയും എനിക്കൊപ്പം പ്രസംഗിക്കുകയും വഴി അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. ഡൊനാള്‍ഡ് ട്രംപ് ചടങ്ങിന്റെ ഭാഗമാകുമെന്നത് ഇന്ത്യന്‍ വംശജര്‍ക്കു വലിയ അംഗീകാരമാണ്. അതെനിക്കു സന്തോഷം പകരുന്ന കാര്യവുമാണ്. ഇന്ത്യന്‍ വംശജരുടെ യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് എനിക്കൊപ്പം പങ്കെടുക്കുന്നത് ഇതാദ്യമാണ്. അവരിലേക്ക് എത്തിച്ചേരുന്നതില്‍ പുതിയ നാഴികക്കല്ലായി ഇതു മാറും.
ഹൂസ്റ്റണില്‍ വെച്ച് ഇന്ത്യന്‍-അമേരിക്കന്‍ വംശജരുടെ വിവിധ സംഘങ്ങളുമായും അവരില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായും സംവദിക്കാന്‍ എനിക്ക് അവസരം ലഭിക്കും.
ന്യൂയോര്‍ക്കില്‍ പല പ്രധാന ചടങ്ങുകളിലും സംബന്ധിക്കുന്നുണ്ട്. 1945ല്‍ ഐക്യരാഷ്ട്ര സംഘടന സ്ഥാപിക്കപ്പെട്ടപ്പോള്‍ മുതലുള്ള അംഗമെന്ന നിലയില്‍, സമാധാനവും സുരക്ഷയും ഉറപ്പാക്കാനും എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള സാമ്പത്തിക വളര്‍ച്ചയും ലോകത്തിന്റെ വികസനവും സാധ്യമാക്കാനും ബഹുകക്ഷിസംവിധാനത്തോടുള്ള ഇളക്കംതട്ടാത്ത പ്രതിബദ്ധത ഇന്ത്യ നിലനിര്‍ത്തിപ്പോരുന്നുണ്ട്.
ഇത്തവണ നടക്കുന്ന ഐക്യരാഷ്ട്രസംഘടന പൊതുസഭയുടെ 74ാമതു യോഗത്തിന്റെ പ്രമേയം ‘ദാരിദ്ര്യനിര്‍മാര്‍ജനത്തിനും മേന്‍മയാര്‍ന്ന വിദ്യാഭ്യാസത്തിനും കാലാവസ്ഥയ്ക്കും ഉള്‍ച്ചേര്‍ക്കലിനുമായി ബഹുരാഷ്ട്ര ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുക’ എന്നതാണ്. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ പല വെല്ലുവിളികളും ഉണ്ട്- തകര്‍ച്ച നേരിടാവുന്ന ആഗോള സമ്പദ്‌വ്യവസ്ഥ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം, ഭീകരവാദം വ്യാപിപ്പിക്കുകയും വളരുകയും ചെയ്യുന്നത്, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യമെന്ന ആഗോള വെല്ലുവിളി തുടങ്ങിയവ. ഇവയ്‌ക്കെതിരെ ശക്തമായ ആഗോള പ്രതിബദ്ധതയും യോജിച്ചുള്ള ബഹുരാഷ്ട്ര നടപടിയും ആവശ്യമാണ്. പ്രതികരണാത്മകവും ഫലപ്രദവും ഉള്‍ച്ചേര്‍ത്തുള്ളതും, അര്‍പ്പിതമായ ഉത്തരവാദിത്തം ഇന്ത്യ കൃത്യമായി പാലിച്ചുവരുന്നതുമായ പരിഷ്‌കൃത ബഹുരാഷ്ട്രസംവിധാനത്തോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത ഞാന്‍ ഊട്ടിയുറപ്പിക്കും.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഉണ്ടായ നമ്മുടെ വിജയം ഐക്യരാഷ്ട്ര സംഘടനയില്‍ ഞാന്‍ ഉയര്‍ത്തിക്കാണിക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി ആഗോള ലക്ഷ്യങ്ങള്‍ക്കും രാജ്യാന്തര പ്രതിബദ്ധതയ്ക്കും അനുസൃതമായി ഇന്ത്യ കൈക്കൊണ്ട ശക്തമായ നടപടികള്‍ സെപ്റ്റംബര്‍ 23നു നടക്കുന്ന ക്ലൈമറ്റ് ആക്ഷന്‍ ഉച്ചകോടിയില്‍ ഞാന്‍ വിശദീകരിക്കും.
ആഗോള ആരോഗ്യ സുരക്ഷയ്ക്കായുള്ള ഐക്യരാഷ്ട്ര സംഘടനാ പരിപാടിയില്‍ ആയുഷ്മാന്‍ ഭാരത് പോലെ, ആവശ്യക്കാര്‍ക്ക് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനു നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു വിശദീകരിക്കും.
മഹാത്മാ ഗാന്ധിയുടെ 150ാം ജയന്തിയുടെ ഭാഗമായി ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടി ഇന്നത്തെ ലോകത്തില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ പിന്‍തുടരേണ്ടതിന്റെ പ്രസക്തിക്ക് അടിവരയിടുന്നതായിരിക്കും. ഗാന്ധിജിക്ക് ഒരുമിച്ച് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനും അദ്ദേഹം പകര്‍ന്നുനല്‍കിയ സന്ദേശത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനുമായി ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലിനൊപ്പം പങ്കെടുക്കുക വഴി വിവിധ രാജ്യങ്ങളുടെയും ഗവണ്‍മെന്റുകളുടെയും തലവന്‍മാര്‍ ചടങ്ങിനെ സാന്നിധ്യത്താല്‍ മഹനീയമാക്കും.
യു.എന്‍.ജി.എയ്ക്കിടെ മറ്റു രാഷ്ട്രങ്ങളുടെ നേതാക്കന്‍മാരുമായും ഐക്യരാഷ്ട്രസംഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും ഞാന്‍ ചര്‍ച്ച നടത്തും.
പസഫിക് ദ്വീപ് രാജ്യങ്ങളുമായും കാരികോം ഗ്രൂപ്പ് നേതാക്കളുമായും ഇന്ത്യ ഇതാദ്യമായി നേതൃതല സംവാദം നടത്തും. ദക്ഷിണ-ദക്ഷിണ സഹകരണവും പങ്കാളിത്തവും മുന്നോട്ടുകൊണ്ടുപോകാന്‍ ഇതു സഹായകമാകും.
ഏതാനും ദിവസങ്ങള്‍ക്കിടെ പ്രസിഡന്റ് ട്രംപിനെ ഹൂസ്റ്റണിലും ന്യൂയോര്‍ക്കിലും കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇരു രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും നേട്ടമാകുംവിധം ഉഭയകക്ഷി ബന്ധം പുനരവലോകനം ചെയ്യും. വിദ്യാഭ്യാസം, നൈപുണ്യം, ഗവേഷണം, സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളില്‍ പങ്കാളിത്തത്തിനു വളരെയധികം സാധ്യതകള്‍ ഉള്ളതും സാമ്പത്തിക വളര്‍ച്ച, ദേശ സുരക്ഷ എന്നീ വിഷയങ്ങളില്‍ ഏറെ ബലപ്പെടുത്താന്‍ സാധിക്കുന്നതുമായ അമേരിക്ക നമ്മുടെ ദേശീയ വികസനത്തില്‍ നിര്‍ണായക പങ്കാളിയാണ്. ഒരേ മൂല്യങ്ങളും താല്‍പര്യങ്ങളും പരസ്പര പൂരകമായ കരുത്തും ലോകത്തിലെ ഏറ്റവും പഴയതും ഏറ്റവും വലുതുമായ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള സ്വാഭാവിക പങ്കാളിത്തത്തിന് അടിത്തറ പാകുന്നു. ഒരുമിച്ചു പ്രവര്‍ത്തിക്കുക വഴി നമുക്ക് ശാന്തവും സുസ്ഥിരവും സുരക്ഷിതവും സ്ഥിരതയാര്‍ന്നതും അഭിവൃദ്ധി നിറഞ്ഞതുമായ ലോകത്തിനായി സംഭാവനകള്‍ അര്‍പ്പിക്കാം.
എന്റെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടെ അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ പ്രധാന ഘടകങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. ബ്ലൂംബെര്‍ഗ് ആഗോള ബിസിനസ് ഫോറത്തിന്റെ ആദ്യ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലും പുരോഗതിയിലും പങ്കാളികളാവാന്‍ അമേരിക്കന്‍ ബിസിനസ് പ്രമുഖരെ ക്ഷണിക്കുന്നതിനും ഞാന്‍ കാത്തിരിക്കുകയാണ്. ഗ്ലോബല്‍ ഗോള്‍കീപ്പേഴ്‌സ് ഗോള്‍സ് അവാര്‍ഡ് 2019 എനിക്കു തരാനുള്ള ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ തീരുമാനം അംഗീകാരമായി കാണുന്നു.
എന്റെ സന്ദര്‍ശനം ഇന്ത്യയെ അവസരങ്ങളുടെ സജീവ ഭൂമികയായും വിശ്വസിക്കാവുന്ന പങ്കാളിയായും ആഗോള നേതൃത്വമുള്ള രാജ്യമായും അവതരിപ്പിക്കാന്‍ ഉപയോഗപ്രദമാകുമെന്നും അമേരിക്കയുമായുള്ള നമ്മുടെ ബന്ധത്തിനു നവ ഊര്‍ജം പകരുമെന്നും ഉള്ള ആത്മവിശ്വാസം എനിക്കുണ്ട്.

