മേരേ പ്യാരേ ദേശ് വാസിയോം... ( പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍
മേരേ പ്യാരേ ദേശ് വാസിയോം...
( പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ )
ഉള്ളടക്കം പി എം ഇന്ത്യയില്‍ നിന്ന് ശേഖരിച്ചത്
2018 ല്‍ പ്രധാനമന്ത്രി നടത്തിയ പ്രധാന പ്രസംഗങ്ങളുടെ മലയാള പരിഭാഷ
ഉള്ളടക്കം..
ആമുഖം
1 സ്വാതന്ത്ര്യ ദിന സന്ദേശം
2 മനസ്സ് പറയുന്നത് ജനുവരി ലക്കം
3 മനസ്സ് പറയുന്നത് ഫെബ്രുവരി ലക്കം
4 മനസ്സ് പറയുന്നത് മാര്‍ച്ച് ലക്കം
5 മനസ്സ് പറയുന്നത് ഏപ്രില്‍ ലക്കം
6 മനസ്സ് പറയുന്നത് മെയ് ലക്കം
7 മനസ്സ് പറയുന്നത് ജൂലൈ ലക്കം
8 മനസ്സ് പറയുന്നത് ആഗസ്റ്റ് ലക്കം
9 മനസ്സ് പറയുന്നത് സെപ്‌തംബര്‍ ലക്കം
10 മനസ്സ് പറയുന്നത് ഒക്‌ടോബര്‍ ലക്കം
11 മനസ്സ് പറയുന്നത് നവംബര്‍ ലക്കം
12 മനസ്സ് പറയുന്നത് ഡിസംബര്‍ ലക്കം
13 ന്യൂയോര്‍ക്ക് പ്രകൃതിചികിത്സാ
കേന്ദ്രം ഉദ്‌ഘാടനം
14 അന്താരാഷ്‌ട്ര യോഗാദിനാഘോഷം ഉദ്‌ഘാടനം
15 ലോകപരിസ്ഥിതി ദിനാഘോഷം
16 ഷാംഗ്രിയായിലെ ചര്‍ച്ച
17 സിംഗപ്പൂരിലെ വ്യവസായി-
പൗരപ്രമുഖ സംഗമം
18 അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്
19 ഡിഫ് എക്‌സ്‌പോ 2018
20 2022 കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പില്‍ പദ്ധതി
21 അന്താരാഷ്ട്ര ഊര്‍ജ്ജ ഫോറം മന്ത്രിതല യോഗം
22 ലോക വിവരസാങ്കേതിക വിദ്യാസമ്മേളനം
23 വാദ്ധ്വാനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
24 ഇന്ത്യ ഇസ്രായേല്‍ വ്യാപാര ഉച്ചകോടി
25 ശ്രീ സായിബാബാ സമാധിയുടെ ശതാബ്ദി ആഘോഷം
26 ആസാദ് ഹിന്ദ് ഫൗജിന്റെ വാര്‍ഷിക അനുസ്‌മരണം
27 വാരണാസിയില്‍ നടന്ന പരവതാനി പ്രദര്‍ശനം
28 ടോക്യോവില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കൂ:സെമിനാര്‍
29 ഇന്ത്യ ഇറ്റലി സാങ്കേതികവിദ്യാ ഉച്ചകോടി
30 പി.എം.എന്‍.സി.എച്ച് പങ്കാളിത്ത ഫോറം
31 ഏഷ്യന്‍ ബാങ്കിന്റെ വാര്‍ഷിക യോഗം
പുസ്‌തക്കത്തെക്കുറിച്ച് ഒരു വാക്ക്.....
മേരാ പ്യാരേ ദേശ് വാസിയോം
ബഹുമാനപ്പെട്ട പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി ജി 2018 ല്‍ വിവിധ അവസരങ്ങളില്‍ നടത്തിയ പ്രസംഗങ്ങളുടേയും, പ്രക്ഷേപണങ്ങളുടേയും മലയാള പരിഭാഷ പി എം ഇന്ത്യയില്‍ യില്‍ നിന്ന് ശേഖരിച്ചത് ഒരു പുസ്‌തകകമാക്കി മാറ്റിയതാണ്.
ഇതില്‍ കൂടുതലായും ഉള്‍പ്പെടുത്തിയിട്ടുള്ളത് മന്‍ കി ബാത്ത് എന്ന പേരില്‍ റോഡിയോയിലൂടെ ബഹുമാനപ്പെട്ട പ്രധാന മന്ത്രി ജി നടത്തുന്ന പ്രതിമാസ പ്രക്ഷേപണങ്ങളാണ്. ഒപ്പം തന്നെ അദ്ദേഹം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് രാജ്യത്തോട് നടത്തിയ പ്രസംഗവും, രാജ്യത്തിനകത്തും പുറത്തും നടത്തിയിട്ടുള്ള ചില പ്രധാന പ്രസംഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പ്രസംഗങ്ങളിലൂടെ നാം കണ്ണോടിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് കേവലം രാഷ്‌ട്രീയ പ്രസംഗങ്ങളോ, ഭരണ നേട്ടങ്ങളുടെ വിവരണങ്ങളോ മാത്രമല്ല. മറിച്ച് രാജ്യത്തിന്റെ സര്‍വ്വ മേഖലകളിലുമുള്ള അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളുടെ പ്രതിഫലനമാണ്. ഇതില്‍ രാഷ്‌ട്രീയമോ, ഭരണ നേട്ടങ്ങളുടെ വിവരണങ്ങളോ ഇല്ല എന്നല്ല. അവയേക്കാളുപരിയായുള്ള ഒരു വായനാ സുഖം ഇതിലെ ഓരോ പ്രസംഗങ്ങളും നമുക്ക് സമ്മാനിക്കുന്നു.
ഒരു മുന്‍വിധിയുമില്ലാതെ അറിവാര്‍ത്ഥിയായ ഒരു വിദ്യാര്‍ത്ഥിയുടെ മനോഭാവത്തോടെ ഇത് വായിക്കുവാന്‍ ആരംഭിച്ചാല്‍ അതീവ ജിഞാസയോടെയും ഉത്സാഹത്തോടെയും മാത്രമെ ഇത് വായിച്ചു തീര്‍ക്കാനാവു. അത്രകണ്ട് ആകര്‍ഷീയമാണ് ഇതിന്റെ പ്രതിപാദ്യം.
രണ്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള പ്രസംഗങ്ങള്‍ മന്‍ കി ബാത്തി ന്റെ ലക്കങ്ങളാണ്. ഈ പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 31 പ്ര സംഗങ്ങളില്‍ ഏറ്റവും ആസ്വാദ്യവും അറിവു പകരുന്നവയുമാണ് ഇവകള്‍. ഇതില്‍ പ്രതിപാദിക്കാത്ത വിഷയങ്ങളില്ല, ഇതില്‍ ഉള്‍പ്പെടുത്താത്ത പ്രദേശങ്ങളില്ല.
മന്‍ കി ബാത്തിന്റെ 2018 നവംബര്‍ ലക്കത്തില്‍ ഹൈദരാ ബാദില്‍ നിന്നുള്ള ഒരു ശാലിനി ചോദിച്ച ചോദ്യവും അതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജി നല്‍കിയ മറുപടിയും മന്‍ കി ബാത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കുന്നതാണ്.
അങ്ങ് ഈ പരിപാടിയെ എങ്ങനെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതില്‍ വിജയിച്ചു. ഈ പരിപാടി രാഷ്ട്രീയത്തിനു വേ ണ്ടി ഉപയോഗിക്കണമെന്ന് അല്ലെങ്കില്‍ ഈ പരിപാടിയിലൂടെ അങ്ങ യുടെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയാനാകണമെന്നും അങ്ങ യെക്കു തോന്നിയില്ലേ? ഇതായിരുന്നു ശാലിനി ചോദിച്ച ചോദ്യം
മന്‍ കീ ബാത് ആരംഭിച്ചപ്പോള്‍ത്തന്നെ ഇതില്‍ രാഷ്ട്രീയം ഉണ്ടാകരുതെന്നും, ഇത് സര്‍ക്കാരിന്റെ ഗുണഗാനങ്ങളാകരുതെന്നും, ഇതില്‍ മോദി ഉണ്ടാകരുതെന്നും നിശ്ചയിച്ചിരുന്നു. എന്റെ ഈ നിശ്ചയം നടപ്പിലാക്കുന്നതില്‍ ഏറ്റവും അധികം പ്രേരണ കിട്ടിയത് നിങ്ങളില്‍ നിന്നുതന്നെയായിരുന്നു. മന്‍ കി ബാത്തിനായി എന്തുകൊണ്ട് റേഡിയോ മാധ്യമമായി തിരിഞ്ഞെടുത്തു എന്ന ചോദ്യത്തിന് മനോഹരമായ ഒരു കഥയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം നല്‍കുന്ന മറുപടിയും ഹൃദ്യമാണ്.
മന്‍ കി ബാത് എല്ലാ വിഭാഗം ആളുകള്‍ക്കും പ്രചോദനവും പ്രോത്സാനവുമാണ്. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക്, മുതിര്‍ന്ന കേളേജ് വിദ്യാര്‍ഥികള്‍ക്ക്, യുവാക്കള്‍ക്ക്, യുവതികള്‍ക്ക്, സ്‌ത്രീകള്‍ക്ക്, മുതിര്‍ന്നവര്‍ക്ക്, കായിക താരങ്ങള്‍ക്ക്, കര്‍ഷകര്‍ക്ക്, തൊഴിലാളികള്‍ക്ക്, ദിവ്യാംഗര്‍ക്ക് എന്നു വേണ്ട സമസ്‌ത വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ കൈതാങ്ങും ആശ്വസവുമാണ് അതിലെ ഓരോ പ്രതിപാദ്യങ്ങളും. അതിനായി ഓരോ മനുഷ്യരേയും മോട്ടിവേറ്റീവ് ചെയ്യുന്ന നിരവധി കാര്യങ്ങള്‍ സരസമായും കഥകളുടെ പിന്‍ബലത്തോടും നമുക്ക് പകര്‍ന്നു നല്‍കുന്നു. പരാജയങ്ങളെ ശക്തിയാക്കാന്‍, തടസ്സങ്ങളെ അതിജീവിക്കാന്‍ , പ്രതിസന്ധികളെ തരണം ചെയ്യാന്‍ , കഴിവുകളെ പ്രകടിപ്പിക്കാന്‍ നിരവധി ഉപദേശങ്ങളും അനുഭവ കഥകളും നിറഞ്ഞതാണ് ഒരോ പ്രഭാഷണങ്ങളും.
മന്‍ കി ബാത്തില്‍ പ്രതിപാദിക്കാത്ത വിഷയങ്ങള്‍ ഒന്നും ഇല്ലന്നു മാത്രമല്ല. അവ തെരെഞ്ഞടുക്കുന്നതാവട്ടെ സമൂഹത്തിലെ സാധാരണക്കാരുടെ കത്തുകളില്‍ നിന്നും ഫോണ്‍ കോളുകളില്‍ നിന്നുമാണ്. മന്‍കി ബാത്തിന്റെ ഓരോ ലക്കങ്ങളും കേവലം പ്രസംഗങ്ങള്‍ എന്നതിനപ്പുറം ഭാരതത്തിന്റെ വിശാലമായ , സംസ്‌കാരത്തിന്റേയും, കൃഷിയുടേയും, സ്‌പോര്‍ട്ട്‌സിന്റേയും സേവനത്തിന്റേയും അറിവുകളുടെ ഒരു സര്‍വ്വകലാശാലയാണ്. ഇത് നല്‍കുന്ന വായനാനുഭവം വളരെ വലുതാണ്.
ആദ്യ പ്രസംഗം 2018 ആഗസ്റ്റ് 15 ന് സ്വാതന്ത്യ ദിനത്തില്‍ ചുവപ്പു കോട്ടയില്‍ നിന്ന് രാഷ്‌ട്രത്തോടു നടത്തിയ പ്രസംഗമാണ്. തീര്‍ ച്ചയായും അത് സര്‍ക്കാരിന്റെ കഴിഞ്ഞ കാല പ്രവര്‍ത്ത നത്തിന്റെ നേര്‍ ചിത്രമായിരിക്കുമല്ലോ ?. അത് വളരെ മനോഹരമായി ഈ പ്രസംഗത്തില്‍ വരച്ചു കാണിക്കുന്നുണ്ട്.
വളരെ വിശദമായ ആ പ്രസംഗത്തില്‍ ഭാരതത്തിലെ സമകാലീനമായതും ചരിത്ര പരമായതുമായ ഒട്ടുമുക്കാല്‍ വിഷയങ്ങളും കടന്നു വരുന്നുണ്ട്. എത്തരത്തിലുള്ള ഒരു ഭാരതമാണ് താന്‍ സ്വപ്‌നം കാണുന്നത് എന്നും അദ്ദേഹം പറയുന്നു. നമ്മുടെ മുതിര്‍ന്ന പൗരന്മാരോ, അംഗപരിമിതരോ, നമ്മുടെ സ്‌ത്രീകളോ, പാര്‍ശ്വവല്‍ക്കരി ക്കപ്പെട്ട വരോ, ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളോ, അല്ലെങ്കില്‍ വനത്തില്‍ താമസിക്കുന്ന നമ്മുടെ ആദിവാസി സഹോദരങ്ങളോ ആയിക്കോട്ടെ, എല്ലാവര്‍ക്കും അവരുടെ ആശയ്‌ക്കും അഭിലാഷത്തിനുമനുസരിച്ച് വളരാനുള്ള അവസരം ലഭിക്കണം. ശക്തവും സ്വയം പര്യാപ്‌തവുമായ ഒരു ഇന്ത്യ, സ്ഥിരമായ പുരോഗതി കൈവരിക്കുന്ന ഒരു രാജ്യം, പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യ, ലോകത്താകമാനം സദ്‌കീര്‍ത്തി ലഭിക്കുന്ന ഒരു ഇന്ത്യ എന്നതാണ് നാം ആഗ്രഹിക്കുന്നത്. അത് മാത്രമല്ല, ഇന്ത്യ ലോകത്താകെ തിളങ്ങി നില്‍ക്കണമെന്നും നാം ആഗ്രഹിക്കുന്നു.അത്തരത്തി ലൊരു ഇന്ത്യയെയാണ് നാം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നത്.
ഭാരതത്തിനകത്തും പുറത്തും നടത്തിയിട്ടുള്ള മറ്റ് 19 പ്രസംഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് അവയും അറിവിന്റെ നിറ ഭണ്‌ഡാരങ്ങളാണ്. കൃഷി, ഊര്‍ജ്ജം, വിവരസാങ്കേതിക വിദ്യ, പരിസ്ഥിതി യോഗാ, പ്രകൃതി ചികിത്സ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഈ പ്രസംഗ ങ്ങളിലൂടെ ചര്‍ച്ച ചെയ്യുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാ ക്കല്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ കൃഷി ധന്യ, കൃഷി മേധ്യ , ജാന്‍തോ നവ ജീവനം കൃഷി എന്ന ആപ്‌തവാക്ക്യത്തിലധിഷ്‌ഠിതമായി കാര്‍ഷിക മേഖലയിലെ ദേശീയവും അന്തര്‍ദേശീവുമായ വിഷയങ്ങള്‍ സസൂഷ്‌മം വിലയിരുത്തുന്നുണ്ട്.
ഒട്ടും മുഷിപ്പാല്ലാതെ വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന വിഭവങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് കേരളത്തിലെ വായനക്കാര്‍ക്കായി ഇവിടെ സമര്‍പ്പിക്കുന്നു.
സന്തോഷ് അറയ്‌ക്കല്‍
സ്വാതന്ത്ര്യദിന പൊന്‍പുലരില്‍ചുവപ്പുകോട്ടയില്‍ നിന്ന്
72 - ാം സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ
കൊത്തളത്തില്‍ നിന്ന് രാജ്യത്തെ അഭിസംബോധന
ചെയ്‌ത് നടത്തിയ പ്രസംഗം (15/08/2018)
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,
സ്വാതന്ത്ര്യദിനത്തിന്റെ ഈ മഹനീയ അവസരത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് ശുഭാശംസകള്‍ നേരുന്നു. ഇന്ന് രാജ്യം ആത്മവിശ്വാ സത്താല്‍ നിറഞ്ഞുതുളുമ്പുകയാണ്. സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരി ക്കുന്നതിനുള്ള ദൃഢനിശ്ചയവുമായി, കഠിന പ്രയത്‌നത്തിലൂടെ രാജ്യം ഇന്ന് പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ പ്രഭാതം പുതിയ പ്രസരിപ്പും പുതിയ ഉന്മേഷവും, പുതിയ ഉല്‍സാഹവും പുതിയ ഊര്‍ജ്ജവും ഒപ്പം കൊണ്ടുവന്നിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമ്മുടെ രാജ്യത്ത് 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളുണ്ട്. നമ്മുടെ സ്വാതന്ത്ര്യദിനത്തില്‍, ത്രിവര്‍ണ്ണപതാകയിലെ അശോക ചക്രത്തെ പ്പോലെ ഈ വര്‍ഷം തെക്കന്‍ നീലഗിരികുന്നുകളില്‍ നീലക്കൂറിഞ്ഞി കള്‍ സമ്പൂര്‍ണ്ണമായി പുഷ്‌പ്പിച്ചുനില്‍ക്കുകയാണ്.
എന്റെ പ്രിയപ്പെട്ട രാജ്യനിവാസികളേ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നമ്മുടെ പെണ്‍കുട്ടികള്‍ ഏഴു സമുദ്രവും ചുറ്റിക്കറങ്ങി മടങ്ങിയെത്തിയ സമയത്താണ് നാം ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഏഴു സമുദ്രങ്ങളിലും ത്രിവര്‍ണ്ണപതാക പാറിച്ച്, ഏഴുസമുദ്രത്തിലെയും ജലത്തിന് നമ്മുടെ ത്രിവര്‍ണ്ണപതാകയുടെ നിറം പകര്‍ന്നാണ് അവര്‍ മടങ്ങിവന്നിരിക്കുന്നത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, എവറസ്റ്റ് കൊടുമുടി പല തവണ കീഴടക്കിയ നമ്മുടെ നിരവധി ധൈര്യശാലികള്‍, നമ്മുടെ നിരവധി പെണ്‍മക്കള്‍, എവറസ്റ്റ് കൊടുമുടിയില്‍ ത്രിവര്‍ണ്ണപതാക പാറിച്ച സമയത്താണ് സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവം നാം ആഘോഷി ക്കുന്നത്. ദേശീയപതാകയുടെ പ്രഭ കൂടുതല്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് നമ്മുടെ വിദൂര വനമേഖലകളില്‍ നിന്നുള്ള ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ എവറസ്റ്റ് കൊടുമുടിയില്‍ ത്രിവര്‍ണ്ണപതാക പാറിച്ചത് ഞാന്‍ ഓര്‍ക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ലോക്‌സഭയുടെയും രാജ്യ സഭയുടെയും സമ്മേളനം അടുത്തിടെയാണ് സമാപിച്ചത്. സമ്മേളന ത്തിന്റെ നടപടിക്രമങ്ങള്‍ വളരെ ചിട്ടയായ രീതിയിലാണ് നടത്തിയതെന്ന് നിങ്ങള്‍ കണ്ടിരിക്കും. ഒരു തരത്തില്‍ അത് മുഴുവനും സാമൂഹികനീതിക്കുവേണ്ടി സമര്‍പ്പിക്കുകയായിരുന്നു.
സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ അത് ദളിതുകളോ, ദാരിദ്ര്യം അനുഭവിക്കുന്നവരോ, ചൂഷണം ചെയ്യപ്പെടുന്ന വ്യക്തികളോ, സ്‌ത്രീകളോ ആയിക്കോട്ടെ അവരുടെ താല്‍പര്യം സംരംക്ഷി ക്കുന്നതിന്, അവര്‍ക്ക് വേണ്ട സാമൂഹികക്ഷേമ ചട്ടക്കൂട് കൂടുതല്‍ ശക്തമാക്കു ന്നതിന് നമ്മുടെ പാര്‍ലമെന്റ് അങ്ങേയറ്റത്തെ സംവേ ദാത്മ കതയും ജാഗ്രതയും പ്രകടിപ്പിച്ചു.
ഒ.ബി.സി കമ്മിഷന് ഭരണഘടനാപദവി നല്‍കണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ഇക്കുറി നമ്മുടെ പാര്‍ലമെന്റ് ഈ കമ്മിഷന് ഭരണഘടനാ പദവി അനുവദിച്ചു. പിന്നോ ക്കകാരുടെയും അങ്ങേയറ്റം പിന്നോക്കമായിട്ടുള്ളവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രയത്‌നമായിരുന്നു ആ നടപടി.
ഇന്ന്, നമ്മുടെ രാജ്യത്ത് വാര്‍ത്തകള്‍ പുതിയ അവബോധം കൊണ്ടുവന്ന സമയത്താണ് നാം സ്വാതന്ത്ര്യത്തിന്റെ ഉത്സവം ആഘോഷിക്കുന്നത്. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും താമസിക്കുന്ന എല്ലാ ഇന്ത്യാക്കാരും ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌ഘടനയായി മാറിയെന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്. സകാരാത്മകമായ അന്തരീക്ഷത്തില്‍, ഏറെ അനുകുലമായ സംഭവ ശൃംഖലയ്‌ക്കിടയിലാണ് നാം ഇക്കുറി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
ആദരണീയനായ ബാപ്പുവിന്റെ നേതൃത്വത്തില്‍ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ലക്ഷക്കണക്കിനാളുകള്‍ ജീവത്യാഗം ചെയ്യുകയും തങ്ങളുടെ യുവത്വം ജയിലില്‍ ചെല വഴിക്കുകയും ചെയ്‌തിട്ടുണ്ട്. നിരവധി വിപ്ലവകാരികള്‍ ധീരതയോടെ കഴുമരം വരിച്ചു. ഇന്ന് എന്റെ നാട്ടുകാര്‍ക്കുവേണ്ടി ആ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുകയും അവരെ വന്ദിക്കുകയും ചെയ്യുന്നു. ജീവിതത്തിലും മരണത്തിലും നമ്മുടെ തല ഉയര്‍ത്തി പ്പിടിക്കുന്നതിന് നമുക്ക് പ്രചോദനമാകുന്ന ത്രിവര്‍ണ്ണ പതാകയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് നമ്മുടെ സൈനികരും അര്‍ദ്ധസൈനിക വിഭാഗങ്ങളും ജീവന്‍ തന്നെ അര്‍പ്പിച്ചിട്ടുണ്ട്. ജന ങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നമ്മുടെ പോലീസ് സേനകള്‍ രാവും പകലും രാജ്യസേവനം നടത്തുകയാണ്.
രാജ്യത്തിന് വേണ്ടി അര്‍പ്പണ മനോഭാവത്തോടെ നടത്തുന്ന സേവനത്തിനും ധീരതയോടെയുള്ള കഠിനപ്രയത്‌നത്തിനും സൈനികരെ, അര്‍ദ്ധസൈനികവിഭാഗത്തെ, പോലീസ് സേനയെ ഞാന്‍ ഈ ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന്, ത്രിവര്‍ണ്ണ പതാകയെ സാക്ഷിനിര്‍ത്തിക്കൊണ്ട് വന്ദിക്കുന്നു.
ഇക്കൊല്ലം നല്ല മഴ ലഭിക്കുന്നതായും അതോടൊപ്പം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതായും നമുക്ക് വാര്‍ത്തകള്‍ ലഭിക്കുന്നുണ്ട്. ദുരന്തത്തിന്റെ ഈ സമയത്ത് പ്രതിസന്ധിഘട്ടം മറികടക്കുന്നതിനായി രാജ്യം നിങ്ങളോടൊപ്പ മുണ്ടെന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും ദുരിത ത്തിലകപ്പെട്ടവര്‍ക്കും ആവര്‍ത്തിച്ച് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹി ക്കുകയാണ്. പ്രകൃതിദുരന്തത്തില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, അടുത്തവര്‍ഷം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വര്‍ഷമാണ്. അതിക്രമങ്ങള്‍ എല്ലാ പരിധിയും വിട്ട സമയത്ത് നമ്മുടെ ബഹുജനങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചു. ജാലിയന്‍വാലാബാഗ് സംഭവം നമ്മുടെ ധീരന്മാരുടെ ത്യാഗത്തെ ഓര്‍മ്മിപ്പിക്കുകയും അത് നമ്മെ പ്രചോദിതരാക്കുകയും ചെയ്യുന്നു. എല്ലാ ധീരന്‍മാരെയും എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് ഞാന്‍ വന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമ്മുടെ സ്വാതന്ത്ര്യത്തിന് വലിയ വില നല്‍കേണ്ടിവന്നിട്ടുണ്ട്. ബാപ്പുവിന്റെയും വിപ്ലവകാരി കളുടെയും നേതൃത്വത്തില്‍ നിരവധി നായകരും സത്യഗ്രഹികളും ധീര പുരുഷന്മാരും സ്‌ത്രീകളും യുവാക്കളും രാജ്യത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ പങ്കാളികളായി. രാജ്യത്തിന്റെ സ്വാത ന്ത്ര്യത്തിന് വേണ്ടി പരിശ്രമിക്കുന്നവേളയില്‍ അവര്‍ തടവനു ഭവിക്കുകയും യുവത്വത്തിന്റെ പ്രധാന ഭാഗം ജയിലുകളില്‍ കഴിയുകയും ചെയ്‌തു. ഈ കഷ്ടതകള്‍ക്കിടയിലും അവര്‍ മഹത്തരമായ ഇന്ത്യ എന്ന സ്വപ്‌നത്തെ താലോലിച്ച് പരിപോഷിപ്പിച്ചു.
നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്നുള്ള ദേശീയ കവി സുബ്രഹ്മണ്യഭാരതി, രാജ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം വാക്കുകളിലൂടെ അവതരിപ്പിച്ചു.
എല്ലാരും അമരനില്ലൈ ആടുംനാന്‍
മുറൈ ഇന്ത്യ ഉലകിരിക്കു അലിക്കും.
സ്വാതന്ത്ര്യത്തിന് ശേഷം അദ്ദേഹം വിഭാവനം ചെയ്‌ത സ്വപ്‌നമെന്തായിരുന്നു? എല്ലാ ബന്ധനങ്ങളില്‍ നിന്നും മോചനം നേടാന്‍ ലോകത്തിനാകെ ഇന്ത്യ വഴികാട്ടുമെന്നാണ് സുബ്രഹ്മണ്യ ഭാരതി പറഞ്ഞത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഇത്തരത്തിലുള്ള മഹദ്‌വ്യക്തികളുടെ സ്വപ്‌നം സാക്ഷാത്‌കരിക്കാനും സ്വാതന്ത്ര്യ സമരസേനാനികളുടെയും രാജ്യത്തെ പൗരന്മാരുടെയും ആശയും പ്രതീക്ഷകളും പൂര്‍ത്തീകരിക്കാനുമായി സ്വാതന്ത്ര്യത്തിന് ശേഷം ബഹുമാന്യനായ ബാബാസാഹിബ് അംബേദ്‌കര്‍ജിയുടെ നേതൃത്വത്തില്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടനയ്‌ക്ക് ഇന്ത്യ രൂപം നല്‍കി. ഈ ഭരണഘടന നവ ഇന്ത്യയെ സൃഷ്ടിക്കുകയെന്ന നമ്മുടെ പ്രതിജ്ഞയുടെ മുന്‍ഗാമിയായിരുന്നു. അത് നമുക്ക് ചില ഉത്തരവാദിത്തങ്ങള്‍ കൊണ്ടുവരികയും നമുക്ക് ചില അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുകയും ചെയ്‌തു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ഇന്ത്യയിലെ എല്ലാ ഭൂമിശാസ്‌ത്രമേഖലകള്‍ക്കും മുന്നോട്ടുള്ള പ്രയാണത്തിന് തുല്യ അവസരങ്ങള്‍ ലഭിക്കണമെന്ന് പറഞ്ഞുകൊണ്ട് നമ്മുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കുന്നതിന് നമ്മെ നയിക്കുന്ന ശക്തിയാണ് നമ്മുടെ ഭരണഘടന.
പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, നമ്മുടെ ത്രിവര്‍ണ്ണപതാകയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതിനും നമ്മുടെ ഭരണഘടന നമുക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു. പാവപ്പെട്ട വര്‍ക്ക് നീതിയും മുമ്പോട്ടുപോകുന്നതിന് എല്ലാവര്‍ക്കും തുല്യ അവസരങ്ങളും ഉറപ്പാക്കണമെന്നും, നമ്മുടെ സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍, ഇടത്തരക്കാര്‍, ഉയര്‍ന്ന ഇടത്തര വിഭാഗങ്ങള്‍ എന്നിവര്‍ വളര്‍ച്ചയില്‍ തടസം അഭിമുഖീകരിക്കരുതെന്നും, ഗവണ്‍മെന്റ് അവരുടെ വഴികളില്‍ വരരുതെന്നും അവരുടെ സ്വപ്‌ന ങ്ങളെ സാമൂഹികക്രമങ്ങള്‍ ഞെരിച്ചുകളയരുതെന്നും ഭരണഘടന സൂ ചിപ്പിക്കുന്നു. അവര്‍ക്ക് വളരാനും പുഷ്‌പിക്കാനും, പരിമിതി കളി ലില്ലാതെ പുഷ്ടിപ്പെടുന്നതിനും വേണ്ട സാഹചര്യം നാം സൃഷ്ടിക്ക ണം.
നമ്മുടെ മുതിര്‍ന്ന പൗരന്മാരോ, അംഗപരിമിതരോ, നമ്മുടെ സ്‌ത്രീകളോ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോ, ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളോ, അല്ലെങ്കില്‍ വനത്തില്‍ താമസിക്കുന്ന നമ്മുടെ ആദിവാസി സഹോദരങ്ങളോ ആയിക്കോട്ടെ, എല്ലാവര്‍ക്കും അവരുടെ ആശയ്‌ക്കും അഭിലാഷത്തിനുമനുസരിച്ച് വളരാനുള്ള അവസരം ലഭിക്കണം. ശക്തവും സ്വയം പര്യാപ്‌തവുമായ ഒരു ഇന്ത്യ, സ്ഥിരമായ പുരോഗതി കൈവരിക്കുന്ന ഒരു രാജ്യം, പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യ, ലോകത്താകമാനം സദ്‌കീര്‍ത്തി ലഭിക്കുന്ന ഒരു ഇന്ത്യ എന്നതാണ് നാം ആഗ്രഹിക്കുന്നത്. അത് മാത്രമല്ല, ഇന്ത്യ ലോകത്താ കെ തിളങ്ങി നില്‍ക്കണമെന്നും നാം ആഗ്രഹിക്കുന്നു. അത്തരത്തി ലൊരു ഇന്ത്യയെയാണ് നാം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നത്.
പ്രിയപ്പെട്ട നാട്ടുകാരെ, ടീം ഇന്ത്യയെകുറിച്ചുള്ള എന്റെ വീക്ഷണം ഞാന്‍ നേരത്തേയും പറഞ്ഞിട്ടുള്ളതാണ്. 125 കോടി ജനങ്ങള്‍ പങ്കാളികളാകുമ്പോള്‍, ഓരോ പൗരനും രാജ്യത്തിന്റെ വികസനത്തില്‍ പങ്കുചേരും. 125 കോടി സ്വപ്‌നങ്ങളും, 125 കോടി പ്രതിജ്ഞകളും, 125 കോടി പ്രയത്‌നങ്ങളും ആഗ്രഹിക്കുന്ന ലക്ഷ്യം നേടാന്‍ ശരിയായ ദിശയില്‍ മുന്നേറിയാല്‍ നേടാനാകാത്തതായി ഒന്നുമുണ്ടാവില്ല.
പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, അങ്ങേയറ്റത്തെ വിനയത്തോടെയും ബഹുമാനത്തോടെയും ഞാന്‍ പങ്കുവയ്‌ക്കാന്‍ ആഗ്രഹിക്കുന്നു. 2014 ല്‍ ഗവണ്‍മെന്റിന് വേണ്ടി വോട്ടുചെയ്‌ത ശേഷം 125 കോടി പൗരന്മാര്‍ വിശ്രമിച്ചിട്ടില്ല. ഒരു ഗവണ്‍മെന്റ് രൂപീകരണത്തോടെ പൗരന്മാര്‍ അടങ്ങിയിരുന്നില്ല, അവര്‍ ഒരു രാജ്യം നിര്‍മ്മിക്കുന്നതിന് വേണ്ടി പരിശ്രമിച്ചു. അവര്‍ ഒന്നിച്ചുവന്നു, ഒന്നിച്ചുനിന്നു, ഇനിയും ഒന്നിച്ചുതന്നെ തുടരും. 6 ലക്ഷത്തില്‍പരം ഗ്രാമങ്ങളില്‍ നിന്നുള്ള ഈ 125 കോടി ജനങ്ങളുടെ ഒരുമയാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി.
ഇന്ന് ശ്രീ അരബിന്ദോയുടെ ജന്മവാര്‍ഷികം നാം ആഘോഷിക്കുകയാണ്. അദ്ദേഹം വളരെ പ്രസക്തമായ ചിലത് പറഞ്ഞിട്ടുണ്ട് എന്താണ് ഒരു രാജ്യം? എന്താണ് നമ്മുടെ മാതൃഭൂമി? അത് വെറും ഒരു തുണ്ട് ഭൂമി മാത്രമല്ല, വെറും ഒരു തിരിച്ചറിയല്‍ മാത്രവുമല്ല, അതുമല്ലെങ്കില്‍ അത് ഭാവനയുടെ സങ്കല്‍പ്പ സൃഷ്ടിയല്ല. ഒരു രാജ്യം എന്നത് അതിന് മൂര്‍ത്തമായ ഒരു ഘടന നല്‍കുന്നതിന് നിരവധി സംഘടിതവിഭാഗങ്ങളാല്‍ രൂപീകരിക്കപ്പെട്ട വലിയ ചിന്തകളുടെ കലവറയാണ്. അരബിന്ദോയുടെ ഈ ചിന്തയാണ് രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്തുന്നതും മുന്നോട്ടു നയിക്കുന്നതും. നാം എവിടെ നിന്നാണ് ആരംഭിച്ചത് എന്നറിയാതെ നാം ശരിയായി മുന്നോട്ടുപോകുന്നുവെന്നത് ഗ്രഹിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. നമ്മള്‍ എവിടെ നിന്നാണോ യാത്ര തുടങ്ങിയത് എന്നത് നോക്കാതെ നാം എത്ര ദൂരം കടന്നുവെന്ന് വിലയിരുത്തുക അസാദ്ധ്യമാണ്. ആ വസ്‌തുതയുടെ സൂക്ഷ്‌മതയ്‌ക്കായി, നാം 2013 നെ അടിസ്ഥാന വര്‍ഷമായി പരിഗണിക്കുകയും കഴിഞ്ഞ നാലുവര്‍ഷം ചെയ്‌ത പ്രവര്‍ത്തികള്‍ കണക്കാക്കുകയും ചെയ്‌താല്‍, രാജ്യം സഞ്ചരിക്കുന്ന വേഗതയിലും പുരോഗതി കൈവരിക്കുന്ന ഗതിവേഗത്തിലും നിങ്ങള്‍ ആശ്ചര്യപ്പെടും. ശുചിമുറികളുടെ കാര്യമെടുക്കുക. ശുചിമുറികള്‍ നിര്‍മ്മിക്കുന്നതില്‍ 2013ലെ അതേ വേഗം തുടര്‍ന്നിരുന്നുവെങ്കില്‍ അത് ലക്ഷ്യമിട്ട 100% കൈവരിക്കാന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരുമായിരുന്നു.
ഗ്രാമങ്ങളില്‍ വൈദ്യുതി നല്‍കുന്നതിനെക്കുറിച്ച് 2013ലെ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ സംസാരിക്കുകയാണെങ്കില്‍ ആ പ്രവൃത്തി പൂര്‍ത്തിയാകാന്‍ രണ്ടു ദശകങ്ങളെങ്കിലും കൂടി വേണ്ടി വരുമായിരുന്നു. പുകരഹിത എല്‍.പി.ജി കണക്ഷന്‍ പാവപ്പെട്ടവര്‍ക്ക്, പാവപ്പെട്ട അമ്മമാര്‍ക്ക് നല്‍കുന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍, 2013ല്‍ അത് ചെയ്‌തിരുന്ന വേഗതയുടെ അടിസ്ഥാനത്തിലാണെങ്കില്‍ 100 വര്‍ഷമായാല്‍ പോലും അത് പൂര്‍ത്തിയാകില്ലായിരുന്നു. ഗ്രാമങ്ങളില്‍ ഒപ്‌ടിക്കല്‍ ഫൈബര്‍ ശൃംഖല ഇടുന്നതിന് നാം 2013 ലെ വേഗതയാണ് സ്വീകരിച്ചിരുന്നെങ്കില്‍ തലമുറകള്‍ കഴിഞ്ഞാലും നമുക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നു. വികസനത്തിന് ഇതേ വേഗത തന്നെ നിലനില്‍ത്തിക്കൊണ്ടു പോകുന്നതിന് ഞങ്ങള്‍ പരിശ്രമിക്കും.
സഹോദരീ, സഹോദരന്മാരെ, രാജ്യത്തിന് വലിയ പ്രതീക്ഷ കളുണ്ട്, രാജ്യത്തിന് നിരവധി ആവശ്യങ്ങളുണ്ട്. അവ പൂര്‍ത്തീകരി ക്കുന്നതിനായി കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ സ്ഥിരോത്സാഹ ത്തോടെയും നിരന്തരമായും ഒന്നിച്ച് പ്രവര്‍ത്തി ക്കേണ്ടത് അത്യാവശ്യമാണ്. രാജ്യം മുമ്പുള്ളതുതന്നെയാണെങ്കിലും മണ്ണ് അതുതന്നെയാണെങ്കിലും കാറ്റ് അതുതന്നെയാണെങ്കിലും ആകാശവും സമുദ്രങ്ങളും അവ തന്നെയാണെങ്കിലും ഗവണ്‍മെന്റ് ഓഫീസുകള്‍ അവ തന്നെയാണെങ്കിലും ഫയലുകള്‍ അവ തന്നെയാണെങ്കിലും തീരുമാനം എടുക്കുന്നതിനുള്ള നടപടിക്രമങ്ങളും അതുതന്നെയാണ് എങ്കിലും രാജ്യത്താകമാനം ഇന്ന് ഒരു വലിയ മാറ്റം നമുക്ക് കാണാനാകും. എന്തായാലും കഴിഞ്ഞ നാലുവര്‍ഷമായി രാജ്യം വലിയ മാറ്റം അനുഭവിക്കുകയാണ്. ഒരു പുതിയ ഉന്മേഷം, പുതിയ ഊര്‍ജ്ജം, പുതിയ പ്രതിജ്ഞ, പുതിയ നിശ്ചയദാര്‍ഢ്യം, പുതിയ പ്രചോദനങ്ങള്‍, ഇവ എല്ലാമാണ് രാജ്യത്തെ മുന്നോട്ടുകൊണ്ടു പോകുന്നത്.
അതുകൊണ്ടാണ് രാജ്യം ഹൈവേ നിര്‍മ്മാണത്തിന്റെ വേഗത ഇരട്ടിയാക്കിയത്. ഗ്രാമങ്ങളില്‍ പുതിയ വീടുകളുടെ നിര്‍മ്മാണം നാലിരട്ടിയായി. രാജ്യത്തെ ഭക്ഷ്യോല്‍പ്പാദനം ഇന്ന് എക്കാലത്തേയും ഉയരത്തിലാണ്. മൊബൈല്‍ ഫോണുകളുടെ റെക്കോര്‍ഡ് ഉല്‍പ്പാദനമാണുണ്ടായിട്ടുള്ളത്. ട്രാക്ടറുകളുടെ വില്‍പ്പന പുതിയ ഉയരങ്ങള്‍ തൊട്ടു. ഒരുവശത്ത് കര്‍ഷകര്‍ ഇന്ന് വാങ്ങുന്ന ട്രാക്ടറുകളുടെ എണ്ണത്തില്‍ റെക്കാര്‍ഡ് സൃഷ്ടിക്കുമ്പോള്‍, അതേസമയം തന്നെ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം വാങ്ങുന്ന വിമാനങ്ങളുടെ എണ്ണത്തിലെ റെക്കോര്‍ഡിനും സാക്ഷ്യം വഹിക്കുകയാണ്. സ്‌കൂളുകളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ്. പുതിയ ഐ.ഐ.എമ്മുകള്‍, ഐ.ഐ.ടികള്‍, എയിംസുകള്‍ എന്നിവയൊക്കെ ആരംഭിക്കുന്നു. നൈപുണ്യവികസന ദൗത്യത്തിന് ഗതിവേഗം നല്‍കിക്കൊണ്ട് രാജ്യം ചെറിയ നഗരങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ്. അതേസമയം നമ്മുടെ ടയര്‍2, ടയര്‍3 നഗരങ്ങളില്‍ സ്റ്റാര്‍ട്ട്‌അപ്പ് സംരംഭങ്ങളുടെ പ്രളയമാണ്.
സഹോദരീ, സഹോദരന്മാരെ, ഡിജിറ്റല്‍ ഇന്ത്യ ഇപ്പോള്‍ നമ്മുടെ ഗ്രാമങ്ങളിലും കടന്നുചെന്നുതുടങ്ങിയിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കുന്ന ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ ഡിജിറ്റല്‍ ഇന്ത്യ സാക്ഷാത്‌കരിക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ നടത്തുകയാണ്. അതേസമയം എന്റെ അംഗപരിമിതരായ സഹോദരീ, സഹോദരന്മാര്‍ക്ക് വേണ്ട പൊതുചിഹ്‌നങ്ങളും നിഘണ്ടുവും പൂര്‍ത്തിയാക്കുന്നതിന് അതേ അര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം നടക്കുകയുമാണ്. ഒരു വശത്ത് നമ്മുടെ കര്‍ഷകര്‍ ആധുനിക ജലസേചന സാങ്കേതിക വിദ്യകളായ മൈക്രോ ഇറിഗേഷന്‍, ഡ്രിപ്പ് ഇറിഗേഷന്‍, സ്‌പ്രിംഗ്‌ളേഴ്‌സ് എന്നിവ ഉപയോഗിക്കുമ്പോള്‍, മറുവശത്ത് നിര്‍ത്തലാക്കിയ 99 വന്‍ ജലസേചന പദ്ധതികള്‍ പുനരുദ്ധരിച്ചു. പ്രകൃതിദുരന്തസമയത്ത് ആശ്വാസവും രക്ഷാപ്രവര്‍ത്തനങ്ങളും ലഭ്യമാക്കുന്നതിനായി നമ്മുടെ സൈനികര്‍ എത്തിച്ചേരുന്നുണ്ട്. പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങളെ രക്ഷിക്കുന്നതിന് അസാമാന്യ ധൈര്യം കാട്ടുന്ന നമ്മുടെ സൈനികര്‍, മിന്നലാക്രമണം നടത്തുന്ന തിനും ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനും ദൃഢനിശ്ചയം പ്രകടമാക്കുന്നു.
നമ്മുടെ രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടന്ന വികസനത്തിന്റെ കാന്‍വാസില്‍ ഒന്ന് കണ്ണോടിച്ചാല്‍, ഒരാള്‍ക്ക് പുതിയ ഊര്‍ജ്ജവും ആവേശവുമായി മുന്നോട്ടുപോകുന്ന രാജ്യത്തുണ്ടായ പുരോഗതി കണ്ടറിയാനാകും. ഞാന്‍ ഗുജറാത്തില്‍ നിന്നാണ് വരുന്നത്. നിഷാന്‍ ചുക്ക് മാഫ് ലേക്കിന്‍ നഹിം മാഫ് നിച്ചു നിഷാന്‍ എന്ന് ഗുജറാത്തില്‍ ഒരു ചൊല്ലുണ്ട്, അത് അര്‍ത്ഥമാക്കുന്നത് ഇതാണ് ഒരാള്‍ക്ക് വലിയ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളുമുണ്ട്. എന്നാല്‍ അതിന് വേണ്ടി ഒരാള്‍ കഠിനമായി പ്രയത്‌നിക്കുകയും ഉത്തരം പറയുകയും ചെയ്യണം. എന്നാല്‍ ലക്ഷ്യം വലുതല്ലെങ്കില്‍ ലക്ഷ്യത്തിന് ദീര്‍ഘവീക്ഷണമില്ലെങ്കില്‍ തീരുമാനങ്ങള്‍ എടുക്കില്ല. വികസനം നിശ്ചലമാകും. അതാണ് എന്റെ പ്രിയ സഹോദരീ, സഹോദരന്മാരെ വലിയ ലക്ഷ്യങ്ങളും പ്രതിജ്ഞകളുമായി നമുക്ക് മുന്നോട്ടു പോകേണ്ടത് അനിവാര്യമാക്കുന്നത്. ലക്ഷ്യങ്ങളെക്കുറിച്ച് തിട്ടമി ല്ലെങ്കില്‍, ഉത്സാഹം അത്ര ശക്തമല്ലെങ്കില്‍, നമ്മുടെ സാമൂഹിക ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളും വര്‍ഷങ്ങളോളം തടഞ്ഞു വയ്‌ക്കപ്പെടും. കുറഞ്ഞ താങ്ങുവിലയുടെ (എം.എസ്.പി) കാര്യം എടുക്കുക സാമ്പത്തികവിദഗ്‌ധര്‍, കര്‍ഷക സംഘടനകള്‍, കര്‍ഷകര്‍, എന്തിനേറെ രാഷ്ട്രീയപാര്‍ട്ടികള്‍ വരെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി കുറഞ്ഞ താങ്ങുവില ലഭി ക്കണമെന്ന് ആവശ്യപ്പെടുന്നു. ഇക്കാര്യം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്നു, ഫയല്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു, എന്നാല്‍ എവിടെയെങ്കിലും കുടുങ്ങികിടക്കുന്നു. അവസാനം ഞങ്ങള്‍ ആ തീരുമാനം എടുത്തു. കര്‍ഷകര്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ ഒന്നര ഇരട്ടി എം.എസ്.പി നല്‍കുന്നതിനുള്ള ശക്തമായ തീരുമാനം ഞങ്ങള്‍ എടുത്തു.
ജി.എസ്.ടിയില്‍ ഏകാഭിപ്രായമുണ്ട്. എല്ലാവര്‍ക്കും ജി.എസ്.ടി വേണം. എന്നാല്‍ നിക്ഷിപ്‌തതാല്‍പര്യങ്ങളുടെയും ഇത് തെരഞ്ഞെ ടുപ്പില്‍ പ്രയോജനം ചെയ്യുമോ എന്ന ചിന്തയുടേയും അടിസ്ഥാനത്തില്‍ അവര്‍ക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ഇന്ന് ചെറുകിട വ്യാപാരികളുടെ സഹായത്തോടെ, അവരുടെ തുറന്ന മനസോടെ, പുതുമയെ സ്വീകരിക്കാനുള്ള സന്നദ്ധതയോടെ രാജ്യം ജി.എസ്.ടി നടപ്പാക്കി. വ്യാപാരസമൂഹത്തില്‍ ഒരു പുതിയ വിശ്വാസം ഉടലെടുത്തു. ജി.എസ്.ടിയെ ഉള്‍ക്കൊള്ളുന്നതില്‍ പ്രാരംഭബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന ചെറുകിട സംരംഭകര്‍, ചെറുകിട വ്യാപാരികള്‍ എന്നിവരെല്ലാം തന്നെ പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായി. അങ്ങനെ രാജ്യം മുന്നോട്ടു നീങ്ങുകയാണ്.
ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഇന്ന് നാം ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്പന്‍സി നിയമം കൊണ്ടുവന്നു. ആരാണ് മുന്‍കാലത്ത് അതിനെ എതിര്‍ത്തിരുന്നത്? തീരുമാനം എടുക്കുന്നതിന് ദൃഢവിശ്വാസവും ശക്തിയും നിശ്ചയദാര്‍ഢ്യവും സാധാരണക്കാരുടെ നന്മയ്‌ക്ക് വേണ്ടിയുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണവും ആവശ്യമാണ്. എന്തുകൊണ്ടാണ് ബിനാമി സ്വത്തവകാശനിയമം മുമ്പ് കൊണ്ടുവരാത്തത്? രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ധൈര്യവും നിശ്ചയദാര്‍ഢ്യവുമുള്ളപ്പോള്‍ മാത്രമേ ബിനാമി സ്വത്തവ കാശ നിയമം നടപ്പാക്കാനാകൂ. നിരവധി വര്‍ഷങ്ങളായി നമ്മുടെ സൈനികര്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ എന്ന ആവശ്യം ഉന്നയിക്കുന്നു. അവര്‍ അച്ചടക്ക മുള്ളവരായതുകൊണ്ട് പ്രക്ഷോഭങ്ങളിലേക്ക് പോയില്ല, എന്നാല്‍ ആരും അവരുടെ ശബ്ദത്തിന് ചെവികൊടുത്തില്ല. ഇക്കാര്യത്തില്‍ ആരെങ്കിലും തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു. ആ തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കി, ഞങ്ങള്‍ അത് ഗുണപരമായി തന്നെ പൂര്‍ത്തിയാക്കി.
എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, പാര്‍ട്ടിയുടെ താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ആള്‍ക്കാരല്ല ഞങ്ങള്‍. വളരെ കഠിനമായ തീരുമാനങ്ങള്‍ എടുക്കാനും കഴിവുള്ള വരാണ് ഞങ്ങള്‍, എന്തെന്നാല്‍ ദേശീയതാല്‍പര്യമാണ് നമ്മുടെ മുന്‍ഗണന.
എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, ആഗോള സമ്പദ്‌ഘടനയുടെ ഈ കാലഘട്ടത്തില്‍ ലോകമാകെ ഇന്ത്യയിലെ ഓരോ വികസനത്തെയും ഉറ്റുനോക്കുകയാണ്‌അത് വലുതോ ചെറുതോ ആയിക്കോട്ടെ, അവര്‍ വളരെയധികം ശ്രദ്ധയും പ്രതീക്ഷയും പുലര്‍ത്തുന്നു. ലോകത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍, മുന്‍നിര സാമ്പത്തിക വിദഗ്‌ധര്‍, ഈ വിഷയത്തില്‍ ആധികാരികമായി എന്ന് വിലയിരുത്തുന്ന വ്യക്തികള്‍ ഒക്കെ 2014 ന് മുമ്പ് ഇന്ത്യയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ പുനരാലോലിച്ചു നോക്കുക. വിദഗ്‌ധരുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സമ്പദ്‌ഘടന അപകടരമായ സ്ഥിതിയിലിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങളുടെ പരിഷ്‌ക്കരണ ചലനാത്മകത നമ്മുടെ സാമ്പത്തിക അടിത്തറയെ ശക്തിപ്പെടുത്തിയതുകൊണ്ട് അതേ വിദഗ്‌ധരും സ്ഥാപനങ്ങളും തന്നെ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് കാര്യങ്ങള്‍ മാറിയത്?
ഇന്ത്യയിലെ ചുവപ്പ് നാടയെക്കുറിച്ച് ലോകം പരിഹസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇന്ന് അവര്‍ ചുവപ്പ് പരവതാനി യെക്കുറിച്ചാണ് സംസാരിക്കുന്നത്. വ്യാപാരം സുഗമമാക്കുന്നതില്‍ നമ്മള്‍ നൂറാം സ്ഥാനത്ത് എത്തി. ഇന്ന് നാം കൈവരിച്ച ഈ നേട്ടത്തെ ലോകമാകെ അഭിമാനത്തോടെയാണ് നോക്കുന്നത്. സ്‌തംഭന നയങ്ങളുടേയും വൈകുന്ന പരിഷ്‌കരണങ്ങളുടെയും പേരിലാണ് ഒരുകാലത്ത് ലോകം ഇന്ത്യയെ നോക്കിക്കണ്ടിരുന്നത്. പഴയ വര്‍ത്തമാ ന പത്ര ക്ലിപ്പിങുകള്‍ ഈ വീക്ഷണം ശരിവയ്‌ക്കുന്നുമുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയെ സംബന്ധിച്ചുള്ള ലോകത്തിന്റെ അഭിപ്രായം മാറി, അവര്‍ പരിഷ്‌ക്കരണം, പ്രകടനം, പരിവര്‍ത്തനം എന്നിയിലുള്ള നമ്മുടെ ശ്രദ്ധയെക്കുറിച്ചാണ് സംസാരിക്കുന്നത്. സമയബന്ധിതമായ നയതീരുമാനങ്ങളുടെ ഒരു ശൃംഖലയുടെ തുടര്‍ച്ചയായിരുന്നു ഇത്. ഇന്ത്യയെ ദുര്‍ബല അഞ്ചില്‍ ഒന്നായി ലോകം കണക്കുകൂട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യ ലോക സമ്പദ്‌ഘടനയെ താഴേക്ക് വലിക്കുന്നുവെന്ന ആശങ്ക അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ ഒരു ബഹുട്രില്യന്‍ ഡോളര്‍ നിക്ഷേപ കേന്ദ്രമായി മാറിയതോടെ അവരുടെ സ്വരവും മാറിയിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ, ഇന്ത്യയുമായി ബന്ധപ്പെടുന്ന നിക്ഷേപകര്‍ അടിസ്ഥാനസൗകര്യത്തിന്റെ അപര്യാപ്‌തതയേയും വൈദ്യുതിയുടെ കുറവുകൊണ്ട് ഇരുട്ടിനെ വരിക്കേണ്ടിവരുന്നതിനെയും കുപ്പിക്കഴുത്തിനെയും കുറിച്ചൊക്കെ വിലപിച്ചിരുന്നു. ഇന്ത്യയെ ഒരുകാലത്ത് ഉറങ്ങുന്ന ആനയെന്ന് പരി ഹസിച്ചിരുന്ന അതേ വിദഗ്‌ധര്‍ തന്നെ ഉറങ്ങുന്ന ആന ഉണര്‍ന്ന് ഓടാന്‍ തുടങ്ങിയെന്ന് ഇന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു. അടുത്ത മൂന്നു ദശകങ്ങളില്‍ ലോകത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക് ചലനാത്മകത നല്‍കുന്നതും ലോകത്തിന്റെ വളര്‍ച്ചയ്‌ക്ക് പ്രേരണയാകുകയും ചെയ്യുന്നത് ഇന്ത്യയായിരിക്കുമെന്നാണ് സാമ്പത്തികവിദഗ്‌ധരും അന്താരാഷ്ട്ര സ്ഥാപനങ്ങളും പറയുന്നത് ഇന്ന് അന്താരാഷ്ട്ര വേദി കളില്‍ ഇന്ത്യയുടെ ഔന്നിത്യം വളരെയധികം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ അംഗമായിട്ടുള്ള ഏത് സംഘടനയിലും ഇന്ന് ഇന്ത്യയുടെ ശബ്ദം കേള്‍ക്കുന്നു. ചര്‍ച്ചകള്‍ക്ക് രൂപം നല്‍കുന്നതിനും ഈ സംഘടന കള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഇന്ത്യ ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്. നാം നമ്മുടെ ശബ്ദം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ ത്തുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ചില അന്താരാഷ്ട്ര സംഘടന കളില്‍ അംഗത്വത്തിനായി നാം വര്‍ഷങ്ങളായി കാത്തിരിക്കു കയായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യം എണ്ണിയാലൊടുങ്ങാത്ത സംഘടനകളില്‍ അംഗമായിരിക്കുകയാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളിലും ആഗോളതാപനത്തിലും ആകുലരായിട്ടുള്ളവര്‍ക്ക് ഇന്ന് ഇന്ത്യ പ്രതീക്ഷയുടെ രശ്‌മി വാഗ്‌ദാനം ചെയ്യുകയാണ്. ഇന്ന് അന്താ രാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ പതാകാവാഹകരാണ് ഇന്ത്യ. തങ്ങളുടെ രാജ്യത്ത് എത്തുന്ന ഏതൊരു ഇന്ത്യക്കാരനേയും സ്വീകരിക്കാന്‍ ലോകത്തെ ഏതൊരു രാജ്യവും തയ്യാറാവുകയാണ്. അവര്‍ ഒരു ഇന്ത്യാക്കാരനെ നോക്കിയാല്‍ ഇന്ന് ഒരു പുതിയ അവ ബോധം അവന്റെ കണ്ണുകളില്‍ കാണാന്‍ കഴിയും. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ശക്തി ഇപ്പോള്‍ വര്‍ദ്ധിച്ചു. ഇത് പുത്തന്‍ പ്രതീക്ഷ കളുമായി മുന്നോട്ടുനീങ്ങുന്ന ഓരോ ഇന്ത്യക്കാരനുള്ളിലും ഒരു പുതിയ ആത്മവിശ്വാസവും, പുതിയ ഊര്‍ജ്ജവും, പുതിയ ദൃഢനിശ്ചയവും പ്രോജ്ജ്വലിപ്പിച്ചു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ലോകത്തിന്റെ ഏത് ഭാഗത്താ യാലും ഇന്ന് ഒരു ഇന്ത്യാക്കാരന്‍ കുഴപ്പത്തിലോ കഷ്ടതയിലോ ആണെങ്കില്‍, ഓരോ ചുവടുവയ്‌പ്പിലും അവന്റെ രാജ്യം ഒപ്പമുണ്ടെന്ന് അവന് ഉറപ്പിക്കാം. അടുത്തിടെയുള്ള നിരവധി സംഭവങ്ങള്‍ ഈ വസ്‌തുതയ്‌ക്ക് സാക്ഷ്യങ്ങളാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ലോകത്തിന് ഇന്ത്യയോടുള്ള വീക്ഷണം പരിവര്‍ത്തനപ്പെട്ടതുപോലെ, ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്തു നിന്നുവരുന്ന വാര്‍ത്തകള്‍ മൂലം, തങ്ങള്‍ അവിടെയാ കാതിരിക്കണമേയെന്ന് ഓരോരുത്തരും ചിന്തിച്ചിരുന്ന ഒരു കാലമുണ്ടാ യിരുന്നു. എന്നാല്‍ ഇന്ന് എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദര ന്മാരെ, വടക്കുകിഴക്കന്‍ മേഖല സകാരാത്മകമായ, പ്രചോദനം നല്‍കുന്ന വാര്‍ത്തകളുമായി വരികയാണ്. കായികമേഖലയില്‍ വടക്കുകിഴക്ക് ഇന്ന് തിളങ്ങുകയാണ്.
എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, വടക്കുകിഴക്ക് നിന്ന് ഇന്ന് നമുക്ക് ലഭിക്കുന്ന വാര്‍ത്തകള്‍, അവിടുത്തെ അവസാന ത്ത ഗ്രാമവും വൈദ്യുതീകരിച്ചുവെന്നും ഗ്രാമം ഒന്നാകെ രാത്രി മുഴുവന്‍ നൃത്തം ചെയ്‌തുവെന്നുമാണ്. സമാനമായ രീതിയില്‍ ഹൈ വേകള്‍, റെയില്‍വേകള്‍, വ്യോമപാതകള്‍, ജലപാതകള്‍, വിവര പാതകള്‍ (ഐവേകള്‍, ഇന്‍ഫര്‍മേഷന്‍ വേകള്‍) എന്നിവയൊക്കെ ആ മേഖലകളില്‍ വരുന്നുവെന്ന വാര്‍ത്തകളാണ് നാം കേള്‍ക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ അങ്ങോളമിങ്ങോളം വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇന്ന് വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ള യുവാക്കള്‍ ഈ മേഖലകളില്‍ ബി.പി.ഒകള്‍ ആരംഭിക്കുകയാണ്. പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇവിടെ തിടങ്ങുകയാണ്. ജൈവ കൃഷിയുടെ കേന്ദ്രമായി വടക്കുകിഴക്കന്‍ ഇന്ത്യ മാറിക്കൊണ്ടിരി ക്കുകയാണ്. കായിക സര്‍വകലാശാലയുടെ ആസ്ഥാനവും വടക്കുകിഴക്കാണ്.
സഹോദരീ, സഹോദരന്മാരെ, ഡല്‍ഹി വളരെ അകലെ യാണെന്ന് വടക്കുകിഴക്കുള്ളവര്‍ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടാ യിരുന്നു.നാലുവര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഡല്‍ഹിയെ വടക്കു കിഴക്കിന്റെ പടിവാതില്‍ക്കല്‍ കൊണ്ടെത്തിച്ചു.
സഹോദരീ, സഹോദരന്മാരെ, ഇന്ന് രാജ്യത്തിന്റെ ജനസംഖ്യയിലെ 65% വും 35 വയസിന് താഴെയുള്ളവരാണ്. നമ്മുടെ രാജ്യത്തെ യുവതയില്‍ നാം അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തിലെ യുവാക്കള്‍ സമ്പദ്‌ഘടനയുടെ എല്ലാ നിലവാരത്തേയും പരിപൂര്‍ ണ്ണമായി പരിവര്‍ത്തനപ്പെടുത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ പുരോ ഗതിയുടെ നിലവാരത്തില്‍ അവര്‍ പുതിയ വര്‍ണ്ണങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. പൊതുജനശ്രദ്ധനേടുന്ന കാര്യങ്ങളെല്ലാം വന്‍ നഗരങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് നമ്മുടെ രാജ്യം ടയര്‍2, ടയര്‍3 നഗരങ്ങ ളെക്കുറിച്ചാണ് സംസാരിക്കുന്നത്, ഗ്രാമീണ മേഖലകളില്‍ ആധുനിക കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളെയാണ് ശ്രദ്ധിക്കുന്നത്. നമ്മുടെ രാജ്യത്തെ യുവത തൊഴിലിന്റെ സ്വഭാവത്തെ പരിപൂര്‍ണ്ണമായി പരിവര്‍ത്തനപ്പെടുത്തി. സ്റ്റാര്‍ട്ട് അപ്പുകള്‍, ബി.പി.ഒ കള്‍, ഇകോമേഴ്‌സ്, മൊബിലിറ്റി തുടങ്ങിയ പുതിയ മേഖലകളുമായി ബന്ധപ്പെടുകയും അവയുടെ സാദ്ധ്യതകള്‍ പരീക്ഷിക്കുകയും ചെയ്‌തുകൊണ്ട് നമ്മുടെ രാജ്യത്തെ യുവാക്കള്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 13 കോടി മുദ്രാ വായ്‌പകള്‍ ഒരു വലിയ നേട്ടമാണ്. സ്വന്തം കാലില്‍ നില്‍ക്കാനും സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കാനുമുള്ള അഭിലാഷവുമായി ആദ്യമായി വായ്‌പയെടുക്കുന്ന നാലുകോടി യുവാക്കള്‍ കൂടി ഇതില്‍ ഉള്‍പ്പെടു ന്നുവെന്ന് വരുമ്പോഴാണ് ഇത് കൂടുതല്‍ വലിയ നേട്ടമാകുന്നത്. ഇതുതന്നെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റത്തിന്റെ മഹത്തായ ഉദാഹരണമാണ്. ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്‌കരി ക്കുന്നതിനുളള കഠിനപ്രയത്‌നത്തില്‍ ഇന്ന് 3 ലക്ഷം ഗ്രാമങ്ങളില്‍ നിരവധി പൊതുസേവന കേന്ദ്രങ്ങള്‍ പരിപാലിക്കുന്നത് യുവാക്കളും യുവതികളുമാണ്. വിവരസാങ്കേതികവിദ്യയുടെ ഇഷ്ടാനുസരണമുള്ള ഉപയോഗത്തിലൂടെ ഗ്രാമങ്ങളിലെ എല്ലാ പൗരന്മാര്‍ക്കും ഈ കേന്ദ്രങ്ങള്‍ ഒരൊറ്റ ക്ലിക്കിലൂടെ ആഗോള ബന്ധിപ്പിക്കല്‍ ഏത് സമയത്തും എവിടെയും ബന്ധിപ്പിക്കല്‍ സേവനം നല്‍കുന്നു.
അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച് പറയുമ്പോള്‍ റെയില്‍പാതകളുടെ, റോഡുകളുടെ, ഐവേകളുടെ, ഹൈവേകളുടെ അല്ലെങ്കില്‍ പുതിയ വിമാനത്താവളങ്ങളുടെ വേഗതയാകട്ടെ, നമ്മുടെ രാജ്യം അതിവേഗ വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
സഹോദരീ, സഹോദരന്മാരെ, രാജ്യത്തിന് അതിയായ മഹത്വം കൊണ്ടുവരുന്നതിനുള്ള ഒരു അവസരവും നമ്മുടെ രാജ്യത്തെ ശാസ്‌ത്രജ്ഞരും വിട്ടുകളയുന്നുമില്ല. ആഗോള തലത്തിലും, രാജ്യത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും, ഒറ്റ കുതിപ്പില്‍ നൂറിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത് നമുക്ക് ഏറെ അഭിമാനിക്കാവുന്നതാണ്. അത് ലോകത്തെയാകെ അതിശയിപ്പിച്ചു. ഇന്ത്യന്‍ ശാസ്‌ത്രജ്ഞരുടെ കഴിവിനെയാണ് ലോകമാകെ എഴുന്നേറ്റ് നിന്ന് അഭിനന്ദിച്ച് കൈയടിച്ചത്. ആദ്യ പരിശ്രമത്തില്‍ മംഗള്‍യാന്‍ വിജയകരമായി വിക്ഷേപിച്ചത് തന്നെ നമ്മുടെ ശാസ്‌ത്രജ്ഞരുടെ വൈദഗ്‌ധ്യത്തിനും കഠിന പ്രയ്‌തനത്തിനുമുള്ള സാക്ഷ്യമായി നിലകൊള്ളുകയാണ്. മംഗള്‍യാനെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത് നമ്മുടെ ശാസ്‌ത്രജ്ഞരുടെ കഴിവുകളെക്കുറിച്ച് വലുതായി സംസാരിക്കുന്നുണ്ട്. നമ്മുടെ ശാസ്‌ത്രജ്ഞരുടെ ഭാവിവീക്ഷണവും, നൂതനാശങ്ങളും സൃഷ്ടിപരതയുമാണ് വരുംദിവസങ്ങളില്‍ ആദ്യത്തെ ആഭ്യന്തര ഇന്ത്യന്‍ മേഖലാ ഗതിനിര്‍ണ്ണയ ഉപഗ്രഹസംവിധാനം (ഐ.ആര്‍.എന്‍.എസ്.എസ്) ആയ നാവികിന്റെ വിക്ഷേപണത്തിന് ആത്മവിശ്വാസം നല്‍കുന്നത്. നമ്മുടെ മത്സ്യത്തൊഴിലാളികളെയും മറ്റ് പൗരന്മാരെയും ഉപഗ്രഹ സിഗ്‌നലുകളിലൂടെ ഈ ഗതിനിര്‍ണ്ണയ സംവിധാനം വഴികാട്ടും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഇന്ന് ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഒരു നല്ല വാര്‍ത്ത പങ്കുവയ്‌ക്കുന്നതില്‍ ഞാന്‍ അതിയായി ആഹ്‌ളാദിക്കുന്നു. നമ്മുടെ രാജ്യം ബഹിരാകാശ ദൗത്യങ്ങളില്‍ അതിവേഗം പുരോഗമിക്കുന്നുവെന്നതില്‍ ഒരു സംശ യവുമില്ല. എന്നാല്‍ നമുക്ക് ഒരു സ്വപ്‌നമുണ്ട്, നമ്മുടെ ശാസ്‌ത്രജ്ഞര്‍ക്ക് ഒരു സ്വപ്‌നമുണ്ട്. ഇന്ത്യ 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ഓടെ അല്ലെങ്കില്‍ അതിനും മുമ്പ് നമ്മുടെ ചില യുവാക്കളും യുവതികളും ബഹിരാകാശത്ത് ഇന്ത്യന്‍ പതാക പറപ്പിക്കണമെന്ന് നാമൊരു പ്രതിജ്ഞയെടുത്തിട്ടുണ്ട്. മംഗള്‍യാ നോടുകൂടി നമ്മുടെ ശാസ്‌ത്രജ്ഞര്‍ അവരുടെ കഴിവുകള്‍ തെളിയിച്ചുകഴിഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി നാം വളരെ വേഗം തന്നെ ഒരു ഇന്ത്യാക്കാരനെ ബഹിരാകാശത്തേക്കയക്കുമെന്ന് പ്രഖ്യാപിക്കു ന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ ബഹുമാ ന്യരായ ശാസ്‌ത്രജ്ഞരുടെ ഉദ്യമങ്ങളിലൂടെയായിരിക്കും ഇത് നിര്‍വ്വഹിക്കപ്പെടുക. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമായി നാം മാറുമെന്നത് നമുക്ക് ഏറെ അഭിമാനിക്കാവുന്നതുമാണ്.
പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, അത്തരമൊരു മഹത്തായ നേട്ടത്തിന് ഞാന്‍ എന്റെ ശാസ്‌ത്രജ്ഞരെയും സാങ്കേതിക വിദഗ്‌ധരെയും അഭിനന്ദിക്കുകയാണ്. ഇന്ന് നമ്മുടെ ധാന്യപ്പുര കളെല്ലാം ഭക്ഷ്യധാന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഹരിത വിപ്ലവത്തെ ദശകങ്ങളായി വിജയകരമായി നയിക്കുന്നതില്‍ നമ്മുടെ കാര്‍ഷിക ശാസ്‌ത്രജ്ഞര്‍, കര്‍ഷകര്‍ എന്നിവരുടെ പങ്കിനെ ഞാന്‍ നന്ദിയോടെ സ്‌മരിക്കുന്നു.
പക്ഷേ, എന്റെ സഹോദരീ സഹോദരന്മാരേ, ഇന്ന് കാലം മാറിയിരിക്കുന്നു. നമ്മുടെ കര്‍ഷകര്‍ക്കും കാര്‍ഷിക വിപണികള്‍ക്കും ആഗോള വെല്ലുവിളികളും മല്‍സരങ്ങളും നേരിടേണ്ടതുണ്ട്. ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ഭൂമി കുറയുന്നു. നമ്മുടെ കാര്‍ഷിക രീതികള്‍ കൂടുത ല്‍ ആധുനികവും കൂടുതല്‍ ശാസ്‌ത്രീയവുമായി മാറണമെന്നാണ് മാറുന്ന കാലം ആവശ്യപ്പെടുന്നത്. ഈ പ്രക്രിയയെ സാങ്കേതിക വിദ്യയ്‌്‌ക്കൊപ്പം മുന്നോട്ടു കൊണ്ടുപോകണം. കൃത്യമായും ഇതിനു വേണ്ടി നാം മാറ്റത്തില്‍ ഊന്നുകയും കാര്‍ഷിക മേഖലയില്‍ ആധുനിക രീതികള്‍ കൊണ്ടുവരികയും ചെയ്യുകയാണ്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമാ കുമ്പോഴേയ്‌ക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ഒരു കാഴ്‌ചപ്പാട് നമുക്കുണ്ട്. ചിലയാളുകള്‍ക്ക് സംശയമാണ്, അതാകട്ടെ തികച്ചും സ്വാഭാവികവുമാണ്. പക്ഷേ, നാം ദൃഢചിത്തരാണ്. നാം വാഗ്‌ദാനങ്ങള്‍ വെറുംവാക്കായല്ല നല്‍കുന്നത്, പാലിക്കാന്‍ ഉറപ്പിച്ചുതന്നെയാണ് പറയുന്നത്. വാക്കു പാലിക്കാന്‍ നാം കഠിനാധ്വാനം ചെയ്യണം. നാം ആസൂത്രണം ചെയ്യുകയും നമ്മുടെ ഹൃദയവും മനസ്സും അതിലേക്ക് പൂര്‍ണമായി സമര്‍പ്പിക്കുകയും വേണം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ കര്‍ഷകരോടുള്ള വാക്ക് പാലിക്കാന്‍ കഴിയണമെങ്കില്‍ കാര്‍ഷിക മേഖലയില്‍ ആധുനികവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും നടപ്പാക്കിക്കൊണ്ട് നാം കര്‍ഷകരുടെ കൂടെ മുന്നേറണം. വിത്തു മുതല്‍ വിപണനം വരെ നാം മൂല്യവര്‍ധന കൊണ്ടുവരണം. ആധുനിക വല്‍ക്കരണം വേണം നമുക്ക്. ചില പുതിയ ധാന്യങ്ങള്‍ വന്‍തോ തിലുള്ള വരുമാനമാണ് നല്‍കുന്നത്. ഇതാദ്യമായി നാം കാര്‍ഷിക കയറ്റുമതി നയം നടപ്പാക്കിയതുകൊണ്ട് നമ്മുടെ കര്‍ഷകര്‍ക്ക് ആത്മവിശ്വാസത്തോടെ ആഗോള മല്‍സരത്തെ നേരിടാം. ഇന്നു നമുക്ക് പുതിയ ഒരു കാര്‍ഷിക വിപ്ലവം കാണാം. ജൈവ കൃഷി, നീല വിപ്ലവം, മധുര വിപ്ലവം, സൗരോര്‍ജ്ജ കൃഷി എന്നിവ പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നു.
നമ്മുടെ രാജ്യം ഇപ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യോല്‍പ്പാദകരാണ് എന്നതും ഒന്നാം സ്ഥാനത്തിന്റെ തൊട്ടരികിലാണ് എന്നതും വലിയ സംതൃപ്‌തി നല്‍കുന്ന കാര്യ ങ്ങളാണ്. തേന്‍ കയറ്റുമതി ഇരട്ടിയായി. എഥനോള്‍ ഉല്‍പ്പാദനം മൂന്നിരട്ടിയായതില്‍ കരിമ്പു കര്‍ഷകര്‍ സന്തുഷ്ടരാണ്. അതായത്, കൃഷിയുമായി ബന്ധപ്പെട്ട മറ്റു വ്യവസായങ്ങള്‍ ഗ്രാമീണ സമ്പദ്‌ഘടന യ്‌ക്ക് കൃഷിയെപ്പോലെതന്നെ പ്രധാനമാണ്. സ്‌ത്രീകളുടെ സ്വയം സഹായ സംഘങ്ങളിലൂടെ കോടിക്കണക്കിനു രൂപ ചെലവിട്ട് നാം ഗ്രാമീണ വിഭവങ്ങള്‍ വികസിപ്പിക്കുന്നു.
ആദരണീയനായ ബാപ്പുവിന്റെ പേരുമായി ബന്ധപ്പെട്ടതാണ് ഖാദി. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഖാദിയുടെ വില്‍പ്പന ഇപ്പോള്‍ രണ്ടിരട്ടിയായിരിക്കുന്നു എന്ന് വിനയത്തോടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് പാവപ്പെട്ടവരുടെ തൊഴിലവസരങ്ങള്‍ വര്‍ധി പ്പിക്കും.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, എന്റെ രാജ്യത്തെ കര്‍ഷകര്‍ ഇപ്പോള്‍ സൗരോര്‍ജ്ജ കാര്‍ഷികവൃത്തിയില്‍ ഊന്നല്‍ നല്‍കുകയാണ്. കൃഷിക്കു പുറമേ സൗരോര്‍ജ്ജ കൃഷി യിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് അവര്‍ പണം സമ്പാദിക്കുകയും ചെയ്യുന്നു. ചര്‍ക്ക കറക്കുന്നവരും കൈത്തറിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരും പണം സമ്പാദിക്കുന്നു.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നമ്മുടെ രാജ്യത്തെ സാമ്പത്തിക വികസനം പ്രധാനമാണ്. പക്ഷേ, എല്ലാ ത്തിനും അപ്പുറം മനുഷ്യന്റെ അന്തസ്സാണ് പരമോന്നതം. മനുഷ്യന്റെ അന്തസ്സിന്റെ അഭാവത്തില്‍ ഒരു രാജ്യത്തിനും സമതുലിതാവസ്ഥയുടെ പാതയില്‍ മുന്നേറാന്‍ കഴിയില്ല. അതുകൊണ്ട് മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കുന്ന പദ്ധതികളുമായി നാം മുന്നോട്ടു പോകണം. സാധാരണക്കാര്‍ക്ക്, പാവപ്പെട്ടവരിലും പാവപ്പെട്ടവര്‍ക്കുള്‍പ്പെടെ തുല്യ അന്തസ്സോടെ ജീവിക്കാന്‍ അവസരം നല്‍കുന്ന നയങ്ങളും പാരമ്പര്യങ്ങളും ലക്ഷ്യങ്ങളുമാണ് നടപ്പാക്കേണ്ടത്.
അതുകൊണ്ട് ഉജ്ജ്വല യോജനയിലൂടെ പാവപ്പെട്ടവര്‍ക്ക് പാചകവാതകം നല്‍കി. സൗഭാഗ്യ യോജനയിലൂടെ നാം പാവപ്പെട്ടവര്‍ക്ക് വൈദ്യുതി നല്‍കി. ശ്രമേവ ജയതേ എന്ന സങ്കല്‍പ്പത്തിലൂടെ മുന്നോട്ടു പോകുന്നതിന് നാം ഊന്നല്‍ നല്‍കുന്നു.
ഇന്നലെ നാം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസംഗം കേട്ടതേയുള്ളു. ഗ്രാമസ്വരാജ് അഭിയാനെക്കുറിച്ച് അദ്ദേഹം വിശദമായി പറഞ്ഞു. എപ്പോഴൊക്കെ ഗവണ്‍മെന്റിനെക്കുറിച്ച് സംസാരമുണ്ടാകുമ്പോഴും പറഞ്ഞു കേള്‍ക്കുന്നത്‌് നയങ്ങള്‍ രൂപപ്പെടുത്തുമെങ്കിലും അവസാനം അതൊന്നും നടപ്പാകാറില്ല എന്നതാണല്ലോ. ഡല്‍ഹിയില്‍ തുടങ്ങി അഭിലാഷോന്‍മുഖ ജില്ലകളിലെ 65000 ഗ്രാമങ്ങളില്‍ ഈ പ്രചാരണ പരിപാടി എങ്ങനെ നടപ്പാക്കി എന്ന് രാഷ്ട്രപതി വിശദീകരിച്ചു. പാവങ്ങളുടെ കുടിലുകളിലേക്ക്; പിന്നാക്ക ഗ്രാമങ്ങളിലേക്ക് എങ്ങനെ അത് എത്തിക്കും എന്ന്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 2014 ല്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന് ഞാന്‍ ശുചിത്വത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ ചിലയാളുകള്‍ അത് തമാശയാക്കി. ഗവണ്‍മെന്റി്‌ന് എന്തൊക്കെ ചെയ്യാനുണ്ട്, പിന്നെന്തിന് ശുചിത്വം പോലെയൊരു കാര്യത്തിനു വേണ്ടി ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നു എന്ന് അവരില്‍ ചിലര്‍ പറയുക പോലും ചെയ്‌തു. പക്ഷേ, പ്രിയ സഹോദരീ സഹോദരന്മാരേ, ശുചിത്വ പ്രചാരണ പരിപാടികൊണ്ട് മൂന്നു ലക്ഷം കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു എന്നാണ് സമീപകാലത്ത് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി മാറിയ മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമാണ് മൂന്ന് ലക്ഷം കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ യശസ്സ്. പാവപ്പെട്ട മൂന്ന് ലക്ഷം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായത് ഉറപ്പായും ഒരു മാനുഷിക പ്രവൃത്തിയാണ്. അത് ആഗോള സംഘടനകള്‍ അംഗീകരിക്കുകയും ചെയ്‌തിരിക്കുന്നു.
സഹോദരീ സഹോദരന്മാരേ, മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്‍പതാമത് ജന്മ വാര്‍ഷികം അടുത്ത വര്‍ഷമാണ്. ബാപ്പു അദ്ദേഹത്തിന്റെ ജീവിതകാലത്ത് സ്വാതന്ത്ര്യത്തേക്കാളുമധികം പ്രാധാന്യം ശുചിത്വത്തിനു നല്‍കിയിരുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് സത്യഗ്രഹികളും ശുചിത്വവാദികളും കാരണമാണെന്നും അത് വന്നത് സ്വച്ഛഗ്രഹികളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗാന്ധിജി സത്യഗ്രഹികളെ പരിശീലിപ്പിച്ചു. അത് നമ്മെ സ്വച്ഛഗ്രഹികളെ തയ്യാറാക്കാന്‍ പ്രചോദിപ്പിച്ചു. വരുംദിവസങ്ങളില്‍, നാം ഗാന്ധിജിയുടെ നൂറ്റിയന്‍പതാം ജന്‍മ വാര്‍ഷികം ആഘോഷി ക്കുമ്പോള്‍ കോടിക്കണക്കിന് സ്വച്ഛഗ്രഹികള്‍ ബാപ്പുവിന്റെ സ്‌മരണയില്‍ കാര്യാഞ്‌ജലി (പ്രവൃത്തി ചെയ്യല്‍) വാഗ്‌ദാനം ചെയ്യും. ഒരര്‍ത്ഥത്തില്‍ നമ്മളിപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ അവര്‍ പൂര്‍ത്തീകരിക്കുകയാണ്.
എന്റെ സഹോദരീ സഹോദരന്മാരേ, ശുചിത്വം മൂലം മൂന്നു ലക്ഷം കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടു എന്നത് സത്യമാണ്. പക്ഷേ, ഒരു മധ്യവര്‍ഗ്ഗ കുടുംബം അതെത്രത്തോളം നന്നായി ജീവിക്കുന്നതോ പാവപ്പെട്ടതോ ആയാലും, കുടുംബാംഗങ്ങള്‍ക്ക് രോഗം വന്നാല്‍ മുഴുവന്‍ കുടുംബവും സഹിക്കേണ്ടി വരുമ്പോള്‍ സന്തോഷമേ ഉണ്ടാകില്ല. ചിലപ്പോള്‍ തലമുറകള്‍തന്നെ രോഗത്തിന്റെ കെടുതി അനുഭവിക്കുന്നു.
പാവപ്പെട്ടവര്‍ക്ക്, സാധാരണക്കാര്‍ക്ക് ഗുരുതര രോഗങ്ങള്‍ക്ക് സൗജന്യ ചികില്‍സ ലഭിക്കുകയും വലിയ ആശുപത്രിയില്‍ ചെലവില്ലാതെ പ്രവേശനം നേടാന്‍ സഹായിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ നടപ്പാക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാനും ആയുഷ്‌മാന്‍ ഭാരത് യോജനയും രാജ്യത്തെ പത്ത് കോടി കുടുംബങ്ങളിലെത്തും. ഈ രണ്ട് പരിപാടികള്‍ വഴി സമീപ ദിനങ്ങളില്‍ മധ്യവര്‍ക്ഷക്കാരില്‍ തന്നെ താഴെത്തട്ടിലുള്ളവര്‍ക്കും മധ്യവര്‍ക്ഷക്കാര്‍ക്കും ഉയര്‍ന്ന മധ്യവര്‍ക്ഷക്കാര്‍ക്കും ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ പ്രാപ്യമാകും. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാന്‍ അതില്‍ വ്യവസ്ഥയുണ്ട്. അതായത് പത്ത് കോടി കുടുംബങ്ങളിലായി ഏകദേശം 50 കോടി ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത് സുതാര്യമായി, സാങ്കേതിക വിദ്യയിലൂടെ നടപ്പാക്കുന്ന സംവിധാനമാണ്. സാങ്കേതികവിദ്യയും ഈ ആവശ്യത്തിനു വേണ്ടി ഉണ്ടാക്കിയ സാങ്കേതികവിദ്യാ ഉപകരണ ങ്ങളും ഉള്ളതുകൊണ്ട് സാധാരണ പൗരന്‍ ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല.
അടുത്ത നാലോ അഞ്ചോ ആറോ ആഴ്‌ചകള്‍കൊണ്ട് രാജ്യവ്യാപകമായി ഈ സാങ്കേതികവിദ്യ പൂര്‍ണമായും ഫലവത്താണോ എന്ന് പരിശോധിച്ച് ഉറപ്പാക്കും. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മ വാര്‍ഷിക ദിനമായ സെപ്‌റ്റംബര്‍ 25ന് പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ രാജ്യവ്യാപകമായി നടപ്പാക്കും. രോഗത്തെ നേരിടുന്നതില്‍ രാജ്യത്തെ ഒരു പാവപ്പെട്ട വ്യക്തിക്കും ബുദ്ധിമുട്ട് വരാന്‍ പാടില്ല. അവരിലൊരാള്‍ക്കും കൊള്ളപ്പലി ശക്കാരില്‍ നിന്നു പണം വാങ്ങി ചികില്‍സിക്കേണ്ടി വരരുത്. അയാളുടെ കുടുംബം തകരാന്‍ പാടില്ല. മാത്രമല്ല, ഇതുവഴി മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ യുവജനങ്ങള്‍ക്ക് ആരോഗ്യ മേഖലയില്‍ തൊഴിലവസരങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്യും. ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ പുതിയ ആശുപ ത്രികള്‍ നിര്‍മ്മിക്കപ്പെടും. അവര്‍ക്ക് വന്‍തോതില്‍ ജീവനക്കാരെ ആവശ്യം വരും. നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
സഹോദരീ സഹോദരന്മാരേ, ദാരിദ്ര്യം നിറഞ്ഞ ജീവിതം നയിക്കാന്‍ പാവപ്പെട്ട ഒരാളും ആഗ്രഹിക്കില്ല. പാവപ്പെട്ട ഒരാളും പാവപ്പെട്ടവനായി മരിക്കാന്‍ ആഗ്രഹിക്കില്ല. പാവപ്പെട്ട ഒരാളും തന്റൈ മക്കള്‍ക്ക് അത് പൈതൃകമായി കൈമാറാന്‍ ആഗ്രഹിക്കില്ല. ജീവിതത്തിലുടനീളം ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവരാന്‍ അയാള്‍ പൊരുതി ക്കൊണ്ടേയിരിക്കും. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരൊറ്റ വഴിയേയുള്ളു പാവപ്പെട്ടവരുടെ ശാക്തീകരണം.
കഴിഞ്ഞ നാല് വര്‍ഷം പാവപ്പെട്ടവരുടെ ശാക്തീകരണത്തിനു നാം അടിത്തറയിട്ടു. ഇത് പാവപ്പെട്ടവരെ ശാക്തീകരിക്കാനുള്ള നമ്മുടെ കഠിനാധ്വാനമാണ്. സമീപകാലത്ത് ഒരു അന്താരാഷ്ട്ര സംഘടന വളരെ നല്ല ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് ഇന്ത്യയിലെ അഞ്ച് കോടി ആളുകള്‍ ദാരിദ്ര്യ രേഖ കടന്നതായി ആ റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹോദരീ സഹോദരന്മാരേ, പാവപ്പെട്ടവരെ ശാക്തീ കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നാം നടത്തുമ്പോള്‍, ഞാന്‍ ആയുഷ്‌മാന്‍ ഭാരത് പരിപാടിയേക്കുറിച്ച് സംസാരിക്കുമ്പോള്‍, 50 കോടി ആളുകള്‍ ഉള്‍പ്പെടുന്ന പത്ത് കോടി കുടുംബങ്ങള്‍ക്ക് ഫലം കിട്ടുന്ന വന്‍ പദ്ധതിയേക്കുറിച്ച് കുറച്ചാളുകള്‍ മാത്രമേ തിരിച്ചറിയുന്നുള്ളു. എന്താണ് ഉദ്ദേശിക്കുന്നതെന്ന് കുറച്ചാളുകള്‍ക്കു മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുള്ളു. അമേരിക്ക (യുഎസ്‌എ), കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ ആകെ ജനസംഖ്യയുടെ അത്രത്തോളം ആളുകള്‍ നമ്മുടെ ആയുഷ്‌മാന്‍ ഭാരത് പരിപാടിയുടെ ഗുണഭോക്താക്കളായുണ്ട്. യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ അത്രയും ആളുകള്‍ ആയുഷ്‌മാന്‍ ഭാരത് പരിപാടിയുടെ ഗുണ ഭോക്താക്കളായുണ്ട്.
സഹോദരീ സഹോദരന്മാരേ, പാവപ്പെട്ടവരെ ശാക്തീ കരിക്കാന്‍ നാം നിരവധി പദ്ധതികള്‍ രൂപീകരിച്ചിരിക്കുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം പദ്ധതികള്‍ രൂപീകരിച്ചിട്ടുള്ളപ്പോഴൊക്കെ ഇടനിലക്കാര്‍ ആ പദ്ധതിയുടെ പ്രധാന ഭാഗം കവര്‍ ന്നെടുക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്കു ലഭിക്കേണ്ട തിനേക്കുറിച്ചു പാവപ്പെട്ട ആളുകള്‍ക്ക് ശരിയായ അറിവില്ല. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം അനുവദിക്കുന്നു, പദ്ധതി കടലാസില്‍ ഒതുങ്ങുന്നു, രാജ്യം തുടര്‍ച്ചയായി കൊള്ള യടിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഗവണ്‍മെന്റിന് കണ്ണും പൂട്ടി ഇരിക്കാന്‍ സാധിക്കില്ല. ഇത്തരം കാര്യങ്ങളോട് കുറഞ്ഞ പക്ഷം എനിക്കെങ്കിലും കണ്ണുകള്‍ അടച്ച് ഇരിക്കാനാകില്ല.
സഹോദരീ സഹോദരന്മാരേ, നമ്മുടെ വ്യവസ്ഥിതിയുടെ വൈകല്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്‌തുകൊണ്ട് സാധാരണ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്നത് അത്യന്തം അനിവാ ര്യമാണ്. കേന്ദ്രമാകട്ടെ സംസ്ഥാന ഗവണ്‍മെന്റുകളോ തദ്ദേശ സ്വയംരണ സ്ഥാപനങ്ങളോ ആകട്ടെ നമുക്കൊരുമിച്ചു പ്രവര്‍ത്തി ക്കണം. നാം ഇത് ഏറ്റെടുത്ത് മുന്നോട്ടു പോവുകതന്നെ ചെയ്യണം. ഈ സംവിധാനത്തെ വെടിപ്പാക്കാനുള്ള പ്രചാരണം നാം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ചോര്‍ച്ചകള്‍ അടയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍, ഇതുവരെ ജനിച്ചിട്ടില്ലാത്തവരും ഒരിക്കലും ഭൂമിയില്‍ ഉണ്ടായിട്ടില്ലാത്തവരുമായ ആറ് കോടി വ്യാജ ഗുണഭോക്താക്കളെ കണ്ടെത്തി എന്ന് അറിയുമ്പോള്‍ നിങ്ങള്‍ അമ്പരക്കും. അവരുടെ പേരില്‍ പണം അയയ്‌ക്കുന്നുണ്ട്. ചിലര്‍ ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍, പാചകവാതക കണക്ഷന്റെ ചില ഗുണ ഭോക്താക്കള്‍ക്ക് വേറെ വ്യാജ കണക്ഷന്‍; ചിലര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് വ്യാജ റേഷന്‍ കാര്‍ഡുകള്‍ വഴി; ചിലര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഗുണഭോക്താക്കള്‍; മറ്റു ചിലര്‍ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഈ ആറ് കോടി പേരുകള്‍ നീക്കം ചെയ്യുക എന്നത് എത്ര ദുഷ്‌കരമാണ്! ഇതുകൊണ്ട് എത്രമാത്രം ആളുകളാണ് പ്രശ്‌നങ്ങള്‍ നേരിടുന്നത്. ഒരിക്കലും ജനിക്കാത്തവരും ഒരിക്കലും ഭൂമിയില്‍ ഒരിടത്തും ഉണ്ടായിട്ടില്ലാത്തവരുമായ ആളുകളുടെ പേരുകള്‍ വ്യാജമായി സൃഷ്ടിച്ച് അവര്‍ക്ക് പണം അയയ്‌ക്കുന്നു. ഇതിന് ഗവണ്‍മെന്റ് അറുതി വരുത്തി. അഴിമതി ഇല്ലാതാക്കാനും മൊത്തം സംവിധാനത്തിലെ കള്ളപ്പണം ഇല്ലാതാക്കാനുമുള്ള നടപടികള്‍ ഞങ്ങള്‍ തുടങ്ങി.
സഹോദരീ സഹോദരന്മാരേ, എന്തൊക്കെയാണ് അതിന്റെ പ്രത്യാഘാതങ്ങള്‍? 90,000 കോടി രൂപ എന്നത് ഒരു ചെറിയ തുകയല്ല. ഏകദേശം 90,000 കോടി രൂപയാണ് തെറ്റായ പ്രവര്‍ത്തനങ്ങളിലൂടെ അനര്‍ഹര്‍ക്ക് എത്തിച്ചേര്‍ന്നത്. അതിപ്പോള്‍ രാജ്യത്തിന്റെ ധനമാണ്. അത് സാധാരണക്കാരുടെ ക്ഷേമത്തിനു വേണ്ടി ഇപ്പോള്‍ ഉപയോഗിക്കുകയാണ്.
