പ്രധാനമന്ത്രി മോദിജിയുടെ പ്രസംഗങ്ങള്‍
ന്യൂഡല്‍ഹിയില്‍ ഇന്ത്യ- ഇറ്റലി സാങ്കേതികവിദ്യാ ഉച്ചകോടി സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.
30 Oct, 2018
ഇറ്റലിയുടെ ആദരണീയനായ പ്രധാനമന്ത്രി പ്രൊഫ. ജ്യൂസപ്പെ കോണ്ടെ, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ഡോ. ഹര്‍ഷ് വര്‍ധന്‍, ഈ സാങ്കേതികവിദ്യാ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇറ്റലിയിലും ഇന്ത്യയിലും നിന്നുള്ള വിഖ്യാത സാങ്കേതിക വിദഗ്ധര്‍, മഹതികളേ മാന്യരേ,
ആശംസകള്‍! നമസ്‌കാരം!
സിയാവോ! കൊമസ്റ്റയി!*
ഞാന്‍ എന്റെ ഹൃദ്യമായ ആശംസകള്‍ നേരുന്നു, പ്രത്യേകിച്ചും ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇറ്റലിയില്‍ നിന്ന് എത്തിച്ചേര്‍ന്ന ഞങ്ങളുടെ അതിഥികള്‍ക്ക്.
ബെന്‍വെനുറ്റോ* ഇന്ത്യ!
സുഹൃത്തുക്കളേ,
ഇത് ഇരുപത്തിനാലാമത് സാങ്കേതിവിദ്യാ ഉച്ചകോടിയാണ്. ഒരു രാജ്യം എന്ന നിലയില്‍ ആദരണീയനായ പ്രധാനമന്ത്രി പ്രൊഫ കൊണ്ടേയ്‌ക്കൊപ്പം തന്നെ ഇറ്റലിയുടെ പങ്കാളിത്തം ഉണ്ടാകുന്നു എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്യധികം അഭിമാനകരമാണ്.
ഈ സമ്മേളനത്തിനു മുമ്പ് പ്രധാനമന്ത്രി പ്രൊഫ കോണ്ടേയുമായി ഞാന്‍ ഇത്തരം സമ്മേളനങ്ങളുടെ ഭാഗമായ വിശദ ആശയവിനിമയം നടത്തി. ഇന്ത്യയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ആവേശവും പ്രതിബദ്ധതയും ഞാന്‍ വ്യക്തിപരമായി അനുഭവിച്ചറിഞ്ഞു.
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വര്‍ഷമായതിനാല്‍ ഈ വര്‍ഷം ഞങ്ങള്‍ക്ക് സ്മരണീയവുമാണ്. ശാസ്ത്ര, സാങ്കേതികവിദ്യാ മേഖലകളില്‍ നമ്മുടെ സഹകരണത്തിന്റെ നാല്‍പ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന നാഴികക്കല്ലായ നേട്ടവും നമുക്കുണ്ടായി. ആയതിനാല്‍ പ്രധാനമന്ത്രി പ്രൊഫ. കൊണ്ടെയുടെ ഇന്ത്യാ സന്ദര്‍ശനം ഈ വേളയെ പ്രത്യേകമായി പ്രാധാന്യമുള്ളതാക്കിയിരിക്കുന്നു.
സുഹൃത്തുക്കളേ,
സാങ്കേതികവിദ്യ സര്‍വവ്യാപി ആയിരിക്കുകയും അതില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന കാലത്താണ് നാമുള്ളത്. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മിക്കവാറും എല്ലാവരുടെയും ജീവിതം ഇന്ന് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സാങ്കേതികവിദ്യാ മേഖലയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായത്. അതിന്റെ വേഗത മിന്നല്‍ പോലെയാണ്; ഒരു സാങ്കേതികവിദ്യയുടെ നേട്ടം സമൂഹത്തിന്റെ താഴേത്തട്ടില്‍ എത്തുമ്പോഴേക്കും പുതിയ ഒരു നൂതന സാങ്കേതികവിദ്യ ആവിര്‍ഭവിച്ചിരിക്കും. സാങ്കേതികവിദ്യയുടെ മാറ്റത്തിനൊപ്പം പദവിന്യാസം നടത്തുക എന്നത് വെല്ലുവിളിയാകുന്ന സാഹചര്യം എല്ലാ രാജ്യങ്ങളുടെ മുന്നിലും ഉണ്ടായിരിക്കുന്നു; അതൊടൊപ്പം തന്നെ പുതിയ അവസരങ്ങളുടെ നിരവധി വാതിലുകളും ഇത് തുറന്നിരിക്കുന്നു.
സാമൂഹികനീതി, ശാക്തീകരണം, ഉള്‍ക്കൊള്ളല്‍, കിടപിടിക്കുന്ന ഭരണനിര്‍വഹണം, സുതാര്യത എന്നിവയുടെ മാധ്യമമായി ഇന്ത്യ സാങ്കേതികവിദ്യയെ മാറ്റി. ഗവണ്‍മെന്റ് സേവനങ്ങളുടെ ഫലപ്രദമായ അവസാനകണികയും സാങ്കേതികവിദ്യയിലൂടെ ഉറപ്പാകുന്നു. പ്രത്യേകമായും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സമഗ്ര അടിസിഥാന സൗകര്യം വികസിപ്പിക്കുന്നത് പൊതുജനത്തിന് ഈ സൗകര്യങ്ങളുടെ മെച്ചങ്ങള്‍ അനായാസം നേടാന്‍ ഇടയാക്കുന്നു. അനാസായ ജീവിതത്തിനുള്ള ഒരു പ്രധാന മാധ്യമമായി നാം സാങ്കേതികവിദ്യയെ പരിഗണിക്കുന്നു.
സുഹൃത്തുക്കളേ,
ലോകത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള ആനുകൂല്യ പദ്ധതികളിലൊന്ന് ഇന്ന് ഇന്ത്യയില്‍ നടപ്പാക്കിയിക്കുകയാണ്. പൗരന്മാര്‍ക്ക് ഇപ്പോള്‍ ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കുന്നു. ജനന സര്‍ട്ടിഫിക്കേറ്റ് ആകട്ടെ, വയോജന പെന്‍ഷനാകട്ടെ എല്ലാ സൗകര്യങ്ങളും ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നു. ശക്തമായ ഉമംഗ് ആപ്പ് മുഖേന മുന്നൂറിലധികം കേന്ദ്രങ്ങളും സംസ്ഥാന ഗവണ്‍മെന്റ് സേവനങ്ങളും ഒരൊറ്റ വേദിയില്‍ ലഭ്യമാക്കുന്നു.
പ്രതിമാസം രണ്ടര ദശലക്ഷം ഇടപാടുകള്‍ നടക്കുന്ന വിധം വേഗത്തില്‍ ഡിജിറ്റല്‍ പണമിടപാട് അതിവേഗ വളര്‍ച്ചാ നേട്ടം കാണിക്കുന്നു. രാജ്യവ്യാപകമായി മൂന്നു ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങള്‍ നിരവധി ഗ്രാമങ്ങളിലുടനീളം ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു.
കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് ഇന്ത്യയില്‍ ഒരു ജി ബി ഇന്റര്‍നെറ്റ് ഡേറ്റയുടെ ചെലവ് 90 ശതമാനത്തിലധികം കുറഞ്ഞു. ഇന്ത്യയില്‍ ഡേറ്റയുടെ ഈ കുറഞ്ഞ വിലക്കുള്ള ലഭ്യത രാജ്യത്തെ മുഴുവനാളുകള്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യ ഒരു ഫലപ്രദമായ മാധ്യമമായി എന്നു തെളിയിക്കുന്നു.
സുഹൃത്തുക്കളേ,
വിവര സാങ്കേതികവിദ്യാ സോഫ്റ്റുവെയര്‍ കരുത്തിന്റെ വ്യക്തിത്വം അടുത്ത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കുതിക്കുകയാണ് ഇന്ത്യ ഇപ്പോള്‍. ശാസ്ത്രീയ മനോഭാവത്തില്‍ നിന്ന് സാങ്കേതികവിദ്യാ ഗുണവിശേഷത്തിലേക്ക് ഇന്ത്യയുടെ അടുത്ത കുതിപ്പിനാണ് നമ്മുടെ ഒരുക്കം.
അടല്‍ നവീനാശയ ദൗത്യം മുഖേന രാജ്യവ്യാപകമായി യുവജനങ്ങളുടെ ഒരു ശൃംഖല സൃഷ്ടിച്ചിരിക്കുന്നു. ഇത് നാലാം വ്യവസായ വിപ്ലവത്തിന്റെ കരുത്തുറ്റ തൂണാകും എന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഭാവി സാങ്കേതികവി്ദ്യയ്ക്കും നവീനാശയങ്ങള്‍ക്കും വേണ്ടി സാങ്കേതികവിദ്യാ അനൂകൂല സ്ഥിതി വികസിപ്പിക്കുന്നതിനു രാജ്യമാകെ സ്‌കൂളുകളില്‍ അടല്‍ പരിശീലന ലാബുകള്‍ സ്ഥാപിക്കുന്നു.
ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെയെല്ലാ ഫലമായി ലോക ബൗദ്ധികസ്വത്ത് സംഘടനയുടെ ( വിപോ) ആഗോള നവീനാശയ സൂചികയില്‍ നാം ഇരുപത്തിയൊന്നാം സ്ഥാനത്തെത്തി. ഇതിനു പുറമേ, ലോകത്തിലെ രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിയുള്ള രാജ്യമായി ഇന്ത്യ ഇന്ന് സാഭിമാനം മാറിയിരിക്കുന്നു.
ഇന്ത്യയില്‍ ഉണ്ടാകുന്ന നവീനാശയങ്ങള്‍ ഗുണനിലവാരത്തിലും ഊന്നുന്നു. ഇന്ത്യയുടെ ബഹിരാകാശ പരിപാടി ഇതിനു മഹത്തായ ഉദാഹരണമാണ്. ഇറ്റലിയും ഇതിലെ വിജയം അംഗീകരിച്ചിട്ടുണ്ട്.
ഇന്ന് ഇറ്റലിയെയും മറ്റു നിരവധി രാജ്യങ്ങളെയും പോലെ ലോകത്തെ പല രാജ്യങ്ങളിലും വളറെക്കുറഞ്ഞ ചിലവില്‍ ഉപഗ്രഹങ്ങള്‍ അയയ്ക്കുന്നതില്‍ വിജയം കൈവരിച്ചിരിക്കുന്നു. ഉപഗ്രഹ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എല്ലാ വാതില്‍പ്പടിയിലേക്കും വ്യാപിപ്പിച്ചതിന്റെ ഉപയോഗം അവര്‍ തെളിയിച്ചിരിക്കുന്നു.
സുഹൃത്തുക്കളേ,
ലോകം വ്യവസായം നാലാം വ്യാവസായിക വിപ്ലവത്തെ കുറിച്ച് ഇന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പുരാതനമായ സഹകരണം ശാസ്ത്ര സാങ്കേതിക രംഗത്ത് ശക്തിപ്പെടുത്തുന്നത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല ചെയ്യുന്നത് വെല്ലുവിളികള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും സഹായിക്കും.
സുഹൃത്തുക്കളേ,
ഇന്ത്യ ഇന്ന് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനകളിലൊന്നാണ്. ഇന്ത്യയുടെ വിശാലമായ ആഭ്യന്തര വിപണിയും യുവജനസംഖ്യയും സാങ്കേതിക വിദ്യയുടെയും നവീനാശയങ്ങളുടെയും പരിസ്ഥിതിയും ഉറപ്പായും ലോകത്ത് വളര്‍ച്ചയുടെ ശക്തമായ സാരഥിയാക്കും.
ഇറ്റലിക്ക് ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും സമ്പന്നമായ ഒരു പൈതൃകമുണ്ട്; ഉല്‍പ്പാദന രംഗത്ത് മികവിന്റെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍ ലോകത്ത് ഗണനീയ സ്ഥാനവുമുണ്ട്. അതുകൊണ്ട് ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ ഉന്നത നിലവാരമുള്ള ഗവേഷണത്തിലും സാങ്കേതികവിദ്യാപരമായ പ്രശ്‌നപരിഹാരങ്ങള്‍ക്കും ഇന്ത്യക്കും ഇറ്റലിക്കും യോജിച്ച് നമ്മുടെ സഹകരണം ശക്തിപ്പെടുത്താന്‍ സാധിക്കും.
മനുഷ്യ ക്ഷേമത്തിനും തെളിഞ്ഞ പരിസ്ഥിതിക്കും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും മുന്നോട്ടു പോകുന്നതിന് രണ്ടു രാജ്യങ്ങളും ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തേണ്ടത് ഇന്നിപ്പോള്‍ കഴിയുന്നത്ര മുന്‍ഗണന നല്‍കേണ്ട കാര്യമാകുന്നതിനു കാരണം ഇതാണ്. ഗവേഷണ, നവീനാശയ മേഖലയില്‍ അങ്ങേയറ്റത്തെ കൂട്ടായ്മ രണ്ടു രാജ്യങ്ങളിലെയും ശാസ്ത്ര സമൂഹവും വ്യവസായികളും തമ്മിലുണ്ട് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നവീകരിക്കാവുന്ന ഊര്‍ജ്ജം, പരിസ്ഥിതി ശാസ്ത്രം, ന്യൂറോ സയന്‍സ്, ഐടി തുടങ്ങിയ മേഖലകളില്‍ നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനുതകുന്ന അതീവ സഹകരണം നമുക്കുണ്ട്.
സുഹൃത്തുക്കളേ,
സഹകരണത്തിന്റെ ഈ പാത ശക്തിപ്പെടുത്തുന്നതിനു പുറമേ ഗവേഷണ ഫലങ്ങളും വികസനവും ലബോറട്ടറികളില്‍ പരിമിതപ്പെടുത്താതെ അവയുടെ നേട്ടങ്ങള്‍ സമൂഹത്തിനും സാധാരണ ജനങ്ങള്‍ക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പാക്കലും നമ്മുടെ ലക്ഷ്യമാണ്. അതുകൊണ്ടാണ് ‘ശാസ്ത്രം ആഗോളമാണ്, സാങ്കേതികവിദ്യ പ്രാദേശികവും’ എന്ന് ഞാന്‍ എപ്പോഴും പറയാറുള്ളത്.
ന്മ്മുടെ ചരിത്ര പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്ത്യയില്‍ ഞങ്ങള്‍ ശാസ്ത്ര, പൈതൃക ഗവേഷണ സംരംഭം – എസ്എച്ച്ആര്‍ഐ- തുടങ്ങി. ചരിത്ര സ്്മാരകങ്ങളുടെ സംരക്ഷ്ണത്തിനും പുനര്‍നിര്‍മാണത്തിനും വേണ്ടി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് അതിന്റെ ലക്ഷ്യം. സാങ്കേതികവിദ്യ, വിനോദസഞ്ചാരം. ചരിത്രം- ഈ് മൂന്നു കാര്യങ്ങളുടെ സംയോജനമാണ് എസ്എച്ച്ആര്‍ഐ.
ശാസ്ത്രം, സാങ്കേതികവിദ്യ, നവീനാശയങ്ങള്‍ എന്നിവ പ്രോല്‍സാഹിപ്പിച്ചാല്‍ വികസനത്തിന്റെ പുതിയ വേഗത ഉറപ്പാക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവയ്ക്ക് നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളില്‍ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. ഇതാണ് ഈ സാങ്കേതിക ഉച്ചകോടിയുടെ മുഖ്യ കാര്യപരിപാടി.
കഴിഞ്ഞ രണ്ടു ദിവസത്തെ ഉച്ചകോടി രണ്ടു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതികവിദ്യാ കൈമാറ്റം, സംയുക്ത സംരംഭങ്ങള്‍, വിപണി പ്രാപ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. നമ്മുടെ രാഷ്ട്രങ്ങളുടെ പരസ്പര സഹകരണത്തിന്റെ ഭാവി സംബന്ധിച്ച ചര്‍ച്ചകളില്‍ ഇത് ഉറപ്പായും നിര്‍ണായക പങ്ക് വഹിക്കും.
സുഹൃത്തുക്കളേ,
ഇന്ത്യാ ഇറ്റാലിയന്‍ ഉഭയകക്ഷി വ്യവസായ ഗവേഷണ, വികസന സഹകരണ പരിപാടിയുടെ അടുത്ത ഘട്ടത്തിന്റെ ആമുഖം പ്രഖ്യാപിക്കാന്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. തടസ്സങ്ങളേതുമില്ലാതെ പുതിയ ഉല്‍പ്പന്നങ്ങളും മൂലരൂപങ്ങളും വികസിപ്പിക്കുന്നതിനു നമ്മുടെ വ്യവസായത്തെും ഗവേഷണ സ്ഥാപനങ്ങളെയും അതു പ്രാപ്തമാക്കും. ‘എങ്ങനയെന്ന് അറിയുക’ എന്നതില്‍ നിന്ന് ‘എങ്ങനെയെന്നു കാണിക്കുക’ എന്നതിലേക്കുള്ള മാറ്റം കാലത്തിന്റെ ആവശ്യമാണ്.
രണ്ടു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സാമ്പത്തിക സഹകരണത്തിനായുള്ള സംയുക്ത കമ്മീഷന്റെ മാര്‍ഗദര്‍ശനത്തിനു കീഴില്‍ ഒരു സിഇഒ വേദി രൂപീകരിക്കനും നാം സമ്മതിച്ചു. അനായാസ വ്യവസായത്തിനുള്ള തടസ്സങ്ങള്‍ മറികടക്കുന്നതിന് രണ്ടു രാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ ഒരു അതിവേഗ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള സമവായവും ഇതിനൊപ്പമുണ്ട്.
എല്‍എഡി അഥവാ ജീവിതരീതി ഉപകരണങ്ങളുടെ രൂപകല്‍പ്പനയുടെ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയും ഇറ്റലിയും ധാരണയില്‍ എത്തിയതിലും എനിക്ക് സന്തോഷമുണ്ട്. തുകല്‍ മേഖലയിലും ഗതാഗത- ഓട്ടോമൊബൈലും രൂപകല്‍പനാ ( ടിഎഡി) രംഗത്തും പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്യും.
ഈ പുരോഗതിക്കൊപ്പം, സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണം, നവീകരിക്കാവുന്ന ഊര്‍ജ്ജം, ജീവശാസ്ത്രവും ഭൗമ അപായങ്ങളും പോലെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലെ നൈപുണ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാ- ഇറ്റാലിയന്‍ മികവിന്റെ കേന്ദ്രങ്ങള്‍ രണ്ടു രാജ്യങ്ങളും കൂടുതലായി സ്ഥാപിക്കും എന്ന് പ്രഖ്യാപിക്കാന്‍ എനിക്കു സന്തോഷമുണ്ട്. ഈ ഉന്നത സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും വ്യവസായങ്ങളും കൂട്ടായി പ്രവര്‍ത്തിക്കുക മാത്രമല്ല ചെയ്യുക ഈ മേഖലകളില്‍ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് സാങ്കേതിക പരിഹാരം ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.
സുഹൃത്തുക്കളേ,
ഈ സാങ്കേതിക ഉച്ചകോടിയുടെ വിജയത്തിന്റെ മുഴുവന്‍ സംഘാകരെയും ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഞങ്ങളുമായി ഒരു പങ്കാളിത്ത രാജ്യമാകാന്‍ സന്നദ്ധരായ ഇറ്റലി ഗവണ്‍മെന്റിനോടും എനിക്ക് നന്ദിയുണ്ട്. സാങ്കേതിക ഉച്ചകോടിയില്‍ പങ്കെടുക്കുന്ന എല്ലാവരോടും വളരയധികം നന്ദിയുണ്ട്. നിങ്ങളുടെ സംഭാവനയും സാന്നിധ്യവും ഈ ഉച്ചകോടിയുടെ വിജയത്തിനു സുപ്രധാനമാണ്.
ഈ പരിപാടിയിലെ പ്രൗഢ സാന്നിധ്യത്തിന് പ്രധാനമന്ത്രി പ്രൊഫ. കൊണ്ടേയ്ക്ക് ഒരിക്കല്‍ക്കൂടി ഞാന്‍ എന്റെ കൃതജ്ഞത അറിയിക്കുന്നു. അതു മാത്രമല്ല, പുതുതായി രൂപീകരിക്കപ്പെട്ട ഈ ഇന്ത്യാ- ഇറ്റലി പങ്കാളത്തത്തിന് വ്യക്തിപരമായ ഉപദേശവും മാര്‍ഗ്ഗനിര്‍ദേശവും പ്രതിബദ്ധതയും വഴി ഒരു മൂല്യവത്തായ സമ്മാനം അദ്ദേഹം നല്‍കുകയും ചെയ്തു.
ഗ്രാസിയേ മുല്ലേ*
വളരെയധികം നന്ദി.
ടോക്യോവില്‍ ‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ: ആഫ്രിക്കയിലെ ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തവും ഡിജിറ്റല്‍ പങ്കാളിത്തവും’ എന്ന സെമിനാറില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം.
29 Oct, 2018
ജപ്പാനില്‍ നിന്നും ഇന്ത്യയില്‍ നിന്നും വലിയ തോതില്‍ ഇവിടെ സന്നിഹിതരായിരിക്കുന്ന വ്യവസായ പ്രമുഖര്‍, സി.ഇ.ഒമാര്‍, കെയ്ദാന്റെന്‍, ജെട്രോ, നിക്കി, സി.ഐ.ഐ, നാസ്‌കോം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍,
ജപ്പാനില്‍ വന്ന് ഇവിടുത്തെ വ്യവസായ സമൂഹത്തോടു സംസാരിക്കുന്നത് എനിക്ക് എപ്പോഴും വലിയ സന്തോഷം നല്‍കുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടുത്തെ സംരംഭകരുമായി ഞാന്‍ വിശദമായി സംസാരിക്കാറുണ്ട്. ഞാന്‍ നിങ്ങളുടെ കാഴ്ചപ്പാട് മനസ്സിലാക്കുകയും നിങ്ങളില്‍ നിന്ന് നിരവധി പുതിയ കാര്യങ്ങള്‍ പഠിക്കുകയും ചെയ്തു. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയോടുള്ള നിങ്ങളുടെ അടുപ്പം ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്..
ഒരോ ചുവടുവെപ്പിലും രാജ്യത്ത് ബിസിനസ് ചെയ്യുന്നത് എളുപ്പമായതും അനായാസജീവിതവും അനുഭവവേദ്യമാകുന്നവിധം രാജ്യത്തെ ബിസിനസ് അന്തരീക്ഷം മാറ്റാന്‍ എല്ലാ തലങ്ങളിലും ഗവണ്‍മെന്റ് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
സുഹൃത്തുക്കളേ,
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ ഒരു കൊച്ചു ജപ്പാന്‍ നിര്‍മിക്കുന്നതിനേക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ വളരെ വലിയ തോതില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.
കുറേ ദശാബ്ദങ്ങളായി 1150 ജപ്പാന്‍ കമ്പനികളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2014 മുതല്‍ 2017 വരെ ഇരുന്നൂറിലധികം പുതിയ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി. ഈ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇതിന് നിങ്ങളെല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.
കാര്‍ നിര്‍മാണം മുതല്‍ വാര്‍ത്താവിനിമയംവരെയും അടിസ്ഥാന സൗകര്യ മേഖല മുതല്‍ സേവന മേഖലവരെയും ഇന്ത്യയില്‍ ജപ്പാന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയ്ക്കും ജപ്പാനും ഇടയിലുള്ള സന്തോഷകരമായ യ്ത്ര കൂടുതല്‍ ആഹ്ലാദകരവും ഫലം നല്‍കുന്നതുമായിമാറിക്കൊണ്ടിരിക്കുന്നു. ഇതിനും നിങ്ങള്‍ക്കെല്ലാം എന്റെ അഭിനന്ദനങ്ങള്‍.
സുഹൃത്തുക്കളേ,
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ ആത്മാവ് വിശ്വാസത്തിലും നമ്മള്‍ പങ്കുവയ്ക്കുന്ന പൈതൃകത്തിലുമാണ്; അത് നമ്മുടെ അടുപ്പത്തില്‍ അധിഷ്ഠിതമാണ്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ അടിത്തറ ഈ ആവേശവും ആചാരങ്ങളുമാണ്.
സവിശേഷ തന്ത്രത്തിന്റെയും ആഗോള പങ്കാളിത്തത്തിന്റെയും തലം ഉയര്‍ത്തിക്കൊണ്ട് ഈ ബന്ധം പുതിയ ഉയരങ്ങളില്‍ എത്തിക്കണമെന്ന് 2014ല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഞാന്‍ നടത്തിയ ആദ്യ സന്ദര്‍ശനത്തില്‍ത്തന്നെ നാം തീരുമാനിച്ചതിനു കാരണം ഇതാണ്. അന്നു മുതല്‍ ജപ്പാന്റെ ആദരണീയനായ പ്രധാനമന്ത്രി ആബെയും ഞാനും തുടര്‍ച്ചയായി പരസ്പരം കാണുന്നുണ്ട്. ഞാനും ശ്രീ. ആബെയും ഒന്നിച്ച് രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള ബിസിനസ്സ് സംബന്ധമായ നിരവധി തടസ്സങ്ങള്‍ മറികടന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ സുപ്രധാനമായ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ജപ്പാന്‍ ഗവണ്‍മെന്റ് സഹായിച്ചു. നമ്മുടെ പശ്ചിമ ചരക്ക് ഗതാഗത ഇടനാഴി ഇപ്പോള്‍ ഏകദേശം പൂര്‍ത്തിയാകാറായി. ഒരു വര്‍ഷം കഴിഞ്ഞാല്‍ അത് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. ഇതുമായി ബന്ധിപ്പിക്കുന്ന നമ്മുടെ ഡല്‍ഹി-മുംബൈ വ്യവസായ ഇടനാഴി ജപ്പാന്‍ ഗവണ്‍മെന്റിന്റെയും ജപ്പാന്‍ കമ്പനികളുടെയും സഹകരണത്തോടെ നന്നായി മുന്നോട്ടു പോകുന്നു.
അതിവേഗ റെയില്‍ പദ്ധതിയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ആദരണീയനായ ആബെയുടെ കഴിഞ്ഞ സന്ദര്‍ശനത്തില്‍ നാം തീരുമാനിച്ചു. ഇന്ത്യയുടെ ആദ്യ അതിവേഗ റെയില്‍ പദ്ധതി മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ ആരംഭിക്കുകയും ഈ പദ്ധതി നല്ല നിലയില്‍ മുന്നോട്ടു പോവുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയില്‍ എന്റെ ഗവണ്‍മെന്റ് രൂപീകരിച്ചിട്ട് ഏകദേശം നാലര വര്‍ഷമായിരിക്കുന്നു. ഈ കാലയളവില്‍, ബിസിനസുമായി ബന്ധപ്പെട്ട എന്റെ മുന്‍ഗണനാ പട്ടികയില്‍ ഏറ്റവും മുകളില്‍ ഉണ്ടായിരുന്നത്- ബസിനസ് ചെയ്യുന്നത് എളുപ്പമാക്കലായിരുന്നു. അതിന്റെ ഫലം ഇപ്പോള്‍ ലോകത്തിനു മുന്നിലുണ്ട്. 2014ല്‍ ഞാന്‍ ഇന്ത്യയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുമ്പോള്‍ ലോകബാങ്കിന്റെ ബിസിനസ് ചെയ്യുന്നതിലുള്ള എളുപ്പം ആസ്പദമാക്കിയുള്ള റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു. ഇപ്പോള്‍ നാം നൂറാം റാങ്കിലാണ്, അത് ഉയര്‍ത്താന്‍ നാം കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഫെഡറല്‍, സംസ്ഥാന, തദ്ദേശ സ്വയംഭരണ തലങ്ങളില്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി നാം ചുവടുകള്‍ വയ്ക്കുകയാണ്. ഇതിന് വരും വര്‍ഷങ്ങളില്‍ മികച്ച ഫലവമുണ്ടാകും.
അതിവേഗത്തിലുള്ള നിര്‍ണായക നടപടികളിലൂടെയും കാലാഹരണപ്പെട്ട നിയമങ്ങള്‍ മാറ്റിയുമാണ് ഇത്രയും വലിയ മികവ് സാധ്യമായത്.
ഇവിടെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഞാന്‍ പറയാനാഗ്രഹിക്കുന്നു. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് 36 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും റാങ്കിംഗ് നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെയൊരു പ്രധാന നേട്ടം, ഇത് സംസ്ഥാനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മല്‍സരം ഉണ്ടാകുന്നു എന്നതാണ്. അത് വളരെ സന്തോഷകരമായ ഫലങ്ങള്‍ പ്രകടമാക്കുന്നുണ്ട്.
സുഹൃത്തുക്കളേ,
മൂലധന നിക്ഷേപമാണ് നമ്മുടെ രാജ്യത്തിന്റെ ആവശ്യം. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാന്‍ നാം ആത്മാര്‍ത്ഥമായ ചുവടുവയ്പുകള്‍ നടത്താന്‍ അതാണ് കാരണം. മൂലധന നനിക്ഷേപമുണ്ടായാല്‍ തൊഴിലില്ലാത്തവര്‍ക്ക് നിരവധി പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുകയും കാര്‍ഷിക, ധാതു, സമുദ്ര വിഭവങ്ങളിലും രാജ്യത്തെ മറ്റു പ്രകൃതി വിഭവങ്ങളിലും മൂല്യ വര്‍ധനവ് ഉണ്ടാവുകയും ചെയ്യും.
ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്റെ ഒരു വ്യാപനമാണ് നമ്മുടെ പൗരന്മാര്‍ക്ക് ജീവിതം സുഗമമാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍.
അതുകൊണ്ട് വ്യവസായം ചെയ്യുന്നത് എളുപ്പമാക്കുന്നതിന് ഒരു സവിശേഷ പ്രചാരണം നാം നടപ്പാക്കി. ഈ പരിശ്രമങ്ങള്‍ വഴി നമുക്ക് നിരവധികാര്യങ്ങള്‍ നേടാനായി.
– ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (വിപോ)യുടെആഗോള നവീനാശയ സൂചികാ റാങ്കിംഗില്‍ നാം 21 പോയിന്റുകള്‍ മുന്നോട്ടുകയറി.
– ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മല്‍സരക്ഷമതാ സൂചികയില്‍ രണ്ടു വര്‍ഷംകൊണ്ട് നാം 31 പോയിന്റുകള്‍ മുകളിലെത്തി.
– യുഎന്‍സിടിഎഡിയുടെ പട്ടികയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു യോജിച്ച പത്ത് രാജ്യങ്ങളില്‍ ഒന്നായി ഉറപ്പോടെ നാം ഇടം പിടിച്ചു.
– നേരിട്ടുള്ള വിദേശ നിക്ഷേപ മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് നാം വന്‍തോതിലുള്ള പരിഷ്‌കാരങ്ങള്‍ വരുത്തി. ഇന്ന് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏറ്റവും തുറന്ന സമ്പദ്ഘടനയായി നാം മാറിയിരിക്കുന്നു. 90 ശതമാനത്തിലധികം അനുമതികളും ഇപ്പോള്‍ ഓട്ടോമാറ്റിക് പാതയിലൂടെ നല്‍കുന്നു.
– ഇതിന്റെ ഫലമായി നമ്മുടെ നേരിട്ടുള്ള വിദേശ നിക്ഷേപം 36 ശതകോടി ഡോളറില്‍ നിന്ന് കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് 60 ശതകോടി ഡോളറായി ഉയര്‍ന്നു.
– ഇന്ന് നാം ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയാണ്.
– ഇപ്പോള്‍ നാം 2.59 ലക്ഷം കോടിയുടെ ഒരു സമ്പദ്ഘടനയാണ്. നാം ലോകത്തെ ആറാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാണ്. അടുത്തുതന്നെ അത് അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാകും.
ആഭ്യന്തര തലത്തില്‍, നാം നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഫലമായി ഇന്ത്യയുടെ സമ്പദ്ഘടനയില്‍ ഉണ്ടായ മാറ്റങ്ങള്‍ ഇവയാണ്:
– ഒരു അനൗപചാരിക സമ്പദ്ഘടനയില്‍ നിന്ന് ഔപചാരിക സമ്പദ്ഘടനയിലേക്കുള്ള അതിന്റെ മാറ്റം.
– വിനിമയങ്ങള്‍ ഇപ്പോള്‍ കടസാസ് വഴിയുള്ളതിലും അധികമായി നടക്കുന്നത് ഓണ്‍ലൈനിലാണ്; അത് സ്ഥിരതയും സുതാര്യതയും വര്‍ധിപ്പിച്ചു.
– രാജ്യവ്യാപകമായി ജി എസ് ടി നടപ്പാക്കിയതുകൊണ്ട് ചരക്കുനീക്കം എളുപ്പമായി; ചരക്കു ഗതാഗത മേഖല കൂടുതല്‍ ശക്തമായി.
– നാം കോര്‍പറേറ്റ് നികുതി കുറച്ചുകൊണ്ടിരിക്കുകയാണ്. എംഎസ്എംഇകളുടെ കാര്യത്തില്‍ പ്രത്യേക ഊന്നല്‍. അതായത് ചെറുകിട വ്യവസായങ്ങള്‍ക്ക് അതില്‍നിന്ന് പരമാവധി പ്രയോജനം ലഭിക്കുന്നു.
നയങ്ങളിലെ സുസ്ഥിരതയ്ക്കും സുതാര്യതയ്ക്കും വേണ്ടിയുള്ള വ്യവസായ സമൂഹത്തിന്റെ ആവശ്യം ഇപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.
സുഹൃത്തുക്കളേ,
പ്രധാനമന്ത്രി എന്ന നിലയില്‍ എന്റെ ആദ്യ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ ജപ്പാന്‍ പ്ലസ് എന്ന ഒരു സംവിധാനം രൂപീകരിക്കുന്നതിനേക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. ജെട്രോയും നിങ്ങളെല്ലാവരും ആ സംവിധാനം ഉപയോഗിച്ചു എന്ന് പറയാന്‍ എനിക്ക് സന്തോഷമുണ്ട്.
ഈ വേളയില്‍ മറ്റൊരു വിവരം പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജപ്പാന്‍ പ്ലസ് നമ്മുടെ ഇന്ത്യയില്‍ നിക്ഷേപിക്കൂ പദ്ധതിക്കൊപ്പം പ്രവര്‍ത്തിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ‘ഇന്ത്യയില്‍ നിക്ഷേപിക്കൂ’വിന് അതിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ പേരില്‍ ഐക്യരാഷ്ട്ര സഭയുടെ ആഗോള ആദരം സമ്മാനിച്ചിരുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്ഘടന, അതിന്റെ ദ്രുതഗതിയില്‍ വളരുന്ന മധ്യവര്‍ഗ്ഗവും നഗര ജനസംഖ്യയും, പിന്നെ നമ്മുടെ യുവജനതയും ഇവിടെ പ്രവര്‍ത്തിക്കുന്ന ജപ്പാന്‍ കമ്പനികള്‍ക്ക് വലിയ സാധ്യതയാണ് നല്‍കുന്നത്.
ചില ഉദാഹരണങ്ങള്‍ നല്‍കാന്‍ എന്നെ അനുവദിച്ചാലും:
ഇന്ത്യയില്‍ നിര്‍മ്മിക്കൂ പോലുള്ള പ്രത്യേക പരിപാടികളിലൂടെ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ നിര്‍മാണ, ഗവേഷണണ മേഖലകളിലെ ആഗോള കേന്ദ്രമാക്കുന്നതില്‍ നാം പുരോഗതി കൈവരിച്ചു.
ജപ്പാന്‍ എംഎസ്എംഇകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ വലിയ സാധ്യതകളാണുള്ളത്. ഇന്ത്യയിലേക്ക് വരുന്ന എല്ലാ വന്‍കിട കമ്പനികളെയും സ്വാഗതം ചെയ്യുമ്പോള്‍ത്തന്നെ എംഎസ്എംഇകള്‍ മുഖേനയും ജപ്പാനിലെ വ്യവസായ പ്രമുഖര്‍ക്ക് തങ്ങളുടെ വ്യവസായത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എംഎസ്എംഇകളുടെ ഫലം കുറഞ്ഞ സമയംകൊണ്ടുതന്നെ ദൃശ്യമാണ്.
കുറഞ്ഞ ചെലവിലുള്ള ഉല്‍പ്പാദനമാണ് ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നതിന്റെ പ്രയോജനങ്ങളിലൊന്ന്. മത്സരക്ഷമമായ തൊഴിലാളി ചെലവാണ് അതിനുള്ള കാരമം. അത് ഇന്ത്യയില്‍ വലിയൊരു ശക്തിയാണ്.
സമാനമായി നമ്മുടെ ഐടി മേഖലയും വലിയ ഒരു ശക്തിയാണ്. നേരത്തേ ഞാനിവിടെ വരികയും ഞങ്ങളുടെ സോഫ്റ്റുവെയറും നിങ്ങളുടെ ഹാര്‍ഡുവെയറും യോജിച്ചു പോകുമെങ്കില്‍ ലോകത്തു നമുക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും എന്ന് പറയുകയും ചെയ്തു.
ഇതുമാത്രമല്ല, നിര്‍മിതബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ത്രിമാന അച്ചടി, റോബോട്ടിക്‌സ് തുടങ്ങി സാങ്കേതികവിദ്യാ മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങളിലൂടെ 4.0 വ്യവസായങ്ങളിലേക്ക് ഇന്ത്യ അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയുമാണ്.
സമാനമായി, ഇലക്ട്രിക് ചാലകങ്ങളുടെ മേഖലയില്‍ ജപ്പാന്‍-ഇന്ത്യാ സഹകരണം രണ്ടു രാജ്യങ്ങള്‍ക്കും വളരെയധികം ലാഭകരമാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
സുഹൃത്തുക്കളേ,
ഇതിനൊക്കെ പുറമേ അടിസ്ഥാനസൗകര്യ മേഖലയിലും മുമ്പൊരിക്കലുമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ ഇന്ത്യയില്‍ നടത്തുന്നത്. അടുത്ത തലമുറ അടിസ്ഥാനസൗകര്യങ്ങളിലാണ് ഇപ്പോള്‍ ഞങ്ങളുടെ ഊന്നല്‍. നൈപുണ്യം, വേഗത, തോത് എന്നിവ അടിത്തറയായ മല്‍സരാധിഷ്ഠിത സമ്പദ്ഘടന സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ സ്ഥിരമായി ശ്രമിക്കുന്നു.
ഇന്ന്, ഈ വേദിയില്‍ നിന്ന് നിങ്ങളെല്ലാവരെയും ഞാന്‍ ക്ഷണിക്കുകയാണ്, ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള വിശാലമായ ബിസിനസ് സാധ്യതകളിലേക്ക്. വിശാലമായ ഈ അവസരങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍ കൂടി ഞാന്‍ നിങ്ങള്‍ക്കു നല്‍കാം.
– ഇന്ത്യയുടെ സമുദ്ര തീര മേഖലകളെ രാജ്യത്തിന്റെ മറ്റു മേഖലകളുമായി ബന്ധിപ്പിക്കുന്ന ഞങ്ങളുടെ സാഗര്‍മാല പദ്ധതി നിങ്ങള്‍ക്ക് മഹത്തായ ഒരു അവസരമാണ്.
– സ്മാര്‍ട് സിറ്റി പദ്ധതി വഴി നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ അമ്പത് നഗരങ്ങളില്‍ മെട്രോ റെയില്‍ തുടങ്ങാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
– സമാനമായി, ഞങ്ങളുടെ റെയിലിന്റെയും റോഡിന്റെയും വികസനവും ആധുനീകരണവും ബൃഹത്തായതാണ്. . ഞങ്ങള്‍ക്ക് നിരവധി അതിവേഗ ഇടനാഴികള്‍ നിര്‍മിക്കേണ്ടതുണ്ട്.
– നിലവിലുള്ള തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും ആധുനീകരണത്തിനൊപ്പം പുതിയ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഞങ്ങളുടെ കാര്യപരിപാടിയിലുണ്ട്.
– ഉള്‍നാടന്‍ ജലഗതാഗതവും ഹരിതോര്‍ജ്ജവും ഞങ്ങളുടെ പുതിയ പ്രതിബദ്ധതയാണ്. അതും നിങ്ങള്‍ക്ക് വന്‍തോതിലുള്ള അവസരം നല്‍കുന്നു.
– ഞങ്ങളുടെ ഉരുക്ക് ഉപയോഗം നിലവില്‍ വളരെ കുറവാണ്. ഇരുമ്പാകട്ടെ ധാരാളമുണ്ട്. ഇന്ത്യയില്‍ ഉന്നത ഗുണമേന്മയുള്ള ഉരുക്ക് ഉല്‍പ്പാദിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയും ജപ്പാനും ജനാധിപത്യ മൂല്യങ്ങളെയും സ്വാതന്ത്ര്യത്തെയും ശക്തമായി പിന്തുണയ്ക്കുന്നവരാണ്.
മാത്രമല്ല, വികസനത്തിനു വേണ്ടിയുള്ള നമ്മുടെ സമീപനത്തിലും നയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിലും നിരവധി സമാനതകളുണ്ട്.
അടിസ്ഥാനസൗകര്യത്തിനും ശേഷി വികസനത്തിനും അപ്പുറം മൂന്നാം രാജ്യങ്ങളിലെ ആരോഗ്യം, കൃഷി എന്നീ മേഖലകളില്‍ ജപ്പാനും ഇന്ത്യയും തമ്മില്‍ സഹകരണത്തിന്റെ ശക്തമായ സാധ്യതയുണ്ട്.
ആയതിനാല്‍, ഇന്‍ഡോ -പസഫിക്കോ, ഏഷ്യയോ ആഫ്രിക്കയോ ഏതുമാകട്ടെ നമ്മുടെ പങ്കാളിത്ത രാജ്യങ്ങളുടെ മുന്‍ഗണനകളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയും ജപ്പാനും മൂന്നാം രാജ്യങ്ങളുടെ വികസനത്തിലെ പങ്കാളിത്തം ശക്തിപ്പെടുത്തും.
അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിലേക്കുള്ള ജപ്പാന്റെ പ്രവേശത്തോടെ രണ്ടു രാജ്യങ്ങള്‍ക്കും ഇടയില്‍ മൂന്നാം രാജ്യങ്ങളിലെ സൗരോര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളില്‍ പുതിയ പങ്കാളിത്ത വാതിലുകള്‍ തുറന്നിരിക്കുന്നു.
ആഫ്രിക്കയിലെ ഈ മേഖലകളില്‍ ഇന്ത്യയിലെയും ജപ്പാനിലെയും വ്യവസായികളുടെ സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയിലെയും ജപ്പാനിലെയും വ്യവസായ പ്രമുഖരുടെ ഫോറത്തിന്റെ ഇന്നത്തെ യോഗത്തില്‍ നിരവധി അംഗങ്ങള്‍ വളരെയധികം നല്ല ആശയങ്ങള്‍ അവതരിപ്പിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളേ,
ഞാന്‍ എപ്പോഴും സംസാരിക്കുന്നത് കരുത്തുറ്റ ഇന്ത്യയെയും കരുത്തുറ്റ ജപ്പാനെയും കുറിച്ചാണ്.
ഇന്ത്യയോടുള്ള പ്രത്യേക താല്‍പര്യത്തിന് ജപ്പാന്റെ സംരംഭക സമൂഹത്തോട് ഈ അവസരത്തില്‍ ഞാന്‍ എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു.
ഇന്ത്യയിലെ നിക്ഷേപത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതിന് നിങ്ങളെ എല്ലാവരെയും ഞാന്‍ ക്ഷണിക്കുന്നു.
ജപ്പാനും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ കുടുതല്‍ ശക്തിപ്പെടുത്തുന്നതിന് നിങ്ങളെ സാധ്യമായ വഴികളിലെല്ലാം കഴിയുന്നത്ര സഹായിക്കും എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.
ഈ പരിപാടിയില്‍ പങ്കെടുത്ത നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്റെ നന്ദി അറിയിക്കുന്നു.
നിങ്ങള്‍ക്ക് നന്ദി.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഒക്‌ടോബര്‍ ഇരുപത്തിയെട്ടാം തീയതിരാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
28 Oct, 2018
(മനസ്സ് പറയുന്നത് – നാല്‍പത്തിയൊന്‍പതാം ലക്കം)
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കേവര്‍ക്കും നമസ്‌കാരം. ഒക്‌ടോബര്‍ 31 നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജയന്തിയാണ്. എല്ലാ വര്‍ഷത്തെയും പോലെ റണ്‍ ഫോര്‍ യൂണിറ്റിക്കായി, രാജ്യത്തിന്റെ ഐക്യത്തിനായി രാജ്യത്തെ യുവാക്കള്‍ ഓടുവാന്‍ തയ്യാറായിരിക്കയാണ്. ഇപ്പോള്‍ കാലാവസ്ഥയും വളരെ സുഖകരമാണ്. ഇത് ‘റണ്‍ ഫോര്‍ യൂണിറ്റി’യുടെ ഉത്സാഹത്തെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളേവരും ഉത്സാഹത്തോടെ റണ്‍ഫോര്‍ യൂണിറ്റിയില്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. സ്വാതന്ത്ര്യലബ്ധിക്ക് ഏകദേശം ആറരമാസത്തോളം മുമ്പ് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ‘ദ ടൈം’ മാഗസിന്‍ 1947 ജനുവരി 27 ന് പ്രസിദ്ധീകരിച്ച ലക്കത്തിന്റെ കവര്‍ പേജില്‍ സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോയായിരിന്നു. പ്രധാന ലേഖനത്തോടൊപ്പം അവര്‍ ഭാരതത്തിന്റെ ഒരു ചിത്രം കൊടുത്തിരുന്നു, അത് നാം ഇന്നു കാണുന്നതുപോലെയുള്ളതായിരുന്നില്ല. അത് പല ഭാഗങ്ങളായി ചിന്നിച്ചിതറിക്കിടന്നിരുന്ന ഭാരതത്തിന്റെ ചിത്രമായിരുന്നു. അക്കാലത്ത് 550 ലധികം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. ഭാരതത്തിന്റെ മേല്‍ ഇംഗ്ലീഷുകാരുടെ താത്പര്യം ഇല്ലാതെയായിക്കഴിഞ്ഞിരുന്നു. എങ്കിലും അവര്‍ ഈ രാജ്യത്തെ ഛിന്നഭിന്നമാക്കിയിട്ട് പോകാനാണ് ആഗ്രഹിച്ചത്. ടൈം മാഗസിന്‍ എഴുതി, ‘ഭാരതത്തിന്റെ മേല്‍ വിഭജനം, ഹിംസ, പട്ടിണി, വിലക്കയറ്റം, അധികാരരാഷ്ട്രീയം പോലുള്ള അപകടങ്ങള്‍ വട്ടമിട്ടു പറക്കുന്നു.’ ടൈം മാഗസിന്‍ തുടര്‍ന്നെഴുതുന്നു, ‘ഇവയ്‌ക്കെല്ലാമിടയില്‍ രാജ്യത്തെ ഐക്യത്തിന്റെ ചരടില്‍ കോര്‍ക്കുന്നതിനും മുറിവുകള്‍ ഉണക്കുന്നതിനുമുള്ള കഴിവ് ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് സര്‍ദാര്‍ വല്ലഭഭായി പട്ടേലിനാണ്.’ ടൈം മാഗസിനിലെ ലേഖനം ലോഹപുരുഷന്റെ ജീവിതത്തിലെ മറ്റു തലങ്ങളെയും വെളിച്ചത്തുകൊണ്ടുവരുന്നു. 1920 കളില്‍ അദ്ദേഹം അഹമ്മദാബാദിലുണ്ടായ വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തി എന്നു പറയുന്നു. ബര്‍ദോളി സത്യാഗ്രഹത്തിന് ദിശാബോധം നല്‍കിയത് എങ്ങനെയെന്നും പറയുന്നു. കര്‍ഷകരും തൊഴിലാളികളും മുതല്‍ വ്യവസായികള്‍ വരെ എല്ലാവരും അദ്ദേഹത്തെ വിശ്വസിക്കുവാന്‍ തക്കവിധമായിരുന്നു രാജ്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ വിശ്വസ്തതയും പ്രതിബദ്ധതയും. ‘അങ്ങയ്ക്കു മാത്രമേ ഇതിനു പരിഹാരം കാണാനാകൂ’ എന്നു മഹാത്മാഗാന്ധി സര്‍ദാര്‍ പട്ടേലിനോടു പറഞ്ഞിരുന്നു. അദ്ദേഹമാകട്ടെ ഓരോന്നോരോന്നായി അതിനു സമാധാനം കണ്ടെത്തുകയും രാജ്യത്തെ ഐക്യത്തിന്റെ നൂലില്‍ കോര്‍ക്കുകയെന്ന അസാധ്യമായ കാര്യം പൂര്‍ത്തീകരിക്കുകയും ചെയ്തു. അദ്ദേഹം എല്ലാ നാട്ടുരാജ്യങ്ങളെയും ഭാരതത്തില്‍ വിലയിപ്പിച്ചു. ജുനാഗഢും, ഹൈദരാബാദും തിരുവിതാംകൂറും രാജസ്ഥാനും എല്ലാം ചേര്‍ന്ന് ഇന്നു നാം ഒന്നായി കാണുന്നത് സര്‍ദാര്‍ പട്ടേലിന്റെ യുക്തിബോധവും യുദ്ധതന്ത്രപരമായ നൈപുണ്യവും കാരണമാണ്. ഐക്യത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന ഈ രാഷ്ട്രത്തെ, നമ്മുടെ ഭാരതാംബയെ കണ്ട് നാം സ്വാഭാവികമായും സര്‍ദാര്‍ പട്ടേലിനെ ഓര്‍ത്തുപോകുന്നു. ഈ ഒക്‌ടോബര്‍ 31 ന് സര്‍ദാര്‍ പട്ടേലിന്റെ ജയന്തി കൂടുതല്‍ വിശേഷപ്പെട്ടതാകും. ഈ ദിവസം സര്‍ദാര്‍ പട്ടേലിന് യഥാര്‍ഥ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’ രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെടും. ഗുജറാത്തില്‍ നര്‍മ്മദാ നദിയുടെ തീരത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഈ പ്രതിമയുടെ ഉയരം അമേരിക്കയിലെ ‘സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി’യുടെ ഇരട്ടിയാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയരമുള്ള, ഗഗനസ്പര്‍ശിയായ പ്രതിമയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഭാരതമണ്ണിലാണ് എന്നതില്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാം. മണ്ണുമായി ബന്ധപ്പെട്ട് നിന്നിരുന്ന സര്‍ദാര്‍ പട്ടേല്‍ ആകാശത്തിനുകൂടി അലങ്കാരമാകും. രാജ്യത്തെ എല്ലാ പൗരന്മാരും ഭാരതാംബയുടെ ഈ മഹത്തായ നേട്ടത്തെക്കുറിച്ചോര്‍ത്ത് ലോകത്തിന്റെ മുന്നില്‍ അഭിമാനത്തോടെ നെഞ്ചുവിരിച്ചുനിന്ന്, തല ഉയര്‍ത്തിനിന്ന് ഇതിന്റെ കീര്‍ത്തിഗാഥ പാടും. സ്വാഭാവികമായും എല്ലാ ഭാരതീയരും സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാന്‍ താത്പര്യപ്പെടും. ഹിന്ദുസ്ഥാന്റെ എല്ലാ മൂലകളില്‍ നിന്നും ആളുകള്‍ ഈ സ്ഥലത്തെയും തങ്ങളുടെ പ്രിയപ്പെട്ട യാത്രാ ലക്ഷ്യമാക്കാനാഗ്രഹിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്.