ടെക്‌സാസിലെ ഹൂസ്റ്റനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം




ഹൗഡി, എന്റെ സുഹൃത്തുകളെ,
ഈ ദൃശ്യവും ഈ അന്തരീക്ഷവും തികച്ചും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതല്ല. ടെക്‌സാസിനെ സംബന്ധിക്കുന്ന എന്തും  വലുതും ഗംഭീരവുമായിരിക്കണം, ഇത് ടെക്‌സാസിന്റെ സ്വഭാവത്തില്‍ രൂഢമൂലമാണ്.
ഇന്ന് ടെക്‌സാസിന്റെ ഉന്മേഷവും ഇവിടെ പ്രതിഫലിക്കുന്നുണ്ട്. ഈ അതിരുകവിഞ്ഞ കൂട്ടം  കേവലം അക്കങ്ങള്‍ മാത്രമല്ല,        ഇന്ന് നാം ഇവിടെ ഒരു ചരിത്രസൃഷ്ടിക്ക് മാത്രമല്ല രസതന്ത്ര ത്തിനും കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്.
എന്‍.ആര്‍.ജി സ്റ്റേഡിയത്തിലെ ഈ ഊര്‍ജ്ജം ഇന്ത്യയും     അമേരിക്കയും തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തനം വളരുന്നതിന്റെ  സാക്ഷ്യം കൂടിയാണ്.
പ്രസിഡന്റ് ട്രംപിന്റെ ഇവിടുത്തെ സാന്നിദ്ധ്യമോ, മഹത്തായ ജനാധിപത്യമായ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, അവര്‍ റിപ്പബ്ലിക്കനുകളാകട്ടെ, ഡെമോക്രാറ്റിക്കുകളാകട്ടെ അവരുടെ സാന്നിദ്ധ്യമോ, ഇന്ത്യയെ പുകഴ്ത്തുകയും എന്നെ പ്രശംസിക്കുകയും എന്നെ അഭിനന്ദിക്കുകയും ചെയ്യുന്നതോ ആകട്ടെ, സ്‌റ്റേനി ഹോയര്‍, സെനറ്റര്‍ ക്രോണിന്‍, സെനറ്റര്‍ ക്രൂസ,് മറ്റ് സുഹൃത്തുക്കള്‍ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് പറയുകയും നമ്മെ പ്രശംസിക്കുകയും ചെയ്തതാകട്ടെ, അവയൊക്കെ അമേരിക്കയിലുള്ള ഇന്ത്യാക്കാരുടെ കഴിവുകള്‍ക്കും അവരുടെ നേട്ടങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണ്.
ഇത് 1.3 ബില്യണ്‍ ഇന്ത്യാക്കാര്‍ക്ക് ലഭിച്ച ബഹുമാനമാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പുറമെ നിരവധി അമേരിക്കന്‍ സൃഹൃത്തുക്കളും ഇന്ന് ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ ഇന്ത്യാക്കാരന് വേണ്ടിയും അവര്‍ക്കും ഹൃദയംഗമമായ സ്വാഗതം ഞാന്‍ അരുളുന്നു.
ഈ പരിപാടിയുടെ സംഘാടകരെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഈ പരിപാടിക്ക് വേണ്ടി വന്‍തോതില്‍ ജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും എന്നാല്‍ സ്ഥലപരിമിതിമൂലം അവരില്‍ ആയിരക്കണക്കിന് പേര്‍ക്ക് ഇവിടെ എത്താന്‍ കഴിഞ്ഞില്ലെന്നും എനിക്ക് അറിയാന്‍ കഴിഞ്ഞു. ഇവിടെ എത്താന്‍ കഴിയാത്തവരോട് ഞാന്‍ വ്യക്തിപരമായി തന്നെ ക്ഷമചോദിക്കുന്നു.
രണ്ടുദിവസത്തിന് മുന്നെ കാലാവസ്ഥമാറ്റത്തിനെത്തുടര്‍ന്നുണ്ടായ പരിസ്ഥിതി വളരെപ്പെട്ടെന്ന് ശരിയായി കൈകാര്യം ചെയ്യുകയും ഒരുക്കങ്ങള്‍ കുറഞ്ഞ സമയത്തില്‍ കാര്യക്ഷമമാക്കുകയും ചെയ്ത ഹൂസ്റ്റനിലേയും ടെക്‌സാസിലേയും ഭരണസംവിധാനത്തിന് എന്റെ അളവറ്റ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുകയും പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ ഹൂസ്റ്റന്‍ ശക്തമാണെന്ന് തെളിയിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
ഈ പരിപാടിയുടെ പേര് ഹൗഡി മോദി എന്നാണ്, എന്നാല്‍ മോദി മാത്രമായി ഒന്നുമല്ല. 130 കോടി ഇന്ത്യാക്കാരുടെ ആഗ്രഹപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. അതുകൊണ്ട് നിങ്ങള്‍ എന്നോട് എപ്പോഴാണോ ഹൗഡി മോദി എന്ന് ചോദിക്കുന്നത് അപ്പോള്‍ എന്റെ ഹൃദയം അതിന് നല്‍കുന്ന ശരിയായ ഉത്തരം-ഇന്ത്യയില്‍ എല്ലാം നല്ലനിലയിലാണെന്നതാണ്.
സുഹൃത്തുക്കളെ,
ഞാന്‍ എന്താണ് പറഞ്ഞതെന്ന് നമ്മുടെ അമേരിക്കന്‍ സുഹൃത്തുക്കള്‍ അതിശയപ്പെടുന്നുണ്ടാകും. പ്രസിഡന്റ് ട്രംപ്, എന്റെ അമേരിക്കന്‍ സുഹൃത്തുക്കളെ, – എല്ലാം നല്ലനിലയിലാണ്, എന്നത് ഇന്ത്യയിലെ വിവിധ ഭാഷകളില്‍-  ഞാന്‍ ഇത്രയും മാത്രമേ പറഞ്ഞുള്ളു.
നമ്മുടെ സ്വതന്ത്ര ജനാധിപത്യ സമൂഹത്തിന്റെ ഏറ്റവും വലിയ തിരിച്ചറിയലാണ് നമ്മുടെ ഭാഷകള്‍. നമ്മുടെ രാജ്യത്ത് നൂറ്റാണ്ടുകളായി നൂറുക്കണക്കിന് ഭാഷകള്‍, നൂറുക്കണക്കിന് ഭാഷാഭേദങ്ങള്‍ എന്നിവ പരസ്പരാശ്രയ ധാരണയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നും അവ ലക്ഷക്കണക്കിന് ജനങ്ങളുടെ മാതൃഭാഷയായി തുടരുകയും ചെയ്യുന്നു.
ഭാഷകള്‍ മാത്രമല്ല, ഞങ്ങളുടെ രാജ്യത്ത് നിരവധി വര്‍ഗ്ഗങ്ങളുണ്ട്, ഒരു ഡസനിലേറെ സമുദായങ്ങള്‍, വിവിധതരത്തിലുള്ള ആരാധന രീതികള്‍, നൂറുക്കണക്കിന് പ്രാദേശിക പാചകവിധികള്‍, വ്യത്യസ്തമായ വസ്ത്രധാരണരീതികള്‍, വ്യത്യസ്തങ്ങളായ കാലാവസ്ഥകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഈ രാജ്യത്തെ ആശ്ചര്യകരമാക്കുന്നു.
നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ പൈതൃകം, ഇതാണ്  നമ്മുടെ പ്രത്യേകത. നമ്മുടെ ഊര്‍ജ്ജസ്വലമായ സമൂഹത്തിന്റെ  ഏറ്റവും വലിയ അടിത്തറ എന്നത് ഇന്ത്യയുടെ ഈ വൈവിദ്ധ്യമാണ്. ഇതാണ് നമ്മുടെ ശക്തിയുടെയും പ്രചോദനത്തിന്റേയും  സ്രോതസ്. എവിടെ നാം പോകുമോ അവിടെയൊക്കെ വൈവിധ്യത്തിന്റെ ആചാരങ്ങളും ജനാധിപത്യവും നാം ഒപ്പം കൊണ്ടു പോകും.
മഹത്തായ പാരമ്പര്യത്തിന്റെ പ്രതിനിധികളായാണ് ഇന്ന് സ്‌റ്റേഡിയത്തിലിരിക്കുന്ന അന്‍പതിനായിരത്തിലധികം ഇന്ത്യക്കാര്‍.
ഇവിടെ സന്നിഹിതരായിരിക്കുന്ന നിങ്ങളില്‍ മിക്കവരും ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ സജീവമായ പങ്കാളിത്തം  വഹിച്ചിരിക്കും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി ലോകത്തിന് കാട്ടികൊടുത്ത ഒരു തെരഞ്ഞെടുപ്പായിരുന്നു തീര്‍ച്ചയായും അത്.
610 മില്യണിലധികം വോട്ടര്‍മാര്‍ ആ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ഒരുകണക്കിന് പറഞ്ഞാല്‍ അമേരിക്കയുടെ മൊത്തം ജനസംഖ്യയുടെ ഇരട്ടി. ഇതില്‍ ആദ്യതവണ വോട്ടുചെയ്യുന്ന 80 മില്യണ്‍ യുവാക്കളുമുണ്ടായിരുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വോട്ടുചെയ്തതും ഏറ്റവും കൂടുതല്‍ വനിതകളെ തെരഞ്ഞെടുത്തതും ഇപ്രാവശ്യമാണ്.
സുഹൃത്തുക്കളെ,
2019-ലെ പൊതുതെരഞ്ഞെടുപ്പ് മറ്റൊരു റെക്കാര്‍ഡ് കൂടി സൃഷ്ടിച്ചു. ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഒരു ഗവണ്‍മെന്റ് ആദ്യം കിട്ടിയതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിക്കൊണ്ട് തിരിച്ചുവന്നു.
എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിച്ചത്, എന്താണ് ഇതിന് കാരണം? അത് മോദിയുള്ളതുകൊണ്ടല്ല, അതു സംഭവിച്ചത് ഇന്ത്യാക്കാരായതുകൊണ്ടാണ്.
സുഹൃത്തുക്കളെ,
ഇന്ത്യാക്കാര്‍ പൊതുവേ ക്ഷമാശീലമുള്ളവരായിട്ടാണ് തിരിച്ചറിയപ്പെടുന്നത്, എന്നാല്‍ ഇന്ന് നാം രാജ്യത്തിന്റെ വികസനത്തിലും 21-ാം നൂറ്റാണ്ടില്‍ രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിലും അക്ഷമരാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വാക്ക് വികസനമാണ്, ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ മന്ത്രം-സബ് കാ സാത് സബ് കാ വികാസ് ആണ്. ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ നയം പൊതു-സ്വകാര്യപങ്കാളിത്തമാണ്. നിശ്ചയദാര്‍ഢ്യത്തിലൂടെ വിജയം എന്നതാണ് ഇന്ന് ഇന്ത്യയുടെ ഏറ്റവും ജനപ്രിയമായ മുദ്രാവാക്യം, ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ നിശ്ചയദാര്‍ഢ്യം എന്നത്-നവ ഇന്ത്യയാണ്.
നവ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ഇന്ന് ഇന്ത്യ രാവും പകലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്, ഇതില്‍ ഏറ്റവും സുപ്രധാനകാര്യം എന്തെന്നാല്‍ നാം മറ്റാരോടുമല്ല, നമ്മോട് തന്നെയാണ് മത്സരിക്കുന്നത്.
നാം നമ്മെത്തന്നെയാണ് വെല്ലുവിളിക്കുന്നത്. നാം സ്വയം മാറുകയുമാണ്.
സുഹൃത്തുക്കളെ,
ഇന്ന് മറ്റെല്ലാ കാലത്തെക്കാളും അതിവേഗം മുന്നോട്ടു പോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഒന്നും മാറ്റാന്‍ കഴിയില്ലെന്ന ചിലരുടെ ചിന്തകളെയാണ് ഇന്ന് ഇന്ത്യ വെല്ലുവിളിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 130 കോടി ഇന്ത്യാക്കാരും      ഒന്നിച്ചുചേര്‍ന്ന് എല്ലാ മേഖലയിലും അത്തരം ഫലങ്ങള്‍ നേടിയെടുത്തിരുന്നു ; ആര്‍ക്കും അതിനെക്കുറിച്ച് മുമ്പ് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
നാം ഉയരങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്, നാം ഉയരങ്ങള്‍ നേടുകയും ചെയ്യുന്നു.
സഹോദരി, സഹോദരന്മാരെ,
ഏഴു പതിറ്റാണ്ടുകൊണ്ട് ഗ്രാമീണമേഖലയിലെ ശുചിത്വപരിപാലനം 38% മാത്രമാണ് എത്തിച്ചേര്‍ന്നിരുന്നത്. അഞ്ചുവര്‍ഷം കൊണ്ട് ഞങ്ങള്‍ 110 മില്യണ്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. ഇന്ന് ഗ്രാമീണ  ശുചിത്വപരിപാലനം 99% ആണ്.
രാജ്യത്തെ പാചകവാതക കണക്ഷന്‍ 55% മാത്രമാണ് കടന്നിരുന്നത്. അഞ്ചുവര്‍ഷം കൊണ്ട് അത് 95% ല്‍ എത്തി. അഞ്ചുവര്‍ഷം  കൊണ്ട് ഞങ്ങള്‍ 150 മില്യണ്‍ ജനങ്ങള്‍ക്ക് പാചകവാതക കണക്ഷനുകള്‍ ലഭ്യമാക്കി.  
നേരത്തെ ഇന്ത്യയിലെ ഗ്രാമീണ റോഡ് ബന്ധിപ്പിക്കല്‍ കേവലം 55% മാത്രമായിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് ഞങ്ങള്‍    അതിനെ 97% ആക്കി. അഞ്ചുവര്‍ഷം കൊണ്ട് നമ്മള്‍ രാജ്യത്തെ  ഗ്രാമീണമേഖലയില്‍ 2 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു അതായത് 200,000 കിലോമീറ്റര്‍.
ഇന്ത്യയില്‍ 50% ല്‍ താഴെ ആള്‍ക്കാര്‍ക്ക് മാത്രമേ ബാങ്ക്      അക്കൗണ്ടുകള്‍ ഉണ്ടായിരുന്നുള്ളു. ഇന്ന് അഞ്ചുവര്‍ഷത്തിനുള്ളില്‍ 100% കുടുംബങ്ങളും ബാങ്കിംഗ് സംവിധാനത്തില്‍ ചേര്‍ന്നുകഴിഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് 370 ദശലക്ഷം പേര്‍ക്ക് ഞങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു.
സുഹൃത്തുക്കളെ,
ഇന്ന് ജനങ്ങള്‍ക്ക് അവരുടെ അടിസ്ഥാനപരമായ ആവശ്യത്തെക്കുറിച്ച് കൂടുതല്‍ വിഷമിക്കേണ്ടതായിട്ടില്ലാത്തതുകൊണ്ട്     അവര്‍ക്ക് വലുതായി സ്വപ്‌നം കാണാനും അവരുടെ ഊര്‍ജ്ജം          മുഴുവന്‍ അത് നേടിയെടുക്കുന്നതിനായി ഉപയോഗിക്കാനും കഴിയും.
സുഹൃത്തുക്കളെ,
വ്യാപാരം ലളിതമാക്കുകയെന്നത് ജീവിതം സുഗമമാക്കുകയെന്നതിനോടൊപ്പം തന്നെ ഞങ്ങള്‍ക്ക് പ്രധാനമാണ്, അതാണ്              ശാക്തീകരണം. രാജ്യത്തെ സാധാരണ മനുഷ്യനെ ശാക്തീകരിച്ചുകഴിഞ്ഞാല്‍ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വളര്‍ച്ച വളരെ വേഗം മുന്നോട്ടുപോകും.
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം വിശദീകരിക്കാം. ഇപ്പോള്‍ പറയുന്നത്-വിവരങ്ങള്‍ (ഡാറ്റാ) എന്നത് പുതിയ എണ്ണയാണെന്ന്. നിങ്ങള്‍ ഹൂസ്റ്റണ്‍കാര്‍ക്ക് എണ്ണ എന്നുപറയുമ്പോള്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അറിയാനാകും.
വിവരങ്ങള്‍ എന്നത് പുതിയ സ്വര്‍ണ്ണമാണെന്നുകൂടി ഞാന്‍ ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നു. നാലാം തലമുറ വ്യവസായത്തിന്റെ  പൂര്‍ണ്ണ ശ്രദ്ധയും ഡാറ്റയിലാണ്. ഈ ലോകത്തിലാകെ, വളരെ ശ്രദ്ധയോടെ കേള്‍ക്കണം, എവിടെയെങ്കിലും കുറഞ്ഞ വിലയ്ക്ക് ഡാറ്റ ലഭിക്കുന്നുണ്ടെങ്കില്‍ ആ രാജ്യം ഇന്ത്യയാണ്.
ഇന്ന് ഇന്ത്യയില്‍ ഒരു ജി.ബി ഡാറ്റയുടെ വില ഏകദേശം 25-30 സെന്റാണ് അതായത് കാല്‍ ഡോളര്‍ മാത്രം, ലോകത്തെ ഒരു ജി.ബി ഡാറ്റായുടെ ശരാശരി വിലയെന്നത് ഇതിന്റെ 25-30 ഇരട്ടിയാണെന്നതുകൂടി ഞാന്‍ ഇവിടെ സൂചിപ്പിക്കുകയാണ്.
കുറഞ്ഞ വിലയ്ക്കുള്ള ഈ ഡാറ്റയാണ് ഇന്ത്യയിലെ ഡിജിറ്റല്‍ ഇന്ത്യയുടെ പുതിയ മുഖമുദ്രയായിരിക്കുന്നത്. കുറഞ്ഞ വിലയ്ക്കുള്ള  ഡാറ്റ ഇന്ത്യയിലെ ഭരണത്തേയും പുനര്‍നിര്‍വചനം ചെയ്തു. ഇന്ന് ഇന്ത്യയില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ 10,000 സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
സുഹൃത്തുക്കളെ,
ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ രണ്ടു മുതല്‍ മൂന്നുമാസം വരെ കാത്തിരിക്കേണ്ട ഒരുകാലമുണ്ടായിരുന്നു. ഇന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് വീട്ടില്‍ വരും. വിസ സംബന്ധിച്ച് മുമ്പുണ്ടായിരുന്ന  പ്രശ്‌നങ്ങളെക്കുറിച്ച്  എന്നേക്കാളും നിങ്ങള്‍ക്ക് നല്ലതുപോലെ അറിയാമായിരിക്കും. ഇന്ന് ഇന്ത്യയുടെ ഇ-വിസ  സംവിധാനത്തിന്റെ വലിയ ഉപയോക്താക്കളില്‍ ഒന്ന് അമേരിക്കയാണ്. 
സുഹൃത്തുക്കളെ,
ഒരു പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടു മുതല്‍ മൂന്നാഴ്ച വരെ എടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് 24 മണിക്കൂറിനുള്ളില്‍ ഒരു പുതിയ കമ്പനി രജിസ്റ്റര്‍ചെയ്യാം. നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് വലിയ തലവേദനയായിരുന്ന ഒരു കാലമുണ്ടായിരുന്നു. നികുതി തിരിച്ചു കിട്ടാന്‍ മാസങ്ങള്‍ തന്നെ എടുക്കുകയും ചെയ്തിരുന്നു.
ഇന്ന് ഉണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് കേട്ടാല്‍ നിങ്ങള്‍ സ്തബ്ധരായി പോകും.
ഇക്കുറി, ഓഗസ്റ്റ് 31ന് ഒരു ദിവസം മാത്രം, ഞാന്‍ ഒരു ദിവസത്തെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളു, ഏകദേശം 50 ലക്ഷം പേര്‍ അതായത് 5 മില്യണ്‍ പേര്‍ ഒരു ദിവസം കൊണ്ട് ആദായനികുതി റിട്ടേണുകള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്തു.
ഒരു ദിവസം അഞ്ചുമില്യണ്‍ റിട്ടേണുകള്‍ എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത് അതായത് ഹൂസ്റ്റനിലെ മൊത്തം ജനസംഖ്യയുടെ ഇരട്ടിയിലധികം. മുമ്പുണ്ടായിരുന്ന മറ്റൊരു പ്രധാന പ്രശ്‌നം അടച്ച അധിക നികുതി തിരിച്ചുകിട്ടാന്‍ മാസങ്ങള്‍ വേണ്ടിവരുന്നതായിരുന്നു, ഇപ്പോള്‍ എട്ടുമുതല്‍ പത്തുദിവസത്തിനുള്ളില്‍ അത് നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും.
സഹോദരി, സഹോദരന്മാരെ,
വികസനത്തിന് വേണ്ടി കുതിക്കുന്ന ഏതൊരു രാജ്യത്തിലും തങ്ങളുടെ പൗരന്മാര്‍ക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ അനിവാര്യമാണ്.പൗരന്മാര്‍ക്ക് വേണ്ട ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം നവ ഇന്ത്യ സൃഷ്ടിക്കുന്നതിനായി ചിലവയോട് യാത്രപറയുകയും ചെയ്തു.
വിടപറയലിന് നല്‍കുന്ന അതേ പ്രാധാന്യം തന്നെയാണ് ഞങ്ങള്‍ ക്ഷേമത്തിനും നല്‍കുന്നത്. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷിക്കുന്ന ഒക്‌ടോബര്‍ 2ന് ഇന്ത്യ വെളിയിട വിസര്‍ജ്ജനത്തോട് പൂര്‍ണ്ണമായും വിടപറയും.
വളരെ പഴക്കം ചെന്നതും പുരാതനവുമായ 1500 നിയമങ്ങളോട് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യ വിടപറഞ്ഞു. ഒരു          ഡസനിലധികം നികുതികള്‍ ഇന്ത്യയിലെ വ്യപാരസൗഹൃദ അന്തരീക്ഷത്തിന് തടസം സൃഷ്ടിച്ചിരുന്നു.
ഞങ്ങളുടെ ഗവണ്‍മെന്റ് ഈ നികുതി വലയോട് വിടപറയുകയും ജി.എസ്.ടി നടപ്പാക്കുകയും ചെയ്തു. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു  ഒരു നികുതി എന്ന സ്വപ്‌നം ഞങ്ങള്‍ രാജ്യത്ത് സാക്ഷാത്കരിച്ചു.
സുഹൃത്തുക്കളെ,
നാം അഴിമതിയേയും വെല്ലുവിളിക്കുകയാണ്. എല്ലാതലത്തില്‍ നിന്നും ഇതിനെ വിടപറയിക്കാന്‍ ഞങ്ങള്‍ ഒന്നിന് പുറകെ ഒന്നായി നിരവധി നടപടികള്‍ സ്വീകരിക്കുകയാണ്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യ മൂന്നരലക്ഷം സംശയകരമായ കമ്പനികള്‍ക്ക് വിടനല്‍കി.
രേഖകളില്‍ മാത്രം നിലനിന്നുകൊണ്ട് ഗവണ്‍മെന്റ് സേവനങ്ങള്‍ തട്ടിയെടുത്തിരുന്ന 80 മില്യണ്‍ വ്യാജ പേരുകള്‍ക്ക് ഞങ്ങള്‍ വിട നല്‍കി. ഈ വ്യാജ പേരുകളെ മാറ്റിയതിലൂടെ തെറ്റായ കരങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്ന എത്ര രൂപയാണ് സംരക്ഷിച്ചതെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? 20 ബില്യണ്‍ യു.എസ്.ഡോളര്‍.
വികസനത്തിന്റെ നേട്ടം ഓരോ ഇന്ത്യാക്കാരനിലും എത്തിച്ചേരുന്നതിനായി ഞങ്ങള്‍ രാജ്യത്ത് വളരെ സുതാര്യമായ ഒരു പരിസ്ഥിതി സൃഷ്ടിക്കുകയാണ്. സഹോദരി, സഹോദരന്മാരെ, ഒരു ഇന്ത്യാക്കാരനെങ്കിലും വികസനത്തില്‍ നിന്നും അകന്നുനിന്നാല്‍പോലും അതും ഇന്ത്യയ്ക്ക് അംഗീകരിക്കാന്‍ കഴിയില്ല.
70 വര്‍ഷമായി ഇന്ത്യയില്‍ നിലനിന്ന മറ്റൊരു വെല്ലുവിളിയ്ക്കും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിട നല്‍കി.
അതേ നിങ്ങള്‍ക്ക് മനസിലായി കാണും. അത് അനുച്ഛേദം 370-ന്റെ വിഷയമാണ്. അനുച്ഛേദം 370 ജമ്മു കാശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ വികസനവും തുല്യാവകാശങ്ങളും ഇല്ലായ്മ ചെയ്തു. ഭീകരവാദ, വിഘടനവാദ ശക്തികള്‍ ഈ അവസരം മുതലെടുത്തു.
ഇന്ത്യന്‍ ഭരണഘടന മറ്റ് ഇന്ത്യാക്കാര്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഇപ്പോള്‍ ജമ്മു കാശ്മീരിലേയും ലഡാക്കിലേയും ജനങ്ങള്‍ക്കും ലഭിക്കും.
സ്ത്രീകള്‍ക്കെതിരായ, കുട്ടികള്‍ക്കെതിരായ, ദളിതര്‍ക്കെതിരായ വിവേചനങ്ങള്‍ ഇപ്പോള്‍ അവിടെ അവസാനിച്ചു.
സുഹൃത്തുക്കളെ,
ഇത് നമ്മുടെ പാര്‍ലമെന്റിലെ ഉപരി-അധോസഭകളില്‍ മണിക്കൂറുകള്‍ ചര്‍ച്ചചെയ്തതാണ്, അത് രാജ്യത്തിനും ലോകത്തിനും കാണുന്നതിനായി തത്സമയം പ്രക്ഷേപണവും ചെയ്തിരുന്നു. ഇന്ത്യയില്‍ നമ്മുടെ പാര്‍ട്ടിക്ക് ഉപരിസഭയില്‍ ഭൂരിപക്ഷമില്ല അതായത് രാജ്യസഭയില്‍, എന്നിട്ടും നമ്മുടെ പാര്‍ലമെന്റിന്റെ ഉപരി-അധോ സഭകള്‍ രണ്ടും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം പാസാക്കി.
ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ഇന്ത്യയിലെ എല്ലാ എം.പിമാര്‍ക്കും നിങ്ങള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ച് അംഗീകാരം നല്‍കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങള്‍ക്ക് വളരെയധികം നന്ദി!
ഇന്ത്യ എന്താണോ തങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത് അത് സ്വന്തം രാജ്യത്തെ പരിപാലിക്കാന്‍ കഴിയാത്ത ചില ആളുകളെ ബുദ്ധിമുട്ടിലാക്കുന്നു. ഇന്ത്യയ്‌ക്കെതിരായ വിദ്വേഷം തങ്ങളുടെ രാഷ്ട്രീയത്തിന്റെ കേന്ദ്രമാക്കിയവരാണ് ഇവര്‍.
അസ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഈ ആളുകളാണ് ഭീകരവാദത്തിന് പിന്തുണനല്‍കുന്നതും പരിപോഷിപ്പിക്കുന്നതും. അവരെ നിങ്ങള്‍ക്ക് മാത്രമല്ല, ലോകത്തിനാകെ തന്നെ തിരിച്ചറിയാം.
അത് അമേരിക്കയിലെ 9/11 ഓ അല്ലെങ്കില്‍ മുംബൈയിലെ 26/11 എന്തോ ആയിക്കോട്ടെ ഇതിന്റെ ഗൂഢാലോചനക്കാരെ എവിടെയും കാണാം.
സുഹൃത്തുക്കളെ,
ഭീകരവാദത്തിനെതിരെയും ഭീകരവാദത്തിനെ പ്രോത്സാഹിക്കുന്നവര്‍ക്കെതിരെയുമുള്ള നിര്‍ണ്ണായക പോരാട്ടത്തിന് സമയമായി. ഈ പോരാട്ടത്തില്‍ പ്രസിഡന്റ് ട്രംപ് ഭീകരവാദത്തിനെതിരെ ശക്തിയായി നിലകൊണ്ടുവെന്ന് എന്ന് ഇവിടെ തറപ്പിച്ചുപറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പ്രസിഡന്റ് ട്രംപിന്റെ ധര്‍മ്മനിഷ്ഠമായ നിലപാടിന് നമുക്ക് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ച് അംഗീകാരം നല്‍കാം.
നന്ദി, നന്ദി സുഹൃത്തുക്കളെ.
സഹോദരി, സഹോദരന്മാരെ,
ഇന്ത്യയില്‍ വളരെയധികം കാര്യങ്ങള്‍ നടക്കുകയാണ്, ഇന്ത്യ മാറുകയാണ്, നമുക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന നിശ്ചയത്തോടെ നാം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
പുതിയ വെല്ലുവിളികള്‍ തീര്‍ക്കാനും അത് സാക്ഷാത്കരിക്കാനുമുള്ള നിശ്ചയദാര്‍ഢ്യത്തിലാണ് ഞങ്ങള്‍. രാജ്യത്തിന്റെ ഈ വികാരത്തെ അടിസ്ഥാനമാക്കി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു കവിത എഴുതിയിരുന്നു. ഇന്ന് അതില്‍ നിന്ന് വെറും രണ്ടുവരികള്‍ മാത്രം ഞാന്‍ ഇവിടെ ഉദ്ധരിക്കാം. അധികസമയം ഇല്ലാത്തതുകൊണ്ട്, ഞാന്‍ കൂടുതലൊന്നും പറയില്ല.
ഇവിടെ കിടക്കുന്ന ബുദ്ധിമുട്ടുകളുടെ കുന്നുകള്‍, അത് എന്റെ ഉന്മേഷത്തിന്റെ ഗോപുരങ്ങളുമാണ്.
സുഹൃത്തുക്കളെ,
ഇന്ത്യ ഇന്ന് വെല്ലുവിളികളെ ഒഴിവാക്കുന്നില്ല, അവയെ നാം ഇന്ന് മുഖാമുഖം കാണുകയാണ്. ഇന്ന് ഇന്ത്യ ഒരു പ്രശ്‌നത്തിന്റെ പൂര്‍ണ്ണപരിഹാരത്തിനാണ് നിര്‍ബന്ധം പിടിക്കുന്നത് അല്ലാതെ ചില ചെറിയ വര്‍ദ്ധനവുകള്‍ക്കല്ല. കുറേക്കാലത്തിന് മുമ്പ് അസാദ്ധ്യം എന്ന് കരുതിയിരുന്നതെല്ലാം ഇന്ന് ഇന്ത്യ സാദ്ധ്യമാക്കുകയാണ്.
സുഹൃത്തുക്കളെ,
ഇന്ത്യ ഒരു 5 ട്രില്യണ്‍ യു.എസ്. ഡോളര്‍ സമ്പദ്ഘടനയിലേക്ക് പോകുകയാണ്. അടിസ്ഥാനസൗകര്യങ്ങള്‍, നിക്ഷേപം, കയറ്റുമതി എന്നിവയുടെ വര്‍ദ്ധനയ്ക്ക് നാം ഊന്നല്‍ നല്‍കുകയാണ്. ജനസൗഹൃദ, വികസന സൗഹൃദ, നിക്ഷേപ സൗഹൃദ പരിസ്ഥിതികള്‍ സൃഷ്ടിച്ചുകൊണ്ടാണ് നാം മുന്നേറുന്നത്.
പശ്ചാത്തല സൗകര്യങ്ങള്‍ക്ക് ഞങ്ങള്‍ നൂറുലക്ഷം കോടി രൂപ അതായത് 1.3 ട്രില്യണ്‍ ചെലവഴിക്കാന്‍ പോകുകയാണ്.
സുഹൃത്തുക്കളെ,
ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന എല്ലാ അനിശ്ചിതത്വങ്ങള്‍ക്കുമിടയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ശരാശരി 7.5% മാണ്. ഒരു ഗവണ്‍മെന്റിന്റെ കാലത്താകമാനമുള്ള ശരാശരി എടുത്താല്‍ ഇത് മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ലെന്നതും മനസില്‍ ഉള്‍ക്കൊള്ളണം.
ആദ്യമായിട്ട് ഇവിടെ കുറഞ്ഞ നാണയപെരുപ്പത്തിന്റെ, കുറഞ്ഞ ധനക്കമ്മിയുടെ ഒപ്പം ഉയര്‍ന്ന വളര്‍ച്ചയുടെ ഒരു കാലമുണ്ടായി. ഇന്ന് ലോകത്തെ ഏറ്റവും മികച്ച നേരിട്ടുള്ള വിദേശ നിക്ഷേപ ലക്ഷ്യസ്ഥാനമാണ് ഇന്ത്യ. 2014 മുതല്‍ 2019 വരെ നേരിട്ടുളള വിദേശ നിക്ഷേപം ഇരട്ടിയായി.
ഏക ബ്രാന്‍ഡ് ചെറുകിട മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ മാനദണ്ഡങ്ങളും അടുത്തിടെ നമ്മള്‍ ലളിതവല്‍ക്കരിച്ചു. കല്‍ക്കരി ഖനനം, കരാര്‍ ഉല്‍പ്പാദന മേഖലയിലെ ഇപ്പോള്‍ 100% വിദേശനിക്ഷേപത്തിന് കഴിയും.
ഇന്നലെ ഞാന്‍ ഇവിടെ ഹൂസ്റ്റനില്‍ ഊര്‍ജ്ജമേഖലയിലെ സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തി. കോര്‍പ്പറേറ്റ് നികുതിയില്‍ വലിയ വെട്ടികുറവ് വരുത്താന്‍ ഇന്ത്യ എടുത്ത തീരുമാനം എല്ലാ ജനങ്ങളെയും വല്ലാതെ ആവേശഭരിതരാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ആഗോള വ്യാപാരമേധാവികള്‍ക്കും ഗുണകരമായ ഒരു സന്ദേശമാണ് കോര്‍പ്പറേറ്റ് നികുതി കുറച്ച തീരുമാനത്തിലൂടെ നല്‍കിയിരിക്കുന്നതെന്നായിരുന്നു അവരുടെ പ്രതികരണം.
ഈ തീരുമാനം ഇന്ത്യയെ ആഗോളതലത്തില്‍ കൂടുതല്‍ മത്സരത്തിന് യോഗ്യമാക്കും.
സുഹൃത്തുക്കളെ,
ഇന്ത്യാക്കാര്‍ക്ക് ഇന്ത്യയിലും അമേരിക്കക്കാര്‍ക്ക് അമേരിക്കയിലും മുന്നോട്ടു പോകുന്നതിന് വളരെയധികം പ്രതീക്ഷകളുണ്ട്. അഞ്ച്     ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ സമ്പദ്ഘടനയിലേക്കുള്ള ഇന്ത്യയുടെ പുതിയ യാത്രയും പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കയിലുണ്ടാകുന്ന ശക്തമായ സാമ്പത്തിക വളര്‍ച്ചയും ഈ സാദ്ധ്യതകള്‍ക്ക്  പുതിയ ചിറകുകള്‍ നല്‍കും.
പ്രസിഡന്റ് ട്രംപ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ച സാമ്പത്തിക അത്ഭുതങ്ങള്‍ കേക്കിലെ ഐസിംഗ് പോലെയാണ്. അടുത്ത രണ്ടു മുതല്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ പ്രസിഡന്റ് ട്രംപുമായി ചര്‍ച്ച നടത്തുന്നുണ്ട്. അത് കുറച്ച് സകാരാത്മക ഫലങ്ങള്‍ നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
പ്രസിഡന്റ് ട്രംപ് എന്നെ കാഠിന്യമുള്ള ഒത്തുതീര്‍പ്പുകാരന്‍ എന്ന് വിശേഷിപ്പിച്ചെങ്കിലും അദ്ദേഹം ഈ ഒത്തുതീര്‍പ്പിന്റെ കലയില്‍ പ്രത്യേക വൈഗ്ദധ്യം നേടിയ വ്യക്തിയാണ്, ഞാന്‍ അദ്ദേഹത്തില്‍ നിന്നും വളരെയധികം പഠിക്കുകയാണ്.
സുഹൃത്തുക്കളെ,
     ഒരു നല്ല ഭാവിക്ക് വേണ്ടിയുള്ള നമ്മുടെ മുന്നോട്ടുള്ള പ്രയാണം ഇനി നല്ല വേഗതയിലായിരിക്കും. എന്റെ എല്ലാ സുഹൃത്തുക്കളും ഇതിലെ പ്രധാന ഭാഗങ്ങളാണ്, ഇതിന് പിന്നിലെ ചാലകശക്തിയാണ്. നിങ്ങള്‍ നിങ്ങളുടെ രാജ്യത്തില്‍ നിന്നും വളരെയകലെയാണ്, എന്നാല്‍ നിങ്ങളുടെ ഗവണ്‍മെന്റ് നിങ്ങളില്‍ നിന്ന് അധികം  അകലെയല്ല.
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഞങ്ങള്‍ ചര്‍ച്ചയുടെയും വിദേശത്തുള്ള ഇന്ത്യന്‍ സമുഹവുമായുള്ള ആശയവിനിമയത്തിന്റെയും അര്‍ത്ഥം തന്നെ മാറ്റി. ഇന്ന് വിദേശത്തുള്ള ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും വെറും ഒരു ഗവണ്‍മെന്റ് ഓഫീസ് മാത്രമല്ല, നിങ്ങളുടെ പ്രഥമ പങ്കാളിയാണ്.
വിദേശത്ത് പണിയെടുക്കുന്ന നമ്മുടെ സുഹൃത്തുക്കളുടെ താല്‍പര്യം സംരക്ഷിക്കാനായി ഗവണ്‍മെന്റ് നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മദദ് (മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഡിസയേര്‍ഡ് അസിസ്റ്റന്റ് ഡ്യൂറിംഗ് ട്രാവല്‍), ഇ-മൈഗ്രേറ്റ്, വിദേശത്തും പോകുന്നതിന് മുമ്പ് പ്രീ-ഡിപ്പാര്‍ച്ചര്‍ ട്രെയിനിംഗ് (പുറപ്പെടുന്നതിന് മുമ്പുള്ളപരിശീലനം), വിദേശ ഇന്ത്യാക്കാരുടെ ഇന്‍ഷ്വറന്‍സ് പദ്ധതി മെച്ചപ്പെടുത്തല്‍, പി.സി.ഐ (പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) കാര്‍ഡുള്ളവര്‍ക്ക് ഒ.സി.ഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) കാര്‍ഡിനുളള സൗകര്യം, അതുപോലെ നിരവധി കാര്യങ്ങള്‍ ചെയ്തു. ഇവ വിദേശ ഇന്ത്യാക്കാരെ അവിടേയ്ക്ക് പോകുന്നതിന് മുമ്പും പോയതിന് ശേഷവും വളരെയധികം സഹായിക്കുന്നുണ്ട്.
ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടും നമ്മുടെ ഗവണ്‍മെന്റ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
ലോകത്തിലാകമാനം നിരവധി പുതിയ നഗരങ്ങളില്‍ വിദേശ ഇന്ത്യന്‍ സഹായ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
സഹോദരി, സഹോദരന്മാരെ,
ഇന്ന് ഈ വേദിയില്‍ നിന്നും ഉത്ഭവിക്കുന്ന തോന്നല്‍ 21-ാം നൂറ്റാണ്ടിലെ പുതിയ നിര്‍വ്വചനങ്ങള്‍ക്കും പുതിയ സാദ്ധ്യതകള്‍ക്കും ജന്മം നല്‍കും. ഒരുപോലെയുള്ള ജനാധിപത്യ മൂല്യങ്ങളുടെ ശക്തിയാണ് നമുക്കിരുകൂട്ടര്‍ക്കും ഉള്ളത്.
പുതിയ നിര്‍മ്മാണങ്ങളില്‍ രണ്ടു രാജ്യങ്ങള്‍ക്കും ഒരു പോലെയുള്ള ദൃഢനിശ്ചയമാണുള്ളത്,  രണ്ടും കൂടി ചേര്‍ന്ന് നമ്മെ ശോഭനമായ ഭാവിയിലേക്ക് നയിക്കും.
മിസ്റ്റര്‍ പ്രസിഡന്റ്, കുടുംബസമേതം ഇന്ത്യ സന്ദര്‍ശിക്കാന്‍ ഞാന്‍ താങ്കളെ ക്ഷണിക്കുകയാണ്, നിങ്ങളെ സ്വാഗതം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് ഒരവസരം നല്‍കുക. നമ്മുടെ സൗഹൃദം ഇന്ത്യയുടെയൂം അമേരിക്കയുടെയും പങ്കാളിത്ത സ്വപ്‌നങ്ങള്‍ക്കും ഉജ്ജ്വലമായ ഭാവിക്കും പുതിയ ഉയരങ്ങള്‍ നല്‍കും.
ഇവിടെ വന്നതിന് ഞാന്‍ ഒരിക്കല്‍ കൂടി പ്രസിഡന്റ് ട്രംപിനും രാഷ്ട്രീയ, സാമൂഹിക, വ്യാപാര നേതാക്കള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കുകയാണ്.
ടെക്‌സാസിലെ ഗവണ്‍മെന്റിനോടും ഇവിടുത്തെ ഭരണസംവിധാനത്തോടും ഞാന്‍ നന്ദി പറയുന്നു.
ഹൂസ്റ്റന് നന്ദി, അമേരിക്കയ്ക്ക് നന്ദി!
നിങ്ങളെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ.
നിങ്ങള്‍ക്ക് നന്ദി.
ബാദ്ധ്യതാ നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗം ഹിന്ദിയിലായിരുന്നു. ഇത് ആ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണ്.

