യോഗാസനങ്ങളും സൂര്യനമസ്കാരവും
ഒപ്പം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ ശാഖാ പദ്ധതിയില്‍ പെട്ട
ചില കാര്യക്രമങ്ങളായ
പ്രാര്‍ത്ഥന, ധ്വജസ്തുതി, കേശവാഷ്ടകം, സംഘാഷ്ടകം,ഏകാത്മതാ സ്തോത്രം, ഏകത്മാതാ മന്ത്രം, ഭോജന മന്ത്രം, സുഭാഷിതങ്ങള്‍, അമൃതവചനങ്ങള്‍, ബോധകഥകള്‍
മുതലായവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്
ചില കാര്യക്രമങ്ങളായ
പ്രാര്‍ത്ഥന, ധ്വജസ്തുതി, കേശവാഷ്ടകം, സംഘാഷ്ടകം,ഏകാത്മതാ സ്തോത്രം, ഏകത്മാതാ മന്ത്രം, ഭോജന മന്ത്രം, സുഭാഷിതങ്ങള്‍, അമൃതവചനങ്ങള്‍, ബോധകഥകള്‍
മുതലായവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്
യോഗാസനം
നിന്നുകൊണ്ട് ചെയ്യുന്നവ
വൃക്ഷാസനം
പരിവൃത്ത ത്രികോണാസനം
കാലുകള്‍ മൂന്നടി അകത്തി വയ്‌ക്കുക. കൈകള്‍ ചുമലിന്റെ നിരപ്പില്‍ രണ്ടു വശത്തേക്കും നീട്ടിപ്പിടിക്കുക. ശ്വാസം എടുത്തു കൊണ്ട് ഇടതുവശത്തേയ്‌ക്ക് പറ്റാവുന്നത്ര തിരിയുക. ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് വലതു കൈ തറയില്‍ പതിച്ചു വയ്‌ക്കുക, ഇടതു മുകളിലേയ്‌ക്ക് ഉയര്‍ത്തിപ്പിടിക്കുക. ഉയര്‍ത്തിപ്പിടിച്ച കൈയ്യിലേക്ക് നോക്കുക. സാധാരണ ശ്വാസത്തില് കറച്ചുനേരം നിന്നതിനുശേഷം ശ്വാസം എടുത്തുകൊണ്ട് നിവരുക. ശ്വാസം വിട്ടുകൊണ്ട് നേരെ വരിക. കൈകള്‍ താഴെയ്‌ക്ക് ഇട്ടുകൊണ്ട് വിശ്രമിക്കാം.
പാര്‍ശ്വ ത്രികോണാസനം
കാലുകള്‍ രണ്ടടി അകത്തി വയ്‌ക്കുക. കൈകള്‍ ചുമലിന്റെ ഉയരത്തില്‍ രണ്ട് വശത്തേക്കും നിട്ടിപ്പിടിക്കുക. ശ്വാസം വിട്ടുകൊണ്ട് ഇടതു വശത്തക്ക് ചരിയുക. വലതു കൈ ചെവിയോട് ചേര്‍ത്തു പിടിക്കുക. കുറച്ചു നേരം അങ്ങനെ നിന്നതിനു ശേഷം ശ്വാസം എടുത്തുകൊണ്ട് തിരികെ വരണം. മറ്റേ വശത്തേക്കും ഇതേപോലെ ചെയ്യണം. കുറിപ്പ്: ശരീരം മുന്‍വശത്തേക്ക് ചരിയാതിരിക്കാന്‍ ശ്രദ്ധിക്കണം. വലതു കൈ മുകളിലേക്ക് നീട്ടിപിടിച്ച് ചെയ്യുന്ന രീതിയുമുണ്ട്.
പാദഹസ്‌താസനം
കാലുകള്‍ ചേര്ത്തുവയ്ക്കുക കൈകള്‍ നിവര്‍ത്തി തുടകളില്‍ പതിച്ചു വയ്‌ക്കുക.
ശ്വാസം എടുത്തുകൊണ്ട് കൈകള്‍ ഉയര്‍ത്തി കൊണ്ടുവന്ന് പുറകിലേക്ക് വളയുക.
കുറച്ചുനേരം അങ്ങനെ തന്നെ നില്‍ക്കുക. ശ്വാസം വിട്ടുകൊണ്ട് നിവര്‍ന്നു് പിന്നെ മുന്‍പിലേക്ക് കുനിഞ്ഞ് കൈവിരലുകള്‍ തറയില് മുട്ടിയ്‌ക്കുക. കുറച്ചുനേരം അങ്ങനെ തന്നെ നില്‍ക്കുക. ശ്വാസം എടുത്തുകൊണ്ട് നിവര്‍ന്നു്, പുറകിലേക്ക് വളയുക. കുറച്ചുനേരം അങ്ങനെ തന്നെ നില്‍ക്കുക. ശ്വാസം വിട്ടുകൊണ്ട് നിവര്‍ന്നു്, തൊഴുത് അവസാനിപ്പിക്കുക. കുറിപ്പ്: കാല്‍മുട്ടുകള്‍ വളയാതിക്കാന്‍ ശ്രദ്ധിക്കണം. പതുക്കെ കൈകള്‍ കാലിന്റെ ഇരു വശങ്ങളിലായി പതിച്ചു വയ്‌ക്കാന്‍ ശ്രമിക്കണം. തല മുട്ടില്‍ മുട്ടിയ്‌ക്കാനും ശ്രമിക്കണം. അല്‌പ ദിവസത്തെ ശ്രമം കൊണ്ട് ശരിയാക്കാവുന്നതേയുള്ളു.
താഡാസനം
നടരാജാസനം
സന്തുലനാസനം
കാലുകള്‍ ചേര്‍ത്തു വച്ച് നിവര്‍ന്നു നില്‍ക്കുക ഇടതുകാല്‍ മടക്കുക. റ്റതു കൈകൊണ്ട് ഇടതുകാലിന്റെ കണങ്കാലില്‍ പിടിക്കുക. വലതു കൈ സാവധാനം മുകളിളേക്ക് ഉയര്‍ത്തുക. കൈ ചെവിയോട് ചേര്ത്ത് നിവര്‍ത്തി പിടിക്കണം.
നോട്ടം നേരെ മുമ്പിലേക്കായിരിക്കണം. മറ്റേ കാലുകൊണ്ടും ചെയ്യണം.
ഇരുന്നുകൊണ്ട് ചെയ്യുന്നവ
അര്‍ദ്ധ മത്സ്യേന്ദ്രാസനം
തുട തറയില്‍ പതിഞ്ഞിരിക്കതക്കവണ്ണം വലതു കാല്‍ മടക്കി ഇടതെ തുടയുടെ അടിവശത്ത് പാദം പതിഞ്ഞിരിക്കത്തക്ക വണ്ണം വയ്‌ക്കുക. ഇടതുകാല്‍ മടക്കി വലതു തുടയുടെ പുറത്ത് ഇടതുകാല്‍പാദം നിലത്ത് പതിച്ചു വയ്‌ക്കുക.
വലതു കൈ ഇടതു കാലിനു പുറത്തുകൂടി എടുത്ത് ഇടതു കാലിന്റെ പാദത്തില്‍ പിടിക്കുക. ഇടതുകൈ പുറകില്‍ പതിച്ചു വയ്‌ക്കുക. തല ഇടതു വശത്തേക്ക് തിരിച്ച് പുറകിലേക്ക് നോക്കുക. സാധാരണ ശ്വാസത്തില് കുറച്ചു നേരം നില്‍ക്കുക. അതിനു ശേഷം പഴയ പോലെ വരിക. മറ്റേ ഭാഗത്തേക്കും ചെയ്യുക.
ഉദ്ദിത പത്മാസനം
പത്മാസനത്തില് ഇരിക്കുന്ന പോലെ കാലുകള് വയ്‌ക്കുക.. കൈകള് ശരീരത്തിന്റെ ഇരു വശങ്ങളിലായി പതിച്ചു വയ്‌ക്കുക. കൈകളില് ബലം കൊടുത്ത് കാലുകള് ഉയര്‌ത്തുക. കുറച്ചുനേരം അങ്ങനെ നിന്ന ശേഷം തിരിച്ചു വരിക
കാകാസനം
തറയില് മൂന്നടി മുന്നിലേക്ക് നോട്ടം കേന്ദ്രീകരിക്കുക. കാലുകള്‍ തറയില്‌നിന്നും കുറേശ്ശെ ഉയര്‍ത്തുക.
പശ്ചിമോത്താനാസനം
ശശാങ്കാസനം
കൈകള്‍ കാല്‍ മുട്ടുകളിള്‍ പതിച്ചു വയ്‌ക്കുക. ശ്വാസം എറ്റുത്തുകൊണ്ട് കൈകള്‍ തൊഴുതുപിടിച്ചു തലയ്‌ക്കു മുകളിലേക്ക് ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് മുമ്പോട്ട് വളഞ്ഞ് നെറ്റി തറയില്‍ മുട്ടിക്കുക. കൈകള്‍ ഒപ്പം വന്നു തറയിള്‍ തൊടണം. ശ്വാസം എടുത്തുകൊണ്ട് നിവര്‍ന്നിരിക്കണം. ശ്വാസം വിട്ടുകൊണ്ട് കൈകള്‍ കാല്‍ മുട്ടുകളില്‍ പതിച്ചു വയ്‌ക്കുക.
ശീര്‍ഷാസനം
നിലത്ത് ഇരിക്കുക. കൈതണ്ടകള്‍ നിലത്ത് പതിച്ചു വയ്‌ക്കുക. കൈ വിരലുകള്‍ കോര്‍ത്ത് പിടിക്കുക. തല കോര്‍ത്തു പിടിച്ച കൈകള്‍ക്കിഇടയില്‍ വയ്‌ക്കുക.അരക്കെട്ട് ഉയര്‍ത്തുക. കാലുകള്‍ പതുക്കെ പറ്റാവുന്നത്രയും തലയോട് അടുപ്പിച്ചു കൊണ്ടൂ വരിക. മുട്ടുകള്‍ മടക്കി കാലുകള്‍ മേല്‌പ്പോട്ട് ഉയര്‌ത്തുക. കാലുകള്‍ സാവധാനം നിവര്‍ത്തുക. ശരീരം തറയ്‌ക്ക് ലംബമാക്കുക.സാധാരണ ശ്വാസത്തില്‍ ഒന്നോ രണ്ടോ മിനിട്ട് നിന്ന ശേഷം തിരിച്ചു വരിക.
മലര്‍ന്നുകിടന്നുകൊണ്ട് ചെയ്യുന്നവ
അനന്താസനം
മലര്‌ന്നു കിടക്കുക വശത്തേക്ക് ചരിഞ്ഞു കിടക്കുക ശരീരം നേര്‍രേഖയിലായിക്കാന്‍ ശ്രദ്ധിക്കുക. വലതു കൈ മടക്കി തലയ്‌ക്ക് താങ്ങുകൊടുക്കുക. ഇടതു കൈ തുടയ്‌ക്കു മീതെ പതിച്ചു വയ്‌ക്കുക. ശ്വാസം എടുത്തുകൊണ്ട് ഇടതുകാല്‍ ഉയര്‍ത്തുക. ഇടതു കൈ കൊണ്ട് ഉയര്‍ന്നിരിക്കുന്ന കാലിന്റെ വിരലിലോ കണങ്കാലിലോ പിടിക്കുക. ആറോ പത്തോ നിമിഷം ശ്വാസം വിടാതെ അങ്ങനെ നില്‍ക്കുക. ശ്വാസം വിട്ടുകൊണ്ട് പഴയിനിലയിലേക്ക് തിരിച്ചു വരിക. ഇടതുവശത്തേക്ക് തിരിഞ്ഞും ചെയ്യേണ്ടതാണ്.
അര്‍ദ്ധപവനമുക്താസനം
മലര്‍ന്നു കിടക്കുക. കാലുകള്‍ ചേര്ത്തു വയ്‌ക്കുക.
കൈകള്‍ നിവര്ത്തി തലയുടെ ഇരുവശങ്ങളിലായി ചെവിയോട് ചേര്‍ത്ത് നീട്ടിവയ്‌ക്കുക.ശ്വാസം എടുത്തുകൊണ്ട് വലതുകാല്‍ ഉയര്‍ത്തുക.
ഇടതുകാല്‍ തറയില്‍ നിന്നും പൊങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.
ശ്വാസം വിട്ടുകൊണ്ട് ഉയര്‍ത്തിയ കാല്‍ മടക്കുക.
കൈകള്‍ കോര്‍ത്ത് മുട്ടിനു താഴെ പിടിച്ച് ശരീരം ഉയര്‍ത്തി മടക്കിയ കാല്‍ നെഞ്ചോട് ചേര്‍ത്തു വയ്‌ക്കുക.
നെറ്റി മുട്ടില്‍ മുട്ടിയ്‌ക്കാന്‍ ശ്രമിക്കുക.
ആറു സെക്കന്റ് അങ്ങനെ നില്‍ക്കുക.
ശ്വാസം എടുത്തുകൊണ്ട് കൈയും കാലും ഉയര്‍ത്തുക.
ശ്വാസം വിട്ടുകൊണ്ട് കൈയും കാലും ഒരേ സമയം തറയില്‍ വയ്‌ക്കുവാന്‍ ശ്രമിക്കുക.
അതേ പോലെ മറ്റേ കാലുകൊണ്ടും ചെയ്യുക.
അര്‍ദ്ധമേരുദണ്ഡാസനം
മലര്‍ന്നു കിടക്കുക. കാലുകള്‍ ചേര്ത്തുവയ്ക്കുക.
കൈകള്‍ ശരീരത്തോടു ചേര്‌ത്തു നീട്ടി വയ്‌ക്കുക.ശ്വാസം എടുത്തുകൊണ്ട് വലതുകാല്‍ ഉയര്‌ത്തുക.
മറ്റേ കാല്‍ തറയില്‍ പതിഞ്ഞിരിക്കണം.
ആറു സെക്കന്റ് ആ നിലയില്‍ നില്ക്കുക.
ശ്വാസം വിട്ടുകൊണ്ട് കാല് തറയില്‍ വയ്‌ക്കുക.
മറ്റേ കാലുകൊണ്ടും ഇതു ചെയ്യുക.
കന്ധരാസനം
മലര്‍ന്നു കിടക്കുക കാലുകള് മടക്കി പൃഷ്‌ഠത്തോട് ചേര്‍ത്ത് കുത്തി നിര്‍ത്തുക. കാല്‍ പാദങ്ങള്‍ പതിച്ചുവയ്‌ക്കുക.
ശ്വാസം എടുത്തുകൊണ്ട് അരക്കെട്ടും നെഞ്ചും ഉയര്‍ത്തു ക, നട്ടെല്ലും മുകളിലേക്ക് വളയ്‌ക്കണം. താടി നെഞ്ചിനോട് ചേര്‍ന്നിരിക്കാന്‍ ശ്രമിക്കണം. കുറച്ചുനേരം അങ്ങനെ നില്‍ക്കുക. ശ്വാസം വിട്ടുകൊണ്ട് പഴയ സ്ഥിതിയിലേക്ക് വരിക.
ചക്രാസനം
മലര്‌ന്നു കിടക്കുക. കാലുകള് മടക്കി പ്ര്‌ഷ്‌ഠത്തോട് ചേര്‌ത് വയ്‌ക്കുക. കൈകള് തലയ്‌ക്ക് ഇരുവശങ്ങളിലും കമഴ്‌ത്തി പതിച്ചുവയ്‌കുക. ശ്വാസം എടുത്തുകൊണ്ട്, തല നിലത്തുമുട്ടിച്ചുകൊണ്ട്, അരക്കെട്ട് ഉയര്‌ത്‌ക.വീണ്ടും ശ്വാസം എടുത്തുകൊണ്ട കൈകള് നിവര്‌ത്, തല നിലത്തുനിന്നും ഉയര്‌ത്‌ക. സാധാരണ സ്വാസത്തില് കുറച്ചുനേരം നില്‌ക്കുക. ശ്വാസം വിട്ടുകൊണ്ട് തിരിച്ചു വരിക.
നൗകാസനം
പാര്‍ശ്വ മേരുദണ്ഡാസനം
ശ്വാസം എടുത്തുകൊണ്ട് തലയും കാലും നേരെയാക്കുക. എതിര് വശത്തേക്കും ചരിയുക
പൂര്‍ണ്ണ പവനമുക്താസനം
പൂര്‍ണ്ണമേരുദണ്ഡാസനം
മത്സ്യാസനം
പത്മാസനത്തിലിരിക്കുക. പതുക്കെ പുറകിലേക്ക് കിടക്കുക. കൈകള്‍ തുടയുടെ അടിയില് വയ്‌ക്കുക. ശ്വാസം എടുത്തുകൊണ്ട് തലയും നെഞ്ചും ഉയര്‍ത്തുക.
ശ്വാസം വിട്ടുകൊണ്ട് തലവളച്ച് തറയില് വയ്‌ക്കുക കൈമുട്ടില്‍ ഊന്നി തല ഒന്നുകൂടി ഉള്ളിലേക്ക് വലിച്ചുവയ്‌ക്കുക. കൈകള്‍ തുടയുടെ അടിയില്‍നിന്നും എടുത്ത് തുടയുടെ മുകളില്‍ വയ്‌ക്കുക. സാധാരണ ശ്വാസത്തില്‍ കുറച്ചുനേരം നിന്ന ശേഷം കൈകള്‍വീണ്ടും തുടയുടെ അടിയില് വയ്‌ക്കുക ശ്വാസം എടുത്തുകൊണ്ട് തലഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് തല തരയില്‍ വയ്‌ക്കുക.
ശവാസനത്തില്‍ വിശ്രമിക്കുക.
ശവാസനം
കൈവിരലുകള്‍ അല്‌പ്പം മടങ്ങിയിരുന്നോട്ടെ. കണ്ണുകള്‍ സാവധാനം അടയ്‌ക്കുക.
ശരീരത്തിന്റെ എല്ലാഭാഗങ്ങളും തളര്‍ത്തിയിടണം. താടിയും ചെവിയും എല്ലാം എല്ലാം. ശ്വാസത്തില് ശ്രദ്ധിച്ചു കിടക്കണം. (ഓരോ ശ്വാസവും മേല്‍ച്ചുണ്ടില്‍ തട്ടുന്നത് ശ്രദ്ധിക്കണം.) ഉറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.
ശുപ്‌തവജ്രാസനം
വജ്രാസനത്തില്‍ ഇരിക്കുക കാലുകള്‍ അതേ പടി വച്ച് പുറകിലേക്ക് കിടക്കുക. കൈകള്‍ മടക്കി തലക്ക് മുകളിലായി മുട്ടുകള്‍ തമ്മില്‍ പിടിക്കുക. സാവധാനത്തില്‍ ശ്വാസം എടുക്കുക. കുറച്ചുനേരം പിടിച്ചതിനു ശേഷം ശ്വാസം സാവധാനത്തില്‍ വിടുക. ഉപ്പൂറ്റിയില്‍ പിടിച്ചുകൊണ്ട് പതുക്കെ എണീക്കുക.
ഹലാസനം
മലര്‍ന്നു കിടക്കുക. കാലുകള്‍ ചേര്ത്തുവയ്ക്കുക. കൈകള്‍ തലയ്‌ക്ക് ഇരുവശങ്ങളിലായി ചെവിയോട് ചേര്ത്ത് നിവര്‍ത്തി വയ്‌ക്കുക. ശ്വാസം എടുത്തുകൊണ്ട് കാലുകള്‍ രണ്ടും വളയാതെ മുകളിലേക്ക് ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് കാലുകള്‍ രണ്ടും മുട്ടുകള്‍ വളയാതെ തലയ്‌ക്ക് പുറകിലായി തറയില്‍ മുട്ടിക്കുവാന്‍ ശ്രമിക്കുക. ശ്വാസം എടുത്തുകൊണ്ട് കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ട് കാലുകള്‍ തറയില്‍ വയ്‌ക്കുക.