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഇന്നലെയാണ് നാമെല്ലാം ‘ഇന്‍ഫെന്‍ട്രി ഡേ’ ആഘോഷിച്ചത്. ഭാരതസൈന്യത്തിന്റെ ഭാഗമായ എല്ലാവരേയും ഞാന്‍ നമിക്കുന്നു. ഞാന്‍ സൈനികരുടെ കുടുംബാംഗങ്ങളേയും അവരുടെ സാഹസത്തിന്റെ പേരില്‍ സല്യൂട് ചെയ്യുന്നു. എന്നാല്‍ നാം, ഹിന്ദുസ്ഥാനിലെ ജനങ്ങള്‍, എന്തുകൊണ്ടാണ് ‘ഇന്‍ഫെന്‍ട്രി ഡേ’ ആഘോഷിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? ഭാരതീയ സൈന്യത്തിലെ ജവാന്മാര്‍ കശ്മീരിന്റെ മണ്ണിലിറങ്ങിയതും കശ്മീരിനെ നുഴഞ്ഞു കയറ്റക്കാരില്‍ നിന്ന് കാത്തതും ഈ ദിവസമായിരുന്നു. ഈ ചരിത്ര സംഭവത്തിനും സര്‍ദാര്‍ വല്ലഭഭായി പട്ടേലുമായി നേരിട്ടുള്ള ബന്ധമുണ്ട്. ഞാന്‍ ഭാരതത്തിലെ മഹാനായ സൈനിക അധികാരിയായിരുന്ന സാം മനേക് ഷായുടെ ഒരു അഭിമുഖം വായിക്കുകയായിരുന്നു. ആ അഭിമുഖത്തില്‍ ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷാ, അദ്ദേഹം ഫീല്‍ഡ് മാര്‍ഷലായിരുന്ന ആ കാലത്തെക്കുറിച്ചോര്‍ക്കുകയാണ്. ആ സമയത്താണ് 1947 ഒക്‌ടോബറില്‍ കാശ്മീരിലേക്ക് സൈനികനീക്കം ആരംഭിച്ചത്. ഒരു യോഗത്തിനിടയില്‍ കശ്മീരില്‍ സൈന്യത്തെ അയയ്ക്കുന്നതിന്റെ കാര്യത്തിലുണ്ടാകുന്ന കാലതാമസത്തില്‍ സര്‍ദാര്‍ പട്ടേല്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ യോഗത്തിനിടയില്‍ തന്റേതായ രീതിയില്‍ മനേക് ഷായുടെ നേരെ നോക്കിക്കൊണ്ടു പറഞ്ഞു, ‘കശ്മീരിലേക്കുള്ള സൈനിക നീക്കത്തില്‍ അല്‍്പംപോലും വിളംബം പാടില്ല.’ എത്രയും വേഗം ഇതിന് സമാധാനം ഉണ്ടാക്കണമെന്നും പറഞ്ഞു. ഒക്‌ടോബര്‍ 31 നമ്മുടെ മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെയും ഓര്‍മ്മദിവസമാണ്. ഇന്ദിരാജിക്കും ആദരവോടെ ശ്രദ്ധാഞ്ജലി.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കളികള്‍, സ്‌പോര്‍ട്‌സ് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? കളിയുടെ ലോകത്ത് സ്പിരിറ്റ്, സ്‌ട്രെങ്ത്, സ്‌കില്‍, സ്റ്റാമിന തുടങ്ങിയവയെല്ലാം പ്രധാനമാണ്. ഇത് ഏതൊരു കളിക്കാരന്റെയും വിജയത്തിന്റെ ഉരകല്ലാണ്. ഈ നാലു ഗുണങ്ങളാണ് ഏതൊരു രാഷ്ട്രത്തിന്റെയും നിര്‍മ്മാണത്തില്‍ മഹത്തായതായിരിക്കുന്നത്. ഏതെങ്കിലും രാജ്യത്തെ യുവാക്കളുടെയുള്ളില്‍ ഇവയുണ്ടെങ്കില്‍ ആ രാജ്യം സാമ്പത്തികം, ശാസ്ത്രം, സാങ്കേതികവിദ്യ പോലുള്ള മേഖലകളില്‍ മാത്രമല്ല പുരോഗമിക്കുക, മറിച്ച് സ്‌പോര്‍ട്‌സ് മേഖലയിലും വെന്നിക്കൊടി പാറിക്കും. അടുത്ത കാലത്ത് ഓര്‍മ്മയില്‍ നില്‍ക്കുന്ന രണ്ടു കൂടിക്കാഴ്ചകള്‍ നടന്നു. ആദ്യത്തേത് ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2018 ല്‍ പങ്കെടുത്ത നമ്മുടെ പാരാ അത്‌ലറ്റ്കളുമായി കൂടികാണാനുണ്ടായ അവസരമാണ്. ഈ കളികളില്‍ ഭാരതം ആകെ 72 പതക്കങ്ങള്‍ നേടിക്കൊണ്ട് പുതിയ റെക്കാര്‍ഡ് സൃഷ്ടിച്ചു. അങ്ങനെ ഭാരതത്തിന്റെ അഭിമാനം വര്‍ധിപ്പിച്ചു. ഈ പ്രതിഭാശാലികളായ പാരാ അത്‌ലറ്റുകളെ നേരിട്ട് കാണാനുള്ള സൗഭാഗ്യം എനിക്കു ലഭിച്ചു, ഞാനവരെ ആശംസിച്ചു. അവരുടെ ഉറച്ച ഇച്ഛാശക്തിയും എല്ലാ പ്രതികൂല പരിതഃസ്ഥിതികളോടും പോരാടി മുന്നേറാനുള്ള അവരുടെ ഉത്സാഹവും ദേശവാസികളെയെല്ലാം പ്രേരിപ്പിക്കുന്നതാണ്. ഇതേപോലെ അര്‍ജന്റീനയില്‍ നടന്ന സമ്മര്‍ യൂത്ത് ഒളിമ്പിക്‌സ് 2018 ലെ ജേതാക്കളെ കാണാനുള്ള അവസരമുണ്ടായി. യൂത്ത് ഒളിമ്പിക്‌സ് 2018 ല്‍ നമ്മുടെ യുവാക്കള്‍ ഇതുവരെയുള്ളതില്‍ വച്ചേറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ഇതില്‍ നാം 13 മെഡലുകള്‍ കൂടാതെ മിക്‌സ് ഇവന്റില്‍ 3 മെഡലുകളും നേടി. ഇപ്രാവശ്യം ഏഷ്യന്‍ ഗയിംസിലും ഭാരതത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. നോക്കൂ, കഴിഞ്ഞ ചില മിനിട്ടുകള്‍ക്കുള്ളില്‍ ഞാന്‍ എത്ര പ്രാവശ്യം ഏറ്റവും മികച്ച എന്ന വാക്കു പ്രയോഗിച്ചു. ദിനംപ്രതി പുതിയ ഉയരങ്ങളെ സ്പര്‍ശിക്കുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ കഥയാണിത്. ഇന്ത്യ കേവലം കളികളില്‍ മാത്രമല്ല ആരും ചിന്തിച്ചിട്ടുപോലുമില്ലാത്ത മേഖലകളിലും പുതിയ റെക്കാര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഉദാഹരണത്തിന് പാരാ അത്‌ലറ്റ് നാരായണ്‍ ഠാക്കൂറിനെക്കുറിച്ചു പറയാനാഗ്രഹിക്കുന്നു. അദ്ദേഹം 2018 ലെ പാരാ ഒളിമ്പിക്‌സില്‍ രാജ്യത്തിനുവേണ്ടി അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടുകയുണ്ടായി. അദ്ദേഹം ജന്മനാ ദിവ്യാംഗനാണ്. 8 വയസ്സു പ്രായമായപ്പോള്‍ അദ്ദേഹത്തിന് പിതാവിനെ നഷ്ടപ്പെട്ടു. അടുത്ത 8 വര്‍ഷം അദ്ദേഹം അനാഥാലയത്തിലാണ് ജീവിച്ചത്. അനാഥാലയത്തില്‍ നിന്ന് പോന്നതിനു ശേഷം ജീവിത വണ്ടി മുന്നോട്ടു നീക്കുന്നതിന് ഡിടിസി ബസുകള്‍ വൃത്തിയാക്കി, ദില്ലിയിലെ പാതയോരങ്ങളിലെ തട്ടുകടകളില്‍ വെയ്റ്ററായി ജോലി ചെയ്തു. ഇന്ന് അതേ നാരായണ്‍ ഇന്റര്‍നാഷണല്‍ ഇവന്റുകളില്‍ ഭാരതത്തിനായി സ്വര്‍ണ്ണമെഡലുകള്‍ നേടുകയാണ്. ഇത്രമാത്രമല്ല, ഭാരതം കളികളില്‍ ഉത്കൃഷ്ടതയുടെ ഉയരങ്ങള്‍ കീഴടക്കുന്നത് ഏതെല്ലാം ഇനങ്ങളിലെന്നു നോക്കൂ. ഭാരതം ജൂഡോയില്‍ സീനിയര്‍ ലവലിലോ ജൂനിയര്‍ ലവലിലോ ഒരു ഒളിമ്പിക് മെഡലും ഒരിക്കലും നേടിയിട്ടില്ല. പക്ഷേ, തബാബീ ദേവി യൂത്ത് ഒളിമ്പിക്‌സില്‍ ജൂഡോയില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് ചരിത്രം രചിച്ചു. 16 വയസ്സുള്ള യുവ കളിക്കാരി തബാബി ദേവി മണിപ്പൂരിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്നവളാണ്. ആ കുട്ടിയുടെ പിതാവ് ഒരു തൊഴിലാളിയാണ്, അമ്മ മത്സ്യവില്‍പനയാണു നടത്തുന്നത്. പലപ്പോഴും ഈ കുട്ടിയുടെ കുടുംബത്തിന് ആഹാരത്തിന് എന്തെങ്കിലും വാങ്ങാന്‍ പണമില്ലാത്ത സ്ഥിതിപോലുമുണ്ടായി. അങ്ങനെയുള്ള പരിതഃസ്ഥിതിയില്‍ പോലും തബാബീ ദേവിയുടെ ഉത്സാഹത്തിന് കോട്ടം തട്ടിയില്ല. എന്നിട്ടാണ് രാജ്യത്തിനുവേണ്ടി മെഡല്‍ നേടിക്കൊണ്ട് ചരിത്രം രചിച്ചത്. ഇങ്ങനെയുള്ള അസംഖ്യം കഥകളുണ്ട്. ഓരോ ജീവിതവും പ്രേരണാസ്രോതസ്സുകളാണ്. എല്ലാ യുവ കളിക്കാരുടെയും ഉത്സാഹം നവഭാരതത്തിന്റെ തിലക്കുറികളാണ്.
പ്രിയപ്പെട്ട ജനങ്ങളേ, 2017 ല്‍ നാം ഫിഫാ അണ്ടര്‍-17 വേള്‍ഡ് കപ്പ് വിജയകരമായി സംഘടിപ്പിക്കുകയുണ്ടായി. താരതമ്യേന വിജയകരമായി സംഘടിപ്പിച്ച ടൂര്‍ണമെന്റ് എന്ന നിലയില്‍ ലോകം മുഴുവന്‍ അതിനെ അഭിനന്ദിക്കുകയും ചെയ്തു. ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിലെ കാണികളുടെ എണ്ണത്തിന്റെ കാര്യത്തിലും കീര്‍ത്തിഗാഥ രചിക്കയുണ്ടായി. രാജ്യത്തെ വിവിധ സ്റ്റേഡിയങ്ങളില്‍ 12 ലക്ഷത്തിലധികം പേര്‍ ഫുട്‌ബോള്‍ കളി കണ്ടത് യുവാക്കളായ കളിക്കാരുടെ ഉത്സാഹം വര്‍ധിപ്പിച്ചു. ഈ വര്‍ഷം ഭാരതത്തതിന് ഭുവനേശ്വറില്‍ പുരുഷ ഹോക്കി വേള്‍ഡ് കപ്പ് 2018 സംഘടിപ്പിക്കാനുള്ള സൗഭാഗ്യം കിട്ടിയിരിക്കയാണ്. ഹോക്കി വേള്‍ഡ് കപ്പ് നവംബര്‍ 28 ന് തുടങ്ങി ഡിസംബര്‍ 16 വരെ നടക്കും. എല്ലാ ഭാരതീയരുടെയും മനസ്സില്‍, ഏതു കളിയാണു കളിക്കുന്നതെങ്കിലും, ഏതു കളിയിലാണ് താത്പര്യമെങ്കിലും ഹോക്കിയോടൊരു ചായ്‌വ് തീര്‍ച്ചയായും ഉണ്ടാകും. ഭാരതം മഹാന്മാരായ ഹോക്കി കളിക്കാരെ പ്രദാനം ചെയ്തിട്ടുണ്ട്. ലോക ഹോക്കിയെക്കുറിച്ച് എപ്പോള്‍ ചര്‍ച്ച നടന്നാലും ഭാരതത്തിലെ ഈ മഹാന്മാരായ കളിക്കാരെക്കൂടാതെ ഹോക്കിയുടെ കഥ അപൂര്‍ണ്ണമായിരിക്കും. ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ചന്ദിനെ ലോകം മുഴുവന്‍ അറിയും. അതിനുശേഷം ബല്‍വീന്ദര്‍ സിംഹ് സീനിയര്‍, ലേസ്ലി ക്ലൗഡിയസ്, മൊഹമ്മദ് ശാഹിദ്, ഉദ്ധം സിംഗ് മുതല്‍ ധന്‍രാജ് പിള്ള വരെ ഹോക്കി നീണ്ട യാത്രയാണ് നടത്തിയിട്ടുള്ളത്. ഇന്നും ടീം ഇന്ത്യയുടെ കളിക്കാര്‍ തങ്ങളുടെ അധ്വാനവും അര്‍പ്പണവും കാരണം നേടുന്ന വിജയങ്ങളിലൂടെ ഹോക്കിയുടെ പുതു തലമുറയ്ക്ക് പ്രേരണയേകുന്നു. സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് രോമാഞ്ചം കൊള്ളിക്കുന്ന കളികള്‍ കാണാനുള്ള നല്ല അവസരമാണ്. ഭുവനേശ്വറിലേക്കുപോവുകയും, ഭാരതീയ ടീമിന്റെ ഉത്സാഹം വര്‍ധിപ്പിക്കുകയും മാത്രമല്ല ചെയ്യേണ്ടത്, മറിച്ച് എല്ലാ ടീമുകളെയും പ്രോത്സാഹിപ്പിക്കണം. ഒഡിഷ, സ്വന്തമായി വേറിട്ട ചരിത്രമുള്ള, സമൃദ്ധമായ, സാസ്‌കാരിക പാരമ്പര്യമുള്ള സംസ്ഥാനമാണ്. അവിടത്തെ ജനങ്ങളും തികഞ്ഞ ഉത്സാഹികളാണ്. സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് ഒഡിഷ കാണാനുള്ള ഒരു നല്ല അവസരമാണിത്. ഈ സമയത്ത് ജഗന്നാഥ ക്ഷേത്രവും ചില്കാ തടാകവും അടക്കം പല വിശ്വപ്രസിദ്ധമായ കാണേണ്ട, പവിത്രങ്ങളായ സ്ഥലങ്ങളും തീര്‍ച്ചയായും കാണണം. ഈ മത്സരത്തില്‍ വിജയിക്കാന്‍ ഞാന്‍ ഭാരതീയ പുരുഷ ഹോക്കി ടീമിന് ശുഭാശംസകള്‍ നേരുന്നു. നൂറ്റി ഇരുപത്തിയഞ്ചുകോടി ഭാരതീയര്‍ അവരോടൊപ്പം അവരെ പിന്തുണച്ചുകൊണ്ട് കൂടെയുണ്ട് എന്ന് അവര്‍ക്ക് ഉറപ്പുനല്‍കുന്നു. അതോടൊപ്പം ഭാരതത്തിലേക്കുവരുന്ന ലോകത്തിലെ എല്ലാ ടീമുകള്‍ക്കും അനേകം ശുഭാശംസകള്‍ നേരുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, സാമുഹിക കാര്യങ്ങള്‍ക്കുവേണ്ടി എങ്ങനെയാണ് ആളുകള്‍ വരുന്നത്? അവര്‍ വോളണ്ടിയര്‍മാരായിട്ടാണ് വരുന്നത്. അത് രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് പ്രേരണാപ്രദമാണ്, ഉത്സാഹമേകുന്നതാണ്. ‘സേവാ പരമോ ധര്‍മ്മഃ’ എന്നത് ഭാരതത്തിന്റെ പാരമ്പര്യമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യമാണ്. സമൂഹത്തിലെ എല്ലാ കോണിലും, എല്ലാ മേഖലകളിലും ഇതിന്റെ സുഗന്ധം നമുക്ക് ഇന്നും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ പുതിയ യുഗത്തില്‍, പുതിയ രീതിയില്‍, പുതിയ തലമുറ, പുതിയ ഉത്സാഹത്തോടെ, പുതിയ ആവേശത്തോടെ, പുതിയ സ്വപ്നങ്ങളുമായി ഈ കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ന് മുന്നോട്ടു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഒരുപോര്‍ട്ടല്‍ ലോഞ്ച് ചെയ്യപ്പെടുകയായിരുന്നു. ‘സെല്‍ഫ് 4 സൊസൈറ്റി.’ രാജ്യത്തെ ഐടി, ഇലക്‌ട്രോണിക്‌സ് വ്യവസായം തങ്ങളുടെ ഉദ്യോഗസ്ഥരെ സാമൂഹികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭ്യമാക്കിക്കൊടുക്കുന്നതിനുമാണ് ഈ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുള്ളത്. ഈ കാര്യത്തിന് അവരിലുള്ള ഉത്സാഹവും സമര്‍പ്പണവും കണ്ടാല്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനം തോന്നും. ഐടി ടു സൊസൈറ്റി. ഞാനല്ല, നാം, അഹം അല്ല വയം, സ്വ മ്മില്‍ നിന്ന് സമഷ്ടിയിലേക്കുള്ള യാത്രയുടെ ഗന്ധമാണിതിലുള്ളത്. ചിലര്‍ കുട്ടികളെ പഠിപ്പിക്കുന്നു, ചിലര്‍ മുതിര്‍ന്നവരെ പഠിപ്പിക്കുന്നു, ചിലര്‍ ശുചിത്വത്തിന്റെ കാര്യത്തിലേര്‍പ്പെട്ടിരിക്കുന്നു, ചിലര്‍ കര്‍ഷകരെ സഹായിക്കുകയാണ്. ഇതെല്ലാം ചെയ്യുന്നതിന്റെ പിന്നില്‍ ഒരു ആഗ്രഹവുമില്ല, മറിച്ച് ഇതില്‍ സമര്‍പ്പണവും ദൃഢനിശ്ചയവും നിസ്വാര്‍ത്ഥതയുമാണുള്ളത്. ഒരു യുവാവ് ദിവ്യാംഗരുടെ വീല്‍ചെയര്‍ ബാസ്‌കറ്റ്‌ബോള്‍ ടീമിനെ സഹായിക്കാന്‍ സ്വയം വീല്‍ചെയര്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാന്‍ പഠിച്ചു. ഈ ഉത്സാഹം, ഈ സമര്‍പ്പണം മിഷന്‍ മോഡിലുള്ള പ്രവൃത്തിയാണ്. ഏതെങ്കിലും ഭാരതീയന് ഇതില്‍ അഭിമാനം തോന്നാതിരിക്കുമോ? തീര്‍ച്ചയായും ഉണ്ടാകും! ഞാനല്ല, നാം എന്ന വികാരം നമുക്കെല്ലാം പ്രേരണയാകും.
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഇപ്രാവശ്യം ഞാന്‍ മന്‍ കീ ബാത്തുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ നോക്കിയപ്പോള്‍ എനിക്ക് പോണ്ടിച്ചേരിയില്‍ നിന്നുള്ള ശ്രീ. മനീഷ് മഹാപാത്രയുടെ വളരെ ആകര്‍ഷകമായ ഒരു കുറിപ്പ് കാണാന്‍ കിട്ടി. അദ്ദേഹം മൈ ജിഒവിയില്‍ എഴുതിയിരിക്കുന്നു, ഭാരതത്തിലെ ജനജാതികളും അവരുടെ ജീവിതരീതികളും പാരമ്പര്യവും പ്രകൃതിയോടൊപ്പം സഹവര്‍ത്തിത്വത്തിന്റെ ഉത്തമോദാഹരണമാകുന്നതെങ്ങനെ എന്നു മന്‍ കീ ബാത്തില്‍ ദയവായി പറയണം. സുസ്ഥിര വികസനത്തിന് പാരമ്പര്യങ്ങളെ നാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെന്ത് എന്നത് അവരില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. മനീഷ് ജീ, ഈ വിഷയം മന്‍ കീ ബാത്തിന്റെ ശ്രോതാക്കള്‍ക്കു മുന്നിലേക്കു വച്ചതില്‍ ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. നമ്മുടെ അഭിമാനാര്‍ഹമായ ഭൂതകാലത്തിലേക്കും സംസ്‌കാരത്തിലേക്കും നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന വിഷയമാണിത്. ഇന്ന് ലോകമാകെയും വിശേഷിച്ചും പാശ്ചാത്യരാജ്യങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യം പറയുന്നു, സന്തുലിതമായ ജീവിത ശൈലിക്കായി പുതിയ വഴികള്‍ തേടുകയും ചെയ്യുന്നു. ഇന്നു നമ്മുടെ ഭാരതവര്‍ഷവും ഈ പ്രശ്‌നത്തില്‍ പെടാതെയല്ല ഇരിക്കുന്നത്, എന്നാല്‍ ഇതിന്റെ പരിഹാരത്തിന് നാം നമ്മുടെ ഉള്ളിലേക്കു മാത്രമേ നോക്കേണ്ടതുള്ളൂ, നമ്മുടെ സമൃദ്ധമായ ചരിത്രത്തിലേക്കും, പാരമ്പര്യത്തിലേക്കും നോക്കണം. വിശേഷിച്ച് നമ്മുടെ ജനജാതീയസമുദായങ്ങളുടെ ജീവിതശൈലിയെക്കുറിച്ചു മനസ്സിലാക്കണം. പ്രകൃതിക്കൊപ്പം സമരസപ്പെട്ട് കഴിയുകയെന്നത് നമ്മുടെ ആദിവാസി സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നമ്മുടെ ആദിവാസികളായ സഹോദരീ സഹോദരന്മാര്‍ മരങ്ങളെയും ചെടികളെയും പൂക്കളെയും ദേവീദേവന്മാരെപ്പോലെതന്നെ പൂജിക്കുന്നു. മധ്യഭാരതത്തിലെ ഭീല്‍ ജനജാതി വിഭാഗത്തില്‍ വിശേഷിച്ചും മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ആളുകള്‍ ആല്‍മരം, അര്‍ജുന്‍ എന്നു പേരുള്ള മരം എന്നിവയെ ആദരവോടെ പൂജിക്കുന്നു. രാജസ്ഥാനെപ്പോലെയുള്ള മരുഭൂമിയില്‍ ബിഷ്‌ണോയി സമൂഹം പരിസ്ഥിതി സംരക്ഷണം എങ്ങനെയായിരിക്കണമെന്ന് നമ്മെ കാണിച്ചു തന്നിട്ടുണ്ട്. വിശേഷിച്ചും വൃക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് സ്വന്തം ജീവന്‍ ത്യജിക്കാന്‍ മടിയില്ല, എന്നാല്‍ ഒരു മരത്തിനുപോലും ഹാനി വരുന്നത് അവര്‍ സമ്മതിക്കില്ല. അരുണാചലിലെ മിശമികള്‍ കടുവകളുമായി തങ്ങള്‍ക്ക് നേരിട്ടു ബന്ധമുണ്ടെന്നു കരുതുന്നവരാണ്. അവയെ അവര്‍ സ്വന്തം സഹോദരീ സഹോദരന്മാരെപ്പോലെ കരുതുന്നു. നാഗാലാന്റിലും കടുവകളെ വനങ്ങള്‍ കാക്കുന്നവരെന്ന രീതിയിലാണു കാണുന്നത്. മഹാരാഷ്ട്രയിലെ വാര്‍ലീ സമുദായത്തില്‍ പെട്ട ആളുകള്‍ കടുവകളെ അതിഥികളായി കാണുന്നു. അവരെ സംബന്ധിച്ചിടത്തോളം കടുവകളുടെ സാന്നിധ്യം സമൃദ്ധി കൊണ്ടുവരുന്നതാണ്. മധ്യഭാരതത്തിലെ കോള്‍ സമുദായത്തില്‍പെട്ടവര്‍ കരുതുന്നത് അവരുടെ ഭാഗ്യം കടുവകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. കടുവകള്‍ക്ക് ആഹാരം കിട്ടിയില്ലെങ്കില്‍ ഗ്രാമീണര്‍ക്കും പട്ടിണികിടക്കേണ്ടിവരും. ഇത്രയ്ക്കാണ് ഇവരുടെ കടുവകളോടുള്ള ആദരവ്. മധ്യഭാരതത്തിലെ ഗൗഡ് ജനജാതിക്കാര്‍ മത്സ്യപ്രജനന കാലത്ത് കേഥന്‍ നദിയുടെ ചില ഭാഗങ്ങളില്‍ മത്സ്യബന്ധനം നിര്‍ത്തി വയ്ക്കുന്നു. ഈ പ്രദേശങ്ങളെ അവര്‍ മത്സ്യങ്ങളുടെ ആശ്രയസ്ഥാനമായി കാണുന്നു. ഈ ആചാരം നിലനില്‍ക്കുന്നതുകൊണ്ടാണ് അവര്‍ക്ക് നല്ല മത്സ്യങ്ങള്‍ ആവോളം ലഭിക്കുന്നത്. ആദിവാസി സമൂഹം തങ്ങളുടെ വീടുകള്‍ പ്രകൃതിജന്യമായ സാധനസാഗ്രികള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. അവ ബലമുള്ളതായിരിക്കുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദവുമാണ്. ദക്ഷിണഭാരതത്തിലെ നീലഗിരിയിലെ ഏകാന്ത പ്രദേശങ്ങളില്‍ ഒരു ചെറിയ ഊരുചുറ്റു സമൂഹമായ തോഡാ, പരമ്പരാഗതമായി അവരുടെ വീടുകള്‍ നിര്‍മ്മിക്കുന്നത് ആ പ്രദേശത്തുതന്നെ ലഭ്യമായ സാധനങ്ങള്‍ കൊണ്ടാണ്.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ആദിവാസി സമൂഹം വളരെ ശാന്തവും പരസ്പരം ഒരുമയോടും ജീവിക്കുന്നതില്‍ വിശ്വസിക്കുന്നു എന്നതു സത്യമാണ്. എന്നാല്‍ ആരെങ്കിലും അവരുടെ പ്രകൃതി വിഭവങ്ങള്‍ക്ക് ഹാനി ഉണ്ടാക്കിയാല്‍ അവര്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോരാടാനും മടിക്കില്ല. നമ്മുടെ ആദ്യകാല സ്വാതന്ത്ര്യ സമര സേനാനികളില്‍ ആദിവാസിസമൂഹത്തിലെ ആളുകളായിരുന്നു ഉണ്ടായിരുന്നത് എന്നതില്‍ ആശ്ചര്യമില്ല. തന്റെ വനഭൂമിയെ കാത്തു രക്ഷിക്കാനായി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടിയ ഭഗവാന്‍ മിര്‍സാ മുണ്ടയെ ആര്‍ക്കാണു മറക്കാനാകുക. ഞാന്‍ പറഞ്ഞ കാര്യങ്ങളുടെ പട്ടിക നീണ്ടതാണ്. പ്രകൃതിയോട് ഒത്തിണങ്ങി എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് നമ്മെ കാട്ടിത്തരുന്ന അനേകം ആദിവാസി സമൂഹവുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. നമ്മുടെ പക്കല്‍ അവശേഷിച്ചിരിക്കുന്ന വനസമ്പത്തിന്റെം കാര്യത്തില്‍ നാം ആദിവാസികളോടു കടപ്പെട്ടിരിക്കുന്നു. വരൂ, നമുക്ക് അവരോടുള്ള ആദരവ് വ്യക്തമാക്കാം.
പ്രിയപ്പെട്ട ജനങ്ങളേ, സമൂഹത്തിനുവേണ്ടി അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്നവരെക്കുറിച്ച് മന്‍ കീ ബാത്തില്‍ പറയാറുണ്ട്. അങ്ങനെയുള്ള കാര്യങ്ങള്‍ കാണുമ്പോള്‍ വളരെ നിസ്സാരങ്ങളെന്നു തോന്നുമെങ്കിലും വാസ്തവത്തില്‍ അവയുടെ സ്വാധീനം വളരെ ആഴത്തിലുള്ളതാണ്. നമ്മുടെ മനസ്സ് മാറ്റൂന്നതില്‍, സമൂഹത്തിന്റെ ദിശ മാറ്റുന്നതില്‍ അതിനു പങ്കുണ്ട്. കുറച്ചു നാള്‍ മുമ്പ് ഞാന്‍ പഞ്ചാബിലെ കര്‍ഷകസഹോദരന്‍ ഭായി ഗുരുബചന്‍ സിംഗിനെക്കുറിച്ചു വായിക്കുകയായിരുന്നു. ഒരൂ സാധാരണ അദ്ധ്വാനിയായ കര്‍ഷകന്‍ ഗുരുബചന്‍ സിംഗിന്റെ വിവാഹമായിരുന്നു. ഈ വിവാഹത്തിനു മുമ്പ് ഗുരുബചന്‍ സിംഗ് വധുവിന്റെ മാതാപിതാക്കളോടു പറഞ്ഞു നമുക്ക് വിവാഹം ലളിതമായി നടത്താം. ഘോഷയാത്രയാകാം, മറ്റുപലതുമാകാം, പക്ഷേ, അധികം ചിലവു ചെയ്യേണ്ട ആവശ്യമില്ല. നമുക്ക് ഇതൊരു സാധാരണ ചടങ്ങുമാത്രമാക്കണം. പക്ഷേ, പെട്ടെന്ന് അദ്ദേഹം പറഞ്ഞു, പക്ഷേ, ഒരു നിബന്ധനയുണ്ട്. ഇക്കാലത്ത് വിവാഹവുമായി ബന്ധപ്പെട്ട് നിബന്ധനയെന്നൊക്കെ കേള്‍ക്കുമ്പോള്‍ സാധാരണയായി തോന്നുക മുന്നിലുള്ള ആള്‍ ഏതോ കടുത്ത ആവശ്യം മുന്നോട്ടു വയ്ക്കാന്‍ പോകയാണെന്നാണ്. വധുവിന്റെ കുടുംബക്കാര്‍ക്ക് വഹിക്കാനാവാത്ത സാധനമെന്തോ ചോദിക്കാന്‍ പോകയാണ് എന്നു തോന്നും. പക്ഷേ, ഭായി ഗുരുബച്ചന്‍ സിംഗിനെപ്പോലുള്ള ഒരു സാധാരണ കൃഷിക്കാരന്‍, വധുവിന്റെ പിതാവിനോടു പറഞ്ഞത്, അദ്ദേഹം മുന്നോട്ടു വച്ച നിബന്ധന, അത് നമ്മുടെ സമൂഹത്തിന്റെ യഥാര്‍ഥ ശക്തിയാണെന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. ഗുരുബച്ചന്‍ സിംഗ് ജി അവരോടു പറഞ്ഞു, ഇനി വയലില്‍ വയ്‌ക്കോല്‍ കത്തിക്കയില്ലെന്ന് എനിക്കു വാക്കു തരണം. ഇതിന് എത്ര വലിയ സാമൂഹിക ശക്തിയാണുള്ളതെന്ന് നിങ്ങള്‍ക്ക് സങ്കല്പിക്കാനാകും. ഗുരുബച്ചന്‍ സിംഗ്ജി പറഞ്ഞ ഈ കാര്യം നിസ്സാരമെന്നു തോന്നാം, എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം എത്ര വിശാലമാണെന്നാണ് ഈ സംഭവം നമ്മോടു പറയുന്നത്. വ്യക്തിപരമായ കാര്യങ്ങളെ സമൂഹനന്മയ്ക്കുതകുന്ന വിഷയമാക്കി മാറ്റുന്ന അനേകം കുടുംബങ്ങളുണ്ട് നമ്മുടെ സമൂഹത്തില്‍. ശ്രീമാന്‍ ഗുരുബചന്‍ സിംഗ്ജിയുടെ കുടുംബം അങ്ങനെയൊരു ഉദാഹരണമാണ് നമ്മുടെ മുന്നില്‍ വച്ചത്.
ഞാന്‍ പഞ്ചാബിലെ മറ്റൊരു ഗ്രാമം നാഭായ്ക്കടുത്തുള്ള കല്ലര്‍ മാജരയെക്കുറിച്ച് വായിക്കയുണ്ടായി. കല്ലര്‍ മാജരായിലെ ആളുകള്‍ വൈയ്‌ക്കോല്‍ കത്തിക്കുന്നതിനു പകരം അത് നിലമുഴുത് നിലത്തിനോടു ലയിപ്പിക്കുന്നു. അതിനുവേണ്ടി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഭായി ഗുരുബചന്‍ സിംഗിന് ആശംസകള്‍. കല്ലര്‍ മാജരായിലെയും അന്തരീക്ഷത്തെ മാലിന്യമുക്തമായി വയ്ക്കുന്നതിന് മഹത്തായ ശ്രമങ്ങള്‍ നടത്തുന്ന മറ്റെല്ലാ ഇടങ്ങളിലെയും ആളുകള്‍ക്ക് ആശംസകള്‍. ആരോഗ്യദായകമായ ജീവിതശൈലിയെന്ന ഭാരതീയ പാരമ്പര്യത്തിന്റെ യഥാര്‍ഥ അനന്തരാവകാശികള്‍ എന്ന നിലയില്‍ ജീവിക്കുന്നവരാണു നിങ്ങള്‍. തുള്ളികള്‍ ചേര്‍ന്ന് സമുദ്രം രൂപപ്പെടുന്നതുപോലെ ചെറിയ ചെറിയ ഉണര്‍വ്വോടെയുള്ള, സജീവവും സകാരാത്മകവുമായ പ്രവൃത്തികള്‍ എപ്പോഴും സകാരാത്മകമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ഓം ദ്യൗഃ ശാന്തിഃ അന്തരിക്ഷം ശാന്തിഃ
പൃഥ്വി ശാന്തിഃ, ആപഃ ശാന്തിഃ ഔഷധയഃ ശാന്തിഃ
വനസ്പതയഃ ശാന്തിഃ വിശ്വേദേവാഃ ശാന്തിഃ ബ്രഹ്മ ശാന്തിഃ
സര്‍വ ശാന്തിഃ ശാന്തിരേവ ശാന്തിഃ സാമാ ശാന്തിരേധി
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഇതിന്റെ അര്‍ഥം,
അല്ലയോ ഈശ്വരാ മൂന്നു ലോകങ്ങളിലും എല്ലാദിക്കിലും ശാന്തിയുണ്ടാകട്ടെ, ജലത്തില്‍, ഭൂമിയില്‍, ആകാശത്തില്‍, അന്തരീക്ഷത്തില്‍, അഗ്നിയില്‍, വായുവില്‍, ഔഷധികളില്‍, സസ്യജാലങ്ങളില്‍, ഉപവനത്തില്‍, അചേതനത്തില്‍, സമ്പൂര്‍ണ്ണ ബ്രഹ്മാണ്ഡത്തിലും ശാന്തിയുണ്ടാകട്ടെ. ജീവജാലങ്ങളില്‍, ഹൃദയത്തില്‍, എന്നില്‍, നിന്നില്‍, ജഗത്തിലെ കണങ്ങളില്‍ എല്ലായിടത്തും ശാന്തിയുണ്ടാകട്ടെ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
വിശ്വ ശാന്തിയുടെ കാര്യം പറയുമ്പോഴെല്ലാം ഇക്കാര്യത്തില്‍ ഭാരതത്തിന്റെ സംഭാവന സുവര്‍ണ്ണാക്ഷരങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതു കാണാം. ഭാരതത്തെ സംബന്ധിച്ചിടത്തോളം നവംബര്‍ 11 ന് വിശേഷാല്‍ മഹത്വമുണ്ട്. കാരണം നൂറു വര്‍ഷം മുമ്പ് നവംബര്‍ 11 ന് ആണ് ലോകമഹായുദ്ധം അവസാനിച്ചത്. യുദ്ധം അവസാനിച്ചിട്ട് നൂറു വര്‍ഷം തികയുകയാണ്. അതായത് അപ്പോഴുണ്ടായ വമ്പിച്ച വിനാശവും ജീവഹാനിയും കഴിഞ്ഞിട്ട് നൂറു വര്‍ഷമാകും. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒന്നാം ലോകമഹായുദ്ധം ഒരു വലിയ സംഭവമായിരുന്നു. വ്യക്തമായി പറഞ്ഞാല്‍ നമുക്ക് ആ യുദ്ധവുമായി നേരിട്ട് ബന്ധമൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും നമ്മുടെ സൈനികര്‍ ധീരമായി പോരാടി, വളരെ വലിയ പങ്കു വഹിച്ചു, മഹത്തായ രക്തസാക്ഷിത്വംവഹിച്ചു. ഭാരതീയ സൈനികര്‍ യുദ്ധത്തിന്റെ കാര്യം വരുമ്പോള്‍ ആരെക്കാളും പിന്നിലല്ലെന്ന് ലോകത്തിനു കാട്ടിക്കൊടുത്തു. നമ്മുടെ സൈനികര്‍ ദുര്‍ഗ്ഗമങ്ങളായ പ്രദേശങ്ങളില്‍, അസഹ്യമായ പരിതഃസ്ഥിതികളിലും തങ്ങളുടെ ശൗര്യം പ്രകടിപ്പിച്ചു. ഇതിന്റെയെല്ലാം പിന്നില്‍ ശാന്തി പുനഃസ്ഥാപിക്കുക എന്ന ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. ഒന്നാം ലോകമഹായുദ്ധത്തില്‍ ലോകം വിനാശത്തിന്റെ താണ്ഡവമാണു കണ്ടത്. ഒരു കോടിയോളം സൈനികരും ഏകദേശം അത്രതന്നെ സാധാരണ ജനങ്ങളും പ്രാണന്‍ നല്കി എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിലൂടെ ശാന്തിയുടെ മഹത്വമെന്താണെന്ന് ലോകത്തിനു മുഴുവന്‍ മനസ്സിലായി. കഴിഞ്ഞ നൂറു വര്‍ഷങ്ങളില്‍ ശാന്തിയുടെ നിര്‍വ്വചനം തന്നെ മാറിപ്പോയി. ഇന്ന് ശാന്തിയും സൗഹാര്‍ദ്ദവുമെന്നാല്‍ യുദ്ധം ഉണ്ടാകാതിരിക്കുക എന്നുമാത്രമല്ല. ഭീകരവാദം മുതല്‍ കാലാവസ്ഥാ മാറ്റം, സാമ്പത്തിക വികസനം മുതല്‍, സാമൂഹിക നീതി തുടങ്ങിയവയ്‌ക്കെല്ലാം ലോകത്തിന്റെ സഹകരണവും പരസ്പര സമന്വയത്തോടെ ജോലി ചെയ്യേണ്ടതും ആവശ്യമാണ്. ദരിദ്രരില്‍ ദരിദ്രരായവരുടെ വികസനമാണ് ശാന്തിയുടെ യഥാര്‍ഥ പ്രതീകമായിരിക്കുന്നത്.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ വടക്കുകിഴക്കന്‍ പ്രദേശത്തിന്റെ കാര്യം വേറിട്ടതാണ്. അവിടത്തെ പ്രകൃതി സൗന്ദര്യം അനുപമമാണ്. അവിടത്തെ ജനങ്ങള്‍ വളരെ പ്രതിഭാശാലികളുമാണ്. നമ്മുടെ വടക്കു കിഴക്കന്‍ പ്രദേശം ഇപ്പോള്‍ വളരെയേറെ സദ്പ്രവൃത്തികള്‍ക്ക് പേരുകേട്ടതായിരിക്കുന്നു. വടക്കുകിഴക്കന്‍ മേഖല ജൈവകൃഷി, അതായത് ഓര്‍ഗാനിക് ഫാമിംഗിന്റെ കാര്യത്തില്‍ വളരെ പുരോഗമിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സിക്കിം സുസ്ഥിരഭക്ഷ്യലഭ്യതയെ പ്രോത്സാഹിപ്പിക്കുന്നതില്‍ കീര്‍ത്തികേട്ട് ഫ്യൂചര്‍ പോളിസി ഗോള്‍ഡ് അവാര്‍ഡ് 2018 നേടുകയുണ്ടായി. ഈ അവാര്‍ഡ് ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട എഫ്.എ.ഒ. അതായത് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ആണ് നല്‍കുന്നത്. ഈ മേഖലയില്‍ മികച്ച നയരൂപീകരണത്തിന് നല്കപ്പെടുന്ന പുരസ്‌കാരം ആ മേഖലയിലെ ഓസ്‌കാറിനു തുല്യമാണ്. ഇത്രമാത്രമല്ല, നമ്മുടെ സിക്കിം സംസ്ഥാനം 25 രാജ്യങ്ങളുടെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 51 നയങ്ങളെ പിന്തള്ളിയാണ് പുരസ്‌കാരം നേടിയത്. ഇതില്‍ സിക്കിമിലെ ജനങ്ങള്‍ക്ക് അനേകമനേകം ശുഭാശംസകള്‍ നേരുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഒക്‌ടോബര്‍ മാസം അവസാനിക്കയാണ്. കാലാവസ്ഥയില്‍ വളരെ മാറ്റങ്ങള്‍ കാണാനുണ്ട്. ഇപ്പോള്‍ തണുപ്പിന്റെ കാലം ആരംഭിച്ചു. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഉത്സവങ്ങളുടെയും കാലമായിരിക്കുന്നു. ധന്‍തേരസ്, ദീപാവലി, ഭയ്യാദൂജ്, ഛഠ്.. തുടങ്ങി ഒരു വിധത്തില്‍ പറഞ്ഞാല്‍ നവംബര്‍ മാസം ഉത്സവങ്ങളുടെ മാസമാണ്. ജനങ്ങള്‍ക്കെല്ലാം ഈ ഉത്സവങ്ങളുടെ അനേകമനേകം ശുഭാശംസകള്‍.
ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സ്വയം സൂക്ഷിക്കണമെന്നുകൂടി നിങ്ങളെ ഓര്‍മ്മിപ്പിക്കാനാഗ്രഹിക്കുന്നു. സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം, സമൂഹത്തിന്റെ നന്മയും ശ്രദ്ധയില്‍ വേണം. ഈ ഉത്സവങ്ങള്‍ പുതിയ തീരുമാനങ്ങളെടുക്കാനുള്ള അവസരമായിരിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ ഒരു മിഷന്‍ മോഡില്‍ മുന്നോട്ടു പോകാനുള്ള, ദൃഢനിശ്ചയമെടുക്കാനുള്ള ഒരു അവസരമായി ഇതുമാറട്ടെ നിങ്ങളുടെ പുരോഗതി രാജ്യത്തിന്റെ പുരോഗതിയുടെ ഒരു സുപ്രധാന ഭാഗമാണ്. നിങ്ങള്‍ക്ക് എത്രത്തോളം പുരോഗതിയുണ്ടാകുമോ അത്രതന്നെ പുരോഗതി രാജ്യത്തിനുമുണ്ടാകും. നിങ്ങള്‍ക്കേവര്‍ക്കും എന്റെ ശുഭാശംസകള്‍. വളരെ വളരെ നന്ദി.

വാരണാസിയില്‍ നടന്ന പരവതാനി പ്രദര്‍ശനത്തെ അഭിസംബോധന ചെയ്തുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം
21 Oct, 2018
ആശംസകള്‍!
വാരണാസിയില്‍ സന്നിഹിതയായിട്ടുള്ള മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തക സ്മൃതി ഇറാനി ജീ, പരവതാനി വ്യവസായ മേഖലയിലെ സംരംഭകരേ,
നെയ്ത്തുകാരായ സഹോദരീസഹോദരന്‍മാരേ, സന്നിഹിതരായിരിക്കുന്ന വിശിഷ്ട വ്യക്തികളേ, ഇന്ത്യയിലും വിദേശത്തുനിന്നുമായി വിശുദ്ധഭൂമിയായ കാശിയില്‍ സംഗമിച്ചവരേ, എല്ലാവര്‍ക്കും എന്റെ ആശംസകള്‍. 38 രാഷ്ട്രങ്ങളില്‍നിന്നായി 250 അതിഥികള്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. അതിനു പുറമേ, പരവതാനി വ്യവസായവുമായി ബന്ധപ്പെട്ടവര്‍ ജമ്മു-കശ്മീരില്‍നിന്നും പശ്ചിമ ബംഗാളില്‍നിന്നും മറ്റു പല സംസ്ഥാനങ്ങളില്‍നിന്നും എത്തിയിട്ടുണ്ടെന്നും അറിയാന്‍ സാധിച്ചു. ബനാറസ് എം.പിയെന്ന നിലയില്‍ അവര്‍ ഓരോരുത്തരെയും പ്രദര്‍ശനത്തിലേക്കു സ്വാഗതം ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഇതു രാജ്യത്ത് ഉല്‍സവകാലമാണ്. ദസറയ്ക്കും ദൂര്‍ഗാപൂജയ്ക്കും ശേഷം ഇതാദ്യമായാണ് സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഞാന്‍ ബനാറസുമായി ബന്ധപ്പെടുന്നത്. ധന്‍തെരാസിനും ദീപാവലിക്കുമായുള്ള തയ്യാറെടുപ്പിന്റെ തിരക്കിലായിരിക്കും നിങ്ങളൊക്കെ ഇപ്പോള്‍. എല്ലാ വര്‍ഷവും നിങ്ങള്‍ക്ക് ഏറ്റവും തിരക്കുള്ള നാളുകളാണല്ലോ ഇത്. ആവശ്യക്കാര്‍ കൂടുമെന്നതിനാലാണ് ഈ കാലത്തു തിരക്കേറുന്നത്. നിങ്ങളുടെ കഠിനാധ്വാനത്തിനും കരകൗശല മികവിനും പ്രതിഫലം ലഭിക്കുന്ന സമയംകൂടിയാണിത്.
സുഹൃത്തുക്കളേ,
ഉല്‍സവങ്ങള്‍ വാരണാസിയിലെയും യു.പിയിലെയും നെയ്ത്തുകാര്‍ക്കും വ്യാപാരികള്‍ക്കും ഇരട്ടി സന്തോഷം പകരുന്നു. ആദ്യംതന്നെ, ദീനദയാല്‍ ഹസ്തകല സംകുലില്‍ പ്രഥമ ഇന്ത്യ പരവതാനി പ്രദര്‍ശനം സംഘടിപ്പിച്ചതിനു നിങ്ങളെ അഭിനന്ദിക്കട്ടെ. ഇപ്പോള്‍ നമ്മുടെ രാജ്യത്തു പരവതാനി വ്യവസായ രംഗത്തുള്ള നെയ്ത്തുകാര്‍ക്കും രൂപകല്‍പന നിര്‍വഹിക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കും തങ്ങളുടെ നൈപുണ്യവും ഉല്‍പന്നങ്ങളും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം വാരണാസിയില്‍ ലഭിക്കുകയാണ്.
സുഹൃത്തുക്കളേ,
ദീനദയാല്‍ ഹസ്തകലാ സങ്കുല്‍ എന്തിനുവേണ്ടിയാണോ സ്ഥാപിച്ചത്, ആ ലക്ഷ്യങ്ങളിലേക്കു നാം അതിവേഗം നടന്നടുക്കുകയാണ് എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ മേഖല പരവതാനി വ്യവസായത്തിന്റെ കേന്ദ്രം കൂടിയാണ് എന്നതു കൂടുതല്‍ പ്രധാനമാണ്. രാജ്യത്തു കരകൗശല മേഖലയുമായി ബന്ധപ്പെട്ടുള്ള നെയ്ത്തുകാരിലും തൊഴിലാളികളിലും വ്യാപാരികളിലും കാല്‍ഭാഗത്തോളം ഇവിടെയാണ് ഉള്ളത്. വാരണാസി ആയാലും ഭദോഹി ആയാലും മിര്‍സാപൂര്‍ ആയാലും പരവതാനി വ്യവസായത്തിന്റെ കേന്ദ്രങ്ങളാണ്. ഇപ്പോഴാകട്ടെ, കിഴക്കന്‍ ഇന്ത്യ ഒന്നാകെ രാജ്യത്തുനിന്നുള്ള വസ്ത്ര കറ്റുമതിയുടെ ആഗോള കേന്ദ്രമായി മാറിയിരിക്കുകയാണ്. കരകൗശല രംഗത്ത് ഈ ആഗോള അംഗീകാരം നേടിത്തരുന്നതില്‍ ദീനദയാല്‍ ഹസ്തകലാ സങ്കുല്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഈ മേഖലയിലെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി സാങ്കേതിക വിദ്യയും പ്രചാരവും ഉപയോഗപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് എല്ലായ്‌പ്പോഴും ഊന്നല്‍ നല്‍കിവരികയാണ്. പ്രഥമ ഇന്ത്യ പരവതാനി പ്രദര്‍ശനം വാരണാസിയില്‍ സംഘടിപ്പിച്ചിരിക്കുന്നത് ഈ ദിശയിലുള്ള വന്‍ ചുവടാണെന്നു മാത്രമല്ല, വസ്ത്രനിര്‍മാണ മേഖലയ്ക്കായുള്ള് അഞ്ച് ‘എഫ്’ പദ്ധതിയുടെ പ്രധാന സ്തംഭം കൂടിയാണ്. ഫാം റ്റു ഫൈബര്‍ (കൃഷിയിടത്തില്‍നിന്നു നാരിലേക്ക്), ഫൈബര്‍ റ്റു ഫാക്ടറി (നാരില്‍നിന്നു നിര്‍മാണശാലയിലേക്ക്), ഫാക്ടറി റ്റു ഫാഷന്‍ (നിര്‍മാണശാലയില്‍നിന്ന് ഫാഷനിലേക്ക്), ഫാഷന്‍ റ്റു ഫോറിന്‍ (ഫാഷനില്‍നിന്നു വിദേശത്തേക്ക്) എന്നിവയാണ് അഞ്ച് ‘എഫു’കള്‍. ലോകത്താകമാനമുള്ള വിപണികളുമായി കര്‍ഷകരെയും നെയ്ത്തുകാരെയും നേരിട്ടു ബന്ധപ്പെടുത്താനുള്ള ബൃഹത്തായ ഉദ്യമമാണ് ഇത്.
വരുന്ന നാലു ദിവസങ്ങളിലായി ഈ പ്രദര്‍ശനത്തില്‍ ഒട്ടേറെ ഉയര്‍ന്ന ഡിസൈനുകള്‍ പ്രദര്‍ശിപ്പിക്കപ്പെടും; കോടികളുടെ കച്ചവടം നടക്കും; ഇടപാടുകള്‍ ഉറപ്പിക്കപ്പെടും; കച്ചവടത്തിനുള്ള പുതിയ വേദികള്‍ തുറക്കപ്പെടും. നെയ്ത്തുകാര്‍ക്കു പുതിയ ഓര്‍ഡറുകള്‍ ലഭിക്കുകയും ചെയ്യും. വിദേശത്തുനിന്നു വന്ന കച്ചവടക്കാര്‍ക്കു നമ്മുടെ സംസ്‌കാരവും കാശിയിലെയും ഇന്ത്യയിലെത്തന്നെയും മാറിയ കച്ചവട പരിസ്ഥിതിയും തിരിച്ചറിയാന്‍ സാധിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

കരകൗശല വിദ്യയുടെ നീണ്ട പാരമ്പര്യം ഇന്ത്യക്ക് ഉണ്ട്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നൂല്‍നൂല്‍ക്കാന്‍ ഇപ്പോഴും ചര്‍ക്കകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ബനാറസിനാകട്ടെ, ഈ രംഗത്തുണ്ടായിരുന്ന സ്ഥാനം അതിലുമേറെയാണ്. ബനാറസ് കരകൗശലവിദ്യയാലും വിശുദ്ധനായ കബീറിനാലും പ്രശസ്തമായിരുന്നു. കബീര്‍ നൂല്‍നൂറ്റ് അതിലൂടെ തന്റെ സന്ദേശം പകരുമായിരുന്നു. കബീര്‍ദാസ് ജി ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘ചര്‍ക്ക ജീവിതത്തിന്റെ സത്താണ്. അതു മനസ്സിലാക്കിയിട്ടുള്ളവര്‍ ജീവിതത്തിന്റെ അര്‍ഥവും മനസ്സിലാക്കിയിട്ടുണ്ട്. കരകൗശലവിദ്യ ജീവിതവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവോ അത്രത്തോളം പ്രധാനമായ ഒരു തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രദേശത്തെ നെയ്ത്തുകാരുടെ ജീവിതം സുഖകരമാക്കുന്നതിന് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ, എനിക്കു സംതൃപ്തി ലഭിക്കുന്നു’.
സുഹൃത്തുക്കളേ,
നമ്മുടെ രാജ്യത്ത് കരകൗശലവിദ്യ സ്വാതന്ത്ര്യസമരത്തിനും കച്ചവടത്തിനുമീതെ സ്വയംപര്യാപ്തതയെ പ്രതിഷ്ഠിക്കുന്നതിനും ഊര്‍ജം പകര്‍ന്ന മാധ്യമം ആയിരുന്നു. ഗാന്ധിജി, സത്യഗ്രഹം, ചര്‍ച്ച എന്നിവയുടെ പ്രാധാന്യം എന്തെന്നു നമുക്കു വളരെയധികം അറിയാം.
കരകൗശല വിദ്യയിലൂടെ സ്വാശ്രയത്വം എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ നിങ്ങളുടെയെല്ലാം സഹകരണത്തോടെ ഗവണ്‍മെന്റ് സ്ഥിരമായി ശ്രമിച്ചുവരികയാണ്. ഇതാണ് ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പരവതാനി ഉല്‍പാദക രാഷ്ട്രമായി മാറുന്നതിലേക്കു നയിച്ചത്. കൈകൊണ്ടു നെയ്യുന്ന പരവതാനികളുടെ ഉല്‍പാദനത്തില്‍ നാലര വര്‍ഷമായി നാം മുന്നിലാണ്. ലക്ഷക്കണക്കിനു നെയ്ത്തുകാരുടെയും രൂപകല്‍പന നടത്തുന്നവരുടെയും വ്യാപാരികളുടെയും കഠിനാധ്വാനവും ഗവണ്‍മെന്റിന്റെ നയങ്ങളും നിമിത്തമാണ് ഈ നേട്ടം കരഗതമായത്.