ടെക്‌സാസിലെ ഹൂസ്റ്റണില്‍ അമേരിക്കന്‍ പ്രസിഡന്റിനെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആമുഖ പ്രസംഗം












സുപ്രഭാതം ഹൂസ്റ്റണ്‍,
സുപ്രഭാതം ടെക്‌സാസ്,
സുപ്രഭാതം അമേരിക്ക,
ഇന്ത്യയിലേയും ലോകത്തെമ്പാടുമുള്ള എന്റെ സഹ ഇന്ത്യക്കാര്‍ക്ക് ആശംസകള്‍.
സുഹൃത്തുക്കളെ,
ഈ പ്രഭാതത്തില്‍ വളരെ വിശിഷ്ടനായ ഒരു വ്യക്തി നമുക്കൊപ്പമുണ്ട്. അദ്ദേഹത്തെ കുറിച്ച് ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യം ഇല്ല. ഈ ഭൂമിയിലെ ഓരോരുത്തര്‍ക്കും അദ്ദേഹത്തിന്റെ പേര് സുപരിചിതമാണ്.
ആഗോള രാഷ്ട്രീയത്തെ കുറിച്ച് ലോകത്ത് നടക്കുന്ന ഏതാണ്ട് എല്ലാ ചര്‍ച്ചകളിലും അദ്ദേഹത്തിന്റെ പേര് പൊന്തിവരും. അദ്ദേഹത്തിന്റെ ഓരോ വാക്കും ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ പിന്തുടരുന്നു.
ഈ മഹത്തായ രാഷ്ട്രത്തിന്റെ അത്യുന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തന്നെ കുടുംബങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പേരിന് വളരെ പ്രചാരം ലഭിച്ചിരുന്നു.
സി.ഇ.ഒ യില്‍ നിന്ന് കമാന്‍ഡര്‍ ഇന്‍ ചീഫിലേക്ക്, ബോര്‍ഡ് റൂം മുതല്‍ ഓവല്‍ ഓഫീസ് വരേയ്ക്ക്, സ്റ്റുഡിയോകളില്‍ നിന്ന് ആഗോള വേദികളിലേയ്ക്ക്, രാഷ്ട്രീയത്തില്‍ നിന്ന് സമ്പദ്ഘടനയിലേക്കും, സുരക്ഷയിലേക്കും ആഴത്തിലുള്ളതും, ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതുമായ സ്വാധീനം അദ്ദേഹം എല്ലായിടത്തും ചെലുത്തി.
ഇന്ന് അദ്ദേഹം നമ്മോടൊപ്പമുണ്ട്. ഈ മഹത്തായ സ്റ്റേഡിയത്തിലേയ്ക്കും അതിഗംഭീരമായ ചടങ്ങിലേയ്ക്കും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അഭിമാനവും, വിശേഷ ഭാഗ്യവുമുണ്ട്.
അദ്ദേഹവുമായി ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്താന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഓരോതവണയും അദ്ദേഹത്തിന്റെ, അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. ഡൊണാള്‍ഡ് ട്രംപിന്റെ ചങ്ങാത്തവും ഊഷ്മളതയും, പ്രസരിപ്പും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
ഇത് അസാധാരണമാണ്, ഇത് അഭൂതപൂര്‍വ്വമാണ്.
സുഹൃത്തുക്കളെ,
ഞാന്‍ നിങ്ങളോടു പറഞ്ഞതുപോലെ കുറേത്തവണ ഞങ്ങള്‍ കൂടിക്കാഴ്ച നടത്തിയപ്പോഴൊക്കെ അദ്ദേഹത്തിന് അതേ ഊഷ്മളതയും, സൗഹൃദവും, പ്രസരിപ്പും, നര്‍മ്മബോധവും ഉണ്ടായിരുന്നു. മറ്റ് ചിലതിന്റെ കൂടി പേരിലാണ് ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നത്.
അദ്ദേഹത്തിന്റെ നേതൃപാടവം, അമേരിക്കയോടുള്ള അഭിനിവേശം, ഓരോ അമേരിക്കക്കാരനേയും കുറിച്ചുള്ള ഉത്കണ്ഠ, അമേരിക്കയുടെ ഭാവിയിലുള്ള വിശ്വാസം, ഒപ്പം അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ഉറച്ച നിശ്ചയദാര്‍ഢ്യം.
അദ്ദേഹം ഇതിനകം തന്നെ അമേരിക്കന്‍ സമ്പദ്ഘടനയെ വീണ്ടും കരുത്തുറ്റതാക്കി മാറ്റി. അമേരിക്കയ്ക്കും ലോകത്തിനും വേണ്ടി അദ്ദേഹം ഒട്ടേറെ നേട്ടങ്ങളുണ്ടാക്കി. ഇന്ത്യയിലുള്ള നാം പ്രസിഡന്റ് ട്രംപുമായി നല്ലതുപോലെ ബന്ധപ്പെട്ടിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപിന്റെ ‘ഇത്തവണ ട്രംപ് സര്‍ക്കാര്‍’ എന്ന വാക്കുകള്‍ ഉച്ചത്തില്‍ വ്യക്തമായി മുഴങ്ങുകയും, വൈറ്റ് ഹൗസിലുള്ള അദ്ദേഹത്തിന്റെ ആഘോഷങ്ങളില്‍ ദശലക്ഷക്കണക്കിന് ആള്‍ക്കാരുടെ മുഖങ്ങള്‍ സന്തോഷത്താലും, അഭിനന്ദനത്താലും തിളങ്ങുകയും ചെയ്തു.
ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, ‘വൈറ്റ് ഹൗസില്‍ ഇന്ത്യയ്ക്ക് ഒരു യഥാര്‍ത്ഥ സുഹൃത്തുണ്ട്’. ഇന്നത്തെ ഇവിടുത്തെ അങ്ങയുടെ സാന്നിധ്യം അതിന് തെളിവാണ്.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ രണ്ട് രാഷ്ട്രങ്ങളും പരസ്പര ബന്ധങ്ങള്‍ പുതിയ ഉയരങ്ങളില്‍ എത്തിച്ചു. ഹൂസ്റ്റണിലെ ഈ പ്രഭാതത്തില്‍ മിസ്റ്റര്‍ പ്രസിഡന്റ്, ലോകത്തെ രണ്ട് വലിയ ജനാധിപത്യങ്ങള്‍ തമ്മിലുള്ള മഹത്തായ കൂട്ടുകെട്ടിന്റെ ഹൃദയമിടിപ്പ് ഈ ആഘോഷത്തിന്‍ അങ്ങേയേക്ക് കേള്‍ക്കാം.
മഹത്തായ രണ്ട് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള മനുഷ്യബന്ധങ്ങളുടെ കരുത്തും, ആഴവും അങ്ങേയ്ക്ക് അനുഭവിക്കാം. ഹൂസ്റ്റണില്‍ നിന്ന് ഹൈദരാബാദിലേയ്ക്കും, ബോസ്റ്റണില്‍ നിന്നും ബംഗലുരുവിലേയ്ക്കും, ഷിക്കാഗോയില്‍ നിന്ന് ഷിംലയിലേക്കും, ലോസ് ഏഞ്ചല്‍സില്‍ നിന്ന് ലുധിയാനയിലേക്കുമുള്ള എല്ലാ ബന്ധങ്ങളുടേയും അകക്കാമ്പ് മനുഷ്യരാണ്.
ഞായറാഴ്ച രാത്രി വൈകിയാണെങ്കിലും ഇന്ത്യയിലും ലോകത്തെ മ്പാടും വിവിധ സമയഘട്ടങ്ങളിലുള്ള ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ തങ്ങളുടെ ടിവിയില്‍ ഇപ്പോള്‍ കണ്ണുംനട്ട് നമ്മോടൊപ്പമുണ്ട്. ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് അവര്‍ ദൃക്‌സാക്ഷികളാവുകയാണ്.
മിസ്റ്റര്‍ പ്രസിഡന്റ് 2017 – ല്‍ അങ്ങ് അങ്ങയുടെ കുടുംബത്തെ എനിക്ക് പരിചയപ്പെടുത്തി. ഇന്ന് ലോകത്തെമ്പാടുമുള്ള ഒരു ബില്യണിലധികം വരുന്ന ഇന്ത്യാക്കാരും, ഇന്ത്യന്‍ പൈതൃകം ഉള്‍ക്കൊള്ളുന്നവരും അടങ്ങുന്ന എന്റെ കുടുംബത്തെ അങ്ങേയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.
മഹതികളെ, മഹാന്മാരെ, ഇന്ത്യയുടെ ഒരു സുഹൃത്തായ, മഹാനായ അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. ഡൊണാള്‍ഡ് ട്രംപിനെ നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ അവതരിപ്പിക്കുന്നു.

ഹൂസ്റ്റണിലെ ശ്രീ സിദ്ധി വിനായക ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു



പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള ശ്രീ സിദ്ധി വിനായക ക്ഷേത്രവും, ഹൂസ്റ്റണ്‍ ഇവന്റ് സെന്ററിലെ ഗുജറാത്തി സമാജവും ഉദ്ഘാടനം ചെയ്തു. ഹൗഡി മോദി പരിപാടിക്ക് ശേഷം ടെക്‌സാസിലെ ഇന്ത്യന്‍ ഫോറം സംഘടിപ്പിച്ച ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണ പരിപാടിയിലാണ് അദ്ദേഹം ഇത് നിര്‍വ്വഹിച്ചത്.
ഹൂസ്റ്റണിലെ അനശ്വര ഗാന്ധി മ്യൂസിയത്തിന്റെ തറക്കല്ലിട്ടുകൊണ്ടുള്ള ഫലകത്തിന്റെ അനാച്ഛാദനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.
ഉദ്ഘാടന ശേഷം സദസ്സിനെ അഭിസംബോധന ചെയ്യവേ, ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചതില്‍ പ്രധാനമന്ത്രി സംഘാടകരെ നന്ദി അറിയിച്ചു. അദ്ദേഹം പറഞ്ഞു, ‘ഇന്ത്യ – അമേരിക്ക ബന്ധങ്ങള്‍ സംബന്ധിച്ച മഹത്തായ ഒരു ഭാവിക്ക് നിങ്ങളെല്ലാം വഴിയൊരുക്കിയിരിക്കുകയാണ്. നിങ്ങള്‍ക്കെല്ലാം എന്റെ നന്ദി.”
അനശ്വര ഗാന്ധി മ്യൂസിയത്തെ കുറിച്ച് സംസാരിക്കവെ, ഹൂസ്റ്റണിലെ അമൂല്യമായൊരു സാംസ്‌കാരിക നാഴികക്കല്ലായിരിക്കും ഈ മ്യൂസിയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘കുറച്ച് നാളായി ഞാന്‍ ഈ ഉദ്യമവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. തീര്‍ച്ചയായും ഇത് യുവജനങ്ങള്‍ക്കിടയില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കും, ” പ്രധാനമന്ത്രി പറഞ്ഞു.
ഓരോ വര്‍ഷവും അഞ്ച് കുടുംബങ്ങളെയെങ്കിലും വിനോദ സഞ്ചാരികളായി ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. എവിടെ പോയാലും തങ്ങളുടെ മാതൃഭാഷയുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കാന്‍ അദ്ദേഹം ഇന്ത്യന്‍ – അമേരിക്കന്‍ സമൂഹത്തെ ആഹ്വാനം ചെയ്തു.

ഐക്യരാഷ്ട്ര സംഘടനയുടെ 74ാമതു സമ്മേളനത്തോടനുബന്ധിച്ചുള്ള കാലാവസ്ഥാ ഉച്ചകോടി 2019ല്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍



ആഗോള കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിച്ചതിനു ഞാന്‍ യു.എന്‍. സെക്രട്ടറി ജനറലിനോടു നന്ദി പറയുന്നു. 
കഴിഞ്ഞ വര്‍ഷം ചാംപ്യന്‍ ഓഫ് ദ് എര്‍ത്ത് അവാര്‍ഡ് ലഭിച്ചശേഷം ഇതാദ്യമായാണ് എനിക്ക് ഐക്യരാഷ്ട്ര സംഘടനയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കുന്നത്. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനെത്തി ആദ്യം പങ്കെടുക്കുന്ന യോഗം കാലാവസ്ഥയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉള്ളതാണ് എന്നതില്‍ എനിക്കു സന്തോഷമുണ്ട്. 
ബഹുമാനപ്പട്ടവരേ, 
കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനായി വിവിധ രാഷ്ട്രങ്ങള്‍ പലവിധ ശ്രമങ്ങള്‍ നടത്തിവരികയാണ്. 
കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ഗൗരവമേറിയ വെല്ലുവിളികള്‍ മറികടക്കുന്നതിനു നാം ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ലക്ഷ്യപ്രാപ്തി നേടാന്‍ പര്യാപ്തമല്ലെന്ന വസ്തുത അംഗീകരിക്കാന്‍ നാം തയ്യാറാകണം. 
വിദ്യാഭ്യാസം മുതല്‍ മൂല്യങ്ങള്‍ വരെയും ജീവിതശൈലി മുതല്‍ വികസന തത്വശാസ്ത്രം വരെയും, എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന സമഗ്ര സമീപനമാണ് ഇന്ന് ആവശ്യം. ഇടപെടുന്ന രീതിയില്‍ തന്നെ മാറ്റം സാധ്യമാക്കുന്ന ആഗോള ജനകീയ പ്രസ്ഥാനമാണു നമുക്ക് ആവശ്യം. 
പ്രകൃതിയോടുള്ള ആദരവ്, വിഭവങ്ങളുടെ നീതിപൂര്‍വകമായ ഉപയോഗം, ആവശ്യങ്ങള്‍ വെട്ടിക്കുറയ്ക്കല്‍, വരുമാനത്തിനനുസരിച്ചു ജീവിക്കല്‍ എന്നിവയൊക്കെ നമ്മുടെ പാരമ്പര്യത്തിന്റെയും ഇന്നു നടത്തുന്ന ശ്രമങ്ങളുടെയും പ്രധാന ഭാഗങ്ങളാണ്. ആവശ്യമാണു നിറവേറ്റപ്പെടേണ്ടത്, അത്യാഗ്രഹമല്ല എന്നതാണു നമ്മെ നയിക്കുന്ന ആശയം. 
അതുകൊണ്ടുതന്നെ ഇന്ത്യ ഇപ്പോള്‍ വന്നിരിക്കുന്നത് ഈ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ചു പറയാന്‍ മാത്രമല്ല, പ്രായോഗിക സമീപനവും പ്രവര്‍ത്തന പദ്ധതിയും അവതരിപ്പിക്കാന്‍കൂടിയാണ്. ഒരു ഔണ്‍സ് പരിശീലനം ഒരു ടണ്‍ പ്രസംഗത്തേക്കാള്‍ വലുതാണെന്നു ഞങ്ങള്‍ കരുതുന്നു. 
ഇന്ത്യ ഫോസിലിതര ഊര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുകയാണ്. 2022 ആകുമ്പോഴേക്കും പുനരുപയോഗിക്കാവുന്ന ഊര്‍ജ ശേഷി 175 ജിഗാ വാട്‌സും തുടര്‍ന്ന് അത് 450 ജിഗാ വാട്‌സും ആയി ഉയര്‍ത്താനാണു പദ്ധതി. 
ഇ-മൊബിലിറ്റി വഴി ഗതാഗത മേഖല പ്രകൃതിക്ക് ഇണങ്ങുന്നതാക്കാനാണ് ഇന്ത്യയുടെ പദ്ധതി. 
പെട്രോളിലും ഡീസലിലും ചേര്‍ക്കുന്ന ജൈവ ഇന്ധനത്തിന്റെ അനുപാതം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവും ഇന്ത്യ നടത്തിവരികയാണ്. 
15 കോടി കുടുംബങ്ങള്‍ക്കു മാലിന്യമുക്തമായ പാചക വാതകം ഞങ്ങള്‍ ലഭ്യമാക്കിക്കഴിഞ്ഞു. 
ജല സംരക്ഷണത്തിനും മഴവെള്ള സംഭരണത്തിനും ജലവിഭവ വികസനത്തിനുമായി ഞങ്ങള്‍ ജല്‍ ജീവന്‍ മിഷനു തുടക്കമിട്ടു. വരുന്ന ഏതാനും വര്‍ഷത്തേക്ക് ഇതിനായി 50 കോടി ഡോളറോളം ചെലവിടാനാണ് ഇന്ത്യയുടെ പദ്ധതി. 
രാജ്യാന്തര തലത്തില്‍, ഞങ്ങളുടെ രാജ്യാന്തര സൗരോര്‍ജ സഖ്യത്തില്‍ എണ്‍പതോളം രാജ്യങ്ങള്‍ അംഗങ്ങളാണ്. ഇന്ത്യയും സ്വീഡനും മറ്റു പങ്കാളികളുമായി ചേര്‍ന്ന് ഇന്‍ഡസ്ട്രി ട്രാന്‍സിഷന്‍ ട്രാക്കില്‍ ലീഡര്‍ഷിപ്പ് പദ്ധതിക്കു തുടക്കമിടുകയാണ്. സാങ്കേതികവിദ്യയിലെ നവീന ആശയങ്ങള്‍ സംബന്ധിച്ചു സഹകരിക്കുന്നതിനായി ഗവണ്‍മെന്റുകള്‍ക്കും സ്വകാര്യ മേഖലയ്ക്കും വേദിയൊരുക്കാന്‍ ഈ മുന്നേറ്റം സഹായകമാകും. വ്യവസായ മേഖലയ്ക്കു ലോ കാര്‍ബണ്‍ പാത വികസിപ്പിച്ചെടുക്കുന്നതിന് ഇതു ഗുണകരമാകും. 
അടിസ്ഥാന സൗകര്യ രംഗത്തുണ്ടായിട്ടുള്ള നാശം പരിഹരിക്കുന്നതിനായി കൊയലീഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റീസൈലന്റ് ഇന്‍ഫ്രാസ്ട്രക്ചറിനു തുടക്കമിടുകയാണ്  ഇന്ത്യ. ഈ സഖ്യത്തില്‍ ചേരാന്‍ അംഗരാഷ്ട്രങ്ങളെ ഞാന്‍ ക്ഷണിക്കുകയാണ്. 
ഈ വര്‍ഷം ഓഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കുന്നതിനായുള്ള ജനകീയ മുന്നേറ്റത്തിനായി ഞങ്ങള്‍ ആഹ്വാനം ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിമിത്തമുള്ള ദോഷങ്ങള്‍ സംബന്ധിച്ച് ആഗോള ബോധവല്‍ക്കരണത്തിന് ഇത് ഉതകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. 
ബഹുമാനപ്പെട്ടവരേ, 
ഇന്ത്യ പത്തു ലക്ഷം ഡോളര്‍ ചെലവിട്ടു സ്ഥാപിച്ച സൗരോര്‍ജ പാനല്‍ നാളെ യു.എന്‍. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഉദ്ഘാടനം ചെയ്യുകയാണെന്ന് അറിയിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. 
സംസാരിച്ചിരിക്കുന്നതിനുള്ള സമയം കഴിഞ്ഞു; ലോകത്തിന് ഇപ്പോള്‍ ആവശ്യം പ്രവര്‍ത്തനമാണ്. 
നന്ദി. വളരെയധികം നന്ദി. 
കുറിപ്പ്: പ്രധാനമന്ത്രി പ്രസംഗിച്ചതു ഹിന്ദിയിലാണ്. ഏകദേശ തര്‍ജമയാണ് ഇത്. 