കമിഴ്‌ന്നു കിടന്നുകൊണ്ടു ചെയ്യുന്നവ
അര്‍ദ്ധ ശലഭാസനം
കമിഴ്‌ന്ന് കിടക്കുക. കൈകള് മുഷ്‌ഠി ചുരുട്ടി അതത് തുടകള്‍ക്ക് അടിയില്‍ വയ്‌ക്കുക. ശ്വാസം എടുത്തുകൊണ്ട് വലതുകാല്‍ മുട്ടുവളയാതെ പറ്റാവുന്നത്ര ഉയര്‍ത്തുക. അഞ്ചോ ആറോ സെക്കന്റിനു ശേഷം ശ്വാസം വിട്ടുകൊണ്ട് പഴയ പടി വരിക. മറ്റേ കാലുകൊണ്ടും ഇതേപോലെ ചെയ്യുക.
മകരാസനം
ശരീരം തളര്‍ത്തിയിടുക. കണ്ണുകള്‍ അട്യ്‌ക്കുക വളരെ സാവധാനത്തില്‍ ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക.
ധനുരാസനം
പൂര്‍ണ്ണ ശലഭാസനം
കമിഴ്‌ന്നു കിടക്കുക. താടി മുട്ടിച്ചു കിടക്കുക. കാലുകള്‍ചേത്തുവയ്‌ക്കുക. തള്ളവിരല്‍ ഉള്ളിലാക്കി മുഷ്‌ഠിചുരുട്ടി, കൈകള്‍ രണ്ടു തുടകളുടെ അടിയില്‍ വയ്‌ക്കുക. ശ്വാസം എടുത്തുകോണ്ട് രണ്ടുകാലുകലും മുട്ടുവളയാതെ ഉയര്‍ത്തുക.
കുറച്ചുനേരം അങ്ങനെ നില്‍ക്കുക. അതിനു ശേഷം ശ്വാസം വിട്ടുകൊണ്ട് പഴയ സ്ഥിതിയിലേക്ക് വരിക.
സൂര്യനമസ്‌ക്കാരം
ധ്യാനശ്ലോകം
ധ്യേയ സദാ സവിതൃ മണ്ഡല മദ്ധ്യവര്‍ത്തീ
നാരായണ സരസിജാസന സന്നിവിഷ്ട്‌ട
കേയൂരവാന്‍ മകരകുണ്ഡലവാന്‍ കിരീടി
ഹാരീഹിരണ്മയവപുര്‍ധൃതശംഖചക്ര
സൂര്യനമസ്‌കാരമന്ത്രം
1. ഓം മിത്രായ നമ
2. ഓം രവയേ നമ
3. ഓം സൂര്യായ നമ
4. ഓം ഭാനവേ നമ
5. ഓം ഖഗായ നമ
6. ഓം പൂഷ്‌ണേ നമ
7. ഓം ഹിരണ്യഗര്‍ഭായ നമ
8. ഓം മരീചയേ നമ
9. ഓം ആദിത്യായ നമ
10. ഓം സവിത്രേ നമ
11. ഓം അര്‍ക്കായ നമ
12. ഓം ഭാസ്‌കരായ നമ
13. ഓം ശ്രീ സവിതൃസൂര്യനാരായണായ നമ
1 പ്രണാമാസനം
പായയുടെ അറ്റത്ത് പാദങ്ങള്‍ കൂട്ടിവെച്ച്, രണ്ടു കാലുകളിലേക്കും ഒരു പോലെ ഭാരം വരുന്ന രീതിയില്‍ നില്‌ക്കുക. നിങ്ങളുടെ നെഞ്ച് വികസിപ്പിച്ച് തോളുകള്‍ അയച്ചിടുക. ശ്വാസം ഉള്ളിലേക്കെടുക്കുന്നതിനോടൊപ്പം രണ്ടു കൈകളും വശങ്ങളില്‍ നിന്ന് മുകളിലേക്ക് കൊണ്ടുവരിക. ശ്വാസം പുറത്തേക്കു വിടുന്നതിനോടൊപ്പം കൈകള്‍ രണ്ടും കൂപ്പുകൈ രൂപത്തില്‍ നെഞ്ചിന്റെ മുന്‍വശത്ത് പിടിക്കുക.
2 ഹസ്‌തഉത്തനാസനം
ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട്, കൈകള്‍ മുകളിലേക്ക് കൊണ്ടുവരിക. ഭുജങ്ങള്‍ ചെവി യോടടുപ്പിച്ചുകൊണ്ട് കാലിന്റെ ഉപ്പുറ്റി മുതല്‍, വിരലുകളുടെ അറ്റം വരെ, മുഴുവന്‍ ശരീരവും വലിച്ചു പിടിക്കുകയാണ് ഈ പോസില്‍ ചെയ്യുന്നത്.
ഈ യോഗാസനം എങ്ങനെ കൂടുതലാഴത്തിലുള്ളതാക്കാം ? വസ്‌തിപ്രദേശം അല്‌പം മുന്‌പോട്ട് ഉന്തി നിര്‍ത്താവുന്നതാണ്. പിന്നിലേക്ക് വളയുന്നതിനു പകരം നിങ്ങള്‍ വിരലുകള്‍ കൊണ്ട് എത്തിപ്പിടിക്കുകയാണ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക.
3 ഹസ്‌തപാദാസനം
ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് അരക്കെട്ടിന്റെ ഭാഗത്തുനിന്ന് മുന്‌പോട്ട് വളയുക. നട്ടെല്ല് നിവര്‍ന്നിരിക്കണം. ശ്വാസം പൂര്‍ണ്ണമായും പുറത്തു വിടുന്നതിനോടൊപ്പം, കൈകള്‍ കാലുകളുടെ വശങ്ങളിലേക്കായി നിലത്തേക്ക് കൊണ്ടുവരിക.
ഈ യോഗാസനം എങ്ങനെ കൂടുതല്‍ ആഴത്തിലുള്ളതാക്കാം ? കൈപ്പത്തികള്‍ നിലത്തേക്ക് കൊണ്ടുവരാന്‍, നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കാല്‍മുട്ടുകള്‍ വളയ്‌ക്കാവുന്നതാണ്. ഇനി കാല്‍മുട്ടുകള്‍ നിവര്‍ത്താന്‍ പതുക്കെ ഒരു ശ്രമം നടത്തുക. ഈ ഒരു അവസ്ഥയില്‍ കൈകള്‍ ഉറപ്പിച്ചുവെച്ച് ഇപ്പോള്‍ മുതല്‍ പരമ്പര അവസാനിക്കുന്നതുവരെ അവ ആവര്‍ത്തിക്കുന്നത് നല്ലതാണ്.
4 അശ്വസഞ്ചാലനാസനം
ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് നിങ്ങളുടെ വലതുകാല്‍ പുറകിലേക്ക് പറ്റാവുന്നത്ര വലിച്ചു പിടിക്കുക. പിന്നീട് വലതുകാല്‍മുട്ട് തറയിലേക്ക് കൊണ്ടുവന്ന് മുകളിലേക്ക് നോക്കുക.
ഈ യോഗാസനം എങ്ങനെ കൂടുതല്‍ ആഴത്തിലുള്ളതാക്കാം? ഇടതുപാദം കൈപ്പത്തികള്‍ക്കു നടുവിലാണിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
5 ദണ്ഡാസനം
6 അഷ്ടാംഗ നമസ്‌ക്കാരം
നിങ്ങളുടെ പിന്‍വശം അല്‌പം ഉയര്‍ത്തണം. രണ്ടു കൈകളും, കാലുകളും, കാല്‍മുട്ടുകളും, നെഞ്ചും, താടിയും (എട്ടു ശരീരഭാഗങ്ങള്‍) തറയെ സ്‌പര്‍ശിക്കുന്നു.
7 ഭുജംഗാസനം
ഈ യോഗാസനം എങ്ങനെ കൂടുതല്‍ ആഴത്തിലുള്ളതാക്കാം?
ശ്വാസം ഉള്ളിലേയ്‌ക്കെടുക്കുന്നതിനോടൊപ്പം നെഞ്ച് മുന്‍പിലേക്ക് തള്ളാന്‍ ലഘുവായി ശ്രമിക്കുക. നിങ്ങള്‍ക്ക് പറ്റുന്നത്ര മാത്രമേ, ശരീരം വലിച്ചുപിടിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുക. അധികം ബലം പിടിക്കരുത്.
8 പര്‍വ്വതാസനം
ശ്വാസം വിട്ടുകൊണ്ട് ഇടുപ്പും വാലെല്ലും ഉയര്‍ത്തുക. നെഞ്ച് താഴേക്ക് അമര്‍ത്തുക, ഇംഗ്ലീഷ് അക്ഷരം ' v ' തലതിരിച്ചു വച്ചതുപോലെ ആയിരിക്കണം. ഈ യോഗാസനം എങ്ങനെ കൂടുതല്‍ ആഴത്തിലുള്ളതാക്കാം പറ്റുമെങ്കില്‍ ഉപ്പുറ്റി തറയില്‍ അമര്‍ത്തി വെച്ച്, വാലെല്ല് ഉയര്‍ത്താന്‍ ലഘുവായ ശ്രമം നടത്തുക. അതുവഴി കുറെക്കൂടി ആഴത്തിലേയ്‌ക്കെത്താം.
9 അശ്വസഞ്ചാലനാസനം
ശ്വാസം ഉള്ളിലേയ്‌ക്കെടുത്തുകൊണ്ട് വലതുപാദം മുന്‌പിലേക്ക് രണ്ടു കൈകള്‍ക്കുമിടയിലേക്ക് കൊണ്ടു വരിക. ഇടതുകാല്‍ തറയില്‍ മുട്ടുന്നു. ഇടുപ്പുകള്‍ താഴേക്കമര്‍ത്തി മുകളിലേക്ക് നോക്കുക.
ഈ യോഗാസനം എങ്ങനെ കൂടുതല്‍ ആഴത്തിലുള്ളതാക്കാം? പതുക്കെ കാല്‍മുട്ടുകള്‍ നീട്ടിപ്പിടിച്ച്, പറ്റുമെങ്കില്‍ മൂക്കുകൊണ്ട് കാല്‍മുട്ടുകള്‍ സ്‌പര്‍ശിക്കുക.
10 ഹസ്‌തപാദാസനം
ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് അരക്കെട്ടിന്റെ ഭാഗത്തുനിന്ന് മുന്‌പോട്ട് വളയുക. നട്ടെല്ല് നിവര്‍ന്നിരിക്കണം. ശ്വാസം പൂര്‍ണ്ണമായും പുറത്തു വിടുന്നതിനോടൊപ്പം, കൈകള്‍ കാലുകളുടെ വശങ്ങളിലേക്കായി നിലത്തേക്ക് കൊണ്ടുവരിക.
11 പ്രണാമാസനം
രണ്ടു കാലുകളിലേക്കും ഒരു പോലെ ഭാരം വരുന്ന രീതിയില്‍ നില്‌ക്കുക. നിങ്ങളുടെ നെഞ്ച് വികസിപ്പിച്ച് തോളുകള്‍ അയച്ചിടുക. ശ്വാസം ഉള്ളിലേക്കെടുക്കുന്നതിനോടൊപ്പം രണ്ടു കൈകളും വശങ്ങളില്‍ നിന്ന് മുകളിലേക്ക് കൊണ്ടുവരിക. ശ്വാസം പുറത്തേക്കു വിടുന്നതിനോടൊപ്പം കൈകള്‍ രണ്ടും കൂപ്പുകൈ രൂപത്തില്‍ നെഞ്ചിന്റെ മുന്‍വശത്ത് പിടിക്കുക.
ആദിത്യസ്യ നമസ്‌കാരാന്‍
യേ കുര്‍വ്വന്തി ദിനേ ദിനേ
ആയുര്‍പ്രജ്ഞാ ബലം വീര്യം
തേജസ്‌ത്വേഷാം ച ജായതേ
യേ കുര്‍വ്വന്തി ദിനേ ദിനേ
ആയുര്‍പ്രജ്ഞാ ബലം വീര്യം
തേജസ്‌ത്വേഷാം ച ജായതേ
പ്രാര്‍ത്ഥന
നമസ്‌തേ സദാ വത്സലേ മാതൃഭൂമേ
ത്വയാ ഹിന്ദുഭൂമേ സുഖം വര്‍ദ്ധിതോഹം
മഹാമംഗലേ പുണ്യഭൂമേ ത്വദര്‍ത്ഥേ
പതത്വേഷ കായോ നമസ്‌തേ നമസ്‌തേ
പ്രഭോ ശക്തിമന്‍ ഹിന്ദുരാഷ്ട്രാംഗഭൂതാ
ഇമേ സാദരംത്വാംനമാമോ വയം
ത്വദീയായ കാര്യായ ബദ്ധാ കടീയം
ശുഭാമാശിഷന്ദേഹി തത്‌പൂര്‍ത്തയേ
അജയ്യാഞ്ച വിശ്വസ്യ ദേഹീശ ശക്തിം
സുശീലഞ്‌ജഗദ്യേന നമ്രം ഭവേത്
ശ്രുതഞ്ചൈവ യത് കണ്ടകാകീര്‍ണമാര്‍ഗം
സ്വയം സ്വീകൃതന്നസ്സുഗംകാരയേത്
സമുത്‌കര്‍ഷനിഃശ്രേയസസ്യൈകമുഗ്രം
പരം സാധനന്നാമ വീരവ്രതം
തദന്തസ്‌ഫുരത്വക്ഷയാ ധ്യേയനിഷ്‌ഠാ
ഹൃദന്തഃ പ്രജാഗര്‍ത്തു തീവ്രാനിശം
വിജേത്രീ ച നസ്സംഹതാ കാര്യശക്തിര്‍
വിധായാസ്യ ധര്‍മ്മസ്യ സംരക്ഷണം
പരംവൈഭവന്നേതുമേതത് സ്വരാഷ്ട്രം
സമര്‍ത്ഥാ ഭവത്വാശിഷാ തേ ഭൃഷം
ഭാരത് മാതാ കീ ജയ് ..