സഹോദരീ സഹോദരന്മാരേ, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? നമ്മുടെ രാജ്യം പ്രവര്‍ത്തിക്കുന്നത് പാവപ്പെട്ടവരുടെ അന്തസ്സിനും അഭിമാനത്തിനും വേണ്ടിയാണ്. പക്ഷേ, ഈ ഇടനിലക്കാര്‍ എന്താണ് ചെയ്യുന്നത്? ഗോതമ്പ് വില്‍ക്കുന്നത് കിലോഗ്രാമിന് 24/25 രൂപ നിരക്കിലാണ് എന്ന വസ്‌തുത നിങ്ങള്‍ തിരിച്ചറിയണം. എന്നാല്‍ ഈ വിലയ്‌ക്ക് വാങ്ങിയിട്ട് ഗവണ്‍മെന്റ് അത് റേഷന്‍ കാര്‍ഡ് വഴി പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് വെറും രണ്ട് രൂപയ്‌ക്കാണ്. അതുപോലെതന്നെ വിപണിയില്‍ 30 /32 രൂപയ്‌ക്ക് വില്‍ക്കുന്ന അരി ഗവണ്‍മെന്റ് ആ വിലയ്‌ക്ക് വാങ്ങി റേഷന്‍ കാര്‍ഡുകള്‍ മുഖേന പാവപ്പെട്ടവര്‍ക്ക് മൂന്നു രൂപയ്‌ക്ക് നല്‍കുന്നു. അതായത് വ്യാജ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ആരെങ്കിലും ഒരു കിലോ ഗോതമ്പ് മോഷ്ടിച്ചാല്‍ അയാള്‍ക്ക് ഒന്നുമറിയാതെ 20 /25 രൂപ ലഭിക്കുന്നു. അരിയാണ് ഇങ്ങനെ തട്ടിയെടുക്കുന്നതെങ്കില്‍ കിട്ടുന്നത് കിലോയ്‌ക്ക് 30/35 രൂപ. അതുകൊണ്ടാണ് ഈ വ്യാജ നാമങ്ങളും ഐഡികളും ഇല്ലാതാകേണ്ടത്. പാവപ്പെട്ടവര്‍ കാര്‍ഡുമായി റേഷന്‍ കടയിലെത്തി ധാന്യങ്ങള്‍ ചോദിക്കുമ്പോള്‍ ശേഖരം തീര്‍ന്നു പോയെന്ന് കടക്കാരന്‍ പറയുന്നു. അതേ ധാന്യങ്ങള്‍ വഴിതിരിച്ച് മറ്റൊരു കടയിലേക്ക് മാറ്റുകയും കിലോയ്‌ക്ക് രണ്ട് രൂപയ്‌ക്ക് പാവപ്പെട്ടവര്‍ക്ക് കിട്ടേണ്ടത് അവര്‍ തന്നെ 20/25 രൂപയ്‌ക്ക് വാങ്ങേണ്ടി വരികയും ചെയ്യുന്നു. പാവപ്പെട്ടവരുടെ അവകാശം തട്ടിത്തെറി പ്പിക്കപ്പെടുന്നു. അതുകൊണ്ട് ഈ തട്ടിപ്പ് സംവിധാനം മാറ്റിയേ പറ്റൂ.
സഹോദരീ സഹോദരന്മാരേ, നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം രണ്ട് രൂപയ്‌ക്കും മൂന്ന് രൂപയ്‌ക്കും ലഭിക്കുന്നു. ഗവണ്‍മെന്റ് ഉദാരമായി ചെലവഴിക്കു ന്നുവെങ്കിലും അതിന്റെ ഖ്യാതി ഗവണ്‍മെന്റിനു കിട്ടുന്നില്ല. സത്യസന്ധരായ നികുതിദായകരോട് ഇന്നെനിക്ക് കൃത്യമായി പറയാനുള്ളത് നിങ്ങളും നിങ്ങളുടെ കുടുംബവും ഭക്ഷണം കഴിക്കുമ്പോള്‍ ദയവായി ഞാന്‍ എന്താണ് പറയുന്നതെന്ന് ഒരു നിമിഷം ആലോചിക്കണം എന്നാണ്. സത്യസന്ധരായ നികുതി ദായകരുടെ ഹൃദയത്തില്‍ തൊടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരെ അഭിവാദ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ പദ്ധതികളും നടപ്പാക്കുന്നത് നിങ്ങളുടെ പണം കൊണ്ടാണെന്ന് സത്യസന്ധരായ നികുതിദായകര്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാവപ്പെട്ടവര്‍ ഭക്ഷണം കഴിക്കുന്നത് നികുതിദാ യകരുടെ പണത്തില്‍ നിന്നായതിനാല്‍ സത്യസന്ധരായ നികുതിദായകര്‍ക്ക് സൗഭാഗ്യം ലഭിക്കും. സത്യസന്ധമായി നിങ്ങള്‍ നികുതി നല്‍കി കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ മൂന്ന് പാവപ്പെട്ട കുടുംബങ്ങളെക്കൂടി ഭക്ഷണം കഴിക്കാന്‍ പ്രാപ്‌തരാ ക്കുകയാണ് നിങ്ങള്‍.
സുഹൃത്തുക്കളേ. നികുതി അടയ്‌ക്കാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു. ഏതായാലും ശീതീകരിച്ച മുറിയില്‍ കഴിയുന്ന ആളാണെങ്കിലും അയാളുടെ നികുതിപ്പണംകൊണ്ട് മൂന്ന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണം ലഭിക്കും എന്ന തിരിച്ചറിവുണ്ടായാല്‍ അത് അദ്ദേഹത്തിന്റെ മനസ്സിന് വലിയ സംതൃപ്‌തിയാണ് നല്‍കുക. ഒരാള്‍ക്ക് ചെയ്യാവുന്ന വലിയ ധാര്‍മിക പ്രവൃത്തിയാണ് അത്. സഹോദരീ സഹോദരന്മാരേ, രാജ്യം ഇന്ന് സത്യസന്ധതയുടെ ഉത്സവം ആഘോഷിക്കുകയാണ്. 2013 വരെ, അതായത് കഴിഞ്ഞ 70 വര്‍ഷം നാല് കോടി ആളുകളാണ് പ്രത്യക്ഷ നികുതി നല്‍കിയിരുന്നത്. സഹോദരീ സഹോദരന്മാരേ, ഇന്ന് അത് 6.75 കോടിയായി വര്‍ധിച്ചിരിക്കുന്നു. തിളങ്ങുന്ന ഈ കണക്കുകള്‍ സത്യസന്ധതയുടെ ശരിയായ പ്രതിഫലനമാണോ? രാജ്യം സത്യസന്ധതയുടെ പാതയിലേക്ക് കാലൂന്നുന്നു എന്നതിന്റെ ഉദാഹരണമാണ് ഇത്. കഴിഞ്ഞ 70 വര്‍ഷങ്ങളില്‍ 70 ലക്ഷം സംരംഭങ്ങള്‍ പ്രത്യക്ഷ നികുതി ശൃംഖലയിലേക്ക് കണ്ണിചേര്‍ക്കപ്പെട്ടു. ജി.എസ്.ടി നടപ്പാക്കിയ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം, ഈ കണക്ക് ഒരു കോടി 16 ലക്ഷമായി കുതിച്ചുയര്‍ന്നു. സഹോദരീ സഹോദരന്മാരേ, ഇന്നിപ്പോള്‍ രാജ്യത്തെ മുഴുവനാളുകളും സത്യസന്ധതയുടെ ആഘോഷത്തില്‍ പങ്കു ചേരുകയാണ്. സുതാര്യതയെയും സത്യസന്ധതയെയും പുണരുന്ന എല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ ആവര്‍ത്തിച്ചുറപ്പ് നല്‍കുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് നിങ്ങളൊരു കൈത്താങ്ങ്‌് നല്‍കുകയാണ്. നിങ്ങളുടെ പ്രശ്‌നങ്ങളേക്കുറിച്ച് ഞങ്ങള്‍ക്ക് ഉത്‌കണ്‌ഠയുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവരുടെയും പിന്തുണയോടെ നമുക്ക് രാജ്യത്തെ രക്ഷിക്കണം. അതുകൊണ്ട് അഴിമതിയും കള്ളപ്പണവും വകവച്ചുകൊടുക്കാനാകില്ല. നാം സത്യസന്ധതയുടെ പാതയില്‍ നിന്ന് പി്‌ന്മാറില്ല, അവര്‍ രാജ്യത്തെ എങ്ങനെയാണ് നാശത്തിലേക്കും കെടുതിയിലേക്കും തള്ളിയിടുന്നതെന്ന് നാം കാണുന്നുമുണ്ട്. അധികാര ദല്ലാളന്മാരെ ഡല്‍ഹിയിലെ അധികാരത്തിന്റെ ഇടനാഴികളില്‍ നിങ്ങള്‍ക്ക് കാണാനാവുകയുമില്ല.
പ്രിയപ്പെട്ട നാട്ടുകാരേ, കാലം മാറി. ചില ആളുകള്‍ തങ്ങളുടെ സ്വീകരണ മുറികളില്‍ ഇരുന്നുകൊണ്ട് അവകാശപ്പെടുകയാണ്, അവര്‍ ഗവണ്‍മെന്റിന്റെ നയങ്ങളെ മാറ്റുമെന്ന്. അല്ലെങ്കില്‍ അവയെ നിഷേധാത്മകമായി സ്വാധീനിച്ച് നിശ്ശബ്ദമാക്കും എന്ന്. നമ്മുടെ വാതിലുകള്‍ അവര്‍ക്കു നേരേ കൊട്ടിയടച്ചിരിക്കുന്നു.
പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ സ്വജനപക്ഷപാതവും അടുപ്പങ്ങളും ആഴത്തില്‍ വേരോടിയിരിക്കുന്നു. നാം ഒത്താശയെയും പക്ഷപാതത്തെയും ശക്തമായി അപലപിക്കുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. സംശയാസ്‌പദ മായ മൂന്ന് ലക്ഷം കമ്പനികള്‍ അടച്ചുപൂട്ടി. അവരുടെ ഡയറക്ടര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സുതാര്യത ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ ഇടപാടുകളിലും നാം ഇന്ന് വരുമാന നികുതി ഇടപെടലുകള്‍ നടപ്പാക്കിയിരിക്കുന്നു. ഏതൊരാള്‍ക്കും അത് പ്രാപ്യമാണ്. രാജ്യത്തിന്റെ വിഭവങ്ങള്‍ നീതിയുക്തമായി വിനിയോഗിക്കുന്ന മാര്‍ഗത്തിലാണ് നാം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സ്‌ത്രീകള്‍ക്കും ഏറെ അഭിമാനിക്കാനുണ്ട് ഇതില്‍. രാജ്യത്തിനു നീതി നല്‍കാന്‍ നമുക്കിപ്പോള്‍ സുപ്രീംകോടതിയില്‍ മൂന്ന് വനിതാ ജഡ്‌ജിമാരുണ്ട്. ഇപ്പോഴത്തെപ്പോലെ കേന്ദ്ര മന്ത്രിസഭയില്‍ പരമാവധി വനിതാ മന്ത്രിമാരുടെ പ്രാതിനിധ്യം ഉണ്ടാകുന്നത് സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമാണ്.
പ്രിയപ്പെട്ട നാട്ടുകാരേ, എന്റെ ധീരരായ പെണ്‍മക്കളോട് ചില മനോഹരമായ കാര്യങ്ങള്‍ പങ്കുവയ്‌ക്കാന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ സായുധ സേനയില്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പെര്‍മനന്റ് കമ്മീഷന് അനുമതി നല്‍കിയത് അഭിമാനത്തോടെ ഞാന്‍ പ്രഖ്യാപിക്കുന്നു. പുരുഷ ഓഫീസര്‍മാരെ തെരഞ്ഞെടു ക്കുന്നതു പോലെതന്നെ ഇതിനുള്ള പ്രക്രിയയും സുതാര്യമായിരിക്കും. യൂണിഫോമിട്ട സേവന മേഖലകളില്‍ പ്രവര്‍ത്തിച്ച് സ്വന്തം ജീവിതം രാജ്യത്തിനു വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന പെണ്‍മക്കള്‍ക്കു ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്നുകൊണ്ടു ഞാന്‍ നല്‍കുന്ന ഒരു സമ്മാനമാണിത്. നമ്മുടെ ദേശീയ അഭിമാനമായ പെണ്‍കുട്ടികള്‍ക്ക് നാം പിതൃവാല്‍സല്യത്തോടെ അഭിവാദ്യം അര്‍പ്പിക്കുകയും രാജ്യത്തിന്റെ പ്രതിബദ്ധത അറിയിക്കുകയും ചെയ്യുന്നു. കരുത്തുറ്റ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സ്‌ത്രീകളും തുല്യമായി സംഭാവന ചെയ്യുന്നുണ്ട്. അമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനവും സംഭാവനയും സാമര്‍ത്ഥ്യവും രാജ്യം അനുഭവിച്ചറിയുന്നു.
കാര്‍ഷിക മേഖലയില്‍ നിന്ന് കായിക രംഗത്തേക്ക് കടന്നാല്‍, നമ്മുടെ സ്‌ത്രീകള്‍ രാജ്യത്തിന്റെ ത്രിവര്‍ണ പതാക ഉയരത്തില്‍ പിടിച്ചിരിക്കുന്നു. പഞ്ചായത്തു മുതല്‍ പാര്‍ലമെന്റ് വരെ നമ്മുടെ സ്‌ത്രീകള്‍ രാജ്യത്തിന്റെ വികസനത്തിനു സംഭാവന ചെയ്യുന്നു. വിദ്യാലയങ്ങള്‍ മുതല്‍ സായുധ സേനകള്‍ വരെ എല്ലായിടത്തും നമ്മുടെ രാജ്യത്തെ സ്‌ത്രീകള്‍ മുന്നോട്ടു കുതിക്കുന്നു. ഇത്രയധികം സ്‌ത്രീകള്‍ കുതിക്കുമ്പോള്‍ത്തന്നെ നാം ചില വൃത്തികേടുകളും കാണേണ്ടിവരുന്നു. ചിലപ്പോള്‍ നീച ശക്തികള്‍ സ്‌ത്രീശക്തിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ബലാല്‍സംഗം വേദനാജനകമാണ്. ഇരയുടെ വേദന പല നേരങ്ങളിലും അവരേക്കാളധികം നാം, ദേശവാസികളും അനുഭവിക്കുന്നു. സഹോദരീ സഹോദരന്മാരേ, ഈ നീച മാനസികാവസ്ഥയുള്ളവരില്‍ നിന്ന് നമുക്ക് ഈ സമൂഹത്തെ സ്വതന്ത്രമാക്കണം. നിയമം അതിന്റെ വഴി നോക്കിക്കൊള്ളും. അടുത്തിടെ മധ്യപ്രദേശിലെ കതീനിയില്‍ ബലാല്‍സംഗക്കേസ് പ്രതികള്‍ക്ക് വെറും അഞ്ച് ദിവസത്തെ വിചാരണയ്‌ക്കു ശേഷം വധശിക്ഷ വിധിച്ചു. ഇതുപോലെതന്നെ, കുറച്ചു ദിവസത്തെ മാത്രം വിചാരണയ്‌ക്കു ശേഷം രാജസ്ഥാനിലും ബലാല്‍സംഗക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കി. ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ പുറത്തുവന്നാല്‍ നീച മനസ്ഥിതിക്കാരായ ആളുകള്‍ പേടിച്ചു മാറിയേക്കും. നാം ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കണം. ബലാല്‍സംഗം ചെയ്യുന്നവര്‍ അഴികള്‍ക്കുള്ളിലാകുമെന്ന് ആളുകള്‍ക്ക് മനസ്സിലാകണം. ഈ മാനസികാവസ്ഥയ്‌ക്ക് ഒരു പ്രഹരം ആവശ്യമാണ്. ഈ ചിന്ത അടക്കണം, ഈ പിഴച്ച വഴി അവസാനി പ്പിക്കണം. സഹോദരീ സഹോദരന്മാരേ, ഈ മാനസികാവസ്ഥയില്‍ നിന്ന് ഉണ്ടാകുന്നത് ക്ഷമിക്കാനാകാത്ത കുറ്റകൃത്യങ്ങളാണ്. നിയമവാഴ്‌ചയാണ് നമുക്ക് പരമോന്നതം. അതില്‍ യാതൊരു വീട്ടുവീഴ്‌ചയും ചെയ്യാന്‍ പറ്റില്ല. ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കാനാകില്ല. കുടുംബത്തിലും വിദ്യാലയങ്ങളിലും കോളജുകളിലും നമ്മുടെ പുതിയ തലമുറയിലെ കുട്ടികള്‍, നിഷ്‌കളങ്കരായ ചെറിയ കുട്ടികള്‍ ഇത്തരം പരിതസ്ഥിതിയില്‍ വളര്‍ന്ന് ശരിയായ മൂല്യങ്ങള്‍ പഠിക്കണം. സ്‌ത്രീകളെ ബഹുമാനിക്കാന്‍ അവര്‍ പഠിക്കണം. അതാണ് ജീവിതത്തിന്റെ ശരിയായ പാത എന്ന് അവര്‍ മനസ്സിലാക്കുകതന്നെ വേണം. നമ്മുടെ കുടുംബങ്ങളില്‍ ഈ വികാരവും മൂല്യങ്ങളും നാം നടപ്പാക്കണം.
സഹോദരീ സഹോദരന്മാരേ, എന്റെ മുസ്‌്‌ലിം സഹോദരി മാര്‍ക്ക് ആവര്‍ത്തിച്ചുറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുത്തലാഖ് നമ്മുടെ രാജ്യത്തെ മുസ്‌്‌ലിം പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തു. തലാഖ് അഭിമുഖീകരിക്കാത്തവരാകട്ടെ സമ്മര്‍ദത്തിലാണ് ജീവിതം നയിക്കുന്നത്. മുസ്‌്‌ലിം സ്‌ത്രീകളെ ഈ പ്രാകൃത സംവിധാനത്തില്‍ നിന്ന് രക്ഷിക്കാന്‍ പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ നമുക്ക് നിയമ നിര്‍മ്മാണം നടത്തേണ്ടതുണ്ട്. എന്നാല്‍ ഈ ബില്‍ പാസാക്കുന്ന തിനെ ചില ആളുകള്‍ തടസ്സപ്പെടുത്തുകയാണ്. എന്നാല്‍ മുസ്‌്‌ലിം അമ്മമാരോടും സഹോദരിമാരോടു പെണ്‍മക്കളോടും ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു, അവര്‍ക്ക് നീതി ലഭിക്കുന്നതു വരെ ഞാന്‍ നിര്‍ത്തില്ല. നിങ്ങളുടെ അഭിലാഷങ്ങള്‍ ഞാന്‍ പൂര്‍ത്തീകരിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ സൈന്യം, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, പൊലീസ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എന്നിവ നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ, കരുത്തിന്റെ സ്രോതസ്സുകളാണ്. അവര്‍ നമ്മില്‍ സുരക്ഷിതത്വ ബോധമുണ്ടാക്കുന്നു. അവര്‍ സമാധാനപരമായ ഒരു സാഹചര്യം ഉറപ്പാക്കുന്നു. അവരുടെ ത്യാഗങ്ങളും സമര്‍പ്പണവും കഠിനാധ്വാനവും കൊണ്ട് പുതിയ ഒരു ആത്മവിശ്വാസം ഉണ്ടാകുന്നു.
സഹോദരീ സഹോദരന്മാരേ, വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് നാം എപ്പോഴും അക്രമസംഭവങ്ങള്‍ കേട്ടുകൊണ്ടിരുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു. ബോംബ് സ്‌ഫോടനങ്ങളെയും വെടിവയ്‌പിനെയും കുറിച്ച് നാം കേള്‍ക്കുന്നു. എന്നാല്‍ മൂന്നും നാലും ദശാബ്ദങ്ങളായി മേഘാലയയിലും ത്രിപുരയിലും നിലനിന്നിരുന്ന സായുധ സേനാ പ്രത്യേകാധികാര നിയമം ( എഎഫ്‌എസ്‌പിഎ) പിന്‍വലിച്ചിരിക്കുന്നു. സുരക്ഷാ സേനകളുടെ ശ്രമഫലമായി, സംസ്ഥാന ഗവണ്‍മെന്റുകളുടെ നടപടികളുടെ ഫലമായി കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തങ്ങളുടെ ഫലമായി, ജനങ്ങളെ ദേശീയ മുഖ്യധാരയില്‍ എത്തിക്കാന്‍ നടത്തുന്ന ഫലമായാണ് ഇത് സാധ്യമായത്. ത്രിപുരയും മേഘാലയയും ഇപ്പോള്‍ സായുധ സേനാ പ്രത്യേകാധികാര നിയമത്തിന്റെ പരിധിക്ക് പുറത്താണ്. അരുണാചല്‍ പ്രദേശിലെ വിവിധ ജില്ലകളെയും സായുധസേനാ പ്രത്യേകാധികാര നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. ചില ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ അവിടെ ആ നിയമമുള്ളത്.
ഇടതു തീവ്രവാദം, മാവോയിസം എന്നിവ രാജ്യത്ത് ചോരപ്പുഴ ഒഴുക്കുകയാണ്. അക്രമ സംഭവങ്ങള്‍, ജനങ്ങള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്‌ത് കാടുകളില്‍ ഒളിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. എങ്കിലും നമ്മുടെ സുരക്ഷാ സേനകളുടെ തുടര്‍ച്ചയായ ശ്രമഫലമായും വികസന പദ്ധതികളുടെ ഫലമായും ആളുകള്‍ ദേശീയ മുഖ്യധാരയിലേക്ക് വരികയാണ്. 126 ജില്ലകളെ ബാധിച്ചിരുന്ന ഇടതു തീവ്രവാദം ഇപ്പോള്‍ 90 ജില്ലകളില്‍ മാത്രമായി ചുരുങ്ങി. ആ ജില്ലകളില്‍ കൂടി ഇടതു തീവ്രവാദം അവസാനിപ്പി ക്കുന്നതിന് വഴി കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗ പുരോഗതിയിലാണ്.
സഹോദരീ സഹോദരന്മാരേ, ജമ്മുകശ്‌മീരിന്റെ കാര്യത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി ജി കാണിച്ചുതന്ന മാര്‍ഗ്ഗം ശരിയായ ഒന്നായിരുന്നു. നമുക്ക് ആ പാതയിലൂടെ മുന്നോട്ടു പോകണം. വാജ്‌പേയി ജി പറഞ്ഞത് മാനവികത, ജനാധിപത്യം, കശ്‌മീരിയത്ത് എന്നിവയേക്കുറിച്ചാണ്. ഈ മൂന്ന് അടിസ്ഥാന കാര്യങ്ങളിലൂടെ നമുക്ക് ജമ്മുകശ്‌മീരില്‍ വികസനം സാധ്യമാക്കണം. അത് ലഡാക്കിലും ജമ്മുവിലും ശ്രീനഗര്‍ താഴ്‌വരയിലും ബാധകമാണ്. സാധാരണ ക്കാരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോഴാണ്, അടിസ്ഥാന സൗകര്യങ്ങള്‍ ശക്തമാക്കുമ്പോഴാണ്, വികസനം നമുക്ക് സന്തുലിതമാക്കാന്‍ സാധിക്കുക. ഹൃദയങ്ങളില്‍ സാഹോദര്യത്തോടെ നമുക്ക് മുന്നേറാം. വെടിയുണ്ടകളുടെയും അധിക്ഷേപത്തിന്റെയും പാത നമുക്ക് വേണ്ട. നമ്മുടെ തന്നെ ഭാഗമായ കാശ്‌മീര്‍ ജനത യുമായി സ്‌നേഹത്തോടെയും അടുപ്പത്തോടെയും നമുക്ക് മുന്നോട്ടു പോകണം.
സഹോദരീ സഹോദരന്മാരേ, ജലസേചന പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഐ.ഐ.ടി, ഐ.ഐ.എം, എയിംസ് എന്നിവയുടെ നിര്‍മ്മാണവും നടക്കുന്നു. ദാല്‍ തടാകം വീണ്ടെടു ക്കാനുള്ള പ്രവര്‍ത്തനവും നടക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജമ്മുകശ്‌മീരില്‍ നിന്ന് എന്നെ വന്നു കാണുന്ന ഗ്രാമത്തലവ ന്‍മാര്‍ അവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെടുന്നത്‌് വലിയ കാര്യമാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണംകൊണ്ട് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. വരും മാസങ്ങളില്‍ ജമ്മുകശ്‌മീരിലെ ഗ്രാമവാസികള്‍ക്ക് അതിന് അവസരം ലഭിക്കും എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അവരുടെ ഗ്രാമങ്ങള്‍ക്ക് ഒരു ഫലപ്രദമായ മേല്‍നോട്ട സംവിധാനം ഉടനേ ഉണ്ടാകും. ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് ആ ഗ്രാമങ്ങള്‍ക്ക് വന്‍തോതില്‍ പണം നേരിട്ട് നല്‍കുന്നുണ്ട്. ഇത് സ്വന്തം ഗ്രാമത്തിന്റെ വികസനം നടപ്പാക്കാന്‍ ഗ്രാമത്തലവന്മാര്‍ക്ക് സഹായമാകുന്നു. അതുകൊണ്ടാണ് പഞ്ചായ ത്തുകളിലും നഗരസഭകളിലും തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം നാം തുടങ്ങിയിരിക്കുന്നത്.
സഹോദരീ സഹോദരന്മാരേ, നമുക്ക് ഈ രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കണം. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്നതാണ് നമ്മുടെ മുദ്രാവാക്യം. നിങ്ങളുടെയെന്നോ എന്റെയെന്നോ യാതൊരു വിവേചനവും സ്വജനരക്ഷപാതവുമില്ല. അതുകൊണ്ടാണ് നാം ഈ ലക്ഷ്യത്തിനു കീഴില്‍ മുന്നോട്ടു പോകുന്നത്, ഇന്നു നാം ത്രിവര്‍ണ പതാകയ്‌ക്ക് കീഴില്‍ നില്‍ക്കുന്നത്. നമുക്കു വേണ്ടി ത്യാഗം ചെയ്യാനുള്ള സന്നദ്ധത ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചുറപ്പിക്കണം എന്ന് വീണ്ടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എല്ലാ ഇന്ത്യക്കാര്‍ക്കും സ്വന്തമായി ഒരു വീടുണ്ടാകണം എല്ലാവര്‍ക്കും വീട്. എല്ലാ വീടുകളിലും വൈദ്യുതി കണക്ഷന്‍ വേണം എല്ലാവര്‍ക്കും വൈദ്യുതി. എല്ലാ ഇന്ത്യക്കാരെയും അടുപ്പിലെ പുകയില്‍ നിന്നു സ്വതന്ത്രരാക്കണം. അതിനാണ് എല്ലാവര്‍ക്കും പാചകവാതകം ലഭ്യമാക്കുന്ന പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും ആവശ്യത്തിനു വെള്ളം ലഭിക്കണം അതിനാണ് എല്ലാവര്‍ക്കും ജലം പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും ശൗചാലയം വേണം അതിനാണ് പൊതുശുചിത്വ നിലവാരം ഉയര്‍ത്താനുള്ള പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും നൈപുണ്യം വേണം, അതിനാണ് എല്ലാവര്‍ക്കും നൈപുണ്യം പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടണം, എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കണം, അതിനാണ് എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാകണം, അതിനാണ് എല്ലാവര്‍ക്കും കണക്‌റ്റിവിറ്റി; ഈ മന്ത്രത്തോടെ രാജ്യത്തെ നമുക്ക് മുന്നോട്ടു കൊണ്ടുപോകണം.
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ആളുകള്‍ എന്നെക്കുറിച്ച് പലതും പറയുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ഇന്ന് പരസ്യമായി ചില കാര്യങ്ങള്‍ സമ്മതിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധി രാജ്യങ്ങള്‍ നമ്മേക്കാള്‍ മുന്നിലാണ് എന്നതില്‍ ഞാന്‍ അക്ഷമനാണ്, ഈ രാജ്യങ്ങളുടെയെല്ലാം മുന്നില്‍ എന്റെ രാജ്യത്തെ എത്തിക്കാന്‍ ഞാന്‍ വിശ്രമരഹിതനും അക്ഷമനുമാണ്.
എന്റെ പ്രിയ ദേശവാസികളേ, നമ്മുടെ രാജ്യത്തെ കുട്ടികളുടെ വികാസത്തിനു പോഷകാഹാരക്കുറവ് ഒരു പ്രധാന തടസ്സമായതു കൊണ്ടാണ് ഞാന്‍ വിശ്രമ രഹിതനായിരിക്കുന്നത്. അതൊരു വലിയ കുപ്പിക്കഴുത്തായിത്തന്നെ തുടരുന്നു. എന്റെ രാജ്യത്തെ പോഷ കാഹാര ക്കുറവില്‍ നിന്നു രക്ഷിക്കാനാണ് ഞാന്‍ വിശ്രമ രഹിതനാ യിരിക്കുന്നത്.
എന്റെ ദേശവാസികളേ, ഒരു പാവപ്പെട്ടയാള്‍ക്ക് ശരിയായ ചികില്‍സ ലഭിക്കാനായി ഞാന്‍ ക്ഷുഭിതനാകും. എന്റെ രാജ്യത്തെ ഒരു സാധാരണ പൗരന് രോഗങ്ങളോട് പൊരുതാന്‍ സാധിക്കു ന്നതിനും ആരോഗ്യത്തോടെ തുടരാന്‍ കഴിയുന്നതിനും വേണ്ടിയാണ് ഞാന്‍ വിശ്രമരഹിതനായിരിക്കുന്നത്.
സഹോദരീ സഹോദരന്മാരേ, ഞാന്‍ വിശ്രമരഹിതനാണ്. നമ്മുടെ നഗരങ്ങളിലെ പൗരന്മാര്‍ക്ക് നിലവാരമുള്ള ഒരു ജീവിതം സാധ്യമാക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഞാന്‍ വിശ്രമരഹിത നായിരിക്കുന്നത്. അവര്‍ക്ക് അനായാസമായും എല്ലാവിധ മികവോടെയും ജീവിക്കാനുള്ള അവസരം ലഭിക്കേണ്ടതുണ്ട്.
എന്റെ പ്രിയ ദേശവാസികളേ, ഞാന്‍ വിശ്രമരഹിതനാണ്. ഞാന്‍ പ്രക്ഷുബ്ധനാണ്, ഞാനെന്റെ രാജ്യത്തിനു വേണ്ടി അക്ഷമനാണ്. നാലാം വ്യവസായ വിപ്ലവം നയിക്കാന്‍, വിജ്ഞാനാധിഷ്‌ഠിതമായ വിപ്ലവം സാധ്യമാക്കാന്‍, വിവര സാങ്കേതികവിദ്യാ നൈപുണ്യമുള്ളവര്‍ നയിക്കുന്ന വിപ്ലവം സാധ്യമാക്കാന്‍. അതിലേക്ക് എത്തിക്കാന്‍ ഞാനെന്റെ രാജ്യത്തിനു വേണ്ടി അക്ഷമനാണ്.
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, നമുക്ക് മുന്നേറിയേ തീരൂ. സ്‌തംഭവനാവസ്ഥ നമുക്ക് സ്വീകരിക്കാന്‍ കഴിയില്ല, മാറ്റമില്ലാതെ നമുക്ക് നില്‍ക്കാനാകില്ല, ആരുടെ മുന്നിലും കുനിയുന്നത് നമ്മുടെ പ്രകൃതവുമല്ല. ഈ രാജ്യം സ്‌തംഭിച്ചു നില്‍ക്കാനോ കുനിയാനോ ക്ഷീണിക്കാനോ പോകുന്നില്ല. നമുക്ക് മഹത്തായ ഉയരങ്ങള്‍ നേടണം. നമുക്ക് മുന്നേറണം.
സഹോദരീ സഹോദരന്മാരേ, നാം നമ്മുടെ പൗരാണിക വേദങ്ങളുടെ സമ്പന്നമായ പൈതൃകത്തിന്റെ നേരവകാശികളാണ്. ആ പാരമ്പര്യം നമ്മുടെ ആത്മവിശ്വാസത്തിനു കാരണമാണ്, നമുക്ക് ആ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകണം.
എന്റെ പ്രിയ ദേശവാസികളേ, നമുക്ക് ഭാവിയേക്കുറിച്ചു മാത്രം സ്വപ്‌നം കണ്ടാല്‍ പോര. പക്ഷേ, ഭാവിയിലെ പുതിയ ഉയരങ്ങള്‍ക്കു വേണ്ടി പ്രചോദനം നേടണം. ഏറ്റവും മുകളില്‍ എത്താനുള്ള സ്വപ്‌നത്തോടെ നമുക്ക് മുന്നേറണം. അതുകൊണ്ട് എന്റെ പ്രിയ ദേശവാ സികളേ, എനിക്കൊരു പുതിയ പ്രതീക്ഷയും പുതിയ ഒരു സൂക്ഷ്‌മതയും പുതിയ ഒരു വിശ്വാസവും നിങ്ങളില്‍ പ്രതിഷ്‌ഠിക്കണം. എന്തുകൊണ്ടെന്നാല്‍ രാജ്യത്തിന് അതിനൊപ്പം സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം.
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ഒരിക്കല്‍ക്കൂടി സ്വാതന്ത്ര്യത്തിന്റെ വിശുദ്ധ വേളയില്‍ ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. വരൂ,
ജയ് ഹിന്ദ് മുദ്രാവാക്യം നമുക്ക് ഉച്ചത്തില്‍ മുഴക്കാം.
ജയ് ഹിന്ദ്! ജയ് ഹിന്ദ്! ജയ് ഹിന്ദ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വന്ദേ മാതരം! വന്ദേ മാതരം! വന്ദേ മാതരം!
മനസ്സ് പറയുന്നത്
പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി ഭാരത ജനതയോട്
ആകാശ വാണിയിലൂടെ നടത്തുന്ന പ്രത്യേക പ്രക്ഷേപണമായ
മന്‍ കീ ബാത്തിന്റെ പ്രധാന ലക്കങ്ങള്‍
മന്‍ കീ ബാത്ത് ജനുവരി ലക്കം
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കു നമസ്‌കാരം ഇത് 2018 ലെ ആദ്യത്തെ മന്‍ കീ ബാത് ആണ്. രണ്ടു ദിവസം മുന്‍പാണ് നാം റിപ്പബ്ലിക് ദിനം തികഞ്ഞ ഉത്സാഹത്തോടെ ആഘോഷിച്ചത്. ചരിത്രത്തില്‍ ആദ്യമായി 10 രാജ്യങ്ങളുടെ ഭരണാധി പന്മാര്‍ ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ശ്രീമാന്‍ പ്രകാശ് ത്രിപാഠി നരേന്ദ്രമോദി ആപിലൂടെ ഒരു നീണ്ട കത്തെഴുതി. ആ കത്തിലെ വിഷ യങ്ങളെക്കുറിച്ച് ഞാന്‍ സംസാരിക്കണമെന്ന് അദ്ദേഹം അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. അതനുസരിച്ച് അതിലേക്കു കടക്കട്ടെ. ബഹിരാകാശയാത്ര നടത്തിയ കല്‍പനാ ചൗളയുടെ ഓര്‍മ്മ ദിനമാണ് ഫെബ്രുവരി 1 എന്നതിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നു. കൊളംബിയ ബഹിരാകാശ പേടക ത്തിനുണ്ടായ അപകടത്തില്‍ കല്‍പന നമ്മെ വേര്‍പെട്ടു പോയെങ്കിലും ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണ യേകിയിട്ടാണു അവര്‍ പോയത്. ശ്രീ. പ്രകാശ്‌ജി അദ്ദേഹത്തിന്റെ നീണ്ട കത്ത് ആരംഭി ച്ചിരിക്കുത് കല്‍പനയുടെ വിടപറയലിനെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ടാണ്. കല്‍പനാ ചൗളയെ ഇത്രയും കുറഞ്ഞ പ്രായത്തില്‍ നമുക്കു നഷ്ടപ്പെട്ടു എത് നമുക്കേവര്‍ക്കും ദുഃഖം പകരു കാര്യമാണ്. എന്നാല്‍ സ്‌ത്രീശക്തിക്ക് പരിധികളില്ലെന്ന സന്ദേശം സ്വന്തം ജീവിതത്തിലുടെ ലോകമെങ്ങും, വിശേഷിച്ച് ഭാരതത്തിലെ ആയിര ക്കണക്കിന് പെകുട്ടികള്‍ക്ക് നല്‍കിയിട്ടാണ് അവര്‍ പോയത്. ആഗ്രഹവും ദൃഢ നിശ്ചയ വുമുണ്ടെങ്കില്‍, എന്തെങ്കിലും ചെയ്‌തു കാട്ടുകതന്നെ ചെയ്യും ഇഛാശക്തിയുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല. ഭാരതത്തില്‍ ഇന്ന് സ്‌ത്രീകള്‍ എല്ലാ മേഖലകളിലും വളരെ വേഗം മന്നേുറുകയാണെും രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിക്കുകയാണെും കാണുതില്‍ അതിയായ സന്തോഷമുണ്ട്.
പ്രാചീന കാലത്ത് നമ്മുടെ രാജ്യത്തെ സ്‌ത്രീകള്‍ക്കു ലഭിച്ചിരു ആദരവ്, സമൂഹത്തില്‍ അവര്‍ക്കുണ്ടായിരുന്ന സ്ഥാനം, അവരുടെ സംഭാവനകള്‍ എല്ലാം ലോകത്തെ മുഴുവന്‍ ആശ്ചര്യപ്പെടുത്തുതാണ്. ഭാരതീയ വിദുഷികളുടെ ഒരു നീണ്ട പരമ്പരതന്നെ ഉണ്ട്. വേദമന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വളരെയേറെ വിദുഷികളുടെ സംഭാവനകളുണ്ട്. ലോപാമുദ്ര, ഗാര്‍ഗി, മൈത്രേയീ തുടങ്ങി എത്ര യെത്രയോ പേരുകള്‍ ഇന്നു നാം ബേഠി ബചാവോ, ബേഠീ പഠാവോ യുടെ കാര്യം പറയുന്നു. എാല്‍ പുരാതന കാലത്തു രചിക്കപ്പെ സ്‌കന്ദപുരാണത്തില്‍ പറയുന്നു
ദശപുത്ര, സമാകന്യാ, ദശപുത്രാന്‍ പ്രവര്‍ധയന്‍,
യത് ഫലം ലഭ്യതേ മാര്‍ത്യ, തത് ലഭ്യം കന്യകൈകയാ..
അതായത് ഒരു മകള്‍ പത്തു പുത്രന്മാര്‍ക്കു തുല്യമാണ്, പത്ത് പുത്രന്മാരെക്കൊണ്ടു ലഭിക്കുന്ന പുണ്യം ഒരു പുത്രിയില്‍ നിന്നു ലഭിക്കും. ഇത് നമ്മുടെ സമൂഹത്തില്‍ സ്‌ത്രീകളുടെ മഹത്വത്തെയാണു കാണിക്കുത്. അതുകൊണ്ടുതെയാണ് നമ്മുടെ സമൂഹത്തില്‍ സ്‌ത്രീകള്‍ക്ക് ശക്തിയുടെ പദവി നല്‍കിയിരിക്കുത്. ഈ സ്‌ത്രീശക്തി രാജ്യത്തെ മുഴുവന്‍, സമൂഹത്തെ മുഴുവന്‍, കുടുംബത്തെയാകെ ഐക്യത്തിന്റെ ചരടില്‍ കോര്‍ത്തിണക്കുന്നു. വൈദികകാലത്തെ വിദുഷികളായ ലോപമുദ്ര, ഗാര്‍ഗി, മൈത്രേയി എിവരുടെ പാണ്ഡിത്യമാണെങ്കിലും അക്കാമഹാദേവിയുടെയും മീരാബായി യുടെയും അറിവും ഭക്തിയുമാണെങ്കിലും അഹല്യാബായി ഹോള്‍ക്കറുടെ ഭരണനൈപുണ്യമാണെങ്കിലും റാണി ലക്ഷ്‌മീ ബായിയുടെ ധൈര്യമാണെങ്കിലും സ്‌ത്രീശക്തി നമുക്കെന്നും പ്രേരണയേകുന്നു. രാജ്യത്തിന്റെ മാനാഭിമാനങ്ങള്‍ വര്‍ധിപ്പിക്കുന്നു.
ശ്രീ. പ്രകാശ് ത്രിപാഠി തുടര്‍് അനേകം ഉദാഹരണങ്ങള്‍ നല്‌കുന്നുണ്ട്. സാഹസികയായ നമ്മുടെ രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ യുദ്ധ വിമാനം സുഖോയ് 30 ല്‍ പറന്നത് പ്രേരണാ ദായകമാണെ് അദ്ദേഹം എഴുതുന്നു. വര്‍ത്തികാ ജോഷിയുടെ നേതൃത്വത്തില്‍ ഭാരതീയ നാവികസേനയിലെ വനിത അംഗങ്ങള്‍ ഐഎന്‍എസ്‌വി താരിണിയില്‍ ലോകം ചുറ്റുതിനെക്കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നു. മൂന്നു ധൈര്യശാലികളായ സ്‌ത്രീകള്‍, ഭാവനാ കംഠ്, മോഹനാ സിംഗ്, അവനീ ചതുര്‍വ്വേദി എിവര്‍ യുദ്ധവിമാനത്തിലെ പൈലറ്റുമാരായിരിക്കുതും സുഖോയി 30 ല്‍ പരിശീലനം നേടുതും അദ്ദേഹം സൂചിപ്പിക്കുു. ക്ഷമതാ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള വനിതകള്‍ ദില്ലിയില്‍ നിന്ന് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌ക്കോയിലേക്കും അവിടെനിും ദില്ലിയോളവും എയര്‍ ഇന്ത്യയുടെ ബോയിംഗ് ജറ്റില്‍ പറന്നു എതിലും അഭിമാനിക്കുന്നു. എല്ലാവരും സ്‌ത്രീകളാണെന്നും ഓര്‍ക്കണം . അങ്ങ് തീര്‍ത്തും ശരിയാണു പറഞ്ഞത്. ഇന്ന് സ്‌ത്രീകള്‍ എല്ലാ മേഖലകളിലും മന്നേുറുന്നുവെന്നു മാത്രമല്ല, മറിച്ച് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. ഇന്ന് ഏറ്റവുമാദ്യം നമ്മുടെ സ്‌ത്രീശക്തി മഹത്തായ പ്രവൃത്തികള്‍ ചെയ്‌തുകാണിക്കുന്ന അനേകം മേഖലകളുണ്ട്. അവര്‍ കീര്‍ത്തിസ്‌തംഭം സ്ഥാപിക്കുന്നു. കഴിഞ്ഞ ദിവസം നമ്മുടെ രാഷ്ട്രപതി ഒരു പുതിയ തുടക്കം കുറിക്കുകയുണ്ടായി. തങ്ങളുടേതായ മേഖലകളില്‍ ആദ്യമായി മഹത്തായ പ്രവൃത്തികള്‍ ചെയ്‌ത സ്‌ത്രീകളുടെ ഒരു അസാധാരണ സംഘത്തെ രാഷ്ട്രപതി കണ്ടു. നേട്ടം കൈവരിച്ച ഈ സ്‌ത്രീകള്‍ ആദ്യത്തെ മഹിളാ മര്‍ച്ചന്റ് നേവി ക്യാപ്‌റ്റന്‍, യാത്രാ ട്രെയിനിലെ ആദ്യത്തെ വനിത ട്രെയിന്‍ െ്രെഡവര്‍, ആദ്യത്തെ വനിത അഗ്‌നിശമന പ്രവര്‍ത്തക ഫയര്‍ ഫൈറ്റര്‍ , ആദ്യത്തെ മഹിളാ ബസ് െ്രെഡവര്‍, അന്റാര്‍ട്ടിക്കയിലെത്തുന്ന ആദ്യത്തെ സ്‌ത്രീ, എവറസ്റ്റിലെത്തു ആദ്യത്തെ മഹിള, ഇങ്ങനെ എല്ലാ മേഖലകളിലും ആദ്യമായി നേട്ടം കൈവരിച്ച സ്‌ത്രീകള്‍ നമ്മുടെ സ്‌ത്രീശക്തി സമൂഹത്തിലെ യാഥാ സ്ഥിതികത്വത്തെ ഭേദിച്ചുകൊണ്ട് അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചു, കീര്‍ത്തിമുദ്ര പതിപ്പിച്ചു. കഠിനാധ്വാനം, മനസ്സിരുത്തിയുള്ള പ്രവര്‍ത്തനം, ദൃഢനിശ്ചയം എന്നിവയുടെ ബലത്തില്‍ എല്ലാ തടസ്സങ്ങളെയും എല്ലാ പ്രതിബന്ധങ്ങളെയും കടന്ന് ഒരു പുതിയ പാത വെട്ടിത്തുറക്കാമെന്ന് ഇവര്‍ കാട്ടിത്തന്നു. തങ്ങളുടെ സമകാലീനരായ ആളുകളെ മാത്രമല്ല, മറിച്ച് വരും തലമുറയ്‌ക്കു പോലും പ്രേരണയേകു ഒരു വഴിത്താര. അവരില്‍ ഒരു പുതിയ ഉത്സാഹവും പ്രേരണയും നിറയ്‌ക്കും. നേട്ടം കൈവരിച്ച ഈ സ്‌ത്രീകളെക്കുറിച്ച് ഒരു പുസ്‌തകവും തയ്യാറാക്കപ്പെട്ടിരിക്കുു അതിലൂടെ രാജ്യത്തെല്ലാവരും ഈ സ്‌ത്രീശക്തിയെക്കുറിച്ച് അറിയണം, അവരുടെ ജീവിതത്തില്‍ നിന്നും അവര്‍ ചെയ്‌ത പ്രവൃത്തികളില്‍ നിന്നും പ്രേരണ ഉള്‍ക്കൊള്ളണം. ഇത് നരേന്ദ്ര മോദി വെബ് സൈറ്റിലും ഇബുക്കായി ലഭ്യമാണ്.
ഇന്ന് രാജ്യത്തും സമൂഹത്തിലും ഉണ്ടാകു സക്രിയമായ മാറ്റങ്ങളില്‍ സ്‌ത്രീശക്തിക്ക് മഹത്തായ പങ്കുണ്ട്. ഇന്ന് നാം സ്‌ത്രീ ശാക്തീകരണത്തെക്കുറിച്ചു പറയുമ്പോള്‍ ഒരു റെയില്‍വേ സ്‌റ്റേഷനെക്കുറിച്ചു പറയാനാഗ്രഹിക്കുന്നു. റെയില്‍വേ സ്‌റ്റേഷനും സ്‌ത്രീ ശാക്തീകരണവും ഇവ തമ്മില്‍ എന്താണു ബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. മുംബൈയിലെ മാട്ടുംഗാ സ്‌റ്റേഷന്‍ എല്ലാ ജോലിക്കാരും സ്‌ത്രീകളായുള്ള ഭാരതത്തിലെ ആദ്യത്തെ സ്‌റ്റേഷനാണ്. എല്ലാ വകുപ്പുകളിലും സ്‌ത്രീ ജോലിക്കാര്‍ കൊമേഴ്‌സ്യല്‍ വിഭാഗത്തിലാണെങ്കിലും റെയില്‍വേ പോലീസിന്റെ കാര്യമാണെങ്കിലും ടിക്കറ്റ് ചെക്കിംഗാണെങ്കിലും, അനൗണ്‍ സിംഗിനാണെങ്കിലും, പോയിന്റ് പേഴ്‌സണാണെങ്കിലും സ്‌ത്രീ അവിടെയുള്ള നാല്‍പ്പതിലധികം ജോലിക്കാര്‍ സ്‌ത്രീകളാണ്.
ഇന്ന് വളരെയധികം ആളുകള്‍ റിപ്പബ്ലിിക്‌ദിന പരേഡ് കണ്ടശേഷം ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും എഴുതിയി രിക്കുതെല്ലാം സ്‌ത്രീകള്‍ പങ്കെടുത്ത ബിഎസ്‌എഫിന്റെ ബൈക്കര്‍ കണ്ടിന്‍ജന്റിനെക്കുറിച്ചാണ്. അവര്‍ സാഹസികമായ പ്രകടനം കാഴ്‌ചവച്ചു ഈ ദൃശ്യം വിദേശത്തുനിന്നെത്തിയ അതിഥികളെയും ആശ്ചര്യപ്പെടുത്തി. ശാക്തീകരണം, സ്വയം പര്യാപ്‌തതയുടെ തന്നെ ഒരു രൂപമാണ്. ഇന്ന് നമ്മുടെ സ്‌ത്രീശക്തി നേതൃത്വം നല്‍കു കയാണ്. സ്വയം പര്യാപ്‌തത നേടുകയാണ്.
ഇതുപോലെയുള്ള മറ്റൊരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടു. ഛത്തീസ്‌ഗഢിലെ ആദിവാസി സ്‌ത്രീകളും അത്ഭുതമാണു പ്രവര്‍ത്തിച്ചത്. അവര്‍ ഒരു പുതിയ ഉദാഹരണമാണ് മുന്നോട്ടുവച്ചത്. ആദിവാസി സ്‌ത്രീകളെക്കുറിച്ചു പറയുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഒരു ചിത്രം രൂപപ്പെടും.. അതില്‍ കാടുണ്ടാകും, നടപ്പാതകളുണ്ടാകും.. അതിലൂടെ തലയില്‍ വിറകിന്റെ ഭാരവുമായി നടന്നു നീങ്ങുന്ന സ്‌ത്രീകളുമുണ്ടാകും. എന്നാല്‍ ഛത്തീസ്‌ഗഢിലെ നമ്മുടെ ആദിവാസി സ്‌ത്രീകള്‍ ഈ സ്‌ത്രീശക്തി നമ്മുടെ രാജ്യത്തിന്റെ മുന്നില്‍ ഒരു പുതിയ ചിത്രമാണു കാട്ടുന്നത്. ഛത്തീസ്‌ഗഢിലെ ദന്തേവാഡാ പ്രദേശം മാവോവാദം ബാധിച്ചിട്ടുള്ള പ്രദേശമാണ്. ഹിംസ, അതിക്രമങ്ങള്‍, ബോംബ്, തോക്ക്, പിസ്റ്റള്‍ ഇതെല്ലാം നിറഞ്ഞ ഒരു ഭീകരമായ അന്തരീക്ഷമാണ് മാവോവാദികള്‍ അവിടെ ഉണ്ടാക്കിയിട്ടുള്ളത്. ഇങ്ങനെയുള്ളഭയാനകമായ പ്രദേശത്ത് ആദിവാസി സ്‌ത്രീകള്‍ ഇ ഓട്ടോറിക്ഷാ ഓടിച്ച് സ്വയം പര്യാപ്‌തത കൈവരിക്കുകയാണ്. വളരെ കുറഞ്ഞ കാലംകൊണ്ട് വളരെയധികം സ്‌ത്രീകള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിലൂടെ മൂന്നു നേട്ടങ്ങളാണുണ്ടാകുന്നത്. ഒരുവശത്ത് തൊഴില്‍ അവരെ ശക്തരാക്കുന്നു, മറുവശത്ത് മാവോവാദം ബാധിച്ച പ്രദേശത്തിന്റെ ചിത്രം തന്നെമാറുന്നു. ഇതിനെല്ലാമൊപ്പം ഇതിലൂടെ പരിസ്ഥിതി സംരക്ഷണമെന്ന കാര്യത്തിനും ശക്തി ലഭിക്കുന്നു. ഇവിടത്തെ ജില്ലാ ഭരണകൂടത്തെയും പ്രശംസിക്കുന്നു, ഗ്രാന്റ് ലഭ്യമാക്കു ന്നതു മുതല്‍, പരീശിലനം കൊടുക്കുതുവരെ ജില്ലാ ഭരണകൂടം ഈ സ്‌ത്രീകളുടെ വിജയ ത്തില്‍ മഹത്തായ പങ്കാണു വഹിച്ചത്.
നാം പലപ്പോഴും കേള്‍ക്കാറുള്ള കാര്യമാണ്, നമ്മുടെ ശീലങ്ങളില്‍ ചിലതുണ്ട് മാറാത്തത് എന്ന് അതെന്താണ്. അതാണ് മാറ്റവുമായി പൊരുത്തപ്പെടലും മാറിക്കൊണ്ടിരിക്കലും. കാലഹരണപ്പെട്ടതൊക്കെ ഉപേക്ഷിക്കുക, ആവശ്യമായതില്‍ വേണ്ട മാറ്റങ്ങള്‍ അംഗീകരിക്കുക. നമ്മുടെ സമൂഹത്തിന്റെ വൈശിഷ്ട്യമാണ് സ്വയം പരിഷ്‌കരിക്കപ്പെടാനുള്ള നിരന്തരമായ പ്രയത്‌നം, സെല്‍ഫ് കറക്ഷന്‍ ഈ ഭാരതീയമായ ശീലം നമുക്കു പാരമ്പര്യമായി കിട്ടിയതാണ്. ഏതൊരു ജീവസ്സുറ്റ സമൂഹത്തിന്റെയും ലക്ഷണമാണ് സ്വയം മാറ്റങ്ങള്‍ക്കു വിധേയമാകാനുള്ള കഴിവുണ്ടായിരിക്കുകയെതന്ന്. സാമൂഹികമായ ദുരാചാരങ്ങള്‍ക്കും ദുര്‍വൃത്തികള്‍ക്കുമെതിരെ നൂറ്റാണ്ടുകളായി നമ്മുടെ സമൂഹത്തില്‍ വ്യക്തിപരമായും സാമൂഹികമായും നിരന്തരം പ്രയത്‌നം തുടര്‍ുപോരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ബീഹാറില്‍ അങ്ങനെയൊരു തുടക്കം കുറിച്ചു. സംസ്ഥാനത്ത് സാമൂഹിക ദുരാചാരങ്ങളെ വേരോടെ ഇല്ലാതെയാക്കാന്‍ പതിമൂവായിരം കിലോമീറ്റര്‍ നീളത്തില്‍ ലോക ത്തിലെ ഏറ്റവും വലിയ മനുഷ്യച്ചങ്ങല തീര്‍ത്തു. ഈ മുേറ്റത്തിലൂടെ ബാലവിവാഹം, സ്‌ത്രീധന സമ്പ്രദായം തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെ സമൂഹമനസ്സാക്ഷിയെ ഉണര്‍ത്തി. സ്‌ത്രീധനം, ബാലവിവാഹം പോലുള്ള തിന്മകളോടു പോരാടാന്‍ സംസ്ഥാനം ഒരുമിച്ച് ദൃഢനിശ്ചയം ചെയ്‌തു. കുട്ടികളും മുതിര്‍വരും ആവേശവും ഉത്സാഹവും നിറഞ്ഞ യുവാക്കള്‍, അമ്മമാര്‍, സഹോദരിമാര്‍ തുടങ്ങി എല്ലാവരും സ്വയം ഈ പോരാട്ടത്തില്‍ പങ്കാളികളായി. പാറ്റ്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്തില്‍ തുടങ്ങിയ മനുഷ്യച്ചങ്ങല സംസ്ഥാനത്തിന്റെ അതിര്‍ത്തിയോളം ഇടമുറിയാതെ രൂപപ്പെട്ടു. സമൂഹത്തിലെ എല്ലാവര്‍ക്കും ശരിയായ രീതിയില്‍ വികസനത്തിന്റെ നേട്ടം ലഭിക്കാന്‍ സമൂഹം ദുരാചാരങ്ങളില്‍ നി് മുക്തമായിരിക്കേണ്ടത് ആവശ്യമാണ്. വരൂ, നമുക്കൊരുമിച്ച് സമൂഹത്തെ ദുരാചാരങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ പ്രതിജ്ഞ ചെയ്യാം, ഒരു പുതിയ ഭാരതം, ശക്തവും കഴിവുറ്റതുമായ ഭാരതത്തെ രൂപപ്പെടുത്താം. ഞാന്‍ ബീഹാറിലെ ജനങ്ങളെയും സംസ്ഥാനത്തെ മുഖ്യമന്ത്രിയെയും അവിടത്തെ ഭരണകൂടത്തെയും മനുഷ്യച്ചങ്ങലയില്‍ പങ്കുചേര്‍ന്ന എല്ലാവരെയും സമൂഹനന്മയ്‌ക്കായി ഇത്രയും വിശേഷപ്പെട്ടതും വിശാലവുമായ തുടക്കം കുറിച്ചതില്‍ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കര്‍ണ്ണാടകത്തിലെ മൈസൂറിലുള്ള ശ്രീ.ദര്‍ശന്‍ മൈ ജിഒവി യില്‍ എഴുതിയിരിക്കുന്നു, അദ്ദേഹത്തിന് അച്ഛന്റെ ചികിത്സക്കുള്ള മരുന്നിനായി മാസം ആറായിരം രൂപ ചിലവാകാറുണ്ടായിരുന്നു. അദ്ദേഹത്തിന് മുമ്പ് പ്രധാനമന്ത്രി ജന്‍ ഔഷധി പദ്ധതിയെക്കുറിച്ച് അറിയില്ലായിരുന്നു. എന്നാലിപ്പോള്‍ ജന്‍ ഔഷധി പദ്ധതിയെക്കുറിച്ച് അറിഞ്ഞു, അവിടെ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ മരുന്നിനുള്ള ചിലവ് 75 ശതമാനത്തോളം കുറഞ്ഞു. ഞാന്‍ ഇതെക്കുറിച്ച് മന്‍കീ ബാത് പരിപാടിയില്‍ പറയണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അതിലൂടെ വളരെയധികം ആളുകള്‍ക്ക് ഇതെക്കുറിച്ച് അറിവു ലഭിക്കട്ടെ, ഇതിന്റെ നേട്ടം അവര്‍ക്കുമുണ്ടാകട്ടെ എന്ന് അദ്ദേഹമാഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ചു നാളായി വളരെയധികം ആളുകള്‍ എനിക്ക് ഇതെക്കുറിച്ച് എഴുതാറുണ്ടായിരുന്നു, പറയാറുണ്ടായിരുന്നു. ഞാനും ഇതിലൂടെ നേട്ടമുണ്ടാക്കിയ പലരുടെയും വീഡിയോ സമൂഹമാധ്യമത്തില്‍ കാണുകയുണ്ടായി. ഇതെക്കുറിച്ച് അറിയുമ്പോള്‍ വളരെ സന്തോഷം തോുന്നുന്നു. വളരെ ആഴത്തിലുള്ള സന്തോഷമാണു ലഭിക്കുന്നത്. അദ്ദഹത്തിനു കിട്ടിയ നേട്ടം മറ്റുള്ളവര്‍ക്കും ലഭിക്കട്ടെ എന്ന് അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നി അത് എനിക്ക് വളരെ നല്ലതായി തോന്നി.
ഈ പദ്ധതിയുടെ പിിലുള്ള ഉദ്ദേശ്യം ആരോഗ്യസുരക്ഷ ആര്‍ക്കും സാധ്യമാക്കു കയെന്നതും ജീവതസൗകര്യം വര്‍ധിപ്പിക്കുക എന്നതുമാണ്. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ ലഭിക്കുന്ന മരുന്നുകള്‍ ഇവിടെ വില്‍ക്കപ്പെടുന്ന ബ്രാന്‍ഡഡായിട്ടുള്ള മരുുകളെക്കാള്‍ 50 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവുള്ളതാണ്. ഇതിലൂടെ സാധാരണ ജനത്തിന്, വിശേഷിച്ചും ദിവസേന മരുന്നു കഴിക്കേണ്ടി വരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് വളരെയേറെ സാമ്പത്തിക നേട്ടമുണ്ടാകുന്നു. വളരെയധികം പണം ലാഭിക്കാന്‍ സാധിക്കുന്നു. ഇവിടെ നിന്നു വാങ്ങു ജനറിക് മരുന്നുകള്‍ ലോകാരോഗ്യസംഘടന നിശ്ചയിച്ച നിലവാരം ഉള്ളവയാണ്. അതുകൊണ്ടാണ് ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്നത്. ഇന്ന് രാജ്യം മുഴുവന്‍ മൂവായിരത്തിലധികം ജന്‍ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അവിടെ നിന്ന് മരുന്നുകള്‍ വില കുറച്ചു ലഭിക്കുന്നുവെന്നു മാത്രമല്ല, മറിച്ച് വ്യക്തിപരമായി തൊഴില്‍ കണ്ടെത്താനാഗ്രഹിക്കുവര്‍ക്ക് ഒരു പുതിയ തൊഴിലവസരം കൂടിയാണുണ്ടാകുന്നത്. വിലക്കുറവുള്ള മരുന്നുകള്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി കേന്ദ്രങ്ങളിലും ആസ്‌പത്രികളിലെ �അമൃത്� സ്‌റ്റോറുകളിലും ലഭ്യമാണ്. ഇതിനെല്ലാം പിന്നില്‍ ഒരേയൊരു ഉദ്ദേശ്യമേയുള്ളൂ രാജ്യത്തെ ദരിദ്രരില്‍ ദരിദ്രരായ ആളുകള്‍ക്ക് ഗണമേന്മയുള്ള താങ്ങാവു ആരോഗ്യ സേവനം ലഭ്യമാക്കുക എതാണ്. അതിലൂടെ ആരോഗ്യമുള്ള സമൃദ്ധമായ ഭാരതം സൃഷ്ടിക്കുക എതാണു ലക്ഷ്യം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മഹാരാഷ്ട്രയില്‍ നിന്നുള്ള ശ്രീ മംഗേശ് നരേന്ദ്രമോദി ആപ് ല്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്‌തിട്ടുണ്ട്. എന്റെ ശ്രദ്ധ ആകര്‍ഷിച്ച ഫോട്ടോ ആയിരുന്നു അത്. ഒരു കുഞ്ഞ് അതിന്റെ അപ്പൂപ്പന്റെ കൂടെ മോര്‍നാ നദി ശുദ്ധീകരിക്കല്‍ പരിപാടിയില്‍ പങ്കെടുക്കുന്നു. അകോലയിലെ പൗരന്മാര്‍ സ്വച്ഛ ഭാരത് അഭിയാന്‍ അനുസരിച്ച് മോര്‍നാ നദിയെ ശുദ്ധീകരിക്കാന്‍ ശുചിത്വ മുന്നേറ്റം സംഘടിപ്പിച്ചിരുന്നു എന്ന് എനിക്കറിയാന്‍ കഴിഞ്ഞു. മോര്‍നാ നദി മുമ്പ് പന്ത്രണ്ടു മാസവും ഒഴുകിയിരുന്നതാണ്. എന്നാലിപ്പോള്‍ മഴക്കാലത്ത് മാത്രം ഒഴുകുതായിരിക്കുന്നു. നദി പൂര്‍ണ്ണമായും കാടും പുല്ലും പോളയും നിറഞ്ഞിരിക്കുന്നത് വേദനിപ്പിക്കുന്ന ദൃശ്യമാണ്. നദിയിലും അതിന്റെ തീരത്തും വളരേയേറെ മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നു. ഒരു കര്‍മ്മപദ്ധതി രൂപീകരിക്കപ്പെട്ടു, മകര സംക്രാന്തിക്ക് ഒരു ദിവസം മുമ്പ് ജനുവരി 13ന് മിഷന്‍ ക്ലീന്‍ മോര്‍നായുടെ ആദ്യ പടിയെ നിലയില്‍ നാലു കിലോമീറ്റര്‍ പ്രദേശത്ത് പതിനാലിടങ്ങളില്‍ മോര്‍നാനദിയുടെ ഇരുകരകളും വൃത്തിയാക്കപ്പെട്ടു. മിഷന്‍ ക്ലീന്‍ മോര്‍നയുടെ ഈ പദ്ധതിയില്‍ അകോലയിലെ നാലായിലത്തിലധികം ആളുകള്‍, നൂറിലധികം ഗവമെന്റിതരസംഘടനകള്‍, കോളജ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, അമ്മമാര്‍, സഹോദരിമാര്‍ തുടങ്ങി എല്ലാവരും ഇതില്‍ പങ്കാളികളായി. 2018 ജനുവരി 20 നും ഈ ശുചിത്വജനമുറ്റേം അങ്ങനെതന്നെ തുടര്‍ന്നു. മോര്‍നാ നദി പൂര്‍ണ്ണമായും മാലിന്യമുക്തമാകുന്നതുവരെ ഈ പരിപാടി എല്ലാ ശനിയാഴ്‌ചയും രാവിലെ തുടരും എന്നാണ് എന്നോടു പറഞ്ഞിരിക്കുന്നത്. ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങിയാല്‍ ഒന്നും അസാധ്യമല്ല എാണ് ഇത് കാണിക്കുത്. ജനമുന്നേുറ്റത്തിലൂടെ വലിയ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. അകോലയിലെ ജനങ്ങളെയും, അവിടത്തെ ജില്ലാ ഭരണകൂടത്തെയും നഗരസഭാ ഭരണാധികാരികളെയും ഈ പ്രവൃത്തി ജനമുേറ്റമാക്കി മാറ്റിയതില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു. നിങ്ങളുടെ ഈ പരിശ്രമം രാജ്യത്തെ മറ്റു ജനങ്ങള്‍ക്കും പ്രേരണയേകും.
പ്രിയപ്പെട്ട ദേശവാസികളേ, പദ്‌മപുരസ്‌കാരങ്ങളെക്കുറിച്ച് നിങ്ങള്‍ ഈ ദിവസങ്ങളില്‍ കേള്‍ക്കുുണ്ടാകും. പത്രങ്ങളിലും ടിവിയിലും ഈ കാര്യത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുുണ്ടാകും. എന്നാല്‍ ശ്രദ്ധിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ അഭിമാനം തോന്നും. എങ്ങനെയെല്ലാമുള്ള മഹാന്മാരാണ് നമ്മുടെ ഇടയിലുള്ളതെതിലാകും അഭിമാനം. സ്വാഭാവികമായും ഇന്നു നമ്മുടെ രാജ്യത്തെ സാധാരണ വ്യക്തി, വിശേഷാല്‍ ശുപാര്‍ശയൊന്നും കൂടാതെ ഈ നേട്ടം കൈവരിക്കുന്നു എന്നുകണ്ടും അഭിമാനം തോന്നും. എല്ലാ വര്‍ഷവും പദ്‌മ പുരസ്‌കാരങ്ങള്‍ നല്‍ക്കുന്നത് പതിവ് കാര്യമാണ്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഇതിന്റെ രീതിതന്നെ മാറിയിരിക്കയാണ്. ഇന്ന് ഏതൊരു പൗരനും ആരെയും നാമനിര്‍ദ്ദേശം ചെയ്യാം. എല്ലാ പ്രക്രിയയും ഓണ്‍ലൈനിലൂടെ ആയതു കാരണം ഇതില്‍ സുതാര്യത വന്നിട്ടുണ്ട്. ഒരു തരത്തില്‍ ഈ പുരസ്‌കാരങ്ങള്‍ക്കുള്ള തെരഞ്ഞെടുപ്പു പ്രക്രിയ തീര്‍ത്തും മാറിയിരിക്കുന്നു. വളരെ സാധാരണക്കാരായ ആളുകള്‍ക്ക് പദ്‌മ പുരസ്‌കാരം കിട്ടുന്നു എന്നതില്‍ നിങ്ങള്‍ക്കും ആശ്ചര്യം തോന്നിയിട്ടുണ്ടാകും. പൊതുവേ നഗരങ്ങളില്‍, പത്രങ്ങളില്‍, ടിവിയില്‍, സമ്മേളനങ്ങളില്‍ കാണപ്പെടാത്തവര്‍ക്ക് പദ്‌മപുരസ്‌കാരങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു. ഇന്ന് പുരസ്‌കാരം നല്‌കുതിന് വ്യക്തിയുടെ പ്രസിദ്ധിയല്ല, മറിച്ച് അവരുടെ പ്രവൃത്തിക്കാണ് പ്രാധാന്യം. ശ്രീ.അരവിന്ദ് ഗുപ്‌തയ്‌ക്ക് പുരസ്‌കാരം കിട്ടിയത് കേട്ടുകാണും. ഐഐടി കാപൂരിലെ വിദ്യാര്‍ഥിയായിരു ഈ അരവിന്ദന്‍ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളുണ്ടാക്കുതിനാണ് ജീവിതം സമര്‍പ്പിച്ചതെന്നു കേട്ടാല്‍ നിങ്ങള്‍ക്കും സന്തോഷം തോന്നും. അദ്ദേഹം നാലു ദശകങ്ങളായി കുട്ടികളില്‍ ശാസ്‌ത്രാഭിമുഖ്യം വളരാന്‍ ഉപേക്ഷിക്കപ്പെടുന്ന സാധനങ്ങള്‍ കൊണ്ട് കളിപ്പാട്ടങ്ങളുണ്ടാക്കുകയാണ്. കുട്ടികള്‍ ഉപയോഗമില്ലാതെ ഉപേക്ഷിക്കുന്ന വസ്‌തുക്കള്‍കൊണ്ട് ശാസ്‌ത്രീയ പരീക്ഷണങ്ങള്‍ നടത്തുന്നതിലേക്ക് പ്രേരിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഇതിനായി രാജ്യമെങ്ങുമുള്ള മൂവായിരത്തോളം സ്‌കൂളുകളില്‍ ചെന്ന് 18 ഭാഷകളിലുണ്ടാക്കിയ ചലച്ചിത്രം കാട്ടി കുട്ടികളെ പ്രേരിപ്പിക്കുന്നു. ആശ്ചര്യം ജനിപ്പിക്കുന്ന ജീവിതം, ആശ്ചര്യം ജനിപ്പിക്കുന്ന സമര്‍പ്പണം..
ഇതുപോലെതെയുള്ള ഒരു കഥയാണ് കര്‍ണ്ണാടകയിലെ സിതാവാ ജോദ്ദത്തിയുടേതും. സ്‌ത്രീശാക്തീകരണത്തിന്റെ ദേവിയെന്നു വെറുതെ പറയുതല്ല. കഴിഞ്ഞ മൂന്നു ദശകങ്ങളായി ബലഗാവിലെ അസംഖ്യം സ്‌ത്രീകളുടെ ജീവിതം മാറ്റിമറിക്കുന്നതില്‍ മഹത്തായ സംഭാവനയാണ് ഇവര്‍ ചെയ്‌തത്. ഇവര്‍ എഴു വയസ്സ് പ്രായമുള്ളപ്പോള്‍ത്തന്നെ സ്വയം ദേവദാസിയായി സമര്‍പ്പിച്ചു. പിന്നീട് ദേവദാസികളുടെ നന്മയ്‌ക്കായിവേണ്ടി മാത്രം ജീവിതം സമര്‍പ്പിക്കപ്പെട്ടു. ഇത്രമാത്രമല്ല, ദളിത് സ്‌ത്രീകളുടെ നന്മയ്‌ക്കായും മുമ്പില്ലാത്തവിധമുള്ള പ്രവൃത്തിയാണു ചെയ്‌തത്. മധ്യപ്രദേശിലെ മജ്ജൂ ശ്യാമിനെക്കുറിച്ചു കേട്ടിട്ടുണ്ടാകും. ശ്രീ. മജ്ജൂ ശ്യാം ഒരു ദരിദ്ര കുടുംബത്തില്‍, ആദിവാസി കുടുംബത്തിലാണ് ജനിച്ചത്. ജീവിക്കാനായി സാധാരണ തൊഴില്‍ ചെയ്‌തിരുന്നു, എാല്‍ പരമ്പരാഗത ആദിവാസി ചിത്രരചനയില്‍ വിശേഷ താത്‌പര്യ മുണ്ടായിരുന്നു. ഈ താത്‌പര്യം കാരണം ഇന്ന് ഭാരതത്തിലെന്നല്ല ലോകം മുഴുവന്‍ ബഹുമാനിതനാണ്. നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടിരിക്കുന്നു. വിദേശത്ത് ഭാരതത്തിന് കീര്‍ത്തിയേകുന്ന മജ്ജൂ ശ്യാമിന്റെ പ്രതിഭ തിരിച്ചറിയപ്പെട്ടു, അദ്ദേഹത്തിന് പദ്‌മശ്രീ നല്‌കി.
കേരളത്തിലെ ആദിവാസി മഹിള ലക്ഷ്‌മിക്കുട്ടിയുടെ കഥ കേട്ടാല്‍ നിങ്ങള്‍ക്ക് മനം കുളിര്‍പ്പിക്കുന്ന ആശ്ചര്യം തോന്നും. ലക്ഷ്‌മിക്കുട്ടി കല്ലാര്‍ എന്ന സ്ഥലത്ത് ജീവിക്കുന്നു. ഇന്നും കൊടുംകാട്ടില്‍ ആദിവാസി മേഖലയില്‍ പനയോലമേഞ്ഞ കുടിലില്‍ താമസിക്കുന്നു. സ്വന്തം ഓര്‍മ്മകളുടെ ബലത്തില്‍ അഞ്ഞൂറോളം പച്ചില മരുുകള്‍ ഉണ്ടാക്കിയിരിക്കുന്നു. സര്‍പ്പവിഷത്തിനുള്ള മരുുണ്ടാക്കുന്നതില്‍ വിശേഷാല്‍ പ്രാഗല്‍ഭ്യമുണ്ട്. ലക്ഷ്‌മിജി പച്ചിലമരുുകളെക്കുറിച്ചുള്ള സ്വന്തം അറിവിലൂടെ സമൂഹത്തെ സേവിച്ചുകൊണ്ടേയിരിക്കുന്നു. ലോകം അറിയാതിരുന്ന ഈ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞ് സമൂഹത്തിന് സംഭാവനയേകാന്‍ രാജ്യം പദ്‌മശ്രീ നല്‌കി ആദരിച്ചിരിക്കയാണ്.
മറ്റൊരു പേരുകൂടി പറയാന്‍ എനിക്കാഗ്രഹമുണ്ട്. പശ്ചിമ ബംഗാളിലെ 75 വയസ്സുള്ള സുഭാസിനി മിസ്‌ത്രിയുടെ പേരാണ് അത്. അവരെ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തു. ആശുപത്രി നിര്‍മ്മിക്കുതിനായി മറ്റു വീടുകളില്‍ പാത്രം കഴുകി, പച്ചക്കറി കച്ചവടം നടത്തിപ്പോന്ന് ഒരു മഹളിയാണിത്. 23 വയസ്സ് പ്രായമുണ്ടായിരു കാലത്ത് ചികിത്സ കിട്ടാതെ ഇവരുടെ ഭര്‍ത്താവു മരിച്ചുപോയി. ഈ സംഭവം ദരിദ്രര്‍ക്കായി ആശുപത്രി നിര്‍മ്മിക്കുതിന് പ്രേരണയായി. ഇിവരുടെ കഠിനാധ്വാനത്തിലൂടെ നിര്‍മ്മിക്കപ്പെട്ട ആശുപത്രിയില്‍ ആയിരക്കണക്കിന് ദരിദ്രര്‍ക്ക് സൗജന്യമായി ചികിത്സ നല്‌കപ്പെടുന്നു. നമ്മുടെ ബഹുരത്‌നയായ വസുന്ധരയില്‍ ആരുമറിയാത്ത, ആരാലും തിരിച്ചറിയപ്പെടാത്ത ഇതുപോലെയുള്ള അനേകം പുരുഷരത്‌നങ്ങളും സ്‌ത്രീരത്‌നങ്ങളുമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഇങ്ങനെയുള്ളവരെ തിരിച്ചറിയാതിരിക്കുത് സമൂഹത്തിനുതന്നെ നഷ്ടമായിരിക്കും.
പദ്‌മ പുരസ്‌കാരം ഒരു മാധ്യമമാണ്. എങ്കിലും എനിക്കു ജനങ്ങളോടു പറയാനുള്ളത് നമ്മുടെ ചുറ്റിലും സമൂഹത്തിനു വേണ്ടി ജീവിക്കുന്ന, സമൂഹത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന, ഏതെങ്കിലും വൈശിഷ്ട്യങ്ങളുമായി ജീവിതം മുഴുവന്‍ സമൂഹത്തിനുവേണ്ടി ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ടാകും. ഇടയ്‌ക്കൊക്കെയെങ്കിലും അവരെ സമൂഹത്തിന്റെ മുന്നിലേക്കു കൊണ്ടുവരണം. അവര്‍ ബഹുമാനാദരവുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരല്ല; പക്ഷേ, അവരുടെ പ്രവൃത്തികളുടെ പിന്നിലെ കാരണം നമുക്ക് പ്രേരണയേകുന്നതാണ്. ചിലപ്പോള്‍ സ്‌കൂളുകളില്‍, കോളജുകളില്‍ അവരെ ക്ഷണിച്ചുവരുത്തി അവരുടെ അനുഭവങ്ങള്‍ കേള്‍ക്കണം. പുരസ്‌കാരങ്ങള്‍ക്കുമപ്പുറം സമൂഹത്തിന്റെതായ ചില പരിശ്രമങ്ങള്‍ ഉണ്ടാകണം.
പ്രിയപ്പെട്ട ജനങ്ങളേ, എല്ലാ വര്‍ഷവും ജനുവരി 9 ന് നാം പ്രവാസി ഭാരതീയ ദിവസം ആഘോഷിക്കുന്നു. ജനുവരി 9 നാണ് മഹാത്മാഗന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഭാരതത്തിലേക്കു മടങ്ങിയത്. ഈ ദിവസം നാം ഭാരതത്തിലും ലോകത്തെങ്ങും ജീവിക്കു ഭാരതീയരുമായുള്ള അഴിയാത്ത ബന്ധത്തെ ആഘോഷിക്കുന്നു. ഈ വര്‍ഷം പ്രവാസി ഭാരതീയ ദിവസത്തില്‍ നാം ഒരു പരിപാടി ആസൂത്രണം ചെയ്യുകയുണ്ടായി. അതിലേക്ക് ലോകത്തെങ്ങുമുള്ള, ഭാരതത്തില്‍ വേരുള്ള പാര്‍ലമെന്റംഗങ്ങളെയും മേയര്‍മാരെയും ക്ഷണിച്ചിരുന്നു. ആ പരിപാടിയില്‍ മലേഷ്യ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, മൗറീഷ്യസ്, ഫിജി, താന്‍സാനിയ, കെനിയ, കാനഡ, ബ്രിട്ടന്‍, സുരിനാം, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങി അനേകം രാജ്യങ്ങളില്‍ നിന്നും ഭാരതവംശജരായ മേയര്‍മാരും പാര്‍ലമെന്റ് അംഗങ്ങളും പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന, ഭാരതത്തില്‍ വേരുകളുള്ള ആളുകള്‍ ആ രാജ്യങ്ങളെ സേവിക്കുതിനൊപ്പം അവര്‍ ഭാരതത്തോടും തങ്ങളുടെ ദൃഢമായ ബന്ധം നിലനിര്‍ത്തിപ്പോരുന്നു എതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇപ്രാവശ്യം യൂറോപ്യന്‍ യൂണിയന്‍ എനിക്ക് കലണ്ടര്‍ അയച്ചിരിക്കുന്നു. അതില്‍ അവര്‍ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ഭാരതീയര്‍ വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ നന്നായി കാണിച്ചിരിക്കുന്നു. നമ്മുടെ ഭാരതവംശജരായ ആളുകള്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്നു ചിലര്‍ സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നു, ചിലര്‍ ആയുര്‍വ്വേദത്തിനായി സമര്‍പ്പിച്ചിരിക്കുന്നു, ചിലര്‍ തങ്ങളുടെ സംഗീതത്തിലൂടെ ചിലര്‍ കവിതകളിലൂടെ സമൂഹത്തിന്റെ മനസ്സിന് താളമേകുന്നു. ചിലര്‍ കാലാവസ്ഥാ വ്യതിയാനതത്തെക്കുറിച്ച് ഗവേഷണം നടത്തുു, ചിലര്‍ ഭാരതീയ ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നു. ചിലര്‍ ട്രക്ക് ഓടിച്ച് ഗുരുദ്വാര നിര്‍മ്മിച്ചിരിക്കുന്നു, ചിലര്‍ മസ്‌ജിത് നിര്‍മ്മിച്ചിരിക്കുന്നു. അതായത് നമ്മുടെ ആളുകള്‍ എവിടെയു ണ്ടെങ്കിലും അവര്‍ അവിടത്തെ മണ്ണിനെ ഏതെങ്കിലും തരത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ ഈ എടുത്തു പറയേണ്ട കാര്യത്തിന് നന്ദി രേഖപ്പെടുത്തുന്നു, ഭാരത വംശജരായ ആളുകളെ തിരിച്ചറിഞ്ഞതിന് ലോകമെ ങ്ങുമുള്ളവര്‍ക്ക് അവരെക്കുറിച്ച് അറിവു പകര്‍ന്നതിനും.
ജനുവരി 30 നമുക്കേവര്‍ക്കും പുതിയ വഴി കാട്ടിത്ത പൂജനീയ ബാപ്പുവിന്റെ ഓര്‍മ്മ ദിനമാണ്. അന്ന് നാം രക്തസാക്ഷി ദിനമായി ആചരിക്കുന്നു. രാജ്യരക്ഷയ്‌ക്കായി ജീവന്‍ ബലി കഴിച്ച മഹാന്മാരായ രക്തസാക്ഷികള്‍ക്ക് അന്ന് 11 മണിക്ക് നാം ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു. ശാന്തിയുടെയും അഹിംസയുടെയും വഴിയാണ് ബാപ്പുവിന്റെ വഴി. ഭാരതമാണെങ്കിലും ലോകമാണെങ്കിലും, വ്യക്തിയാണെങ്കിലും കുടുംബമാണെങ്കിലും സമൂഹമാദരിക്കുന്ന ബാപ്പു ഏതൊരു ആദര്‍ശത്തിനുവേണ്ടിയാണോ ജീവിച്ചത്, ബാപ്പു എന്തെല്ലാമാണോ നമുക്കു പറഞ്ഞു തന്നത്, അതെല്ലാം ഇന്നും സാംഗത്യമുള്ളവയാണ്. അവ വെറും സിദ്ധാന്തങ്ങളല്ല. ഇന്നും ഓരോ ചുവടുവയ്‌ക്കുമ്പോഴും ബാപ്പു പറഞ്ഞ കാര്യങ്ങള്‍ എത്രത്തോളം ശരിയായിരുന്നു എന്നു നമുക്കു ബോധ്യപ്പെടും. ബാപ്പുവിന്റെ പാത പിന്തുടരുമെന്നു നാം ദൃഢനിശ്ചയം ചെയ്‌താല്‍ അതിനേക്കാള്‍ മികച്ച ശ്രദ്ധാഞ്‌ജലി എന്തുണ്ടാകും
പ്രിയപ്പെട്ട ജനങ്ങളേ, നിങ്ങള്‍ക്കേവര്‍ക്കും 2018 ന്റെ ശുഭാശംസകള്‍ നേര്‍ന്നുകൊണ്ട്, എന്റെ വാക്കുകള്‍ അവസാനിപ്പിക്കുു. വളരെ വളരെ നന്ദി. നമസ്‌കാരം.
മനസ്സ് പറയുന്നത് ഫെബ്രുവരി ലക്കം
എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം. ഇന്ന് മന്‍കീ ബാത്തിന്റെ തുടക്കം തന്നെ ഒരു ഫോണ്‍കോള്‍ കേള്‍പ്പിച്ചു കൊ ണ്ടാകാം. (ഫോണ്‍)
പ്രിയപ്പെട്ട പ്രധാനമന്ത്രിജീ, ഞാന്‍ മീറഠില്‍ നിന്ന് കോമള്‍ ത്രിപാഠിയാണു സംസാരിക്കുന്നത്. 28ാം തീയതി ദേശീയ ശാസ്‌ത്രദിനമാണ്. ഇന്ത്യയുടെ പുരോഗതിയും വളര്‍ച്ചയും പൂര്‍ണ്ണമായി ശാസ്‌ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ എത്രത്തോളം ഗവേഷണവും പുതിയ കണ്ടെത്തലുകളും സാധിക്കുന്നോ നമുക്ക് അത്രതന്നെ മുന്നേറാം സമൃദ്ധിയിലെത്താം. നമ്മുടെ യുവാക്കളെ പ്രോത്സാഹിപ്പിക്കണം, അതിലൂടെ അവര്‍ ശാസ്‌ത്രീയമായ രീതിയില്‍ തങ്ങളുടെ ചിന്താഗതികളെ വളര്‍ത്തണം, അതു നമ്മുടെ ദേശത്തെ മുന്നേറുവാന്‍ സഹായിക്കണം. അതിനായി ചില നല്ല കാര്യങ്ങള്‍ പറയാമോ?
താങ്കളുടെ ഫോണ്‍കോളിന് വളരെയധികം നന്ദി. ശാസ്‌ത്ര വുമായി ബന്ധപ്പെട്ട് വളരെയേറെ ചോദ്യങ്ങള്‍ എന്റെ യുവ സുഹൃത്തുക്കള്‍ എന്നോടു ചോദിച്ചിട്ടുണ്ട്, ചിലതൊക്കെ എഴുതി അറിയിക്കാറുമുണ്ട്. നാം സമുദ്രത്തിന്റെ നിറം നീലയായാണു കാണുന്നത്. എന്നാല്‍ ജലത്തിന് നിറമില്ലെന്ന് നമുക്ക് നമ്മുടെ അനുഭവത്തില്‍ നിന്ന് മനസ്സിലാകുന്നു. നദിയിലെയോ സമുദ്ര ത്തിലെയോ ജലം എന്തുകൊണ്ടാണ് നിറമുള്ളതായി കാണുന്നതെന്ന് നാം എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതേ ചോദ്യം 1920കളില്‍ ഒരു യുവാവിന്റെ മനസ്സിലുയര്‍ന്നു. ഇതേ ചോദ്യമാണ് ആധുനിക ഭാരതത്തില്‍ ഒരു ശാസ്‌ത്രജ്ഞന് ജന്മം നല്‍കിയത്. ഇപ്പോള്‍ നാം ശാസ്‌ത്രത്തിന്റെ കാര്യം പറയുമ്പോള്‍ ഏറ്റവുമാദ്യം ഭാരതരത്‌നം സി.വി.രാമന്റെ പേരാണ് നമ്മുടെ മുന്നിലെത്തുന്നത്. അദ്ദേഹത്തിന് ലൈറ്റ് സ്‌കാറ്ററിംഗ് അതായത് പ്രകാശ പ്രകീര്‍ണ്ണനത്തെക്കുറിച്ചുള്ള ഉത്‌കൃഷ്ടമായ പഠനത്തിന് നോബല്‍ പുരസ്‌കാരം നല്‍കപ്പെട്ടു. അദ്ദേഹത്തിന്റെ ഒരു കണ്ടെത്തല്‍ രാമന്‍ ഇഫക്ട് എന്ന പേരില്‍ പ്രസിദ്ധമാണ്. എല്ലാ വര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്‌ത്ര ദിനമയി ആഘോഷിക്കുന്നു; കാരണം ഇതേ ദിനമാണ് അദ്ദേഹം ലൈറ്റ് സ്‌കാറ്ററിംഗിന്റെ സത്യം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ഇതിനാണ് അദ്ദേഹത്തിന് നോബല്‍ സമ്മാനം കിട്ടിയത്. ഈ രാജ്യം ശാസ്‌ത്രമേഖലയില്‍ പല മഹാന്മാരായ ശാസ്‌ത്രജ്ഞര്‍ക്കും ജന്മം കൊടുത്തിട്ടുണ്ട്. ഒരു വശത്ത് മഹാനായ ഗണിതജ്ഞന്‍ ബോധായനന്‍, ഭാസ്‌കരന്‍, ബ്രഹ്മഗുപ്‌തന്‍, ആര്യഭടന്‍ എന്നിവരുടെ പാരമ്പര്യ മുണ്ടെങ്കില്‍ മറുവശത്ത് ചികിത്സാരംഗത്ത് സുശ്രുതനും ചരകനും നമ്മുടെ അഭിമാനമാണ്. സര്‍ ജഗദീശ് ചന്ദ്രബോസും ഹര്‍ഗോവിന്ദ് ഖുരാനയും മുതല്‍ സത്യേന്ദ്രനാഥ് ബോസ് പോലെയുള്ള ശാസ്‌ത്രജ്ഞരുമെല്ലാം ഭാരതത്തിന്റെ അഭിമാനമാണ്. സത്യേന്ദ്രനാഥ ബോസിന്റെ പേരിലാണ് പ്രസിദ്ധമായ �ബോസോണ്‍� പാര്‍ട്ടിക്കിളിന് പേരു നല്‍കിയിരിക്കുന്നത്. അടുത്ത കാലത്ത് എനിക്ക് മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. വാധ്വാനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉദ്‌ഘാടനമായിരുന്നു.
ശാസ്‌ത്രമേഖലയിലുണ്ടാകുന്ന അദ്‌ഭുതങ്ങളെ ക്കുറിച്ചറിയു ന്നത് വളരെ സന്തോഷ മുണ്ടാക്കു ന്നതായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി റോബോട്‌സ്, ബോട്‌സ് മറ്റു നിശ്ചിതമായ ഉദ്ദേശ്യത്തോടെയുള്ള മെഷീനുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ ത്തില്‍ സഹായം ലഭിക്കുന്നു. ഇപ്പോള്‍ മെഷീനുകള്‍ സെല്‍ഫ് ലേണിംഗിലൂടെ സ്വന്തം ബുദ്ധിയെ കുടുതല്‍ സ്‌മാര്‍ട്ടാക്കുന്നു. ഈ സാങ്കേതികവിദ്യ ദരിദ്രരുടെയും പാവപ്പെട്ടവരുടേയും ജീവിതം മെച്ചപ്പെടുത്തുന്നതിന് ഉപയോഗി ക്കാവുന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള ആ പരിപാടിയില്‍ ദിവ്യാംഗ (അംഗപരിമിത) സഹോദരന്മാരുടെയും സഹോദരിമാരുടെയും ജീവിതം സുഗമമാക്കുന്നതിന് എങ്ങനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായകമാകാം എന്നാണ് ഞാന്‍ ശാസ്‌ത്രസമൂഹത്തോടു ചോദിച്ചത്. നമുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ പ്രകൃതി ദുരന്തങ്ങ ളെക്കുറിച്ച് കുടുതല്‍ നല്ലരീതിയില്‍ മുന്‍കൂട്ടി അറിയാനാകുമോ? കര്‍ഷകര്‍ക്ക് കാര്‍ഷികോത്‌പാദനത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും സഹായം ചെയ്യാന്‍ സാധിക്കുമോ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആരോഗ്യസേവനങ്ങള്‍ എല്ലാവരിലും എത്തിക്കുന്നത് കൂടുതല്‍ സുഗമമാക്കാനും ആധുനിക രീതിയില്‍ രോഗങ്ങളെ ചികിത്സിക്കാനും സഹായകമാകുമോ?
കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഗുജറാത്തിലെ അഹമദാബാദില്‍ ഐ ക്രിയേറ്റ് എന്ന പരിപാടിയുടെ ഉദ്‌ഘാടനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അവിടെ ഒരു യുവാവ് ഒരു ഡിജിറ്റല്‍ ഉപകരണം വികസിപ്പിച്ചതിനെക്കുറിച്ചു പറഞ്ഞു. സംസാരിക്കാനാകാത്ത ഒരാള്‍ക്ക് ആ ഉപകരണത്തില്‍ തനിക്കു പറയാനുള്ളത് എഴുതിക്കൊടുത്താല്‍ അപ്പോള്‍ത്തന്നെ അത് ശബ്ദമായി മാറ്റിത്തരും. സംസാരിക്കാനാകുന്ന വ്യക്തി ആശയവിനിമയം നടത്തുന്നതുപോലെതന്നെ ഇദ്ദേഹവുമായി സംസാരിക്കാനാകും. ഇതുപോലെയുള്ള പല കാര്യങ്ങള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാനാകുമെന്നാണ് എനിക്കു തോന്നുന്നത്.
ശാസ്‌ത്ര സാങ്കേതികവിദ്യ വാല്യൂ ന്യൂട്രല്‍ എന്നു പറയാവുന്ന ഒന്നാണ്. ഇതിന്റെ മൂല്യം അത് നമുക്കു നേരിട്ടു തരുന്നില്ല. ഏതൊരു മെഷീനും നാം ആഗ്രഹിക്കുന്ന പ്രവൃത്തിയാകും ചെയ്യുന്നത്. എന്നാല്‍ നാം മെഷീനെക്കൊണ്ട് എന്തു പ്രവൃത്തി ചെയ്യിക്കാനാഗ്രഹിക്കുന്നു എന്നത് നമ്മെ ആശ്രയിച്ചാണിരിക്കുന്നത്. ഇവിടെ മനുഷ്യന്റെ ഉദ്ദേശ്യത്തിനാണു പ്രാധാന്യം. ശാസ്‌ത്രത്തെ മനുഷ്യസമുഹത്തിന്റെ നന്മയ്‌ക്കായി ഉപയോഗിച്ചാല്‍, മനുഷ്യജീവിതത്തിന്റെ ഏറ്റവും ഉന്നതമായ തലത്തെ സ്‌പര്‍ശിക്കാന്‍ അതുപകരിക്കാം�!