സാര്‍വത്രിക ആരോഗ്യ പരിരക്ഷ സംബന്ധിച്ച ഐക്യരാഷ്ട്ര പൊതുസഭയുടെ ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍





സാര്‍വത്രിക ആരോഗ്യ പരിരക്ഷ സംബന്ധിച്ച ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ ഉന്നതതല യോഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 സെപ്റ്റംബര്‍ 23 ന് അഭിസംബോധന ചെയ്തു.
സാര്‍വത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കാന്‍ ഇന്ത്യ കൈക്കൊണ്ട ധീരമായ നടപടികളെ പ്രധാനമന്ത്രി തന്റെ പരാമാര്‍ശത്തില്‍ എടുത്തുകാട്ടി. ആരോഗ്യമെന്നാല്‍ കേവലം രോഗങ്ങളില്‍ നിന്നുള്ള മുക്തി മാത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതം ഓരോ വ്യക്തിയുടെയും അവകാശമാണ്. ഇത് ഉറപ്പു വരുത്തേണ്ടത് ഗവണ്‍മെന്റുകളുടെ ബാധ്യതയാണ്.
ഇന്ത്യ ഈ വിഷയത്തില്‍ സമഗ്രമായൊരു സമീപനം കൈക്കൊള്ളുകയും ആരോഗ്യ പരിരക്ഷയുടെ നാലു സുപ്രധാന തൂണുകളെ ആധാരമാക്കി പ്രവര്‍ത്തിക്കുകയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു:
– പ്രതിരോധ ആരോഗ്യ പരിചരണം
– താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യ പരിചരണം
– സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തല്‍
– ദൗത്യ രൂപത്തിലുള്ള നടത്തിപ്പ്
യോഗ, ആയുര്‍വേദം, ഫിറ്റ്‌നസ് എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ കൊടുത്തുകൊണ്ട് പ്രതിരോധ ആരോഗ്യ പരിചരണം പ്രോത്സാഹിപ്പിച്ചതും, 1,25000 സൗഖ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതും ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, വിഷാദരോഗം മുതലായവ നിയന്ത്രിക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. ഇ-സിഗരറ്റുകളുടെ നിരോധനം, ശുചിത്വ ഇന്ത്യ പ്രചാരണത്തിലൂടെ വര്‍ദ്ധിച്ച അവബോധം സൃഷ്ടിക്കല്‍, പ്രതിരോധ കുത്തിവെപ്പ് പ്രചാരണ പരിപാടികള്‍ മുതലായവ ആരോഗ്യ പരിപോഷണത്തിന് വഴിതെളിച്ചു.
‘താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താന്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക്, ആയുഷ്മാന്‍ ഭാരതിന് ഇന്ത്യ തുടക്കമിട്ടു. ഈ പദ്ധതിയ്ക്ക് കീഴില്‍ അഞ്ഞൂറ് ദശലക്ഷം പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയ്ക്ക് വരെ (7000 ഡോളറിലധികം) സൗജന്യ ചികിത്സാ സൗകര്യം ലഭ്യമാക്കും. എണ്ണൂറിലധികം തരം അവശ്യമരുന്നുകള്‍ താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്ന അയ്യായിരത്തിലധികം പ്രത്യേക ഫാര്‍മസികളും ആരംഭിച്ചിട്ടുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു.
ഗുണനിലവാരമുള്ള ആരോഗ്യ വിദ്യാഭ്യാസവും ആരോഗ്യ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനവും ഉറപ്പു വരുത്താന്‍ ഇന്ത്യ കൈക്കൊണ്ടിട്ടുള്ള നിരവധി ചരിത്രപരമായ നടപടികളും അദ്ദേഹം പരാമര്‍ശിച്ചു.
ആരോഗ്യ മേഖലയിലെ ദൗത്യ രൂപത്തിലുള്ള ഇടപെടലുകളെക്കുറിച്ച് പരാമര്‍ശിക്കവെ, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ പോഷകാഹാര ദൗത്യത്തിന്റെ പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. ആഗോള ലക്ഷ്യമായ 2030 ന് അഞ്ചു വര്‍ഷം മുമ്പ് 2025 ഓടെ ക്ഷയ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം എടുത്തു പറഞ്ഞു. വായു മലിനീകരണം വഴിയും, മൃഗങ്ങളില്‍നിന്നും പകരുന്ന രോഗങ്ങള്‍ക്കെതിരായ പ്രചാരണവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പരിശ്രമങ്ങള്‍ അതിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. ടെലി മെഡിസിനിലൂടെ താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതിന് നിരവധി രാജ്യങ്ങളെ, പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളെ ഇന്ത്യ സഹായിച്ചിട്ടുണ്ട്.
‘സാര്‍വത്രിക ആരോഗ്യ പരിരക്ഷ: ആരോഗ്യകരമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായി ഒരുമിച്ചു നീങ്ങല്‍’ എന്ന വിഷയത്തിലാണ് സമ്മേളനം ചേര്‍ന്നത്. 2030 ഓടെ സാര്‍വത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുന്നത് ത്വരിതപ്പെടുത്തുന്നതില്‍ രാഷ്ട്രത്തലവന്‍മാരുടെ രാഷ്ട്രീയ പ്രതിബദ്ധത നേടിയെടുക്കാന്‍ ആഗോള സമൂഹത്തെ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
യു.എന്‍ അംഗത്വമുള്ള ഏകദേശം 160 രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ സംസാരിക്കുന്നുണ്ട്.
സാമ്പത്തിക ബാധ്യതാ സംരക്ഷണം, ഗുണനിലവാരമുള്ള അവശ്യ ആരോഗ്യ പരിചരണ സേവനങ്ങള്‍, എല്ലാവര്‍ക്കും സുരക്ഷിതവും ഗുണനിലവാരമുള്ളതും താങ്ങാവുന്ന നിരക്കിലുള്ളതുമായ അവശ്യ മരുന്നുകളുടെയും വാക്‌സിനുകളുടെയും ലഭ്യത ഉറപ്പാക്കല്‍ മുതലായവ ഉള്‍പ്പെടെ 2030 ഓടെ സാര്‍വത്രിക ആരോഗ്യ രക്ഷ കൈവരിക്കുമെന്ന് 2015 ല്‍ രാഷ്ട്രത്തലവന്‍മാരും ഗവണ്‍മെന്റുകളും ഉറപ്പു നല്‍കിയിരുന്നു.

പ്രധാനമന്ത്രി പസഫിക് ദ്വീപ് രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി




ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ 74-ാമത് പൊതുയോഗത്തിനിടെ ഇന്ത്യ-പസഫിക് ദ്വീപ് വികസന രാജ്യങ്ങളിലെ (പി.എസ്.ഐ.ഡി.എസ്) നേതാക്കളുടെ യോഗം 2019 സെപ്റ്റംബര്‍ 24 ന് ചേര്‍ന്നു. ഫിജി, മാര്‍ഷല്‍ ദ്വീപുകളിലെ കിരിബാത്തി റിപ്പബ്ലിക്, ഫെഡറല്‍ സ്റ്റേറ്റുകളായ മൈക്രോനേഷ്യ, റിപ്പബ്ലിക്ക് ഓഫ് നൗറൂ, റിപ്പബ്ലിക്ക് ഓഫ് പലാവൂ, പാപ്വാ ന്യൂഗിനിയ, സമോവ, സോളമന്‍ ദ്വീപുകള്‍, ടോംഗ, തുവാലു, വനുവാട്ടു തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങളുടെ തലവന്മാര്‍ യോഗത്തില്‍ പങ്കെടുത്തു.
ആക്ട്, ഈസ്റ്റ് നയം ഉരുത്തിരിഞ്ഞതോടെ പസഫിക് ദ്വീപ് രാജ്യങ്ങളോടുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമായി. അത് ഇന്ത്യ-പസഫിക് സഹകരണ ഫോറത്തിന്റെ (എഫ്.ഐപി.ഐ.സി) രൂപീകരണത്തിലേയ്ക്ക് വഴിതെളിയിച്ചു. ഫിപിക്കിന്റെ ഒന്നാം യോഗം 2015 ല്‍ ഫിജിയിലും, രണ്ടാമത്തേത് ജയ്പൂരിലും നടന്നു. പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ ഒരു ഉറ്റ പങ്കാളിയാവാനും അവരുടെ വികസന കാര്യങ്ങളില്‍ സഹായിക്കാനുമുള്ള ഇന്ത്യയുടെ ആഗ്രഹം ഫിപിക് ഉച്ചകോടികളില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തിനിടെ പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാന്‍ വികസന അനുഭവസമ്പത്ത് പങ്കിടല്‍, പുനരുപയോഗ ഊര്‍ജ്ജ രംഗത്തെ സഹകരണം, പുതുതായി ആരംഭിച്ച ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യത്തിനായുള്ള സഖ്യത്തില്‍ ചേരല്‍, ശേഷി വികസനം, ഇന്ത്യ- യു.എന്‍ വികസന പങ്കാളിത്ത നിധിക്ക് കീഴില്‍ ഭാവിയിലെ ഇന്ത്യ-പി.എസ്.ഐ.ഡി.എസ്. സഹകരണത്തിനുള്ള മാര്‍ഗ്ഗ രേഖ മുതലായ വിഷയങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യയ്ക്കും, പി.എസ്.ഐ.ഡി.എസിനും ഒരേ പോലുള്ള മൂല്യങ്ങളും ഭാവിയുമാണുള്ളതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും, അവരെ ശാക്തീകരിക്കുന്നതിലും, അസമത്വം കുറയ്ക്കുന്നതിലും, വികസന നയങ്ങള്‍ ഏവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവും ആയിരിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ നേരിടുന്നതില്‍ ഇന്ത്യ തുല്യമായി പ്രതിബദ്ധരാണെന്ന് പറഞ്ഞ അദ്ദേഹം പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ക്ക് തങ്ങളുടെ വികസന ലക്ഷ്യങ്ങള്‍ നേരിടുന്നതിനുള്ള ശ്രമങ്ങളില്‍ ആവശ്യമായ വികസന സാങ്കേതിക സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ യാഥാര്‍ത്ഥ്യം ഊന്നിപ്പറഞ്ഞ ശ്രീ. നരേന്ദ്ര മോദി മൊത്തം ഊര്‍ജ്ജ ഉപയോഗത്തില്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യവശങ്ങള്‍ കൂറയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി. ബദല്‍ ഊര്‍ജ്ജവികസിപ്പിക്കുന്നതില്‍ തങ്ങളുടെ അനുഭവസമ്പത്ത് പങ്കിടുന്നതിനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം അറിയിച്ചു. മേഖലയിലെ നിരവധി രാജ്യങ്ങള്‍ അന്താരാഷ്ട്ര സൗര സഖ്യത്തില്‍ ചേര്‍ന്നതില്‍ അദ്ദേഹം തൃപ്തി പ്രകടിപ്പിക്കുകയും ഈ ഉദ്യമത്തില്‍ പങ്കാളിയാവാന്‍ മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്തു. ദുരന്ത പ്രതിരോധ ശേഷിയുള്ള അടിസ്ഥാന സൗകര്യ സൃഷ്ടിക്കായുള്ള സഖ്യത്തില്‍ ചേരാനും പ്രധാനമന്ത്രി പി.എസ്.ഐ.ഡി. നേതാക്കളെ ക്ഷണിച്ചു.
‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം’, എല്ലാവരുടെയും വിശ്വാസത്തോടെ’ എന്ന മൂല മന്ത്രത്തിന്റെ അന്തസത്തയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി ശ്രീ. മോദി 12 ദശലക്ഷം ഡോളറിന്റെ ഗ്രാന്റ് പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ക്കായി പ്രഖ്യാപിച്ചു. ഓരോ രാജ്യത്തിനും ഒരു ദശലക്ഷം ഡോളര്‍ വീതം ലഭിക്കും. തങ്ങള്‍ക്ക് ഇഷ്ടമുള്ള വികസന പദ്ധതിക്കായി ഇത് ഉപയോഗിക്കാം. ഇതിന് പുറമെ സൗരോര്‍ജ്ജം, പുനരുപയോഗ ഊര്‍ജ്ജം, കാലാവസ്ഥയുമായി ബന്ധപ്പെട്ട പദ്ധതികള്‍ തുടങ്ങിയ ഏറ്റെടുക്കുന്നതിന് 150 ദശലക്ഷം ഡോളറിന്റെ സൗജന്യ നിരക്കിലുള്ള വായ്പാ സഹായവുംപ്രഖ്യാപിച്ചു.
ശേഷി വികസനത്തിനായി വികസന സഹായം നല്‍കാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് കൊണ്ട്, സാങ്കേതിക വിദഗ്ദ്ധര്‍ക്ക് പരിശീലനം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പങ്കാളിത്ത രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന മുന്‍ഗണനാ മേഖലകളില്‍ ഐ.റ്റി.ഇ.സി. പരിപാടിക്ക് കീഴില്‍ വിദഗ്ദ്ധ കോഴ്‌സുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ ഫോര്‍ ഗുമാനിറ്റി പരിപാടി പ്രകാരം ഏതെങ്കിലുമൊരു പസഫിക് മേഖലാ ഹബ്ബില്‍ ജയ്പൂര്‍ ക്രിതൃമകാല്‍ വച്ച് പിടിപ്പിക്കാനുള്ള ക്യാമ്പ് സംഘടിപ്പിക്കാനുള്ള സന്നദ്ധതയും പ്രധാനമന്ത്രി അറിയിച്ചു.
ജനങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് വിശിഷാതിഥികളുടെ സന്ദര്‍ശന പരിപാടിയും പ്രധാനമന്ത്രി സംഘടിപ്പിച്ചു. ഇത് സംബന്ധിച്ച് പസഫിക്കിലെ സമുന്നത വ്യക്തികള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാം. പസഫിക് ദ്വീപ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഒരു പാര്‍ലമെന്ററി പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. 2020 ന്റെ ആദ്യ പകുതിയില്‍ മോഴ്‌സ്‌ബൈ തുറമുഖത്ത് നടക്കുന്ന മൂന്നാം ഫിപിക് ഉച്ചകോടിയിലേയ്ക്ക് എല്ലാ നേതാക്കളെയും പ്രധാനമന്ത്രി ക്ഷണിച്ചു.
പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്യമങ്ങളെ സ്വാഗതം ചെയ്ത പസഫിക് ദ്വീപ് രാഷ്ട്ര നേതാക്കള്‍ തങ്ങളുടെ അതത് ഗവണ്‍മെന്റുകളുടെ പൂര്‍ണ്ണ പിന്‍തുണയും ഉറപ്പ് നല്‍കി.

നേതൃത്വം പ്രധാനമാണ് : ‘സമകാലീന ലോകത്ത് മഹാത്മാഗാന്ധിയുടെ പ്രസക്തി’



അക്രമരാഹിത്യത്തിന്റെയും, സമാധാനത്തിന്റെയും ആഗോള പ്രതീകമായ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തുള്ള ഇക്കോ സോക്ക് ചേമ്പറില്‍, ഐക്യരാഷ്ട്രസഭയുടെ 74-ാം പൊതുസമ്മേളനത്തിനിടെ ഒരു ഉന്നതതല പരിപാടി സംഘടിപ്പിച്ചു.
യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ- ഇന്‍, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂംഗ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന, ജമൈക്ക പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നസ്, ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഭൂട്ടാന്‍ പ്രധാനമന്ത്രി ലോത്തേ ഷെറിംഗ്, വടക്കന്‍ കൊറിയയിലെ പ്രഥമ വനിത കിം ജുംഗ് -സൂക്ക്, ഐക്യരാഷ്ട്ര സഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ അംഗരാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വിദേശകാര്യമന്ത്രി ശ്രീ. ഡോ. എസ്. ജയശങ്കര്‍ സ്വാഗതം ആശംസിച്ചു. പരിപാടിയില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ ഒന്നിച്ച് ഗാന്ധി സോളാര്‍ പാര്‍ക്ക് (ഐക്യരാഷ്ട്രസഭയ്ക്ക് ഇന്ത്യാ ഗവണ്‍മെന്റ് സംഭാവന ചെയ്തത്), ഓള്‍ഡ് വെസ്റ്റ് ബറിയിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് കോളേജിലെ ഗാന്ധി സമാധാന പൂന്തോട്ടം എന്നിവ ഉദ്ഘാടനം ചെയ്തു. യു.എന്‍. പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ മഹാത്മാഗാന്ധി സ്മാരക പ്രത്യേക തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും അവര്‍ നിര്‍വ്വഹിച്ചു.
20-ാം നൂറ്റാണ്ടില്‍ മനുഷ്യന്റെ വര്‍ദ്ധിച്ച സ്വാതന്ത്ര്യത്തിന് വേണ്ടി മഹാത്മാഗാന്ധി നല്‍കിയ സംഭാവനകള്‍, ഏവരുടെയും ക്ഷേമം (സര്‍വ്വോദയ), അധസ്ഥിതരുടെ ഉന്നമനം (അന്ത്യോദയ), പാരിസ്ഥിതിക സുസ്ഥിരതയെ കുറിച്ച് ദീര്‍ഘ ദൃഷ്ടിയായ ആശങ്ക മുതലായവ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ മുഖ്യ പ്രഭാഷണത്തില്‍ വിവരിച്ചു.
കൂട്ടായ ഇച്ഛാശക്തി, ഒരു പോലെയുള്ള ഭാഗധേയം, സാന്‍മാര്‍ഗ്ഗിക ലക്ഷ്യം, ജനകീയ പ്രസ്ഥാനങ്ങള്‍, വ്യക്തിപരമായ ഉത്തരവാദിത്വം എന്നിവയില്‍ മഹാത്മാ ഗാന്ധിക്കുണ്ടായിരുന്ന വിശ്വാസം ഇന്നത്തെ കാലത്തിന്റെയും കൂടപ്പിറപ്പാണ്.
അക്രമാസക്തമായ ഏറ്റുമുട്ടല്‍, ഭീകരത, സാമ്പത്തിക അസമത്വങ്ങള്‍, സാമൂഹിക സാമ്പത്തിക ഇല്ലായ്മകള്‍, പകര്‍ച്ച വ്യാധികള്‍, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളി മുതലായവ ജനങ്ങളെയും, രാജ്യങ്ങളെയും, സമൂഹങ്ങളെയും ബാധിക്കുന്നു. ഈ വിഷയങ്ങളില്‍ ഓരോന്നിനെയും നേരിടുന്നതില്‍ നേതൃത്വം നിര്‍ണ്ണായകമാണ്. ഗാന്ധിജി പരിപോഷിപ്പിച്ച മൂല്യങ്ങള്‍ അവബോധമുള്ള നേതൃത്വത്തിന് സാന്‍മാര്‍ഗ്ഗിക ദിശാബോധമായി നിലകൊള്ളും.
ഏത് നയവും, ഏത് പ്രവൃത്തിയും വിലയിരുത്തുന്നതിന് ഗാന്ധിജി നമുക്കൊരു മാന്ത്രിക രക്ഷായന്ത്രം തന്നു. നിര്‍ദ്ദിഷ്ട പ്രവൃത്തി നാം കാണുന്ന ഏറ്റവും പാവപ്പെട്ട മനുഷ്യന്റെ ജീവിതം, അന്തസ്സ്, ഭാഗധേയം എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തുമോ എന്ന് വിലയിരുത്തണം. ശുചീകരണം, ഗര്‍ഭിണികളുടെ ആരോഗ്യം, പ്രഥമിക വിദ്യാഭ്യാസം, ലിംഗ സമത്വം, സ്ത്രീ ശാക്തീകരണം വിശപ്പ് കുറയ്ക്കല്‍, വികസനത്തിനായി പങ്കാളിത്തം ഉറപ്പാക്കല്‍ മുതലായവ എം.ഡി.ജി. കളോ, എസ്.ഡി.ജി. കളോ രൂപകല്‍പ്പന ചെയ്യുന്നതിന് വളരെ മുമ്പ് തന്നെ ഗാന്ധിയന്‍ ജീവിതത്തിന്റെ അടിത്തറയായിരുന്നു. ചുരുക്കത്തില്‍ ഗാന്ധിയന്‍ തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍.
ഗാന്ധിയന്‍ ചിന്തകള്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചുകൊണ്ട്, മഹാത്മാ ഗാന്ധിയുടെ പൈതൃകം വരും തലമുറകള്‍ക്കായി ഈട് നില്‍ക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു. വംശം, മതം, രാജ്യങ്ങള്‍ എന്നിവയ്ക്കതീതമാണ് മഹാത്മാഗാന്ധിയുടെ നാമധേയമെന്നും 21-ാം നൂറ്റാണ്ടിന്റെ പ്രവാചക ശബ്ദമായി അത ഉരുത്തിരിഞ്ഞിട്ടുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഗാന്ധി ഒരു ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു. അദ്ദേഹം ദേശീയവാദിയും, അന്തര്‍ദേശീയ വാദിയും, പാരമ്പര്യവാദിയും, പരിഷ്‌ക്കരണ വാദിയും, പരിഷ്‌ക്കര്‍ത്താവും, രാഷ്ട്രീയ നേതാവും, ആത്മീയ ഗുരുവും, എഴുത്തുകാരനും, ചിന്തകനും, സമാധാനവാദിയും, സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള ഒരു പ്രവര്‍ത്തകനുമായിരുന്നു. അക്രമരാഹിത്യത്തോടും, പരമമായ മാനവികതയോടുമുള്ള ആസക്തിയുടെ പേരില്‍ മാത്രമല്ല ലോകം മഹാത്മാഗാന്ധിയെ ഓര്‍ക്കുന്നത് മറിച്ച് പൊതു ജീവിതത്തില്‍ സ്ത്രീയെയും, പുരുഷനെയും, രാഷ്ട്രീയ ആശയങ്ങളെയും, ഗവണ്‍മെന്റ് നയങ്ങളെയും, ഭൂമിയെ കുറിച്ചുള്ള പ്രതീക്ഷകളെയും പരീക്ഷിച്ച് നോക്കാനുള്ള അളവ്‌കോല്‍ എന്ന നിലയ്ക്ക് കൂടിയാണ്.

