ആയുഷ്മാൻ ഭാരത് (കാരുണ്യ) ആരോഗ്യ സുരക്ഷാ പദ്ധതി
പ്രധാനമന്ത്രിയിൽ നിന്നും യോഗ്യത അറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ച കുടുംബങ്ങൾക്കും 2019 മാർച്ച് 31 വരെ സാധുതയുള്ള RSBY
കാർഡ് ഉള്ള കുടുംബങ്ങൾക്കും ആയുഷ്മാൻ ഭാരത് (കാരുണ്യ) ആരോഗ്യ സുരക്ഷാ പദ്ധതി അംഗത്വം നേടാം .
Q∙ ആയുഷ്മാൻ ഭാരത് (കാരുണ്യ) ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം എത്ര രൂപ വരെ ചികിത്സാ സഹായം ലഭിക്കും. എത്ര രൂപ പ്രീമിയം അടയ്ക്കണം?
A∙ ആശുപത്രികളിൽ കിടത്തി ചികിത്സ തേടേണ്ട അവസരങ്ങളിൽ 5 ലക്ഷം രൂപ വരെചികിത്സാച്ചെലവിനായി ആനുകൂല്യം ലഭിക്കുന്ന മെഡിക്കൽ ഇൻഷുറൻസ്പദ്ധതിയാണ് കേരളത്തിൽ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി.ഇൻഷുറൻസ് പരിരക്ഷയ്ക്കായി കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ ചേരാൻകുടുംബങ്ങൾ 50 രൂപ റജിസ്‌ട്രേഷൻ ഫീസ് മാത്രം നൽകിയാൽ മതിയാകുംഇൻഷുറൻസ് പ്രിമീയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കുന്നതാണ്
ആർക്കൊക്കെ ചേരാം
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരള സർക്കാർ നടപ്പിലാക്കിയ സമഗ്ര ആരോഗ്യഇൻഷുറൻസ് പദ്ധതി അഥവാ ചിസ്, കേന്ദ്ര സർക്കാർ പദ്ധതിയായ ആർഎസ്ബിവൈ തുടങ്ങിയവയിൽ റജിസ്റ്റർ ചെയ്ത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചു കൊണ്ടിരുന്ന എല്ലാ കുടുംബങ്ങൾക്കും 2011 ലെ കേന്ദ്ര സാമൂഹിക സാമ്പത്തിക ജാതിസെൻസസ് പ്രകാരമുള്ള ഗുണഭോക്താക്കൾക്കും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ചേരാം.
കേരള സർക്കാർ നടപ്പിലാക്കിയിരുന്ന ചിസ് പ്‌ളസ്, എസ് ചിസ് തുടങ്ങിയ മെഡിക്കൽഇൻഷുറൻസ് സ്‌കീമുകളിലും അംഗങ്ങളായിട്ടുള്ളവർക്ക് കാരുണ്യ പദ്ധതിയിൽ പേരുചേർക്കാം. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിക്കുന്ന സെന്ററുകളിലോ പദ്ധതിയിൽ സഹകരിക്കുന്ന എംപാനൽഡ് ആശുപത്രികളിലോ ഗുണഭോക്താക്കൾക്ക് റജിസ്റ്റർ ചെയ്യാം.ഇക്കഴിഞ്ഞ ഏപ്രിൽ 1 മുതൽ ഒരു വർഷ കാലത്തേക്കാണു പദ്ധതി. ജൂലൈ 31നകം പദ്ധതിയിൽ അംഗത്വമെടുക്കണം
എന്തൊക്കെ പരിരക്ഷകൾ
പദ്ധതിയിൽ റജിസ്റ്റർ ചെയ്ത കുടുംബത്തിലെ റേഷൻ കാർഡിൽ പേരുള്ളഅംഗങ്ങൾക്ക് എല്ലാം കൂടി ഒരു വർഷം 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയാണു ലഭ്യമാക്കുന്നത്. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽകിടത്തി ചികിത്സ വേണ്ടിവരുന്ന അവസരങ്ങളിലാണ് പരിരക്ഷ ലഭിക്കുക.പ്രവേശിപ്പിച്ചശേഷം വേണ്ടിവരുന്ന ചികിത്സകൾ, മരുന്നുകൾ, പരിശോധനകൾ തുടങ്ങിയ ചെലവുകളെല്ലാം സൗജന്യമായി ലഭിക്കും.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു 3 ദിവസം മുൻപും വിടുതൽ ചെയ്തശേഷം 5 ദിവസം വരെയും വേണ്ടിവരുന്ന പരിശോധനകൾ, മരുന്നുകൾ എന്നിവയുംസൗജന്യമായിരിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശ പ്രകാരം നടത്തുന്ന ടെസ്റ്റുകൾ, ആവശ്യമായ മരുന്നുകൾ, വേണ്ടി വരുന്ന ചികിത്സാ ഉപകരണങ്ങളുടെ ഫീസുകൾ എന്നിവയെല്ലാം പരിരക്ഷ ആനുകൂല്യത്തിൽ ഉൾപ്പെടുന്നു.