പ്രകാശിപ്പിക്കുന്ന ബള്‍ബ് കണ്ടുപിടിച്ച തോമസ് ആല്‍വാ എഡിസന്‍ തന്റെ പരീക്ഷണത്തില്‍ പല പ്രാവശ്യം പരാജയപ്പെട്ടു. ഒരിക്കല്‍ ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞതിങ്ങ നെയാണ് ഞാന്‍ ബള്‍ബ് കണ്ടുപിടിക്കാനായി പതിനായിരം രീതി കള്‍ അന്വേഷിച്ചു.�അതായത് എഡിസന്‍ തന്റെ പരാജയങ്ങളെപ്പോലും തന്റെ ശക്തിയാക്കി. യാദൃച്ഛികമായി, സൗഭാഗ്യമെന്നു പറയട്ടെ ഞാന്‍ ഇന്ന് മഹര്‍ഷി അരവിന്ദന്റെ കര്‍മ്മഭൂമിയായ ആരവല്ലിയിലാണ്. ഒരു വിപ്ലവകാരിയെന്ന നിലയില്‍ അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തെ വെല്ലുവിളിച്ചു, അവര്‍ക്കെതിരെ പോരാട്ടം നടത്തി, ബ്രിട്ടീഷ് ഇന്ത്യയ്‌ക്ക്‌നേരെ ചോദ്യങ്ങളുയര്‍ത്തി. ഇതേപോലെ അദ്ദേഹം ഒരു മഹാനായ ഋഷിയെന്ന നിലയില്‍ ജീവിതത്തിന്റെ മുന്നില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഉത്തരംകണ്ടെത്തി, മാനവികതയ്‌ക്ക് വഴികാട്ടി. സത്യം അറിയുന്നതിന് വീണ്ടും വീണ്ടും ചോദ്യമുന്നയി ക്കുവാനുള്ള ചിന്ത മഹത്തായതാണ്. ശാസ്‌ത്രീയ കണ്ടുപിടു ത്തങ്ങളുടെ പിന്നിലെ യഥാര്‍ഥ പ്രേരണയും ഇതുതന്നെയാണ്. എന്തുകൊണ്ട്, എന്ത്, എങ്ങനെ എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതുവരെ സമാധാനമായി ഇരിക്കാതിരിക്കുക. ദേശീയ ശാസ്‌ത്രദിനത്തിന്റെ ഈ വേളയില്‍ ശാസ്‌ത്രജ്ഞര്‍ക്കും ശാസ്‌ത്രവുമായി ബന്ധപ്പെട്ട മറ്റെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. നമ്മുടെ യുവതലമുറ, സത്യവും ജ്ഞാനവും അന്വേഷിക്കാന്‍ പ്രേരിതരാകാന്‍, ശാസ്‌തത്തിന്റെ സഹായത്തോടെ സമൂഹത്തെ സേവിക്കാന്‍ പ്രേരിതരാകാന്‍ ഞാന്‍ അനേകം ശുഭാശംസകള്‍ നേരുന്നു.
സുഹൃത്തുക്കളേ, പ്രതിസന്ധികളുടെ സമയത്ത് സുരക്ഷ, അത്യാഹിതം തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും എനിക്ക് വളരെയേറെ സന്ദേശങ്ങള്‍ കിട്ടാറുണ്ട്, ആളുകള്‍ എനിക്ക് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും എഴുതുന്നു. പൂനയില്‍ നിന്ന് ശ്രീ രവീന്ദ്രസിംഗ്, നരേന്ദ്രമോദി മൊബൈല്‍ ആപ് ല്‍ കമന്റ് ചെയ്‌തി രിക്കുന്നത് തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചാണ്. അദ്ദേഹം എഴുതിയിരിക്കുന്നത് നമ്മുടെ നാട്ടില്‍ ഫാക്ടറികളിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്തും സുരക്ഷാ മാനദണ്ഡങ്ങള്‍ നല്ല നിലയില്ല എന്നാണ്. അടുത്ത മാര്‍ച്ച് 4 ന് ഭാരതത്തിന്റെ ദേശീയ സുരക്ഷാ ദിനമാണ്. അതുകൊണ്ട് ആളുകള്‍ക്ക് സുരക്ഷാകാര്യത്തില്‍ ജാഗ്രതയുണ്ടാകാന്‍ പ്രധാനമന്ത്രി മന്‍ കീ ബാത് പരിപാടിയില്‍ സുരക്ഷയെക്കുറിച്ചും സംസാരിക്കണം എന്നദ്ദേഹം സൂചിപ്പിച്ചു. നാം പൊതുസുരക്ഷയെക്കുറിച്ചു പറയുമ്പോള്‍ രണ്ടു കാര്യങ്ങള്‍ വളരെ മഹത്തായവയാണ്. മുന്‍കൈയ്യെടുക്കലും മുന്നൊരുക്കങ്ങളും. സുരക്ഷ രണ്ടു തരത്തിലുണ്ട്. ഒന്ന് അപകട സമയത്ത് വേണ്ടത് � സേഫ്‌റ്റി ഡ്യൂറിംഗ് ഡിസാസ്റ്റര്‍ � മറ്റൊന്ന് നിത്യ ജീവിതത്തില്‍ ആവശ്യമായത് � സേഫ്‌റ്റി ഇന്‍ എവരിഡേ ലൈഫ് . നിത്യ ജീവിതത്തില്‍ നാം സുരക്ഷയുടെ കാര്യത്തില്‍ ജാഗരൂ കരല്ലെങ്കില്‍, അങ്ങനെയൊരു ജാഗ്രതയില്ലെങ്കില്‍, ആപത്തു ണ്ടാകുമ്പോള്‍ അതുണ്ടാവുക പ്രയാസമാണ്. നാം പലപ്പോഴും വഴിയില്‍ കാണാറുള്ള ബോര്‍ഡുകളില്‍ എഴുതിയിട്ടുണ്ടാകും �ജാഗ്രത യില്ലെങ്കില്‍ അപകടം നിശ്ചിതം
ഒരു തെറ്റ് ഹാനിവരുത്തും, സന്തോഷവും ചിരിയും നഷ്ടപ്പെടുത്തും.ഇത്രയും വേഗം ലോകം വിടാതെ, സുരക്ഷിതത്വം ഉറപ്പാക്കൂ.സുരക്ഷ യുമായി കൈയാങ്കളി വേണ്ട, ജീവിതം കൈവിട്ടുപോകും. ഈ കാണുന്നതിനപ്പുറം നമ്മുടെ ജീവിതത്തില്‍ ഈ വാക്യങ്ങള്‍ക്ക് വിശേഷിച്ച് ഉപയോഗമൊന്നുമില്ല. പ്രകൃതി ദുരന്തങ്ങളെ ഒഴിവാക്കിയാല്‍ മറ്റുള്ള അധികം അപകടങ്ങളും നമ്മുടെ എന്തെങ്കിലുമൊക്കെ തെറ്റുകളുടെ ഫലമായി സംഭവിക്കുന്നതാണ്. നാം ജാഗരൂകരായി ഇരുന്നാല്‍, നിയമങ്ങള്‍ അനുസരിച്ചാല്‍, നമുക്കു സ്വന്തം ജീവന്‍ കാക്കാനാകും, അതോടൊപ്പം വളരെ വലിയ അപകടങ്ങളില്‍ നിന്ന് സമൂഹത്തെയും രക്ഷിക്കാനാകും. ജോലിസ്ഥലങ്ങളില്‍ സുരക്ഷിതത്വത്തെക്കുറിച്ച് വളരെയേറെ സൂക്തങ്ങള്‍ എഴുതി വച്ചു കാണാറുണ്ട്. എന്നാല്‍ അതൊന്നും പാലിക്കപ്പെടാറില്ലെന്ന് കാണാം. ഫയര്‍ ബ്രിഗേഡുള്ള നഗരങ്ങളിലെ ഫയര്‍ ബ്രിഗേഡുകാര്‍ ആഴ്‌ചയിലൊരിക്കല്‍, അല്ലെങ്കില്‍ മാസത്തിലൊരിക്കല്‍ ഓരോരോ സ്‌കൂളുകളില്‍ പോയി കുട്ടികളുടെ മുന്നില്‍ മോക്‌ഡ്രില്‍ � പ്രദര്‍ശനം നടത്തണം എന്നാണ് എനിക്കു പറയാനുള്ളത്. അതുകൊണ്ട് രണ്ടു പ്രയോജനങ്ങളുണ്ടാകും. ഫയര്‍ ബ്രിഗേഡിന് ജാഗ്രതയോടെ ഇരിക്കുന്ന ശീലവുമുണ്ടാകും, പുതിയ തലമുറയ്‌ക്ക് ഇതെക്കുറിച്ച് പലതും അറിയാനും സാധിക്കും. ഇതിന് വിശേഷാല്‍ ചെലവുമില്ല. ഇത് വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമായിത്തന്നെ മാറുന്നു. അതാണ് വേണ്ടതെന്നാണ് എന്റെ ആഗ്രഹം. ആപത്തുകളുടെ കാര്യം പറഞ്ഞാല്‍, ഭാരതം ഭൂമിശാസ്‌ത്രപരമായും കാലാവസ്ഥയനുസരിച്ചും വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ്. ഈ രാജ്യം പ്രകൃതിദുരന്തങ്ങളും രാസാപകടങ്ങളും വ്യാവസായിക അപകടങ്ങളും പോലുള്ള പല ദുരന്തങ്ങളും നേരിട്ടിട്ടുണ്ട്. ഇന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റി, അതായത് എന്‍ഡിഎംഎ രാജ്യത്ത് അപകടങ്ങളെ നേരിടുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. ഭൂകമ്പം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, മണ്ണിടിച്ചില്‍ പോലുള്ള വിവിധ അപകടഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിഎംഎ വേഗംതന്നെ എത്തുന്നു. അവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്, അതോടൊപ്പം ശേഷി വികസനത്തിന് നിരന്തരം പരിശീലനങ്ങളും നല്‍കുന്നുണ്ട്. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയവയുടെ അപകടങ്ങളുണ്ടാകുന്ന ജില്ലകളില്‍ വോളന്റിയേഴ്‌സിന് പരിശീലനം നല്‌കാനും ആപദാമിത്രം എന്നു പേരുള്ള ഒരു സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പരീശിലനത്തിനും ജാഗ്രതയ്‌ക്കും വലിയ സ്ഥാനമുണ്ട്. രണ്ടുമൂന്നു വര്‍ഷം മുമ്പുവരെ ചൂടുകാറ്റ് � ഹീറ്റ് വേവ് കാരണം വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടാറുണ്ടായിരുന്നു. തുടര്‍ന്ന് എന്‍ഡിഎംഎ ചൂടുകാറ്റുമായി ബന്ധപ്പെട്ട് ശില്‍പ്പശാല സംഘടിപ്പിച്ചു, ആളുകളെ ജാഗരൂകരാക്കാന്‍ ജനമുന്നേറ്റംതന്നെ സംഘടിപ്പിച്ചു. കാലാവസ്ഥാ വകുപ്പ് കൃത്യമായ മുന്നറിയിപ്പു നല്‌കി. എല്ലാവരുടെയും സഹകരണം കൊണ്ട് നല്ല ഫലമുണ്ടായി.
2017ല്‍ ചൂടുകാറ്റുകൊണ്ടുണ്ടാകുന്ന മരണങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞ്, ഏകദേശം 220 ആയി മാറി. നാം സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കിയാല്‍ നമുക്ക് സുരക്ഷിതത്വം നേടാം എന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കാനാകുന്നത്. സമൂഹത്തില്‍ ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന അസംഖ്യം ആളുകളുണ്ട്, സാമൂഹിക സംഘടനകളുണ്ട്, ജാഗ്രതയുള്ള പൗരന്മാരുണ്ട് എവിടെയും ആപത്തുണ്ടായാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ രക്ഷാമാര്‍ഗ്ഗങ്ങളുമായി എത്തിച്ചേരുന്ന അവരെയെല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇതുപോലെയുള്ള പേരറിയാത്ത ഹീറോകളുടെ എണ്ണവും കുറവല്ല. നമ്മുടെ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ്, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സുകള്‍, സായുധ സൈന്യങ്ങള്‍, പാരാമിലിറ്ററി സേനകള്‍ തുടങ്ങിയവയും ആപല്‍ഘട്ടങ്ങളില്‍ എത്തിച്ചേരുകയും ധീരരായ അവര്‍ സ്വന്തം ജീവനെ വകവയ്‌ക്കാതെ ആളുകളെ സഹായിക്കുകയും ചെയ്യുന്നു. എന്‍സിസി, സ്‌കൗട്‌സ് പോലുള്ള സംഘടനകളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്, പരിശീലനങ്ങളും നല്‍കുന്നുണ്ട്.
ലോകത്ത് വിവിധ രാജ്യങ്ങള്‍ ചേര്‍ന്ന് സംയുക്ത സൈനിക പരിശീലനം നടത്തുന്നതുപോലെ ഒരു സംരംഭം ഈ കാര്യത്തിലും ആരംഭിച്ചിട്ടുണ്ട്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ കാര്യത്തിലും സംയുക്ത പരിശീലനം എന്തുകൊണ്ടു നടത്തിക്കൂടാ എന്നതാണ് ചിന്തിച്ച വിഷയം. ഭാരതം ഇക്കാര്യത്തില്‍ നേതൃത്വം കൊടുത്തു. ബീഐഎംഎസ്‌ടിബിഎന്‍, ബംഗ്ലാദേശ്, ഭാരതം, മ്യാന്‍മാര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, ഭൂട്ടാന്‍ നേപ്പാള്‍ ഈ രാജ്യങ്ങളുടെ ഒരു സംയുക്ത ദുരന്ത നിവാരണ പരിശീലന പരിപാടി നടത്തപ്പെട്ടു എന്നത് ഈ മേഖലയിലെ ആദ്യത്തെ മാനുഷികമായ സംരംഭമായിരുന്നു. നമുക്ക് അപകടത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്ന ഒരു സമൂഹ ത്തെയാണുണ്ടാക്കേണ്ടത്. നമ്മുടെ സംസ്‌കാരത്തില്‍ നാം മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നു, സരക്ഷാ മൂല്യങ്ങളെക്കുറിച്ച് പലപ്പോഴും സംസാരിക്കുന്നു, പക്ഷേ നമുക്ക് സുരക്ഷയുടെ മൂല്യങ്ങളെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. നമുക്കത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. നമ്മുടെ സാധാരണ ജീവിതത്തില്‍ നാം നൂറുകണക്കിനു പ്രാവശ്യം വിമാനത്തില്‍ യാത്ര ചെയ്യുന്നു, വിമാനത്തിനുള്ളില്‍ ഏയര്‍ ഹോസ്റ്റസ് തുടക്കത്തില്‍ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പുകള്‍ തരുന്നതു നാം കാണുന്നു. നാമെല്ലാം നൂറു പ്രാവശ്യം അതു കേട്ടിട്ടുണ്ടാകും, എന്നാലും നമ്മെ ആരെങ്കിലും വിമാനത്തില്‍ കൊണ്ടുപോയി നിര്‍ത്തിയിട്ട് പറയൂ, ഓരോ സാധനവും എവിടെയിരിക്കുന്നു എന്നു ചോദിച്ചാല്‍, ലൈഫ് ജാക്കറ്റ് എവിടെ? എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? എന്നു ചോദിച്ചാല്‍ എനിക്ക് ഉറപ്പിച്ചു പറയാനാകും, നമുക്ക് പറയാനാവില്ല. ഇതിന്റെ അര്‍ത്ഥമിതാണ് അറിവു തരാനുള്ള ഏര്‍പ്പാടുണ്ടായിരുന്നോ, ഉണ്ട്. അവിടേക്കു നോക്കിയിരുന്നിരിക്കാനുള്ള സാധ്യതയുണ്ടായിരുന്നോ, ഉണ്ടായിരുന്നു. പക്ഷേ, നാം ശ്രദ്ധിച്ചില്ല. എന്തുകൊണ്ട്? കാരണം നാം ജാഗരൂകരായി ഇരിക്കുന്ന ശീലമുള്ളവരല്ല. അതുകൊണ്ട് വിമാനത്തിലിരിക്കുന്ന നമ്മുടെ കാതുകള്‍ക്ക് കേള്‍ക്കുന്ന സ്വഭാവമുണ്ട്, എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ എനിക്കും കൂടിയാണ് എന്ന് നമുക്കാര്‍ക്കും തോന്നുന്നില്ല. ഇതുപോലെയാണ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും നടക്കുന്നത്. സുരക്ഷ മറ്റാര്‍ക്കെങ്കിലും വേണ്ടിയാണെന്ന് നാം ചിന്തിക്കാന്‍ പാടില്ല. നാമെല്ലാം നമ്മുടെ സുരക്ഷിതത്വകാര്യത്തില്‍ ജാഗരൂകരാണെങ്കില്‍ സമൂഹത്തിന്റെ സുരക്ഷയെന്ന വികാരവും അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടാകും.
പ്രിയപ്പെട്ട ദേശവാസികളേ, ഇപ്രാവശ്യം ബജറ്റില്‍ സ്വച്ഛഭാരതമെന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങള്‍ക്ക് ബയോഗ്യാസിലുടെ വേസ്റ്റ് ടു വെല്‍ത്ത്, വേസ്റ്റ് ടു എനര്‍ജി എന്ന വിഷയത്തിന് പ്രാധാന്യം കൊടുത്തിരുന്നു. അതിനു തുടക്കം കുറിച്ചു, അതിന് ഗോബര്‍ ധന്‍ എന്ന പേരും നല്‍കിയിരുന്നു. ഗാല്‍വനൈസിംഗ് ഓര്‍ഗാനിക് ബയോ ആഗ്രോ റിസോഴ്‌സസ് എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഗോബര്‍ ധന്‍ പദ്ധതിയുടെ ഉദ്ദേശ്യം ഗ്രാമങ്ങള്‍ക്കു ശുചിത്വമേകുക, വളര്‍ത്തുമൃഗങ്ങളുടെ ചാണകവും കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങളും കംപോസ്റ്റായും ബയോഗ്യാസായും മാറ്റി അതിലൂടെ ധനവും ഊര്‍ജ്ജവും ഉത്‌പാദിപ്പിക്കുക എന്നതാണ്. ഭാരതത്തില്‍ നാല്‍ക്കാലികളുടെ എണ്ണം ലോകത്തില്‍ ഏറ്റവുമധികമാണ്. ഇവിടെ ഏകദേശം 300 ദശലക്ഷം നാല്‍ക്കാലികളും അവയുടെ ചാണക ഉത്‌പാദനം പ്രതിദിനം ഏകദേശം 3 ദശലക്ഷം ടണ്ണുമാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും ചാണകവും മറ്റു ജൈവാ വശിഷ്ടങ്ങളും ഊര്‍ജ്ജോത്‌പാദനത്തിന് ഉപയോഗി ക്കുന്നുണ്ടെങ്കിലും ഭാരതത്തില്‍ ഇത് മുഴുവനായി ഉപയോഗിക്കുന്നില്ല. സ്വച്ഛ ഭാരത് മിഷന്‍ ഗ്രാമീണ്‍ എന്ന പദ്ധതിയിന്‍ കീഴില്‍ ഈ കാര്യത്തിലും മുന്നേറി ക്കൊണ്ടിരിക്കുകയാണ്.
നാല്‍ക്കാലികളുടെ ചാണകം, കൃഷിയില്‍ നിന്നുണ്ടാകുന്ന ചവറുകള്‍, അടുക്കളയില്‍ നിന്നുണ്ടാകുന്ന അവശിഷ്ടം ഇതെല്ലാം ബയോഗ്യാസ് ഊര്‍ജ്ജമാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ടിരിക്കുകയാണ്. ഗോബര്‍ധന്‍ യോജന എന്ന പദ്ധതിയനുസരിച്ച് ചാണകത്തെയും അവശിഷ്ടത്തെയും കേവലം മാലിന്യമായിട്ടല്ല വരുമാനസ്രോതസ്സായി കാണുന്നതിന് ഗ്രാമീണ ഭാരതത്തില്‍ കര്‍ഷകര്‍ക്കും, സഹോദരി മാര്‍ക്കും, സഹോദരന്മാര്‍ക്കും പ്രോത്സാഹനം കൊടുക്കും. ഗോബര്‍ധന്‍ യോജന കൊണ്ട് ഗ്രാമീണ മേഖലയില്‍ പ്രയോജന മുണ്ടാകും. ഗ്രാമത്തെ ശുചിയാക്കി വയ്‌ക്കാന്‍ സഹായകമാകും. നാല്‍ക്കാലികളുടെ ആരോഗ്യം മെച്ചപ്പെടും, ഉത്‌പാദനം വര്‍ധിക്കും. ബയോഗ്യാസ് കൊണ്ട് ആഹാരം പാകം ചെയ്യുന്നതിനുള്ള ഇന്ധനകാര്യത്തിലും പ്രകാശോര്‍ജ്ജത്തിലും സ്വയംപര്യാപ്‌തമാകാന്‍ സാധിക്കും. കര്‍ഷകര്‍ക്കും നാല്‍ക്കാലികളെ വളര്‍ത്തുന്നവര്‍ക്കും വരവു വര്‍ധിപ്പിക്കാന്‍ സഹായം ലഭിക്കും.
മാലിന്യ സംഭരണം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ബയോഗ്യാസ് വില്‌പന തുടങ്ങിയവയുടെ കാര്യത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഗോബര്‍ ധന്‍ യോജനയുടെ സുഗമമായ നടത്തിപ്പിന് ഒരു ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ഉണ്ടാക്കും. അത് കര്‍ഷകരെയും വാങ്ങുന്നവരെയും തമ്മില്‍ ബന്ധിപ്പിക്കും. അതിലൂടെ കര്‍ഷകര്‍ക്ക് ചാണകത്തിനും കാര്‍ഷികാവശിഷ്ടങ്ങള്‍ക്കും ശരിയായ വില ലഭിക്കും. ഞാന്‍ തൊഴില്‍ സംരംഭകരോട്, വിശേഷിച്ചും ഗ്രാമീണ ഭാരതത്തില്‍ കഴിയുന്ന സഹോദരിമാരോട് മുന്നോട്ടു വരാന്‍ അഭ്യര്‍ഥിക്കുന്നു. സ്വയംസഹായ സഹകരണ സംഘങ്ങളുണ്ടാക്കി ഈ അവസരം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തൂ. ക്ലീന്‍ എനര്‍ജി, ഗ്രീന്‍ ജോബ് എന്ന ഈ ജനമുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. സ്വന്തം ഗ്രാമത്തിലെ മാലിന്യങ്ങളെ സമ്പത്താക്കി മാറ്റുന്നതിനും ചാണകത്തെ ചാണകപ്പണമാക്കി (ഗോബര്‍ ധന്‍) മാറ്റുന്നതിനും മുന്നോട്ടു വരൂ.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇതുവരെ നാം മ്യൂസിക് ഫെസ്റ്റിവല്‍, ഫുഡ് ഫെസ്റ്റിവല്‍, ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി എത്രയോ തരത്തിലുള്ള ഫെസ്റ്റിവലുകളെക്കുറിച്ചു കേട്ടിരിക്കുന്നു. എന്നാല്‍ ഛത്തീസ്‌ഗഢിലെ റായ്‌പൂരില്‍ ഒരു വിചിത്രമായ ഉദ്യമമെന്ന നിലയില്‍ സംസ്ഥാനത്തെ ആദ്യത്തെ ചവറുമഹോത്സവം നടത്തപ്പെട്ടു. റായ്‌പൂര്‍ നഗരസഭ സംഘടിപ്പിച്ച ഈ മഹോത്സവത്തിന്റെ ഉദ്ദേശ്യം ശുചിത്വത്തിന്റെ കാര്യത്തില്‍ ജാഗ്രതയുണ്ടാക്കുക എന്നതായിരുന്നു. നഗരത്തിലെ മാലിന്യങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനും ചാണകത്തെ പുനരുപയോഗത്തില്‍ കൊണ്ടുവരുന്നതിനുമുള്ള വിചിത്രങ്ങളായ രീതികളെക്കുറിച്ച് ജാഗരൂകരാക്കുക എന്നതും ഉദ്ദേശ്യമായിരുന്നു. ഈ മഹോത്സവത്തിനിടയില്‍ പല തരം കാര്യപരിപാടികള്‍ നടന്നു, അതില്‍ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്തു. ചവറുകളുപയോഗിച്ച് പല തരത്തിലുള്ള കലാശില്‌പങ്ങളുണ്ടാക്കി.
മാലിന്യസംസ്‌കരണത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച് ആളുകളെ പഠിപ്പിക്കുന്നതിന് ശില്‍പ്പശാല സംഘടിപ്പിക്കപ്പെട്ടു. ശുചിത്വം എന്ന വിഷയത്തില്‍ സംഗീതപരിപാടി സംഘടിപ്പിക്കപ്പെട്ടു. കലാരൂപങ്ങളുണ്ടാക്കപ്പെട്ടു. റായ്‌പൂരിലെ പരിപാടിയില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് മറ്റു ജില്ലകളിലും വെവ്വേറെ ചവറുത്സവങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. എല്ലാവരും തങ്ങളുടേതായ രീതിയില്‍ പലതും ചെയ്‌തുകൊണ്ട് ശുചിത്വത്തിന്റെ കാര്യത്തില്‍ പുതുപുത്തന്‍ ആശയങ്ങള്‍ പങ്കുവച്ചു. ചര്‍ച്ചകള്‍ നടത്തി, കവിത ചൊല്ലിക്കേള്‍പ്പിച്ചു. ശുചിത്വത്തിന്റെ കാര്യത്തില്‍ ഒരു ഉത്സവാന്തരീക്ഷം രൂപപ്പെട്ടു. വിശേഷിച്ചും സ്‌കൂള്‍ കുട്ടികള്‍ ഉത്സാഹപൂര്‍വ്വം പങ്കെടുത്തത് ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. മാലിന്യസംസ്‌കരണത്തിന്റെയും സ്വച്ഛതയുടെയും പ്രാധാന്യം വളരെ പുതുമയുള്ള രീതിയില്‍ ഈ മഹോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ടു. അതിന് റായ്‌പുര്‍ നഗരസഭ, ഛത്തീസ്‌ഗഢിലെ ജനങ്ങള്‍, അവിടത്തെ ഗവണ്‍മെന്റ്, ഭരണാധികാരികള്‍ തുടങ്ങി എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു.
എല്ലാ വര്‍ഷവും മാര്‍ച്ച് 8ന് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നു. നമ്മുടെ രാജ്യത്തും ലോകത്തെങ്ങും വളരെയധികം പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു. ഈ ദിവസം രാജ്യത്ത് നാരീശക്തി പുരസ്‌കാരം നല്‌കി വിവിധ മേഖലകളില്‍ അനുകരണീയ കാര്യങ്ങള്‍ ചെയ്‌തവരെ ആദരിക്കുന്നു. ഇന്ന് രാജ്യം സ്‌ത്രീ വികസനത്തിനപ്പുറം സ്‌ത്രീകള്‍ നയിക്കുന്ന വികസനത്തിലേക്കു നീങ്ങുകയാണ്. ഈ സന്ദര്‍ഭത്തില്‍ എനിക്ക് സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. അദ്ദേഹം പറഞ്ഞു, പരിപൂര്‍ണ്ണ സ്‌ത്രീത്വമെന്ന ആശയം പരിപൂര്‍ണ്ണ സ്വാതന്ത്ര്യമാണ്. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വാമിജി മുന്നോട്ടുവച്ച ഈ അഭിപ്രായം ഭാരതീയസംസ്‌കാരത്തില്‍ സ്‌ത്രീശക്തിയെക്കുറിച്ചുള്ള ധാരണയാണ് പ്രകടമാക്കുന്നത്. ഇന്ന് സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിലെ എല്ലാ മേഖലകളിലും സ്‌ത്രീകളുടെ തുല്യതയോടെയുള്ള പങ്കാളിത്തം ഉറപ്പാക്കേണ്ടത് നാം ഏവരുടെയും കര്‍ത്തവ്യമാണ്, ഇത് നാമേവരുടെയും ഉത്തരവാദിത്വവുമാണ്.
പുരുഷന്മാരെ സ്‌ത്രീകളുടെ പേരില്‍ തിരിച്ചറിയുന്ന പാരമ്പര്യത്തിന്റെ ഭാഗമാണ് നാം. യശോദാനന്ദന്‍, കൗസ്യല്യാനന്ദന്‍, ഗാന്ധാരീപുത്രന്‍ എന്നൊക്കെയാണ് മക്കള്‍ അറിയപ്പെട്ടിരുന്നത്. ഇന്നു നമ്മുടെ സ്‌ത്രീശക്തി തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ആത്മബലവും ആത്മവിശ്വാസവും പ്രകടമാക്കുന്നു. അവര്‍ സ്വയം പര്യാപ്‌തരായി. അവര്‍ സ്വയം മുന്നേറിയതിനൊപ്പം രാജ്യത്തെയും സമൂഹത്തെയും കൂടി മുന്നോട്ടു കൊണ്ടുപോവുകയും ഒരു പുതിയ ലക്ഷ്യ ത്തിലേക്കെത്തിക്കുകയും ചെയ്‌തു. ആത്യന്തികമായി സ്‌ത്രീ ശക്തിയുള്ള, സബലയായുള്ള, രാജ്യത്തിന്റെ സമഗ്ര വികസനത്തില്‍ തുല്യ പങ്കാളിത്തമുള്ള ഒന്നാണ് നമ്മുടെ നവ ഇന്ത്യ എന്ന സങ്കല്‌പത്തിലുള്ളത്. കഴിഞ്ഞ ദിവസം ഒരു വലിയ ഉപദേശം ഒരാള്‍ എനിക്കു തരുകയുണ്ടായി. അദ്ദേഹം പറഞ്ഞത് മാര്‍ച്ച് 8ന് പല പല പരിപാടികളോടെ വനിതാദിനം ആഘോഷിക്കുന്നു; അതോടൊപ്പം ഗ്രാമങ്ങളിലും നഗരങ്ങളിലും നൂറു വര്‍ഷം പ്രായമായ അമ്മമാരെയും സഹോദരിമാരെയും ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കാനാകുമോ? അവര്‍ക്ക് ഒരു നീണ്ട ജീവിതകാലത്തിന്റെ കഥ പറയാനാവില്ലേ? എനിക്ക് ആ അഭിപ്രായം ഇഷ്ടപ്പെട്ടു, അതു ഞാന്‍ നിങ്ങളി ലേക്കെത്തികുകയാണ്. സ്‌ത്രീശക്തിക്ക് എന്തു ചെയ്യാനാകുമെന്നതിന് വളരെയേറെ ഉദാഹരണങ്ങള്‍ മുന്നോട്ടു വയ്‌ക്കാനാകും. ചുറ്റുപാടും നോക്കിയാല്‍ ജീവിതത്തിനു പ്രേരണയേകുന്ന ഇതുപോലെയുള്ള കഥകള്‍ എന്തെങ്കിലുമൊക്കെ കാണാനാകും.
ജാര്‍ഖണ്ഡില്‍ നിന്ന് എനിക്ക് ഒരു കാര്യമറിയാനായി. സ്വച്ഛ ഭാരത പദ്ധതിപ്രകാരം ജാര്‍ഖണ്ഡില്‍ 15 ലക്ഷം സ്‌ത്രീകള്‍, ഈ എണ്ണം ഒട്ടും കുറവല്ലെന്നോര്‍ക്കണം � 15 ലക്ഷം സ്‌ത്രീകള്‍ സംഘടിച്ച് ഒരു മാസത്തേക്ക് ശുചിത്വ മുന്നേറ്റം നടത്തി. 2018 ജനുവരി 26 ലാരംഭിച്ച ഈ മുന്നേറ്റത്തില്‍ 20 ദിനം കൊണ്ട് ഈ സ്‌ത്രീകള്‍ ഒരു ലക്ഷത്തി എഴുപതിനായിരം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ഒരു പുതിയ മാതൃക മുന്നോട്ടു വച്ചു. ഇതില്‍ ഏകദേശം ഒരുലക്ഷം സഖീ മണ്ഡലുകള്‍ പങ്കെടുത്തു. പതിനാലു ലക്ഷം സ്‌ത്രീകള്‍, രണ്ടു ലക്ഷം മഹിളാ പഞ്ചായത്ത് പ്രതിനിധികള്‍, ഇരുപത്തിയൊമ്പതിനായിരം ജല്‍സഹിയാ, പതിനായിരം മഹിളാ സ്വച്ഛാഗ്രഹികള്‍, അമ്പതിനായിരം മഹിളാ രാജമിസ്‌ത്രിമാര്‍.
എത്രവലിയ സംഭവമാണെന്ന് നിങ്ങള്‍ക്കു സങ്കല്‍പി ക്കാവുന്നതാണ്. സാധാരണ ജീവിതത്തില്‍ ശുചിത്വ മുന്നേറ്റത്തെ, ശുചിത്വ സംസ്‌കാരത്തെ സാധാരണ ജനത്തിന്റെ സ്വഭാവമാക്കി മാറ്റാനാകുമെന്ന് കാട്ടിത്തന്നവരാണ് ജാര്‍ഖണ്ഡിലെ ഈ സ്‌ത്രീകള്‍.
സഹോദരീ സഹോദരന്മാരേ, രണ്ടുനാള്‍മുമ്പ് എലിഫേന്റാ ദ്വീപിലെ മൂന്നു ഗ്രാമങ്ങളില്‍ സ്വാതന്ത്ര്യത്തിന് 70 വര്‍ഷങ്ങള്‍ക്കുശേഷം വൈദ്യതിയെത്തിയെന്ന് വാര്‍ത്തകളില്‍ കാണുകയുണ്ടായി. അക്കാര്യത്തില്‍ അവിടത്തെ ജനങ്ങള്‍ക്ക് എത്ര സന്തോഷ മാണുള്ളതെന്നും കണ്ടു. എലിഫെന്റാ ദ്വീപ് മുംബൈയില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരെ സമുദ്രത്തിലാണെന്ന് നിങ്ങള്‍ക്കറിയാം. വിനോദയാത്രയ്‌ക്കുള്ള വളരെ ആകര്‍ഷകമായ കേന്ദ്രമാണിത്. ഏലിഫേന്റാ ഗുഹകള്‍ക്ക് യുനസ്‌കോയുടെ ലോക പൈതൃക സ്വത്തെന്ന അംഗീകാരമുണ്ട്. അവിടെ ദിവസേന രാജ്യത്തും വിദേശത്തും നിന്ന് വളരെയധികം വിനോദയാത്രക്കാരെത്തുന്നു. മഹത്തായ വിനോദസഞ്ചാരകേന്ദ്രമാണത്. മുബൈയ്‌ക്കടുത്തായിട്ടും വിനോദസഞ്ചാരത്തിന്റെ ഇത്രയും മഹത്തായ കേന്ദ്രമായിട്ടും സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷത്തോളം അവിടെ വൈദ്യതി എത്തിയിരുന്നില്ല എന്നു കേട്ട് എനിക്ക് ആശ്ചര്യം തോന്നി. 70 വര്‍ഷം എലിഫേന്റായിലെ മൂന്നു ദ്വീപുകള്‍ � രാജബന്ദര്‍, മോര്‍ബന്ദര്‍, സെന്റാബന്ദര്‍ എന്നിവിടങ്ങളിലെ ആളുകളുടെ ജീവിതത്തില്‍ ഇരുട്ടായിരുന്നു. ഇപ്പോള്‍ ഇരുട്ടുമാറി അവരുടെ ജീവിതത്തില്‍ പ്രകാശം തെളിഞ്ഞിരിക്കുന്നു. ഞാന്‍ അവിടത്തെ ഭരണകൂടത്തെയും ജനങ്ങളെയും അഭിനന്ദിക്കുന്നു. ഇനി എലിഫെന്റായിലെ ഗ്രാമങ്ങളും അവിടത്തെ ഗുഹകളും വൈദ്യുതിയുടെ വെളിച്ചം കാണും എന്നതില്‍ എനിക്കു സന്തോഷമുണ്ട്. ഇത് വൈദ്യുതീകരണം മാത്രമല്ല, വികസനത്തിന്റെ ഒരു പുതിയ തുടക്കമാണ്. ജനങ്ങളുടെ ജീവിതത്തില്‍ പ്രകാശം പരക്കട്ടെ, ജീവിതത്തില്‍ സന്തോഷമുണ്ടാകട്ടെ� ഇതിനേക്കാള്‍ സന്തോഷവും ഉത്സാഹവുമുണ്ടാക്കുന്ന നിമിഷം മറ്റെപ്പോഴാണുണ്ടാവുക!
പ്രിയപ്പെട്ട ദേശവാസികളേ, നാം കഴിഞ്ഞ ദിവസം ശിവരാത്രി ആഘോഷിച്ചു. ഇപ്പോള്‍ മാര്‍ച്ച് മാസം വിളവുകള്‍കൊണ്ട് സമൃദ്ധമായ കൃഷിഭൂമിയും പൊന്‍നിറം വിതറുന്ന ഗോതമ്പും, സ്വര്‍ണ്ണാഭമായ മറ്റു വിളകളും മനസ്സിനെ പുളകം കൊള്ളിക്കുന്ന മാങ്ങകളുമെല്ലാം വിളയുന്ന സമയമാണ്. ഇതാണ് ഈ മാസത്തിന്റെ വൈശിഷ്ട്യം. ഒപ്പം ഈ മാസം ഹോളി ആഘോഷവുമുള്ളതുകാരണം എല്ലാവര്‍ക്കും പ്രിയപ്പെട്ട മാസമാണ്. മാര്‍ച്ച് രണ്ടിന് എല്ലാവരും ഹര്‍ഷോ ല്ലാസത്തോടെ ഹോളി ആഘോഷിക്കും. ഹോളിയില്‍ നിറങ്ങള്‍ക്കുള്ള പ്രാധാന്യം പോലെതന്നെ പ്രാധാന്യം ഹോളി ദഹനത്തിനുമുണ്ട്. കാരണം അന്ന് തിന്മകളെ അഗ്‌നിയില്‍ എരിയിക്കുന്ന ദിനമാണ്. ഹോളി എല്ലാ മനോമാലിന്യങ്ങളെയും മറന്ന് ഒത്തുചേരാനും, പരസ്‌പരം സുഖത്തിലും ആനന്ദത്തിലും പങ്കുചേരാനുമുള്ള ശുഭാവസരമാണ്. ഇത് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്നു. നിങ്ങള്‍ക്കേവര്‍ക്കും ഹോളിയെന്ന രംഗോത്സവത്തിന്റെ അനേകം ശുഭാശംസകള്‍, നിറച്ചാര്‍ത്തുള്ള ശുഭാശംസകള്‍. ഈ ഉത്സവം നമ്മുടെ ജനങ്ങളുടെ ജീവിതത്തില്‍ നിറവാര്‍ന്ന സന്തോഷം നിറയ്‌ക്കട്ടെ എന്നാശംസിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, വളരെ വളരെ നന്ദി, നമസ്‌കാരം.
മനസ്സ് പറയുന്നത് മാര്‍ച്ച് ലക്കം
എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം. ഇന്ന് രാമനവമിയുടെ പുണ്യദിനമാണ്. രാമനവമിയുടെ ഈ പുണ്യ ദിനത്തില്‍ എല്ലാവര്‍ക്കും എന്റെ അനേകം ശുഭാശംസകള്‍. സംപൂജ്യനായ ബാപ്പുവിന്റെ ജീവിതത്തില്‍ രാമനാമത്തിന്റെ ശക്തി എത്രത്തോളമായിരുന്നു എന്ന് നാം അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും കണ്ടിട്ടുണ്ട്. കഴിഞ്ഞ ജനുവരി 26 ന് ആസിയാന്‍ രാജ്യങ്ങളിലെ എല്ലാ മഹദ്‌വ്യക്തികളും ഇവിടെയുണ്ടായിരുന്നു. അവര്‍ തങ്ങളോടൊപ്പം അതത് രാജ്യങ്ങളിലെ സംസ്‌കാരികസംഘങ്ങളെ കൂട്ടിയാണു വന്നത്. അവയില്‍ അധികം രാജ്യങ്ങളും രാമായ ണമായിരുന്നു നമ്മുടെ മുന്നില്‍ അവതരിപ്പിച്ചത് എന്നത് എത്രയോ അഭിമാനകരമായ കാര്യമാണ്. അതായത് രാമനും രാമായണവും ഭാരതത്തില്‍ മാത്രമല്ല, ലോകത്തിന്റെ ഈ ഭൂവിഭാഗത്ത്, ആസിയാന്‍ രാജ്യങ്ങളില്‍ ഇന്നും അത്രതന്നെ പ്രേരണയും സ്വാധീനവും ചെലുത്തുന്നുണ്ട്. ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കേവര്‍ക്കും രാമനവമിയുടെ ശുഭാശംസകള്‍ നേരുന്നു.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, എല്ലാ പ്രാവശ്യത്തെയും പോലെ ഇപ്രാവശ്യവും നിങ്ങളുടെ ഏവരുടെയും കത്തുകള്‍, ഇമെയിലുകള്‍, ഫോണ്‍കോളുകള്‍, അഭിപ്രായങ്ങള്‍ വലിയ അളവില്‍ കിട്ടിയിട്ടുണ്ട്. കോമള്‍ ഠാകൂര്‍ മൈ ജിഒവി.ഇന്‍ ല്‍ സംസ്‌കൃതത്തിന്റെ ഓണ്‍ലൈന്‍ കോഴ്‌സ് തുടങ്ങിയതിനെക്കുറിച്ച് എഴുതിയത് ഞാന്‍ വായിച്ചു. ഐടി പ്രൊഫഷണല്‍ കൂടിയായ അങ്ങേയ്‌ക്ക് സംസ്‌കൃതത്തോടുമുള്ള സ്‌നേഹം കണ്ടിട്ട് എനിക്ക് വളരെ സന്തോഷം തോന്നി. ഈ ദിശയില്‍ നടക്കുന്ന ശ്രമങ്ങളെക്കുറിച്ചുള്ള വിവരം അങ്ങയിലേക്കെത്തിക്കാന്‍ ബന്ധപ്പെട്ട വിഭാഗത്തോടു പറഞ്ഞിട്ടുണ്ട്. കോമള്‍ജിയുടെ നിര്‍ദ്ദേശത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന് സംസ്‌കൃതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മന്‍ കീ ബാത്തിന്റെ ശ്രോതാക്കളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു.
ശ്രീമാന്‍ ഘനശ്യാമ കുമാര്‍ജി, ബീഹാറിലെ നാളന്ദാ ജില്ലയിലെ ബഹാകര്‍ ഗ്രാമത്തില്‍ നിന്നാണ്. നരേന്ദ്രമോദി ആപ് ല്‍ അങ്ങെഴുതിയ കമന്റുകള്‍ വായിച്ചു. ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതിനെക്കുറിച്ച് അങ്ങു പ്രകടിപ്പിച്ച ആശങ്ക, തീര്‍ച്ചയായും വളരെ പ്രധാനപ്പെട്ടതാണ്. ശ്രീമാന്‍ ശകല്‍ ശാസ്‌ത്രീജീ, കര്‍ണ്ണാടകത്തില്‍ നിന്ന് അങ്ങ് സുന്ദരമായ ഉപമയോടെ �ആയുഷ്‌മാന്‍ ഭൂമിയുള്ളപ്പോഴേ ആയുഷ്‌മാന്‍ ഭാരത് ഉണ്ടാകൂ�, എന്നും �ഈ ഭൂമിയില്‍ ജീവിക്കുന്ന ഓരോ ജീവി യെക്കുറിച്ചും ചിന്തയുണ്ടെങ്കിലേ ആയുഷ്‌മാന്‍ ഭൂമി ഉണ്ടാകൂ� എന്നും എഴുതി. അങ്ങ് വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം വെയ്‌ക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ശകല്‍ ജീ, അങ്ങയുടെ വികാരം ഞാന്‍ എല്ലാ ശ്രോതാക്കളിലും എത്തി ച്ചിരിക്കുന്നു.
ശ്രീമന്‍ യോഗേശ് ഭദ്രേശ് ജീ പറയുന്നത് ഞാന്‍ യുവാക്കളോട് അവരുടെ ആരോഗ്യത്തെക്കുറിച്ചു പറയണമെന്നാണ്. ആസിയാന്‍ രാജ്യങ്ങളുമായി താരമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ യുവാക്കള്‍ ശാരീരികമായി ദുര്‍ബ്ബലരാണെന്ന് അദ്ദേഹത്തിനു തോന്നുന്നു. യോഗേശ് ജീ, ഇപ്രാവശ്യം ആരോഗ്യവുമായി ബന്ധപ്പെട്ട് എല്ലാവരോടും വിശദമായി സംസാരിക്കണമെന്ന് എനിക്കും തോന്നുന്നു. ഫിറ്റ് ഇന്ത്യയെക്കുറിച്ചു പറയണമെന്നു തോന്നുന്നു. നിങ്ങള്‍ യുവാക്കള്‍ക്കെല്ലാവര്‍ക്കും ചേര്‍ന്ന് ഫിറ്റ് ഇന്ത്യാ പ്രസ്ഥാനം തുടങ്ങാമെന്നാണ് എന്റെ അഭിപ്രായം.
കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് കാശിയാത്രയ്‌ക്കു പോയിരുന്നു. ആ യാത്രയിലെ എല്ലാ ദൃശ്യങ്ങളും, മനസ്സിനെ സ്‌പര്‍ശിക്കുന്നവയും സ്വാധീനം ചെലുത്തുന്നവയുമായിരുന്നുവെന്ന് വാരാണസിയില്‍ നിന്ന് ശ്രീമാന്‍ പ്രശാന്തകുമാര്‍ എഴുതിയിരിക്കുന്നു. ആ ഫോട്ടോകളും, എല്ലാ വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. പ്രശാന്ത്‌ജീ, കേന്ദ്ര ഗവണ്‍മെന്റ് ആ ഫോട്ടോകള്‍ അന്നുതന്നെ സാമൂഹിക മാധ്യമങ്ങളിലും നരേന്ദ്രമോദി ആപ് ലും ,ഷെയര്‍ ചെയ്‌തിട്ടുണ്ട്. അങ്ങ് അത് ലൈക് ചെയ്യൂ, റീട്വീറ്റ് ചെയ്യൂ, മിത്രങ്ങളിലേക്കെത്തിക്കൂ.
ചെന്നൈയില്‍ നിന്ന് അനഘ, ജയേശ്, കൂടാതെ വളരെയേറെ കുട്ടികള്‍ �ഏക്‌സാം വാരിയര്‍� പുസ്‌തകത്തിന്റെ പിന്നില്‍ കൊടുത്തിട്ടുള്ള �ഗ്രാറ്റിട്യൂഡ് കാര്‍ഡ്‌സ്� കളില്‍ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ എഴുതി എനിക്കയച്ചിട്ടുണ്ട്. അനഘ, ജയേശ്�! നിങ്ങളുടെ ഈ കത്തുകള്‍ കാണുമ്പോള്‍ എന്റെ ദിവസം മുഴുനുള്ള ക്ഷീണവും നിമിഷനേരം കൊണ്ട് ഇല്ലാതെയാകുന്നു എന്നാണ് ഞാന്‍ പറയാനാഗ്രഹിക്കുന്നത്. ഇത്രയധികം കത്തുകളിലും, ഇത്രയധികം ഫോണ്‍ കോളുകളിലും, അഭിപ്രായങ്ങളിലും നിന്ന് ഞാന്‍ വായിച്ചവയിലും കേട്ടവയിലും നിന്ന് വളരെയധികം കാര്യങ്ങള്‍ എന്റെ മനസ്സിനെ സ്‌പര്‍ശിച്ചു� അവയെക്കുറിച്ചു മാത്രം സംസാരിച്ചാല്‍ പോലും മാസങ്ങളോളം എനിക്ക് സംസാരിച്ചുകൊണ്ടിരിക്കേണ്ടി വരും.
ഇപ്രാവശ്യം അധികം കത്തുകളും കുട്ടികളുടേതാണ്. അവര്‍ പരീക്ഷയെക്കുറിച്ച് എഴുതിയിരിക്കുന്നു. അവധിക്കാലത്തെ തങ്ങളുടെ പദ്ധതികളെക്കുറിച്ച് എഴുതിയിരിക്കുന്നു. വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്കുള്ള വെള്ളത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. കിസ്സാന്‍ മേളകളും കൃഷിയും മുതല്‍ രാജ്യമെങ്ങും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കര്‍ഷകരായ സഹോദരീ സഹോദരന്മാരുടെ കത്തുകളുണ്ട്.
ജലസംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരായ ചില ആളുകള്‍ നിര്‍ദ്ദേശങ്ങളയച്ചിട്ടുണ്ട്. നാം പരസ്‌പരം മന്‍ കീബാത് റേഡിയോയിലൂടെ പറയാന്‍ തുടങ്ങിയതുമുതല്‍ ഞാന്‍ കാണുന്ന ഒരു ശീലം വേനല്‍ക്കാലത്തെ കത്തുകളില്‍ വേനലിനെക്കുറിച്ച് അധികമായുണ്ടാകും എന്നതാണ്. പരീക്ഷയ്‌ക്കു മുമ്പ് വിദ്യാര്‍ഥി സുഹൃത്തുക്കളുടെ വേവലാതികളുമായി കത്തുകള്‍ വരുന്നു. ഉത്സവസീസണില്‍ നമ്മുടെ ഉത്സവങ്ങള്‍, നമ്മുടെ സംസ്‌കാരം, നമ്മുടെ പാരമ്പര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു കത്തുകളുണ്ടാകും. അതായത് മനസ്സിലുള്ളത് കാലാവസ്ഥയ്‌ക്കനുസരിച്ച് മാറുന്നുമുണ്ട്, ഒരു പക്ഷേ നമ്മുടെ മനസ്സിലെ കാര്യങ്ങള്‍ ചിലരുടെ ജീവിതത്തിന്റെതന്നെ കാലാവസ്ഥ മാറ്റുന്നുവെന്നതും സത്യമാണ്. എന്തുകൊണ്ട് മാറില്ല! നിങ്ങളുടെ ഈ കാര്യങ്ങളില്‍, ഈ അനുഭവങ്ങളില്‍, ഈ ഉദാഹരണങ്ങളില്‍, ഇത്രയധികം പ്രേരണയും, ഊര്‍ജ്ജവും, ആത്മബന്ധവും, രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആവേശവും നിറഞ്ഞുനില്‍ക്കുന്നു. ഇത് രാജ്യത്തെ മുഴുവന്‍ കാലാവസ്ഥ മാറ്റാനുള്ള ശക്തി ഉള്‍ക്കൊള്ളുന്നതാണ്.
അസമിലെ കരീംഗഞ്ചിലെ ഒരു റിക്ഷാക്കാരന്‍ അഹമദ് അലി തന്റെ ഇച്ഛാശക്തിയുടെ ബലത്തില്‍ ദരിദ്രരായ കുട്ടികള്‍ക്കായി 9 സ്‌കൂളുകള്‍ ഉണ്ടാക്കി എന്ന് എനിക്ക് കത്തിലൂടെ അറിയാന്‍ കഴിയുമ്പോള്‍ ഈ രാജ്യത്തെ അദമ്യമായ ഇച്ഛാശക്തിയെ നേരിട്ടു കാണാനാകുന്നു. കാണ്‍പൂരിലെ ഡോക്ടര്‍ അജീത് മോഹന്‍ ചൗധരി ഫുട്‌പാത്തില്‍ ചെന്ന് ദരിദ്രരെ പരിശോധിക്കുന്നതിന്റെയും അവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‌കുന്നതിന്റെയും കഥ കേള്‍ക്കാനായപ്പോള്‍ ഈ രാജ്യത്തെ ജനങ്ങളുടെ പരസ്‌പരബന്ധുത്വം മനസ്സിലാക്കാനുള്ള അവസരമുണ്ടായി. 13 വര്‍ഷങ്ങള്‍ക്കു മുമ്പ് സമയത്തിന് ചികിത്സ കിട്ടാഞ്ഞതു കാരണം കൊല്‍ക്കത്തയിലെ കാര്‍ െ്രെഡവര്‍ സൈദുള്‍ ലസ്‌കറുടെ സഹോദരിയുടെ മരണം സംഭവിച്ചു. ചികിത്സ കിട്ടാതെ ഒരു ദരിദ്രന്റെയും മരണം സംഭവിക്കാതിരിക്കാന്‍ അദ്ദേഹം ആശുപത്രിയുണ്ടാക്കാന്‍ തീരുമാനിച്ചു. സൈദുള്‍ തന്റെ ഈ ലക്ഷ്യം സാധിക്കാന്‍ വീട്ടിലെ ആഭരണങ്ങള് വിറ്റു.
അദ്ദേഹത്തിന്റെ കാറില്‍ യാത്ര ചെയ്യുന്ന പല യാത്രക്കാരും മനസ്സു തുറന്ന് ദാനം ചെയ്‌തു. ഒരു എഞ്ചിനീയര്‍ പെണ്‍കുട്ടി അവളുടെ ഒരു മാസത്തെ വേതനം നല്‌കി. ഇങ്ങനെ പണം സംഭരിച്ച് 12 വര്‍ഷങ്ങള്‍ക്കുശേഷം, അവസാനം സൈദുള്‍ ലസ്‌കര്‍ നടത്തിയ ഭഗീരഥ പ്രയത്‌നം പ്രത്യക്ഷത്തില്‍ കാണാനായി. അദ്ദേഹത്തിന്റെ ആ കഠിനാധ്വാനവും ദൃഢനിശ്ചയം കാരണം കൊല്‍ക്കത്തയ്‌ക്കടുത്ത് പുനരി ഗ്രാമത്തില്‍ ഏകദശം 30 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഇതാണ് നവഭാരതത്തിന്റെ ശക്തി.
ഉത്തര്‍ പ്രദേശിലെ ഒരു സ്‌ത്രീ പല പോരാട്ടങ്ങള്‍ക്കൊടുവില്‍ 125 ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമ്പോഴും സ്‌ത്രീകളെ അവരുടെ അധികാരങ്ങള്‍ക്കുവേണ്ടി പ്രേരിപ്പിക്കുമ്പോഴും മാതൃശക്തിയാണു കാണാനാകുന്നത്. ഇങ്ങനെ അനേകം പ്രേരണാസ്രോതസ്സുകള്‍ എന്റെ രാജ്യത്തെ പരിചയപ്പെടുത്തുന്നു. ഇന്ന് ലോകത്തിന്റെയാകെ ഭാരതത്തോടുള്ള വീക്ഷണം മാറിയിരിക്കുന്നു. ഇന്ന് ഭാരതത്തിന്റെ പേര് വളരെ അഭിമാനത്തോടെ ഉച്ചരിക്കപ്പെടുമ്പോള്‍ അതിന്റെ പിന്നില്‍ ഭാരതാംബയുടെ ഈ സന്താനങ്ങളുടെ അധ്വാനം ഒളിച്ചിരിപ്പുണ്ട്. ഇന്ന് രാജ്യമെങ്ങും യുവാക്കളില്‍, സ്‌ത്രീകളില്‍, പിന്നാക്കക്കാരില്‍, ദരിദ്രരില്‍, മധ്യവര്‍ഗ്ഗത്തില്‍ �. എല്ലാ വര്‍ഗ്ഗങ്ങളിലും പെട്ടവര്‍ക്കിടയില്‍ നാം മുന്നേറുകയാണ്, നമ്മുടെ രാജ്യം മുന്നേറുകയാണെന്ന വിശ്വാസമുണ്ടായിട്ടുണ്ട്. ഈ ആത്മവിശ്വാസം, ഈ പോസിറ്റിവിറ്റി, നവഭാരതത്തിനുള്ള നമ്മുടെ ദൃഢനിശ്ചയം സാക്ഷാത്‌കരിക്കാന്‍ സഹായിക്കും, സ്വപ്‌നസാക്ഷാത്‌കാരമുണ്ടാകും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, വരുന്ന ചില മാസങ്ങള്‍ കര്‍ഷക സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇതുകാരണം വളരെയേറെ കത്തുകള്‍ കൃഷിയുമായി ബന്ധപ്പെട്ടാണ് വന്നിട്ടുള്ളത്. ഇപ്രാവശ്യം ഞാന്‍ ദൂരദര്‍ശന്റെ ഡിഡി കിസ്സാന്‍ ചാനലില്‍ കര്‍ഷകരുമായി നടക്കുന്ന ചര്‍ച്ചകളുടെ വീഡിയോ വരുത്തി കണ്ടു. എല്ലാ കര്‍ഷകരും ദൂരദര്‍ശന്റെ ഡിഡി കിസ്സാന്‍ ചാനലുമായി ബന്ധപ്പെടണം, അതു കാണണം� പുതിയ പുതിയ പ്രയോഗങ്ങള്‍ സ്വന്തം കൃഷിയില്‍ നടപ്പാക്കണം എന്നാണ് എന്റെ അഭിപ്രായം. മഹാത്മാ ഗാന്ധിമുതല്‍ മഹാന്മാരെല്ലാം ശാസ്‌ത്രിജി ആണെങ്കിലും ലോഹിയാജി ആണെങ്കിലും ചൗധരി ചരണ്‍സിംഗ് ആണെങ്കിലും ചൗധരി ദേവിലാല്‍ ആണെങ്കിലും കൃഷിയെയും കര്‍ഷകരെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെയും പൊതു ജനജീവിതത്തിന്റെയും ഒരു പ്രാധനപ്പെട്ട ഭാഗമായി കണക്കാക്കി. മണ്ണിനോടും, കൃഷിയോടുംകൃഷിയിടത്തോടും, കര്‍ഷകരോടും മഹാത്മാഗാന്ധിക്ക് എത്ര താത്‌പര്യമായിരുന്നു എന്ന വികാരം അദ്ദേഹത്തിന്റെ ഈ വരിയില്‍ പ്രകടമാണ്. അദ്ദേഹം പറഞ്ഞു,
To forget how to dig the earth and to tend the soil, is to forget ourselves.�
അതായത് മണ്ണില്‍ കിളയ്‌ക്കാനും മണ്ണിനെ കാക്കാനും നാം മറക്കുന്നുവെങ്കില്‍ അത് സ്വയം മറക്കുന്നതുപോലെയാണ്. ഇതേപോലെ ലാല്‍ ബഹാദുര്‍ശാസ്‌ത്രി മരം, ചെടികള്‍, വൃക്ഷലതാദികള്‍ എന്നിവയുടെ സംരക്ഷണം, നല്ല കൃഷിരീതികള്‍ അവലംബിക്കേണ്ട ആവശ്യം തുടങ്ങിയവയെക്കുറിച്ച് ശക്തമായി വാദിച്ചിരുന്നു. ഡോ.രാംമനോഹര്‍ ലോഹ്യാ നമ്മുടെ കര്‍ഷകര്‍ക്ക് ഭേദപ്പെട്ട വരുമാനം, ഭേദപ്പെട്ട ജലസേചന സൗകര്യങ്ങള്‍, അവയെല്ലാം ഉറപ്പാക്കുന്നതിനും ഭക്ഷ്യവസ്‌തുക്കളുടെയും പാലിന്റെയും ഉത്‌പാദനം വര്‍ധിപ്പിക്കാനും വലിയ അളവില്‍ ജനങ്ങള്‍ ഉണരേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു പറഞ്ഞു. 1979 ല്‍ തന്റെ ഒരു പ്രസംഗത്തില്‍ ചൗധരി ചരണ്‍സിംഗ് കര്‍ഷകരോട് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാനും, പുതിയ കണ്ടെത്തലുകള്‍ നടത്താനും അഭ്യര്‍ഥിച്ചു, ഇവയുടെ ആവശ്യകതയെ ഊന്നിപ്പറഞ്ഞു. ഞാന്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ സംഘടിപ്പിക്കപ്പെട്ട കൃഷിഉന്നതിമേളയില്‍ പോയിരുന്നു. അവിടെ കര്‍ഷക സഹോദരീ സഹോദരന്മാരുമായും ശാസ്‌ത്രജ്ഞരുമായി എന്റെ ചര്‍ച്ചകള്‍, കൃഷിയുമായി ബന്ധപ്പെട്ട അനേകം അനുഭവങ്ങളെക്കുറിച്ച് അറിയുക, മനസ്സിലാക്കുക, കൃഷിയുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകള്‍ അറിയുക തുടങ്ങിയവയെല്ലാം എനിക്ക് വളരെ സുഖം പകരുന്ന അനുഭവമായിരുന്നു. എന്നാല്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ചത് മേഘാലയയും അവിടത്തെ കര്‍ഷകരുടെ അധ്വാനവുമായിരുന്നു. വളരെ കുറച്ചു വിസ്‌തീര്‍ണ്ണമുള്ള ഈ സംസ്ഥാനം വലിയ പ്രവര്‍ത്തനമാണു കാഴ്‌ചവച്ചത്.
മേഘാലയയിലെ നമ്മുടെ കര്‍ഷകര്‍ 201516 വര്‍ഷത്തില്‍ അതിനുമുമ്പത്തെ അഞ്ചു വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് ഉത്‌പാദനം നടത്തി. ലക്ഷ്യം നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ആവേശം ശക്തമാണെങ്കില്‍, മനസ്സില്‍ ദൃഢനിശ്ചയമുണ്ടെങ്കില്‍ അത് സാധിക്കാം, പ്രവര്‍ത്തിച്ചു ഫലത്തില്‍ കാണിക്കാം എന്ന് തെളിയിച്ചിരിക്കയാണ്. ഇന്ന് കര്‍ഷകരുടെ അധ്വാനത്തിന് സാങ്കേതികവിദ്യയുടെ സഹായമുണ്ട്, അതിലൂടെ കാര്‍ഷിക ഉത്‌പാദനത്തിന് ശക്തി ലഭിച്ചിട്ടുണ്ട്. എനിക്കു വന്നിട്ടുള്ള കത്തുകളില്‍ നിന്നു കാണാനാകുന്നത് വളരെയേറെ കര്‍ഷകര്‍ കുറഞ്ഞ താങ്ങു വിലയെക്കുറിച്ച് (എം.എസ്.പി) എഴുതിയിരിക്കുന്നതാണ്� ഞാന്‍ ഇതേക്കുറിച്ച് വിശദമായി സംസാരിക്കണമെന്ന് അവര്‍ പറയുന്നു.
സഹോദരീ സഹോദരന്മാരേ, ഈ വര്‍ഷത്തെ ബജറ്റില്‍ കര്‍ഷകര്‍ക്ക് വിളവിന് ഉചിതമായ വില നല്‌കുന്നതിന് ഒരു വലിയ തീരുമാനമെടുത്തിട്ടുണ്ട്. നോട്ടിഫൈഡ് വിളവുകള്‍ക്ക് എം.എസ്.പി. അവരുടെ ചെലവിന്റെ ഏറ്റവും കുറഞ്ഞത് ഒന്നര ഇരട്ടിയായി പ്രഖ്യാപിക്കും എന്നതാണത്. ഞാന്‍ വിശദമായി പറഞ്ഞാല്‍ എംഎസ്‌പി കണക്കാക്കുമ്പോള്‍, ചിലവാകുന്ന ചെറിയ തുകയില്‍ മറ്റു തൊഴിലാളികള്‍ നടത്തുന്ന അധ്വാനത്തിന്റെ കൂലി, തങ്ങളുടെ നാല്‌ക്കാലികള്‍, യന്ത്രങ്ങള്‍ അല്ലെങ്കില്‍ വാടകയ്‌ക്കെടുത്ത നാല്‍ക്കാലികള്‍ അല്ലെങ്കില്‍ യന്ത്രത്തിന്റെ ചെലവ്, വിത്തിന്റെ വില, ഉപയോഗിച്ച എല്ലാ തരത്തിലുമുള്ള വളത്തിന്റെ വില, ജലേസചന ത്തിന്റെ ചെലവ്, സംസ്ഥാന ഭൂനികുതി, പ്രവര്‍ത്തന മൂലധനത്തിനുമേല്‍ കൊടുത്ത പലിശ, ഭൂമി പാട്ടത്തി നെടുത്തതാ ണെങ്കില്‍ അതിന്റെ വാടക� ഇത്രമാത്രമല്ല സ്വയം അധ്വാനിക്കുന്ന കര്‍ഷകനോ കൃഷി കാര്യത്തില്‍ അധ്വാനിക്കുന്ന അയാളുടെ കുടുബത്തിലുള്ളവരുടെ അധ്വാനമൂല്യം തുടങ്ങി എല്ലാം ഉത്‌പാദനച്ചെലവില്‍ പെടുത്തും. ഇവ കൂടാതെ കര്‍ഷകര്‍ക്ക് വിളവിന് ഉചിതമായ വില കിട്ടാന്‍ രാജ്യത്ത് കാര്‍ഷിക വിപണി പരിഷ്‌കാരങ്ങള്‍ക്കായി വളരെ വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഗ്രാമീണ ചന്തകള്‍ക്ക്, ഹോള്‍സെയില്‍ മാര്‍ക്കറ്റുമായും ആഗോള വിപണിയുമായും ബന്ധപ്പെടാനുള്ള ശ്രമവും നടക്കുകയാണ്. കര്‍ഷകര്‍ക്ക് തങ്ങളുടെ വിളവ് വില്‌ക്കുന്നതിന് വളരെ ദൂരെ പോകേണ്ടി വരരുത്. അതിനായി ഇരുപത്തിരണ്ടായിരം ഗ്രാമീണ ചന്തകള്‍ക്ക് ആവശ്യമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നല്‌കിക്കൊണ്ട് അപ്‌ഗ്രേഡ് ചെയ്യപ്പെട്ട എപിഎംസി, ഈനാം പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടുത്തും. അതായത് ഒരു തരത്തില്‍ രാജ്യത്തെ ഏതൊരു വിപണിയുമായും ബന്ധപ്പെടാനുള്ള സൗകര്യം രൂപപ്പെടുത്തുകയാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഈ വര്‍ഷം മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജയന്തി വര്‍ഷാഘോഷത്തിന്റെ തുടക്കം കുറിക്കപ്പെടും. ഇതൊരു ചരിത്രപരമായ അവസരമാണ്. രാജ്യം എങ്ങനെ ഈ ഉത്സവം ആഘോഷിക്കണം? സ്വച്ഛഭാരതം നമ്മുടെ നിശ്ചയമാണ്. അതുകൂടാതെ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് എങ്ങനെ ഗാന്ധിജിക്ക് ഏറ്റവും നല്ല ശ്രദ്ധാഞ്‌ജലി അര്‍പ്പിക്കും? പുതിയ പുതിയ പരിപാടികള്‍ നടത്താന്‍ സാധിക്കുമോ? പുതിയ പുതിയ രീതികള്‍ അവലംബിക്കാനാകുമോ? നിങ്ങളേവരോടും എനിക്കുള്ള അഭ്യര്‍ഥന നിങ്ങള്‍ മൈ ജിഒവി വഴി നിങ്ങളുടെ അഭിപ്രായം പങ്കുവയ്‌ക്കൂ. ഗാന്ധി 150 ന്റെ ലോഗോ എന്തായിരിക്കണം? സ്ലോഗന്‍, മന്ത്രം, അല്ലെങ്കില്‍ ആഘോഷവാക്യം എന്തായിരിക്കണം? ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം അറിയിക്കൂ. നമുക്കൊരുമിച്ചു ചേര്‍ന്ന് ബാപ്പുവിന് എന്നും ഓര്‍ക്കുന്ന ശ്രദ്ധാഞ്‌ജലി ഏകേണ്ടതുണ്ട്, ബാപ്പുവിനെ ഓര്‍ത്തുകൊണ്ട്, അദ്ദേഹത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കേണ്ടതുണ്ട്. ഫോണ്‍�
നമസ്‌കാരം.. ആദരണീയ പ്രധാനമന്ത്രീജി� ഞാന്‍ പ്രീതി ചതുര്‍വ്വേദി ഗുഡ്‌ഗാവില്‍ നിന്നു സംസാരിക്കുന്നു. പ്രധാനമന്ത്രിജീ, സ്വച്ഛഭാരത് അഭിയാന്‍ അങ്ങൊരു വിജയകരമായ മുന്നേറ്റമാക്കിയതുപോലെ ഇനി സ്വസ്ഥ് ഭാരത് അഭിയാന്‍ കൂടി അതേപോലെ വിജയകരമാക്കേണ്ടതുണ്ട്. ഈ മുന്നേറ്റത്തിനായി അങ്ങ് ജനങ്ങളെ, സര്‍ക്കാരുകളെ, സ്ഥാപനങ്ങളെ എങ്ങനെയാണ് സംഘടിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് പറയണം� നന്ദി നന്ദി� പ്രീതി ചതുര്‍വ്വേദി പറഞ്ഞതു ശരിയാണ്. സ്വച്ഛഭാരതവും സ്വസ്ഥഭാരതവും പരസ്‌പര പൂരകങ്ങളാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ആരോഗ്യമേഖലയില്‍ ഇന്ന് രാജ്യം പരമ്പരാഗത രീതികളില്‍ നിന്ന് മുന്നേറിക്കഴിഞ്ഞു. രാജ്യത്ത് ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുമ്പ് കേവലം ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവാദി ത്തമായിരുന്നു. ഇന്ന് എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും� അത് സ്വച്ഛതാ മന്ത്രാലയമാണെങ്കിലും ആയുഷ് മന്ത്രാലയമാണെങ്കിലും മഹിളാബാലവികസന മന്ത്രാലയമാണെങ്കിലും സംസ്ഥാന ഗവണ്‍മെന്റുകളാണെങ്കിലും ഒരുമിച്ചു ചേര്‍ന്ന് സ്വസ്ഥഭാരതത്തിനായി ആരോഗ്യമുള്ള ഭാരതത്തിനായി പ്രവര്‍ത്തിക്കുകയാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍ക്കൊപ്പം താങ്ങാനാവുന്ന ചെലവിലുള്ള ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം കൊടുക്കുകയാണ്. രോഗപ്രതിരോധം എന്നത് ഏറ്റവും ചെലവു കുറഞ്ഞതും എളുപ്പവുമായ ആരോഗ്യരക്ഷയാണ്. നാം രോഗപ്രതിരോധത്തില്‍ എത്രത്തോളം ജാഗരൂകരാണോ അതനുസരിച്ച് വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും നേട്ടമുണ്ടാകും. ജീവിതം ആരോഗ്യമുള്ളതായിരിക്കണമെങ്കില്‍ ആദ്യം വേണ്ടത് സ്വച്ഛതയാണ്. നാമെല്ലാം ഒരു രാജ്യമെന്ന നിലയില്‍ ഒരുമയോടെ വെല്ലുവിളി ഏറ്റെടുത്തു.. അതിന്റെ ഫലമായി 4 വര്‍ഷത്തിനുള്ളില്‍ സാനിട്ടേഷന്‍ കവറേജ് ഇരട്ടിയായി, ഏകദേശം 80 ശതമാനമായിക്കഴിഞ്ഞു. അതുകൂടാതെ രാജ്യമെങ്ങും ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിരോധ ആരോഗ്യ പരിരക്ഷ എന്ന നിലയില്‍ യോഗ ലോകമെങ്ങും സ്വീകരിക്ക പ്പെട്ടിരിക്കുന്നു. ഫിറ്റ്‌നസ്, വെല്‍നസ് രണ്ടിനുമുള്ള ഗ്യാരണ്ടിയാണു യോഗ നല്‌കുന്നത്. യോഗ ഇന്നൊരു ജനമുന്നേറ്റമായി മാറിയിരിക്കുന്നത്, വീടുവീടാന്തരം എത്തിയിരിക്കുന്നത് നമ്മുടെ ഏവരുടെയും സമര്‍പ്പണം കൊണ്ടാണ്. ഇപ്രാവശ്യം അന്താരാഷ്ട്ര യോഗാ ദിനം ജൂണ്‍ 21 എത്താന്‍ ഇനി 100 ദിവസങ്ങളേ ബാക്കിയുള്ളൂ.
കഴിഞ്ഞ മൂന്ന് അന്താരാഷ്ട്ര യോഗാ ദിനങ്ങളിലും രാജ്യത്തും ലോകത്തുമുള്ള എല്ലായിടത്തും ആളുകള്‍ ഉത്സാഹത്തോടെ പങ്കുചേര്‍ന്നു. ഇപ്രാവശ്യവും നാം സ്വയം യോഗ ചെയ്യുമെന്നും മുഴുവന്‍ കുടുംബത്തെയും, മിത്രങ്ങളെയും, എല്ലാവരെയും യോഗ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്നും നമുക്ക് ഉറപ്പാക്കണം. യോഗ ചെയ്യാന്‍ പുതിയ ആകര്‍ഷകങ്ങളായ രീതികളില്‍ കുട്ടികളെയും യുവാക്കളെയും മുതിര്‍ന്ന പൗരന്മാരെയും പ്രേരിപ്പിക്കണം. ടിവി, ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ വര്‍ഷം മുഴുവന്‍ യോഗയുമായി ബന്ധപ്പെട്ട പല പരിപാടികള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ മുതല്‍ യോഗ ദിനം വരെ ഒരു മുന്നേറ്റമെന്ന നിലയില്‍ യോഗയുടെ കാര്യത്തില്‍ ഒരു ഉണര്‍വ്വ് രൂപപ്പെടുത്താനാകുമോ?
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ യോഗയുടെ അധ്യാപകനൊന്നുമല്ല. ഞാന്‍ യോഗ ചെയ്യുന്ന ആളാണ്. എന്നാല്‍ ചില ആളുകള്‍ തങ്ങളുടെ സൃഷ്ടിപരതയിലൂടെ എന്നെ യോഗ ടീച്ചറും ആക്കിയിരിക്കുന്നു. ഞാന്‍ യോഗ ചെയ്യുന്ന 3ഡി ആനിമേറ്റഡ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നു. ഞാന്‍ നിങ്ങളുമായി ആ വീഡിയോ ഷെയര്‍ ചെയ്യാം� അതുവഴി നമുക്ക് ഒരുമിച്ച് ആസനങ്ങളും പ്രാണാ യാമങ്ങളും അഭ്യസിക്കാം. ആരോഗ്യരക്ഷ എത്തിപ്പറ്റാവുന്നതും താങ്ങാവുന്നതുമാകണം. സാധാരണക്കാര്‍ക്ക് വിലക്കുറവുള്ളതും വേഗം ലഭിക്കുന്നതുമാകണം. അതിനായി വിശാലമായ തലത്തില്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഇന്ന് രാജ്യമെങ്ങും മൂവായിരത്തിലധികം ജനഔഷധി കേന്ദ്രങ്ങള്‍ തുറക്കപ്പെട്ടിട്ടുണ്ട്. അവിടെ 800 ല്‍ അധികം മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നുണ്ട്. പുതിയ കേന്ദ്രങ്ങളും തുറക്കുകയാണ്. മന്‍ കീ ബാത്തിന്റെ ശ്രോതാക്കളോട് എനിക്കുള്ള അഭ്യര്‍ഥന ആവശ്യമുള്ളവര്‍ക്ക് ജനഔഷധി കേന്ദ്രങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുക അവരുടെ മരുന്നിനുള്ള ചിലവ് വളരെ കുറഞ്ഞു കിട്ടും. അവര്‍ക്കതു വലിയ സഹായമാകും. ഹൃദയരോഗികള്‍ക്ക് ഹൃദയത്തിനുള്ള സ്‌റ്റെന്റിന്റെ വില 85ശതമാനം വരെ കുറച്ചിരിക്കുന്നു. മുട്ടു മാറ്റിവയ്‌ക്കലിന്റെ വിലയും നിയന്ത്രിച്ചതിനാല്‍ 50മുതല്‍ 70 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. ആയുഷ്‌മാന്‍ ഭാരത് പദ്ധതിയനുസരിച്ച് ഏകദേശം 10 കോടി കുടുംബങ്ങള്‍ക്ക് അതായത് ഏകദേശം 50 കോടി ജനങ്ങള്‍ക്ക് ചികിത്സക്കായി ഒരു വര്‍ഷത്തില്‍ 5 ലക്ഷം രൂപ വരെയുള്ള ചെലവ്, കേന്ദ്ര ഗവണ്‍മെന്റും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്നു നല്‌കും. രാജ്യത്തിപ്പോഴുള്ള 479 മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് 68000 ആക്കിയിട്ടുണ്ട്.
രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് ഭേദപ്പെട്ട ചികിത്സയും ആരോഗ്യസൗകര്യങ്ങളും ലഭിക്കാനായി വിവിധ സംസ്ഥാനങ്ങളില്‍ പുതിയ എയിംസുകള്‍ തുറന്നു വരികയാണ്. ഓരോ മൂന്നു ജില്ലയ്‌ക്കും ഒരോ പുതിയ മെഡിക്കല്‍ കോളജുകള്‍ തുറക്കപ്പെടും. രാജ്യത്തെ 2025 നകം ടി.ബി.മുക്തമാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതു വലിയ ജോലിയാണ്. എല്ലാ ജനങ്ങളിലും ഉണര്‍വ്വുണ്ടാക്കാന്‍ നിങ്ങളുടെ സഹകരണം വേണം. ടീബി യില്‍ നിന്ന് മോചനം നേടാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഏപ്രില്‍ 14 ഡോ.ബാബാ സാഹബ് അംബേദ്‌കറുടെ ജന്മ ജയന്തിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പേ ഡോ.ബാബാ സാഹബ് അംബേദ്‌കര്‍ ഭാരതത്തെ വ്യവസായ വത്‌കരിക്കുന്നതിനെക്കുറിച്ചു പറഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ചി ടത്തോളം ദരിദ്രരില്‍ ദരിദ്രരായവര്‍ക്കും തൊഴില്‍ ലഭ്യമാക്കുന്ന ഒരു നല്ല മാധ്യമമായിരുന്നു വ്യവസായം. ഇന്നു നാം രാജ്യത്ത് �മേക് ഇന്‍ ഇന്ത്യ� മുന്നേറ്റം വിജയകരമായി നടത്തുമ്പോള്‍ ഡോ.അംബേദ്‌കര്‍ ജി വ്യാവസായിക മഹാശക്തിയെന്ന നിലയില്‍ ഭാരതത്തെക്കുറിച്ചുള്ള സ്വപ്‌നം കണ്ടത് നമുക്കിന്ന് പ്രേരണയാണ്. ഇന്ന് ഭാരതം ആഗോള സാമ്പത്തിക വ്യവസ്ഥിതിയില്‍ ഒരു ശ്രദ്ധേയകേന്ദ്രമായി വളരുന്നു.
ഇന്ന് ലോകമെങ്ങും ഏറ്റവുമധികം പ്രത്യക്ഷ വിദേശ നിക്ഷേപം, എഫ്‌ഡിഐ, നടക്കുന്നത് ഭാരതത്തിലാണ്. ലോകം മുഴുവന്‍ ഭാരതത്തെ പുതിയ നിക്ഷേപത്തിനും വികസനത്തിനുമുള്ള കേന്ദ്രമായി കാണുകയാണ്. വ്യവസായവികസനം നഗരങ്ങളിലേ സാധിക്കൂ എന്ന വിചാരമായിരുന്നു. അതുകാരണം ഡോ.ബാബാ സാഹബ് അംബേദ്‌കര്‍ ഭാരതത്തിന്റെ നഗരവത്‌കരണത്തില്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഈ ദര്‍ശനത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ന് രാജ്യത്ത് �സ്‌മാര്‍ട്ട് സിറ്റീസ് മിഷന്‍�, �അര്‍ബന്‍ സിറ്റീസ് മിഷന്‍� ആരംഭിച്ചിരിക്കയാണ്. രാജ്യത്തെ വലിയ നഗരങ്ങളിലും ചെറിയ നഗരങ്ങളിലും എല്ലാ തരത്തിലുമുള്ള സൗകര്യങ്ങള്‍അത് നല്ല റോഡുകളാണെങ്കിലും ജലത്തിനുള്ള ഏര്‍പ്പാടാണെങ്കിലും, ആരോഗ്യസൗകര്യങ്ങളാണെങ്കിലും, വിദ്യാഭ്യാസമോ ഡിജിറ്റല്‍ കണക്ടിവിറ്റി ലഭ്യമാക്കലോ ഒക്കെ സാധിക്കാന്‍ ഇതു വേണം. ബാബാ സാഹബിന് ആത്മനിര്‍ഭരതയില്‍, സ്വയംപര്യാപ്‌തതയില്‍ വലിയ വിശ്വാസമായിരുന്നു.
ഏതെങ്കിലുമൊരു വ്യക്തി എന്നും ദാരിദ്ര്യത്തില്‍ കഴിയുന്ന സ്ഥിതി പാടില്ല എന്നദ്ദേഹം ആഗ്രഹിച്ചിരുന്നു. അതോടൊപ്പം അദ്ദേഹം ദരിദ്രര്‍ക്കായി ചിലതു വീതിച്ചു നല്‌കുന്നതുകൊണ്ടു മാത്രം അവരുടെ ദാരിദ്ര്യം അകറ്റാനാവില്ലെന്നും വിശ്വസിച്ചിരുന്നു. ഇന്ന് മുദ്രാ യോജന, സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ, സ്റ്റാന്‍ഡപ് ഇന്ത്യാ പോലുള്ള തുടക്കങ്ങള്‍ നമ്മുടെ യുവ സംരഭകര്‍ക്ക് ജന്മം കൊടുക്കുകയാണ്. 193040 ദശകത്തില്‍ ഭാരതത്തില്‍ റോഡുകളെക്കുറിച്ചും റെയിലിനെക്കുറിച്ചും മാത്രം സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ബാബാ സാഹബ് അംബേദ്‌കര്‍ തുറമുഖങ്ങളെക്കുറിച്ചും ജലപാതകളെക്കുറിച്ചും പറഞ്ഞിരുന്നു. ജലശക്തിയെ രാഷ്ട്രശക്തിയായി കണ്ടത് ഡോ.ബാബാ സാഹബ് ആയിരുന്നു. രാജ്യത്തിന്റെ വികസനത്തിന് ജലത്തിന്റെ ഉപയോഗത്തിന് പ്രാധാന്യം കൊടുത്തു. വിവിധ റിവര്‍ വാലി അഥോറിറ്റികള്‍, ജലവുമായി ബന്ധപ്പെട്ട വിവിധ കമ്മീഷനുകള്‍, എല്ലാം ബാബാസാഹബ് അബേദ്‌കറുടെ വീക്ഷണത്തില്‍ പിറന്നവയാണ്.
ഇന്ന് രാജ്യത്ത് ജലപാതകള്‍ക്കും തുറമുഖങ്ങള്‍ക്കുംവേണ്ടി ചരിത്രം കുറിക്കുന്ന ശ്രമങ്ങളാണു നടക്കുന്നത്. ഭാരതത്തിന്റെ വിവിധ സമുദ്രതീരങ്ങളില്‍ പുതിയ തുറമുഖങ്ങള്‍ ഉണ്ടാവുകയാണ്, പഴയ തുറമുഖങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. നാല്‌പതുകളിലെ ദശകത്തില്‍ അധികം ചര്‍ച്ചയും രണ്ടാം ലോകമഹായുദ്ധം, വരാന്‍ പോകുന്ന ശീതയുദ്ധം, വിഭജനം എന്നിവയെക്കുറിച്ചെല്ലാമായിരുന്നു. അക്കാലത്ത് ഡോ.അംബേദ്‌കര്‍ ഒരു പുതിയ ടീം ഇന്ത്യ എന്ന ചിന്താഗതിക്ക് അടിസ്ഥാനശിലയിട്ടു. അദ്ദേഹം ഫെഡറലിസം, ഫെഡറല്‍ സംവിധാനം രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നിവയ്‌ക്ക് പ്രാധാന്യം നല്‌കി. ഇന്ന് നാം ഭരണത്തിന്റെ എല്ലാ തലത്തിലും സഹകരണ ഫെഡറലി സത്തിനുമപ്പുറം കടന്ന് മത്സരാധിഷ്‌ഠിത സഹകരണ ഫെഡറലി സമെന്ന മന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനകാര്യം ഡോ.ബാബാ സാഹബ് അംബേദ്‌കര്‍ പിന്നാക്ക വര്‍ഗ്ഗത്തില്‍ പെട്ട എന്നെപ്പോലുള്ള കോടിക്കണക്കിനാളുകള്‍ക്ക് പ്രേരണാസ്രോതസ്സാണ് എന്നതാണ്. ഉന്നതങ്ങളിലെത്താന്‍ വലിയ അല്ലെങ്കില്‍ സമ്പന്ന കുടുംബത്തില്‍ ജനിക്കേണ്ടത് അനിവാര്യമല്ലെന്ന് അദ്ദേഹം നമുക്കു കാട്ടിത്തന്നു.
മറിച്ച് ഭാരതത്തില്‍ ദരിദ്ര കുടുംബത്തില്‍ ജനിക്കുന്നവര്‍ക്കും സ്വപ്‌നങ്ങള്‍ കാണാമെന്നും ആ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്നും വിജയം നേടാമെന്നും കാട്ടിത്തന്നു. ഉവ്വ്, പലരും ഡോ.ബാബാ സാഹബ് അംബേദ്‌കറെ കളിയാക്കിയിട്ടുമുണ്ട്. അദ്ദേഹത്തെ പിന്നിലാക്കാന്‍ ശ്രമം നടത്തി. ദരിദ്രനും പിന്നാക്ക കുടുംബത്തില്‍ പിറന്നവനുമായവന്‍ മുന്നേറരുത്, ഒന്നുമാകരുത്, ജീവിതത്തില്‍ ഒന്നും നേടരുത് എന്നുറപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ പുതിയ ഭാരതത്തിന്റെ ചിത്രം വേറിട്ടതാണ്. അംബേദ്‌കറുടെയും ദരിദ്രരുടെയും പിന്നോക്കക്കാരുടെയും ഇന്ത്യയാണ്. ഡോ.അംബേദ്‌കറുടെ ജന്മജയന്തിയുടെ അവസരത്തില്‍ ഏപ്രില്‍ 14 മുതല്‍ മെയ് 5 വരെ ഗ്രാമസ്വരാജ് അഭിയാന്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഇതനുസരിച്ച് ഭാരതത്തിലെങ്ങും ഗ്രാമവികസനം, ദരിദ്രക്ഷേമം, സാമൂഹിക നീതി എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിപാടികളുണ്ടാകും. ഈ പരിപാടികളില്‍ ഉത്സാഹത്തോടെ പങ്കെടുക്കണമെന്ന് നിങ്ങളേടവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, വരും നാളുകളില്‍ പല ഉത്സവങ്ങളും വരുകയാണ്. ഭഗവാന്‍ മഹാവീരന്റെ ജയന്തി, ഹനുമാന്‍ ജയന്തി, ഈസ്റ്റര്‍, വൈശാഖി. ഭഗവാന്‍ മാഹാവീരന്റെ ജയന്തിനാള്‍ അദ്ദേഹത്തിന്റെ ത്യാഗത്തെക്കുറിച്ചും തപസ്സിനെക്കുറിച്ചും ഓര്‍ക്കേണ്ട നാളാണ്. അഹിംസയുടെ സന്ദേശവാഹകരനായ ഭഗവാന്‍ മഹാവീര്‍ജിയുടെ ജീവിതവും ദര്‍ശനവും നമുക്കേവര്‍ക്കും പ്രേരണയേകും. എല്ലാ ജനങ്ങള്‍ക്കും മഹാവീരജയന്തിയുടെ ശുഭാശംസകള്‍. ഈസ്റ്ററിനെക്കുറിച്ചു പറയുമ്പോള്‍ യേശു ക്രിസ്‌തുവിന്റെ പ്രേരണാദായകമായ ഉപദേശം ഓര്‍മ്മ വരും. അദ്ദേഹം എന്നും ശാന്തിയുടെയും സന്മനോഭാവത്തിന്റെയും ന്യായത്തിന്റെയും ദയയുടെയും സന്ദേശം മനുഷ്യ കുലത്തിന് നല്‌കി. ഏപ്രിലില്‍ പഞ്ചാബിലും പശ്ചിമ ഭാരതത്തിലും വൈശാഖി ആഘോഷിക്കപ്പെടും. ആ നാളുകളില്‍തന്നെയാണ് ബീഹാറില്‍ �ജുഡശീതളും�സത് വായിനും� ആസാമില്‍ �ബിഹൂ� വും ആഘോഷിക്കുന്നത്. അപ്പോള്‍ പശ്ചിമബംഗാളില് പോയിലാ വൈശാഖിന്റെ ഹര്‍ഷവും ഉല്ലാസവും നിറഞ്ഞുനില്‍ക്കും. ഈ ആഘോഷങ്ങളെല്ലാം ഏതെങ്കിലുമൊക്കെ രീതിയില്‍ നമ്മുടെ കൃഷിയും കൃഷിഭൂമിയുമൊക്കെയായി, അന്നദാതാക്കളുമായി ബന്ധപ്പെട്ടവയാണ്. ഈ ഉത്സവങ്ങളിലൂടെ നാം വിളവായി ലഭിക്കുന്ന വിലമതിക്കാനാവാത്ത ഉപഹാരങ്ങളുടെ പേരില്‍ പ്രകൃതിയോടു നന്ദി പറയുന്നു. ഒരിക്കല്‍ കൂടി നിങ്ങള്‍ക്കേവര്‍ക്കും വരുന്ന എല്ലാ ഉത്സവങ്ങളുടെയും പേരില്‍ ശുഭാശംസകള്‍ നേരുന്നു. വളരെ വളരെ നന്ദി.
മനസ്സ് പറയുന്നത് ഏപ്രില്‍ ലക്കം
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം.
ഏപ്രില്‍ 4 മുതല്‍ 15 വരെ ആസ്‌ട്രേലിയയില്‍ വച്ചു കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുകയുണ്ടായി. ഇന്ത്യയടക്കം 71 രാജ്യങ്ങള്‍ അതില്‍ പങ്കെടുത്തു. ഇത്രയും വലിയ പരിപാടി നടക്കുമ്പോള്‍, ലോകത്തെങ്ങുനിന്നുമുള്ള ആയിരക്കണക്കിന് കളിക്കാര്‍ പങ്കെടുക്കുമ്പോള്‍ എന്തായിരിക്കും അവിടത്തെ അന്തരീക്ഷമെന്ന് സങ്കല്‍പ്പിച്ചു നോക്കൂ. ഉത്സാഹം, ആവേശം, ആശയും പ്രതീക്ഷകളും, നേട്ടം കൊയ്യാനുള്ള ദൃഢനിശ്ചയം എല്ലാം ചേര്‍ന്നുള്ള ഒരു അന്തരീക്ഷത്തില്‍ ആര്‍ക്കാണ് ഇതില്‍ നിന്ന് വിട്ടുനില്‌ക്കാനാകുക. രാജ്യമൊട്ടാകെ ആളുകള്‍ ഇന്ന് ഏതൊക്കെ കളിക്കാരാകും നേട്ടം കൊയ്യുന്നതെന്ന് ദിവസേന ചിന്തിച്ചു. �ഭാരതം എങ്ങനെയുള്ള പ്രകടനമാകും കാഴ്‌ചവയ്‌ക്കുക, നാം എത്ര മെഡല്‍ നേടും, എന്നെല്ലാം ചിന്തിക്കുന്നത് വളരെ സ്വാഭാവികമായിരുന്നു. നമ്മുടെ കളിക്കാരും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ചുയര്‍ന്ന് നല്ല പ്രകടനം കാഴ്‌ചവച്ചു� ഒന്നിനുപിറകെ ഒന്നായി അനേകം മെഡലുകള്‍ നേടി. ഷൂട്ടിംഗിലും, ഗുസ്‌തിയിലും വെയ്‌റ്റ്‌ലിഫ്‌റ്റിംഗിലും ടേബിള്‍ ടെന്നീസിലും ബാഡ്‌മിന്റനിലും ഇന്ത്യ റെക്കോര്‍ഡുഭേദിക്കുന്ന പ്രകടനമാണു കാഴ്‌ച വച്ചത്.
26സ്വര്‍ണ്ണം, 20 വെള്ളി, 20 വെങ്കലം � എന്നിവയടക്കം ഇന്ത്യ 66 മെഡലുകള്‍ നേടി. ഈ വിജയം എല്ലാ �ഭാരതീയരെയും അഭിമാനം കൊള്ളിക്കും. മെഡല്‍ നേടുന്നത് കളിക്കാര്‍ക്ക് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും കാര്യമാണ്. രാജ്യത്തിനൊന്നാകെ, എല്ലാ ജനങ്ങള്‍ക്കും ഇത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമാണ്. കളി കഴിഞ്ഞശേഷം �ഭാരതത്തിന്റെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് അത്‌ലറ്റുകള്‍ അവിടെ മെഡലുമായി നില്‌ക്കുമ്പോള്‍, ത്രിവര്‍ണ്ണപതാക മാറോടു ചേര്‍ത്തു നില്‌ക്കുമ്പോള്‍, ദേശീയഗാനം മുഴങ്ങുമ്പോള്‍ സന്തോഷവും ആമോദവും അഭിമാനവുമെല്ലാം നിറഞ്ഞ ഒരു വിശേഷപ്പെട്ട അപൂര്‍വ്വ വികാരമാണ് അനുഭവപ്പെടുക. അത് ശരീരത്തിനേയും മനസ്സിനെയും പുളകം കൊള്ളിക്കും. മനസ്സ് ഉത്സാഹവും ആവേശവും നിറഞ്ഞതാകും. എല്ലാം ഒരേ വികാരത്തില്‍ മുങ്ങിയിരിക്കും. ആ വികാരം വ്യക്തമാക്കാന്‍ വാക്കുകള്‍ക്ക് ക്ഷാമം നേരിട്ടെന്നു വരും. എങ്കിലും ആ കളിക്കാരില്‍ നിന്നു കേട്ടത് ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാനാഗ്രഹിക്കുന്നു. എനിക്ക് അഭിമാനം തോന്നുന്നു, നിങ്ങള്‍ക്കും അഭിമാനം തോന്നും.