ധ്വജസ്‌തുതി
ഓം നമോസ്‌തുതേ ധ്വജായ
ഓം നമോസ്‌തുതേ ധ്വജായ
സകലഭുവനജനഹിതായ
സകലഭുവനജനഹിതായ
വിഭവസഹിത വിമലചരിത
ബോധകായ മംഗളായ തേ സതതം
ഓം നമോസ്‌തു തേ ധ്വജായ
ഓം നമോസ്‌തു തേ ധ്വജായ
ഓം
കേശവാഷ്ടകം
ബിന്ദൂയതേവിഘടിതോനകരോതികിഞ്ചിത്
സത്സംഹതിംഘടയിതിംജനനംയദീയം
തംകേശവംമുഹുരഹംമനസാസ്‌മരാമി
ഭവ്യംവപുസ്‌മിതമുദാരമുദഗ്രമോജ
സസ്‌നേഹഗദ്‌ഗദവചോമധുരംഹിതംച
വാത്സല്യപൂര്‍ണമമലംഹൃദയംയദീയം
തംകേശവംമുഹുരഹംമനസാസ്‌മരാമി
സംഘേകലൗഭവതിശക്തിരിതിപ്രസിദ്ധം
ജാനാതിഹിന്ദുജനതാനതുതത്‌കഥഞ്ചിത്
സമ്യഗ്വിനേതുമിഹതത്‌ഹുതവാന്‍വപുര്യ
തംകേശവംമുഹുരഹംമനസാസ്‌മരാമി
ക്ഷുദ്രംനകിഞ്ചിദിഹനാനുപയോഗികിഞ്ചിത്
സര്‍വ്വംഹിസംഘടിതമത്രഭവേത്‌ഫലായ
ഇത്ഥംജനംവിനയതിസ്‌മനിരന്തരംയ
തംകേശവംമുഹുരഹംമനസാസ്‌മരാമി
ആര്യക്ഷിതേരിഹസമുദ്ധരണായദാസ്യാത്
ദാസ്യാമിദേഹമിഹസംഘടനാംവിധാതും
നിശ്ചിത്യഭീഷ്‌മമചരത്സതതംവ്രതംയ
തംകേശവംമുഹുരഹംമനസാസ്‌മരാമി
യോദാക്തരേതിഭിഷജാംപദമാദധാനോ
വിജ്ഞാതവാന്‍ഭാരതഭൂമിരുജാംനിദാനം
സംഘൗഷധംസമുദപാദിനവംചയേന
തംകേശവംമുഹുരഹംമനസാസ്‌മരാമി
ഏകോബഹുകിലഭവേയമിതീശ്വരേഛാ
സൈവാഭവത് സതതമേവപര്യായദംത
ഏകശ്ചയോവിഹിതവാനിഹസംഘസര്‍ഗം
തംകേശവംമുഹുരഹംമനസാസ്‌മരാമി
ഐശം ഹികാര്യമിദമിത്യവഗത്യസമൃക്
സംഘക്രതൗഘൃതമിവാര്‍പ്പയദായുരാജ്യം
യോജീര്‍ണദേഹമജഹാന്നവതാംസമേതും
തംകേശവംമുഹുരഹംമനസാസ്‌മരാമി
അഷ്ടകംകേശവസ്യേദം
പ്രാതര്‍നിത്യംപഠന്തിയേ
സംഘകാര്യേനകാഠിന്യം
തേഷാംഭവതികര്‍ഹിചിത്
ഭോജന മന്ത്രം
യന്തു നദയോ വര്‍ഷന്തു പര്‍ജന്യാ
സുപിപ്പലാ ഓഷധയോ ഭവന്തു
അന്നവതാമോദനവതാമാമിക്ഷവതാം
ഏഷാം രാജാ ഭൂയാസം
ഓദനമുദ്‌ബ്രുവതേ
പരമേഷ്ട്‌ടീ വാ ഏഷ യദോദന
പരമാ മേ വൈനം ശ്രിയം ഗമയതി
മാ ഭ്രാതാ ഭ്രാതരം ദ്വിക്ഷന്‍
മാ സ്വസാരമുത സ്വസാ
സമ്യഞ്ച സംവ്രതാ ഭൂത്വാ
വാചം വദത ഭദ്രയാ
ബ്രഹമാര്‍പ്പണം ബ്രഹ്മഹവിര്‍
ബ്രഹ്മാഗ്‌നൗ ബ്രഹ്മണാഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മ കര്‍മ്മ സമാധിനാ
ഓം സഹനാ വവതു സഹനൗ ഭുനക്തു
സഹ വീര്യം കരവാവഹൈ
തേജസ്വിനാവദിധമസ്‌തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
സംഘാഷ്ടകം
നീലബ്ധിവീചിപരിസേവിതപുണ്ണ്യഭൂമീ
ശൈലാധിരാജപരിശോഭിതദേവഭൂമീ
ഈഹിന്ദുഭൂമിഭുവനത്രയപൂജ്യയായി
ത്തീരാന്‍ ജപിക്കപരിപാവനസംഘമന്ത്രം
സമ്പൂര്‍ണവൈഭവമുയര്‍ന്നുജഗദ്‌ഗുരുത്വം
കൈവന്നിരുന്നപരമോന്നതഹിന്ദുരാഷ്ട്രം
ആചന്ദ്രതാരമണയാത്തകെടാവിളക്കായ്
ത്തീരാന്‍ ജപിക്കപരിപാവനസംഘമന്ത്രം
പാരിന്നുപണ്ടുമുതലേവഴികാട്ടിവന്ന
നാടിന്നെഴുംപരമദീനതയിന്നുകാണ്‍കെ
നോവുന്നുചിത്തമണുവെങ്കിലഖണ്ഡഭക്തി
പൂര്‍വ്വംജപിക്കപരിപാവനസംഘമന്ത്രം
ഹിന്ദുക്കള്‍ തന്‍ വിഘടിതസ്ഥിതിവേരറുക്കാന്‍
അത്യന്തസംഘടിതശക്തിപരംവളര്‍ത്താന്‍
നാമാവശേഷ സ്വയമേവമൃഗേന്ദ്രഭാവം
നേടാന്‍ ജപിക്കപരിപാവനസംഘമന്ത്രം
പൂവിട്ടുവാഴ്‌തിയനുകൂലികളാദരിക്കാം
ശൂലത്തിലേറ്റിയെതിരാളികള്‍ നിഗ്രഹിക്കാം
ഖേദംപ്രമോദമിവവേണ്ടനിതാന്തശാന്ത
ഭാവംജപിക്കപരിപാവനസംഘമന്ത്രം
ഒന്നിച്ചുപോന്നവരിടയ്‌ക്കുമടങ്ങിയേക്കാം
നന്നെന്നുവാഴ്‌ത്തിയവര്‍ നാളെമറിച്ചുചൊല്ലാം
തന്നുറ്റബന്ധവര്‍ തളര്‍ന്നുനിലംപതിക്കാം
എന്നാല്‍, ജപിക്കപരിപാവനസംഘമന്ത്രം
ഭക്ത്യാദരേണഭഗവക്കൊടിസാക്ഷിയാക്കി
പാലിക്കുമെന്നുസ്വയമേറ്റമഹാവ്രതത്തെ
പ്രാണാധികപ്രിയമൊടുംപരിരക്ഷചെയ്യാന്‍
നിത്യംജപിക്കപരിപാവനസംഘമന്ത്രം
ക്ഷീണിച്ചദേഹമുയിരറ്റടിയുന്നമുന്നേ
ദാഹിച്ചകണ്ണൊളിമറഞണയുന്നമുന്നേ
അത്യന്തവൈഭവസമുജ്ജ്വലഹിന്ദുരാഷ്ട്രം
കാണാന്‍ ജപിക്കപരിപാവനസംഘമന്ത്രം
ഏകാത്മതാസ്‌തോത്രം
ഓംനമ: സച്ചിതാനന്ദ
രൂപയാപരമാത്മനേ
ജ്യോതിര്‍മായസ്വരൂപായാ
വിശ്വമംഗല്യമൂര്‍തയെ
പ്രകൃതി: പഞ്ചഭൂതാനി
ഗ്രഹലോകാ: സ്വരാസ്ഥതാ
ദിശ: കാലശ്ച്‌ചസര്‍വേഷാം
സദാകുര്‍വന്തുമംഗലം
രത്‌നാകരാധൌതപദാം
ഹിമാലയകിരീടിനീം
ബ്രഹ്മരാജര്‍ഷിരത്‌നാഢ്യാം
വന്ദേഭാരതമാതരം
മഹേന്ദ്രോമലയ: സഹ്യോ
ദേവതാത്മാഹിമാലയ
ധ്യേയോരൈവതകോവിന്ധ്യോ
ഗിരിശ്‌ചാരാവലിസ്ഥതാ
ഗംഗാസരസ്വതീസിന്ധൂര്‍
ബ്രഹ്മാപുത്രാശ്ച്‌ചാഗന്‌ടകീ
കാവേരീയമുനാരേവാ
കൃഷ്‌ണാഗോദാമഹാനദീ
അയോധ്യാമഥുരാമായാ
കാശീകാഞ്ചീഅവന്തികാ
വൈശാലീദ്വാരകാധ്യേയാ
പുരീതക്ഷശിലാഗയാ
പ്രയാഗ: പാടലീപുത്രം
വിജയാനഗരംമഹത്
ഇന്ദ്രപ്രസ്ഥംസോമനാഥ:
തഥാ (അ)മൃതസര: പ്രിയം
ചതുര്‍വേദാപുരാണാനി
സര്‍വോപനിഷദസ്ഥതാ
രാമായണംഭാരതംച
ഗീതാസദ്ദര്‍ശനാനിച
ജൈനാഗമാസ്‌ത്രിപിടകാ
ഗുരുഗ്രന്ഥാ: സതാംഗിര:
ഏഷജ്ഞാനാനിധി: ശ്രേഷ്‌ഠാ:
ശ്രദ്ധയോഹൃദിസര്‍വദാ
അരുന്ധത്യനസൂയാച
സാവിത്രീജനകീസതീ
ദ്രൌപതീകണ്ണകീഗാര്‍ഗീ
മീരാദുര്‌ഗാവതീതഥാ
ലക്ഷ്‌മീരഹല്യാചന്നമ്മാ
രുദ്രമാംബാസുവിക്രമാ
നിവേദിതാസാരദാച
പ്രണമ്യാ മാതൃദേവതാ:
ശ്രീരാമോഭാരത: കൃഷ്‌ണോ:
ഭീഷ്‌മോധര്‍മ്മസ്‌തഥാര്‍ജ്ജുന:
മാര്‍കണ്ഡേയോഹരിശ്ചന്ദ്ര:
പ്രഹളാദോനാരദോധ്രുവ:
ഹനുമാന്‍ജനകോവ്യാസോ
വസിഷ്‌ഠ്‌ശ്ചശുകോബലി:
ദധീചിവിശ്വകര്‍മ്മാണൌ
പൃഥുവാത്മീകിഭാര്‍ഗവാ:
ഭഗീരഥശ്ചൈകലവ്യോ
മനുര്‍ധന്വന്തരിസ്ഥതാ
ശിബിശ്ച്‌ചരന്തിദേവശ്ച്‌ച
പുരാണൊദ്‌ഗീതകീര്‍തയ:
ബുദ്ധാജിനെന്ദ്രാഗോരക്ഷ:
പാണിനിശ്ചപതഞ്‌ജലി:
ശങ്കരോമധ്വനിംബാര്‍കൌ
ശ്രീരാമാനുജവല്ലഭൌ
ഝുലേലാലോഥചൈതന്യാ
തിരുവള്ളുവരസ്ഥതാ
നായന്മാരാളവാരശ്ച്‌ച
കംപശ്ച്‌ചബസവേശ്വര:
ദേവലോരവിദാസശ്ച
കബീരോഗുരുനാനാക:
നരസിസ്‌തുളസിദാസോ
ദശമേശോദൃഢവ്രത:
ശ്രീമദ്‌ശങ്കരദേവശ്ച്‌ച
ബന്ധൂസായണമാധവൌ
ജ്ഞാനേശ്വരസ്‌തുകാരാമോ
രാമദാസ: പുരന്ദര:
ബിരസാസഹജാനന്ദോ
രാമാനന്ദസ്ഥതാമഹാന്‍
വിതരന്തുസദൈവൈതേ
ദൈവീംസദ്‌ഗുണസമ്പദം
ഭരതര്‌ഷി: കാളിദാസ:
ശ്രീഭോജോജകണസ്ഥതാ
സൂരദാസസ്‌ത്യാഗരജോ
രസഖാനശ്ചസത്‌കവി:
രവിവര്‌മാഭാതഖണ്ഡേ
ഭാഗ്യചന്ദ്ര: സ്സഭൂപതി
കലാവന്തശ്ചവിഖ്യാതാ:
സ്‌മരനീയാനിരന്തരം
അഗസ്‌ത്യകംബുകൌണ്ഡീന്യൌ
രാജേന്ദ്രശ്ചചോളവംശജ:
അശോകപുഷ്യമിത്രശ്ച്‌ച
ഖാരവേല: സുനീതിമാന്‍
ചാണക്യചന്ദ്രഗുപ്‌തൌച
വിക്രമ: ശാലിവാഹന:
സമുദ്രഗുപ്‌ത: ശ്രീഹര്‍ഷ:
ശൈലെന്ദ്രോബപ്പരാവല:
ലാചിദ്‌ഭാസ്‌കരവര്‌മാച
യശോധര്‌മാചഹൂണജിത്
ശ്രീക്രിശന്‍ദേവരായശ്ച്‌ച
ലളിതാദിത്യഉദ്‌ബല:
മുസുനൂരിനായകൌതോ
പ്രതാപശിവഭൂപതി:
രണജിത്സിംഹഇത്യേതേ
വീരവിഖ്യാതവിക്രമാ:
വൈജ്ഞാനികാശ്ചകപില:
കണാദ: സുശ്രുതസ്ഥതാ
ചരകോഭാസ്‌കരാചാര്യോ
വരാഹമിഹിര: സുധീ:
നാഗാര്‍ജ്ജുനോഭരദ്വാജ:
ആര്യഭട്ടോബസുര്‍ബുധ:
ധ്യേയോവെങ്കടരാമശ്ച
വിജ്ഞാരാമാനുജാദയ:
രാമകൃഷ്‌ണോദയാനന്ദോ
രവീന്ദ്രോരാമമോഹന:
രാമതീര്‍ത്ഥോരവിന്ദശ്ച
വിവേകാനന്ദഉദ്യാശ:
ദാദാഭായീഗോപബന്ധു:
തിലകോഗാന്ധിരാദൃത:
രമണോമാളവീയശ്ച
ശ്രീസുബ്രഹ്മണ്യഭാരതീ
സുഭാഷ: പ്രണവാനന്ദ:
ക്രാന്തിവീരോവിനായക:
ഠക്കരോഭീമരാവശ്ച
ഫുലേനാരായണോഗുരു:
സംഘശക്തി പ്രണേതാരൌ
കേശവോമാധവസ്ഥതാ
സ്‌മരണീയാസദൈവൈതേ
നവചൈതന്യദായകാ:
അനുക്തായേഭക്താ:
പ്രഭുചരണസംസക്തഹൃദയാ:
അവിജ്ഞാതാവീരാ
അധിസമരമുദ്ധ്വസ്ഥരിപവ:
സമാജോദ്ധര്‌താര:
സുഹിതകരവിജ്ഞാനനിപുണാ:
നമസ്‌തെഭ്യോഭൂയാത്
സകലസുജനേഭ്യ: പ്രതിദിനം
ഇദമേകാത്മതാസ്‌തോത്രം
ശ്രദ്ധയായ: സദാപഠേത്
സരാഷ്ട്രധര്‍മ്മനിഷ്‌ഠാവാന്‍
അഖണ്ഡംഭാരതംസ്‌മരേത്
ഭാരത്‌മാതാകീജയ്
ഏകാത്മതാമന്ത്രം
യംവൈദികാഃമന്ത്രദൃശഃപുരാണാഃ
ഇന്ദ്രംയമംമാതരിശ്വാനമാഹുഃ
വേദാന്തിനോനിര്‍വചനീയമേകം
യംബ്രഹ്മശബ്ദേനവിനിര്‍ദിശന്തി
ശൈവായമീശംശിവഇത്യവോചന്‍
യംവൈഷ്‌ണവാവിഷ്‌ണുരിതിസ്‌തുവന്തി
ബുദ്ധസ്‌തഥാര്‍ഹന്നിതിബൌദ്ധജൈനാഃ
സത്‌ശ്രീഅകാലേതിചസിക്‌ഖസന്തഃ
ശാസ്‌തേതികേചിത്‌പ്രകൃതികുമാരഃ
സ്വാമീതിമാതേതിപിതേതിഭക്ത്യാ
യംപ്രാര്‍ത്ഥയന്തേജഗദീശിതാരം
സഏകഏവപ്രഭുരദ്വിതീയഃ
ഓംശാന്തിഃ ശാന്തിഃ ശാന്തിഃ
സൂര്യനമസ്‌കാരമന്ത്രം
ധ്യാനശ്ലോകം
ധ്യേയ സദാ സവിതൃ മണ്ഡല മദ്ധ്യവര്‍ത്തീ
നാരായണ സരസിജാസന സന്നിവിഷ്ട്‌ട
കേയൂരവാന്‍ മകരകുണ്ഡലവാന്‍ കിരീടി
ഹാരീഹിരണ്മയവപുര്‍ധൃതശംഖചക്ര
സൂര്യനമസ്‌കാരമന്ത്രം
1. ഓം മിത്രായ നമ
2. ഓം രവയേ നമ
3. ഓം സൂര്യായ നമ
4. ഓം ഭാനവേ നമ
5. ഓം ഖഗായ നമ
6. ഓം പൂഷ്‌ണേ നമ
7. ഓം ഹിരണ്യഗര്‍ഭായ നമ
8. ഓം മരീചയേ നമ
9. ഓം ആദിത്യായ നമ
10. ഓം സവിത്രേ നമ
11. ഓം അര്‍ക്കായ നമ
12. ഓം ഭാസ്‌കരായ നമ
13. ഓം ശ്രീ സവിതൃസൂര്യനാരായണായ നമ
ആദിത്യസ്യ നമസ്‌കാരാന്‍
യേ കുര്‍വ്വന്തി ദിനേ ദിനേ
ആയുര്‍പ്രജ്ഞാ ബലം വീര്യം
തേജസ്‌ത്വേഷാം ച ജായതേ
യേ കുര്‍വ്വന്തി ദിനേ ദിനേ
ആയുര്‍പ്രജ്ഞാ ബലം വീര്യം
തേജസ്‌ത്വേഷാം ച ജായതേ
സുഭാഷിതം
അപ്യല്‌പ ശക്തരില്‍ പര്‍ത്തെ
തഥാല്‍പ വിഷയ സ്യജ
സുസംഹത സ്യരാഷ്ട്രസ്യ
നിയതാ വിശ്വ മാന്യത
കുറഞ്ഞ ബലമുള്ളതും കുറച്ചു മാത്രം സമ്ര്‌ഥിയുള്ളതും വളരെ ചെറിയ ഭുപ്രദേശമുള്ളതുമായാല്‍ പോലും സുസംഘടിതമായ രാഷ്ട്രത്തിന്‌ലോകത്തിന്‍റെ ബഹുമാനം നിശ്ചിതമാണ്
ധന ധാന്യ സുസബന്നം
സ്വര്‍ണ്ണ രത്‌നാതി സംഭവം
സുസംഹര്‍ത്തിം വിനാ രാഷ്ട്രം
നഹിസ്യത് ശൂന്യ വൈഭവം
ധന ധാന്യങ്ങള്‍കൊണ്ട് സുസംബന്നവും സ്വര്‍ണത്തിന്‍റെയും രത്‌നത്തിന്‍റെയും ഘനികള്‍കൊണ്ട് സബുഷ്ടവുമാണെങ്ങില്‍ കുടി സംഘടിത സമാജമില്ലാതെ രാഷ്ട്രത്തിന്‌പരം വയ്‌ഭവം സാധ്യമാകില്ല
ധൃതിക്ഷമാ ദമോ സ്‌തേയം
ശൌചമിന്ദ്രിയ നിഗ്രഹ :
ധീര്‍ വിദ്യാ സത്യമക്രോധോ
ദശകം ധര്‍മ്മലക്ഷണം
ധൈര്യം,സഹനശക്തി,അടക്കം,മോഷണമില്ലായ്‌മ,പരിശുദ്ധി, ഇന്ദ്രിയ നിഗ്രഹം , പരിശുദ്ധമായ മനസ് ,വിദ്യ,സത്യം , കൊപമില്ലായ്‌മ ഇവ പത്തുംആണ് ധര്‍മത്തിന്‍റെ ലക്ഷണങ്ങള്‍
ഉദ്യമം സാഹസം ധൈര്യംബുദ്ധി ശക്തിപരാക്രമൌ
ഷഡേതെ യത്രവര്‍ത്തന്തേ ദൈവം തത്രപ്രകാശയേത്
കര്‍മനിരത , സാഹസികത , ധൈര്യം , ബുദ്ധി , ശാരീരിക ശക്തി , വെല്ലുവിളിഏറ്റെടുക്കാനുള്ള മനോഭാവം ഈ ആറു കഴിവുകളുള്ള വ്യക്തിക്ക് സ്വാഭാവികമായും ഈശ്വരാനുഗ്രഹമുണ്ടാകും.
ഗ്രാമസ്യ സേവയാ നൂനം
സേവാ ദേശസ്യ സിദ്ധതി
ദേശസേവാ ഹി ദേവസ്യ
സേവാ ത്ര പരമാര്‍ത്ഥത:
വാസ്‌തവത്തില്‍ ഗ്രാമസേവനത്തിലൂടെ മാത്രമേ ദേശസേവനം സാധ്യമാകൂ,
അതുപോലെ ദേശസേവനമാണ് യഥാര്‍ത്ഥത്തിലുള്ള ഈശ്വരസേവനം
വിവേക: സഹസമ്പത്യ
വിനയോ വിദ്യയാ സഹ
പ്രഭുത്വം പ്രശ്രയോപേതം
ചിഹ്ന മേതന്‍ മഹാത്മനാം
സമ്പത്തിനോടൊപ്പം വിവേകം, വിദ്യയോടൊപ്പം വിനയം, ശക്തിയോടൊപ്പം സൗമനസ്യം ഇവ മഹാ പുരുഷന്‍മാരുടെഅടയാളമാകുന്നു.
അപ്രകടീകൃത ശക്തി ശക്ത്യോപി
ജനസ് തിരസ്‌ക്രിയാം ലഭതേ
നിവസന്‍ അന്ദര്‍ധാരുണീ ലംഘ്യോ
വഹ്നിര്‍ നതു ജ്വലിത:
ശക്തിശാലിയെങ്കിലും തന്‍റെ ശക്തിയെ യഥാ സമയം പ്രകടിപ്പിക്കാത്തവന്‍ അപമാനിതനായി തീരുന്നു. മരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നി നിസ്സാര നെങ്കിലും ജ്വലിക്കാന്‍ തുടങ്ങിയാല്‍ ഒരിക്കലും നിസ്സാരനല്ല.
കൃതപ്രത്യുപകാരോഹി
വണിക് ധര്‍മ്മോ ന സാധുതാ
തത്രാപി യേന കുര്‍വന്തി
പശവസ്‌തേ ന മാനുഷ:
ഒരാള്‍ ചെയ്‌ത ഉപകാരത്തിനു പ്രത്യുപകാരംചെയ്യുന്നത് ഒരു വ്യാപാരിയുടെ ചുമതലയാണ്. അത് സജ്ജനങ്ങളുടെലക്ഷണമല്ല.(സജ്ജനങ്ങളുടെ ലക്ഷണം ഒന്നുംപ്രതീക്ഷിക്കാതെ ഉപകാരംചെയ്യുന്നതാണ്).പ്രത്യുപകാരം പോലും ചെയ്യാത്തവര്‍മനുഷ്യരല്ല,അവര്‍ മൃഗങ്ങളാണ്.
ഉത്സാഹോ ബാലവാനാര്യ
നാസ്‌ത്യുത്സാഹാത് പരം ബലം
സോത്സാഹസ്യ ഹി ലോകേഷു
ന കിഞ്ചിദപി ദുഷ്‌കരം
അല്ലയോ ശ്രേഷ്‌ഠ! ഉത്സാഹംശക്തിയുള്ളതാണ്. ഉത്സാഹത്തേക്കാള്‍ വലിയബലം ഇല്ല. ഉത്സാഹം ഉള്ളയള്‍ക്ക്,ദുഷ്‌ക്കരമായി ഒന്നുമില്ല.
ആയുര്‍ കര്‍മ്മച വിത്തം ച
വിദ്യാ നിധനമേവച
പന്‌ജൈതേ നനു കല്‌പ്യന്തേ
ഗര്‍ഭഗത്വേന ദേഹിനാം
ഒരാളുടെ ആയുസ്സ് ,അയാളുടെ കര്‍മ്മമണ്ഡലം, സമ്പത്ത്, വിദ്യാഭ്യാസം, മരണംഎന്നീ 5 കാര്യങ്ങള്‍ നമ്മുടെകയ്യിലല്ല. ഇതൊക്കെ ജനിക്കുന്നതിനു മുന്‌പേ തന്നെതീരുമാനിക്കപ്പെടുന്നതാണ്.