ഡയാലിസിസ്, റേഡിയേഷൻ, കീമോതെറപ്പി തുടങ്ങി നിർബന്ധമായും ആശുപത്രിയിൽ കിടക്കേണ്ടി വരാത്ത ചികിത്സകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനറൽ വാർഡ്,തീവ്ര പരിചരണ വാർഡ് എന്നിവിടങ്ങളിൽ കിടത്തിയുള്ള ചികിത്സകൾക്കു മാത്രമാണ് ആനുകൂല്യം
ആയുഷ്മാനും കാരുണ്യയും
2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് പ്രകാരമുള്ള ഗുണഭോക്തൃകുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കാൻ വേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്നതാണ് ആയുഷ്മാൻ ഭാരത് - പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ അസംഘടിത മേഖലയിലെതൊഴിലാളികൾ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾ എന്നിങ്ങനെ 11 വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളെക്കൂടി ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..
കേന്ദ്ര പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയാണ്കേന്ദ്ര പദ്ധതിയിൽ അർഹരല്ലാത്ത വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡുകളിലെ അംഗങ്ങൾ, അഗതി മന്ദിരങ്ങളിലെ അന്തേവാസികൾ,അങ്കണവാടി പ്രവർത്തകർ, ആശ പ്രവർത്തകർ തുടങ്ങി സാധാരണക്കാരായ 57 കൂടുതൽ വിഭാഗങ്ങൾക്കുകൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക. കേന്ദ്ര പദ്ധതി പ്രകാരം അർഹരായിട്ടുള്ളവർക്കു കേന്ദ്രവിഹിതമായി ലഭിക്കുന്ന പ്രിമീയം തുകയോടൊപ്പം .സംസ്ഥാന വിഹിതവും കൂടുതലായി ഉൾപ്പെടുത്തിയിട്ടുള്ള സാധാരണകുടുംബങ്ങൾക്കു വേണ്ട പ്രീമിയം തുക പൂർണമായും സംസ്ഥാന സർക്കാരാണു വഹിക്കുക.
ചികിത്സ ലഭിക്കുന്ന ഇടങ്ങൾ കാരുണ്യ പദ്ധതിയിൽ സർക്കാർ ആശുപത്രികൾ, സഹകരണ ആശുപത്രികൾ എന്നിവകൂടാതെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം. ചികിത്സയ്ക്കായി കാരുണ്യ ഗുണഭോക്താക്കൾ സമീപിക്കേണ്ട ആശുപത്രികളുടെ ജില്ല തിരിച്ചുള്ള പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ ചികിത്സാ പാക്കേജുകൾക്ക് അനുവദിച്ചിട്ടുളള പരമാവധി തുക മുൻകൂറായി നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിട്ടുമുണ്ട്.