ഞാന്‍ മണികാ ബത്ര, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലു മെഡലുകള്‍ നേടി. രണ്ട് സ്വര്‍ണ്ണം, ഒരു വെള്ളി, ഒരു വെങ്കലം� ആദ്യമായി �ഭാരതത്തില്‍ ടേബിള്‍ ടെന്നീസ് ഇത്രയധികം പ്രചാരം നേടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മന്‍കീ ബാത് കേള്‍ക്കുന്നവരോടു പറയാനാഗ്രഹിക്കുന്നു. ഞാന്‍ എന്റെ ഏറ്റവും മികച്ച ടേബിള്‍ ടെന്നീസ് കളിയാകും അവിടെ കാഴ്‌ചവച്ചത്. ജീവിതത്തിലെ ഏറ്റവും മികച്ച കളി. ഞാന്‍ നടത്തിയ പ്രാക്ടീസുകളെ ക്കുറിച്ചു പറഞ്ഞാല്‍, ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാക്ടീസ് ചെയ്‌തത് എന്റെ കോച്ച് സന്ദീപ് സാറിനൊപ്പമാണ്. കോമണ്‍വെല്‍ത്തിനു മുമ്പ് പോര്‍ച്ചുഗലില്‍ ഞങ്ങളുടെ ക്യാമ്പു നടന്നപ്പോള്‍, അതില്‍ പങ്കെടുത്തു. ഗവണ്‍മെന്റ് സംഘടിപ്പിച്ച ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ പോയി.. ഗവണ്‍മെന്റിനോടു നന്ദി പറയാനാഗ്രഹിക്കുന്നു. കാരണം അന്താരാഷ്ട്ര തലത്തില്‍ കളിക്കാനുള്ള ഇത്രയധികം അവസരങ്ങള്‍ തന്നു. യുവ തലമുറയ്‌ക്ക് ഒരു സന്ദേശം നല്‌കുന്നു� ഒരിക്കലും നിരാശപാടില്ല� സ്വന്തം കഴിവു കണ്ടെത്തുക..�
ഞാന്‍ ഗുരുരാജ്, മന്‍കീ ബാത് കേള്‍ക്കുന്നവരോടു പറയാനാഗ്രഹിക്കുന്നത് 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു� ആദ്യമായി കോമണ്‍ വെല്‌ത്ത് ഗെയിംസില്‍ പങ്കെടുത്ത് ആദ്യമെഡല്‍ ഇന്ത്യയ്‌ക്ക് നേടിക്കൊടുക്കാനായതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. എന്റെ മെഡല്‍ ഞാന്‍ എന്റെ ഗ്രാമമായ കുന്ദാപുരയ്‌ക്കും എന്റെ സംസ്ഥാ നമായ കര്‍ണാടകയ്‌ക്കും, എന്റെ രാജ്യത്തിനും സമര്‍പ്പിക്കുന്നു.�
മീരാബായി ചാനൂ പറയുന്നു. ഞാന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്കായി ആദ്യമെഡല്‍ നേടി. അതെനിക്കു വലിയ സന്തോഷമായി. ഇന്ത്യയുടെയും മണിപ്പൂരിന്റെയും ഒരുനല്ല കളിക്കാരിയാവുക എന്റെ സ്വപ്‌നമായിരുന്നു. എന്റെ മുത്തശ്ശി യെപ്പോലെ ഞാനും ഇന്ത്യയുടെയും മണിപ്പൂരിന്റെയും നല്ല കളിക്കാരിയാകാനാഗ്രഹിച്ചു. എനിക്ക് ഈ വിജയം നേടിത്തന്നത് അച്ചടക്കവും ആത്മാര്‍ഥതയും സമര്‍പ്പണവും കഠിനാധ്വാനവുമാണ്.�
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പ്രകടനം മികച്ച തായിരുന്നതിനൊപ്പം വിശേഷപ്പെട്ടതുമായിരുന്നു. ഇഥംപ്രഥമമായി പലകാര്യങ്ങളും അവിടെ നടന്നു എന്നതിനാല്‍ ഇപ്രാവശ്യത്തേത് ഏറെ വിശേഷപ്പെട്ടതുമായിരുന്നു. ഇപ്രാവശ്യം �ഭാരതത്തില്‍നിന്ന് പങ്കെടുക്കാന്‍ പോയ എല്ലാ റെസ്റ്റ്‌ലര്‍മാരും മെഡല്‍ നേടി എന്നു നിങ്ങള്‍ക്കറിയാമോ? മണികാ ബത്ര അവര്‍ പങ്കെടുത്ത ഇനങ്ങളിലെല്ലാം മെഡല്‍ നേടി. വ്യക്തിഗത ടേബിള്‍ ടെന്നീസില്‍ ഭാരതത്തിനായി സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ �ഭാരതീയ വനിതയാണ് അവര്‍. �ഭാരതത്തിന് ഏറ്റവുമധികം മെഡല്‍ ഷൂട്ടിംഗിലാണു ലഭിച്ചത്. പതിനഞ്ചുവയസ്സുകാരന്‍ ഷൂട്ടര്‍ അനീഷ് ഭാന്‍വാലാ കോമണ്‍വെല്‌ത്ത് ഗെയിംസില്‍ �ഭാരതത്തിനുവേണ്ടി സ്വര്‍ണ്ണമെഡല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനാണ്. സചിന്‍ ചൗധരി �ഭാരതത്തിനുവേണ്ടി കോമണ്‍വെല്‌ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ഒരേയൊരു പാരാ പവര്‍ ലിഫ്‌റ്ററാണ്.
ഇപ്രാവശ്യം മെഡല്‍ നേടിയവരിലധികം വനിതകളാണ് എന്നതും പ്രത്യേകതയാണ്. സ്‌ക്വാഷ് ആണെങ്കിലും ബോക്‌സിംഗാണെങ്കിലും വെയ്‌റ്റ് ലിഫ്‌റ്റിംഗാണെങ്കിലും ഷൂട്ടിംഗാണെങ്കിലും സ്‌ത്രീകള്‍ അത്ഭുതം കാട്ടി. ബാഡ്‌മിന്റണില്‍ അവസാന പോരാട്ടം ഭാരതത്തിന്റെ രണ്ട് കളിക്കാരായ സൈന നേഹ്‌വാളും പി.വി.സിന്ധുവും തമ്മിലായിരുന്നു. മത്സരമുണ്ടെങ്കിലും രണ്ടു മെഡലു കളും �ഭാരതത്തിനു തന്നെയാകും കിട്ടുകയെന്നതില്‍ എല്ലാവര്‍ക്കു മുത്സാഹമായിരുന്നു. രാജ്യംമുഴുവന്‍ ആ കളി കണ്ടു. എനിക്കും കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഗെയിംസില്‍ പങ്കെടുത്ത കളിക്കാര്‍ രാജ്യത്തിന്റെ പല പല ഭാഗങ്ങളില്‍ നിന്ന്, ചെറിയ ചെറിയ നഗരങ്ങളില്‍നിന്നാണ് പോയത്. പല തടസ്സങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്‌ത് അവര്‍ ഇന്ന് ഈ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ ന്നിരിക്കുന്നതില്‍ അവരുടെ മാതാപിതാക്കളുടെയും അവരുടെ രക്ഷിതാക്കളുടേയും കോച്ചുകളുടെയും മറ്റു സഹായികളായ സ്റ്റാഫുകളുടെയും സ്‌കൂളിന്റെയും സ്‌കൂളിലെ അധ്യാപകരുടെയും സ്‌കൂളിന്റെ അന്തരീക്ഷത്തിന്റെയുമെല്ലാം പങ്കുണ്ട്. എല്ലാ ചുറ്റുപാടുകളിലും അവര്‍ക്ക് ശക്തിപകര്‍ന്ന അവരുടെ സുഹൃത്തു ക്കളുടെയും പങ്കുണ്ട്. ഞാന്‍ ആ കളിക്കാര്‍ക്കൊപ്പം ബന്ധപ്പെട്ട വര്‍ക്കെല്ലാം വളരെവളരെ അഭിനന്ദനങ്ങള്‍ നേരുന്നു, ശുഭാംശകള്‍ അര്‍പ്പിക്കുന്നു.
കഴിഞ്ഞ മാസം മന്‍ കീ ബാത്തില്‍ ഞാന്‍ ജനങ്ങളോട്, വിശേഷിച്ചും യുവാക്കളോട് ഫിറ്റ് ഇന്ത്യ എന്ന ആഹ്വാനം നടത്തു കയുണ്ടായി. വരൂ ഫിറ്റ് ഇന്ത്യയുമായി സഹകരിക്കൂ, ഫിറ്റ് ഇന്ത്യയെ നയിക്കൂ എന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. ആളുകള്‍ വളരെ ഉത്സാഹത്തോടെ ഇതില്‍ ചേരുന്നു എന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. വളരെയധികം ആളുകള്‍ പിന്തുണച്ചുകൊണ്ട് കത്തുകളയച്ചു, സാമൂഹിക മാധ്യമങ്ങളിലും തങ്ങളുടെ ഫിറ്റ്‌നസ് മന്ത്രം, ഫിറ്റ് ഇന്ത്യ പരിപാടിയുമായി ബന്ധപ്പെട്ട കഥകള്‍ എന്നിവ പങ്കുവെച്ചിട്ടുണ്ട്. ശ്രീ. ശശികാന്ത് ഭോസ്ലെ നീന്തല്‍ കുളത്തിലെ സ്വന്തം ചിത്രം ഷെയര്‍ ചെയ്‌തുകൊണ്ട് എഴുതിയിരിക്കുന്നു, മൈ വെപണ്‍ ഈസ് മൈ ബോഡി, മൈ എലമന്റ് ഈസ് വാട്ടര്‍, മൈ വേള്‍ഡ് ഈസ് സ്വിമ്മിംഗ്� (�My weapon is my body, my element is water, My world is swimming.) എന്റെ ആയുധം എന്റെ ശരീരമാണ്, എന്റെ ഘടകം ജലമാണ്, എന്റെ ലോകം നീന്തലാണ്.
രൂമാ ദേവനാഥ് എഴുതുന്നു, പ്രഭാതസവാരിയില്‍ സ്വയം സന്തോഷവും ആരോഗ്യവും അനുഭവിക്കുന്നു. തുടര്‍ന്നു പറയുന്നു, �(For me � fitness comes with a smiles and we should smile, when we are happy.)� എനിക്ക് ആരോഗ്യമുണ്ടാകുന്നത് ചിരിയിലൂടെയാണ്� നമുക്കു സന്തോഷമുള്ളപ്പോള്‍ നാം ചിരിക്കണം. ദേവ്‌നാഥ് ജീ, ഫിറ്റ്‌നസിലാണ് ആരോഗ്യം എന്നതില്‍ സംശയമേ ഇല്ല.
ധവള്‍ പ്രജാപതി ട്രക്കിംഗ് നടത്തുന്ന സ്വന്തം ചിത്രം ഷെയര്‍ ചെയ്‌തുകൊണ്ട് എഴുതിയിരിക്കുന്നു, �എന്നെ സംബന്ധിച്ചിടത്തോളം യാത്രയും ട്രക്കിംഗുമാണ് ഫിറ്റ് ഇന്ത്യ.� പേരുകേട്ട പലരും വളരെ ആകര്‍ഷകമായ രീതിയില്‍ ഫിറ്റ് ഇന്ത്യയ്‌ക്കുവേണ്ടി നമ്മുടെ യുവാക്കളെ പ്രേരിപ്പിക്കുന്നു എന്നു കാണുന്നതില്‍ വളരെ സന്തോഷം തോന്നി. സനിമാ കാലാകാരന്‍ അക്ഷയ്‌കുമാര്‍ ട്വിറ്ററില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്‌തിട്ടുണ്ട്. ഞാനും അതു കണ്ടു. നിങ്ങളേവരും തീര്‍ച്ചയായും കാണണം. ഇതില്‍ അദ്ദേഹം വുഡന്‍ ബീഡുമായി വ്യായാമം ചെയ്യുന്നത് കാണാനായി. അദ്ദേഹം പറയുന്നു, �ഈ വ്യായാമം പുറത്തിനും വയറിന്റെ മാംസപേശികള്‍ക്കും വളരെ നല്ലതാണ്� എന്ന്. മറ്റൊരു വീഡിയോയും പ്രചാരത്തിലുണ്ട്. അതില്‍ അദ്ദേഹം ആളുകളുമായി വോളിബോള്‍ കളിക്കുകയാണ്. വളരെയധികം യുവാക്കളും ഫിറ്റ് ഇന്ത്യാ പ്രയത്‌നങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ അനു�വങ്ങള്‍ പങ്കുവെച്ചിരിക്കുന്നു.
ഞാന്‍ വിചാരിക്കുന്നത് ഇതുപോലെയുള്ള മുന്നേറ്റങ്ങള്‍ നമുക്കേവര്‍ക്കും, രാജ്യത്തിനുമുഴുവനും വളരെ പ്രയോജന പ്രദമാണെന്നാണ്. മറ്റൊരു കാര്യം കൂടി തീര്‍ച്ചയായും പറയാനുണ്ട്. ചെലവില്ലാത്ത ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റിന്റെ പേരാണ് യോഗ എന്നത്. ഫിറ്റ് ഇന്ത്യാ പരിപാടിയില്‍ യോഗയ്‌ക്ക് വിശേഷാല്‍ പ്രാധാന്യമുണ്ട്, നിങ്ങളും തയ്യാറെടുപ്പു തുടങ്ങിയിട്ടുണ്ടാകും. ജൂണ്‍ 21 ലെ അന്താരാഷ്ട്ര യോഗദിനത്തിന്റെ പ്രാധാന്യം ഇപ്പോള്‍ ലോകം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളും ഇപ്പോഴേ തയ്യാറെടുപ്പു തുടങ്ങിക്കോളൂ. ഒറ്റയ്‌ക്കല്ല, നിങ്ങളുടെ നഗരം, നിങ്ങളുടെ ഗ്രാമം, നിങ്ങളുടെ കോളനി, നിങ്ങളുടെ സ്‌കൂള്‍, നിങ്ങളുടെ കോളജ് തുടങ്ങി എല്ലായിടവും, എല്ലാവരും, ഏതു പ്രായത്തിലുള്ളവരാണെങ്കിലും പുരുഷനാ ണെങ്കിലും സ്‌ത്രീയാണെങ്കിലും യോഗയുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തണം. ശരീരത്തിന്റെ പരിപൂര്‍ണ്ണ വികസനത്തിന്, മാനസിക വികസനത്തിന്, മാനസികമായ സന്തുലനത്തിന് യോഗ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് ഇന്നിപ്പോള്‍ ഇന്ത്യയിലോ ലോകത്തെവിടെയുമോ വിശേഷിച്ച് പറയേണ്ട കാര്യമില്ല. എന്റെ ആനിമേറ്റഡ് വീഡിയോ വളരെ പ്രചാരത്തിലായിരിക്കുന്നത് നിങ്ങളും കണ്ടുകാണും. അവര്‍ വളരെ സൂക്ഷ്‌മമായി ഒരു ടീച്ചര്‍ കാണിച്ചു തരേണ്ട കാര്യമാകെയും ആനിമേഷനിലൂടെ കാട്ടിയിരിക്കുന്നു. നിങ്ങള്‍ക്കും അതുകൊണ്ടുള്ള പ്രയോജനം ലഭിക്കും.
എന്റെ യുവസുഹൃത്തുക്കളേ.. നിങ്ങളിപ്പോള്‍ പരീക്ഷ, പരീക്ഷ എന്ന വേവലാതിയില്‍ നിന്ന് രക്ഷപ്പെട്ട് അവധിക്കാലത്ത് എന്തു ചെയ്യണം എന്ന ആലോചനയിലായിരിക്കും. അവധിക്കാലം എങ്ങനെ ആഘോഷിക്കണം, എവിടെ പോകണം എന്നൊക്കെ ആലോചി ക്കയായിരിക്കും. നിങ്ങളെ ഒരു പുതിയ ജോലിക്കായി ക്ഷണിച്ചു കൊണ്ട് ഞാന്‍ ചിലതു പറയാനാഗ്രഹിക്കുന്നു. വളരെയധികം യുവാക്കള്‍ ഈയിടെ എന്തെങ്കിലും പുതിയതായി പഠിക്കാന്‍ തങ്ങളുടെ സമയം ചിലവാക്കുന്നു. സമ്മര്‍ ഇന്റേണ്‍ഷിപ്പിന്റെ പ്രാധാന്യം വര്‍ധിച്ചു വരുകയാണ്. യുവാക്കളും അത് അന്വേഷിക്കുന്നു. അല്ലെങ്കിലും ഇന്റേണ്‍ഷിപ്പ് അതിന്റെതായ രീതിയില്‍ ഒരു പുതിയ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. നാലു ചുവരുകള്‍ക്ക് പുറത്ത്, കടലാസിലും പേനയിലും കമ്പ്യൂട്ടറിലും നിന്നു രക്ഷപ്പെട്ട് ജീവിതം ഒരു പുതിയ രീതിയില്‍ ജീവിക്കുന്നതിന്റെ അനുഭവം നേടാനുള്ള അവസരമാണു ലഭിക്കുന്നത്.
എന്റെ യുവസുഹൃത്തുക്കളേ, ഒരു വിശേഷപ്പെട്ട ഇന്റേണ്‍ഷിപ്പിന് ഞാന്‍ നിങ്ങളെ ക്ഷണിക്കയാണ്. ഭാരത സര്‍ക്കാരിന്റെ മൂന്നു മന്ത്രാലയങ്ങള്‍ സ്‌പോര്‍ട്‌സ്, മാനവവിഭവശേഷി വികസനമന്ത്രാലയം, കുടിവെള്ള മന്ത്രാലയം എന്നിവ ഒരുമിച്ച് ഒരു സ്വച്ഛ്�ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ് 2018 ആരംഭിച്ചിട്ടുണ്ട്. കോളജിലെ വിദ്യാര്‍ഥിനീവിദ്യാര്‍ഥികള്‍, എന്‍സിസിയിലെ യുവാക്കള്‍, എന്‍എസ്‌എസ്, നെഹ്‌റു യുവ കേന്ദ്ര വളന്റിയര്‍മാര്‍ എന്നിവര്‍ രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നെങ്കില്‍, സമൂഹത്തിനും രാജ്യത്തിനും വേണ്ടി എന്തെങ്കിലും പഠിക്കാനാ ഗ്രഹിക്കുന്നെങ്കില്‍, സമൂഹത്തിന്റെ മാറ്റത്തിന് അതുമായി ചേരാനാഗ്രഹിക്കുന്നെങ്കില്‍,
അതിന് കാരണക്കാരാകാനാഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്കി തില്‍ ചേരാം. ഒരു പോസിറ്റീവ് ഊര്‍ജ്ജവുമായി സമൂഹത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കുള്ള അവസരമാണിത്. ഇതിലൂടെ ശുചിത്വത്തിന് പിന്തുണയും ബലവും ലഭിക്കും. ഒക്‌ടോബര്‍ 2 ന് മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍, അതിനു മുമ്പായി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചു എന്ന സന്തോഷം ലഭിക്കും. ഇതില്‍ പങ്കുചേരുന്ന മികച്ച അംഗങ്ങള്‍, കോളജില്‍ നല്ല കാര്യം ചെയ്‌തവര്‍, യൂണിവേഴ്‌സിറ്റിയില്‍ നല്ലകാര്യം ചെയ്‌തവര്‍ എന്നിവര്‍ക്കെല്ലാം ദേശീയ തലത്തില്‍ പുരസ്‌കാരങ്ങള്‍ നല്‌കും. ഈ ഇന്റേണ്‍ഷിപ് വിജയപ്രദമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓരോരുത്തര്‍ക്കും സ്വച്ഛഭാരത് മിഷന്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‌കുന്നതാണ്. ഇത്രമാത്രമല്ല, വളരെ നന്നായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുജിസി രണ്ട് ക്രെഡിറ്റ് പോയിന്റുകള്‍ നല്‌കും. വിദ്യാര്‍ഥികളേയും വിദ്യാര്‍ഥിനികളെയും യുവാക്കളെയും ഒരിക്കല്‍ കൂടി ഇന്റേണ്‍ഷിപ്പിനായി ക്ഷണിക്കുകയാണ്. ഇതിന്റെ പ്രയോജനം നേടൂ. മൈ ജിഒവി യില്‍ പോയി സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സ്വച്ഛതയ്‌ക്കു വേണ്ടിയുള്ള ഈ മുന്നേറ്റത്തില്‍ നമ്മുടെ യുവാക്കള്‍ മുന്നോട്ടു വരുമെന്ന് ഞാന്‍ ആശിക്കുന്നു. നിങ്ങളുടെ ഇക്കാര്യത്തിലുള്ള ശ്രമങ്ങളെക്കുറിച്ചറിയാന്‍ എനിക്ക് ആകാംക്ഷയുണ്ട്. നിങ്ങളറിയുന്ന കാര്യങ്ങള്‍ അറിയിക്കു, സംഭവങ്ങളെക്കുറിച്ചറിയിക്കൂ, ഫോട്ടോ അയയ്‌ക്കൂ, വീഡിയോ അയയ്‌ക്കൂ. വരൂ. ഒരു പുതിയ അനുഭവ ത്തിനായി ഈ അവധിക്കാലം പ്രയോജനപ്പെടുത്തൂ.
പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ സൗകര്യം കിട്ടുമ്പോഴെല്ലാം ദൂരദര്‍ശനിലെ ഗുഡ് ന്യൂസ് ഇന്ത്യ എന്ന പരിപാടി കാണാറുണ്ട്. അത് എല്ലാവരും കാണണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കാനാഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തെ ഏതെല്ലാം മൂലകളില്‍ എത്രയെത്ര ആളുകള്‍ എങ്ങനെയെല്ലാമുള്ള നല്ല നല്ല കാര്യങ്ങളാണ് ചെയ്യുന്നതെന്ന്, എന്തെല്ലാം നല്ല കാര്യങ്ങളാണ് നടക്കുന്നതെന്ന് നമുക്ക് കാണാനാകും.
ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിസ്വാര്‍ഥരായി ഒത്തുചേര്‍ന്നിരിക്കുന്ന യുവാക്കളുടെ കഥ ഞാന്‍ കഴിഞ്ഞ ദിവസം അതില്‍ കണ്ടു. ഈ യുവാക്കളുടെ കൂട്ടുകെട്ട് ദല്ലിയിലെ തെരുവു കുട്ടികളുടെയും കുടിലുകളില്‍ കഴിയുന്ന കുട്ടികളുടെയും വിദ്യാഭ്യാസത്തിന് ഒരു വലിയ പരിപാടി ആരംഭിച്ചിരിക്കയാണ്. പാതയോരത്ത് ഭിക്ഷയാചിക്കുന്ന അല്ലെങ്കില്‍ ചെറിയ ചെറിയ ജോലി ചെയ്‌തു നടക്കുന്ന കുട്ടികളുടെ അവസ്ഥ അവരെ പിടിച്ചുലച്ചു. ഇത് മൂലം അവര്‍ ഈ ക്രിയാത്മകമായ പ്രവര്‍ത്തിക്കായി ഇറങ്ങിത്തിരിച്ചു. അതാണ് തുടക്കം. ദില്ലിയിലെ ഗീതാ കോളനിയുടെ അടുത്തുള്ള കുടിലുകളിലെ 15 കുട്ടികളുമായി ആരംഭിച്ച ഈ പരിപാടി ഇന്ന് തലസ്ഥാനത്തെ 12 ഇടങ്ങളിലായി രണ്ടായിരം കുട്ടികളെ ഒന്നിപ്പിച്ചിരിക്കുന്നു. ഈ പരിപാടിയുമായി ബന്ധപ്പെട്ട യുവാക്കള്‍, അധ്യാപകര്‍ എന്നിവര്‍ തങ്ങളുടെ തിരക്കേറിയ ജീവിതത്തില്‍ നിന്ന് രണ്ടു മണിക്കൂര്‍ മാറ്റി വച്ച് സാമൂഹിക മാറ്റത്തിനായി ഈ �ഭഗീരഥ പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്.
സഹോദരീ സഹോദരന്മാരേ, ഇതേപോലെ തന്നെ ഉത്തരാഖ ണ്ഡിലെ പര്‍വ്വതപ്രദേശത്തെ ചില കര്‍ഷകര്‍ രാജ്യമെങ്ങുമുള്ള കര്‍ഷകര്‍ക്ക് പ്രേരണാ സ്രോതസ്സായിരിക്കയാണ്. അവര്‍ ഒത്തൊരുമിച്ച പ്രയത്‌നത്തിലൂടെ തങ്ങളുടേതു മാത്രമല്ല ആ പ്രദേശത്തിന്റെതന്നെ വിധി മാറ്റിമറിച്ചു. ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ പ്രധാനമായും റാഗി, ചൗലായി(amaranth), ചോളം അല്ലെങ്കില്‍ ബാര്‍ലിയാണു കൃഷി ചെയ്യുന്നത്. പര്‍വ്വതപ്രദേശമായതുകൊണ്ട് കര്‍ഷകര്‍ക്ക് ഇവയ്‌ക്ക് അര്‍ഹിക്കുന്ന വില കിട്ടിയിരുന്നില്ല. എന്നാല്‍ കപ്‌കോട് ഗ്രാമത്തിലെ കര്‍ഷകര്‍ ഈ വിളവുകളെ നേരെ വിപണിയില്‍ വിറ്റ് നഷ്ടം സഹിക്കുന്നതിനു പകരം അവയെ മൂല്യവര്‍ധിത ഉത്‌പന്നങ്ങളാക്കി. അവര്‍ എന്തു ചെയ്‌തു? അവര്‍ ഈ വിളവുകളുപയോഗിച്ച് ബിസ്‌കറ്റ് ഉണ്ടാക്കാനാരംഭിച്ചു, എന്നിട്ട് അത് വില്‌ക്കാന്‍ തുടങ്ങി. ഇരുമ്പിന്റെ സാന്നിദ്ധ്യം (അയണ്‍) കൂടുതലുള്ള ഈ ബിസ്‌കറ്റ് ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്നതാണ്.
ഈ കര്‍ഷകര്‍ മുനാര്‍ ഗ്രാമത്തില്‍ ഒരു സഹകരണസംഘം ഉണ്ടാക്കിയിട്ട്, അവിടെ ബിസ്‌കറ്റുണ്ടാക്കുന്ന ഫാക്ടറി ആരംഭിച്ചു. കര്‍ഷകരുടെ ധൈര്യം കണ്ട് �ഭരണകൂടവും അതിനെ ദേശീയ ഉപജീവനമിഷനുമായി ബന്ധിപ്പിച്ചു. ഈ ബിസ്‌കറ്റ് ഇപ്പോള്‍ ബാഗേശ്വര്‍ ജില്ലയില്‍ മാത്രമല്ല ഉദ്ദേശം 50 അംഗനവാടി കേന്ദ്രങ്ങളില്‍, അല്‍മോറാ, കൈസാനി വരെ എത്തിക്കുന്നു. കര്‍ഷകരുടെ അധ്വാനം കൊണ്ട് ആ സംഘത്തിന്റെ വാര്‍ഷിക വിറ്റുവരവ് 10/15 ലക്ഷം രൂപ വരെ എത്തിയെന്നു മാത്രമല്ല, 900 ലധികം കുടുംബങ്ങള്‍ക്ക് തൊഴിലവസരം കിട്ടുന്നതുകൊണ്ട് ജില്ലയില്‍ നിന്ന് ആളുകളുടെ തൊഴില്‍ തേടി പുറത്തേക്കുള്ള പോക്കും കുറഞ്ഞിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, �ഭാവിയില്‍ ലോകത്ത് വെള്ളത്തിന്റെ പേരില്‍ യുദ്ധംതന്നെ ഉണ്ടാകുമെന്ന് നാം കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാവരും ഇതു പറയുന്നുവെങ്കിലും നമുക്കെന്താണ് ഉത്തരവാദിത്തമെന്നു ചിന്തിക്കുന്നില്ല. ജലസംരക്ഷണമെന്നത് സാമൂഹിക ഉത്തരവാദിത്തമായിരിക്കണമെന്ന് നമുക്കു തോന്നുന്നില്ലേ? എല്ലാവരുടെയും ഉത്തരവാദിത്തമാകണം. ഓരോ മഴത്തുള്ളിയും നാമെങ്ങനെ സംരക്ഷിക്കണം എന്നു ചിന്തിക്കണം. �ഭാരതീയരുടെ മനസ്സില്‍ ജലസംരക്ഷണം ഒരു പുതിയ വിഷയമല്ലെന്ന് നമുക്കറിയാം. പുസ്‌തകത്തിലെ വിഷയവുമല്ല, �ഭാഷയുടെ വിഷയവുമല്ല. നൂറ്റാണ്ടുകളായി നമ്മുടെ പൂര്‍വ്വികര്‍ ഇത് ജീവിച്ചു കാട്ടിയിട്ടുള്ളതാണ്. ഓരോരോ തുള്ളി ജലത്തിന്റെയും മാഹാത്മ്യത്തിന് അവര്‍ മുന്‍ഗണന നല്‌കി. ഓരോ തുള്ളി വെള്ളവും എങ്ങനെ സൂക്ഷിച്ചുവയ്‌ക്കാമെന്നതിന് അവര്‍ പുതിയ പുതിയ ഉപായങ്ങള്‍ അന്വേഷിച്ചു. നിങ്ങളില്‍ തമിഴ്‌നാട്ടില്‍ പോകാന്‍ അവസരം ലഭിച്ചിട്ടുള്ളവര്‍ കണ്ടിട്ടുണ്ടാകും, തമിഴ് നാട്ടില്‍ ചില ക്ഷേത്രങ്ങളില്‍ ജലസേചന സൗകര്യം, ജലസംരക്ഷണ സൗകര്യം, വരള്‍ച്ചയില്‍ നിന്നു രക്ഷപ്പെടാനുള്ള ഉപായങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വലിയ വലിയ ശിലാലിഖിതങ്ങള്‍ ഉണ്ട്. മനാര്‍ കോവില്‍, ചിരാന്‍മഹാദേവി, കോവില്‍പട്ടി, പുതുക്കോട്ടൈ തുടങ്ങിയ ഇടങ്ങളില്‍ വലിയ വലിയ ശിലാലിഖിതങ്ങളുണ്ട്. ഇന്നും പല കുളങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങ ളെന്നപോലെയാണ്. എന്നാല്‍ ജലംസംഭരണത്തിനുള്ള ഈ വലിയ വലിയ സംരഭങ്ങള്‍ നമ്മുടെ പൂര്‍വ്വികരുടെ പരിശ്രമങ്ങളുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണെന്നതു മറക്കരുത്.
ഗുജറാത്തിലെ അഡാലജ്, പാടന്‍ എന്നിവിടങ്ങളിലെ റാണീ കീ ബാവഡി എന്നറിയപ്പെടുന്ന കുളങ്ങള്‍ യുനസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളാണ്. ഇവയുടെ ഉത്‌കൃഷ്ടത കാണേ ണ്ടതുതന്നെയാണ്. ഈ കുളങ്ങള്‍ ഒരു തരത്തില്‍ ജലക്ഷേത്രങ്ങള്‍ തന്നെയാണ്. നിങ്ങള്‍ രാജസ്ഥാനില്‍ പോയാല്‍ ജോധ്‌പുരിലെ ചാന്ദബാവഡി എന്നയിടത്ത് തീര്‍ച്ചയായും പോകണം. ഇത് �ഭാരതത്തിലെ ഏറ്റവും വലുതും സുന്ദരവുമായ ബാവഡി (കുളം)കളിലൊന്നാണ്. അത് ജലക്ഷാമമുള്ള പ്രദേശത്താണുള്ളത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ സമയങ്ങള്‍ മഴവെള്ളം സംഭരിക്കാനുള്ള നല്ല സമയമാണ്.. നാം മുന്‍കൂട്ടി എത്ര തയ്യാറെടുപ്പു നടത്തുന്നോ അതനുസരിച്ച് പ്രയോജനവും ലഭിക്കും. എം.എന്‍.ആര്‍.ഇ.ജി.എ യുടെ (MNREGA) ബജറ്റും ഈ ജലസംരക്ഷണത്തിന് പ്രയോജനപ്പെടും.
കഴിഞ്ഞ മുന്നു വര്‍ഷങ്ങളില്‍ ജലസംരക്ഷണം, ജലമാനേജ്‌മെന്റ് കാര്യങ്ങളില്‍ എല്ലാവരും തങ്ങളുടേതായ രീതിയില്‍ ചില കാര്യങ്ങളൊക്കെ ചെയ്‌തിട്ടുണ്ട്. എല്ലാ വര്‍ഷവും എം.എന്‍.ആര്‍. ഇ.ജി.എയുടെ ബജറ്റില്‍ നിന്നുള്ളതു കൂടാതെ ജലസംരക്ഷണത്തിനും ജല മാനേജ്‌മെന്റിനുമായി ശരാശരി മുപ്പത്തിരണ്ടായിരം കോടി രൂപ ചിലവാക്കിയിട്ടുണ്ട്. 2017/18 ലെ കാര്യം പറഞ്ഞാല്‍ 64000 കോടി രൂപാ ആകെ ചിലവിന്റെ 55 ശതമാനം, അതായത് ഏകദേശം മുപ്പത്തി അയ്യായിരം കോടി രൂപാ ജലസംരക്ഷണം പോലുള്ള കാര്യത്തിനായി ചിലവാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി ഇങ്ങനെയുള്ള ജലസംരക്ഷണവും ജലമാനേജ്‌മെന്റും വഴി ഏകദേശം 150 ലക്ഷം ഹെക്ടര്‍ ഭൂമിക്ക് കൂടുതലായി നേട്ടമുണ്ടാക്കിയിട്ടുണ്ട്. ജലസംരക്ഷണത്തിനു ജലമാനേജ്‌മെന്റിനുമായി കേന്ദ്ര ഗവണ്‍ മെന്റില്‍നിന്ന് എം.എന്‍. ആര്‍.ഇ.ജി.എയില്‍ ലഭിക്കുന്ന ധനം ചിലര്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കുട്ടമ്പേരൂര്‍ എന്ന നദിയില്‍, ഏഴായിരം എം.എന്‍.ആര്‍.ഇ.ജി.എ തൊഴിലാളികള്‍ 70 ദിവസത്തെ കഠിനാധ്വാനത്തിലൂടെ ആ നദിയെ പുനരുജ്ജീവിപ്പിച്ചു. ഗംഗയും യമുനയും ജലംനിറഞ്ഞ നദിയാ ണെങ്കിലും ഉത്തര�ഭാരതത്തിലെ ഫത്തേഹ്‌പൂര്‍ ജില്ലയിലെ സസുര്‍, ഖദേരി എന്നീ പേരുകളിലുള്ള രണ്ടു നദികള്‍ വരണ്ടുപോയി. ജില്ലാ ഭരണകൂടം എം.എന്‍.ആര്‍.ഇ.ജി.എയുടെ കീഴില്‍ �ഭൂപരിപാലനത്തിനും ജലസംരക്ഷണത്തിനുമായി വലിയ ഉത്തരവാദിത്തം ഏറ്റെടുത്തു. ഏകദേശം 40/45 ഗ്രാമങ്ങളിലെ ആളുകളുടെ സഹായത്തോടെ വരണ്ടു പോയിരുന്ന സസുര്‍, ഖദേരി നദികളെ പുനരുജ്ജീവിപ്പിച്ചു. മൃഗങ്ങളാണെങ്കിലും പക്ഷികളാണെങ്കിലും കര്‍ഷകരാണെങ്കിലും കൃഷിയിടമാണെങ്കിലും ഗ്രാമമാണെങ്കിലും അവയെയെല്ലാം സംബന്ധിച്ചിടത്തോളം എത്ര അനുഗ്രഹീതമാണ് ഈ വിജയം! ഒരിക്കല്‍കൂടി ഏപ്രില്‍, മെയ്, ജൂണ്‍, ജൂലായ് മാസങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.. ജലാശയങ്ങളുണ്ടാക്കാനും ജലസംരക്ഷണത്തിനും നമുക്കും ചില ഉത്തരവാദിത്തങ്ങളേറ്റെടുക്കാം, നമുക്കു ചില പദ്ധതികളുണ്ടാക്കാം, നമുക്കും എന്തെങ്കിലും ചെയ്‌തുകാട്ടാം.
പ്രിയപ്പെട്ട ജനങ്ങളേ, മന്‍കീ ബാത്തിന്റെ സമയമാകു മ്പോഴേക്കും എനിക്കു നാലുപാടുനിന്നും സന്ദേശങ്ങള്‍ വരുന്നു, കത്തുകള്‍ വരുന്നു, ഫോണ്‍ വരുന്നു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 ഫര്‍ഗാന ജില്ലയിലെ ദേവിതോല എന്ന ഗ്രാമത്തിലെ ആയന്‍കുമാര്‍ ബാനര്‍ജി മൈജിഒവി ല്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു നാം എല്ലാ വര്‍ഷവും രവീന്ദ്രജയന്തി ആഘോഷിക്കുന്നു, എന്നാല്‍ പലര്‍ക്കും സമാധാനത്തോടെ, ഭംഗിയോടെ, സമഗ്രതയോടെ ജീവിക്കണമെന്ന ജീവിതദര്‍ശനത്തെക്കുറിച്ച് അറിയുകയേയില്ല. ദയവായി ആളുകള്‍ ഇതേക്കുറിച്ച് അറിയുന്നതിന് മന്‍കീ ബാത് പരിപാടിയില്‍ ഈ വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യണം.�
മന്‍ കീ ബാത് കേള്‍ക്കുന്ന എല്ലാ സുഹൃത്തുക്കളെയും ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചതിന് ഞാന്‍ നന്ദി പറയുന്നു. ഗുരുദേവ് ടാഗോര്‍ അറിവും വിവേകവുമുള്ള സമ്പൂര്‍ണ്ണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ തൂലിക എല്ലാവരിലും മായാത്ത മുദ്രയാണു പതിപ്പിച്ചത്. രവീന്ദ്രനാഥ് പ്രതിഭാശാലിയായ വ്യക്തിത്വമായിരുന്നു, ബഹുമുഖവ്യക്തിത്വമായിരുന്നു.. എന്നാല്‍ അദ്ദേഹത്തിന്റെയുള്ളില്‍ ഒരു അധ്യാപകനുണ്ടായിരുന്നുവെന്ന് നമുക്ക് അനുഭവിച്ചറിയാനാകും. അദ്ദേഹം ഗീതാഞ്‌ജലിയില്‍ എഴുതിയിട്ടുണ്ട്, He, who has the knowledge has the responsibiltiy to impart it to the students.� അറിവുള്ളവര്‍ക്ക് ആ അറിവ് ജിജ്ഞാസുക്കള്‍ക്ക് വിതരണം ചെയ്‌തു നല്‍കാനുള്ള ഉത്തരവാദിത്തമുണ്ട്.
എനിക്കു ബംഗാളി �ഭാഷ അറിയില്ല. പക്ഷേ, കുട്ടിക്കാലത്ത് എനിക്ക് നേരത്തേ ഉണരുന്ന ശീലമുണ്ടായിരുന്നു. കുട്ടികാലം മുതല്‍ക്കേ� പൂര്‍വ്വ ഹിന്ദുസ്ഥാനില്‍ റേഡിയോ നേരത്തേ തുടങ്ങും. പശ്ചിമഹിന്ദുസ്ഥാനില്‍ വൈകിയാണു തുടങ്ങുക. അതുകൊണ്ട് എന്റെ ഓര്‍മ്മ രാവിലെ 5.30 ന് രവീന്ദ്രസംഗീതം ആരംഭിച്ചിരുന്നുവെന്നാണ്� റേഡിയോയില്‍..എനിക്കതു കേള്‍ക്കുന്ന ശീലമുണ്ടായിരുന്നു. �ഭാഷ അറിയില്ലെങ്കിലും രാവിലെതന്നെ എഴുന്നേറ്റ് റേഡിയോയില്‍ രവീന്ദ്രസംഗീതം കേള്‍ക്കുന്നത് എന്റെ ശീലമായി മാറി� ആനന്ദലോകേ� ആഗുനേര്‍�. പോരോശമോനീ� തുടങ്ങിയ കവിതകള്‍ കേള്‍ക്കാന്‍ അവസരം കിട്ടിയിരുന്നപ്പോള്‍ മനസ്സിനുതന്നെ ഒരു വലിയ ശക്തിയാണു ലഭിച്ചിരുന്നത്. നിങ്ങളെയും രവീന്ദ്രസംഗീതം, അദ്ദേഹത്തിന്റെ കവിതകള്‍ വളരെ സ്വാധീനിച്ചിട്ടുണ്ടാകാം. രവീന്ദ്രനാഥ ടാഗോറിന് ഈ അവസരത്തില്‍ ഞാന്‍ ആദരവോടെ പ്രണാമമേകുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വിശുദ്ധ റംസാന്‍ മാസം ആരംഭിക്കുകയായി. ലോകമെങ്ങും റംസാന്‍മാസം തികഞ്ഞ ആദരവോടും ബഹുമാനത്തോടും ആഘോഷിക്കപ്പെടുന്നു. ഉപവാസത്തിന്റെ സാമൂഹിക വശം മനുഷ്യന്‍ സ്വയം വിശന്നിരി ക്കുമ്പോള്‍ അവന് മറ്റുള്ളവരുടെ വിശപ്പിനെ അറിയാനാകുന്നു എന്നതാണ്. സ്വയം ദാഹിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരുടെ ദാഹം അറിയാനാകുന്നു. പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ച അദ്ദേഹത്തിന്റെ സന്ദേശവും ഓര്‍മ്മിക്കാനുള്ള അവസരമാണിത്. അദ്ദേഹത്തിന്റെ ജീവിതം പോലെ സാഹോദര്യത്തോടെയും ജീവിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഒരിക്കല്‍ ഒരാള്‍ പ്രവാചകനോടു ചോദിച്ചു, ഇസ്ലാമില്‍ ഏതു കാര്യമാണ് ഏറ്റവും നല്ലത് എന്ന്. പ്രവാചകന്‍ മറുപടി പറഞ്ഞു, �ഏതെങ്കിലും ദരിദ്രനോ വിശക്കുന്ന വനോ �ഭക്ഷണം കൊടുക്കുകയും എല്ലാവരുമായി, നിങ്ങള്‍ അറിയുന്നവരാണെങ്കിലും അല്ലെങ്കിലും സന്മനോ�ഭാവത്തോടെ പെരുമാറുകയും ചെയ്യുക.� പ്രവാചകന്‍ മുഹമ്മദ് അറിവിലും കാരുണ്യത്തിലും വിശ്വാസമര്‍പ്പിച്ചിരുന്നു. ആദ്ദേഹത്തിന് ഒരു കാര്യ ത്തിലും അഹങ്കാരമുണ്ടായിരുന്നില്ല. അഹങ്കാരമാണ് ജ്ഞാനത്തെ പരാജയപ്പെടുത്തുന്നതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. പ്രവാചകന്‍ മുഹമ്മദ് കരുതിയിരുന്നത് നിങ്ങളുടെ പക്കല്‍ നിങ്ങളുടെ ആവശ്യത്തിലധികമായി എന്തുണ്ടെങ്കിലും അത് ആവശ്യമുള്ള ആര്‍ക്കെങ്കിലും നല്‌കണം എന്നാണ്. അതുകൊണ്ടുതന്നെയാണ് റംസാനില്‍ ദാനത്തിന് വളരെ പ്രാധാന്യമുള്ളത്. ആളുകള്‍ ഈ പുണ്യമാസത്തില്‍ അര്‍ഹിക്കുന്നവര്‍ക്ക് ദാനമേകുന്നു. പ്രവാചകന്‍ മുഹമ്മദിന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തി പവിത്രമായ ആത്മാവുകൊണ്ടാണ് ധനവാനാകുന്നത് അല്ലാതെ ധനവും സമ്പത്തും കൊണ്ടല്ല. റംസാന്റെ പുണ്യമാസത്തില്‍ ഞാന്‍ എല്ലാ ജനങ്ങള്‍ക്കും ശുഭാശംസകള്‍ നേരുന്നു. ഈ അവസരം ആളുകള്‍ ശാന്തിയോടും സന്മനസ്സോടും ജീവിക്കണമെന്ന അദ്ദേഹത്തിന്റെ സന്ദേശം അനുസരിച്ചു ജീവിക്കാന്‍ പ്രേരണയേകുമെന്ന് ഞാനാശിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ബുദ്ധപൂര്‍ണ്ണിമ എല്ലാ �ഭാരതീയര്‍ക്കും വിശേഷദിവസമാണ്. �ഭാരതം കരുണ, സേവനം, ത്യാഗം എന്നിവയുടെ ശക്തി കാട്ടിത്തന്നെ മഹാമാനവനായ �ഗവാന്‍ ബുദ്ധന്റെ �ഭൂമിയാണെന്നതില്‍ നമുക്ക് അഭിമാനിക്കാനാകണം. അദ്ദേഹം ലോകമെങ്ങും ലക്ഷക്കണക്കിന് ആളുകള്‍ക്ക് വഴികാട്ടിയായി. ഈ ബുദ്ധ പൂര്‍ണ്ണിമ �ഭഗവാന്‍ ബുദ്ധനെ സ്‌മരിച്ചുകൊണ്ട്, അദ്ദേഹം കാട്ടിയ പാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കാനുള്ള, ദൃഢനിശ്ചയമെടുക്കാനും അതനുസരിച്ചു ജീവിക്കാനുമള്ള നമ്മുടെ ഉത്തരവാദിത്വത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. �ഭഗവാന്‍ ബുദ്ധന്‍ സമത്വം, ശാന്തി, സന്മനോഭാവം, സാഹോദര്യം എന്നിവയുടെ പ്രേരണാശക്തിയാണ്. ഇന്ന് ലോകമെങ്ങും ഏറ്റവുമധികം ആവശ്യമുള്ള മാനുഷിക മൂല്യമാണിത്. ബാബാ സാഹബ് അംബേഡ്‌കറുടെ സാമൂഹികക ദര്‍ശനത്തില്‍ ബുദ്ധന്റെ പ്രേരണ വളരെയധികമാണ്. ബാബാസാഹബ് തറപ്പിച്ചു പറയുന്നു എന്റെ സാമൂഹിക ദര്‍ശനം മൂന്നു വാക്കുകളില്‍ പ്രതിഷ്‌ഠിക്കപ്പെട്ടതെന്നു പറയാം സ്വാതന്ത്ര്യം, സമത്വം , സാഹോദര്യം. എന്റെ ദര്‍ശനത്തിന്റെ വേരുകള്‍ മതത്തിലാണ്, രാജനൈതികശാസ്‌ത്രത്തിലല്ല. ഞാനവ എന്റെ ഗുരുവായ ബുദ്ധനില്‍ നിന്ന് സ്വാംശീകരിച്ചിട്ടുള്ളതാണ്.�
ദളിതനാണെങ്കിലും കഷ്ടപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന, നിഷേധിക്കപ്പെടുന്ന, പാര്‍ശ്വവത്‌കരിക്കപ്പെടുന്ന കോടിക്കണ ക്കിനാളുകളെ ബാബാസാഹബ് �ഭരണഘടനയിലൂടെ ശക്തരാക്കി. കാരുണ്യത്തിന്റെ ഇതിനേക്കാള്‍ വലിയ ഉദാഹരണമില്ല. ആളുകളുടെ വേദനയിലുള്ള ഈ കാരുണ്യം �ഭഗവാന്‍ ബുദ്ധന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നായിരുന്നു. ബുദ്ധഭിക്ഷുക്കള്‍ അനേകം രാജ്യങ്ങളില്‍ യാത്ര ചെയ്‌തിരുന്നു. അവര്‍ തങ്ങളോടൊപ്പം �ഭഗവാന്‍ ബുദ്ധന്റെ സമ്പന്നമായ ചിന്താഗതികളുമായിട്ടാണ് പോയിരുന്നത്� എന്നും അങ്ങനെയാണു നടന്നുപോന്നത്� ഏഷ്യയിലെവിടെയും �ഭഗവാന്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ പാരമ്പര്യമായി ലഭ്യമായിട്ടുണ്ട്. ചൈന, ജപ്പാന്‍, കൊറിയ, തായ്‌ലാന്‍ഡ്, കമ്പോഡിയാ, മ്യാന്മാര്‍ തുടങ്ങിയ അനേകം ഏഷ്യന്‍ രാജ്യങ്ങള്‍ ബുദ്ധന്റെ ഈ പരമ്പര്യവുമായി, ഈ ഉപദേശങ്ങളുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ടാണ് ബുദ്ധിസ്റ്റ് ടൂറിസത്തിന് സാങ്കേതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്. അത് ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെയും �ഭാരതത്തിലെ ബൗദ്ധ സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്നു. പല ബുദ്ധ ക്ഷേത്രങ്ങളും പുനരുദ്ധരിക്കുന്നതില്‍ �ഭാരത സര്‍ക്കാര്‍ പങ്കാളിയാണെന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.
ഇതില്‍ മ്യാന്മാറിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൈഭവ പൂര്‍ണ്ണമായ ആനന്ദ ക്ഷേത്രവും ഉള്‍പ്പെടുന്നു. ഇന്ന് ലോകമെങ്ങും സംഘര്‍ഷത്തിന്റെയും മാനുഷിക വേദനയുടെയും ദൃശ്യങ്ങളാണുള്ളത്. �ഭഗവാന്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ വെറുപ്പിനെ ദയകൊണ്ട് ഇല്ലാതെയാക്കാനുള്ള വഴികാട്ടുന്നു. �ഭഗവാന്‍ ബുദ്ധനോട് ആദരവുള്ള, കാരുണ്യത്തിന്റെ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്ന ലോകമെങ്ങുമുള്ള എല്ലാവര്‍ക്കും ഞാന്‍ ബുദ്ധപൂര്‍ണ്ണിമയുടെ മംഗളാശംസകള്‍ നേരുന്നു. ഈ ലോകത്തിനുമുഴുവനും വേണ്ടി, അദ്ദേഹത്തിന്റെ ഉപദേശങ്ങളെ അടിസ്ഥാന പ്പെടുത്തിയുള്ള ഒരു ശാന്തിപൂര്‍ണമായ, കാരുണ്യം നിറഞ്ഞ ലോകനിര്‍മ്മിതിക്കായി എന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ �ഭഗവാന്‍ ബുദ്ധന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു. ഇന്ന് നാമെല്ലാം �ഭഗവാന്‍ ബുദ്ധനെ ഓര്‍മ്മിക്കുന്നു. നിങ്ങള്‍ ചിരിക്കുന്ന ബുദ്ധ പ്രതിമകളെക്കുറിച്ചു കേട്ടിട്ടുണ്ടാകും. ചിരി ക്കുന്ന ബുദ്ധന്‍ �ഭാഗ്യം കൊണ്ടുവരുന്നു എന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ പുഞ്ചിരിക്കുന്ന ബുദ്ധന്‍ �ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തില്‍ ഒരു മഹത്തായ സംഭവവുമായി ബന്ധപ്പെട്ടതാണെന്ന് വളരെകുറച്ച് ആളുകള്‍ക്കേ അറിയൂ. പുഞ്ചിരിക്കുന്ന ബുദ്ധനും �ഭാരതത്തിന്റെ സൈനികശക്തിയുമായി എന്തുബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് 1998 മെയ് 11 ന് സായാഹ്നത്തില്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി രാഷ്ട്രത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ രാജ്യത്തെങ്ങും അഭിമാനവും ആവേശവും സന്തോഷവും നിറച്ചു. ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന �ഭാരത ജനതയ്‌ക്ക് പുതിയ ആത്മവിശ്വാസമുണ്ടായി. അത് ബുദ്ധ പൂര്‍ണ്ണിമയുടെ ദിനമായിരുന്നു. 1998 മെയ് 11 ഭാരതത്തിന്റെ പടിഞ്ഞാറേ അറ്റത്ത് രാജസ്ഥാനിലെ പോഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തി. ഇപ്പോള്‍ ഇരുപതു വര്‍ഷങ്ങ ളാവുകയാണ്. �ഭഗവാന്‍ ബുദ്ധന്റെ അനുഗ്രഹത്തോടെ ബുദ്ധ പൂര്‍ണ്ണിമയുടെ ദിനമാണ് അത് നടത്തിയത്. � ഭാരതത്തിന്റെ പരീക്ഷണം വിജയപ്രദമാവുകയും ശാസ്‌ത്രത്തിന്റെയും സാങ്കേതിവിദ്യയുടെയും കാര്യത്തില്‍ �ഭാരതം കഴിവു കാണിക്കുകയും ചെയ്‌തു. ആ ദിനം ഭാരതചരിത്രത്തില്‍ സൈനിക ശക്തിയുടെ പ്രദര്‍ശനമെന്ന നിലയില്‍ രേഖപ്പെടു ത്തപ്പെട്ടിട്ടുണ്ട്. അന്തരാത്മാവിന്റെ ശക്തി ശാന്തിക്ക് ആവശ്യമാണെന്ന് �ഭഗവാന്‍ ബുദ്ധന്‍ ലോകത്തിനു കാട്ടിക്കൊടുത്തു. അതുപോലെ നിങ്ങള്‍ ഒരു രാജ്യമെന്ന നിലയില്‍ ശക്തി പ്രാപിക്കുമ്പോള്‍ നിങ്ങള്‍ക്കേവരോടും ശാന്തിയോടെ കഴിയാനുമാകും. 1998 മെയ് മാസം ആണവപരീക്ഷണം നടത്തിയെന്നതുകൊണ്ടു മാത്രമല്ല രാജ്യത്തിന് പ്രധാനമായിരിക്കുന്നത്. അത് എങ്ങനെ നടത്തി എന്നതും വളരെ പ്രധാനുമാണ്. ഭാരതത്തിന്റെ �ഭൂമി മഹാന്മാരായ ശാസ്‌ത്രജ്ഞരുടെ �ഭൂമിയാണെന്നും ഒരു ശക്തമായ നേതൃത്വ ത്തോടെ �ഭാരതം എന്നും പുതിയ ലക്ഷ്യങ്ങളും ഉയരങ്ങളും കീഴക്ക ടക്കുമെന്നും ലോകത്തിനു മുഴുവന്‍ കാട്ടിക്കൊടുത്തു. അടല്‍ ബിഹാരി വാജ്‌പേയിജി ഒരു മന്ത്രം നല്‌കിയിരുന്നു, ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍ എന്ന്� നാം 1998 മെയ് 11 ലെ പരീക്ഷണത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ �ഭാരതത്തിന്റെ ശക്തിക്കായി അടല്‍ ജി നല്‌കിയ ജയ് വിജ്ഞാന്‍ എന്ന മന്ത്രം ഉള്‍ക്കൊണ്ടുകൊണ്ട് ആധുനിക �ഭാരതനിര്‍മ്മിതിക്കായി ശക്തി ശാലിയായ �ഭാരത നിര്‍മ്മിതിക്കായി തങ്ങളുടെ പങ്ക് നിര്‍വ്വഹി ക്കുമെന്ന് എല്ലാ യുവാക്കളും ദൃഢപ്രതിജ്ഞ ചെയ്യുക. സ്വന്തം കഴിവിനെ ഭാരതത്തിന്റെ കഴിവിന്റെ �ഭാഗമാക്കുക. ഏതൊരു യാത്രയാണോ അടല്‍ജി ആരംഭിച്ചത്, അത് മുന്നോട്ടു കൊണ്ടുപോകുന്നതിലെ ഒരു പുതിയ ആനന്ദം, ഒരു പുതിയ സന്തോഷം നമുക്ക് അനുഭവിക്കാനാകും.
പ്രിയപ്പെട്ട ജനങ്ങളേ, വീണ്ടും മന്‍ കീ ബാത്തില്‍ കാണാം, അപ്പോള്‍ കുടുതല്‍ കാര്യങ്ങള്‍ പറയാം.
വളരെ വളരെ നന്ദി
------------------------------------------
മനസ്സ് പറയുന്നത് മെയ് ലക്കം
നമസ്‌കാരം. മന്‍ കീ ബാത്തിലൂടെ നിങ്ങളേവരുമായി ഒരിക്കല്‍കൂടി സംവദിക്കാനുള്ള അവസരം ലഭ്യമായിരിക്കുന്നു. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും നാവികസേനയുടെ ആറ് മഹിളാ കാമാണ്ടര്‍മാരുടെ ഒരു സംഘം കഴിഞ്ഞ ഏതാനും മാസങ്ങളായി സമുദ്രത്തില്‍ യാത്ര ചെയ്യുകയായിരുന്നു. നാവികാ സാഗര്‍ പരിക്രമ അതെ, ഞാന്‍ അവ രെ ക്കുറിച്ചു ചിലതു പറയാനാഗ്രഹിക്കുന്നു.
ഭാരതത്തിന്റെ ഈ 6 പുത്രിമാര്‍, അവരുടെ ഈ സംഘം, ഇരുന്നൂറ്റിയമ്പതു ദിവസത്തിലധികം സമുദ്രത്തില്‍ ഐഎന്‍എസ്‌വി തരിണിയില്‍ ലോകം ചുറ്റിയിട്ട് മെയ് 21 ന് ഭാരതത്തില്‍ തിരിച്ചെ ത്തിയിരിക്കുന്നു. രാജ്യം മുഴുവന്‍ അവരെ ഉത്സാഹത്തോടെ സ്വാഗതം ചെയ്‌തു. അവര്‍ വിവിധ മഹാസമുദ്രങ്ങളും പല സമുദ്രങ്ങളും വഴി യാത്ര ചെയ്‌ത് ഏകദേശം ഇരുപത്തിരണ്ടായിരം നോട്ടിക്കല്‍ മൈലുകള്‍ താണ്ടി. ഇത് ലോകത്തില്‍ ആദ്യത്തെ സംഭവമാണ്. കഴിഞ്ഞ ബുധനാഴ്‌ച എനിക്ക് ഈ പുത്രിമാരെ കാണാനുള്ള, അവരുടെ യാത്രാനുഭവങ്ങള്‍ കേള്‍ക്കാനുള്ള അവസരം കിട്ടി. ഒരിക്കല്‍ കൂടി ആ പുത്രിമാരുടെ സാഹസത്തെ, നാവികസേനയുടെ കീര്‍ത്തി വര്‍ധിപ്പിക്കാന്‍, ഭാരതത്തിന്റെ മാനാഭിമാനങ്ങള്‍ വര്‍ധിപ്പിക്കാന്‍, വിശേഷിച്ചും ഭാരതപുത്രിമാര്‍ ഒട്ടും മോശക്കാരല്ലെന്ന് ലോകത്തെ അറിയിച്ചതിന് ഞാന്‍ വീണ്ടും വീണ്ടും അഭിനന്ദിക്കുന്നു.
സാഹസികത ആര്‍ക്കാണില്ലാത്തത്. നാം മനുഷ്യകുലത്തിന്റെ വികാസയാത്ര ശ്രദ്ധിച്ചാല്‍ ഏതെങ്കിലുമൊരു സാഹസത്തിന്റെ ഗര്‍ഭത്തില്‍ നിന്നാണ് പുരോഗതി പിറന്നിട്ടുള്ളതെന്നു കാണാം. വികസനം സാഹസത്തിന്റെ മടിയിലാണു പിറക്കുന്നത്. എന്തെ ങ്കിലുമൊക്കെ ചെയ്യാനുള്ള നിശ്ചയം, പൊതുപാതയില്‍ നിന്ന് വിട്ട് പ്രവര്‍ത്തിക്കാനുള്ള തീരുമാനം, അസാധാരണമായി എന്തെങ്കിലും ചെയ്യാനുള്ള ചിന്ത, എനിക്ക് എന്തും ചെയ്യാനാകും തുടങ്ങിയ ചിന്താഗതികള്‍ ഉള്ളവര്‍ കുറവായിരിക്കാമെങ്കിലും, യുഗങ്ങളായി, കോടാനുകോടി ആളുകള്‍ക്ക് അങ്ങനെയുള്ളവര്‍ പ്രേരണയാകുന്നു. കഴിഞ്ഞ ദിവസം എവറസ്റ്റ് പര്‍വ്വതത്തില്‍ കയറുന്നവരെക്കുറിച്ച് പുതിയ പുതിയ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടു� നൂറ്റാണ്ടുകളോളം എവറസ്റ്റ് മനുഷ്യരെ വെല്ലുവിളിച്ചുകൊണ്ടിരുന്നു, ധീരന്മാര്‍ ആ വെല്ലുവിളി സ്വീകരിച്ചും പോന്നു.
മെയ് 16 ന് മഹാരാഷ്ട്ര ചന്ദ്രപൂരിലുള്ള ഒരു ആശ്രമസ്‌കൂളിലെ 5 ആദിവാസി കുട്ടികള്‍, മനീഷാ ധ്രുവേ, പ്രമേശ് ആലേ, ഉമാകാന്ത മഡവി, കവിദാസ് കാത്‌മോഡേ, വികാസ് സോയാം എന്നിവര്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയിലേക്ക് കയറി. ആശ്രമസ്‌കൂളിലെ ഈ കുട്ടികള്‍ 2017 ആഗസ്റ്റ് ന് പരിശീലനം ആരംഭിച്ചു. വര്‍ധാ, ഹൈദരാബാദ്, ഡാര്‍ജിലിംഗ്, ലേ, ലഡാഖ് എന്നിവിടങ്ങളില്‍ ഇവര്‍ക്ക് പരിശീലനം ലഭിച്ചു. ഈ യുവാക്കളെ മാഷിന്‍ ശൗര്യയുടെ കീഴില്‍ തെരഞ്ഞെടുക്കപ്പെട്ടു. പേരിന് അനുരൂപമായി എവറസ്റ്റ് കീഴടക്കി അവര്‍ രാജ്യത്തിനാകെ അഭിമാനമേകി. ഞാന്‍ ചന്ദ്രപൂര്‍ സ്‌കൂളുമായി ബന്ധപ്പെട്ടവര്‍ക്ക്, ഈ ചെറിയ കുട്ടുകാര്‍ക്ക്, ഹൃദയപൂര്‍വ്വം ആനേകം ആശംസകള്‍ നേരുന്നു. ഈ അടുത്ത സമയത്താണ് 16 വയസ് പ്രായമുള്ള ശിവാംഗി പാഠക്, നേപ്പാളില്‍ നിന്ന് എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഭാരതീയ പെണ്‍കുട്ടിയായത്. ശിവാംഗി മോള്‍ക്കും അനേകം ആശംസകള്‍.
അജിത് ബജാജും അദ്ദേഹത്തിന്റെ മകള്‍ ദിയയും എവറസ്റ്റ് കയറുന്ന ആദ്യത്തെ അച്ഛനും മകളുമായി. യുവാക്കള്‍ മാത്രമേ എവറസ്റ്റ് കയറൂ എന്നില്ല. സംഗീതാ ബഹല്‍ മെയ് 19 ന് എവറസ്റ്റില്‍ കയറി. സഗീതാ ബഹലിന്റെ പ്രായം 50 ലധികമാണ്. എവറസ്റ്റില്‍ കയറുന്ന ചിലര്‍ കാട്ടിത്തന്നത് അവര്‍ക്ക് നൈപുണ്യം മാത്രമല്ല, അവര്‍ സംവേദനക്ഷമതയുള്ളവരും ആണെന്നാണ്. കഴിഞ്ഞ ദിവസം സ്വച്ഛ ഗംഗാ അഭിയാന്‍ പ്രകാരം ബിഎസ്‌എഫിന്റെ ഒരു സംഘം എവറസ്റ്റില്‍ കയറി എന്നു മാത്രമല്ല, ആ സംഘം എവറസ്റ്റിലെ സകലമാന മാലിന്യങ്ങളും താഴേക്കു കൊണ്ടുവരുകയും ചെയ്‌തു. ഇത് പ്രശംസനീയമായ കാര്യമാണ് അതോടൊപ്പം ഇത് ശുചിത്വത്തോടുള്ള, പരിസ്ഥിതിയോടുള്ള അവരുടെ പ്രതിബദ്ധതകൂടിയാണ് കാട്ടി ത്തരുന്നത്. വര്‍ഷങ്ങളായി ആളുകള്‍ എവറസ്റ്റില്‍ കയറുന്നു. അത് വിജയപ്രദമായി പൂര്‍ത്തികരിച്ചവര്‍ ഏറെയുണ്ട്. ഞാന്‍ സാഹസികളായ ആ വീരര്‍ക്കെല്ലാം, വിശേഷിച്ചും പുത്രിമാര്‍ക്കെല്ലാം ഹൃദയപൂര്‍വ്വം അസംഖ്യം ആശംസകള്‍ നേരുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, വിശേഷിച്ചും യുവാക്കളേ, രണ്ടു മാസങ്ങള്‍ക്കുമുമ്പ് ഞാന്‍ ഫിറ്റ് ഇന്ത്യയുടെ കാര്യം പറഞ്ഞപ്പോള്‍ അതിന് ഇത്രത്തോളം നല്ല പ്രതികരണമുണ്ടാകുമെന്ന് വിചാരിച്ചി രുന്നില്ല. എല്ലാ മേഖലകളിലുമുള്ള അസംഖ്യം ആളുകള്‍ അതിനെ പിന്തുണച്ചുകൊണ്ട് മുന്നോട്ടു വന്നു. ഫിറ്റ് ഇന്ത്യയുടെ കാര്യം പറയുമ്പോള്‍ ഞാന്‍ വിചാരിക്കുന്നത് നാം എത്രത്തോളം കളിക്കുമോ അത്രയ്‌ക്ക് രാജ്യം കളിക്കും എന്നാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ആളുകള്‍ ഫിറ്റ്‌നസ് ചലഞ്ചിന്റെ വീഡിയോ ഷെയര്‍ ചെയ്യുന്നു. അതില്‍ പരസ്‌പരം ടാഗ് ചെയ്‌ത് അവരെ വെല്ലുവിളിക്കുന്നു. ഈ ഫിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ എല്ലാവരും ചേര്‍ന്നിരിക്കുന്നു. സിനിമാ മേഖലയിലുള്ളവരും, സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടവരും, രാജ്യത്തെ സാധാരണ ജനങ്ങളും, സൈന്യത്തിലെ ജവാന്മാരും, സ്‌കൂളിലെ അധ്യാപകരും ഇതില്‍ പങ്കുചേര്‍ന്നു, നാലുപാടു നിന്നും അതിന്റെ മുഴക്കം കേള്‍ക്കുന്നു. നാം ഫിറ്റെങ്കില്‍ ഇന്ത്യയും ഫിറ്റ്� ഭാരതീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി എന്നെയും വെല്ലുവിളിച്ചിരിക്കയാണ്, ഞാന്‍ അദ്ദേഹത്തിന്റെ വെല്ലുവിളി സ്വീകരിച്ചിരിക്കയുമാണ്. ഇത് നല്ല കാര്യമാണ്. ഇതുപോലുള്ള വെല്ലുവിളി നമ്മെ ഫിറ്റാക്കിവയ്‌ക്കുന്നതിനൊപ്പം മറ്റുള്ളവരെയും ഫിറ്റായിരിക്കാന്‍ പ്രോത്സാഹിപ്പിക്കും.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, മന്‍ കീ ബാത്തില്‍ പല പ്രാവശ്യം കളികളെക്കുറിച്ച്, കളിക്കാരെക്കുറിച്ച്, എന്തെങ്കിലുമൊക്കെ ഞാന്‍ പറയുന്നത് നിങ്ങള്‍ കേട്ടിരിക്കുന്നു. കഴിഞ്ഞ പ്രാവശ്യം കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ നായകര്‍ ഈ പരിപാടിയിലൂടെ നമ്മോടു സംസാരിച്ചു.
നമസ്‌കാരം സര്‍! ഞാന്‍ നോയിഡയില്‍ നിന്ന് ഛവി യാദവ് ആണു സംസാരിക്കുന്നത്. ഞാന്‍ അങ്ങയുടെ മന്‍ കീ ബാത് നിരന്തരം കേള്‍ക്കുന്ന ആളാണ്. ഇന്നു ഞാന്‍ അങ്ങയോട് എന്റെ മന്‍ കീബാത് പറയാനാഗ്രഹിക്കുന്നു. ഇപ്പോള്‍ വേനലവധി ആരംഭിച്ചിരിക്കയാണ്. കുട്ടികള്‍ അധികസമയവും ഇന്റര്‍നെറ്റിന്റെ മുന്നിലിരിക്കുന്നതാണു ഞാന്‍ കാണുന്നത്. അതില്‍ ഗെയിംസ് കളിച്ച് സമയം കളയുന്നു. നാം കുട്ടികളായിരുന്നപ്പോള്‍ പരമ്പരാഗത കളികള്‍ അധികവും, ഔട്ട് ഡോര്‍ ഗെയിംസ് ആണ് കളിച്ചിരുന്നത്. അതില്‍ ഒരു കളി യുണ്ടായിരുന്നു. 7 കല്ലിന്റെ കഷണങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി വച്ച് അതില്‍ എറിയുന്ന കളി, കിളിത്തട്ട്, ഖോഖോ തുടങ്ങിയവയെല്ലാം. എല്ലാം ഇന്ന് ഇല്ലാതെയായെന്ന പ്രതീതിയാണ്. അങ്ങ് പുതിയ തലമുറയ്‌ക്ക് ചില പരമ്പരാഗത കളികളെക്കുറിച്ച് പറഞ്ഞു കൊടുക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. അവരുടെ താത്‌പര്യവും അവയിലേക്കു തിരിയട്ടെ, നന്ദി.�
ഛവി യാദവ്‌ജീ, ഫോണില്‍ വിളിച്ചതിന് വളരെയേറെ നന്ദി. പണ്ട് ഓരോ തെരുവിലും കളിച്ചിരുന്ന, എല്ലാ കുട്ടികളുടെയും ജീവിതത്തിന്റെ ഭാഗമായിരുന്ന കളികള്‍ ഇന്ന് കുറഞ്ഞു വരുന്നു എന്നത് സത്യമാണ്. ഈ കളികള്‍ വിശേഷിച്ചും വേനവലധിക്കാലത്തിന്റെ ഭാഗം തന്നെയായിരുന്നു. ചിലപ്പോഴൊക്കെ ഉച്ചതിരിഞ്ഞ്, ചിലപ്പോള്‍ രാത്രിയില്‍, അത്താഴത്തിനുശേഷം യാതൊരു വേവലാതിയുമില്ലാതെ തീര്‍ത്തും മനസ്സമാധാനത്തോടെ കുട്ടികള്‍ മണിക്കൂറുകളോളം കളിക്കാറുണ്ടായിരുന്നു. കബഡിയും, കുട്ടിയും കോലും, കുറ്റിപ്പന്തും തുടങ്ങി എത്രയോ കളികള്‍ കശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ, കച്ച് മുതല്‍ കാമരൂപ് വരെ എല്ലാവരുടെയും കുട്ടിക്കാലത്തിന്റെ ഭാഗമായിരുന്നു.
പല പല സ്ഥലങ്ങളില്‍ പല പേരുകളിലുള്ള കളികളാ യിരുന്നിരിക്കാം. ഉദാഹരണത്തിന് കുറ്റിപ്പന്ത് പലയിടങ്ങളില്‍ പല പേരുകളിലാണ് കളിച്ചിരുന്നത്. കുഴിപ്പന്ത്, കുറ്റിപ്പന്ത്, പന്തേറ് തുടങ്ങി പന്തുകൊണ്ടുള്ള കളിക്ക് എത്രയോ പേരുകള്‍� പരമ്പരാഗതമായ കളികളില്‍ രണ്ടു തരത്തിലുള്ള കളികളുണ്ട്. പുറത്ത് കളിക്കുന്നതും വീട്ടിനുള്ളില്‍ കളിക്കുന്നതും. ഔട്ട്‌ഡോറും, ഇന്‍ഡോറും. നമ്മുടെ രാജ്യത്തെ വൈവിധ്യത്തിനു പിന്നിലുള്ള ഏകത ഈ കളികളിലും കാണാവുന്നതാണ്. ഒരേ കളി വിവിധ സ്ഥലങ്ങളില്‍ വെവ്വേറെ പേരുകളില്‍ അറിയപ്പെടുന്നു. ഞാന്‍ ഗുജറാത്തില്‍ നിന്നാണ്. ഗുജറാത്തിലെ ഒരു കളി ചോമല്‍ഇസ്‌തോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് കവടി, അല്ലെങ്കില്‍ പുളിങ്കുരു, അല്ലെങ്കില്‍ പകിട ഉപയോഗിച്ച് 8:8 വലിപ്പത്തിലുള്ള ചതുര ബോര്‍ഡു പയോഗിച്ചാണൂ കളിക്കുന്നത്. ഈ കളി മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കളിച്ചിരുന്നു. കര്‍ണാടകത്തില്‍ ഇതിനെ ചൗകാബാരാ എന്നു പറഞ്ഞിരുന്നു മധ്യപ്രദേശില്‍ അത്തു എന്നും. കേരളത്തില്‍ പകിടകളി, മഹാരാഷ്ട്രയില്‍ ചമ്പല്‍ എന്നാണെങ്കില്‍ തമിഴ്‌നാടില്‍ ദായം കളി അല്ലെങ്കില്‍ തായം കളി എന്നും വിളിച്ചിരുന്നു. രാജസ്ഥാനില്‍ ചംഗാപോ എന്നിങ്ങനെ എത്രയോ പേരുകള്‍� എന്നാല്‍ കളിക്കുമ്പോള്‍ മനസ്സിലാകും, എല്ലാ രാജ്യത്തിലെ ആളുകള്‍ക്കും ഭാഷ അറിയില്ലെങ്കിലും, ആഹാ,.. ഈ കളി ഞങ്ങളും കളിക്കാറുണ്ടല്ലോ എന്നു പറഞ്ഞുപോകും. കുട്ടിക്കാലത്ത് കുട്ടിയും കോലും കളിക്കാത്തവര്‍ ആരുണ്ടാകും. കുട്ടിയും കോലും ഗ്രാമങ്ങളിലും നഗരങ്ങളിലും കളിച്ചിരുന്ന കളിയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന് വിവിധ പേരുകള്‍ വിളിച്ചിരുന്നു. ആന്ധ്ര പ്രദേശില്‍ ഇതിനെ ഗോടിബില്ലാ അല്ലെങ്കില്‍ കര്‍രാ ബില്ലാ എന്നു വളിച്ചിരുന്നു. ഒഡിശയില്‍ ഗുലിബാഡി എന്നു പറയുന്നു. മഹാരാഷ്ട്രയില്‍ വിത്തിഡാലൂ എന്നു പറയുന്നു. ചില കളികള്‍ക്ക് അവയുടേതായ കാലാവസ്ഥയുണ്ട്, സീസണ്‍..! പട്ടം പറപ്പിക്കാന്‍ സീസണുള്ളതുപോലെ. എല്ലാവരും പട്ടം പറപ്പിക്കുമ്പോള്‍, എല്ലാവരും കളിക്കൂമ്പോള്‍ നമ്മിലുള്ള വേറിട്ട ഗുണഗണങ്ങള്‍ യാതൊരു മടിയുമില്ലാതെ പ്രകടിപ്പിക്കുവാനാകുന്നു. പല കുട്ടികളും, വളരെ കുസൃതികളാകുന്നത് നാം കണ്ടിട്ടുണ്ടാകും. അവരുടെ വ്യക്തിത്വം സ്വയം പ്രകടമാകുന്നു. വലിയവര്‍ ഗൗരവക്കാരായി കാണപ്പെടും, എന്നാല്‍ കളിക്കുമ്പോള്‍ അവരില്‍ ഒളിച്ചിരിക്കുന്ന കുട്ടിത്തം പുറത്തുവരുന്നു. പരമ്പാരഗത കളികള്‍ ശാരീരികമായ കഴിവിനൊപ്പം നമ്മുടെ യുക്തിപരമായ ചിന്താശേഷി, ഏകാഗ്രത, ജാഗരൂകത, സ്‌ഫൂര്‍ത്തി തുടങ്ങിയവയെയൊക്കെ പ്രോത്സാഹിപ്പിക്കുന്നു.
കളികള്‍ വെറും കളികള്‍ മാത്രമല്ല, അവ ജീവിതമൂല്യങ്ങളും പഠിപ്പിക്കുന്നു. ലക്ഷ്യം നിശ്ചയിക്കുക, ശക്തി നേടുക, ടീംസ്‌പിരിറ്റ് കൂട്ടായബോധം � ഉണ്ടാക്കുക, പരസ്‌പര സഹകരണം എങ്ങനെ, തുട ങ്ങിയവ. ബിസിനസ് മാനേജമെന്റുമായി ബന്ധപ്പെട്ട പരിശീലന പരിപാടിയിലും സമഗ്ര വ്യക്തിത്വ വികസനം (ഓവറോള്‍ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്) അന്തര്‍വ്യക്തിത്വ നൈപുണ്യം (ഇന്റര്‍ പേഴ്‌സണല്‍ സ്‌കില്‍സ്) വര്‍ധിപ്പിക്കുന്നതിന് നമ്മുടെ പരമ്പരാഗത കളികള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നു എന്നു കണ്ടു. നിഷ്‌പ്രയാസം വ്യക്തിയുടെ സമഗ്ര വികസനത്തിന് നമ്മുടെ കളികള്‍ പ്രയോജനപ്പെടുന്നു. ഇതിനുമപ്പുറം ഈ കളികള്‍ കളിക്കുന്നതിന് പ്രായം ഒരു പ്രശ്‌നമേയല്ല. കുട്ടികള്‍ മുതല്‍ അപ്പൂപ്പന്‍, അമ്മൂമ്മ, തുടങ്ങിയവരെല്ലാം കളിക്കുമ്പോള്‍ ഇപ്പോള്‍ പറയുന്ന ജനറേഷന്‍ ഗ്യാപില്ലേ അതിന്റെ പൊടിപോലും കാണാനുണ്ടാവില്ല. അതോടൊപ്പം നാം നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കൂടി അറിയുന്നു. പല കളികളും നമ്മെ സമൂഹത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ജാഗരൂകരാക്കുന്നു. നമ്മുടെ ഈ കളി ഇല്ലാതെയായിപ്പോവില്ലേ എന്നു ചിലപ്പോള്‍ ആശങ്ക തോന്നും, കളിമാത്രമല്ല ഇല്ലാതെയാകുന്നത്, കുട്ടിത്തം തന്നെ ഇല്ലാതെയാകും� പിന്നെ ഈ കവിതകള്‍ മാത്രം കേള്‍ക്കാനായെന്നു വരും.
ഈ ധനവുമെടുത്തോളൂ
എന്‍ കീര്‍ത്തിയുമങ്ങെടുത്തോളൂ
ഈ യുവത്വവുമെടുത്താലും തരുമോ
എന്‍ ചിങ്ങത്തിന്‍ കുട്ടിക്കാലം
എങ്കിലുമാ കടലാസിന്‍ തോണി തരുമോ
ആ മഴതന്‍ വെള്ളം തരുമോ.
ഇങ്ങനെ പാടാന്‍ മാത്രം നമുക്കായെന്നു വരും. അതുകൊണ്ട് ഈ പരമ്പരാഗത കളികള്‍ നാം നഷ്ടപ്പെടുത്തരുത്. ഇന്ന് സ്‌കൂളുകളിലും ഗ്രാമങ്ങളിലും യുവജനസംഘങ്ങള്‍ മുന്നോട്ടുവന്ന് ഈ കളിയെ പ്രോത്സാഹിപ്പിക്കണം. ആളുകളെ വിളിച്ചുകൂട്ടി നമുക്ക് നമ്മുടെ പരമ്പരാഗത കളികളുടെ ഒരു വലിയ ചരിത്രശേഖരം ഉണ്ടാക്കാനാകും. ഈ കളികളുടെ വീഡിയോ ഉണ്ടാക്കാം. ഇതില്‍ കളികളുടെ നിയമം, കളിക്കുന്ന രീതികള്‍ എന്നിവയെക്കുറിച്ചു കാണിക്കാം. ആനിമേഷന്‍ സിനിമകള്‍ ഉണ്ടാക്കാം. അതിലൂടെ തെരുവുകളിലെ കളികളെ ആശ്ചര്യത്തോടെ കാണുന്ന നമ്മുടെ പുതിയ തലമുറ ഇതുകാണും, കളിക്കും, സ്വയം വികസിക്കും അവര്‍.
പ്രിയപ്പെട്ട ജനങ്ങളേ, വരുന്ന ജൂണ്‍ 5ന് നമ്മുടെ രാജ്യം രീതിയില്‍ ലോക പരിസ്ഥിതി ദിനത്തിന് ആധികാരികമായ ആതിഥ്യം വഹിക്കും. ഇത് ഭാരതത്തിന്റെ മഹത്തായ നേട്ടമാണ്. ഇത് കാലാവസ്ഥാ വ്യതിയാനം കുറക്കുന്ന കാര്യത്തില്‍ ലോകത്തില്‍ ഭാരതത്തിന്റെ വര്‍ധിച്ചുവരുന്ന നേതൃത്വത്തിന് അംഗീകാരം ലഭിക്കുന്നു എന്നാണ് കാട്ടിത്തരുന്നത്. ഇപ്രാവശ്യത്തെ തീം, പ്ലാസ്റ്റിക് മാലി ന്യത്തെ പരാജയപ്പെടുത്തുക � ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍ എന്നതാണ്. ഞാന്‍ നിങ്ങളേവരോടും അഭ്യര്‍ഥിക്കുന്നു, ഈ തീമിന്റെ വികാരത്തെ, ഇതിന്റെ പ്രാധാന്യത്തെ മനസ്സിലാക്കി പോളിത്തീന്‍, കുറഞ്ഞ നിലവാരത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക. പ്ലാസ്റ്റിക് മാലിന്യത്തിന്റെ പ്രകൃതിയുടെ മേല്‍, വന്യജീവജാലങ്ങളുടെ മേല്‍, നമ്മുടെ
ആരോഗ്യത്തിന്മേലുണ്ടാകുന്ന പ്രതിലോമ സ്വാധീനം കുറയ്‌ക്കുവാന്‍ നമുക്കു ശ്രമിക്കാം. ലോക പരിസ്ഥിതി ദിനത്തിന്റെ വെബ്‌സൈറ്റ് ംലറശിറശമ2018 ല്‍ വളരെ ആകര്‍ഷകമായ രീതിയില്‍ കൊടുത്തിരിക്കുന്ന വളരെയേറെ അഭിപ്രായങ്ങള്‍ കാണുക, അറിയുക, അവ ദൈനംദിന ജീവത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുക. ഭയങ്കര ചൂടുണ്ടാകുമ്പോള്‍, മഴ അവസാനിക്കാതെ പെയ്യുമ്പോള്‍, അസഹ്യമായ തണുപ്പുണ്ടാകുമ്പോള്‍ എല്ലാവരും വിദഗ്‌ധരെപ്പോലെ ഗ്ലോബല്‍ വാമിംഗ്, ക്ലൈമറ്റ് ചേഞ്ചിംഗ് എന്നെല്ലാം പറഞ്ഞു തുടങ്ങും. എന്നാല്‍ വെറുതെ പറഞ്ഞതുകൊണ്ട് കാര്യം നടക്കുമോ? പ്രകൃതിയോട് സംവേദനയോടെ പെരുമാറുക, പ്രകൃതിയെ കാത്തുരക്ഷിക്കുക, എന്നത് നമ്മുടെ സ്വഭാവമാകണം. നമ്മുടെ സംസ്‌കാരത്തില്‍ അത് അലിഞ്ഞു ചേരണം.
കഴിഞ്ഞ ചില ആഴ്‌ചകളില്‍ നാമെല്ലാം രാജ്യത്തിന്റെ വ്യത്യസ്‌തഭാഗങ്ങളില്‍ കാലാവസ്ഥയ്‌ക്കു ചേരാത്തവിധം പൊടിക്കാറ്റ് വീശുന്നതും, കൊടുങ്കാറ്റിനൊപ്പം പെരുമഴ പെയ്യുന്നതും കണ്ടു. ജീവനും സ്വത്തിനും നാശമുണ്ടായി. ഇതെല്ലാം അടിസ്ഥാനപരമായി കാലാവസ്ഥാ വ്യതിയാനമാണ്, അതിന്റെ പരിണതിയാണ്. നമ്മുടെ സംസ്‌കാരം, നമ്മുടെ പാരമ്പര്യം നമ്മെ പ്രകൃതിയോടു പോരാടാനല്ല പഠിപ്പിച്ചത്. നമുക്ക് പ്രകൃതിയോട് സൗഹാര്‍ദ്ദത്തോടെ കഴിയണം, പ്രകൃതിയോടു ചേര്‍ന്നു നാം കഴിയണം. മഹാത്മാഗാന്ധി ജീവിതത്തിലെങ്ങും, എല്ലാ ചുവടുവെയ്‌പ്പിലും ഇതിനുവേണ്ടി വാദിച്ചു. ഇന്ന് ഭാരതം കാലവസ്ഥാ ന്യായത്തെക്കുറിച്ചു പറയുന്നു, ഭാരതം രീു21 പാരീസ് ഉടമ്പടിയില്‍ പ്രമുഖ പങ്കു വഹിച്ചു. നാം അന്താരാഷ്ട്ര സോളാര്‍ അലയന്‍സിലൂടെ ലോകത്തെ ഒന്നിപ്പിച്ചു. ഇതിന്റെയെല്ലാം പിന്നില്‍ മഹാത്മാഗാന്ധിയുടെ ആ സ്വപ്‌നം പൂര്‍ത്തീകരിക്കാനുള്ള ചിന്താഗതിയാണുണ്ടായിരുന്നത്. ഈ പരിസ്ഥിതി ദിനത്തില്‍ നമുക്ക് നമ്മുടെ ഗ്രഹത്തെ സ്വച്ഛവും ഹരിതാഭവുമായി നിലനിര്‍ത്താന്‍ എന്തു ചെയ്യാനാകും എന്നു ചിന്തിക്കുക. എങ്ങനെയാണ് ഈ കാര്യത്തില്‍ മുന്നേറാനാകുക? പുതുമയുള്ളതായി എന്തു ചെയ്യാനാകും? മഴക്കാലം വരുകയായി. ഇപ്രാവശ്യം റെക്കോര്‍ഡ് വൃക്ഷം നടീല്‍ നടത്തുമെന്നു തീരുമാനിക്കാം. വൃക്ഷം നട്ടാല്‍ മാത്രം പോരാ അത് വളര്‍ന്നു വലുതാകുന്നതു വരെ അതിന്റെ പരിരക്ഷയ്‌ക്കുള്ള ഏര്‍പ്പാടും ചെയ്യണം.
പ്രിയപ്പെട്ട ദേശവാസികളേ, വിശേഷിച്ചും എന്റെ യുവ സുഹൃത്തുക്കളേ! ജൂണ്‍ 21 നിങ്ങളേവരും ഓര്‍മ്മയില്‍ വയ്‌ക്കും. നിങ്ങള്‍ മാത്രമല്ല, നാം മാത്രമല്ല, ലോകമാകെയും ജൂണ്‍ 21 ഓര്‍ക്കുന്നു. ലോകം മുഴുവനും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. അത് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. ആളുകള്‍ മാസങ്ങള്‍ക്കു മുമ്പേ തയ്യാറെടുപ്പുകള്‍ തുടങ്ങുന്നു. ലോകമെങ്ങും 21 ജൂണിന് അന്തര്‍രാഷ്ട്രീയ യോഗ ദിനമാഘോഷിക്കാന്‍ തയ്യാറെടു പ്പുകള്‍ നടക്കുന്നുവെന്ന് വാര്‍ത്തകള്‍ കിട്ടിക്കഴിഞ്ഞു. ഐക്യത്തിനായി യോഗ, യോഗ ഫോര്‍ യൂണിറ്റി എന്നത് ലോകം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വീണ്ടും വീണ്ടും മനസ്സിലാക്കുകയാണ്. സംസ്‌കൃതത്തിലെ മഹാനായ കവി ഭര്‍തൃഹരി നുറ്റാണ്ടുകള്‍ക്കു മുമ്പ് ശതകത്രയത്തില്‍ എഴുതിയിരിക്കുന്നു �
ധൈര്യം യസ്യ ക്ഷമാ ച ജനനീ ശാന്തിശ്ചിരം ഗേഹിനീ
സത്യം സൂനുരയം ദയാ ച ഭഗിനീ ഭ്രാതാ മനഃ സംയമഃ.
ശയ്യാ ഭൂമിതലം ദിശോളപി വസനം ജ്ഞാനാമൃതം ഭോജനം
ഏതേ യസ്യ കുടിമ്‌ബിനഃ വദ സഖേ കാസ്‌മാദ് ഭയം യോഗിനഃ..
നൂറ്റാണ്ടുകള്‍ക്കു മുമ്പു പറഞ്ഞ ഈ കാര്യത്തിന്റെ അര്‍ഥം, പതിവായി യോഗാഭ്യാസം ചെയ്യുന്നതുകൊണ്ട് ചില നല്ല ഗുണങ്ങള്‍ ബന്ധുമിത്രാദികളെപ്പോലെയാകുന്നു. യോഗ ചെയ്യുന്നതുകൊണ്ട് എപ്പോഴും പിതാവിനെപ്പോലെ നമ്മെ കാക്കുന്ന ധൈര്യമുണ്ടാകുന്നു. അമ്മയ്‌ക്ക് മക്കളോടുള്ളതുപോലെ ക്ഷമയുണ്ടാകുന്നു. മനശ്ശാന്തി നമ്മുടെ സ്ഥിരം മിത്രമാകുന്നു. ഭര്‍തൃഹരി പറയുന്നത് പതിവായി യോഗ ചെയ്യുന്നതുകൊണ്ട് സത്യം നമ്മുടെ മക്കളെപ്പോലെയും ആത്മസംയമനം സഹോദരനെപ്പോലെയും ഭൂമി നമ്മുടെ കിടക്കയും ജ്ഞാനം നമ്മുടെ വിശപ്പടക്കുന്നതുമായി മാറുന്നു. ഈ ഗുണങ്ങളെല്ലാം ആരുടെയെങ്കിലും സുഹൃത്തായാല്‍ യോഗി എല്ലാ തരത്തിലുമുള്ള ഭയത്തിന്മേലും വിജയം നേടുന്നു. യോഗയെന്ന നമ്മുടെ പൈതൃകത്തെ പ്രോത്സാഹിപ്പിക്കാനും ഒരു ആരോഗ്യമുള്ള, സുഖസമൃദ്ധവും നന്മനിറഞ്ഞതുമായ ഒരു രാഷ്ട്രം നിര്‍മ്മിക്കാമെന്ന് ഞാന്‍ ഒരിക്കല്‍ കൂടി എല്ലാ ജനങ്ങളോടും അഭ്യര്‍ഥിക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് മെയ് 27 ആണ്. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മ്മദിനമാണ്. പണ്ഡിറ്റ്‌ജിക്കു പ്രണാമങ്ങള്‍� ഈ മാസത്തിന്റെ ഓര്‍മ്മ മറ്റൊരു വ്യക്തിയുമായിക്കൂടി ബന്ധ പ്പെട്ടിരിക്കുന്നു. വീര സവര്‍കര്‍. 1957 മെയ് മാസത്തില്‍ ഭാരതീയര്‍ ഇംഗ്ലീഷുകാര്‍ക്ക് തങ്ങളുടെ ശക്തി കാട്ടിക്കൊടുത്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നമ്മുടെ ജവാന്മാരും കര്‍ഷകരും തങ്ങളുടെ വീരത കാട്ടിക്കൊണ്ട് അനീതിക്കെതിരെ ഉയര്‍ന്നെണീറ്റു. നാം വളരെ നീണ്ട കാലത്തോളം 1857 ലെ സംഭവങ്ങളെ കേവലം ലഹള അല്ലെങ്കില്‍ ശിപായി ലഹള എന്ന നിലയില്‍ പറഞ്ഞു പോന്നു. വാസ്‌തവത്തില്‍ ആ സംഭവത്തെ വളരെ വില കുറച്ചു കണക്കാക്കിയെന്നു മാത്രമല്ല, അത് നമ്മുടെ സ്വാഭിമാനത്തെ വെല്ലുവിളിക്കാനുള്ള ശ്രമം കൂടിയായിരുന്നു.
1857 ല്‍ നടന്നത് ലഹളയല്ല, മറിച്ച് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആദ്യത്തെ പോരാട്ടമായിരുന്നു എന്ന് വീരസാവര്‍ക്കറാണ് ഭയലേശമില്ലാതെ എഴുതിയത്. സാവര്‍ക്കറടക്കം ലണ്ടനിലെ ഇന്ത്യാ ഹൗസിലെ വീരന്മാര്‍ ഇതിന്റെ അമ്പതാം വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആദ്യത്തെ യുദ്ധം നടന്ന അതേ മാസത്തിലായിരുന്ന വീരസാവര്‍ക്കര്‍ ജനിച്ചത് എന്നത് അദ്‌ഭുതകരമായ യാദൃച്ഛികതയാണ്. സാവര്‍ക്കറുടെ ജീവിതം വൈശിഷ്ട്യങ്ങള്‍ നിറഞ്ഞതായിരുന്നു. അദ്ദേഹം ആയുധത്തിന്റെയും ശാസ്‌ത്രത്തിന്റെയും ഉപാസകനായിരുന്നു. പൊതുവേ വീര സാവര്‍ക്കറെ അദ്ദേഹത്തിന്റെ ധൈര്യത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിനെതിരെ അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെയും പേരിലാണ് അറിയുന്നത്. എന്നാല്‍ അതിനുമപ്പുറം അദ്ദേഹം ഒരു മഹാനായ കവിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു. അദ്ദേഹം എപ്പോഴും സന്മനോഭാവത്തിനും ഐക്യത്തിനും പ്രാധാന്യം കൊടുത്തു. സാവര്‍ക്കര്‍ജിയെക്കുറിച്ച് വളരെ മികച്ച ഒരു വര്‍ണ്ണന നമ്മുടെ പ്രിയപ്പെട്ട അടല്‍ ബിഹാരി വാജ്‌പേയിജി നിര്‍വ്വഹിച്ചിട്ടുണ്ട്. അടല്‍ ജി പറഞ്ഞു, �
സാവര്‍ക്കറെന്നാല്‍ തേജസ്,
സാവര്‍ക്കറെന്നാല്‍ ത്യാഗം,
സാവര്‍ക്കറെന്നാല്‍ തപം,
സാവര്‍ക്കറെന്നാല്‍ തത്വം,
സാവര്‍ക്കറെന്നാല്‍ തര്‍ക്കം,
സാവര്‍ക്കറെന്നാല്‍ യുവത്വം,
സാവര്‍ക്കറെന്നാല്‍ ശരം,
സാവര്‍ക്കറെന്നാല്‍ ഖഡ്‌ഗം.�
എത്ര ശരിയായ ചിത്രണമാണ് അടല്‍ജി നിര്‍വ്വഹിച്ചത്. സാവര്‍ക്കര്‍ കവിതയും വിപ്ലവവും ഒരുമിച്ചു കൊണ്ടുനടന്നു. സംവേദനയാര്‍ന്ന കവിയായിരുന്നതിനൊപ്പം സാഹസികനായ വിപ്ലവകാരിയും കൂടിയായിരുന്നു.