അപകാരിഷു മാ പാപം
ചിന്തയസ്വ മഹാമതേ
സ്വയമേവ ഹി നശ്യന്തി
കൂലജാതാ ഇവ ധ്രുമ:
അല്ലയോ മഹാമതേ , ബുദ്ധിശാലി ,എന്നുംപീഡനം ചെയ്യുന്ന വ്യക്തിയെ കുറിച്ചുചിന്തിച്ചു നാം നമ്മുടെ ജീവിതംപാഴാക്കരുത്.അവര്‍ സ്വയം നശിച്ചു പോകും, നദിയുടെഅറ്റത്തുള്ള മരങ്ങളെപോലെ അവര്‍ താനേ കടപുഴകും
അര്‍ഥാനാമാര്‍ജനേ ദുഃഖം
ആര്‍ജിതാനാം തുരക്ഷണേ
ആയേ ദുഃഖം വ്യയേ ദുഃഖം
അര്‍ഥ കിം ദുഃഖ ഭാജനം
സമ്പത്ത് ആര്‍ജിക്കാന്‍ വേണ്ടി നാം ദുഃഖിക്കുന്നു. ആര്‍ജിച്ച സമ്പത്ത് സംരക്ഷിക്കാനും നാം ദുഃഖിക്കുന്നു. (സമ്പത്ത് മോഷ്ടാക്കള്‍ കവരുമോ എന്നിങ്ങനെ ഭയം നിമിത്തമുള്ള ദുഃഖം) . അതായത്, സമ്പാദിക്കാനും നാം ദുഃഖിക്കുന്നു, ചിലവാക്കുമ്പോഴും നാം ദുഃഖിക്കുന്നു. ചുരുക്കിപറഞ്ഞാല്‍ സമ്പത്താണ് ദുഖത്തിന് കാരണം.
ധനേന കിം യോ ന ദദാതി നാശ്‌നുതേ
ബാലേന കിം യച്ച രിപുന്‍ ന ബാധതേ
ശ്രുതേന കിം യോ ന ച ധര്‍മ്മമാചരേത്
കിമാത്മനാ യോ ന ജിതേന്ത്രിയോ ഭവേത്
കൊടുക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത ധനം കൊണ്ടെന്തു ഗുണം ശത്രുക്കളെനേരിടാന്‍ കഴിയാത്ത ബലം കൊണ്ടെന്തുകാര്യം .ധര്‍മമാ ചരണ ത്തിനുതകാത്തവേദ ജ്ഞാനം കൊണ്ടെന്തു ഫലം ഇന്ത്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തവന് ആത്മജ്ഞാനം കൊണ്ടെന്തുഫലം
കോ തി ഭാരഃ സമര്‍ത്ഥാനാം
കിം ദൂരംവ്യവസായിനാം
കോ വിദേശഃ സവിദ്യാനാം
കഃ പരഃ പ്രിയവാദിനാം
കഴിവുള്ളവന് അതി ഭാരമായിട്ടുള്ളത് എന്താണ് പ്രയത്‌നശീലന്‍മാര്‍ക്ക് ദൂരം എന്താണ് വിദ്യാഭ്യാസമുള്ളവര്‍ക്ക് വിദേശമേതാണ് പ്രിയം പറയുന്നവന് അന്യന്‍ ആരാണ്
ശൌചമിന്ദ്രിയ നിഗ്രഹ :
ധീര്‍ വിദ്യാ സത്യമക്രോധോ
ദശകം ധര്‍മ്മലക്ഷണം
ധൈര്യം,സഹനശക്തി,അടക്കം,മോഷണമില്ലായ്‌മ,പരിശുദ്ധി, ഇന്ദ്രിയ നിഗ്രഹം , പരിശുദ്ധമായ മനസ് ,വിദ്യ,സത്യം , കൊപമില്ലായ്‌മ ഇവ പത്തുംആണ് ധര്‍മത്തിന്‍റെ ലക്ഷണങ്ങള്‍
ഉദ്യമം സാഹസം ധൈര്യംബുദ്ധി ശക്തിപരാക്രമൌ
ഷഡേതെ യത്രവര്‍ത്തന്തേ ദൈവം തത്രപ്രകാശയേത്
കര്‍മനിരത , സാഹസികത , ധൈര്യം , ബുദ്ധി , ശാരീരിക ശക്തി , വെല്ലുവിളിഏറ്റെടുക്കാനുള്ള മനോഭാവം ഈ ആറു കഴിവുകളുള്ള വ്യക്തിക്ക് സ്വാഭാവികമായും ഈശ്വരാനുഗ്രഹമുണ്ടാകും.
ഗ്രാമസ്യ സേവയാ നൂനം
സേവാ ദേശസ്യ സിദ്ധതി
ദേശസേവാ ഹി ദേവസ്യ
സേവാ ത്ര പരമാര്‍ത്ഥത:
വാസ്‌തവത്തില്‍ ഗ്രാമസേവനത്തിലൂടെ മാത്രമേ ദേശസേവനം സാധ്യമാകൂ,
അതുപോലെ ദേശസേവനമാണ് യഥാര്‍ത്ഥത്തിലുള്ള ഈശ്വരസേവനം
വിവേക: സഹസമ്പത്യ
വിനയോ വിദ്യയാ സഹ
പ്രഭുത്വം പ്രശ്രയോപേതം
ചിഹ്ന മേതന്‍ മഹാത്മനാം
സമ്പത്തിനോടൊപ്പം വിവേകം, വിദ്യയോടൊപ്പം വിനയം, ശക്തിയോടൊപ്പം സൗമനസ്യം ഇവ മഹാ പുരുഷന്‍മാരുടെഅടയാളമാകുന്നു.
അപ്രകടീകൃത ശക്തി ശക്ത്യോപി
ജനസ് തിരസ്‌ക്രിയാം ലഭതേ
നിവസന്‍ അന്ദര്‍ധാരുണീ ലംഘ്യോ
വഹ്നിര്‍ നതു ജ്വലിത:
ശക്തിശാലിയെങ്കിലും തന്‍റെ ശക്തിയെ യഥാ സമയം പ്രകടിപ്പിക്കാത്തവന്‍ അപമാനിതനായി തീരുന്നു. മരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നി നിസ്സാര നെങ്കിലും ജ്വലിക്കാന്‍ തുടങ്ങിയാല്‍ ഒരിക്കലും നിസ്സാരനല്ല.
കൃതപ്രത്യുപകാരോഹി
വണിക് ധര്‍മ്മോ ന സാധുതാ
തത്രാപി യേന കുര്‍വന്തി
പശവസ്‌തേ ന മാനുഷ:
ഒരാള്‍ ചെയ്‌ത ഉപകാരത്തിനു പ്രത്യുപകാരംചെയ്യുന്നത് ഒരു വ്യാപാരിയുടെ ചുമതലയാണ്. അത് സജ്ജനങ്ങളുടെലക്ഷണമല്ല.(സജ്ജനങ്ങളുടെ ലക്ഷണം ഒന്നുംപ്രതീക്ഷിക്കാതെ ഉപകാരംചെയ്യുന്നതാണ്).പ്രത്യുപകാരം പോലും ചെയ്യാത്തവര്‍മനുഷ്യരല്ല,അവര്‍ മൃഗങ്ങളാണ്.
ഉത്സാഹോ ബാലവാനാര്യ
നാസ്‌ത്യുത്സാഹാത് പരം ബലം
സോത്സാഹസ്യ ഹി ലോകേഷു
ന കിഞ്ചിദപി ദുഷ്‌കരം
അല്ലയോ ശ്രേഷ്‌ഠ! ഉത്സാഹംശക്തിയുള്ളതാണ്. ഉത്സാഹത്തേക്കാള്‍ വലിയബലം ഇല്ല. ഉത്സാഹം ഉള്ളയള്‍ക്ക്,ദുഷ്‌ക്കരമായി ഒന്നുമില്ല.
ആയുര്‍ കര്‍മ്മച വിത്തം ച
വിദ്യാ നിധനമേവച
പന്‌ജൈതേ നനു കല്‌പ്യന്തേ
ഗര്‍ഭഗത്വേന ദേഹിനാം
ഒരാളുടെ ആയുസ്സ് ,അയാളുടെ കര്‍മ്മമണ്ഡലം, സമ്പത്ത്, വിദ്യാഭ്യാസം, മരണംഎന്നീ 5 കാര്യങ്ങള്‍ നമ്മുടെകയ്യിലല്ല. ഇതൊക്കെ ജനിക്കുന്നതിനു മുന്‌പേ തന്നെതീരുമാനിക്കപ്പെടുന്നതാണ്.
അപകാരിഷു മാ പാപം
ചിന്തയസ്വ മഹാമതേ
സ്വയമേവ ഹി നശ്യന്തി
കൂലജാതാ ഇവ ധ്രുമ:
അല്ലയോ മഹാമതേ , ബുദ്ധിശാലി ,എന്നുംപീഡനം ചെയ്യുന്ന വ്യക്തിയെ കുറിച്ചുചിന്തിച്ചു നാം നമ്മുടെ ജീവിതംപാഴാക്കരുത്.അവര്‍ സ്വയം നശിച്ചു പോകും, നദിയുടെഅറ്റത്തുള്ള മരങ്ങളെപോലെ അവര്‍ താനേ കടപുഴകും
അര്‍ഥാനാമാര്‍ജനേ ദുഃഖം
ആര്‍ജിതാനാം തുരക്ഷണേ
ആയേ ദുഃഖം വ്യയേ ദുഃഖം
അര്‍ഥ കിം ദുഃഖ ഭാജനം
സമ്പത്ത് ആര്‍ജിക്കാന്‍ വേണ്ടി നാം ദുഃഖിക്കുന്നു. ആര്‍ജിച്ച സമ്പത്ത് സംരക്ഷിക്കാനും നാം ദുഃഖിക്കുന്നു. (സമ്പത്ത് മോഷ്ടാക്കള്‍ കവരുമോ എന്നിങ്ങനെ ഭയം നിമിത്തമുള്ള ദുഃഖം) . അതായത്, സമ്പാദിക്കാനും നാം ദുഃഖിക്കുന്നു, ചിലവാക്കുമ്പോഴും നാം ദുഃഖിക്കുന്നു. ചുരുക്കിപറഞ്ഞാല്‍ സമ്പത്താണ് ദുഖത്തിന് കാരണം.
ധനേന കിം യോ ന ദദാതി നാശ്‌നുതേ
ബാലേന കിം യച്ച രിപുന്‍ ന ബാധതേ
ശ്രുതേന കിം യോ ന ച ധര്‍മ്മമാചരേത്
കിമാത്മനാ യോ ന ജിതേന്ത്രിയോ ഭവേത്
കൊടുക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത ധനം കൊണ്ടെന്തു ഗുണം ശത്രുക്കളെനേരിടാന്‍ കഴിയാത്ത ബലം കൊണ്ടെന്തുകാര്യം .ധര്‍മമാ ചരണ ത്തിനുതകാത്തവേദ ജ്ഞാനം കൊണ്ടെന്തു ഫലം ഇന്ത്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തവന് ആത്മജ്ഞാനം കൊണ്ടെന്തുഫലം
കോ തി ഭാരഃ സമര്‍ത്ഥാനാം
കിം ദൂരംവ്യവസായിനാം
കോ വിദേശഃ സവിദ്യാനാം
കഃ പരഃ പ്രിയവാദിനാം
കഴിവുള്ളവന് അതി ഭാരമായിട്ടുള്ളത് എന്താണ് പ്രയത്‌നശീലന്‍മാര്‍ക്ക് ദൂരം എന്താണ് വിദ്യാഭ്യാസമുള്ളവര്‍ക്ക് വിദേശമേതാണ് പ്രിയം പറയുന്നവന് അന്യന്‍ ആരാണ്
പരോക്ഷേ കാര്യഹന്താരം
പ്രത്യക്ഷേ പ്രിയവാദിനം
വര്‍ജ്ജയെതാദൃശം മിത്രം
വിഷകുംഭം പയോമുഖം
പുറമേ പറയും പഥ്യം. അകമേ ചതി ചെയ്‌തിടും. അവനെ മിത്രമാക്കായ്‌ക പാല്‍തൂകും വിശാകുംഭംപോല്‍ .
മനോ ധവതി സാര്‍വത്ര
മദോന്മത്ത ഗജെന്ദ്രവത്
ജ്ഞാനാങ്കുശ സമാബുദ്ധി :
തത്ര നിശ്ചലതേ മന :
എല്ലായിടത്തും മനസ്സ് മദിച്ച ആനയെപ്പോലെ പായുന്നു .യാതോരിടത്ത് ജ്ഞാനമാകുന്ന തോട്ടി ഉള്‍കൊള്ളുന്ന ബുദ്ധി യുണ്ടോ അവിടെമനസ് നിയന്ത്രിതമായിത്തീരുന്നു.
ഇഹമേം കിം നു കര്‍ത്തവ്യം
കര്‍ത്തവ്യം കിമസ്‌തി ച
ഇതി ചിന്തയാതാം പും സാം
കര്‍മ്മ ശുദ്ധം ഭവേദ് ധ്രുവം.
ലോകത്ത് എന്‍റെ കര്‍ത്തവ്യം എന്താണ് ,ഞാന്‍ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് ചിന്തിക്കുന്നവന്‍റെ കര്‍മങ്ങള്‍ ശുധങ്ങളായി തീരുന്നു എന്നത് തീര്‍ച്ചയാണ്.
പ്രത്യക്ഷേ പ്രിയവാദിനം
വര്‍ജ്ജയെതാദൃശം മിത്രം
വിഷകുംഭം പയോമുഖം
പുറമേ പറയും പഥ്യം. അകമേ ചതി ചെയ്‌തിടും. അവനെ മിത്രമാക്കായ്‌ക പാല്‍തൂകും വിശാകുംഭംപോല്‍ .
മനോ ധവതി സാര്‍വത്ര
മദോന്മത്ത ഗജെന്ദ്രവത്
ജ്ഞാനാങ്കുശ സമാബുദ്ധി :
തത്ര നിശ്ചലതേ മന :
എല്ലായിടത്തും മനസ്സ് മദിച്ച ആനയെപ്പോലെ പായുന്നു .യാതോരിടത്ത് ജ്ഞാനമാകുന്ന തോട്ടി ഉള്‍കൊള്ളുന്ന ബുദ്ധി യുണ്ടോ അവിടെമനസ് നിയന്ത്രിതമായിത്തീരുന്നു.
ഇഹമേം കിം നു കര്‍ത്തവ്യം
കര്‍ത്തവ്യം കിമസ്‌തി ച
ഇതി ചിന്തയാതാം പും സാം
കര്‍മ്മ ശുദ്ധം ഭവേദ് ധ്രുവം.
ലോകത്ത് എന്‍റെ കര്‍ത്തവ്യം എന്താണ് ,ഞാന്‍ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് ചിന്തിക്കുന്നവന്‍റെ കര്‍മങ്ങള്‍ ശുധങ്ങളായി തീരുന്നു എന്നത് തീര്‍ച്ചയാണ്.
അമൃതവചനങ്ങള്‍
പരമ പൂജനീയ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍
പറഞ്ഞ അമൃതവചനങ്ങള്‍
സ്വന്തം മത്രുഭുമിക്ക് വേണ്ടി സ്വജീവന്‍ പോലും ബലിയര്‍പ്പിക്കാനുള്ള സന്നദ്ധതയാണ് യഥാര്‍ഥ ദേശസ്‌നേഹത്തിന്റെ സാരം. ലക്ഷക്കണക്കിന് യുവാക്കള്‍ സ്വന്തം ജീവിതകാലം മുഴുവന്‍ ദേശ സ്വാതന്ത്ര്യത്തിനു വേണ്ടി അര്‍പ്പണം ചെയ്‌താല്‍ മാത്രമേ ഇന്നത്തെ നമ്മുടെ രാഷ്ട്രത്തിന്റെ വിധി മാറ്റി എഴുതാനാകൂ. ഈ ലക്ഷ്യത്തില്‍ അടിയുറച്ച മനസ്സുകള്‍ യുവാക്കളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പരമപ്രധാന ലക്ഷ്യം.
രാഷ്ട്രിയ സ്വയംസേവക് സംഘം ത്തിന്‍റെ പ്രവര്‍ത്തനം ഏതെങ്കിലും, ഒരു നഗരത്തെയോ, രാജ്യത്തെയോ ഉധേശിച്ച് ആരംഭിച്ചതല്ല. മുഴുവന്‍ ദേശത്തെയും സുസംഘടിതമാക്കി മുഴുവന്‍ ഹിന്ദു സമാജത്തെയും സ്വയം സംരക്ഷണ ക്ഷമവും ശക്തിസമ്പന്നവും ആക്കുകഎന്നുള്ള ഉദ്ദേശത്തോടെയാണ് സംഘം ആരംഭിച്ചത്. ഹിന്ദു സമാജം അസംഘടിതവും അച്ചടക്കരഹിതവും ആണെങ്കില്‍. ഭാവിയില്‍ അതിന്‍റെ അസ്‌തിത്വം തന്നെ നഷ്ട്‌ടപ്പെടും. ഹിന്ദു സംസ്‌കാരം നാമാവശേഷമാകും.
നമ്മുടെസമൂഹത്തില്‍ മനുഷ്യശക്തിയും ധനശക്തിയും എല്ലാമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ രാഷ്ട്രത്തിന്‍റെ ഘടകമാണെന്നും അതിനുവേണ്ടിയായിരിക്കും എന്‍റെ ജീവിതം എന്നുമുള്ള ഭാവന വ്യക്തിഹൃദയങ്ങളില്‍ നിന്നും നഷ്ട്‌ടപ്പെട്ടതുകാരണം സര്‍വശക്തികളും ഉണ്ടായിട്ടും നമ്മുടെ രാഷ്ട്രം പരാജയപ്പെട്ടു. അതുകൊണ്ട് സമൂഹത്തിന്‍റെ ഓരോസിരയിലും ദേശിയതയുടെ ഉത്‌കടഭാവന നിറയ്‌ക്കണം. ആഭാവനകൊണ്ട് സമ്പൂര്‍ണസമാജത്തെയും അനുശാസനാബന്ധവും ജീവസുറ്റതുമാക്കി രാഷ്ട്രത്തെ ദിഗ്‌വിജയിയാക്കിത്തീര്‍ക്കണം.
പരമ പൂജനീയ ഗുരുജി
പറഞ്ഞ അമൃതവചനങ്ങള്‍
ഒരു പ്രവര്‍ത്തകന്‍ സ്വഭാവശക്തിയെ വാക്കിന്‍റെയും പെരുമാറ്റത്തിന്‍റെയും മധുര്യത്തോടു സമ്മേളിപ്പി ക്കുബോള്‍ മാത്രമേ അയാള്‍ക്ക് എല്ലാവരേയും ഒരുമിച്ച് ഒരേ ഒരു കൂട്ടുകെട്ടില്‍ യോചിപ്പിച്ച് ഏതു വിഷമസന്ധിയില്‍ പോലും തന്‍റെ സഹപ്രവര്‍ത്തകരക്കാന്‍ കഴിയൂ.