ഇന്നത്തെ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയുടെ പ്രസക്തിയെ കുറിച്ച് ഇക്കോസോക്ക് ചേംബറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം



സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്
പ്രസിഡന്റ് മൂണ്‍
പ്രധാനമന്ത്രി ലീ
പ്രധാനമന്ത്രി ഷേയ്ഖ് ഹസീന
പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നസ്
പ്രധാനമന്ത്രി ആര്‍ഡേണ്‍
പ്രധാനമന്ത്രി ലോത്തേ ഷെറിംഗ്
എക്‌സലന്‍സികളെ, സുഹൃത്തുക്കളെ,
ഇന്നത്തെ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയുടെ പ്രസക്തിയെ കുറിച്ച് അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികത്തില്‍  ചര്‍ച്ച ചെയ്യാനാണ് നാം ഇന്ന്  ഇവിടെ കൂടിയിരിക്കുന്നത്.
ഇവിടെയുള്ള എല്ലാ വിശിഷ്ട അതിഥികളേയും ഞാന്‍ സ്വാഗതം ചെയ്യുന്നു.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍   ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയതിന് ഐക്യരാഷ്ട്രസഭയ്ക്ക് ഞാന്‍ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.
ഗാന്ധിജി ഇന്ത്യക്കാരന്‍ ആയിരുന്നെങ്കിലും അദ്ദേഹം ഇന്ത്യയ്ക്ക് മാത്രം വേണ്ടിയുള്ള ആളായിരുന്നില്ല. ഇന്ന് ഈ വേദി അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. 
ഭരണവുമായി വിദൂര ബന്ധമില്ലാത്ത സത്യവും, അഹിംസയും മാത്രം കരുത്തായ ഒരാള്‍ ശതാബ്ദങ്ങള്‍ പഴക്കമുള്ള സാമ്രാജ്യത്തെ കുലുക്കി എന്നു മാത്രമല്ല. നിരവധി രാജ്യസ്‌നേഹികളില്‍ സ്വാതന്ത്ര്യത്തിന്റെ അഭിവാഞ്ജ പതിപ്പിച്ചുവെന്നതും ചരിത്രത്തിലെവിടെയും കാണാത്ത കാര്യമാണ്. 
മഹാത്മാഗാന്ധി അത്തരത്തില്‍ ഒരു വ്യക്തിയായിരുന്നു. അധികാരത്തില്‍ നിന്ന് വളരെ ദൂരെയായിരുന്നെങ്കിലും ഇന്നും അദ്ദേഹം കോടിക്കണക്കിന് ജനങ്ങളുടെ മനസ്സുകളെ നിയന്ത്രിക്കുന്നു. 
നിങ്ങള്‍ക്ക് ഊഹിക്കാം. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയാണ് ജനങ്ങള്‍ക്ക് ആകൃഷ്ടമായതെന്ന്. അത് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ആയാലും, നെല്‍സണ്‍ മണ്ടേല ആയാലും അവരുടെ ആശയങ്ങളുടെ അടിസ്ഥാനം മഹാത്മാഗാന്ധിയായിരുന്നു. ഗാന്ധി ദര്‍ശനങ്ങളായിരുന്നു. 
സുഹൃത്തുക്കളെ,
ഇന്ന് ജനാധിപത്യത്തിന് പരിമിതമായ ഒരു അര്‍ത്ഥമേയുള്ളൂ. അതായത്, ജനങ്ങള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഗവണ്‍മെന്റിനെ തിരഞ്ഞെടുക്കുകയും, ജനാഭിലാഷങ്ങള്‍ക്കനുസൃതമായി ആ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കണമെന്നാണ്. പക്ഷേ മഹാത്മാ ഗാന്ധി ഊന്നല്‍ നല്‍കിയത് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തിയിലാണ്. ജനങ്ങള്‍ ഭരണത്തെ ആശ്രയിക്കാതെ സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള ദിശയാണ് അദ്ദേഹം കാണിച്ചുതന്നത്.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു മഹാത്മാ ഗാന്ധി. പക്ഷേ ഒരു നിമിഷം നാം ചിന്തിച്ചിട്ടുണ്ടോ, ഒരു സ്വതന്ത്ര രാഷ്ട്രത്തിലാണ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജി എന്ത് ചെയ്യുമായിരുന്നു ?
അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ പോരാടിയെന്നത് പ്രധാനപ്പെട്ടതാണ്. പക്ഷേ, ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളുടെ മൊത്തം വികാസം അതല്ല. ഗവണ്‍മെന്റിനെ ആശ്രയിക്കാത്തൊരു സാമൂഹിക സംവിധാനത്തിന് ഗാന്ധിജി വഴിയൊരുക്കി. 
മഹാത്മാഗാന്ധി മാറ്റം കൊണ്ടുവന്നത് പരക്കെ അറിയപ്പെടുന്ന ഒന്നാണ്. 
അതോടൊപ്പം തന്നെ അദ്ദേഹം ജനങ്ങളുടെ ആന്തരിക ശക്തിയെ ഉണര്‍ത്തുകയും മാറ്റം കൊണ്ടുവരാനായി അവരെ ഉദ്ബുദ്ധരാക്കുകയും ചെയ്തു.
ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ലെങ്കിലും, സ്വരാജിന്റെയും, സ്വാശ്രയത്തിന്റെയും അടിസ്ഥാനഘടകങ്ങളുമായി അദ്ദേഹം മുന്നോട്ട് പോകുമായിരുന്നു.
ഇന്ത്യ ഇന്ന് നേരിടുന്ന വന്‍ വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വലിയൊരു മാധ്യമമായി മാറിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷം ജനകീയ പങ്കാളിത്തത്തിന് ഞങ്ങള്‍ മുന്‍ഗണന നല്‍കിയിരുന്നു. ശുചിത്വ ഭാരത ദൗത്യമായാലും, ഡിജിറ്റല്‍ ഇന്ത്യയായാലും ജനങ്ങള്‍ സ്വയം തന്നെയാണ് ഈ പ്രചാരണ പരിപാടികള്‍ ഇന്ന് നയിക്കുന്നത്.

സുഹൃത്തുക്കളെ,
മഹാത്മജി പറയാറുണ്ടായിരുന്നു, അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സന്ദേശമെന്ന്. ഗാന്ധിജി ഒരിക്കലും തന്റെ ജീവിതം കൊണ്ട് സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ ജീവിതം പ്രചോദനത്തിന് ഹേതുവാണ്. എങ്ങനെ ബോധ്യപ്പെടുത്താം എന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പക്ഷേ ഗാന്ധിജിയുടെ ദര്‍ശനം എങ്ങനെ പ്രചോദിപ്പിക്കാം എന്നതായിരുന്നു.
ജനാധിപത്യത്തോടുള്ള ഗാന്ധിജിയുടെ ആത്മാര്‍ത്ഥതയുടെ കരുത്തുമായി ബന്ധപ്പെട്ട ഒരു സംഭവം എനിക്ക് നിങ്ങളോട് പറയണമെന്നുണ്ട്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ വര്‍ദ്ധിച്ച വികാരത്തോടെ എനിക്കൊരു തൂവാല കാണിച്ചു തന്നു. തന്റെ വിവാഹ വേളയില്‍ ഗാന്ധിജി അവര്‍ക്ക് സമ്മാനിച്ച ഖാദിയില്‍ തുന്നിയ കൈലേസായിരുന്നു അത്. 
ഒന്നാലോചിച്ചുനോക്കൂ, ആശയങ്ങളുടെ പേരില്‍ കലഹിച്ചിരുന്ന അവരോട് അദ്ദേഹം എത്രത്തോളം സംവേദനക്ഷമതയാണ് പ്രകടിപ്പിച്ചതെന്ന്. സ്വാതന്ത്ര്യസമരത്തില്‍ താന്‍ പോരാളികള്‍ക്കെതിരെയും തനിക്കെതിരായവരോടും അദ്ദേഹത്തിന് ബഹുമാനമായിരുന്നു. അവരുടെ ക്ഷേമമാണ് അദ്ദേഹം ആഗ്രഹിച്ചത്. 
സുഹൃത്തുക്കളെ,
ആദര്‍ശങ്ങളോടുള്ള ഈ പ്രതിബദ്ധതയാണ് ഏവരും അകറ്റി നിര്‍ത്തേണ്ട ഏഴ് വൈകൃതങ്ങളിലേക്ക് ഗാന്ധിജിയുടെ ശ്രദ്ധ തിരിച്ചത്. അവ ഇവയാണ് : 
ജോലി ഇല്ലാതെയുള്ള സമ്പത്ത്
മനസ്സാക്ഷി ഇല്ലാത്ത സന്തോഷം
സ്വഭാവഗുണമില്ലാത്ത വിജ്ഞാനം
ധാര്‍മ്മികതയില്ലാത്ത ബിസിനസ്സ്
ധാര്‍മ്മികതയില്ലാത്ത മതം
ആദര്‍ശമില്ലാത്ത രാഷ്ട്രീയം
കാലാവസ്ഥാ വ്യതിയാനമോ, ഭീകരതയോ, അഴിമതിയോ, സ്വാര്‍ത്ഥമായ സാമൂഹിക ജീവിതമോ അവിടെയെല്ലാം ഗാന്ധിജിയുടെ ഈ തത്വങ്ങള്‍ മാനവികതയെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗദര്‍ശകങ്ങളായി മാറും. 
ഗാന്ധിജി കാട്ടിത്തന്ന പാത മെച്ചപ്പെട്ടൊരു ലോകം സൃഷ്ടിക്കുന്നതില്‍ പ്രചോദനമേകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഗാന്ധിജിയുടെ ആശയങ്ങള്‍ മാനവികതയോടൊപ്പം ഒഴുകുന്നത് തുടരുന്നിടത്തോളം, ഗാന്ധിജിയുടെ പ്രചോദനവും, പ്രസക്തിയും നമ്മോടൊപ്പമുണ്ടാകും.
ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാം എന്റെ കൃതജ്ഞത !
നന്ദി.

ശുചിത്വ ഭാരത യജ്ഞത്തിനുള്ള ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌ക്കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങി





ബില്‍ ആന്റ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌ക്കാരം ശുചിത്വ ഭാരത യജ്ഞത്തിന്റെ പേരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഏറ്റുവാങ്ങി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തോട് അനുബന്ധിച്ചാണ് പുരസ്‌ക്കാര ചടങ്ങ് നടന്നത്.
ശുചിത്വ ഭാരത യജ്ഞത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയും അതിനെ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്ത ഇന്ത്യാക്കാര്‍ക്കായി പ്രധാനമന്ത്രി പുരസ്‌ക്കാരം സമര്‍പ്പിച്ചു.
‘ശുചിത്വ ഭാരത യജ്ഞത്തിന്റെ വിജയത്തിന് കാരണക്കാര്‍ ഇന്ത്യയിലെ ജനങ്ങളാണ്. അവര്‍ ഇതിനെ തങ്ങളുടെ സ്വന്തം പ്രസ്ഥാനമാക്കി മാറ്റുകയും ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു’, പുരസ്‌ക്കാരം സ്ഥീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഈ പുരസ്‌ക്കാരം സ്വീകരിക്കാന്‍ കഴിഞ്ഞതിനെ വ്യക്തിപരമായി സാര്‍ത്ഥകമായ നിമിഷമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, 130 കോടി ഇന്ത്യാക്കാര്‍ ഒരു പ്രതിജ്ഞയെടുത്താല്‍ ഏത് വെല്ലുവിളിയും മറികടക്കാനാവുമെന്നതിന് തെളിവാണ് ശുചിത്വ ഭാരത യജ്ഞമെന്ന് ചൂണ്ടിക്കാട്ടി. ശുചിത്വ ഭാരതമെന്ന മഹാത്മാ ഗാന്ധിയുടെ സ്വപ്നം നിറവേറ്റുന്നതില്‍ ഇന്ത്യ ശ്രദ്ധേയമാകുംവിധം പുരോഗമിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 11 കോടിയിലധികം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചത് റെക്കോര്‍ഡാണ്. രാജ്യത്തിലെ പാവപ്പെട്ടവര്‍ക്കും, സ്ത്രീകള്‍ക്കുമാണ് ഈ യജ്ഞം കൊണ്ട് കൂടുതല്‍ പ്രയോജനപ്പെട്ടത്’ , പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 11 കോടി ശൗചാലയങ്ങളുടെ നിര്‍മ്മാണം ശുചിത്വ, ആരോഗ്യ ഗുണങ്ങള്‍ക്ക് പുറമെ, ഗ്രാമങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ആക്കമേകി, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തില്‍ ശുചീകരണ നടപടികള്‍ മെച്ചപ്പെടുത്തേണ്ടതിനെ കുറിച്ച് സംസാരിക്കവെ, ഇന്ത്യ അതിന്റെ വൈദഗ്ധ്യവും, പരിചയ സമ്പത്തും മറ്റ് രാഷ്ട്രങ്ങളുമായി പങ്കിടാന്‍ തയ്യാറാണെന്നും ശുചിത്വ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് കൂട്ടായ ശ്രമങ്ങള്‍ക്ക് ഇത് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജല്‍ ജീവന്‍ ദൗത്യം, ഫിറ്റ് ഇന്ത്യാ തുടങ്ങിയ ദൗത്യ രൂപത്തിലുള്ള പ്രസ്ഥാനങ്ങളിലൂടെ പ്രതിരോധ ആരോഗ്യ പരിചരണത്തിലേയ്ക്കുള്ള ഇന്ത്യയുടെ ഉദ്യമങ്ങളെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ന്യൂയോര്‍ക്കിലെ ബ്ലൂബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണം




സുഹൃത്തുക്കളെ!
ആഗോള വ്യാപാരത്തിന്റെയും സമ്പദ്ഘടനയുടെയും നാഡി കേന്ദ്രമായ ന്യൂയോര്‍ക്കില്‍ നിങ്ങളോടൊപ്പം കൂടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. ഇന്ത്യയുടെ ചിന്തകളെയും പ്രത്യാശകളേയും ഇന്ത്യയുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും ഇന്ത്യയുടെ വളര്‍ച്ചാഗാഥയേയും അതിന്റെ ഭാവി ദിശയേയുംകുറിച്ച് സംസാരിക്കാനായി എനിക്ക് അവസരം നല്‍കിയതില്‍ ബ്ലൂബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തിനോട് ഞാന്‍ അതിയായ നന്ദിരേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളെ,
അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുമായി ജനങ്ങളെ സമീപിച്ച് കൂടുതല്‍ കൂടുതല്‍ അംഗബലത്തോടെ വീണ്ടും അധികാരത്തില്‍ എത്തിയ ഇന്ത്യയിലെ അതേ ഗവണ്‍മെന്റിനെയാണ് നിങ്ങള്‍ വീണ്ടും ഉറ്റുനോക്കുന്നത്. നിങ്ങളുടെ സംഭാഷണത്തില്‍ നിങ്ങള്‍ പലപ്പോഴും വ്യാപാര പ്രതസ്താവനകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ 130 കോടി ജനങ്ങള്‍ അവരുടെ മനോവികാരങ്ങള്‍ മാത്രമല്ല പ്രകടിപ്പിച്ചത്, അവര്‍ വികസനത്തിന് വലിയ മുന്‍ഗണന നല്‍കികൊണ്ടുള്ള വിധിയാണ് നല്‍കിയത്. വികസനത്തിന് അനുകൂലമായി വന്നിട്ടുള്ള ഈ ശക്തമായ ജനവിധി ശരിക്കും ഇന്ത്യയിലെ പുതിയ അവസരങ്ങളെക്കുറിച്ചുള്ള ഒരു വിളംബരമാണെന്ന് ഇവിടെയിരിക്കുന്ന വ്യാപാരമേധാവികള്‍ക്ക് മനസിലാക്കാന്‍ കഴിയും. വ്യാപാരാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് വളരെ കഠിനവും വിപുലവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഒരു ശങ്കയും കാണിക്കാത്ത ഗവണ്‍മെന്റിനോടൊപ്പമാണ് ഇന്ന് ഇന്ത്യയിലെ ജനങ്ങള്‍ നില്‍ക്കുന്നത്. ഇന്ന് വ്യാപാരലോകത്തേയൂം സമ്പാദ്യസൃഷ്ടിയേയും ബഹുമാനിക്കുന്ന ഒരു ഗവണ്‍മെന്റ് ഇന്ത്യയിലുണ്ട്.
സുഹൃത്തുക്കളെ,
നിങ്ങളുടെ അറിവിലേക്ക് പറയട്ടെ, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ കോര്‍പ്പറേറ്റ് നികുതി വലിയതോതില്‍ കുറച്ചുകൊണ്ടുള്ള തീരുമാനം എടുത്തു. ഇത് നിക്ഷേപത്തിന്റെ തലത്തില്‍ വളരെ വിപ്ലവകരമായ ഒരു നടപടിയാണ്. ഈ തീരുമാനത്തിന് ശേഷം ഞാന്‍ കണ്ടുമുട്ടിയതും ചര്‍ച്ചചെയ്തതുമായ വ്യാപാരലോകത്തിലുള്ളവരെല്ലാം ഇതിനെ ചരിത്രപരമായാണ് കണക്കാക്കുന്നത്. ഈ കാലത്തിനുള്ളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് ഒന്നിന് പുറകെ ഒന്നായി നിരവധി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി നിന്ന 50ലധികം നിയമങ്ങളെ ഞങ്ങള്‍ റദ്ദാക്കി. ഞങ്ങളുടെ പുതിയ ഗവണ്‍മെന്റ് നിലവില്‍ വന്നിട്ട് മുന്നോ-നാലോ മാസമേ ആയിട്ടുള്ളുവെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇത് തുടക്കം മാത്രമാണെന്ന് ഞാന്‍ ഇന്ന് ഈ വേദിയില്‍ നിന്നും പറയുന്നു. ഇനിയും ദീര്‍ഘകാലം മുന്നോട്ടുപേകാനുണ്ട്. ഈ യാത്രയില്‍ ഇന്ത്യയുമായി പങ്കാളികളായി സഞ്ചരിക്കുന്നതിന് ഇത് സുവര്‍ണ്ണാവസരമാണെന്ന് ഞാന്‍ ലോകത്താകമാനമുള്ള വ്യാപാരസമുഹത്തോട് പറയുന്നു.
സുഹൃത്തുക്കളെ,
നമുക്കുണ്ടായ അതിവേഗ വളര്‍ച്ചമൂലം വ്യത്യസ്ത ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന സവിശേഷമായ അവസ്ഥയിലാണ് ഇന്ന് ഇന്ത്യ. നമ്മുടെ ജനങ്ങള്‍ ദാരിദ്ര്യത്തെ അതിവേഗം പരാജയപ്പെടുത്തികൊണ്ട് സാമ്പത്തിക ഗോവണിക്ക് മുകളിലേക്ക് കയറുകയാണ്, അവരുടെ ഉപഭോഗത്തെ വൈവിദ്ധ്യവല്‍ക്കരിക്കുകയാണ്. അതുകൊണ്ട് വളര്‍ച്ചയുള്ള വിപണിയില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വരിക. നമ്മുടെ മധ്യവര്‍ഗ്ഗം എന്നത് ഉല്‍ക്കടമായ അഭിലാഷവും ആഗോള വീക്ഷണമുള്ളവരുമാണ്. അതുകൊണ്ട് ഏറ്റവും ആധുനികമായ പ്രവണതകളെയും സവിശേഷതകളെയും വിലമതിക്കുകയും ചെയ്യുന്ന ഒരു വിപണിയില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് വരിക. ആപ്പ് സമ്പദ്ഘടനയുടെ ഏറ്റവും വലിയ ഉപയോക്താക്കളാണ് നമ്മുടെ യുജനങ്ങള്‍. ആഹാരം മുതല്‍ ഗതാഗതം വരെ ചലച്ചിത്രങ്ങള്‍ മുതല്‍ സാധാരണയില്‍ കവിഞ്ഞ പ്രാദേശിക വിതരണം വരെ, സ്റ്റാര്‍ട്ട് അപ്പുകള്‍ എല്ലാത്തിലൂം വളരെ സമര്‍ത്ഥമായിരിക്കുന്നു. വലിയ വിപണികളിലെ സ്റ്റാര്‍ട്ട് അപ്പുകളില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വരിക. നമ്മുടെ പശ്ചാത്തല സൃഷ്ടികള്‍ മുമ്പൊന്നുമില്ലാത്ത വേഗതയില്‍ വിപുലമാകുകയാണ്. ഹൈവേ മുതല്‍ മെട്രോ വരെ, റെയില്‍വേ മുതല്‍ തുറമുഖങ്ങള്‍ വരെ, വിമാനത്താവളം മുതല്‍ ചരക്ക് നീക്കം വരെ, എല്ലാ മേഖലകളിലും വലിയ നിക്ഷേപം വരികയും വലിയ കാര്യശേഷിയുള്ളതുമാണ്. അതുകൊണ്ട് വലിയ പശ്ചാത്തലാന്തരീക്ഷത്തില്‍ നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് വരിക. നമ്മള്‍ അതിവേഗത്തില്‍ നമ്മുടെ നഗരങ്ങളെ ആധുനികവല്‍ക്കരിക്കുകയും ആധുനിക സാങ്കേതികവിദ്യകൊണ്ടും പൗരസൗഹൃദ പശ്ചാത്തല സൗകര്യങ്ങള്‍ കൊണ്ടും സജ്ജമാക്കുകയുമാണ്. അതുകൊണ്ട് നഗരവല്‍ക്കരണത്തില്‍ നിക്ഷേപം നടത്തണമെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് വരിക. മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ നമ്മള്‍ നമ്മുടെ പ്രതിരോധമേഖല തുറന്നുകൊടുത്തു. ഇന്ത്യയ്ക്കും ലോകത്തിനും വേണ്ടി മേക്ക് ഇന്‍ ഇന്ത്യയെ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, ഇന്ത്യയിലേക്ക് വരിക.
സുഹൃത്തുക്കളെ,
മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്തതരത്തില്‍ ഇന്ത്യയുടെ പശ്ചാത്തലസൗകര്യ വികസനത്തിനായി ഞങ്ങളുടെ ഗവണ്‍മെന്റ് കഴിയുന്നത്ര നിക്ഷേപം നടത്തുകയാണ്. വരും വര്‍ഷങ്ങളില്‍ നാം 100 ലക്ഷം കോടി രൂപ അതായത് 1.3 ട്രില്യണ്‍ യു.എസ്. ഡോളര്‍, ആധുനിക പശ്ചാത്തലസൗകര്യത്തിന് ചെലവഴിക്കാന്‍ പോകുകയാണ്. അതിന് പുറമെ, ലക്ഷക്കണക്കിന് കോടി രൂപ ഇന്ത്യയുടെ സാമൂഹിക പശ്ചാത്തലസൗകര്യത്തിനായി ചെലവഴിക്കുകയാണ്. ഇന്ത്യയുടെ വളര്‍ച്ചയില്‍ അളവിലും ഗുണത്തിലും വലിയ കുതിച്ചുചാട്ടത്തിനുള്ള ഇന്ത്യയുടെഗാഥയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യയെ ഒരു 5 ട്രില്യണ്‍ യു.എസ്. ഡോളറിന്റെ സമ്പദ്ഘടനയെന്ന ഒരു വലിയ ലക്ഷ്യം ഇന്ത്യകുറിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
നമ്മള്‍ അധികാരത്തില്‍ വരുന്ന 2014ല്‍ രാജ്യത്തിന്റെ സമ്പദ്ഘടന ഏകദേശം 2 ട്രില്യണ്‍ യു.എസ്. ഡോളറായിരുന്നു. നമ്മള്‍ 1.5 ട്രില്യണ്‍ യു.എസ്. ഡോളര്‍ നമ്മള്‍ അതില്‍ കൂട്ടിച്ചേര്‍ത്തു. ഇനി 5 ട്രില്യണ്‍ യു.എസ്. ഡോളര്‍ ലക്ഷ്യം നേടിയെടുക്കാനായി നമ്മള്‍ കഠിനപ്രയത്‌നത്തിലാണ് ഇപ്പോള്‍.
സുഹൃത്തുക്കളെ,
ഈ വമ്പന്‍ ലക്ഷ്യം നേടുന്നതിന് നമുക്ക് കഴിവും ധൈര്യവുമുണ്ട്, സാഹചര്യങ്ങളും നമ്മളോടൊപ്പമാണ്. ലോകത്ത് ഒരുമിച്ച് കാണാണ്‍ ബുദ്ധിമുട്ടുള്ള നാല് പ്രധാനപ്പെട്ട ഘടകങ്ങള്‍ ഇന്ന് ഇന്ത്യയുടെ വളര്‍ച്ചാഗാഥയിലുണ്ട്. ജനാധിപത്യം, ജനസംഖ്യ, ആവശ്യങ്ങള്‍, നിശ്ചയദാര്‍ഢ്യം എന്നിവയാണ് ആ നാലു ഘടകങ്ങള്‍. ആദ്യഘടകത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള അവസരവും രാഷ്ട്രീയസ്ഥിരതയും വന്നത് നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ജനാധിപത്യമുള്ളിടത്ത്, രാഷ്ട്രീയ സ്ഥിരത, പ്രവചിക്കാനാകുന്ന നയങ്ങള്‍, സ്വന്തന്ത്രമായ നീതിന്യായ വ്യവസ്ഥയുമുണ്ടെങ്കില്‍ സംരക്ഷണത്തിന്റെയൂം സുരക്ഷയുടെയും നിശ്ചയദാര്‍ഢ്യവും നിക്ഷേപത്തിന്റെ വളര്‍ച്ചയും സ്വാഭാവികമായി അവിടെ കാണാനാകും.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ ജനസംഖ്യാവിഭാഗവും യുവ ഊര്‍ജ്ജത്തിന്റെ പ്രതിഭാശേഷിയുമാണ് ഈ വളര്‍ച്ചയുടെ ആധാരം. ഇന്ന് ലോകത്ത് ഏറ്റവും വലിയ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ അടിത്തറയും ശക്തമായ ഗവേഷണ വികസനവുമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രോത്സാഹനത്തിന്റെ ഫലമായി ഇന്ത്യന്‍ യുവത്വത്തിന്റെ നൂതനാശനത്തിന് ബഹുമാനം ലഭിക്കുന്നു. അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം യൂണികോണ്‍സില്‍ ഇന്ത്യയ്ക്കാണ് മൂന്നാം സ്ഥാനം.
സുഹൃത്തുക്കളെ,
ആവശ്യമമാണ് മൂന്നാമത്തെഘടകം. ഇന്ത്യയുടെ വലിയ ജനസംഖ്യയെ സാമ്പത്തികമായി ശാക്തീകരിച്ചാല്‍ അവരുടെ വാങ്ങല്‍ ശേഷിയും ആവശ്യവും വര്‍ദ്ധിക്കും. ഉദാഹരണത്തിന് വിമാനയാത്ര വളര്‍ച്ച കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രണ്ടക്കത്തിലാണ്. അതുകൊണ്ട് ഇന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന വിപണിയായി മാറി.
സുഹൃത്തുക്കളെ,
ജനാധിപത്യത്തിനും ജനസംഖ്യയ്ക്കും ആവശ്യത്തിനുമൊപ്പം ഇന്ത്യയെ സവിശേഷമാക്കുന്നത് നിശ്ചയദാര്‍ഢ്യമാണ്. വൈവിദ്ധ്യമുള്ള ഒരു ഫെഡറല്‍ ജനാധിപത്യമായിട്ടുകൂടി കഴിഞ്ഞ അഞ്ചുവര്‍ഷവും ഇന്ത്യയ്ക്കാകമാനം തടസമില്ലാത്തതും സമഗ്രമായതും സുതാര്യമായതുമായ സംവിധാനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്.
മുമ്പ് ഇന്ത്യയില്‍ നികുതിയുടെ വലളകാണുണ്ടായിരുന്നത്, ഇപ്പോള്‍ ചരക്ക് സേവന നികുതിയുടെ രൂപത്തില്‍ ഏക പരോക്ഷ നികുതി ഭരണമാണ് രാജ്യത്താകമാനമുള്ള വ്യാപാരസംസ്‌ക്കാരത്തിന്റെ ഭാഗമായത്.
ബൗദ്ധിക സ്വത്തവകാശ നിയമവും (ഐ.പി.ആര്‍) ട്രേഡ്മാര്‍ക്ക് ഭരണസംവിധാനവും ശക്തമാക്കാന്‍ ഞങ്ങള്‍ കഠിനമായി പ്രവര്‍ത്തിക്കുകയാണ്.
അതുപോലെ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്പന്‍സി കോഡ് സൃഷ്ടിച്ചത് പാപ്പരത്വവും നിര്‍ദ്ധനത്വത്തേയും നേരിടാനാണ്.
നികുതിയും ഓഹരി നിക്ഷേപത്തിലെ നികുതി (ടാക്‌സ് ഓണ്‍ ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റ്)യുമായി ബന്ധപ്പെട്ട നിയമങ്ങളെ ആഗോള നികുതി ഭരണക്രമത്തിനനുസൃതമാക്കി മാറ്റുന്നതിന് ആവശ്യമായ പരിഷ്‌ക്കരണങ്ങള്‍ നമ്മള്‍ തുടര്‍ന്നുകൊണ്ടിരിക്കും.
നികുതി പരിഷ്‌ക്കരണത്തിന് പുറമെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികാശ്ലേഷണം വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യയില്‍ സംഭവിച്ചു. കഴിഞ്ഞ 4-5 വര്‍ഷം കൊണ്ട് ആദ്യമായി 370 മില്യണ്‍ ജനങ്ങളെ ബാങ്കിംഗ് സംവിധാനങ്ങളുമായി യോജിപ്പിച്ചു. ഇന്ന് ഇന്ത്യയിലെ മിക്കവാറും എല്ലാ പൗരന്മാര്‍ക്കും ഒരു സവിശേഷ തിരിച്ചറിയല്‍ (യുണിക്ക് ഐ.ഡി), മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട് എന്നിവയുണ്ട്. അതുകൊണ്ട് ലക്ഷ്യ സേവന വിതരണം വര്‍ദ്ധിച്ചു, ചോര്‍ച്ചകള്‍ ഇല്ലാതായി പ്രധാനമായും സുതാര്യത വര്‍ദ്ധിച്ചു.
സുഹൃത്തുക്കളെ,
നവ ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ കുറയ്ക്കല്‍, ലൈസന്‍സ് ഒഴിവാക്കല്‍, ഉല്‍പ്പാദനം തടസപ്പെടുത്തുന്നവ ഇല്ലാതാക്കല്‍ എന്നിവയ്ക്കുള്ള പരിശ്രമം ഞങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അത്തരത്തിലുള്ള പരിഷ്‌ക്കാരങ്ങള്‍ കൊണ്ട് എല്ലാ ആഗോള റാങ്കിംഗിലും ഇന്ത്യ നിരന്തരമായി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയാണ്. ചരക്ക് നീക്ക പ്രകടന സൂചികയില്‍ 10 പോയിന്റുകളുടെ കുതിച്ചുചാട്ടം, ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ 24 പോയിന്റെ മെച്ചപ്പെടല്‍, ഏറ്റവും സുപ്രധാനമായത് ലോകബാങ്കിന്റെ വ്യാപാരം സുഗമമാക്കല്‍ സൂചികയില്‍ 65 സ്ഥാനം മെച്ചപ്പെടല്‍ എന്നിവ അസാമാന്യമായതാണ്. സുഹൃത്തുക്കളെ, ഈ റാങ്കിംഗുകളൊക്കെ അങ്ങനെ അങ്ങ് മെച്ചപ്പെടില്ലെന്ന് നിങ്ങള്‍ക്കൊക്കെ തന്നെ അറിയാവുന്നതാണ്. ഏറ്റവും അടിത്തറയില്‍ നിന്നുതന്നെ നമ്മള്‍ സൗകര്യങ്ങള്‍/സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി നിയമങ്ങള്‍ ലളിതമാക്കി. നിങ്ങള്‍ക്ക് ഞാനൊരു ഉദാഹരണം നല്‍കാം. വ്യവസായങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ മുമ്പൊക്കെ നിരവധി വര്‍ഷങ്ങള്‍ വേണ്ടിയിരുന്നു. ഇന്ന് വൈദ്യുതി ബന്ധം വെറും ആറുദിവസം കൊണ്ട് ലഭ്യമാക്കും. അതുപോലെ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ മുമ്പ് നിരവധി ആഴ്ചകള്‍ വേണ്ടിയിരുന്നു. ഇന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ട് കമ്പനി രജിസ്റ്റര്‍ചെയ്യാം. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് എന്താണ് മാറ്റം വന്നതെന്നതില്‍ ഞാന്‍ നിങ്ങളോട് ഒരു ഉദാഹരണം പറയാം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 286 ബില്യണ്‍ യു.എസ്. ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയിലുണ്ടായത്. കഴിഞ്ഞ 20 വര്‍ഷം ഉണ്ടായ നേരിട്ടുള്ള വിദേശനിക്ഷേപ ഒഴുക്കിന്റെ പകുതിയാണിത് ഇത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ നിന്നും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയില്‍ വന്ന നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ 50 ശതമാനവും കഴിഞ്ഞ നാലുവര്‍ഷം കൊണ്ടുവന്നതാണ്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ അളവ് ലോകത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇത് സംഭവിച്ചിരിക്കുന്നതും. ഇതില്‍ രസകരമായ മറ്റൊരു കാര്യമുണ്ട്, ഈ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 90 ശതമാനവും സ്വാഭാവിക വഴിയില്‍ കൂടിയുള്ളതും ബാക്കിയുള്ള 40% ഗ്രീന്‍ഫീല്‍ഡ് നിക്ഷേപത്തിലൂടെയുമാണ്. ഇന്ത്യയോടുള്ള നിക്ഷേപകരുടെ വിശ്വാസം ഇന്ന് വര്‍ദ്ധിച്ചുവെന്നും അവര്‍ ദീര്‍ഘകാലത്തേയ്ക്കാണ് വരുന്നതെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.
സുഹൃത്തുക്കളെ,
ബ്ലൂബെര്‍ഗിന്റെ സവന്തം റിപ്പോര്‍ട്ട് തന്നെ ഇന്ത്യയിലുണ്ടാകുന്ന മാറ്റങ്ങളുടെ സാക്ഷ്യപത്രമാണ്. ബ്ലൂബെര്‍ഗിന്റെ നാഷണല്‍ ബ്രാന്‍ഡ് ട്രാക്കറില്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. പത്തില്‍ ഏഴ് സൂചികയിലും ഇന്ത്യ ഒന്നാമതാണ്- രാഷ്ട്രീയ സ്ഥിരത, കറന്‍സി സ്ഥിരത, ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍, അഴിമതി രഹിതം, ചെലവുകുറഞ്ഞ ഉല്‍പ്പാദനം, തന്ത്രപരമായ പ്രദേശം, ഭൗതിക സ്വത്തവകാശ നിയമ(ഐ.പി.ആര്‍)ത്തിലുള്ള ബഹുമാനം. മറ്റുള്ള സൂചികകകളിലും ഇന്ത്യ വളരെ ഉയര്‍ന്ന റാങ്കില്‍ തന്നെയാണ്.
സുഹൃത്തുക്കളെ,
നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്‌നങ്ങളും ശരിയായി യോജിക്കുന്നവയാണ്; നിങ്ങളുടെ സാങ്കേതികവിദ്യയ്ക്കും ഞങ്ങളുടെ പ്രതിഭകള്‍ക്കും ലോകത്തെ മാറ്റിമറിയ്ക്കാനാകും; നിങ്ങളുടെ വളര്‍ച്ചയ്ക്കും ഞങ്ങളുടെ വൈദഗ്ധ്യത്തിനും ആഗോള സാമ്പത്തികവളര്‍ച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ കഴിയൂം, നിങ്ങളുടെ സൂക്ഷ്മതയുള്ള രീതികള്‍ക്കും ഞങ്ങളുടെ പ്രായോഗിക മനസിനും മാനേജ്‌മെന്റില്‍ പുതിയ കഥകള്‍ രചിക്കാന്‍ കഴിയും; നിങ്ങളുടെ യുക്തിപരമായ രീതികളും ഞങ്ങളുടെ മാനുഷിക മൂല്യത്തിനും ലോകം ഉറ്റുനോക്കുന്ന വഴി കാട്ടികൊടുക്കാനാകും. ഇനി എവിടെയെങ്കിലും എന്തെങ്കിലും വിടവുണ്ടെങ്കില്‍ ഞാന്‍ വ്യക്തിപരമായി തന്നെ അതിനൊരു പാലമായി പ്രവര്‍ത്തിക്കും.
നിങ്ങള്‍ക്ക് നന്ദി!

പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.




പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര പൊതു സഭയുടെ 74-ാം സമ്മേളനത്തിനിടെ ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിഷേലുമായി 2019 സെപ്റ്റംബര്‍ 25 ന് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബെല്‍ജിയവും തമ്മിലുള്ള മികച്ച ബന്ധങ്ങളും, 2017 ല്‍ ബെല്‍ജിയം രാജാവിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ തുടര്‍ നടപടികളും ഇരു നേതാക്കളും അവലോകനം ചെയ്തു.
ഇന്ത്യയും, യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള തന്ത്രപ്രാധാന്യമുള്ള സുരക്ഷാ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെകുറിച്ചും അവര്‍ ചര്‍ച്ച നടത്തി. ഉഭയകക്ഷി നിക്ഷേപ വ്യാപാര കരാര്‍, കണക്ടിവിറ്റി, ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണം, ബഹുതല സ്ഥാപനങ്ങള്‍, കുടിയേറ്റം, ഗതാഗതം മുതലായ വിഷയങ്ങളിലെ കൂടിയാലോചനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് രണ്ട് നേതാക്കളും തമ്മില്‍ ധാരണയായി.
15-ാമത് ഇന്ത്യാ – യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നേരത്തെ നടത്തുന്നതില്‍ ഇരു നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചു.

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ജയ്‌സിന്‍ഡ ആര്‍ദേണുമായുള്ള പ്രധാനമന്ത്രിയുടെ ഉഭയകക്ഷി കൂടിക്കാഴ്ച




2019 സെപ്റ്റംബര്‍ 25ന് ന്യൂയോര്‍ക്കില്‍ യു.എന്‍.ജി.എ. യോഗങ്ങള്‍ക്കിടെ, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബഹുമാനപ്പെട്ട ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജയ്‌സിന്‍ഡ ആര്‍ദേണുമായി കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷിബന്ധം വിലയിരുത്തിയ നേതാക്കള്‍ രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, സുരക്ഷാ മേഖലകളിലെ ബന്ധവും ജനങ്ങള്‍ക്കിടയിലുള്ള ബന്ധവും മെച്ചപ്പെടുത്താനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു. 2017 നവംബറില്‍ മനിലയില്‍ കൂടിക്കാഴ്ച നടത്തിയത് അനുസ്മരിച്ച ഇരുവരും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി 2016 ഒക്ടോബറില്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഉഭയകക്ഷിബന്ധം ഗണ്യമായി മെച്ചപ്പെടുന്നതിനു സഹായകമായ വിധം സ്ഥാപനപരമായ സംവിധാനം രൂപപ്പെടുത്തിയതിനെക്കുറിച്ചു ചര്‍ച്ച ചെയ്തു. സെപ്റ്റംബര്‍ 24നു യു.എന്‍.ജി.എയ്ക്കിടെ സംഘടിപ്പിച്ച ‘സമകാലിക നാളുകളില്‍ ഗാന്ധിജിയുടെ പ്രസക്തി’ എന്ന വിഷയത്തില്‍ പങ്കെടുക്കാനുള്ള തന്റെ ക്ഷണം സ്വീകരിച്ചതിനു പ്രധാനമന്ത്രി ആര്‍ഡനെ പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.
എന്‍.സെഡ്. ഇന്‍ക്. ഇന്ത്യ സ്റ്റ്രാറ്റജി 2011ന്റെ തുടര്‍ച്ചയായുള്ള പുതിയ സ്റ്റ്രാറ്റജിക് പേപ്പറായ ‘ഇന്ത്യ 2022-ഇന്‍വെസ്റ്റിങ് ഇന്‍ ദ് റിലേഷന്‍ഷിപി’നെക്കുറിച്ചു പ്രധാനമന്ത്രി മോദിയോട് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വിശദീകരിച്ചു. ന്യൂസിലന്‍ഡിലുള്ള ഇന്ത്യന്‍ വംശജരും ഇന്ത്യന്‍ വിദ്യാര്‍ഥികളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പാലമാണെന്നും അവര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദച്ചരടാണെന്നും പ്രധാനമന്ത്രി ആര്‍ദേണ്‍ പറഞ്ഞു.
രാജ്യാന്തര ഭീകരവാദം ഉള്‍പ്പെടെ പരസ്പരം താല്‍പര്യമുള്ള ആഗോള, മേഖലാതല വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഇരുവരും ഈ വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഒരേ നിലപാടാണെന്നതില്‍ പരസ്പരം അഭിനന്ദിച്ചു. പുല്‍വാമയിലും ക്രിസ്ത്യന്‍ പള്ളിയിലും ഭീകരാക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ഇരു രാജ്യങ്ങളും അപലപിക്കുകയും പരസ്പരം പിന്‍തുണ നല്‍കുകയും ചെയ്തിരുന്നു. ന്യൂസിലന്‍ഡ്-ഫ്രഞ്ച് സംയുക്ത ക്രൈസ്റ്റ് ചര്‍ച്ച് കോള്‍ ഓഫ് ആക്ഷനെ ഇന്ത്യ പിന്‍തുണയ്ക്കുകയും ചെയ്തിരുന്നു.