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ� ഞാന്‍ ടി.വിയില്‍ ഒരു പരിപാടി കാണുകയായിരുന്നു. രാജസ്ഥാനിലെ സീകറിലെ വെറും ചേരിയിലെ നമ്മുടെ ദരിദ്രരായ പുത്രിമാരെക്കുറിച്ച്. നമ്മുടെ പുത്രിമാര്‍, പലപ്പോഴും ചവറുപെറുക്കുന്നതിനും വീടുതോറും തെണ്ടി നടക്കാനും ബാധ്യസ്ഥരായിരുന്നു. ഇന്നവര്‍ തയ്യല്‍ ജോലി പഠിച്ച് ദരിദ്രര്‍ക്ക് അണിയാനുള്ള വസ്‌ത്രങ്ങള്‍ തയ്‌ക്കുകയാണ്. ഇവിടത്തെ പുത്രിമാര്‍ ഇന്ന് തങ്ങളുടെയും തങ്ങളുടെ കുടുംബത്തിന്റെയും വസ്‌ത്രങ്ങള്‍ കൂടാതെ സാധാരണ വസ്‌ത്രങ്ങള്‍ മുതല്‍ മുന്തിയ വസ്‌ത്രങ്ങള്‍ വരെ തയ്‌ക്കുന്നു.
അവര്‍ അതോടൊപ്പം നൈപുണ്യവികസന കോഴ്‌സിലും ചേര്‍ന്നിരിക്കുന്നു. നമ്മുടെ ഈ പുത്രിമാര്‍ ഇന്ന് സ്വയം പര്യാപ്‌തരാണ്. മാന്യമായി തങ്ങളുടെ ജീവിതം നയിക്കുന്നു. തങ്ങളുടെ കുടുംബത്തിന്റെ ശക്തിയായി മാറിയിരിക്കുന്നു. ആശയും വിശ്വാസവും നിറഞ്ഞ നമ്മുടെ ഈ പുത്രിമാര്‍ക്ക് അവരുടെ ഉജ്ജ്വലമായ ഭാവിക്കുവേണ്ടി ശുഭാശംസകള്‍ നേരുന്നു. എന്തെങ്കിലും ചെയ്യാനുള്ള ആവേശമുണ്ടെങ്കില്‍ അതിനായി ദൃഢനിശ്ചയമുണ്ടെങ്കില്‍ എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും വിജയം നേടാനാകും. ഇത് കേവലം സീക്കറിലെ കാര്യമല്ല, ഹിന്ദുസ്ഥാന്റെ എല്ലാ മൂലയിലും നിങ്ങള്‍ക്കിതു കാണാനാകും. നിങ്ങള്‍ ചുറ്റുപാടും കണ്ണോടിച്ചാല്‍ ആളുകള്‍ എങ്ങനെയെല്ലാമാണ് പ്രതിബന്ധങ്ങളെ പരാജയപ്പെടുത്തുന്നതെന്നു കാണാനാകും.
ഇപ്പോഴും നാം ഏതെങ്കിലും ചായക്കടയില്‍ പോകുമ്പോള്‍, അവിടത്തെ ചായ ആസ്വദിക്കുമ്പോള്‍, അടുത്തുള്ള ചിലരുമായൊക്കെ ചില ചര്‍ച്ചകളും സംവാദങ്ങളുമൊക്കെ നടത്താറുള്ളത് ശ്രദ്ധി ച്ചിട്ടുണ്ടാകും. ഈ ചര്‍ച്ചകള്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടുമാകാം, സാമൂഹികവുമാകാം, സിനിമയെക്കുറിച്ചുമാകാം, കളികളെക്കുറിച്ചും കളിക്കാരെക്കുറിച്ചുമാകാം, രാജ്യത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുമാകാം ഇതാണു പ്രശ്‌നം.. ഇതിന്റെ പരിഹാരം ഇങ്ങനെയാകാം � ഇങ്ങനെ ചെയ്യണം എന്നെല്ലാം� എന്നാല്‍ പലപ്പോഴും ഈ കാര്യങ്ങള്‍ ചര്‍ച്ചകളില്‍ ഒതുങ്ങുന്നു. എന്നാല്‍ ചിലര്‍, തങ്ങളുടെ പ്രവൃത്തി കളിലൂടെ, അധ്വാനത്തിലൂടെ, സമര്‍പ്പണത്തിലൂടെ മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള ദിശയിലേക്ക് മുന്നേറുന്നു, അത് യാഥാര്‍ഥ്യമാക്കുന്നു. മറ്റുള്ളവരുടെ സ്വപ്‌നത്തെ തങ്ങളുടേതുപോലെയാക്കുന്നവരും അത് പൂര്‍ത്തീകരിക്കുന്നതിന് സ്വയം സമര്‍പ്പിക്കുന്നവരുമായ ആളുകളുടെ കഥയാണ് ഒഡിഷയിലെ കട്ടക് നഗരത്തിലെ കുടിലില്‍ താമസിക്കുന്ന ഡി.പ്രകാശ് റാവുവിന്റേത്. ഇന്നലെയാണ് എനിക്ക് പ്രകാശ് റാവുവിനെ കാണാനുള്ള സൗഭാഗ്യമുണ്ടായത്. അദ്ദേഹം കഴിഞ്ഞ അഞ്ചു ദശകങ്ങളായി നഗരത്തില്‍ ചായ വില്‌ക്കുകയാണ്.
ഒരു സാധാരണ ചായക്കച്ചവടക്കാരന്‍� അദ്ദേഹം എഴുപതി ലധികം കുട്ടികളുടെ ജീവിതത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രകാശമായിരിക്കുകയാണെന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. അദ്ദേഹം തെരുവിലും ചേരിയിലും ജീവിക്കുന്ന കുട്ടികള്‍ക്കുവേണ്ടി �ആശാ ആശ്വാസന്‍� എന്ന പേരില്‍ ഒരു സ്‌കൂള്‍ തുറന്നു. ഇതിനായി ഈ ദരിദ്രനായ ചായക്കാരന്‍ തന്റെ വരവിന്റെ അമ്പതു ശതമാനം ധനം ചിലവാക്കുന്നു. ഇദ്ദേഹം സ്‌കൂളിലെത്തുന്ന എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം ഇവയ്‌ക്കുള്ള ഏര്‍പ്പാടുകളെല്ലാം ചെയ്യുന്നു. ഞാന്‍ ഡി.പ്രകാശ് റാവുവിന്റെ അധ്വാനത്തെയും സമര്‍പ്പണത്തെയും ദരിദ്രരായ കുട്ടികളുടെ ജീവിതത്തിന് പുതിയ ദിശയേകുന്നതിനെയും വളരെയധികം അഭിനന്ദിക്കുന്നു. അദ്ദേഹം അവരുടെ ജീവിതത്തിലെ ഇരുട്ടിനെ ഇല്ലാതെയാക്കിയിരിക്കുന്നു. �തമസോ മാ ജ്യോതിര്‍ഗമയ� എന്ന വേദ വാക്യം ആര്‍ക്കാണറിയാത്തത്. എന്നാല്‍ ഡി.പ്രകാശ്‌റാവു അതു ജീവിച്ചു കാണിച്ചിരിക്കയാണ്. അദ്ദേഹത്തിന്റെ ജീവിതം നമുക്കേ വര്‍ക്കും, സമൂഹത്തിനും രാജ്യത്തിനുമുഴുവനും പ്രേരണയാണ്. നിങ്ങളുടെയും അടുത്തൊക്കെ ഇതുപോലുള്ള അനേകം കാര്യങ്ങള്‍ നടക്കുന്നുണ്ടാകും. അസംഖ്യം സംഭവങ്ങളുണ്ടാകും. വരൂ, നമുക്ക് നന്മയെ പ്രോത്സാഹിപ്പിക്കാം.
ജൂണ്‍ മാസത്തില്‍ മഴയെപ്പോള്‍ വരും എന്നു കാത്തി രുന്നുപോകുന്ന വിധം ചൂടുണ്ടാകും. ഈ കാത്തിരിപ്പിനിടയില്‍ ആകാശത്തിലേക്ക് മഴക്കാറുകള്‍ക്കായി കണ്ണിമ ചലിപ്പിക്കാതെ നോക്കും. കുറച്ചു ദിവസത്തിനുശഷം ചന്ദ്രനെയും കാത്തിരിക്കും. ചന്ദ്രനെ കണ്ടാല്‍ ഈദ് ആഘോഷിക്കാം എന്നായി. റമദാനിനിടയില്‍ ഒരു മാസത്തെ ഉപവാസത്തിനുശേഷം ഈദ്, ആഘോഷത്തിന്റെ തുടക്കത്തിന്റെ പ്രതീകമാണ്. എല്ലാവരും ഈദ് തികഞ്ഞ ഉത്സാഹത്തോടെ ആഘോഷിക്കുമെന്നു കരുതുന്നു. ഈ അവസരത്തില്‍ വിശേഷിച്ച് കുട്ടികള്‍ക്ക് നല്ല സമ്മാനങ്ങള്‍ ലഭിക്കും. ഈദ് നമ്മുടെ സമൂഹത്തില്‍ സന്മനോഭാവത്തിനും സൗഹൃദത്തിനും ബലമേകുമെന്നാശിക്കുന്നു. ഏവര്‍ക്കും അനേകം ശുഭാശംകള്‍.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കേവര്‍ക്കും അനേകം നന്ദി. വീണ്ടും അടുത്ത മാസത്തെ മന്‍കീ ബാത്തില്‍ ഒരുമിക്കാം.
മനസ്സ് പറയുന്നത് ജൂലൈ ലക്കം
പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം.
ഈയിടെയായി പലയിടത്തും വളരെയധികം മഴ പെയ്യുന്ന തായുള്ള വാര്‍ത്തകള്‍ എത്തുന്നുണ്ട്. ചിലയിടങ്ങളില്‍ അധികം മഴ കാരണം വേവലാതിപ്പെടുത്തുന്ന സ്ഥിതിയാണെന്ന വാര്‍ത്തകളും വരുന്നുണ്ട്, ചിലയിടങ്ങളില്‍ ഇപ്പോഴും ആളുകള്‍ മഴ കാത്തിരിക്കുന്നു. ഭാരതത്തിന്റെ �ഭൂവിസ്‌തൃതിയും, വൈവിധ്യവും കാരണം ചിലപ്പോഴൊക്കെ മഴയും ഇഷ്ടാനിഷ്ടങ്ങള്‍ കാണിക്കുന്നുണ്ട്. പക്ഷേ, നാം മഴയെ കുറ്റപ്പെടുത്തുന്നതെന്തിനാണ്? മനുഷ്യന്‍ തന്നെയാണ് പ്രകൃതിയുമായി സംഘര്‍ഷത്തിന്റെ വഴി തിര ഞ്ഞെടുത്തത്. അതിന്റെ പരിണിത ഫലമെന്നോണമാണ് ചിലപ്പോഴൊക്കെ പ്രകൃതി നമ്മോട് കോപിക്കുന്നത്. അതുകൊണ്ട് പ്രകൃതിയെ സ്‌നേഹിക്കുക, പ്രകൃതിയുടെ രക്ഷകരാകുക, പ്രകൃതിയെ പോഷിപ്പിക്കുന്നവരാകുക എന്നത് നമ്മുടെ ഏവരുടെയും ഉത്തരവാദിത്തമാണ്. അങ്ങനെ ചെയ്‌താല്‍ പ്രകൃതിദത്തമായ കാര്യങ്ങളില്‍ സന്തുലനം സ്വയം ഉണ്ടാകും.
കഴിഞ്ഞ ദിവസം ഒരു പ്രകൃതി ദുരന്തത്തിന്റെ വാര്‍ത്ത ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. മനുഷ്യമനസ്സിനെയാകെ പിടിച്ചു കുലുക്കി. നിങ്ങളേവരും ടി.വി.യില്‍ കണ്ടിരിക്കും. തായ്‌ലന്റില്‍ ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളുടെ ടീമിനെ അവരുടെ കോച്ച് നാടുചുറ്റുന്നതിനിടയില്‍ ഗുഹയില്‍ കൊണ്ടുപോയി. അവിടെ ഗുഹയില്‍ അകത്തു പോകാനും പുറത്തിറങ്ങാനും കുറച്ച് മണിക്കൂറുകള്‍ വേണ്ടി വരും. എന്നാല്‍ അന്നേ ദിവസം വിധിയുടെ തീരുമാനം മറ്റു ചിലതായിരുന്നു. അവര്‍ ഗുഹയുടെ ഉള്ളില്‍ കുറച്ചധികം കടന്നു കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി വലിയ മഴ കാരണം ഗുഹാമുഖത്തിനടുത്ത് വളരെയധികം വെള്ളക്കെട്ടുണ്ടായി. അവര്‍ക്ക് പുറത്തിറങ്ങാനുള്ള വഴി അടഞ്ഞു പോയി. മറ്റു വഴിയൊന്നും കിട്ടാഞ്ഞതു കാരണം അവര്‍ ഗുഹയുടെ ഉള്ളില്‍ ഒരു ചെറിയ പാറയുടെ മുകളില്‍ അഭയം തേടി അതും ഒന്നോ രണ്ടോ ദിവസമല്ല, പതിനെട്ടു ദിവസം. കുട്ടികള്‍ മുന്നില്‍ മരണത്തെ കാണാനിടയായാല്‍, ഓരോ നിമിഷവും അതിനെ നേരിട്ടുകൊണ്ട് കഴിയേണ്ടി വരുമ്പോള്‍ ആ നിമിഷങ്ങള്‍ എങ്ങനെയുള്ളതാ യിരിക്കുമെന്ന് നിങ്ങള്‍ക്കൂഹിക്കാം.
ഒരു വശത്ത് അവര്‍ അപകടത്തെ നേരിട്ടുകൊണ്ടിരുന്നു, മറുവശത്ത് ലോകത്തിലെ മനുഷ്യരൊന്നാകെ ഒരുമിച്ചു ചേര്‍ന്ന് മാനുഷികമൂല്യങ്ങള്‍ പ്രകടമാക്കുകയായിരുന്നു. ലോകമെങ്ങും ആളുകള്‍, ഈ കുട്ടികളെ സുരക്ഷിതരായി പുറത്തിറക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. കുട്ടികളെവിടെയാണ്, ഏതു സ്ഥിതിയിലാണ്, അവരെ എങ്ങനെ പുറത്തിറക്കാനാകും എന്നറിയാന്‍ എല്ലാ വിധത്തിലുമുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. സമയത്തിന് രക്ഷപ്പെടുത്താനായില്ലെങ്കില്‍ മണ്‍സൂണ്‍ സീസണില്‍ കുറച്ചു മാസങ്ങളോളം തന്നെ അവരെ പുറത്തിറക്കുക അസാധ്യമാകും. എന്നാല്‍ അവസാനം നല്ല വാര്‍ത്തയെത്തിയപ്പോള്‍ ലോകത്തിനാകെ സമാധാനമായി, സന്തോഷമായി.
എന്നാല്‍ ഈ സംഭവത്തെ മറ്റൊരു രീതിയില്‍ കാണാനാണ് എനിക്കു തോന്നുന്നത്. രക്ഷപ്പെടുത്തല്‍ ആകെക്കൂടി എങ്ങനെയാണു നടന്നത്; എല്ലാ തലത്തിലും ഉത്തരവാദിത്തബോധമുണ്ടായത് ആശ്ചര്യകരമായിരുന്നു. എല്ലാവരും, ഗവണ്‍മെന്റും, ഈ കുട്ടികളുടെ അച്ഛനമ്മമാരും, അവരുടെ ബന്ധുക്കളും, മാധ്യമങ്ങളും, രാജ്യത്തെ ജനങ്ങളും � എല്ലാവരുംതന്നെ സമാധാനത്തോടും ക്ഷമയോടും കാത്തിരുന്നു. എല്ലാവരും ഒരു ടീമായി ആ ദൗത്യത്തില്‍ പങ്കെടുത്തു. എല്ലാവരുടെയും സംയമനത്തോടെയുള്ള പെരുമാറ്റം പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ കാര്യമാണെന്ന് എനിക്കു തോന്നുന്നു. അച്ഛനമ്മമാര്‍ക്ക് ദുഃഖമുണ്ടായിരുന്നില്ലെന്നല്ല, അവര്‍ കരഞ്ഞി ട്ടുണ്ടാവില്ലെന്നല്ല, എന്നാല്‍ അവരുടെ ക്ഷമ, സംയമനം, സമൂഹത്തി ന്റെയാകെ സമാധാനത്തോടെയുള്ള പെരുമാറ്റം ഇതെല്ലാം നമുക്കു പാഠമാണ്. ഈ സംരംഭത്തില്‍ തായ്‌ലന്റിന്റെ നാവിക സേനയിലെ ഒരു ജവാന് ജീവന്‍ ബലിനല്‍കേണ്ടിവന്നു. ഇത്രയും കഠിനമായ പരിതഃസ്ഥിതിയിലായിട്ടും ജലം നിറഞ്ഞ, ഒരു ഇരുളടഞ്ഞ ഗുഹയില്‍ ഇത്രയും ധൈര്യത്തോടും ക്ഷമയോടും കൂടി അവര്‍ പ്രതീക്ഷ കൈവിടാതിരുന്നുവെന്നതില്‍ ലോകത്തിനാകെ ആശ്ചര്യമാണുള്ളത്. മാനവികത ഒരുമിച്ചു ചേരുമ്പോള്‍ അദ്‌ഭുതങ്ങള്‍ സംഭവിക്കുന്നു എന്നാണിത് കാണിക്കുന്നത്. ശാന്തവും ഉറച്ചതുമായ മനസ്സോടെ ലക്ഷ്യത്തില്‍ മനസ്സുറപ്പിച്ച് അതിനായി പ്രവര്‍ത്തിക്കുക എന്നതേ വേണ്ടൂ.
കഴിഞ്ഞ ദിവസം നമ്മുടെ രാജ്യത്തെ പ്രിയപ്പെട്ട കവി നീരജ് ജി നമ്മെ വിട്ടു പോയി. പ്രതീക്ഷ, വിശ്വാസം, ദൃഢനിശ്ചയം, ആത്മ വിശ്വാസം എന്നിവ ധ്വനിക്കുന്നത് നീരജ് ജിയുടെ കവിതകളുടെ വിശേഷതയായിരുന്നു. നാം �ഭാരതീയര്‍ക്ക് നീരജ് ജി പറഞ്ഞതെല്ലാം വളരെ ശക്തിയും പ്രേരണയും ഏകുന്നതാകും. അദ്ദേഹം എഴുതി �
ഇരുട്ടസ്‌തമിച്ചേ തീരൂ
കൊടുങ്കാറ്റിങ്ങു വന്നാലും
ഇടിമിന്നലുകള്‍ ചൊരിഞ്ഞാലും
ദീപമൊന്നുതെളിഞ്ഞാല്‍പ്പിന്നെ!
ഇരുട്ടെന്നതസ്‌തമിച്ചേ തീരൂ.
നീരജ് ജിയിക്ക് ആദരവോടെ ശ്രദ്ധാഞ്‌ജലി അര്‍പ്പിക്കുന്നു.
നമസ്‌തേ പ്രധാനമന്ത്രിജീ, എന്റെ പേര് സത്യം എന്നാണ്. ഞാന്‍ ഈ വര്‍ഷം ദില്ലി യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി അഡ്‌മിഷന്‍ നേടിയിട്ടുണ്ട്. ഞങ്ങളുടെ സ്‌കൂള്‍ ബോര്‍ഡ് പരീക്ഷാ സമയത്ത് അങ്ങ് പരീക്ഷയുടെ ടെന്‍ഷനെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും സംസാരിച്ചു. എന്നെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി അങ്ങയുടെ സന്ദേശമെന്താണ്?�
ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ കര്‍ഷകരെ സംബന്ധിച്ചിട ത്തോളവും യുവാക്കളെ സംബന്ധിച്ചിടത്തോളവും വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഇത് കോളജുകളുടെ പീക് സീസണ്‍ എന്നു പറയാം. സത്യത്തിനെപ്പോലുള്ള ലക്ഷക്കണക്കിന് യുവാക്കള്‍ സ്‌കൂളില്‍ നിന്നിറങ്ങി കോളജിലേക്കു പോകുന്ന സമയമാണിത്. ഫെബ്രുവരിയും മാര്‍ച്ചും പരീക്ഷാപേപ്പറുകള്‍, ഉത്തരങ്ങള്‍ എന്നിങ്ങനെ പോയാല്‍ ഏപ്രില്‍ മെയ് അവധിക്കാലം കളിക്കാനും പിന്നെ റിസല്‍ട്ട് കാത്തിരിക്കാനും ജീവിതത്തില്‍ മുന്നോട്ടുള്ള ദിശ തീരുമാനിക്കാനും കരിയര്‍ തിരഞ്ഞെടുക്കാനും ഒക്കെയുള്ള സമയമാണ്. ജൂലായ് മാസം യുവാക്കള്‍ ജീവിതത്തിലെ പുതിയ തലത്തിലേക്ക് ചുവടു വയ്‌ക്കുന്നു, ശ്രദ്ധ ചോദ്യങ്ങളില്‍ നിന്നു മാറി കട്ട് ഓഫിലേക്കെത്തുന്നു. കുട്ടികള്‍ അച്ഛനമ്മമാരുടെ തണലില്‍ നിന്ന് പ്രൊഫസര്‍മാരുടെ തണലിലേക്കെത്തുന്നു. എന്റെ യുവ സുഹൃത്തുക്കള്‍ കോളജ് ജീവിതത്തിന്റെ തുടക്കം മുതല്‍ വളരെ ഉത്സാഹികളും സന്തുഷ്ടരുമായിരിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ആദ്യമായി വീട്ടില്‍ നിന്ന് പുറത്തു പോയി, ഗ്രാമത്തില്‍ നിന്ന് പുറത്തു പോയി, ഒരു സുരക്ഷിതമായ അന്തരീക്ഷത്തില്‍ നിന്ന് പുറത്തിറങ്ങി താന്‍ തന്നയാണ് നിയന്താവ് എന്നാകേണ്ടി വരും. ഇത്രയധികം യുവാക്കള്‍ ആദ്യമായി സ്വന്തം വീടുകള്‍ വിട്ട്, ജീവിതത്തിന് ഒരു പുതിയ ദിശാബോധം നല്‍കാനായി പുറപ്പെടുന്നു. പല വിദ്യാര്‍ഥികളും അവരുടെ കോളജുകളില്‍ ജോയിന്‍ ചെയ്‌തിട്ടുണ്ടാകും. ചിലര്‍ ചേരാന്‍ തയ്യാറെടുക്കുകയാകും. ശാന്തരായിരിക്കുക, ജീവിതം ആസ്വദിക്കുക, ജീവിതത്തില്‍ അന്തരാത്മാവിന്റെ ആനന്ദം അറിയുക എന്നാണ് എനിക്കു നിങ്ങളോടു പറയാനുള്ളത്. പുസ്‌തകങ്ങളിലൂടെയല്ലാതെ വേറെ വഴിയില്ല, പഠിക്കുകതന്നെ വേണം, എങ്കിലും പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള ശീലം ഉണ്ടായിരിക്കണം. പഴയ സുഹൃത്തുക്കളുടെ വില വളരെ വലുതാണ്.
കുട്ടികാലത്തെ കൂട്ടുകാര്‍ വലിമതിക്കാത്തവരാണ്, എങ്കിലും പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതും, ഉണ്ടാക്കുന്നതും നില നിര്‍ത്തുന്നതുമെല്ലാം അതിന്റേതായ രീതിയില്‍ ബോധപൂര്‍വ്വം ശ്രദ്ധിക്കേണ്ട കാര്യമാണ്. പുതിയതായി ചിലതു പഠിക്കുക, പുതിയ പുതിയ നൈപുണ്യങ്ങള്‍ നേടുക, പുതിയ പുതിയ �ഭാഷകള്‍ പഠിക്കുക. സ്വന്തം വീടു വിട്ട് പുറത്തൊരിടത്ത് പഠിക്കാന്‍ പോയവര്‍ ആ സ്ഥലത്തെ, അവിടത്തെക്കുറിച്ചറിയുക, അവിടത്തെ ജനങ്ങളെ, �ഭാഷ, സംസ്‌കാരം ഒക്കെ അറിയുക, അവിടത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടാകും അവിടെ പോവുക, അവിടത്തെക്കുറിച്ചറിയുക. പുതിയ ഇന്നിംഗ്‌സ് തുടങ്ങുകയാണ്, എല്ലാ യുവാക്കള്‍ക്കും എന്റെ ശുഭാശംസകള്‍.
ഇപ്പോള്‍ കോളജ് സീസണിന്റെ കാര്യം പറയുമ്പോള്‍ മധ്യപ്രദേശിലെ വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ ഒരു വിദ്യാര്‍ഥി ആശാറാം ചൗധരി ജീവിതത്തിലെ കഷ്ടപ്പെടുത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് എങ്ങനെ വിജയം നേടി എന്ന വാര്‍ത്ത കാണുകയായിരുന്നു. അദ്ദേഹം ജോധ്‌പുര്‍ എയിംസിലെ എംബിബി എസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ വിജയം നേടി. അദ്ദേഹത്തിന്റെ പിതാവ് ചപ്പുചവറുകള്‍ പെറുക്കിയാണ് കുടുംബം പോറ്റുന്നത്. അദ്ദേഹത്തിന്റെ ഈ വിജയത്തില്‍ ഞാന്‍ ആശംസകളേകുന്നു. ഇങ്ങനെ ദരിദ്ര കുടുംബത്തില്‍ നിന്നുള്ള, വെല്ലുവിളികളുള്ള ചുറ്റുപാടുകളില്‍ നിന്നുള്ളവരാണെങ്കിലും സ്വന്തം അധ്വാനം കൊണ്ടും സമര്‍പ്പണം കൊണ്ടും നമുക്കേവര്‍ക്കും പ്രേരണാദായകമാകുന്ന കാര്യങ്ങള്‍ ചെയ്‌ത എത്രയോ വിദ്യാര്‍ഥി കളുണ്ട്. പിതാവ് ഡിടിസിയിലെ െ്രെഡവറായ ദില്ലിയിലെ പ്രിന്‍സ് കുമാറും, കൊല്‍ക്കത്തയിലെ ഫുട്‌പാത്തില്‍ സ്‌ട്രീറ്റ് ലൈറ്റിന്റെ കീഴില്‍ പഠിച്ച അഭയ് ഗുപ്‌തയും, അച്ഛന്‍ ഓട്ടോറിക്ഷാ െ്രെഡവറായ അഹമ്മദാബാദിലെ മകള്‍ ആഫറീന്‍ ഷൈഖും അഭിനന്ദനാര്‍ഹരാണ്. അച്ഛന്‍ സ്‌കൂള്‍ ബസ് െ്രെഡവറായ നാഗപൂരിലെ മകള്‍ ഖുശിയും, അച്ഛന്‍ കാവല്‍ക്കാരനായ ഹരിയാനയിലെ കാര്‍ത്തികും, അച്ഛന്‍ ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുന്ന ജാര്‍ഖണ്ഡിലെ രമേശ് സാഹുവും ഒക്കെ അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. രമേശ് ഉത്സവസ്ഥലങ്ങളില്‍ കളിപ്പാട്ടം വിറ്റു നടന്നിരുന്നു. ജന്മനാല്‍ സ്‌പൈനല്‍ മസ്‌കുലര്‍ ആട്രോഫി എന്ന ജനിറ്റിക് രോഗം ബാധിച്ച ദിവ്യാഗംയായ ഗുഡ്‌ഗാവിലെ മകള്‍ അനുഷ്‌കാ പാണ്ഡാ തുടങ്ങി പലരും തങ്ങളുടെ ദൃഢനിശ്ചയം കൊണ്ടും ഉത്സാഹം കൊണ്ടും എല്ലാ തടസ്സങ്ങളെയും കടന്ന് ലോകം നോക്കിനിന്നുപോകുന്ന നേട്ടങ്ങള്‍ കൈവരിച്ചു. നാം ചുറ്റുപാടും നോക്കിയാല്‍ ഇതുപോലുള്ള പല ഉദാഹരണങ്ങളും നമുക്കു കാണാന്‍ കഴിയും.
രാജ്യത്തിന്റെ ഏതൊരു കോണിലെയും ഏതൊരു നല്ല സംഭവവും എന്റെ മനസ്സിന് ഊര്‍ജ്ജം പകരുന്നു, പ്രേരണയേകുന്നു. ഈ യുവാക്കളുടെ കഥ നിങ്ങളോടു പറയുമ്പോള്‍ എനിക്ക് നീരജിന്റെ ആ കാര്യമാണ് ഓര്‍മ്മ വരുന്നത്, ജീവിതത്തിന്റെ ലക്ഷ്യവുമതാണ്.
നീരജ് ജി പറഞ്ഞു �
ഭൂമിതന്‍ ഗീതമെനിക്കാകാശത്തോളമുയര്‍ത്തണം
വെളിച്ചത്തിലേക്കിനിയിരുളിനെയും ക്ഷണിക്കണം
വാളിനെ പുഷ്‌പസുഗന്ധത്താല്‍ ശിരസ്സുനമിപ്പിക്കണം
പാടിപ്പാടിയെനിക്കീ പര്‍വ്വതങ്ങളെയുമുണര്‍ത്തണം.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, കുറച്ചു നാളുകള്‍ക്കു മുമ്പ് ഒരു വാര്‍ത്ത എന്റെ കണ്ണില്‍ പെട്ടു. അതിങ്ങനെയായിരുന്നു. രണ്ടു യുവാക്കള്‍ മോദിയുടെ സ്വപ്‌നം സാക്ഷാത്‌കരിച്ചു. കൂടുതല്‍ വായിച്ചപ്പോള്‍ നമ്മുടെ യുവാക്കള്‍ സാങ്കേതികവിദ്യ സമര്‍ഥമായും സൃഷ്ടിപരമായും ഉപയോഗിച്ച് സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നു എന്നു മനസ്സിലായി.
സംഭവമിതായിരുന്നു ഒരിക്കല്‍ അമേരിക്കയിലെ ടെക്‌നോളജി ഹബ് എന്നറിയപ്പെടുന്ന സാന്‍ജോസ് നഗരത്തില്‍ ഞാന്‍ �ഭാരതീയരായ യുവാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഞാനവരോട് അവര്‍ക്ക് ഭാരതത്തിനുവേണ്ടി തങ്ങളെ കഴിവിനെ എങ്ങനെ ഉപയോഗിക്കാനാകും എന്നാലോചിക്കൂ, സമയംകണ്ടെത്തി ചിലതു ചെയ്യൂ എന്നുപറഞ്ഞു. ഞാന്‍ മസ്‌തിഷ്‌ക ചോര്‍ച്ച (ബ്രയിന്‍ ഡ്രെയിന്‍) എന്നതിനെ മസ്‌തിഷ്‌കനേട്ട (ബ്രയിന്‍ ഗെയിന്‍) മാക്കി മാറ്റാന്‍ അഭ്യര്‍ഥിച്ചു. റായ്‌ബറേലിയിലെ രണ്ടു ഐ ടി പ്രൊഫഷണലുകള്‍, യോഗേശ് സാഹുജിയും രജനീശ് വാജ്‌പേയിജി യും എന്റെ ഈ വെല്ലുവിളി സ്വീകരിച്ചുകൊണ്ട ് ഒരു വേറിട്ട ശ്രമം നടത്തി. തങ്ങളുടെ പ്രൊഫഷണല്‍ സ്‌കില്‍ ഉപയോഗിച്ച് യോഗേശ്‌ജിയും രജനീശ്‌ജിയും ഒരുമിച്ച് സ്‌മാര്‍ട്ട് ഗാവ് ആപ് തയ്യാറാക്കി. ഈ ആപ് ഗ്രാമത്തിലെ ജനങ്ങളെ ലോകവുമായി ബന്ധിപ്പിക്കുന്നുവെന്നു മാത്രമല്ല, മറിച്ച് അവര്‍ക്ക് ഏതൊരു വിവരവും അറിവും തങ്ങളുടെ തന്നെ മൊബൈലില്‍ അറിയുവാനുമാകുന്നു. റായ് ബറേലിയിലെ തൗധക്‌പൂര്‍ എന്ന ഗ്രാമത്തിലെ ഗ്രാമവാസികളും ഗ്രാമപ്രധാനും ജില്ലാ മജിസ്‌ട്രേട്ടും സിഡിഒ യും എല്ലാം ഈ ആപ് ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചു. ഈ ആപ് ഗ്രാമത്തില്‍ ഒരുതരത്തില്‍ ഡിജിറ്റല്‍ വിപ്ലവം കൊണ്ടുവരുന്ന കാര്യമാണു ചെയ്യുന്നത്. ഗ്രാമത്തിലുണ്ടാകുന്ന എല്ലാ വികസന കാര്യങ്ങളും, റെക്കോഡു ചെയ്യുക, ട്രാക് ചെയ്യുക, മോനിട്ടര്‍ ചെയ്യുക എല്ലാം ഈ ആപ് വഴി എളുപ്പമായി. ഈ ആപ് ല്‍ ഗ്രാമത്തിലെ ഫോണ്‍ ഡയറക്ടറി, ന്യൂസ് സെക്ഷന്‍, ഇവന്റ്‌സ് ലിസ്റ്റ്, ഹെല്‍ത്ത് സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കേന്ദ്രം എല്ലാം ഉണ്ട്.
ഈ ആപ് കര്‍ഷകര്‍ക്കും വളരെ പ്രയോജനപ്രദമാണ്. ആപ് ന്റെ ഗ്രാമര്‍ ഫീചര്‍, കര്‍ഷകര്‍ക്കിടയിലെ ഫാക്ട് റേറ്റ് ഒരു തരത്തില്‍ അവരുടെ ഉല്‍പ്പന്നത്തിന് ഒരു വിപണി എന്ന പോലെ പ്രയോജനപ്പെടുന്നു. ഈ സംഭവത്തെ നിങ്ങള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ആ യുവാവ് അമേരിക്കയില്‍, അവിടത്തെ ജീവിതരീതി, ചിന്താഗതികള്‍ക്കെല്ലാമിടയിലാണ് ജീവിക്കുന്നതെന്നു കാണാം. പല വര്‍ഷങ്ങള്‍ക്കു മുമ്പ് �ഭാരതം വിട്ടിരിക്കും, എങ്കിലും സ്വന്തം ഗ്രാമത്തിന്റെ മുക്കും മൂലയും അറിയുന്നു, വെല്ലുവിളികളെ മനസ്സിലാക്കുന്നു, ഗ്രാമവുമായി വൈകാരിക ബന്ധം പുലര്‍ത്തുന്നു. ഈ കാരണം കൊണ്ട് അവന് ഒരുപക്ഷേ, ഗ്രാമത്തിനു വേണ്ടത് വേണ്ടരീതിയില്‍ ഉണ്ടാക്കുവാന്‍ സാധിച്ചു. സ്വന്തം ഗ്രാമവുമായി, സ്വന്തം വേരുകളുമായി ഈ ബന്ധവും ജന്മഭൂമിയ്‌ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും എല്ലാ ഭാരതീയന്റെയും മനസ്സില്‍ സ്വാഭാവികമായി ഉണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ സമയക്കുറവുകാരണം, ചിലപ്പോള്‍ ദൂരം കാരണം, ചിലപ്പോള്‍ ചുറ്റുപാടുകള്‍ കാരണം അതിന്റെമേല്‍ ചാരത്തിന്റെ നേരിയ പാളി മൂടിപ്പോകുന്നു. എന്നാല്‍ ഒരു ചെറിയ കനലെങ്കിലും അതുമായി സ്‌പര്‍ശിച്ചാല്‍ എല്ലാ കാര്യങ്ങളും ഒരിക്കല്‍ കൂടി പ്രകടമാകുന്നു, അത് കഴിഞ്ഞു പോയ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. നമുക്കും അന്വേഷിക്കാം, നമ്മുടെ കാര്യത്തിലും അങ്ങനെയെങ്ങാനും സം�വിച്ചിട്ടുണ്ടോ എന്ന് നോക്കാം, സ്ഥിതിഗതികള്‍, ചുറ്റുപാടുകള്‍, അകല്‍ച്ചകള്‍ നമ്മെ അകറ്റിയിട്ടില്ലേ എന്നു നോക്കാം, ചാരം മൂടിയിട്ടുണ്ടോ എന്നു നോക്കാം. തീര്‍ച്ചയായും ചിന്തിക്കൂ�
ആദരണീയ പ്രധാനമന്ത്രിജീ, നമസ്‌കാരം, ഞാന്‍ സന്തോഷ് കാകഡേ മഹാരാഷ്ട്രയിലെ കോല്‍ഹാപുരില്‍ നിന്നു സംസാരിക്കുന്നു. പംഢര്‍പൂര്‍ വാരി എന്നറിയപ്പെടുന്ന പംഢര്‍പൂര്‍ തീര്‍ഥയാത്ര മഹാരാഷ്ട്രയുടെ പഴയ പാരമ്പര്യമാണ്. എല്ലാ വര്‍ഷവും ഇത് വളരെ ഉത്സാഹത്തോടും സന്തോഷത്തോടും ആഘോഷിക്കപ്പെടുന്നു. ഏകദേശം 78 ലക്ഷം വാര്‍കരികള്‍ എന്നറിയപ്പെടുന്ന തീര്‍ഥ യാത്രക്കാര്‍ ഇതില്‍ പങ്കെടുക്കുന്നു. ഈ വേറിട്ട സംഭവ ത്തെക്കുറിച്ച് രാജ്യത്തെ ബാക്കി ജനങ്ങളും അറിയുന്ന തിനുവേണ്ടി അങ്ങ് ഈ പംഢര്‍പൂര്‍ വാരിയെക്കുറിച്ച് പറയണം.�
സന്തോഷ്‌ജി, താങ്കളുടെ ഫോണ്‍കോളിന് വളരെ നന്ദി. തീര്‍ച്ചയായും പംഢര്‍പുര്‍ വാരി വളരെ അദ്‌ഭുതകരമായ തീര്‍ഥയാത്രയാണ്. സുഹൃത്തുക്കളേ, ആഷാഢ ഏകാദശി, ഇപ്രാവശ്യം ജൂലൈ 23 നാണ് ആഘോഷിക്കപ്പെടുന്നത്. പംഢര്‍പുര്‍ മഹാരാഷ്ട്രയിലെ സോലാപുര്‍ ജില്ലയിലെ ഒരു പവിത്രമായ നഗരമാണ്. ആഷാഢ ഏകാദശിയുടെ ഏകദേശം 1520 ദിവസം മുമ്പ് വാര്‍കരികള്‍ അതായത് തീര്‍ഥാടകര്‍ പല്ലക്കുകളുമായി പംഢര്‍പൂര്‍ യാത്രക്ക് കാല്‍നടയായി പുറപ്പെടുന്നു.
വാരി എന്നറിയപ്പെടുന്ന ഈ യാത്രയില്‍ ലക്ഷക്കണക്കന് വാര്‍കരികളാണ് പങ്കെടുക്കുന്നത്. സന്ത് ജ്ഞാനേശ്വര്‍, സന്ത് തുക്കാറാം എന്നിവരെപ്പോലുള്ള മഹത്തുക്കളുടെ പാദുകങ്ങള്‍ പല്ലക്കില്‍ വച്ച് വിട്‌ഠല്‍ വിട്‌ഠല്‍ എന്നു പാടിക്കൊണ്ട് നടക്കുന്നു. ഈ വാരി വിദ്യഭ്യാസം, സംസ്‌കാരം, ആദരവ് എന്നിവയുടെ ത്രിവേണീസംഗമമാണ്. തീര്‍ഥയാത്രക്കാര്‍ വിട്‌ഠോബയെന്നും പാണ്ഡുരംഗ എന്നും പറയപ്പെടുന്ന �ഗവാന്‍ വിട്‌ഠലിന്റെ, വിഠോബയുടെ ദര്‍ശനത്തിനായി അവിടെ എത്തിച്ചേരുന്നു. �ഗവാന്‍ വിട്‌ഠല്‍ ദരിദ്രരുടെയും നിഷേധിക്കപ്പെട്ടവരുടെയും പീഡിപ്പിക്ക പ്പെട്ടവരുടെയും നന്മ കാക്കുന്നു.
മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ ഇടങ്ങളിലെ ആളുകള്‍ക്ക് അപാരമായ ബഹുമാനവും �ഭക്തിയുമുണ്ട്. പംഢര്‍പൂരിലെ വിട്‌ഠോബാ ക്ഷേത്രത്തില്‍ പോവുകയെന്നതും അവിടത്തെ മാഹാത്മ്യം, സൗന്ദര്യം, ആധ്യാത്മികമായ ആനന്ദം തുടങ്ങിയവയും വേറിട്ട അനുഭവമാണ്. മന്‍കീ ബാത്തിന്റെ ശ്രോതാക്കളോട് എനിക്കു പറയാനുള്ളത് അവസരം കിട്ടിയാല്‍ ഒരു പ്രാവശ്യം തീര്‍ച്ചയായും പഢര്‍പൂര്‍ വാരിയില്‍ പങ്കെടുക്കണമെന്നാണ്. ജ്ഞാനേശ്വര്‍, നാമദേവ്, ഏകനാഥ്, രാമദാസ്, തുക്കാറാം തുടങ്ങി അസംഖ്യം പുണ്യാത്മാക്കള്‍ മഹാരാഷ്ട്രയില്‍ ഇന്നും സാധാരണ ജനങ്ങള്‍ക്ക് അറിവു പകരുന്നുണ്ട്. അന്ധമായ ബഹുമാനത്തിനെതിരെ പോരാടാന്‍ ശക്തിയേകുകയാണ്, ഹിന്ദുസ്ഥാന്റെ എല്ലാ മൂലയിലും ഈ സന്യാസി പരമ്പര പ്രേരണയേകിക്കൊണ്ടിരിക്കും. ബന്ധപ്പെട്ട എല്ലാ ആചാരങ്ങളില്‍ നിന്നും സന്മനോഭാവം , സ്‌നേഹം, സാഹോദര്യം എന്നിവയുടെ സന്ദേശമാണു ലഭിക്കുന്നത്. അന്ധമായ ബഹുമാനത്തിനെതിരെ ബഹുമാനത്തോടെ സമൂഹം പോരാടണമെന്ന മന്ത്രോപദേശം ലഭിക്കുന്നു. സമയാസമയങ്ങളില്‍ സമൂഹത്തെ തടഞ്ഞ്, വഴക്കു പറഞ്ഞ്, കണ്ണാടി കാട്ടി പഴയ ദുരാചാരങ്ങള്‍ സമൂഹത്തില്‍ ഇല്ലാതെയാകാനും ആളുകളില്‍ കരുണയും സമത്വവും ശുചിത്വത്തിന്റെ സംസ്‌കാരവുമുണ്ടാക്കാനും ശ്രമിച്ചവരാണിവര്‍. നമ്മുടെ ഈ മാതൃഭൂമി ബഹുരത്‌നയായ വസുന്ധരയാണ്.
സന്തുകളുടെ ഒരു മഹാപാരമ്പര്യം നമ്മുടെ രാജ്യത്തു ണ്ടായിരുന്നതുപോലെ ഭാരതാംബയ്‌ക്കായി സമര്‍പ്പിക്കപ്പെട്ട മഹാപുരുഷന്മാര്‍ ഈ ഭൂമിയ്‌ക്കുവേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചു. അതുപോലെയൊരു മഹാപുരുഷനാണ് ലോക മാന്യതിലകന്‍. അദ്ദേഹം അനേകം ഭാരതീയരുടെ മനസ്സില്‍ ആഴത്തില്‍ ഇടംനേടി. ജൂലൈ 23 ന് നാം തിലകന്റെ ജയന്തിയിലും ആഗസ്റ്റ് 01 ന് സമാധിദിനത്തിലും അദ്ദേഹത്തെ നാം സ്‌മരിക്കുന്നു. ലോകമാന്യതിലകന്‍ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന് ബ്രിട്ടീഷ് �രണാധികാരികള്‍ക്ക് അവരുടെ തെറ്റു കാട്ടിക്കൊടുക്കാനുള്ള ശക്തിയും ബുദ്ധി യുമുണ്ടായിരുന്നു. ഇരുപതു വര്‍ഷത്തിനുള്ളില്‍ മൂന്നു പ്രാവശ്യം രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ശ്രമിക്കും വിധം ഇംഗ്ലീഷുകാര്‍ അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു. അതൊരു ചെറിയ കാര്യമല്ല.
ഞാന്‍ ലോകമാന്യ തിലകനെക്കുറിച്ചും അഹമദാബാദില്‍ അദ്ദേഹത്തിന്റെ ഒരു പ്രതിമയുമായും ബന്ധപ്പെട്ട ഒരു രസമുള്ള സംഭവം നിങ്ങളുടെ മുന്നില്‍ അവതരി പ്പിക്കാനാഗ്രഹിക്കുന്നു. 1916 ഒക്‌ടോബറില്‍ അഹമദാബാദിലെത്തിയപ്പോള്‍ അക്കാലത്ത്, ഇന്നേക്ക് ഏകദേശം നൂറു വര്‍ഷം മുമ്പ് 40,000 ലധികം ആളുകള്‍ അദ്ദേഹത്തെ അവിടെ സ്വാഗതം ചെയ്യാനെത്തി. ഈ യാത്രയ്‌ക്കിടയില്‍ സര്‍ദാര്‍ വല്ല്‌ഭായി പട്ടേലിന് അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. സര്‍ദാര്‍ വല്ല�്‌ഭായി പട്ടേലിനെ ലോകമാന്യ തിലകന്‍ വളരെ സ്വാധീനിച്ചിരുന്നു. 1920 ആഗസ്റ്റ് 01 ന് ലോകമാന്യ തിലകന്‍ ദിവംഗതനായി. അഹമദാബാദില്‍ അദ്ദേഹത്തിന് സ്‌മാരക മുണ്ടാക്കുമെന്ന് അപ്പോള്‍തന്നെ നിശ്ചയിക്കപ്പെട്ടു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അഹമദാബാദ് കോര്‍പ്പറേഷന്റെ മേയറായി തിര ഞ്ഞെടുക്കപ്പെട്ടു. വേഗം തന്നെ അദ്ദേഹം ലോകമാന്യ തിലക സ്‌മാരകത്തിനായി വിക്‌ടോറിയ ഗാര്‍ഡന്‍ തിരഞ്ഞെടുത്തു. അതെ., ബ്രിട്ടീഷ് മഹാറാണിയുടെ പേരിലുള്ള ഗാര്‍ഡന്‍ തന്നെ. സ്വാഭാവികമായും ബ്രീട്ടീഷുകാര്‍ ഇതില്‍ അസന്തുഷ്ടരായി, കളക്ടര്‍ ഇതിന് അനുവാദം നല്‌കുന്നത് തുടര്‍ച്ചയായി നിഷേധിച്ചു കൊണ്ടിരുന്നു.
എന്നാല്‍ സര്‍ദാര്‍ സാഹബ് സര്‍ദാര്‍ സാഹബായിരുന്നു. അദ്ദേഹം ഉറച്ചു നിന്നു, തനിക്ക് പദവി ഉപേക്ഷിക്കേണ്ടി വന്നാലും ലോകമാന്യതിലകന്റെ പ്രതിമ സ്ഥാപിക്കപ്പെടുകതന്നെ ചെയ്യുമെന്ന് ഉറച്ചുനിന്നു. അവസാനം പ്രതിമ നിര്‍മ്മിക്കപ്പെട്ടു. 1929 ഫെബ്രുവരി 28ന് മറ്റാരെക്കൊണ്ടുമല്ല, മഹാത്മാ ഗാന്ധിയെക്കൊണ്ടുതന്നെ അതിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിപ്പിച്ചു. ആ വേളയില്‍ പൂജ്യനീയ ബാപ്പു പറഞ്ഞു, സര്‍ദാര്‍ പട്ടേല്‍ വന്നതിനു ശേഷം അഹമദാബാദ് കോര്‍പ്പറേഷന് ഒരു വ്യക്തിയെ കിട്ടിയെന്നു മാത്രമല്ല, ധൈര്യവും ലഭിച്ചു, അതുകൊണ്ടാണ് തിലക്‌ജിയുടെ പ്രതിമ ഉണ്ടാക്കപ്പെട്ടത് എന്ന്. എന്റെ പ്രിയപ്പെട്ട ജനങ്ങളേ, തിലക്‌ജി ഒരു കസേരയില്‍ ഇരിക്കുന്ന വളരെ ദുര്‍ല്ലഭമായ ഒരു പ്രതിമയാണ് ഇത്. ഇതില്‍ തിലക്‌ജിയുടെ തൊട്ടു താഴെ എഴുതിയിരിക്കുന്നു, സ്വരാജ് നമ്മുടെ ജന്മാവകാശമാണ്. ഇംഗ്ലീഷുകാര്‍ ഭരിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചാണ് ഞാനീ പറയുന്നത്.
ലോകമാന്യതിലകന്റെ ശ്രമഫലമായിട്ടാണ് ഗണേശോത്സവം ആരംഭിച്ചിട്ടുള്ളത്. ഗണേശോത്സവം പരമ്പരാഗതമായ ബഹുമാനത്തോടും ഉത്സവമായും ആഘോഷി ക്കുന്നതിനൊപ്പം സാമൂഹിക ഉണര്‍വ്വ്, സാമൂഹ്യബോധം, ആളുകളില്‍ സമരസത, സമത്വം ഒക്കെ വളര്‍ത്താനുള്ള ശക്തമായ മാധ്യമമായി മാറിയിരുന്നു. രാജ്യത്ത് ഇംഗ്ലീഷുകാര്‍ ക്കെതിരെ പോരാടാന്‍ ഒരുമിക്കേണ്ട ഒരു കാലഘട്ടമായിരുന്നു അത്. ആ ഉത്സവങ്ങള്‍ ജാതി, മത ബാധകള്‍ ഇല്ലാതെ എല്ലാവരെയും ഒരുമിപ്പിച്ചു. കാലംചെന്നതിനനുസരിച്ച് ഈ ആഘോഷങ്ങള്‍ക്ക് ജനസമ്മതി ഏറിക്കൊണ്ടിരുന്നു. ഇതില്‍ നിന്നും നമ്മുടെ പ്രാചീനമായ പൈതൃകത്തോടും ചരിത്രത്തിലെ നമ്മുടെ വീരനായകരോടും ഇന്നും നമ്മുടെ യുവ തലമുറയ്‌ക്ക് താത്‌പര്യമേറെയുണ്ടെന്ന് വ്യക്തമാണ്. ഇന്ന് പല നഗരങ്ങളിലും എല്ലാ തെരുവുകളിലും നിങ്ങള്‍ക്ക് ഗണേശമണ്ഡപങ്ങള്‍ കാണാനാകും. തെരുവിലെ എല്ലാ കുടുംബങ്ങളും ഒത്തുചേര്‍ന്ന് അത് സംഘടിപ്പിക്കുന്നു. ഒരു ടീമായി പ്രവര്‍ത്തിക്കുന്നു. ഇത് നമ്മുടെ യുവാക്കള്‍ക്ക് നേതൃത്വം, സംഘടനാബോധം എന്നിവയെക്കുറിച്ചു പഠിക്കാനും, അതിനുള്ള കഴിവ് വികസിപ്പിക്കാനുമുള്ള ഒരു നല്ല അവസരമാണ്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ലോകമാന്യ തിലകനെ ക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്രാവശ്യവും ഗണേശോത്സവും ഉത്സാഹത്തോടെ നടത്തണമെന്നും, മനസ്സര്‍പ്പിച്ച് നടത്തണമെന്നും പരിസ്ഥിതി സൗഹൃദ ഗണേശോത്സവം നടത്താന്‍ ശ്രദ്ധിക്കണമെന്നും ഞാന്‍ കഴിഞ്ഞ പ്രാവശ്യം നിങ്ങളോടു പറഞ്ഞിരുന്നു. ഇപ്രാവശ്യവും ഗണേശ്‌ജിയുടെ പ്രതിമ മുതല്‍ അലങ്കാരസാധനങ്ങളെല്ലാം പരിസ്ഥിതി സൗഹൃദമായിരിക്കണം. എല്ലാ നഗരങ്ങളിലും പരിസ്ഥിതി സൗഹൃദ ഗണേശോത്സവത്തിന്റെ മത്സരമായിരിക്കണം നടക്കേണ്ടത്. അവര്‍ക്ക് സമ്മാനം നല്‌കണം� മൈ ജിഓവി യിലും നരേന്ദ്രമോദി ആപ് ലും പരിസ്ഥിതി സൗഹൃദ ഗണേശോത്സവ സാമഗ്രി കളെക്കുറിച്ചുള്ള വ്യാപകമായ പ്രചാരമുണ്ടാകണം. ഇക്കാര്യമൊക്കെ ഞാന്‍ ആളുകള്‍ക്കിടയിലേക്ക് തീര്‍ച്ചയായുമെത്തിക്കും. ലോകമാന്യതിലകന്‍ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസമുണ്ടാക്കി, ഒരു മുദ്രാവാക്യമേകി, സ്വരാജ് നമ്മുടെ ജന്മാവകാശമാണ്, അത് നേടിയെടുക്കുകതന്നെ ചെയ്യും. ഇന്നും സ്വരാജ് നമ്മുടെ ജന്മാവകാശമാണ് നാമതു നേടുകതന്നെ ചെയ്യും എന്നു പറയേണ്ട സമയമാണ്. എല്ലാ ഭാരതീയര്‍ക്കും സദ്‌ഭരണത്തിന്റെയും വികസനത്തിന്റെയും നല്ല ഫലങ്ങള്‍ ലഭ്യമാകണം. ഇതാണ് ഒരു പുതിയ ഭാരതത്തെ നിര്‍മ്മിക്കുക. തിലകന്റെ ജനനത്തിന് 50 വര്‍ഷങ്ങള്‍ക്കുശേഷം അതേ ദിവസം, അതായത് ജൂലൈ 23 ന് �ഭാരതാംബയുടെ മറ്റൊരു പുത്രന്‍ ജന്മമെടുത്തു. അദ്ദേഹം നാം സ്വാതന്ത്ര്യത്തിന്റെ കാറ്റേറ്റ് ശ്വസിക്കട്ടെ എന്നു കരുതി ജീവിതം ബലിയര്‍പ്പിച്ചു. ഞാന്‍ ചന്ദ്രശേഖര്‍ ആസാദിനെക്കുറിച്ചാണു പറയുന്നത്. ഈ വരികള്‍ കേട്ട് പ്രേരണയുള്‍ക്കൊള്ളാത്ത ഏതൊരു യുവാവാകും �ഭാരതത്തിലുണ്ടാവുക.
സര്‍ഫരോശി കി തമന്നാ അബ് ഹമാരേ ദില്‍ മേ ഹൈ
ദേഖനാ ഹൈ ജോര്‍ കിതനാ, ബാജുഏകാതില്‍ മേം ഹൈ
ഈ വരികള്‍ അശ്‌ഫാക് ഉള്ളാഹ് ഖാന്‍, �ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് എന്നിവരെപ്പോലുള്ള അനേകം യുവാക്കള്‍ക്കു പ്രേരണയായി. ചന്ദ്രശേഖര്‍ ആസാദിന്റെ ധൈര്യം, സ്വാതന്ത്ര്യ ത്തിനായുള്ള അദ്ദേഹത്തിന്റെ ഉത്സാഹം ഒക്കെ അനേകം യുവാക്കള്‍ക്കു പ്രേരകമായി. ആസാദ് ജീവിതം ഹോമിച്ചു, എന്നിട്ടും വിദേശ �ഭരണത്തിനുമുന്നില്‍ ഒരിക്കലും തല കുനിച്ചില്ല. എനിക്ക് മധ്യപ്രദേശില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഗ്രാമമായ അലീരാജ്‌പൂരില്‍ പോകാനുള്ള സൗാഗ്യം ലഭിച്ചു. അലഹബാദില്‍ ചന്ദ്രശേഖര്‍ ആസാദ് പാര്‍ക്കിലും ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ അവസരം കിട്ടി. ചന്ദ്രശേഖര്‍ ആസാദ് വിദേശികളുടെ വെടിയേറ്റു മരിക്കാന്‍ ആഗ്രഹിക്കാത്ത വീരപുരുഷനായിരുന്നു. ജീവിക്കുന്നെങ്കില്‍ സ്വാതന്ത്ര്യ ത്തിനുവേണ്ടി പോരാടും മരിക്കുന്നെങ്കിലും സ്വതന്ത്രനായിത്തന്നെ മരിക്കും�. ഇതായിരുന്നു അദ്ദേഹത്തിന്റെ വൈശിഷ്ട്യം. ഒരിക്കല്‍ കൂടി �ഭാരതാംബയുടെ വീരപുത്രന്മാരായ ലോകമാന്യതിലകനെയും ചന്ദ്രശേഖര്‍ ആസാദിനെയും ആദരവോടെ നമിക്കുന്നു.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഫിന്‍ലാന്‍ഡില്‍ നടന്ന ജൂനിയര്‍ അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ �ഭാരതത്തിന്റെ ധീര വനിത, കര്‍ഷകപുത്രി ഹിമാ ദാസ് സ്വര്‍ണ്ണമെഡല്‍ നേടിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചു. നമ്മുടെ മറ്റൊരു മകള്‍ ഏകതാ �യാന്‍ എന്റെ കത്തിനു മറുപടിയായി ഇന്തോ നേഷ്യയില്‍ നിന്ന് അവിടെ ഏഷ്യന്‍ ഗയിംസിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നറിയിച്ചുകൊണ്ട് എനിക്ക് ഇമെയിലയച്ചു. ഇമെയിലില്‍ ഏകത എഴുതുന്നു �ഏതൊരു അത്‌ലെറ്റിന്റെയും ജീവിതത്തില്‍ ഏറ്റവും മഹത്തായ നിമിഷം ത്രിവര്‍ണ്ണ പതാക ഏന്തുന്ന നിമിഷമാണ്. എനിക്കതു സാധിച്ചുവെന്നതില്‍ എനിക്ക് അഭിമാനമുണ്ട്.� ഏകതാ, നമുക്കെല്ലാം അതില്‍ അഭിമാനമുണ്ട്. ഏകത നാടിന്റെ പേര് ഉജ്ജ്വലമാക്കി. ടുണീഷ്യയില്‍ ലോക പാരാ അത്‌ലെറ്റിക് ഗ്രാന്റ് പ്രി 2018 ല്‍ ഏകത സ്വര്‍ണ്ണ, വെങ്കല മെഡലുകള്‍ നേടു കയുണ്ടായി. വെല്ലുവിളിയെത്തന്നെ കഴിവിന്റെ മാധ്യമമാക്കി എന്നതാണ് ഏകതയുടെ നേട്ടം. ഏകതാ �യാന്‍ 2003 ല്‍ റോഡപകടത്തില്‍പെട്ട് അരയ്‌ക്കുതാഴെ തളര്‍ന്നുപോയ കുട്ടിയാണ്. എന്നാല്‍ ആ കുട്ടി ധൈര്യം കൈവിട്ടില്ല, സ്വയം ശക്തി സംഭരിച്ച് ലക്ഷ്യം നേടി. മറ്റൊരു ദിവ്യാംഗന്‍ യോഗേശ് കഠുനിയാജി ബെര്‍ലിനില്‍ പാരാ അത്‌ലറ്റിക്‌സ് ഗ്രാന്റ് പ്രിയില്‍ ഡിസ്‌കസ് ത്രോ യില്‍ സ്വര്‍ണ്ണ മെഡല്‍ നേടിക്കൊണ്ട് ലോക റെക്കാഡ് സ്ഥാപിച്ചു. കൂടെത്തന്നെ സുന്ദര്‍ സിംഗ് ഗുര്‍ജര്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണമെഡല്‍ നേടി. ഏകതാ �യാനെയും യോഗേശി കുഠിയായെയും സുന്ദര്‍സിംഗ് നെയും നിങ്ങളുടെ സാഹസത്തിന്റെ പേരില്‍ നമിക്കുന്നു, ആശംസിക്കുന്നു. നിങ്ങള്‍ ഇനിയും മുന്നേറം, കളിച്ചുകൊണ്ടിരിക്കണം, കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യണം.
പ്രിയപ്പെട്ട ജനങ്ങളേ, ആഗസ്റ്റ് മാസം ചരിത്രത്തിലെ അനേകം സംഭവങ്ങളാലും ഉത്സവങ്ങളാലും നിറഞ്ഞതാണ്. എന്നാല്‍ കാലാവസ്ഥ കാരണം ചിലപ്പോഴൊക്കെ രോഗവും വീട്ടിലേക്കു കടന്നുവരും. നിങ്ങളെ ഏവരെയും നല്ല ആരോഗ്യത്തോടെ കഴിയാനും ദേശ�ക്തിയുണര്‍ത്തുന്ന ഈ ആഗസ്റ്റ് മാസത്തില്‍, നൂറ്റാണ്ടുകളായി നടന്നുപോരുന്ന അനേകാനേകം ഉത്സവങ്ങളുടെ പേരില്‍, ആശംസകള്‍ നേരുന്നു. വീണ്ടും ഒരിക്കല്‍ കൂടി മന്‍ കീ ബാത്തില്‍ വീണ്ടും ഒരുമിക്കാം.
വളരെ വളരെ നന്ദി.
മനസ്സ് പറയുന്നത് ആഗസ്റ്റ് ലക്കം
പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം.
ഇന്ന് രാജ്യമെങ്ങും രക്ഷാബന്ധന്‍ ആഘോഷിക്കുകയാണ്. എല്ലാ ജനങ്ങള്‍ക്കും ഈ പുണ്യദിനത്തിന്റെ അനേകമനേകം ശുഭാശംസകള്‍. രക്ഷബന്ധനം സഹോദരീ സഹോദരന്മാരുടെ പരസ്‌പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ ആഘോഷം നൂറ്റാണ്ടുകളായി സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും മഹത്തായ ഉദാഹരണമാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഈ ഒരു രക്ഷാ ചരട് രണ്ട് വെവ്വേറെ രാജ്യങ്ങളിലോ മതങ്ങളിലോ ഉള്ള ജനങ്ങളെ വിശ്വാസത്തിന്റെ ചരടില്‍ കോര്‍ത്തിണക്കിയ അനേകം കഥകളുണ്ട്. ഇനി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ജന്മാഷ്ടമിയുടെ ആഘോഷം വരുകയായി. അന്തരീക്ഷമാകെ ആന, കുതിര, പല്ലക്ക് എന്നിവയ്‌ക്കൊപ്പം ഹരേ കൃഷ്‌ണ �ഹരേ കൃഷ്‌ണ, ഗോവിന്ദാ ഗോവിന്ദാ� എന്നു മുഴങ്ങാന്‍ പോവുകയാണ്. �ഗവാന്‍ കൃഷ്‌ണന്റെ നിറസാന്നിധ്യത്തില്‍ മുങ്ങി നിവരുന്നതിന്റെ ആനന്ദം വേറിട്ടതാണ്. രാജ്യത്തിന്റെ പല �ാഗങ്ങളിലും, വിശേഷിച്ചും മഹാരാഷ്ട്രയില്‍ തൈര്‍കുടം പൊട്ടിക്കല്‍ ആഘോഷമായി നടത്തുന്നതിന്റെ തയ്യാറെടുപ്പുകളും നമ്മുടെ യുവാക്കള്‍ തുടങ്ങിക്കഴിഞ്ഞിരിക്കും. എല്ലാ ജനങ്ങള്‍ക്കും രക്ഷബന്ധന്റെയും ജന്മാഷ്ടമിയുടെയും ഹൃദയം നിറഞ്ഞ ശുഭാശംസകള്‍.
പ്രധാനമന്ത്രി മഹോദയ,
നമസ്‌കാരഃ അഹം ചിന്മയി,
ബംഗളൂരു നഗരേ വിദ്യാഭാരതീ വിദ്യാലയേ
ദശമ കക്ഷായാം പഠാമി.
മഹോദയ, അദ്യ സംസ്‌കൃത ദിനം അസ്‌തി.
സംസ്‌കൃത �ഭാഷാം സരളാ ഇതി സര്‍വേ വദന്തി.
സംസ്‌കൃത ഭാഷാ വയമത്ര വഹഃ വഹഃ
അത്ര സംഭാഷണം അപി കുര്‍മഃ.
അതഃ സംസ്‌കൃതസ്യ മഹത്വഃ വിഷയേ
വതഃ ഗഹഃ അ�ിപ്രായഃ ഇതി കൃപയാ വദതു.
ഗിനി ചിന്മയി. ഭവതീ സംസ്‌കൃത പ്രശ്‌നം പൃഷ്ടവതീ
ബഹൂത്തമം ബഹൂത്തമം. അഹം �വത്യാ അഭിനന്ദനം കരോമി
സംസ്‌കൃത സപ്‌താഹ നിമിത്തം ദേശവാസിനാം
സര്‍വേഷാം കൃതേ മമ ഹാര്‍ദിക് ശുഭ�കാമനാഃ
ഒരു പുതിയ വിഷയം മുന്നോട്ടു വച്ചതിന് ഞാന്‍ ചിന്മയിയോടു വളരെ കടപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കളേ, രക്ഷാബന്ധനം കൂടാതെ ശ്രാവണ പൂര്‍ണ്ണിമയുടെ നാളില്‍ സംസ്‌കൃത ദിവസവും ആഘോഷി ക്കാറുണ്ട്. ഈ മഹത്തായ പൈതൃകത്തെ പോറ്റി വളര്‍ത്തുന്നതിലും സാധാരണ ജനങ്ങളിലെത്തിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാ ഭാഷകള്‍ക്കും അവയുടെതായ മഹാത്മ്യമുണ്ട്. തമിഴ് ലോകത്തിലെ ഏറ്റവും പുരാതന ഭാഷയാണ് എന്നതിലും വേദകാലം മുതല്‍ ഇന്നോളം സംസ്‌കൃത�ഭാഷയും ജ്ഞാനത്തിന്റെ പ്രചാരണത്തില്‍ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്നതിലും നാം വളരെയധികം അഭിമാനിക്കുന്നു.
ജീവിതത്തിന്റെ എല്ലാ മേഖലയുമായും ബന്ധപ്പെട്ട അറിവിന്റെ ഭണ്ഡാരം സംസ്‌കൃത �ഭാഷയിലും സാഹിത്യത്തിലുമുണ്ട്. അത് സയ ന്‍സാണെങ്കിലും തന്ത്രമാണെങ്കിലും കൃഷിയാണെങ്കിലും ആരോ ഗ്യമാണെങ്കിലും, ജ്യോതിശാസ്‌ത്രമാണെങ്കിലും, വാസ്‌തു വിദ്യയാണെങ്കിലും ഗണിതമാണെങ്കിലും മാനേജ്‌മെന്റാണെങ്കിലും, സാമ്പത്തിക ശാസ്‌ത്രമാണെങ്കിലും പരിസ്ഥിതിയാണെങ്കിലും. ആഗോള താപനത്തിന്റെ വെല്ലുകളികളെ നേരിടുന്നതിനുള്ള മന്ത്രങ്ങള്‍ പോലും നമ്മുടെ വേദങ്ങളില്‍ വിസ്‌തരിക്കുന്നു എന്നാണ് പറയുന്നത്. കര്‍ണ്ണാടക സംസ്ഥാനത്തിലെ ശിമോഗാ ജില്ലയിലെ മട്ടൂര്‍ ഗ്രാമത്തിലെ നിവാസികള്‍ ഇന്നും പരസ്‌പരം സംസ്‌കൃത ഭാഷയിലാണു സംസാ രിക്കുന്ന തെന്നറിയുമ്പോള്‍ നിങ്ങള്‍ക്കേവര്‍ക്കും സന്തോഷം തോന്നും.
അനന്തമായി വാക്കുകള്‍ നിര്‍മ്മിക്കാന്‍ സംസ്‌കൃത ഭാഷയില്‍ സാധിക്കും എന്നറിയുമ്പോള്‍ നിങ്ങള്‍ക്കു സന്തോഷം തോന്നും. രണ്ടായിരം ധാതുകള്‍, ഇരുനൂറു പ്രത്യയങ്ങള്‍ (സഫിക്‌സ്) , 22 ഉപസര്‍ക്ഷങ്ങള്‍ (പ്രിഫിക്‌സ്) ഉള്ള ഈ �ഭാഷയില്‍ അസംഖ്യം വാക്കുകളുണ്ടാക്കാനാകും. അതുകൊണ്ട് ഏതൊരു സൂക്ഷ്‌മത്തില്‍ സൂക്ഷ്‌മമായ വികാരം അല്ലെങ്കില്‍ വിഷയം പോലും കൃത്യമായി വിവരിക്കാനാകും. നാം ചിലപ്പോള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഉറപ്പേകാന്‍ ഇംഗ്ലീഷ് ഉദ്ധരണികള്‍ ഉപയോഗിക്കും. ചിലപ്പോള്‍ കവിതകളും സൂക്തങ്ങളുമുപയോഗിക്കും. എന്നാല്‍ വളരെ കുറച്ച് വാക്കുകള്‍ കൊണ്ട് വളരെ സാര്‍ത്ഥകമായി കാര്യങ്ങള്‍ പറയാനാകുമെന്ന് സംസ്‌കൃത സുഭാഷിതങ്ങള്‍ പരിചയമുള്ളവര്‍ക്കറിയാം. അതിനൊപ്പം അത് നമ്മുടെ മണ്ണുമായി, നമ്മുടെ പാരമ്പര്യവുമായി ബന്ധപ്പെട്ട തായതുകൊണ്ട് മനസ്സിലാക്കാനും വളരെ എളുപ്പമാണ്. ഉദാഹരണത്തിന് ജീവിതത്തില്‍ ഗുരുവിന്റെ മഹത്വം ബോധ്യ പ്പെടുത്താന്‍ പറയുന്നു �
ഏകമപി അക്ഷരമസ്‌തു ഗുരുഃ ശിഷ്യം പ്രബോധയേത്
പൃഥിവ്യാം നാസ്‌തി തദ്‌ദ്രവ്യം, യദ്‌ദത്ത്വാഹ്യനൃണീ �വേത്..
അതായത് ഒരു ഗുരു ശിഷ്യന് ഒരക്ഷരമെങ്കിലും പഠിപ്പിച്ചു കൊടുക്കുന്നെങ്കില്‍ ശിഷ്യന് ആ ഗുരുവിനോടുള്ള കടപ്പാടു തീര്‍ക്കാനുതകുന്ന ഒരു വസ്‌തുവും ഈ �ഭൂമിയിലില്ല. വരുന്ന അധ്യാ പക ദിനം നാം ഈ ഒരു വിചാരത്തോടെ വേണം ആഘോഷിക്കാന്‍. അറിവിനും ഗുരുവിനും സമാനതകളില്ല, അമൂല്യമാണ്, വിലമതി ക്കാനാവാത്തതാണ്. കുട്ടികളുടെ വിചാരങ്ങള്‍ക്ക് ശരിയായ ദിശാബോധമേകുന്നതിന്റെ ഉത്തരവാദിത്തം അമ്മയെക്കൂടാതെ അധ്യാപകനാണുള്ളത്. ഇവരുടെ ഏറ്റവുമധികം സ്വാധീനം ജീവിതം മുഴുവന്‍ കാണാനാകും. അധ്യാപകദിനത്തിന്റെ അവസരത്തില്‍ മഹാനായ ചിന്തകനും നമ്മുടെ മുന്‍ രാഷ്ട്രപതിയുമായ ഭാരതരത്‌നം ഡോ.സര്‍വ്വപ്പള്ളി രാധാകൃഷ്‌ണനെ നാമോര്‍ക്കുന്നു. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം രാജ്യമെങ്ങും അധ്യാപകദിനമായി ആഘോഷിക്കുന്നു. ഞാന്‍ രാജ്യത്തെ എല്ലാ അധ്യാപകര്‍ക്കും വരുന്ന അധ്യാപകദിനം പ്രമാണിച്ച് ആശംസകള്‍ നേരുന്നു. അതോടപ്പം ശാസ്‌ത്രത്തോടും വിദ്യാഭ്യാസത്തോടും, വിദ്യാര്‍ഥിളോടുമുള്ള നിങ്ങളുടെ സമര്‍പ്പണ മനോഭാവത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, കഠിനമായി അധ്വാനിക്കുന്ന നമ്മുടെ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷകളുമായിട്ടാണ് കാലവര്‍ഷം എത്തു ന്നത്. ഭീകരമായ വേനലില്‍ ചുട്ടെരിയുന്ന ചെടികള്‍ക്കും മരങ്ങള്‍ക്കും വരണ്ട ജലാശയങ്ങള്‍ക്കും മഴ ആശ്വാസമേകുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ അതിവൃഷ്ടിയും വിനാശകാരിയായ വെള്ള പ്പൊക്കവും കൂടെയെത്തുന്നു. ചിലയിടത്ത് ഒരിടത്തു പെയ്യു ന്നതിനേക്കാളധികം മഴ പെയ്യുന്നു എന്ന സ്ഥിതിയിലേ ക്കെത്തി യിരിക്കുയാണ് പ്രകൃതി. ഇപ്പോള്‍ത്തന്നെ നാം കാണുകയുണ്ടായി, കേരളത്തിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കം ജനജീവിതത്തെ വളരെ ഗുരുതരമായ രീതിയില്‍ ബാധിച്ചിരിക്കുന്നു. ഇന്ന് ഈ വിഷമ ഘട്ടത്തില്‍ രാജ്യം മുഴുവന്‍ കേരളത്തോടൊപ്പമാണുള്ളത്. സ്വന്തക്കാരെ നഷ്ടപ്പെട്ടവരോട് നമുക്ക് സഹാനു�ഭൂതിയുണ്ട്. നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവില്ലെങ്കിലും നൂറ്റി ഇരുപത്തിയഞ്ചുകോടി ഭാരതീയരും ഈ ദുഃഖത്തിന്റെ വേളയില്‍ നിങ്ങളുടെ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ദുഃഖിതരായ കുടുംബങ്ങള്‍ക്ക്‌് ഉറപ്പേകാന്‍ ആഗ്രഹിക്കുന്നു. ഈ പ്രകൃതി ദുരന്തത്തില്‍ മുറിവേറ്റവര്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. ജനങ്ങളുടെ ഉത്സാഹവും അദമ്യമായ ധൈര്യവും മൂലം കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കു തികഞ്ഞ വിശ്വാസമുണ്ട്.
അപകടങ്ങള്‍ അവശേഷിപ്പിച്ചു പോകുന്ന നാശനഷ്ടങ്ങള്‍ ദുര്‍ഭാഗ്യപൂര്‍ണ്ണമാണ്. എന്നാല്‍ ആപത്ത് നേരത്ത് മനുഷ്യത്വത്തിന്റെ എത്രയോ ദൃശ്യങ്ങള്‍ നമുക്കു കാണാനാകും. എവിടെയാണ് അപകടം ഉണ്ടായത് എങ്കിലും, അത് കേരളത്തിലാണെങ്കിലും ഹിന്ദുസ്ഥാനിലെ മറ്റേതെങ്കിലും സംസ്ഥാനത്താണെങ്കിലും ജില്ലയിലോ പ്രദേശത്തോ ആണെങ്കിലും ജനജീവിതം വീണ്ടും സാധാരണ നിലയിലേക്ക ത്തുന്നതിനായി കച്ച്‌് മുതല്‍ കാമരൂപ് വരെയും കശ്‌മീര്‍ മുതല്‍ കന്യാകുമാരിവരെയും എല്ലാവരും തങ്ങളുടേതായ നിലയില്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട്. എല്ലാ പ്രായത്തിലുമുള്ളവരും എല്ലാ കര്‍മ്മമേഖലയിലുമുള്ളവരും തങ്ങളുടേതായ പങ്കു വഹിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ കഷ്ടപ്പാട് ഏറ്റവും ലഘൂകരിക്കാനും, അവരുടെ ദുഃഖം പങ്കുവയ്‌ക്കാനും എല്ലാവരും തങ്ങളുടെ പങ്ക് ഉറപ്പാക്കുന്നുണ്ട്. സായുധസേനയിലെ ജവാന്മാര്‍ കേരളത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുന്നതായി നമുക്കറിയാം. അവര്‍ വെള്ളപ്പൊക്കത്തില്‍ പെട്ട ആളുകളെ രക്ഷിക്കുന്നതിന് പരമാവധി ശ്രമിച്ചു. വായുസേനയാണെങ്കിലും നാവികസേനയാണെങ്കിലും കരസേനയാണെങ്കിലും, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ആര്‍.എ.എഫും ഒക്കെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ പങ്കാണു വഹിച്ചത്. എന്‍.ഡി.ആര്‍.എഫ് ജവാന്മാരുടെ കഠിന പരിശ്രമത്തെക്കുറിച്ചും എടുത്തു പറയാനാഗ്രഹിക്കുന്നു. ഈ ആപല്‍ഘട്ടത്തില്‍ അവര്‍ വളരെ മഹത്തായ കാര്യമാണു ചെയ്‌തത്. എന്‍.ഡി.ആര്‍.എഫിന്റെ കഴിവും അവരുടെ സമര്‍പ്പണവും ത്വരിതഗതിയില്‍ തീരുമാനമെടുക്കേണ്ട സന്ദര്‍ഭങ്ങളെ നേരിടുന്ന തിനുള്ള ശ്രമവും എല്ലാ ഭാരതീയരെയും സംബന്ധിച്ചി ടത്തോളം അവരെ ആദരവിന്റെ മൂര്‍ത്തികളായി മാറിയിരിക്കുന്നു. ഇന്നലെ ഓണാഘോഷമായിരുന്നു. ഓണം രാജ്യത്തിന,് വിശേഷിച്ച് കേരളത്തിന് ഈ ആപത്തില്‍ നിന്ന് എത്രയും വേഗം കര കയറാനും കേരളത്തിന്റെ വികസന യാത്രയ്‌ക്ക് കൂടുതല്‍ ഗതിവേഗമേകാനും ശക്തിയേകട്ടെ എന്നു നമുക്കു പ്രാര്‍ഥിക്കാം. ഞാന്‍ ഒരിക്കല്‍ക്കൂടി എല്ലാ ദേശവാസികള്‍ക്കും വേണ്ടി കേരളത്തിലെ ജനങ്ങള്‍ക്കും രാജ്യത്തെ ആപത്തുണ്ടായ മറ്റു പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഈ വിപത്തിന്റെ വേളയില്‍ രാജ്യംമുഴുവന്‍ നിങ്ങളോടൊപ്പമുണ്ട് എന്ന് വിശ്വാസമേകാന്‍ ആഗ്രഹിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഇപ്രാവശ്യം മന്‍ കീ ബാത്തിന് കിട്ടിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കയായിരുന്നു. രാജ്യമെങ്ങും നിന്ന് കൂടുതല്‍ ജനങ്ങള്‍ എഴുതിയ വിഷയം, നമ്മുടെ ഏവരുടെയും പ്രിയങ്കരനായ അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. ഗാസിയാബാദില്‍ നിന്ന് കീര്‍ത്തി, സോനിപത്തില്‍ നിന്ന് സ്വാതി, കേരളത്തില്‍ നിന്ന് പ്രവീണ്‍, പശ്ചിമബംഗാളില്‍ നിന്ന് ഡോക്ടര്‍ സ്വപ്‌ന ബാനര്‍ജി, ബിഹാറിലെ കട്ടിഹാറില്‍ നിന്ന് അഖിലേശ് പാണ്‌ഡേ തുടങ്ങി എത്രയോ പേരാണ് നരേന്ദ്രമോദി മൊബൈല്‍ ആപ് ലും മൈ ഗിഒവി ലും എഴുതി അടല്‍ ജിയുടെ ജീവിതത്തിലെ വിഭിന്ന പടവുകളെക്കുറിച്ച് പറയണമെന്ന് അഭ്യര്‍ത്ഥിച്ചത്! ആഗസ്റ്റ് 16 ന് രാജ്യവും ലോകവും അടല്‍ജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ദുഃഖത്തിലാണ്ടു. 14 വര്‍ഷംമുമ്പ് പ്രധാന മന്ത്രിപദമൊഴിഞ്ഞ രാഷ്ട്രനേതാവ്. ഒരു തരത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു പോയിരുന്നു. വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നില്ല, പൊതുജീവിതത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. 10 വര്‍ഷത്തെ ഇടവേള വളരെ വലുതാണ്, എങ്കിലും ആഗസ്റ്റ് 16 ന് ശേഷം രാജ്യവും ലോകവും കണ്ടത് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ മനസ്സില്‍ പത്തുവര്‍ഷമെന്ന കാലാവധി ഒരു നിമിഷത്തെ ഇടവേളപോലും ഉണ്ടാക്കിയില്ല എന്നാണ്. അടല്‍ജിയോട് എങ്ങനെയുള്ള സ്‌നേഹവും ബഹുമാന വുമാണോ ഉണ്ടായിരുന്നത്, എത്രത്തോളം ദുഃഖമാണോ രാജ്യമെങ്ങും പരന്നത്, അത് അദ്ദേഹത്തിന്റെ വിശാലമായ വ്യക്തിത്വത്തെയാണ് കാട്ടിത്തരുന്നത്. കഴിഞ്ഞ പല ദിവസങ്ങളായി അടല്‍ജിയെക്കുറിച്ചുള്ള നല്ല നല്ല കാര്യങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്‌തു. ആളുകള്‍ അദ്ദേഹത്തെ നല്ല പാര്‍ലമെന്റേറിയന്‍, സഹാനുഭൂതിയുള്ള എഴുത്തുകാരന്‍, ശ്രേഷ്‌ഠനായ പ്രാസംഗികന്‍, ജനപ്രിയനായ പ്രധാനമന്ത്രി എന്നീ നിലകളില്‍ ഓര്‍ത്തു, ഓര്‍ക്കുന്നു. സദ്‌ഭരണം, അതായത് ഗുഡ് ഗവേണന്‍സ് എന്നതിനെ മുഖ്യ വിഷയമാക്കുന്നതില്‍ രാജ്യം എന്നും അടല്‍ജിയോടു കടപ്പെട്ടിരിക്കും. ഞാന്‍ ഇന്ന് അടല്‍ജിയുടെ വിശാലമായ വ്യക്തിത്വത്തിന്റെ മറ്റൊരു വശത്തെ സ്‌പര്‍ശി ക്കാനാണാഗ്രഹിക്കുന്നത്. അത് അടല്‍ജി രാജ്യത്തിനു നല്‌കിയ രാഷ്ട്രീയ സംസ്‌കാരമാണ്. രാഷ്ട്രീയ സംസ്‌കാരത്തില്‍ ഏതൊരു മാറ്റത്തിനാണോ അദ്ദേഹം ശ്രമിച്ചത്, അതിനെ ഒരു ഭരണസംവിധാനത്തിന്റെ ചട്ടക്കൂടില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. അതിലൂടെ ഭാരതത്തിനു വലിയ നേട്ടമുണ്ടായി. വരുംകാലങ്ങളില്‍ വലിയ നേട്ടങ്ങളുണ്ടാവുകയും ചെയ്യും. എന്നുറപ്പാണ്. �ഭാരതം എന്നും 2003 ലെ തൊണ്ണൂറ്റി ഒന്നാം �ഭരണഘടനാഭേദഗതിയുടെ പേരില്‍ അടല്‍ജിയോടു കടപ്പെട്ടിരിക്കും. ഈ മാറ്റം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രണ്ടു സുപ്രധാന മാറ്റങ്ങളുണ്ടാക്കി.
ഒന്നാമതായി, സംസ്ഥാനങ്ങളില്‍ മന്ത്രിസഭകളുടെ വലിപ്പം ആകെ നിയമസഭാസീറ്റുകളുടെ 15 ശതമാനമെന്ന പരിധി നിശ്ചയിച്ചു.
രണ്ടാമതായി കൂറുമാറ്റ നിരോധന നിയമപ്രകാരം നിശ്ചയിക്കപ്പെട്ടിരുന്ന പരിധി മൂന്നിലൊന്ന് എന്നത് മൂന്നില്‍ രണ്ട് എന്നാക്കി മാറ്റി. അതോടൊപ്പം പാര്‍ട്ടി മാറുന്നവരെ അയോഗ്യരാക്കാന്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിശ്ചയിക്കപ്പെട്ടു.
പല വര്‍ഷങ്ങളായി �ഭാരതത്തില്‍ വലിപ്പമേറിയ മന്ത്രിസഭ� കെട്ടിപ്പടുക്കുന്ന രാഷ്ട്രീയ സംസ്‌കാരം രൂപപ്പെട്ടുവന്നു. വലിയ വലിയ മന്ത്രിസഭകള്‍ക്ക് രൂപം കൊടുത്തത് വകുപ്പുകള്‍ വിഭജിച്ചു നല്‌കു വാനല്ല, മറിച്ച് രാഷ്ട്രീയ നേതാക്കളെ സന്തോഷിപ്പിക്കാനായിരുന്നു. അടല്‍ജി അതിനു മാറ്റം വരുത്തി. അദ്ദേഹത്തിന്റെ ഈ ചുവടുവയ്‌പ്പു പണവും വിഭവങ്ങളും കാത്തു. അതോടൊപ്പം കാര്യക്ഷമത കൂടി. അടല്‍ജിയെപ്പോലുള്ള ഒരാളിന്റെ ദീര്‍ഘവീക്ഷണമാണ് ഈ മാറ്റത്തിനു വഴി വച്ചത്. നമ്മുടെ രാഷ്ട്രീയ സംസ്‌കാരവും ആരോഗ്യമുള്ള ശീലവും വളര്‍ന്നു. അടല്‍ജി ഒരു തികഞ്ഞ ദേശ ഭക്തനായിരുന്നു. അദ്ദേഹത്തിന്റെ �ഭരണകാലത്താണ് ബജറ്റ് അവതരിപ്പിക്കുന്ന സമയത്തിനു മാറ്റമുണ്ടായത്. മുമ്പ് ഇംഗ്ലീഷുകാരുടെ പാരമ്പര്യം പിന്തുടര്‍ന്ന് വൈകിട്ട് 5 മണിക്കായിരുന്നു ബജറ്റ് അവതരിപ്പിച്ചുപോന്നത്, കാരണം അത് ഇംഗ്ലണ്ടില്‍ പാര്‍ലമെന്റ് ആരംഭിക്കുന്ന സമയമായിരുന്നു. 2001 ല്‍ അടല്‍ജി ബജറ്റ് അവതരിപ്പിക്കുന്ന സമയം വൈകുന്നേരം 5 മണി എന്നതു മാറ്റി രാവിലെ 11 മണി എന്നാക്കി. ഒരു സ്വാതന്ത്ര്യം കൂടി അടല്‍ജിയുടെ ഭരണകാലത്താണ് ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് ഉണ്ടാക്കിയതും 2002 ല്‍ അതിന് ആധികാരികത നല്‌കിയതും. പൊതു ഇടങ്ങളില്‍ ദേശീയ പതാക പറപ്പിക്കാനാകും വിധം അതില്‍ വകുപ്പുകള്‍ ചേര്‍ത്തു. ഇങ്ങനെ അദ്ദേഹം നമ്മുടെ പ്രാണനുതുല്യം പ്രിയപ്പെട്ട ത്രിവര്‍ണ്ണ പതാകയെ സാധാരണ ജനങ്ങളുടെ അടുത്തെത്തിച്ചു. അടല്‍ജി എങ്ങനെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പു പ്രക്രിയയിലും ജനപ്രതിനിധികളെ സംബന്ധിച്ചുള്ള കാര്യങ്ങളിലും ഉണ്ടായ അധഃപതനത്തിനെതിരെ ധൈര്യപൂര്‍വ്വം ചുവടുവച്ച് അതിന് അടിസ്ഥാനപരമായ മാറ്റം വരുത്തിയത് എന്നു കണ്ടില്ലേ. ഇതേപോലെ, ഇപ്പോള്‍ രാജ്യത്തും സംസ്ഥാനങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ കാര്യത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. അത് നല്ല കാര്യമാണ്, ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ശുഭസൂചനയുമാണ്. ആരോഗ്യമുള്ള ജനാധിപത്യത്തിന്, നല്ല ജനാധിപത്യത്തിന്, നല്ല ശീലങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുകയെന്നത്, ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നിരന്തരം പ്രയത്‌നിക്കുന്നത്, ചര്‍ച്ചകളെ തുറന്ന മനസ്സോടെ മുന്നോട്ടു കൊണ്ടുപോകുന്നത് ഒക്കെയും അടല്‍ജിയ്‌ക്ക് നല്‌കുന്ന നല്ല ആദരാഞ്‌ജലിയാകും. വികസിതവും സമൃദ്ധവുമായ ഭാരതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കാനുള്ള ദൃഢനിശ്ചയം ആവര്‍ത്തിച്ചുകൊണ്ട് ഞാന്‍ എല്ലാവര്‍ക്കും വേണ്ടി അടല്‍ജിക്ക് ആദരാഞ്‌ജലി അര്‍പ്പിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഈയിടെ പാര്‍ലമെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകളുണ്ടാകുമ്പോള്‍ അവിടത്തെ തടസ്സങ്ങളെക്കുറിച്ചും, കോലാഹലങ്ങളെക്കുറിച്ചും, നടപടികള്‍ നിലച്ചു പോകുന്ന തിനെക്കുറിച്ചുമെല്ലാമാണ് കേള്‍ക്കുന്നത്. എന്നാല്‍ നല്ലതു വല്ലതും നടന്നാല്‍ അതെക്കുറിച്ച് വലിയ ചര്‍ച്ചയൊന്നും നടക്കില്ല. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിച്ചു. ഈ സമ്മേളനത്തില്‍ ലോക്‌സഭയുടെ ഉത്‌പാദനക്ഷമത, (പ്രൊഡക്‌റ്റിവിറ്റി) 118 ശതമാനവും രാജ്യസ�യുടേത് 74 ശതമാനവു മാണെന്നറിയുന്നതില്‍ നിങ്ങള്‍ക്കു സന്തോഷം തോന്നും. പാര്‍ട്ടി താത്‌പര്യത്തേക്കാള്‍ അപ്പുറം എല്ലാ അംഗങ്ങളും വര്‍ഷകാല സമ്മേളനത്തെ കടുതല്‍ ഫലപ്രദമാക്കാന്‍ ശ്രമിച്ചതിന്റെ ഫല മായിട്ടാണ് ലോക്‌സഭ� 21 ബില്ലുകളും രാജ്യസഭ� 14 ബില്ലുകളും പാസാക്കിയത്. പാര്‍ലമെന്റിന്റെ ഈ വര്‍ഷകാല സമ്മേളനം സാമൂഹിക നീതിയുടെയും യുവാക്കളുടെ നന്മലക്ഷ്യ മാക്കി യുള്ളതുമായ സമ്മേളനമെന്ന നിലയില്‍ എന്നും ഓര്‍മ്മി ക്കപ്പെടും. ഈ സമ്മേളനത്തില്‍ യുവാക്കള്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും പ്രയോജനപ്പെടുന്ന മഹത്തായ ബില്ലുകള്‍ പാസാക്കപ്പെട്ടു. എത്രയോ ദശകങ്ങളായി പട്ടികജാതി/ പട്ടികവര്‍ഗ്ഗ കമ്മീഷനെപ്പോലെ ഒബിസി കമ്മീഷനുണ്ടാക്കാനുള്ള ആവശ്യം ഉയരുന്നുണ്ടായിരുന്നു. പിന്നാക്ക വര്‍ക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് രാജ്യം ഇപ്രാവശ്യം ഒബിസി കമ്മീഷന്‍ ഉണ്ടാക്കാനുള്ള നിശ്ചയം സഫലമാക്കി, അതിന് ഭരണഘടനാപരമായ അധികാരവും നല്‌കി. ഈ ചുവടുവയ്‌പ്പ് സാമൂഹിക നീതിയെന്ന ലക്ഷ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ഒന്നായി മാറും. പട്ടികജാതി, പട്ടിക വര്‍ക്ഷങ്ങളുടെ അവകാശങ്ങള്‍ കാക്കുന്നതിന് ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ പാസാക്കുകയുണ്ടായി. ഈ നിയമം പട്ടികജാതി/ പട്ടികവര്‍ഗ്ഗ സമൂഹങ്ങളുടെ നന്മയ്‌ക്ക് കൂടുതല്‍ സുരക്ഷയേകും. അതോടൊപ്പം കുറ്റവാളികളെ അതിക്രമങ്ങള്‍ ചെയ്യുന്നതില്‍ നിന്നു തടയും. ദളിത് സമൂങ്ങള്‍ക്കുള്ളില്‍ ആത്മവിശ്വാസം നിറയ്‌ക്കും.