ഇ വിഷയം അതികം വിശദീകരികാതെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അടിമുടി മാറ്റം വേണം എന്ന് പറഞ്ഞാല്‍ മതി ആകും. ധര്‌മത്തിന്റെ അടിസ്ഥാന തത്വങ്ങളും അവയെ ജീവിച്ചു കാണിച്ച മഹാന്മാരായ പൂര്‍വികരുടെ സച്ചരിതങ്ങളും രാഷ്ട്ര പൈതൃകത്തിന്റെ ഏറ്റവും ഉദാത്തം ആയ വശങ്ങളോട് കൂടി ജനതയുടെ സത്യസന്ധവും ശുദ്ധവുമായ ചരിത്രവും ഓരോ വിദ്യാര്‍ത്ഥിയും പടിപ്പികണം. ലളിതം ആയ യോഗ ക്രിയകളിലൂടെ മനോ നിയന്ത്രണത്തിന്റെ ശാസ്‌ത്രം ആവിശ്യം അഭ്യസിഭിപ്പികണം. ജീവിത പരീക്ഷണങ്ങളെ വിജയകരം ആയി നേരിടാന്‍ അവനെ തയാരകുമാര് വിദ്യാഭ്യാസത്തിന്റെ ശിഷ്ട്‌ട ഭാഗം സ്വഭാവികമായ് ദൈനം ദിന ജീവതത്തിലെ വസ്‌തുതകലോടും ഓരോ വ്യക്തിയുടെ അഭിരുചികലോടും ബന്ധപെട്ടത് ആകണം . ആരഭം മുതല്‍ തന്നെ എല്ലാ ബന്ധങ്ങളിലും ഉണ്ടാകുന്ന കര്‌തവ്യങ്ങളെ ഊനി പറയുന്ന ഒന്നയിരികണം അത്. തികവുറ്റ കര്‌തവ്യബോധം ആണ് ഏറ്റവും മഹിമയാര്‌നത്. പക്ഷെ , സ്വാര്‍ത്ഥ ജടിലമായ ഇന്നത്തെ അന്തരീക്ഷത്തില്‍ അത് പ്രായോഗികം എന്ന് തോനുന്നിലെങ്കില്‍ , കര്‍ത്തവ്യം പരമ പ്രധാനം ആണ് എന്നും വ്യക്തിയുടെയും വര്‍ഗത്തിന്റെയും അവകാശങ്ങള്‍ അതിനൂട് ബന്ധപെട്ടതും അതിനെ ആശ്രയികുനതും അതിനെ അപേക്ഷിച്ച് ഗുണം ആണ് എന്നാ പരമാര്‍ത്ഥം യുവമാനസുകളില്‍ ഗ്രഹണ ശീലം മുറ്റി നില്‍കുന്ന പ്രായത്തില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ചു മുദ്രണം ചെയ്യണ്ടത് ആവശ്യം ആണ്.
ശാരീരിക ശക്തി ആവശ്യമാണ് , പക്ഷെ സ്വഭാവ ശുദ്ധി കൂടുതല്‍ പ്രാധാന്യം ഉള്ളതാണ്. അതായതു സ്വഭാവ ശുദ്ധി കൂടാതെയുള്ള ശക്തി മനുഷ്യനെ മൃഗമാക്കും. വ്യക്തിയുടെ നിലവാരത്തിലും രാഷ്ട്രത്തിന്റെ നിലവാരത്തിലും സ്വഭാവ ശുദ്ധിയാണ് രാഷ്ട്ര വൈഭവത്തിന്റെയും മഹത്ത്വത്തിന്റെയും യഥാര്‍ത്ഥ ജീവ വായു.
നമ്മുടെ രാജ്യം ഇന്ന് ജനാതിപത്യ ഘടനയാണ് സ്വീകരിച്ചീട്ടുള്ളത്. ഈ ഏര്‍പ്പാട് വിജയപ്രടമാകണമേങ്ങില്‍ ജനസാമാന്യത്തിന് ശരിയായ വിദ്യാഭ്യാസ0 കൊടുത്ത്‌പ്രഭുധമാക്കേണ്ടിയിരിക്കുന്നു. വെറും അക്ഷരാഭ്യാസം കൊടുത്തതു കൊണ്ട് മതിയാവുകയില്ല. രജ്യനീതി, സാമ്പത്തികം, തുടങ്ങിയ നമ്മുടെ ദേശിയ ജീവിതത്തിന്‍റെ വിവിധ വശങ്ങളെ സംബന്തിച്ചുള്ള ഉത്തര വാദിത്തങ്ങളെ പ്പറ്റിയും അവര്‍ക്കുള്ള പങ്കിനെപറ്റിയും അവര്‍ ഭോധവാന്‍മാര്‍ ആകെണ്ടിയിരിക്കുന്നു.
നമ്മുടെ ചുറ്റുപാടും വിഷക്കുന്നവരും നിരാലംബരുമായി ജീവിതത്തിന്‍റെ പ്രാഥമികാവശ്യങ്ങള്‍ പോലും നിഷേധിക്ക പ്പെട്ടവരായി, കല്ലുപോലുള്ള ഹൃദയത്തെപ്പോലും അലിയിക്കുന്ന ദയനീയകഥകളോട്‌കൂടിയ ലക്ഷോപലക്ഷം മനുഷ്യജീവികളുണ്ട്. ദരിദ്രരുടെയും അനാഥരുടെയും യാതനക്കാരുടെയും ആ രൂപങ്ങള്‍ കൈകൊണ്ടിട്ടുള്ളത് യഥാര്‍ഥത്തില്‍ ദൈവം തന്നെയാണ്.
നമ്മുടെ സംസ്‌കാരത്തിന്‍റെ ഉദാത്തവൈശിഷ്ട്യങ്ങളെ പുനരുജീവിപ്പിക്കുമ്പോള്‍ മാത്രമേ ജനങ്ങള്‍ നമ്മുടെ ദേശിയ ജീവിതത്തെ സംബതിച്ച വീക്ഷണത്താല്‍ പ്രചോദിതരായി ഇന്നത്തെ വ്യക്തിപരവും കുടുംബപരവും മറ്റുമായ സങ്കുചിത പ്രാദേശിക പരിഗണനകളുടെ തൊണ്ട് വെട്ടിപ്പോളിച്ച് സ്വഭാവശുദ്ധി, സേവനം, ത്യാഗം എന്നീകാര്യങ്ങളില്‍ ഉയര്‍ന്നുവരികയുളളൂ.
ഓരോവ്യക്തിയെയും ഉത്തമ ഹൈന്ദവ പൌരുഷത്തിന്‍റെ മാതൃകയായി കരുപ്പിടിപ്പിച്ച് സമസൃഷ്ടിയുടെ സജീവാംഗമാക്കി ത്തീര്‍ക്കുന്ന സമാജത്തിന്‍റെ സുസംഘടിതാവസ്‌തയാണ് നമ്മുടെ കാര്യസംബന്തമായ കാഴ്‌ചപ്പാട് . സംഘടനാപരമായ നമ്മുടെ സര്‍വസംരഭങ്ങള്‍ക്കും അതാണ് ജീവല്‍പ്രചോദനം.
നമ്മുടെ ഹിന്ദുരാഷ്ട്രസങ്കല്‌പം വറും രാജനൈതികവും സാബത്തികവുമായ അവകാശങ്ങളുടെ ഒരു സമാഹാരമല്ല. അത് തികച്ചും സാംസ്‌കാരികമായ ഒന്നാണ്. നമ്മുടെ പ്രാചീനവും ഉദാത്തവുമായ ജീവിതത്തിന്‍റെ സാംസ്‌കാരിക മൂല്യങ്ങളാണ് അതിന്‍റെ ജീവ വായു.
ആത്മനിരീക്ഷണം വഴിയായി ഒരു പ്രവര്‍ത്തകനു സംഘടിത ദേശിയ ജീവിതംനിര്‍മ്മിക്കുക യെന്ന ലക്ഷ്യവുമായി സാത്മ്യംപ്രാപിക്കുന്നതില്‍ താനെത്രകണ്ടു പുരോഗമിച്ചു. തന്‍റെ ചിന്തയിലും ഭാവത്തിലും പ്രവൃത്തിയിലും ആലക്ഷ്യം എത്രകണ്ടു തീവ്രമായി പ്രതിഫലിക്കുന്നു എന്നു തിരിച്ചറിയാന്‍ കഴിയും.
ഈനാടിനേക്കാള്‍ പവിത്രമായി നമുക്ക് യാതൊന്നുമില്ല .ഇവിടത്തെ ഓരോ തരിമണലും സചേതനമോ അചേതനമോ ആയ ഏതൊരുവസ്‌തുവും, കല്ലും മരവും നദിയും അരുവിയും എല്ലാം തന്നെ നമുക്ക് പവിത്രമാണ്. ഈ മണ്ണില്‍ ജന്മമെടുത്ത ഓരോ കുട്ടിയുടെയും ഹൃദയത്തില്‍ തീവ്രമായ ഈ ഭക്തിഭാവം എന്നെന്നും സജീവമായി നിലനിര്‍ത്തുവാനുതകുന്ന ചട്ടങ്ങളും വഴക്കങ്ങളും ഇവിടെ മുന്‍ബ്‌തന്നെ നടപ്പാക്കപ്പെട്ടു.
യജ്ഞമെന്നത് നമ്മുടെ സാംസ്‌കാരികപൈതൃകത്തില്‍ ഒരു മര്‍മ്മസ്ഥാനത്തിലാണിരിക്കുന്നത്. യജ്ഞാമെന്നതിന് അനേകം അര്‍ഥങ്ങള്‍ഉണ്ട്. സാമൂഹ്യപുനരുഥാനത്തിനുവേണ്ടി അവനവന്‍റെ വ്യക്തിജീവിതമര്‍പ്പിക്കുന്നതും യജ്ഞം തന്നെയാണ്.
സേവന മനസ്ഥിതിയെയാണ് എക്കാലത്തും നമ്മുടെ നാട്ടിലെ മഹാത്മാക്കള്‍ ഈശ്വര ഭക്തിയുടെ ഏറ്റവും ഉയര്‍ന്ന പ്രകടനമായി ഉയര്‌ത്തിപ്പിടിച്ചിട്ടുള്ളത്. ഞാന്‍ രാജ്യമോ സ്വര്‍ഗമോ ആഗ്രഹിക്കുന്നില്ല. എല്ലാ ജീവജാലങ്ങളുടെയും ദുഖങ്ങളും ദുരിതങ്ങളും ദുരീകരിക്കാനാണ് എനിക്കാഗ്രഹം. എന്നതായിരുന്നു നമ്മുടെ പൂര്‍വ്വികരുടെ പ്രാര്‍ത്ഥന. അതാണ് യഥാര്‍ത്ഥ സേവനത്തിന്റെ അന്തസ്സത്ത. ഇങ്ങനെയുള്ള ഒരാളുടെ നിരന്തര പ്രാര്‍ത്ഥന സേവനത്തിനായി കൂടുതല്‍ ശക്തിയും കഴിവും തരണേ എന്നായിരിക്കും. അയാളുടെ ജീവിത സാഫല്യം തനിക്കു ദൈവം തന്നിട്ടുള്ളതെല്ലാം താന്‍ സേവനത്തിനായി സമര്‍പ്പിച്ചു എന്നതിലായിരിക്കും.
സ്വാമി വിവേകാനന്ദന്‍ പറഞ്ഞ അമൃതവചനങ്ങള്‍
ബ്രാതാക്കളെ.നമുക്കെല്ലാവര്‍ക്കു0 കഠിനമായി പ്രയത്‌നിക്കാം. ഉറങ്ങാനുള്ള സമയമല്ല ഇത്. ഭാവി ഭാരതത്തിന്‍റെ ക്ഷേമം നമ്മുടെ യാത്‌നത്തെ ആശ്രയിച്ചിരിക്കുന്നു. അവിടെ ഭാരതം നമ്മെ കാത്തുനില്‍ക്കുന്നു ഉണരുക ! എഴുന്നേല്‍ക്കുക ! നമുക്ക് നമ്മുടെ മത്രുഭുമിയെ മഹനീ യമായ സ്വന്തം സിംഹാസനത്തില്‍ ഇരുത്താ0
ധര്‍മ മതികള്‍ ദുഷിച്ച ആചാരങ്ങളെയും നിയമങ്ങളെയും വകവക്കുന്നില്ല. തല്‍സ്ഥാനത്ത് സ്‌നേഹത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും സത്യസന്തതയുടെയും എഴുതപ്പെടാത്ത അധികം പ്രാബല്യമുള്ള നിയമങ്ങള്‍ അംഗീകരിക്കുന്നു. നിയമ പുസ്‌തകങ്ങളുടെ ആവശ്യ മില്ലെന്നുതന്നെ പറയാവുന്നതും സ്ഥാപനങ്ങള്‍ ചിന്താവിഷയങ്ങള്‍ അല്ലാത്തതുമായ ഒരു രാഷ്ട്രം സന്തുഷ്ടി നിറഞ്ഞതാണ്. നല്ലയാളുകള്‍ സര്‍വനിയമങ്ങള്‍ക്കുമുപരി ഉയര്‍ന്ന് തങ്ങളുടെ സഹജീവികളെ, ഏതു ചുറ്റുപാടില്‍ നിന്നായാലും ഉയരാന്‍ സഹായിക്കുന്നു
ഒരു രാഷ്ട്രം പുരോഗമിക്കുന്നത് അവിടെ യുള്ള സാമാന്യജനങ്ങളില്‍ വിദ്യാഭ്യാസവും ഭുദ്ധിശക്തിയും പ്രവേശിക്കുന്നതിന്‍റെ തോതനുസരിചായിരിക്കും എന്ന് ഞാന്‍ കണ്മുന്‍പാകെ കാണുന്നു. ഭാരതത്തിന്‍റെ നാശത്തിനുള്ള മുഖ്യ ഹേതു എല്ലാ വിദ്യയും ബുദ്ധിയും രാജ്യാധികാരവും പദവിയും ഉപയോഗിച്ച് ഒരു പിടിആളുകള്‍ കുത്തക ആക്കി വച്ചുഎന്നതാണ്. വീണ്ടും നാം ഉണരണമേങ്ങില്‍ പൊതുജനങ്ങള്‍ ക്കിടയില്‍ വിദ്യപ്രേജരിപ്പിക്കുക തന്നെ വേണം.
നമ്മുടെ പ്രത്യക്ഷദൈവമായ ഹിന്ദുസമാജത്തോടുള്ള ഭക്തിക്കു തടസമായി നില്‍ക്കുന്ന മനസ്സിലെ ശിധിലീകരണ വികാരങ്ങള്‍എല്ലാം തന്നെ ത്യജിക്കേണ്ടതുണ്ട്. എന്തെന്നാല്‍ അവ അവശജനതയുടെ ആന്തരീകൈക്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും ബലപ്പെടുത്തുകയും ചെയ്യുകയെന്ന നമ്മുടെ പരമ കര്‍ത്തവ്യത്തിന്‍റെ മാര്‍ഗത്തില്‍ വിഘ്‌നങ്ങള്‍ ആണ്
ദേഹദൌബല്യമാണ് നമ്മുടെ ദുരിതങ്ങള്‍ക്ക് ക്കാരണം . അലസരാണ് നാം. നമുക്ക് ഒന്നും ചെയ്യാന്‍ വയ്യ. ആദ്യം നമ്മുടെ യുവാക്കന്‍മ്മാര്‍ ശക്തരാകണം. എന്‍റെ യുവ മിത്രങ്ങളെ ശക്തരാക്കുവിന്‍ .അതാണെന്‍റെ ഉപദേശം.
മലപോലെയുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് കരുത്തുണ്ടോ? ലോകം മുഴുവന്‍ കയ്യില്‍ വാളുമേന്തി നിങ്ങളെ എതിര്‍ത്താലും ശരിയെന്നു തോനുന്നത് ചെയ്യാന്‍ നിങ്ങള്‍ ധൈര്യപ്പെടുമോ ? ഭാര്യയും കുട്ടികളും എതിര്‍ത്താലും പണം പോയാലും പോര് പോലിഞ്ഞാലും സമ്പത്ത് മറഞ്ഞാലും നിങ്ങള്‍ അതില്‍ത്തന്നെ ഉറച്ചുനില്‍ക്കുമോ? നിങ്ങള്‍ അതിനെ പിന്തുടര്‍ന്ന് പതറാതെലക്ഷ്യത്തിലേക്ക് പോകുമോ? എങ്കില്‍ നിങ്ങള്‍ ഓരോരുത്തരും അത്ഭുതം സൃഷ്ട്‌ടിക്കും.
നമ്മുടെ വികാരത്തെ നാം കടിഞ്ഞാണഴിച്ചുവിടുമ്പോള്‍ ശക്തി പാഴാക്കുകയും നാഡികള്‍ തളര്‍ത്തുകയും മനസിനെ ക്ലേശിപ്പിക്കുകയും ചെയ്യുന്നു. കാര്യമായ പ്രയോജനം ഇല്ലതാനും. പ്രവര്‍ത്തനവുമായി രൂപാന്തരം പ്രാപിക്കേണ്ടിയിരുന്ന ശക്തി ശക്തിപ്രയോജനമില്ലാത്ത വികാരമായി പാഴായിപ്പോകുന്നു.മനസ്സ് ശാന്തവും കേന്ത്രീകൃതാവുമായിരിക്കുമ്പോഴേ അതിന്‍റെ മുഴുവന്‍ ശക്തിയും പ്രവര്‍ത്തനത്തിനുപയോഗപ്പെടുന്നുള്ളൂ.
നിങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങുവിന്‍, അപ്പോള്‍ നിങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയാത്തവിധം പ്രചണ്‌ഢമായ ശക്തി നിങ്ങളില്ലേക്ക് പ്രവഹിക്കുന്നത്‌കാണാം. അന്യര്‍ക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും ചെറിയ കാര്യം പോലും ഉള്‍ക്കരുത്തുണര്‍ത്തുന്നു. മറ്റുള്ളവരുടെ നന്മക്ക് വേണ്ടിയുള്ള നേരിയ ചിന്തപോലും ഹൃദയത്തില്‍ ക്രമേണ സിംഹത്തിന്‍റെ ബാലമുണ്ടാക്കുന്നു.
മനുഷ്യനെ മാത്രമല്ല, അതിനപ്പുറം കടന്ന് മൃഗങ്ങളെയും സസ്യജാലങ്ങളെകൂടിയും ഉള്‍ക്കൊള്ളുമ്മാറ് മാനവഹൃദയം വികസിച്ചത് ഇവിടെയാണ്. ഇവിടെ മാത്രമാണ്. ഉത്തുംഗവും അനന്തവുമായി വളര്‍ന്ന ഇവിടത്തെ മാനവഹൃദയത്തില്‍ ഏറ്റവും വലിയ ദൈവം മുതല്‍ കൊച്ചു മണല്‍ത്തരിവരെ, ഉച്ചമായതും നീചമായതും ഒരുപോലെ സ്ഥാനം പിടിക്കുന്നു. പ്രപഞ്ചത്തെ ആവിഛിന്നമായ അസ്‌തിത്വമെന്ന രൂപത്തില്‍ പഠിച്ച്, അതിന്‍റെ നാഡിമിടിപ്പ് അവന്‍റെസ്വന്തം നാഡിമിടിപ്പ് തന്നെയാണെന്ന് മനുഷ്യാത്മാവ് സാക്ഷാല്‍കരിച്ചത് ഇവിടെ മാത്രമാണ് .
മഹാത്മജി പറഞ്ഞു..
എന്‍റെ അഭിപ്രായത്തില്‍ ഒന്നാംസ്ഥാനം നിര്‍ഭയത്വം അര്‍ഹിക്കുന്നു. ദൈവികഗുണങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിര്‍ഭയത്വത്തിനാണെന്ന് ഭഗവത്‌ഗീത പറയുന്നു എന്തെന്നാല്‍ മറ്റു എല്ലാ ഗുണങ്ങളുടെയും വളര്‍ച്ചക്ക് അത് അത്യന്താപെക്ഷിതമാണ്�
ചക്രവര്‍ത്തി അശോകന്‍ പറഞ്ഞു..,
ഗോസ്വാമി തുളസീദാസ് പറഞ്ഞു..,
രാമനെയും വൈദേഹിയെയും (അതായത് ഭക്തികേന്ത്രത്തെ) സ്‌നേഹി ക്കാതിരിക്കുകയും തടസംനില്‍ക്കുകയും ചെയ്യുന്നവര്‍ നമുക്കെത്രമാത്രം വേണ്ട പ്പെട്ടവരും ബന്തുക്കളുമായിക്കൊള്ളട്ടെ അവരെ നമ്മള്‍ കടുത്ത ശത്രു ക്കളായിത്തന്നെ പരിഗണിക്കണം.