നടപ്പിലാക്കുന്നവർ
ചിയാക് എന്നറിയപ്പെടുന്ന സംസ്ഥാന സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏജൻസി കേരളയ്ക്കാണു പദ്ധതിയുടെ നടത്തിപ്പ് ചുമതല. ചിയാക്കിന് എല്ലാ ജില്ലകളിലും ഓഫിസുകൾ പ്രവർത്തിക്കുന്നു. ടെൻഡർ നടപടികളിലൂടെ തിരഞ്ഞെടുത്ത റിലയൻസ് നറൽ ഇൻഷുറൻസ് കമ്പനിയാണ് ഇൻഷുറൻസ് പ്രൊവൈഡറായി പ്രവർത്തിക്കുന്നത്
ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കുമായി ഒരു വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ആശുപത്രികളിലൂടെ പാക്കേജുകൾക്ക് വിധേയമായി ലഭിക്കുന്നതാണ് .
രജിസ്റ്റർ ചെയ്യാൻ പോകുന്നവർ
നിലവിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ്, ആധാർ കാർഡ് , റേഷൻ കാർഡ് , 50 രൂപ, ഒരു മൊബൈൽ നമ്പർ എന്നിവ കൊണ്ടു പോകണം
നിലവിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ്, ആധാർ കാർഡ് , റേഷൻ കാർഡ് , 50 രൂപ, ഒരു മൊബൈൽ നമ്പർ എന്നിവ കൊണ്ടു പോകണം
ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കാർഡ് ലഭിക്കാനുള്ള അവസരം ഈ പദ്ധതിയിൽ ഉണ്ട്. പക്ഷേ ഒരു കുടുംബത്തിലെ ഒരാൾ എങ്കിലും കാർഡ് എടുത്താൽ ആ കുടുംബത്തിലെ എല്ലാ അംഗങ്ങളും ചികിത്സ നേടാൻ അർഹരാകും. പഞ്ചായത്തുകളിൽ ആദ്യഘട്ടത്തിൽ ഒരു കുടുംബത്തിലെ ഒരാൾക്ക് കാർഡ് നൽകി ആ കുടുംബത്തിനെ മുഴുവൻ ഉൾക്കൊള്ളിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്.
ആദ്യഘട്ടത്തിൽ ഒരു കുടുംബത്തിലെ ഒരാളെയെങ്കിലും രജിസ്റ്റർ ചെയ്ത് കാർഡ് നൽകുന്നു. രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ളവർക്ക് കാർഡ് എടുക്കാൻ അവസരം ഉണ്ടാകും. പദ്ധതിയിലുള്ള ആശുപത്രികൾ മുഖേന വർഷം മുഴുവൻ രോഗികൾക്ക് കാർഡ് എടുക്കാനുള്ള ക്രമീകരണം ഉണ്ടാവും . കൂടാതെ ജില്ല തലത്തിൽ പ്രവർത്തിക്കുന്ന കിയോസ്ക് മുഖേന ആവശ്യക്കാർക്ക് വർഷം മുഴുവൻ കാർഡ് എടുക്കാൻ സൗകര്യം ഉണ്ടാകും .
ഒരു കുടുംബത്തിലെ അംഗം എന്ന് നിർവചിച്ചിരിക്കുന്നതിൽ ഉൾപ്പെടുന്നവർ,
റേഷൻ കാർഡിൽ പേരുള്ള എല്ലാവരും. കൂടാതെ കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റും, വിവാഹം കഴിച്ചു വന്നവർക്ക് വിവാഹ സർട്ടിഫിക്കറ്റും ഉപയോഗിച്ച് റേഷൻ കാർഡിൽ പേരില്ലാത്തവർക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്.
റേഷൻ കാർഡിൽ പേരുള്ള എല്ലാവരും. കൂടാതെ കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റും, വിവാഹം കഴിച്ചു വന്നവർക്ക് വിവാഹ സർട്ടിഫിക്കറ്റും ഉപയോഗിച്ച് റേഷൻ കാർഡിൽ പേരില്ലാത്തവർക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്.
കാർഡ് എടുക്കാൻ നിലവിലെ അറിയിപ്പ് പ്രകാരം 2019 ജൂലൈ 31 വരെ ഒരു കുടുംബത്തിലെ ഒരംഗത്തിനെങ്കിലും പദ്ധതിയിൽ ചേരാൻ അവസരം ലഭിക്കുന്നതാണ്.



Comments
Post a Comment