രാജ്യത്തെ സ്‌ത്രീശക്തിക്കെതിരെ ഒരു തരത്തിലുമുള്ള അനീതിയും സംസ്‌കാര സമ്പന്നമായ ഏതൊരു സമൂഹവും സഹിക്കില്ല. ബലാത്‌കാരം ചെയ്യുന്ന കുറ്റവാളികളെ സഹിക്കാന്‍ രാജ്യം തയ്യാറല്ല. അതുകൊണ്ട് പാര്‍ലമെന്റ് പീനല്‍ കോഡ് ഭേദഗതി ബില്‍ പാസാക്കി, കടുത്ത ശിക്ഷ നല്‌കാനുള്ള വകുപ്പ് ഉറപ്പാക്കി. അത്തരം ദുഷ്ടകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷം ശിക്ഷ ലഭിക്കും. അതോടൊപ്പം 12 വയസ്സിനേക്കാള്‍ കുറവ് പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയാകും നല്‌കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്‌തയാളിന് വേഗം, രണ്ടുമാസം കൊണ്ട് വിചാരണ നടത്തി മധ്യപ്രദേശിലെ മന്ദ്‌സൗറിലെ കോടതി വധശിക്ഷയ്‌ക്കു വിധിച്ചത് നിങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് പത്രത്തില്‍ വായിച്ചിട്ടുണ്ടാകും. ഇതിനുമുമ്പ് മധ്യപ്രദേശിലെ കട്‌നിയില്‍ ഒരു കോടതി അഞ്ചുദിവസംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‌കുകയുണ്ടായി. രാജസ്ഥാനിലെ കോടതിയും ഇങ്ങനെ വളരെ വേഗം തീരുമാനം എടുക്കുകയുണ്ടായി. ഈ നിയമം സ്‌ത്രീകള്‍ക്കും ബാലികമാര്‍ക്കുമെതിരെയുള്ള കുറ്റങ്ങള്‍ തടയു ന്നതില്‍ മികച്ച പങ്കു വഹിക്കും.
സാമൂഹിക മാറ്റം കൂടാതെ സാമ്പത്തിക പുരോഗതി അപൂര്‍ണ്ണമാണ്. ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ പാസാക്കപ്പെട്ടു. എന്നാല്‍ രാജ്യസഭയുടെ ഈ സമ്മേളനത്തില്‍ അത് പാസാക്കാന്‍ സാധിക്കയുണ്ടായില്ല. രാജ്യം മുഴുവന്‍ അവര്‍ക്കു നീതിയേകാന്‍ മുഴുവന്‍ ശക്തിയോടും നില്‌ക്കുന്നുവെന്ന് ഞാന്‍ മുസ്‌ളീം സ്‌ത്രീകള്‍ക്ക് ഉറപ്പേകാനാഗ്രഹിക്കുന്നു. രാജ്യനന്മ കണക്കാക്കി നാം മുന്നേറുമ്പോള്‍ ദരിദ്രരുടെയും പിന്നാക്കമുള്ളവരുടെയും ചൂഷിതരുടെയും, നിഷേധിക്കപ്പെട്ടവരുടെയും ജീവിതത്തില്‍ മാറ്റം വരുത്താനാകും. വര്‍ഷകാല സമ്മേളനത്തില്‍ ഇപ്രാവശ്യം എല്ലാവരും ഒത്തുചേര്‍ന്ന് ഒരു നല്ല ശീലം കാട്ടിയിരിക്കയാണ്. രാജ്യത്തെ എല്ലാ പാര്‍ല മെന്റംഗങ്ങളോടും ഞാന്‍ ഈ അവസരത്തില്‍ ഹൃദയപൂര്‍വ്വം നന്ദി വ്യക്തമാക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഇപ്പോള്‍ കോടിക്കണക്കിന് ജനങ്ങളുടെ ശ്രദ്ധ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എല്ലാദിവസങ്ങളിലും രാവിലെ ആളുകള്‍ ഏറ്റവുമാദ്യം പത്രത്തില്‍, ടെലിവിഷനില്‍, വാര്‍ത്തകള്‍ക്കിടയില്‍, സാമൂഹിക മാധ്യമങ്ങളില്‍ അന്വേഷിക്കുന്നത് ഏത് ഇന്ത്യന്‍ കളിക്കാരനാണ് മെഡല്‍ നേടിയിട്ടുള്ളത് എന്നാണ്. ഏഷ്യന്‍ ഗെയിംസ് ഇപ്പോഴും നടക്കുകയാണ്. രാജ്യത്തിനുവേണ്ടി മെഡല്‍ നേടുന്ന എല്ലാ കളിക്കാര്‍ക്കും ആശംസകള്‍ നേരുന്നു. മത്സരം ബാക്കിയുള്ള കളിക്കാര്‍ക്കും എന്റെ അനേകം ശുഭാശംസകള്‍. ഇന്ത്യന്‍ കളിക്കാര്‍ വിശേഷിച്ചും ഷൂട്ടിംഗ്, റെസ്റ്റ്‌ലിംഗ് എന്നിവയില്‍ മികച്ചപ്രകടനം കാഴ്‌ചവയ്‌ക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ കളി അത്ര മികച്ചതല്ലാത്ത ഇനങ്ങളിലും നമ്മുടെ കളിക്കാര്‍ മെഡല്‍ കൊണ്ടുവരുന്നുണ്ട്. വൂഷൂ, റോവിംഗ് പോലുള്ള ഇനങ്ങളില്‍. ഇവ വെറും പതക്കങ്ങള്‍ മാത്രമല്ല, തെളിവുകള്‍ കൂടിയാണ്. ഭാരതത്തിലെ കല്‍ക്കാരുടെ ആകാശ സ്‌പര്‍ശിയായ ഉത്സാഹത്തിന്റെയും സ്വപ്‌നങ്ങളുടെയും തെളിവുകള്‍. രാജ്യത്തിനുവേണ്ടി മെഡല്‍ നേടുന്നവരില്‍, നമ്മുടെ പെണ്‍കുട്ടികള്‍ വളരെ പേരുണ്ട്. ഇത് വളരെ സകാരാത്മകമായ സൂചനയാണ്. മെഡല്‍ നേടുന്ന യുവ കളിക്കാരില്‍ 15 /16 വയസ്സുള്ള യുവാക്കളുമുണ്ട്. മെഡല്‍ നേടിയ കളിക്കാരില്‍ അധികം പേരും ചെറിയ തെരുവുകളിലും ഗ്രാമങ്ങളിലും താമസിക്കുന്നവരാണ് എന്നതും ഒരു നല്ല സൂചനയാണ്. ഇവര്‍ കഠിനമായ പരിശ്രമത്തിലൂടെയാണ് ഈ വിജയം നേടി യിട്ടുള്ളത്.
ആഗസ്റ്റ് 29 ന് നാം ദേശീയ സ്‌പോര്‍ട്‌സ് ദിനം ആഘോ ഷിക്കും. ഈ അവസരത്തില്‍ ഞാന്‍ എല്ലാവര്‍ക്കും ശുഭാംശംസകള്‍ നേരുന്നു. അതോടൊപ്പം ഹോക്കി മാന്ത്രികന്‍ ശ്രീ.ധ്യാന്‍ചന്ദിന് ആദരാഞ്‌ജലി അര്‍പ്പിക്കുകയും ചെയ്യുന്നു.
തീര്‍ച്ചയായും കളിക്കണമെന്ന് ഞാന്‍ രാജ്യത്തെ പൗരന്മാരോട് അഭ്യര്‍ഥിക്കുന്നു. സ്വന്തം ഫിറ്റ്‌നസില്‍ ശ്രദ്ധ വേണം. കാരണം ആരോഗ്യമുള്ള �ഭാരതമാണ് സമ്പന്നവും സമൃദ്ധവുമായ �ഭാരതത്തെ നിര്‍മ്മിക്കുന്നത്. ഇന്ത്യ ഫിറ്റ് ആണെങ്കിലേ �ഭാരതത്തിന്റെ ഉജ്ജ്വലമായ �ഭാവി നിര്‍മ്മിക്കപ്പെടൂ. ഞാന്‍ ഒരിക്കല്‍കൂടി ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയവരെ ആശംസിക്കുന്നു. ബാക്കി കളി ക്കാര്‍ക്ക് നല്ല പ്രകടം കാഴ്‌ചവയ്‌ക്കാനാകട്ടെ എന്നാശംസിക്കുന്നു. എല്ലാവര്‍ക്കും ദേശീയ സ്‌പോര്‍ട്‌സ് ദിനത്തിന്റെ അനേകമനേകം ശുഭാശംസകള്‍.
പ്രധാനമന്ത്രിജീ നമസ്‌കാരം. ഞാന്‍ കാണ്‍പൂരില്‍ നിന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ഭാവനാ ത്രിപാഠിയാണു സംസാരികുന്നത്. പ്രധാനമന്ത്രി കഴിഞ്ഞ മന്‍ കീ ബാത്തില്‍ അങ്ങ് കോളജില്‍ പോകുന്ന വിദ്യാര്‍ഥികളോടു സംസാരിക്കയുണ്ടായി. അതിനു മുമ്പ് അങ്ങ് ഡോക്ടര്‍മാരോടും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരോടും സംസാരിക്ക യുണ്ടായി. വരുന്ന സെപ്‌റ്റംബര്‍ 15 നുള്ള എഞ്ചിനീയറിംഗ് ദിനം പ്രമാണിച്ച് അങ്ങ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളോടു ചിലത് പറയണം എന്നാണ് എന്റെ അഭ്യര്‍ഥന. അതിലൂടെ എല്ലാവരുടെയും മനോബലം വര്‍ധിക്കും, ഞങ്ങള്‍ക്കു വളരെ സന്തോഷമാകും, വരും ദിനങ്ങളില്‍ രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ക്കു പ്രോത്സാ ഹനവും ലഭിക്കും. നന്ദി.
നമസ്‌കാരം ഭാവനാജീ. കുട്ടിയുടെ വിചാരത്തെ ഞാന്‍ ബഹു മാനിക്കുന്നു. നാമെല്ലാം കല്ലും കട്ടയുമുപയോഗിച്ചുള്ള വീടുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതു കണ്ടിട്ടുണ്ട്. എന്നാല്‍ ഏകദേശം 1200 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒറ്റ പാറയായിരുന്ന ഒരു പര്‍വ്വതത്തെ ഒരു ഉത്‌കൃ ഷ്ടവും, വിശാലവും, അദ്‌ഭുതകരവുമായ ക്ഷേത്രമാക്കിയതിനെക്കുറിച്ച് നിങ്ങള്‍ക്കു സങ്കല്‌പിക്കാനാകുമോ? ഒരുപക്ഷേ സങ്കല്‌പിക്കാന്‍ പ്രയാസമാകും. എന്നാല്‍ അങ്ങനെയുണ്ടായി, ആ ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ എല്ലോറയിലുള്ള കൈലാസനാഥ് ക്ഷേത്രം. ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കരിങ്കല്ലുകൊണ്ടുള്ള 60 മീറ്റര്‍ നീളമുള്ള ഒരു തൂണുണ്ടാക്കി, അതിനുമുകളില്‍ കരിങ്കല്ലിന്റെ ഏകദേശം 80 ടണ്‍ �ഭാരമുള്ള കഷണം വച്ചു എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം അങ്ങനെയൊരിടമാണ്. അവിടെ വാസ്‌തുവിദ്യയുടെയും എഞ്ചിനീയറിംഗിന്റെയും ഈ അവിശ്വസനീയമായ സമന്വയം കാണാവുന്നതാണ്.
ഗുജറാത്തിലെ പാഢണ്‍ എന്ന സ്ഥലത്ത് പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട റാണീ കീ വാവ് എന്നറിയപ്പെടുന്ന പടിക്കിണര്‍ ആരെയും ആശ്ചര്യപ്പെടുത്തും. �ഭാരതത്തിന്റെ ഭൂമി എഞ്ചിനീയറിംഗിന്റെ പരീക്ഷണശാലയായിരുന്നു. സങ്കല്‌പിക്കാനാ വാത്തതു സങ്കല്‌പിച്ച, എഞ്ചിനീയറിംഗിന്റെ ലോകത്ത് അദ്‌ഭുത ങ്ങളെന്നു പറയപ്പെടുന്ന ഉദാഹരണങ്ങള്‍ കാട്ടിയിട്ടുള്ളവരാണ് ഭാരതത്തിലെ എഞ്ചിനീയര്‍മാര്‍. മഹാന്മാരായ എഞ്ചിനീയര്‍മാരുടെ നമ്മുടെ പാരമ്പര്യത്തിന്റെ കൂട്ടത്തില്‍ ഒരു രത്‌നത്തെ നമുക്കു ലഭിക്കയുണ്ടായി. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ഇന്നും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹമാണ് ഭാരതരത്‌നം ഡോ.എം.വിശ്വേശ്വരയ്യ. കാവേരി നദിയില്‍ അദ്ദേഹം നിര്‍മ്മിച്ച കൃഷ്‌ണരാജസാഗര്‍ അണക്കെട്ട് ഇന്നും ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കും സാധാരണ ജനങ്ങള്‍ക്കും പ്രയോജപ്പെടുന്നതാണ്. രാജ്യത്തിന്റെ ആ �ഭാഗത്ത് അദ്ദേഹം പൂജനീയന്‍ തന്നെയാണ്. ബാക്കി രാജ്യം മുഴുവനും അദ്ദേഹത്തെ വളരെ ബഹുമാനത്തോടും ആത്മബന്ധത്തോടും ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മയിലാണ് സെപ്‌റ്റംബര്‍ 15 എഞ്ചിനീയേഴ്‌സ് ദിനം ആയി ആഘോഷിക്കുന്നത്. അദ്ദേഹത്തിന്റെ കാലടികളെ പിന്തുടര്‍ന്നുകൊണ്ട് നമ്മുടെ രാജ്യത്തെ എഞ്ചിനീയര്‍മാര്‍ ലോകമെങ്ങും തങ്ങളുടെ വേറിട്ട വ്യക്തിത്വം കാട്ടിയിട്ടുണ്ട്.
എഞ്ചിനീയറിംഗിന്റെ ലോകത്ത് ഉണ്ടായ അത്ഭുത ങ്ങളെക്കുറിച്ചു ഞാന്‍ പറയുമ്പോള്‍, 2001 ല്‍ ഗുജറാത്തിലെ കച്ചില്‍ ഭീകര �ഭൂകമ്പമുണ്ടായപ്പോള്‍ നടന്ന ഒരു സംഭവം ഓര്‍മ്മ വരുന്നു. അന്നേരം ഞാന്‍ ഒരു വോളണ്ടിയറായി അവിടെ പ്രവര്‍ത്തി ക്കയായിരുന്നു. എനിക്ക് ഒരു ഗ്രാമത്തില്‍ പോകാന്‍ അവസരമുണ്ടായി. അവിടെ എനിക്ക് 100 വര്‍ഷത്തിലധികം പ്രായമുള്ള ഒരു അമ്മയെ കാണാന്‍ അവസരമുണ്ടായി.. എന്നെ നോക്കി കളിയായി പറഞ്ഞു കണ്ടില്ലേ, ഇത് എന്റെ വീടാണ്. കച്ചില്‍ അതിന് �ഭൂംഗാ എന്നാണ് പറയുന്നത് � എന്റെ ഈ വീട് മൂന്നു �ഭൂകമ്പങ്ങള്‍ കണ്ടു കഴിഞ്ഞു. ഞാന്‍ തന്നെ മൂന്നു �ഭൂകമ്പങ്ങള്‍ കണ്ടു. ഈ വീട്ടില്‍ കഴിഞ്ഞുകൊണ്ടു കണ്ടു. എന്നാല്‍ എവിടെയെങ്കിലും വല്ല കേടുപാടും കാണാനുണ്ടോ? ? ഈ വീട് പൂര്‍വ്വികര്‍ ഇവിടത്തെ പ്രകൃതിക്കനുസരിച്ച്, ഇവിടത്തെ കാലാവസ്ഥയ്‌ക്കനുസരിച്ച് ഉണ്ടാക്കിയതാണ്� ഇത് വളരെ അഭിമാനത്തോടെയാണ് ആ അമ്മ പറഞ്ഞത്.
അപ്പോള്‍ എനിക്കു തോന്നിയത് നൂറ്റാണ്ടുകള്‍ക്കു മുമ്പും നമ്മുടെ ആ ഭൂാഗത്ത് ആ കാലഘട്ടത്തിലെ എഞ്ചിനീയര്‍മാര്‍, അവിടത്തെ പരിതഃസ്ഥിതിക്കനുസരിച്ച് ജനങ്ങള്‍ക്ക് സുരക്ഷിതമായി കഴിയാനാകുന്ന നിര്‍മ്മിതികളുണ്ടാക്കിയിരുന്നു എന്നാണ്. ഇപ്പോള്‍ നാം എഞ്ചിനീയേര്‍സ് ദിനം ആഘോഷിക്കുമ്പോള്‍ നാം ഭാവിയെക്കുറിച്ചുകൂടി ചിന്തിക്കണം. അവിടവിടെ വര്‍ക്‌ഷോപ്പുകള്‍ നടത്തണം. മാറിയ യുഗത്തില്‍ നാം പുതിയ പുതിയ കാര്യങ്ങള്‍ എന്തെല്ലാം പഠിക്കണം, എന്തെല്ലാം പഠിപ്പിക്കണം? എന്തെല്ലാം ചേര്‍ക്കണം? ഈയിടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഒരു വലിയ കാര്യമായി മാറിയിരിക്കയാണ്. ലോകം പ്രകൃതിദുരന്തങ്ങളെ നേരിടുകയാണ്. ഈ സ്ഥിതിയില്‍ സ്‌ട്രക്‌ചറല്‍ എഞ്ചിനീയറിംഗ് ഏതു രൂപത്തിലുള്ളതായിരിക്കണം? അതിനുള്ള കോഴ്‌സുകള്‍ എന്തെല്ലാമായിരിക്കണം? വിദ്യാര്‍ഥികളെ എന്തു പഠിപ്പിക്കണം? നിര്‍മ്മാണം പരിസ്ഥിതി സൗഹാര്‍ദ്ദപരം ആയിരിക്കേണ്ടതെങ്ങനെ? നിര്‍മ്മാണ സ്ഥലത്തു കിട്ടുന്ന സാധനങ്ങള്‍ക്ക് മൂല്യവര്‍ധന വരുത്തി നിര്‍മ്മാണം എങ്ങനെ നിര്‍വ്വഹിക്കാനാകും? മാലിന്യമില്ലാതെ നിര്‍മ്മാണം നടത്തുന്നതില്‍ മുന്‍ഗണന എങ്ങനെ നിശ്ചയിക്കാം? ഇങ്ങനെ അനേകം കാര്യങ്ങള്‍ എഞ്ചിനീയറിംഗ് ദിനം ആഘോഷി ക്കുമ്പോള്‍ നമുക്ക് ആലോചിക്കേണ്ടതുണ്ട്.
പ്രിയപ്പെട്ട ജനങ്ങളേ, ഉത്സവങ്ങളുടെ അന്തരീക്ഷമാണ്� ഇതോടൊപ്പം ദീപാവലിക്കുള്ള തയ്യാറെടുപ്പുകളും ആരംഭിക്കയായി. നമുക്ക് മന്‍കീ ബാത്തില്‍ ഒരുമിച്ചുകൊണ്ടിരിക്കാം. മനസ്സില്‍ തോന്നുന്നത് പറയാം� മനസ്സുകൊണ്ട് രാജ്യത്തെ മുന്നോട്ടു നയിക്കുന്നതില്‍ നമുക്കൊരുമിക്കാം. ഈയൊരു ചിന്താഗതിയോടെ നിങ്ങള്‍ക്കേവര്‍ക്കും അനേകം ശുഭാശംസകള്‍�
നന്ദി.. വീണ്ടും കാണാം.
മനസ്സ് പറയുന്നത് സെപ്‌റ്റംബര്‍ ലക്കം
എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം.
നമ്മുടെ സായുധസേനയെക്കുറിച്ച്, നമ്മുടെ സൈന്യത്തിലെ ജവാന്മാരെക്കുറിച്ച് അഭിമാനം തോന്നാത്ത ഒരു ഭാരതീയനുമുണ്ടാവില്ല. ഓരോ ഭാരതീയനും, ഏതു പ്രദേശത്തുള്ളതോ, ഏതു ജാതിമതസമുദായത്തിലുള്ളതോ ഏതു ഭാഷയിലോ പെട്ടയാളാണെങ്കിലും നമ്മുടെ സൈനികരോട് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കാനും അവര്‍ക്കുള്ള പിന്തുണ പ്രകടിപ്പിക്കാനും എപ്പോഴും ഉത്സാഹ മുള്ളവരായിരിക്കും. ഇന്നലെ, ഭാരതത്തിലെ നൂറ്റിയിരു പത്തിയഞ്ചുകോടി ജനങ്ങളും നമ്മുടെ സൈന്യത്തിന്റെ പരാക്രമത്തി ന്റെ ദിനമായി അഭിമാനത്തോടെ ആഘോഷിക്കയുണ്ടായി.
നാം 2016 ല്‍ നടന്ന സര്‍ജിക്കല്‍ സ്‌െ്രെടക്കിനെ ഓര്‍മ്മിച്ചു. അന്ന് നമ്മുടെ സൈനികര്‍ നമ്മുടെ രാഷ്ട്രത്തിനുനേരെ ഭീകര വാദത്തിന്റെ മറവില്‍ കപടയുദ്ധമെന്ന അഹങ്കാരം കാണിക്കുന്നവര്‍ക്ക് മുഖമടച്ച് മറുപടി കൊടുക്കുകയുണ്ടായി. രാജ്യത്തെ കൂടുതല്‍ കൂടുതല്‍ പൗരന്മാര്‍, വിശേഷിച്ചും യുവതലമുറ നമ്മുടെ ശക്തിയെ െന്തന്നറിയണമെന്ന വിചാരത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമ്മുടെ സായുധസൈന്യം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. നാം എത്ര കഴിവുള്ളവരാണെന്നും നമ്മുടെ സൈനികര്‍ എങ്ങനെയാണ് തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ രക്ഷ നോക്കുന്നതെന്നും അതിലൂടെ അറിയിക്കാനാഗ്രഹിച്ചു. പരാക്രം പര്‍വ്വ് പോലുള്ള ദിനം യുവാക്കളെ നമ്മുടെ സായുധ സേനകളുടെ അഭിമാനിക്കുന്ന പാരമ്പര്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഞാനും വീരന്മാരുടെ ഭൂമിയായ രാജസ്ഥാനിലെ ജോധ്‌പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു. നമ്മുടെ രാജ്യത്ത് ശാന്തിയുടെ അന്തരീക്ഷം ഇല്ലാതെയാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നമ്മുടെ സൈന്യം മുഖമടച്ച് മറുപടി കൊടുക്കുമെന്ന് ഉറപ്പായിരിക്കുന്നു. നാം ശാന്തിയില്‍ വിശ്വസിക്കുകയും ശാന്തിയെ പ്രോത്സാഹിപ്പിക്കാന്‍ പ്രതിബദ്ധരായിരി ക്കുകയും ചെയ്യുന്നു. എങ്കിലും അഭിമാനത്തോട് ഒത്തു തീര്‍പ്പു ണ്ടാക്കിയിട്ടും രാജ്യത്തിന്റെ പരമാധികാരത്തിന്റെ വില കൊടുത്തിട്ട് ഒരിക്കലും അതിനു തയ്യാറല്ലതാനും. ഭാരതം എന്നും ശാന്തിക്കുവേണ്ടി പ്രതിബദ്ധതയോടും സമര്‍പ്പണത്തോടുമാണ് നിലകൊണ്ടിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടില്‍ രണ്ട് ലോകമഹായുദ്ധങ്ങളില്‍ നമ്മുടെ ഒരു ലക്ഷത്തിലധികം സൈനികര്‍ ശാന്തിയ്‌ക്കുവേണ്ടി മഹത്തായ ബലിദാനം അര്‍പ്പിക്കുകയുണ്ടായി. അതും ആ യുദ്ധവുമായി നമുക്ക് യാതൊരു ബന്ധവുമില്ലാതിരുന്ന കാലത്തായിരുന്നുവെന്നോര്‍ക്കണം. ഒരിക്കലും മറ്റാരുടെയും ഭൂമിയില്‍ നമ്മുടെ കണ്ണ് പതിഞ്ഞിട്ടില്ല. അത് ശാന്തിയോടുള്ള നമ്മുടെ പ്രതിബദ്ധതയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സെപ്‌റ്റംബര്‍ 23 ന് ഇസ്രയേലില്‍ ഹൈഫാ യുദ്ധത്തിന് നൂറു വര്‍ഷം തികയുന്ന അവസരത്തില്‍ അക്രമികളില്‍ നിന്ന് ഹൈഫയ്‌ക്ക് മോചനം നല്‍കിയ മൈസൂര്‍, ഹൈദരാബാദ്, ജോധ്‌പൂര്‍ ലാന്‍സര്‍മാരില്‍പെട്ട നമ്മുടെ വീരന്മാരായ സൈനികരെ ഓര്‍മ്മിച്ചു. അതു ശാന്തിക്കുവേണ്ടി നമ്മുടെ സൈനികര്‍ കാട്ടിയ പരാക്രമത്തില്‍ പെട്ടതായിരുന്നു. ഇന്നും യുണൈറ്റഡ് നേഷന്‍സിന്റെ പല സമാധാന സേനകളില്‍ ഭാരതം ഏറ്റവുമധികം സൈന്യത്തെ അയയ്‌ക്കുന്ന രാജ്യങ്ങളിലൊന്നാണ്. ദശകങ്ങളായി നമ്മുടെ വീരന്മാരായ സൈനികര്‍ നീല ഹെല്‍മറ്റ് ധരിച്ചുകൊണ്ട് ലോകത്ത് ശാന്തി സ്ഥാപിക്കാന്‍ മഹത്തായ പങ്കാണ് വഹിച്ചുപോരുന്നത്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ആകാശത്തെ കാര്യങ്ങള്‍ വേറിട്ടതാണ്. ആകാശത്ത് നമ്മുടെ ശക്തി കാട്ടിക്കൊണ്ട് ഭാരതീയ വായുസേന എല്ലാ ജനങ്ങളുടെയും ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ ഷിച്ചുവെന്നതില്‍ ആശ്ചര്യപ്പെടാനില്ല. നമുക്ക് സുരക്ഷിതത്വ ബോധമേകി. റിപബ്ലിക് ദിന ആഘോഷാവസരത്തില്‍ ആളുകള്‍ ഏറ്റവു മധികം അക്ഷമയോടെ കാത്തിരിക്കുന്ന പരേഡിന്റെ ഇനങ്ങളിലൊ ന്നാണ് ഫ്‌ളൈ പാസ്റ്റ്. അതില്‍ നമ്മുടെ വായുസേന ആശ്ചര്യ ചകിതരാക്കുന്ന കൃത്യങ്ങള്‍ കാട്ടിക്കൊണ്ട് തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നു. ഒക്‌ടോബര്‍ 8 ന് നാം വായുസേനാ ദിനം ആഘോ ഷിക്കുന്നു. 1932 ല്‍ ആറു പൈലറ്റുമാരും 19 വായുസൈനികരുമായി ഒരു ചെറിയ തുടക്കത്തില്‍ നിന്നു വളര്‍ന്ന് നമ്മുടെ വായുസേന ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും സാഹസികരും ശക്തരുമായ വായുസേനയായി മാറിയിരിക്കുന്നു. ഇത് എന്നും ഓര്‍ത്തിരിക്കേണ്ട യാത്ര തന്നെയാണ്. രാജ്യത്തിനുവേണ്ടി തങ്ങളുടെ സേവനമേകുന്ന എല്ലാ വായുസൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഞാന്‍ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള അഭിനന്ദനം നേരുന്നു. 1947 ല്‍ പാകിസ്ഥാനില്‍ നിന്നുള്ള ആക്രമണകാരികള്‍ അപ്രതീക്ഷിതമായ ആക്രമണത്തിന് തുടക്കമിട്ടപ്പോള്‍ ഈ വായുസേനതന്നെയാണ് ശ്രീനഗറിനെ ആക്രമണകാരികളില്‍ നിന്ന് രക്ഷപ്പെടുത്താനായി ഭാരതീയ സൈനികരും യുദ്ധോപകരണങ്ങളും യുദ്ധഭൂമിയില്‍ യഥാസമയം എത്തുന്നുവെന്ന് ഉറപ്പാക്കിയത്.
വായുസേന 1965 ലും ശത്രുക്കള്‍ക്ക് മുഖമടച്ച് മറുപടി കൊടുക്കുകയുണ്ടായി. 1971 ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര ത്തെക്കുറിച്ച് ആര്‍ക്കാണറിയാത്തത്. 1999 ല്‍ കാര്‍ഗിലിനെ കടന്നുകയറ്റക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിലും വായുസേനയുടെ പങ്ക് നിസ്‌തുലമാണ്. ടൈഗര്‍ ഹില്ലില്‍ ശത്രുക്കളുടെ താവളങ്ങളില്‍ രാപകല്‍ ബോംബാക്രമണം നടത്തി വായുസേന അവരെ മണ്ണുകപ്പിച്ചു. അപകടങ്ങളില്‍ നിന്ന് രക്ഷപെടുത്തുന്ന കാര്യമാണെങ്കിലും അപകടങ്ങളുണ്ടാകുമ്പോഴുള്ള രക്ഷാ ദൗത്യമാണെങ്കിലും നമ്മുടെ വായുസേനയിലെ സൈനികര്‍ അഭി നന്ദനാര്‍ഹമായ രീതിയില്‍ ചെയ്‌ത കാര്യങ്ങളുടെ പേരില്‍ ഞാന്‍ വായുസേനയോട് കൃതജ്ഞനാണ്. കൊടുങ്കാറ്റ്, പേമാരി, വെള്ളപ്പൊക്കം തുടങ്ങി കാട്ടുതീ വരെയുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാനും ജനങ്ങള്‍ക്ക് സഹായമേകാനുമുള്ള അവരുടെ ആവേശം അദ്‌ഭുതകരമാണ്. രാജ്യത്ത് ലിംഗസമത്വം, അതായത് സ്‌ത്രീയും പുരുഷനും തമ്മിലുള്ള സമത്വം ഉറപ്പാക്കാന്‍ വ്യോമസേന സ്വയം ഉദാഹരണം അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ എല്ലാ വകുപ്പുകളുടെയും കവാടം രാജ്യത്തെ പെണ്‍മക്കള്‍ക്കായി തുറന്നിരിക്കുന്നു. ഇപ്പോള്‍ വായുസേന സ്‌ത്രീകള്‍ക്ക് ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷനൊപ്പം പെര്‍മനന്റ് കമ്മീഷന്റെ സാധ്യതയും നല്‍കുന്നു. ഈ വര്‍ഷം ആഗസ്റ്റ് 15 ന് ഞാന്‍ ചുവപ്പുകോട്ടയില്‍ നിന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഭാരതത്തിന്റെ സൈന്യത്തില്‍, സായുധസേനയില്‍ പുരുഷശക്തിയുടെ മാത്രമല്ല, സ്‌ത്രീശക്തിയുടെയും അത്രതന്നെ സംഭാവന ഉണ്ടാകുന്നു എന്ന് ഭാരതത്തിന് അഭിമാനത്തോടെ പറയാനാകും. സ്‌ത്രീ ശക്തയാണ്, ഇപ്പോള്‍ സായുധയുമാകുകയാണ്.
പ്രിയപ്പെട്ട ജനങ്ങളേ, കഴിഞ്ഞ ദിവസം നാവികസേനയിലെ നമ്മുടെ ഒരു ഉദ്യോഗസ്ഥന്‍ അഭിലാഷ് ടോമി ജീവന്മരണപ്പോരാട്ടം നടത്തുകയായിരുന്നു. ടോമിയെ എങ്ങനെ രക്ഷിക്കാനാകുമെന്ന് രാജ്യമാകെയും വേവലാതിപ്പെട്ടു. അഭിലാഷ് ടോമി വളരെ സാഹ സികനായ ഒരു വീരനാണെന്ന് നിങ്ങള്‍ക്കറിയാമായിരിക്കും. അദ്ദേഹം ഒറ്റയ്‌ക്ക് ഒരു ആധുനിക സാങ്കേതിക വിദ്യയുടെ സഹായവുമില്ലാതെ ഒരു ചെറിയ നൗകയുമായി ലോകംചുറ്റുന്ന ആദ്യത്തെ ഭാരതീയനാണ്. കഴിഞ്ഞ 80 ദിവസങ്ങളായി അദ്ദേഹം ദക്ഷിണ ഹിന്ദ് സമുദ്രത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കാനായി സമുദ്രത്തില്‍ തന്റെ യാത്ര തുടര്‍ന്നുകൊണ്ട് മുന്നേറുകയായിരുന്നു. പക്ഷേ, ഭീകരമായ സമുദ്രക്കൊടുങ്കാറ്റ് അദ്ദേഹത്തിന് അപകടം സൃഷ്ടിച്ചു. എന്നാല്‍ ഭാരതത്തിന്റെ നാവികസേനയുടെ ഈ വീരന്‍ സമുദ്രത്തില്‍ പല ദിവസങ്ങളായി പ്രതിസന്ധിയോടു പോരാടുകയായിരുന്നു. ഒന്നും കഴിക്കുകയും കുടിക്കുകയും ചെയ്യാതെ അദ്ദേഹം സമുദ്രമധ്യത്തില്‍ കഴിഞ്ഞു. ജീവതത്തോട് പരാജയം സമ്മതിക്കാന്‍ തയ്യാറായില്ല. ധൈര്യവും ദൃഢനിശ്ചയവും പരാക്രമവും നിറഞ്ഞ ഒരു അദ്‌ഭുതം ജനിപ്പിക്കുന്ന ഉദാഹരണം � അഭിലാഷിനെ സമുദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ടെലിഫോണില്‍ സംസാരിച്ചു. ഞാന്‍ ടോമിയെ നേരത്തെ കണ്ടിട്ടുണ്ടായിരുന്നു.
ഇത്രയും വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്നിട്ടും തന്റെ ആവേശം, ഉത്സാഹം ഇതുപോലുള്ള സാഹസം ഇനിയും തുടരാനുള്ള ദൃഢനിശ്ചയം അദ്ദേഹം എന്നോടു വ്യക്തമാക്കി. രാജ്യത്തെ യുവതലമുറയ്‌ക്ക് അദ്ദേഹം പ്രേരണയാണ്. ഞാന്‍ അഭിലാഷ് ടോമിയുടെ നല്ല ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തിന്റെ ഈ ധൈര്യം, പരാക്രമം, ദൃഢനിശ്ചയം, വിപത്തിനെ നേരിടാനും വിജയം വരിക്കാനുമുള്ള ശക്തി നമ്മുടെ രാജ്യത്തെ യുവതലമുറയ്‌ക്ക് തീര്‍ച്ചയായും പ്രേരണയാകും.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ രാഷ്ട്രത്തെ സംബ ന്ധിച്ചിടത്തോളം എന്താണ് ഒക്‌ടോബര്‍ 2 ന്റെ മഹത്വമെന്ന് ഏവര്‍ക്കുമറിയാം. ഈ വര്‍ഷത്തെ ഒക്‌ടോബര്‍ 2 ന് ഒരു മഹത്വം കൂടിയുണ്ട്. ഇപ്പോള്‍ മുതല്‍ രണ്ടു വര്‍ഷത്തേക്ക് നാം മഹാത്മാ ഗാന്ധി യുടെ നൂറ്റി അന്‍പതാം ജയന്തി പ്രമാണിച്ച് ലോകമെങ്ങും വിവിധങ്ങളായ പരിപാടികള്‍ നടത്താന്‍ പോകയാണ്. മഹാത്മാ ഗാന്ധിയുടെ ചിന്താഗതികള്‍ ലോകത്തിനു മുഴുവന്‍ പ്രേരണ യേകിയിട്ടുണ്ട്. ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ അല്ലെങ്കില്‍ നെല്‍സണ്‍ മണ്ടേലയെപ്പോലുള്ള മഹാന്മാര്‍ എല്ലാവരും തന്നെ തങ്ങളുടെ ജനങ്ങള്‍ക്ക് സമത്വത്തിന്റെയും മാനാഭിമാനത്തിന്റെയും അവകാശം നേടിക്കൊടുക്കാന്‍ നീണ്ട പോരാട്ടം നടത്തുന്നതിന് ഗാന്ധിജിയുടെ ചിന്താഗതികളില്‍ നിന്ന് ഊര്‍ജ്ജം നേടുകയുണ്ടായി. ഇന്നത്തെ മന്‍ കീ ബാതില്‍ ഞാന്‍ പൂജനീയ ബാപ്പുവിന്റെ മറ്റൊരു മഹത്തായ കാര്യത്തെക്കുറിച്ചു കൂടി ചര്‍ച്ചചെയ്യാനാഗ്രഹിക്കുന്നു. ഇത് കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ അറിയേണ്ട കാര്യമാണ്. 1941 ല്‍ മഹാത്മാ ഗാന്ധി ക്രിയാത്മക കാര്യമെന്ന നിലയില്‍ ചില ചിന്താഗതികള്‍ എഴുതി വയ്‌ക്കാന്‍ തുടങ്ങി. പിന്നീട് 1945 ല്‍ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ചപ്പോള്‍ അദ്ദേഹം ആ ചിന്താഗതികളെക്കുറിച്ച് പുനര്‍ വിചിന്തനം ചെയ്‌ത് പുതിയ പതിപ്പ് തയ്യാറാക്കി. പൂജനീയ ബാപ്പു കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ കാക്കുന്നതിനെക്കുറിച്ചും ശുചിത്വം, വിദ്യാഭ്യാസ വ്യാപനം പോലുള്ള അനേകം വിഷയങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ ചിന്താഗതികള്‍ ജനങ്ങളുടെ മുന്നില്‍ വച്ചിട്ടുണ്ട്. ഇതിനെ ഗാന്ധി ചാര്‍ട്ടര്‍ എന്നും പറയാറുണ്ട്. പൂജനീയ ബാപ്പു ജനസം ഘാടകനായിരുന്നു.
ആളുകളുമായി കൂട്ടുചേരുന്നതും അവരെ കൂട്ടിച്ചേര്‍ക്കുന്നതും ബാപ്പുവിന്റെ വൈശിഷ്ട്യമായിരുന്നു. ഇത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. ഇത് ഇദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഏറ്റവും മഹത്തായ വൈശിഷ്ട്യമെന്ന നിലയില്‍ എല്ലാവര്‍ക്കും അനുഭവ വേദ്യമായിട്ടുണ്ട്. അദ്ദേഹം ഓരോ വ്യക്തിയെയും ബോധ്യ പ്പെടുത്തിയത് ആ വ്യക്തി രാജ്യത്തിന് ഏറ്റവും മഹത്തായ, എന്നും ആവശ്യമുള്ള ആളാണെന്നാണ്. സ്വാതന്ത്ര്യസമരത്തില്‍ അദ്ദേ ഹത്തിന്റെ ഏറ്റവും മഹത്തായ സംഭാവന അദ്ദേഹം അതിനെ വിശാലമായ ജനസമരമാക്കി മാറ്റി എന്നുള്ളതാണ്. സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാഗാന്ധിയുടെ ആഹ്വാനമനുസരിച്ച് സമൂഹ ത്തിലെ എല്ലാ മേഖലകളിലും, എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകള്‍ സ്വയം സമര്‍പ്പിതരായി.
ബാപ്പു എല്ലാവര്‍ക്കും പ്രേരണാപ്രദമായ മന്ത്രമേകി. അത് പൊതുവെ ഗാന്ധിപാഠം എന്ന നിലയില്‍ അറിയപ്പെടുന്നു. അതില്‍ ഗാന്ധിജി പറയുന്നു, ഞാന്‍ താങ്കള്‍ക്ക് ഒരു മന്ത്രം നല്‍കുകയാണ്. എപ്പോഴെങ്കിലും നിങ്ങളുടെ അഹം നിങ്ങളെ കീഴ്‌പ്പെടുത്തുന്നു എന്നു നിങ്ങള്‍ക്കു തോന്നിയാല്‍ ഈ വിലയിരുത്തല്‍ നടത്തണം നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദരിദ്രനും ദുര്‍ബ്ബലനുമായ വ്യക്തിയുടെ രൂപം ഓര്‍ക്കുകയും നിങ്ങള്‍ എടുക്കാന്‍ പോകുന്ന ചുവടുവയ്‌പ്പ് ആ വ്യക്തിക്ക് എത്രത്തോളം ഉപയോഗപ്രദമാകുമെന്ന് സ്വന്തം മനസ്സിനോടു ചോദിക്കുകയും ചെയ്യുക. അതുകൊണ്ട് അദ്ദേഹത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമോ? അതുകൊണ്ട് അദ്ദേഹത്തിന് സ്വന്തം ജീവിതത്തിലും വിധിയിലും നിയന്ത്രണം വരുത്താനാകുമോ? അതായത് അതുകൊണ്ട് വയറുവിശക്കുന്ന, അസംതൃപ്‌തരായ കോടിക്കണക്കിന് ആളുകള്‍ക്ക് സ്വരാജ് ലഭിക്കുമോ? നിങ്ങളുടെ സന്ദേഹം ഇല്ലാതെയാകുന്നു, അഹം ഇല്ലാതെയാകുന്നു എന്ന് അപ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടും.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ഗാന്ധിജിയുടെ ഈ മന്ത്രം ഇന്നും അത്രതന്നെ മഹത്തായതാണ്. ഇന്ന് രാജ്യത്ത് വളര്‍ന്നുവരുന്ന മധ്യവര്‍ഗ്ഗം, വര്‍ധിച്ചുവരുന്ന അവരുടെ സാമ്പത്തിക ശക്തി, വളരുന്ന ക്രയവിക്രയക്ഷമത എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു കാര്യം ചിന്തിക്കണം. നാം എന്തെങ്കിലും വാങ്ങാന്‍ പോകുമ്പോള്‍ നിമിഷനേരത്തേക്ക് പൂജനീയ ബാപ്പുവിനെ സ്‌മരിക്കാനാകുമോ? പൂജ്യ ബാപ്പുവിന്റെ ആ മന്ത്രം സ്‌മരിക്കാനാകുമോ? ഞാന്‍ വാങ്ങുന്ന സാധനം കൊണ്ട് രാജ്യത്തിലെ ഏതു പൗരനാണ് നേട്ട മുണ്ടാകുന്നതെന്ന് ചിന്തിക്കാനാകുമോ? ആരുടെ മുഖത്ത് സന്തോഷം സ്‌ഫുരിക്കും? നിങ്ങള്‍ അതു വാങ്ങുന്നതുകൊണ്ട് ആര്‍ക്കാണ് പ്രത്യക്ഷത്തിലോ പരോക്ഷമായോ ഗുണമുണ്ടാകുക? ദരിദ്രരില്‍ ദരിദ്രനായവന് നേട്ടമുണ്ടാകുമെങ്കില്‍ എനിക്ക് കൂടുതല്‍ സന്തോഷമുണ്ടാകും. വരും നാളുകളില്‍ നാം എപ്പോള്‍, എന്തു വാങ്ങിയാലും ഗാന്ധിജിയുടെ ഈ മന്ത്രം ഓര്‍മ്മിച്ചുകൊണ്ടാകട്ടെ. ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജയന്തി ആഘോഷിക്കുമ്പോള്‍ നമ്മള്‍ ഓരോ സാധനം വാങ്ങുമ്പോഴും അതുകൊണ്ട് ഏതെങ്കിലും ദേശവാസിക്ക് പ്രയോജനമുണ്ടാകുന്നോ എന്നു ശ്രദ്ധിക്കണം. അതില്‍ത്തന്നെ അതിനുവേണ്ടി വിയര്‍പ്പൊഴുക്കിയവന്, അതിനായി പണം മുടക്കിയവന്, അതിനായി സ്വന്തം പ്രതിഭ ഉപയോഗിച്ചവന് ഒക്കെയും എന്തെങ്കിലും നേട്ടമുണ്ടാകുന്നോ എന്നു നോക്കണം. ഇതാണ് ഗാന്ധിജിയുടെ മന്ത്രം, ഇതാണ് ഗാന്ധിജിയുടെ സന്ദേശം. ഏറ്റവും ദരിദ്രനും ദുര്‍ബ്ബലനുമായ വ്യക്തിയുടെ ജീവിതത്തില്‍ നിങ്ങളുടെ ഒരു ചെറിയ ചുവടുവെയ്‌പ് വലിയ പരിണതിയുണ്ടാക്കും എന്ന് എനിക്കു വിശ്വാസമുണ്ട്.
പ്രിയപ്പെട്ട ജനങ്ങളേ, പരിസരം വൃത്തിയാക്കിയാല്‍ സ്വാതന്ത്ര്യം കിട്ടുമെന്നു ഗാന്ധിജി പറഞ്ഞപ്പോള്‍ അതെങ്ങനെയെന്ന് ഒരുപക്ഷേ അദ്ദേഹത്തിന് പോലും അറിയാമായിരുന്നിരിക്കില്ല. പക്ഷേ, അതു സംഭവിച്ചു, ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടി. അതുപോലെ ചെറിയ പ്രവര്‍ത്തികൊണ്ട് എന്റെ രാജ്യത്തിന് സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നതില്‍, സാമ്പത്തിക ശാക്തീകരണത്തില്‍, ദരിദ്രന് ദാരിദ്ര്യത്തിനെതിരെ പോരാടാന്‍ ശക്തിയേകുന്നതില്‍ നമ്മില്‍ നിന്ന് വലിയ സംഭാവന ഉണ്ടാകുന്നതെങ്ങനെയെന്ന് നമുക്കു തോന്നാം. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് അതു ചെയ്യാനായാല്‍ അതാ യിരിക്കും ഇന്നത്തെ യുഗത്തിലെ യഥാര്‍ഥ ദേശഭക്തി എന്നാണ്. ഇതാണ് പൂജനീയ ബാപ്പുവിനുള്ള കാര്യാഞ്‌ജലി എന്നു പറയാം. വിശേഷാവസരങ്ങളില്‍ ഖാദി കൈത്തറി ഉത്‌പന്നങ്ങള്‍ വാങ്ങു ന്നതിനെക്കുറിച്ചു ചിന്തിക്കുന്നതിലൂടെ അനേകം നെയ്‌ത്തുകാര്‍ക്ക് സഹായം ലഭിക്കും. ലാല്‍ ബഹാദുര്‍ ശാസ്‌ത്രി ഖാദിയുടെ പഴയതും കീറിപ്പറിഞ്ഞതുമായ വസ്‌ത്രങ്ങള്‍ പോലും സൂക്ഷിച്ചു വയ്‌ക്കുമായിരുന്നുവെന്നു പറയപ്പെടുന്നു. കാരണം അതില്‍ ആരുടെയെങ്കിലും അധ്വാനം മറഞ്ഞിരിക്കുന്നുവത്രേ. ഈ ഖാദി വസ്‌ത്രങ്ങളെല്ലാം വളരെ അധ്വാനിച്ചുണ്ടാക്കിയവയാണെന്നും ഇതിന്റെ ഓരോ നൂലും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. രാജ്യത്തോടുള്ള ചായ്‌വും രാജ്യത്തെ ജനങ്ങളോടുള്ള സ്‌നേഹവും നിറഞ്ഞ ഈ വികാരം ചെറിയ, നീളം കുറഞ്ഞ ആ മഹാമാനവന്റെ ഓരോ കണത്തിലും നിറഞ്ഞു നില്‍ക്കയായിരുന്നു. രണ്ടു ദിവസം കഴിയുമ്പോള്‍ നാം പൂജ്യബാപ്പുവിനൊപ്പം ശാസ്‌ത്രിജിയുടെയും ജയന്തി ആഘോഷിക്കും. ശാസ്‌ത്രിജിയുടെ പേരു വരുമ്പോള്‍ത്തന്നെ ഭാരതവാസികളായ നമ്മുടെ മനസ്സില്‍ അളവറ്റ ആദരവ് തിളച്ചുപൊന്തും. അദ്ദേഹത്തിന്റെ സൗമ്യത നിറഞ്ഞ വ്യക്തിത്വം ജനങ്ങള്‍ക്ക് എന്നും അഭിമാനമേകുന്നതാണ്.
പുറമേ അദ്ദേഹം അത്യധികം വിനയമുള്ളവനെന്നു കാണുമായിരുന്നെങ്കിലും ഉള്ളില്‍ മലപോലെ ഉറച്ച വ്യക്തിത്വ മായിരുന്നു അദ്ദേഹത്തിന്റേതെന്നതാണ് ലാല്‍ ബാഹാദുര്‍ ശാസ്‌ത്രിജിയുടെ വൈശിഷ്ട്യം. അദ്ദേഹത്തിന്റെ ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം, അദ്ദേഹത്തിന്റെ ഈ വിരാടമായ വ്യക്തിത്വത്തെ കാട്ടിത്തരുന്നതാണ്. രാഷ്ട്രത്തോടുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ഥമായ തപസ്സിന്റെ പ്രതിഫലമായിട്ടാണ് ഏകദേശം ഒന്നര വര്‍ഷത്തെ ചുരുങ്ങിയ ഭരണകാലം കൊണ്ട് രാജ്യത്തെ ജവാന്മാര്‍ക്കും കര്‍ഷകര്‍ക്കും വിജയത്തിന്റെ കൊടുമുടിയില്‍ എത്താനുള്ള മന്ത്രം അദ്ദേഹം നല്‌കിയത്.
പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് നാം പൂജനീയ ബാപ്പുവിനെ സ്‌മരിക്കുമ്പോള്‍ സ്വാഭാവികമായും സ്വച്ഛതയെക്കുറിച്ച് പറയാതി രിക്കാനാവില്ല. സെപ്‌റ്റംബര്‍ 15 മുതല്‍ 'സ്വച്ഛതാ ഹീ സേവാ' എന്ന ഒരു പരിപാടി തുടങ്ങിയിട്ടുണ്ട്. കോടിക്കണക്കിനാളുകള്‍ ഈ മുന്നേറ്റത്തില്‍ ചേര്‍ന്നു. ദില്ലിയിലെ അംബേദ്‌കര്‍ സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം സ്വച്ഛതയ്‌ക്കായുള്ള ശ്രമദാനത്തില്‍ പങ്കെടുക്കാന്‍ എനിക്കും ഭാഗ്യമുണ്ടായി.
പൂജനീയ ബാബാസാഹബ് അടിസ്ഥാനമിട്ട ആ സ്‌കൂളില്‍ ഞാന്‍ പോയി. രാജ്യമെങ്ങും എല്ലാ തലത്തിലും പെട്ട ആളുകള്‍ പതിനഞ്ചാം തീയിതിയിലെ ഈ ശ്രമദാനവുമായി ബന്ധപ്പെട്ടു. വിവിധ സ്ഥാപനങ്ങളും ഉത്സാഹത്തോടെ ഈ പരിപാടിയില്‍ തങ്ങളുടേതായ പങ്കു വഹിച്ചു. സ്‌കൂളുകളിലെ കുട്ടികള്‍, കോളജിലെ വിദ്യാര്‍ഥികള്‍, എന്‍സിസി, എന്‍എസ്‌എസ്, യുവജനസംഘടനകള്‍, മീഡിയ ഗ്രൂപ്പുകള്‍, കോര്‍പ്പറേറ്റ് മേഖലയിലെ എല്ലാവരും തന്നെ കൂട്ടത്താടെ സ്വച്ഛതാ ശ്രമദാനം നടത്തി. ഞാന്‍ ഇതിന്റെ പേരില്‍ സ്വച്ഛതയെ സ്‌നേഹിക്കുന്ന എല്ലാ ജനങ്ങള്‍ക്കും ഹൃദയപൂര്‍വ്വം അനേകം ആശംസകള്‍ നേരുന്നു. ഇനി നമുക്ക് ഒരു ഫോണ്‍കോള്‍ ശ്രദ്ധിക്കാം � നമസ്‌കാരം. എന്റെ പേര് ശൈതാന്‍ സിംഗ്. ഞാന്‍ രാജസ്ഥാ നിലെ ബിക്കാനീര്‍ ജില്ലയില്‍ പൂഗള്‍ ഗ്രാമത്തില്‍ നിന്നാണു സംസാരിക്കുന്നത്. ഞാന്‍ അന്ധനായ വ്യക്തിയാണ്. എന്റെ രണ്ടു കണ്ണുകള്‍ക്കും കാഴ്‌ചയില്ല. പൂര്‍ണ്ണമായും അന്ധനാണ്. സ്വച്ഛഭാരതില്‍ മോദിജിയെടുത്തിരിക്കുന്ന ചുവടുവയ്‌പ്പുകള്‍ മഹത്തായതാണെന്ന് ഞാന്‍ മന്‍ കീ ബാത്തില്‍ പറയാനാഗ്രഹിക്കുന്നു. ഞങ്ങള്‍ അന്ധരാ യവര്‍ക്ക് ശൗചാലയത്തില്‍ പോകാന്‍ വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോളിതാ എല്ലാ വീടുകളിലും ശൗചാലയ#ം ഉണ്ടായിരി ക്കുന്നതുകൊണ്ട് ഞങ്ങള്‍ക്ക് വളരെ ഗുണമുണ്ടായിരിക്കുന്നു. ഈ നടപടി വളരെ മഹത്തായതാണ്, ഇത് മുന്നോട്ടു പോകട്ടെ.''
വളരെ വളരെ നന്ദി. അങ്ങ് വലിയ കാര്യമാണു പറഞ്ഞത്. എല്ലാവരുടെയും ജീവിതത്തില്‍ സ്വച്ഛതയ്‌ക്ക് അതിന്റെതായ മഹത്വമുണ്ട്. 'സ്വച്ഛഭാരത് അഭിയാന്‍' പ്രകാരം അങ്ങയുടെ വീട്ടില്‍ ശൗചാലയം ഉണ്ടാവുകയും അതുകൊണ്ട് ഇപ്പോള്‍ അങ്ങയ്‌ക്ക് സൗകര്യമാവുകയും ചെയ്‌തു. നമുക്കെല്ലാം ഇതിനേക്കാള്‍ വലിയ സന്തോഷമുള്ള കാര്യമെന്താണ്. പ്രജ്ഞാചക്ഷുവെന്ന നിലയില്‍ അങ്ങയ്‌ക്ക് കാണാനാവില്ല. അങ്ങനെയുള്ള അങ്ങ് ശൗചാലയം ഇല്ലാതിരുന്നപ്പോള്‍ എത്ര കഷ്ടപ്പെട്ടിരുന്നുവെന്ന് ഈ മുന്നേറ്റവുമായി ബന്ധപ്പെട്ട ആളുകള്‍ക്കു പോലും ഊഹിക്കാനാവില്ല.
ശൗചാലയം ഉണ്ടായതിനു ശേഷം അങ്ങയ്‌ക്ക് എത്ര വലിയ സൗകര്യമാണുണ്ടായത് എന്ന് അങ്ങുതന്നെ ഈ വിഷയവുമായി ബന്ധപ്പെടുത്തി ഫോണ്‍ ചെയ്‌തിരുന്നില്ലെങ്കില്‍ സ്വച്ഛതയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് പോലും ഇത്ര ഹൃദയ സ്‌പര്‍ശിയായ കാര്യം ശ്രദ്ധയില്‍ വരുമായിരുന്നില്ല. ഫോണ്‍ ചെയ്‌തതിന് അങ്ങയോടു വിശേഷാല്‍ നന്ദി പറയാനാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, സ്വച്ഛഭാരത് മിഷന്‍ കേവലം നമ്മുടെ രാജ്യത്തു മാത്രമല്ല, മറിച്ച് ലോകമെങ്ങും ഒരു വിജയപ്രദമായ കഥയായി മാറിയിരിക്കുന്നു. അതെക്കുറിച്ച് എല്ലാവരും പറയുന്നുണ്ട്. ഇപ്രാവശ്യം ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ സ്വച്ഛതാ സമ്മേളനം സംഘടിപ്പിക്കപ്പെടുകയാണ്. മഹാത്മാ ഗാന്ധി അന്തര്‍ദേശീയ സ്വച്ഛതാ സമ്മേളനം, അതായത് 'മഹാത്മാ ഗാന്ധി ഇന്റര്‍നാഷനല്‍ സാനിറ്റേഷന്‍ കണ്‍വെന്‍ഷന്‍' ലോകമെങ്ങുമുള്ള സാനിറ്റേഷനുമായി ബന്ധപ്പെട്ട മന്ത്രിമാരും ഈ മേഖലയിലെ വിദഗ്‌ധരും ഒരുമിച്ചെത്തി സ്വച്ഛതയുമായി ബന്ധപ്പെട്ട തങ്ങളുടെ പരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവയ്‌ക്കുകയാണ്. മഹാത്മാഗാന്ധി ഇന്റര്‍നാഷനല്‍ സാനിറ്റേഷന്‍ കണ്‍വെന്‍ഷന്റെ സമാപനം 2018 ഒക്‌ടോബര്‍ 2 ന് ബാപ്പുവിന്റെ നൂറ്റമ്പതാം ജയന്തി ആഘോഷത്തിന്റെ തുടക്കത്തോടുകൂടി ഉണ്ടാകും.
പ്രിയപ്പെട്ട ജനങ്ങളേ, സംസ്‌കൃതത്തില്‍ ഒരു ചൊല്ലുണ്ട് � 'ന്യായമൂലം സ്വരാജ്യം സ്യാത്' എന്ന്. അതായത് സ്വരാജിന്റെ അടിസ്ഥാനം ന്യായമാണ്. ന്യായത്തെക്കുറിച്ചു പറയുമ്പോള്‍ മാനവാധികാരമെന്ന വികാരം അതില്‍ പൂര്‍ണ്ണമായും അടങ്ങിയിരിക്കുന്നു. ചൂഷിതരും പീഡിതരും നിഷേധിക്കപ്പെട്ടവരുമായ ജനങ്ങളുടെ സ്വാതന്ത്ര്യവും, ശാന്തിയും ഉറപ്പാക്കാന്‍ ന്യായം വിശേഷിച്ചും അനിവാര്യമാണ്. ഡോ.ബാബാസാഹബ് അംബേദ്‌കര്‍ നല്‌കിയ ഭരണഘടനയില്‍ ദരിദ്രരുടെ അടിസ്ഥാന അവകാശങ്ങളെ കാത്തുരക്ഷിക്കാന്‍ പല വ്യവസ്ഥകളും ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ പ്രേരിതരായി 1993 ഒക്‌ടോബര്‍ 12 ന് 'രാഷ്ട്രീയ മനാവാധികാര്‍ ആയോഗ്', ദേശീയ മനുഷ്യാവകാശ കമ്മീഷന്, അതായത് നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന് രൂപം നല്‍കപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്കപ്പുറം ഈ കമ്മീഷന്‍ അതിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്.
മനുഷ്യാവകാശ കമ്മീഷന്‍ മനുഷ്യാവകാശങ്ങള്‍ കാക്കുക മാത്രമല്ല ചെയ്‌തത്, മറിച്ച് മാനവീയമായ ആത്മഭിമാനം വര്‍ധിപ്പിക്കയും ചെയ്‌തു. മാനവാധികാരം നമുക്ക് അന്യമായ സങ്കല്‌പമല്ലെന്ന് നമ്മുടെ പ്രാണപ്രിയ നേതാവ്, നമ്മുടെ രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി ശ്രീ.അടല്‍ ബിഹാരി വാജ്‌പേയി വ്യക്തമായി പറയുകയുണ്ടായി. നമ്മുടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രതീകചിഹ്നത്തില്‍ വൈദിക കാലത്തെ ആദര്‍ശവാക്യം 'സര്‍വ്വേ ഭവന്തു സുഖിനഃ' എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശ കമ്മീഷന്‍ മനുഷ്യാവകാശത്തിന്റെ കാര്യത്തില്‍ വ്യാപകമായ രീതിയില്‍ ഉണര്‍വ്വുണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം ഇതിന്റെ ദുരുപയോഗം തടയുന്നതിന് അഭിനന്ദനാര്‍ഹമായ പങ്ക് വഹിക്കുകയും ചെയ്യുന്നു. 25 വര്‍ഷത്തെ ഈ യാത്രയില്‍ ഈ സ്ഥാപനം ജനങ്ങള്‍ക്കിടയില്‍ ഒരു ആശയും വിശ്വാസവുമടങ്ങിയ അന്തരീക്ഷം രൂപപ്പെടുത്തി. ആരോഗ്യമുള്ള സമൂഹത്തിന്, ഉത്തമമായ ജനാധിപത്യമൂല്യങ്ങള്‍ക്ക് ഇത് വളരെ ആശാവഹമായ സംഭവമാണെന്നു ഞാന്‍ വിചാരിക്കുന്നു. ഇന്ന് ദേശീയ തലത്തിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം 26 സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷനുകള്‍ രൂപീകരി ക്കപ്പെട്ടിട്ടുണ്ട്. ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് മനുഷ്യാ വകാശങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതും അത് പ്രവര്‍ത്തിയില്‍ കൊണ്ടുവരേണ്ടതും ആവശ്യമാണ്. ഇതാണ് സബ്‌കാ സാഥ് സബ്‌കാ വികാസ് � എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിന്റെ അടിസ്ഥാനം.
പ്രിയപ്പെട്ട ദേശവാസികളേ, ഒക്‌ടോബര്‍ മാസത്തില്‍ ജയപ്രകാശ് നാരായണന്റെ ജന്മദിനം വരുന്നെന്നിരിക്കെ, രാജമാതാ വിജയരാജെ സിന്ധ്യയുടെ ജന്മശതാബ്ദി വര്‍ഷം തുടങ്ങുന്നു വെന്നിരിക്കെ അവരെ ഓര്‍ക്കാതിരിക്കാനാവുമോ. ഈ മഹാവ്യക്തി ത്വങ്ങള്‍ നമുക്കെല്ലാം വളരെ പ്രേരണയേകിയിട്ടുള്ളവരാണ്. അവരെ നമിക്കുന്നു. ഒക്‌ടോബര്‍ 31 സര്‍ദാര്‍ സാഹബിന്റെ ജയന്തിയാണ്. അതെക്കുറിച്ച് അടുത്ത മന്‍കീ ബാതില്‍ വിശദമായി സംസാരി ക്കുമെങ്കിലും കുറച്ചു വര്‍ഷങ്ങളായി സര്‍ദാര്‍ സാഹബിന്റെ ജന്മ ജയന്തിക്ക്, ഒക്‌ടോബര്‍ 31 ന് 'റണ്‍ ഫോര്‍ യൂണിറ്റി' ഹിന്ദുസ്ഥാനിലെ എല്ലാ ചെറുതും വലുതുമായ നഗരങ്ങളില്‍, ഗ്രാമങ്ങളില്‍, തെരുവു കളില്‍ ഐക്യത്തിനുള്ള ഓട്ടം എന്ന പേരില്‍ ഒരോട്ട മത്സരം നടക്കാറുണ്ട് എന്നത് ഓര്‍മ്മിക്കുന്നു. ഈ വര്‍ഷവും നമ്മുടെ ഗ്രാമങ്ങളിലും തെരുവുകളിലും നഗരങ്ങളിലും മഹാനഗരങ്ങളിലും റണ്‍ഫോര്‍ യൂണിറ്റി സംഘടിപ്പിക്കണം. ഐക്യത്തിനുള്ള ഓട്ടം ഇതാണ് സര്‍ദാര്‍ സാഹബിനെ ഓര്‍ക്കാനുള്ള ഉത്തമമായ മാര്‍ഗ്ഗം. കാരണം അദ്ദേഹം ജീവിതം മുഴുവന്‍ രാജ്യത്തിന്റെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. 31 ഒക്‌ടോബറിന് റണ്‍ ഫോര്‍ യൂണിറ്റി പരിപാടിയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവരെ, രാജ്യത്തിന്റെ എല്ലാ ഘടകങ്ങളെയും ഐക്യത്തിന്റെ ചരടില്‍ കോര്‍ക്കാനുള്ള നമ്മുടെ ശ്രമത്തിന് ഊന്നല്‍ കൊടുക്കണം. ഇതായിരിക്കും അദ്ദേഹത്തിനുള്ള നല്ല ആദരാഞ്‌ജലി.
പ്രിയപ്പെട്ട ജനങ്ങളേ, നവരാത്രിയാണെങ്കിലും ദുര്‍ഗ്ഗാ പൂജ യാണെങ്കിലും വിജയദശമിയാണെങ്കിലും ഈ പവിത്രമായ ആഘോഷങ്ങളുടെ അവസരത്തില്‍ ഞാന്‍ നിങ്ങള്‍ക്കേവര്‍ക്കും ഹൃദയപൂര്‍വ്വം അനേകം അനേകം ശുഭാശംസകള്‍ നേരുന്നു.
നന്ദി.
വളരെയധികം നന്ദി.
മനസ്സ് പറയുന്നത് ഒക്‌ടോബര്‍ ലക്കം
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
നിങ്ങള്‍ക്കേവര്‍ക്കും നമസ്‌കാരം. ഒക്‌ടോബര്‍ 31 നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജയന്തിയാണ്. എല്ലാ വര്‍ഷത്തെയും പോലെ റണ്‍ ഫോര്‍ യൂണിറ്റിക്കായി, രാജ്യത്തിന്റെ ഐക്യത്തിനായി രാജ്യത്തെ യുവാക്കള്‍ ഓടുവാന്‍ തയ്യാറായിരിക്കയാണ്. ഇപ്പോള്‍ കാലാവസ്ഥയും വളരെ സുഖകരമാണ്. ഇത് �റണ്‍ ഫോര്‍ യൂണിറ്റി�യുടെ ഉത്സാഹത്തെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളേവരും ഉത്സാഹത്തോടെ റണ്‍ഫോര്‍ യൂണിറ്റിയില്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്നാണ് എന്റെ അഭ്യര്‍ഥന.
സ്വാതന്ത്ര്യലബ്ധിക്ക് ഏകദേശം ആറരമാസത്തോളം മുമ്പ് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ അന്താരാഷ്ട്ര പ്രസിദ്ധീ കരണമായ �ദ ടൈം� മാഗസിന്‍ 1947 ജനുവരി 27 ന് പ്രസിദ്ധീകരിച്ച ലക്കത്തിന്റെ കവര്‍ പേജില്‍ സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോയായിരിന്നു. പ്രധാന ലേഖനത്തോടൊപ്പം അവര്‍ ഭാരതത്തിന്റെ ഒരു ചിത്രം കൊടുത്തിരുന്നു, അത് നാം ഇന്നു കാണുന്നതു പോലെയുള്ള തായിരുന്നില്ല. അത് പല ഭാഗങ്ങളായി ചിന്നിച്ചിതറിക്കിടന്നിരുന്ന ഭാരതത്തിന്റെ ചിത്രമായിരുന്നു. അക്കാലത്ത് 550 ലധികം നാട്ടുരാജ്യ ങ്ങളുണ്ടായിരുന്നു. ഭാരതത്തിന്റെ മേല്‍ ഇംഗ്ലീഷുകാരുടെ താത്‌പര്യം ഇല്ലാതെയായിക്കഴിഞ്ഞിരുന്നു. എങ്കിലും അവര്‍ ഈ രാജ്യത്തെ ഛിന്നഭിന്നമാക്കിയിട്ട് പോകാനാണ് ആഗ്രഹിച്ചത്. ടൈം മാഗസിന്‍ എഴുതി, �ഭാരതത്തിന്റെ മേല്‍ വിഭജനം, ഹിംസ, പട്ടിണി, വിലക്കയറ്റം, അധികാരരാഷ്ട്രീയം പോലുള്ള അപകടങ്ങള്‍ വട്ടമിട്ടു പറക്കുന്നു.� ടൈം മാഗസിന്‍ തുടര്‍ന്നെഴുതുന്നു, �ഇവയ്‌ക്കെല്ലാമിടയില്‍ രാജ്യത്തെ ഐക്യത്തിന്റെ ചരടില്‍ കോര്‍ക്കുന്നതിനും മുറിവുകള്‍ ഉണക്കു ന്നതിനുമുള്ള കഴിവ് ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് സര്‍ദാര്‍ വല്ലഭഭായി പട്ടേലിനാണ്.� ടൈം മാഗസിനിലെ ലേഖനം ലോഹ പുരുഷന്റെ ജീവിതത്തിലെ മറ്റു തലങ്ങളെയും വെളിച്ചത്തു കൊണ്ടു വരുന്നു. 1920 കളില്‍ അദ്ദേഹം അഹമ്മദാബാദിലുണ്ടായ വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തി എന്നു പറയുന്നു. ബര്‍ദോളി സത്യാഗ്രഹത്തിന് ദിശാബോധം നല്‍കിയത് എങ്ങനെയെന്നും പറയുന്നു.
കര്‍ഷകരും തൊഴിലാളികളും മുതല്‍ വ്യവസായികള്‍ വരെ എല്ലാവരും അദ്ദേഹത്തെ വിശ്വസിക്കുവാന്‍ തക്കവിധമായിരുന്നു രാജ്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ വിശ്വസ്‌തതയും പ്രതിബദ്ധതയും. �അങ്ങയ്‌ക്കു മാത്രമേ ഇതിനു പരിഹാരം കാണാനാകൂ� എന്നു മഹാത്മാഗാന്ധി സര്‍ദാര്‍ പട്ടേലിനോടു പറഞ്ഞിരുന്നു. അദ്ദേഹമാകട്ടെ ഓരോന്നോരോന്നായി അതിനു സമാധാനം കണ്ടെത്തുകയും രാജ്യത്തെ ഐക്യത്തിന്റെ നൂലില്‍ കോര്‍ക്കുകയെന്ന അസാധ്യമായ കാര്യം പൂര്‍ത്തീകരിക്കുകയും ചെയ്‌തു. അദ്ദേഹം എല്ലാ നാട്ടുരാജ്യങ്ങളെയും ഭാരതത്തില്‍ വിലയിപ്പിച്ചു. ജുനാഗഢും, ഹൈദരാബാദും തിരുവിതാംകൂറും രാജസ്ഥാനും എല്ലാം ചേര്‍ന്ന് ഇന്നു നാം ഒന്നായി കാണുന്നത് സര്‍ദാര്‍ പട്ടേലിന്റെ യുക്തിബോധവും യുദ്ധതന്ത്രപരമായ നൈപുണ്യവും കാരണമാണ്. ഐക്യത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന ഈ രാഷ്ട്രത്തെ, നമ്മുടെ ഭാരതാംബയെ കണ്ട് നാം സ്വാഭാവികമായും സര്‍ദാര്‍ പട്ടേലിനെ ഓര്‍ത്തുപോകുന്നു.
ഈ ഒക്‌ടോബര്‍ 31 ന് സര്‍ദാര്‍ പട്ടേലിന്റെ ജയന്തി കൂടുതല്‍ വിശേഷപ്പെട്ടതാകും. ഈ ദിവസം സര്‍ദാര്‍ പട്ടേലിന് യഥാര്‍ഥ ശ്രദ്ധാഞ്‌ജലി അര്‍പ്പിച്ചുകൊണ്ട് �സ്റ്റാച്യൂ ഓഫ് യൂണിറ്റി� രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെടും. ഗുജറാത്തില്‍ നര്‍മ്മദാ നദിയുടെ തീരത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഈ പ്രതിമയുടെ ഉയരം അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടിയാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയരമുള്ള, ഗഗനസ്‌പര്‍ശിയായ പ്രതിമയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഭാരതമണ്ണിലാണ് എന്നതില്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാം. മണ്ണുമായി ബന്ധപ്പെട്ട് നിന്നിരുന്ന സര്‍ദാര്‍ പട്ടേല്‍ ആകാശത്തിനുകൂടി അലങ്കാരമാകും. രാജ്യത്തെ എല്ലാ പൗരന്മാരും ഭാരതാംബയുടെ ഈ മഹത്തായ നേട്ടത്തെക്കുറിച്ചോര്‍ത്ത് ലോകത്തിന്റെ മുന്നില്‍ അഭിമാനത്തോടെ നെഞ്ചുവിരിച്ചുനിന്ന്, തല ഉയര്‍ത്തിനിന്ന് ഇതിന്റെ കീര്‍ത്തിഗാഥ പാടും. സ്വാഭാവികമായും എല്ലാ ഭാരതീയരും സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാന്‍ താത്‌പര്യപ്പെടും. ഹിന്ദുസ്ഥാന്റെ എല്ലാ മൂലകളില്‍ നിന്നും ആളുകള്‍ ഈ സ്ഥലത്തെയും തങ്ങളുടെ പ്രിയപ്പെട്ട യാത്രാ ലക്ഷ്യമാക്കാനാഗ്രഹിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്.
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഇന്നലെയാണ് നാമെ ല്ലാം �ഇന്‍ഫെന്‍ട്രി ഡേ� ആഘോഷിച്ചത്. ഭാരത സൈന്യത്തിന്റെ ഭാഗമായ എല്ലാവരേയും ഞാന്‍ നമിക്കുന്നു. ഞാന്‍ സൈ നികരുടെ കുടുംബാംഗങ്ങളേയും അവരുടെ സാഹസത്തിന്റെ പേരില്‍ സല്യൂട് ചെയ്യുന്നു. എന്നാല്‍ നാം, ഹിന്ദുസ്ഥാനിലെ ജനങ്ങള്‍, എന്തുകൊണ്ടാണ് �ഇന്‍ഫെന്‍ട്രി ഡേ� ആഘോഷിക്കുന്നതെന്ന് നി ങ്ങള്‍ക്കറിയാമോ? ഭാരതീയ സൈന്യത്തിലെ ജവാന്മാര്‍ കശ്‌മീരിന്റെ മണ്ണിലിറങ്ങിയതും കശ്‌മീരിനെ നുഴഞ്ഞു കയറ്റക്കാരില്‍ നിന്ന് കാത്തതും ഈ ദിവസമായിരുന്നു. ഈ ചരിത്ര സംഭവത്തിനും സര്‍ദാര്‍ വല്ലഭഭായി പട്ടേലുമായി നേരിട്ടുള്ള ബന്ധമുണ്ട്. ഞാന്‍ ഭാരതത്തിലെ മഹാനായ സൈനിക അധികാരിയായിരുന്ന സാം മനേക് ഷായുടെ ഒരു അഭിമുഖം വായിക്കുകയായിരുന്നു. ആ അഭിമുഖത്തില്‍ ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷാ, അദ്ദേഹം ഫീല്‍ഡ് മാര്‍ഷലായിരുന്ന ആ കാലത്തെക്കുറിച്ചോര്‍ക്കുകയാണ്. ആ സമയത്താണ് 1947 ഒക്‌ടോബറില്‍ കാശ്‌മീരിലേക്ക് സൈനികനീക്കം ആരംഭിച്ചത്. ഒരു യോഗ ത്തിനിടയില്‍ കശ്‌മീരില്‍ സൈന്യത്തെ അയയ്‌ക്കുന്നതിന്റെ കാര്യത്തിലുണ്ടാകുന്ന കാലതാമസത്തില്‍ സര്‍ദാര്‍ പട്ടേല്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ യോഗത്തിനിടയില്‍ തന്റേതായ രീതിയില്‍ മനേക് ഷായുടെ നേരെ നോക്കിക്കൊണ്ടു പറഞ്ഞു, �കശ്‌മീരിലേക്കുള്ള സൈനിക നീക്കത്തില്‍ അല്‍്‌പം പോലും വിളംബം പാടില്ല.� എത്രയും വേഗം ഇതിന് സമാധാനം ഉണ്ടാക്കണ മെന്നും പറഞ്ഞു. ഒക്‌ടോബര്‍ 31 നമ്മുടെ മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെയും ഓര്‍മ്മദിവസമാണ്. ഇന്ദിരാജിക്കും ആദരവോടെ ശ്രദ്ധാഞ്‌ജലി.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കളികള്‍, സ്‌പോര്‍ട്‌സ് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? കളിയുടെ ലോകത്ത് സ്‌പിരിറ്റ്, സ്‌ട്രെങ്‌ത്, സ്‌കില്‍, സ്റ്റാമിന തുടങ്ങിയവയെല്ലാം പ്രധാനമാണ്. ഇത് ഏതൊരു കളിക്കാരന്റെയും വിജയത്തിന്റെ ഉരകല്ലാണ്. ഈ നാലു ഗുണങ്ങളാണ് ഏതൊരു രാഷ്ട്രത്തിന്റെയും നിര്‍മ്മാണത്തില്‍ മഹത്തായതാ യിരിക്കുന്നത്. ഏതെങ്കിലും രാജ്യത്തെ യുവാക്കളുടെയുള്ളില്‍ ഇവയുണ്ടെങ്കില്‍ ആ രാജ്യം സാമ്പത്തികം, ശാസ്‌ത്രം, സാങ്കേതി കവിദ്യ പോലുള്ള മേഖലകളില്‍ മാത്രമല്ല പുരോഗമിക്കുക, മറിച്ച് സ്‌പോര്‍ട്‌സ് മേഖലയിലും വെന്നിക്കൊടി പാറിക്കും. അടുത്ത കാലത്ത് ഓര്‍മ്മയില്‍ നില്‍ക്കുന്ന രണ്ടു കൂടിക്കാഴ്‌ചകള്‍ നടന്നു. ആദ്യത്തേത് ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2018 ല്‍ പങ്കെടുത്ത നമ്മുടെ പാരാ അത്‌ലറ്റ്‌കളുമായി കൂടികാണാനുണ്ടായ അവസരമാണ്. ഈ കളികളില്‍ ഭാരതം ആകെ 72 പതക്കങ്ങള്‍ നേടിക്കൊണ്ട് പുതിയ റെക്കാര്‍ഡ് സൃഷ്ടിച്ചു. അങ്ങനെ ഭാരതത്തിന്റെ അഭിമാനം വര്‍ധിപ്പിച്ചു. ഈ പ്രതിഭാശാലികളായ പാരാ അത്‌ലറ്റുകളെ നേരിട്ട് കാണാനുള്ള സൗഭാഗ്യം എനിക്കു ലഭിച്ചു, ഞാനവരെ ആശംസിച്ചു. അവരുടെ ഉറച്ച ഇച്ഛാശക്തിയും എല്ലാ പ്രതികൂല പരിതഃസ്ഥിതികളോടും പോരാടി മുന്നേറാനുള്ള അവരുടെ ഉത്സാഹവും ദേശവാസികളെയെല്ലാം പ്രേരിപ്പിക്കുന്നതാണ്.
ഇതേപോലെ അര്‍ജന്റീനയില്‍ നടന്ന സമ്മര്‍ യൂത്ത് ഒളിമ്പിക്‌സ് 2018 ലെ ജേതാക്കളെ കാണാനുള്ള അവസരമുണ്ടായി. യൂത്ത് ഒളിമ്പിക്‌സ് 2018 ല്‍ നമ്മുടെ യുവാക്കള്‍ ഇതുവരെയുള്ളതില്‍ വച്ചേറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ചു. ഇതില്‍ നാം 13 മെഡലുകള്‍ കൂടാതെ മിക്‌സ് ഇവന്റില്‍ 3 മെഡലുകളും നേടി. ഇപ്രാവശ്യം ഏഷ്യന്‍ ഗയിംസിലും ഭാരതത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. നോക്കൂ, കഴിഞ്ഞ ചില മിനിട്ടുകള്‍ ക്കുള്ളില്‍ ഞാന്‍ എത്ര പ്രാവശ്യം ഏറ്റവും മികച്ച എന്ന വാക്കു പ്രയോഗിച്ചു. ദിനംപ്രതി പുതിയ ഉയരങ്ങളെ സ്‌പര്‍ശിക്കുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ കഥയാണിത്. ഇന്ത്യ കേവലം കളികളില്‍ മാത്രമല്ല ആരും ചിന്തിച്ചിട്ടുപോലുമില്ലാത്ത മേഖലകളിലും പുതിയ റെക്കാര്‍ ഡുകള്‍ സൃഷ്ടിക്കുകയാണ്. ഉദാഹരണത്തിന് പാരാ അത്‌ലറ്റ് നാരായണ്‍ ഠാക്കൂറിനെക്കുറിച്ചു പറയാനാഗ്രഹിക്കുന്നു. അദ്ദേഹം 2018 ലെ പാരാ ഒളിമ്പിക്‌സില്‍ രാജ്യത്തിനുവേണ്ടി അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടുകയുണ്ടായി. അദ്ദേഹം ജന്മനാ ദിവ്യാംഗനാണ്. 8 വയസ്സു പ്രായമായപ്പോള്‍ അദ്ദേഹത്തിന് പിതാവിനെ നഷ്ടപ്പെട്ടു. അടുത്ത 8 വര്‍ഷം അദ്ദേഹം അനാഥാലയത്തിലാണ് ജീവിച്ചത്. അനാഥാല യത്തില്‍ നിന്ന് പോന്നതിനു ശേഷം ജീവിത വണ്ടി മുന്നോട്ടു നീക്കുന്നതിന് ഡിടിസി ബസുകള്‍ വൃത്തിയാക്കി, ദില്ലിയിലെ പാതയോരങ്ങളിലെ തട്ടുകടകളില്‍ വെയ്‌റ്ററായി ജോലി ചെയ്‌തു. ഇന്ന് അതേ നാരായണ്‍ ഇന്റര്‍നാഷണല്‍ ഇവന്റുകളില്‍ ഭാരതത്തിനായി സ്വര്‍ണ്ണമെഡലുകള്‍ നേടുകയാണ്.
ഇത്രമാത്രമല്ല, ഭാരതം കളികളില്‍ ഉത്‌കൃഷ്ടതയുടെ ഉയരങ്ങള്‍ കീഴടക്കുന്നത് ഏതെല്ലാം ഇനങ്ങളിലെന്നു നോക്കൂ. ഭാരതം ജൂഡോയില്‍ സീനിയര്‍ ലവലിലോ ജൂനിയര്‍ ലവലിലോ ഒരു ഒളിമ്പിക് മെഡലും ഒരിക്കലും നേടിയിട്ടില്ല. പക്ഷേ, തബാബീ ദേവി യൂത്ത് ഒളിമ്പിക്‌സില്‍ ജൂഡോയില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് ചരിത്രം രചിച്ചു. 16 വയസ്സുള്ള യുവ കളിക്കാരി തബാബി ദേവി മണിപ്പൂരിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്നവളാണ്. ആ കുട്ടിയുടെ പിതാവ് ഒരു തൊഴിലാളിയാണ്, അമ്മ മത്സ്യവില്‍പനയാണു നടത്തുന്നത്. പലപ്പോഴും ഈ കുട്ടിയുടെ കുടുംബത്തിന് ആഹാരത്തിന് എന്തെങ്കിലും വാങ്ങാന്‍ പണമില്ലാത്ത സ്ഥിതിപോലുമുണ്ടായി. അങ്ങനെയുള്ള പരിതഃസ്ഥിതിയില്‍ പോലും തബാബീ ദേവിയുടെ ഉത്സാഹത്തിന് കോട്ടം തട്ടിയില്ല. എന്നിട്ടാണ് രാജ്യത്തിനുവേണ്ടി മെഡല്‍ നേടിക്കൊണ്ട് ചരിത്രം രചിച്ചത്. ഇങ്ങനെയുള്ള അസംഖ്യം കഥകളുണ്ട്. ഓരോ ജീവിതവും പ്രേരണാസ്രോതസ്സുകളാണ്. എല്ലാ യുവ കളിക്കാരുടെയും ഉത്സാഹം നവഭാരതത്തിന്റെ തിലക്കുറികളാണ്.
പ്രിയപ്പെട്ട ജനങ്ങളേ, 2017 ല്‍ നാം ഫിഫാ അണ്ടര്‍17 വേള്‍ഡ് കപ്പ് വിജയകരമായി സംഘടിപ്പിക്കുകയുണ്ടായി. താരതമ്യേന വിജയകരമായി സംഘടിപ്പിച്ച ടൂര്‍ണമെന്റ് എന്ന നിലയില്‍ ലോകം മുഴുവന്‍ അതിനെ അഭിനന്ദിക്കുകയും ചെയ്‌തു. ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിലെ കാണികളുടെ എണ്ണത്തിന്റെ കാര്യത്തിലും കീര്‍ത്തിഗാഥ രചിക്കയുണ്ടായി. രാജ്യത്തെ വിവിധ സ്‌റ്റേഡിയങ്ങളില്‍ 12 ലക്ഷത്തിലധികം പേര്‍ ഫുട്‌ബോള്‍ കളി കണ്ടത് യുവാക്കളായ കളിക്കാരുടെ ഉത്സാഹം വര്‍ധിപ്പിച്ചു. ഈ വര്‍ഷം ഭാരതത്തതിന് ഭുവനേശ്വറില്‍ പുരുഷ ഹോക്കി വേള്‍ഡ് കപ്പ് 2018 സംഘടിപ്പി ക്കാനുള്ള സൗഭാഗ്യം കിട്ടിയിരിക്കയാണ്. ഹോക്കി വേള്‍ഡ് കപ്പ് നവംബര്‍ 28 ന് തുടങ്ങി ഡിസംബര്‍ 16 വരെ നടക്കും. എല്ലാ ഭാരതീയരുടെയും മനസ്സില്‍, ഏതു കളിയാണു കളിക്കുന്നതെങ്കിലും, ഏതു കളിയിലാണ് താത്‌പര്യമെങ്കിലും ഹോക്കിയോടൊരു ചായ്‌വ് തീര്‍ച്ചയായും ഉണ്ടാകും. ഭാരതം മഹാന്മാരായ ഹോക്കി കളിക്കാരെ പ്രദാനം ചെയ്‌തിട്ടുണ്ട്. ലോക ഹോക്കിയെക്കുറിച്ച് എപ്പോള്‍ ചര്‍ച്ച നടന്നാലും ഭാരതത്തിലെ ഈ മഹാന്മാരായ കളിക്കാരെക്കൂടാതെ ഹോക്കിയുടെ കഥ അപൂര്‍ണ്ണമായിരിക്കും. ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ചന്ദിനെ ലോകം മുഴുവന്‍ അറിയും. അതിനുശേഷം ബല്‍വീന്ദര്‍ സിംഹ് സീനിയര്‍, ലേസ്ലി ക്ലൗഡിയസ്, മൊഹമ്മദ് ശാഹിദ്, ഉദ്ധം സിംഗ് മുതല്‍ ധന്‍രാജ് പിള്ള വരെ ഹോക്കി നീണ്ട യാത്രയാണ് നടത്തിയിട്ടുള്ളത്. ഇന്നും ടീം ഇന്ത്യയുടെ കളിക്കാര്‍ തങ്ങളുടെ അധ്വാനവും അര്‍പ്പണവും കാരണം നേടുന്ന വിജയങ്ങളിലൂടെ ഹോക്കിയുടെ പുതു തലമുറയ്‌ക്ക് പ്രേരണയേകുന്നു.
സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് രോമാഞ്ചം കൊള്ളിക്കുന്ന കളികള്‍ കാണാനുള്ള നല്ല അവസരമാണ്. ഭുവനേശ്വറിലേക്കുപോവുകയും, ഭാരതീയ ടീമിന്റെ ഉത്സാഹം വര്‍ധിപ്പിക്കുകയും മാത്രമല്ല ചെയ്യേണ്ടത്, മറിച്ച് എല്ലാ ടീമുകളെയും പ്രോത്സാഹിപ്പിക്കണം. ഒഡിഷ, സ്വന്തമായി വേറിട്ട ചരിത്രമുള്ള, സമൃദ്ധമായ, സാസ്‌കാരിക പാരമ്പര്യമുള്ള സംസ്ഥാനമാണ്. അവിടത്തെ ജനങ്ങളും തികഞ്ഞ ഉത്സാഹികളാണ്. സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് ഒഡിഷ കാണാനുള്ള ഒരു നല്ല അവസരമാണിത്. ഈ സമയത്ത് ജഗന്നാഥ ക്ഷേത്രവും ചില്‌കാ തടാകവും അടക്കം പല വിശ്വപ്രസിദ്ധമായ കാണേണ്ട, പവിത്രങ്ങളായ സ്ഥലങ്ങളും തീര്‍ച്ചയായും കാണണം. ഈ മത്സരത്തില്‍ വിജയിക്കാന്‍ ഞാന്‍ ഭാരതീയ പുരുഷ ഹോക്കി ടീമിന് ശുഭാശംസകള്‍ നേരുന്നു. നൂറ്റി ഇരുപത്തിയഞ്ചുകോടി ഭാരതീയര്‍ അവരോടൊപ്പം അവരെ പിന്തുണച്ചുകൊണ്ട് കൂടെയുണ്ട് എന്ന് അവര്‍ക്ക് ഉറപ്പുനല്‍കുന്നു. അതോടൊപ്പം ഭാരതത്തിലേക്കുവരുന്ന ലോകത്തിലെ എല്ലാ ടീമുകള്‍ക്കും അനേകം ശുഭാശംസകള്‍ നേരുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, സാമുഹിക കാര്യങ്ങള്‍ക്കുവേണ്ടി എങ്ങനെയാണ് ആളുകള്‍ വരുന്നത്? അവര്‍ വോളണ്ടിയര്‍മാരായിട്ടാണ് വരുന്നത്. അത് രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് പ്രേരണാപ്രദമാണ്, ഉത്സാഹമേകുന്നതാണ്. �സേവാ പരമോ ധര്‍മ്മഃ� എന്നത് ഭാരത ത്തിന്റെ പാരമ്പര്യമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യമാണ്. സമൂഹത്തിലെ എല്ലാ കോണിലും, എല്ലാ മേഖല കളിലും ഇതിന്റെ സുഗന്ധം നമുക്ക് ഇന്നും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ പുതിയ യുഗത്തില്‍, പുതിയ രീതിയില്‍, പുതിയ തലമുറ, പുതിയ ഉത്സാഹ ത്തോടെ, പുതിയ ആവേശത്തോടെ, പുതിയ സ്വപ്‌നങ്ങളുമായി ഈ കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ന് മുന്നോട്ടു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഒരുപോര്‍ട്ടല്‍ ലോഞ്ച് ചെയ്യപ്പെടുകയായിരുന്നു. �സെല്‍ഫ് 4 സൊസൈറ്റി.�രാജ്യത്തെ ഐടി, ഇലക്‌ട്രോണിക്‌സ് വ്യവസായം തങ്ങളുടെ ഉദ്യോഗസ്ഥരെ സാമൂഹിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭ്യമാക്കിക്കൊടു ക്കുന്നതിനുമാണ് ഈ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുള്ളത്. ഈ കാര്യത്തിന് അവരിലുള്ള ഉത്സാഹവും സമര്‍പ്പണവും കണ്ടാല്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനം തോന്നും. ഐടി ടു സൊസൈറ്റി. ഞാനല്ല, നാം, അഹം അല്ല വയം, സ്വമ്മില്‍ നിന്ന് സമഷ്ടിയിലേക്കുള്ള യാത്രയുടെ ഗന്ധമാണിതിലുള്ളത്.
ചിലര്‍ കുട്ടികളെ പഠിപ്പിക്കുന്നു, ചിലര്‍ മുതിര്‍ന്നവരെ പഠിപ്പിക്കുന്നു, ചിലര്‍ ശുചിത്വത്തിന്റെ കാര്യത്തിലേര്‍പ്പെട്ടിരിക്കുന്നു, ചിലര്‍ കര്‍ഷകരെ സഹായിക്കുകയാണ്. ഇതെല്ലാം ചെയ്യുന്നതിന്റെ പിന്നില്‍ ഒരു ആഗ്രഹവുമില്ല, മറിച്ച് ഇതില്‍ സമര്‍പ്പണവും ദൃഢനിശ്ചയവും നിസ്വാര്‍ത്ഥതയുമാണുള്ളത്. ഒരു യുവാവ് ദിവ്യാംഗരുടെ വീല്‍ചെയര്‍ ബാസ്‌കറ്റ്‌ബോള്‍ ടീമിനെ സഹായിക്കാന്‍ സ്വയം വീല്‍ചെയര്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാന്‍ പഠിച്ചു. ഈ ഉത്സാഹം, ഈ സമര്‍പ്പണം മിഷന്‍ മോഡിലുള്ള പ്രവൃത്തിയാണ്. ഏതെങ്കിലും ഭാരതീയന് ഇതില്‍ അഭിമാനം തോന്നാതിരിക്കുമോ? തീര്‍ച്ചയായും ഉണ്ടാകും! ഞാനല്ല, നാം എന്ന വികാരം നമുക്കെല്ലാം പ്രേരണയാകും.