ആനിബസന്‍റ് പറഞ്ഞു..,
ലോകത്തിലെ വിവിധ മതങ്ങളെ കുറിച്ച് ഏകദേശം 40 വര്‍ഷം അധ്യയനം നടത്തിയതില്‍ നിന്നും എനിക്ക് എത്തിച്ചേരാന്‍ സാധിച്ച നിഗമനം, ഹിന്ദുത്വത്തെ പോലെ പരിപുര്‍ണവും, ദാര്‍ശനികവും, ശാസ്‌ത്രിയവും, ആധ്യാത്മികവുമായ മറ്റൊന്നുംഈ ലോകത്തില്‍ ഇല്ല എന്നാണ് . ഹിന്ദുത്വത്തെ കുടാതെ ഭാരതത്തിനു ഭാവിയില്ല എന്നുപറഞ്ഞാല്‍ ആരും തെറ്റിധരിക്കരുത്. ഭാരത്തിന്‍റെ വേര് ആഴത്തില്‍ ഇറങ്ങിചെന്നിരികുന്നത് ഹിന്ദുത്വത്തില്‍ ആണ് . ഇതിനെ ഒഴിവാക്കിയാല്‍ ഭാരതം എന്ന മഹാവൃക്ഷം കടപുഴകി വിഴും. ഹിന്ദുത്വത്തെ രക്ഷിക്കാന്‍ ഹിന്ദുക്കള്‍ തന്നെ തയാറായില്ലെങ്ങില്‍ പിന്നെ ആര് തയാറാകും ? ഭാരത്തിന്‍റെ സല്‍പുത്രര്‍ ഹിന്ദുത്വത്തില്‍ വിശ്വസിചില്ലെങ്ങില്‍ അതിനെ പിന്നെ ആര് രക്ഷിക്കും ? ഭാരതത്തിനു മാത്രമേ ഭാരതത്തെ രക്ഷിക്കാന്‍ കഴിയൂ. കാരണം ഭാരതവും ഹിന്ദുത്വവും ഒന്നുതന്നെയാണ് .
ബോധകഥകള്‍
സമര്‍പ്പണം ആത്മസംതൃപ്‌തിയോടെ മാത്രമായിരിക്കണം
ക്ഷേത്രനിര്‍മ്മാണം നടന്നുകൊണ്ടിരുന്ന ഒരു ഗ്രാമത്തില്‍ ഒരു വിദേശടൂറിസ്‌റ്റെത്തി. കാഴ്‌ചകള്‍ കണ്ടു നടക്കവേ ക്ഷേത്രത്തിനുള്ളില്‍ തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കുന്ന ഒരു ശില്‍പ്പിയെ അദ്ദേഹം കണ്ടു. ശില്‍പ്പി ഏകാഗ്രതയോടെ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കുകയായിരുന്നു. അയാളുടെ പ്രവൃത്തികള്‍ കൌതുകപൂര്‍വ്വം നോക്കിനില്‍ക്കവേ പെട്ടെന്ന് ശില്‍പ്പി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനു സമാനമായ മറ്റൊരു ശില്‍പം തൊട്ടടുത്തു തന്നെ കിടക്കുന്നത് ടൂറിസ്റ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.
താങ്കള്‍ ഒരേ പോലെയുള്ള രണ്ടു ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടി രിക്കുകയാണല്ലേ ? ടൂറിസ്റ്റ് ചോദിച്ചു. അല്ല മുഖമുയര്‍ത്തി നോക്കിക്കൊണ്ട് ശില്‍പ്പി പറഞ്ഞു ഒരു ശില്‍പ്പം മതി, പക്ഷെ ആദ്യം ഉണ്ടാക്കിയതില്‍ അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കെ ചെറിയൊരു കേടുപാട് സംഭവിച്ചു പോയി ശില്‍പ്പത്തിനു സംഭവിച്ച കേടുപാടെന്താണെന്നു കണ്ടുപിടിക്കാനുള്ള കൌതുകത്തോടെ താഴെ കിടക്കുന്ന ശില്‍പത്തെ അടിമുടി സൂക്ഷമായി പരിശോധിച്ചെങ്കിലും ശില്‍പ്പി പറഞ്ഞതുപോലെയുള്ള കുഴപ്പങ്ങളൊന്നും അതില്‍ കണ്ടെത്താന്‍ ടൂറിസ്റ്റിനു സാധിച്ചില്ല. പക്ഷെ ഈ ശില്‍പ്പത്തിനെന്തു കുഴപ്പമാണ് സംഭവിച്ചത് ? തോല്‍വി സമ്മതിച്ച ഭാവത്തില്‍, തെല്ലാശ്ചര്യത്തോടെ ടൂറിസ്റ്റ് ചോദിച്ചു. ശില്‍പ്പത്തിന്‍റെ മൂക്കില്‍ ഒരു പോറലുണ്ടായിട്ടുണ്ട്. ടൂറിസ്റ്റിനു നേരെ നോക്കാതെ തന്‍റെ ജോലിയില്‍ വ്യാപൃതനായി ശില്‍പ്പി പറഞ്ഞു. എവിടെയാണ് നിങ്ങളീ ശില്‍പ്പം സ്ഥാപിക്കാനുദ്ദേശിക്കുന്നത് ? അതാ ആ സ്‌തൂപത്തിനു മുകളില്‍ അല്‍പ്പമകലെ സ്ഥിതിചെയ്യുന്ന ഏകദേശം ഇരുപതടി ഉയരമുള്ള കല്‍സ്‌തൂപം ചൂണ്ടിക്കാണിച്ച് ശില്‍പ്പി പറഞ്ഞു.
അത്രയും ഉയരത്തില്‍ സ്ഥാപിക്കുന്ന ശില്‍പ്പത്തിന്‍റെ മൂക്കിലെ ഒരു നേര്‍ത്ത പോറല്‍ ആരാണറിയാന്‍ പോകുന്നത് ? ടൂറിസ്റ്റ് ചോദിച്ചു. ശില്‍പ്പി ജോലി നിര്‍ത്തി അയാളെ നോക്കി. ഒരു പുഞ്ചിരിയോടെ പറഞ്ഞു മറ്റാരും അറിഞ്ഞില്ലെങ്കിലും ഞാന്‍ അറിയുമല്ലോ ?സമര്‍പ്പണം എന്നത് നമ്മുടെയുള്ളിന്‍റെയുള്ളില്‍ അന്തര്‍ലീനമായ ആഗ്രഹമായിരിക്കണം, ഒരിക്കലും ബാഹ്യമായ നിബന്ധനകളായിരിക്കരുത്. നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുവാനല്ല, മറിച്ച് നമ്മുടെ ആത്മസംതൃപ്‌തിക്കും കഴിവിന്‍റെ പൂര്‍ത്തീകരണത്തിനുമായിരിക്കണം.
അപ്പോള്‍ പൂര്‍ണ്ണത, ചുറ്റുമുള്ളവരുടെ അനുമോദനങ്ങളെക്കാള്‍, നമ്മുടെ മനസ്സിനുള്ളില്‍ സംതൃപ്‌തി നിറഞ്ഞ ഒരു വികാരമായി നിറയുന്നത് അനുഭവിച്ചറിയാം. നിങ്ങളൊരു പര്‍വ്വതത്തിന് മുകളിലേക്ക് കയറുമ്പോള്‍ നിങ്ങളുടെ ചിന്ത ഉയരം കീഴടക്കിയ എന്നെയീ ലോകം കാണട്ടെ എന്നതായിരിക്കരുത്, മറിച്ച് ഉയരത്തില്‍ നിന്നു ഞാനീ ലോകമൊന്നു കാണട്ടെ എന്നതായിരിക്കട്ടെ
ഉത്തരം മുട്ടിക്കുന്ന ചോദ്യം
ഒരിക്കല്‍ ഒരു ഇംഗ്ലീഷ്‌കാരന്‍ ഗുരുജിയെ സന്ദര്‍ശിക്കാന്‍ വന്നു. സംഭാഷ ണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു ഭാരതത്തില്‍ സെകുലറിസം (മതനിരപേക്ഷത) ആണ്, പക്ഷെ താങ്കള്‍ ഹിന്ദുക്കളുടെ മേധാവിത്വം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. ഈ അവസ്ഥയില്‍ സെക്കുലറിസത്തിന്റെ ഗതി എന്താവും?
ശ്രീ ഗുരുജി: താങ്കളുടെ ബ്രിട്ടന്‍ മതേതര രാജ്യമാണോ? ഇംഗ്ലീഷ്‌കാരന്‍: അതെ
ശ്രീ ഗുരുജി: താങ്കളുടെ ഭരണഘടനയില്‍ അവിടുത്തെ രാജാവ് പ്രോട്ടസ്‌ടന്റ്‌റ് ക്രിസ്‌ത്യന്‍ ആയിരിക്കണം എന്ന നിബന്ധനയില്ലേ..? ഇംഗ്ലീഷ്‌കാരന്‍: ഉണ്ട്
ശ്രീ ഗുരുജി: എങ്കില്‍ പറഞ്ഞാലും, കേവലം പ്രോട്ടസ്‌ടന്റ്‌റ് സമ്പ്രദായം പിന്തുടരുന്ന രാജ്യമായിട്ടു കൂടി താങ്കളുടെ രാജ്യത്തു എങ്ങനെയാണ് സെകുലറിസം നടപ്പിലാവുന്നത്? മറ്റുള്ളവരുടെഎന്താണ് നശിച്ചത്? ഒന്നുമില്ല . അങ്ങനെയാണെങ്കില്‍ ഞങ്ങളുടെ ഭാരതത്തിലും ഹിന്ദുക്കളുടെ മേധാവിത്വം
ഉണ്ടായാല്‍ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ആപത്തു വരുന്നത്?
ഇംഗ്ലീഷ്‌കാരന്‍ നിശബ്ദനായി.. !
ക്‌ഷമയെ പരീക്ഷിക്കല്‍
ഒരിക്കല്‍ സ്വമിരാമദാസ് ചഫലില്‍ നിന്നും സാതാരയിലേക്ക് പോകുകയായിരുന്നു . അദേഹത്തോടൊപ്പം അപ്പാജി ദത്തുവും ഉണ്ടായിരുന്നു. ഇ ടക്ക് ദേഹേഗ്രാമത്തില്‍ എത്തിയപ്പോള്‍ ദത്തു പറഞ്ഞു , മഹാരാജ് ! ആഹാരത്തിനുള്ള എന്തെങ്കിലും ഏര്‍പ്പാടുചെയാം മടങ്ങുബോള്‍ വൈകന്‍ സാധ്യത ഉള്ളതുകൊണ്ട് ദത്തു അടുത്തുള്ള വയലില്‍നിന്നും കുറച്ച് വിളഞ്ഞ ചോളം പറിച്ച് വരുക്കുവാന്‍ തുടങ്ങി പുക ഉയരുന്നത് കണ്ട് വയലിന്‍റെ ഉടമസ്ഥന്‍ പാട്ടില്‍ അവിടെ എത്തി . ചോളം മോഷ്ട്‌ടിച്ചത് കണ്ട അദ്ധേഹത്തിന്‌കപം അടക്കാന്‍ കഴിഞ്ഞില്ല . തന്‍റെ കയ്യില്‍ ഇരുന്ന വടികൊണ്ട് അദ്ദേഹം രാമദാസ് സ്വാമിയേ തലങ്ങും വിലങ്ങും അടിച്ചു . രാമദാസ് സ്വാമി പ്രതികാരം ചെയും എന്നാണ് ദത്ത് കരുതിയത് . എന്നാല്‍ സ്വാമി ശാന്തന്‍ ആയി നിന്നു. കുറച്ചുസമയത്തിനുശേഷം വഴക്കുപറഞ്ഞുകൊണ്ട് പാട്ടില്‍ പോയി . താന്‍ കാരണം ആണ് സ്വാമിക്ക് അടികൊള്ളേണ്ടി വന്നതെന്ന് ഓര്‍ത്ത് ദത്ത് പാശ്ചാതപിച്ചു
അടുത്തദിവസം അവര്‍ സാതാരയില്‍ എത്തിച്ചേര്‍ന്നു . സ്വാമിജിയുടെ പുറത്ത് വടിയുടെ പാടുകള്‍ കണ്ട ജനം അടക്കം പറയാന്‍ തുടങ്ങി . ചത്രപതി ശിവാജി ഇതിനെ ക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പാട്ടിലിനെ വിളിപ്പിക്കാന്‍ സ്വമിജി പറഞ്ഞു . താന്‍ ഇന്നലെ ഉപദ്രവിച്ചത് ശിവജിമാഹാരാജവിന്‍റെ ഗുരുവിനെയായിരുന്നു എന്നറിഞ്ഞപ്പോള്‍ പാട്ടില്‍ ഭയന്നുവിറക്കാന്‍തുടങ്ങി . തനിക്ക് ഇനി എന്ത് ശിക്ഷയാണാവോ ലഭിക്കുക എന്നോര്‍ത്ത് അയാള്‍ വേവലാതിപെട്ടു .ശിവാജി ചോദിച്ചു മഹാരാജ് ! ഇയാള്‍ക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത് ? അപ്പോള്‍ പാട്ടില്‍ സ്വാമിജിയുടെ തൃപ്പാദങ്ങളില്‍ വീണ്മാപ്പിരന്നു . സ്വാമിജി പറഞ്ഞു രാജാവേ ഇയാള്‍ തെറ്റൊന്നും ചെയ്‌തിട്ടില്ല . ഞങ്ങളുടെ ക്ഷമയെ ഇയാള്‍ പരിക്ഷിക്കുക യല്ലാതെ മറ്റൊന്നും ചെയ്‌തിട്ടില്ല . അതുകൊണ്ട് ഇയാള്‍ക്ക് വിലപിടിപ്പുള്ള വസ്‌ത്രങ്ങള്‍ നല്‍കി ആദരിക്കണം . അതാണ് ഇയാള്‍ക്കുള്ള ശിക്ഷ .
ഒരുമയുടെ പെരുമ
ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധന്‍ പാര്‍ത്തിരുന്നുഅദേഹത്തിന്‍റെത് സുഖസമൃധിനിറഞ്ഞ കുടുംബം ആയിരുന്നു. വേണ്ടത്ര ധനവുംസമ്പത്തും അദേഹത്തിനുണ്ടായിരുന്നു.വൃധന് നാലുപുത്രന്‍മാര്‍ ഉണ്ടായിരുന്നു. ബുദ്ധിമാന്മാരും മിടുക്കന്മാരുമായിരുന്നു മക്കളെങ്കിലും അവര്‍ പരസ്‌പരം കലഹിച്ചിരുന്നു.ഇതില്‍ദുഖിതന്‍ ആയിരുന്നു പാവം വൃദ്ധന്‍ .ഒരുദിവസം അദ്ദേഹം നലുമാക്കളെയും വിളിച്ചുവരുത്തി. കുറേ ചുള്ളിക്കബുകള്‍ കൊണ്ടുവരാന്‍ പറഞ്ഞു.അവ ഒന്നായി കെട്ടിയ ശേഷം ആകെട്ട്‌ഓടിക്കാന്‍ അദ്ദേഹം ഓരോരുത്തരോടുംആവശ്യപ്പെട്ടു .ഓരോരുത്തരുംഅവരുടെ മുഴുവന്‍ ശക്തിയുമെടുത്ത്‌പരിശ്രമിച്ചുഎങ്ങിലുംചുള്ളികമ്പുകള്‍ ഓടിഞ്ഞില്ല.വൃദ്ധന്‍ കെട്ടഴിച്ചു.ഓരോ കംബായി ഓടിക്കാന്‍മക്കളോട്‌പറഞ്ഞു. മക്കള്‍ നിഷ്‌പ്രയാസം കമ്പുകള്‍ഓടിച്ചു.
വൃദ്ധന്‍ മക്കളെ നോക്കി ചോദിച്ചു ;ഇതില്‍നിന്നും നിങ്ങള്‍ക്ക് എന്ത് മനസിലായി ? അത് ഒരു കേട്ട് ആയിരുന്നപ്പോള്‍ ഓടിക്കാന്‍ കഴിഞ്ഞില്ല . എന്നാല്‍ ഓരോന്നായി മാറ്റിയപ്പോള്‍ നിഷ്‌പ്രയാസം ഓടിക്കാന്‍ കഴിഞ്ഞു. ഇതേപോലെ യാണ് നിങ്ങളുടെ ജീവിതവും .നിങ്ങള്‍ ഒന്നായി നിന്നാല്‍ നിങ്ങളെ ആര്‍ക്കും ഉപദ്രവിക്കാന്‍ കഴിയില്ല .മറിച്ച് പരസ്‌പ്പരം കലഹിച്ച് വേറിട്ടുനിന്നാല്‍ സര്‍വഐശ്വര്യവും നിമിഷമാത്രം കൊണ്ട്‌ഇല്ലാതാകും.
ഈകഥ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പാഠമണ് .നാം വേഷത്തിന്‍റെയും ഭാഷയുടെയും പ്രദേശത്തിന്‍റെയും പേരുപറഞ്ഞ് കലഹിച്ച് വിഘടനവാദത്തിന് കൂട്ടുനിന്നാല്‍ നമ്മുടെ രാജ്യം ഛിന്നഭിന്നമായി നാശമാകും.മറിച്ച് സംഘടിത ശക്തി സമാഹരിക്കാന്‍ കഴിഞ്ഞാല്‍ സര്‍വ ഐശ്വര്യപൂര്‍ണമായ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയും. ( ഗുരുജി പറഞ്ഞ കഥ)
ജാതിയില്‍ എന്തിരിക്കുന്നു
ട്രെയിനില്‍ യാത്രചെയ്‌തുകൊണ്ടിരിക്കുന്ന ഒരു സേഠ്‌ആഹാരം കഴിക്കാനായി തന്‍റെ പത്രം തുറക്കുവാന്‍ തുടങ്ങിയപ്പോള്‍ ആണ് അടുത്ത് ഒരു ഖാദര്‍ ധാരി ഇരിക്കുന്നത് അദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.ഖാദര്‍ ധാരി കാഴ്‌ചയില്‍ ഒരു നേതാവ് ആണെന്ന്‌തോന്നും .അദ്ധേഹത്തെ കണ്ടതോടെ സേഠ്‌ജിക്ക് പാത്രംതുറക്കാന്‍ മടിയായി .അദ്ദേഹം ഖാദര്‍ ധാരിയോട് ചോദിച്ചു നേതാജി താങ്ങളുടെ ജാതി ഏതാണ് ? ജാതി ന പൂഛാസാധൂകീ,പൂഛ് ലീജിയേ ജ്ഞാന്‍ (സന്യാസിമാരുടെ ജാതിയല്ല അവരുടെ ജ്ഞാനത്തെ കുറിച്ചാണ് ചോദിച്ച് അറിയേണ്ടത് ) എന്ന വാക്യം അങ്ങ് കേട്ടീട്ടില്ലേ ? നേതാവ് മറുചോദ്യം ചോദിച്ചു.
സന്യാസിയോട് ഒരിക്കലും ജാതി ചോദിക്കുകയില്ല .എന്നാല്‍ താങ്ങള്‍ കാവിയല്ലലോ ധരിച്ചിരിക്കുന്നത്. .ഇന്ന് മേഹതര്‍ ജാതിക്കാര്‍ ,ബ്രാഹ്മണര്‍ ,ബനിയജാതിക്കാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയുംനേതാക്കന്‍മാര്‍ വരെ ഇന്ന് ഖാദി ധരിക്കുന്നുണ്ട് . താങ്കള്‍ക്ക് ജാതി പറയുന്നത്‌കൊണ്ട് എന്താണ് ഇത്ര വിഷമം സേഠ്‌ജിചോദിച്ചു.