യു.എന്‍.ജി.എ. 74നിടെ എസ്‌തോണിയ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി




യു.എന്‍.ജി.എ. 74നിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബഹുമാനപ്പെട്ട എസ്‌തോണിയ പ്രസിഡന്റ് കേഴ്സ്റ്റി കല്‍ജുലൈദുമായി കൂടിക്കാഴ്ച നടത്തി. ഉപരാഷ്ട്രപതി 2019 ഓഗസ്റ്റില്‍ നടത്തിയ ഫലപ്രദമായ എസ്‌തോണിയ സന്ദര്‍ശനത്തെത്തുടര്‍ന്നു വികസിച്ച ഉഭയകക്ഷിബന്ധത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ഇരുവരും വിശദമായി ചര്‍ച്ച ചെയ്തു.
ഇ-ഭരണം, സൈബര്‍ സുരക്ഷ, നൂതന ആശയങ്ങള്‍ എന്നി മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളെ സംബന്ധിച്ചു കൂടിക്കാഴ്ചയില്‍ സംസാരിച്ചു. 2021-2022ലേക്കു യു.എന്‍.എസ്.സിയില്‍ നോണ്‍-പെര്‍മനന്റ് അംഗത്വം നേടുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷയെ എസ്‌തോണിയ പിന്‍തുണച്ചതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഉഭയകക്ഷി സഹകരണത്തിനുള്ള കൂടുതല്‍ അവസരങ്ങളെക്കുറിച്ചു സംസാരിക്കാനും ഈ വിഷയത്തില്‍ അവര്‍ക്കുള്ള വീക്ഷണം അറിയുന്നതിനും അതുവഴി നിലവിലുള്ള സൗഹൃദബന്ധം മെച്ചപ്പെടുത്തുന്നതിനും കൂടിക്കാഴ്ച അവസരമൊരുക്കി.

യു.എന്‍.ജിഎയ്ക്കിടെ കാരികോം നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി



ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടന പൊതുസഭാ യോഗത്തിനിടെ 2019 സെപ്റ്റംബര്‍ 25നു പ്രധാനമന്ത്രി ശ്രീ. മോദി കാരികോം രാജ്യങ്ങളുടെ 14 നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതോടെ കരീബിയന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ചരിത്രപരവും ഊഷ്മളവുമായ ബന്ധത്തിനു പുതിയ വേഗം ലഭിച്ചു. കാരികോം ചെയര്‍മാനായ ബഹുമാനപ്പെട്ട സെന്റ് ലൂസിയ പ്രധാനമന്ത്രി, അലെന്‍ ചെയ്സ്റ്റ്‌നെറ്റിന്റെ സഹ അധ്യക്ഷതയിലായിരുന്നു യോഗം. ആന്റിഗ്വ ബാര്‍ബുഡ, ബാര്‍ബഡോസ്, ഡൊമിനിക്ക, ജമൈക്ക, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ദ് ഗ്രെനദിന്‍സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ രാഷ്ട്രത്തലവന്‍മാരും സുറിനെയ് ഉപരാഷ്ട്രപതിയും ബഹാമസ്, ബെലീസ്, ഗ്രെനഡ, ഹെയ്തി, ഗയാന വിദേശകാര്യ മന്ത്രിമാരും പങ്കെടുത്തു.
മേഖലാതലത്തില്‍ കാരികോം നേതാക്കളുമായി പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യോഗം ഉഭയകക്ഷിതലത്തില്‍ മാത്രമല്ല, മേഖലാതലത്തില്‍ക്കൂടി ഇന്ത്യയും കരീബിയന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്തു.
സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനും വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനും ജനങ്ങള്‍ക്കിടയിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ രാഷ്ട്രീയ, സ്ഥാപനപരമായ ചര്‍ച്ചകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യപ്പെട്ടു. ശേഷിവര്‍ധന, വികസനത്തിനുള്ള സഹായം, ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനുമുള്ള സഹകരണം എന്നീ മേഖലകളഇല്‍ കാരികോം രാജ്യങ്ങളുമായി സഹകരിക്കുന്നതിനും പ്രധാനമന്ത്രി മോദി ഊന്നല്‍ നല്‍കി. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിലേക്കും ദുരന്തശേഷമുള്ള അടിസ്ഥാനസൗകര്യ പുനര്‍നിര്‍മാണത്തിനുള്ള സഖ്യത്തിലേക്കും കാരികോം രാജ്യങ്ങളെ അദ്ദേഹം ക്ഷണിച്ചു. കരീബിയില്‍ മേഖലയിലും ഏറ്റവും നാശംവരുത്തിവെച്ചു ബഹാമസ് ദ്വീപിലും കൊടുങ്കാറ്റു വീശിയടിക്കാനിടയായതില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ബഹാമസിന് ഇന്ത്യ പത്തു ലക്ഷം യു.എസ്. ഡോളര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയിരുന്നു.
കാരിക്കോമിലെ സാമൂഹിക വികസന പദ്ധതികള്‍ക്കായി 1.4 കോടി യു.എസ്.ഡോളറിന്റെ ഗ്രാന്റ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സൗരോര്‍ജം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, കാലാവസ്ഥാ വ്യതിയാന സംബന്ധിയായ പദ്ധതികള്‍ എന്നിവയ്ക്കായി 150 ദശലക്ഷം ലൈന്‍ ഓഫ് ക്രെഡിറ്റും പ്രഖ്യാപിച്ചു. അതതു രാജ്യങ്ങളില്‍ നിലവിലുള്ള, ഇന്ത്യ ഫണ്ട് നല്‍കുന്ന കേന്ദ്രങ്ങള്‍ ഉയര്‍ത്തി ഗയാനയിലെ ജോര്‍ജ് ടൗണില്‍ വിവരസാങ്കേതിക വിദ്യാ മേഖലാതല മികവിന്റെ കേന്ദ്രവും ബെലീസില്‍ മേഖലാതല തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രവും തുറക്കുമെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. കാരികോം രാജ്യങ്ങളുടെ ആവശ്യാര്‍ഥം പ്രത്യേക ശേഷിവര്‍ധന കോഴ്‌സുകളും പരിശീലനവും ഇന്ത്യന്‍ വിദഗ്ധരുടെ സേവനവും ലഭ്യമാക്കാമെന്ന ഉറപ്പും ഇന്ത്യ നല്‍കി. കാരികോം പാര്‍ലമെന്ററി പ്രതിനിധിസംഘത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചു.
പരസ്പര ബന്ധവും സഹകരണവും ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി മോദി നിര്‍ദേശിച്ച പദ്ധതികളെ സ്വാഗതം ചെയ്ത കാരികോം നേതാക്കള്‍, തങ്ങളുടെ ഗവണ്‍മെന്റുകളുടെ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു.
സഹകരിക്കാവുന്ന മേഖലകളെക്കുറിച്ചു പഠിക്കാനും മുന്നോട്ടുള്ള വഴി തീരുമാനിക്കാനും സംയുക്ത ദൗത്യ സേനയ്ക്കു രൂപംനല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.

പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ ആഗോള സി.ഇ.ഒയുമായും സീനിയര്‍ എക്‌സിക്യൂട്ടീവുകളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച



പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ ഇരുപതു മേഖലകളിലെ 42 ആഗോള വ്യവസായ തലവന്‍മാരുമായി ഒരു പ്രത്യേക വട്ടമേശ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പങ്കെടുത്ത കമ്പനികളുടെ മൊത്തം മൂല്യം 16.4 ട്രില്യണ്‍ യു.എസ് ഡോളര്‍ വരും. അതില്‍ അവരുടെ ഇന്ത്യയിലെ മൂല്യം 50 ബില്യണ്‍ യു.എസ് ഡോളറാണ്.
ഐ.ബി.എം ചെയര്‍മാനും പ്രസിഡന്റുമായ ഗിന്നി റോമെറ്റി, വാള്‍മാര്‍ട്ട് പ്രസിഡന്റും സി.ഇ.ഒയുമായ ഡഗ്‌ളസ് മാക്മില്ലന്‍, കൊക്കാ കോള ചെയര്‍മാനും സി.ഇ.ഒയുമായ ജെയിംസ് ക്വിന്‍സി, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സി.ഇ.ഒ മാര്‍ലിന്‍ ഹ്യൂസന്‍, ജെ.പി മോര്‍ഗന്‍ ചെയര്‍മാനും സി.ഇ.ഒയുമായ ജെമി ഡൈമണ്‍, അമേരിക്കന്‍ ടവര്‍ കോര്‍പറേഷന്‍ സി.ഇ.ഒയും ഇന്ത്യ- യു.എസ് സി.ഇ.ഒ ഫോറത്തിന്റെ സഹ അധ്യക്ഷനുമായ ജെയിംസ് ഡി. തായ്ക്ലറ്റ് എന്നിവര്‍ക്കു പുറമെ, ആപ്പിള്‍, ഗൂഗിള്‍, മാരിയറ്റ്, വിസ, മാസ്റ്റര്‍ കാര്‍ഡ്, 3എം, വാര്‍ബര്‍ഗ് പിന്‍കസ്, എ.ഇ കോം, റെയ്തിയോണ്‍, ബാങ്ക് ഓഫ് അമേരിക്ക, പെപ്‌സി എന്നിവയുടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും ചര്‍ച്ചയില്‍ പങ്കെടുത്തു.
കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും ഇന്‍വെസ്റ്റ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയുഷ് ഗോയല്‍, കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
ആയാസകരമായ ബിസിനസ് നടത്തിപ്പിനുള്‍പ്പെടെ നിക്ഷേപകര്‍ക്ക് അനുഗുണമായ സാഹചര്യമൊരുക്കിയ നിരവധി പരിഷ്‌കരണ നടപടികളെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. ഇന്ത്യയെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാനും ബിസിനസ് നടത്തിപ്പ് സുഗമമാക്കാനും ഊന്നല്‍ നല്‍കിക്കൊണ്ട് കരുത്തുറ്റ തീരുമാനങ്ങള്‍ കൈക്കൊണ്ട പ്രധാനമന്ത്രിയെ ബിസിനസ് നേതാക്കള്‍ പ്രകീര്‍ത്തിച്ചു. ഇന്ത്യയുടെ വളര്‍ച്ചാ ഗാഥയില്‍ തങ്ങളുടെ കമ്പനികള്‍ തുടര്‍ന്നും പ്രതിബദ്ധമായിരിക്കുമെന്ന് പറഞ്ഞ അവര്‍ ഇന്ത്യയിലെ തങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുമെന്നും വ്യക്തമാക്കി.
ഇന്ത്യക്കുള്ള തങ്ങളുടെ വ്യക്തമായ പദ്ധതികള്‍ സി.ഇ.ഒമാര്‍ ഹ്രസ്വമായി വരച്ചുകാട്ടി. നൈപുണ്യ വികസനം, ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, ഏവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, ഹരിത ഊര്‍ജ്ജം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ എന്നിവയ്ക്കായുള്ള ഇന്ത്യയുടെ ഉദ്യമങ്ങളെ സഹായിക്കുന്നതിനുള്ള ശുപാര്‍ശകളും അവര്‍ മുന്നോട്ടുവെച്ചു.
സി.ഇ.ഒമാരുടെ നിര്‍ദ്ദേശങ്ങളോടു പ്രതികരിക്കവെ, രാഷ്ട്രീയ സ്ഥിരത, നയങ്ങളിലെ പ്രവചനാത്മകത, വികസനോന്‍മുഖവും വളര്‍ച്ചോന്‍മുഖവുമായ നയങ്ങള്‍ എന്നിവയുടെ തുടര്‍ച്ച പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വിനോദസഞ്ചാര വികസനം, പ്ലാസ്റ്റിക് റീസൈക്ലിംഗ്, മാലിന്യ നിര്‍മ്മാര്‍ജ്ജന ഉദ്യമങ്ങള്‍, കൃഷിക്കും കൃഷിക്കാര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ബിസിനസ് വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയും അദ്ദേഹം എടുത്തു പറഞ്ഞു. മാലിന്യം കൈകാര്യം ചെയ്യല്‍, പോഷകാഹാരം തുടങ്ങിയ വെല്ലുവിളി നിറഞ്ഞ വിഷയങ്ങളിലുള്‍പ്പെടെ ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനു വേണ്ടിയും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് മറ്റു രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ഇന്നൊവേഷന്‍ പ്ലാറ്റ്‌ഫോം വിനിയോഗിക്കാന്‍ പ്രധാനമന്ത്രി കമ്പനികളെ ആഹ്വാനം ചെയ്തു.

ഹൂസ്റ്റണിലെ സിഖ് സമുദായാംഗങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു


ടെക്‌സസ് ഹൂസ്റ്റണിലെ സിഖ് സമുദായാംഗങ്ങളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു. ചടങ്ങിനെത്തിയവര്‍ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണു നല്‍കിയത്.
രാജ്യത്തിന്റെയാകെയും സിഖ് സമൂദായത്തിന്റെയും സര്‍വതോന്മുഖ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട നിര്‍ണായക തീരുമാനങ്ങള്‍ക്കു സിഖ് സമുദായാംഗങ്ങള്‍ പ്രധാനമന്ത്രിയോടു നന്ദി പറഞ്ഞു.
‘സിഖ് സമുദായാംഗങ്ങളുമായി ഹൂസ്റ്റണില്‍ നടന്ന കൂടിക്കാഴ്ച വളരെ നല്ലതായിരുന്നു. ഇന്ത്യയുടെ വികസനത്തോട് അവര്‍ക്കുള്ള അഭിവാഞ്ഛ എന്നെ ആഹ്ലാദിപ്പിച്ചു!’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി ഹൂസ്റ്റണില്‍ കശ്മീരി പണ്ഡിറ്റുകളുമായി സംവദിച്ചു


ടെക്‌സസിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘവുമായി സംവദിച്ചു.
ഇന്ത്യയുടെ വികസനത്തിനും ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കാനുമായി പ്രധാനമന്ത്രി കൈക്കൊണ്ട നടപടികള്‍ക്കു സംഘം ശക്തമായ പിന്‍തുണ അറിയിച്ചു.
‘ഹൂസ്റ്റണില്‍ കശ്മീരി പണ്ഡിറ്റുകളുമായി സവിശേഷമായ കൂടിക്കാഴ്ച നടത്തി.’ എന്നു കൂടിക്കാഴ്ചയക്കുശേഷം പ്രധാനമന്ത്രി ട്വിറ്ററില്‍ രേഖപ്പെടുത്തി.

പ്രധാനമന്ത്രി ഹൂസ്റ്റണില്‍ ദാവൂദി ബോറ സമുദായാംഗങ്ങളുമായി സംവദിച്ചു

ടെക്‌സസിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ദാവൂദി ബോറ സമുദായാംഗങ്ങളുമായി സംവദിച്ചു.
സമൂദായാംഗങ്ങള്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. കൂടിക്കാഴ്ചയ്ക്കിടെ സംഘാംഗങ്ങള്‍ സയ്യദ്‌ന സാഹിബുമായി പ്രധാനമന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ചു സംസാരിച്ചു. തങ്ങളുടെ സമുദായവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞ വര്‍ഷം ശ്രീ. നരേന്ദ്ര മോദി ഇന്‍ഡോറില്‍ എത്തിയത് അവര്‍ അനുസ്മരിച്ചു.
കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ട്വീറ്ററില്‍ ഇങ്ങനെ കുറിച്ചു: ‘ലോകത്താകമാനം സവിശേഷ സാന്നിധ്യമാണ് ദാവൂദി ബോറ സമുദായം. അവരോടൊപ്പം സമയം ചെലവിടാനും പല വിഷയങ്ങളെക്കുറിച്ചും സംസാരിക്കാനും എനിക്ക് അവസരം ലഭിച്ചു.’