സുഹൃത്തുക്കളേ,
ഇന്ന്, ആഗോള പരവതാനി വിപണിയുടെ മൂന്നിലൊന്ന് അഥവാ 35% ഇന്ത്യയുടേതാണ്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം ഇത് 50% വര്‍ധിക്കുമെന്നും അതോടെ ആഗോള പരവതാനി വ്യാപാരത്തിന്റെ പകുതി ഇന്ത്യയുടേതായിരിക്കും എന്നുമാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നാം 9,000 കോടി രൂപയുടെ പരവതാനികള്‍ കയറ്റുമതി ചെയ്തു. ഈ വര്‍ഷം നാം നൂറോളം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതു ശ്രദ്ധേയമാണെങ്കിലും നമുക്കിനിയും മുന്നോട്ടു പോകാനുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികമായ 2022 ആകുമ്പോഴേക്കും 25,000 കോടി രൂപയിലേക്കു കയറ്റുമതി ഉയര്‍ത്തണം. കയറ്റുമതി മാത്രമല്ല, ആഭ്യന്തര വിപണിയിലുള്ള പരവതാനി വില്‍പനയും വര്‍ധിക്കുന്നുണ്ട്. നാലു വര്‍ഷത്തിനിടെ വില്‍പന മൂന്നിരട്ടി ഉയര്‍ന്നു. നാലു വര്‍ഷം മുമ്പേ 500 കോടി രൂപയുടെ കച്ചവടം നടന്നിടത്ത് ഇപ്പോള്‍ 1600 കോടി രൂപയുടെ കച്ചവടം നടക്കുന്നു. രാജ്യത്തിന്റെ പരവതാനി വിപണി വിശാലമായതു രണ്ടു കാരണങ്ങളാലാണ്. ഒന്നാമത്തെ കാരണം രാജ്യത്തു മധ്യവര്‍ഗം വര്‍ധിച്ചുവരുന്നു എന്നതാണ്. രണ്ടാമത്തെ കാരണം പല ആധുനിക സംവിധാനങ്ങളും പരവതാനി വ്യവസായത്തിനു ലഭിച്ചു എന്നതാണ്. കൂടുതല്‍ പ്രചാരം ലഭിക്കുന്നതും നേട്ടമായി.
സുഹൃത്തുക്കളേ,
സുഹൃത്തുക്കളേ,
നാം ഇതേ രീതി തുടരുകയാണെങ്കില്‍ പരവതാനി, വസ്ത്ര മേഖലകളില്‍ ശോഭനമായ ഭാവി രാജ്യത്തിനുണ്ടാകും. ഏറ്റവും ചെറുതു മുതല്‍ ഏറ്റവും വലിപ്പമേറിയതു വരെയുള്ള പരവതാനികള്‍ ഉല്‍പാദിപ്പിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. അതിലുപരി, ഇന്ത്യന്‍ പരവതാനികള്‍ കലയിലും കരകൗശലത്തിലും മികച്ചവയും ആണ്. അവ പരിസ്ഥിതസൗഹൃദപരങ്ങളും ആണ്. നിങ്ങളുടെ അറിവും നൈപുണ്യവുമാണ് ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന പരവതാനിയെ ലോകത്തിലെ വലിയ ബ്രാന്‍ഡ് ആക്കി മാറ്റിയത്.
സുഹൃത്തുക്കളേ,
ഈ ബ്രാന്‍ഡിനെ ഇനിയും ശക്തിപ്പെടുത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. പരവതാനി കയറ്റുമതിക്കാര്‍ക്കു സൗകര്യമൊരുക്കാന്‍ ചരക്കുനീക്കം ശക്തിപ്പെടുത്തുകയാണ്. രാജ്യത്താകമാനം ഗോഡൗണുകളും ഷോറൂമുകളും ആരംഭിക്കാനുള്ള പ്രവൃത്തി അതിവേഗം നടന്നുവരികയാണ്. സാങ്കേതികവിദ്യ, മേന്മ എന്നീ രംഗങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കിവരികയാണ്. പരവതാനികള്‍ പരിശോധിക്കുന്നതിനായി ആഗോള നിലവാരമുള്ള പരീക്ഷണശാല ഭദോഹിയിലും ശ്രീനഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍പറ്റ് ടെക്‌നോളജി(ഐ.ഐ.സി.ടി.)യിലും ആരംഭിച്ചിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാത്ത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാനും അവ പരിസ്ഥിതിക്കു കോട്ടം വരുത്താത്തവയാണ് എന്ന് ഉറപ്പുവരുത്താനും ആണു നമ്മുടെ ശ്രമം.
നെയ്ത്തുകാര്‍ക്കു സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പരവതാനികളല്ലാതെയുള്ള കരകൗശല വസ്തുക്കള്‍ വിപണനം ചെയ്യുന്നതിനും മറ്റു പല സൗകര്യങ്ങള്‍കൂടി ഒരുക്കിയിട്ടുണ്ട്. വാരണാസിയില്‍ യാഥാര്‍ഥ്യമാക്കിയ ഒന്‍പതു പൊതുസേവന കേന്ദ്രങ്ങള്‍ ആയിരക്കണക്കിനു നെയ്ത്തുകാര്‍ക്കു ഗുണകരമാണ്.
സുഹൃത്തുക്കളേ,
മേന്‍മ ഉറപ്പുവരുത്തുന്നതിനൊപ്പം നെയ്ത്തുകാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പണലഭ്യത ഇല്ലായ്മ നിമിത്തം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പല ശ്രമങ്ങളം നടത്തിവരുന്നു. മുദ്ര പദ്ധതി പ്രകാരം 50,000 മുതല്‍ പത്തു ലക്ഷം വരെ രൂപയുടെ ജാമ്യമില്ലാ വായ്പകള്‍ അനുവദിക്കുന്നത് ഏറെ സഹായകമായിട്ടുണ്ട്. ഇതേ പദ്ധതി പ്രകാരം നെയ്ത്തുകാര്‍ക്ക് പതിനായിരം രൂപ മാര്‍ജിന്‍ മണി ആയി ലഭ്യമാക്കുന്നുണ്ട്. നെയ്ത്തുകാര്‍ക്കുള്ള സഹായമോ വായ്പകളോ അവരുടെ അക്കൗണ്ടുകളിലേക്കു ചുരുങ്ങിയ സമയത്തിനകം തന്നെ നേരിട്ടു കൈമാറുകയാണു ചെയ്യുന്നത്. ‘പഹ്ചാന്‍’ പ്രകാരമുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ നെയ്ത്തുകാര്‍ക്കു വിതരണം ചെയ്തിട്ടുള്ളതു മധ്യവര്‍ത്തികളെ ഒഴിവാക്കുന്നതിനു സഹായകമായി.
ഭദോഹി-മിര്‍സാപൂര്‍ മെഗാ പരവതാനി കൂട്ടായ്മയിലും ശ്രീനഗര്‍ പരവതാനി കൂട്ടായ്മയിലും ഉള്ള നെയ്ത്തുകാര്‍ക്ക് ആധുനിക തറികള്‍ വിതരണം ചെയ്യുന്നുണ്ട്. അവ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനവും നല്‍കിവരുന്നുണ്ട്. നെയ്ത്തുകാരുടെ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനായി എത്രയോ പദ്ധതികള്‍ നടപ്പാക്കിവരുന്നു.

മുന്‍കാലങ്ങളില്‍ നെയ്ത്തുകാരായ സഹോദരീ സഹോദരന്‍മാരോടു സംസാരിച്ചപ്പോഴൊക്കെ അവര്‍ പറഞ്ഞിരുന്നതു തങ്ങളുടെ മക്കള്‍ ഈ രംഗത്തേക്കു വരാന്‍ ഇഷ്ടപ്പെടുന്നില്ല എന്നായിരുന്നു. അതിലും ഗുരുതരമായ സാഹചര്യം മറ്റെന്താണ് ഉള്ളത്? ലോക പരവതാനി വ്യവസായത്തില്‍ ഇന്ത്യ ഏറ്റവും മുന്നില്‍ നിലകൊള്ളുന്ന ഇക്കാലത്ത് ഈ രംഗത്തേക്കു വരാന്‍ വരുംതലമുറകളെ പ്രോല്‍സാഹിപ്പിക്കേണ്ടിയിരിക്കുന്നു.
ഭദോഹി ഐ.ഐ.സി.ടിയില്‍ പരവതാനി സാങ്കേതികവിദ്യയില്‍ ബി.ടെക് കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുള്ള മറ്റു പരിശീലനകേന്ദ്രങ്ങളില്‍ സമാനമായ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള പദ്ധതിയുണ്ട്. നെയ്ത്തുകാര്‍ക്കു നൈപുണ്യ പരിശീലനം നല്‍കുന്നതിനൊപ്പം അവരുടെ മക്കള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിലും ശ്രദ്ധ പുലര്‍ത്തിവരുന്നു. ദരിദ്രരായ നെയ്ത്തുകാരുടെ കുടുംബങ്ങളിലെ കുട്ടികളുടെ ഫീസിന്റെ 75 ശതമാനവും ഗവണ്‍മെന്റാണ് അടയ്ക്കുന്നത്.
സുഹൃത്തുക്കളേ,
നിങ്ങളുടെ കരകൗശലവിദ്യയും അധ്വാനവും ദേശത്തിന്റെ കരുത്താക്കിമാറ്റാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. വലിയ അവസരങ്ങളാണു വരുംനാളുകളില്‍ രാജ്യത്തെ കാത്തിരിക്കുന്നത്; ബനാറസിനാകട്ടെ ഈ കരകൗശലം പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിക്കുകയാണ്.
അടുത്ത വര്‍ഷം കാശിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനം പ്രചരണത്തിനുള്ള മികച്ച ഒരു അവസരമായിരിക്കും. ലോകത്താകമാനമുള്ള വ്യപാരികള്‍ നമ്മുടെ സാംസ്‌കാരിക പാരമ്പര്യവും കരകൗശല വിദ്യയും കാശിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റവും തിരിച്ചറിയുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.
ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കു മുന്‍കൂറായി ധന്‍തെരാസ്, ദീപാവലി, ഢാത് പൂജ ആശംസകള്‍ നേരുന്നു. ഈ പ്രദര്‍ശനം വിജയകരമായി സംഘടിപ്പിക്കുകയും കാശിക്കും നെയ്ത്തുകാരായ എന്റെ സഹോദരീ സഹോദരന്‍മാര്‍ക്കും ആഗോളതലത്തില്‍ ബഹുമാനം നേടിക്കൊടുക്കുകയും ചെയ്തതിനു വസ്ത്ര മന്ത്രാലയത്തെ ഞാന്‍ അഭിനന്ദിക്കുകയാണ്. കാശി സന്ദര്‍ശിച്ചതിനും കാശിക്ക് അംഗീകാരം നേടിക്കൊടുത്തതിനും കയറ്റുമതി, ഇറക്കുമതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.

ആസാദ് ഹിന്ദ് ഫൗജിന്റെ 75-ാമത് വാര്‍ഷിക അനുസ്മരണ വേളയില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗം
21 Oct, 2018
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ മഹേഷ് ശര്‍മാജി, ഇവിടെ സന്നിഹിതരായിരിക്കുന്ന ആസാദ് ഹിന്ദ് ഫൗജ് അംഗവും രാജ്യത്തിന്റെ വീരപുത്രനുമായ ശ്രീ ലാല്‍ജി റാം ജി, സുഭാഷ് ബാബുവിന്റെ അനന്തരവന്‍ ചന്ദ്രകുമാര്‍ ബോസ്, ബ്രിഗേഡിയര്‍ ആര്‍ എസ് ചിക്കാര ജി, രാജ്യരക്ഷാ സേനകളിലെ ഇതര ഉദ്യോഗസ്ഥരെ, മറ്റ് വിശിഷ്ടാതിഥികളെ, സഹോദരീ സഹോദരന്മാരെ,
ഇന്ന് ചരിത്ര പ്രസിദ്ധമായ ഒക്‌ടോബര്‍ 21 ആണ്. ഇവിടെ പതാക ഉയര്‍ത്തുന്ന സന്ദര്‍ഭത്തില്‍ സന്നിഹിതനാകാന്‍ സാധിച്ചത് തന്നെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ഈ ചുവപ്പ് കോട്ടയിലാണ് 75 വര്‍ഷം മുമ്പ് നേതാജി സുഭാഷ് ചന്ദ്ര ബോസ് ഒരു വിജയാഘോഷപ്രകടനം സ്വപ്‌നം കണ്ടത്. ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ പ്രഥമ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാജി ഈ ചുവപ്പ് കോട്ടയില്‍ മൂവര്‍ണ പതാക മഹത്വത്തോടെ പാറിപ്പറക്കുന്ന ഒരു ദിനം വരുമെന്നു പ്രഖ്യാപിക്കുകയുണ്ടായി. അവിഭക്ത ഇന്ത്യയുടെ ഭരണകൂടമായിരുന്നു ആസാദ് ഹിന്ദ് ഗവണ്‍മെന്റ്. ആസാദ്ഹിന്ദ് ഗവണ്‍മെന്റിന്റെ 75-ാമത് വാര്‍ഷികത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
രാഷ്ട്രത്തിനു വേണ്ടി മാത്രം സ്വയം സമര്‍പ്പിച്ചവരെ, ലക്ഷ്യങ്ങള്‍ നേടാന്‍ സര്‍വ്വസ്വവും നല്കാന്‍ തയ്യാറായിരുന്നവരെ, കൃത്യമായ വീക്ഷണങ്ങള്‍ ഉണ്ടായിരുന്നവരെ തലമുറകള്‍ അനുസ്മരിക്കുകയും അവരില്‍ നിന്നു പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യും. നേതാജിയെ പോലെ ഒരു പുത്രനെ രാജ്യത്തിനു നല്കിയ ആ മാതാപിതാക്കളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അവര്‍ രാഷ്ട്രത്തിനു വേണ്ടി അവരുടെ ജീവിതങ്ങള്‍ ബലിയര്‍പ്പിച്ചവരാണ്. ധീര ഹൃദയങ്ങള്‍ക്കു ജന്മം നല്കിയവരാണ്. സ്വാതന്ത്ര്യ സമരത്തിനു വേണ്ടി എല്ലാം സമര്‍പ്പിച്ച പടയാളികള്‍ക്കു മുന്നില്‍ അവരുടെ കുടംബങ്ങള്‍ക്കു മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. നേതാജിയുടെ ദൗത്യത്തിനു വേണ്ടി പരിശ്രമങ്ങള്‍ കൊണ്ടും സമര്‍പ്പണം കൊണ്ടും എല്ലാ പിന്തുണയും നല്കിയവരെ, സ്വതന്ത്രവും സമ്പന്നവും ശക്തവുമായ ഇന്ത്യയ്ക്കു വേണ്ടി വിലയേറിയ സംഭാവനകള്‍ അര്‍പ്പിച്ച ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ ഞാന്‍ ഓര്‍മ്മിക്കുന്നു.
ആസാദ് ഹിന്ദ് ഗവണ്‍മെന്റ് വെറും ഒരു പേരു മാത്രമല്ല. നേതാജിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എല്ലാ മേഖലകളുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ രൂപവത്ക്കരിച്ചിരുന്നു. ആ ഗവണ്‍മെന്റിന് സ്വന്തമായ ബാങ്ക് ഉണ്ടായിരുന്നു. കറന്‍സി ഉണ്ടായിരുന്നു, തപാല്‍ സ്റ്റാമ്പ് ഉണ്ടായിരുന്നു, രഹസ്യാന്വേഷണ ശൃംഖല ഉണ്ടായിരുന്നു.രാജ്യത്തിനു വെളിയില്‍ പരിമിതമായ വിഭവങ്ങളുമായി താമസിച്ചുകൊണ്ട് അത്തരത്തില്‍ ബൃഹത്തായ ഒരു ഗവണ്‍മെന്റ് വികസിപ്പിക്കുക എന്നത് അനിതര സാധാരണമായ ഒരു പ്രവൃത്തിയാണ്. ലോകത്തിന്റെ വിശാലമായ മേഖലകളില്‍ ശക്തരായ ഒരു ഗവണ്‍മെന്റിനെതിരെ നേതാജി ആളുകളെ ഏകോപിപ്പിച്ചു. നേതാജിയുടെ ലേഖനങ്ങള്‍ വായിച്ചാല്‍, ആ ധീരതയുടെ അടിസ്ഥാനം ബാല്യം മുതല്‍ അദ്ദേഹത്തില്‍ ഉണ്ടായിരുന്നു എന്നു മനസിലാക്കാം. 1912 ല്‍ അതായത് 106 വര്‍ഷം മുമ്പ് സുഭാഷ് ബാബു തന്റെ മാതാവിന് അയച്ച ഒരു കത്തില്‍ അടിമത്തത്തില്‍ കഴിയുന്ന ഇന്ത്യയെ ഓര്‍ത്ത് അദ്ദേഹം അനുഭവിച്ച കഠിനായ വേദനയും വ്യഥയും വ്യക്തമാകുന്നുണ്ട്. ഓര്‍ക്കുക, അന്ന് അദ്ദേഹത്തിന് 15-16 വയസ് മാത്രമേ ഉള്ളു. വര്‍ഷങ്ങളോളം കൊളോണിയല്‍ ഭരണത്തിനു കീഴില്‍ കഴിഞ്ഞിരുന്ന ഒരു രാജ്യത്തിന്റെ അവസ്ഥയെ ഓര്‍ത്ത് അദ്ദേഹം അനുഭവിച്ച വേദന അമ്മയ്ക്കുള്ള ആ കത്തില്‍ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ആ കത്തില്‍ അദ്ദേഹം അമ്മയോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. അമ്മേ, നമ്മുടെ രാജ്യം ഇനിയും കാലങ്ങളോളം ഈ അധോഗതി തുടരുമോ. ഭാരതത്തില്‍ സ്വന്തം താല്പര്യങ്ങള്‍ പരിത്യജിച്ചുകൊണ്ട് മാതൃരാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ മാതാവിന്റെ ഒരൊറ്റ പുത്രന്‍ പോലും ഇല്ലേ. അമ്മേ പറയൂ നാം എന്നാണ് ഈ ഉറക്കത്തില്‍ നിന്ന് ഉണരുക. വെറും 15 -16 വയസുള്ള സുഭാഷ് ബാബുവാണ് തന്റെ അമ്മയോട് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്.

സഹോദരീ സഹോദരന്മാരെ,
അമ്മയ്ക്ക് എഴുതിയ അതേ കത്തില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അദ്ദേഹം നല്കുന്നുണ്ട്. അദ്ദേഹം അമ്മയോടു പറയുന്നു, വയ്യ ഇനിയും കാത്തിരിക്കാന്‍ സാധ്യമല്ല. ഇനിയും ഉറങ്ങി കിടക്കാന്‍ ആര്‍ക്കും ആവില്ല. നിദ്രവിട്ടുണരാന്‍ സമയമായിരിക്കുന്നു. അലസത വെടിഞ്ഞ് പ്രവൃത്തി ആരംഭിക്കൂ. അതായിരുന്ന 15 -16 വയസ്സില്‍ സുഭാഷ് ബാബു. കൗമാരത്തില്‍ സുഭാഷ് ബാബുവിന്റെ ഹൃദയത്തില്‍ ഉണ്ടായിരുന്ന ഉത്ക്കടമായ ആ ആഗ്രഹമാണ് അദ്ദേഹത്തെ പിന്നീട് നേതാജി സുഭാഷ് ആക്കി മാറ്റിയത്.
നേതാജിക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു, ഒരേ ഒരു ദൗത്യം. ഇന്ത്യയുടെ സ്വാതന്ത്ര്യം. അടിമത്തത്തിന്റെ വിലങ്ങുകളില്‍ നിന്ന് ഇന്ത്യയുടെ മോചനം.
അതായിരുന്നു അദ്ദേഹത്തിന്റെ ആശയവും പ്രവര്‍ത്തനരംഗവും.
സുഹൃത്തുക്കളെ,
തന്റെ ജീവിത ലക്ഷ്യം തീരുമാനിക്കുവാന്‍, തന്റെ അസ്തിത്വത്തിന്റെ ഉദ്ദേശ്യം സമര്‍പ്പിക്കുവാന്‍ സ്വാമി വിവേകാനന്ദനില്‍ നിന്ന് അദ്ദേഹത്തിന്റെ ആശയങ്ങളില്‍ നിന്ന് നേതാജിക്ക് ഒരു മന്ത്രം ലഭിച്ചിരുന്നു. ലോകത്തെ സേവിക്കുന്നതിലൂടെയേ ഒരാള്‍ക്ക് മോക്ഷം ലഭിക്കുകയുള്ളു. അദ്ദേഹത്തിന്റെ പ്രധാന കാഴ്ച്ചപ്പാട് ജനസേവനം ആയിരുന്നു. അദ്ദേഹം എല്ലാ വേദനകളും സഹിച്ചു. എല്ലാ വെല്ലുവിളികളൈയും അതിജീവിച്ചു. ഇന്ത്യയെ സേവിക്കാനുള്ള ആഗ്രഹം മൂലം എല്ലാ ഗൂഢാലോചനകളും അദ്ദേഹം തകര്‍ത്തു.
സഹോദരീ സഹോദരന്മാരെ, കാലത്തിനൊപ്പം സ്വയം മാറുകയും ലക്ഷ്യം മനസില്‍ കണ്ട് ചുവടുകള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്യുന്ന പടയാളികള്‍ക്കൊപ്പമായിരുന്നു സുഭാഷ് ബാബു. അതുകൊണ്ടാണ് അദ്ദേഹം തുടക്കത്തില്‍ കോണ്‍ഗ്രസുകാരനായി ഇന്ത്യയക്കുള്ളില്‍ മഹാത്മ ഗാന്ധിക്കൊപ്പം തന്റെ പരിശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍ പിന്നീട് സാഹചര്യങ്ങളാണ് അദ്ദേഹത്തെ സായുധ വിപ്ലവത്തിന്റെ വഴി തെരഞ്ഞുടുക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ മുന്നോട്ടു നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ മാര്‍ഗ്ഗം നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു.
സുഹൃത്തുക്കളെ.
ലോകത്തില്‍ അദ്ദേഹം പ്രചരിപ്പിച്ച ആശയത്തിന്റെ പൂന്തേന്‍ ഇന്ത്യമാത്രമല്ല മറ്റെല്ലാ രാജ്യങ്ങളും നുകര്‍ന്നു. സ്വാതന്ത്ര്യത്തിനായി പോരാടിയിരുന്ന എല്ലാ രാജ്യങ്ങളും സുഭാഷ് ചന്ദ്ര ബോസില്‍ നിന്നു ആവേശം ഉള്‍ക്കൊണ്ടു. ഒന്നും അസാധ്യമല്ല എന്ന് അവര്‍ തിരിച്ചറിഞ്ഞു. അവര്‍ക്കും ഒന്നിച്ചു നില്ക്കാന്‍ സാധിക്കും. ബ്രിട്ടീഷ് ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ സാധിക്കും, സ്വാതന്ത്ര്യം നേടാന്‍ സാധിക്കും. ദക്ഷിണാഫ്രിക്കയിലെ വിദ്യാര്‍ത്ഥി സമരങ്ങളില്‍ തന്റെ നേതാവും ധീരനായകനുമായി അദ്ദേഹം ആരാധിച്ച സുഭാഷ ബാബുവിനെയായിരുന്നു എന്ന് മഹാനായ സ്വാതന്ത്ര്യ സമര പോരാളിയും, ഭാരത രത്‌ന ജേതാവുമായ നെല്‍സണ്‍ മണ്ടേല പ്രസ്താവിച്ചിട്ടുണ്ട്.
സഹോദരീ സഹോദരന്മാരെ,
ഇന്നു നാം ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. നാലു വര്‍ഷം കൂടി കഴിഞ്ഞാല്‍ 2022 ല്‍ നാം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും ആഘോഷിക്കും. എഴുപത്തിയഞ്ചു വര്‍ഷം മുമ്പ്, പ്രതിജ്ഞയെടുക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉള്ള ഒരു ഇന്ത്യയെ സൃഷ്ടിക്കാം എന്നാണ് നേതാജി വാഗ്ദാനം ചെയ്തിരുന്നത്. പുരാതന പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് സമ്പന്നവും മനോഹരവുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. രാജ്യത്തിന്റെ സന്തുലിതമായ വികസനവും ഓരോ പ്രദേശത്തിന്റെയും വികസനവുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. തന്റെ രാജ്യത്തെ ദീര്‍ഘ നാള്‍ അടിമത്തത്തില്‍ തളച്ചിട്ട, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം ഉന്മൂലനം ചെയ്യുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് സ്വാതന്ത്ര്യം നേടി അനേകം സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും നേതാജിയുടെ സ്വ്പനങ്ങള്‍ ഇനിയും സാക്ഷാത്ക്കരിച്ചിട്ടില്ല. ഇന്ത്യ അനേകം കാതം യാത്ര ചെയ്തു കഴിഞ്ഞു. പക്ഷെ എത്രയോ പുതിയ ഉയരങ്ങള്‍ ഇനിയും കീഴടക്കാനുണ്ട്. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ ഇന്ന് ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ പുതിയ ഇന്ത്യ എന്ന പ്രതിജ്ഞയുമായി മുന്നോട്ടു നിങ്ങുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്വപ്‌നം കണ്ട് ആ പുതിയ ഇന്ത്യ.
ശിഥിലീകരണ ശക്തികള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ, ഐക്യത്തെ, അഖണ്ഡതയെ അകത്തു നിന്നും പുറത്തു നിന്നും ആക്രമിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ നേതാജിയില്‍ നിന്നു പ്രചോദനം സ്വീകരിച്ച് ഈ ദുഷ്ട ശക്തികള്‍ക്കെതിരെ പോരാടാനും അവയെ പരാജയപ്പെടുത്തുവാനും അങ്ങനെ രാജ്യത്തിന്റെ വികസനത്തിന് കലവറയില്ലാത്ത സംഭാവനകള്‍ അര്‍പ്പിക്കുവാനും ഓരോ ഇന്ത്യന്‍ പൗരനും കടമയുണ്ട്.
എന്നാല്‍ സുഹൃത്തുക്കളെ, ഈ പ്രതിജ്ഞകള്‍ക്കൊപ്പം സുപ്രധാനമായ ഒരു കാര്യം കൂടിയുണ്ട്, ദേശീയതയും ഇന്ത്യത്വവും എന്ന വികാരവും അതിന്റെ ആവിഷ്‌കാരവുമാണ് അത്. തന്റെ മനസില്‍ ഇന്ത്യന്‍ ദേശീയതയുടെ അഗ്നി ജ്വലിപ്പിച്ച ആദ്യ വ്യക്തി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന് ചുവപ്പ് കോട്ടയിലെ വിചാരണകളില്‍ ആസാദ് ഹിന്ദ് ഫൗജ് പടയാളി ഷാഹ്നവാസ് ഖാന്‍ പറഞ്ഞു.
ഇന്ത്യക്കാരന്‍ എന്ന വീക്ഷണത്തില്‍ നിന്ന് ഇന്ത്യയെ കാണിച്ചു തന്ന ആദ്യ വ്യക്തി അദ്ദേഹമായിരുന്നു. ഷാഹ്നവാസ്ഖാനെ ഇങ്ങനെ പറയുവാന്‍ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ എന്തായിരുന്നു. ഇന്ത്യക്കാരന്റെ വീക്ഷണത്തില്‍ ഇന്ത്യയെ കാണുക എന്നത് അത്യന്താപേഷിതമായത് എന്തുകൊണ്ട്. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിലേയ്ക്കു നോക്കുമ്പോള്‍ നമുക്ക് ഇതു കുറച്ചു കൂടി വ്യക്തമാകും.

സഹോദരി സഹോദരന്മാരെ,
തന്റെ കേംബ്രിഡ്ജ് ദിനങ്ങള്‍ അനുസ്മരിച്ചുകൊണ്ട് സുഭാഷ് ബാബു എഴുതി, ബ്രിട്ടനെക്കാള്‍ വലുതാണ് യൂറോപ്പ് എന്ന് നാം ഇന്ത്യക്കാര്‍ പഠിച്ചു. അതുകൊണ്ട് നാം ഇന്ത്യക്കാര്‍ ഇംഗ്ലണ്ട് എന്ന ത്രിഭുജ കണ്ണാടിയിലൂടെ ഇംഗ്ലണ്ടിനെ കാണുക എന്നത് നമ്മുടെ സ്വഭാവമായി.
നമ്മുടെ സംസ്‌കാരം, നമ്മുടെ ഭാഷ, വിദ്യാഭ്യാസ സമ്പ്രദായം, പാഠ്യ പദ്ധതി, തുടങ്ങി എല്ലാ സമ്പ്രദായങ്ങളും ഇതിന്റെ സ്വാധീനം ഉള്ളവയാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ നമുക്ക് സുഭാഷ് ചന്ദ്ര ബോസ്, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ മഹാത്മാക്കളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം ലഭിച്ചിരുന്നുവെങ്കില്‍ ആ വൈദേശിക സ്വാധീനം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. സാഹചര്യങ്ങള്‍ തികച്ചും ഭിന്നമാകുമായിരുന്നു.
സുഹൃത്തുക്കളെ,
ഒരു കുടുംബത്തെ മാത്രം ഉന്നത പദവിയിലേയ്ക്ക് ഉയര്‍ത്തുകയും സര്‍ദാര്‍ പട്ടേല്‍, ബാബാസാഹിബ് അംബേദ്ക്കര്‍, നേതാജി തുടങ്ങി രാജ്യത്തെ നിരവധി പുത്രന്മാരുടെ സംഭാവനകളെ പാടെ അവഗണിക്കുകയും ചെയ്യുക എന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് ഈ സ്ഥിതിക്ക് മാറ്റം വരുത്തുകയാണ്. ഇവിടെ വരുന്നതിനു മുമ്പു തന്നെ നിങ്ങള്‍ അത് അറിഞ്ഞിട്ടുണ്ടാവണം. ദേശീയ പോലീസ് സ്മാരക സമര്‍പ്പണ ചടങ്ങില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. അവിടെ ഞാന്‍ ഒരു പ്രഖ്യാപനം നടത്തി. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേരില്‍ ഒരു ദേശീയ പുരസ്‌കാരം.
ദുരന്ത നിവാരണത്തില്‍ പങ്കെടുക്കുകയും പ്രകൃതി ദുരന്ത രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം ജീവന്‍ അര്‍പ്പിക്കുകയും ചെയ്ത ധീരരെയും പോലീസുകാരെയുമാണ് നേതാജിയുടെ പേരിലുള്ള ഈ അവാര്‍ഡ് നല്കി ഓരോ വര്‍ഷവും രാഷ്ട്രം ആദരിക്കുക. പോലീസുകാര്‍ക്കും അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കും ഈ പുരസ്‌കാരത്തിന് അര്‍ഹത ഉണ്ട്.
സുഹൃത്തുക്കളെ,
വിവിധ സമൂഹങ്ങളുടെ സന്തുലിതമായ വികസനവും, രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തില്‍ ഓരോ വ്യക്തിയുടെയും പങ്കും നേതാജിയുടെ വിശാലമായ കാഴ്ച്ചപ്പാടിന്റെ സുപ്രധാന ഘടകങ്ങളാണ്. നേതാജിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ആസാദ് ഹിന്ദ് ഗവണ്‍മെന്റ് കിഴക്കന്‍ ഇന്ത്യയെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ കവാടമായി പ്രഖ്യാപിച്ചു. 1944 ഏപ്രിലില്‍ കേണല്‍ ഷൗക്കത്ത് മാലിക്കിന്റെ നേതൃത്വത്തില്‍ ആസാദ് ഹിന്ദ് ഫൗജി മണിപ്പൂരിലെ മോയ്‌റാങ്ങില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി.
സ്വാതന്ത്ര്യ സമരത്തില്‍ കിഴക്കന്‍ ഇന്ത്യയില്‍ നിന്നും വടക്കു കിഴക്കന്‍ ഇന്ത്യയില്‍ നിന്നുമുള്ള ആ ധീരമാനസരുടെ സംഭാവനകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയി എന്നത് ദൗര്‍ഭാഗ്യകരമാണ്. വികസനത്തിന്റെ കാര്യത്തില്‍ ഈ പ്രത്യേക മേഖല എന്നു പിന്നിലുമായിരുന്നു. എന്നാല്‍ ഈ ഗവണ്‍മെന്റ് കിഴക്കന്‍ ഇന്ത്യയ്ക്ക് ബോസ് നല്കിയ അതേ പ്രാധാന്യം നല്കുന്നു എന്നതില്‍ ഞാന്‍ സംതൃപ്തനാണ്. ഈ മേഖലയെ രാജ്യത്തിന്റെ വികസനത്തിന്റെയും വളര്‍ച്ചയുടെയും ഉപകരണാക്കുന്നതിനാണ് ഈ ഗവണ്‍മെന്റ് ഇപ്പോള്‍ പരിശ്രമിക്കുന്നത്.
സഹോദരി സഹോദരന്മാരെ,
നേതാജിയുടെ സംഭാവനകള്‍ രാജ്യത്തിനു മുന്നില്‍ എടുത്തു കാണിക്കുവാനും അദ്ദേഹം ചരിച്ച മാര്‍ഗ്ഗത്തിലൂടെ ചരിക്കുവാനും അവസരം ലഭിച്ചതില്‍ എനിക്ക് സംതൃപ്തിയുണ്ട്. അതുകൊണ്ടാണ് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ സുഭാഷ് ചന്ദ്രബോസിന്റെ ഗുജറാത്തിലെ പ്രവര്‍ത്തനങ്ങള്‍ എന്റെ സ്മരണയില്‍ ഓടിയെത്തിയത്.
സുഹൃത്തുക്കളെ,
2009 ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവെ, ചരിത്രപ്രസിദ്ധമായ ഹരിപുര കോണ്‍ഗ്രസ് സമ്മേളനത്തിന്റെ സ്മരണ നാം പുതുക്കിയതാണ്. സര്‍ദാര്‍ വല്ലഭ ഭായി പട്ടേലും ഗുജറാത്തിലെ ജനങ്ങളും കാളവണ്ടിയില്‍ നടത്തിയ സുദീര്‍ഘമായ യാത്രയും 2009 ല്‍ നാം പുനരാവിഷ്‌കരിക്കുകയുണ്ടായി. കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ആയിരുന്നെങ്കിലും ആ പുനരാവിഷ്‌കരണം ചരിത്രത്തിലെ സുപ്രധാന അധ്യായമായി.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്തവര്‍ക്ക് അതിനുള്ള അവസരം ലഭിച്ചത് വലിയ ഭാഗ്യമായി. പക്ഷെ നമ്മെ പോലുള്ളവര്‍ക്ക് അങ്ങനെയുള്ള അവസരം ലഭിച്ചില്ല. പക്ഷെ രാഷ്ട്രത്തിനു വേണ്ടി ജീവിക്കാനും വികസനത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കാനും ഉള്ള അവസരം നമുക്കുണ്ട്. വലിയ ത്യാഗങ്ങള്‍ക്കൊടുവിലാണ് നമുക്കു സ്വരാജ് ലഭിച്ചത്. ഇന്ന് നാം 125 കോടി ഇന്ത്യക്കാര്‍ക്ക് ഈ സ്വരാജ് സദ്ഭരണമായി നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ഉണ്ട്. നിങ്ങള്‍ രക്തം നല്കിയും ആയുധ ബലം കൊണ്ടും വേണം സ്വാതന്ത്ര്യം നേടാന്‍. സ്വാതന്ത്ര്യം ലഭിച്ചശേഷം നിങ്ങള്‍ ഒരു സൈന്യമായി രാജ്യത്തിന്റെ ആ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണം എന്ന് നേതാജി പറഞ്ഞിട്ടുണ്ട്.
സൈന്യ രൂപീകരണം എന്ന സുഭാഷ് ബോസിന്റെ സ്വപ്‌നത്തിലേയ്ക്ക് നാം മുന്നേറുകയാണ് എന്ന് ഇന്ന് എനിക്ക് ഉറപ്പു നല്കാന്‍ സാധിക്കും . ആവേശവും തീക്ഷ്ണതയുമാണ് നമ്മുടെ സൈനിക പാരമ്പര്യം. ഇപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയും ആയുധങ്ങളും അതിനൊപ്പം കൂട്ടി ചേര്‍ക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സൈനിക ശക്തി സ്വയ രക്ഷയ്ക്കാണ്. എന്നും അത് അങ്ങനെ ആയിരിക്കും. നമുക്ക് ഒരിക്കലും ഭൂമിക്കു വേണ്ടിയുള്ള അത്യാഗ്രഹം ഇല്ല. ചരിത്രപരമായി അങ്ങിനെ ആയിരുന്നു. എന്നാല്‍ ആരെങ്കിലും നമ്മുടെ പരമാധികാരത്തെ വെല്ലുവിളിച്ചാല്‍ ഇന്ത്യ ഇരട്ടി ശക്തിയോടെ തിരിച്ചടിക്കും.
സുഹൃത്തുക്കളെ,
നമ്മുടെ സൈന്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിന് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ നിരവധി നടപടികള്‍ നാം സ്വീകരിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ നമ്മുടെ സൈന്യത്തിനു സ്വന്തമാണ്. സൈന്യത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്ന കാര്യമായാലും അവരുടെ ജീവിതം ആയാസരഹിതമാക്കുന്നതിലായാലും ഈ ഗവണ്‍മെന്റ് അതി ശക്തമായ തീരുമാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ഭാവിയിലും അങ്ങിനെ ആയിരിക്കും. നമ്മെ ആക്രമിച്ചവരെ നാം അതെ പോലെ തിരിച്ചടിച്ചു. നേതാജിയെ സംബന്ധിക്കുന്ന ഫയലിലെ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള തീരുമാനം നമ്മുടെ ഗവണ്‍മെന്റാണ് നടപ്പാക്കിയത്. അതുപോലെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി ഈ ഗവണ്‍മെന്റിന്റെ വാഗ്ദാനമായിരുന്നു. അതു നടപ്പാക്കുകയും ചെയ്തു. അത് ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാ വിമുക്ത ഭടന്മാര്‍ക്കും അറിയാം.
വിരമിച്ചവര്‍ക്ക് കുടിശിക നല്കുവാന്‍ 11000 കോടി രൂപയാണ് അനുവദിച്ചത്. ഏഴാം ശമ്പള കമ്മിഷന്‍ പ്രകാരം അവരുടെ പെന്‍ഷന്‍ തുകയും വര്‍ധിക്കും. അതായത് എന്റെ സൈനിക സഹോദരങ്ങള്‍ക്ക് ഇരട്ടഭാഗ്യമാണ് ലഭിക്കുക.
സൈനികരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം നിരവധി നടപടികള്‍ നാം സ്വീകരിച്ചു വരികയാണ്. നാഷണല്‍ വാര്‍ മ്യൂസിയത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഇതിലൂടെ നമ്മുടെ സൈനികരുടെ ധീരകൃത്യങ്ങള്‍ വരും തലമുറകള്‍ അറിയണം.
സുഹൃത്തുക്കളെ,
നാളെ ഒക്ടോബര്‍ 22. ജാന്‍സി റെജിമെന്റിന് 75 വയസ്സ് തികയുന്നു. സ്ത്രീകളെയും സായുധ സൈന്യത്തില്‍ ചേര്‍ത്ത് തുല്യ പങ്കാളിത്തം നല്കിയത് സുഭാഷ് ചന്ദ്ര ബോസാണ്. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യങ്ങളിലുള്ള സുഭാഷ് ബാബുവിന്റെ ഉലയാത്ത വിശ്വാസഫലമാണ് രാജ്യത്തെ പ്രഥമ വനിതാ മിലിറ്ററി റെജിമെന്റ്. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് അദ്ദേഹം വനിത പടയാളികളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുക തന്നെ ചെയ്തു. നേതാജി 75 വര്‍ഷം മുമ്പ് ആരംഭിച്ച ആ പ്രവര്‍ത്തനങ്ങള്‍ ഈ ഗവണ്‍മെന്റ് മുമ്പോട്ടു കൊണ്ടുപോവുകയാണ് എന്ന് എനിക്ക് ഉറപ്പു നല്കാന്‍ സാധിക്കും. സായുധ സേനയിലേയ്ക്ക് താല്ക്കാലികമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വനിതകളെ പുരുഷന്മാരെ പോലെ സുതാര്യമായ പ്രക്രിയ വഴി സ്ഥിരപ്പെടുത്തും എന്ന് ഈ വര്‍ഷം ഓഗസ്റ്റ് 15 ന് ചുവപ്പ് കോട്ടയില്‍ വച്ച് ഞാന്‍ പ്രഖ്യാപിക്കുകയുണ്ടായി.
സുഹൃത്തുക്കളെ,
ഇത് കഴിഞ്ഞ നാലു വര്‍ഷമായി ഈ ഗവണ്‍മെന്റു നടത്തുന്നത് ശ്രമങ്ങളുടെ തുടര്‍ച്ച മാത്രമാണ്. സ്ത്രീകളെയും നാവിക സേനയില്‍ പൈലറ്റുമാരായി നിയമിക്കാന്‍ 2016 മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് ഇന്ത്യന്‍ നാവിക സേനയില്‍ ആറു വനിതാ ഓഫീസര്‍മാര്‍ സമുദ്രം കീഴടക്കി സ്ത്രീകളുടെ ശക്തി ലോകത്തിനു തെളിയിച്ചു കൊടുത്തു. രാജ്യത്തെ പ്രഥമ വനിതാ യുദ്ധവിമാന പൈലറ്റും ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഉണ്ടായിരിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ഇന്ത്യന്‍ സൈന്യത്തെ ശാക്തീകരിക്കാനും നിലനിര്‍ത്താനുമുള്ള ഉത്തരവാദിത്വം ഒരു വനിതാമന്ത്രിയില്‍ നിക്ഷിപ്തമായിരിക്കുന്നു. സീതാരാമന്‍ജിയില്‍.
സുഹൃത്തുക്കളെ,
നിങ്ങളുടെയെല്ലാം സഹകരണവും സമര്‍പ്പണവും നമ്മുടെ സൈനികരുടെ നൈപുണ്യവും കൊണ്ട് നമ്മുടെ രാജ്യം ഇന്ന് വികസന പാതയില്‍ അതിവേഗം മുന്നേറുകയാണ് ലക്ഷ്യങ്ങള്‍ കീഴടക്കാന്‍.
ഈ സുപ്രധാന വേളയില്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും, 125 കോടി ഇന്ത്യന്‍ പൗരന്മാരെ ഹൃദയപൂര്‍വം അഭിനന്ദിക്കുകയാണ് . നിങ്ങളുടെ ഐക്യത്തിന്റെ, സമഗ്രതയുടെ , ആത്മവിശ്വാസത്തിന്റെ ഈ മുന്നേറ്റം അതിവേഗം പുരോഗമിക്കട്ടെ. അതിന് നേതാജി സുഭാഷ് ചന്ദ്ര ബോസ് ജി നിങ്ങളെ അനുഗ്രഹിക്കട്ടെ.
എന്നോടൊപ്പം ഉച്ചത്തില്‍ പറയൂ.
ഇന്ത്യാമാതാവ് വിജയിക്കട്ടെ
ഇന്ത്യാമാതാവ് വിജയിക്കട്ടെ
ഇന്ത്യാമാതാവ് വിജയിക്കട്ടെ
ഇന്ത്യാമാതാവ് വിജയിക്കട്ടെ
വന്ദേമാതരം
വന്ദേമാതരം
വന്ദേമാതരം.
ശ്രീ സായി ബാബാ സമാധിയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനംചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Oct 19, 2018
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. വിദ്യാസാഗര്‍ റാവുജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ്ര ജി, നിയമസഭാ സ്പീക്കര്‍ ഹരിബാബു ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ സുഭാഷ് ഭാംമ്രേജി, ശ്രീ സായിബാബ സംസ്ഥാന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീ സുരേഷ് ഹവാരേജി, മഹരാഷ്ട്രയിലെ മന്ത്രിമാര്‍, എന്റെ പാര്‍ലമെന്റ് സഹപ്രവര്‍ത്തകര്‍, മഹാരാഷ്ട്ര എം.എല്‍.എമാര്‍ ഇവിടെ വന്‍ തോതില്‍ സന്നിഹിതരായിരിക്കുന്ന എന്റെ സഹോദരീ, സഹോദരന്മാരെ, മഹാരാഷ്ട്രയ്ക്ക് മുഴുവനും, ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും എന്റെ വിജയദശമി, ദസറ ആശംസകള്‍.
എല്ലാവര്‍ഷവും ഉത്സവങ്ങള്‍ സ്‌നേഹിതര്‍ക്കും അടുപ്പമുള്ളവര്‍ക്കുമൊപ്പം ആഘോഷിക്കാനാണ് നാം ശ്രമിക്കാറുള്ളത്. ഞാനും എല്ലാ ഉത്സവങ്ങളും എന്റെ നാട്ടുകാരോടൊപ്പം ആഘോഷിക്കാന്‍ ശ്രമിക്കാറുണ്ട്. ഈ വികാരത്തോടെ, ഇന്ന് നിങ്ങളോടൊപ്പം സന്നിഹിതനാകാനുള്ള അവസരം എനിക്ക് ലഭിച്ചു. ദസറയുടെ ഈ ധന്യമായ അവസരത്തില്‍ നിങ്ങളുടെ അനുഗ്രഹങ്ങള്‍ എന്നില്‍ചൊരിയാനാണ് നിങ്ങള്‍ വലിയ തോതില്‍ ഇവിടെ സന്നിഹിതരായിരിക്കുന്നത്. പകുതിയിലേറെപ്പേര്‍ വെയിലത്തു നില്‍ക്കുകയാണ്. ഈ ബന്ധവും അടുപ്പവവും നിരന്തരം എനിക്ക് ശക്തി പ്രദാനം ചെയ്യുകയും നിങ്ങളുടെ സ്‌നേഹവും വാത്സല്യവും എനിക്ക് ഊര്‍ജ്ജം പകരുകയും എന്നെ പുനരുജ്ജീവിപ്പിക്കുയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
ദസറയ്ക്ക് പുറമെ ഇന്ന് ഷിര്‍ദ്ദിയിലെ ഈ പുണ്യഭൂമിയില്‍ മറ്റൊരു മംഗളാവസരത്തിനും നാം സാക്ഷ്യം വഹിക്കുകയാണ്. സായിബാബയുടെ സമാധിക്ക് നൂറു വര്‍ഷം കൂടിയാകുന്ന ദിവസമാണിത്. അല്‍പ്പം മുമ്പ് എനിക്ക് സായിബാബയുടെ അനുഗ്രഹം തേടുന്നതിനുള്ള അവസരമുണ്ടായി. എപ്പോഴോക്കെ ഭഗവാന്‍ സായിബാബയുടെ അനുഗ്രഹം തേടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ടോ അപ്പോഴൊക്കെ മനുഷ്യനന്മയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കാനുള്ള ഒരു വികാരം മറ്റുള്ള എണ്ണമറ്റ ഭക്തര്‍ക്കുണ്ടാകുന്നതുപോലെ എന്റെ ഉള്ളില്‍ നിന്നും പ്രസരിക്കാറുണ്ട്.
സഹോദരീ, സഹോദരന്മാരെ,
ഷിര്‍ദ്ദിയുടെ ഓരോ മുക്കിലും മൂലയിലും സായിബാബയുടെ മന്ത്രങ്ങളും ഉപദേശങ്ങളും കുടികൊള്ളുണ്ട്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സേവനം, ത്യാഗം, പ്രായശ്ചിത്തം എന്നിവയെക്കുറിച്ചൊക്കെ എപ്പോഴൊക്കെ നാം സംസാരിക്കുമോ, എല്ലാവരും ഷിര്‍ദ്ദിയുടെ ഉദാഹരണം ഉയര്‍ത്തിക്കാട്ടാറുണ്ട്. ഷിര്‍ദ്ദി തത്യാപാട്ടില്‍ജിയുടെ നഗരമാണ്, ഇത് ദാദാ കോട്ടേപാട്ടീലിന്റെ നഗരമാണ്. മാധവറാവു ദേശ്പാണേ്ഡ, മാല്‍സ്പതി എന്നിവരെപോലെ മഹാന്മാരായവരെ സൃഷ്ടിച്ച മണ്ണാണിത്. സായിബാബയെ അവസാനശ്വാസം വരെ സേവിച്ച കാഷിറാം ഷിമ്പി, അപ്പാ ജാഗ്ലേ എന്നിവരുടെ മണ്ണാണ്ണിത്. കൊണ്ടാജി, ഗാവ്ജി, തുക്കാറാംജി എന്നിവരെ ആര്‍ക്ക് മറക്കാന്‍ കഴിയും. ഈ പുണ്യമണ്ണിന്റെ മക്കളെ ഞാന്‍ വന്ദിക്കുന്നു.
സഹോദരീ, സഹോദരന്മാരെ,
സായിബാബയുടെ മന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവരുടെ ദൈവവും ഒന്നാണ്. സായിയില്‍ നിന്നുള്ള ഈ നാലുവാക്കുകളാണ് സമൂഹത്തിന്റെ ഐക്യത്തിന്റെ ഇഴകളായത്. സായി സമൂഹത്തിന്റെ ഉടമയും സമൂഹം സായിയുടെ ഉടമയുമായിരുന്നു. സാമൂഹിക പ്രവര്‍ത്തനത്തിന്റെ ചില വഴികള്‍ സായി പറഞ്ഞിരുന്നു. സായിബാബ കാണിച്ച പാതയിലൂടെ ഷിര്‍ദ്ദി സായിബാബ സംസ്ഥാന്‍ ട്രസ്റ്റ് വിശ്രമമില്ലാതെ സമൂഹത്തെ സേവിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം, ആത്മീയതയിലൂടെ പരിവര്‍ത്തനം അല്ലെങ്കില്‍ സമൂഹത്തില്‍ സാമൂഹിക ഐക്യത്തിന്റെ സന്ദേശം പരത്തുക എന്നീ ദീശകളിലൂടെയുള്ള നിങ്ങളുടെ പ്രയത്‌നങ്ങള്‍ പ്രശസംനീയമാണ്.
വിശ്വാസം, ആത്മീയത, വികസനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ക്ക് ഇന്നും ഈ മണ്ണില്‍ തുടക്കം കുറിയ്ക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള വന്‍ ക്ഷേമപദ്ധതികള്‍ക്ക് ആരംഭം കുറിയ്ക്കാന്‍ ഇതിനെക്കാളും മികച്ച മറ്റൊരു സ്ഥലം വേറൊന്നില്ല, അതിന്റെ പേരില്‍ ഞാന്‍ മഹാരാഷ്ട്ര ഗവണ്‍മെന്റിനെ അഭിനന്ദിക്കുന്നു. സായിബാബയുടെ പാദത്തിലിരിക്കുകയും പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെക്കാള്‍ തൃപ്തി തരുന്ന മറ്റെന്തുണ്ട്? അതുകൊണ്ട് ഞാന്‍ മഹാരാഷ്ട്രാ ഗവണ്‍മെന്റിനെ അഭിനന്ദിക്കുകയാണ്. ഭക്തര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടസമുച്ചയത്തിന്റെ ഭൂമിപൂജ അവസരത്തില്‍ ഇവിടെ സന്നിഹിതനാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ ആഹ്‌ളാദമുണ്ട്. സായിബാബ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആയ കന്യാ വിദ്യാലയയുടെയും കോളജിന്റെയും തറക്കല്ലും ആ ദിവസം തന്നെയിട്ടു. സായിയുടെ ജീവിതവും തത്വശാസ്ത്രവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടുവരുന്ന സായി വിജ്ഞാന പാര്‍ക്ക് (സായി അറിവ് പാര്‍ക്ക്) ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഉപദേശങ്ങളെക്കുറിച്ച് മികച്ചരീതിയിലും വിശാലമായും മനസിലാക്കാന്‍ സഹായിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
സുഹൃത്തുക്കളെ,
10 മെഗാവാട്ട് സോളാര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനും ഇന്ന് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിഭവം വര്‍ദ്ധിപ്പിക്കും. ശുദ്ധ ഊര്‍ജ്ജത്തിന്റെ വലിയൊരു പങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ടാകും. സത്യം പറഞ്ഞാല്‍ ഒരു തരത്തില്‍ വിജയദശമിയുടെ ഈ അവസരത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ക്ക് സായിട്രസ്റ്റിന്റെ സമ്മാനമാണിത്.
സുഹൃത്തുക്കളെ,
നവരാത്രി ദീപാലി കാലത്തിനിടയ്ക്ക് സാധാരണയായി ഇന്ത്യക്കാര്‍ വീടുകള്‍, ആഭരണങ്ങള്‍, തുടങ്ങി നിരവധി വസ്തുക്കള്‍ വാങ്ങാറുണ്ട്. തങ്ങളുടെ കഴിവിനനുരിച്ച് ജനങ്ങള്‍ ചെലവഴിക്കുകയും കുടുംബങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. ദസറയുടെ ഈ മംഗളകരമായ അവസരത്തില്‍ മഹാരാഷ്ട്രയിലെ സഹോദരി, സഹോദരന്മാര്‍ക്ക് 2.5 ലക്ഷം വീടുകള്‍ കൈമാറുന്നതിനുള്ള അവസരവും എനിക്ക് ലഭിച്ചു.