ഇല്ല സേഠ്‌ജി ,ജാതി പറയുന്നത് കൊണ്ടോ ഒളിക്കുന്നത്‌കൊണ്ടോഒന്നും സംഭവിക്കുകയില്ല ഇതും പറഞ്ഞ് നേതാവ് പത്രം വായനതുടങ്ങി.എന്നാല്‍ സേഠ്‌ജി തന്‍റെ ആഗ്രഹം വീണ്ടും വീണ്ടും പ്രകടിപ്പിച്ചു.അവസാനം എന്തോ ആലോചിച്ചതിനുശേഷം നേതാവ് പറഞ്ഞു. ഏതെങ്ങിലും ഒരു ജാതിയില്‍ ആയിരുന്നു എങ്കില്‍ പറയാമായിരുന്നു . സേഠ്‌ജി കളിയാക്കികൊണ്ട് ചോദിച്ചു. അപ്പോള്‍ താങ്ങള്‍ മിശ്രജാതിക്കാരന്‍ ആണോ ? താങ്കളുടെ അച്ഛന്‍ വേറെ ഏതോ ജാതിയില്‍ പ്പെട്ട പെണ്‍കുട്ടിയെ യാണ് വിവാഹം ചെയ്‌തിരിക്കുന്നത്‌എന്നാണ് തോന്നുന്നു.
സേഠ്‌ജിയുടെ ശല്യം സഹിക്കാതെവന്നപ്പോള്‍ അദ്ധേഹത്തെ ഒന്നു കളിയാക്കാന്‍ ഉധേശിച്ചുകൊണ്ട് നേതാവ്‌മറുപടിപറഞ്ഞു. കേള്‍ക്കൂ രാവിലെഞാന്‍ എഴുന്നേറ്റുകഴിഞ്ഞാല്‍ വീടും മുറ്റവും കക്കുസുമെല്ലാം വൃത്തിയാക്കുന്നത്‌കൊണ്ട് ഞാന്‍ തൂപ്പുകാരന്‍ആണ്.എന്‍റെ ചെരുപ്പ് വൃത്തിയക്കുന്നത്‌കൊണ്ട് ഞാന്‍ ചെരുപ്പ്‌കുത്തിയും ഷേവുചെയുമ്പോള്‍ഞാന്‍ ഷുരകാനും തുണിയലക്കുമ്പോള്‍ ഞാന്‍ അലക്കുകാരനും കണക്ക്‌കൂട്ടുമ്പോള്‍ വൈശ്യനും കോളേജില്‍ പഠിപ്പിക്കുമ്പോള്‍ ബ്രാഹ്മണനുമാണ് . ഇനിതാങ്കള്‍ തന്നെ പറയൂ .എന്‍റെ ജാതി ഏതാണ് എന്ന്? .
അപ്പോഴേക്കും ട്രെയിന്‍ സ്‌റ്റേഷനില്‍ എത്തി. നേതാവിനെ സ്വീകരിക്കാന്‍ റെയില്‍വേസ്‌റ്റേഷനില്‍ അഭൂതപൂര്‍വമായ ജനക്കൂട്ടമായിരുന്നു.അവര്‍ നേതാവിനെപൂമാലയില്‍ മൂടി. ആചാര്യ കൃപലാനി സിന്ദാബാദ് എന്ന മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഴാങ്ങിയപ്പോള്‍ സേഠ്‌ജി അന്തിച്ചിരുന്നുപോയി തന്‍റെ മൂഢതയോര്‍ത്ത്.
മാതൃഭൂമിയുടെ മഹത്വം
ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഉപ്പുസത്യാഗ്രഹം നടക്കുന്ന കാലഖട്ടം . ബ്രിട്ടിഷ് സര്‍ക്കാരിന്‍റെ അടിച്ചമര്‍ത്തല്‍ നയങ്ങളെ കൂസാതെ ഉത്സാഹത്തോടെ ഭരതീയര്‍ വലിയതോതില്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത് കരഗ്രഹത്തിലെക്ക് പോയികൊണ്ടിരുന്നു . ഈ കാലഘട്ടത്തില്‍ മഹാകവി രവീന്ദ്രനാഥടാഗോറിനെ കാണുവാന്‍ പല ചില പണ്ഡിതന്മാര്‍ ദേശഭക്തിയെന്ന ഇടുങ്ങിയതും ജടിലവുമായ ചിന്തയെകുറിച്ച് ചര്‍ച്ചചെയ്‌തുകൊണ്ടിരുന്നു . സ്വതന്ത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭവും ഉപ്പുസത്യാഗ്രഹവും അവരുടെ അഭിപ്രായത്തില്‍ അനുചിതമായിരുന്നു നിഖില്‍ബാബുവായിരുന്നു അവരുടെ നേതാവ് .മവുനം മുറിച്ചുകൊണ്ട് മഹാകവി ടാഗോര്‍ നിഖില്‍ബാബുവിനോട് ചോദിച്ചു : താങ്കളുടെ അമ്മ ജീവിച്ചിറിപ്പുണ്ടെങ്കില്‍ അവരുടെ തലവെട്ടി ഇവിടെ കൊണ്ടുവരുമോ.
നിഖില്‍ബാബു അത്ഭുതപ്പെട്ടു . ഗുരുദേവ് ,താങ്കള്‍ എന്താണ് പറയുന്നത് ?
ഞാന്‍ ശരിക്കും പറഞ്ഞതാണ് . മഹാകവി ഉറച്ച സ്വരത്തില്‍ പറഞ്ഞു .നിഖില്‍ബാബു വികരാധീനനായി .. തലവെട്ടുന്നത് വിട് , ആരെങ്കിലും എന്‍റെ അമ്മക്ക്‌നേരെ കയ്യുയര്‍ത്തിയാല്‍ അവന്‍റെ തല ഞാന്‍ വെട്ടും .നമുക്ക് ജന്മം നല്‍കി നമ്മെ നോകി വളര്‍ത്തി ഇത്രയും വലുതാക്കിയ അമ്മയോട് അനിഷ്ട്‌ടം ചെയ്യുന്നത് നമുക്ക്‌എങ്ങനെ നോക്കിനില്‍ക്കാന്‍കഴിയും.
പുഞ്ചിരിയോടെ ഗുരുദേവന്‍ വിശദീകരിച്ചു,താങ്കള്‍ അമ്മയോട് കാട്ടുന്ന അതേ വൈകാരികഭാവമാണ് ഈ സത്യാഗ്രഹികളും തങ്ങളുടെ അമ്മയോടും കാട്ടുന്നത് . ഓര്‍മിച്ചോളളൂ .ഭാരതം നമ്മുടെ അമ്മയാണ് . നമ്മുടെ അമ്മയുടെ അമ്മയാണ് .ഇതില്‍ അന്നം ,ജലം ,വായു ഇവകൊണ്ടാണ് നമ്മുടെ ശരീരം വലുതായത് .അമ്മ അടിമത്വത്തിന്‍റെ ചങ്ങലയില്‍ കിടക്കുന്നു എന്നത് നമുക്ക് സഹിക്കാന്‍ ആകുമോ എല്ലാവര്‍ക്കും മാതൃഭൂമിയുടെ മഹത്വം ബോധ്യപ്പെട്ടു .നിഖില്‍ബാബു ഭക്തിപൂര്‍വം ഗുരുദീവന്‍റെ കാല്‍ക്കല്‍ നമസ്‌കരിച്ചു.
സമചിത്തത
രാമായണത്തില്‍ ഒരു സംഭവം ഉണ്ട് .ഘോരമായ യുദ്ധത്തില്‍ ലക്ഷ്‌മണന്‍ രാവണപുത്രനായ മേഘനാധനെ വധിച്ചു. വിജയചിഹ്നമെന്ന നിലയില്‍ ശിരസ് ഛേദിച്ച് കൂടാരത്തില്‍ കൊണ്ടുവന്നു. മേഘനാദന്‍റെ ഭാര്യ ഭര്‍തൃശരീരത്തോടൊപ്പം സതി അനുഷ്ട്‌ടിക്കാന്‍ തീരുമാനിച്ചു .അവള്‍ ഭര്‍ത്താവിന്‍റെ ശിരസിനുവേണ്ടി രാമന്‍റെ കൂടാരത്തിലേക്ക് നടന്നു. സുന്ദരിയായ ഒരു സ്‌ത്രീ കൂടാരം ലക്ഷ്യമ്മാക്കി നടന്നുവരുന്നത് കണ്ട് വാനരപ്പട ആകാംഷാ ഭരിതരായി .പെട്ടന്ന് ഉത്സാഹപൂര്‍വം അവര്‍വിളിച്ചുപറഞ്ഞു. സീതാദേവി വരുന്നു.രാവണന്‍മരണഭയം കൊണ്ട് സീതയെ സ്വതന്ത്രയാക്കിയിരിക്കുന്നു . നമുക്കിനി യുദ്ധം ചെയ്യാതെ സ്വതന്ത്രയായി കഴിയാം .ഇതെല്ലാം കേട്ട് രാമന്‍ ശാന്തനായി അവരോടുപറഞ്ഞു. രാവണന്‍ പത്ത് തലയും ഇരുപതു കയ്യുമായി ജിവനോടെ ഇരിക്കുന്നു. അയാളെ യുദ്ധം ചെയ്‌തു നശിപ്പിക്കാതെ സീതാദേവിയെ നമുക്ക് ലഭിക്കില്ല . അതുകൊണ്ട് മിഥ്യഭ്രമം ഉപേക്ഷിക്കുക . ആ സ്‌ത്രീ മേഘനാഥന്‍റെ ഭാര്യ യായിരിക്കാ. സ്വന്തം ഭര്‍ത്താവിന്‍റെ ശിരസുതേടി വന്ന തായിരിക്കാം .ശിരസ്സ് വിട്ടുകൊടുത്ത് ആദരവോടെ അവരെ യാത്രയാക്കുക .ആലോചിക്കാതെയും കാര്യങ്ങള്‍ സ്‌പഷ്ടമായി വിലയിരുത്താതെയും എടുത്തുചാടിയാല്‍ അത് നമ്മെ അപകടപ്പെടുത്തും.സമചിത്തതയും നിശ്ചയദാര്‍ഢവുമാണ് നമ്മളെ വിജയത്തിലേക്ക് നയിക്കുന്നത്. (ഗുരുജി പറഞ്ഞ കഥ )
ഡോക്ടര്‍ ജിയും സ്വയംസേവകന്‍റെ കള്ളത്തരവും
ശാഖയില്‍ ഒരുദിവസം പോയില്ലെങ്കില്‍ അടുത്ത ദിവസം മുഖ്യ ശിക്ഷകന്‍ കാരണം തിരക്കാറുണ്ട്..പല സ്വയംസേവകരും ഉള്ള കാര്യം ചിലപ്പോള്‍ പറയാറില്ല.
ഒരിക്കല്‍ ശാഖയില്‍ എത്താതിരുന്ന സ്വയംസേവകരോട് ഡോക്ടര്‍ ജി കാരണം അന്വേഷിച്ചപ്പോള്‍ അവര്‍ വസ്‌തുതാപരമല്ലാത്ത കാരണങ്ങള്‍ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല.അങ്ങനെ തന്‍റെ ഒരു ജീവിതാനുഭവം അദ്ദേഹം അവരോട് വിവരിച്ചു. ഡോക്ടര്‍ ജി നാഗ്‌പൂരില്‍ സ്വാതന്ത്ര്യ എന്ന ഒരു വാരിക നടത്തിയിരുന്നു.ആ വാരികയിലൂടെ അദ്ദേഹം സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.വാരികയുടെ പത്രാധിപരും സഹപത്രാധിപരും അതിന്‍റെ കാര്യത്തിനായി ദിവസവും കാര്യാലയത്തില്‍ എത്തുമായിരുന്നു. ഒരിക്കല്‍ സഹപത്രാധിപര്‍ക്ക് തന്‍റെ ഒരു സുഹൃത്തിനോടൊപ്പം മറ്റൊരു സുഹൃത്തിന്‍റെ വീട്ടില്‍ ഉച്ചഭക്ഷണത്തിന് പോകണമായിരുന്നു.എന്നാല്‍ ഈ കാര്യത്തിനു പകരം ,തനിക്കു വയറു വേദന ആയതിനാല്‍ ലീവ് അനുവദിക്കണം എന്നൊരു അപേക്ഷ കാര്യാലയത്തിലെ മേശപ്പുറത്തു വച്ച് അയാള്‍ സുഹൃത്തിനെയും കൂട്ടി ഉച്ചഭക്ഷണത്തിനായി മറ്റേ സുഹൃത്തിന്‍റെ വീട്ടില്‍ പോയി. മേശപ്പുറത്തു വച്ചിരുന്ന കത്ത് വായിച്ച ഡോക്ടര്‍ ജിക്ക് തന്‍റെ മിത്രം കൂടിയായ സഹപ്രവര്‍ത്തകന്‍റെ അസുഖത്തെ കുറിച്ചോര്‍ത്ത് ഉല്‍ക്കണ്‌ഠ തോന്നി .തന്‍റെ പരിചയക്കാര്‍ക്ക് ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ അവരെ പരിചരിക്കുക,അവര്‍ക്കു വേണ്ട മരുന്ന് എത്തിച്ചു കൊടുക്കുക എന്നത് ഡോക്ടര്‍ ജിയുടെ പതിവായിരുന്നു.അതുകൊണ്ട് സഹപ്രവര്‍ത്തകന്‍റെ അസുഖത്തെ കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം അയാളുടെ വീട്ടിലെത്തി. യഥാര്‍ഥ വിവരങ്ങള്‍ തന്‍റെ സഹധര്‍മ്മിണിയെ സഹപത്രാധിപര്‍ അറിയിച്ചിരുന്നില്ല.അതുകൊണ്ട് , ഭര്‍ത്താവ് സുഹൃത്തിനൊപ്പം മറ്റൊരു സുഹൃത്തിന്‍റെ വീട്ടില്‍ ഉച്ചഭക്ഷണത്തിന് പോയതാണെന്ന് അവര്‍ സ്വാഭാവികമായും ഡോക്ടര്‍ ജിയോട് പറഞ്ഞു. ആ വീടും ഡോക്ടര്‍ ജിക്ക് നല്ല പരിചയമുള്ളതായിരുന്നു.ഡോക്ടര്‍ ജി അവിടേക്കു ചെന്നു.ഡോക്ടര്‍ ജിയെ കണ്ടതും ഗൃഹനാഥന്‍ അദ്ദേഹത്തെ അകത്ത് സ്വീകരിച്ചിരുത്തി.അകത്തേക്ക് പ്രവേശിച്ചപ്പോള്‍ സഹപത്രാധിപരും സുഹൃത്തും മറ്റും, കളിയും തമാശയും പറഞ്ഞ് രസിക്കുന്ന രംഗമാണ് കണ്ടത്. സഹപത്രാധിപരോട് ലീവ് അപേക്ഷിച്ചെഴുതിയ കത്തിനെ കുറിച്ചൊന്നും ഡോക്ടര്‍ ജി യാതൊന്നും പറഞ്ഞില്ല. യാതൊന്നും സംഭവിക്കാത്ത മട്ടില്‍ എല്ലാവരോടും കുശലാന്വേഷണം നടത്തി ചായയും കുടിച്ച് ഡോക്ടര്‍ ജി അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. എന്നാല്‍ സഹപത്രാധിപര്‌ക്ക് തീവ്രമായ കുറ്റബോധം തോന്നി . അയാള്‍ ഇത്തരമൊരു തെറ്റ് പിന്നീട് ഒരിക്കലും ആവര്‍ത്തിച്ചില്ല.
സംഭവം കേട്ട സ്വയം സേവകരെ സംബന്ധിച്ച് ഒരുപക്ഷേ ആയിരം ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ പോലും കിട്ടാത്ത ഗുണപാഠമാണ് ലഭിച്ചത്. തങ്ങളുടെ മനസിലെ കാപട്യത്തെ അവര്‍ തിരിച്ചറിയുകയും അടുത്ത ദിവസം തൊട്ട് നിത്യേന നിയമേന ശാഖയിലെത്തുകയും ചെയ്‌തു.
മണ്ണിന്‍റെ മഹത്വം
വേദാന്തപാരംഗതനായ ഗോവിന്ത ഭഗവത്‌പാദരെ ദര്‍ശിക്കാന്‍ ഒരിക്കല്‍ ശങ്കരാചാര്യര്‍ സ്വാമികള്‍ ബദരീനാഥിലേക്ക് പോകുകയായിരുന്നു .യാത്രചെയ്‌ത് ക്ഷീണിതനായപ്പോള്‍ വിശ്രമിക്കാനായി സ്വാമികള്‍ ഒരു കുളക്കരയില്‍ ഇരുന്നു . അപ്പോള്‍ സമീപത്തുതന്നെ കുറേ തവളകള്‍ കളിക്കുന്നത് അദേഹത്തിന്‍റെ ശ്രദ്ധയില്‍ പ്പെട്ടു .ഗ്രീഷമ ഋതുവിലെ കഠിനമായ ചൂട് സമയമായിരുന്നു അത് .ചൂട്‌കൊണ്ട് ശങ്കരാചാര്യര്‍ സ്വാമികള്‍ പോലും വിവശനായിരുന്നു.പിന്നെ തവളകളുടെ കാര്യം പറയാനുണ്ടോ? കുളത്തിലെ വെള്ളം ചൂടായത്‌കൊണ്ട് തവളകള്‍ക്ക് അതില്‍ വസിക്കുക തന്നെ ദുഷ്‌ക്കരമായിരുന്നു . ഇതിനിടയില്‍ തവളകളുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി .വെള്ളത്തില്‍ നിന്നും കരയിലേക്ക് കയറിയ തവളക്കുഞ്ഞ് ചൂട് സഹിക്കാതെ സഹായത്തിനായി കരഞ്ഞു .അല്‍പ്പ സമയത്തിനുള്ളില്‍ ഒരു പാമ്പ് തവളകുഞ്ഞിന്‍റെ അടുത്ത്‌എത്തി .അത് തന്‍റെ ഫണമുയര്‍ത്തി തവളകുഞ്ഞിന് തണല്‍ നല്‍കി .അതുകണ്ട ശങ്കരാചാര്യര്‍ സ്വാമികള്‍ അത്ഭുതപ്പെട്ടു.ഭക്ഷകന്‍ തന്നെ രക്ഷകനായിട്ടുവരിക .ശങ്കരാചാര്യര്‍ അവിടെനിന്നും സ്വാമിയേ കാണാനുള്ള യാത്രതുടര്‍ന്നു . താന്‍ കണ്ടഅത്ഭുതകാഴ്‌ചയെ കുറിച്ച് ശങ്കരാചാര്യര്‍ ഗോവിന്ത ഭഗവത്‌പാതരെ അറിയിച്ചു . അപ്പോള്‍ സ്വാമികള്‍ പറഞ്ഞു നേരത്തെ ശ്രിംഗി ഋിഷിയുടെ ആശ്രമമുണ്ടായിരുന്ന സ്ഥലമാണത് .അവിടെ എല്ലാ ജീവജാലങ്ങളും ശത്രുതാമനോഭാവം വെടിഞ്ഞ് .സാഹോദര്യത്തോടെയാണ് വര്‍ത്തിച്ചിരുന്നത് . ഈ സംഭവം അതിന്‍റെ പുനരാവൃത്തിയാണ്.
ഈവാക്കുകള്‍ കേട്ടപ്പോള്‍ ശങ്കരാചാര്യരുടെ മനസ്സില്‍ ഇത്തരത്തിലുള്ള വിചാരം ഉയര്‍ന്നു .ഭക്ഷ്യവസ്‌തുവും ഭക്ഷകനും തമ്മില്‍ സമരസപ്പെട്ട് ജീവിക്കുക സാധ്യമാണെങ്കില്‍ മനുഷ്യനും മനുഷ്യനും തമ്മില്‍ എന്തുകൊണ്ട് സമരസത ആയികൂട.അദേഹത്തിന്‍റെ മനക്കണ്ണില്‍ ഹിമാലയം മുതല്‍ കന്യാകുമാരി വരെയുള്ള വിശാല ഭൂവിഭാഗം അപ്പോള്‍ നിറഞ്ഞു നിന്നു .തെക്കുള്ള ജനങ്ങള്‍ വടക്കുള്ള ജനങ്ങളെ പോലെ ഹിമാലയത്തെ പവിത്രമായി കരുതുകയും അതിനെ ആരാധിക്കുകയും ,അതേപോലെ വടക്കുള്ളവര്‍ തെക്കുള്ളവരെപോലെ രാമേശ്വരത്തെ ആരാധിക്കുകയും ചെയ്‌താല്‍ ഭാരതത്തില്‍ ഒരു ഐക്യഭാവം ഉടലെടുക്കുമെന്നും ശങ്കരാചാര്യര്‍ ചിന്തിച്ചു .