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഇപ്രാവശ്യം ഞാന്‍ മന്‍ കീ ബാത്തുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ നോക്കിയപ്പോള്‍ എനിക്ക് പോണ്ടിച്ചേരിയില്‍ നിന്നുള്ള ശ്രീ. മനീഷ് മഹാപാത്രയുടെ വളരെ ആകര്‍ഷകമായ ഒരു കുറിപ്പ് കാണാന്‍ കിട്ടി. അദ്ദേഹം മൈ ജിഒവിയില്‍ എഴുതിയിരിക്കുന്നു, ഭാരതത്തിലെ ജനജാതികളും അവ രുടെ ജീവിതരീതികളും പാരമ്പര്യവും പ്രകൃതിയോടൊപ്പം സഹവര്‍ത്തിത്വത്തിന്റെ ഉത്തമോദാഹരണമാകുന്നതെങ്ങനെ എന്നു മന്‍ കീ ബാത്തില്‍ ദയവായി പറയണം. സുസ്ഥിര വികസനത്തിന് പാരമ്പര്യങ്ങളെ നാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെന്ത് എന്നത് അവരില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. മനീഷ് ജീ, ഈ വിഷയം മന്‍ കീ ബാത്തിന്റെ ശ്രോതാക്കള്‍ക്കു മുന്നിലേക്കു വച്ചതില്‍ ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. നമ്മുടെ അഭിമാ നാര്‍ഹമായ ഭൂതകാലത്തിലേക്കും സംസ്‌കാരത്തിലേക്കും നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന വിഷയമാണിത്. ഇന്ന് ലോകമാകെയും വിശേഷിച്ചും പാശ്ചാത്യരാജ്യങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യം പറയുന്നു, സന്തുലിതമായ ജീവിത ശൈലിക്കായി പുതിയ വഴികള്‍ തേടുകയും ചെയ്യുന്നു.
ഇന്നു നമ്മുടെ ഭാരതവര്‍ഷവും ഈ പ്രശ്‌നത്തില്‍ പെടാതെയല്ല ഇരിക്കുന്നത്, എന്നാല്‍ ഇതിന്റെ പരിഹാരത്തിന് നാം നമ്മുടെ ഉള്ളിലേക്കു മാത്രമേ നോക്കേണ്ടതുള്ളൂ, നമ്മുടെ സമൃദ്ധമായ ചരിത്രത്തിലേക്കും, പാരമ്പര്യത്തിലേക്കും നോക്കണം. വിശേഷിച്ച് നമ്മുടെ ജനജാതീയസമുദായങ്ങളുടെ ജീവിതശൈലിയെക്കുറിച്ചു മനസ്സിലാക്കണം. പ്രകൃതിക്കൊപ്പം സമരസപ്പെട്ട് കഴിയുകയെന്നത് നമ്മുടെ ആദിവാസി സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നമ്മുടെ ആദിവാസികളായ സഹോദരീ സഹോദരന്മാര്‍ മരങ്ങളെയും ചെടികളെയും പൂക്കളെയും ദേവീദേവന്മാരെപ്പോലെതന്നെ പൂജിക്കുന്നു.
മധ്യഭാരതത്തിലെ ഭീല്‍ ജനജാതി വിഭാഗത്തില്‍ വിശേഷിച്ചും മധ്യപ്രദേശിലെയും ഛത്തീസ്‌ഗഢിലെയും ആളുകള്‍ ആല്‍മരം, അര്‍ജുന്‍ എന്നു പേരുള്ള മരം എന്നിവയെ ആദരവോടെ പൂജിക്കുന്നു. രാജസ്ഥാനെപ്പോലെയുള്ള മരുഭൂമിയില്‍ ബിഷ്‌ണോയി സമൂഹം പരിസ്ഥിതി സംരക്ഷണം എങ്ങനെയായിരിക്കണമെന്ന് നമ്മെ കാണിച്ചു തന്നിട്ടുണ്ട്. വിശേഷിച്ചും വൃക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് സ്വന്തം ജീവന്‍ ത്യജിക്കാന്‍ മടിയില്ല, എന്നാല്‍ ഒരു മരത്തിനുപോലും ഹാനി വരുന്നത് അവര്‍ സമ്മതിക്കില്ല. അരുണാചലിലെ മിശമികള്‍ കടുവകളുമായി തങ്ങള്‍ക്ക് നേരിട്ടു ബന്ധമുണ്ടെന്നു കരുതുന്നവരാണ്. അവയെ അവര്‍ സ്വന്തം സഹോദരീ സഹോദരന്മാരെപ്പോലെ കരുതുന്നു. നാഗാലാന്റിലും കടുവകളെ വനങ്ങള്‍ കാക്കുന്നവരെന്ന രീതിയിലാണു കാണുന്നത്. മഹാരാഷ്ട്രയിലെ വാര്‍ലീ സമുദായത്തില്‍ പെട്ട ആളുകള്‍ കടുവകളെ അതിഥികളായി കാണുന്നു. അവരെ സംബന്ധി ച്ചിടത്തോളം കടുവകളുടെ സാന്നിധ്യം സമൃദ്ധി കൊണ്ടുവരുന്നതാണ്. മധ്യഭാരതത്തിലെ കോള്‍ സമുദായത്തില്‍പെട്ടവര്‍ കരുതുന്നത് അവരുടെ ഭാഗ്യം കടുവകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. കടുവകള്‍ക്ക് ആഹാരം കിട്ടിയില്ലെങ്കില്‍ ഗ്രാമീണര്‍ക്കും പട്ടിണികിടക്കേണ്ടിവരും. ഇത്രയ്‌ക്കാണ് ഇവരുടെ കടുവകളോടുള്ള ആദരവ്. മധ്യഭാരതത്തിലെ ഗൗഡ് ജനജാതിക്കാര്‍ മത്സ്യപ്രജനന കാലത്ത് കേഥന്‍ നദിയുടെ ചില ഭാഗങ്ങളില്‍ മത്സ്യബന്ധനം നിര്‍ത്തി വയ്‌ക്കുന്നു. ഈ പ്രദേശങ്ങളെ അവര്‍ മത്സ്യങ്ങളുടെ ആശ്രയ സ്ഥാനമായി കാണുന്നു. ഈ ആചാരം നിലനി ല്‍ക്കുന്ന തുകൊണ്ടാണ് അവര്‍ക്ക് നല്ല മത്സ്യങ്ങള്‍ ആവോളം ലഭിക്കുന്നത്. ആദിവാസി സമൂഹം തങ്ങളുടെ വീടുകള്‍ പ്രകൃതിജന്യമായ സാധനസാഗ്രികള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. അവ ബലമുള്ള തായിരി ക്കുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദവുമാണ്. ദക്ഷിണ ഭാരതത്തിലെ നീലഗിരിയിലെ ഏകാന്ത പ്രദേശങ്ങളില്‍ ഒരു ചെറിയ ഊരുചുറ്റു സമൂഹമായ തോഡാ, പരമ്പരാഗതമായി അവരുടെ വീടുകള്‍ നിര്‍മ്മിക്കുന്നത് ആ പ്രദേശത്തുതന്നെ ലഭ്യമായ സാധനങ്ങള്‍ കൊണ്ടാണ്.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ആദിവാസി സമൂഹം വളരെ ശാന്തവും പരസ്‌പരം ഒരുമയോടും ജീവിക്കുന്നതില്‍ വിശ്വസിക്കുന്നു എന്നതു സത്യമാണ്. എന്നാല്‍ ആരെങ്കിലും അവരുടെ പ്രകൃതി വിഭവങ്ങള്‍ക്ക് ഹാനി ഉണ്ടാക്കിയാല്‍ അവര്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടാനും മടിക്കില്ല. നമ്മുടെ ആദ്യകാല സ്വാതന്ത്ര്യ സമര സേനാനികളില്‍ ആദിവാസി സമൂഹത്തിലെ ആളുകളായിരുന്നു ഉണ്ടായിരുന്നത് എന്നതില്‍ ആശ്ചര്യമില്ല. തന്റെ വനഭൂമിയെ കാത്തു രക്ഷിക്കാനായി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടിയ ഭഗവാന്‍ മിര്‍സാ മുണ്ടയെ ആര്‍ക്കാണു മറക്കാനാകുക. ഞാന്‍ പറഞ്ഞ കാര്യങ്ങളുടെ പട്ടിക നീണ്ടതാണ്. പ്രകൃതിയോട് ഒത്തിണങ്ങി എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് നമ്മെ കാട്ടിത്തരുന്ന അനേകം ആദിവാസി സമൂഹവുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. നമ്മുടെ പക്കല്‍ അവശേഷിച്ചിരിക്കുന്ന വനസമ്പത്തിന്റെം കാര്യത്തില്‍ നാം ആദിവാസികളോടു കടപ്പെട്ടിരിക്കുന്നു. വരൂ, നമുക്ക് അവരോടുള്ള ആദരവ് വ്യക്തമാക്കാം.
പ്രിയപ്പെട്ട ജനങ്ങളേ, സമൂഹത്തിനുവേണ്ടി അസാധാര ണമായ കാര്യങ്ങള്‍ ചെയ്യുന്നവരെക്കുറിച്ച് മന്‍ കീ ബാത്തില്‍ പറയാറുണ്ട്. അങ്ങനെയുള്ള കാര്യങ്ങള്‍ കാണുമ്പോള്‍ വളരെ നിസ്സാരങ്ങളെന്നു തോന്നുമെങ്കിലും വാസ്‌തവത്തില്‍ അവയുടെ സ്വാധീനം വളരെ ആഴത്തിലുള്ളതാണ്. നമ്മുടെ മനസ്സ് മാറ്റൂന്നതില്‍, സമൂഹത്തിന്റെ ദിശ മാറ്റുന്നതില്‍ അതിനു പങ്കുണ്ട്. കുറച്ചു നാള്‍ മുമ്പ് ഞാന്‍ പഞ്ചാബിലെ കര്‍ഷകസഹോദരന്‍ ഭായി ഗുരുബചന്‍ സിംഗിനെക്കുറിച്ചു വായിക്കുകയായിരുന്നു. ഒരൂ സാധാരണ അദ്ധ്വാനിയായ കര്‍ഷകന്‍ ഗുരുബചന്‍ സിംഗിന്റെ വിവാഹമായിരുന്നു. ഈ വിവാഹത്തിനു മുമ്പ് ഗുരുബചന്‍ സിംഗ് വധുവിന്റെ മാതാ പിതാക്കളോടു പറഞ്ഞു നമുക്ക് വിവാഹം ലളിതമായി നടത്താം. ഘോഷയാത്രയാകാം, മറ്റുപലതുമാകാം, പക്ഷേ, അധികം ചിലവു ചെയ്യേണ്ട ആവശ്യമില്ല. നമുക്ക് ഇതൊരു സാധാരണ ചടങ്ങു മാത്രമാക്കണം. പക്ഷേ, പെട്ടെന്ന് അദ്ദേഹം പറഞ്ഞു, പക്ഷേ, ഒരു നിബന്ധനയുണ്ട്.
ഇക്കാലത്ത് വിവാഹവുമായി ബന്ധപ്പെട്ട് നിബന്ധന യെന്നൊക്കെ കേള്‍ക്കുമ്പോള്‍ സാധാരണയായി തോന്നുക മുന്നിലുള്ള ആള്‍ ഏതോ കടുത്ത ആവശ്യം മുന്നോട്ടു വയ്‌ക്കാന്‍ പോകയാണെന്നാണ്. വധുവിന്റെ കുടുംബക്കാര്‍ക്ക് വഹിക്കാനാവാത്ത സാധനമെന്തോ ചോദിക്കാന്‍ പോകയാണ് എന്നു തോന്നും. പക്ഷേ, ഭായി ഗുരുബച്ചന്‍ സിംഗിനെപ്പോലുള്ള ഒരു സാധാരണ കൃഷിക്കാരന്‍, വധുവിന്റെ പിതാവിനോടു പറഞ്ഞത്, അദ്ദേഹം മുന്നോട്ടു വച്ച നിബന്ധന, അത് നമ്മുടെ സമൂഹത്തിന്റെ യഥാര്‍ഥ ശക്തിയാ ണെന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. ഗുരുബച്ചന്‍ സിംഗ് ജി അവരോടു പറഞ്ഞു, ഇനി വയലില്‍ വയ്‌ക്കോല്‍ കത്തിക്കയില്ലെന്ന് എനിക്കു വാക്കു തരണം. ഇതിന് എത്ര വലിയ സാമൂഹിക ശക്തി യാണുള്ളതെന്ന് നിങ്ങള്‍ക്ക് സങ്കല്‌പിക്കാനാകും. ഗുരുബച്ചന്‍ സിംഗ്‌ജി പറഞ്ഞ ഈ കാര്യം നിസ്സാരമെന്നു തോന്നാം, എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം എത്ര വിശാലമാണെന്നാണ് ഈ സംഭവം നമ്മോടു പറയുന്നത്. വ്യക്തിപരമായ കാര്യങ്ങളെ സമൂഹനന്മയ്‌ക്കുതകുന്ന വിഷയമാക്കി മാറ്റുന്ന അനേകം കുടുംബങ്ങളുണ്ട് നമ്മുടെ സമൂഹത്തില്‍. ശ്രീമാന്‍ ഗുരുബചന്‍ സിംഗ്‌ജിയുടെ കുടുംബം അങ്ങനെയൊരു ഉദാഹരണമാണ് നമ്മുടെ മുന്നില്‍ വച്ചത്.
ഞാന്‍ പഞ്ചാബിലെ മറ്റൊരു ഗ്രാമം നാഭായ്‌ക്കടുത്തുള്ള കല്ലര്‍ മാജരയെക്കുറിച്ച് വായിക്കയുണ്ടായി. കല്ലര്‍ മാജരായിലെ ആളുകള്‍ വൈയ്‌ക്കോല്‍ കത്തിക്കുന്നതിനു പകരം അത് നിലമുഴുത് നിലത്തിനോടു ലയിപ്പിക്കുന്നു. അതിനുവേണ്ടി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഭായി ഗുരുബചന്‍ സിംഗിന് ആശംസകള്‍. കല്ലര്‍ മാജരായിലെയും അന്തരീക്ഷത്തെ മാലിന്യമുക്തമായി വയ്‌ക്കുന്നതിന് മഹത്തായ ശ്രമങ്ങള്‍ നടത്തുന്ന മറ്റെല്ലാ ഇടങ്ങളിലെയും ആളുകള്‍ക്ക് ആശംസകള്‍. ആരോഗ്യദായകമായ ജീവിതശൈലിയെന്ന ഭാരതീയ പാരമ്പര്യത്തിന്റെ യഥാര്‍ഥ അനന്തരാവകാശികള്‍ എന്ന നിലയില്‍ ജീവിക്കുന്നവരാണു നിങ്ങള്‍.
തുള്ളികള്‍ ചേര്‍ന്ന് സമുദ്രം രൂപപ്പെടുന്നതുപോലെ ചെറിയ ചെറിയ ഉണര്‍വ്വോടെയുള്ള, സജീവവും സകാരാത്മകവുമായ പ്രവൃത്തികള്‍ എപ്പോഴും സകാരാത്മകമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ഓം ദ്യൗഃ ശാന്തിഃ അന്തരിക്ഷം ശാന്തിഃ
പൃഥ്വി ശാന്തിഃ, ആപഃ ശാന്തിഃ ഔഷധയഃ ശാന്തിഃ
വനസ്‌പതയഃ ശാന്തിഃ വിശ്വേദേവാഃ ശാന്തിഃ ബ്രഹ്മ ശാന്തിഃ
സര്‍വ ശാന്തിഃ ശാന്തിരേവ ശാന്തിഃ സാമാ ശാന്തിരേധി
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഇതിന്റെ അര്‍ഥം, അല്ലയോ ഈശ്വരാ മൂന്നു ലോകങ്ങളിലും എല്ലാദിക്കിലും ശാന്തിയുണ്ടാകട്ടെ, ജലത്തില്‍, ഭൂമിയില്‍, ആകാശത്തില്‍, അന്തരീക്ഷത്തില്‍, അഗ്‌നിയില്‍, വായുവില്‍, ഔഷധികളില്‍, സസ്യജാലങ്ങളില്‍, ഉപവനത്തില്‍, അചേതനത്തില്‍, സമ്പൂര്‍ണ്ണ ബ്രഹ്മാണ്ഡത്തിലും ശാന്തിയുണ്ടാകട്ടെ. ജീവജാലങ്ങളില്‍, ഹൃദയത്തില്‍, എന്നില്‍, നിന്നില്‍, ജഗത്തിലെ കണങ്ങളില്‍ എല്ലായി ടത്തും ശാന്തിയുണ്ടാകട്ടെ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
വിശ്വ ശാന്തിയുടെ കാര്യം പറയുമ്പോഴെല്ലാം ഇക്കാര്യത്തില്‍ ഭാരതത്തിന്റെ സംഭാവന സുവര്‍ണ്ണാക്ഷരങ്ങളില്‍ രേഖപ്പെടുത്ത പ്പെട്ടിരിക്കുന്നതു കാണാം. ഭാരതത്തെ സംബന്ധിച്ചിടത്തോളം നവംബര്‍ 11 ന് വിശേഷാല്‍ മഹത്വമുണ്ട്. കാരണം നൂറു വര്‍ഷം മുമ്പ് നവംബര്‍ 11 ന് ആണ് ലോകമഹായുദ്ധം അവസാനിച്ചത്. യുദ്ധം അവസാനിച്ചിട്ട് നൂറു വര്‍ഷം തികയുകയാണ്. അതായത് അപ്പോഴു ണ്ടായ വമ്പിച്ച വിനാശവും ജീവഹാനിയും കഴിഞ്ഞിട്ട് നൂറു വര്‍ ഷമാകും. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒന്നാം ലോക മഹായുദ്ധം ഒരു വലിയ സംഭവമായിരുന്നു. വ്യക്തമായി പറഞ്ഞാല്‍ നമുക്ക് ആ യുദ്ധവുമായി നേരിട്ട് ബന്ധമൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും നമ്മുടെ സൈനികര്‍ ധീരമായി പോരാടി, വളരെ വലിയ പങ്കു വഹിച്ചു, മഹത്തായ രക്തസാക്ഷിത്വം വഹിച്ചു. ഭാരതീയ സൈനികര്‍ യുദ്ധത്തിന്റെ കാര്യം വരുമ്പോള്‍ ആരെക്കാളും പിന്നിലല്ലെന്ന് ലോകത്തിനു കാട്ടിക്കൊടുത്തു. നമ്മുടെ സൈനികര്‍ ദുര്‍ഗ്ഗമങ്ങളായ പ്രദേശങ്ങളില്‍, അസഹ്യമായ പരിതഃസ്ഥിതികളിലും തങ്ങളുടെ ശൗര്യം പ്രകടിപ്പിച്ചു. ഇതിന്റെയെല്ലാം പിന്നില്‍ ശാന്തി പുനഃസ്ഥാപിക്കുക എന്ന ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. ഒന്നാം ലോകമഹായുദ്ധത്തില്‍ ലോകം വിനാശത്തിന്റെ താണ്ഡവമാണു കണ്ടത്. ഒരു കോടിയോളം സൈനികരും ഏകദേശം അത്രതന്നെ സാധാരണ ജനങ്ങളും പ്രാണന്‍ നല്‌കി എന്നാണ് കണക്കാ ക്കപ്പെടുന്നത്. ഇതിലൂടെ ശാന്തിയുടെ മഹത്വമെന്താണെന്ന് ലോകത്തിനു മുഴുവന്‍ മനസ്സിലായി. കഴിഞ്ഞ നൂറു വര്‍ഷങ്ങളില്‍ ശാന്തിയുടെ നിര്‍വ്വചനം തന്നെ മാറിപ്പോയി. ഇന്ന് ശാന്തിയും സൗഹാര്‍ദ്ദവുമെന്നാല്‍ യുദ്ധം ഉണ്ടാകാതിരിക്കുക എന്നുമാത്രമല്ല. ഭീകരവാദം മുതല്‍ കാലാവസ്ഥാ മാറ്റം, സാമ്പത്തിക വികസനം മുതല്‍, സാമൂഹിക നീതി തുടങ്ങിയവയ്‌ക്കെല്ലാം ലോകത്തിന്റെ സഹകരണവും പരസ്‌പര സമന്വയത്തോടെ ജോലി ചെയ്യേണ്ടതും ആവശ്യമാണ്. ദരിദ്രരില്‍ ദരിദ്രരായവരുടെ വികസനമാണ് ശാന്തിയുടെ യഥാര്‍ഥ പ്രതീകമായിരിക്കുന്നത്.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ വടക്കുകിഴക്കന്‍ പ്രദേശത്തിന്റെ കാര്യം വേറിട്ടതാണ്. അവിടത്തെ പ്രകൃതി സൗന്ദര്യം അനുപമമാണ്. അവിടത്തെ ജനങ്ങള്‍ വളരെ പ്രതിഭാശാലികളുമാണ്. നമ്മുടെ വടക്കു കിഴക്കന്‍ പ്രദേശം ഇപ്പോള്‍ വളരെയേറെ സദ്‌പ്രവൃത്തികള്‍ക്ക് പേരുകേട്ടതായിരിക്കുന്നു. വടക്കുകിഴക്കന്‍ മേഖല ജൈവകൃഷി, അതായത് ഓര്‍ഗാനിക് ഫാമിംഗിന്റെ കാര്യത്തില്‍ വളരെ പുരോഗമിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സിക്കിം സുസ്ഥി രഭക്ഷ്യലഭ്യതയെ പ്രോത്സാഹിപ്പിക്കുന്നതില്‍ കീര്‍ത്തികേട്ട് ഫ്യൂചര്‍ പോളിസി ഗോള്‍ഡ് അവാര്‍ഡ് 2018 നേടുകയുണ്ടായി. ഈ അവാര്‍ഡ് ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട എഫ്.എ.ഒ. അതായത് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ആണ് നല്‍കുന്നത്. ഈ മേഖലയില്‍ മികച്ച നയരൂപീകരണത്തിന് നല്‌കപ്പെടുന്ന പുരസ്‌കാരം ആ മേഖലയിലെ ഓസ്‌കാറിനു തുല്യമാണ്. ഇത്രമാത്രമല്ല, നമ്മുടെ സിക്കിം സംസ്ഥാനം 25 രാജ്യങ്ങളുടെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 51 നയങ്ങളെ പിന്തള്ളിയാണ് പുരസ്‌കാരം നേടിയത്. ഇതില്‍ സിക്കിമിലെ ജനങ്ങള്‍ക്ക് അനേകമനേകം ശുഭാശംസകള്‍ നേരുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഒക്‌ടോബര്‍ മാസം അവസാനിക്കയാണ്. കാലാവസ്ഥയില്‍ വളരെ മാറ്റങ്ങള്‍ കാണാനുണ്ട്. ഇപ്പോള്‍ തണുപ്പിന്റെ കാലം ആരംഭിച്ചു. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഉത്സവങ്ങ ളുടെയും കാലമായിരിക്കുന്നു. ധന്‍തേരസ്, ദീപാവലി, ഭയ്യാദൂജ്, ഛഠ്.. തുടങ്ങി ഒരു വിധത്തില്‍ പറഞ്ഞാല്‍ നവംബര്‍ മാസം ഉത്സവങ്ങളുടെ മാസമാണ്. ജനങ്ങള്‍ക്കെല്ലാം ഈ ഉത്സവങ്ങളുടെ അനേകമനേകം ശുഭാശംസകള്‍.
ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സ്വയം സൂക്ഷിക്ക ണമെന്നുകൂടി നിങ്ങളെ ഓര്‍മ്മിപ്പിക്കാനാഗ്രഹിക്കുന്നു. സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം, സമൂഹത്തിന്റെ നന്മയും ശ്രദ്ധയില്‍ വേണം. ഈ ഉത്സവങ്ങള്‍ പുതിയ തീരുമാനങ്ങളെടുക്കാനുള്ള അവസര മായിരിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ ഒരു മിഷന്‍ മോഡില്‍ മുന്നോട്ടു പോകാനുള്ള, ദൃഢനിശ്ചയ മെടുക്കാനുള്ള ഒരു അവസരമായി ഇതുമാറട്ടെ നിങ്ങളുടെ പുരോഗതി രാജ്യത്തിന്റെ പുരോഗതിയുടെ ഒരു സുപ്രധാന ഭാഗമാണ്. നിങ്ങള്‍ക്ക് എത്രത്തോളം പുരോഗതിയുണ്ടാകുമോ അത്രതന്നെ പുരോഗതി രാജ്യത്തിനുമുണ്ടാകും.
നിങ്ങള്‍ക്കേവര്‍ക്കും എന്റെ ശുഭാശംസകള്‍.
വളരെ വളരെ നന്ദി.
മനസ്സ് പറയുന്നത് നവംബര്‍ ലക്കം

2014 ഒക്ടോബര്‍ 3 ലെ വിജയദശമിയുടെ പുണ്യമുഹൂര്‍ത്തം. മന്‍ കീ ബാത്തിലൂടെ നാം ഒരുമിച്ച് ഒരു യാത്ര ആരംഭിക്കയുണ്ടായി. മന്‍ കീ ബാത് ഈ യാത്രയുടെ അമ്പത് ലക്കങ്ങള്‍ കടക്കുകയാണ്. അങ്ങനെ ഇത് സുവര്‍ണ്ണജൂബിലി ലക്കമാണെന്നു പറയാം. ഇപ്രാവശ്യം നിങ്ങളുടേതായി വന്നിട്ടുള്ള ഫോണുകളിലും കത്തുകളിലും അധികവും ഈ ലക്കവുമായി ബന്ധപ്പെട്ടാണ്. മൈ ജിഒവി ല്‍ ദില്ലിയില്‍ നിന്നുള്ള അംശുകുമാര്‍, അമര്‍ കുമാര്‍, പിന്നെ പാറ്റ്‌നയില്‍ നിന്ന് വികാസ് യാദവ് തുടങ്ങിയവരും ഇതേപോലെ നരേന്ദ്ര മോദി ആപ് ല്‍ ദില്ലിയില്‍ നിന്നുള്ള മോണികാ ജെയ്‌ന്‍, പശ്ചിമബംഗാളിലെ ബര്‍ദ്വാന്‍ എന്ന സ്ഥലത്തുനിന്നുള്ള പ്രസേന്‍ജിത് സര്‍ക്കാര്‍, നാഗപൂരില്‍ നിന്നുള്ള സംഗീതാ ശാസ്‌ത്രി തുടങ്ങിയവരൊക്കെ ഏകദേശം ഒരേ ചോദ്യമാണ് ചോദിച്ചത്.
അവര്‍ പറയുന്നത് സാധാരണയായി ആളുകള്‍ അങ്ങയുമായി ബന്ധപ്പെടുന്നത് ആധുനിക സാങ്കേതിക വിദ്യ, സമൂഹമാധ്യമം, മൊബൈല്‍ ആപ് കളിലൂടെയാണ്. എന്നാല്‍ അങ്ങ് ആളുകളുമായി ബന്ധപ്പെടുന്നതിന് റേഡിയോ തിരഞ്ഞെടുത്തതെന്തുകൊണ്ടാണ്? റേഡിയോയെ മിക്കവാറും മറന്നിരിക്കുന്ന ഇന്നത്തെ കാലത്ത് മോദി റേഡിയോയുമായി വന്നത് എന്തിനെന്ന നിങ്ങളുടെ ഈ ജിജ്ഞാസ തികച്ചും സ്വാഭാവികമാണ്. ഞാന്‍ നിങ്ങളോട് ഒരു കഥ പറയാനാഗ്രഹിക്കുന്നു. 1998 ല്‍ നടന്നതാണ്. ഞാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തകനെന്ന നിലയില്‍ ഹിമാചലില്‍ പ്രവര്‍ത്തിക്കയായിരുന്നു. മെയ് മാസമായിരുന്നു. വൈകുന്നേരം ഞാന്‍ യാത്രചെയ്‌ത് എവിടേക്കോ പോകയായിരുന്നു. ഹിമാചലിലെ പര്‍വ്വതപ്രദേശങ്ങളില്‍ വൈകുന്നേരമാകുമ്പോഴേക്കും തണുപ്പാകും. യാത്രയ്‌ക്കിടയില്‍ ഒരു ദാബയില്‍ ചായ കുടിക്കാനിറങ്ങി. അതൊരു ചെറിയ ദാബയായിരുന്നു. ഒരാള്‍തനിയെയാണ് ചായ ഉണ്ടാക്കുകയും വില്‍ക്കുകയുമൊക്കെ ചെയ്‌തിരുന്നത്. അദ്ദേഹം ഉടുപ്പുപോലുമിടാതെ വഴിവക്കില്‍ ഉന്തുവണ്ടിയുമായി നില്‍ക്കയാണ്. അദ്ദേഹം തന്റെ പക്കലുണ്ടായിരുന്ന കണ്ണാടി ഭരണിയില്‍ നിന്ന് ലഡ്ഡു എടുത്തു നീട്ടിക്കൊണ്ടു പറഞ്ഞു, സാബ്, ചായ പിന്നെക്കുടിക്കാം, ആദ്യം ലഡ്ഡൂ കഴിക്കൂ. മധുരം കഴിച്ചാട്ടെ. എനിക്ക് ആശ്ചര്യമായി. ഞാന്‍ ചോദിച്ചു എന്താ വീട്ടില്‍ വിവാഹമോ മറ്റാഘോഷമോ ഉണ്ടോ? ഇല്ല ഭായീ സാബ് അങ്ങയ്‌ക്കറിയില്ലേ� അദ്ദേഹം വളരെ ഉത്സാഹത്തോടെ ആവേശം കൊള്ളുകയായിരുന്നു. ഞാന്‍ വീണ്ടും ചോദിച്ചു, എന്താ എന്താണ്? പറഞ്ഞു, അറിഞ്ഞില്ലേ ഭാരതം ബോംബു പൊട്ടിച്ചു.
എനിക്കൊന്നും മനസ്സിലായില്ല. എന്റെ പ്രതികരണം കണ്ട് അദ്ദേഹം പറഞ്ഞു, നോക്കൂ സാബ്, റേഡിയോ കേള്‍ക്കൂ. റേഡി യോയില്‍ അതെക്കുറിച്ചുള്ള ചര്‍ച്ചയാണു നടക്കുന്നത്. അദ്ദേഹം പറഞ്ഞു നമ്മുടെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിജീ ആണവപരീക്ഷണത്തെക്കുറിച്ച് അറിയിച്ചു, അതു ഞാന്‍ റോഡിയോ യില്‍ കേട്ടു. അദ്ദേഹം സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. എനിക്ക് ആശ്ചര്യം അടക്കാനായില്ല. ഈ കാട്ടുപ്രദേശത്ത്, മഞ്ഞുമൂടിയ പര്‍വ്വതങ്ങളുടെ നടുവില്‍ ഉന്തുവണ്ടിയില്‍ ചായ വില്‍ക്കുന്ന ജോലി ചെയ്യുന്ന ഒരു മനുഷ്യനെ ഇത്രയധികം സ്വാധീനിക്കാന്‍ ആ റോഡിയോ വാര്‍ത്തയ്‌ക്കു സാധിച്ചിരിക്കുന്നു. അദ്ദേഹം പകല്‍ മുഴുവന്‍ റേഡിയോ കേള്‍ക്കുകയാകണം. റേഡിയോയില്‍ കേട്ട വാര്‍ത്ത അദ്ദേഹത്തിന്റെ മനസ്സിനെ വളരെ സ്വാധീനിച്ചിരിക്കുന്നു. അതുകണ്ട് എനിക്ക് ഒരു കാര്യം മനസ്സിലായി. റേഡിയോ ജനമനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. റേഡിയോയ്‌ക്ക് വലിയ ശക്തിയുണ്ട്. വാര്‍ത്തകള്‍ എത്തിച്ചേരുന്നതും അതിന്റെ ആഴത്തിലുള്ള സ്വാധീനവും നോക്കിയാല്‍ റേഡിയോയ്‌ക്കു തുല്യമായി മറ്റൊന്നുമില്ല.
ഈ ഒരു വിശ്വാസം അപ്പോള്‍ എന്റെ മനസ്സില്‍പതിഞ്ഞു. ആ ശക്തിയെക്കുറിച്ച് എനിക്കു മനസ്സിലായി. അങ്ങനെ ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ ഏറ്റവും ശക്തമായ മാധ്യമത്തിലേക്ക് എന്റെ ശ്രദ്ധ തിരിയുന്നത് തികച്ചും സ്വാഭാവികമായിരുന്നു. 2014 മെയ് മാസത്തില്‍ പ്രധാന സേവകനായി ജോലി ഏറ്റെടുത്തപ്പോള്‍ രാജ്യ ത്തിന്റെ ഐക്യം, നമ്മുടെ മഹത്തായ ചരിത്രം, അതിന്റെ ശൗര്യം, ഭാരതത്തിന്റെ വൈവിധ്യങ്ങള്‍, നമ്മുടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍, നമ്മുടെ സമൂഹത്തിന്റെ ഓരോ നാഡിഞരമ്പിലും നിറഞ്ഞുനില്‍ക്കുന്ന നന്മകള്‍, ആളുകളുടെ ജീവിതലക്ഷ്യം, ഉത്സാഹം, ത്യാഗം, തപസ്സ് തുടങ്ങി എല്ലാ കാര്യങ്ങളുമടങ്ങുന്ന ഭാരതത്തിന്റെ കഥ എല്ലാ ജനങ്ങളിലും എത്തണം. രാജ്യത്തെ ദൂരെദൂരെയുള്ള ഗ്രാമങ്ങള്‍ മുതല്‍ മഹാനഗരങ്ങള്‍ വരെ, കര്‍ഷകര്‍ മുതല്‍ യുവ പ്രൊഫഷണലുകള്‍ വരെ എത്തണം എന്നുള്ള ആഗ്രഹത്തില്‍ നിന്നാണ് മന്‍ കീ ബാത്തിന്റെ യാത്ര ആരംഭിക്കുന്നത്.
എല്ലാ മാസവും ലക്ഷക്കണക്കിന് കത്തുകള്‍ വായിച്ചുകൊണ്ട്, ഫോണ്‍കോളുകള്‍ കേട്ടുകൊണ്ട്, ആപ് ലും മൈ ജിഒവി യില്‍ ഉള്ള കമന്റുകള്‍ കണ്ടും ഇവയെ എല്ലാം ഒരു ചരടില്‍ കോര്‍ത്തുകൊണ്ടും ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് അമ്പതു സോപാനങ്ങളുള്ള ഈ യാത്ര നാം ഒരുമിച്ചാണ് ചെയ്‌തിരിക്കുന്നത്. അടുത്ത കാലത്ത് ആകാശവാണി മന്‍കീ ബാത്തിനെക്കുറിച്ച് ഒരു സര്‍വ്വേ നടത്തി. അതില്‍ ചില ഫേസ്‌ബുക്ക് പ്രതികരണങ്ങള്‍ വളരെ രസമുള്ളവയാണ്. സര്‍വ്വേ നടത്തപ്പെട്ടവരില്‍ ശരാശരി 70 ശതമാനം പേര്‍ പതിവായി മന്‍ കീ ബാത് കേള്‍ക്കുന്നവരാണ്. അധികം ആളുകള്‍ക്കും തോന്നുന്നത് മന്‍ കീ ബാത് സമൂഹത്തില്‍ സകാരാത്മകമായ ചിന്താഗതി വളര്‍ത്തി എന്നാണ്. മന്‍ കീബാ ത്തിലൂടെ പല ജനമുന്നേറ്റങ്ങള്‍ക്കും പ്രോത്സാഹനം ലഭിച്ചു. ഇന്ത്യാ പോസിറ്റീവ് (#indiapositive) നെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകളും നടന്നു. ഇത് നമ്മുടെ ആളുകളുടെ മനസ്സിലെ നന്മയുടെ വികാരത്തിന്റെ, സകാരാത്മകമായ ചിന്താഗതികളുടെ പ്രതിഫലനമാണ്.
സ്വേച്ഛയോടെ എന്തെങ്കിലും ചെയ്യണമെന്നുള്ള ഒരു വിചാരം വളര്‍ന്നു എന്ന് ആളുകള്‍ തങ്ങളുടെ അനുഭവം ഷെയര്‍ ചെയ്യുന്നു. സമൂഹത്തില്‍ സേവനം ചെയ്യാനുള്ള ഉത്സാഹത്തോടെ ആളുകള്‍ മുന്നോട്ടു വരാന്‍ തക്കവിധം മാറ്റമുണ്ടായിരിക്കുന്നു. മന്‍ കീ ബാത് കാരണം റേഡിയോ കൂടുതല്‍ ജനപ്രിയമാകുന്നു എന്നു കാണുന്നതില്‍ എനിക്കു സന്തോഷമുണ്ട്.
ഈ പരിപാടികളുമായി ആളുകള്‍ ബന്ധപ്പെടുവാന്‍ റേഡിയോ മാത്രമല്ല ഉപയോഗിക്കുന്നത്. ആളുകള്‍ ടിവി, എഫ്‌എം റോഡിയോ, മൊബൈല്‍, ഇന്റര്‍നെറ്റ്, ഫേസ്‌ബുക് ലൈവ് എന്നിവയ്‌ക്കൊപ്പം നരേന്ദ്രമോദി ആപ് ലുടെയും മന്‍കീ ബാതില്‍ തങ്ങളുടെ പങ്കുചേരല്‍ ഉറപ്പാക്കുന്നുണ്ട്. ഇതില്‍ വിശ്വസിക്കാനും ഇതിന്റെ ഭാഗമാകാനും തയ്യാറായതില്‍ ഞാന്‍ മന്‍ കീ ബാത് കുടുംബത്തിലെ എല്ലാവരോടും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.
ഫോണ്‍ കോള്‍ 1
ആദരണീയ പ്രധാനമന്ത്രി ജീ, നമസ്‌തേ. എന്റെ പേര് ശാലിനി യെന്നാണ്, ഞാന്‍ ഹൈദരാബാദില്‍ നിന്നാണ് സംസാരിക്കുന്നത്. മന്‍ കീ ബാത് എന്ന പരിപാടി ജനങ്ങള്‍ക്കിടയില്‍ ഒരു വളരെ ഇഷ്ടപ്പെട്ട ഒരു പരിപാടിയാണ്. ആദ്യമൊക്കെ ആളുകള്‍ വിചാരിച്ചത് ഈ പരിപാടിയും ഒരു രാഷ്ട്രീയവേദിയായി മാറും, വിമര്‍ശനത്തിന് വിഷയമാകുകയും ചെയ്‌തു. എന്നാല്‍ ക്രമേണ ഈ പരിപാടി മുന്നേറിയതിനനുസരിച്ച് രാഷ്ട്രീയതതിന്റെ സ്ഥാനത്ത് ഇത് സമൂഹിക പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കേന്ദ്രീകരിച്ചുള്ളതാണെന്നു കണ്ട്, എന്നെപ്പോലുള്ള കോടിക്കണക്കിന് ആളുകള്‍ ഇതുമായി ബന്ധപ്പെടുകയും ചെയ്‌തുകൊണ്ടിരുന്നു. സാവധാനം വിമര്‍ശനം കുറഞ്ഞു വന്നു. എന്റെ ചോദ്യം അങ്ങ് ഈ പരിപാടിയെ എങ്ങനെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതില്‍ വിജയിച്ചു എന്നതാണ്. ഈ പരിപാടി രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിക്കണമെന്ന് അല്ലെങ്കില്‍ ഈ പരിപാടിയിലൂടെ അങ്ങയുടെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയാനാകണമെന്നും അങ്ങയെക്കു തോന്നിയില്ലേ? നന്ദി.
(ഫോണ്‍ കോള്‍ അവസാനിച്ചു)
ശാലിനിയുടെ ഫോണ്‍ കോളിനു നന്ദി. ഈ ആശങ്ക ശരിയാണ്. നേതാവിന് മൈക്ക് കിട്ടിയാല്‍, ലക്ഷക്കണക്കിന്, കോടി ക്കണക്കിന് ആളുകള്‍ കേള്‍ക്കാനുണ്ടാവുകയും ചെയ്‌താല്‍ പിന്നെ എന്താണു വേണ്ടത് ? ചില യുവ സുഹൃത്തുക്കള്‍ മന്‍ കീ ബാതില്‍ പറഞ്ഞിട്ടുള്ള എല്ലാ വഷിയങ്ങളെക്കുറിച്ചും ഒരു പഠനം നടത്തി. അവര്‍ എല്ലാ എപ്പിസോഡുകളെയും വാക്കുവാക്കായി വിശകലനം നടത്തി. ഓരോ വാക്കും എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു എന്നു പഠനം നടത്തി. വീണ്ടും വീണ്ടും പറയപ്പെട്ടു വാക്കുകള്‍ ഏതൊക്കെ എന്നെല്ലാം� ഈ പരിപാടിയില്‍ രാഷ്ട്രീയമില്ല എന്നാണ് അവരുടെ കണ്ടെത്തല്‍. മന്‍ കീ ബാത് ആരംഭിച്ചപ്പോള്‍ത്തന്നെ ഇതില്‍ രാഷ്ട്രീയം ഉണ്ടാകരുതെന്നും, ഇത് സര്‍ക്കാരിന്റെ ഗുണഗാനങ്ങളാകരുതെന്നും, ഇതില്‍ മോദി ഉണ്ടാകരുതെന്നും നിശ്ചയിച്ചിരുന്നു. എന്റെ ഈ നിശ്ചയം നടപ്പിലാക്കുന്നതില്‍ ഏറ്റവും അധികം പ്രേരണ കിട്ടിയത് നിങ്ങളില്‍ നിന്നുതന്നെയായിരുന്നു.
എല്ലാ മന്‍ കീ ബാതിനും മുമ്പ് വരുന്ന കത്തുകളും ഓണ്‍ ലൈന്‍ കമന്റുകളും, ഫോണ്‍കോളുകളും ശ്രോതാക്കള്‍ എന്തു പ്രതീ ക്ഷിക്കുന്നുവെന്നു വ്യക്തമാക്കുന്നു. മോദി വരും പോകും. എന്നാല്‍ ഈ രാജ്യം ഉറച്ചുനില്‍ക്കും, നമ്മുടെ സംസ്‌കാരം അമരമായിരിക്കും. 130 കോടി ജനങ്ങളുടെ ചെറിയ ചെറിയ കഥകള്‍ എന്നും നിലനില്‌ക്കും. ഈ രാജ്യത്തെ പുതിയ പ്രേരണയും ഉത്സാഹവും കൊണ്ട് പുതിയ ഉയരങ്ങളിലേക്കെത്തിക്കും. ചിലപ്പോഴൊക്കെ പിന്നോട്ടു നോക്കുമ്പോള്‍ എനിക്കും വളരെ ആശ്ചര്യം തോന്നുന്നു.
രാജ്യത്തിന്റെ ഏതെങ്കിലും മൂലയില്‍ നിന്ന് കത്തിലൂടെ പറയും � നാം ചെറിയ കടക്കാരോടും ഓട്ടോക്കാരോടും പച്ചക്കറി വില്‌പനക്കാരോടും വളരെയൊന്നും പണത്തിന്റെ കാര്യത്തില്‍ തര്‍ ക്കിക്കാന്‍ നില്‌ക്കരുത്. കത്തു വായിക്കുമ്പോള്‍ അതുപോലുള്ള ഒരു വികാരം എന്റെ മനസ്സിലും രൂപം കൊണ്ടാല്‍ അത് കോര്‍ ത്തെടുക്കുന്നു. രണ്ടു വാക്കുകള്‍കൊണ്ട് ഞാനത് എന്റെ അനുഭവത്തോടു ചേര്‍ത്ത് നിങ്ങളോടു പങ്കുവയ്‌ക്കുന്നു. പിന്നെ എപ്പോഴോ ഈ കാര്യം വീടുകളിലും കുടുംബങ്ങളിലുമെല്ലാം എത്തി ച്ചേരുന്നു, സമൂഹമാധ്യമങ്ങളിലും വാട്‌സ് ആപിലും പ്രചരിക്കുന്നു, മാറ്റത്തിലേക്കു മുന്നേറുന്നു. നിങ്ങളയച്ച സ്വച്ഛതയുടെ കഥകള്‍, സാധാരണ ജനങ്ങളുടെ കുന്നോളം പോന്ന അനുഭവങ്ങള്‍, ഒക്കെ എപ്പോഴോ എല്ലാ വീടുകളിലും സ്വച്ഛതയ്‌ക്ക് ഒരു ബ്രാന്‍ഡ് അംബാ സഡറെ ഉണ്ടാക്കി. � ആ അംബാസഡര്‍ വീട്ടുകാരെ നല്ലവഴിക്കു നടത്തുന്നു, ചിലപ്പഴൊക്കെ ഫോണിലൂടെ പ്രധാനമന്ത്രിക്കും ആജ്ഞയേകുന്നു.
സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന പരിപാടി ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തില്‍ ആരംഭിച്ച് രാജ്യമെങ്ങും മാത്രമല്ല, വിദേശത്തും പ്രചരിപ്പിക്കുവാന്‍ എപ്പോഴാണ് ഒരു സര്‍ക്കാരിന് ശക്തി ലഭിക്കുക? സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍, സെലിബ്രിറ്റീ സെന്നറിയപ്പെടുന്ന പ്രസിദ്ധര്‍ ഇതോടൊപ്പം ചേരുകയും സമൂഹ ത്തിലെ ചിന്താഗതി മാറ്റുന്ന, ഇന്നത്തെ തലമുറയ്‌ക്കു മനസ്സിലാകുന്ന പുതിയ ഭാഷയില്‍ ഉണര്‍വ്വുണ്ടാക്കുകയും ചെയ്‌തു. ചിലപ്പോഴൊക്കെ മന്‍ കീ ബാത്തിനെ കളിയാക്കിയിട്ടുണ്ട്, എങ്കിലും എന്റെ മനസ്സില്‍ എന്നും 130 കോടി ജനങ്ങള്‍ നിറഞ്ഞുനിന്നു. അവരുടെ മനസ്സ് എന്റെ മനസ്സാണ്. മന്‍ കീബാത് സര്‍ക്കാരിന്റെ കാര്യമല്ല, സമൂഹത്തിന്റെ കാര്യമാണ്. മന്‍കീ ബാത് പുരോഗതി കാംക്ഷിക്കുന്ന ഭാരതത്തിന്റെ കാര്യമാണ്. ഭാരതത്തിന്റെ പ്രാണന്‍ രാഷ്ട്രീയമല്ല, രാജശക്തിയുമല്ല. ഭാരതത്തിന്റെ പ്രാണന്‍ സമൂഹനീതിയാണ്, സമൂഹശക്തിയാണ്. സാമൂഹിക ജീവിതത്തില്‍ ആയിരക്കണക്കിന് തലങ്ങളുണ്ട്, അതിലൊരു തലം രാഷ്ട്രീയവുമാണ്. എല്ലാം രാഷ്ട്രീയമായാല്‍ അത് സമൂഹത്തിന് നല്ല ഏര്‍പ്പാടല്ല. ചിലപ്പോഴൊക്കെ രാഷ്ട്രീയ സംഭവങ്ങളും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവരും സമൂഹത്തിലെ മറ്റു പ്രതിഭകളും അവരുടെ ജീവിതലക്ഷ്യങ്ങളും അമര്‍ന്നുപോകും വിധം ആധിപത്യം സ്ഥാപിക്കുന്നു. ഭാരത്തെപ്പോലൊരു രാജ്യത്തിന്റെ ഉജ്ജ്വലമായ ഭാവിക്ക് സാധാരണജനത്തിന്റെ ജീവിതലക്ഷ്യങ്ങള്‍ക്ക് ഉചിതമായ സ്ഥാനം ലഭിക്കണം എന്നത് നമ്മുടെയെല്ലാം സാമൂഹി കമായ ഉത്തരവാദിത്വമാണ്. മന്‍ കീബാത് ഈ വഴിക്കുള്ള ഒരു വിനയപൂര്‍വ്വമുള്ള ചെറിയ പരിശ്രമമാണ്. (ഫോണ്‍ കോള്‍ 2)
പ്രിയപ്പെട്ട പ്രധാനമന്ത്രിജീ, ഞാന്‍ മുംബൈയില്‍ നിന്ന് പ്രതിഭാ മുഖര്‍ജിയാണു സംസാരിക്കുന്നത്. സര്‍, മന്‍ കീ ബാത്തിന്റെ എല്ലാ എപ്പിസോഡുകളും വളരെ ആഴത്തില്‍ വീക്ഷണമുള്ളതും, അറിവും, സകാരാത്മകമായ വിഷയങ്ങളും സാധാരണ ജനങ്ങളുടെ സദ്‌പ്രവര്‍ത്തികളും നിറഞ്ഞതാണ്. എല്ലാ എപ്പിസോഡിനും മുമ്പ് അങ്ങ് എത്രത്തോളം തയ്യാറെടുപ്പു നടത്തുന്നു എന്നാണ് ഞാന്‍ ചോദിക്കാനാഗ്രഹിക്കുന്നത്. (ഫോണ്‍ കോള്‍ അവസാനിച്ചു.)
ഫോണ്‍ കോളിന് വളരെ വളരെ നന്ദി. ഫോണ്‍ കോളിന് വളരെ വളരെ നന്ദി. പ്രതിഭയുടെ ചോദ്യം ഞാന്‍ സ്വയം ചോദിക്കുന്ന ചോദ്യമാണ്. പ്രതിഭ പ്രധാനമന്ത്രിയോടല്ല, അടുത്ത ഏതോ സുഹൃത്തി നോടാണ് ചോദ്യം ചോദിക്കുന്നത് എന്നതാണ് 50 എപ്പിസോഡുകളുടെ ഏറ്റവും വലിയ നേട്ടമെന്നു ഞാന്‍ വിചാരിക്കുന്നു. ഇതാണ് ജനാധിപത്യം. പ്രതിഭ ചോദിച്ച ചോദ്യത്തിന് ഞാന്‍ നേരെ ഉത്തരം പറയുകയാണെങ്കില്‍ പറയാം ഒരു തയ്യാറെടുപ്പുമില്ല. വാസ്‌തവത്തില്‍ മന്‍ കീ ബാത് എനിക്ക് വളരെ എളുപ്പമുള്ള പണിയാണ്. എല്ലാ മന്‍ കീ ബാത്തുകള്‍ക്കും മുമ്പെയും ആളുകളുടെ കത്തുകള്‍ എത്തുന്നു. മൈ ജിഒവിയിലും നരേന്ദ്രമോദി മൊബൈല്‍ ആപ് ലും ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ഷെയര്‍ ചെയ്യുന്നു. ഒരു ടോള്‍ ഫ്രീ നമ്പരു മുണ്ട്, 1800 117 800 അവിടേക്ക് ഫോണ്‍ ചെയ്‌ത് ആളുകള്‍ തങ്ങളുടെ സന്ദേശം റെക്കാഡു ചെയ്യുകയും ചെയ്യുന്നു. മന്‍ കീ ബാത്തിനു മുമ്പ് പരമാവധി കത്തുകള്‍ കാണാനും കമന്റുകള്‍ വായിക്കാനുമാണ് എന്റെ ശ്രമം. വളരെ ഫോണ്‍കോളുകളും കേള്‍ക്കാറുണ്ട്. മന്‍ കീബാത്തിന്റെ എപ്പിസോഡ് അടുത്തെത്തുന്നതനുസരിച്ച് യാത്രയ്‌ക്കിടയിലും നിങ്ങളൊക്കെ അയക്കുന്ന ആശയങ്ങളും ഇന്‍പുട്ടുകളം ഞാന്‍ വളരെ ശ്രദ്ധയോടെ വായിക്കുന്നു.
എന്റെ നാട്ടിലെ ജനങ്ങള്‍ അനുനിമിഷം എന്റെ മനസ്സില്‍ കുടി കൊള്ളുന്നു. അതുകൊണ്ട് എപ്പോഴെങ്കിലും ഒരു കത്തു വായിച്ചാല്‍ കത്തെഴുതുന്നയാളിന്റെ പരിസ്ഥിതി, അയാളുടെ മനസ്സിലെ വികാരം, എന്റെ വിചാരങ്ങളുടെ ഭാഗമായി മാറുന്നു. ആ കത്ത് എന്നെ സംബന്ധിച്ചിടത്തോളം ഒരു കടലാസു കഷണം മാത്രമല്ല. ഞാന്‍ കഴിഞ്ഞ 40 /45 വര്‍ഷമായി നിര്‍ത്താതെ ഒരു പരിവ്രാജകന്റെ ജീവിത മാണു നയിച്ചത്, രാജ്യത്തെ മിക്കവാറും എല്ലാ ജില്ലകളിലും പോയിട്ടുമുണ്ട്,
രാജ്യത്തെ ദൂരെ ദൂരെയുള്ള ജില്ലകളില്‍ വളരെ സമയം ചിലവഴിച്ചിട്ടുമുണ്ട്. അതു കാരണം ഒരു കത്തു വായിക്കുമ്പോള്‍ ആ സ്ഥലവും സന്ദര്‍ഭവുമായി നിഷ്‌പ്രയാസം എനിക്ക് സ്വയം ബന്ധപ്പെടുത്തുവാനാകുന്നു. പിന്നെ ഞാന്‍ ആ ഗ്രാമത്തിന്റെയും വ്യക്തിയുടെയും പേരുകള്‍ പോലുള്ള ചില യഥാര്‍ഥ കാര്യങ്ങള്‍ കുറിച്ചു വയ്‌ക്കുന്നു. സത്യം പറഞ്ഞാല്‍ മന്‍ കീ ബാതില്‍ ശബ്ദം എന്റേതാണെങ്കിലും ഉദാഹരണങ്ങളും വികാരങ്ങളും അതിലെ ഭാവങ്ങളും എന്റെ നാട്ടിലെ ജനങ്ങളുടേതു തന്നെയാണ്. ഞാന്‍ മന്‍ കീ ബാത്തുമായി ബന്ധപ്പെടുന്ന ഒരോ വ്യക്തിയോടും നന്ദി പറയാനാഗ്രഹിക്കുന്നു. ഇന്നുവരെ മന്‍ കീ ബാത്തില്‍ ഞാന്‍ പേരെടുത്തു പറയാതിരുന്ന ലക്ഷക്കിണക്കനാളുകളുണ്ട്.
എന്നാലും അവര്‍ ഒട്ടും നിരാശപ്പെടാതെ തങ്ങളുടെ കത്തുകളും കമന്റുകളും അയച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ചിന്താ ഗതികളും വികാരങ്ങളും എന്റെ ജീവിതത്തില്‍ മഹത്തായവയാണ്. നിങ്ങളേവരും അറിയിക്കുന്ന കാര്യങ്ങള്‍ മുമ്പത്തേക്കാളധികം എനിക്ക് ലഭിക്കുമെന്നും മന്‍ കീ ബാത്തിനെ കൂടുതല്‍ ആകര്‍ഷകവും ജനമനസ്സു കളില്‍ സ്വാധീനം ചെലുത്തുന്നതും ഉപയോഗപ്രദവുമാകുമെന്നും എനിക്കുറപ്പുണ്ട്. മന്‍ കീ ബാത്തില്‍ ഉള്‍പ്പെടുത്താനാകാതിരുന്ന കത്തുകളിലെ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ ശ്രദ്ധി ക്കപ്പെടാനുള്ള ശ്രമവും നടത്തുന്നുണ്ട്. ആകാശവാണി, എഫ്‌എം റേഡിയോ, ദൂരദര്‍ശന്‍, മറ്റു ടിവി ചാനലുകള്‍, സോഷ്യല്‍ മീഡിയയിലെ തുടങ്ങിയവയിലെ എന്റെ സുഹൃത്തുക്കളോടും നന്ദി പറയാനാഗ്ര ഹിക്കുന്നു. അവരുടെ പരിശ്രമം കാരണമാണ് മന്‍ കീ ബാത്തിന് കൂടുതല്‍ കൂടുതല്‍ ആളുകളില്‍ എത്താനാകുന്നത്. ആകാശ വാണിയുടെ ടീം എല്ലാ എപ്പിസോഡുകളും വളരെയേറെ ഭാഷകളില്‍ പ്രക്ഷേപണം ചെയ്യാന്‍ വേണ്ടി തയ്യാറാക്കുന്നു. ചില ആളുകള്‍ പ്രാദേശിക ഭാഷയില്‍ മോദിയുടേതുമായി യോജിക്കുന്ന സ്വരത്തില്‍ അതേ ഭാവത്തോടെ മന്‍ കീ ബാത് കേള്‍പ്പിക്കുന്നു. ഇങ്ങനെ അവര്‍ ആ 30 മിനിട്ടു നേരത്തേക്ക് മോദി തന്നെയായി മാറുന്നു. അവരുടെ കഴിവിന്റെയും നൈപുണ്യത്തിന്റെയും പേരില്‍ അവര്‍ക്കും ആശംസകള്‍ നേരുന്നു, നന്ദി അറിയിക്കുന്നു.
ഞാന്‍ നിങ്ങളോടൊക്കെയും അഭ്യര്‍ഥിക്കുന്നത് ഈ പരിപാടി പ്രാദേശിക ഭാഷകളില്‍ കൂടി കേള്‍ക്കണമെന്നാണ്. തങ്ങളുടെ ചാനലുകളില്‍ മന്‍ കീ ബാത്ത് എല്ലാ മാസവും കൃത്യമായി കേള്‍പ്പിക്കുന്ന മാധ്യമങ്ങളിലെ സുഹൃത്തുക്കളെയും നന്ദി അറിയി ക്കാനാഗ്രഹിക്കുന്നു. രാജനീതിയിലുള്ള ഒരു വ്യക്തിയും മാധ്യ മങ്ങളുടെ കാര്യത്തില്‍ സന്തുഷ്ടരല്ല, അവര്‍ക്കു തോന്നുക വളരെ കുറച്ച് കവറേജേ കിട്ടുന്നുള്ളൂ എന്നാണ്, ഇനി കവറേജ് കിട്ടുന്നെങ്കില്‍ത്തന്നെ അത് നെഗറ്റീവ് കവറേജാണ് എന്നാണ് പറയുക. എന്നാല്‍ മന്‍ കീ ബാത്തില്‍ ഉന്നയിക്കപ്പെടുന്ന പല വിഷയങ്ങളും മാധ്യമങ്ങള്‍ അവരുടേതായി ഉള്‍ക്കൊണ്ടു. സ്വച്ഛത, റോഡ് സുരക്ഷ, മയക്കുമരുന്നു മുക്ത ഭാരതം, സെല്‍ഫി വിത്ത് ഡോട്ടര്‍, പോലുള്ള വിഷയങ്ങള്‍ മാധ്യമങ്ങള്‍ പുതുമയുള്ള രീതിയില്‍ ഒരു ജനമുന്നേറ്റത്തിന്റെ രൂപ ത്തില്‍ത്തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമം നടത്തി. ടിവി ചാനലുകള്‍ ഇതിനെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന റേഡിയോ പ്രോഗ്രാമാക്കി മാറ്റി. മാധ്യമങ്ങളെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. നിങ്ങളുടെ സഹകരണമില്ലായിരുന്നെങ്കില്‍ മന്‍ കീ ബാത്തിന്റെ ഈ യാത്ര അപൂര്‍ണ്ണമാകുമായിരുന്നു. (ഫോണ്‍ കോള്‍ 3)
നമസ്‌കാരം മോദി ജി, ഞാന്‍ ഉത്തരാഖണ്ഡിലെ മസൂറിയില്‍ നിന്ന് നിധി ബഹുഗുണയാണു സംസാരിക്കുന്നത്. ഞാന്‍ രണ്ട് യുവാക്കളുടെ അമ്മയാണ്. അവര്‍ എന്തു ചെയ്യണമെന്ന് ആരെങ്കിലും ഉപദേശിക്കുന്നത് ഈ പ്രായത്തിലെ കുട്ടികള്‍ ഒട്ടും ഇഷ്ടപ്പെടു ന്നില്ലെന്നാണ് കാണാറ്. അധ്യാപകരോ അച്ഛനമ്മമാരോ പറയുന്നത് അവര്‍ക്ക് പിടിക്കില്ല. എന്നാല്‍ അങ്ങയുടെ മന്‍ കീ ബാത് നടക്കു മ്പോള്‍, അങ്ങ് കുട്ടികളോടു ചിലതു പറയുമ്പോള്‍ അവര്‍ മനസ്സുകൊണ്ട് കാര്യം മനസ്സിലാക്കുന്നു, അത് ചെയ്യുകയും ചെയ്യുന്നു. അതിന്റെ രഹസ്യം അങ്ങ് ഞങ്ങള്‍ക്കു പറഞ്ഞു തരുമോ? അങ്ങ് സംസാരി ക്കുന്നതുപോലെ, പ്രശ്‌നങ്ങളെ ഉന്നയിക്കുന്നതുപോലെ കുട്ടികള്‍ നന്നായി മനസ്സിലാക്കി നടപ്പാക്കാന്‍ തക്കവിധം എങ്ങനെയാണ് പറയുന്നത്? നന്ദി. (ഫോണ്‍ കോള്‍ അവസാനിച്ചു)
നിധിയുടെ ഫോണ്‍ കോളിന് വളരെ വളരെ നന്ദി. വാസ്‌ത വത്തില്‍ എന്റെ പക്കല്‍ ഇതിന് രഹസ്യങ്ങളൊന്നുമില്ല. ഞാന്‍ ചെയ്യു ന്നത് എല്ലാ കുടുംബങ്ങളിലും നടക്കുന്നുമുണ്ടാകും. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ എന്നെ ആ യുവാക്കളുടെ മനസ്സി ലേക്കെത്തിക്കാനാണു ശ്രമിക്കുന്നത്. എന്നെ ആ പരിസ്ഥിതിയില്‍ വച്ചുകൊണ്ട് അവരുടെ വിചാരങ്ങളുമായി മാനസികമായി ചേരാനും, പൊരുത്തപ്പെടാനുള്ള ശ്രമമാണു നടത്തുന്നത്. നമ്മുടെ സ്വന്തം ജീവിതത്തിലെ പഴയ ഏടുകള്‍ ഇടയില്‍ കയറി വരുന്നില്ലെങ്കില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാണ്. ചിലപ്പോഴൊക്കെ നമ്മുടെ മുന്‍ധാരണകളാണ് ഒരു തുറന്ന ചര്‍ച്ചയ്‌ക്ക് പലപ്പോഴും തടസ്സമാകുന്നത്. അംഗീകരിക്കുക, അംഗീകരിക്കാതിരിക്കുക എന്നുള്ള പ്രതികരണങ്ങള്‍ക്കു പകരം ആരെങ്കിലും പറയുന്നത് മനസ്സിലാക്കുക എന്നതിലാണ് ഞാന്‍ മുന്‍ ഗണന കൊടുക്കുന്നത്. അങ്ങനെ യാണെങ്കില്‍ മുന്നിലിരിക്കുന്നയാളും നമ്മെ ബോധ്യപ്പെടുത്താന്‍ പലതരത്തിലുള്ള തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നതിനു പകരം, അല്ലെങ്കില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനു പകരം നമ്മുടെ മനോനിലയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നു.
അതുകൊണ്ട് ആശയവിനിമയത്തിലെ വിടവ് ഇല്ലാതാകുന്നു, പിന്നെ ഒരു തരത്തില്‍ ഇരുവരും ആ ചിന്താഗതികളുടെ സഹ യാത്രികരായി മാറുന്നു. ഒരാള്‍ തന്റെ ചിന്താഗതികള്‍ ഉപേക്ഷിച്ച് അപരന്റെ ചിന്തകളെ അംഗീകരിച്ചു, സ്വാംശീകരിച്ചു എന്ന് മനസ്സിലാവുകയേ ഇല്ല. ഇന്നത്തെ യുവാക്കളുടെ വൈശിഷ്ട്യം അവര്‍ തങ്ങള്‍ക്ക് സ്വയം വിശ്വാസമില്ലാത്ത കാര്യങ്ങള്‍ ചെയ്യുകയില്ല, ഏതെ ങ്കിലും ഒരു കാര്യത്തില്‍ വിശ്വാസമര്‍പ്പിച്ചാല്‍ അവര്‍ അതിനുവേണ്ടി എല്ലാ ഉപേക്ഷിച്ച് അതിന്റെ പിന്നാലെ കൂടുകയും ചെയ്യുന്നു എന്നതാണ്. പലപ്പോഴും കുടുംബങ്ങളില്‍ യുവാക്കുളുമായി ആശയപരമായ വിടവിനെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതു കേള്‍ക്കാം. വാസ്‌തവത്തില്‍ അധികം കുടുംബങ്ങളിലും യുവാ ക്കളുമായി സംസാരിക്കുന്നതിന്റെ പരിധി വളരെ ചുരുങ്ങിയതാണ്. അധികസമയവും പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചും, അല്ലെങ്കില്‍ ശീലങ്ങളെക്കുറിച്ചും, ജീവിതരീതിയെക്കുറിച്ചും അങ്ങനെ ചെയ്യൂ, അങ്ങനെ ചെയ്യരുത് എന്നെല്ലാം എന്നു പറയുന്നു. ഒന്നും പ്രതീക്ഷിക്കാതെ തുറന്നമനസ്സോടെ സംസാരിക്കുന്നത് സാവധാനം കുടുംബങ്ങളില്‍ വളരെ കുറവായി മാറുന്നു, ഇത് വാസ്‌തവത്തില്‍ വേവലാതിയുണ്ടാക്കുന്ന കാര്യമാണ്.
പ്രതീക്ഷിക്കുന്നതിനു പകരം അംഗീകരിക്കുക, തിരസ്‌കരിക്കുന്നതിനു പകരം ചര്‍ച്ച നടത്തുന്നതിലൂടെ ആശയവിനിമയം സ്വാധീനം ചെലുത്തുന്നതാകും. പല പല പരിപാടികളിലൂടെ, സാമൂ ഹ്യമാധ്യമങ്ങളിലൂടെ യുവാക്കളുമായി നിരന്തരം സംസാരിക്കാനുള്ള ശ്രമമാണു ഞാന്‍ നടത്തിപ്പോന്നിട്ടുള്ളത്. അവര്‍ എന്താണ് ചെയ്യുന്നത്, എന്താണ് ചിന്തിക്കുന്നത് �എന്ന് അവരില്‍ നിന്ന് പഠിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. അവരുടെ പക്കല്‍ എപ്പോഴും ആശയങ്ങളുടെ ഭണ്ഡാരമാണുള്ളത്. അവര്‍ വളരെ ഊര്‍ജ്ജസ്വലരും, പുതിയതു കണ്ടെത്തുന്നവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമാണ്.
മന്‍ കീബാത്തിലൂടെ ഞാന്‍ യുവാക്കളുടെ ബുദ്ധിമുട്ടുകളെയും, അവരുടെ കാര്യങ്ങളെയും കൂടുതല്‍ കൂടുതല്‍ ബന്ധപ്പെടു ത്തുവാനാണു ശ്രമിക്കുന്നത്. പലപ്പോഴും യുവാക്കള്‍ കൂടുതല്‍ ചോദ്യങ്ങളുന്നയിക്കുന്നു എന്ന പരാതിയാണുള്ളത്. ഞാന്‍ പറയുന്നത് യുവാക്കള്‍ ചോദ്യം ചോദിക്കുന്നത് നല്ലതാണെന്നാണ്. കാരണം, അവര്‍ എല്ലാ കാര്യങ്ങളെയും അതിന്റെ അടിസ്ഥാനമടക്കം കണ്ടെത്തി മനസ്സിലാക്കാനാഗ്രഹിക്കുന്നു. യുവാക്കള്‍ക്ക് ക്ഷമയില്ലെന്നും ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഞാന്‍ വിചാരിക്കുന്നത് യുവാക്കള്‍ക്ക് വെറുതെ കളയാന്‍ സമയമില്ല എന്നാണ്. അവരുടെ ഈ അന്വേഷണത്വരയാണ് ഇന്നത്തെ യുവാക്കളെ കൂടുതല്‍ പുതുമ കണ്ടെത്തുന്നവര്‍, ഇന്നൊ വേറ്റീവ് ആക്കുന്നതില്‍ സഹായിക്കുന്നത്. കാരണം അവര്‍ കാര്യങ്ങള്‍ വേഗം ചെയ്യാനാഗ്രഹിക്കുന്നു. നമുക്കു തോന്നും ഇന്നത്തെ യുവാക്കള്‍ വളരെ മഹത്വാകാംക്ഷികളാണെന്നും വളരെ വലിയ വലിയ കാര്യങ്ങള്‍ ചിന്തിക്കുന്നെന്നും. വലിയ സ്വപ്‌നങ്ങള്‍ കാണുന്നതും, വലിയ നേട്ടങ്ങള്‍ കൊയ്യുന്നതും നല്ലതാണ് ആത്യന്തികമായി ഇതാണു പുതു ഭാരതം, ന്യൂ ഇന്ദ്യ. ചിലര്‍ പറയും യുവാക്കള്‍ ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നുവെന്ന്. ഇതില്‍ തെറ്റെന്താ ണെന്നാണു ഞാന്‍ ചോദിക്കുന്നത്. പല കാര്യങ്ങള്‍ ഒരേ സമയം ചെയ്യുന്നത്, മള്‍ട്ടി ടാസ്‌കിംഗില്‍ അവര്‍ കഴിവുറ്റ വരാണെന്നതുകൊണ്ടാണ്. നാം ചുറ്റുപാടും കണ്ണോടിച്ചാല്‍ അത് സാമൂഹിക ഉദ്യമങ്ങളാണെങ്കിലും, സ്റ്റാര്‍ട്ടപ്പുകളാണെങ്കിലും, സ്‌പോര്‍ട്‌സ് ആണെങ്കിലും മറ്റേതെങ്കിലും മേഖലയാണെങ്കിലും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് യുവാക്കള്‍ തന്നെയാണ്. ചോദ്യം ചോദിക്കാനും പുതിയ സ്വപ്‌നങ്ങള്‍ കാണാ നുമുള്ള ധൈര്യം കാട്ടിയ യുവാക്കള്‍. യുവാക്കളുടെ ചിന്താഗതികളെ ഭൂതലത്തിലേക്കു കൊണ്ടുവന്നാല്‍, അവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ തുറന്ന അന്തരീക്ഷം നല്‌കിയാല്‍ രാജ്യത്ത് പുരോഗമനാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. അവര്‍ അങ്ങനെ ചെയ്യുന്നുമുണ്ട്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ഗുരുഗ്രാമിലെ വിനീതജി മൈ ജിഒവി ല്‍ എഴുതിയിരിക്കുന്നു, ഈ മന്‍ കീ ബാത്തില്‍ ഞാന്‍ ഭരണഘടനാ ദിവസത്തെക്കുറിച്ചു പറയണം എന്ന്. വിനീത പറയുന്നത് നാം ഭരണഘടന ഉണ്ടാക്കിയതിന്റെ എഴുപതാം വര്‍ഷത്തില്‍ പ്രവേശി ക്കുന്നുവെന്നതുകൊണ്ട് ആ ദിനം മഹത്തായതാണെന്നാണ്.
ഈ അഭിപ്രായത്തിന് വിനീതാജിക്ക് വളരെ വളരെ നന്ദി. ഈ ചരിത്രപരമായ കാര്യം പൂര്‍ത്തീകരിക്കുന്നതിന് ഭരണഘടനാ നിര്‍മ്മാണ സഭ രണ്ടു വര്‍ഷവും 11 മാസവും 17 ദിവസവും എടുത്തു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ മഹാത്മാക്കള്‍ നമുക്ക് ഇത്രയും വ്യാപകവും വിസ്‌തൃതവുമായ ഭരണ ഘടന നല്‌കി എന്നുള്ളത് സങ്കല്‌പിച്ചു നോക്കൂ. ഇന്നത്തെ ടൈം മാനേജ്‌മെന്റിനും പ്രൊഡ ക്ടിവിറ്റിക്കും ഉദാഹരണമാണ് അവര്‍ ഇത്രയും അസാധാരണമായ വേഗതയില്‍ ഭരണ ഘടന നിര്‍മ്മിച്ചു എന്നത്. നമ്മുടെ ഉത്തരവാദി ത്വങ്ങള്‍ റെക്കോഡ് സമയത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഇത് നമുക്കും പ്രേരണ നല്‌കുന്നതാണ്. ഭരണഘടനാ നിര്‍മ്മാണ സഭ രാജ്യത്തെ മഹാപ്രതിഭകളുടെ സംഗമമായിരുന്നു. അവരില്‍ എല്ലാവരും തന്നെ ഭാരതത്തിനെ സശക്തമാക്കുന്ന, ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് കഴിവു നേടിക്കൊടുക്കുന്ന ഭരണഘടന രാജ്യത്തിന് നല്‌കുവാന്‍ പ്രതിബദ്ധരായിരുന്നു.
നമ്മുടെ ഭരണഘടനയുടെ വൈശിഷ്ട്യം അവകാശ ങ്ങളെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും അതായത് റൈറ്റ്‌സ് ആന്റ് ഡ്യൂട്ടീസ് നെക്കുറിച്ച് വിസ്‌തരിച്ച് വര്‍ണ്ണിച്ചിട്ടുണ്ട് എന്നതാണ്. പൊതു ജീവിതത്തില്‍ ഇവ രണ്ടും പൊരുത്തപ്പെടുത്തപ്പെടുന്നതിലൂടെ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനാകും. നാം മറ്റുള്ളവരുടെ അവകാശങ്ങളെ ബഹുമാനിക്കുന്നെങ്കില്‍ നമ്മുടെ അവകാശങ്ങള്‍ സ്വയം സംരക്ഷിക്കപ്പെടും. അതേപോലെ നാം ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന നമ്മുടെ കര്‍ത്തവ്യങ്ങള്‍ പാലിക്കുമെങ്കിലും നമ്മുടെ അവകാശങ്ങള്‍ സ്വയം സംരക്ഷിക്കപ്പെടും. 2010 ല്‍ ഭാരതം റിപ്പബ്ലി ക്കായതിന്റെ 60 വര്‍ഷം പൂര്‍ത്തീകരിക്കപ്പെട്ടപ്പോള്‍ ഗുജറാത്തില്‍ ആനപ്പുറത്ത് ഭരണഘടനവച്ചുകൊണ്ട് ശോഭായാത്ര സംഘടിപ്പി ക്കപ്പെടുകയുണ്ടായി. യുവാക്കള്‍ക്കിടയില്‍ ഭരണഘടനയെക്കുറിച്ച് ഉണര്‍വ്വു വര്‍ധിപ്പിക്കാനും അവരെ ഭരണഘടനയുടെ വിവിധ തലങ്ങളുമായി ബന്ധിപ്പിക്കാനും ഓര്‍മ്മിപ്പിക്കുന്ന അവസരമായിരുന്നു അത്. 2020 ല്‍ നാം ഗണതന്ത്രം, റിപ്പബ്ലിക് എന്ന നിലയില്‍ 70 വര്‍ഷം പൂര്‍ത്തീകരിക്കും, 2022 ല്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവും പൂര്‍ത്തീകരിക്കപ്പെടും. വരൂ, നമുക്ക് നമ്മുടെ ഭരണഘടനാമൂല്യങ്ങളെ മുന്നോട്ടു കൊണ്ടോപോകാം, നമ്മുടെ രാജ്യത്ത് ശാന്തിയും പുരോഗതിയും സമൃദ്ധിയും ഉറപ്പാക്കാം.
പ്രിയപ്പെട്ട ജനങ്ങളേ, ഭരണഘടനാ നിര്‍മ്മാണ സമിതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആ സമിതിയുടെ കേന്ദ്രത്തിലുണ്ടായിരുന്ന മഹാപുരുഷന്റെ സംഭാവനകളെ മറക്കാനാവില്ല. ഈ മാഹാപുരുഷനായിരുന്നു, ഡോ.ബാബാസാഹബ് അംബേദ്‌കര്‍. ഡിസംബര്‍ 6 അദ്ദേഹത്തിന്റെ മഹാനിര്‍വ്വാണ ദിവസമാണ്. എല്ലാ ജനങ്ങള്‍ക്കും വേണ്ടി, കോടിക്കണക്കിന് ഭാരതീയര്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അധികാരം നല്‌കിയ ബാബാ സാഹബിനെ ഞാന്‍ നമിക്കുന്നു. ജനാധിപത്യം ബാബാസാഹബിന്റെ സ്വഭാവത്തില്‍ നിറഞ്ഞു നിന്നിരുന്നു. ഭാരതത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ പുറത്തുനിന്നും വന്നതല്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഗണതന്ത്രം അതായത് ജനാധിപത്യം എന്നാലെന്താണെന്നതും സംസദീയ വ്യവസ്ഥ, പാര്‍ലമെന്ററി സംവിധാനം എന്താണ് എന്നതും ഭാരതത്തെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല.
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അദ്ദേഹം വികാര വിവശനായി പറഞ്ഞു � ഇത്രയും പോരാട്ടത്തിനൊടുവില്‍ കിട്ടിയ സ്വാതന്ത്ര്യം നാം നമ്മുടെ രക്തത്തിന്റെ അവസാന തുള്ളിയും അവശേഷിക്കും വരെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഭാരതീയ വെവ്വേറെ പശ്ചാത്തലത്തിലുള്ളവരാണെങ്കിലും നമുക്ക് എല്ലാത്തിനുമുപരി രാജ്യനന്മ ആയിരിക്കണം എന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. ഇന്ത്യാ ഫസ്റ്റ് � ഇന്ത്യ ആദ്യം എന്നത് ഡോ.ബാബാസാഹബ് അംബേദ്‌കറുടെ മൂലമന്ത്രമായിരുന്നു. ഒരിക്കല്‍ കൂടി പൂജനീയ ബാബാ സാഹബ് അംബേദ്‌കര്‍ക്ക് വിനീതമായ ആദരാഞ്‌ജലി അര്‍പ്പിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, രണ്ടു നാള്‍ മുമ്പ് നവംബര്‍ 23 ന് നാമെല്ലാം ശ്രീ.ഗുരുനാനക് ദേവിന്റെ ജയന്തി ആഘോഷിച്ചു. അടുത്ത വര്‍ഷം, അതായത് 2019 ല്‍ അദ്ദേഹത്തിന്റെ 550 ആമത് ജനനവര്‍ഷം ഭവ്യമായി ആചരിക്കാന്‍ പോകയാണ്. അതിന്റെ തിളക്കം ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും പരക്കും. എല്ലാ സംസ്ഥാന സര്‍ക്കാരുകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ അവസരം കേമമായി ആഘോഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുപോലെ ഇത് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ആഘോഷിക്കപ്പെടും. ഇതോടൊപ്പം ഗുരുനാനക് ദേവ് ജിയുമായി ബന്ധപ്പെട്ട പവിത്ര സ്ഥലങ്ങളിലേക്കുള്ള പാത യിലൂടെ ഒരു ട്രെയിനും ഓടിക്കും. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ എനിക്ക് ലഖപത് സാഹബിന്റെ ഗുരുദ്വാര ഓര്‍മ്മ വന്നു. ഗുജറാത്തില്‍ 2001 ലുണ്ടായ ഭൂകമ്പ സമയത്ത് ആ ഗുരുദ്വാരക്ക് വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ പ്രദേശത്തെ ആളുകളുടെ സഹകരണത്തോടെ അത് പുനരുദ്ധരിച്ചത് ഒരു നല്ല ഉദാഹരണമാണ്. കര്‍താര്‍പുര്‍ കോറിഡോര്‍ ഉണ്ടാക്കാനുള്ള ഒരു മഹത്തായ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. നമ്മുടെ രാജ്യത്തെ യാത്രക്കാര്‍ക്ക് നിഷ്‌പ്രയാസം പാകിസ്ഥാനിലെ കര്‍താര്‍പുരിലെ ഗുരുനാനക് ദേവ് ജിയുടെ പവിത്രമായ സ്ഥലത്ത് ദര്‍ശനത്തിനു പോകാന്‍ ഇതുകൊണ്ടു സാധിക്കും.
പ്രിയപ്പെട്ട ജനങ്ങളേ, 50 എപ്പിസോഡുകള്‍ക്കുശേഷം നാം വീണ്ടും അടുത്ത മന്‍ കീ ബാത്തില്‍ ഒരുമിക്കും. ഇന്ന് മന്‍ കീ ബാത് എന്ന ഈ പരിപാടിയുടെ പിന്നിലുള്ള വികാരം ആദ്യമായി നിങ്ങളുടെ മുന്നില്‍ വയ്‌ക്കാനുള്ള അവസരം കിട്ടി. കാരണം നിങ്ങള്‍ അതുപോലുള്ള ചോദ്യങ്ങള്‍ ചോദിച്ചു. നമ്മുടെ ഈ യാത്ര തുടരും. നിങ്ങളുമായി എത്രയധികം ബന്ധപ്പെടുന്നോ, അതനുസരിച്ച് നമ്മുടെ യാത്ര കൂടുതല്‍ ആഴത്തിലുള്ളതാകും, എല്ലാവര്‍ക്കും സന്തോഷം പകരുന്നതുമാകും. ചിലപ്പോഴൊക്കെ ചിലരുടെ മനസ്സില്‍ ചോദ്യമുയരും മന്‍ കീ ബാത്തുകൊണ്ട് എനിക്കെന്തു കിട്ടി? മന്‍ കീ ബാതിനു കിട്ടുന്ന ഫീഡ് ബാക്കിലെ ഒരു കാര്യം എന്റെ മനസ്സിനെ വളരെയധികം സ്‌പര്‍ശിക്കുന്നതാണ്. അധികം ആളുകളും ഞങ്ങള്‍ കുടുംബത്തിലെ എല്ലാവര്‍ക്കുമൊപ്പമിരുന്ന് മന്‍ കീ ബാത് കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ കുടുംബനാഥന്‍ ഞങ്ങളുടെ കൂടെയിരുന്ന് ഞങ്ങളുടെ തന്നെ കാര്യങ്ങള്‍ ഞങ്ങളുമായി പങ്കുവയ്‌ക്കുന്നു എന്നാണ് തോന്നാറ്. ഇത് പലരില്‍ നിന്നും കേള്‍ക്കുമ്പോള്‍ എനിക്കു തോന്നുന്നത് ഞാന്‍ നിങ്ങളുടേതാണ്, നിങ്ങളില്‍ത്തന്നെ ഒരാളാണ്, നിങ്ങളുടെ ഇടയിലാണ് ഞാന്‍, നിങ്ങളാണ് എന്നെ വളര്‍ത്തിയത്.. എന്നെ ല്ലാമാണ്. ഒരു തരത്തില്‍ ഞാനും എന്റെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ മന്‍ കീ ബാത്തിലൂടെ വീണ്ടും വീണ്ടും വരും, നിങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കും. നിങ്ങളുടെ സുഖദുഃഖങ്ങള്‍, എന്റെ സുഖദുഃഖങ്ങളാണ്.നിങ്ങളുടെ ആശയാഭിലാഷങ്ങള്‍ എന്റെയും ആശയാഭിലാഷങ്ങളാണ്. നിങ്ങളുടെ മഹത്തായ ആഗ്രഹങ്ങള്‍ എന്റെയും മഹത്തായ ആഗ്രഹങ്ങളാണ്�
വരൂ.. ഈ യാത്രയിലൂടെ നമുക്ക് കൂടുതല്‍ മുന്നോട്ടുപോകാം�
വളരെ വളരെ നന്ദി.
മനസ്സ് പറയുന്നത് ഡിസംബര്‍ ലക്കം
പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം.
2018 അവസാനിക്കാന്‍ പോകയാണ്. 2019 ലേക്ക് നാം പ്രവേശിക്കയാണ്. സ്വാഭാവികമായും ഈ സമയത്ത് കഴിഞ്ഞ വര്‍ഷത്തെ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നതിനൊപ്പം വരാന്‍ പോകുന്ന വര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളുടെ ചര്‍ച്ചകളും കേള്‍ക്കാം. വ്യക്തിയുടെ ജീവിതമാണെങ്കിലും സമൂഹജീവി തമാണെങ്കിലും രാഷ്ട്രത്തിന്റെ ജീവിതമാണെങ്കിലും, എല്ലാവര്‍ക്കും തിരിഞ്ഞു നോക്കേണ്ടതുണ്ട്, മുന്നോട്ട് എത്രത്തോളം നോക്കാ നാകുമോ അത്രത്തോളം നോക്കാന്‍ ശ്രമിക്കേണ്ടതുമുണ്ട്. അതിലൂടെയാണ് അനുഭവങ്ങളുടെ നേട്ടങ്ങളുണ്ടാകുന്നത്, പുതിയതായി പലതും ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടാകുന്നതും. സ്വന്തം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനോടൊപ്പം രാജ്യത്തെയും സമൂഹത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതിന് നമ്മുക്ക് എന്ത് സംഭാവന നല്‍കാനാകുമെന്നും ചിന്തിക്കണം. നിങ്ങള്‍ക്കേവര്‍ക്കും 2019 ന്റെ അനേകാനേകം ശുഭാശംസകള്‍. 2018 നെ എങ്ങനെയാണ് ഓര്‍ക്കേണ്ടതെന്ന് നിങ്ങളേവരും ചിന്തി ച്ചിട്ടുണ്ടാകും. 2018 നെ ഭാരതം ഒരു രാജ്യമെന്ന നിലയില്‍, അവിടത്തെ 130 കോടി ജനങ്ങളുടെ കഴിവെന്ന നിലയില്‍ എങ്ങനെ ഓര്‍മ്മിക്കും എന്നോര്‍ക്കേണ്ടതും മഹത്തായ കാര്യമാണ്. അത് നമുക്കേവര്‍ക്കും അഭിമാനകരമാണ്.
2018ല്‍ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്‌മാന്‍ ഭാരതിന് തുടക്കം കുറിച്ചു. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തി. ഭാരതം റെക്കോര്‍ഡ് സ്ഥാപിച്ചു കൊണ്ട് രാജ്യത്തെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയാണെന്ന് ലോകത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെ ഫലമായി ശുചിത്വത്തിന്റെ മാനങ്ങള്‍ 95 ശതമാനവും കടന്നു മുന്നേറുകയാണ്.
സ്വാതന്ത്ര്യത്തിനുശേഷം ചുവപ്പ് കോട്ടയില്‍ നിന്ന് ആദ്യമായി ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ 75 ാം വാര്‍ഷികത്തിന് ത്രിവര്‍ണ്ണപതാക ഉയര്‍ത്തി. രാജ്യത്തെ ഐക്യത്തിന്റെ ചരടില്‍ കോര്‍ത്തിണക്കിയ സര്‍ദാര്‍ വല്ലഭഭായി പട്ടേലിനെ ആദരിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമ, സ്റ്റാച്യു ഓഫ് യൂണിറ്റി നിര്‍മ്മിച്ചു. ലോകമെങ്ങും രാജ്യത്തിന്റെ പേര് ഉയര്‍ന്നുകേട്ടു. രാജ്യത്തിന് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും ഉയര്‍ന്ന പരിസ്ഥിതി അംഗീകാരമായ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്‌കാരം ലഭിച്ചു. സൗരോര്‍ജ്ജത്തിന്റെ കാര്യത്തിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിലും ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് ആഗോള തലത്തില്‍ അംഗീകാരം ലഭിച്ചു. ഭാരതത്തില്‍ അന്താരാഷ്ട്ര സൗരോര്‍ജ്ജ സംഘടനയുടെ ആദ്യത്തെ മഹാ സമ്മേളനമായ ഇന്‍ര്‍നാഷണല്‍ സോളാര്‍ അലയന്‍സ് നടന്നു. നമ്മുടെ രാജ്യത്തിന് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ മുമ്പെങ്ങുമില്ലാത്ത മികവ് ഉണ്ടായിരിക്കുന്നു.
രാജ്യത്തിന്റെ പ്രതിരോധമേഖലയ്‌ക്ക് പുതിയ ബലം ലഭ്യമായിരിക്കുന്നു. ഈ വര്‍ഷം നമ്മുടെ രാജ്യം വിജയകരമായി ആണവ ത്രിത്വം പൂര്‍ത്തീകരിച്ചു, അതായത് ഇനി നമുക്ക് ജലം, കര, ആകാശം എന്നീ മൂന്നു മേഖലകളിലും ആണവശക്തി ലഭ്യമാണ്. നമ്മുടെ പെണ്‍കുട്ടികള്‍ നാവികസാഗരപരിക്രമയിലൂടെ ലോകത്തെ വലം വച്ച് രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിച്ചു. വാരണാസിയില്‍ രാജ്യത്തെ ആദ്യത്തെ ജലപാത തുടങ്ങി. ഇതിലൂടെ ജലപാതയുടെ മേഖലയില്‍ പുതിയ വിപ്ലവത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും നീളമേറിയ റെയില്‍റോഡ് പാലം ബോഗീബീല്‍ പാലം രാജ്യത്തിന് സമര്‍പ്പിച്ചു. സിക്കിമിലെ ആദ്യത്തേതും രാജ്യത്തെ നൂറാമത്തേതുമായ വിമാനത്താവളത്തിന് പാക്യോംഗില്‍ തുടക്കമായി. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലും ബ്ലൈന്‍ഡ് ക്രിക്കറ്റ് ലോകകപ്പിലും ഭാരതം വിജയം കുറിച്ചു. ഇപ്രാവശ്യം ഏഷ്യന്‍ ഗെയിംസില്‍ ഭാരതം വളരെയേറെ മെഡലുകള്‍ നേടിയെടുത്തു. പാരാഏഷ്യന്‍ ഗയിംസിലും ഭാരതം വളരെ നല്ല പ്രകടനം കാഴ്‌ചവച്ചു. ഭരതീയമായ എല്ലാ സാമൂഹിക ശ്രമങ്ങളുടെയും പട്ടിക നിരത്താന്‍ തുടങ്ങിയാല്‍ നമ്മുടെ മന്‍ കീ ബാത് 2019 ലെത്തുവോളും നീണ്ടുപോയെന്നു വരും. ഇതെല്ലാം 130 കോടി ജനങ്ങളുടെ അവിശ്രാന്ത പരിശ്രമം കൊണ്ടാണ് സാധ്യമായത്. 2019 ലും ഭാരതത്തിന്റെ ഉന്നതിയുടെയും പുരോഗതിയുടെയും ഈ യാത്ര ഇങ്ങനെ തുടരുമെന്നും നമ്മുടെ രാജ്യം ശക്തമായി പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും എനിക്കു വിശ്വാസമുണ്ട്.
പ്രിയപ്പെട്ട ജനങ്ങളേ, ഈ ഡിസംബറില്‍ വിശിഷ്യരായ നമ്മുടെ ബന്ധുജനങ്ങളില്‍ ചിലരെ നമുക്ക് നഷ്ടമായി. ഡിസംബര്‍ 19 ന് ചെന്നൈയില്‍ ഡോക്ടര്‍ ജയചന്ദ്രന്‍ നിര്യാതനായി. ഡോക്ടര്‍ ജയ ചന്ദ്രനെ ആളുകള്‍ സ്‌നേഹപൂര്‍വ്വം മക്കള്‍ മരുത്തുവര്‍ എന്നാണ് വിളിച്ചിരുന്നത്. കാരണം അദ്ദേഹം ജനങ്ങളുടെ മനസ്സിലാണ് ഇടം നേടിയിരുന്നത്. ഡോക്ടര്‍ ജയചന്ദ്രന്‍ ദരിദ്രര്‍ക്ക് ഏറ്റവും വില കുറഞ്ഞ ചികിത്സ ലഭ്യമാക്കുന്നയാളെന്ന നിലയില്‍ അറിയപ്പെട്ടിരുന്നു. അദ്ദേഹം രോഗികളെ ചികിത്സിക്കാന്‍ എപ്പോഴും തയ്യാറായിരുന്നു. അദ്ദേഹത്തിന്റെയടുത്ത് ചികിത്സയ്‌ക്കെത്തുന്ന പ്രായംചെന്ന രോഗികള്‍ക്ക് യാത്രാചിലവ്‌പോലും അദ്ദേഹം നല്‌കിയിരുന്നു. സമൂഹത്തിന് പ്രേരണയേകുന്ന അദ്ദേഹത്തിന്റെ അനേകം കാര്യങ്ങളെക്കുറിച്ച് ഞാന്‍ വേലയലേേലൃശിറശമ.രീാ ംലയശെലേ ല്‍ വായിക്കയുണ്ടായി.
അതേപോലെ ഡിസംബറി 25 ന് കര്‍ണാടകയിലെ സുലാഗിട്ടി നരസമ്മയുടെ മരണവാര്‍ത്തയറിഞ്ഞു. സുലാഗിട്ടി നരസമ്മ ഗര്‍ഭി ണികളായ അമ്മമാരുടെയും സഹോദരിമാരുടെയും പ്രസവത്തിന് സഹായം ചെയ്യുന്നയാളായിരുന്നു. അവര്‍, കര്‍ണ്ണാടകത്തില്‍ വിശേ ഷിച്ചും ദര്‍ഗ്ഗമങ്ങളായ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സേവനം ലഭ്യമാക്കി. ഈ വര്‍ഷം ആരംഭത്തില്‍ അവര്‍ക്ക് പത്മശ്രീ നല്‌കുകയുണ്ടായി. ഡോ.ജയചന്ദ്ര നെയും സുലാഗിട്ടി നരസമ്മയെപ്പോലെയുമുള്ള ആനേകം പ്രേരണാസ്രോതസ്സുകളായ ആളുകളുണ്ട്. അവര്‍ സമൂഹത്തില്‍ എല്ലാവരുടെയും നന്മയ്‌ക്കുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ചവരാണ്. നാം ആരോഗ്യസംരക്ഷണത്തിന്റെ കാര്യം പറയുമ്പോള്‍ ഇവിടെ ഉത്തരേന്ത്യയിലെ ബിജ്‌നോറില്‍ ഡോക്ടര്‍മാര്‍ ചെയ്യുന്ന പ്രവര്‍ ത്തനങ്ങളെക്കുറിച്ചും പറയാനാഗ്രഹിക്കുന്നു.