സ്വന്തമായി ഒരു വീടുണ്ടാകുകയെന്നത് എന്റെ സഹോദരി സഹോദരന്മാരുടെ ഒരു സ്വപ്‌നമാണ്. ദസറയുടെ ഈ അവസരത്തില്‍ ഈ കുടുംബങ്ങള്‍ക്ക് ഗൃഹപ്രവേശത്തിന് അവസരം ഒരുക്കുകയെന്നതിനെക്കാള്‍ വലുതായി എന്റെ ഈ സഹോദരി സഹോദരന്മാര്‍ക്ക് വേണ്ടി എന്റെ ഭാഗത്തുനിന്നും മറ്റൊരു പ്രവര്‍ത്തനവുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ നിര്‍മ്മിച്ച ഈ പുതിയ വീടുകള്‍ക്കും നിങ്ങളുടെ ജീവിതത്തിലെ മംഗളകരമായ ഈ അവസരത്തിനും നിങ്ങള്‍ക്ക് എന്റെ ആശംസകള്‍. ഈ പുതിയ വീടുകള്‍ നിങ്ങളുടെ സ്വപ്‌നങ്ങളുടെ പ്രതീകങ്ങളാകുകയാണ്. നിങ്ങളുടെ അഭിലാഷങ്ങള്‍ക്ക് ഇത് പുതിയൊരു വ്യാപ്തി കുട്ടിച്ചേര്‍ക്കും. ഇപ്പോള്‍ നിങ്ങളുടേയും നിങ്ങളുടെ കുട്ടികളുടെയും ജീവിതം സകാരാത്മകമായ മാറ്റത്തിന്റെ പാതയിലൂടെ മുന്നോട്ടുപോകുകയാണ്. ദാരിദ്ര്യത്തിന് മേലുള്ള വിജയത്തിന്റെ പ്രധാനപ്പെട്ട ആദ്യചുവടുവയ്പ്പാണിത്.
സുഹൃത്തുക്കളെ,
ഒരു വീട് സ്വന്തമാകുകയെന്നാല്‍ ജീവിതം സുഗമമാകുകയും അത് ദാരിദ്ര്യത്തിനോട് പൊരുതാനുള്ള ഉത്സാഹം ശക്തിപ്പെടുത്തുകയും ചെയ്യും. ഒരു ബഹുമാനചിന്തയും അതുമായി ബന്ധപ്പെട്ടുണ്ടാകും. ഇത് മനസില്‍ വച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ഓടെ വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും വീട് നല്‍കുന്നതിനുള്ള ദിശയിലേക്ക് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ ചെറിയകാലളവിനുള്ളില്‍ തന്നെ നമ്മള്‍ ഏകദേശം പകുതിദൂരത്തിലെത്തിയെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സഹോദരി, സഹോദരന്മാരെ, ഒരു വ്യക്തി പാവപ്പെട്ട കുടുംബത്തിലോ, അല്ലെങ്കില്‍ ഇടത്തരം കുടുംബത്തിലോ ഏതിലോപെട്ടതാകട്ടെ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് അവരെ ചേരികളില്‍ നിന്നും വാടകവീടുകളില്‍ നിന്നും പുറത്തുകൊണ്ടുവന്ന് സ്വന്തം വീടുകള്‍ താമസിക്കുന്നതിന് ലഭ്യമാക്കുന്നതിനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനം ഗവണ്‍മെന്റ് നടത്തിയിട്ടുണ്ട്. മുമ്പും പ്രയത്‌നങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പാവങ്ങള്‍ക്ക് പാര്‍പ്പിടങ്ങള്‍ നല്‍കി അവരെ ശാക്തീകരിക്കുന്നതിന് പകരം ഒരു കുടുംബത്തെ മഹത്വവല്‍ക്കരിക്കുകയും അതിനെക്കുറിച്ച് പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഒരു വോട്ട് ബാങ്ക് സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പാര്‍പ്പിടങ്ങള്‍ നല്ല ഗുണനിലവാരത്തിലുള്ളവയായിരിക്കണമെന്നതിനും വൈദ്യുതി, ശൗചാലയം, കുടിവെള്ളം, പാചകവാതക കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ വേണമെന്ന വസ്തുതയിലും ഒരു ആലോചനയും നടത്തിയില്ല. രാഷ്ട്രീയതാല്‍പര്യം ഒരു പദ്ധതിയെ കേന്ദ്രീകരിക്കുമ്പോള്‍ ആരും അത്തരം കാര്യങ്ങളില്‍ ശ്രദ്ധചെലുത്താറുമില്ല. രാഷ്ട്രീയതാല്‍പര്യത്തിന് പകരം പാവപ്പെട്ടവരുടെ ക്ഷേമത്തിലാണ് ശ്രദ്ധനല്‍കുന്നതെങ്കില്‍ അത് അവന്റെ ജീവിതം കൂടുതല്‍ സുഗമമാക്കാന്‍ പ്രേരിപ്പിക്കും. അങ്ങനെ വരുമ്പോള്‍ പ്രവര്‍ത്തനം അതിവേഗം നടക്കും. ഇത് രാജ്യത്തിന് മുന്നില്‍ ജീവിക്കുന്ന ഒരു ഉദാഹരണമാണ്.
സുഹൃത്തുക്കളെ,
കഴിഞ്ഞ സര്‍ക്കാര്‍ അവരുടെ ഭരണത്തിന്റെ അവസാന നാലുവര്‍ഷം കൊണ്ട് 25 ലക്ഷം വീടുകള്‍ പണിതു. അവര്‍ നാലുവര്‍ഷം കൊണ്ട് 25 ലക്ഷം വീടുകള്‍ മാത്രമാണ് പണിതത്. എത്ര? എന്ത് സംഭവിച്ചു? ഉറക്കെ പറയു. നാലുവര്‍ഷം കൊണ്ട് എത്ര വീടുകള്‍? നാലുവര്‍ഷം കൊണ്ട് അവര്‍ 25 ലക്ഷം വീടുകള്‍ പണിതു; എന്നാല്‍ ബി.ജെ.പി നയിക്കുന്ന നമ്മുടെ ഗവണ്‍മെന്റ് കേന്ദ്രത്തിലേക്ക് തെരഞ്ഞെടുത്ത് നാലുവര്‍ഷം കൊണ്ട് 1 കോടി 25 ലക്ഷം വീടുകള്‍ പണിതു. അവര്‍ നാലുവര്‍ഷം കൊണ്ട് 25 ലക്ഷം വീടുകള്‍ പണിതപ്പോള്‍ ഞങ്ങള്‍ നാലുവര്‍ഷം കൊണ്ട് 1.25 കോടി വീടുകള്‍ പണിതു. ആ ഗവണ്‍മെന്റാണ് ഇപ്പോഴും ഇവിടെ നിലനിന്നിരുന്നതെങ്കില്‍ ഇത്രയും വീടുകള്‍ പണിയാന്‍ അവര്‍ക്ക് 20 വര്‍ഷം വേണ്ടിവരുമായിരുന്നു. നിങ്ങളും ഒരു വീടിന് വേണ്ടി 20 വര്‍ഷം കാത്തിരിക്കേണ്ടിവരുമായിരുന്നു. അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്ക് എത്രവേഗം കാര്യങ്ങള്‍ ചെയ്യുന്നുവെന്നതിന്റെ ഒരു ഉദാഹരണമാണിത്. നോക്കൂ, എല്ലാം അതേപോലെത്തന്നെയാണ്; അതേ മാദ്ധ്യമം, അതേ വിഭവങ്ങള്‍, അതേ ആളുകള്‍; എന്നാല്‍ പാവപ്പെട്ടവര്‍ക്കുള്ള സേവനം എന്ന വികാരത്തോടെ സത്യസന്ധമായാണ് പ്രവര്‍ത്തനം നടത്തുന്നതെങ്കില്‍ ഫലങ്ങള്‍ അതിവേഗമുണ്ടാകും.
സഹോദരി, സഹോദരന്മാരെ,
മുമ്പ്, കഴിഞ്ഞ ഗവണ്‍മെന്റ് ഒരു വീട് പണിയാന്‍ 18 മാസംഅല്ലെങ്കില്‍ 1.5 വര്‍ഷം ഒരു വീട് പണിയാന്‍ എടുത്തിരുന്നിടത്ത് ഈ ഗവണ്‍മെന്റ് 12 മാസത്തില്‍ കുറവാണ് ഒരു വീട് പൂര്‍ത്തിയാക്കാന്‍ എടുക്കുന്നത്. നിര്‍മ്മാണത്തിനുള്ള സമയം കുറച്ചതിനോടൊപ്പം വീടിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എല്ലാത്തിനുമുപരി ഒരു വീട് പണിയാന്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായം 70,000 രൂപയില്‍ നിന്നും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയായി വര്‍ദ്ധിപ്പിച്ചു. എല്ലാത്തിനുപരിയായി, ഫണ്ടുകള്‍ നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് ശാസ്ത്രീയവും സുതാര്യവുമായ രീതിയിലാണ് നടപ്പാക്കുന്നതും. ശൗച്യാലയങ്ങളും മറ്റ് എല്ലാ സൗകര്യങ്ങളുമുള്‍പ്പെടെ വീട് നല്ല ഉറപ്പുള്ളതായിരിക്കണമെന്നത് ഉറപ്പുവരുത്തിനുള്ള ശ്രദ്ധ ചെലുത്തുന്നുമുണ്ട്.
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ പാര്‍പ്പിടങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളെ ഒരിക്കല്‍ കൂടി എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും ഞാന്‍ അഭിനന്ദിക്കുന്നു. വിവിധ ജില്ലകളിലെ ചില കുടുംബങ്ങളുമായി ആശയവിനിമയം നടത്താനുള്ള അവസരവും ഇന്ന് എനിക്ക് ലഭിച്ചു. ആ സഹോദരിമാരുടെ മുഖങ്ങളില്‍ കണ്ട സന്തോഷവും ആത്മവിശ്വാസവും എനിക്കുണ്ടാക്കിയ അത്യാഹ്‌ളാദം ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. പാവപ്പെട്ട കുടുംബങ്ങളുടെ മുഖങ്ങളില്‍ തെളിഞ്ഞ സന്തോഷം കണ്ടപ്പോള്‍ ജീവിതം അനുഗ്രഹീതമായി. ഇത് പ്രവര്‍ത്തിക്കുന്നതിന് ഒരു പുതു ഊര്‍ജ്ജം നല്‍കുന്നു. സഹോദരിമാരില്‍ നിന്നും ലഭിച്ച അനുഗ്രങ്ങളോടെ ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങളുടെ സേവനത്തിനായി സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
സഹോദരി, സഹോദരന്മാരെ,
രാജ്യത്തെ എല്ലാ ഭവനങ്ങളെയും ശൗചാലയങ്ങളുമായി ബന്ധിപ്പിക്കാനുള്ള സംഘടിതപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. ഈ ദിശയില്‍ മഹാരാഷ്ട്ര പ്രശസ്തമായ പ്രവര്‍ത്തനമാണ് നടത്തിയത്. നിങ്ങളെല്ലാവരും മഹാരാഷ്ട്ര മുഴുവനും ചേര്‍ന്ന് മഹാരാഷ്ട്രയെ വെളിയിട വിസര്‍ജ്ജനമുക്തമാക്കി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 11 കോടി ജനങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഇത് മഹാരാഷ്ട്രയുടെ തെരുവുകളേയും ഗ്രാമങ്ങളേയും വൃത്തിയായി സൂക്ഷിക്കുമെന്ന് മാത്രമല്ല, പാവപ്പെട്ട കര്‍ഷകകുടുംബങ്ങളിലെ കുട്ടികളുടെ ജീവിതം വയറിളക്കം പോലുള്ള നിരവധി അസുഖങ്ങള്‍ തടഞ്ഞുകൊണ്ട് സംരക്ഷിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
പാവപ്പെട്ടവരുടെ ജീവിതവും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ലോകത്തിലുള്ള എല്ലാവരും ആയുഷ്മാന്‍ ഭാരത്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതായത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ). ഈ പദ്ധതിക്ക് കീഴില്‍ ഏകദേശം 50 കോടി ജനങ്ങള്‍ക്ക് ഗുരുതരമായ അസുഖങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും.
മഹാരാഷ്ട്രയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഇത് ആരംഭിച്ചിട്ട് ഇന്നുവരെ ഒരു മാസം പോലും കഴിഞ്ഞിട്ടില്ലെങ്കിലും ഇതിനകം രാജ്യത്തെ ഒരുലക്ഷത്തോളം രോഗികള്‍ക്ക് ഈ പദ്ധതിയുടെ നേട്ടം ലഭിച്ചുകഴിഞ്ഞു. ചിലര്‍ തന്റെ മൂത്രത്തില്‍ കല്ലിനോ, മറ്റ് ചിലര്‍ ട്യൂമറിനോ ഒക്കെ ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ചികിത്സ നടത്തുന്നു. ചിലരുടെ 50,000 രൂപയുടെ ചികിത്സാചെലവ് നിര്‍വഹിച്ചെങ്കില്‍ മറ്റുചിലരുടെ മൂന്ന് ലക്ഷം രൂപയുടെ ചികിത്സാചെലവാണ് പരിഹരിച്ചത്.
സുഹൃത്തുക്കളെ,
ഇതുവരെ അവകാശപ്പെട്ട തുകയുടെ ശരാശരി എടുത്താല്‍ വ്യക്തിക്കൊന്നിന് 20,000 രൂപ വീതം വരും. ആലോചിച്ചുനോക്കൂ, മുമ്പ് പാവപ്പെട്ടവര്‍ക്ക് ആയിരിക്കണക്കിന് രൂപ അവരുടെ കീശയില്‍ നിന്നും കണ്ടെത്തേണ്ടിയിരുന്നു, അത് അവരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതുമായിരുന്നു. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ പോകുന്നത് അവര്‍ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്ക് പിന്നില്‍ നില്‍ക്കുകയാണ്; അതുകൊണ്ട് അവര്‍ക്ക് പണത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല, ആദ്യം അവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണ്.
സുഹൃത്തുക്കളെ,
ആയുഷ്മാന്‍ ഭാരത് യോജനമൂലം ആധുനിക വൈദ്യശാസ്ത്ര പശ്ചാത്തല സൗകര്യത്തിന്റെ ഒരു പുതുചട്ടക്കൂട് വികസിപ്പിച്ചിട്ടുണ്ട്. നിരവധി ആശുപത്രികള്‍ പ്രത്യേകിച്ച 2-3 തലങ്ങളില്‍ ആരംഭിക്കുന്നതിന്റെ സാദ്ധ്യത തുറന്നിട്ടുണ്ട്. ഇത് രാജ്യത്തങ്ങോളമിങ്ങോളമുള്ള ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ സാദ്ധ്യതയ്ക്കുള്ള അവസരം തുറന്നിട്ടുണ്ട്.
സഹോദരി, സഹോദരന്മാരെ,
സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സുഗമവും സംതൃപ്തികരവുമായ ജീവിതം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. എന്റെ അറിവനുസരിച്ച് ഇക്കുറി വരുണദേവന്‍ സംസ്ഥാനത്തോട് അത്ര ദയകാണിച്ചിട്ടില്ല. മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളില്‍ പര്യാപ്തമായ അളവില്‍ മഴ ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയിലൂടെ മറ്റുള്ളവര്‍ക്ക് എത്രയും വേഗം ആശ്വാസം ലഭിക്കുമെന്ന് ഉറപ്പുനല്‍കുന്നു. അതിന് പുറമെ ഇതിന് വേണ്ട മുന്‍കൈയെടുക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റും മഹാരാഷ്ട്ര ഗവണ്‍മെന്റും ഒന്നിച്ചു പ്രവര്‍ത്തിക്കുകയുമാണ്.
സഹോദരി, സഹോദരന്മാരെ
രാജ്യത്തെ കര്‍ഷകരെ ജലത്തിന്റെ പ്രശ്‌നത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയ്ക്ക് കീഴില്‍ തടസപ്പെട്ടുപോയ പദ്ധതികള്‍ പൂര്‍ത്തിയാക്കാനായാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇതിന്റെ കീഴില്‍ മഹാരാഷ്ട്രയിലും നിരവധി പ്രധാനപ്പെട്ട പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജലയുക്ത് ഷിവാര്‍ അഭിയാനിലൂടെ വെള്ളത്തിന്റെ കുറവ് പരിഹരിക്കാനയി മഹാരാഷ്ട്ര ഗവണ്‍മെന്റും മുമ്പൊന്നുമില്ലാത്ത പരിശ്രമം നടത്തുകയാണ്. ഈ സംഘടിത പ്രവര്‍ത്തനത്തിലെ സംസ്ഥാനത്തെ 16,000 ഗ്രാമങ്ങളെ വരള്‍ച്ചയില്‍ നിന്നും മോചിപ്പിക്കാനായെന്നതും മറ്റൊരു 9000 ഗ്രാമങ്ങളെക്കൂടി വരള്‍ച്ചയില നിന്നും മോചിപ്പിക്കുന്നതിനുള്ള പ്രയത്‌നം അതിവേഗം തുടരുന്നുവെന്നതും സംതൃപ്തിനല്‍കുന്നതാണ്.
ജലസേചന ജലസംഭരണികളില്‍ നിന്നും ചെളിനീക്കാനുള്ള പ്രവര്‍ത്തനം വളരെ വിജയകരമായി പൂര്‍ത്തിയാക്കിയ മഹാരാഷ്ട്രയിലെ ജനങ്ങളെ പ്രശംസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ജലസേചന സംഭരണികളില്‍ നിന്നും 9 കോടി ഘനമീറ്റര്‍ ചെളി നീക്കുകയെന്നത് അത്ര എളുപ്പമുള്ള പണിയല്ല. എന്തൊക്കെയായാലും പൊതുജനപങ്കാളിത്തത്തോടെ മുമ്പൊന്നുമുണ്ടായിട്ടില്ല ഈ ലക്ഷ്യംപൂര്‍ത്തിയാക്കികൊണ്ട് നിങ്ങള്‍ രാജ്യത്തിനാകമാനം പുതിയ വഴികാട്ടികൊടുത്തിരിക്കുകയാണ്. ഈ ലക്ഷ്യം ഒരു കരാറുകാരനെയാണ് ഏല്‍പ്പിച്ചിരുന്നതെങ്കില്‍ 600 കോടിയിലേറെ രൂപ അതിനായി ചെലവാകുമെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. എല്ലാ തടസങ്ങളും മാറ്റിക്കൊണ്ട് നിങ്ങള്‍ ഈ പണി പൂര്‍ത്തിയാക്കി.
സുഹൃത്തുക്കളെ,
വന്‍ ഉല്‍പ്പാദനം നടക്കുമ്പോഴും കര്‍ഷകര്‍ക്ക് മാന്യമായ വില അവരുടെ വിളകള്‍ക്ക് ലഭ്യമാക്കാന്‍ ഞങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കുകയാണ്.
താങ്ങുവില(എം.എസ്.പി)യുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിന്നിരുന്ന ആവശ്യം പൂര്‍ത്തിയാക്കിയത് നമ്മുടെ ഗവണ്‍മെന്റാണ്. കരിമ്പ് ഉള്‍പ്പെടെ 21 റാബി, ഖരിഫ് വിളകള്‍ക്ക് 50%ത്തിലേറെ ലാഭം ഗവണ്‍മെന്റ് ഉറപ്പാക്കിയിട്ടുണ്ട്. ഈ ചരിത്രപരമായ തീരുമാനം ഈ വര്‍ഷം കര്‍ഷകര്‍ക്ക് ആയിരം കോടിയിലേറെ രൂപ ലഭ്യമാകുമെന്ന് ഉറപ്പാക്കും.
സുഹൃത്തുക്കളെ,
കാര്‍ഷികമേഖലയ്ക്ക് പുറമെ ഗവണ്‍മെന്റ് വിനോദസഞ്ചാരമേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും സഞ്ചാരികളെ ആകര്‍ഷിക്കാനായി മഹാരാഷ്ട്രയ്ക്ക് ഷിര്‍ദ്ദിപോലെയുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ഒരു വശത്തും അതുപോലെ ആകര്‍ഷണകേന്ദ്രങ്ങളായ അജന്ത, എല്ലോറ മറുവശത്തുമുണ്ട്. ഭക്തി, ആത്മീയത, ചരിത്രം എന്നിവയുമായി യുവാക്കളുടെ തൊഴിലവസങ്ങള്‍ ബന്ധിപ്പിക്കുന്നതിനുള്ള വന്‍ സംഘടിതപ്രവര്‍ത്തനം ഞങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്.
രാജ്യത്തെ എല്ലാ വിനോദസഞ്ചാര സര്‍ക്യൂട്ടുകളും തമ്മില്‍ ബന്ധിപ്പിക്കും. ആ പ്രദേശങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനായി കഴിഞ്ഞതവണ രാഷ്ട്രപതി ഷിര്‍ദ്ദി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഒരു വിമാനത്താവളം ഇവിടെ ഉദ്ഘാടനം ചെയ്തിരുന്നു. ഇവിടെ നിന്നുള്ള വിമാന സര്‍വീസില്‍ ഭാവിയില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. അങ്ങനെയാകുമ്പോള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സായി ഭക്തന്മാര്‍ക്ക് വളരെ എളുപ്പത്തില്‍ ഇവിടെ വരാന്‍ കഴിയും.
സഹോദരി, സഹോദരന്മാരെ,
രാജ്യത്തിനെ എന്നും ഐക്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുള്ളതാണ് മഹാരാഷ്ട്രയുടെ ഈ ഭൂമി. മഹദ്‌വ്യക്തിത്വങ്ങളായ ശിവാജി, ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ജി, അല്ലെങ്കില്‍ ആദരണീയനായ ജ്യേതിബാ ഫൂലേ എന്നിവര്‍ സമത്വം, ഐക്യം എന്നീ മൂല്യങ്ങള്‍ സ്ഥാപിച്ചവരാണ്. ഈ മൂല്യങ്ങളാണ് ഈ സമൂഹത്തിന്റെ ശക്തിയായി മുറുകെപിടിച്ചിരിക്കുന്നതെന്നും വിശ്വസിക്കുന്നു. സന്യാസിവര്യരായ ഈ മഹാത്മാക്കള്‍ പഠിപ്പിച്ച പാഠങ്ങള്‍ എന്നും നാം മനസില്‍ സൂക്ഷിക്കുകയും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഏത് നീച ശക്തിയേയും ചെറുത്തുതോല്‍പ്പിക്കുകയും വേണം. വിഭജിക്കുകയെന്നത് എളുപ്പമാണ്, എന്നാല്‍ യോജിപ്പിക്കുക ബുദ്ധിമുട്ടാണ്. യോജിപ്പിക്കുന്ന ശക്തിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും നമ്മെ വിഭജിക്കുന്ന ശക്തികളെ പരാജയപ്പെടുത്തുകയുമാണ് നാം ചെയ്യേണ്ടത്. ” എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം” എന്നും ” ഏക ഭാരതം ശ്രേഷ്ഠ ഭാരതം” എന്നുമുള്ള പ്രതിജ്ഞനമുക്ക് ഈ വിജയദശമിദിനത്തില്‍ എടുക്കാം. അസതുകൊണ്ട് ഈ സന്ദേശവുമായും ഈ സന്ദേശത്തിന്റെ പാതയിലൂടെ മുന്നോട്ട് സഞ്ചരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. സായിബാബ കാണിച്ചുതന്ന പാതയിലൂടെയാണ് നാം സഞ്ചരിക്കേണ്ടത്. ഞാന്‍ അതീയായി ഉത്സാഹവാനുമാണ്.
സുഹൃത്തുക്കളെ,
ഞാന്‍ ഇന്ന് ഒരു പുണ്യസ്ഥലത്താണ്, ശതാബ്ദി ആഘോഷങ്ങളുടെ സമാപനചടങ്ങില്‍ പങ്കെടുക്കുകയുമാണ്. ഒക്‌ടോബര്‍ 31ന് നിങ്ങളുടെ സംസ്ഥാന ഗവണ്‍മെന്റ് നാലുവര്‍ഷം പൂര്‍ത്തിയാക്കും. ദേവേന്ദ്രര്‍ ഫട്‌നാവിസ്ജിയേയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനേയും മുന്‍കൂറായി ഞാന്‍ അഭിനന്ദിക്കുകയാണ്. ഇതുപോലെ നിങ്ങളുടെ എല്ലാ ശക്തിയുമുപയോഗിച്ച് നിങ്ങള്‍ തുടര്‍ന്നും മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുമെന്ന് ഞാന്‍ കരുതുന്നു. സംസ്ഥാനത്തെ ഓരോ പൗരന്റെയും ആശിര്‍വാദം നിങ്ങള്‍ക്ക് ലഭിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഈ വിശ്വാസത്തോടെ ഇന്ന് തങ്ങളുടെ സ്വപ്‌നഭവനം ലഭിച്ച എല്ലാവരെയും ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു മാദ്ധ്യമമാണ് പുതിയ ഭവനം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ നിങ്ങള്‍ക്ക് പുരോഗതിയുണ്ടാകട്ടെ, നിങ്ങളുടെ കുട്ടികള്‍ വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ സ്പര്‍ശിക്കട്ടെ. ഈ പ്രതീക്ഷയോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. ഈ മംഗളകരമായ അവസരത്തില്‍ എന്നെ ഇവിടെ ക്ഷണിച്ചതിനും സേവനത്തിനുള്ള അവസരം നല്‍കിയതിനും ഞാന്‍ ശ്രീ സായി ട്രസ്റ്റിനോട് നന്ദിപ്രകടിപ്പിക്കുന്നു. ഇനി വരുന്ന എല്ലാ ഉത്സവങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷങ്ങള്‍ കൊണ്ടുവരട്ടെ! ഈ ശുഭാശംസകളോടെ ഞാന്‍ നിങ്ങള്‍ക്കെല്ലാം നന്ദി പ്രകടിപ്പിക്കുന്നു.
നിങ്ങള്‍ക്ക് നന്ദി!
എല്ലാവര്‍ഷവും ഉത്സവങ്ങള്‍ സ്‌നേഹിതര്‍ക്കും അടുപ്പമുള്ളവര്‍ക്കുമൊപ്പം ആഘോഷിക്കാനാണ് നാം ശ്രമിക്കാറുള്ളത്. ഞാനും എല്ലാ ഉത്സവങ്ങളും എന്റെ നാട്ടുകാരോടൊപ്പം ആഘോഷിക്കാന്‍ ശ്രമിക്കാറുണ്ട്. ഈ വികാരത്തോടെ, ഇന്ന് നിങ്ങളോടൊപ്പം സന്നിഹിതനാകാനുള്ള അവസരം എനിക്ക് ലഭിച്ചു. ദസറയുടെ ഈ ധന്യമായ അവസരത്തില്‍ നിങ്ങളുടെ അനുഗ്രഹങ്ങള്‍ എന്നില്‍ചൊരിയാനാണ് നിങ്ങള്‍ വലിയ തോതില്‍ ഇവിടെ സന്നിഹിതരായിരിക്കുന്നത്. പകുതിയിലേറെപ്പേര്‍ വെയിലത്തു നില്‍ക്കുകയാണ്. ഈ ബന്ധവും അടുപ്പവവും നിരന്തരം എനിക്ക് ശക്തി പ്രദാനം ചെയ്യുകയും നിങ്ങളുടെ സ്‌നേഹവും വാത്സല്യവും എനിക്ക് ഊര്‍ജ്ജം പകരുകയും എന്നെ പുനരുജ്ജീവിപ്പിക്കുയും ചെയ്യുന്നു.
വിശ്വാസം, ആത്മീയത, വികസനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ക്ക് ഇന്നും ഈ മണ്ണില്‍ തുടക്കം കുറിയ്ക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള വന്‍ ക്ഷേമപദ്ധതികള്‍ക്ക് ആരംഭം കുറിയ്ക്കാന്‍ ഇതിനെക്കാളും മികച്ച മറ്റൊരു സ്ഥലം വേറൊന്നില്ല, അതിന്റെ പേരില്‍ ഞാന്‍ മഹാരാഷ്ട്ര ഗവണ്‍മെന്റിനെ അഭിനന്ദിക്കുന്നു. സായിബാബയുടെ പാദത്തിലിരിക്കുകയും പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെക്കാള്‍ തൃപ്തി തരുന്ന മറ്റെന്തുണ്ട്? അതുകൊണ്ട് ഞാന്‍ മഹാരാഷ്ട്രാ ഗവണ്‍മെന്റിനെ അഭിനന്ദിക്കുകയാണ്. ഭക്തര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടസമുച്ചയത്തിന്റെ ഭൂമിപൂജ അവസരത്തില്‍ ഇവിടെ സന്നിഹിതനാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ ആഹ്‌ളാദമുണ്ട്. സായിബാബ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആയ കന്യാ വിദ്യാലയയുടെയും കോളജിന്റെയും തറക്കല്ലും ആ ദിവസം തന്നെയിട്ടു. സായിയുടെ ജീവിതവും തത്വശാസ്ത്രവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടുവരുന്ന സായി വിജ്ഞാന പാര്‍ക്ക് (സായി അറിവ് പാര്‍ക്ക്) ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഉപദേശങ്ങളെക്കുറിച്ച് മികച്ചരീതിയിലും വിശാലമായും മനസിലാക്കാന്‍ സഹായിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
രാജ്യത്തെ എല്ലാ വിനോദസഞ്ചാര സര്‍ക്യൂട്ടുകളും തമ്മില്‍ ബന്ധിപ്പിക്കും. ആ പ്രദേശങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനായി കഴിഞ്ഞതവണ രാഷ്ട്രപതി ഷിര്‍ദ്ദി സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഒരു വിമാനത്താവളം ഇവിടെ ഉദ്ഘാടനം ചെയ്തിരുന്നു. ഇവിടെ നിന്നുള്ള വിമാന സര്‍വീസില്‍ ഭാവിയില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. അങ്ങനെയാകുമ്പോള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സായി ഭക്തന്മാര്‍ക്ക് വളരെ എളുപ്പത്തില്‍ ഇവിടെ വരാന്‍ കഴിയും.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ആഗസ്റ്റ് ഇരുപത്തിയാറാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ(മനസ്സ് പറയുന്നത് – നാല്‍പത്തിയേഴാം ലക്കം)
പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ഇന്ന് രാജ്യമെങ്ങും രക്ഷാബന്ധന്‍ ആഘോഷിക്കുകയാണ്. എല്ലാ ജനങ്ങള്‍ക്കും ഈ പുണ്യദിനത്തിന്റെ അനേകമനേകം ശുഭാശംസകള്‍. രക്ഷബന്ധനം സഹോദരീ സഹോദരന്മാരുടെ പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ ആഘോഷം നൂറ്റാണ്ടുകളായി സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും മഹത്തായ ഉദാഹരണമാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഈ ഒരു രക്ഷാ ചരട് രണ്ട് വെവ്വേറെ രാജ്യങ്ങളിലോ മതങ്ങളിലോ ഉള്ള ജനങ്ങളെ വിശ്വാസത്തിന്റെ ചരടില്‍ കോര്‍ത്തിണക്കിയ അനേകം കഥകളുണ്ട്. ഇനി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ജന്മാഷ്ടമിയുടെ ആഘോഷം വരുകയായി. അന്തരീക്ഷമാകെ ആന, കുതിര, പല്ലക്ക് എന്നിവയ്‌ക്കൊപ്പം ഹരേ കൃഷ്ണ ‘ഹരേ കൃഷ്ണ, ഗോവിന്ദാ ഗോവിന്ദാ’ എന്നു മുഴങ്ങാന്‍ പോവുകയാണ്. ഭഗവാന്‍ കൃഷ്ണന്റെ നിറസാന്നിധ്യത്തില്‍ മുങ്ങി നിവരുന്നതിന്റെ ആനന്ദം വേറിട്ടതാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും, വിശേഷിച്ചും മഹാരാഷ്ട്രയില്‍ തൈര്‍കുടം പൊട്ടിക്കല്‍ ആഘോഷമായി നടത്തുന്നതിന്റെ തയ്യാറെടുപ്പുകളും നമ്മുടെ യുവാക്കള്‍ തുടങ്ങിക്കഴിഞ്ഞിരിക്കും. എല്ലാ ജനങ്ങള്‍ക്കും രക്ഷബന്ധന്റെയും ജന്മാഷ്ടമിയുടെയും ഹൃദയം നിറഞ്ഞ ശുഭാശംസകള്‍.
പ്രധാനമന്ത്രി മഹോദയ, നമസ്‌കാരഃ അഹം ചിന്മയി, ബംഗളൂരു നഗരേ വിദ്യാഭാരതീ വിദ്യാലയേ ദശമ കക്ഷായാം പഠാമി. മഹോദയ, അദ്യ സംസ്‌കൃത ദിനം അസ്തി. സംസ്‌കൃത ഭാഷാം സരളാ ഇതി സര്‍വേ വദന്തി. സംസ്‌കൃത ഭാഷാ വയമത്ര വഹഃ വഹഃ അത്ര സംഭാഷണം അപി കുര്‍മഃ. അതഃ സംസ്‌കൃതസ്യ മഹത്വഃ വിഷയേ ഭവതഃ ഗഹഃ അഭിപ്രായഃ ഇതി കൃപയാ വദതു.
ഭഗിനി ചിന്മയി. ഭവതീ സംസ്‌കൃത പ്രശ്‌നം പൃഷ്ടവതീ
ബഹൂത്തമം ബഹൂത്തമം. അഹം ഭവത്യാ അഭിനന്ദനം കരോമി
സംസ്‌കൃത സപ്താഹ നിമിത്തം ദേശവാസിനാം സര്‍വേഷാം കൃതേ മമ ഹാര്‍ദിക് ശുഭകാമനാഃ
ഒരു പുതിയ വിഷയം മുന്നോട്ടു വച്ചതിന് ഞാന്‍ ചിന്മയിയോടു വളരെ കടപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കളേ, രക്ഷാബന്ധനം കൂടാതെ ശ്രാവണ പൂര്‍ണ്ണിമയുടെ നാളില്‍ സംസ്‌കൃത ദിവസവും ആഘോഷിക്കാറുണ്ട്. ഈ മഹത്തായ പൈതൃകത്തെ പോറ്റി വളര്‍ത്തുന്നതിലും സാധാരണ ജനങ്ങളിലെത്തിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാ ഭാഷകള്‍ക്കും അവയുടെതായ മഹാത്മ്യമുണ്ട്. തമിഴ് ലോകത്തിലെ ഏറ്റവും പുരാതന ഭാഷയാണ് എന്നതിലും വേദകാലം മുതല്‍ ഇന്നോളം സംസ്‌കൃതഭാഷയും ജ്ഞാനത്തിന്റെ പ്രചാരണത്തില്‍ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്നതിലും നാം വളരെയധികം അഭിമാനിക്കുന്നു.
ജീവിതത്തിന്റെ എല്ലാ മേഖലയുമായും ബന്ധപ്പെട്ട അറിവിന്റെ ഭണ്ഡാരം സംസ്‌കൃത ഭാഷയിലും സാഹിത്യത്തിലുമുണ്ട്. അത് സയന്‍സാണെങ്കിലും തന്ത്രമാണെങ്കിലും കൃഷിയാണെങ്കിലും ആരോഗ്യമാണെങ്കിലും, ജ്യോതിശാസ്ത്രമാണെങ്കിലും, വാസ്തുവിദ്യയാണെങ്കിലും ഗണിതമാണെങ്കിലും മാനേജ്‌മെന്റാണെങ്കിലും, സാമ്പത്തിക ശാസ്ത്രമാണെങ്കിലും പരിസ്ഥിതിയാണെങ്കിലും…. ആഗോള താപനത്തിന്റെ വെല്ലുകളികളെ നേരിടുന്നതിനുള്ള മന്ത്രങ്ങള്‍ പോലും നമ്മുടെ വേദങ്ങളില്‍ വിസ്തരിക്കുന്നു എന്നാണ് പറയുന്നത്. കര്‍ണ്ണാടക സംസ്ഥാനത്തിലെ ശിമോഗാ ജില്ലയിലെ മട്ടൂര്‍ ഗ്രാമത്തിലെ നിവാസികള്‍ ഇന്നും പരസ്പരം സംസ്‌കൃത ഭാഷയിലാണു സംസാരിക്കുന്നതെന്നറിയുമ്പോള്‍ നിങ്ങള്‍ക്കേവര്‍ക്കും സന്തോഷം തോന്നും.
അനന്തമായി വാക്കുകള്‍ നിര്‍മ്മിക്കാന്‍ സംസ്‌കൃത ഭാഷയില്‍ സാധിക്കും എന്നറിയുമ്പോള്‍ നിങ്ങള്‍ക്കു സന്തോഷം തോന്നും. രണ്ടായിരം ധാതുകള്‍, ഇരുനൂറു പ്രത്യയങ്ങള്‍ (സഫിക്‌സ്) , 22 ഉപസര്‍ഗ്ഗങ്ങള്‍ (പ്രിഫിക്‌സ്) ഉള്ള ഈ ഭാഷയില്‍ അസംഖ്യം വാക്കുകളുണ്ടാക്കാനാകും. അതുകൊണ്ട് ഏതൊരു സൂക്ഷ്മത്തില്‍ സൂക്ഷ്മമായ വികാരം അല്ലെങ്കില്‍ വിഷയം പോലും കൃത്യമായി വിവരിക്കാനാകും. നാം ചിലപ്പോള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഉറപ്പേകാന്‍ ഇംഗ്ലീഷ് ഉദ്ധരണികള്‍ ഉപയോഗിക്കും. ചിലപ്പോള്‍ കവിതകളും സൂക്തങ്ങളുമുപയോഗിക്കും. എന്നാല്‍ വളരെ കുറച്ച് വാക്കുകള്‍ കൊണ്ട് വളരെ സാര്‍ത്ഥകമായി കാര്യങ്ങള്‍ പറയാനാകുമെന്ന് സംസ്‌കൃത സുഭാഷിതങ്ങള്‍ പരിചയമുള്ളവര്‍ക്കറിയാം. അതിനൊപ്പം അത് നമ്മുടെ മണ്ണുമായി, നമ്മുടെ പാരമ്പര്യവുമായി ബന്ധപ്പെട്ടതായതുകൊണ്ട് മനസ്സിലാക്കാനും വളരെ എളുപ്പമാണ്.
ഉദാഹരണത്തിന് ജീവിതത്തില്‍ ഗുരുവിന്റെ മഹത്വം ബോധ്യപ്പെടുത്താന്‍ പറയുന്നു –
ഏകമപി അക്ഷരമസ്തു ഗുരുഃ ശിഷ്യം പ്രബോധയേത്
പൃഥിവ്യാം നാസ്തി തദ്-ദ്രവ്യം, യദ്-ദത്ത്വാഹ്യനൃണീ ഭവേത്..
അതായത് ഒരു ഗുരു ശിഷ്യന് ഒരക്ഷരമെങ്കിലും പഠിപ്പിച്ചു കൊടുക്കുന്നെങ്കില്‍ ശിഷ്യന് ആ ഗുരുവിനോടുള്ള കടപ്പാടു തീര്‍ക്കാനുതകുന്ന ഒരു വസ്തുവും ഈ ഭൂമിയിലില്ല. വരുന്ന അധ്യാപക ദിനം നാം ഈ ഒരു വിചാരത്തോടെ വേണം ആഘോഷിക്കാന്‍. അറിവിനും ഗുരുവിനും സമാനതകളില്ല, അമൂല്യമാണ്, വിലമതിക്കാനാവാത്തതാണ്. കുട്ടികളുടെ വിചാരങ്ങള്‍ക്ക് ശരിയായ ദിശാബോധമേകുന്നതിന്റെ ഉത്തരവാദിത്തം അമ്മയെക്കൂടാതെ അധ്യാപകനാണുള്ളത്. ഇവരുടെ ഏറ്റവുമധികം സ്വാധീനം ജീവിതം മുഴുവന്‍ കാണാനാകും. അധ്യാപകദിനത്തിന്റെ അവസരത്തില്‍ മഹാനായ ചിന്തകനും നമ്മുടെ മുന്‍ രാഷ്ട്രപതിയുമായ ഭാരതരത്‌നം ഡോ.സര്‍വ്വപ്പള്ളി രാധാകൃഷ്ണനെ നാമോര്‍ക്കുന്നു. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം രാജ്യമെങ്ങും അധ്യാപകദിനമായി ആഘോഷിക്കുന്നു. ഞാന്‍ രാജ്യത്തെ എല്ലാ അധ്യാപകര്‍ക്കും വരുന്ന അധ്യാപകദിനം പ്രമാണിച്ച് ആശംസകള്‍ നേരുന്നു. അതോടപ്പം ശാസ്ത്രത്തോടും വിദ്യാഭ്യാസത്തോടും, വിദ്യാര്‍ഥിളോടുമുള്ള നിങ്ങളുടെ സമര്‍പ്പണ മനോഭാവത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, കഠിനമായി അധ്വാനിക്കുന്ന നമ്മുടെ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷകളുമായിട്ടാണ് കാലവര്‍ഷം എത്തുന്നത്. ഭീകരമായ വേനലില്‍ ചുട്ടെരിയുന്ന ചെടികള്‍ക്കും മരങ്ങള്‍ക്കും വരണ്ട ജലാശയങ്ങള്‍ക്കും മഴ ആശ്വാസമേകുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ അതിവൃഷ്ടിയും വിനാശകാരിയായ വെള്ളപ്പൊക്കവും കൂടെയെത്തുന്നു. ചിലയിടത്ത് ഒരിടത്തു പെയ്യുന്നതിനേക്കാളധികം മഴ പെയ്യുന്നു എന്ന സ്ഥിതിയിലേക്കെത്തിയിരിക്കുയാണ് പ്രകൃതി. ഇപ്പോള്‍ത്തന്നെ നാം കാണുകയുണ്ടായി, കേരളത്തിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കം ജനജീവിതത്തെ വളരെ ഗുരുതരമായ രീതിയില്‍ ബാധിച്ചിരിക്കുന്നു. ഇന്ന് ഈ വിഷമഘട്ടത്തില്‍ രാജ്യം മുഴുവന്‍ കേരളത്തോടൊപ്പമാണുള്ളത്. സ്വന്തക്കാരെ നഷ്ടപ്പെട്ടവരോട് നമുക്ക് സഹാനുഭൂതിയുണ്ട്. നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവില്ലെങ്കിലും നൂറ്റി ഇരുപത്തിയഞ്ചുകോടി ഭാരതീയരും ഈ ദുഃഖത്തിന്റെ വേളയില്‍ നിങ്ങളുടെ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ദുഃഖിതരായ കുടുംബങ്ങള്‍ക്ക്് ഉറപ്പേകാന്‍ ആഗ്രഹിക്കുന്നു. ഈ പ്രകൃതി ദുരന്തത്തില്‍ മുറിവേറ്റവര്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. ജനങ്ങളുടെ ഉത്സാഹവും അദമ്യമായ ധൈര്യവും മൂലം കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കു തികഞ്ഞ വിശ്വാസമുണ്ട്.
അപകടങ്ങള്‍ അവശേഷിപ്പിച്ചു പോകുന്ന നാശനഷ്ടങ്ങള്‍ ദുര്‍ഭാഗ്യപൂര്‍ണ്ണമാണ്. എന്നാല്‍ ആപത്ത് നേരത്ത് മനുഷ്യത്വത്തിന്റെ എത്രയോ ദൃശ്യങ്ങള്‍ നമുക്കു കാണാനാകും. എവിടെയാണ് അപകടം ഉണ്ടായത് എങ്കിലും, അത് കേരളത്തിലാണെങ്കിലും ഹിന്ദുസ്ഥാനിലെ മറ്റേതെങ്കിലും സംസ്ഥാനത്താണെങ്കിലും ജില്ലയിലോ പ്രദേശത്തോ ആണെങ്കിലും ജനജീവിതം വീണ്ടും സാധാരണ നിലയിലേക്കത്തുന്നതിനായി കച്ച്് മുതല്‍ കാമരൂപ് വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും എല്ലാവരും തങ്ങളുടേതായ നിലയില്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട്. എല്ലാ പ്രായത്തിലുമുള്ളവരും എല്ലാ കര്‍മ്മമേഖലയിലുമുള്ളവരും തങ്ങളുടേതായ പങ്കു വഹിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ കഷ്ടപ്പാട് ഏറ്റവും ലഘൂകരിക്കാനും, അവരുടെ ദുഃഖം പങ്കുവയ്ക്കാനും എല്ലാവരും തങ്ങളുടെ പങ്ക് ഉറപ്പാക്കുന്നുണ്ട്. സായുധസേനയിലെ ജവാന്മാര്‍ കേരളത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുന്നതായി നമുക്കറിയാം. അവര്‍ വെള്ളപ്പൊക്കത്തില്‍ പെട്ട ആളുകളെ രക്ഷിക്കുന്നതിന് പരമാവധി ശ്രമിച്ചു. വായുസേനയാണെങ്കിലും നാവികസേനയാണെങ്കിലും കരസേനയാണെങ്കിലും, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ആര്‍.എ.എഫും ഒക്കെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ പങ്കാണു വഹിച്ചത്. എന്‍.ഡി.ആര്‍.എഫ് ജവാന്മാരുടെ കഠിന പരിശ്രമത്തെക്കുറിച്ചും എടുത്തു പറയാനാഗ്രഹിക്കുന്നു. ഈ ആപല്‍ഘട്ടത്തില്‍ അവര്‍ വളരെ മഹത്തായ കാര്യമാണു ചെയ്തത്. എന്‍.ഡി.ആര്‍.എഫിന്റെ കഴിവും അവരുടെ സമര്‍പ്പണവും ത്വരിതഗതിയില്‍ തീരുമാനമെടുക്കേണ്ട സന്ദര്‍ഭങ്ങളെ നേരിടുന്നതിനുള്ള ശ്രമവും എല്ലാ ഭാരതീയരെയും സംബന്ധിച്ചിടത്തോളം അവരെ ആദരവിന്റെ മൂര്‍ത്തികളായി മാറിയിരിക്കുന്നു. ഇന്നലെ ഓണാഘോഷമായിരുന്നു. ഓണം രാജ്യത്തിന,് വിശേഷിച്ച് കേരളത്തിന് ഈ ആപത്തില്‍ നിന്ന് എത്രയും വേഗം കര കയറാനും കേരളത്തിന്റെ വികസനയാത്രയ്ക്ക് കൂടുതല്‍ ഗതിവേഗമേകാനും ശക്തിയേകട്ടെ എന്നു നമുക്കു പ്രാര്‍ഥിക്കാം. ഞാന്‍ ഒരിക്കല്‍ക്കൂടി എല്ലാ ദേശവാസികള്‍ക്കുംവേണ്ടി കേരളത്തിലെ ജനങ്ങള്‍ക്കും രാജ്യത്തെ ആപത്തുണ്ടായ മറ്റു പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഈ വിപത്തിന്റെ വേളയില്‍ രാജ്യംമുഴുവന്‍ നിങ്ങളോടൊപ്പമുണ്ട് എന്ന് വിശ്വാസമേകാന്‍ ആഗ്രഹിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഇപ്രാവശ്യം മന്‍ കീ ബാത്തിന് കിട്ടിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കയായിരുന്നു. രാജ്യമെങ്ങും നിന്ന് കൂടുതല്‍ ജനങ്ങള്‍ എഴുതിയ വിഷയം, നമ്മുടെ ഏവരുടെയും പ്രിയങ്കരനായ അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. ഗാസിയാബാദില്‍ നിന്ന് കീര്‍ത്തി, സോനിപത്തില്‍ നിന്ന് സ്വാതി, കേരളത്തില്‍ നിന്ന് പ്രവീണ്‍, പശ്ചിമബംഗാളില്‍ നിന്ന് ഡോക്ടര്‍ സ്വപ്ന ബാനര്‍ജി, ബിഹാറിലെ കട്ടിഹാറില്‍ നിന്ന് അഖിലേശ് പാണ്‌ഡേ തുടങ്ങി എത്രയോ പേരാണ് നരേന്ദ്രമോദി മൊബൈല്‍ ആപ് ലും മൈ ഗിഒവി ലും എഴുതി അടല്‍ജിയുടെ ജീവിതത്തിലെ വിഭിന്ന പടവുകളെക്കുറിച്ച് പറയണമെന്ന് അഭ്യര്‍ത്ഥിച്ചത്! ആഗസ്റ്റ് 16 ന് രാജ്യവും ലോകവും അടല്‍ജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ദുഃഖത്തിലാണ്ടു. 14 വര്‍ഷംമുമ്പ് പ്രധാനമന്ത്രിപദമൊഴിഞ്ഞ രാഷ്ട്രനേതാവ്. ഒരു തരത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു പോയിരുന്നു. വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നില്ല, പൊതുജീവിതത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. 10 വര്‍ഷത്തെ ഇടവേള വളരെ വലുതാണ്, എങ്കിലും ആഗസ്റ്റ് 16 ന് ശേഷം രാജ്യവും ലോകവും കണ്ടത് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ മനസ്സില്‍ പത്തുവര്‍ഷമെന്ന കാലാവധി ഒരു നിമിഷത്തെ ഇടവേളപോലും ഉണ്ടാക്കിയില്ല എന്നാണ്. അടല്‍ജിയോട് എങ്ങനെയുള്ള സ്‌നേഹവും ബഹുമാനവുമാണോ ഉണ്ടായിരുന്നത്, എത്രത്തോളം ദുഃഖമാണോ രാജ്യമെങ്ങും പരന്നത്, അത് അദ്ദേഹത്തിന്റെ വിശാലമായ വ്യക്തിത്വത്തെയാണ് കാട്ടിത്തരുന്നത്. കഴിഞ്ഞ പല ദിവസങ്ങളായി അടല്‍ജിയെക്കുറിച്ചുള്ള നല്ല നല്ല കാര്യങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്തു. ആളുകള്‍ അദ്ദേഹത്തെ നല്ല പാര്‍ലമെന്റേറിയന്‍, സഹാനുഭൂതിയുള്ള എഴുത്തുകാരന്‍, ശ്രേഷ്ഠനായ പ്രാസംഗികന്‍, ജനപ്രിയനായ പ്രധാനമന്ത്രി എന്നീ നിലകളില്‍ ഓര്‍ത്തു, ഓര്‍ക്കുന്നു. സദ്ഭരണം, അതായത് ഗുഡ് ഗവേണന്‍സ് എന്നതിനെ മുഖ്യ വിഷയമാക്കുന്നതില്‍ രാജ്യം എന്നും അടല്‍ജിയോടു കടപ്പെട്ടിരിക്കും. ഞാന്‍ ഇന്ന് അടല്‍ജിയുടെ വിശാലമായ വ്യക്തിത്വത്തിന്റെ മറ്റൊരു വശത്തെ സ്പര്‍ശിക്കാനാണാഗ്രഹിക്കുന്നത്. അത് അടല്‍ജി രാജ്യത്തിനു നല്കിയ രാഷ്ട്രീയ സംസ്‌കാരമാണ്. രാഷ്ട്രീയ സംസ്‌കാരത്തില്‍ ഏതൊരു മാറ്റത്തിനാണോ അദ്ദേഹം ശ്രമിച്ചത്, അതിനെ ഒരു ഭരണസംവിധാനത്തിന്റെ ചട്ടക്കൂടില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. അതിലൂടെ ഭാരതത്തിനു വലിയ നേട്ടമുണ്ടായി. വരുംകാലങ്ങളില്‍ വലിയ നേട്ടങ്ങളുണ്ടാവുകയും ചെയ്യും. എന്നുറപ്പാണ്. ഭാരതം എന്നും 2003 ലെ തൊണ്ണൂറ്റി ഒന്നാം ഭരണഘടനാഭേദഗതിയുടെ പേരില്‍ അടല്‍ജിയോടു കടപ്പെട്ടിരിക്കും. ഈ മാറ്റം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രണ്ടു സുപ്രധാന മാറ്റങ്ങളുണ്ടാക്കി.
ഒന്നാമതായി, സംസ്ഥാനങ്ങളില്‍ മന്ത്രിസഭകളുടെ വലിപ്പം ആകെ നിയമസഭാസീറ്റുകളുടെ 15 ശതമാനമെന്ന പരിധി നിശ്ചയിച്ചു.
രണ്ടാമതായി കൂറുമാറ്റ നിരോധന നിയമപ്രകാരം നിശ്ചയിക്കപ്പെട്ടിരുന്ന പരിധി മൂന്നിലൊന്ന് എന്നത് മൂന്നില്‍ രണ്ട് എന്നാക്കി മാറ്റി. അതോടൊപ്പം പാര്‍ട്ടി മാറുന്നവരെ അയോഗ്യരാക്കാന്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിശ്ചയിക്കപ്പെട്ടു.