യു.എന്‍.ജി.എയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


നമസ്‌കാരം.
ബഹുമാനപ്പെട്ട സെക്രട്ടറി,
130 കോടി ഇന്ത്യക്കാരെ പ്രതിനിധാനം ചെയ്ത് ഐക്യരാഷ്ട്ര സംഘടനയുടെ 74ാമതു സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചതു വലിയ അംഗീകാരമാണ്.
ഈ വര്‍ഷം ലോകമൊന്നാകെ മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണെന്നതിനാല്‍ ഇതൊരു സവിശേഷമായ അവസരമാണ്.
സത്യത്തെക്കുറിച്ചും അഹിംസയെക്കുറിച്ചും അദ്ദേഹം നല്‍കിയ സന്ദേശം ലോകത്തിന്റെ സമാധാനത്തിനും വികസനത്തിനും പുരോഗതിക്കും ഇന്നും വളരെയേറെ പ്രസക്തമാണ്.
ബഹുമാനപ്പെട്ട സെക്രട്ടറി,
ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു നടന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ ഇതുവരെയുള്ളതില്‍ വച്ചേറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തുകൊണ്ട് എന്നെയും എന്റെ ഗവണ്‍മെന്റിനെയും രണ്ടാമതും അധികാരത്തില്‍ എത്തിച്ചു. നേരത്തേ ലഭിച്ചിരുന്നതിലും വലിയ ജനപിന്‍തുണയാണ് ഇത്തവണ ലഭിച്ചത്.
ആ ജനഹിതത്തിനുള്ള നന്ദികൂടിയാണ് ഞാന്‍ ഇവിടെ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നു എന്നത്.
എങ്കിലും, ഈ ജനപിന്തുണ പകരുന്ന സന്ദേശം കൂടുതല്‍ പ്രസക്തമാണെന്നു മാത്രമല്ല, വ്യാപ്തിയേറിയതും എന്നെ പ്രചോദിപ്പിക്കുന്നതുംകൂടിയാണ്.
ബഹുമാനപ്പെട്ട സെക്രട്ടറി,
ഒരു വികസ്വര രാജ്യത്തിനു ലോകത്തെ ഏറ്റവും ബൃഹത്തായ ശുചിത്വ പ്രചരണം നടത്താനും അഞ്ചു വര്‍ഷത്തിനകം 11 കോടിയിലേറെ ശൗചാലയങ്ങള്‍ നിര്‍മിക്കാനും സാധിക്കുന്നതു നേട്ടം തന്നെയാണ്. എന്നു മാത്രമല്ല, ഇതു ലോകത്തിനാകെ പ്രചോദനാത്മകമായ സന്ദേശം നല്‍കുന്നുമുണ്ട്.
ഒരു വികസ്വര രാജ്യം ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുകയും 50 കോടി ജനങ്ങള്‍ക്കു പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികില്‍സ നല്‍കുകയും ചെയ്യുമ്പോള്‍ ആ പദ്ധതിയുടെ നേട്ടവും ഫലവും ലോകത്തിനു പുതിയ പാത കാട്ടിക്കൊടുക്കുന്നു.
ഒരു വികസ്വര രാജ്യം ലോകത്തിലെ ഏറ്റവും ബൃഹത്തായ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതി നടപ്പാക്കുകയും അഞ്ചു വര്‍ഷത്തിനകം ദരിദ്രര്‍ക്കായി 37 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും ചെയ്യുമ്പോള്‍ വിജയകരമായ ആ വ്യവസ്ഥിതി ലോകത്താകമാനമുള്ള ദരിദ്രരില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണ്.
ഒരു വികസ്വരം രാജ്യം അതിലെ പൗരന്മാര്‍ക്കായി ലോകത്തിലെ ഏറ്റവും ബൃഹത്തായ ഡിജിറ്റല്‍ തിരിച്ചറിയല്‍ പദ്ധതി നടപ്പാക്കുകയും പൗരന്‍മാര്‍ക്കു ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ലഭ്യമാക്കുകയും ചെയ്യുകവഴി അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ സൗകര്യമൊരുക്കുമ്പോള്‍, അഴിമതി പ്രതിരോധിക്കുക വഴി 2000കോടി ഡോളര്‍ ലാഭിക്കുമ്പോള്‍, അതില്‍നിന്നു രൂപപ്പെടുന്ന ആധുനിക സംവിധാനങ്ങള്‍ ലോകത്തിനു പുതിയ പ്രതീക്ഷ പകരുന്നു.
ബഹുമാനപ്പെട്ട സെക്രട്ടറി,
ഇവിടേക്കു കടന്നുവന്നപ്പോള്‍ പ്രവേശിക്കുന്ന ഭാഗത്ത് ഈ കെട്ടിടത്തിന്റെ ചുമരില്‍ ‘ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കുക’ എന്ന നോട്ടീസ് കണ്ടതുവെച്ച് ഈ അസംബ്ലിയെ അറിയിക്കട്ടെ, ഞാന്‍ ഇന്നു നിങ്ങളെ അഭിസബോധന ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാന്‍ വലിയ പ്രചരണം സംഘടിപ്പിച്ചുവരികയാണ്.
അടുത്ത അഞ്ചു വര്‍ഷത്തില്‍ ജലസംരക്ഷണം നടപ്പാക്കുന്നതോടൊപ്പം 15 കോടി വീടുകളില്‍ ജലവിതരണം ഉറപ്പാക്കാന്‍ പോവുകയാണ് ഞങ്ങള്‍.
അടുത്ത അഞ്ചു വര്‍ഷത്തിനിടെ ഞങ്ങള്‍ 1,25,000 കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മിക്കും.
2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ദരിദ്രര്‍ക്കായി രണ്ടു കോടി വീടുകള്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ക്കു പദ്ധതിയുണ്ട്.
2030 ആകുമ്പോഴേക്കും ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യാന്‍ ആഗോള പദ്ധതിയുണ്ടെങ്കില്‍ 2025 ആകുമ്പോഴേക്കും അതു സാധ്യമാക്കാനായാണ് ഇന്ത്യ യത്‌നിക്കുന്നത്.
ഇതൊക്ക എങ്ങനെ സാധിച്ചു എന്ന ചോദ്യം ഉയരുന്നുണ്ട്. എങ്ങനെയാണ് ഇത്രയും വേഗത്തില്‍ ഇന്ത്യയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്?
ബഹുമാനപ്പെട്ട സെക്രട്ടറി,
ഇന്ത്യയുടേത് ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ളതും പ്രാപഞ്ചിക സ്വപ്‌നങ്ങളെ ഉള്‍ക്കൊള്ളുന്ന തനതായ സജീവ പാരമ്പര്യമുള്ളതുമായ വലിയ സംസ്‌കാരമാണ്. ഞങ്ങളുടെ മൂല്യങ്ങളും സംസ്‌കാരവും ഓരോ ജീവജാലത്തിലും ദൈവികത കാണുകയും എല്ലാവരുടെയും ക്ഷേമത്തിനായി യത്‌നിക്കുകയും ചെയ്യുന്നു.
അതിനാല്‍, ഞങ്ങളുടടെ സമീപനത്തിന്റെ അടിസ്ഥാനം പൊതുജനപങ്കാളിത്തത്തിലൂടെ പൊതുജനക്ഷേമം എന്നതാണ്. പൊതുജനക്ഷേമം ഇന്ത്യക്കു മാത്രമല്ല, ലോകത്തിനാകെയാണ്.
അതിനാലാണു ഞങ്ങള്‍ക്കു ഞങ്ങളുടെ മുദ്രാവാക്യത്തില്‍നിന്ന് ഊര്‍ജം ലഭിക്കുന്നത്: എല്ലാവരുടെയും വളര്‍ച്ചയ്ക്കായി എല്ലാവരുടെയും സഹകരണത്തോടെ സഹകരിച്ചുള്ള ശ്രമം (സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്).
ഇതും ഇന്ത്യയുടെ അതിരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങുന്നില്ല.
ഞങ്ങളുടെ ശ്രമങ്ങള്‍ അനുകമ്പ പ്രകടിപ്പിക്കലോ നാട്യമോ അല്ല. കടമയെക്കുറിച്ചുള്ള ബോധ്യത്തില്‍നിന്നു മാത്രം ഉയിര്‍കൊള്ളുന്നതാണ് അത്.
ഞങ്ങളുടെ എല്ലാ പ്രയത്‌നങ്ങളും 130 കോടി ഇന്ത്യക്കാരെ ഉദ്ദേശിച്ചുള്ളതാണ്. എന്നാല്‍ ആ സ്വപ്‌നങ്ങള്‍ മുഴുവന്‍ ലോകത്തിന്റെയും സ്വപ്‌നങ്ങളാണ്, ഓരോ രാജ്യത്തിന്റെയും സ്വപ്‌നങ്ങളാണ്, ഓരോ സമൂഹത്തിന്റെയും സ്വപ്‌നങ്ങളാണ്.
ഞങ്ങള്‍ നടത്തുന്ന പരിശ്രമത്തിന്റെ ഫലം ലോകത്തിനാകെ ഉള്ളതാണ്.
ഇന്ത്യക്കു സമാനമായി ഓരോ രാജ്യവും അവരുടേതായ വഴിയില്‍ വികസനത്തിനായി യത്‌നിക്കുന്നതു കാണുമ്പോള്‍ എന്റെ ഈ വീക്ഷണം ഓരോ ദിവസം പിന്നിടുമ്പോഴും കുടുതല്‍ കരുത്തുറ്റതായിത്തീരുന്നു.
അവരുടെ സന്തോഷവും ദുഃഖവും സംബന്ധിച്ചു കേള്‍ക്കുമ്പോള്‍, അവരുടെ സ്വപ്‌നങ്ങളെക്കുറിച്ച് അറിയുമ്പോള്‍, എന്റെ രാജ്യത്തിന്റെ വികസനം സാധ്യമാക്കുന്നതിനുള്ള ദൃഢനിശ്ചയം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ഇന്ത്യയുടെ അനുഭവം ഈ രാജ്യങ്ങള്‍ക്കു ഗുണകരമാകും.
ബഹുമാനപ്പെട്ട സെക്രട്ടറി,
3000 വര്‍ഷങ്ങള്‍ക്കുമുമ്പ് ലോകത്തിലെ ഏറ്റവും പ്രാചീനഭാഷയായ തമിഴില്‍ ഇന്ത്യയുടെ മഹാനായ കവി കരിയന്‍ പുംഗണ്ട്രനര്‍ എഴുതി:
‘യാ-ദം, ഊ-രെയ്, യാവ്-രം കെ-രിര്‍’. ഇതിന്റെ അര്‍ഥം നാം എല്ലാ പ്രദേശങ്ങള്‍ക്കും വ്യക്തികള്‍ക്കും അവകാശപ്പെട്ടതാണ് എന്നാണ്.
അതിരുകളില്ലാത്ത ഈ ചിന്ത ഇന്ത്യയുടേതു മാത്രമാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദം നിലനിര്‍ത്തുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനായും ലോകത്തിന്റെ ക്ഷേമത്തിനായും ഇന്ത്യ പ്രവര്‍ത്തിച്ചുവരികയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍ക്കു തുല്യമാണ് ഇന്ത്യയുടെ ലക്ഷ്യവും.
ഇന്ത്യ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്ന പുതിയ ആഗോള വേദികളും പ്രധാന ആഗോള വെല്ലുവിളികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള സംയുക്ത ശ്രമം ആവശ്യപ്പെടുന്നുണ്ട്.
ബഹുമാനപ്പെട്ട സെക്രട്ടറി,
ചരിത്രപരമായും പ്രതിശീര്‍ഷ തോതു വെച്ചും നിരീക്ഷിക്കുകയാണെങ്കില്‍ ആഗോളതാപനം സൃഷ്ടിക്കുന്നതിന് ഇന്ത്യ നാമമാത്രമായേ കാരണമാകുന്നുള്ളൂ.
എന്നാല്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിനുള്ള ശ്രമത്തില്‍ ഇന്ത്യ മുന്‍പന്തിയില്‍ത്തന്നെ ഉണ്ട്.
ഒരു ഭാഗത്ത് 450 ജിഗാവാട്ട് പുനരുപയോഗിക്കാവുന്ന ഊര്‍ജം നേടിയെടുക്കാന്‍ യത്‌നിക്കുമ്പോള്‍ മറുഭാഗത്ത് രാജ്യാന്തര സൗരോര്‍ജ സഖ്യം രൂപികരിക്കാന്‍ മുന്‍കയ്യെടുക്കുന്നുമുണ്ട്.
ആഗോളതാപനത്തിന്റെ ഒരു ദോഷഫലം അടിക്കടിയുള്ള പ്രകൃതിദുരന്തങ്ങളാണ്. പുതിയ മേഖലകളിലും പുതിയ രൂപങ്ങളിലും അവ അനുഭവപ്പെടുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ ‘കൊയലീഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റീസൈലന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍’ (സി.ഡി.ആര്‍.ഐ.) രൂപീകരിക്കുന്നതിന് ഇന്ത്യ മുന്‍കൈ എടുത്തിട്ടുണ്ട്. ഈ സഖ്യത്തിലൂടെ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്ന അടിസ്ഥാനസൗകര്യം ഒരുക്കാന്‍ സാധിക്കും.
ബഹുമാനപ്പെട്ട സെക്രട്ടറി,
ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന ദൗത്യങ്ങള്‍ വഴി ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടപ്പെട്ടിട്ടുള്ള രാജ്യം ഇന്ത്യയാണ്.
യുദ്ധമല്ല, മറിച്ചു ബുദ്ധന്റെ ശാന്തിസന്ദേശം ലോകത്തിനു നല്‍കിയ രാജ്യമാണു ഞങ്ങളുടേത്.
അതിനാലാണു ഭീകരവാദത്തെ പ്രതിരോധിക്കണമെന്നാവശ്യപ്പെട്ടു ലോകത്തെ ഉണര്‍ത്തുന്നതിനായി ഞങ്ങള്‍ ഉയര്‍ത്തുന്ന ശബ്ദം ശ്രദ്ധിക്കപ്പെടുന്നത്.
ഇതു കേവലം ഒരു രാജ്യത്തിനല്ല, ലോകത്തിനും മാനവികതയ്ക്കും നേരെ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണെന്നു ഞങ്ങള്‍ കരുതുന്നു.
ഭീകരവാദത്തെ പ്രതിരോധിക്കുന്ന കാര്യത്തില്‍ നമുക്കിടയില്‍ ഐക്യം രൂപപ്പെടാത്തത് ഐക്യരാഷ്ട്ര സംഘടനയുടെ ആശയങ്ങള്‍ക്കുതന്നെ എതിരാണ്.
അതാണു മാനവികതയുടെ സുരക്ഷയ്ക്കായി ഭീകരവാദത്തിനെതിരെ ലോകം ഒന്നിക്കണമെന്നു ഞാന്‍ ഉറച്ചുവിശ്വസിക്കാന്‍ കാരണം.
ബഹുമാനപ്പെട്ട സെക്രട്ടറി,
ലോകത്തിന്റെ മുഖം ഇന്നു മാറിക്കൊണ്ടിരിക്കുകയാണ്.
21ാം നൂറ്റാണ്ടില്‍ നൂതന സാങ്കേതിക വിദ്യ സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും സുരക്ഷയിലും കണക്റ്റിവിറ്റിയിലും രാജ്യാന്തര ബന്ധങ്ങളിലും പ്രകടമായ മാറ്റം സൃഷ്ടിക്കുകയാണ്.
അത്തരമൊരു സാഹചര്യത്തില്‍ വിഘടിച്ചുനില്‍ക്കുന്ന ലോകമല്ല ആരുടെയും സ്വപ്നം. നമ്മുടെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുക എന്ന സാധ്യത മുന്നില്‍ ഇല്ല.
എന്നിരിക്കെ, ബഹുരാഷ്ട്രസംവിധാനത്തിനും ഐക്യരാഷ്ട്ര സംഘടനയ്ക്കും പുതിയ ദിശയും ഊര്‍ജവും പകര്‍ന്നുനല്‍കേണ്ടതായി വരും.
ബഹുമാനപ്പെട്ട സെക്രട്ടറി,
125 വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിക്കാഗോയില്‍ നടന്ന ലോകമതസമ്മേളനത്തിനിടെ മഹാനായ ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്‍ ലോകത്തിനു നല്‍കിയ സന്ദേശം ‘കലഹമല്ല, സാഹോദര്യവും സമാധാനവും’ എന്നതായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് ഇപ്പോള്‍ രാജ്യാന്തര സമൂഹത്തിനു നല്‍കാനുള്ള സന്ദേശം അതു തന്നെയാണ്: ‘സാഹോദര്യവും ശാന്തിയും’.
വളരെയധികം നന്ദി.

അണുവായുധങ്ങള്‍ വിനാശകരമായി കെട്ടഴിച്ചുവിടുന്നത് വിഷയത്തെ യുദ്ധത്തിന്റെ വക്കോളമെത്തിക്കലാണ്, അല്ലാതെ രാഷ്ട്രതന്ത്രജ്ഞതയല്ല


മിസ്റ്റര്‍ പ്രസിഡന്റ്
പാക്കിസ്ഥാന്റെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടി പറയാനുള്ള അവകാശം ഈ സഭയില്‍ ഞാന്‍ എടുക്കുകയാണ്.
2. ഈ വിഷ്ട സഭയുടെ വേദിയില്‍നിന്നു സംസാരിക്കുന്ന ഓരോ വാക്കും ചരിത്രത്തിന്റെ ഭാരം കുറയ്ക്കുന്നതാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇന്ന് നമ്മള്‍ കേട്ട പാക്കിസ്ഥാന്‍ പ്രധാനമന്ത്രി  ഇമ്രാന്‍ഖാന്റെ പ്രസംഗം രണ്ടു ഭാവത്തില്‍ ലോകത്തിന്റെ നികൃഷ്ടമായ വരച്ചുകാട്ടായിരുന്നു. ഞങ്ങളും അവരും തമ്മിലും സമ്പന്നരും ദരിദ്രരും തമ്മിലും വടക്കും തെക്കും തമ്മിലും വികസിതവും വികസ്വരവും തമ്മിലും മുസ്ലീങ്ങളും മറ്റുള്ളവരും തമ്മിലുമൊക്കെ എതിരിടുകയാണെന്നാണ്. ഐക്യരാഷ്ട്ര സംഘടനയില്‍ ഒരു വിഭജനം വളര്‍ത്തുന്നതിനുള്ള ഒരു തിരക്കഥ. അഭിപ്രായവ്യത്യാസങ്ങളെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കാനും വെറുപ്പിനെ ഉത്തേജിപ്പിക്കാനുമുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ 'വിദ്വേഷ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്.
3. ഒരവസരത്തെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നത്, അതിനേക്കാളേറെ അധാര്‍മികമായി ഉപയോഗിക്കുന്നത് പ്രതിഫലിക്കുന്നതിന് പൊതുസഭ വളരെ അപൂര്‍വമായാണ് സാക്ഷ്യം വഹിക്കുന്നത്. നയതന്ത്രത്തില്‍ വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്, 'വംശഹത്യ', 'കൂട്ടക്കൊല', ' വംശാധിപത്യം', ' തോക്കുകള്‍ എടുക്കുക', 'അവസാനം വരെ പോരാടുക' എന്നീ ശൈലികള്‍ ആമന്ത്രണം ചെയ്യുന്നത് 21-ാം നൂറ്റാണ്ടിന്റെ വീക്ഷണമല്ല മധ്യകാലത്തിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്.
4. ആണവായുധങ്ങളെ വിനാശകരമായി കെട്ടഴിച്ചുവിടുമെന്നുള്ള പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഭീഷണി യുദ്ധത്തിന്റെ ആഹ്വാനമാണ്, അല്ലാതെ രാഷ്ട്രതന്ത്രജ്ഞതയല്ല.
5. ഭീകരതാ വ്യവസായത്തിന്റെ മൂല്യശൃംഖലകളെ കുത്തകയാക്കി വച്ചിരിക്കുന്ന രാജ്യത്തില്‍നിന്നുവരുന്ന നേതാവ് എന്ന നിലയ്ക്ക് പ്രധാനമന്ത്രി ഖാന്റെ ഭീകരതയെക്കുറിച്ചുള്ള ന്യായീകരണങ്ങള്‍ നാണംകെട്ടതും വിദ്വേഷം ജനിപ്പിക്കുന്നതുമാണ്.
6. ഒരിക്കല്‍ ക്രിക്കറ്റ് കളിക്കാനായിരുന്ന, മാന്യന്മാരുടെ കളിയില്‍ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയുടെ ഇന്നത്തെ പ്രസംഗം  ദാരാ ആദം കളിയിലെ തോക്കുകള്‍ പോലെ അപരിഷ്‌കൃതകത്വത്തിന്റെ, വൈവിധ്യതയുടെ സീമകളിലുള്ളതാണ്.
7.  ഇപ്പോള്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാക്കിസ്ഥാനില്‍ ഒരു ഭീകരസംഘടനകളുമില്ലെന്നു പറഞ്ഞ് അവിടെ ചെന്നു പരിശോധിക്കാനായി ഐക്യരാഷ്ട്ര സംഘടനാ നിരീക്ഷകരെ പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുകയാണ്, അദ്ദേഹത്തിന്റെ പ്രതിജ്ഞയെ ലോകം ഉയര്‍ത്തിപ്പിടിക്കണം.
8.നിര്‍ദ്ദിഷ്ട പരിശോധനയ്ക്ക് മുന്നോടിയായി പാക്കിസ്ഥാനോട് ചില ചോദ്യങ്ങള്‍
– ഐക്യരാഷ്ട്രസഭ ഭീകരസംഘടനകളായി കണക്കാക്കുന്ന 130 എണ്ണത്തിന്റെയും 25 ഭീകരസ്ഥാപനങ്ങളുടെയും ആസ്ഥാനമാണെന്ന സത്യം സംബന്ധിച്ച് പാക്കിസ്ഥാന് ഉറപ്പു നല്‍കാനാകുമോ?
-ഐക്യരാഷ്ട്ര സംഘടന അല്‍ഖ്വയ്ദയുടെയും ദേയിഷ നിയന്ത്രന്ന പട്ടികയില്‍ ഉള്‍പ്പെട്ടതെന്നു ചൂണ്ടിക്കാട്ടിയ വ്യക്തികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ലോകത്തെ ഏക ഗവണ്‍മെന്റാണ് തങ്ങളുടേതെന്ന് അംഗീകരിക്കാന്‍ പാക്കിസ്ഥാന് കഴിയുമോ?
-എന്തുകൊണ്ടാണ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കായ ഹബീബ് ബാങ്കിന് ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെതിന്റെ പേരില്‍ ലക്ഷക്കണക്കിന് ഡോളര്‍ പിഴ നല്‍കേണ്ടിവന്നതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ അവരുടെ കട അടയ്‌ക്കേണ്ടിവന്നത് എന്ന് പാക്കിസ്ഥാന് വിശദീകരിക്കാനാകുമോ?
-സാമ്പത്തിക കര്‍മ ദൗത്യസംഘം പ്രധാനപ്പെട്ട 27ല്‍ 20 മാനദണ്ഡങ്ങളും ലംഘിച്ചതിന്റെ പേരില്‍ രാജ്യത്തെ നീരീക്ഷണത്തിലാക്കിയത് പാക്കിസ്ഥാനു നിഷേധിക്കാനാകുമോ?
– ഒസാമ ബിന്‍ ലാദന്റെ തുറന്ന പ്രതിരോധകനായിരുന്നു താനെന്നത് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ന്യൂയോര്‍ക്ക് നഗരത്തോട് നിഷേധിക്കാന്‍ കഴിയുമോ?
മിസ്റ്റര്‍ പ്രസിഡന്റ്,
-ഭീകരതയെയും വിദ്വേഷ പ്രസംഗത്തെയും മുഖ്യധാരയാക്കിയ പാക്കിസ്ഥാന്‍ ഇപ്പോള്‍ വൈല്‍ഡ് കാര്‍ഡിലൂടെ മനുഷ്യാവകാശങ്ങളുടെ പുതിയ ചാമ്പ്യനാകാന്‍ ശ്രമിക്കുകയാണ്.
10. 1947ലെ 23%ല്‍ നിന്നും ന്യൂനപക്ഷ സമുദായങ്ങളെ 3%ല്‍ എത്തിച്ച രാജ്യമാണത്. ക്രിസ്ത്യാനികള്‍, സിഖുകാര്‍, അഹമ്മദീയര്‍, ഹിന്ദുക്കള്‍, ഷിയാകള്‍, പഷ്തൂണുകള്‍ സിന്ധികള്‍, ബലൂചികള്‍ എന്നിവരെ ക്രൂരമായ മതനിന്ദ നിയമം, വ്യവസ്ഥാപരമായ പീഡനം, നഗ്‌നമായ ദുരുപയോഗം, നിര്‍ബന്ധിതപരിവര്‍ത്തനം എന്നിവയ്ക്ക് വിധേയരാക്കി.
11. അവരുടെ മനുഷ്യാവകാശങ്ങളോടുള്ള പുതിയ താല്‍പര്യം വംശനാശ ഭീഷണി നേരിടുന്ന പര്‍വ്വത ആടുകള്‍-മാര്‍ഖൂറിനെ ആഹ്ലാദത്തിനായിവേട്ടയാടുന്നതിന് സമാനമാണ്.
12. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിയാസി വംശഹത്യ ഇന്നത്തെ ഊര്‍ജസ്വലമായ ജനാധിപത്യത്തിലെ ഒരു പ്രതിഭാസമല്ല. താങ്കള്‍ അപൂര്‍ണമായി മനസിലാക്കിയിരിക്കുന്ന ചരിത്രത്തെ പരിഷ്‌ക്കരിക്കാനാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. പാക്കിസ്ഥാന്‍ 1971ല്‍ തങ്ങളുടെ ജനതയ്‌ക്കെതിരെ തന്നെ നടപ്പാക്കിയതും അതിന്റെ ലഫ്റ്റനന്റ് ജനറല്‍ ആയിരുന്ന എ.എ.കെ. നിയാസി പ്രധാന പങ്കു വഹിച്ചതുമായ ക്രൂരമായ വംശഹത്യയെ മറക്കരുത്. ആ നീചമായ സത്യം ബംഗ്ലാദേശ് പ്രധാനമന്ത്രി ഈ സഭയില്‍ ഉച്ചയ്ക്ക് മുമ്പ് ഓര്‍മ്മിപ്പിച്ചതാണ്.
മിസ്റ്റര്‍ പ്രസിഡന്റ്,
13. ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കാശ്മീരിന്റെ വികസനത്തിനും സംയോജനത്തിനും തടസമായിരുന്ന കാലഹരണപ്പെട്ടതും താല്‍ക്കാലിക വ്യവസ്ഥയായിരുന്നതുമായ വ്യവസ്ഥ മാറ്റിയതിന് തീവ്രവിഷമുള്ള പാക്കിസ്ഥാന്റെ പ്രതികരണം സംഘര്‍ഷത്തിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഒരിക്കലും സമാധാനത്തിന്റെ കിരണങ്ങളെ സ്വാഗതം ചെയ്യില്ലെതിന്റെ മൂലപദത്തില്‍ നിന്നുള്ളതാണ്.
14. പാക്കിസ്ഥാന്‍ അവിടെ ഭീകരവാദത്തെ വളര്‍ത്താനും വിദ്വേഷപ്രസംഗത്തെ ഒഴുക്കിന്റെ ദിശയില്‍ കൊണ്ടുവരാനും ഉദ്യമിക്കുമ്പോള്‍ ഞങ്ങള്‍ ജമ്മുകാശ്മീരിന്റെ വികസനം മുഖ്യധാരയാക്കികൊണ്ട് മുന്നോട്ടുപോവുകയാണ്.
15. ജമ്മു കാശ്മീരിനെയും അതോടൊപ്പം ലഡാക്കിനെയും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള വൈവിധ്യത്തിന്റെ, ബഹുസ്വരതയുടെ, സഹിഷ്ണുതയുടെ പാരമ്പര്യമുള്ള ഇന്ത്യയുടെ ഊര്‍ജസ്വലമായ ജനാധിപത്യത്തിന്റെ വളരുന്ന ശക്തിയാക്കുന്നതിനും മുഖ്യധാരയിലെത്തിക്കുത്തിനും ഉള്ള പ്രവര്‍ത്തനങ്ങള്‍ യഥാര്‍ഥത്തില്‍ നടക്കുകയാണ്. അത് മാറ്റാനാകാത്തതുമാണ്.
16. തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് ആരുടെയും ആവശ്യമില്ല, കുറഞ്ഞപക്ഷം വിദ്വേഷത്തിന്റെ ആശയത്തില്‍ നിന്നു ഭീകരതാ വ്യവസായം നിര്‍മ്മിച്ചിരിക്കുന്നവരില്‍ നിന്നും.
മിസ്റ്റര്‍ പ്രസിഡന്റ്, താങ്കള്‍ക്ക് നന്ദി!


Comments