നഗരത്തിലെ ചില യുവഡോക്ടര്‍മാര്‍ ക്യാമ്പുനടത്തി ദരിദ്രരെ ചികിത്സിക്കുന്നതായി കഴിഞ്ഞ ദിവസം ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നോടു പറഞ്ഞു. അവിടത്തെ ഹാര്‍ട്ട് ലങ്‌സ് ക്രിട്ടിക്കല്‍ സെന്റര്‍ വകയായി എല്ലാ മാസവും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു. അവിടെ പല രോഗങ്ങള്‍ക്കും സൗജന്യ പരിശോധനകളും ചികിത്സയ്‌ക്കുമുള്ള ഏര്‍പ്പാടുണ്ട്. ഇന്ന് എല്ലാ മാസവും നൂറുകണക്കിന് രോഗികള്‍ ഈ ക്യാമ്പു പ്രയോജനപ്പെടുത്തുന്നുണ്ട്. നിസ്വാര്‍ഥരായി സേവനത്തിലേര്‍പ്പെടുന്ന ഈ ഡോക്ടര്‍ സുഹൃത്തുക്കളുടെ ഉത്സാഹം തീര്‍ച്ചയായും അഭിനന്ദിക്കപ്പെടേണ്ടതാണ്. സാമൂഹിക ശ്രമങ്ങളിലൂടെ മാത്രമാണ് സ്വച്ഛ ഭാരത് മിഷന്‍ ഒരു വിജയകരമായ മുന്നേറ്റമായത് എന്ന് ഇന്നെനിക്ക് വളരെ അഭിമാനത്തോടെ പറയാനാകും. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരുമിച്ച് മൂന്നുലക്ഷത്തിലധികം ആളുകള്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു എന്ന് എന്നോടു ചിലര്‍ പറയുകയുണ്ടായി. ശുചിത്വത്തിന് വേണ്ടിയുള്ള ഈ മഹായജ്ഞത്തില്‍ സിറ്റി കോര്‍പ്പറേഷന്‍, സേവനസന്നദ്ധസംഘടനകള്‍, സ്‌കൂള്‍കോളജ് വിദ്യാര്‍ഥികള്‍, ജബല്‍പൂരിലെ മുഴുവന്‍ ജനങ്ങളും ഉത്സാഹപൂര്‍വ്വം പങ്കെടുത്തു. ഞാന്‍ thebetterindia.com നെക്കുറിച്ചു പറയുകയുണ്ടായി. അവിടെയാണ് എനിക്ക് ഡോ.ജയചന്ദ്രനെക്കുറിച്ച് വായിക്കാവന്‍ അവസരം കിട്ടിയത് എന്നും സൂചിപ്പിച്ചു. അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ തീര്‍ച്ചയായും thebetterindia.com ല്‍ പോയി ഇങ്ങനെയുള്ള പ്രേരണാ സ്രോത സ്സുകളെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നു. ഇങ്ങനെയുള്ള അനേകം വെബ്‌സൈറ്റുകള്‍ വൈശിഷ്ട്യങ്ങളുള്ള ആളുകളുടെ, ജീവിതത്തിന് പ്രേരണയേകുന്ന അനേകം കഥകള്‍ നമ്മെ പരിചയപ്പെടുത്തുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
thepositiveindia.com എന്ന സൈറ്റ് സമൂഹത്തില്‍ പോസിറ്റിവിറ്റി പ്രചരിപ്പിക്കുന്നതിലും സമൂഹത്തെ അധികം സംവേദനക്ഷമതയുള്ളതാക്കുന്നതിനും ശ്രമിക്കുന്നു. ഇതേപോലെ yourstory.com, � young innovators നെക്കുറിച്ചും വ്യവസായ സംരംഭകരുടെ വിജയത്തിന്റെ കഥകളും വളരെയേറെ നമുക്കു പറഞ്ഞു തരുന്നു. ഇതുപോലെ samskritabharati.in യിലൂടെ നിങ്ങള്‍ക്ക് വീട്ടിലിരുന്നു ലളിതമായ രീതിയില്‍ സംസ്‌കൃതഭാഷ പഠിക്കാനാകും. നമുക്ക് ഇതുപോലുള്ള വെബ്‌സൈറ്റുകളെക്കുറിച്ച് പരസ്‌പരം ഷെയര്‍ ചെയ്‌തുകൂടേ. പോസിറ്റിവിറ്റിയെ ഒത്തുചേര്‍ന്ന് വൈറലാക്കിക്കൂടേ. ഇതിലൂടെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന നമ്മുടെ നായകരെക്കുറിച്ച് അറിയും എന്നെനിക്കു വിശ്വാസമുണ്ട്. നെഗറ്റിവിറ്റി പരത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ നമ്മുടെ അടുത്ത് വളരെ നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്, ഇതെല്ലാം 130 കോടി ജനങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങള്‍ കൊണ്ടാണ് സാധ്യമാകുന്നത്.
എല്ലാ സമൂഹത്തിലും കളികള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. കളികള്‍ നടക്കുമ്പോള്‍ കാണുന്നവരുടെ മനസ്സ് ഊര്‍ജ്ജം കൊണ്ടു നിറയുന്നു. കളികളുടെ പേര്, പരിചയം, അവരോടുള്ള ബഹുമാനം ഒക്കെ നമുക്ക് അറിയാനാകുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ കളിയുടെ ലോകത്തേക്കാള്‍ മഹത്തായ വലുതായ ചില കാര്യങ്ങള്‍ ഇതിന്റെയൊക്കെ പിന്നില്‍ ഉണ്ട്. ഞാന്‍ കശ്‌മീരിലെ ഒരു കുട്ടി, ഹനായാ നിസാറിനെക്കുറിച്ച് പറയാനാഗ്രഹിക്കുന്നു. ആ കുട്ടി കൊറിയയില്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഹനായ 12 വയസ്സുകാരിയാണ്, കശ്‌മീരിലെ അനന്തനാഗിലാണ് താമസിക്കുന്നത്. ഹനായ അധ്വാനിച്ചും മനസ്സര്‍പ്പിച്ചും കരാട്ടെ അഭ്യസിച്ചു, അതിന്റെ വിവിധ തലങ്ങളെക്കുറിച്ചറിഞ്ഞു, സ്വയം കഴിവു തെളിയിച്ചു. ഞാന്‍ എല്ലാ ദേശവാസികള്‍ക്കും വേണ്ടി അവര്‍ക്ക് ഉജ്ജ്വലമായ ഭാവി ആശംസിക്കുന്നു. ഹനായായ്‌ക്ക് വളരെ വളരെ ശുഭാശംസകളും ആശീര്‍വ്വാദങ്ങളും നേരുന്നു.
അതുപോലെ 16 വയസ്സുള്ള കുട്ടി, രജനിയെക്കുറിച്ചും മാധ്യമങ്ങളില്‍ വളരെ ചര്‍ച്ചകളുണ്ടായി. നിങ്ങളും തീര്‍ച്ചയായും വായിച്ചുകാണും. രജനി ജൂനിയര്‍ മഹിളാ ഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. രജനി മെഡല്‍ നേടിയ ഉടന്‍ ആ കുട്ടി അടുത്തുള്ള പാല്‍ കിട്ടുന്ന കടയില്‍ പോയി ഒരു ഗ്ലാസ് പാല്‍ കുടിച്ചു. അതിനുശേഷം രജനി മെഡല്‍ ഒരു തുണിയില്‍ പൊതിഞ്ഞ് ബാഗില്‍ വച്ചു. നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും, രജനി എന്തിനാണ് ഒരു ഗ്ലാസ് പാല്‍ കുടിച്ചത് എന്ന്. ആ കുട്ടി അതു ചെയ്‌തത് അച്ഛന്‍ ജസ്‌മേര്‍സിംഗിനെ ആദരിച്ചുകൊണ്ടായിരുന്നു. അദ്ദഹം പാനിപ്പത്തിലെ ഒരു സ്റ്റാളില്‍ ലസ്സി വില്‍പ്പന നടത്തുന്നു. രജനി പറഞ്ഞത് ആ കൂട്ടിയെ ഈ നിലയിലെത്തിക്കുന്നതില്‍ അച്ഛന്‍ വളരെ ത്യാഗങ്ങള്‍ സഹിച്ചു, വളരെ കഷ്ടതകള്‍ സഹിച്ചു എന്നാണ്. ജസ്‌മേര്‍ സിംഗ് എന്നും പ്രഭാതത്തില്‍ രജനിയും അവരുടെ സഹോദരങ്ങളും ഉണരുന്നതിനു മുമ്പുതന്നെ ജോലിക്കു പോകുന്നു. രജനി ബോക്‌സിംഗ് പഠിക്കാനള്ള താത്‌പര്യം അച്ഛനെ അറിയിച്ചപ്പോള്‍ അച്ഛന്‍ അതിനു സാധ്യമായ എല്ലാ കാര്യങ്ങളും സംഘടിപ്പിക്കുകയും മകളുടെ ഉത്സാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.
രജനിക്ക് ഗുസ്‌തി പരിശീലനം പഴയ ഗ്ലൗസുകള്‍ അണിഞ്ഞു കൊണ്ട് വേണ്ടിവന്നു, കാരണം അക്കാലത്ത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. ഇത്രയെല്ലാം തടസ്സങ്ങളുണ്ടായിട്ടും രജനി ഉത്സാഹം കൈവിട്ടില്ല, ഗുസ്‌തി പഠിച്ചുകൊേണ്ടയിരുന്നു. സെര്‍ബ്ബിയയില്‍ നിന്നും ഒരു മെഡല്‍ നേടിയിട്ടുണ്ട്. ഞാന്‍ രജനിക്കു ശുഭാശംസകളും ആശീര്‍വാദങ്ങളും നേരുന്നു. രജനിയൊടൊപ്പം നിന്നതിനും ആ കുട്ടിയുടെ ഉത്സാഹം വര്‍ധിപ്പിച്ചതിനും അവളുടെ മതാപിതാക്കളായ ജസ്‌മേര്‍ സിംഗ്‌ജിയ്‌ക്കും ഉഷാറാണിക്കും അഭിനന്ദനങ്ങള്‍ നേരുന്നു. ഈ മാസംതന്നെ പൂനയിലെ 20 വയസ്സുകാരി വേദാംഗി കുല്‍കര്‍ണി സൈക്കിളില്‍ ലോകം വലംവയ്‌ക്കുന്ന ഏറ്റവും വേഗംകൂടിയ ആളായി മാറിയിരിക്കുന്നു. ആ കുട്ടി ദിവസേന 300 കിലോമീറ്റര്‍ വീതം 159 ദിവസം സൈക്കിളില്‍ സഞ്ചരിച്ചു.
ദിവസേന 300 കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര നിങ്ങള്‍ക്കു സങ്കല്‌പിച്ചു നോക്കാവുന്നതാണ്. സൈക്കില്‍ ചവിട്ടുന്നതില്‍ ആ കുട്ടിക്കുള്ള ഉത്സാഹം തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്. ഇതുപോലുള്ള നേട്ടങ്ങള്‍, ഇങ്ങനെയുള്ള കഴിവിനെക്കുറിച്ചു കേട്ട് നമുക്ക് പ്രേരണ ലഭിക്കുന്നില്ലേ. വിശേഷിച്ചും എന്റെ യുവ സുഹൃത്തുക്കള്‍ക്ക്, ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ക്കിടയിലും ചിലതു ചെയ്യാന്‍ തോന്നുകയില്ലേ? നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍, ഉത്സാഹം പാരമ്യത്തിലാണെങ്കില്‍ തടസ്സങ്ങള്‍ സ്വയം ഇല്ലാതെയാകുന്നു. ബുദ്ധിമുട്ടുകള്‍ ഒരിക്കലും തടസ്സങ്ങളാകില്ല. ഇതുപോലുള്ള അനേകം ഉദാഹരണങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ നമുക്കും ജീവിതത്തില്‍ അനുനിമിഷം പുതിയ പ്രേരണ ലഭിച്ചുകൊണ്ടിരിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ജനുവരിയില്‍ ഉത്സാഹം നിറഞ്ഞ അനേകം ഉത്സവങ്ങള്‍ വരുന്നുണ്ട് ലോഹഡി, പൊംഗല്‍, മകരസംക്രാന്തി, ഉത്തരായനം, മാഘബിഹു, മാഘീ, ഈ ഉത്സവങ്ങളുടെ അവസരത്തില്‍ ഭാരതമെങ്ങും ചിലയിടത്ത് പരമ്പരാഗത നൃത്തം നിറച്ചാര്‍ത്തേകും, ചിലയിടത്ത് വിളവെടുപ്പിന്റെ സന്തോഷത്തില്‍ അഗ്‌നികുണ്ഡം തയ്യാറാക്കപ്പെടും, ചിലേടത്ത് ആകാശത്ത് നിറപ്പകിട്ടാര്‍ന്ന പട്ടങ്ങള്‍ പറത്തും, മറ്റു ചിലേടത്ത് മേളയുടെ അന്തരീക്ഷമാകും രൂപപ്പെടുക. മറ്റു ചിലയിടത്ത് കളികളുടെ മത്സരമായിരിക്കും, ചിലയിടത്ത് പരസ്‌പരം എള്ളും ശര്‍ക്കരയും തീറ്റിക്കും. ആളുകള്‍ പരസ്‌പരം പറയും തില് ഗുഡ് ഘ്യാ � ആണി ഗോഡ് � ഗോഡ് ബോലാ� ഈ എല്ലാ ഉത്സവങ്ങളുടേയും പേരുകള്‍ വെവ്വേറെയാണെങ്കിലും എല്ലാവരും ആഘോഷിക്കുന്നതിന്റെ പിന്നലെ വികാരം ഒന്നുതന്നെയാണ്.
ഈ ഉത്സവങ്ങള്‍ ചിലയിടത്ത് വിളവും കൃഷിയുമായുമെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ഈ സമയത്താണ് സൂര്യന്‍ ഉത്തരായ നത്തിലെത്തി മകരരാശിയില്‍ പ്രവേശിക്കുന്നത്. ഇതിനുശേഷം പകലിന് ക്രമേണ നീളം കൂടി വരുന്നു. ശീതകാല വിളവെടുപ്പ് ആരംഭിക്കുകയും ചെയ്യുന്നു. നമ്മുടെ അന്നദാതാക്കളായ കര്‍ഷക സഹോദരീ സഹോദരന്മാര്‍ക്കും അനേകമനേകം ശുഭാശംസകള്‍. വൈവിധ്യത്തില്‍ ഏകത്വം, ഏക ഭാരതം ശ്രേഷ്‌ഠ ഭാരതം തുടങ്ങിയ വികാരങ്ങളുടെ സുഗന്ധം നമ്മുടെ ഉത്സവങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.
ഭാരതീയ സംസ്‌കാരത്തില്‍ സമൂഹത്തേയും പ്രകൃതിയേയും വേറിട്ടു കാണുന്നില്ല. ഇവിടെ വ്യക്തിയും സമഷ്ടിയും ഒന്നു തന്നെയാണ്. പ്രകൃതിയുമായുള്ള നമ്മുടെ അടുത്ത ബന്ധത്തിന്റെ ഒരു നല്ല ഉദാഹരണമാണ് ഉത്സവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടര്‍, പഞ്ചാംഗം. ഇതില്‍ വര്‍ഷം മുഴുവനുമുള്ള ഉത്സവങ്ങള്‍ ക്കൊപ്പം ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും നിലയെക്കുറിച്ചുള്ള അറിവുമുണ്ടാകും. ഈ പരമ്പരാഗത കലണ്ടറില്‍ നിന്നു മനസ്സിലാ കുന്നത് പ്രാകൃതികമായ കാര്യങ്ങളും ആകാശത്തെ ഗതിവി ഗതികളുമായി നമ്മുടെ ബന്ധം എത്രയോ പുരാതനമാണെന്നാണ്. ചന്ദ്രന്റെയും സൂര്യന്റെയും ഗതിയെ അടിസ്ഥാനമാക്കിയുള്ള, ചാന്ദ്ര കലണ്ടറും സൂര്യ കലണ്ടറും അനുസരിച്ച് ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും തീയതികള്‍ നിശ്ചയിക്കപ്പെടുന്നു. ആര് ഏതു കലണ്ടറിനെ അവലംബിക്കുന്നു എന്നതനുസരിച്ചാണ് ഇത് തീരുമാനിക്കപ്പെടുന്നത്. പല പ്രദേശങ്ങളിലും ഗ്രഹനക്ഷത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയും ആഘോഷങ്ങളും ഉത്സവങ്ങളും ആഘോഷിക്കപ്പെടുന്നു. ഗുഡി പഡ്‌വാ, ചേടിചംഡ്, ഉഗാദി ഇതെല്ലാം ചാന്ദ്ര കലണ്ടറനുസരിച്ച് ആഘോഷിക്കപ്പെടുന്നു, അതേസമയം തമിഴ് പുത്താണ്ട്, വിഷു, വൈശാഖം, ബൈസാഖി, പൊഇലാ ബൈസാഖ്, ബിഹു ഈ ആഘോഷങ്ങളെല്ലാം സൂര്യകലണ്ടറിനെ അടിസ്ഥാന പ്പെടുത്തിയാണ് ആഘോഷിക്കുന്നത്. നമ്മുടെ പല ഉത്സവങ്ങളിലും നദികളേയും ജലത്തേയും കാക്കണമെന്ന വികാരം വിശേഷിച്ചും ഉള്‍ക്കൊള്ളുന്നതായി കാണാവുന്നതാണ്.
ഛഠ് ആഘോഷം, നദികളിലും തടാകങ്ങളിലും സൂര്യോപാസനയുമായി ബന്ധപ്പെട്ടതാണ്. മകരസംക്രാന്തിയുടെ അവസരത്തിലും ലക്ഷ ക്കണക്കിനും കോടിക്കണക്കിനും ആളുകള്‍ പവിത്ര നദികളില്‍ മുങ്ങിനിവരുന്നു. നമ്മുടെ ആഘോഷങ്ങളും ഉത്സവങ്ങളും നമുക്ക് സാമൂഹികമൂല്യങ്ങളുടെ പാഠം പഠിപ്പിച്ചു തരുന്നു. ഒരു വശത്ത് ഇവയുടെ പൗരാണികമായ മഹത്വമുണ്ട്, മറുവശത്ത് എല്ലാ ഉത്സവങ്ങളും ജീവിതത്തിന്റെ പാഠം, പരസ്‌പരം സാഹോദര്യത്തോടെ ജീവിക്കേണ്ടതിന്റെ പ്രേരണ തികഞ്ഞ സ്വാഭാവികതയോടെ പറഞ്ഞു തരുന്നു. ഞാന്‍ നിങ്ങള്‍ക്കേവര്‍ക്കും 2019 ന്റെ ശുഭാശംസകള്‍ നേരുന്നു, വരുന്ന ഉത്സവങ്ങള്‍ നിങ്ങള്‍ക്ക് നിറഞ്ഞ മനസ്സോടെ ആഘോഷി ക്കുവാനാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. ഈ ഉത്സവാവസരങ്ങളില്‍ എടുക്കുന്ന ഫോട്ടോകള്‍ എല്ലാവരുമായി ഷെയര്‍ ചെയ്യുക. അതിലൂടെ ഭാരതത്തിന്റെ വൈവിധ്യങ്ങളും ഭാരതീയ സംസ്‌കാരത്തിന്റെ സൗന്ദര്യവും എല്ലാവരും കാണട്ടെ.
പ്രിയപ്പെട്ട ജനങ്ങളേ, നമുക്കഭിമാനിക്കാവുന്നതും ലോകത്തിനാകെ അഭിമാനത്തോടെ കാട്ടിക്കൊടുക്കാവുന്നതുമായ കാര്യങ്ങള്‍ നിറഞ്ഞതാണ് നമ്മുടെ സംസ്‌കാരം. അതിലൊന്നാണ് കുംഭമേള. കുംഭമേളയെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടാകും. സിനിമകളിലും അതിന്റെ ഉത്‌കൃഷ്ടതയും വിശാലതയുമൊക്കെ കണ്ടിട്ടുണ്ടാകും, അവയൊക്കെ സത്യമാണു താനും. കുംഭമേളയുടെ സ്വരൂപം വളരെ വിരാടമാണ്. എത്രത്തോളം ദിവ്യമാണോ അത്രതന്നെ മഹത്താ യതുമാണ്. രാജ്യത്തും ലോകമെങ്ങുമുള്ള ജനങ്ങള്‍ വന്ന് കുംഭമേളയില്‍ പങ്കു ചേരുന്നു.
കുംഭമേളയില്‍ വിശ്വാസവും ഭക്തിയും നിറഞ്ഞ ജനസമുദ്രമാണ് പങ്കുചേരുന്നത്.. ഒരുമിച്ച്, ഒരിടത്ത് രാജ്യത്തി നകത്തും പുറത്തും നിന്നുള്ള കോടിക്കണക്കിന് ആളുകള്‍ ഒത്തു ചേരുന്നു. കുംഭമേളയുടെ പാരമ്പര്യം നമ്മുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തില്‍ പടര്‍ന്നു പന്തലിച്ചതാണ്. ഇപ്രാവശ്യം ജനു വരി 15 മുതല്‍ പ്രയാഗരാജ് ല്‍ ആഘോഷിക്കുന്ന വിശ്വപ്രസിദ്ധമായ കുംഭമേളയെ നിങ്ങളും ഒരു പക്ഷേ, വളരെ ഔത്സുക്യത്തോടെ കാത്തിരിക്കയാകും. കുംഭമേളയ്‌ക്കായി ഇപ്പോള്‍ത്തന്നെ സന്ത്‌മഹാത്മാക്കള്‍ എത്തിച്ചേരാന്‍ തുടങ്ങിയിരിക്കുന്നു.
ആഗോള പ്രാധാന്യമുള്ളതാണെന്നു മനിസ്സിലാക്കാന്‍ യുനെസ്‌കോ Intangible Cultural Heritage of Humantiy എന്ന പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു എന്നതുതന്നെ വലിയ തെളിവാണ്. കുറച്ചു ദിവസം മുമ്പ് പല രാജ്യങ്ങളുടെയും അംബാസഡര്‍മാര്‍ കുംഭമേളയുടെ തയ്യാറെടുപ്പുകള്‍ കണ്ടു. അവിടെ പല രാജ്യങ്ങളുടെയും രാഷ്ട്രധ്വജങ്ങള്‍ ഉയര്‍ത്തി. പ്രയാഗ്‌രാജില്‍ നടക്കുന്ന ഈ കുംഭമേളയില്‍ 150 ലധികം രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ എത്താനിടയുണ്ട്. കുംഭമേളയുടെ ദിവ്യതയിലൂടെ ഭാരതത്തിന്റെ മഹത്വം ലോകമെങ്ങും പരക്കും. കുംഭമേള സ്വയം അറിയുന്നതിനുമുള്ള ഒരു വലിയ മാധ്യമമാണ്. ഇവിടെ എത്തുന്ന എല്ലാവര്‍ക്കും വ്യത്യസ്‌തങ്ങളായ അനുഭൂതികളാണുണ്ടാകുന്നത്. ലൗകിക വസ്‌തുക്കളെ ഭൗതികമായ തലത്തില്‍ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു. വിശേഷിച്ചും യുവാക്കളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു പഠനാ നുഭവമാണ്.
ഞാന്‍ കുറച്ചു ദിവസം മുമ്പ് പ്രയാഗ് രാജില്‍ പോയിരുന്നു. കുംഭമേളയ്‌ക്കുള്ള തയ്യാറെടുപ്പുകള്‍ ഉത്സാഹപൂര്‍വ്വം നടക്കുന്നതു കണ്ടു. അവിടത്തെ ജനങ്ങളും ഇക്കാര്യത്തില്‍ വലിയ ഉത്സാഹ ത്തിലാണ്. അവിടെ Integrated Command & Cotnrol Cetnre ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ചു. ഭക്തര്‍ക്ക് ഇത് വളരെയേറെ സഹായകമാകും. ഇപ്രാവശ്യം ഇവിടെ ശുചിത്വത്തിന്റെ കാര്യത്തിലും വളരെ പ്രധാന്യം കൊടുക്കുന്നുണ്ട്. നടത്തിപ്പില്‍ ഭക്തിക്കൊപ്പം വൃത്തിയുമുണ്ടാകും, ദൂരെ ദൂരെ ഇതിന്റെ സന്ദേശം എത്തുകയും ചെയ്യും. ഇപ്രാവശ്യം ഭക്തര്‍ക്ക് സംഗമത്തില്‍ പവിത്രസ്‌നാനത്തി നുശേഷം അക്ഷയവട് ദര്‍ശിക്കാനും സാധിക്കും. ആളുകളുടെ വിശ്വാസത്തിന്റെ പ്രതീകമായ ഈ അക്ഷയവട് നൂറുകണക്കിന് വര്‍ഷങ്ങളായി കോട്ടയില്‍ അടച്ചുനിര്‍ത്തിയിരിക്കയായിരുന്നു. അതു കൊണ്ട് ഭക്തര്‍ക്ക് ആഗ്രഹിച്ചാലും കാണാനാവില്ലായിരുന്നു. ഇപ്രാവശ്യം അവിടേക്ക് എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചി രിക്കുന്നു. നിങ്ങളേവരും കുംഭമേളയില്‍ പങ്കെടുക്കണം, വിവിധ ങ്ങളായ തലങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ തീര്‍ച്ചയായും ഷെയര്‍ ചെയ്യുകയും വേണം, അതിലൂടെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്ക് കുംഭമേളയ്‌ക്ക് പോകാന്‍ പ്രേരണ ലഭിക്കട്ടെ. അധ്യാത്മ കുംഭമേള ഭാരതീയ ദര്‍ശനത്തിന്റെ മഹാകുംഭമാകട്ടെ. വിശ്വാസത്തിന്റെ കുംഭമേള ദേശീയതയുടെ മഹാകുംഭമാകട്ടെ., ദേശീയ ഐക്യത്തിന്റെ മഹാകുംഭമാകട്ടെ. ഭക്തരുടെ കുംഭമേള ആഗോള യാത്രികരുടെയും മഹാകുംഭമാകട്ടെ. കലാത്മകതയുടെ കുംഭമേള, സൃഷ്ടി ശക്തി കളുടെയും മഹാകുംഭമാകട്ടെ.
പ്രിയപ്പെട്ട ജനങ്ങളേ, ജനുവരി 26ന് നടക്കുന്ന റിപബ്ലിക് ദിന ആഘോഷത്തിന്റെ കാര്യത്തിലും ജനങ്ങളുടെ മനസ്സില്‍ വലിയ ഔത്സുക്യമുണ്ട്. ആ ദിവസം നാം നമ്മുടെ ഭരണഘടനസമ്മാനിച്ച മഹാ വ്യക്തിത്വങ്ങളെ ഓര്‍മ്മിക്കുന്നു. ഈ വര്‍ഷം നാം പൂജനീയ ബാപ്പുവിന്റെ നൂറ്റമ്പതാം ജയന്തി വര്‍ഷം ആഘോഷിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ശ്രീ.സിരിള്‍ രാമാഫോസാ ഈ വര്‍ഷം റിപബ്ലിക ദിനത്തില്‍ മുഖ്യ അതിഥിയായി ഭാരതത്തില്‍ എത്തു കയാണ്. പൂജനീയ ബാപ്പുവും ദക്ഷിണാഫ്രിക്കയും തമ്മില്‍ അഭേദ്യമായ ബന്ധമാണുണ്ടായിരുന്നത്.
മോഹന്‍, മഹാത്മാവായത് ഈ ദിക്ഷിണാഫ്രിക്കയില്‍ നിന്നായിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് മഹാത്മാഗാന്ധി അദ്ദേഹത്തിന്റെ ആദ്യത്തെ സത്യാഗ്രഹത്തിനു തുടക്കമിട്ടത്, വര്‍ണ്ണവിവേചനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി നിലകൊണ്ടത്. അദ്ദേഹം ഫീനിക്‌സ്, ടോള്‍സ്‌റ്റോയ് ഫാമുകള്‍ സ്ഥാപിച്ചു. അവിടെ നിന്ന് ലോകമെങ്ങും ശാന്തിയുടെയും നീതിയുടേയും ശംഖധ്വനി മുഴങ്ങി. 2018 നെല്‍സണ്‍ മണ്‌ഡേലയുടെ ജന്മശതാബ്ദി വര്‍ഷമായും ആഘോഷിക്കപ്പെടുകയാണ്. അദ്ദേഹം മഡീബാ എന്ന പേരിലും അറിയപ്പെടുന്നു. നെല്‍സണ്‍ മണ്‌ഡേല ലോകമെങ്ങും വര്‍ണ്ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചിരു ന്നുവെന്നു നമുക്കറിയാം. എന്നാല്‍ മണ്‌ഡേലയുടെ പ്രേരണാ സ്രോതസ്സ് ആരായിരുന്നു? അദ്ദേഹത്തിന് ഇത്രയും വര്‍ഷം ജയിലില്‍ കഴിയാനുള്ള സഹനശക്തിയും പ്രേരണയും ബാപ്പുതന്നെ ആയിരുന്നു. മണ്‌ഡേല ബാപ്പുവിനെക്കുറിച്ചെഴുതി, �മഹാത്മാ നമ്മുടെ ചരിത്രത്തിലെ അവിഭാജ്യഭാഗമാണ്. കാരണം ഇവിടെയാണ് അദ്ദേഹം സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ഇവിടെയാണ് അദ്ദേഹം നീതിക്കുവേണ്ടിയുള്ള തന്റെ ഉറച്ച നിലപാടു കാട്ടിത്തന്നത്, ഇവിടെയാണ് അദ്ദേഹം സത്യാഗ്രഹമെന്ന ദര്‍ശനവും പോരാട്ട രീതികളും വളര്‍ത്തിയെടുത്തത്.� അദ്ദേഹം ബാപ്പുവിനെ റോള്‍ മോഡലായി കണ്ടിരുന്നു. ബാപ്പുവും മണ്‌ഡേലയും, ഇരുവരും തന്നെ ലോകത്തിനുമുഴുവന്‍ പ്രേരണാസ്രോതസാണെന്നു മാത്രമല്ല, മറിച്ച് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ നമ്മെ സ്‌നേഹവും കാരുണ്യവും നിറഞ്ഞ സമൂഹനിര്‍മ്മിതിക്കായി എപ്പോഴും പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഗുജറാത്തിലെ നര്‍മ്മദയുടെ തീരത്ത് കേവഡിയ എന്ന സ്ഥലത്ത് ഡി ജി പി മാരുടെ കോണ്‍ഫറന്‍സ് നടക്കുകയുണ്ടായി. അവിടെ ലോക ത്തിലെ ഏറ്റഴും ഉയരും കൂടിയ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുണ്ട്. അവിടെ വച്ച് രാജ്യത്തെ ഉന്നത പോലീസ് ഉദ്യാഗസ്ഥരുമായി അര്‍ഥവത്തായ ചര്‍ച്ച നടക്കുകയുണ്ടായി. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിന് എങ്ങനെ ചുവടുവയ്‌ക്കണം എന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. ആ സന്ദര്‍ഭത്തില്‍ ഞാന്‍ രാഷ്ട്രീയ ഐക്യത്തിനുവേണ്ടി �സര്‍ദാര്‍ പട്ടേല്‍ പുരസ്‌കാര്‍� ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.
ഈ പുരസ്‌കാരം ഏതെങ്കിലും രീതിയില്‍ ദേശീയ ഐക്യത്തിനുവേണ്ടി സംഭാവന ചെയ്‌തവര്‍ക്കാണു നല്‌കുക. സര്‍ദാര്‍ പട്ടേല്‍ തന്റെ ജീവിതം മുഴുവന്‍ രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി സമര്‍പ്പിക്കയുണ്ടായി. അദ്ദേഹം എപ്പോഴും ഭാരതത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നതില്‍ മുഴുകി ജീവിച്ചു. ഭാരതത്തിന്റെ ശക്തി ഇവിടത്തെ വൈവിധ്യത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് സര്‍ദാര്‍ സാഹബ് കരുതിയിരുന്നു. സര്‍ദാര്‍ സാബിന്റെ ആ വികാരത്തെ ആദരിച്ചുകൊണ്ട് ഐക്യത്തിനുള്ള ഈ പുരസ്‌കാരത്തിലൂടെ അദ്ദേഹത്തിന് ആദരാഞ്‌ജലി അര്‍പ്പിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ജനുവരി 13 ഗുരു ഗോവിന്ദസിംഗിന്റെ ജയന്തിയുടെ പുണ്യദിനമാണ്. ഗുരു ഗോവിന്ദസിംഗ്‌ജി ജനിച്ചത് പട്‌നയിലായിരുന്നു. ജീവിതത്തിലെ അധികം സമയവും അദ്ദേഹത്തിന്റെ കര്‍മ്മഭൂമി ഉത്തരഭാരതം ആയിരുന്നു. മഹാരാഷ്ട്രയിടലെ നാം ദേടിലാണ് അദ്ദേഹം പ്രാണന്‍ വെടിഞ്ഞത്. ജന്മഭൂമി പട്‌നയില്‍, കര്‍മ്മഭൂമി ഉത്തരഭാരതം, ജീവിതത്തിന്റെ അവസാന നിമിഷം നാംദേഡില്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ഭാരതവര്‍ഷത്തിനു മുഴുവന്‍ അദ്ദേഹത്തിന്റെ ആശീര്‍വ്വാദം ലഭിച്ചു. അദ്ദേഹത്തിന്റെ ജീവിത കാലത്തെ നോക്കിയാല്‍ അതില്‍ ഭാരതത്തെയും കാണാനാകും. പിതാവ് ശ്രീ.ഗുരുതേജ്‌ബഹാദുര്‍ജി രക്തസാക്ഷിയായതിനു ശേഷം ഗുരു ഗോവിന്ദ് സിംഹ് ജി 9 വയസ്സെന്ന ചെറു പ്രായത്തില്‍ത്തന്നെ ഗുരുവിന്റെ പദവി നേടി. ഗുരു ഗോവിന്ദസിംഹ് ജിക്ക് നീതിയ്‌ക്കായുള്ള പോരാട്ടത്തിനുള്ള ധൈര്യം സിക്കു ഗുരുക്കളില്‍ നിന്ന് പാരമ്പര്യമായി കിട്ടിയതാണ്. അദ്ദേഹം ശാന്തവും ലാളിത്യം നിറഞ്ഞതുമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെങ്കിലും ദരിദ്രരുടെയും ദുര്‍ബ്ബലരുടെയും ശബ്ദം അടിച്ചമര്‍ത്താന്‍ എവിടെയെങ്കിലും ശ്രമം നടന്നപ്പോള്‍, അവരോട് അനീതി പ്രവര്‍ത്തിച്ചപ്പോള്‍ ഗുരു ഗോവിന്ദസിംഹ്‌ജി ദരിദ്രര്‍ക്കും ദുര്‍ബലര്‍ക്കുംവേണ്ടി തന്റെ സ്വരം ഉച്ചത്തില്‍ ഉയര്‍ത്തി, അതുകൊണ്ടാണ് പറയുന്നത് �
(സവാ ലാഖ് സേ ഏക ലഡാഊം
ചിഡിയോം സോം മേം ബാജ തുഡാഊം
തബേ ഗോവിന്ദ് സിഹ് നാമ് കഹലാഊം.)
ലക്ഷങ്ങളോടു ഞാന്‍ ഒറ്റയ്‌ക്കു പൊരുതിയാല്‍ പക്ഷികളില്‍ ഞാന്‍ പരുന്തിനെ വീഴ്‌ത്തിയാല്‍ എങ്കിലേ എന്നെ ഗോവിന്ദ്‌സിംഹെന്നു വിളിക്കേണ്ടതുള്ളൂ. ദുര്‍ബ്ബലരുമായി പോരാടി ശക്തികാട്ടാനാവില്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ശ്രീ.ഗോവിന്ദ്‌സിംഹ് കരുതിയിരുന്നത് ഏറ്റവും വലിയ സേവനം മാനുഷികമായ ദുഃഖങ്ങളെ ദൂരീകരിക്കലാണ് എന്നാണ്. അദ്ദേഹം വീരത, ശൗര്യം, ത്യാഗം, ധര്‍മ്മപരായണത എന്നിവ നിറഞ്ഞ ദിവ്യപുരുഷനായിരുന്നു. അദ്ദേഹത്തിന് അലൗകികമായ ആയുധജ്ഞാനവും ശാസ്‌ത്ര ജ്ഞാനവും ഉണ്ടായിരുന്നു. യോദ്ധാവായിരുന്നതിനൊപ്പം ഗുരുമുഖി, ബ്രജഭാഷ, സംസ്‌കൃതം, പാഴ്‌സി, ഹിന്ദി, ഉര്‍ദു അടക്കം പല ഭാഷകളും അറിയുന്ന ആളായിരുന്നു. ഞാന്‍ ഒരിക്കല്‍ കൂടി ഗുരു ഗോവിന്ദ് സിംഗിനെ നമിക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, രാജ്യത്ത് പല പല നല്ല സംഭവങ്ങളും നടക്കുന്നു, എന്നാല്‍ അവയെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. അങ്ങനെയുള്ള ഒരു വിശേഷപ്പെട്ട ശ്രമമാണ് Food Saftey and Standard Authortiy of India വഴിയായി നടക്കുന്നത്. മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷിക ത്തോടനുബന്ധിച്ച് രാജ്യമെങ്ങും പല പരിപാടികളും നടത്തപ്പെടുന്നുണ്ട്. ഈ കൂട്ടത്തില്‍ F.S.S.A.I, tk ^v, Healthy Diet Habits എന്നീ സംഘടനകള്‍ ഭക്ഷണസംബന്ധിയായ നല്ല ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കയാണ്. Eat Right India മുന്നേറ്റത്തിന്റെ ഭാഗമായി രാജ്യമെങ്ങും ആരോഗ്യ യാത്രകള്‍ സംഘടിപ്പിക്കുന്നു.
ഈ പരിപാടി ജനുവരി 27വരെ നടക്കും. ചിലപ്പോഴൊക്കെ സര്‍ക്കാര്‍ സംഘടനകളെ റെഗുലേറ്റര്‍ എന്ന നിലയിലാണ് അറിയുക എന്നാല്‍ എ.ട.ട.അ.ക ഇതിനപ്പുറം കടന്ന് ജനങ്ങളില്‍ ഉണര്‍വ്വും അറിവും നല്‌കുന്നതിനായി ശ്രമിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. ഭാരതം ശുചിത്വമുള്ളതാകുമ്പോഴേ സമൃദ്ധവുമാകൂ. നല്ല ആരോഗ്യത്തിന് ഏറ്റവും ആവശ്യമായത് പോഷകാഹാരമാണ്. ഈ കാര്യത്തില്‍ തുടക്കം കുറിച്ചതിന് എ.ട.ട.അ.ക യെ ഹാര്‍ദമായി അഭിനന്ദിക്കുന്നു. ഈ സംരംഭവുമായി സഹകരിക്കാന്‍ നിങ്ങ ളേവരോടും അഭ്യര്‍ഥിക്കുന്നു. നിങ്ങളും ഇതിന്റെ ഭാഗമാകുക, വിശേ ഷിച്ചും കുട്ടികളെ ഇതെല്ലാം കാട്ടിക്കൊടുക്കുക. ആഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പാഠങ്ങള്‍ കുട്ടിക്കാലത്തുതന്നെ പഠി ക്കേണ്ടത് ആവശ്യമാണ്.
പ്രിയപ്പെട്ട ജനങ്ങളേ, ഇത് 2018 ലെ അവസാനത്തെ പരിപാടി യാണ്. 2019 ല്‍ നമുക്ക് വീണ്ടും കാണാം, വീണ്ടും മനസ്സിലുള്ളതു പറ യാം. വ്യക്തിയുടെ ജീവിതമാണെങ്കിലും രാഷ്ട്രജീവിതമാണെങ്കിലും സമൂഹജീവിതമാണെങ്കിലും പ്രേരണയാണ് പുരോഗതിക്ക് അടിസ്ഥാനം. വരൂ, പുതിയ പ്രേരണയോടും ഉത്സാഹത്തോടും നിശ്ചയത്തോടും പുതിയ നേട്ടങ്ങള്‍ക്കായി, പുതിയ ഉയരങ്ങള്‍ കീഴട ക്കാന്‍ മുന്നേറാം മുന്നോട്ടു പോകാം, സ്വയം മാറാം, രാജ്യ ത്തെയും മാറ്റാം
വളരെ വളരെ നന്ദി.
(ന്യൂഡല്‍ഹിയില്‍ പി.എം.എന്‍.സി.എച്ച് പങ്കാളിത്ത ഫോറത്തില്‍ പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണം 12 /12/ 2018)
വേദിയിലുള്ള ആദരണീയരായ വിശിഷ്ട വ്യക്തികളെ, ഇന്ത്യയില്‍ നിന്നും പുറത്തുനിന്നുമുള്ള പ്രതിനിധികളെ, മഹതികളെ, മഹാന്മാരെ, നമസ്‌തേ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് 2018 ലെ പങ്കാളിത്ത ഫോറത്തിലേക്ക് ഊഷ്‌മള മായ സ്വാഗതം.
പൗരന്മാര്‍ തമ്മിലുള്ള പങ്കാളിത്തം, സമുദായങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം, രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം, തുടങ്ങിയ പങ്കാള ത്തത്തില്‍ കൂടി മാത്രമേ നമുക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാ നാകുകയുള്ളു. സുസ്ഥിര വികസന അജണ്ട എന്നത് ഇതിന്റെ പ്രതിഫലനമാണ്. തനിച്ചുള്ള പ്രയത്‌നം എന്നതില്‍ നിന്ന് രാജ്യങ്ങള്‍ വളരെയധികം മുന്നോട്ടുപോയിക്കഴിഞ്ഞു. സമൂഹങ്ങളെ ശക്തി പ്പെടുത്തുന്നതിനും ആരോഗ്യ വിദ്യാഭ്യാസരംഗത്തെ മെച്ചപ്പെടു ത്തുന്നതിനും ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും സാമ്പത്തി ക വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനും ആരും പിന്തള്ളപ്പെടാതിരിക്കാനും ഇന്നവര്‍ പ്രതിജ്ഞാബദ്ധരാണ്. അമ്മമാരുടെ ആരോഗ്യമാണ് കുട്ടി കളുടെ ആരോഗ്യം നിശ്ചയിക്കുന്നത്. കുട്ടികളുടെ ആരോഗ്യം നമ്മുടെ നാളെയുടെ ആരോഗ്യം നിര്‍ണ്ണയിക്കും.
അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനും അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കാനുമാണ് നാം ഇവിടെ ഒത്തു ചേര്‍ന്നി രിക്കുന്നത്. നമ്മുടെ ഇന്നത്തെ ചര്‍ച്ചകളിലുണ്ടാകുന്ന തീരുമാനങ്ങള്‍ നമ്മുടെ നാളെയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തായിരിക്കും.
ലോകം ഒരു കുടുംബം എന്ന ഇന്ത്യയുടെ പ്രാചീന ജ്ഞാന മായ 'വസുദൈവകുടുംബകം' എന്നതിലധിഷ്‌ഠിതമായ വീക്ഷണമാണ് പങ്കാളിത്ത ഫോറത്തിനുള്ളത്. എന്റെ ഗവണ്‍മെന്റിന്റെ തത്വമായ 'എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം'' എന്നതി ലധിഷ്‌ഠിതവുമാണ് ഇത്. മാതൃത്വത്തിന്, നവജാതശിശുവിന്, കുട്ടികളുടെ ആരോഗ്യത്തിന് വേണ്ട പങ്കാളിത്തങ്ങള്‍ വളരെയധികം സവിശേഷവും കാര്യക്ഷമവുമായ വേദികളാണ്. കൂടുതല്‍ മികച്ച ആരോഗ്യത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ മാത്രമല്ല, വേഗത്തിലുള്ള വളര്‍ച്ചയ്‌ക്ക് വേണ്ട വാദപ്രതിവാദം നടത്തുക കൂടിയാണ് നമ്മള്‍ ചെയ്യുന്നത്. അതിവേഗത്തിലുള്ള വളര്‍ച്ചയ്‌ക്കായി ലോകം പുതിയ വഴികള്‍ തേടുമ്പോള്‍, സ്‌ത്രീകള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുക യെന്നത് അതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ഇക്കാര്യത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മള്‍ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇനിയും വളരെയധികം കൈവരി ക്കാനുണ്ട്. വലിയ ബജറ്റില്‍ നിന്ന് മികച്ച ഫലത്തിലേക്കും മനോനില യിലെ മാറ്റത്തില്‍ നിന്ന് നിരീക്ഷണത്തിലേക്കും എത്തുന്നതടക്കം പലതും ചെയ്യാനുണ്ട്.
ഇന്ത്യയുടെ കഥ പ്രതീക്ഷ പകരുന്ന ഒന്നാണ്. മാര്‍ഗ്ഗതടസങ്ങ ള്‍ മറികടക്കാമെന്നാണ് പ്രതീക്ഷ. പെരുമാറ്റരീതിയിലുള്ള മാറ്റം ഉറപ്പാ ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. അതിവേഗ വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. മിലേനിയം വികസന ലക്ഷ്യങ്ങള്‍ അംഗീകരിച്ചപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും മരണനിരക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. സുസ്ഥിരമായ ചലനാത്മകതയിലൂടെ, കഴിഞ്ഞ കുറച്ചുവര്‍ഷ ങ്ങള്‍ കൊണ്ടു കൈവരിച്ച മരണനിരക്കിലെ വേഗത്തിലുള്ള കുറവു വഴി ലക്ഷ്യം നേടാന്‍ നിശ്ചയിച്ചിരിക്കുന്ന 2030 ന് വളരെ മുമ്പുതന്നെ മാതൃ ശിശു മരണനിരക്കില്‍ ഇന്ത്യ എസ്.ജി.ഡി ലക്ഷ്യം കൈവരി ക്കാനുള്ള ശ്രമത്തിലാണ്.
കൗമാരക്കാര്‍ക്ക് ശ്രദ്ധ നല്‍കണമെന്നും കൗമാര്‍ക്കാര്‍ക്ക് വേണ്ടി വിശാലമായ ആരോഗ്യ പ്രോത്സാഹന പരിപാടി നടപ്പാക്കണ മെന്നും വാദിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നമ്മുടെ പ്രയത്‌നംകൊണ്ട് 2015 ല്‍ അംഗീകരിച്ച സ്‌ത്രീകള്‍, കുട്ടികള്‍, കൗമാരക്കാര്‍ എന്നിവരുടെ ആരോഗ്യത്തിന് വേണ്ടിയുള്ള ആഗോള തന്ത്രം വഴി (ഗ്ലോബല്‍ സ്‌ട്രാറ്റജി ഫോര്‍ വുമന്‍ ചില്‍ഡ്രന്‍ ആന്റ അഡോളസന്റ്‌സ് ഹെല്‍ത്ത്) അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ഉറപ്പാക്കാനുമായി. ഈ ഫോറത്തിനിടയില്‍ ഇന്ത്യയും ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളും ആഗോള തന്ത്രത്തില്‍ നിന്ന് അവര്‍ സ്വീകരിച്ച കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. മറ്റു രാജ്യങ്ങളെയും മേഖലകളേയും ഇത്തരം തന്ത്രങ്ങള്‍ വികസിപ്പിക്കു ന്നതിന് ഇത് പ്രേരിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ, ''സ്‌ത്രീകളെ മാനിക്കുന്നിടത്ത് ദൈവികത പുഷ്‌പിക്കുമെന്നാ''ണ് നമ്മുടെ വേദങ്ങള്‍ പറയുന്നത്. ഒരു രാജ്യം സമ്പല്‍സമൃദ്ധമാകണമെങ്കില്‍ പ്രധാനമായും അവിടുത്തെ സ്‌ത്രീകളേയും കുട്ടികളേയും വിദ്യാസമ്പന്നരാക്കണമെന്നും അവരെ ശാക്തീകരിക്കുകയും സ്വതന്ത്രമായും ആരോഗ്യത്തോടെയും ജീവിക്കാന്‍ കഴിയുന്നവരാക്കണമെന്നും ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു.
എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന വിഷയമായ ഇന്ത്യയുടെ പ്രതിരോധകുത്തിവയ്‌പ്പ് പരിപാടി ഒരു വിജയഗാഥയായി ഈ ഫോറത്തില്‍ അവതരിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മിഷന്‍ ഇന്ദ്രധനുഷിലൂടെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുളളില്‍ 32.8 മില്യണ്‍ കുട്ടികളുടെയും 8.4 മില്യണ്‍ ഗര്‍ഭവതികളായ സ്‌ത്രീകളുടെയും അടുത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. സാര്‍വത്രിക പ്രതിരോധ പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രതിരോ ധകുത്തിവയ്‌പ്പുകളുടെ എണ്ണം നാം 7 ല്‍ നിന്നും 12 ആയി വര്‍ദ്ധിപ്പി ക്കുകയും ചെയ്‌തു. ഇപ്പോള്‍ നമ്മുടെ പ്രതിരോധ കുത്തിവയ്‌പ്പുകളില്‍ ജീവന് ഭീഷണിയുണ്ടാക്കുന്ന ന്യുമോണിയ, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ളവയും ഉള്‍പ്പെടുന്നുണ്ട്.
സുഹൃത്തുക്കളെ, എന്റെ ഗവണ്‍മെന്റ് 2014ല്‍ അധികാര ത്തിലേറുമ്പോള്‍, പ്രസവത്തില്‍ പ്രതിവര്‍ഷം 44,000 അമ്മമാര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. ഗര്‍ഭകാലത്ത് അമ്മമാര്‍ക്ക് കഴിയുന്നത്ര മികച്ച പരിചരണം നല്‍കുന്നതിനായി ഞങ്ങള്‍ ' പ്രധാന മന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്' തുടക്കം കുറിച്ചു. ഈ സംരംഭ ത്തിനായി മാസത്തില്‍ ഒരുദിവസം നീക്കിവയക്കാറുണ്ട് പ്രതിജ്ഞയെടുക്കാന്‍ ഞങ്ങള്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. ഈ സംരംഭത്തിന്റെ കീഴില്‍ 16 ദശലക്ഷം പ്രസവ പൂര്‍വ്വ പരിശോധനകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
രാജ്യത്ത് 25 ദശലക്ഷം നവജാതശിശുക്കളുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള 794 നവജാത ശിശുപരിചരണ യൂണിറ്റുകളിലൂടെ ഒരു ദശലക്ഷത്തിലേറെ നവജാതശിശുക്കള്‍ക്ക് പരിചരണം നല്‍കിക്കഴിഞ്ഞു. ഇതൊരു വിജയകരമായ മാതൃകയായിട്ടുണ്ട്. നമ്മുടെ ഇടപെടലിന്റെ ഫലമായി നാലുവര്‍ഷത്തിന് മുമ്പുള്ളതിനെ അപേ ക്ഷിച്ച് പ്രതിദിനം അഞ്ചുവയസിന് താഴെയുള്ള 840 കുട്ടികളുടെ ജീവന്‍ അധികമായി രക്ഷിക്കാനാകുന്നുണ്ട്.
'പോഷണ്‍ അഭിയാനി'ലൂടെ കുട്ടികളുടെ പോഷകാഹാര പ്രശ്‌നങ്ങള്‍ അഭിസംബോധനചെയ്യുന്നു. വിവിധ പദ്ധതികളെയും ഇടപെടലുകളേയും ഒന്നിപ്പിച്ചുകൊണ്ട് പോഷകാഹാരകുറവില്ലാത്ത ഇന്ത്യ എന്ന പൊതുലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ജീവിതഗുണനിലവാരം മെച്ചപ്പെടുത്താനായി 'രാഷ്ട്രീയ ബാല്‍ സ്വസ്ഥ്യ കാര്യക്രം' ഞങ്ങള്‍ നടപ്പാക്കുന്നു. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ഇത് 800 ദശലക്ഷം ആരോഗ്യ സ്‌ക്രീനിംഗ് പരിശോധനകളും 20 ദശലക്ഷം കുട്ടികള്‍ക്ക് റഫറല്‍ ചികിത്സയും ലഭ്യമാക്കിക്കഴിഞ്ഞു. വെദ്യപരി ചരണം ലഭ്യമാകുന്നതിന് വേണ്ട വലിയ ചെലവാണ് നമ്മെ നിരന്തരം വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഞങ്ങള്‍ ആയുഷ്‌മാന്‍ ഭാരത് യോജനയ്‌ക്ക് തുടക്കം കുറിച്ചു. ആയുഷ്‌മാന്‍ ഭാരതിന് ദ്വിമുഖ തന്ത്രമാണുള്ളത്.
ആരോഗ്യ, സൗഖ്യ കേന്ദ്രങ്ങള്‍ വഴി ആരോഗ്യകരമായ ജീവിത രീതിയ്‌ക്കും യോഗയ്‌ക്കുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ഉള്‍പ്പെടെ സമൂഹത്തിന് അവര്‍ക്കരികിലുള്ള സംവിധാനങ്ങള്‍ വഴി സമഗ്രമായ പ്രാഥമിക ആരോഗ്യ പരിരക്ഷ നല്‍കുകയാണ് ആദ്യത്തേത്. ഫിറ്റ് ഇന്ത്യ (ആരോഗ്യമുള്ള ഇന്ത്യ)'' '' ഈറ്റ് റൈറ്റ് (ശരിയായ ഭക്ഷണം)'' പ്രസ്ഥാനങ്ങളും ആരോഗ്യ സൗഖ്യത്തിന് വേണ്ടിയുള്ള നമ്മുടെ തന്ത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ബ്രസ്റ്റ്, സെര്‍വിക്, ഓറല്‍ എന്നീ പൊതുവായി കാണുന്ന മൂന്ന് അര്‍ബുദങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുവായ അസുഖങ്ങള്‍ക്ക് സമൂഹത്തിന് സൗജന്യപരിശോധനയും പരിചരണവും ലഭിക്കുകയും ചെയ്യും. രോഗി കള്‍ക്ക് അവരുടെ വീടിനടുത്ത് നിന്ന് സൗജന്യ മരുന്നുകളും രോഗ പരിശോധന സഹായങ്ങളും ലഭിക്കും. 2022 ഓടെ അത്തര ത്തിലുള്ള 150000 ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളാണ് ഞങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്.
ആയുഷ്‌മാന്‍ ഭാരതിന്റെ അടുത്ത ശാഖ 'പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയാണ്'. ഒരോ കുടുംബത്തിനും ഇത് പ്രതിവര്‍ഷം 5 ലക്ഷംരൂപ വരെ പണരഹിത ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. വളരെയധികം പാവപ്പെട്ടവരും ദുര്‍ബലരുമായ 500 ദശലക്ഷം പൗരന്മാരായിരിക്കും ഇതിന്റെ പരിധിയില്‍ വരിക. ഇത് കാനഡ, മെക്‌സികോ, യു.എസ്. എന്നീ രാജ്യങ്ങളെ ഒന്നായി എടുത്താല്‍ അവിടു ത്തെ ജനസംഖ്യയ്‌ക്ക് ഏകദേശം തുല്യമാണ്. ഈ പദ്ധതി ആരംഭിച്ച് 10 ആഴ്‌ചയ്‌ക്കകം തന്നെ അഞ്ചുകോടി കുടുംബങ്ങള്‍ക്ക് 700 കോടി രൂപയുടെ സൗജന്യ ചികിത്സ ഞങ്ങള്‍ ലഭ്യമാക്കികഴിഞ്ഞു.
എല്ലാവര്‍ക്കും സാര്‍വത്രിക ആരോഗ്യ പരിരക്ഷ ലഭ്യമാക്കു മെന്ന് സാര്‍വദേശീയ ആരോഗ്യ പരിരക്ഷാദിവസമായ ഇന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു. രജിസ്റ്റര്‍ ചെയ്‌ത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ അല്ലെങ്കില്‍ ആശാ പ്രവര്‍ത്തകരായ ഒരു ദശലക്ഷം പേരും 2.32 ലക്ഷം അംഗനവാടി നഴ്‌സ് മിഡ്‌വൈഫുമാരും ചേര്‍ന്ന് നമുക്ക് സ്‌ത്രീകള്‍നയിക്കുന്ന, വളരെ ശക്തമായ ആരോഗ്യ പ്രവര്‍ത്തന സംവിധാനമുണ്ട്. അവരാണ് നമ്മുടെ പരിപാടിയുടെ ശക്തി.
ഇന്ത്യ ഒരു വലിയ രാജ്യമാണ്. ചില സംസ്ഥാനങ്ങളും ജില്ലകളും വികസിത രാജ്യങ്ങളുടെ പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്. മറ്റുള്ള വര്‍ തങ്ങളുടെ പ്രവര്‍ത്തനത്തിന് രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്. വികസനം കാംക്ഷിക്കുന്ന 117 ജില്ലകള്‍ കണ്ടെത്താന്‍ ഞാന്‍ എന്റെ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഓരോ ജില്ലകളെയും ആരോഗ്യത്തിനും പോഷകാഹാരത്തിനും മുന്‍ഗണന നല്‍കികൊണ്ട് വിദ്യാഭ്യാസം, ജലവിതരണം ശുചിത്വം, ഗ്രാമവികസനം, എന്നീ മേഖകളിലെ പ്രവര്‍ത്തകരടങ്ങുന്ന ഒരു ടീമിനെ വിശ്വസിച്ച് ഏല്‍പ്പിക്കും.
മറ്റു വകുപ്പുകളിലൂടെയും നമ്മള്‍ വനിതാകേന്ദ്രീകൃത പദ്ധതി ക്ക് രൂപം നല്‍കുന്നുണ്ട്. 2015 വരെ ഇന്ത്യയിലെ പകുതിയിലേറെ സ്‌ത്രീകള്‍ക്ക് പാചകത്തിന് ശുദ്ധ ഇന്ധനം ലഭ്യമായിരുന്നില്ല. ഉജ്ജ്വല യോജനയിലൂടെ 58 മില്യണ്‍ സ്‌ത്രീകള്‍ക്ക് ശുദ്ധപാചക സംവിധാ നങ്ങള്‍ ലഭ്യമാക്കികൊണ്ട് ഞങ്ങള്‍ ഇതിനെ മാറ്റിമറിച്ചു. 2019 ഓടെ ഇന്ത്യയെ വെളിയിട വിസര്‍ജ്ജനമുക്തമാക്കുന്നതിനായി യുദ്ധകാലാ ടിസ്ഥാനത്തില്‍ ഞങ്ങള്‍ 'സ്വച്ഛ് ഭാരത് മിഷന്‍' പദ്ധതി ഏറ്റെടുത്തു. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ഗ്രാമീണമേഖലയിലെ ശുചിത്വ സംവിധാനങ്ങള്‍ 39 ശതമാനത്തില്‍ നിന്നും 95 ശതമാനമായി ഉയര്‍ന്നു.
ഒരു പുരുഷന് വിദ്യാഭ്യാസം നല്‍കിയാല്‍ നിങ്ങള്‍ ഒരു വ്യക്തിക്കാണ് വിദ്യാഭ്യാസം നല്‍കുന്നതെന്നും ഒരു സ്‌ത്രീയ്‌ക്ക് വിദ്യാ ഭ്യാസം നല്‍കിയാല്‍ അത് ഒരു കുടുംബത്തിനാണെന്നുമുള്ള ചൊല്ല് നമുക്ക് അറിയാവുന്നതാണ്. ഇതിനെ നാം ''ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ''(പെണ്‍കുട്ടികളെ പഠിപ്പിക്കു, പെണ്‍കുട്ടികളെ രക്ഷിക്കു) എന്ന പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചുള്ള, അവര്‍ക്ക് മികച്ച വിദ്യാഭ്യാ സവും ഗുണനിലവാരമുള്ള ജീവിതം നല്‍കുന്ന പദ്ധതിയാക്കി മാറ്റി. ഇതിന് പുറമെ പെണ്‍കുട്ടികള്‍ക്കായി 'സുകന്യ സമൃദ്ധിയോജന' എന്ന ചെറിയ ഒരു നിഷേപ പദ്ധതിയ്‌ക്കും രൂപം നല്‍കി. ഇതില്‍ 12.6 ദശല ക്ഷത്തിലധികം അക്കൗണ്ടുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് ഈ പദ്ധതി നമ്മെ സഹായിക്കുന്നു.
50 ദശലക്ഷത്തിലധികം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്‌ത്രീകള്‍ക്ക് പ്രയോജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന 'പ്രധാനമന്ത്രി മാതൃ വന്ദന യോജന'യ്‌ക്കും ഞങ്ങള്‍ തുടക്കം കുറിച്ചു. നഷ്ടപ്പെടുന്ന വേതനം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുക, മികച്ച പോഷകാഹാര സൗകര്യമൊരുക്കുക, പ്രസവത്തിന് മുമ്പും പിമ്പും ആവശ്യത്തിന് വിശ്രമം എന്നിവ ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു.
മുമ്പുണ്ടായിരുന്ന 12 ആഴ്‌ച പ്രസവാവധി ഞങ്ങള്‍ 26 ആഴ്‌ചയായി ഉയര്‍ത്തി. ഇന്ത്യയുടെ ആരോഗ്യരംഗത്തെ ചെലവ് 2025 ഓടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.5% ആയി വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇത് 100 ബില്യണ്‍ യു.എസ്. ഡോളറിനടുത്തുവരും. വെറും എട്ടുവര്‍ഷം കൊണ്ട് ഇന്നത്തെ വിഹിതത്തില്‍ നിന്ന് 345% വര്‍ദ്ധനയുണ്ടാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ജനങ്ങളുടെ നന്മയ്‌ക്ക് വേണ്ടി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. എല്ലാ നയങ്ങളുടെയും സംരംഭങ്ങളുടെയും പരിപാടികളുടേയും ഹൃദയത്തില്‍ തുടര്‍ന്നും സ്‌ത്രീകളും കുട്ടികളും യുവാക്കളുമായിരിക്കും.
വിജയം നേടാനായി ബഹുതല ഓഹരിപങ്കാളിത്തത്തിന്റെ ആവശ്യത്തിനാണ് ഞാന്‍ ഊന്നല്‍ നല്‍കുന്നത്. നമ്മുടെ എല്ലാ പരിശ്രമത്തിലും കാര്യക്ഷമമായ ആരോഗ്യ സുരക്ഷ, പ്രത്യേകിച്ച് സ്‌ത്രീകളുടേയും കുട്ടികളുടേയും ഉണ്ടാകണമെന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമുണ്ട്, കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇത് നല്ലരീതിയില്‍ സംഘടിപ്പിക്കാനാകും.
സുഹൃത്തുക്കളെ, അടുത്ത രണ്ടുദിവസം ഈ ഫോറത്തില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 12 വിജയഗാഥകള്‍ ചര്‍ച്ചചെയ്യുമെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവരില്‍ നിന്നും എന്ത് പഠിക്കാനും പങ്കുവയ്‌ക്കാനും കഴിയുമെന്ന് രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ചയ്‌ക്കുള്ള ശരിയായ അവസരവുമാണിത്. നൈപുണ്യപരിശീലന പദ്ധതികള്‍, മരുന്നുകളും പ്രതിരോധ കുത്തിവയ്‌പ്പുകളും എല്ലാവര്‍ക്കും പ്രാപ്യമാക്കല്‍, അറിവ് പങ്കുവയ്‌ക്കല്‍ വിനിമയ പരി പാടികള്‍ എന്നിവകളിലൂടെ വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് സഹരാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യ തയാറാണ്.
ഈ ചര്‍ച്ചകള്‍ക്ക് സംഭാവനകള്‍ നല്‍കുന്നതിനായി രൂപം നല്‍കി യിരിക്കുന്ന മന്ത്രിമാരുടെ കോണ്‍ക്ലേവിന്റെ തീരുമാനങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ ഏറെ ഉത്സുകനാണ്. 'അതിജീവനംഅഭിവൃദ്ധി പ്പെടല്‍പരിവര്‍ത്തനം''(സര്‍വൈവ്‌െ്രെതവ്‌ട്രാന്‍സ്‌ഫോം) എന്നിവ പരിപോഷിപ്പിക്കുന്നതിന് വേണ്ട ചലനാത്മകത നല്‍കുന്നതിനുള്ള വളരെ സജീവമായ വേദിയായാണ് ഇത്.
ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യം ശരിയായി പാകിയിട്ടുണ്ട്, എല്ലാവര്‍ക്കും ആരോഗ്യം ലഭ്യമാക്കുന്നതിനായി തുടര്‍ന്നും ഞങ്ങള്‍ ആത്മാര്‍പ്പണത്തോടെയും സമര്‍പ്പണത്തോടെയും പ്രവര്‍ത്തിക്കും. എല്ലാ പങ്കാളികളുമായും എപ്പോഴും ഐക്യത്തോടെ ഇന്ത്യ നിലകൊള്ളും. സാങ്കേതികവിദ്യ വഴി ഈ സമ്മേളനത്തില്‍ നമ്മോട് ഒത്തുചേര്‍ന്നിട്ടുള്ളവരും ഇവിടെ സന്നിഹിതരായിരിക്കുന്നവരും ഉള്‍പ്പെടെ നിങ്ങള്‍ ഓരോരുത്തരോടും ശരിയായ ഊര്‍ജ്ജത്തില്‍ ഇതിനെ ഉള്‍ക്കൊള്ളാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. എന്നാലേ നമുക്ക് മുഴുവന്‍ മനുഷ്യരാശിക്കും നമ്മുടെ പിന്തുണ വ്യാപിപ്പിക്കാന്‍ കഴിയുകയുള്ളു.
ഈ മഹനീയ കാര്യത്തിന് വേണ്ടിയുള്ള നമമുടെ പ്രതിബന്ധ തയായി നമുക്ക് നമുക്ക് ഒന്നിച്ച് കൈകോര്‍ക്കാം.
നിങ്ങള്‍ക്ക് നന്ദി!
(ഏഷ്യന്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ മൂന്നാമത് വാര്‍ഷിക യോഗത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം 26/06/ 2018)
'ഏഷ്യന്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് പ്രസിഡന്റ്, വേദിയിലെ മറ്റ് വിശിഷ്ട വ്യക്തികളെ, ഇന്ത്യയിലും വിദേശത്തും നിന്നുമുള്ള വിശിഷ്ടരായ പ്രതിനിധികളെ, മഹതികളെ, മഹാന്‍മാരെ,
ഏഷ്യന്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ (എഐഐബി) മൂന്നാമത് വാര്‍ഷിക യോഗത്തിന് ഇവിടെ മുംബൈയില്‍ വരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ബാങ്കുമായും അതിന്റെ അംഗങ്ങളുമായുള്ള നമ്മുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കാനുള്ള ഈ അവസരം ലഭിച്ചത് ആഹ്‌ളാദകരമാണ്. 2016 ജനുവരിയിലാണ് എഐഐബി അതിന്റെ ധനകാര്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മൂന്ന് വര്‍ഷത്തില്‍ കുറഞ്ഞ സമയം കൊണ്ട് ബാങ്കിന് 87 അംഗങ്ങളായി. ഒപ്പം നൂറ് ബില്യണ്‍ ഡോളറിന്റെ മൂലധന ഓഹരിയും ഉറപ്പായി. ഏഷ്യയില്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ ബാങ്ക് ഒരുങ്ങി ക്കഴിഞ്ഞു.
സുഹൃത്തുക്കളെ, നമ്മുടെ ജനങ്ങള്‍ക്ക് നല്ലൊരു നാളെ പ്രധാനം ചെയ്യാനുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമാണ് ഏഷ്യന്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്. വികസ്വര രാഷ്ടങ്ങള്‍ എന്ന നിലയില്‍ സമാനമായ വെല്ലുവിളികളാണ് നാം പങ്കിടുന്നത്. അടിസ്ഥാന സൗകര്യത്തിന് വിഭവം കണ്ടെത്തു കയാണ് അവയിലൊന്ന്. 'അടിസ്ഥാന സൗകര്യത്തിന് ധനസമാ ഹരണം: നവീന ആശയങ്ങളും കൂട്ടായ പ്രവര്‍ത്തനവും' എന്നതാണ് ഈ വര്‍ഷത്തെ വിഷയമെന്നതില്‍ എനിക്ക് സന്തുഷ്ടിയുണ്ട്. സുസ്ഥിരമായ അടിസ്ഥാന സൗകര്യത്തില്‍ എഐഐബിയുടെ നിക്ഷേപങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയും.
വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ധനകാര്യ സേവനങ്ങള്‍, ഔപചാരിക തൊഴില്‍ അവസരങ്ങള്‍ എന്നിവയുടെ ലഭ്യതയില്‍ വളരെ വ്യാപകമായ അസമാനതകളാണ് ഏഷ്യ ഇന്ന് അഭിമുഖീ കരിക്കുന്നത്. എഐഐബി പോലുള്ള സ്ഥാപനങ്ങള്‍ മുഖേനയുള്ള മേഖലാ ബഹുമുഖത്വങ്ങള്‍ക്ക് വിഭവങ്ങള്‍ കണ്ടെത്താന്‍ സഹായി ക്കുന്നതില്‍ ഒരു മുഖ്യമായ പങ്ക് വഹിക്കാനാകും. ഊര്‍ജ്ജം, ഗതാഗതം, വാര്‍ത്താവിനിമയം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, കാര്‍ഷിക വികസനം, ജലവിതരണവും ശുചിത്വവും, പരിസ്ഥിതി സംരക്ഷണം, നഗരവികസനം, സേവനങ്ങളും ഉപകരണങ്ങളും എത്തിച്ച് കൊടുക്കല്‍ എന്നീ മേഖലകള്‍ക്ക് ദീര്‍ഘകാല വായ്‌പകള്‍ ആവശ്യമാണ്. ഇത്തരം വായ്‌പകളിന്മേലുള്ള പലിശ താങ്ങാവുന്ന നിരക്കിലുള്ളതും സുസ്ഥിര വുമായിരിക്കണം.
ചെറിയൊരു കാലം കൊണ്ട് ഒരു ഡസനിലധികം രാജ്യങ്ങ ളിലെ നാല് ദശലക്ഷത്തിലധികം ഡോളറിന്റെ 25 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇതൊരു നല്ല തുടക്കമാണ്. നൂറുദശലക്ഷം ഡോളറിന്റെ പ്രതിബദ്ധ മൂലധനവും അംഗരാജ്യങ്ങളിലെ അടിസ്ഥാന സൗകര്യത്തിനുള്ള വമ്പിച്ച ആവശ്യവും കണക്കിലെടുക്കുമ്പോള്‍ വായ്‌പ തുക നാല് ദശലക്ഷം ഡോളറില്‍ നിന്ന് 2020 ആകുമ്പോള്‍ 40 ബില്യണ്‍ ഡോളറായും 2025 ഓടെ 100 ബില്യണ്‍ ഡോളറായും വര്‍ദ്ധിപ്പിക്കണമെന്ന് എഐഐബിയെ ആഹ്വാനം ചെയ്യാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു. ലളിതമായ നടപടിക്രമങ്ങളും വേഗത്തിലുള്ള അനുമതിയും ഇതിന് ആവശ്യമാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള പദ്ധതികളും, കരുത്തുറ്റ പദ്ധതി നിര്‍ദ്ദേശങ്ങളും വേണം.
സാമ്പത്തിക വളര്‍ച്ചയെ കൂടുതല്‍ ഉള്‍ച്ചേര്‍ച്ചയുള്ളതും സുസ്ഥിരവുമാക്കി മാറ്റാന്‍ ഇന്ത്യയും എഐഐബിയും ഒരുപോലെ ശക്തമായി പ്രതിബദ്ധരാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ ഞങ്ങള്‍ നൂതന പൊതു സ്വകാര്യ പങ്കാളിത്ത മാതൃകകള്‍, ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഡെബ്‌റ്റ് ഫണ്ടുകള്‍, ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ മുതലായവ അടിസ്ഥാന സൗകര്യമേഖലയുടെ ധനസഹായത്തിനായി വിനിയോഗിക്കുന്നു. ഒരു ഗവണ്‍മെന്റ് കമ്പനി പുതിയൊരു ഉത്‌പാദന പ്രക്രിയയ്‌ക്ക് അതിന്റെ നിലവിലുള്ള ഉത്‌പാദന സൗകര്യങ്ങള്‍ പാട്ടത്തിന് കൊടുക്കുന്ന ബ്രൗണ്‍ ഫീല്‍ഡ് ആസ്‌തികളെ അടിസ്ഥാന സൗകര്യ മേഖലയ്‌ക്കായി ഒരു പ്രത്യേക വിഭാഗം ആസ്‌തികളാക്കി വികസിപ്പിക്കാന്‍ ഇന്ത്യ ശ്രമിച്ച് വരികയാണ്. ഇത്തരം ആസ്‌തികള്‍ ഒരു തവണ ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി, വനം അനുമതികള്‍ എന്നിവ നേടിയിട്ടുള്ളതിനാല്‍ അവ താരതമ്യേന പ്രശ്‌നമില്ലാത്തവയാണ്. ഇത്തരം ആസ്‌തികള്‍ക്ക് പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, വെല്‍ത്ത് ഫണ്ടുകള്‍ എന്നിവയില്‍ നിന്നുള്ള നിക്ഷേപം കൂടുതലായി വരും. ദേശീയ നിക്ഷേപ അടിസ്ഥാന സൗകര്യ നിധിയാണ് മറ്റൊരു സംരംഭം. ആഭ്യന്തര രാജ്യാന്തര സ്രോതസ്സുകളില്‍ നിന്നുള്ള നിക്ഷേപം അടിസ്ഥാന സൗകര്യ മേഖലയിലേയ്‌ക്ക് തിരിച്ച് വിടാന്‍ ലക്ഷ്യമിട്ടാണ് ഇത്. എഐഐബിയുടെ 200 ദശലക്ഷം ഡോളറിന്റെ വാഗ്‌ദാനം ഈ നിധിയ്‌ക്ക് വലിയൊരു കുതിപ്പായി.
മഹതികളെ, മഹാന്‍മാരെ, ലോകത്തെ ഏറ്റവും നിക്ഷേപ സൗഹൃദ സമ്പദ്‌ഘടനകളില്‍ ഒന്നാണ് ഇന്ത്യ. നിക്ഷേപകര്‍ നോക്കു ന്നത് വളര്‍ച്ചയെയും സ്ഥൂല സാമ്പത്തിക സ്ഥിരതയെയുമാണ്. തങ്ങളുടെ നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ സ്ഥിരതയും, പിന്തുണയേകുന്ന നിയന്ത്രണ ചട്ടക്കൂടും അവര്‍ക്ക് വേണം. വന്‍തോതിലുള്ള പ്രവര്‍ത്തനത്തിന്റെയും ഉയര്‍ന്ന മൂല്യ വര്‍ദ്ധനവിന്റെയും കാഴ്‌ചപ്പാടില്‍ വലിയൊരു ആഭ്യന്തര വിപണി, നൈപുണ്യമുള്ള തൊഴിലാളികള്‍, മികച്ച അടിസ്ഥാന സൗകര്യം എന്നിവയും നിക്ഷേപകരെ ആകര്‍ഷിക്കും. ഈ ഓരോ മാനദണ്ഡങ്ങളിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. നമ്മുടെ ചില നേട്ടങ്ങളും അനുഭവങ്ങളും ഞാന്‍ നിങ്ങളുമായി പങ്കുവയ്‌ക്കട്ടെ.
ആഗോള വളര്‍ച്ചയെ നയിക്കുന്നതോടൊപ്പം ആഗോള സമ്പദ്‌ഘടനയുടെ പ്രകാശമാനമായൊരു ബിന്ദുവായി ഇന്ത്യ മാറിക്കഴിഞ്ഞു. 2.8 ട്രില്യണ്‍ ഡോളറിന്റെ വലിപ്പത്തോടെ ലോകത്തില്‍ ഏഴാം സ്ഥാനത്താണ് അത് നിലകൊള്ളുന്നത്. വാങ്ങല്‍ ശേഷി തുല്യതയുടെ കാര്യത്തില്‍ അത് മൂന്നാം സ്ഥാനത്താണ്. 2017 ന്റെ നാലാം പാദത്തില്‍ 7.7 ശതമാനമായിട്ടാണ് ഞങ്ങളുടെ വളര്‍ച്ച. 2018 ല്‍ 7.4 ശതമാനമായിരിക്കും വളര്‍ച്ചയെന്നാണ് അനുമാനം.
വില സ്ഥിരതയും കരുത്തുറ്റ വിദേശരംഗവും നിയന്ത്രണ വിധേയമായ സാമ്പത്തിക നിലയും ഞങ്ങളുടെ സ്ഥൂല സാമ്പത്തിക അടിത്തറ ശക്തമാക്കി. എണ്ണവില ഉയരുന്നുണ്ടെങ്കിലും പണപ്പെരുപ്പം അനുവദനീയമായ നിരക്കിനുള്ളിലാണ്. സാമ്പത്തിക ഏകീകരണ ത്തിന്റെ പാതയില്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ഉറച്ചതാണ്. ജിഡിപിയുടെ ശതമാനത്തിലുള്ള ഗവണ്‍മെന്റിന്റെ കടം സ്ഥിരമായി കുറഞ്ഞ് വരുകയാണ്. ദീര്‍ഘനാളത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യയുടെ റേറ്റിംഗില്‍ ഉയര്‍ച്ച നേടാനായി.
വിദേശ മേഖല കരുത്തുറ്റതായി തുടരുന്നു. 4000 ബില്യണ്‍ ഡോളറില്‍ അധികമുള്ള നമ്മുടെ വിദേശ വിനിമയ നിക്ഷേപം വേണ്ടത്ര ആയാസം തരുന്നു. ഇന്ത്യയുടെ സമ്പദ്‌ഘടനയിലുള്ള ആഗോള വിശ്വാസം വര്‍ദ്ധിക്കുകയാണ്. നേരിട്ടുള്ള വിദേശ നിക്ഷേപം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 222 ബില്യണ്‍ ഡോളറാണ് ഈ ഇനത്തില്‍ വന്നിട്ടുള്ളത്. യു.എന്‍.സി.റ്റി.എ.ഡി യുടെ ആഗോള നിക്ഷേപ റിപ്പോര്‍ട്ടില്‍ ലോകത്തെ ഏറ്റവും മികച്ച വിദേശ നിക്ഷേപ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി ഇന്ത്യ തുടരുന്നു.
മഹതികളെ, മഹാന്‍മാരെ, ഒരു നിക്ഷേപകന്റെ ദൃഷ്ടിയില്‍ ഏറ്റവും അപകടം കുറഞ്ഞ രാഷ്ട്രീയ സമ്പദ്‌ഘടനയായിട്ടാണ് ഇന്ത്യയെ കാണുന്നത്. നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി ഗവണ്‍ മെന്റ് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ബിസിനസ്സ് നടത്തി പ്പിനുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും ഞങ്ങള്‍ ലളിതമാക്കുകയും ധീരമായ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുകയും ചെയ്‌തു. കാര്യക്ഷമവും, സുതാര്യവും, വിശ്വസനീയവും, പ്രവചിക്കാനാവു ന്നതുമായ ഒരു അന്തരീക്ഷം നിക്ഷേപകര്‍ക്ക് ഞങ്ങള്‍ ഒരുക്കി ക്കൊടുത്തിട്ടുണ്ട്.
നേരിട്ടുള്ള വിദേശ നിക്ഷേപം ഞങ്ങള്‍ ഉദാരമാക്കി. ഇന്ന് മിക്ക മേഖലകളും സ്വമേധയാ അനുമതി നല്‍കുന്ന വിധത്തിലായി. രാജ്യത്ത് നടപ്പാക്കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും സുപ്രധാനവും ചിട്ടയാര്‍ന്നതുമായ പരിഷ്‌ക്കാരങ്ങളില്‍ ഒന്നാണ് ചരക്ക് സേവന നികുതി. അത് നികുതി വര്‍ദ്ധന കുറയ്‌ക്കുന്നതോടൊപ്പം സുതാര്യത വര്‍ദ്ധിപ്പിക്കുകയും കാര്യക്ഷമത കൂട്ടുകയും ചെയ്യുന്നു. ഇവയെല്ലാം നിക്ഷേപകന് ഇന്ത്യയില്‍ ബിസിനസ്സ് നടത്താന്‍ കൂടുതല്‍ സഹായിക്കുന്നു. ഇവയും മറ്റ് പല മാറ്റങ്ങളും ആഗോള സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലോകബാങ്കിന്റെ 2018 ലെ ബിസിനസ്സ് ചെയ്യല്‍ സുഗമമാക്കല്‍ റിപ്പോര്‍ട്ടില്‍ ഇന്ത്യ മൂന്ന് വര്‍ഷം കൊണ്ട് 42 സ്ഥാനം താണ്ടി ആദ്യ നൂറിലെത്തി.
ഇന്ത്യന്‍ വിപണിയുടെ വലുപ്പവും വളര്‍ച്ചയും വളരെയധികം സാധ്യതകള്‍ പ്രദാനം ചെയ്യുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയായി. ഞങ്ങള്‍ക്ക് 300 ദശലക്ഷം ഇടത്തരക്കാരായ ഉപഭോക്താക്കളുണ്ട്. അടുത്ത 10 വര്‍ഷം കൊണ്ട് ഈ സംഖ്യ ഇരട്ടിയാകുമെന്ന് കരുതുന്നു. ഇന്ത്യയിലെ ആവശ്യത്തിന്റെ വലുപ്പവും മാനവും നിക്ഷേപകര്‍ക്ക് അനുകൂലമാണ്. ഉദാഹരണത്തിന്, ഇന്ത്യയിലെ ഭവന നിര്‍മ്മാണ പദ്ധതി നഗര പ്രദേശങ്ങളില്‍ 10 ദശലക്ഷം വീടുകള്‍ ലക്ഷ്യമിടുന്നു. ഇത് നിരവധി രാജ്യങ്ങളുടെ മൊത്ത ആവശ്യത്തേക്കാള്‍ കൂടുതലാ യിരിക്കും. അതിനാല്‍ ഭവന നിര്‍മ്മാണ രംഗത്ത് പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം ഇന്ത്യയില്‍ നടപ്പാക്കിയാല്‍ അത് വര്‍ദ്ധിച്ച തോതില്‍ ഗുണകരമാകും.
മറ്റൊരു ഉദാഹരണം ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ്ജ പരിപാടിയാണ്. 2022 ഓടെ പുനരുപയോഗ ഊര്‍ജ്ജ രംഗത്ത് 175 ജിഗാവാട്ടിന്റെ ശേഷി ഞങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഇതില്‍ സൗരോര്‍ജ്ജ ശേഷി 100 ജിഗാ വാട്ടായിരിക്കും. ഈ ലക്ഷ്യം കവിയാനുള്ള മാര്‍ഗ്ഗത്തിലാണ് ഞങ്ങള്‍. 2017 ല്‍ പരമ്പരാഗത ഊര്‍ജ്ജത്തി ലേതിനേക്കാള്‍ പുനരുപയോഗ ഊര്‍ജ്ജത്തില്‍ ഞങ്ങള്‍ കൂടുതല്‍ ശേഷി കൈവരിച്ചു. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ രൂപത്തില്‍ സൗരോര്‍ജ്ജത്തെ മുഖ്യധാരയിലെത്തിക്കാന്‍ കൂട്ടായ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നു. ഈ സഖ്യത്തിന്റെ സ്ഥാപക സമ്മേളനം ഈ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്നു. 2030 ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ നിക്ഷേപം വഴി 1000 ജിഗാ വാട്ട് സൗരോര്‍ജ്ജ ശേഷിയാണ് സഖ്യം ലക്ഷ്യമിടുന്നത്. ഇമൊബിലിറ്റിയിലാണ് ഇന്ത്യ പ്രവര്‍ത്തിച്ച് വരുന്നത്. നമ്മുടെ മുന്നിലുള്ള വെല്ലുവിളി സാങ്കേതിക വിദ്യയുടേതാണ്. പ്രത്യേകിച്ച് സ്‌റ്റോറേജിന്റെ കാര്യത്തില്‍ ഈ വര്‍ഷം ഒരു ആഗോള മൊബിലിറ്റി സമ്മേളനത്തിന് ഇന്ത്യ ആതിഥ്യമരുളും. മുന്നോട്ടുള്ള യാത്രയില്‍ ഇത് ഞങ്ങളെ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ, ഇന്ത്യയില്‍ എല്ലാ തലങ്ങളിലും ഞങ്ങള്‍ കണക്‌റ്റിവിറ്റിയുടെ നിലവാരം ഉയര്‍ത്തുകയാണ്. ദേശീയ ഇടനാഴികളും ഹൈവേകളും നിര്‍മ്മിച്ച് റോഡ് കണക്‌റ്റിവിറ്റി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് ഭാരത് മാല പദ്ധതി. തുറമുഖങ്ങള്‍ തമ്മിലുള്ള കണക്‌റ്റിവിറ്റി, തുറമുഖങ്ങളുടെ നവീകരണം, തുറമുഖങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ എന്നിവയ്‌ക്ക് കുതിപ്പേകാന്‍ ലക്ഷ്യമിടുന്നതാണ് സാഗര്‍മാല പദ്ധതി. റെയില്‍വേ ശൃംഖലയിലെ തിരക്കൊഴിവാക്കാന്‍ പ്രത്യേക ചരക്ക് ഇടനാഴികള്‍ വികസിപ്പിച്ച് വരുന്നു. ഉള്‍നാടന്‍ ജലഗതാഗതം മുഖേനയുള്ള ആഭ്യന്തര വ്യാപാരത്തിന് ദേശീയ ജലപാതകളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ജലമാര്‍ഗ്ഗ് വികാസ് പദ്ധതി. മെച്ചപ്പെട്ട വ്യോമ കണക്‌റ്റിവിറ്റിയ്‌ക്കും പ്രാദേശിക വിമാനത്താ വളങ്ങളുടെ വികസനത്തിനും ലക്ഷ്യമിടുന്നതാണ് ഞങ്ങളുടെ ഉഡാന്‍ പദ്ധതി. ചരക്ക് നീക്കത്തിനും ഗതാഗതത്തിനും ഇന്ത്യയുടെ വിശാല മായ തീരപ്രദേശം ഉപയോഗിക്കാനുള്ള സാധ്യത ഇനിയും വേണ്ടത്ര ശ്രദ്ധ കിട്ടാതെയും ഉപയോഗിക്കപ്പെടാതയും ഇരിക്കുകയാണെന്ന് ഞാന്‍ കരുതുന്നു.
അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‌പ ത്തെക്കുറിച്ച് നാം സംസാരിക്കുമ്പോള്‍ ആധുനിക കാലത്തെ അടിസ്ഥാന സൗകര്യത്തില്‍ ഇന്ത്യ കൈവരിച്ച ചില നേട്ടങ്ങളെ ഞാന്‍ നിശ്ചയമായും പരാമര്‍ശിക്കേണ്ടതുണ്ട്. രാജ്യത്തെ എല്ലാ മുക്കിലും മൂലയിലും ഇന്റര്‍നെറ്റ് കണക്‌റ്റിവിറ്റി ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഭാരത്‌നെറ്റ്. 460 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍ 1.2 ദശലക്ഷം മൊബൈല്‍ ഫോണുകളാണ് ഉപയോഗത്തിലുള്ളത്. ഡിജിറ്റല്‍ പേയ്‌മെന്റുകളെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് അഥവാ യുപിഐയും, ഒപ്പം ഭീം ആപ്പും, റൂപേ കാര്‍ഡും ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌ഘടനയുടെ യഥാര്‍ത്ഥ ശേഷി വ്യക്തമാക്കിയിട്ടുണ്ട്. ഉമംഗ് ആപ്പിലൂടെ ജനങ്ങള്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണുകളിലൂടെ 100 ലധികം പൊതുസേ വനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ രംഗത്ത് ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അസമത്വം കുറയ്‌ക്കാന്‍ ഞങ്ങളുടെ ഡിജിറ്റല്‍ ഇന്ത്യ ദൗത്യം ലക്ഷ്യമിടുന്നു.
ഇന്ത്യന്‍ സമ്പദ്‌ഘടനയുടെ ജീവനാഡിയാണ് കൃഷി. സംഭരണശാലകള്‍, ശീതീകരണ ശൃംഖലകള്‍, ഭക്ഷ്യ സംസ്‌ക്കരണം, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ മുതലായവയില്‍ ഞങ്ങള്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു. വര്‍ദ്ധിച്ച ഉത്‌പാദന ക്ഷമതയ്‌ക്കായി ഫലപ്രദമായ ജലവിനിയോഗത്തിന് സൂക്ഷ്‌മ ജലസേചനത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഈ രംഗത്തെ നിക്ഷേപ സാധ്യതകള്‍ പരിശോധിച്ച് ഞങ്ങളുമായി സഹകരിക്കാന്‍ എഐഐബി തയ്യാറാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
പാവപ്പെട്ടവരും ഭവന രഹിതരുമായ എല്ലാ കുടുംബങ്ങള്‍ക്കും 2022 ഓടെ ശൗചാലയത്തോടു കൂടിയ ഒരു വീട്, വെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കാന്‍ ഞങ്ങളുദ്ദേശിക്കുന്നു. മാലിന്യ പരിപാലനം കാര്യക്ഷമമാക്കാനുള്ള വിവിധ തന്ത്രങ്ങളും ഞങ്ങള്‍ പരിഗണി ക്കുക യാണ്. ഞങ്ങളുടെ ദേശീയ ആരോഗ്യ പരിരക്ഷാ ദൗത്യമായ ആയുഷ്‌മാന്‍ ഭാരത് ഈയടുത്ത കാലത്താണ് ആരംഭിച്ചത്. 100 ദശലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 7000 ത്തിലധികം ഡോളറിന്റെ ആരോഗ്യ പരിരക്ഷയാണ് ഈ പദ്ധതി നല്‍കുന്നത്. ഇതിന്റെ ഫലമായിട്ടുണ്ടാകുന്ന വിപുലമായ ആരോഗ്യ പരിചരണ സൗകര്യങ്ങള്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഉയര്‍ന്ന ഗുണനിലവാരമുള്ള ഔഷധങ്ങള്‍ മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഉത്‌പാദനവും ഇത് പ്രോത്സാഹിപ്പിക്കും. കാള്‍ സെന്ററുകള്‍, ഗവേഷണത്തിനും മൂല്യനിര്‍ണ്ണയത്തിനുമുള്ള സൗകര്യങ്ങള്‍, വിദ്യാഭ്യാസ ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ആരോഗ്യ പരിചരണ വ്യവസായത്തിന് മൊത്തത്തില്‍ ഇത് കുതിപ്പേകും. കൂടാതെ ആരോഗ്യ പരിരക്ഷ ഗവണ്‍മെന്റ് ഉറപ്പാക്കുന്നതിലൂടെ ഒരു കുടുംബത്തിന്റെ സമ്പാദ്യം മറ്റ് നിക്ഷേപങ്ങള്‍ക്കായി മെച്ചപ്പെട്ട രൂപത്തില്‍ വിനിയോഗിക്കാം. പാവപ്പെട്ട കുടുംബങ്ങളുടെ വരുമാനത്തി ലുണ്ടാകുന്ന ഈ വര്‍ദ്ധന സമ്പദ്‌ഘടനയില്‍ ഡിമാന്റ് വര്‍ദ്ധിപ്പിക്കും. നിക്ഷേപകര്‍ക്ക് ഈ രംഗത്തും വന്‍ സാധ്യതകളാണ് ഞാന്‍ കാണുന്നത്.
സുഹൃത്തുക്കളെ, സാമ്പത്തിക പുനരുദ്ധാനത്തിന്റെ ഇന്ത്യന്‍ഗാഥ ഏഷ്യയിലെ മറ്റ് പല രാജ്യങ്ങളുടേതിനും സമാനമാണ്. ഇപ്പോള്‍ ഈ ഭൂഖണ്ഡം തന്നെ ആഗോള സാമ്പത്തിക പ്രവര്‍ത്തന ങ്ങളുടെ കേന്ദ്ര ബിന്ദുവായി മാറിക്കഴിഞ്ഞു. ലോകത്തിന്റെ സുപ്രധാന വളര്‍ച്ച കേന്ദ്രമായും അത് മാറിക്കഴിഞ്ഞു. പലരും വിശേഷിപ്പിച്ചതു പോലെ 'ഏഷ്യന്‍ നൂറ്റാണ്ടിലാണ്' നാം ഇപ്പോള്‍ ജീവിച്ചുകൊണ്ടി രിക്കുന്നത്.
ഒരു നവ ഇന്ത്യ ഉദിച്ചുയരുകയാണ്. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെയും വൈജ്ഞാനിക സമ്പദ്‌ഘടനയുടെയും, സമഗ്ര വികസനത്തിന്റെയും എല്ലാവര്‍ക്കും സാമ്പത്തിക അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന തൂണുകളില്‍ നിലകൊള്ളുന്ന ഒരു ഇന്ത്യയായിരിക്കും അത്. എഐഐബി ഉള്‍പ്പെടെയുള്ള വികസന പങ്കാളികളുമായുള്ള നമ്മുടെ തുടര്‍ന്നുള്ള ഇടപെടലുകള്‍ ഞങ്ങള്‍ ഉറ്റുനോക്കുകയാണ്. ചുരുക്കത്തില്‍ ഈ വേദിയിലെ ആശയ വിനിമയങ്ങള്‍ ഏവര്‍ക്കും ഫലപ്രദവും സമ്പുഷ്ടവുമായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
നന്ദി'
തയ്യാറാക്കിയത്
സന്തോഷ് അറയ്‌ക്കല്‍
9961747406

Hai
ReplyDelete