പല വര്‍ഷങ്ങളായി ഭാരതത്തില്‍ വലിപ്പമേറിയ മന്ത്രിസഭ കെട്ടിപ്പടുക്കുന്ന രാഷ്ട്രീയ സംസ്‌കാരം രൂപപ്പെട്ടുവന്നു. വലിയ വലിയ മന്ത്രിസഭകള്‍ക്ക് രൂപം കൊടുത്തത് വകുപ്പുകള്‍ വിഭജിച്ചു നല്കുവാനല്ല, മറിച്ച് രാഷ്ട്രീയ നേതാക്കളെ സന്തോഷിപ്പിക്കാനായിരുന്നു. അടല്‍ജി അതിനു മാറ്റം വരുത്തി. അദ്ദേഹത്തിന്റെ ഈ ചുവടുവയ്പ്പു പണവും വിഭവങ്ങളും കാത്തു. അതോടൊപ്പം കാര്യക്ഷമത കൂടി. അടല്‍ജിയെപ്പോലുള്ള ഒരാളിന്റെ ദീര്‍ഘവീക്ഷണമാണ് ഈ മാറ്റത്തിനു വഴി വച്ചത്. നമ്മുടെ രാഷ്ട്രീയ സംസ്‌കാരവും ആരോഗ്യമുള്ള ശീലവും വളര്‍ന്നു. അടല്‍ജി ഒരു തികഞ്ഞ ദേശഭക്തനായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ബജറ്റ് അവതരിപ്പിക്കുന്ന സമയത്തിനു മാറ്റമുണ്ടായത്. മുമ്പ് ഇംഗ്ലീഷുകാരുടെ പാരമ്പര്യം പിന്തുടര്‍ന്ന് വൈകിട്ട് 5 മണിക്കായിരുന്നു ബജറ്റ് അവതരിപ്പിച്ചുപോന്നത്, കാരണം അത് ഇംഗ്ലണ്ടില്‍ പാര്‍ലമെന്റ് ആരംഭിക്കുന്ന സമയമായിരുന്നു. 2001 ല്‍ അടല്‍ജി ബജറ്റ് അവതരിപ്പിക്കുന്ന സമയം വൈകുന്നേരം 5 മണി എന്നതു മാറ്റി രാവിലെ 11 മണി എന്നാക്കി. ഒരു സ്വാതന്ത്ര്യം കൂടി- അടല്‍ജിയുടെ ഭരണകാലത്താണ് ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് ഉണ്ടാക്കിയതും 2002 ല്‍ അതിന് ആധികാരികത നല്കിയതും. പൊതു ഇടങ്ങളില്‍ ദേശീയ പതാക പറപ്പിക്കാനാകും വിധം അതില്‍ വകുപ്പുകള്‍ ചേര്‍ത്തു. ഇങ്ങനെ അദ്ദേഹം നമ്മുടെ പ്രാണനുതുല്യം പ്രിയപ്പെട്ട ത്രിവര്‍ണ്ണ പതാകയെ സാധാരണ ജനങ്ങളുടെ അടുത്തെത്തിച്ചു. അടല്‍ജി എങ്ങനെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പു പ്രക്രിയയിലും ജനപ്രതിനിധികളെ സംബന്ധിച്ചുള്ള കാര്യങ്ങളിലും ഉണ്ടായ അധഃപതനത്തിനെതിരെ ധൈര്യപൂര്‍വ്വം ചുവടുവച്ച് അതിന് അടിസ്ഥാനപരമായ മാറ്റം വരുത്തിയത് എന്നു കണ്ടില്ലേ. ഇതേപോലെ, ഇപ്പോള്‍ രാജ്യത്തും സംസ്ഥാനങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ കാര്യത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. അത് നല്ല കാര്യമാണ്, ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ശുഭസൂചനയുമാണ്. ആരോഗ്യമുള്ള ജനാധിപത്യത്തിന്, നല്ല ജനാധിപത്യത്തിന്, നല്ല ശീലങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുകയെന്നത്, ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നിരന്തരം പ്രയത്‌നിക്കുന്നത്, ചര്‍ച്ചകളെ തുറന്ന മനസ്സോടെ മുന്നോട്ടു കൊണ്ടുപോകുന്നത് ഒക്കെയും അടല്‍ജിയ്ക്ക് നല്കുന്ന നല്ല ആദരാഞ്ജലിയാകും. വികസിതവും സമൃദ്ധവുമായ ഭാരതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നം പൂര്‍ത്തീകരിക്കാനുള്ള ദൃഢനിശ്ചയം ആവര്‍ത്തിച്ചുകൊണ്ട് ഞാന്‍ എല്ലാവര്‍ക്കും വേണ്ടി അടല്‍ജിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഈയിടെ പാര്‍ലമെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകളുണ്ടാകുമ്പോള്‍ അവിടത്തെ തടസ്സങ്ങളെക്കുറിച്ചും, കോലാഹലങ്ങളെക്കുറിച്ചും, നടപടികള്‍ നിലച്ചുപോകുന്നതിനെക്കുറിച്ചുമെല്ലാമാണ് കേള്‍ക്കുന്നത്. എന്നാല്‍ നല്ലതു വല്ലതും നടന്നാല്‍ അതെക്കുറിച്ച് വലിയ ചര്‍ച്ചയൊന്നും നടക്കില്ല. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിച്ചു. ഈ സമ്മേളനത്തില്‍ ലോക്‌സഭയുടെ ഉത്പാദനക്ഷമത, (പ്രൊഡക്റ്റിവിറ്റി) 118 ശതമാനവും രാജ്യസഭയുടേത് 74 ശതമാനവുമാണെന്നറിയുന്നതില്‍ നിങ്ങള്‍ക്കു സന്തോഷം തോന്നും. പാര്‍ട്ടി താത്പര്യത്തേക്കാള്‍ അപ്പുറം എല്ലാ അംഗങ്ങളും വര്‍ഷകാല സമ്മേളനത്തെ കടുതല്‍ ഫലപ്രദമാക്കാന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ലോക്‌സഭ 21 ബില്ലുകളും രാജ്യസഭ 14 ബില്ലുകളും പാസാക്കിയത്. പാര്‍ലമെന്റിന്റെ ഈ വര്‍ഷകാല സമ്മേളനം സാമൂഹിക നീതിയുടെയും യുവാക്കളുടെ നന്മലക്ഷ്യമാക്കിയുള്ളതുമായ സമ്മേളനമെന്ന നിലയില്‍ എന്നും ഓര്‍മ്മിക്കപ്പെടും. ഈ സമ്മേളനത്തില്‍ യുവാക്കള്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും പ്രയോജനപ്പെടുന്ന മഹത്തായ ബില്ലുകള്‍ പാസാക്കപ്പെട്ടു. എത്രയോ ദശകങ്ങളായി പട്ടികജാതി/ പട്ടികവര്‍ഗ്ഗ കമ്മീഷനെപ്പോലെ ഒബിസി കമ്മീഷനുണ്ടാക്കാനുള്ള ആവശ്യം ഉയരുന്നുണ്ടായിരുന്നു. പിന്നാക്ക വര്‍ഗ്ഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് രാജ്യം ഇപ്രാവശ്യം ഒബിസി കമ്മീഷന്‍ ഉണ്ടാക്കാനുള്ള നിശ്ചയം സഫലമാക്കി, അതിന് ഭരണഘടനാപരമായ അധികാരവും നല്കി. ഈ ചുവടുവയ്പ്പ് സാമൂഹിക നീതിയെന്ന ലക്ഷ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ഒന്നായി മാറും. പട്ടികജാതി, പട്ടിക വര്‍ഗ്ഗങ്ങളുടെ അവകാശങ്ങള്‍ കാക്കുന്നതിന് ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ പാസാക്കുകയുണ്ടായി. ഈ നിയമം പട്ടികജാതി/ പട്ടികവര്‍ഗ്ഗ സമൂഹങ്ങളുടെ നന്മയ്ക്ക് കൂടുതല്‍ സുരക്ഷയേകും. അതോടൊപ്പം കുറ്റവാളികളെ അതിക്രമങ്ങള്‍ ചെയ്യുന്നതില്‍ നിന്നു തടയും. ദളിത് സമൂങ്ങള്‍ക്കുള്ളില്‍ ആത്മവിശ്വാസം നിറയ്ക്കും.
രാജ്യത്തെ സ്ത്രീശക്തിക്കെതിരെ ഒരു തരത്തിലുമുള്ള അനീതിയും സംസ്‌കാരസമ്പന്നമായ ഏതൊരു സമൂഹവും സഹിക്കില്ല. ബലാത്കാരം ചെയ്യുന്ന കുറ്റവാളികളെ സഹിക്കാന്‍ രാജ്യം തയ്യാറല്ല. അതുകൊണ്ട് പാര്‍ലമെന്റ് പീനല്‍ കോഡ് ഭേദഗതി ബില്‍ പാസാക്കി, കടുത്ത ശിക്ഷനല്കാനുള്ള വകുപ്പ് ഉറപ്പാക്കി. അത്തരം ദുഷ്ടകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷം ശിക്ഷ ലഭിക്കും. അതോടൊപ്പം 12 വയസ്സിനേക്കാള്‍ കുറവ് പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയാകും നല്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തയാളിന് വേഗം, രണ്ടുമാസം കൊണ്ട് വിചാരണ നടത്തി മധ്യപ്രദേശിലെ മന്ദ്‌സൗറിലെ കോടതി വധശിക്ഷയ്ക്കു വിധിച്ചത് നിങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് പത്രത്തില്‍ വായിച്ചിട്ടുണ്ടാകും. ഇതിനുമുമ്പ് മധ്യപ്രദേശിലെ കട്‌നിയില്‍ ഒരു കോടതി അഞ്ചുദിവസംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളികള്‍ക്ക് വധശിക്ഷ നല്കുകയുണ്ടായി. രാജസ്ഥാനിലെ കോടതിയും ഇങ്ങനെ വളരെ വേഗം തീരുമാനം എടുക്കുകയുണ്ടായി. ഈ നിയമം സ്ത്രീകള്‍ക്കും ബാലികമാര്‍ക്കുമെതിരെയുള്ള കുറ്റങ്ങള്‍ തടയുന്നതില്‍ മികച്ച പങ്കു വഹിക്കും.
സാമൂഹിക മാറ്റം കൂടാതെ സാമ്പത്തിക പുരോഗതി അപൂര്‍ണ്ണമാണ്. ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ പാസാക്കപ്പെട്ടു. എന്നാല്‍ രാജ്യസഭയുടെ ഈ സമ്മേളനത്തില്‍ അത് പാസാക്കാന്‍ സാധിക്കയുണ്ടായില്ല. രാജ്യം മുഴുവന്‍ അവര്‍ക്കു നീതിയേകാന്‍ മുഴുവന്‍ ശക്തിയോടും നില്ക്കുന്നുവെന്ന് ഞാന്‍ മുസ്‌ളീം സ്ത്രീകള്‍ക്ക് ഉറപ്പേകാനാഗ്രഹിക്കുന്നു. രാജ്യനന്മ കണക്കാക്കി നാം മുന്നേറുമ്പോള്‍ ദരിദ്രരുടെയും പിന്നാക്കമുള്ളവരുടെയും ചൂഷിതരുടെയും, നിഷേധിക്കപ്പെട്ടവരുടെയും ജീവിതത്തില്‍ മാറ്റം വരുത്താനാകും. വര്‍ഷകാല സമ്മേളനത്തില്‍ ഇപ്രാവശ്യം എല്ലാവരും ഒത്തുചേര്‍ന്ന് ഒരു നല്ല ശീലം കാട്ടിയിരിക്കയാണ്. രാജ്യത്തെ എല്ലാ പാര്‍ലമെന്റംഗങ്ങളോടും ഞാന്‍ ഈ അവസരത്തില്‍ ഹൃദയപൂര്‍വ്വം നന്ദി വ്യക്തമാക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഇപ്പോള്‍ കോടിക്കണക്കിന് ജനങ്ങളുടെ ശ്രദ്ധ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എല്ലാദിവസങ്ങളിലും രാവിലെ ആളുകള്‍ ഏറ്റവുമാദ്യം പത്രത്തില്‍, ടെലിവിഷനില്‍, വാര്‍ത്തകള്‍ക്കിടയില്‍, സാമൂഹിക മാധ്യമങ്ങളില്‍ അന്വേഷിക്കുന്നത് ഏത് ഇന്ത്യന്‍ കളിക്കാരനാണ് മെഡല്‍ നേടിയിട്ടുള്ളത് എന്നാണ്. ഏഷ്യന്‍ ഗെയിംസ് ഇപ്പോഴും നടക്കുകയാണ്. രാജ്യത്തിനുവേണ്ടി മെഡല്‍ നേടുന്ന എല്ലാ കളിക്കാര്‍ക്കും ആശംസകള്‍ നേരുന്നു. മത്സരം ബാക്കിയുള്ള കളിക്കാര്‍ക്കും എന്റെ അനേകം ശുഭാശംസകള്‍. ഇന്ത്യന്‍ കളിക്കാര്‍ വിശേഷിച്ചും ഷൂട്ടിംഗ്, റെസ്റ്റ്‌ലിംഗ് എന്നിവയില്‍ മികച്ചപ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ കളി അത്ര മികച്ചതല്ലാത്ത ഇനങ്ങളിലും നമ്മുടെ കളിക്കാര്‍ മെഡല്‍ കൊണ്ടുവരുന്നുണ്ട്. വൂഷൂ, റോവിംഗ് പോലുള്ള ഇനങ്ങളില്‍. ഇവ വെറും പതക്കങ്ങള്‍ മാത്രമല്ല, തെളിവുകള്‍ കൂടിയാണ്. ഭാരതത്തിലെ കൡക്കാരുടെ ആകാശസ്പര്‍ശിയായ ഉത്സാഹത്തിന്റെയും സ്വപ്നങ്ങളുടെയും തെളിവുകള്‍. രാജ്യത്തിനുവേണ്ടി മെഡല്‍ നേടുന്നവരില്‍, നമ്മുടെ പെണ്‍കുട്ടികള്‍ വളരെ പേരുണ്ട്. ഇത് വളരെ സകാരാത്മകമായ സൂചനയാണ്. മെഡല്‍ നേടുന്ന യുവ കളിക്കാരില്‍ 15-16 വയസ്സുള്ള യുവാക്കളുമുണ്ട്. മെഡല്‍ നേടിയ കളിക്കാരില്‍ അധികം പേരും ചെറിയ തെരുവുകളിലും ഗ്രാമങ്ങളിലും താമസിക്കുന്നവരാണ് എന്നതും ഒരു നല്ല സൂചനയാണ്. ഇവര്‍ കഠിനമായ പരിശ്രമത്തിലൂടെയാണ് ഈ വിജയം നേടിയിട്ടുള്ളത്.
ആഗസ്റ്റ് 29 ന് നാം ദേശീയ സ്‌പോര്‍ട്‌സ് ദിനം ആഘോഷിക്കും. ഈ അവസരത്തില്‍ ഞാന്‍ എല്ലാവര്‍ക്കും ശുഭാംശംസകള്‍ നേരുന്നു. അതോടൊപ്പം ഹോക്കി മാന്ത്രികന്‍ ശ്രീ.ധ്യാന്‍ചന്ദിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു.
തീര്‍ച്ചയായും കളിക്കണമെന്ന് ഞാന്‍ രാജ്യത്തെ പൗരന്മാരോട് അഭ്യര്‍ഥിക്കുന്നു. സ്വന്തം ഫിറ്റ്‌നസില്‍ ശ്രദ്ധ വേണം. കാരണം ആരോഗ്യമുള്ള ഭാരതമാണ് സമ്പന്നവും സമൃദ്ധവുമായ ഭാരതത്തെ നിര്‍മ്മിക്കുന്നത്. ഇന്ത്യ ഫിറ്റ് ആണെങ്കിലേ ഭാരതത്തിന്റെ ഉജ്ജ്വലമായ ഭാവി നിര്‍മ്മിക്കപ്പെടൂ. ഞാന്‍ ഒരിക്കല്‍കൂടി ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയവരെ ആശംസിക്കുന്നു. ബാക്കി കളിക്കാര്‍ക്ക് നല്ല പ്രകടം കാഴ്ചവയ്ക്കാനാകട്ടെ എന്നാശംസിക്കുന്നു. എല്ലാവര്‍ക്കും ദേശീയ സ്‌പോര്‍ട്‌സ് ദിനത്തിന്റെ അനേകമനേകം ശുഭാശംസകള്‍.
പ്രധാനമന്ത്രിജീ നമസ്‌കാരം. ഞാന്‍ കാണ്‍പൂരില്‍ നിന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ഭാവനാ ത്രിപാഠിയാണു സംസാരികുന്നത്. പ്രധാനമന്ത്രി കഴിഞ്ഞ മന്‍ കീ ബാത്തില്‍ അങ്ങ് കോളജില്‍ പോകുന്ന വിദ്യാര്‍ഥികളോടു സംസാരിക്കയുണ്ടായി. അതിനു മുമ്പ് അങ്ങ് ഡോക്ടര്‍മാരോടും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരോടും സംസാരിക്കയുണ്ടായി. വരുന്ന സെപ്റ്റംബര്‍ 15 നുള്ള എഞ്ചിനീയറിംഗ് ദിനം പ്രമാണിച്ച് അങ്ങ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളോടു ചിലത് പറയണം എന്നാണ് എന്റെ അഭ്യര്‍ഥന. അതിലൂടെ എല്ലാവരുടെയും മനോബലം വര്‍ധിക്കും, ഞങ്ങള്‍ക്കു വളരെ സന്തോഷമാകും, വരും ദിനങ്ങളില്‍ രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ക്കു പ്രോത്സാഹനവും ലഭിക്കും. നന്ദി.
നമസ്‌കാരം ഭാവനാജീ. കുട്ടിയുടെ വിചാരത്തെ ഞാന്‍ ബഹുമാനിക്കുന്നു. നാമെല്ലാം കല്ലും കട്ടയുമുപയോഗിച്ചുള്ള വീടുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതു കണ്ടിട്ടുണ്ട്. എന്നാല്‍ ഏകദേശം 1200 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒറ്റ പാറയായിരുന്ന ഒരു പര്‍വ്വതത്തെ ഒരു ഉത്കൃഷ്ടവും, വിശാലവും, അദ്ഭുതകരവുമായ ക്ഷേത്രമാക്കിയതിനെക്കുറിച്ച് നിങ്ങള്‍ക്കു സങ്കല്പിക്കാനാകുമോ? ഒരുപക്ഷേ സങ്കല്പിക്കാന്‍ പ്രയാസമാകും. എന്നാല്‍ അങ്ങനെയുണ്ടായി, ആ ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ എല്ലോറയിലുള്ള കൈലാസനാഥ് ക്ഷേത്രം. ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കരിങ്കല്ലുകൊണ്ടുള്ള 60 മീറ്റര്‍ നീളമുള്ള ഒരു തൂണുണ്ടാക്കി, അതിനുമുകളില്‍ കരിങ്കല്ലിന്റെ ഏകദേശം 80 ടണ്‍ ഭാരമുള്ള കഷണം വച്ചു എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം അങ്ങനെയൊരിടമാണ്. അവിടെ വാസ്തുവിദ്യയുടെയും എഞ്ചിനീയറിംഗിന്റെയും ഈ അവിശ്വസനീയമായ സമന്വയം കാണാവുന്നതാണ്. ഗുജറാത്തിലെ പാഢണ്‍ എന്ന സ്ഥലത്ത് പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട റാണീ കീ വാവ് എന്നറിയപ്പെടുന്ന പടിക്കിണര്‍ ആരെയും ആശ്ചര്യപ്പെടുത്തും. ഭാരതത്തിന്റെ ഭൂമി എഞ്ചിനീയറിംഗിന്റെ പരീക്ഷണശാലയായിരുന്നു. സങ്കല്പിക്കാനാവാത്തതു സങ്കല്പിച്ച, എഞ്ചിനീയറിംഗിന്റെ ലോകത്ത് അദ്ഭുതങ്ങളെന്നു പറയപ്പെടുന്ന ഉദാഹരണങ്ങള്‍ കാട്ടിയിട്ടുള്ളവരാണ് ഭാരതത്തിലെ എഞ്ചിനീയര്‍മാര്‍. മഹാന്മാരായ എഞ്ചിനീയര്‍മാരുടെ നമ്മുടെ പാരമ്പര്യത്തിന്റെ കൂട്ടത്തില്‍ ഒരു രത്‌നത്തെ നമുക്കു ലഭിക്കയുണ്ടായി. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ഇന്നും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹമാണ് ഭാരതരത്‌നം ഡോ.എം.വിശ്വേശ്വരയ്യ. കാവേരി നദിയില്‍ അദ്ദേഹം നിര്‍മ്മിച്ച കൃഷ്ണരാജസാഗര്‍ അണക്കെട്ട് ഇന്നും ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കും സാധാരണ ജനങ്ങള്‍ക്കും പ്രയോജപ്പെടുന്നതാണ്. രാജ്യത്തിന്റെ ആ ഭാഗത്ത് അദ്ദേഹം പൂജനീയന്‍ തന്നെയാണ്. ബാക്കി രാജ്യം മുഴുവനും അദ്ദേഹത്തെ വളരെ ബഹുമാനത്തോടും ആത്മബന്ധത്തോടും ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മയിലാണ് സെപ്റ്റംബര്‍ 15 എഞ്ചിനീയേഴ്‌സ് ദിനം ആയി ആഘോഷിക്കുന്നത്. അദ്ദേഹത്തിന്റെ കാലടികളെ പിന്തുടര്‍ന്നുകൊണ്ട് നമ്മുടെ രാജ്യത്തെ എഞ്ചിനീയര്‍മാര്‍ ലോകമെങ്ങും തങ്ങളുടെ വേറിട്ട വ്യക്തിത്വം കാട്ടിയിട്ടുണ്ട്. എഞ്ചിനീയറിംഗിന്റെ ലോകത്ത് ഉണ്ടായ അത്ഭുതങ്ങളെക്കുറിച്ചു ഞാന്‍ പറയുമ്പോള്‍, 2001 ല്‍ ഗുജറാത്തിലെ കച്ചില്‍ ഭീകര ഭൂകമ്പമുണ്ടായപ്പോള്‍ നടന്ന ഒരു സംഭവം ഓര്‍മ്മ വരുന്നു. അന്നേരം ഞാന്‍ ഒരു വോളണ്ടിയറായി അവിടെ പ്രവര്‍ത്തിക്കയായിരുന്നു. എനിക്ക് ഒരു ഗ്രാമത്തില്‍ പോകാന്‍ അവസരമുണ്ടായി. അവിടെ എനിക്ക് 100 വര്‍ഷത്തിലധികം പ്രായമുള്ള ഒരു അമ്മയെ കാണാന്‍ അവസരമുണ്ടായി.. എന്നെ നോക്കി കളിയായി പറഞ്ഞു കണ്ടില്ലേ, ഇത് എന്റെ വീടാണ്. – കച്ചില്‍ അതിന് ഭൂംഗാ എന്നാണ് പറയുന്നത് – എന്റെ ഈ വീട് മൂന്നു ഭൂകമ്പങ്ങള്‍ കണ്ടു കഴിഞ്ഞു. ഞാന്‍ തന്നെ മൂന്നു ഭൂകമ്പങ്ങള്‍ കണ്ടു. ഈ വീട്ടില്‍ കഴിഞ്ഞുകൊണ്ടു കണ്ടു. എന്നാല്‍ എവിടെയെങ്കിലും വല്ല കേടുപാടും കാണാനുണ്ടോ? ? ഈ വീട് പൂര്‍വ്വികര്‍ ഇവിടത്തെ പ്രകൃതിക്കനുസരിച്ച്, ഇവിടത്തെ കാലാവസ്ഥയ്ക്കനുസരിച്ച് ഉണ്ടാക്കിയതാണ്… ഇത് വളരെ അഭിമാനത്തോടെയാണ് ആ അമ്മ പറഞ്ഞത്. അപ്പോള്‍ എനിക്കു തോന്നിയത് നൂറ്റാണ്ടുകള്‍ക്കു മുമ്പും നമ്മുടെ ആ ഭൂഭാഗത്ത് ആ കാലഘട്ടത്തിലെ എഞ്ചിനീയര്‍മാര്‍, അവിടത്തെ പരിതഃസ്ഥിതിക്കനുസരിച്ച് ജനങ്ങള്‍ക്ക് സുരക്ഷിതമായി കഴിയാനാകുന്ന നിര്‍മ്മിതികളുണ്ടാക്കിയിരുന്നു എന്നാണ്. ഇപ്പോള്‍ നാം എഞ്ചിനീയേര്‍സ് ദിനം ആഘോഷിക്കുമ്പോള്‍ നാം ഭാവിയെക്കുറിച്ചുകൂടി ചിന്തിക്കണം. അവിടവിടെ വര്‍ക്‌ഷോപ്പുകള്‍ നടത്തണം. മാറിയ യുഗത്തില്‍ നാം പുതിയ പുതിയ കാര്യങ്ങള്‍ എന്തെല്ലാം പഠിക്കണം, എന്തെല്ലാം പഠിപ്പിക്കണം? എന്തെല്ലാം ചേര്‍ക്കണം? ഈയിടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഒരു വലിയ കാര്യമായി മാറിയിരിക്കയാണ്. ലോകം പ്രകൃതിദുരന്തങ്ങളെ നേരിടുകയാണ്. ഈ സ്ഥിതിയില്‍ സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് ഏതു രൂപത്തിലുള്ളതായിരിക്കണം? അതിനുള്ള കോഴ്‌സുകള്‍ എന്തെല്ലാമായിരിക്കണം? വിദ്യാര്‍ഥികളെ എന്തു പഠിപ്പിക്കണം? നിര്‍മ്മാണം പരിസ്ഥിതി സൗഹാര്‍ദ്ദപരം ആയിരിക്കേണ്ടതെങ്ങനെ? നിര്‍മ്മാണ സ്ഥലത്തു കിട്ടുന്ന സാധനങ്ങള്‍ക്ക് മൂല്യവര്‍ധന വരുത്തി നിര്‍മ്മാണം എങ്ങനെ നിര്‍വ്വഹിക്കാനാകും? മാലിന്യമില്ലാതെ നിര്‍മ്മാണം നടത്തുന്നതില്‍ മുന്‍ഗണന എങ്ങനെ നിശ്ചയിക്കാം? ഇങ്ങനെ അനേകം കാര്യങ്ങള്‍ എഞ്ചിനീയറിംഗ് ദിനം ആഘോഷിക്കുമ്പോള്‍ നമുക്ക് ആലോചിക്കേണ്ടതുണ്ട്.
പ്രിയപ്പെട്ട ജനങ്ങളേ, ഉത്സവങ്ങളുടെ അന്തരീക്ഷമാണ്… ഇതോടൊപ്പം ദീപാവലിക്കുള്ള തയ്യാറെടുപ്പുകളും ആരംഭിക്കയായി. നമുക്ക് മന്‍കീ ബാത്തില്‍ ഒരുമിച്ചുകൊണ്ടിരിക്കാം. മനസ്സില്‍ തോന്നുന്നത് പറയാം… മനസ്സുകൊണ്ട് രാജ്യത്തെ മുന്നോട്ടു നയിക്കുന്നതില്‍ നമുക്കൊരുമിക്കാം. ഈയൊരു ചിന്താഗതിയോടെ നിങ്ങള്‍ക്കേവര്‍ക്കും അനേകം ശുഭാശംസകള്‍… നന്ദി.. വീണ്ടും കാണാം.

72-ാം സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാജ്യത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി നടത്തിയപ്രസംഗത്തിന്റെ മലയാള പരിഭാഷ
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, സ്വാതന്ത്ര്യദിനത്തിന്റെ ഈ മഹനീയ അവസരത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് ശുഭാശംസകള്‍ നേരുന്നു. ഇന്ന് രാജ്യം ആത്മവിശ്വാസത്താല്‍ നിറഞ്ഞുതുളുമ്പുകയാണ്. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ദൃഢനിശ്ചയവുമായി, കഠിന പ്രയത്‌നത്തിലൂടെ രാജ്യം ഇന്ന് പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ പ്രഭാതം പുതിയ പ്രസരിപ്പും പുതിയ ഉന്മേഷവും, പുതിയ ഉല്‍സാഹവും പുതിയ ഊര്‍ജ്ജവും ഒപ്പം കൊണ്ടുവന്നിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമ്മുടെ രാജ്യത്ത് 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളുണ്ട്. നമ്മുടെ സ്വാതന്ത്ര്യദിനത്തില്‍, ത്രിവര്‍ണ്ണപതാകയിലെ അശോകചക്രത്തെപ്പോലെ ഈ വര്‍ഷം തെക്കന്‍ നീലഗിരികുന്നുകളില്‍ നീലക്കൂറിഞ്ഞികള്‍ സമ്പൂര്‍ണ്ണമായി പുഷ്പ്പിച്ചുനില്‍ക്കുകയാണ്.
എന്റെ പ്രിയപ്പെട്ട രാജ്യനിവാസികളേ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നമ്മുടെ പെണ്‍കുട്ടികള്‍ ഏഴു സമുദ്രവും ചുറ്റിക്കറങ്ങി മടങ്ങിയെത്തിയ സമയത്താണ് നാം ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഏഴു സമുദ്രങ്ങളിലും ത്രിവര്‍ണ്ണപതാക പാറിച്ച്, ഏഴുസമുദ്രത്തിലെയും ജലത്തിന് നമ്മുടെ ത്രിവര്‍ണ്ണപതാകയുടെ നിറം പകര്‍ന്നാണ് അവര്‍ മടങ്ങിവന്നിരിക്കുന്നത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, എവറസ്റ്റ് കൊടുമുടി പല തവണ കീഴടക്കിയ നമ്മുടെ നിരവധി ധൈര്യശാലികള്‍, നമ്മുടെ നിരവധി പെണ്‍മക്കള്‍, എവറസ്റ്റ് കൊടുമുടിയില്‍ ത്രിവര്‍ണ്ണപതാക പാറിച്ച സമയത്താണ് സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവം നാം ആഘോഷിക്കുന്നത്. ദേശീയപതാകയുടെ പ്രഭ കൂടുതല്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് നമ്മുടെ വിദൂര വനമേഖലകളില്‍ നിന്നുള്ള ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ എവറസ്റ്റ് കൊടുമുടിയില്‍ ത്രിവര്‍ണ്ണപതാക പാറിച്ചത് ഞാന്‍ ഓര്‍ക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ലോക്‌സഭയുടെയും രാജ്യസഭയുടെ സമ്മേളനം അടുത്തിടെയാണ് സമാപിച്ചത്. സമ്മേളനത്തിന്റെ നടപടിക്രമങ്ങള്‍ വളരെ ചിട്ടയായ രീതിയിലാണ് നടത്തിയതെന്ന് നിങ്ങള്‍ കണ്ടിരിക്കും. ഒരു തരത്തില്‍ അത് മുഴുവനും സാമൂഹികനീതിക്കുവേണ്ടി സമര്‍പ്പിക്കുകയായിരുന്നു.
സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ-അത് ദളിതുകളോ, ദാരിദ്ര്യം അനുഭവിക്കുന്നവരോ, ചൂഷണം ചെയ്യപ്പെടുന്ന വ്യക്തികളോ, സ്ത്രീകളോ ആയിക്കോട്ടെ അവരുടെ താല്‍പര്യം സംരംക്ഷിക്കുന്നതിന്, അവര്‍ക്ക് വേണ്ട സാമൂഹികക്ഷേമ ചട്ടക്കൂട് കൂടുതല്‍ ശക്തമാക്കുന്നതിന് നമ്മുടെ പാര്‍ലമെന്റ് അങ്ങേയറ്റത്തെ സംവേദാത്മകതയും ജാഗ്രതയും പ്രകടിപ്പിച്ചു.
ഒ.ബി.സി കമ്മിഷന് ഭരണഘടനാപദവി നല്‍കണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ഇക്കുറി നമ്മുടെ പാര്‍ലമെന്റ് ഈ കമ്മിഷന് ഭരണഘടനാ പദവി അനുവദിച്ചു. പിന്നോക്കകാരുടെയും അങ്ങേയറ്റം പിന്നോക്കമായിട്ടുള്ളവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രയത്‌നമായിരുന്നു ആ നടപടി.
ഇന്ന്, നമ്മുടെ രാജ്യത്ത് വാര്‍ത്തകള്‍ പുതിയ അവബോധം കൊണ്ടുവന്ന സമയത്താണ് നാം സ്വാതന്ത്ര്യത്തിന്റെ ഉത്സവം ആഘോഷിക്കുന്നത്. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും താമസിക്കുന്ന എല്ലാ ഇന്ത്യാക്കാരും ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്ഘടനയായി മാറിയെന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്. സകാരാത്മകമായ അന്തരീക്ഷത്തില്‍, ഏറെ അനുകുലമായ സംഭവ ശൃംഖലയ്ക്കിടയിലാണ് നാം ഇക്കുറി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
ആദരണീയനായ ബാപ്പുവിന്റെ നേതൃത്വത്തില്‍ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ലക്ഷക്കണക്കിനാളുകള്‍ ജീവത്യാഗം ചെയ്യുകയും തങ്ങളുടെ യുവത്വം ജയിലില്‍ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വിപ്ലവകാരികള്‍ ധീരതയോടെ കഴുമരം വരിച്ചു. ഇന്ന് എന്റെ നാട്ടുകാര്‍ക്കുവേണ്ടി ആ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരെ വന്ദിക്കുകയും ചെയ്യുന്നു. ജീവിതത്തിലും മരണത്തിലും നമ്മുടെ തല ഉയര്‍ത്തിപ്പിടിക്കുന്നതിന് നമുക്ക് പ്രചോദനമാകുന്ന ത്രിവര്‍ണ്ണപതാകയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് നമ്മുടെ സൈനികരും അര്‍ദ്ധസൈനിക വിഭാഗങ്ങളും ജീവന്‍ തന്നെ അര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നമ്മുടെ പോലീസ് സേനകള്‍ രാവും പകലും രാജ്യസേവനം നടത്തുകയാണ്.
രാജ്യത്തിന് വേണ്ടി അര്‍പ്പണ മനോഭാവത്തോടെ നടത്തുന്ന സേവനത്തിനും ധീരതയോടെയുള്ള കഠിനപ്രയത്‌നത്തിനും സൈനികരെ, അര്‍ദ്ധസൈനികവിഭാഗത്തെ, പോലീസ് സേനയെ ഞാന്‍ ഈ ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന്, ത്രിവര്‍ണ്ണപതാകയെ സാക്ഷിനിര്‍ത്തിക്കൊണ്ട് വന്ദിക്കുന്നു.
ഇക്കൊല്ലം നല്ല മഴ ലഭിക്കുന്നതായും അതോടൊപ്പം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതായും നമുക്ക് വാര്‍ത്തകള്‍ ലഭിക്കുന്നുണ്ട്. ദുരന്തത്തിന്റെ ഈ സമയത്ത് പ്രതിസന്ധിഘട്ടം മറികടക്കുന്നതിനായി രാജ്യം നിങ്ങളോടൊപ്പമുണ്ടെന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും ദുരിതത്തിലകപ്പെട്ടവര്‍ക്കും ആവര്‍ത്തിച്ച് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പ്രകൃതിദുരന്തത്തില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,
അടുത്തവര്‍ഷം ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വര്‍ഷമാണ്. അതിക്രമങ്ങള്‍ എല്ലാ പരിധിയും വിട്ട സമയത്ത് നമ്മുടെ ബഹുജനങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചു. ജാലിയന്‍വാലാബാഗ് സംഭവം നമ്മുടെ ധീരന്മാരുടെ ത്യാഗത്തെ ഓര്‍മ്മിപ്പിക്കുകയും അത് നമ്മെ പ്രചോദിതരാക്കുകയും ചെയ്യുന്നു. എല്ലാ ധീരന്‍മാരെയും എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് ഞാന്‍ വന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,
നമ്മുടെ സ്വാതന്ത്ര്യത്തിന് വലിയ വില നല്‍കേണ്ടിവന്നിട്ടുണ്ട്. ബാപ്പുവിന്റെയും വിപ്ലവകാരികളുടെയും നേതൃത്വത്തില്‍ നിരവധി നായകരും സത്യഗ്രഹികളും ധീര പുരുഷന്മാരും സ്ത്രീകളും യുവാക്കളും രാജ്യത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ പങ്കാളികളായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പരിശ്രമിക്കുന്നവേളയില്‍ അവര്‍ തടവനുഭവിക്കുകയും യുവത്വത്തിന്റെ പ്രധാനഭാഗം ജയിലുകളില്‍ കഴിയുകയും ചെയ്തു. ഈ കഷ്ടതകള്‍ക്കിടയിലും അവര്‍ മഹത്തരമായ ഇന്ത്യ എന്ന സ്വപ്‌നത്തെ താലോലിച്ച് പരിപോഷിപ്പിച്ചു.
നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്നുള്ള ദേശീയ കവി സുബ്രഹ്മണ്യഭാരതി, രാജ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം വാക്കുകളിലൂടെ അവതരിപ്പിച്ചു.
“एल्लारुम् अमरनिलई आईडुमनान
मुरईअई इंदिया उलागिरिक्कु अलिक्कुम”.
(” എല്ലാരും അമരനില്ലൈ ആടുംനാന്‍
മുറൈ ഇന്ത്യ ഉലകിരിക്കു അലിക്കും”).
സ്വാതന്ത്ര്യത്തിന് ശേഷം അദ്ദേഹം വിഭാവനം ചെയ്ത സ്വപ്‌നമെന്തായിരുന്നു? എല്ലാ ബന്ധനങ്ങളില്‍ നിന്നും മോചനം നേടാന്‍ ലോകത്തിനാകെ ഇന്ത്യ വഴികാട്ടുമെന്നാണ് സുബ്രഹ്മണ്യഭാരതി പറഞ്ഞത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,
ഇത്തരത്തിലുള്ള മഹദ്‌വ്യക്തികളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനും സ്വാതന്ത്ര്യസമരസേനാനികളുടെയും രാജ്യത്തെ പൗരന്മാരുടെയും ആശയും പ്രതീക്ഷകളും പൂര്‍ത്തീകരിക്കാനുമായി സ്വാതന്ത്ര്യത്തിന് ശേഷം ബഹുമാന്യനായ ബാബാസാഹിബ് അംബേദ്കര്‍ജിയുടെ നേതൃത്വത്തില്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടനയ്ക്ക് ഇന്ത്യ രൂപം നല്‍കി. ഈ ഭരണഘടന നവ ഇന്ത്യയെ സൃഷ്ടിക്കുകയെന്ന നമ്മുടെ പ്രതിജ്ഞയുടെ മുന്‍ഗാമിയായിരുന്നു. അത് നമുക്ക് ചില ഉത്തരവാദിത്തങ്ങള്‍ കൊണ്ടുവരികയും നമുക്ക് ചില അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുകയും ചെയ്തു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ഇന്ത്യയിലെ എല്ലാ ഭൂമിശാസ്ത്രമേഖലകള്‍ക്കും മുന്നോട്ടുള്ള പ്രയാണത്തിന് തുല്യ അവസരങ്ങള്‍ ലഭിക്കണമെന്ന് പറഞ്ഞുകൊണ്ട് നമ്മുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് നമ്മെ നയിക്കുന്ന ശക്തിയാണ് നമ്മുടെ ഭരണഘടന.
പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ,
നമ്മുടെ ത്രിവര്‍ണ്ണപതാകയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതിനും നമ്മുടെ ഭരണഘടന നമുക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു. പാവപ്പെട്ടവര്‍ക്ക് നീതിയും മുമ്പോട്ടുപോകുന്നതിന് എല്ലാവര്‍ക്കും തുല്യ അവസരങ്ങളും ഉറപ്പാക്കണമെന്നും, നമ്മുടെ സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍, ഇടത്തരക്കാര്‍, ഉയര്‍ന്ന ഇടത്തര വിഭാഗങ്ങള്‍ എന്നിവര്‍ വളര്‍ച്ചയില്‍ തടസം അഭിമുഖീകരിക്കരുതെന്നും, ഗവണ്‍മെന്റ് അവരുടെ വഴികളില്‍ വരരുതെന്നും അവരുടെ സ്വപ്‌നങ്ങളെ സാമൂഹികക്രമങ്ങള്‍ ഞെരിച്ചുകളയരുതെന്നും ഭരണഘടന സൂചിപ്പിക്കുന്നു.
അവര്‍ക്ക് വളരാനും പുഷ്പിക്കാനും, പരിമിതികളിലില്ലാതെ പുഷ്ടിപ്പെടുന്നതിനും വേണ്ട സാഹചര്യം നാം സൃഷ്ടിക്കണം.
നമ്മുടെ മുതിര്‍ന്ന പൗരന്മാരോ, അംഗപരിമിതരോ, നമ്മുടെ സ്ത്രീകളോ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോ, ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളോ, അല്ലെങ്കില്‍ വനത്തില്‍ താമസിക്കുന്ന നമ്മുടെ ആദിവാസി സഹോദരങ്ങളോ ആയിക്കോട്ടെ, എല്ലാവര്‍ക്കും അവരുടെ ആശയ്ക്കും അഭിലാഷത്തിനുമനുസരിച്ച് വളരാനുള്ള അവസരം ലഭിക്കണം. ശക്തവും സ്വയം പര്യാപ്തവുമായ ഒരു ഇന്ത്യ, സ്ഥിരമായ പുരോഗതി കൈവരിക്കുന്ന ഒരു രാജ്യം, പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യ, ലോകത്താകമാനം സദ്കീര്‍ത്തി ലഭിക്കുന്ന ഒരു ഇന്ത്യ എന്നതാണ് നാം ആഗ്രഹിക്കുന്നത്. അത് മാത്രമല്ല, ഇന്ത്യ ലോകത്താകെ തിളങ്ങി നില്‍ക്കണമെന്നും നാം ആഗ്രഹിക്കുന്നു. അത്തരത്തിലൊരു ഇന്ത്യയെയാണ് നാം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നത്.
പ്രിയപ്പെട്ട നാട്ടുകാരെ, ടീം ഇന്ത്യയെകുറിച്ചുള്ള എന്റെ വീക്ഷണം ഞാന്‍ നേരത്തേയും പറഞ്ഞിട്ടുള്ളതാണ്. 125 കോടി ജനങ്ങള്‍ പങ്കാളികളാകുമ്പോള്‍, ഓരോ പൗരനും രാജ്യത്തിന്റെ വികസനത്തില്‍ പങ്കുചേരും. 125 കോടി സ്വപ്‌നങ്ങളും, 125 കോടി പ്രതിജ്ഞകളും, 125 കോടി പ്രയത്‌നങ്ങളും ആഗ്രഹിക്കുന്ന ലക്ഷ്യം നേടാന്‍ ശരിയായ ദിശയില്‍ മുന്നേറിയാല്‍ നേടാനാകാത്തതായി ഒന്നുമുണ്ടാവില്ല.
പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, അങ്ങേയറ്റത്തെ വിനയത്തോടെയും ബഹുമാനത്തോടെയും ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. 2014ല്‍ ഗവണ്‍മെന്റിന് വേണ്ടി വോട്ടുചെയ്ത ശേഷം 125 കോടി പൗരന്മാര്‍ വിശ്രമിച്ചിട്ടില്ല. ഒരു ഗവണ്‍മെന്റ് രൂപീകരണത്തോടെ പൗരന്മാര്‍ അടങ്ങിയിരുന്നില്ല, അവര്‍ ഒരു രാജ്യം നിര്‍മ്മിക്കുന്നതിന് വേണ്ടി പരിശ്രമിച്ചു. അവര്‍ ഒന്നിച്ചുവന്നു, ഒന്നിച്ചുനിന്നു, ഇനിയും ഒന്നിച്ചുതന്നെ തുടരും. 6 ലക്ഷത്തില്‍പരം ഗ്രാമങ്ങളില്‍ നിന്നുള്ള ഈ 125 കോടി ജനങ്ങളുടെ ഒരുമയാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി. ഇന്ന് ശ്രീ അരബിന്ദോയുടെ ജന്മവാര്‍ഷികം നാം ആഘോഷിക്കുകയാണ്. അദ്ദേഹം വളരെ പ്രസക്തമായ ചിലത് പറഞ്ഞിട്ടുണ്ട്- എന്താണ് ഒരു രാജ്യം? എന്താണ് നമ്മുടെ മാതൃഭൂമി? അത് വെറും ഒരു തുണ്ട് ഭൂമി മാത്രമല്ല, വെറും ഒരു തിരിച്ചറിയല്‍ മാത്രവുമല്ല, അതുമല്ലെങ്കില്‍ അത് ഭാവനയുടെ സങ്കല്‍പ്പ സൃഷ്ടിയല്ല. ഒരു രാജ്യം എന്നത് അതിന് മൂര്‍ത്തമായ ഒരു ഘടന നല്‍കുന്നതിന് നിരവധി സംഘടിതവിഭാഗങ്ങളാല്‍ രൂപീകരിക്കപ്പെട്ട വലിയ ചിന്തകളുടെ കലവറയാണ്. അരബിന്ദോയുടെ ഈ ചിന്തയാണ് രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്തുന്നതും മുന്നോട്ടു നയിക്കുന്നതും. നാം എവിടെ നിന്നാണ് ആരംഭിച്ചത് എന്നറിയാതെ നാം ശരിയായി മുന്നോട്ടുപോകുന്നുവെന്നത് ഗ്രഹിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. നമ്മള്‍ എവിടെ നിന്നാണോ യാത്ര തുടങ്ങിയത് എന്നത് നോക്കാതെ നാം എത്ര ദൂരം കടന്നുവെന്ന് വിലയിരുത്തുക അസാദ്ധ്യമാണ്. ആ വസ്തുതയുടെ സൂക്ഷ്മതയ്ക്കായി, നാം 2013 നെ അടിസ്ഥാനവര്‍ഷമായി പരിഗണിക്കുകയും കഴിഞ്ഞ നാലുവര്‍ഷം ചെയ്ത പ്രവര്‍ത്തികള്‍ കണക്കാക്കുകയും ചെയ്താല്‍, രാജ്യം സഞ്ചരിക്കുന്ന വേഗതയിലും പുരോഗതി കൈവരിക്കുന്ന ഗതിവേഗത്തിലും നിങ്ങള്‍ ആശ്ചര്യപ്പെടും. ശുചിമുറികളുടെ കാര്യമെടുക്കുക. ശുചിമുറികള്‍ നിര്‍മ്മിക്കുന്നതില്‍ 2013ലെ അതേ വേഗം തുടര്‍ന്നിരുന്നുവെങ്കില്‍ അത് ലക്ഷ്യമിട്ട 100% കൈവരിക്കാന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരുമായിരുന്നു.
ഗ്രാമങ്ങളില്‍ വൈദ്യുതി നല്‍കുന്നതിനെക്കുറിച്ച് 2013ലെ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ സംസാരിക്കുകയാണെങ്കില്‍ ആ പ്രവൃത്തി പൂര്‍ത്തിയാകാന്‍ രണ്ടു ദശകങ്ങളെങ്കിലും കൂടി വേണ്ടി വരുമായിരുന്നു. പുകരഹിത എല്‍.പി.ജി കണക്ഷന്‍ പാവപ്പെട്ടവര്‍ക്ക്, പാവപ്പെട്ട അമ്മമാര്‍ക്ക് നല്‍കുന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍, 2013ല്‍ അത് ചെയ്തിരുന്ന വേഗതയുടെ അടിസ്ഥാനത്തിലാണെങ്കില്‍ 100 വര്‍ഷമായാല്‍ പോലും അത് പൂര്‍ത്തിയാകില്ലായിരുന്നു. ഗ്രാമങ്ങളില്‍ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല ഇടുന്നതിന് നാം 2013ലെ വേഗതയാണ് സ്വീകരിച്ചിരുന്നെങ്കില്‍ തലമുറകള്‍ കഴിഞ്ഞാലും നമുക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നു. വികസനത്തിന് ഇതേ വേഗത തന്നെ നിലനില്‍ത്തിക്കൊണ്ടു പോകുന്നതിന് ഞങ്ങള്‍ പരിശ്രമിക്കും.
സഹോദരീ, സഹോദരന്മാരെ, രാജ്യത്തിന് വലിയ പ്രതീക്ഷകളുണ്ട്, രാജ്യത്തിന് നിരവധി ആവശ്യങ്ങളുണ്ട്. അവ പൂര്‍ത്തീകരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സ്ഥിരോത്സാഹത്തോടെയും നിരന്തരമായും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യം മുമ്പുള്ളതുതന്നെയാണെങ്കിലും മണ്ണ് അതുതന്നെയാണെങ്കിലും കാറ്റ് അതുതന്നെയാണെങ്കിലും ആകാശവും സമുദ്രങ്ങളും അവ തന്നെയാണെങ്കിലും ഗവണ്‍മെന്റ് ഓഫീസുകള്‍ അവ തന്നെയാണെങ്കിലും ഫയലുകള്‍ അവ തന്നെയാണെങ്കിലും തീരുമാനം എടുക്കുന്നതിനുള്ള നടപടിക്രമങ്ങളും അതുതന്നെയാണ് എങ്കിലും രാജ്യത്താകമാനം ഇന്ന് ഒരു വലിയ മാറ്റം നമുക്ക് കാണാനാകും. എന്തായാലും കഴിഞ്ഞ നാലുവര്‍ഷമായി രാജ്യം വലിയ മാറ്റം അനുഭവിക്കുകയാണ്. ഒരു പുതിയ ഉന്മേഷം, പുതിയ ഊര്‍ജ്ജം, പുതിയ പ്രതിജ്ഞ, പുതിയ നിശ്ചയദാര്‍ഢ്യം, പുതിയ പ്രചോദനങ്ങള്‍, ഇവ എല്ലാമാണ് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. അതുകൊണ്ടാണ് രാജ്യം ഹൈവേ നിര്‍മ്മാണത്തിന്റെ വേഗത ഇരട്ടിയാക്കിയത്. ഗ്രാമങ്ങളില്‍ പുതിയ വീടുകളുടെ നിര്‍മ്മാണം നാലിരട്ടിയായി. രാജ്യത്തെ ഭക്ഷ്യോല്‍പ്പാദനം ഇന്ന് എക്കാലത്തേയും ഉയരത്തിലാണ്. മൊബൈല്‍ ഫോണുകളുടെ റെക്കോര്‍ഡ് ഉല്‍പ്പാദനമാണുണ്ടായിട്ടുള്ളത്. ട്രാക്ടറുകളുടെ വില്‍പ്പന പുതിയ ഉയരങ്ങള്‍ തൊട്ടു. ഒരുവശത്ത് കര്‍ഷകര്‍ ഇന്ന് വാങ്ങുന്ന ട്രാക്ടറുകളുടെ എണ്ണത്തില്‍ റെക്കാര്‍ഡ് സൃഷ്ടിക്കുമ്പോള്‍, അതേസമയം തന്നെ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം വാങ്ങുന്ന വിമാനങ്ങളുടെ എണ്ണത്തിലെ റെക്കോര്‍ഡിനും സാക്ഷ്യം വഹിക്കുകയാണ്. സ്‌കൂളുകളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ്. പുതിയ ഐ.ഐ.എമ്മുകള്‍, ഐ.ഐ.ടികള്‍, എയിംസുകള്‍ എന്നിവയൊക്കെ ആരംഭിക്കുന്നു. നൈപുണ്യവികസന ദൗത്യത്തിന് ഗതിവേഗം നല്‍കിക്കൊണ്ട് രാജ്യം ചെറിയ നഗരങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ്. അതേസമയം നമ്മുടെ ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളുടെ പ്രളയമാണ്.
സഹോദരീ, സഹോദരന്മാരെ, ഡിജിറ്റല്‍ ഇന്ത്യ ഇപ്പോള്‍ നമ്മുടെ ഗ്രാമങ്ങളിലും കടന്നുചെന്നുതുടങ്ങിയിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കുന്ന ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ ഡിജിറ്റല്‍ ഇന്ത്യ സാക്ഷാത്കരിക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ നടത്തുകയാണ്. അതേസമയം എന്റെ അംഗപരിമിതരായ സഹോദരീ, സഹോദരന്മാര്‍ക്ക് വേണ്ട പൊതുചിഹ്‌നങ്ങളും നിഘണ്ടുവും പൂര്‍ത്തിയാക്കുന്നതിന് അതേ അര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം നടക്കുകയുമാണ്. ഒരു വശത്ത് നമ്മുടെ കര്‍ഷകര്‍ ആധുനിക ജലസേചന സാങ്കേതിക വിദ്യകളായ മൈക്രോ ഇറിഗേഷന്‍, ഡ്രിപ്പ് ഇറിഗേഷന്‍, സ്പ്രിംഗ്‌ളേഴ്‌സ് എന്നിവ ഉപയോഗിക്കുമ്പോള്‍, മറുവശത്ത് നിര്‍ത്തലാക്കിയ 99 വന്‍ ജലസേചന പദ്ധതികള്‍ പുനരുദ്ധരിച്ചു. പ്രകൃതിദുരന്തസമയത്ത് ആശ്വാസവും രക്ഷാപ്രവര്‍ത്തനങ്ങളും ലഭ്യമാക്കുന്നതിനായി നമ്മുടെ സൈനികര്‍ എത്തിച്ചേരുന്നുണ്ട്. പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങളെ രക്ഷിക്കുന്നതിന് അസാമാന്യ ധൈര്യം കാട്ടുന്ന നമ്മുടെ സൈനികര്‍, മിന്നലാക്രമണം നടത്തുന്നതിനും ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനും ദൃഢനിശ്ചയം പ്രകടമാക്കുന്നു.
നമ്മുടെ രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടന്ന വികസനത്തിന്റെ കാന്‍വാസില്‍ ഒന്ന് കണ്ണോടിച്ചാല്‍, ഒരാള്‍ക്ക് പുതിയ ഊര്‍ജ്ജവും ആവേശവുമായി മുന്നോട്ടുപോകുന്ന രാജ്യത്തുണ്ടായ പുരോഗതി കണ്ടറിയാനാകും. ഞാന്‍ ഗുജറാത്തില്‍ നിന്നാണ് വരുന്നത്. ‘നിഷാന്‍ ചുക്ക് മാഫ് ലേക്കിന്‍ നഹിം മാഫ് നിച്ചു നിഷാന്‍’ എന്ന് ഗുജറാത്തില്‍ ഒരു ചൊല്ലുണ്ട്, അത് അര്‍ത്ഥമാക്കുന്നത് ഇതാണ്- ഒരാള്‍ക്ക് വലിയ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളുമുണ്ട്. എന്നാല്‍ അതിന് വേണ്ടി ഒരാള്‍ കഠിനമായി പ്രയത്‌നിക്കുകയും ഉത്തരം പറയുകയും ചെയ്യണം. എന്നാല്‍ ലക്ഷ്യം വലുതല്ലെങ്കില്‍ ലക്ഷ്യത്തിന് ദീര്‍ഘവീക്ഷണമില്ലെങ്കില്‍ തീരുമാനങ്ങള്‍ എടുക്കില്ല. വികസനം നിശ്ചലമാകും. അതാണ് എന്റെ പ്രിയ സഹോദരീ, സഹോദരന്മാരെ വലിയ ലക്ഷ്യങ്ങളും പ്രതിജ്ഞകളുമായി നമുക്ക് മുന്നോട്ടുപോകേണ്ടത് അനിവാര്യമാക്കുന്നത്. ലക്ഷ്യങ്ങളെക്കുറിച്ച് തിട്ടമില്ലെങ്കില്‍, ഉത്സാഹം അത്ര ശക്തമല്ലെങ്കില്‍, നമ്മുടെ സാമൂഹികജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളും വര്‍ഷങ്ങളോളം തടഞ്ഞുവയ്ക്കപ്പെടും. കുറഞ്ഞ താങ്ങുവിലയുടെ (എം.എസ്.പി) കാര്യം എടുക്കുക- സാമ്പത്തികവിദഗ്ധര്‍, കര്‍ഷക സംഘടനകള്‍, കര്‍ഷകര്‍, എന്തിനേറെ രാഷ്ട്രീയപാര്‍ട്ടികള്‍ വരെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി കുറഞ്ഞ താങ്ങുവില ലഭിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇക്കാര്യം വര്‍ഷങ്ങളായി ചര്‍ച്ചചെയ്യുന്നു, ഫയല്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു, എന്നാല്‍ എവിടെയെങ്കിലും കുടുങ്ങികിടക്കുന്നു. അവസാനം ഞങ്ങള്‍ ആ തീരുമാനം എടുത്തു. കര്‍ഷകര്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ ഒന്നര ഇരട്ടി എം.എസ്.പി നല്‍കുന്നതിനുള്ള ശക്തമായ തീരുമാനം ഞങ്ങള്‍ എടുത്തു.