ഈ ചിന്ത ഉയര്‍ന്നു വന്നപ്പോള്‍ അദ്ദേഹം മുഴുവന്‍ ഭാരതത്തിലും കാല്‍നടയായി സഞ്ചരിക്കുകയും വടക്ക് ബദരിനാഥിലും തെക്ക് രാമേശ്വരത്തും കിഴാക്ക് ജഗന്നാഥപുരിയിലും പടിഞ്ഞാറ് ദ്വാരകയിലും മഠങ്ങള്‍ സ്ഥാപിക്കുകയും ചെയ്‌തു . ജനങ്ങളില്‍ ഐക്യഭാവം സൃഷ്ടിക്കുക എന്ന അദ്ധേഹത്തിന്‍റെ സ്വപ്‌നം അങ്ങനെ സാക്ഷാല്‍ക്കരിക്കപ്പെട്ടു .ഈ നാലുമഠങ്ങള്‍ സന്തര്‍ശിക്കുന്നവര്‍ക്കും തങ്ങള്‍ ഏതെങ്കിലും പ്രദേശത്തുകാര്‍ എന്നതിലുപരി ഈ ദേശവാസിയാണ് എന്ന വികാരം ഉയര്‍ന്നുവരാന്‍ ഇത് സഹായകമായി.
ജോലിയുടെ മഹത്വം
ലോകമാന്യബാലഗംഗാധരതിലകന്‍ നിയമബിരുതം പാസായപ്പോള്‍ അദ്ധേഹത്തിന്‍റെ സുഹൃത്തുക്കള്‍ വിചാരിച്ചിരുന്നത് തിലകന്‍ സര്‍ക്കാര്‍ ജോലിയിലോ വക്കീല്‍ പണിയിലോ പ്രവേശിക്കുമെന്നായിരുന്നു . അതിനെ കുറിച്ച് അവര്‍ തിലകനോട് ചോദിച്ചപ്പോള്‍ തിലകന്‍ പറഞ്ഞു . എനിക്ക് പണത്തിനോട് അമിതമായ ആഗ്രഹമില്ല .പണത്തിനുവേണ്ടി സര്‍ക്കാരിന്‍റെ അടിമയാകന്‍ ഞാന്‍ ഇല്ല . ഇനി വക്കാലത്തിനെകുറിച്ച് ആണെങ്ങില്‍ .ആ പണിപോലും എനിക്ക് ഇഷ്ട്‌ടമല്ല .സാ വിദ്യാ യാ വിമുക്തയെ (മുക്തിയെ പ്രദാനം ചെയുന്നതാണ് വിദ്യ ) എന്ന സൂക്തം ആചരിക്കുന്ന ആളാണ് ഞാന്‍ ഇതെല്ലം കേട്ട് സുഹൃത്തുക്കള്‍ നിശബ്ദരായിരുന്നു. എന്നാല്‍ കുറച്ചു ദിവസത്തിന് ശേഷം അവര്‍ക്ക് വിവരംലഭിച്ചു . തിലകന്‍ മുപ്പതുരൂപ മാസശമ്പളത്തിന് െ്രെപമറിക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നുഎന്ന് . ഇത് അറിഞ്ഞപ്പോള്‍ അവര്‍ ആശ്ചര്യചികിതരായി. അദേഹത്തിന്‍റെ ഒരു ആത്മസുഹൃത്ത് അദ്ധേഹത്തോട്‌ചോദിച്ചു. അവസാനം നിങ്ങള്‍ ഒരു അദ്ധ്യാപകന്‍റെ ജോലി തിരഞ്ഞെടുത്തു അല്ലേ?. ഇന്ന് അധ്യാപകരുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന് നിങ്ങള്‍ക് അറിയുമോ?. എടൊ നിങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍ ശവസംസ്‌കാരം നടത്താനുള്ള വിറകുപോലും എവിടെ നിന്നും ലഭിക്കില്ല .
തിലകന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു .എന്‍റെ ശവസംസ്‌കാരത്തെ കുറിച്ച് ഞാനെന്തിന് ചിന്തിക്കണം .നമ്മുടെ കോര്‍പ്പറേഷന്‍ പിന്നെ എന്തിനാണ് ഉണ്ടാക്കിയിരിക്കുന്നത് .എന്‍റെ ചിദയെ കുറിച്ച് അവര്‍ ചിന്തിച്ചുകൊള്ളും.അവര്‍ സാധനങ്ങള്‍ സംഘടിപ്പിച്ച് എന്‍റെ ചിത ഒരുക്കിക്കൊള്ളും. അതുകേട്ട് ആ സുഹൃത്ത് സ്ഥബ്ദനായി പ്പോയി.
ധര്‍മത്തിനുവേണ്ടിയുള്ള പോരാട്ടം
ഒന്നിനുപിറകെ ഒന്നെന്ന കണക്കില്‍ കോട്ടകള്‍ പിടിച്ചടക്കി വിജയശ്രീലാളിതനായി സര്‍ഹിന്ദ് പട്ടണത്തില്‍ എത്തിയ സിഖ് ഗുരു ഗോവിന്ദസിംഹനോട് അദേഹത്തിന്‍റെ സൈനികര്‍ വിളിച്ചുപറഞ്ഞു ,നമ്മുടെ കുമാരന്മാരെ (ഫത്തേസിംഹ്,ജോരാവര്‍ സിംഹ്) ശ്വാസം മുട്ടിച്ചുകൊന്ന സ്ഥലമാണിവിടം .നമ്മുക് അതിനു പകരംവീട്ടണം .
ഇതുകേട്ട് ഗുരു ഗോവിന്ദസിംഹ്‌ജി അതീവ ദുഖിതനായി അദ്ദേഹം പറഞ്ഞു സഹോദരന്മാരെ എനിക്ക് നിങ്ങളുടെ വികാരം മനസിലാകുന്നുണ്ട് .എന്നാല്‍ അല്‍പ്പം ആലോചിക്കൂ .ഈ പട്ടണത്തിലെ ജനങ്ങള്‍ നമ്മോടെന്തെങ്കിലും അപരാധം പ്രവര്‍ത്തിച്ചീട്ടുണ്ടോ ? പിന്നെ അവരോടെന്തിന് നാം പകരം വീട്ടണം ? അവരുടെ വസ്‌തുവകകള്‍ നാം എന്തിനു നശിപ്പികണം ? നാം അങ്ങനെ ചെയ്‌താല്‍ അത് അന്യായവും അധര്‍മവുമാകും .മറ്റുള്ളവര്‍ അധര്‍മ്മം പ്രവര്‍ത്തിച്ചാല്‍ നമ്മളും അങ്ങനെ ചെയ്യണമോ ? അനുചിതമായ കര്‍മങ്ങള്‍ ചെയ്യുന്നത് ധര്‍മ്മവീരര്‍ക്ക് ശോഭനല്‍കുകയില്ല .
അവശേഷിക്കുന്ന കാര്യം നമ്മുടെകുമാരന്മാരെ ഭിത്തിക്കുള്ളില്‍ ശ്വാസം മുട്ടിച്ചുകൊന്നതാണ് . ആ ആഖാതം നാം സഹിച്ചു കഴിഞ്ഞു . നാം പ്രതികാര ഭാവത്തോടെയല്ല യുദ്ധം ചെയ്യുന്നത് .പിന്നെ നാമെന്തിന് നിര്‍ദോഷികള്‍ക്ക് ദുരന്തം വരുത്തിവക്കണം .നാം നമ്മുടെ ആയുധങ്ങള്‍ ന്യായത്തിനും അനീതിക്കും അതിക്രമങ്ങള്‍ക്കും എതിരെയാണ് ഉയര്‍ത്തിയിയിരിക്കുന്നത് .നീതിയും ന്യായവും ഉണ്ടാകുന്നതുവരെ നാം നമ്മുടെ ആയുധങ്ങള്‍ ഉറയില്‍ ഇടുകയില്ല .ശത്രു അവരുടെ ദുര്‍നടപടികള്‍ അവസാനിപ്പിക്കുന്നതോടെ നമുക്ക് അവരോടുള്ള ശത്രുതയും അവസാനിക്കും .
വൈയ്യക്തിക ദുഃഖം സമൂഹത്തിന് വിനാശകരമായ രീതിയിലുള്ള പ്രവാര്‍ത്ത! നങ്ങള്‍ക്ക് കാരണമാകരുതെന്ന് ഗുരു ഗോവിന്ദസിംഹ്‌ജി തന്‍റെ സൈനികരെ പറഞ്ഞു മനസിലാക്കി .അങ്ങനെ നിരപരാധികളായ ജനങ്ങളുടെ ജീവനും സ്വത്തും അദ്ദേഹം സംരക്ഷിച്ചു.
ശരിയായ ദാനം
ഒരുദിവസം ഭഗവാന്‍ ശ്രീബുദ്ധന്‍ പാടലിപുത്രം സന്തര്‍ശിക്കാന്‍എത്തി .തങ്ങളുടെ നിലവാരത്തിന് അനുസരിച്ച് ബുധഭഗവാനെ സ്വീകരിക്കുവാനുള്ള ഏര്‍പ്പാടുകളില്‍ പാടലീപുത്രനിവാസികള്‍ മുഴുകി .ഭഗവാനെ സന്തര്‍ശിച്ച് അനുഗ്രഹം വാങ്ങാന്‍ രാജാ ബിംബിസാരനുമെത്തി .ബിംബിസാരന്‍റെ ഖജനാവിലെ വിലപിടിച്ച രത്‌നങ്ങളും മുത്തുകളും ഭഗവാന് കാഴ്‌ചവച്ചു . ഒരുകൈകൊണ്ട് സന്തോഷപൂര്‍വം ഭഗവാന്‍ ഉപഹാരങ്ങള്‍ സ്വീകരിച്ചു .അതിനുശേഷം മന്തിമാര്‍ ,സേഠ്‌മാര്‍ ,ധനികര്‍ ,തുടങ്ങി നിരവധി പ്രമുഖര്‍ ഭഗവാന്‍റെ സന്നിധിയില്‍ എത്തി തങ്ങളുടെ വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ഭഗവാന് സമര്‍പ്പിച്ചു .അവയെല്ലാം തന്നെ ഒരു കൈകൊണ്ട് ഭഗവാന്‍ സ്വീകരിച്ചു.
ഇതിനിടയില്‍ 80 വയസ്സായ ഒരു വൃദ്ധ വടിയും കുത്തിപ്പിടിച്ച് അവിടെയെത്തി .പ്രായാധിക്യം അവരെ വല്ലാതെ തളര്‍ത്തിയിരുന്നു .അതിനാല്‍ നടക്കുവാന്‍ പോലും ബുദ്ധിമുട്ട് അനുഭവപെട്ടിരുന്നു .ബുദ്ധഭഗവാനെ നമസ്‌കരിച്ചുകൊണ്ട് അവര്‍ പറഞ്ഞു . ഭഗവാനേ അങ്ങ് ഇവിടെ എത്തിയിട്ടുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത് .അപ്പോള്‍ ഞാന്‍ ഒരു കൈതച്ചക്ക കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു .വേറൊന്നും എന്‍റെ പക്കലില്ലാത്തതിനാല്‍ പകുതികഴിച്ചഈ കൈതചക്കയാണ് ഞാന്‍ അങ്ങേക്കായി കൊണ്ടുവന്നിരിക്കുന്നത് .എന്‍റെ തുച്ചമായ ഈ ഉപഹാരം അങ്ങ് സ്വീകാരിച്ചാല്‍ ഞാന്‍ മഹാഭാഗ്യവതിയായിത്തീരും .ഭഗവാന്‍ ബുധന്‍ തന്‍റെ ഇരുകൈകളും നീട്ടി ആ പഴം സ്വീകരിച്ചു.
ഇതുകണ്ട് രാജാ ബിംബിസാരന്‍ ആശ്ചര്യചികിതനായി,അദ്ദേഹം ഭഗവാനോട് ചോദിച്ചു ഭഗവാനേക്ഷമിച്ചാലും ഞാന്‍ ഒന്നു ചോദിച്ചോട്ടെ .അങ്ങ് അതിന് വ്യക്തമായ ഉത്തരം തരണം .ഞങ്ങള്‍എല്ലാവരും തന്നെ വളരെവിലപിടിച്ച ഉപഹാരങ്ങള്‍ ആണ് അങ്ങേക്ക് തന്നത് .അവയെല്ലാം അങ്ങ് കൈകൊണ്ട് മാത്രമാണ് സ്വീകരിച്ചത് .എന്നാല്‍ വൃദ്ധതന്ന ഈ എച്ചില്‍ അങ്ങ് ഇരുകൈകളുംകൊണ്ട് സ്വീകരിച്ചത് എന്താണ് ? ബുദ്ധഭഗവാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു . രാജന്‍ നിങ്ങള്‍ എല്ലാവരും തന്ന ഉപഹാരങ്ങള്‍ ശ്രേഷ്‌ഠങ്ങള്‍ ആണ് .എന്നാല്‍ അവയെല്ലാം നിങ്ങളുടെ സമ്പത്തിന്‍റെ പത്തിലൊന്നുപോലും ആകുന്നില്ല .വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ തന്ന് നിങ്ങള്‍ സ്വന്തം വലിപ്പം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് .നിങ്ങളുടെ ദാനം സ്വാത്തികദാന ത്തിന്‍റെ ശ്രേണിയില്‍ പെടുകയില്ല .നേരെമറിച്ച് തരാന്‍ ഒന്നുംതന്നെ ഇല്ലാഞ്ഞിട്ടും തന്‍റെ കയ്യിലുള്ളതിന്‍റെ നല്ലൊരുഭാഗം വൃദ്ധ എന്നിക്ക് സമര്‍പ്പിച്ചു .അത് ശുദ്ധമായ അന്തഃ കരണത്തോട്‌കൂടിയാണ് തന്നത് .വൃദ്ധ നിര്‍ധനയാണെങ്കിലും സമ്പത്ത്വേണമെന്ന അത്യാഗ്രഹമില്ല .തുച്ഛമായ വസ്‌തുക്കളെ തന്‍റെ സമ്പത്തായി കണക്കാക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നു .അതുകൊണ്ട് തന്നെയാണ് അവരുടെ ദാനം ഞാന്‍ തുറന്ന ഹൃദയത്തോടെ സ്വീകരിച്ചത്.
ഇതിനിടയില്‍ 80 വയസ്സായ ഒരു വൃദ്ധ വടിയും കുത്തിപ്പിടിച്ച് അവിടെയെത്തി .പ്രായാധിക്യം അവരെ വല്ലാതെ തളര്‍ത്തിയിരുന്നു .അതിനാല്‍ നടക്കുവാന്‍ പോലും ബുദ്ധിമുട്ട് അനുഭവപെട്ടിരുന്നു .ബുദ്ധഭഗവാനെ നമസ്‌കരിച്ചുകൊണ്ട് അവര്‍ പറഞ്ഞു . ഭഗവാനേ അങ്ങ് ഇവിടെ എത്തിയിട്ടുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത് .അപ്പോള്‍ ഞാന്‍ ഒരു കൈതച്ചക്ക കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു .വേറൊന്നും എന്‍റെ പക്കലില്ലാത്തതിനാല്‍ പകുതികഴിച്ചഈ കൈതചക്കയാണ് ഞാന്‍ അങ്ങേക്കായി കൊണ്ടുവന്നിരിക്കുന്നത് .എന്‍റെ തുച്ചമായ ഈ ഉപഹാരം അങ്ങ് സ്വീകാരിച്ചാല്‍ ഞാന്‍ മഹാഭാഗ്യവതിയായിത്തീരും .ഭഗവാന്‍ ബുധന്‍ തന്‍റെ ഇരുകൈകളും നീട്ടി ആ പഴം സ്വീകരിച്ചു.
ഇതുകണ്ട് രാജാ ബിംബിസാരന്‍ ആശ്ചര്യചികിതനായി,അദ്ദേഹം ഭഗവാനോട് ചോദിച്ചു ഭഗവാനേക്ഷമിച്ചാലും ഞാന്‍ ഒന്നു ചോദിച്ചോട്ടെ .അങ്ങ് അതിന് വ്യക്തമായ ഉത്തരം തരണം .ഞങ്ങള്‍എല്ലാവരും തന്നെ വളരെവിലപിടിച്ച ഉപഹാരങ്ങള്‍ ആണ് അങ്ങേക്ക് തന്നത് .അവയെല്ലാം അങ്ങ് കൈകൊണ്ട് മാത്രമാണ് സ്വീകരിച്ചത് .എന്നാല്‍ വൃദ്ധതന്ന ഈ എച്ചില്‍ അങ്ങ് ഇരുകൈകളുംകൊണ്ട് സ്വീകരിച്ചത് എന്താണ് ? ബുദ്ധഭഗവാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു . രാജന്‍ നിങ്ങള്‍ എല്ലാവരും തന്ന ഉപഹാരങ്ങള്‍ ശ്രേഷ്‌ഠങ്ങള്‍ ആണ് .എന്നാല്‍ അവയെല്ലാം നിങ്ങളുടെ സമ്പത്തിന്‍റെ പത്തിലൊന്നുപോലും ആകുന്നില്ല .വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ തന്ന് നിങ്ങള്‍ സ്വന്തം വലിപ്പം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് .നിങ്ങളുടെ ദാനം സ്വാത്തികദാന ത്തിന്‍റെ ശ്രേണിയില്‍ പെടുകയില്ല .നേരെമറിച്ച് തരാന്‍ ഒന്നുംതന്നെ ഇല്ലാഞ്ഞിട്ടും തന്‍റെ കയ്യിലുള്ളതിന്‍റെ നല്ലൊരുഭാഗം വൃദ്ധ എന്നിക്ക് സമര്‍പ്പിച്ചു .അത് ശുദ്ധമായ അന്തഃ കരണത്തോട്‌കൂടിയാണ് തന്നത് .വൃദ്ധ നിര്‍ധനയാണെങ്കിലും സമ്പത്ത്വേണമെന്ന അത്യാഗ്രഹമില്ല .തുച്ഛമായ വസ്‌തുക്കളെ തന്‍റെ സമ്പത്തായി കണക്കാക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നു .അതുകൊണ്ട് തന്നെയാണ് അവരുടെ ദാനം ഞാന്‍ തുറന്ന ഹൃദയത്തോടെ സ്വീകരിച്ചത്.
ഭോജന മന്ത്രം
യന്തു നദയോ വര്‍ഷന്തു പര്‍ജന്യാ
സുപിപ്പലാ ഓഷധയോ ഭവന്തു
അന്നവതാമോദനവതാമാമിക്ഷവതാം
ഏഷാം രാജാ ഭൂയാസം
ഓദനമുദ്‌ബ്രുവതേ
പരമേഷ്ട്‌ടീ വാ ഏഷ യദോദന
പരമാ മേ വൈനം ശ്രിയം ഗമയതി
മാ ഭ്രാതാ ഭ്രാതരം ദ്വിക്ഷന്‍
മാ സ്വസാരമുത സ്വസാ
സമ്യഞ്ച സംവ്രതാ ഭൂത്വാ
വാചം വദത ഭദ്രയാ
ബ്രഹമാര്‍പ്പണം ബ്രഹ്മഹവിര്‍
ബ്രഹ്മാഗ്‌നൗ ബ്രഹ്മണാഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മ കര്‍മ്മ സമാധിനാ
ഓം സഹനാ വവതു സഹനൗ ഭുനക്തു
സഹ വീര്യം കരവാവഹൈ
തേജസ്വിനാവദിധമസ്‌തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ































Comments
Post a Comment