ജി.എസ്.ടിയില്‍ ഏകാഭിപ്രായമുണ്ട്. എല്ലാവര്‍ക്കും ജി.എസ്.ടി വേണം. എന്നാല്‍ നിക്ഷിപ്തതാല്‍പര്യങ്ങളുടെയും ഇത് തെരഞ്ഞെടുപ്പില്‍ പ്രയോജനം ചെയ്യുമോ എന്ന ചിന്തയുടേയും അടിസ്ഥാനത്തില്‍ അവര്‍ക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ഇന്ന് ചെറുകിട വ്യാപാരികളുടെ സഹായത്തോടെ, അവരുടെ തുറന്ന മനസോടെ, പുതുമയെ സ്വീകരിക്കാനുള്ള സന്നദ്ധതയോടെ രാജ്യം ജി.എസ്.ടി നടപ്പാക്കി. വ്യാപാരസമൂഹത്തില്‍ ഒരു പുതിയ വിശ്വാസം ഉടലെടുത്തു. ജി.എസ്.ടിയെ ഉള്‍ക്കൊള്ളുന്നതില്‍ പ്രാരംഭ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന ചെറുകിട സംരംഭകര്‍, ചെറുകിട വ്യാപാരികള്‍ എന്നിവരെല്ലാം തന്നെ പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായി. അങ്ങനെ രാജ്യം മുന്നോട്ടു നീങ്ങുകയാണ്.
ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഇന്ന് നാം ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്പന്‍സി നിയമം കൊണ്ടുവന്നു. ആരാണ് മുന്‍കാലത്ത് അതിനെ എതിര്‍ത്തിരുന്നത്? തീരുമാനം എടുക്കുന്നതിന് ദൃഢവിശ്വാസവും ശക്തിയും നിശ്ചയദാര്‍ഢ്യവും സാധാരണക്കാരുടെ നന്മയ്ക്ക് വേണ്ടിയുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണവും ആവശ്യമാണ്. എന്തുകൊണ്ടാണ് ബിനാമി സ്വത്തവകാശനിയമം മുമ്പ് കൊണ്ടുവരാത്തത്? രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ധൈര്യവും നിശ്ചയദാര്‍ഢ്യവുമുള്ളപ്പോള്‍ മാത്രമേ ബിനാമി സ്വത്തവകാശ നിയമം നടപ്പാക്കാനാകൂ. നിരവധി വര്‍ഷങ്ങളായി നമ്മുടെ സൈനികര്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ എന്ന ആവശ്യം ഉന്നയിക്കുന്നു. അവര്‍ അച്ചടക്കമുള്ളവരായതുകൊണ്ട് പ്രക്ഷോഭങ്ങളിലേക്ക് പോയില്ല, എന്നാല്‍ ആരും അവരുടെ ശബ്ദത്തിന് ചെവികൊടുത്തില്ല. ഇക്കാര്യത്തില്‍ ആരെങ്കിലും തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു. ആ തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കി, ഞങ്ങള്‍ അത് ഗുണപരമായി തന്നെ പൂര്‍ത്തിയാക്കി.
എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ,
പാര്‍ട്ടിയുടെ താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ആള്‍ക്കാരല്ല ഞങ്ങള്‍. വളരെ കഠിനമായ തീരുമാനങ്ങള്‍ എടുക്കാനും കഴിവുള്ളവരാണ് ഞങ്ങള്‍, എന്തെന്നാല്‍ ദേശീയതാല്‍പര്യമാണ് നമ്മുടെ മുന്‍ഗണന.
എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ,
ആഗോള സമ്പദ്ഘടനയുടെ ഈ കാലഘട്ടത്തില്‍ ലോകമാകെ ഇന്ത്യയിലെ ഓരോ വികസനത്തെയും ഉറ്റുനോക്കുകയാണ്-അത് വലുതോ ചെറുതോ ആയിക്കോട്ടെ, അവര്‍ വളരെയധികം ശ്രദ്ധയും പ്രതീക്ഷയും പുലര്‍ത്തുന്നു. ലോകത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍, മുന്‍നിര സാമ്പത്തിക വിദഗ്ധര്‍, ഈ വിഷയത്തില്‍ ആധികാരികമായി എന്ന് വിലയിരുത്തുന്ന വ്യക്തികള്‍ ഒക്കെ 2014ന് മുമ്പ് ഇന്ത്യയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ പുനരാലോലിച്ചുനോക്കുക. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടന അപകടരമായ സ്ഥിതിയിലിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങളുടെ പരിഷ്‌ക്കരണ ചലനാത്മകത നമ്മുടെ സാമ്പത്തിക അടിത്തറയെ ശക്തിപ്പെടുത്തിയതുകൊണ്ട് അതേ വിദഗ്ധരും സ്ഥാപനങ്ങളും തന്നെ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് കാര്യങ്ങള്‍ മാറിയത്? ഇന്ത്യയിലെ ചുവപ്പ് നാടയെക്കുറിച്ച് ലോകം പരിഹസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇന്ന് അവര്‍ ചുവപ്പ് പരവതാനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. വ്യാപാരം സുഗമമാക്കുന്നതില്‍ നമ്മള്‍ നൂറാം സ്ഥാനത്ത് എത്തി. ഇന്ന് നാം കൈവരിച്ച ഈ നേട്ടത്തെ ലോകമാകെ അഭിമാനത്തോടെയാണ് നോക്കുന്നത്. ‘സ്തംഭന നയങ്ങ’ളുടേയും ‘വൈകുന്ന പരിഷ്‌കരണങ്ങ’ളുടെയും പേരിലാണ് ഒരുകാലത്ത് ലോകം ഇന്ത്യയെ നോക്കിക്കണ്ടിരുന്നത്. പഴയ വര്‍ത്തമാനപത്ര ക്ലിപ്പിങുകള്‍ ഈ വീക്ഷണം ശരിവയ്ക്കുന്നുമുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയെ സംബന്ധിച്ചുള്ള ലോകത്തിന്റെ അഭിപ്രായം മാറി, അവര്‍ പരിഷ്‌ക്കരണം, പ്രകടനം, പരിവര്‍ത്തനം എന്നിയിലുള്ള നമ്മുടെ ശ്രദ്ധയെക്കുറിച്ചാണ് സംസാരിക്കുന്നത്. സമയബന്ധിതമായ നയതീരുമാനങ്ങളുടെ ഒരു ശൃംഖലയുടെ തുടര്‍ച്ചയായിരുന്നു ഇത്. ഇന്ത്യയെ ‘ദുര്‍ബല അഞ്ചി’ല്‍ ഒന്നായി ലോകം കണക്കുകൂട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യ ലോക സമ്പദ്ഘടനയെ താഴേക്ക് വലിക്കുന്നുവെന്ന ആശങ്ക അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ ഒരു ബഹു-ട്രില്യന്‍ ഡോളര്‍ നിക്ഷേപ കേന്ദ്രമായി മാറിയതോടെ അവരുടെ സ്വരവും മാറിയിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ,
ഇന്ത്യയുമായി ബന്ധപ്പെടുന്ന നിക്ഷേപകര്‍ അടിസ്ഥാനസൗകര്യത്തിന്റെ അപര്യാപ്തതയേയും വൈദ്യുതിയുടെ കുറവുകൊണ്ട് ഇരുട്ടിനെ വരിക്കേണ്ടിവരുന്നതിനെയും കുപ്പിക്കഴുത്തിനെയും കുറിച്ചൊക്കെ വിലപിച്ചിരുന്നു. ഇന്ത്യയെ ഒരുകാലത്ത് ‘ഉറങ്ങുന്ന ആന’യെന്ന് പരിഹസിച്ചിരുന്ന അതേ വിദഗ്ധര്‍ തന്നെ ഉറങ്ങുന്ന ആന ഉണര്‍ന്ന് ഓടാന്‍ തുടങ്ങിയെന്ന് ഇന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു. അടുത്ത മൂന്നു ദശകങ്ങളില്‍ ലോകത്തിന്റെ സമ്പദ്ഘടനയ്ക്ക് ചലനാത്മകത നല്‍കുന്നതും ലോകത്തിന്റെ വളര്‍ച്ചയ്ക്ക് പ്രേരണയാകുകയും ചെയ്യുന്നത് ഇന്ത്യയായിരിക്കുമെന്നാണ് സാമ്പത്തികവിദഗ്ധരും അന്താരാഷ്ട്ര സ്ഥാപനങ്ങളും പറയുന്നത്.
ഇന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ഔന്നിത്യം വളരെയധികം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ അംഗമായിട്ടുള്ള ഏത് സംഘടനയിലും ഇന്ന് ഇന്ത്യയുടെ ശബ്ദം കേള്‍ക്കുന്നു. ചര്‍ച്ചകള്‍ക്ക് രൂപം നല്‍കുന്നതിനും ഈ സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഇന്ത്യ ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്. നാം നമ്മുടെ ശബ്ദം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ചില അന്താരാഷ്ട്ര സംഘടനകളില്‍ അംഗത്വത്തിനായി നാം വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യം എണ്ണിയാലൊടുങ്ങാത്ത സംഘടനകളില്‍ അംഗമായിരിക്കുകയാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളിലും ആഗോളതാപനത്തിലും ആകുലരായിട്ടുള്ളവര്‍ക്ക് ഇന്ന് ഇന്ത്യ പ്രതീക്ഷയുടെ രശ്മി വാഗ്ദാനം ചെയ്യുകയാണ്. ഇന്ന് അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ പതാകാവാഹകരാണ് ഇന്ത്യ. തങ്ങളുടെ രാജ്യത്ത് എത്തുന്ന ഏതൊരു ഇന്ത്യക്കാരനേയും സ്വീകരിക്കാന്‍ ലോകത്തെ ഏതൊരു രാജ്യവും തയ്യാറാവുകയാണ്. അവര്‍ ഒരു ഇന്ത്യാക്കാരനെ നോക്കിയാല്‍ ഇന്ന് ഒരു പുതിയ അവബോധം അവന്റെ കണ്ണുകളില്‍ കാണാന്‍ കഴിയും. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ശക്തി ഇപ്പോള്‍ വര്‍ദ്ധിച്ചു. ഇത് പുത്തന്‍ പ്രതീക്ഷകളുമായി മുന്നോട്ടുനീങ്ങുന്ന ഓരോ ഇന്ത്യക്കാരനുള്ളിലും ഒരു പുതിയ ആത്മവിശ്വാസവും, പുതിയ ഊര്‍ജ്ജവും, പുതിയ ദൃഢനിശ്ചയവും പ്രോജ്ജ്വലിപ്പിച്ചു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ലോകത്തിന്റെ ഏത് ഭാഗത്തായാലും ഇന്ന് ഒരു ഇന്ത്യാക്കാരന്‍ കുഴപ്പത്തിലോ കഷ്ടതയിലോ ആണെങ്കില്‍, ഓരോ ചുവടുവയ്പ്പിലും അവന്റെ രാജ്യം ഒപ്പമുണ്ടെന്ന് അവന് ഉറപ്പിക്കാം. അടുത്തിടെയുള്ള നിരവധി സംഭവങ്ങള്‍ ഈ വസ്തുതയ്ക്ക് സാക്ഷ്യങ്ങളാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ലോകത്തിന് ഇന്ത്യയോടുള്ള വീക്ഷണം പരിവര്‍ത്തനപ്പെട്ടതുപോലെ, ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്തുനിന്നുവരുന്ന വാര്‍ത്തകള്‍ മൂലം, തങ്ങള്‍ അവിടെയാകാതിരിക്കണമേയെന്ന് ഓരോരുത്തരും ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, വടക്കുകിഴക്കന്‍ മേഖല സകാരാത്മകമായ, പ്രചോദനം നല്‍കുന്ന വാര്‍ത്തകളുമായി വരികയാണ്. കായികമേഖലയില്‍ വടക്കുകിഴക്ക് ഇന്ന് തിളങ്ങുകയാണ്.
എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, വടക്കുകിഴക്ക് നിന്ന് ഇന്ന് നമുക്ക് ലഭിക്കുന്ന വാര്‍ത്തകള്‍, അവിടുത്തെ അവസാനത്ത ഗ്രാമവും വൈദ്യുതീകരിച്ചുവെന്നും ഗ്രാമം ഒന്നാകെ രാത്രി മുഴുവന്‍ നൃത്തം ചെയ്തുവെന്നുമാണ്. സമാനമായ രീതിയില്‍ ഹൈവേകള്‍, റെയില്‍വേകള്‍, വ്യോമപാതകള്‍, ജലപാതകള്‍, വിവരപാതകള്‍(ഐ-വേകള്‍, ഇന്‍ഫര്‍മേഷന്‍ വേകള്‍) എന്നിവയൊക്കെ ആ മേഖലകളില്‍ വരുന്നുവെന്ന വാര്‍ത്തകളാണ് നാം കേള്‍ക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ അങ്ങോളമിങ്ങോളം വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇന്ന് വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ള യുവാക്കള്‍ ഈ മേഖലകളില്‍ ബി.പി.ഒകള്‍ ആരംഭിക്കുകയാണ്. പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇവിടെ തിടങ്ങുകയാണ്. ജൈവകൃഷിയുടെ കേന്ദ്രമായി വടക്കുകിഴക്കന്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. കായിക സര്‍വകലാശാലയുടെ ആസ്ഥാനവും വടക്കുകിഴക്കാണ്.
സഹോദരീ, സഹോദരന്മാരെ, ഡല്‍ഹി വളരെ അകലെയാണെന്ന് വടക്കുകിഴക്കുള്ളവര്‍ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നാലുവര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഡല്‍ഹിയെ വടക്കുകിഴക്കിന്റെ പടിവാതില്‍ക്കല്‍ കൊണ്ടെത്തിച്ചു.
സഹോദരീ, സഹോദരന്മാരെ, ഇന്ന് രാജ്യത്തിന്റെ ജനസംഖ്യയിലെ 65%വും 35 വയസിന് താഴെയുള്ളവരാണ്. നമ്മുടെ രാജ്യത്തെ യുവതയില്‍ നാം അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തിലെ യുവാക്കള്‍ സമ്പദ്ഘടനയുടെ എല്ലാ നിലവാരത്തേയും പരിപൂര്‍ണ്ണമായി പരിവര്‍ത്തനപ്പെടുത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ പുരോഗതിയുടെ നിലവാരത്തില്‍ അവര്‍ പുതിയ വര്‍ണ്ണങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. പൊതുജനശ്രദ്ധനേടുന്ന കാര്യങ്ങളെല്ലാം വന്‍ നഗരങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് നമ്മുടെ രാജ്യം ടയര്‍-2, ടയര്‍-3 നഗരങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്, ഗ്രാമീണ മേഖലകളില്‍ ആധുനിക കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളെയാണ് ശ്രദ്ധിക്കുന്നത്. നമ്മുടെ രാജ്യത്തെ യുവത തൊഴിലിന്റെ സ്വഭാവത്തെ പരിപൂര്‍ണ്ണമായി പരിവര്‍ത്തനപ്പെടുത്തി. സ്റ്റാര്‍ട്ട് അപ്പുകള്‍, ബി.പി.ഒകള്‍, ഇ-കോമേഴ്‌സ്, മൊബിലിറ്റി തുടങ്ങിയ പുതിയ മേഖലകളുമായി ബന്ധപ്പെടുകയും അവയുടെ സാദ്ധ്യതകള്‍ പരീക്ഷിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ രാജ്യത്തെ യുവാക്കള്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 13 കോടി മുദ്രാ വായ്പകള്‍ ഒരു വലിയ നേട്ടമാണ്. സ്വന്തം കാലില്‍ നില്‍ക്കാനും സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കാനുമുള്ള അഭിലാഷവുമായി ആദ്യമായി വായ്പയെടുക്കുന്ന നാലുകോടി യുവാക്കള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് വരുമ്പോഴാണ് ഇത് കൂടുതല്‍ വലിയ നേട്ടമാകുന്നത്. ഇതുതന്നെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റത്തിന്റെ മഹത്തായ ഉദാഹരണമാണ്. ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുളള കഠിനപ്രയത്‌നത്തില്‍ ഇന്ന് 3 ലക്ഷം ഗ്രാമങ്ങളില്‍ നിരവധി പൊതുസേവന കേന്ദ്രങ്ങള്‍ പരിപാലിക്കുന്നത് യുവാക്കളും യുവതികളുമാണ്. വിവരസാങ്കേതികവിദ്യയുടെ ഇഷ്ടാനുസരണമുള്ള ഉപയോഗത്തിലൂടെ ഗ്രാമങ്ങളിലെ എല്ലാ പൗരന്മാര്‍ക്കും ഈ കേന്ദ്രങ്ങള്‍ ” ഒരൊറ്റ ക്ലിക്കിലൂടെ ആഗോള ബന്ധിപ്പിക്കല്‍”/ ” ഏത് സമയത്തും എവിടെയും ബന്ധിപ്പിക്കല്‍” സേവനം നല്‍കുന്നു.
അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച് പറയുമ്പോള്‍ റെയില്‍പാതകളുടെ, റോഡുകളുടെ, ഐ-വേകളുടെ, ഹൈവേകളുടെ അല്ലെങ്കില്‍ പുതിയ വിമാനത്താവളങ്ങളുടെ വേഗതയാകട്ടെ, നമ്മുടെ രാജ്യം അതിവേഗ വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
സഹോദരീ, സഹോദരന്മാരെ, രാജ്യത്തിന് അതിയായ മഹത്വം കൊണ്ടുവരുന്നതിനുള്ള ഒരു അവസരവും നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരും വിട്ടുകളയുന്നുമില്ല. ആഗോള തലത്തിലും, രാജ്യത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും, ഒറ്റ കുതിപ്പില്‍ നൂറിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത് നമുക്ക് ഏറെ അഭിമാനിക്കാവുന്നതാണ്. അത് ലോകത്തെയാകെ അതിശയിപ്പിച്ചു. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കഴിവിനെയാണ് ലോകമാകെ എഴുന്നേറ്റ് നിന്ന് അഭിനന്ദിച്ച് കൈയടിച്ചത്. ആദ്യ പരിശ്രമത്തില്‍ മംഗള്‍യാന്‍ വിജയകരമായി വിക്ഷേപിച്ചത് തന്നെ നമ്മുടെ ശാസ്ത്രജ്ഞരുടെ വൈദഗ്ധ്യത്തിനും കഠിന പ്രയ്തനത്തിനുമുള്ള സാക്ഷ്യമായി നിലകൊള്ളുകയാണ്. മംഗള്‍യാനെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത് നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവുകളെക്കുറിച്ച് വലുതായി സംസാരിക്കുന്നുണ്ട്. നമ്മുടെ ശാസ്ത്രജ്ഞരുടെ ഭാവിവീക്ഷണവും, നൂതനാശങ്ങളും സൃഷ്ടിപരതയുമാണ് വരുംദിവസങ്ങളില്‍ ആദ്യത്തെ ആഭ്യന്തര ഇന്ത്യന്‍ മേഖലാ ഗതിനിര്‍ണ്ണയ ഉപഗ്രഹസംവിധാനം (ഐ.ആര്‍.എന്‍.എസ്.എസ്) ആയ നാവികിന്റെ വിക്ഷേപണത്തിന് ആത്മവിശ്വാസം നല്‍കുന്നത്. നമ്മുടെ മത്സ്യത്തൊഴിലാളികളെയും മറ്റ് പൗരന്മാരെയും ഉപഗ്രഹ സിഗ്നലുകളിലൂടെ ഈ ഗതിനിര്‍ണ്ണയ സംവിധാനം വഴികാട്ടും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഇന്ന് ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഒരു നല്ല വാര്‍ത്ത പങ്കുവയ്ക്കുന്നതില്‍ ഞാന്‍ അതിയായി ആഹ്‌ളാദിക്കുന്നു. നമ്മുടെ രാജ്യം ബഹിരാകാശദൗത്യങ്ങളില്‍ അതിവേഗം പുരോഗമിക്കുന്നുവെന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ നമുക്ക് ഒരു സ്വപ്‌നമുണ്ട്, നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് ഒരു സ്വപ്‌നമുണ്ട്. ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ഓടെ അല്ലെങ്കില്‍ അതിനും മുമ്പ് നമ്മുടെ ചില യുവാക്കളും യുവതികളും ബഹിരാകാശത്ത് ഇന്ത്യന്‍ പതാക പറപ്പിക്കണമെന്ന് നാമൊരു പ്രതിജ്ഞയെടുത്തിട്ടുണ്ട്. മംഗള്‍യാനോടുകൂടി നമ്മുടെ ശാസ്ത്രജ്ഞര്‍ അവരുടെ കഴിവുകള്‍ തെളിയിച്ചുകഴിഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി നാം വളരെ വേഗം തന്നെ ഒരു ഇന്ത്യാക്കാരനെ ബഹിരാകാശത്തേക്കയക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ ബഹുമാന്യരായ ശാസ്ത്രജ്ഞരുടെ ഉദ്യമങ്ങളിലൂടെയായിരിക്കും ഇത് നിര്‍വ്വഹിക്കപ്പെടുക. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമായി നാം മാറുമെന്നത് നമുക്ക് ഏറെ അഭിമാനിക്കാവുന്നതുമാണ്.
പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, അത്തരമൊരു മഹത്തായ നേട്ടത്തിന് ഞാന്‍ എന്റെ ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ധരെയും അഭിനന്ദിക്കുകയാണ്. ഇന്ന് നമ്മുടെ ധാന്യപ്പുരകളെല്ലാം ഭക്ഷ്യധാന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഹരിത വിപ്ലവത്തെ ദശകങ്ങളായി വിജയകരമായി നയിക്കുന്നതില്‍ നമ്മുടെ കാര്‍ഷിക ശാസ്ത്രജ്ഞര്‍, കര്‍ഷകര്‍ എന്നിവരുടെ പങ്കിനെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.
പക്ഷേ, എന്റെ സഹോദരീ സഹോദരന്മാരേ, ഇന്ന് കാലം മാറിയിരിക്കുന്നു. നമ്മുടെ കര്‍ഷകര്‍ക്കും കാര്‍ഷിക വിപണികള്‍ക്കും ആഗോള വെല്ലുവിളികളും മല്‍സരങ്ങളും നേരിടേണ്ടതുണ്ട്. ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ഭൂമി കുറയുന്നു. നമ്മുടെ കാര്‍ഷിക രീതികള്‍ കൂടുതല്‍ ആധുനികവും കൂടുതല്‍ ശാസ്ത്രീയവുമായി മാറണമെന്നാണ് മാറുന്ന കാലം ആവശ്യപ്പെടുന്നത്. ഈ പ്രക്രിയയെ സാങ്കേതിക വിദ്യയ്്‌ക്കൊപ്പം മുന്നോട്ടു കൊണ്ടുപോകണം. കൃത്യമായും ഇതിനു വേണ്ടി നാം മാറ്റത്തില്‍ ഊന്നുകയും കാര്‍ഷിക മേഖലയില്‍ ആധുനിക രീതികള്‍ കൊണ്ടുവരികയും ചെയ്യുകയാണ്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമാകുമ്പോഴേയ്ക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ഒരു കാഴ്ചപ്പാട് നമുക്കുണ്ട്. ചിലയാളുകള്‍ക്ക് സംശയമാണ്, അതാകട്ടെ തികച്ചും സ്വാഭാവികവുമാണ്. പക്ഷേ, നാം ദൃഢചിത്തരാണ്. നാം വാഗ്ദാനങ്ങള്‍ വെറുംവാക്കായല്ല നല്‍കുന്നത്, പാലിക്കാന്‍ ഉറപ്പിച്ചുതന്നെയാണ് പറയുന്നത്. വാക്കു പാലിക്കാന്‍ നാം കഠിനാധ്വാനം ചെയ്യണം. നാം ആസൂത്രണം ചെയ്യുകയും നമ്മുടെ ഹൃദയവും മനസ്സും അതിലേക്ക് പൂര്‍ണമായി സമര്‍പ്പിക്കുകയും വേണം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ കര്‍ഷകരോടുള്ള വാക്ക് പാലിക്കാന്‍ കഴിയണമെങ്കില്‍ കാര്‍ഷിക മേഖലയില്‍ ആധുനികവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും നടപ്പാക്കിക്കൊണ്ട് നാം കര്‍ഷകരുടെ കൂടെ മുന്നേറണം. വിത്തു മുതല്‍ വിപണനം വരെ നാം മൂല്യവര്‍ധന കൊണ്ടുവരണം. ആധുനികവല്‍ക്കരണം വേണം നമുക്ക്. ചില പുതിയ ധാന്യങ്ങള്‍ വന്‍തോതിലുള്ള വരുമാനമാണ് നല്‍കുന്നത്. ഇതാദ്യമായി നാം കാര്‍ഷിക കയറ്റുമതി നയം നടപ്പാക്കിയതുകൊണ്ട് നമ്മുടെ കര്‍ഷകര്‍ക്ക് ആത്മവിശ്വാസത്തോടെ ആഗോള മല്‍സരത്തെ നേരിടാം. ഇന്നു നമുക്ക് പുതിയ ഒരു കാര്‍ഷിക വിപ്ലവം കാണാം. ജൈവ കൃഷി, നീല വിപ്ലവം, മധുര വിപ്ലവം, സൗരോര്‍ജ്ജ കൃഷി എന്നിവ പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നു.
നമ്മുടെ രാജ്യം ഇപ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യോല്‍പ്പാദകരാണ് എന്നതും ഒന്നാം സ്ഥാനത്തിന്റെ തൊട്ടരികിലാണ് എന്നതും വലിയ സംതൃപ്തി നല്‍കുന്ന കാര്യങ്ങളാണ്. തേന്‍ കയറ്റുമതി ഇരട്ടിയായി. എഥനോള്‍ ഉല്‍പ്പാദനം മൂന്നിരട്ടിയായതില്‍ കരിമ്പു കര്‍ഷകര്‍ സന്തുഷ്ടരാണ്. അതായത്, കൃഷിയുമായി ബന്ധപ്പെട്ട മറ്റു വ്യവസായങ്ങള്‍ ഗ്രാമീണ സമ്പദ്ഘടനയ്ക്ക് കൃഷിയെപ്പോലെതന്നെ പ്രധാനമാണ്. സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളിലൂടെ കോടിക്കണക്കിനു രൂപ ചെലവിട്ട് നാം ഗ്രാമീണ വിഭവങ്ങള്‍ വികസിപ്പിക്കുന്നു.
ആദരണീയനായ ബാപ്പുവിന്റെ പേരുമായി ബന്ധപ്പെട്ടതാണ് ഖാദി. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഖാദിയുടെ വില്‍പ്പന ഇപ്പോള്‍ രണ്ടിരട്ടിയായിരിക്കുന്നു എന്ന് വിനയത്തോടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് പാവപ്പെട്ടവരുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, എന്റെ രാജ്യത്തെ കര്‍ഷകര്‍ ഇപ്പോള്‍ സൗരോര്‍ജ്ജ കാര്‍ഷികവൃത്തിയില്‍ ഊന്നല്‍ നല്‍കുകയാണ്. കൃഷിക്കു പുറമേ സൗരോര്‍ജ്ജ കൃഷിയിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് അവര്‍ പണം സമ്പാദിക്കുകയും ചെയ്യുന്നു. ചര്‍ക്ക കറക്കുന്നവരും കൈത്തറിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരും പണം സമ്പാദിക്കുന്നു.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നമ്മുടെ രാജ്യത്തെ സാമ്പത്തിക വികസനം പ്രധാനമാണ്. പക്ഷേ, എല്ലാത്തിനും അപ്പുറം മനുഷ്യന്റെ അന്തസ്സാണ് പരമോന്നതം. മനുഷ്യന്റെ അന്തസ്സിന്റെ അഭാവത്തില്‍ ഒരു രാജ്യത്തിനും സമതുലിതാവസ്ഥയുടെ പാതയില്‍ മുന്നേറാന്‍ കഴിയില്ല. അതുകൊണ്ട് മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കുന്ന പദ്ധതികളുമായി നാം മുന്നോട്ടു പോകണം. സാധാരണക്കാര്‍ക്ക്, പാവപ്പെട്ടവരിലും പാവപ്പെട്ടവര്‍ക്കുള്‍പ്പെടെ തുല്യ അന്തസ്സോടെ ജീവിക്കാന്‍ അവസരം നല്‍കുന്ന നയങ്ങളും പാരമ്പര്യങ്ങളും ലക്ഷ്യങ്ങളുമാണ് നടപ്പാക്കേണ്ടത്.
അതുകൊണ്ട് ഉജ്ജ്വല യോജനയിലൂടെ പാവപ്പെട്ടവര്‍ക്ക് പാചകവാതകം നല്‍കി. സൗഭാഗ്യ യോജനയിലൂടെ നാം പാവപ്പെട്ടവര്‍ക്ക് വൈദ്യുതി നല്‍കി. ‘ശ്രമേവ ജയതേ’ എന്ന സങ്കല്‍പ്പത്തിലൂടെ മുന്നോട്ടു പോകുന്നതിന് നാം ഊന്നല്‍ നല്‍കുന്നു.
ഇന്നലെ നാം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം കേട്ടതേയുള്ളു. ഗ്രാമസ്വരാജ് അഭിയാനെക്കുറിച്ച് അദ്ദേഹം വിശദമായി പറഞ്ഞു. എപ്പോഴൊക്കെ ഗവണ്‍മെന്റിനെക്കുറിച്ച് സംസാരമുണ്ടാകുമ്പോഴും പറഞ്ഞുകേള്‍ക്കുന്നത്് നയങ്ങള്‍ രൂപപ്പെടുത്തുമെങ്കിലും അവസാനം അതൊന്നും നടപ്പാകാറില്ല എന്നതാണല്ലോ. ഡല്‍ഹിയില്‍ തുടങ്ങി അഭിലാഷോന്‍മുഖ ജില്ലകളിലെ 65000 ഗ്രാമങ്ങളില്‍ ഈ പ്രചാരണ പരിപാടി എങ്ങനെ നടപ്പാക്കി എന്ന് രാഷ്ട്രപതി വിശദീകരിച്ചു. പാവങ്ങളുടെ കുടിലുകളിലേക്ക്; പിന്നാക്ക ഗ്രാമങ്ങളിലേക്ക് എങ്ങനെ അത് എത്തിക്കും എന്ന്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 2014ല്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന് ഞാന്‍ ശുചിത്വത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ ചിലയാളുകള്‍ അത് തമാശയാക്കി. ഗവണ്‍മെന്റി്‌ന് എന്തൊക്കെ ചെയ്യാനുണ്ട്, പിന്നെന്തിന് ശുചിത്വം പോലെയൊരു കാര്യത്തിനു വേണ്ടി ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നു എന്ന് അവരില്‍ ചിലര്‍ പറയുക പോലും ചെയ്തു. പക്ഷേ, പ്രിയ സഹോദരീ സഹോദരന്മാരേ, ശുചിത്വ പ്രചാരണ പരിപാടികൊണ്ട് മൂന്നു ലക്ഷം കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു എന്നാണ് സമീപകാലത്ത് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി മാറിയ മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമാണ് മൂന്ന് ലക്ഷം കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ യശസ്സ്. പാവപ്പെട്ട മൂന്ന് ലക്ഷം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായത് ഉറപ്പായും ഒരു മാനുഷിക പ്രവൃത്തിയാണ്. അത് ആഗോള സംഘടനകള്‍ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.
സഹോദരീ സഹോദരന്മാരേ, മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്‍പതാമത് ജന്മ വാര്‍ഷികം അടുത്ത വര്‍ഷമാണ്. ബാപ്പു അദ്ദേഹത്തിന്റെ ജീവിതകാലത്ത് സ്വാതന്ത്ര്യത്തേക്കാളുമധികം പ്രാധാന്യം ശുചിത്വത്തിനു നല്‍കിയിരുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് സത്യഗ്രഹികളും ശുചിത്വവാദികളും കാരണമാണെന്നും അത് വന്നത് സ്വച്ഛഗ്രഹികളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗാന്ധിജി സത്യഗ്രഹികളെ പരിശീലിപ്പിച്ചു. അത് നമ്മെ സ്വച്ഛഗ്രഹികളെ തയ്യാറാക്കാന്‍ പ്രചോദിപ്പിച്ചു. വരുംദിവസങ്ങളില്‍, നാം ഗാന്ധിജിയുടെ നൂറ്റിയന്‍പതാം ജന്‍മ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കോടിക്കണക്കിന് സ്വച്ഛഗ്രഹികള്‍ ബാപ്പുവിന്റെ സ്മരണയില്‍ കാര്യാഞ്ജലി (പ്രവൃത്തി ചെയ്യല്‍) വാഗ്ദാനം ചെയ്യും. ഒരര്‍ത്ഥത്തില്‍ നമ്മളിപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ അവര്‍ പൂര്‍ത്തീകരിക്കുകയാണ്.
എന്റെ സഹോദരീ സഹോദരന്മാരേ, ശുചിത്വം മൂലം മൂന്നു ലക്ഷം കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടു എന്നത് സത്യമാണ്. പക്ഷേ, ഒരു മധ്യവര്‍ഗ്ഗ കുടുംബം അതെത്രത്തോളം നന്നായി ജീവിക്കുന്നതോ പാവപ്പെട്ടതോ ആയാലും, കുടുംബാംഗങ്ങള്‍ക്ക് രോഗം വന്നാല്‍ മുഴുവന്‍ കുടുംബവും സഹിക്കേണ്ടി വരുമ്പോള്‍ സന്തോഷമേ ഉണ്ടാകില്ല. ചിലപ്പോള്‍ തലമുറകള്‍തന്നെ രോഗത്തിന്റെ കെടുതി അനുഭവിക്കുന്നു.
പാവപ്പെട്ടവര്‍ക്ക്, സാധാരണക്കാര്‍ക്ക് ഗുരുതര രോഗങ്ങള്‍ക്ക് സൗജന്യ ചികില്‍സ ലഭിക്കുകയും വലിയ ആശുപത്രിയില്‍ ചെലവില്ലാതെ പ്രവേശനം നേടാന്‍ സഹായിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ നടപ്പാക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാനും ആയുഷ്മാന്‍ ഭാരത് യോജനയും രാജ്യത്തെ പത്ത് കോടി കുടുംബങ്ങളിലെത്തും. ഈ രണ്ട് പരിപാടികള്‍ വഴി സമീപ ദിനങ്ങളില്‍ മധ്യവര്‍ഗ്ഗക്കാരില്‍ തന്നെ താഴെത്തട്ടിലുള്ളവര്‍ക്കും മധ്യവര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന മധ്യവര്‍ഗ്ഗക്കാര്‍ക്കും ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ പ്രാപ്യമാകും. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാന്‍ അതില്‍ വ്യവസ്ഥയുണ്ട്. അതായത് പത്ത് കോടി കുടുംബങ്ങളിലായി ഏകദേശം 50 കോടി ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത് സുതാര്യമായി, സാങ്കേതിക വിദ്യയിലൂടെ നടപ്പാക്കുന്ന സംവിധാനമാണ്. സാങ്കേതികവിദ്യയും ഈ ആവശ്യത്തിനു വേണ്ടി ഉണ്ടാക്കിയ സാങ്കേതികവിദ്യാ ഉപകരണങ്ങളും ഉള്ളതുകൊണ്ട് സാധാരണ പൗരന്‍ ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല.
അടുത്ത നാലോ അഞ്ചോ ആറോ ആഴ്ചകള്‍കൊണ്ട് രാജ്യവ്യാപകമായി ഈ സാങ്കേതികവിദ്യ പൂര്‍ണമായും ഫലവത്താണോ എന്ന് പരിശോധിച്ച് ഉറപ്പാക്കും. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 25ന് പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ രാജ്യവ്യാപകമായി നടപ്പാക്കും. രോഗത്തെ നേരിടുന്നതില്‍ രാജ്യത്തെ ഒരു പാവപ്പെട്ട വ്യക്തിക്കും ബുദ്ധിമുട്ട് വരാന്‍ പാടില്ല. അവരിലൊരാള്‍ക്കും കൊള്ളപ്പലിശക്കാരില്‍ നിന്നു പണം വാങ്ങി ചികില്‍സിക്കേണ്ടി വരരുത്. അയാളുടെ കുടുംബം തകരാന്‍ പാടില്ല. മാത്രമല്ല, ഇതുവഴി മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ യുവജനങ്ങള്‍ക്ക് ആരോഗ്യ മേഖലയില്‍ തൊഴിലവസരങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്യും. ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കപ്പെടും. അവര്‍ക്ക് വന്‍തോതില്‍ ജീവനക്കാരെ ആവശ്യം വരും. നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
സഹോദരീ സഹോദരന്മാരേ, ദാരിദ്ര്യം നിറഞ്ഞ ജീവിതം നയിക്കാന്‍ പാവപ്പെട്ട ഒരാളും ആഗ്രഹിക്കില്ല. പാവപ്പെട്ട ഒരാളും പാവപ്പെട്ടവനായി മരിക്കാന്‍ ആഗ്രഹിക്കില്ല. പാവപ്പെട്ട ഒരാളും തന്റൈ മക്കള്‍ക്ക് അത് പൈതൃകമായി കൈമാറാന്‍ ആഗ്രഹിക്കില്ല. ജീവിതത്തിലുടനീളം ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവരാന്‍ അയാള്‍ പൊരുതിക്കൊണ്ടേയിരിക്കും. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരൊറ്റ വഴിയേയുള്ളു – പാവപ്പെട്ടവരുടെ ശാക്തീകരണം.
കഴിഞ്ഞ നാല് വര്‍ഷം പാവപ്പെട്ടവരുടെ ശാക്തീകരണത്തിനു നാം അടിത്തറയിട്ടു. ഇത് പാവപ്പെട്ടവരെ ശാക്തീകരിക്കാനുള്ള നമ്മുടെ കഠിനാധ്വാനമാണ്. സമീപകാലത്ത് ഒരു അന്താരാഷ്ട്ര സംഘടന വളരെ നല്ല ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് ഇന്ത്യയിലെ അഞ്ച് കോടി ആളുകള്‍ ദാരിദ്ര്യ രേഖ കടന്നതായി ആ റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹോദരീ സഹോദരന്മാരേ, പാവപ്പെട്ടവരെ ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നാം നടത്തുമ്പോള്‍, ഞാന്‍ ആയുഷ്മാന്‍ ഭാരത് പരിപാടിയേക്കുറിച്ച് സംസാരിക്കുമ്പോള്‍, 50 കോടി ആളുകള്‍ ഉള്‍പ്പെടുന്ന പത്ത് കോടി കുടുംബങ്ങള്‍ക്ക് ഫലം കിട്ടുന്ന വന്‍ പദ്ധതിയേക്കുറിച്ച് കുറച്ചാളുകള്‍ മാത്രമേ തിരിച്ചറിയുന്നുള്ളു. എന്താണ് ഉദ്ദേശിക്കുന്നതെന്ന് കുറച്ചാളുകള്‍ക്കു മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുള്ളു. അമേരിക്ക (യുഎസ്എ), കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ ആകെ ജനസംഖ്യയുടെ അത്രത്തോളം ആളുകള്‍ നമ്മുടെ ആയുഷ്മാന്‍ ഭാരത് പരിപാടിയുടെ ഗുണഭോക്താക്കളായുണ്ട്. യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ അത്രയും ആളുകള്‍ ആയുഷ്മാന്‍ ഭാരത് പരിപാടിയുടെ ഗുണഭോക്താക്കളായുണ്ട്.
സഹോദരീ സഹോദരന്മാരേ, പാവപ്പെട്ടവരെ ശാക്തീകരിക്കാന്‍ നാം നിരവധി പദ്ധതികള്‍ രൂപീകരിച്ചിരിക്കുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം പദ്ധതികള്‍ രൂപീകരിച്ചിട്ടുള്ളപ്പോഴൊക്കെ ഇടനിലക്കാര്‍ ആ പദ്ധതിയുടെ പ്രധാനഭാഗം കവര്‍ന്നെടുക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്കു ലഭിക്കേണ്ടതിനേക്കുറിച്ചു പാവപ്പെട്ട ആളുകള്‍ക്ക് ശരിയായ അറിവില്ല. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം അനുവദിക്കുന്നു, പദ്ധതി കടലാസില്‍ ഒതുങ്ങുന്നു, രാജ്യം തുടര്‍ച്ചയായി കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഗവണ്‍മെന്റിന് കണ്ണും പൂട്ടി ഇരിക്കാന്‍ സാധിക്കില്ല. ഇത്തരം കാര്യങ്ങളോട് കുറഞ്ഞ പക്ഷം എനിക്കെങ്കിലും കണ്ണുകള്‍ അടച്ച് ഇരിക്കാനാകില്ല.
സഹോദരീ സഹോദരന്മാരേ, നമ്മുടെ വ്യവസ്ഥിതിയുടെ വൈകല്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്തുകൊണ്ട് സാധാരണ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്നത് അത്യന്തം അനിവാര്യമാണ്. കേന്ദ്രമാകട്ടെ സംസ്ഥാന ഗവണ്‍മെന്റുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ആകട്ടെ നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കണം. നാം ഇത് ഏറ്റെടുത്ത് മുന്നോട്ടു പോവുകതന്നെ ചെയ്യണം. ഈ സംവിധാനത്തെ വെടിപ്പാക്കാനുള്ള പ്രചാരണം നാം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ചോര്‍ച്ചകള്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, ഇതുവരെ ജനിച്ചിട്ടില്ലാത്തവരും ഒരിക്കലും ഭൂമിയില്‍ ഉണ്ടായിട്ടില്ലാത്തവരുമായ ആറ് കോടി വ്യാജ ഗുണഭോക്താക്കളെ കണ്ടെത്തി എന്ന് അറിയുമ്പോള്‍ നിങ്ങള്‍ അമ്പരക്കും. അവരുടെ പേരില്‍ പണം അയയ്ക്കുന്നുണ്ട്. ചിലര്‍ ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍, പാചകവാതക കണക്ഷന്റെ ചില ഗുണഭോക്താക്കള്‍ക്ക് വേറെ വ്യാജ കണക്ഷന്‍; ചിലര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് വ്യാജ റേഷന്‍ കാര്‍ഡുകള്‍ വഴി; ചിലര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഗുണഭോക്താക്കള്‍; മറ്റു ചിലര്‍ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഈ ആറ് കോടി പേരുകള്‍ നീക്കം ചെയ്യുക എന്നത് എത്ര ദുഷ്‌കരമാണ്! ഇതുകൊണ്ട് എത്രമാത്രം ആളുകളാണ് പ്രശ്‌നങ്ങള്‍ നേരിടുന്നത്. ഒരിക്കലും ജനിക്കാത്തവരും ഒരിക്കലും ഭൂമിയില്‍ ഒരിടത്തും ഉണ്ടായിട്ടില്ലാത്തവരുമായ ആളുകളുടെ പേരുകള്‍ വ്യാജമായി സൃഷ്ടിച്ച് അവര്‍ക്ക് പണം അയയ്ക്കുന്നു.
ഇതിന് ഗവണ്‍മെന്റ് അറുതി വരുത്തി. അഴിമതി ഇല്ലാതാക്കാനും മൊത്തം സംവിധാനത്തിലെ കള്ളപ്പണം ഇല്ലാതാക്കാനുമുള്ള നടപടികള്‍ ഞങ്ങള്‍ തുടങ്ങി.
സഹോദരീ സഹോദരന്മാരേ, എന്തൊക്കെയാണ് അതിന്റെ പ്രത്യാഘാതങ്ങള്‍? 90,000 കോടി രൂപ എന്നത് ഒരു ചെറിയ തുകയല്ല. ഏകദേശം 90,000 കോടി രൂപയാണ് തെറ്റായ പ്രവര്‍ത്തനങ്ങളിലൂടെ അനര്‍ഹര്‍ക്ക് എത്തിച്ചേര്‍ന്നത്. അതിപ്പോള്‍ രാജ്യത്തിന്റെ ധനമാണ്. അത് സാധാരണക്കാരുടെ ക്ഷേമത്തിനു വേണ്ടി ഇപ്പോള്‍ ഉപയോഗിക്കുകയാണ്.
സഹോദരീ സഹോദരന്മാരേ, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? നമ്മുടെ രാജ്യം പ്രവര്‍ത്തിക്കുന്നത് പാവപ്പെട്ടവരുടെ അന്തസ്സിനും അഭിമാനത്തിനും വേണ്ടിയാണ്. പക്ഷേ, ഈ ഇടനിലക്കാര്‍ എന്താണ് ചെയ്യുന്നത്? ഗോതമ്പ് വില്‍ക്കുന്നത് കിലോഗ്രാമിന് 24- 25 രൂപ നിരക്കിലാണ് എന്ന വസ്തുത നിങ്ങള്‍ തിരിച്ചറിയണം. എന്നാല്‍ ഈ വിലയ്ക്ക് വാങ്ങിയിട്ട് ഗവണ്‍മെന്റ് അത് റേഷന്‍ കാര്‍ഡ് വഴി പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് വെറും രണ്ട് രൂപയ്ക്കാണ്. അതുപോലെതന്നെ വിപണിയില്‍ 30-32 രൂപയ്ക്ക് വില്‍ക്കുന്ന അരി ഗവണ്‍മെന്റ് ആ വിലയ്ക്ക് വാങ്ങി റേഷന്‍ കാര്‍ഡുകള്‍ മുഖേന പാവപ്പെട്ടവര്‍ക്ക് മൂന്നു രൂപയ്ക്ക് നല്‍കുന്നു. അതായത് വ്യാജ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ആരെങ്കിലും ഒരു കിലോ ഗോതമ്പ് മോഷ്ടിച്ചാല്‍ അയാള്‍ക്ക് ഒന്നുമറിയാതെ 20-25 രൂപ ലഭിക്കുന്നു. അരിയാണ് ഇങ്ങനെ തട്ടിയെടുക്കുന്നതെങ്കില്‍ കിട്ടുന്നത് കിലോയ്ക്ക് 30-35 രൂപ. അതുകൊണ്ടാണ് ഈ വ്യാജ നാമങ്ങളും ഐഡികളും ഇല്ലാതാകേണ്ടത്. പാവപ്പെട്ടവര്‍ കാര്‍ഡുമായി റേഷന്‍ കടയിലെത്തി ധാന്യങ്ങള്‍ ചോദിക്കുമ്പോള്‍ ശേഖരം തീര്‍ന്നു പോയെന്ന് കടക്കാരന്‍ പറയുന്നു. അതേ ധാന്യങ്ങള്‍ വഴിതിരിച്ച് മറ്റൊരു കടയിലേക്ക് മാറ്റുകയും കിലോയ്ക്ക് രണ്ട് രൂപയ്ക്ക് പാവപ്പെട്ടവര്‍ക്ക് കിട്ടേണ്ടത് അവര്‍ തന്നെ 20-25 രൂപയ്ക്ക് വാങ്ങേണ്ടി വരികയും ചെയ്യുന്നു. പാവപ്പെട്ടവരുടെ അവകാശം തട്ടിത്തെറിപ്പിക്കപ്പെടുന്നു. അതുകൊണ്ട് ഈ തട്ടിപ്പ് സംവിധാനം മാറ്റിയേ പറ്റൂ.
സഹോദരീ സഹോദരന്മാരേ, നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം രണ്ട് രൂപയ്ക്കും മൂന്ന് രൂപയ്ക്കും ലഭിക്കുന്നു. ഗവണ്‍മെന്റ് ഉദാരമായി ചെലവഴിക്കുന്നുവെങ്കിലും അതിന്റെ ഖ്യാതി ഗവണ്‍മെന്റിനു കിട്ടുന്നില്ല. സത്യസന്ധരായ നികുതിദായകരോട് ഇന്നെനിക്ക് കൃത്യമായി പറയാനുള്ളത് നിങ്ങളും നിങ്ങളുടെ കുടുംബവും ഭക്ഷണം കഴിക്കുമ്പോള്‍ ദയവായി ഞാന്‍ എന്താണ് പറയുന്നതെന്ന് ഒരു നിമിഷം ആലോചിക്കണം എന്നാണ്. സത്യസന്ധരായ നികുതിദായകരുടെ ഹൃദയത്തില്‍ തൊടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരെ അഭിവാദ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ പദ്ധതികളും നടപ്പാക്കുന്നത് നിങ്ങളുടെ പണം കൊണ്ടാണെന്ന് സത്യസന്ധരായ നികുതിദായകര്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാവപ്പെട്ടവര്‍ ഭക്ഷണം കഴിക്കുന്നത് നികുതിദായകരുടെ പണത്തില്‍ നിന്നായതിനാല്‍ സത്യസന്ധരായ നികുതിദായകര്‍ക്ക് സൗഭാഗ്യം ലഭിക്കും. സത്യസന്ധമായി നിങ്ങള്‍ നികുതി നല്‍കി കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ മൂന്ന് പാവപ്പെട്ട കുടുംബങ്ങളെക്കൂടി ഭക്ഷണം കഴിക്കാന്‍ പ്രാപ്തരാക്കുകയാണ് നിങ്ങള്‍.
സുഹൃത്തുക്കളേ. നികുതി അടയ്ക്കാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു. ഏതായാലും ശീതീകരിച്ച മുറിയില്‍ കഴിയുന്ന ആളാണെങ്കിലും അയാളുടെ നികുതിപ്പണംകൊണ്ട് മൂന്ന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണം ലഭിക്കും എന്ന തിരിച്ചറിവുണ്ടായാല്‍ അത് അദ്ദേഹത്തിന്റെ മനസ്സിന് വലിയ സംതൃപ്തിയാണ് നല്‍കുക. ഒരാള്‍ക്ക് ചെയ്യാവുന്ന വലിയ ധാര്‍മിക പ്രവൃത്തിയാണ് അത്. സഹോദരീ സഹോദരന്മാരേ, രാജ്യം ഇന്ന് സത്യസന്ധതയുടെ ഉത്സവം ആഘോഷിക്കുകയാണ്. 2013 വരെ, അതായത് കഴിഞ്ഞ 70 വര്‍ഷം നാല് കോടി ആളുകളാണ് പ്രത്യക്ഷ നികുതി നല്‍കിയിരുന്നത്. സഹോദരീ സഹോദരന്മാരേ, ഇന്ന് അത് 6.75 കോടിയായി വര്‍ധിച്ചിരിക്കുന്നു. തിളങ്ങുന്ന ഈ കണക്കുകള്‍ സത്യസന്ധതയുടെ ശരിയായ പ്രതിഫലനമാണോ? രാജ്യം സത്യസന്ധതയുടെ പാതയിലേക്ക് കാലൂന്നുന്നു എന്നതിന്റെ ഉദാഹരണമാണ് ഇത്. കഴിഞ്ഞ 70 വര്‍ഷങ്ങളില്‍ 70 ലക്ഷം സംരംഭങ്ങള്‍ പ്രത്യക്ഷ നികുതി ശൃംഖലയിലേക്ക് കണ്ണിചേര്‍ക്കപ്പെട്ടു. ജി.എസ്.ടി നടപ്പാക്കിയ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം, ഈ കണക്ക് ഒരു കോടി 16 ലക്ഷമായി കുതിച്ചുയര്‍ന്നു. സഹോദരീ സഹോദരന്മാരേ, ഇന്നിപ്പോള്‍ രാജ്യത്തെ മുഴുവനാളുകളും സത്യസന്ധതയുടെ ആഘോഷത്തില്‍ പങ്കു ചേരുകയാണ്. സുതാര്യതയെയും സത്യസന്ധതയെയും പുണരുന്ന എല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ ആവര്‍ത്തിച്ചുറപ്പ് നല്‍കുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് നിങ്ങളൊരു കൈത്താങ്ങ്് നല്‍കുകയാണ്. നിങ്ങളുടെ പ്രശ്‌നങ്ങളേക്കുറിച്ച് ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവരുടെയും പിന്തുണയോടെ നമുക്ക് രാജ്യത്തെ രക്ഷിക്കണം. അതുകൊണ്ട് അഴിമതിയും കള്ളപ്പണവും വകവച്ചുകൊടുക്കാനാകില്ല. നാം സത്യസന്ധതയുടെ പാതയില്‍ നിന്ന് പി്ന്മാറില്ല, അവര്‍ രാജ്യത്തെ എങ്ങനെയാണ് നാശത്തിലേക്കും കെടുതിയിലേക്കും തള്ളിയിടുന്നതെന്ന് നാം കാണുന്നുമുണ്ട്. അധികാര ദല്ലാളന്മാരെ ഡല്‍ഹിയിലെ അധികാരത്തിന്റെ ഇടനാഴികളില്‍ നിങ്ങള്‍ക്ക് കാണാനാവുകയുമില്ല.
പ്രിയപ്പെട്ട നാട്ടുകാരേ, കാലം മാറി. ചില ആളുകള്‍ തങ്ങളുടെ സ്വീകരണ മുറികളില്‍ ഇരുന്നുകൊണ്ട് അവകാശപ്പെടുകയാണ്, അവര്‍ ഗവണ്‍മെന്റിന്റെ നയങ്ങളെ മാറ്റുമെന്ന്. അല്ലെങ്കില്‍ അവയെ നിഷേധാത്മകമായി സ്വാധീനിച്ച് നിശ്ശബ്ദമാക്കും എന്ന്. നമ്മുടെ വാതിലുകള്‍ അവര്‍ക്കു നേരേ കൊട്ടിയടച്ചിരിക്കുന്നു.
പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ സ്വജനപക്ഷപാതവും അടുപ്പങ്ങളും ആഴത്തില്‍ വേരോടിയിരിക്കുന്നു. നാം ഒത്താശയെയും പക്ഷപാതത്തെയും ശക്തമായി അപലപിക്കുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. സംശയാസ്പദമായ മൂന്ന് ലക്ഷം കമ്പനികള്‍ അടച്ചുപൂട്ടി. അവരുടെ ഡയറക്ടര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സുതാര്യത ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ ഇടപാടുകളിലും നാം ഇന്ന് വരുമാന നികുതി ഇടപെടലുകള്‍ നടപ്പാക്കിയിരിക്കുന്നു. ഏതൊരാള്‍ക്കും അത് പ്രാപ്യമാണ്. രാജ്യത്തിന്റെ വിഭവങ്ങള്‍ നീതിയുക്തമായി വിനിയോഗിക്കുന്ന മാര്‍ഗത്തിലാണ് നാം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സ്ത്രീകള്‍ക്കും ഏറെ അഭിമാനിക്കാനുണ്ട് ഇതില്‍. രാജ്യത്തിനു നീതി നല്‍കാന്‍ നമുക്കിപ്പോള്‍ സുപ്രീംകോടതിയില്‍ മൂന്ന് വനിതാ ജഡ്ജിമാരുണ്ട്. ഇപ്പോഴത്തെപ്പോലെ കേന്ദ്ര മന്ത്രിസഭയില്‍ പരമാവധി വനിതാ മന്ത്രിമാരുടെ പ്രാതിനിധ്യം ഉണ്ടാകുന്നത് സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമാണ്.
പ്രിയപ്പെട്ട നാട്ടുകാരേ, എന്റെ ധീരരായ പെണ്‍മക്കളോട് ചില മനോഹരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ സായുധ സേനയില്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പെര്‍മനന്റ് കമ്മീഷന് അനുമതി നല്‍കിയത് അഭിമാനത്തോടെ ഞാന്‍ പ്രഖ്യാപിക്കുന്നു. പുരുഷ ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതുപോലെതന്നെ ഇതിനുള്ള പ്രക്രിയയും സുതാര്യമായിരിക്കും. യൂണിഫോമിട്ട സേവനമേഖലകളില്‍ പ്രവര്‍ത്തിച്ച് സ്വന്തം ജീവിതം രാജ്യത്തിനു വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന പെണ്‍മക്കള്‍ക്കു ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്നുകൊണ്ടു ഞാന്‍ നല്‍കുന്ന ഒരു സമ്മാനമാണിത്. നമ്മുടെ ദേശീയ അഭിമാനമായ പെണ്‍കുട്ടികള്‍ക്ക് നാം പിതൃവാല്‍സല്യത്തോടെ അഭിവാദ്യം അര്‍പ്പിക്കുകയും രാജ്യത്തിന്റെ പ്രതിബദ്ധത അറിയിക്കുകയും ചെയ്യുന്നു. കരുത്തുറ്റ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സ്ത്രീകളും തുല്യമായി സംഭാവന ചെയ്യുന്നുണ്ട്. അമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനവും സംഭാവനയും സാമര്‍ത്ഥ്യവും രാജ്യം അനുഭവിച്ചറിയുന്നു.
കാര്‍ഷിക മേഖലയില്‍ നിന്ന് കായിക രംഗത്തേക്ക് കടന്നാല്‍, നമ്മുടെ സ്ത്രീകള്‍ രാജ്യത്തിന്റെ ത്രിവര്‍ണ പതാക ഉയരത്തില്‍ പിടിച്ചിരിക്കുന്നു. പഞ്ചായത്തു മുതല്‍ പാര്‍ലമെന്റ് വരെ നമ്മുടെ സ്ത്രീകള്‍ രാജ്യത്തിന്റെ വികസനത്തിനു സംഭാവന ചെയ്യുന്നു. വിദ്യാലയങ്ങള്‍ മുതല്‍ സായുധ സേനകള്‍ വരെ എല്ലായിടത്തും നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ മുന്നോട്ടു കുതിക്കുന്നു. ഇത്രയധികം സ്ത്രീകള്‍ കുതിക്കുമ്പോള്‍ത്തന്നെ നാം ചില വൃത്തികേടുകളും കാണേണ്ടിവരുന്നു. ചിലപ്പോള്‍ നീച ശക്തികള്‍ സ്ത്രീശക്തിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ബലാല്‍സംഗം വേദനാജനകമാണ്. ഇരയുടെ വേദന പല നേരങ്ങളിലും അവരേക്കാളധികം നാം, ദേശവാസികളും അനുഭവിക്കുന്നു. സഹോദരീ സഹോദരന്മാരേ, ഈ നീച മാനസികാവസ്ഥയുള്ളവരില്‍ നിന്ന് നമുക്ക് ഈ സമൂഹത്തെ സ്വതന്ത്രമാക്കണം. നിയമം അതിന്റെ വഴി നോക്കിക്കൊള്ളും. അടുത്തിടെ മധ്യപ്രദേശിലെ കതീനിയില്‍ ബലാല്‍സംഗക്കേസ് പ്രതികള്‍ക്ക് വെറും അഞ്ച് ദിവസത്തെ വിചാരണയ്ക്കു ശേഷം വധശിക്ഷ വിധിച്ചു. ഇതുപോലെതന്നെ, കുറച്ചു ദിവസത്തെ മാത്രം വിചാരണയ്ക്കു ശേഷം രാജസ്ഥാനിലും ബലാല്‍സംഗക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കി. ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ പുറത്തുവന്നാല്‍ നീച മനസ്ഥിതിക്കാരായ ആളുകള്‍ പേടിച്ചു മാറിയേക്കും. നാം ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കണം. ബലാല്‍സംഗം ചെയ്യുന്നവര്‍ അഴികള്‍ക്കുള്ളിലാകുമെന്ന് ആളുകള്‍ക്ക് മനസ്സിലാകണം. ഈ മാനസികാവസ്ഥയ്ക്ക് ഒരു പ്രഹരം ആവശ്യമാണ്. ഈ ചിന്ത അടക്കണം, ഈ പിഴച്ച വഴി അവസാനിപ്പിക്കണം. സഹോദരീ സഹോദരന്മാരേ, ഈ മാനസികാവസ്ഥയില്‍ നിന്ന് ഉണ്ടാകുന്നത് ക്ഷമിക്കാനാകാത്ത കുറ്റകൃത്യങ്ങളാണ്. നിയമവാഴ്ചയാണ് നമുക്ക് പരമോന്നതം. അതില്‍ യാതൊരു വീട്ടുവീഴ്ചയും ചെയ്യാന്‍ പറ്റില്ല. ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കാനാകില്ല. കുടുംബത്തിലും വിദ്യാലയങ്ങളിലും കോളജുകളിലും നമ്മുടെ പുതിയ തലമുറയിലെ കുട്ടികള്‍, നിഷ്‌കളങ്കരായ ചെറിയ കുട്ടികള്‍ ഇത്തരം പരിതസ്ഥിതിയില്‍ വളര്‍ന്ന് ശരിയായ മൂല്യങ്ങള്‍ പഠിക്കണം. സ്ത്രീകളെ ബഹുമാനിക്കാന്‍ അവര്‍ പഠിക്കണം. അതാണ് ജീവിതത്തിന്റെ ശരിയായ പാത എന്ന് അവര്‍ മനസ്സിലാക്കുകതന്നെ വേണം. നമ്മുടെ കുടുംബങ്ങളില്‍ ഈ വികാരവും മൂല്യങ്ങളും നാം നടപ്പാക്കണം.
സഹോദരീ സഹോദരന്മാരേ, എന്റെ മുസ്്‌ലിം സഹോദരിമാര്‍ക്ക് ആവര്‍ത്തിച്ചുറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുത്തലാഖ് നമ്മുടെ രാജ്യത്തെ മുസ്്‌ലിം പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തു. തലാഖ് അഭിമുഖീകരിക്കാത്തവരാകട്ടെ സമ്മര്‍ദത്തിലാണ് ജീവിതം നയിക്കുന്നത്. മുസ്്‌ലിം സ്ത്രീകളെ ഈ പ്രാകൃത സംവിധാനത്തില്‍ നിന്ന് രക്ഷിക്കാന്‍ പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ നമുക്ക് നിയമ നിര്‍മ്മാണം നടത്തേണ്ടതുണ്ട്. എന്നാല്‍ ഈ ബില്‍ പാസാക്കുന്നതിനെ ചില ആളുകള്‍ തടസ്സപ്പെടുത്തുകയാണ്. എന്നാല്‍ മുസ്്‌ലിം അമ്മമാരോടും സഹോദരിമാരോടു പെണ്‍മക്കളോടും ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു, അവര്‍ക്ക് നീതി ലഭിക്കുന്നതു വരെ ഞാന്‍ നിര്‍ത്തില്ല. നിങ്ങളുടെ അഭിലാഷങ്ങള്‍ ഞാന്‍ പൂര്‍ത്തീകരിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ സൈന്യം, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, പൊലീസ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എന്നിവ നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ, കരുത്തിന്റെ സ്രോതസ്സുകളാണ്. അവര്‍ നമ്മില്‍ സുരക്ഷിതത്വ ബോധമുണ്ടാക്കുന്നു. അവര്‍ സമാധാനപരമായ ഒരു സാഹചര്യം ഉറപ്പാക്കുന്നു. അവരുടെ ത്യാഗങ്ങളും സമര്‍പ്പണവും കഠിനാധ്വാനവും കൊണ്ട് പുതിയ ഒരു ആത്മവിശ്വാസം ഉണ്ടാകുന്നു.
സഹോദരീ സഹോദരന്മാരേ, വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് നാം എപ്പോഴും അക്രമസംഭവങ്ങള്‍ കേട്ടുകൊണ്ടിരുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു. ബോംബ് സ്‌ഫോടനങ്ങളെയും വെടിവയ്പിനെയും കുറിച്ച് നാം കേള്‍ക്കുന്നു. എന്നാല്‍ മൂന്നും നാലും ദശാബ്ദങ്ങളായി മേഘാലയയിലും ത്രിപുരയിലും നിലനിന്നിരുന്ന സായുധ സേനാ പ്രത്യേകാധികാര നിയമം ( എഎഫ്എസ്പിഎ) പിന്‍വലിച്ചിരിക്കുന്നു. സുരക്ഷാ സേനകളുടെ ശ്രമഫലമായി, സംസ്ഥാന ഗവണ്‍മെന്റുകളുടെ നടപടികളുടെ ഫലമായി കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തങ്ങളുടെ ഫലമായി, ജനങ്ങളെ ദേശീയ മുഖ്യധാരയില്‍ എത്തിക്കാന്‍ നടത്തുന്ന ഫലമായാണ് ഇത് സാധ്യമായത്. ത്രിപുരയും മേഘാലയയും ഇപ്പോള്‍ സായുധ സേനാ പ്രത്യേകാധികാര നിയമത്തിന്റെ പരിധിക്ക് പുറത്താണ്. അരുണാചല്‍ പ്രദേശിലെ വിവിധ ജില്ലകളെയും സായുധസേനാ പ്രത്യേകാധികാര നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. ചില ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ അവിടെ ആ നിയമമുള്ളത്.
ഇടതു തീവ്രവാദം, മാവോയിസം എന്നിവ രാജ്യത്ത് ചോരപ്പുഴ ഒഴുക്കുകയാണ്. അക്രമ സംഭവങ്ങള്‍, ജനങ്ങള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്ത് കാടുകളില്‍ ഒളിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. എങ്കിലും നമ്മുടെ സുരക്ഷാ സേനകളുടെ തുടര്‍ച്ചയായ ശ്രമഫലമായും വികസന പദ്ധതികളുടെ ഫലമായും ആളുകള്‍ ദേശീയ മുഖ്യധാരയിലേക്ക് വരികയാണ്. 126 ജില്ലകളെ ബാധിച്ചിരുന്ന ഇടതു തീവ്രവാദം ഇപ്പോള്‍ 90 ജില്ലകളില്‍ മാത്രമായി ചുരുങ്ങി. ആ ജില്ലകളില്‍ കൂടി ഇടതു തീവ്രവാദം അവസാനിപ്പിക്കുന്നതിന് വഴി കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗ പുരോഗതിയിലാണ്.
സഹോദരീ സഹോദരന്മാരേ, ജമ്മു-കശ്മീരിന്റെ കാര്യത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി ജി കാണിച്ചുതന്ന മാര്‍ഗ്ഗം ശരിയായ ഒന്നായിരുന്നു. നമുക്ക് ആ പാതയിലൂടെ മുന്നോട്ടു പോകണം. വാജ്‌പേയി ജി പറഞ്ഞത് മാനവികത, ജനാധിപത്യം, കശ്മീരിയത്ത് എന്നിവയേക്കുറിച്ചാണ്. ഈ മൂന്ന് അടിസ്ഥാന കാര്യങ്ങളിലൂടെ നമുക്ക് ജമ്മു-കശ്മീരില്‍ വികസനം സാധ്യമാക്കണം. അത് ലഡാക്കിലും ജമ്മുവിലും ശ്രീനഗര്‍ താഴ്‌വരയിലും ബാധകമാണ്. സാധാരണക്കാരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോഴാണ്, അടിസ്ഥാനസൗകര്യങ്ങള്‍ ശക്തമാക്കുമ്പോഴാണ്, വികസനം നമുക്ക് സന്തുലിതമാക്കാന്‍ സാധിക്കുക. ഹൃദയങ്ങളില്‍ സാഹോദര്യത്തോടെ നമുക്ക് മുന്നേറാം. വെടിയുണ്ടകളുടെയും അധിക്ഷേപത്തിന്റെയും പാത നമുക്ക് വേണ്ട. നമ്മുടെ തന്നെ ഭാഗമായ കാശ്മീര്‍ ജനതയുമായി സ്‌നേഹത്തോടെയും അടുപ്പത്തോടെയും നമുക്ക് മുന്നോട്ടു പോകണം.
സഹോദരീ സഹോദരന്മാരേ, ജലസേചന പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഐ.ഐ.ടി, ഐ.ഐ.എം, എയിംസ് എന്നിവയുടെ നിര്‍മ്മാണവും നടക്കുന്നു. ദാല്‍ തടാകം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനവും നടക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജമ്മു-കശ്മീരില്‍ നിന്ന് എന്നെ വന്നു കാണുന്ന ഗ്രാമത്തലവന്‍മാര്‍ അവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെടുന്നത്് വലിയ കാര്യമാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണംകൊണ്ട് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. വരും മാസങ്ങളില്‍ ജമ്മു-കശ്മീരിലെ ഗ്രാമവാസികള്‍ക്ക് അതിന് അവസരം ലഭിക്കും എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അവരുടെ ഗ്രാമങ്ങള്‍ക്ക് ഒരു ഫലപ്രദമായ മേല്‍നോട്ട സംവിധാനം ഉടനേ ഉണ്ടാകും. ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് ആ ഗ്രാമങ്ങള്‍ക്ക് വന്‍തോതില്‍ പണം നേരിട്ട് നല്‍കുന്നുണ്ട്. ഇത് സ്വന്തം ഗ്രാമത്തിന്റെ വികസനം നടപ്പാക്കാന്‍ ഗ്രാമത്തലവന്മാര്‍ക്ക് സഹായമാകുന്നു. അതുകൊണ്ടാണ് പഞ്ചായത്തുകളിലും നഗരസഭകളിലും തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം നാം തുടങ്ങിയിരിക്കുന്നത്.
സഹോദരീ സഹോദരന്മാരേ, നമുക്ക് ഈ രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കണം. ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം’ എന്നതാണ് നമ്മുടെ മുദ്രാവാക്യം. നിങ്ങളുടെയെന്നോ എന്റെയെന്നോ യാതൊരു വിവേചനവും സ്വജനരക്ഷപാതവുമില്ല. അതുകൊണ്ടാണ് നാം ഈ ലക്ഷ്യത്തിനു കീഴില്‍ മുന്നോട്ടു പോകുന്നത്, ഇന്നു നാം ത്രിവര്‍ണ പതാകയ്ക്ക് കീഴില്‍ നില്‍ക്കുന്നത്. നമുക്കു വേണ്ടി ത്യാഗം ചെയ്യാനുള്ള സന്നദ്ധത ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചുറപ്പിക്കണം എന്ന് വീണ്ടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എല്ലാ ഇന്ത്യക്കാര്‍ക്കും സ്വന്തമായി ഒരു വീടുണ്ടാകണം- എല്ലാവര്‍ക്കും വീട്. എല്ലാ വീടുകളിലും വൈദ്യുതി കണക്ഷന്‍ വേണം- എല്ലാവര്‍ക്കും വൈദ്യുതി. എല്ലാ ഇന്ത്യക്കാരെയും അടുപ്പിലെ പുകയില്‍ നിന്നു സ്വതന്ത്രരാക്കണം. അതിനാണ് എല്ലാവര്‍ക്കും പാചകവാതകം ലഭ്യമാക്കുന്ന പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും ആവശ്യത്തിനു വെള്ളം ലഭിക്കണം- അതിനാണ് എല്ലാവര്‍ക്കും ജലം പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും ശൗചാലയം വേണം- അതിനാണ് പൊതുശുചിത്വ നിലവാരം ഉയര്‍ത്താനുള്ള പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും നൈപുണ്യം വേണം, അതിനാണ് എല്ലാവര്‍ക്കും നൈപുണ്യം പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടണം, എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കണം, അതിനാണ് എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാകണം, അതിനാണ് എല്ലാവര്‍ക്കും കണക്റ്റിവിറ്റി; ഈ മന്ത്രത്തോടെ രാജ്യത്തെ നമുക്ക് മുന്നോട്ടു കൊണ്ടുപോകണം.
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ആളുകള്‍ എന്നെക്കുറിച്ച് പലതും പറയുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ഇന്ന് പരസ്യമായി ചില കാര്യങ്ങള്‍ സമ്മതിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധി രാജ്യങ്ങള്‍ നമ്മേക്കാള്‍ മുന്നിലാണ് എന്നതില്‍ ഞാന്‍ അക്ഷമനാണ്, ഈ രാജ്യങ്ങളുടെയെല്ലാം മുന്നില്‍ എന്റെ രാജ്യത്തെ എത്തിക്കാന്‍ ഞാന്‍ വിശ്രമരഹിതനും അക്ഷമനുമാണ്.
എന്റെ പ്രിയ ദേശവാസികളേ, നമ്മുടെ രാജ്യത്തെ കുട്ടികളുടെ വികാസത്തിനു പോഷകാഹാരക്കുറവ് ഒരു പ്രധാന തടസ്സമായതുകൊണ്ടാണ് ഞാന്‍ വിശ്രമരഹിതനായിരിക്കുന്നത്. അതൊരു വലിയ കുപ്പിക്കഴുത്തായിത്തന്നെ തുടരുന്നു. എന്റെ രാജ്യത്തെ പോഷകാഹാരക്കുറവില്‍ നിന്നു രക്ഷിക്കാനാണ് ഞാന്‍ വിശ്രമരഹിതനായിരിക്കുന്നത്.
എന്റെ ദേശവാസികളേ, ഒരു പാവപ്പെട്ടയാള്‍ക്ക് ശരിയായ ചികില്‍സ ലഭിക്കാനായി ഞാന്‍ ക്ഷുഭിതനാകും. എന്റെ രാജ്യത്തെ ഒരു സാധാരണ പൗരന് രോഗങ്ങളോട് പൊരുതാന്‍ സാധിക്കുന്നതിനും ആരോഗ്യത്തോടെ തുടരാന്‍ കഴിയുന്നതിനും വേണ്ടിയാണ് ഞാന്‍ വിശ്രമരഹിതനായിരിക്കുന്നത്.
സഹോദരീ സഹോദരന്മാരേ, ഞാന്‍ വിശ്രമരഹിതനാണ്. നമ്മുടെ നഗരങ്ങളിലെ പൗരന്മാര്‍ക്ക് നിലവാരമുള്ള ഒരു ജീവിതം സാധ്യമാക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഞാന്‍ വിശ്രമരഹിതനായിരിക്കുന്നത്. അവര്‍ക്ക് അനായാസമായും എല്ലാവിധ മികവോടെയും ജീവിക്കാനുള്ള അവസരം ലഭിക്കേണ്ടതുണ്ട്.
എന്റെ പ്രിയ ദേശവാസികളേ, ഞാന്‍ വിശ്രമരഹിതനാണ്. ഞാന്‍ പ്രക്ഷുബ്ധനാണ്, ഞാനെന്റെ രാജ്യത്തിനു വേണ്ടി അക്ഷമനാണ്. നാലാം വ്യവസായ വിപ്ലവം നയിക്കാന്‍, വിജ്ഞാനാധിഷ്ഠിതമായ വിപ്ലവം സാധ്യമാക്കാന്‍, വിവര സാങ്കേതികവിദ്യാ നൈപുണ്യമുള്ളവര്‍ നയിക്കുന്ന വിപ്ലവം സാധ്യമാക്കാന്‍. അതിലേക്ക് എത്തിക്കാന്‍ ഞാനെന്റെ രാജ്യത്തിനു വേണ്ടി അക്ഷമനാണ്.
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, നമുക്ക് മുന്നേറിയേ തീരൂ. സ്തംഭവനാവസ്ഥ നമുക്ക് സ്വീകരിക്കാന്‍ കഴിയില്ല, മാറ്റമില്ലാതെ നമുക്ക് നില്‍ക്കാനാകില്ല, ആരുടെ മുന്നിലും കുനിയുന്നത് നമ്മുടെ പ്രകൃതവുമല്ല. ഈ രാജ്യം സ്തംഭിച്ചു നില്‍ക്കാനോ കുനിയാനോ ക്ഷീണിക്കാനോ പോകുന്നില്ല. നമുക്ക് മഹത്തായ ഉയരങ്ങള്‍ നേടണം. നമുക്ക് മുന്നേറണം.
സഹോദരീ സഹോദരന്മാരേ, നാം നമ്മുടെ പൗരാണിക വേദങ്ങളുടെ സമ്പന്നമായ പൈതൃകത്തിന്റെ നേരവകാശികളാണ്. ആ പാരമ്പര്യം നമ്മുടെ ആത്മവിശ്വാസത്തിനു കാരണമാണ്, നമുക്ക് ആ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകണം.
എന്റെ പ്രിയ ദേശവാസികളേ, നമുക്ക് ഭാവിയേക്കുറിച്ചു മാത്രം സ്വപ്‌നം കണ്ടാല്‍ പോര. പക്ഷേ, ഭാവിയിലെ പുതിയ ഉയരങ്ങള്‍ക്കു വേണ്ടി പ്രചോദനം നേടണം. ഏറ്റവും മുകളില്‍ എത്താനുള്ള സ്വപ്‌നത്തോടെ നമുക്ക് മുന്നേറണം. അതുകൊണ്ട് എന്റെ പ്രിയ ദേശവാസികളേ, എനിക്കൊരു പുതിയ പ്രതീക്ഷയും പുതിയ ഒരു സൂക്ഷ്മതയും പുതിയ ഒരു വിശ്വാസവും നിങ്ങളില്‍ പ്രതിഷ്ഠിക്കണം. എന്തുകൊണ്ടെന്നാല്‍ രാജ്യത്തിന് അതിനൊപ്പം സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം.
अपने मन में एक लक्ष्य लिए,
अपने मन में एक लक्ष्य लिए,
मंजिल अपनी प्रत्यक्ष लिए,
अपने मन में एक लक्ष्य लिए,
मंजिल अपनी प्रत्यक्ष लिए हम तोड़ रहे है जंजीरें,
हम तोड़ रहे हैं जंजीरें,
हम बदल रहे हैंतस्वीरें,
ये नवयुग है, ये नवयुग है,
ये नवभारत है, ये नवयुग है,
ये नवभारत है।
“खुद लिखेंगे अपनी तकदीर, हम बदल रहे हैं तस्वीर,
खुद लिखेंगे अपनी तकदीर, ये नवयुग है, नवभारत है,
हम निकल पड़े हैं, हम निकल पड़े हैं प्रण करके,
हम निकल पड़े हैं प्रण करके, अपना तनमन अर्पण करके,
अपना तनमन अर्पण करके, ज़िद है, ज़िद है, ज़िद है,
एक सूर्य उगाना है, ज़िद है एक सूर्य उगाना है,
अम्बर से ऊंचा जाना है, अम्बर से ऊंचा जाना है,
एक भारत नया बनाना है, एक भारत नया बनाना है।।”
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ഒരിക്കല്‍ക്കൂടി സ്വാതന്ത്ര്യത്തിന്റെ വിശുദ്ധ വേളയില്‍ ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. വരൂ, ‘ജയ് ഹിന്ദ്’ മുദ്രാവാക്യം നമുക്ക് ഉച്ചത്തില്‍ മുഴക്കാം.
ജയ് ഹിന്ദ്! ജയ് ഹിന്ദ്! ജയ് ഹിന്ദ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വന്ദേ മാതരം! വന്ദേ മാതരം! വന്ദേ മാതരം
എന്റെ പ്രിയപ്പെട്ട രാജ്യനിവാസികളേ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നമ്മുടെ പെണ്‍കുട്ടികള്‍ ഏഴു സമുദ്രവും ചുറ്റിക്കറങ്ങി മടങ്ങിയെത്തിയ സമയത്താണ് നാം ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഏഴു സമുദ്രങ്ങളിലും ത്രിവര്‍ണ്ണപതാക പാറിച്ച്, ഏഴുസമുദ്രത്തിലെയും ജലത്തിന് നമ്മുടെ ത്രിവര്‍ണ്ണപതാകയുടെ നിറം പകര്‍ന്നാണ് അവര്‍ മടങ്ങിവന്നിരിക്കുന്നത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, എവറസ്റ്റ് കൊടുമുടി പല തവണ കീഴടക്കിയ നമ്മുടെ നിരവധി ധൈര്യശാലികള്‍, നമ്മുടെ നിരവധി പെണ്‍മക്കള്‍, എവറസ്റ്റ് കൊടുമുടിയില്‍ ത്രിവര്‍ണ്ണപതാക പാറിച്ച സമയത്താണ് സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവം നാം ആഘോഷിക്കുന്നത്. ദേശീയപതാകയുടെ പ്രഭ കൂടുതല്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് നമ്മുടെ വിദൂര വനമേഖലകളില്‍ നിന്നുള്ള ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ എവറസ്റ്റ് കൊടുമുടിയില്‍ ത്രിവര്‍ണ്ണപതാക പാറിച്ചത് ഞാന്‍ ഓര്‍ക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ലോക്‌സഭയുടെയും രാജ്യസഭയുടെ സമ്മേളനം അടുത്തിടെയാണ് സമാപിച്ചത്. സമ്മേളനത്തിന്റെ നടപടിക്രമങ്ങള്‍ വളരെ ചിട്ടയായ രീതിയിലാണ് നടത്തിയതെന്ന് നിങ്ങള്‍ കണ്ടിരിക്കും. ഒരു തരത്തില്‍ അത് മുഴുവനും സാമൂഹികനീതിക്കുവേണ്ടി സമര്‍പ്പിക്കുകയായിരുന്നു.
സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ-അത് ദളിതുകളോ, ദാരിദ്ര്യം അനുഭവിക്കുന്നവരോ, ചൂഷണം ചെയ്യപ്പെടുന്ന വ്യക്തികളോ, സ്ത്രീകളോ ആയിക്കോട്ടെ അവരുടെ താല്‍പര്യം സംരംക്ഷിക്കുന്നതിന്, അവര്‍ക്ക് വേണ്ട സാമൂഹികക്ഷേമ ചട്ടക്കൂട് കൂടുതല്‍ ശക്തമാക്കുന്നതിന് നമ്മുടെ പാര്‍ലമെന്റ് അങ്ങേയറ്റത്തെ സംവേദാത്മകതയും ജാഗ്രതയും പ്രകടിപ്പിച്ചു.
ഒ.ബി.സി കമ്മിഷന് ഭരണഘടനാപദവി നല്‍കണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ഇക്കുറി നമ്മുടെ പാര്‍ലമെന്റ് ഈ കമ്മിഷന് ഭരണഘടനാ പദവി അനുവദിച്ചു. പിന്നോക്കകാരുടെയും അങ്ങേയറ്റം പിന്നോക്കമായിട്ടുള്ളവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രയത്‌നമായിരുന്നു ആ നടപടി.
ഇന്ന്, നമ്മുടെ രാജ്യത്ത് വാര്‍ത്തകള്‍ പുതിയ അവബോധം കൊണ്ടുവന്ന സമയത്താണ് നാം സ്വാതന്ത്ര്യത്തിന്റെ ഉത്സവം ആഘോഷിക്കുന്നത്. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും താമസിക്കുന്ന എല്ലാ ഇന്ത്യാക്കാരും ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്ഘടനയായി മാറിയെന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്. സകാരാത്മകമായ അന്തരീക്ഷത്തില്‍, ഏറെ അനുകുലമായ സംഭവ ശൃംഖലയ്ക്കിടയിലാണ് നാം ഇക്കുറി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
ആദരണീയനായ ബാപ്പുവിന്റെ നേതൃത്വത്തില്‍ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ലക്ഷക്കണക്കിനാളുകള്‍ ജീവത്യാഗം ചെയ്യുകയും തങ്ങളുടെ യുവത്വം ജയിലില്‍ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വിപ്ലവകാരികള്‍ ധീരതയോടെ കഴുമരം വരിച്ചു. ഇന്ന് എന്റെ നാട്ടുകാര്‍ക്കുവേണ്ടി ആ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരെ വന്ദിക്കുകയും ചെയ്യുന്നു. ജീവിതത്തിലും മരണത്തിലും നമ്മുടെ തല ഉയര്‍ത്തിപ്പിടിക്കുന്നതിന് നമുക്ക് പ്രചോദനമാകുന്ന ത്രിവര്‍ണ്ണപതാകയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് നമ്മുടെ സൈനികരും അര്‍ദ്ധസൈനിക വിഭാഗങ്ങളും ജീവന്‍ തന്നെ അര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നമ്മുടെ പോലീസ് സേനകള്‍ രാവും പകലും രാജ്യസേവനം നടത്തുകയാണ്.
രാജ്യത്തിന് വേണ്ടി അര്‍പ്പണ മനോഭാവത്തോടെ നടത്തുന്ന സേവനത്തിനും ധീരതയോടെയുള്ള കഠിനപ്രയത്‌നത്തിനും സൈനികരെ, അര്‍ദ്ധസൈനികവിഭാഗത്തെ, പോലീസ് സേനയെ ഞാന്‍ ഈ ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന്, ത്രിവര്‍ണ്ണപതാകയെ സാക്ഷിനിര്‍ത്തിക്കൊണ്ട് വന്ദിക്കുന്നു.
ഇക്കൊല്ലം നല്ല മഴ ലഭിക്കുന്നതായും അതോടൊപ്പം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതായും നമുക്ക് വാര്‍ത്തകള്‍ ലഭിക്കുന്നുണ്ട്. ദുരന്തത്തിന്റെ ഈ സമയത്ത് പ്രതിസന്ധിഘട്ടം മറികടക്കുന്നതിനായി രാജ്യം നിങ്ങളോടൊപ്പമുണ്ടെന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും ദുരിതത്തിലകപ്പെട്ടവര്‍ക്കും ആവര്‍ത്തിച്ച് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പ്രകൃതിദുരന്തത്തില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,
അടുത്തവര്‍ഷം ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വര്‍ഷമാണ്. അതിക്രമങ്ങള്‍ എല്ലാ പരിധിയും വിട്ട സമയത്ത് നമ്മുടെ ബഹുജനങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചു. ജാലിയന്‍വാലാബാഗ് സംഭവം നമ്മുടെ ധീരന്മാരുടെ ത്യാഗത്തെ ഓര്‍മ്മിപ്പിക്കുകയും അത് നമ്മെ പ്രചോദിതരാക്കുകയും ചെയ്യുന്നു. എല്ലാ ധീരന്‍മാരെയും എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് ഞാന്‍ വന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,
നമ്മുടെ സ്വാതന്ത്ര്യത്തിന് വലിയ വില നല്‍കേണ്ടിവന്നിട്ടുണ്ട്. ബാപ്പുവിന്റെയും വിപ്ലവകാരികളുടെയും നേതൃത്വത്തില്‍ നിരവധി നായകരും സത്യഗ്രഹികളും ധീര പുരുഷന്മാരും സ്ത്രീകളും യുവാക്കളും രാജ്യത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ പങ്കാളികളായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പരിശ്രമിക്കുന്നവേളയില്‍ അവര്‍ തടവനുഭവിക്കുകയും യുവത്വത്തിന്റെ പ്രധാനഭാഗം ജയിലുകളില്‍ കഴിയുകയും ചെയ്തു. ഈ കഷ്ടതകള്‍ക്കിടയിലും അവര്‍ മഹത്തരമായ ഇന്ത്യ എന്ന സ്വപ്‌നത്തെ താലോലിച്ച് പരിപോഷിപ്പിച്ചു.
നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്നുള്ള ദേശീയ കവി സുബ്രഹ്മണ്യഭാരതി, രാജ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം വാക്കുകളിലൂടെ അവതരിപ്പിച്ചു.
“एल्लारुम् अमरनिलई आईडुमनान
मुरईअई इंदिया उलागिरिक्कु अलिक्कुम”.
മുറൈ ഇന്ത്യ ഉലകിരിക്കു അലിക്കും”).
സ്വാതന്ത്ര്യത്തിന് ശേഷം അദ്ദേഹം വിഭാവനം ചെയ്ത സ്വപ്‌നമെന്തായിരുന്നു? എല്ലാ ബന്ധനങ്ങളില്‍ നിന്നും മോചനം നേടാന്‍ ലോകത്തിനാകെ ഇന്ത്യ വഴികാട്ടുമെന്നാണ് സുബ്രഹ്മണ്യഭാരതി പറഞ്ഞത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,
ഇത്തരത്തിലുള്ള മഹദ്‌വ്യക്തികളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനും സ്വാതന്ത്ര്യസമരസേനാനികളുടെയും രാജ്യത്തെ പൗരന്മാരുടെയും ആശയും പ്രതീക്ഷകളും പൂര്‍ത്തീകരിക്കാനുമായി സ്വാതന്ത്ര്യത്തിന് ശേഷം ബഹുമാന്യനായ ബാബാസാഹിബ് അംബേദ്കര്‍ജിയുടെ നേതൃത്വത്തില്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടനയ്ക്ക് ഇന്ത്യ രൂപം നല്‍കി. ഈ ഭരണഘടന നവ ഇന്ത്യയെ സൃഷ്ടിക്കുകയെന്ന നമ്മുടെ പ്രതിജ്ഞയുടെ മുന്‍ഗാമിയായിരുന്നു. അത് നമുക്ക് ചില ഉത്തരവാദിത്തങ്ങള്‍ കൊണ്ടുവരികയും നമുക്ക് ചില അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുകയും ചെയ്തു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ഇന്ത്യയിലെ എല്ലാ ഭൂമിശാസ്ത്രമേഖലകള്‍ക്കും മുന്നോട്ടുള്ള പ്രയാണത്തിന് തുല്യ അവസരങ്ങള്‍ ലഭിക്കണമെന്ന് പറഞ്ഞുകൊണ്ട് നമ്മുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് നമ്മെ നയിക്കുന്ന ശക്തിയാണ് നമ്മുടെ ഭരണഘടന.
പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ,
നമ്മുടെ ത്രിവര്‍ണ്ണപതാകയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതിനും നമ്മുടെ ഭരണഘടന നമുക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു. പാവപ്പെട്ടവര്‍ക്ക് നീതിയും മുമ്പോട്ടുപോകുന്നതിന് എല്ലാവര്‍ക്കും തുല്യ അവസരങ്ങളും ഉറപ്പാക്കണമെന്നും, നമ്മുടെ സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍, ഇടത്തരക്കാര്‍, ഉയര്‍ന്ന ഇടത്തര വിഭാഗങ്ങള്‍ എന്നിവര്‍ വളര്‍ച്ചയില്‍ തടസം അഭിമുഖീകരിക്കരുതെന്നും, ഗവണ്‍മെന്റ് അവരുടെ വഴികളില്‍ വരരുതെന്നും അവരുടെ സ്വപ്‌നങ്ങളെ സാമൂഹികക്രമങ്ങള്‍ ഞെരിച്ചുകളയരുതെന്നും ഭരണഘടന സൂചിപ്പിക്കുന്നു.
അവര്‍ക്ക് വളരാനും പുഷ്പിക്കാനും, പരിമിതികളിലില്ലാതെ പുഷ്ടിപ്പെടുന്നതിനും വേണ്ട സാഹചര്യം നാം സൃഷ്ടിക്കണം.
നമ്മുടെ മുതിര്‍ന്ന പൗരന്മാരോ, അംഗപരിമിതരോ, നമ്മുടെ സ്ത്രീകളോ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോ, ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളോ, അല്ലെങ്കില്‍ വനത്തില്‍ താമസിക്കുന്ന നമ്മുടെ ആദിവാസി സഹോദരങ്ങളോ ആയിക്കോട്ടെ, എല്ലാവര്‍ക്കും അവരുടെ ആശയ്ക്കും അഭിലാഷത്തിനുമനുസരിച്ച് വളരാനുള്ള അവസരം ലഭിക്കണം. ശക്തവും സ്വയം പര്യാപ്തവുമായ ഒരു ഇന്ത്യ, സ്ഥിരമായ പുരോഗതി കൈവരിക്കുന്ന ഒരു രാജ്യം, പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യ, ലോകത്താകമാനം സദ്കീര്‍ത്തി ലഭിക്കുന്ന ഒരു ഇന്ത്യ എന്നതാണ് നാം ആഗ്രഹിക്കുന്നത്. അത് മാത്രമല്ല, ഇന്ത്യ ലോകത്താകെ തിളങ്ങി നില്‍ക്കണമെന്നും നാം ആഗ്രഹിക്കുന്നു. അത്തരത്തിലൊരു ഇന്ത്യയെയാണ് നാം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നത്.
പ്രിയപ്പെട്ട നാട്ടുകാരെ, ടീം ഇന്ത്യയെകുറിച്ചുള്ള എന്റെ വീക്ഷണം ഞാന്‍ നേരത്തേയും പറഞ്ഞിട്ടുള്ളതാണ്. 125 കോടി ജനങ്ങള്‍ പങ്കാളികളാകുമ്പോള്‍, ഓരോ പൗരനും രാജ്യത്തിന്റെ വികസനത്തില്‍ പങ്കുചേരും. 125 കോടി സ്വപ്‌നങ്ങളും, 125 കോടി പ്രതിജ്ഞകളും, 125 കോടി പ്രയത്‌നങ്ങളും ആഗ്രഹിക്കുന്ന ലക്ഷ്യം നേടാന്‍ ശരിയായ ദിശയില്‍ മുന്നേറിയാല്‍ നേടാനാകാത്തതായി ഒന്നുമുണ്ടാവില്ല.
പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, അങ്ങേയറ്റത്തെ വിനയത്തോടെയും ബഹുമാനത്തോടെയും ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. 2014ല്‍ ഗവണ്‍മെന്റിന് വേണ്ടി വോട്ടുചെയ്ത ശേഷം 125 കോടി പൗരന്മാര്‍ വിശ്രമിച്ചിട്ടില്ല. ഒരു ഗവണ്‍മെന്റ് രൂപീകരണത്തോടെ പൗരന്മാര്‍ അടങ്ങിയിരുന്നില്ല, അവര്‍ ഒരു രാജ്യം നിര്‍മ്മിക്കുന്നതിന് വേണ്ടി പരിശ്രമിച്ചു. അവര്‍ ഒന്നിച്ചുവന്നു, ഒന്നിച്ചുനിന്നു, ഇനിയും ഒന്നിച്ചുതന്നെ തുടരും. 6 ലക്ഷത്തില്‍പരം ഗ്രാമങ്ങളില്‍ നിന്നുള്ള ഈ 125 കോടി ജനങ്ങളുടെ ഒരുമയാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി. ഇന്ന് ശ്രീ അരബിന്ദോയുടെ ജന്മവാര്‍ഷികം നാം ആഘോഷിക്കുകയാണ്. അദ്ദേഹം വളരെ പ്രസക്തമായ ചിലത് പറഞ്ഞിട്ടുണ്ട്- എന്താണ് ഒരു രാജ്യം? എന്താണ് നമ്മുടെ മാതൃഭൂമി? അത് വെറും ഒരു തുണ്ട് ഭൂമി മാത്രമല്ല, വെറും ഒരു തിരിച്ചറിയല്‍ മാത്രവുമല്ല, അതുമല്ലെങ്കില്‍ അത് ഭാവനയുടെ സങ്കല്‍പ്പ സൃഷ്ടിയല്ല. ഒരു രാജ്യം എന്നത് അതിന് മൂര്‍ത്തമായ ഒരു ഘടന നല്‍കുന്നതിന് നിരവധി സംഘടിതവിഭാഗങ്ങളാല്‍ രൂപീകരിക്കപ്പെട്ട വലിയ ചിന്തകളുടെ കലവറയാണ്. അരബിന്ദോയുടെ ഈ ചിന്തയാണ് രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്തുന്നതും മുന്നോട്ടു നയിക്കുന്നതും. നാം എവിടെ നിന്നാണ് ആരംഭിച്ചത് എന്നറിയാതെ നാം ശരിയായി മുന്നോട്ടുപോകുന്നുവെന്നത് ഗ്രഹിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. നമ്മള്‍ എവിടെ നിന്നാണോ യാത്ര തുടങ്ങിയത് എന്നത് നോക്കാതെ നാം എത്ര ദൂരം കടന്നുവെന്ന് വിലയിരുത്തുക അസാദ്ധ്യമാണ്. ആ വസ്തുതയുടെ സൂക്ഷ്മതയ്ക്കായി, നാം 2013 നെ അടിസ്ഥാനവര്‍ഷമായി പരിഗണിക്കുകയും കഴിഞ്ഞ നാലുവര്‍ഷം ചെയ്ത പ്രവര്‍ത്തികള്‍ കണക്കാക്കുകയും ചെയ്താല്‍, രാജ്യം സഞ്ചരിക്കുന്ന വേഗതയിലും പുരോഗതി കൈവരിക്കുന്ന ഗതിവേഗത്തിലും നിങ്ങള്‍ ആശ്ചര്യപ്പെടും. ശുചിമുറികളുടെ കാര്യമെടുക്കുക. ശുചിമുറികള്‍ നിര്‍മ്മിക്കുന്നതില്‍ 2013ലെ അതേ വേഗം തുടര്‍ന്നിരുന്നുവെങ്കില്‍ അത് ലക്ഷ്യമിട്ട 100% കൈവരിക്കാന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരുമായിരുന്നു.
ഗ്രാമങ്ങളില്‍ വൈദ്യുതി നല്‍കുന്നതിനെക്കുറിച്ച് 2013ലെ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ സംസാരിക്കുകയാണെങ്കില്‍ ആ പ്രവൃത്തി പൂര്‍ത്തിയാകാന്‍ രണ്ടു ദശകങ്ങളെങ്കിലും കൂടി വേണ്ടി വരുമായിരുന്നു. പുകരഹിത എല്‍.പി.ജി കണക്ഷന്‍ പാവപ്പെട്ടവര്‍ക്ക്, പാവപ്പെട്ട അമ്മമാര്‍ക്ക് നല്‍കുന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍, 2013ല്‍ അത് ചെയ്തിരുന്ന വേഗതയുടെ അടിസ്ഥാനത്തിലാണെങ്കില്‍ 100 വര്‍ഷമായാല്‍ പോലും അത് പൂര്‍ത്തിയാകില്ലായിരുന്നു. ഗ്രാമങ്ങളില്‍ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല ഇടുന്നതിന് നാം 2013ലെ വേഗതയാണ് സ്വീകരിച്ചിരുന്നെങ്കില്‍ തലമുറകള്‍ കഴിഞ്ഞാലും നമുക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നു. വികസനത്തിന് ഇതേ വേഗത തന്നെ നിലനില്‍ത്തിക്കൊണ്ടു പോകുന്നതിന് ഞങ്ങള്‍ പരിശ്രമിക്കും.
സഹോദരീ, സഹോദരന്മാരെ, രാജ്യത്തിന് വലിയ പ്രതീക്ഷകളുണ്ട്, രാജ്യത്തിന് നിരവധി ആവശ്യങ്ങളുണ്ട്. അവ പൂര്‍ത്തീകരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സ്ഥിരോത്സാഹത്തോടെയും നിരന്തരമായും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യം മുമ്പുള്ളതുതന്നെയാണെങ്കിലും മണ്ണ് അതുതന്നെയാണെങ്കിലും കാറ്റ് അതുതന്നെയാണെങ്കിലും ആകാശവും സമുദ്രങ്ങളും അവ തന്നെയാണെങ്കിലും ഗവണ്‍മെന്റ് ഓഫീസുകള്‍ അവ തന്നെയാണെങ്കിലും ഫയലുകള്‍ അവ തന്നെയാണെങ്കിലും തീരുമാനം എടുക്കുന്നതിനുള്ള നടപടിക്രമങ്ങളും അതുതന്നെയാണ് എങ്കിലും രാജ്യത്താകമാനം ഇന്ന് ഒരു വലിയ മാറ്റം നമുക്ക് കാണാനാകും. എന്തായാലും കഴിഞ്ഞ നാലുവര്‍ഷമായി രാജ്യം വലിയ മാറ്റം അനുഭവിക്കുകയാണ്. ഒരു പുതിയ ഉന്മേഷം, പുതിയ ഊര്‍ജ്ജം, പുതിയ പ്രതിജ്ഞ, പുതിയ നിശ്ചയദാര്‍ഢ്യം, പുതിയ പ്രചോദനങ്ങള്‍, ഇവ എല്ലാമാണ് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. അതുകൊണ്ടാണ് രാജ്യം ഹൈവേ നിര്‍മ്മാണത്തിന്റെ വേഗത ഇരട്ടിയാക്കിയത്. ഗ്രാമങ്ങളില്‍ പുതിയ വീടുകളുടെ നിര്‍മ്മാണം നാലിരട്ടിയായി. രാജ്യത്തെ ഭക്ഷ്യോല്‍പ്പാദനം ഇന്ന് എക്കാലത്തേയും ഉയരത്തിലാണ്. മൊബൈല്‍ ഫോണുകളുടെ റെക്കോര്‍ഡ് ഉല്‍പ്പാദനമാണുണ്ടായിട്ടുള്ളത്. ട്രാക്ടറുകളുടെ വില്‍പ്പന പുതിയ ഉയരങ്ങള്‍ തൊട്ടു. ഒരുവശത്ത് കര്‍ഷകര്‍ ഇന്ന് വാങ്ങുന്ന ട്രാക്ടറുകളുടെ എണ്ണത്തില്‍ റെക്കാര്‍ഡ് സൃഷ്ടിക്കുമ്പോള്‍, അതേസമയം തന്നെ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം വാങ്ങുന്ന വിമാനങ്ങളുടെ എണ്ണത്തിലെ റെക്കോര്‍ഡിനും സാക്ഷ്യം വഹിക്കുകയാണ്. സ്‌കൂളുകളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ്. പുതിയ ഐ.ഐ.എമ്മുകള്‍, ഐ.ഐ.ടികള്‍, എയിംസുകള്‍ എന്നിവയൊക്കെ ആരംഭിക്കുന്നു. നൈപുണ്യവികസന ദൗത്യത്തിന് ഗതിവേഗം നല്‍കിക്കൊണ്ട് രാജ്യം ചെറിയ നഗരങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ്. അതേസമയം നമ്മുടെ ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളുടെ പ്രളയമാണ്.
സഹോദരീ, സഹോദരന്മാരെ, ഡിജിറ്റല്‍ ഇന്ത്യ ഇപ്പോള്‍ നമ്മുടെ ഗ്രാമങ്ങളിലും കടന്നുചെന്നുതുടങ്ങിയിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കുന്ന ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ ഡിജിറ്റല്‍ ഇന്ത്യ സാക്ഷാത്കരിക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ നടത്തുകയാണ്. അതേസമയം എന്റെ അംഗപരിമിതരായ സഹോദരീ, സഹോദരന്മാര്‍ക്ക് വേണ്ട പൊതുചിഹ്‌നങ്ങളും നിഘണ്ടുവും പൂര്‍ത്തിയാക്കുന്നതിന് അതേ അര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം നടക്കുകയുമാണ്. ഒരു വശത്ത് നമ്മുടെ കര്‍ഷകര്‍ ആധുനിക ജലസേചന സാങ്കേതിക വിദ്യകളായ മൈക്രോ ഇറിഗേഷന്‍, ഡ്രിപ്പ് ഇറിഗേഷന്‍, സ്പ്രിംഗ്‌ളേഴ്‌സ് എന്നിവ ഉപയോഗിക്കുമ്പോള്‍, മറുവശത്ത് നിര്‍ത്തലാക്കിയ 99 വന്‍ ജലസേചന പദ്ധതികള്‍ പുനരുദ്ധരിച്ചു. പ്രകൃതിദുരന്തസമയത്ത് ആശ്വാസവും രക്ഷാപ്രവര്‍ത്തനങ്ങളും ലഭ്യമാക്കുന്നതിനായി നമ്മുടെ സൈനികര്‍ എത്തിച്ചേരുന്നുണ്ട്. പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങളെ രക്ഷിക്കുന്നതിന് അസാമാന്യ ധൈര്യം കാട്ടുന്ന നമ്മുടെ സൈനികര്‍, മിന്നലാക്രമണം നടത്തുന്നതിനും ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനും ദൃഢനിശ്ചയം പ്രകടമാക്കുന്നു.
നമ്മുടെ രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടന്ന വികസനത്തിന്റെ കാന്‍വാസില്‍ ഒന്ന് കണ്ണോടിച്ചാല്‍, ഒരാള്‍ക്ക് പുതിയ ഊര്‍ജ്ജവും ആവേശവുമായി മുന്നോട്ടുപോകുന്ന രാജ്യത്തുണ്ടായ പുരോഗതി കണ്ടറിയാനാകും. ഞാന്‍ ഗുജറാത്തില്‍ നിന്നാണ് വരുന്നത്. ‘നിഷാന്‍ ചുക്ക് മാഫ് ലേക്കിന്‍ നഹിം മാഫ് നിച്ചു നിഷാന്‍’ എന്ന് ഗുജറാത്തില്‍ ഒരു ചൊല്ലുണ്ട്, അത് അര്‍ത്ഥമാക്കുന്നത് ഇതാണ്- ഒരാള്‍ക്ക് വലിയ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളുമുണ്ട്. എന്നാല്‍ അതിന് വേണ്ടി ഒരാള്‍ കഠിനമായി പ്രയത്‌നിക്കുകയും ഉത്തരം പറയുകയും ചെയ്യണം. എന്നാല്‍ ലക്ഷ്യം വലുതല്ലെങ്കില്‍ ലക്ഷ്യത്തിന് ദീര്‍ഘവീക്ഷണമില്ലെങ്കില്‍ തീരുമാനങ്ങള്‍ എടുക്കില്ല. വികസനം നിശ്ചലമാകും. അതാണ് എന്റെ പ്രിയ സഹോദരീ, സഹോദരന്മാരെ വലിയ ലക്ഷ്യങ്ങളും പ്രതിജ്ഞകളുമായി നമുക്ക് മുന്നോട്ടുപോകേണ്ടത് അനിവാര്യമാക്കുന്നത്. ലക്ഷ്യങ്ങളെക്കുറിച്ച് തിട്ടമില്ലെങ്കില്‍, ഉത്സാഹം അത്ര ശക്തമല്ലെങ്കില്‍, നമ്മുടെ സാമൂഹികജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളും വര്‍ഷങ്ങളോളം തടഞ്ഞുവയ്ക്കപ്പെടും. കുറഞ്ഞ താങ്ങുവിലയുടെ (എം.എസ്.പി) കാര്യം എടുക്കുക- സാമ്പത്തികവിദഗ്ധര്‍, കര്‍ഷക സംഘടനകള്‍, കര്‍ഷകര്‍, എന്തിനേറെ രാഷ്ട്രീയപാര്‍ട്ടികള്‍ വരെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി കുറഞ്ഞ താങ്ങുവില ലഭിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇക്കാര്യം വര്‍ഷങ്ങളായി ചര്‍ച്ചചെയ്യുന്നു, ഫയല്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു, എന്നാല്‍ എവിടെയെങ്കിലും കുടുങ്ങികിടക്കുന്നു. അവസാനം ഞങ്ങള്‍ ആ തീരുമാനം എടുത്തു. കര്‍ഷകര്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ ഒന്നര ഇരട്ടി എം.എസ്.പി നല്‍കുന്നതിനുള്ള ശക്തമായ തീരുമാനം ഞങ്ങള്‍ എടുത്തു.
ജി.എസ്.ടിയില്‍ ഏകാഭിപ്രായമുണ്ട്. എല്ലാവര്‍ക്കും ജി.എസ്.ടി വേണം. എന്നാല്‍ നിക്ഷിപ്തതാല്‍പര്യങ്ങളുടെയും ഇത് തെരഞ്ഞെടുപ്പില്‍ പ്രയോജനം ചെയ്യുമോ എന്ന ചിന്തയുടേയും അടിസ്ഥാനത്തില്‍ അവര്‍ക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ഇന്ന് ചെറുകിട വ്യാപാരികളുടെ സഹായത്തോടെ, അവരുടെ തുറന്ന മനസോടെ, പുതുമയെ സ്വീകരിക്കാനുള്ള സന്നദ്ധതയോടെ രാജ്യം ജി.എസ്.ടി നടപ്പാക്കി. വ്യാപാരസമൂഹത്തില്‍ ഒരു പുതിയ വിശ്വാസം ഉടലെടുത്തു. ജി.എസ്.ടിയെ ഉള്‍ക്കൊള്ളുന്നതില്‍ പ്രാരംഭ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന ചെറുകിട സംരംഭകര്‍, ചെറുകിട വ്യാപാരികള്‍ എന്നിവരെല്ലാം തന്നെ പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായി. അങ്ങനെ രാജ്യം മുന്നോട്ടു നീങ്ങുകയാണ്.
ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഇന്ന് നാം ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്പന്‍സി നിയമം കൊണ്ടുവന്നു. ആരാണ് മുന്‍കാലത്ത് അതിനെ എതിര്‍ത്തിരുന്നത്? തീരുമാനം എടുക്കുന്നതിന് ദൃഢവിശ്വാസവും ശക്തിയും നിശ്ചയദാര്‍ഢ്യവും സാധാരണക്കാരുടെ നന്മയ്ക്ക് വേണ്ടിയുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണവും ആവശ്യമാണ്. എന്തുകൊണ്ടാണ് ബിനാമി സ്വത്തവകാശനിയമം മുമ്പ് കൊണ്ടുവരാത്തത്? രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ധൈര്യവും നിശ്ചയദാര്‍ഢ്യവുമുള്ളപ്പോള്‍ മാത്രമേ ബിനാമി സ്വത്തവകാശ നിയമം നടപ്പാക്കാനാകൂ. നിരവധി വര്‍ഷങ്ങളായി നമ്മുടെ സൈനികര്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ എന്ന ആവശ്യം ഉന്നയിക്കുന്നു. അവര്‍ അച്ചടക്കമുള്ളവരായതുകൊണ്ട് പ്രക്ഷോഭങ്ങളിലേക്ക് പോയില്ല, എന്നാല്‍ ആരും അവരുടെ ശബ്ദത്തിന് ചെവികൊടുത്തില്ല. ഇക്കാര്യത്തില്‍ ആരെങ്കിലും തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു. ആ തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കി, ഞങ്ങള്‍ അത് ഗുണപരമായി തന്നെ പൂര്‍ത്തിയാക്കി.
എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ,
പാര്‍ട്ടിയുടെ താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ആള്‍ക്കാരല്ല ഞങ്ങള്‍. വളരെ കഠിനമായ തീരുമാനങ്ങള്‍ എടുക്കാനും കഴിവുള്ളവരാണ് ഞങ്ങള്‍, എന്തെന്നാല്‍ ദേശീയതാല്‍പര്യമാണ് നമ്മുടെ മുന്‍ഗണന.
എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ,
ആഗോള സമ്പദ്ഘടനയുടെ ഈ കാലഘട്ടത്തില്‍ ലോകമാകെ ഇന്ത്യയിലെ ഓരോ വികസനത്തെയും ഉറ്റുനോക്കുകയാണ്-അത് വലുതോ ചെറുതോ ആയിക്കോട്ടെ, അവര്‍ വളരെയധികം ശ്രദ്ധയും പ്രതീക്ഷയും പുലര്‍ത്തുന്നു. ലോകത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍, മുന്‍നിര സാമ്പത്തിക വിദഗ്ധര്‍, ഈ വിഷയത്തില്‍ ആധികാരികമായി എന്ന് വിലയിരുത്തുന്ന വ്യക്തികള്‍ ഒക്കെ 2014ന് മുമ്പ് ഇന്ത്യയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ പുനരാലോലിച്ചുനോക്കുക. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടന അപകടരമായ സ്ഥിതിയിലിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങളുടെ പരിഷ്‌ക്കരണ ചലനാത്മകത നമ്മുടെ സാമ്പത്തിക അടിത്തറയെ ശക്തിപ്പെടുത്തിയതുകൊണ്ട് അതേ വിദഗ്ധരും സ്ഥാപനങ്ങളും തന്നെ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് കാര്യങ്ങള്‍ മാറിയത്? ഇന്ത്യയിലെ ചുവപ്പ് നാടയെക്കുറിച്ച് ലോകം പരിഹസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇന്ന് അവര്‍ ചുവപ്പ് പരവതാനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. വ്യാപാരം സുഗമമാക്കുന്നതില്‍ നമ്മള്‍ നൂറാം സ്ഥാനത്ത് എത്തി. ഇന്ന് നാം കൈവരിച്ച ഈ നേട്ടത്തെ ലോകമാകെ അഭിമാനത്തോടെയാണ് നോക്കുന്നത്. ‘സ്തംഭന നയങ്ങ’ളുടേയും ‘വൈകുന്ന പരിഷ്‌കരണങ്ങ’ളുടെയും പേരിലാണ് ഒരുകാലത്ത് ലോകം ഇന്ത്യയെ നോക്കിക്കണ്ടിരുന്നത്. പഴയ വര്‍ത്തമാനപത്ര ക്ലിപ്പിങുകള്‍ ഈ വീക്ഷണം ശരിവയ്ക്കുന്നുമുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയെ സംബന്ധിച്ചുള്ള ലോകത്തിന്റെ അഭിപ്രായം മാറി, അവര്‍ പരിഷ്‌ക്കരണം, പ്രകടനം, പരിവര്‍ത്തനം എന്നിയിലുള്ള നമ്മുടെ ശ്രദ്ധയെക്കുറിച്ചാണ് സംസാരിക്കുന്നത്. സമയബന്ധിതമായ നയതീരുമാനങ്ങളുടെ ഒരു ശൃംഖലയുടെ തുടര്‍ച്ചയായിരുന്നു ഇത്. ഇന്ത്യയെ ‘ദുര്‍ബല അഞ്ചി’ല്‍ ഒന്നായി ലോകം കണക്കുകൂട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യ ലോക സമ്പദ്ഘടനയെ താഴേക്ക് വലിക്കുന്നുവെന്ന ആശങ്ക അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ ഒരു ബഹു-ട്രില്യന്‍ ഡോളര്‍ നിക്ഷേപ കേന്ദ്രമായി മാറിയതോടെ അവരുടെ സ്വരവും മാറിയിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ,
ഇന്ത്യയുമായി ബന്ധപ്പെടുന്ന നിക്ഷേപകര്‍ അടിസ്ഥാനസൗകര്യത്തിന്റെ അപര്യാപ്തതയേയും വൈദ്യുതിയുടെ കുറവുകൊണ്ട് ഇരുട്ടിനെ വരിക്കേണ്ടിവരുന്നതിനെയും കുപ്പിക്കഴുത്തിനെയും കുറിച്ചൊക്കെ വിലപിച്ചിരുന്നു. ഇന്ത്യയെ ഒരുകാലത്ത് ‘ഉറങ്ങുന്ന ആന’യെന്ന് പരിഹസിച്ചിരുന്ന അതേ വിദഗ്ധര്‍ തന്നെ ഉറങ്ങുന്ന ആന ഉണര്‍ന്ന് ഓടാന്‍ തുടങ്ങിയെന്ന് ഇന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു. അടുത്ത മൂന്നു ദശകങ്ങളില്‍ ലോകത്തിന്റെ സമ്പദ്ഘടനയ്ക്ക് ചലനാത്മകത നല്‍കുന്നതും ലോകത്തിന്റെ വളര്‍ച്ചയ്ക്ക് പ്രേരണയാകുകയും ചെയ്യുന്നത് ഇന്ത്യയായിരിക്കുമെന്നാണ് സാമ്പത്തികവിദഗ്ധരും അന്താരാഷ്ട്ര സ്ഥാപനങ്ങളും പറയുന്നത്.
ഇന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ഔന്നിത്യം വളരെയധികം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ അംഗമായിട്ടുള്ള ഏത് സംഘടനയിലും ഇന്ന് ഇന്ത്യയുടെ ശബ്ദം കേള്‍ക്കുന്നു. ചര്‍ച്ചകള്‍ക്ക് രൂപം നല്‍കുന്നതിനും ഈ സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഇന്ത്യ ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്. നാം നമ്മുടെ ശബ്ദം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ചില അന്താരാഷ്ട്ര സംഘടനകളില്‍ അംഗത്വത്തിനായി നാം വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യം എണ്ണിയാലൊടുങ്ങാത്ത സംഘടനകളില്‍ അംഗമായിരിക്കുകയാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളിലും ആഗോളതാപനത്തിലും ആകുലരായിട്ടുള്ളവര്‍ക്ക് ഇന്ന് ഇന്ത്യ പ്രതീക്ഷയുടെ രശ്മി വാഗ്ദാനം ചെയ്യുകയാണ്. ഇന്ന് അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ പതാകാവാഹകരാണ് ഇന്ത്യ. തങ്ങളുടെ രാജ്യത്ത് എത്തുന്ന ഏതൊരു ഇന്ത്യക്കാരനേയും സ്വീകരിക്കാന്‍ ലോകത്തെ ഏതൊരു രാജ്യവും തയ്യാറാവുകയാണ്. അവര്‍ ഒരു ഇന്ത്യാക്കാരനെ നോക്കിയാല്‍ ഇന്ന് ഒരു പുതിയ അവബോധം അവന്റെ കണ്ണുകളില്‍ കാണാന്‍ കഴിയും. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ശക്തി ഇപ്പോള്‍ വര്‍ദ്ധിച്ചു. ഇത് പുത്തന്‍ പ്രതീക്ഷകളുമായി മുന്നോട്ടുനീങ്ങുന്ന ഓരോ ഇന്ത്യക്കാരനുള്ളിലും ഒരു പുതിയ ആത്മവിശ്വാസവും, പുതിയ ഊര്‍ജ്ജവും, പുതിയ ദൃഢനിശ്ചയവും പ്രോജ്ജ്വലിപ്പിച്ചു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ലോകത്തിന്റെ ഏത് ഭാഗത്തായാലും ഇന്ന് ഒരു ഇന്ത്യാക്കാരന്‍ കുഴപ്പത്തിലോ കഷ്ടതയിലോ ആണെങ്കില്‍, ഓരോ ചുവടുവയ്പ്പിലും അവന്റെ രാജ്യം ഒപ്പമുണ്ടെന്ന് അവന് ഉറപ്പിക്കാം. അടുത്തിടെയുള്ള നിരവധി സംഭവങ്ങള്‍ ഈ വസ്തുതയ്ക്ക് സാക്ഷ്യങ്ങളാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ലോകത്തിന് ഇന്ത്യയോടുള്ള വീക്ഷണം പരിവര്‍ത്തനപ്പെട്ടതുപോലെ, ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്തുനിന്നുവരുന്ന വാര്‍ത്തകള്‍ മൂലം, തങ്ങള്‍ അവിടെയാകാതിരിക്കണമേയെന്ന് ഓരോരുത്തരും ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, വടക്കുകിഴക്കന്‍ മേഖല സകാരാത്മകമായ, പ്രചോദനം നല്‍കുന്ന വാര്‍ത്തകളുമായി വരികയാണ്. കായികമേഖലയില്‍ വടക്കുകിഴക്ക് ഇന്ന് തിളങ്ങുകയാണ്.
എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, വടക്കുകിഴക്ക് നിന്ന് ഇന്ന് നമുക്ക് ലഭിക്കുന്ന വാര്‍ത്തകള്‍, അവിടുത്തെ അവസാനത്ത ഗ്രാമവും വൈദ്യുതീകരിച്ചുവെന്നും ഗ്രാമം ഒന്നാകെ രാത്രി മുഴുവന്‍ നൃത്തം ചെയ്തുവെന്നുമാണ്. സമാനമായ രീതിയില്‍ ഹൈവേകള്‍, റെയില്‍വേകള്‍, വ്യോമപാതകള്‍, ജലപാതകള്‍, വിവരപാതകള്‍(ഐ-വേകള്‍, ഇന്‍ഫര്‍മേഷന്‍ വേകള്‍) എന്നിവയൊക്കെ ആ മേഖലകളില്‍ വരുന്നുവെന്ന വാര്‍ത്തകളാണ് നാം കേള്‍ക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ അങ്ങോളമിങ്ങോളം വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇന്ന് വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ള യുവാക്കള്‍ ഈ മേഖലകളില്‍ ബി.പി.ഒകള്‍ ആരംഭിക്കുകയാണ്. പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇവിടെ തിടങ്ങുകയാണ്. ജൈവകൃഷിയുടെ കേന്ദ്രമായി വടക്കുകിഴക്കന്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. കായിക സര്‍വകലാശാലയുടെ ആസ്ഥാനവും വടക്കുകിഴക്കാണ്.
സഹോദരീ, സഹോദരന്മാരെ, ഡല്‍ഹി വളരെ അകലെയാണെന്ന് വടക്കുകിഴക്കുള്ളവര്‍ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നാലുവര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഡല്‍ഹിയെ വടക്കുകിഴക്കിന്റെ പടിവാതില്‍ക്കല്‍ കൊണ്ടെത്തിച്ചു.
സഹോദരീ, സഹോദരന്മാരെ, ഇന്ന് രാജ്യത്തിന്റെ ജനസംഖ്യയിലെ 65%വും 35 വയസിന് താഴെയുള്ളവരാണ്. നമ്മുടെ രാജ്യത്തെ യുവതയില്‍ നാം അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തിലെ യുവാക്കള്‍ സമ്പദ്ഘടനയുടെ എല്ലാ നിലവാരത്തേയും പരിപൂര്‍ണ്ണമായി പരിവര്‍ത്തനപ്പെടുത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ പുരോഗതിയുടെ നിലവാരത്തില്‍ അവര്‍ പുതിയ വര്‍ണ്ണങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. പൊതുജനശ്രദ്ധനേടുന്ന കാര്യങ്ങളെല്ലാം വന്‍ നഗരങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് നമ്മുടെ രാജ്യം ടയര്‍-2, ടയര്‍-3 നഗരങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്, ഗ്രാമീണ മേഖലകളില്‍ ആധുനിക കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളെയാണ് ശ്രദ്ധിക്കുന്നത്. നമ്മുടെ രാജ്യത്തെ യുവത തൊഴിലിന്റെ സ്വഭാവത്തെ പരിപൂര്‍ണ്ണമായി പരിവര്‍ത്തനപ്പെടുത്തി. സ്റ്റാര്‍ട്ട് അപ്പുകള്‍, ബി.പി.ഒകള്‍, ഇ-കോമേഴ്‌സ്, മൊബിലിറ്റി തുടങ്ങിയ പുതിയ മേഖലകളുമായി ബന്ധപ്പെടുകയും അവയുടെ സാദ്ധ്യതകള്‍ പരീക്ഷിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ രാജ്യത്തെ യുവാക്കള്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 13 കോടി മുദ്രാ വായ്പകള്‍ ഒരു വലിയ നേട്ടമാണ്. സ്വന്തം കാലില്‍ നില്‍ക്കാനും സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കാനുമുള്ള അഭിലാഷവുമായി ആദ്യമായി വായ്പയെടുക്കുന്ന നാലുകോടി യുവാക്കള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് വരുമ്പോഴാണ് ഇത് കൂടുതല്‍ വലിയ നേട്ടമാകുന്നത്. ഇതുതന്നെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റത്തിന്റെ മഹത്തായ ഉദാഹരണമാണ്. ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുളള കഠിനപ്രയത്‌നത്തില്‍ ഇന്ന് 3 ലക്ഷം ഗ്രാമങ്ങളില്‍ നിരവധി പൊതുസേവന കേന്ദ്രങ്ങള്‍ പരിപാലിക്കുന്നത് യുവാക്കളും യുവതികളുമാണ്. വിവരസാങ്കേതികവിദ്യയുടെ ഇഷ്ടാനുസരണമുള്ള ഉപയോഗത്തിലൂടെ ഗ്രാമങ്ങളിലെ എല്ലാ പൗരന്മാര്‍ക്കും ഈ കേന്ദ്രങ്ങള്‍ ” ഒരൊറ്റ ക്ലിക്കിലൂടെ ആഗോള ബന്ധിപ്പിക്കല്‍”/ ” ഏത് സമയത്തും എവിടെയും ബന്ധിപ്പിക്കല്‍” സേവനം നല്‍കുന്നു.
അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച് പറയുമ്പോള്‍ റെയില്‍പാതകളുടെ, റോഡുകളുടെ, ഐ-വേകളുടെ, ഹൈവേകളുടെ അല്ലെങ്കില്‍ പുതിയ വിമാനത്താവളങ്ങളുടെ വേഗതയാകട്ടെ, നമ്മുടെ രാജ്യം അതിവേഗ വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
സഹോദരീ, സഹോദരന്മാരെ, രാജ്യത്തിന് അതിയായ മഹത്വം കൊണ്ടുവരുന്നതിനുള്ള ഒരു അവസരവും നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരും വിട്ടുകളയുന്നുമില്ല. ആഗോള തലത്തിലും, രാജ്യത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും, ഒറ്റ കുതിപ്പില്‍ നൂറിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത് നമുക്ക് ഏറെ അഭിമാനിക്കാവുന്നതാണ്. അത് ലോകത്തെയാകെ അതിശയിപ്പിച്ചു. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കഴിവിനെയാണ് ലോകമാകെ എഴുന്നേറ്റ് നിന്ന് അഭിനന്ദിച്ച് കൈയടിച്ചത്. ആദ്യ പരിശ്രമത്തില്‍ മംഗള്‍യാന്‍ വിജയകരമായി വിക്ഷേപിച്ചത് തന്നെ നമ്മുടെ ശാസ്ത്രജ്ഞരുടെ വൈദഗ്ധ്യത്തിനും കഠിന പ്രയ്തനത്തിനുമുള്ള സാക്ഷ്യമായി നിലകൊള്ളുകയാണ്. മംഗള്‍യാനെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത് നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവുകളെക്കുറിച്ച് വലുതായി സംസാരിക്കുന്നുണ്ട്. നമ്മുടെ ശാസ്ത്രജ്ഞരുടെ ഭാവിവീക്ഷണവും, നൂതനാശങ്ങളും സൃഷ്ടിപരതയുമാണ് വരുംദിവസങ്ങളില്‍ ആദ്യത്തെ ആഭ്യന്തര ഇന്ത്യന്‍ മേഖലാ ഗതിനിര്‍ണ്ണയ ഉപഗ്രഹസംവിധാനം (ഐ.ആര്‍.എന്‍.എസ്.എസ്) ആയ നാവികിന്റെ വിക്ഷേപണത്തിന് ആത്മവിശ്വാസം നല്‍കുന്നത്. നമ്മുടെ മത്സ്യത്തൊഴിലാളികളെയും മറ്റ് പൗരന്മാരെയും ഉപഗ്രഹ സിഗ്നലുകളിലൂടെ ഈ ഗതിനിര്‍ണ്ണയ സംവിധാനം വഴികാട്ടും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഇന്ന് ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഒരു നല്ല വാര്‍ത്ത പങ്കുവയ്ക്കുന്നതില്‍ ഞാന്‍ അതിയായി ആഹ്‌ളാദിക്കുന്നു. നമ്മുടെ രാജ്യം ബഹിരാകാശദൗത്യങ്ങളില്‍ അതിവേഗം പുരോഗമിക്കുന്നുവെന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ നമുക്ക് ഒരു സ്വപ്‌നമുണ്ട്, നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് ഒരു സ്വപ്‌നമുണ്ട്. ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ഓടെ അല്ലെങ്കില്‍ അതിനും മുമ്പ് നമ്മുടെ ചില യുവാക്കളും യുവതികളും ബഹിരാകാശത്ത് ഇന്ത്യന്‍ പതാക പറപ്പിക്കണമെന്ന് നാമൊരു പ്രതിജ്ഞയെടുത്തിട്ടുണ്ട്. മംഗള്‍യാനോടുകൂടി നമ്മുടെ ശാസ്ത്രജ്ഞര്‍ അവരുടെ കഴിവുകള്‍ തെളിയിച്ചുകഴിഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി നാം വളരെ വേഗം തന്നെ ഒരു ഇന്ത്യാക്കാരനെ ബഹിരാകാശത്തേക്കയക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ ബഹുമാന്യരായ ശാസ്ത്രജ്ഞരുടെ ഉദ്യമങ്ങളിലൂടെയായിരിക്കും ഇത് നിര്‍വ്വഹിക്കപ്പെടുക. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമായി നാം മാറുമെന്നത് നമുക്ക് ഏറെ അഭിമാനിക്കാവുന്നതുമാണ്.
പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, അത്തരമൊരു മഹത്തായ നേട്ടത്തിന് ഞാന്‍ എന്റെ ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ധരെയും അഭിനന്ദിക്കുകയാണ്. ഇന്ന് നമ്മുടെ ധാന്യപ്പുരകളെല്ലാം ഭക്ഷ്യധാന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഹരിത വിപ്ലവത്തെ ദശകങ്ങളായി വിജയകരമായി നയിക്കുന്നതില്‍ നമ്മുടെ കാര്‍ഷിക ശാസ്ത്രജ്ഞര്‍, കര്‍ഷകര്‍ എന്നിവരുടെ പങ്കിനെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.
പക്ഷേ, എന്റെ സഹോദരീ സഹോദരന്മാരേ, ഇന്ന് കാലം മാറിയിരിക്കുന്നു. നമ്മുടെ കര്‍ഷകര്‍ക്കും കാര്‍ഷിക വിപണികള്‍ക്കും ആഗോള വെല്ലുവിളികളും മല്‍സരങ്ങളും നേരിടേണ്ടതുണ്ട്. ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ഭൂമി കുറയുന്നു. നമ്മുടെ കാര്‍ഷിക രീതികള്‍ കൂടുതല്‍ ആധുനികവും കൂടുതല്‍ ശാസ്ത്രീയവുമായി മാറണമെന്നാണ് മാറുന്ന കാലം ആവശ്യപ്പെടുന്നത്. ഈ പ്രക്രിയയെ സാങ്കേതിക വിദ്യയ്്‌ക്കൊപ്പം മുന്നോട്ടു കൊണ്ടുപോകണം. കൃത്യമായും ഇതിനു വേണ്ടി നാം മാറ്റത്തില്‍ ഊന്നുകയും കാര്‍ഷിക മേഖലയില്‍ ആധുനിക രീതികള്‍ കൊണ്ടുവരികയും ചെയ്യുകയാണ്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമാകുമ്പോഴേയ്ക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ഒരു കാഴ്ചപ്പാട് നമുക്കുണ്ട്. ചിലയാളുകള്‍ക്ക് സംശയമാണ്, അതാകട്ടെ തികച്ചും സ്വാഭാവികവുമാണ്. പക്ഷേ, നാം ദൃഢചിത്തരാണ്. നാം വാഗ്ദാനങ്ങള്‍ വെറുംവാക്കായല്ല നല്‍കുന്നത്, പാലിക്കാന്‍ ഉറപ്പിച്ചുതന്നെയാണ് പറയുന്നത്. വാക്കു പാലിക്കാന്‍ നാം കഠിനാധ്വാനം ചെയ്യണം. നാം ആസൂത്രണം ചെയ്യുകയും നമ്മുടെ ഹൃദയവും മനസ്സും അതിലേക്ക് പൂര്‍ണമായി സമര്‍പ്പിക്കുകയും വേണം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ കര്‍ഷകരോടുള്ള വാക്ക് പാലിക്കാന്‍ കഴിയണമെങ്കില്‍ കാര്‍ഷിക മേഖലയില്‍ ആധുനികവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും നടപ്പാക്കിക്കൊണ്ട് നാം കര്‍ഷകരുടെ കൂടെ മുന്നേറണം. വിത്തു മുതല്‍ വിപണനം വരെ നാം മൂല്യവര്‍ധന കൊണ്ടുവരണം. ആധുനികവല്‍ക്കരണം വേണം നമുക്ക്. ചില പുതിയ ധാന്യങ്ങള്‍ വന്‍തോതിലുള്ള വരുമാനമാണ് നല്‍കുന്നത്. ഇതാദ്യമായി നാം കാര്‍ഷിക കയറ്റുമതി നയം നടപ്പാക്കിയതുകൊണ്ട് നമ്മുടെ കര്‍ഷകര്‍ക്ക് ആത്മവിശ്വാസത്തോടെ ആഗോള മല്‍സരത്തെ നേരിടാം. ഇന്നു നമുക്ക് പുതിയ ഒരു കാര്‍ഷിക വിപ്ലവം കാണാം. ജൈവ കൃഷി, നീല വിപ്ലവം, മധുര വിപ്ലവം, സൗരോര്‍ജ്ജ കൃഷി എന്നിവ പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നു.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, എന്റെ രാജ്യത്തെ കര്‍ഷകര്‍ ഇപ്പോള്‍ സൗരോര്‍ജ്ജ കാര്‍ഷികവൃത്തിയില്‍ ഊന്നല്‍ നല്‍കുകയാണ്. കൃഷിക്കു പുറമേ സൗരോര്‍ജ്ജ കൃഷിയിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് അവര്‍ പണം സമ്പാദിക്കുകയും ചെയ്യുന്നു. ചര്‍ക്ക കറക്കുന്നവരും കൈത്തറിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരും പണം സമ്പാദിക്കുന്നു.
സഹോദരീ സഹോദരന്മാരേ, എന്തൊക്കെയാണ് അതിന്റെ പ്രത്യാഘാതങ്ങള്‍? 90,000 കോടി രൂപ എന്നത് ഒരു ചെറിയ തുകയല്ല. ഏകദേശം 90,000 കോടി രൂപയാണ് തെറ്റായ പ്രവര്‍ത്തനങ്ങളിലൂടെ അനര്‍ഹര്‍ക്ക് എത്തിച്ചേര്‍ന്നത്. അതിപ്പോള്‍ രാജ്യത്തിന്റെ ധനമാണ്. അത് സാധാരണക്കാരുടെ ക്ഷേമത്തിനു വേണ്ടി ഇപ്പോള്‍ ഉപയോഗിക്കുകയാണ്.
പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ സ്വജനപക്ഷപാതവും അടുപ്പങ്ങളും ആഴത്തില്‍ വേരോടിയിരിക്കുന്നു. നാം ഒത്താശയെയും പക്ഷപാതത്തെയും ശക്തമായി അപലപിക്കുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. സംശയാസ്പദമായ മൂന്ന് ലക്ഷം കമ്പനികള്‍ അടച്ചുപൂട്ടി. അവരുടെ ഡയറക്ടര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സുതാര്യത ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ ഇടപാടുകളിലും നാം ഇന്ന് വരുമാന നികുതി ഇടപെടലുകള്‍ നടപ്പാക്കിയിരിക്കുന്നു. ഏതൊരാള്‍ക്കും അത് പ്രാപ്യമാണ്. രാജ്യത്തിന്റെ വിഭവങ്ങള്‍ നീതിയുക്തമായി വിനിയോഗിക്കുന്ന മാര്‍ഗത്തിലാണ് നാം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സ്ത്രീകള്‍ക്കും ഏറെ അഭിമാനിക്കാനുണ്ട് ഇതില്‍. രാജ്യത്തിനു നീതി നല്‍കാന്‍ നമുക്കിപ്പോള്‍ സുപ്രീംകോടതിയില്‍ മൂന്ന് വനിതാ ജഡ്ജിമാരുണ്ട്. ഇപ്പോഴത്തെപ്പോലെ കേന്ദ്ര മന്ത്രിസഭയില്‍ പരമാവധി വനിതാ മന്ത്രിമാരുടെ പ്രാതിനിധ്യം ഉണ്ടാകുന്നത് സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമാണ്.
ഇടതു തീവ്രവാദം, മാവോയിസം എന്നിവ രാജ്യത്ത് ചോരപ്പുഴ ഒഴുക്കുകയാണ്. അക്രമ സംഭവങ്ങള്‍, ജനങ്ങള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്ത് കാടുകളില്‍ ഒളിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. എങ്കിലും നമ്മുടെ സുരക്ഷാ സേനകളുടെ തുടര്‍ച്ചയായ ശ്രമഫലമായും വികസന പദ്ധതികളുടെ ഫലമായും ആളുകള്‍ ദേശീയ മുഖ്യധാരയിലേക്ക് വരികയാണ്. 126 ജില്ലകളെ ബാധിച്ചിരുന്ന ഇടതു തീവ്രവാദം ഇപ്പോള്‍ 90 ജില്ലകളില്‍ മാത്രമായി ചുരുങ്ങി. ആ ജില്ലകളില്‍ കൂടി ഇടതു തീവ്രവാദം അവസാനിപ്പിക്കുന്നതിന് വഴി കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗ പുരോഗതിയിലാണ്.
अपने मन में एक लक्ष्य लिए,
मंजिल अपनी प्रत्यक्ष लिए,
अपने मन में एक लक्ष्य लिए,
मंजिल अपनी प्रत्यक्ष लिए हम तोड़ रहे है जंजीरें,
हम तोड़ रहे हैं जंजीरें,
हम बदल रहे हैंतस्वीरें,
ये नवयुग है, ये नवयुग है,
ये नवभारत है, ये नवयुग है,
ये नवभारत है।
“खुद लिखेंगे अपनी तकदीर, हम बदल रहे हैं तस्वीर,
खुद लिखेंगे अपनी तकदीर, ये नवयुग है, नवभारत है,
हम निकल पड़े हैं, हम निकल पड़े हैं प्रण करके,
हम निकल पड़े हैं प्रण करके, अपना तनमन अर्पण करके,
अपना तनमन अर्पण करके, ज़िद है, ज़िद है, ज़िद है,
एक सूर्य उगाना है, ज़िद है एक सूर्य उगाना है,
अम्बर से ऊंचा जाना है, अम्बर से ऊंचा जाना है,
एक भारत नया बनाना है, एक भारत नया बनाना है।।”
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വന്ദേ മാതരം! വന്ദേ മാതരം! വന്ദേ മാതരം
പ്രധാനമന്ത്രി ഇന്‍ഡോറില്‍ നഗരവികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു, സ്വച്ഛ് സര്‍വേക്ഷണ്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു
23 Jun, 2018
മധ്യപ്രദേശ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗര വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റിമോട്ട് സംവിധാനത്തിലൂടെ നിര്‍വഹിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍, നഗരങ്ങളിലെ കുടിവെള്ള വിതരണ പദ്ധതികള്‍, ഗ്രാമീണ ഖരമാലിന്യനിര്‍മാര്‍ജന പദ്ധതികള്‍, നഗരങ്ങളിലെ ശുചിത്വ പദ്ധതികള്‍, നഗര ഗതാഗത പദ്ധതികള്‍, ലാന്‍ഡ്‌സ്‌കേപിങ് പദ്ധതികള്‍ എന്നിവ ഉദ്ഘാടനം ചെയ്യപ്പെട്ടവയില്‍ പെടും.
ഇന്‍ഡോറില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം സ്വച്ഛ് സര്‍വേക്ഷണ്‍-2018 അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും സ്വച്ഛ് സര്‍വേക്ഷണ്‍-2018 റിസള്‍ട്ട്‌സ് ഡാഷ് ബോര്‍ഡ് പ്രകാശിപ്പിക്കുകയും ചെയ്തു.
സ്വച്ഛ് ഭാരത് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നമായിരുന്നുവെന്നും അതിപ്പോള്‍ 125 കോടി ഇന്ത്യയുടെ ദൃഢനിശ്ചയമായി പരിണമിച്ചുവെന്നും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ശുചിത്വമാര്‍ന്ന നഗരത്തിനുള്ള അവാര്‍ഡ് ലഭിച്ച ഇന്‍ഡോറില്‍നിന്ന് രാജ്യം പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശുചിത്വം പുലര്‍ത്തുന്നതില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുന്ന ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ മൂന്നു സംസ്ഥാനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ശുചിത്വം മെച്ചപ്പെടുത്തുന്നതില്‍ ഉണ്ടായിട്ടുള്ള പ്രവര്‍ത്തനങ്ങളള്‍ അദ്ദേഹം വിശദീകരിച്ചു. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കുമ്പോഴേക്കും ഗാന്ധിജിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുമെന്നു പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നഗരങ്ങളിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താന്‍ ഏതു വിധത്തിലാണു കേന്ദ്ര ഗവണ്‍മെന്റ് ശ്രമിച്ചുവരുന്നതെന്ന് അദ്ദേഹം വിശദമാക്കി. സ്വച്ഛ് ഭാരത് പദ്ധതിക്കു പുറമേ, പ്രധാനമന്ത്രി ആവാസ് യോജന (നഗരങ്ങളില്‍), സ്മാര്‍ട്ട് സിറ്റി പദ്ധതി, അമൃത്, ദീനദയാല്‍ ഉപാധ്യായ ദേശീയ നഗര ഉപജീവന ദൗത്യം എന്നിവയെക്കുറിച്ചും ശ്രീ. നരേന്ദ്ര മോദി പരാമര്‍ശിച്ചു. ഇന്ത്യയുടെ പ്രഥമ സ്മാര്‍ട്ട് സിറ്റിയായ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ നയാ റായ്പൂരില്‍ കഴിഞ്ഞ ദിവസം താന്‍ ഉദ്ഘാടനം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശില്‍ ഏഴു നഗരങ്ങളില്‍ സമാന പദ്ധതികള്‍ തയ്യാറായിവരികയാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശില്‍ വിവിധ നഗര വികസന പദ്ധതികളില്‍ ഉണ്ടായിവരുന്ന പുരോഗതിയെക്കുറിച്ചു വിശദമായിത്തന്നെ അദ്ദേഹം പ്രതിപാദിച്ചു. ഭവന നിര്‍മാണ പദ്ധതിയിലൂടെ ഭവനരഹിതരായ ഒരു ലക്ഷത്തിലേറെ പേര്‍ക്കു വീട് ലഭിച്ചുവെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.
2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും ഭവനം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 1.15 കോടി വീടുകള്‍ നിര്‍മിക്കപ്പെട്ടുകഴിഞ്ഞുവെന്നും 2022 ആകുമ്പോഴേക്കും ലക്ഷ്യപ്രാപ്തി നേടാന്‍ രണ്ടു കോടി വീടുകള്‍കൂടി നിര്‍മിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി ആവാസ് യോജന വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതുകൂടി ഉണ്ടെന്നും പദ്ധതി സ്ത്രീശാക്തീകരണം സാധ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റുമ മേഖലകളില്‍ ഉണ്ടായ വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ജൂലായ് ഇരുപത്തിയൊന്‍പതാം തീയതിരാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
(മനസ്സ് പറയുന്നത് – നാല്‍പ്പത്തി ആറാം ലക്കം)
പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ഈയിടെയായി പലയിടത്തും വളരെയധികം മഴ പെയ്യുന്നതായുള്ള വാര്‍ത്തകള്‍ എത്തുന്നുണ്ട്. ചിലയിടങ്ങളില്‍ അധികം മഴ കാരണം വേവലാതിപ്പെടുത്തുന്ന സ്ഥിതിയാണെന്ന വാര്‍ത്തകളും വരുന്നുണ്ട്, ചിലയിടങ്ങളില്‍ ഇപ്പോഴും ആളുകള്‍ മഴ കാത്തിരിക്കുന്നു. ഭാരതത്തിന്റെ ഭൂവിസ്തൃതിയും, വൈവിധ്യവും കാരണം ചിലപ്പോഴൊക്കെ മഴയും ഇഷ്ടാനിഷ്ടങ്ങള്‍ കാണിക്കുന്നുണ്ട്. പക്ഷേ, നാം മഴയെ കുറ്റപ്പെടുത്തുന്നതെന്തിനാണ്? മനുഷ്യന്‍ തന്നെയാണ് പ്രകൃതിയുമായി സംഘര്‍ഷത്തിന്റെ വഴി തിരഞ്ഞെടുത്തത്. അതിന്റെ പരിണിത ഫലമെന്നോണമാണ് ചിലപ്പോഴൊക്കെ പ്രകൃതി നമ്മോട് കോപിക്കുന്നത്. അതുകൊണ്ട് പ്രകൃതിയെ സ്‌നേഹിക്കുക, പ്രകൃതിയുടെ രക്ഷകരാകുക, പ്രകൃതിയെ പോഷിപ്പിക്കുന്നവരാകുക എന്നത് നമ്മുടെ ഏവരുടെയും ഉത്തരവാദിത്തമാണ്. അങ്ങനെ ചെയ്താല്‍ പ്രകൃതിദത്തമായ കാര്യങ്ങളില്‍ സന്തുലനം സ്വയം ഉണ്ടാകും.
കഴിഞ്ഞ ദിവസം ഒരു പ്രകൃതി ദുരന്തത്തിന്റെ വാര്‍ത്ത ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. മനുഷ്യമനസ്സിനെയാകെ പിടിച്ചു കുലുക്കി. നിങ്ങളേവരും ടി.വി.യില്‍ കണ്ടിരിക്കും. തായ്‌ലന്റില്‍ ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളുടെ ടീമിനെ അവരുടെ കോച്ച് നാടുചുറ്റുന്നതിനിടയില്‍ ഗുഹയില്‍ കൊണ്ടുപോയി. അവിടെ ഗുഹയില്‍ അകത്തു പോകാനും പുറത്തിറങ്ങാനും കുറച്ച് മണിക്കൂറുകള്‍ വേണ്ടി വരും. എന്നാല്‍ അന്നേ ദിവസം വിധിയുടെ തീരുമാനം മറ്റു ചിലതായിരുന്നു. അവര്‍ ഗുഹയുടെ ഉള്ളില്‍ കുറച്ചധികം കടന്നു കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി വലിയ മഴ കാരണം ഗുഹാമുഖത്തിനടുത്ത് വളരെയധികം വെള്ളക്കെട്ടുണ്ടായി. അവര്‍ക്ക് പുറത്തിറങ്ങാനുള്ള വഴി അടഞ്ഞു പോയി. മറ്റു വഴിയൊന്നും കിട്ടാഞ്ഞതു കാരണം അവര്‍ ഗുഹയുടെ ഉള്ളില്‍ ഒരു ചെറിയ പാറയുടെ മുകളില്‍ അഭയം തേടി- അതും ഒന്നോ രണ്ടോ ദിവസമല്ല, പതിനെട്ടു ദിവസം. കുട്ടികള്‍ മുന്നില്‍ മരണത്തെ കാണാനിടയായാല്‍, ഓരോ നിമിഷവും അതിനെ നേരിട്ടുകൊണ്ട് കഴിയേണ്ടി വരുമ്പോള്‍ ആ നിമിഷങ്ങള്‍ എങ്ങനെയുള്ളതായിരിക്കുമെന്ന് നിങ്ങള്‍ക്കൂഹിക്കാം. ഒരു വശത്ത് അവര്‍ അപകടത്തെ നേരിട്ടുകൊണ്ടിരുന്നു, മറുവശത്ത് ലോകത്തിലെ മനുഷ്യരൊന്നാകെ ഒരുമിച്ചു ചേര്‍ന്ന് മാനുഷികമൂല്യങ്ങള്‍ പ്രകടമാക്കുകയായിരുന്നു. ലോകമെങ്ങും ആളുകള്‍, ഈ കുട്ടികളെ സുരക്ഷിതരായി പുറത്തിറക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. കുട്ടികളെവിടെയാണ്, ഏതു സ്ഥിതിയിലാണ്, അവരെ എങ്ങനെ പുറത്തിറക്കാനാകും എന്നറിയാന്‍ എല്ലാ വിധത്തിലുമുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. സമയത്തിന് രക്ഷപ്പെടുത്താനായില്ലെങ്കില്‍ മണ്‍സൂണ്‍ സീസണില്‍ കുറച്ചു മാസങ്ങളോളം തന്നെ അവരെ പുറത്തിറക്കുക അസാധ്യമാകും. എന്നാല്‍ അവസാനം നല്ല വാര്‍ത്തയെത്തിയപ്പോള്‍ ലോകത്തിനാകെ സമാധാനമായി, സന്തോഷമായി. എന്നാല്‍ ഈ സംഭവത്തെ മറ്റൊരു രീതിയില്‍ കാണാനാണ് എനിക്കു തോന്നുന്നത്. രക്ഷപ്പെടുത്തല്‍ ആകെക്കൂടി എങ്ങനെയാണു നടന്നത്; എല്ലാ തലത്തിലും ഉത്തരവാദിത്തബോധമുണ്ടായത് ആശ്ചര്യകരമായിരുന്നു. എല്ലാവരും, ഗവണ്‍മെന്റും, ഈ കുട്ടികളുടെ അച്ഛനമ്മമാരും, അവരുടെ ബന്ധുക്കളും, മാധ്യമങ്ങളും, രാജ്യത്തെ ജനങ്ങളും – എല്ലാവരുംതന്നെ സമാധാനത്തോടും ക്ഷമയോടും കാത്തിരുന്നു. എല്ലാവരും ഒരു ടീമായി ആ ദൗത്യത്തില്‍ പങ്കെടുത്തു. എല്ലാവരുടെയും സംയമനത്തോടെയുള്ള പെരുമാറ്റം പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ കാര്യമാണെന്ന് എനിക്കു തോന്നുന്നു. അച്ഛനമ്മമാര്‍ക്ക് ദുഃഖമുണ്ടായിരുന്നില്ലെന്നല്ല, അവര്‍ കരഞ്ഞിട്ടുണ്ടാവില്ലെന്നല്ല, എന്നാല്‍ അവരുടെ ക്ഷമ, സംയമനം, സമൂഹത്തിന്റെയാകെ സമാധാനത്തോടെയുള്ള പെരുമാറ്റം ഇതെല്ലാം നമുക്കു പാഠമാണ്. ഈ സംരംഭത്തില്‍ തായ്‌ലന്റിന്റെ നാവികസേനയിലെ ഒരു ജവാന് ജീവന്‍ ബലിനല്‍കേണ്ടിവന്നു. ഇത്രയും കഠിനമായ പരിതഃസ്ഥിതിയിലായിട്ടും ജലം നിറഞ്ഞ, ഒരു ഇരുളടഞ്ഞ ഗുഹയില്‍ ഇത്രയും ധൈര്യത്തോടും ക്ഷമയോടും കൂടി അവര്‍ പ്രതീക്ഷ കൈവിടാതിരുന്നുവെന്നതില്‍ ലോകത്തിനാകെ ആശ്ചര്യമാണുള്ളത്. മാനവികത ഒരുമിച്ചു ചേരുമ്പോള്‍ അദ്ഭുതങ്ങള്‍ സംഭവിക്കുന്നു എന്നാണിത് കാണിക്കുന്നത്. ശാന്തവും ഉറച്ചതുമായ മനസ്സോടെ ലക്ഷ്യത്തില്‍ മനസ്സുറപ്പിച്ച് അതിനായി പ്രവര്‍ത്തിക്കുക എന്നതേ വേണ്ടൂ.
കഴിഞ്ഞ ദിവസം നമ്മുടെ രാജ്യത്തെ പ്രിയപ്പെട്ട കവി നീരജ് ജി നമ്മെ വിട്ടു പോയി. പ്രതീക്ഷ, വിശ്വാസം, ദൃഢനിശ്ചയം, ആത്മവിശ്വാസം എന്നിവ ധ്വനിക്കുന്നത് നീരജ് ജിയുടെ കവിതകളുടെ വിശേഷതയായിരുന്നു. നാം ഭാരതീയര്‍ക്ക് നീരജ് ജി പറഞ്ഞതെല്ലാം വളരെ ശക്തിയും പ്രേരണയും ഏകുന്നതാകും. അദ്ദേഹം എഴുതി –
ഇരുട്ടസ്തമിച്ചേ തീരൂ
കൊടുങ്കാറ്റിങ്ങു വന്നാലും
ഇടിമിന്നലുകള്‍ ചൊരിഞ്ഞാലും
ദീപമൊന്നുതെളിഞ്ഞാല്‍പ്പിന്നെ!
ഇരുട്ടെന്നതസ്തമിച്ചേ തീരൂ.
നീരജ് ജിയിക്ക് ആദരവോടെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.
‘നമസ്‌തേ പ്രധാനമന്ത്രിജീ, എന്റെ പേര് സത്യം എന്നാണ്. ഞാന്‍ ഈ വര്‍ഷം ദില്ലി യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി അഡ്മിഷന്‍ നേടിയിട്ടുണ്ട്. ഞങ്ങളുടെ സ്‌കൂള്‍ ബോര്‍ഡ് പരീക്ഷാ സമയത്ത് അങ്ങ് പരീക്ഷയുടെ ടെന്‍ഷനെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും സംസാരിച്ചു. എന്നെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി അങ്ങയുടെ സന്ദേശമെന്താണ്?’
ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളവും യുവാക്കളെ സംബന്ധിച്ചിടത്തോളവും വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഇത് കോളജുകളുടെ പീക് സീസണ്‍ എന്നു പറയാം. സത്യത്തിനെപ്പോലുള്ള ലക്ഷക്കണക്കിന് യുവാക്കള്‍ സ്‌കൂളില്‍ നിന്നിറങ്ങി കോളജിലേക്കു പോകുന്ന സമയമാണിത്. ഫെബ്രുവരിയും മാര്‍ച്ചും പരീക്ഷാപേപ്പറുകള്‍, ഉത്തരങ്ങള്‍ എന്നിങ്ങനെ പോയാല്‍ ഏപ്രില്‍ മെയ് അവധിക്കാലം കളിക്കാനും പിന്നെ റിസല്‍ട്ട് കാത്തിരിക്കാനും ജീവിതത്തില്‍ മുന്നോട്ടുള്ള ദിശ തീരുമാനിക്കാനും കരിയര്‍ തിരഞ്ഞെടുക്കാനും ഒക്കെയുള്ള സമയമാണ്. ജൂലായ് മാസം യുവാക്കള്‍ ജീവിതത്തിലെ പുതിയ തലത്തിലേക്ക് ചുവടു വയ്ക്കുന്നു, ശ്രദ്ധ ചോദ്യങ്ങളില്‍ നിന്നു മാറി കട്ട് ഓഫിലേക്കെത്തുന്നു. കുട്ടികള്‍ അച്ഛനമ്മമാരുടെ തണലില്‍ നിന്ന് പ്രൊഫസര്‍മാരുടെ തണലിലേക്കെത്തുന്നു. എന്റെ യുവസുഹൃത്തുക്കള്‍ കോളജ് ജീവിതത്തിന്റെ തുടക്കം മുതല്‍ വളരെ ഉത്സാഹികളും സന്തുഷ്ടരുമായിരിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ആദ്യമായി വീട്ടില്‍ നിന്ന് പുറത്തു പോയി, ഗ്രാമത്തില്‍ നിന്ന് പുറത്തു പോയി, ഒരു സുരക്ഷിതമായ അന്തരീക്ഷത്തില്‍ നിന്ന് പുറത്തിറങ്ങി താന്‍തന്നയാണ് നിയന്താവ് എന്നാകേണ്ടി വരും. ഇത്രയധികം യുവാക്കള്‍ ആദ്യമായി സ്വന്തം വീടുകള്‍ വിട്ട്, ജീവിതത്തിന് ഒരു പുതിയ ദിശാബോധം നല്‍കാനായി പുറപ്പെടുന്നു. പല വിദ്യാര്‍ഥികളും അവരുടെ കോളജുകളില്‍ ജോയിന്‍ ചെയ്തിട്ടുണ്ടാകും. ചിലര്‍ ചേരാന്‍ തയ്യാറെടുക്കുകയാകും. ശാന്തരായിരിക്കുക, ജീവിതം ആസ്വദിക്കുക, ജീവിതത്തില്‍ അന്തരാത്മാവിന്റെ ആനന്ദം അറിയുക എന്നാണ് എനിക്കു നിങ്ങളോടു പറയാനുള്ളത്. പുസ്തകങ്ങളിലൂടെയല്ലാതെ വേറെ വഴിയില്ല, പഠിക്കുകതന്നെ വേണം, എങ്കിലും പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള ശീലം ഉണ്ടായിരിക്കണം. പഴയ സുഹൃത്തുക്കളുടെ വില വളരെ വലുതാണ്. കുട്ടികാലത്തെ കൂട്ടുകാര്‍ വലിമതിക്കാത്തവരാണ്, എങ്കിലും പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതും, ഉണ്ടാക്കുന്നതും നിലനിര്‍ത്തുന്നതുമെല്ലാം അതിന്റേതായ രീതിയില്‍ ബോധപൂര്‍വ്വം ശ്രദ്ധിക്കേണ്ട കാര്യമാണ്. പുതിയതായി ചിലതു പഠിക്കുക, പുതിയ പുതിയ നൈപുണ്യങ്ങള്‍ നേടുക, പുതിയ പുതിയ ഭാഷകള്‍ പഠിക്കുക. സ്വന്തം വീടു വിട്ട് പുറത്തൊരിടത്ത് പഠിക്കാന്‍ പോയവര്‍ ആ സ്ഥലത്തെ, അവിടത്തെക്കുറിച്ചറിയുക, അവിടത്തെ ജനങ്ങളെ, ഭാഷ, സംസ്‌കാരം ഒക്കെ അറിയുക, അവിടത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടാകും അവിടെ പോവുക, അവിടത്തെക്കുറിച്ചറിയുക. പുതിയ ഇന്നിംഗ്‌സ് തുടങ്ങുകയാണ്, എല്ലാ യുവാക്കള്‍ക്കും എന്റെ ശുഭാശംസകള്‍.
ഇപ്പോള്‍ കോളജ് സീസണിന്റെ കാര്യംപറയുമ്പോള്‍ മധ്യപ്രദേശിലെ വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ ഒരു വിദ്യാര്‍ഥി ആശാറാം ചൗധരി ജീവിതത്തിലെ കഷ്ടപ്പെടുത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് എങ്ങനെ വിജയം നേടി എന്ന വാര്‍ത്ത കാണുകയായിരുന്നു. അദ്ദേഹം ജോധ്പുര്‍ എയിംസിലെ എംബിബിഎസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ വിജയം നേടി. അദ്ദേഹത്തിന്റെ പിതാവ് ചപ്പുചവറുകള്‍ പെറുക്കിയാണ് കുടുംബം പോറ്റുന്നത്. അദ്ദേഹത്തിന്റെ ഈ വിജയത്തില്‍ ഞാന്‍ ആശംസകളേകുന്നു. ഇങ്ങനെ ദരിദ്ര കുടുംബത്തില്‍ നിന്നുള്ള, വെല്ലുവിളികളുള്ള ചുറ്റുപാടുകളില്‍ നിന്നുള്ളവരാണെങ്കിലും സ്വന്തം അധ്വാനം കൊണ്ടും സമര്‍പ്പണം കൊണ്ടും നമുക്കേവര്‍ക്കും പ്രേരണാദായകമാകുന്ന കാര്യങ്ങള്‍ ചെയ്ത എത്രയോ വിദ്യാര്‍ഥികളുണ്ട്. പിതാവ് ഡിടിസിയിലെ ഡ്രൈവറായ ദില്ലിയിലെ പ്രിന്‍സ് കുമാറും, കൊല്‍ക്കത്തയിലെ ഫുട്പാത്തില്‍ സ്ട്രീറ്റ് ലൈറ്റിന്റെ കീഴില്‍ പഠിച്ച അഭയ് ഗുപ്തയും, അച്ഛന്‍ ഓട്ടോറിക്ഷാ ഡ്രൈവറായ അഹമ്മദാബാദിലെ മകള്‍ ആഫറീന്‍ ഷൈഖും അഭിനന്ദനാര്‍ഹരാണ്. അച്ഛന്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ നാഗപൂരിലെ മകള്‍ ഖുശിയും, അച്ഛന്‍ കാവല്‍ക്കാരനായ ഹരിയാനയിലെ കാര്‍ത്തികും, അച്ഛന്‍ ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുന്ന ജാര്‍ഖണ്ഡിലെ രമേശ് സാഹുവും ഒക്കെ അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. രമേശ് ഉത്സവസ്ഥലങ്ങളില്‍ കളിപ്പാട്ടം വിറ്റു നടന്നിരുന്നു. ജന്മനാല്‍ സ്‌പൈനല്‍ മസ്‌കുലര്‍ ആട്രോഫി എന്ന ജനിറ്റിക് രോഗം ബാധിച്ച ദിവ്യാഗംയായ ഗുഡ്ഗാവിലെ മകള്‍ അനുഷ്‌കാ പാണ്ഡാ തുടങ്ങി പലരും തങ്ങളുടെ ദൃഢനിശ്ചയം കൊണ്ടും ഉത്സാഹം കൊണ്ടും എല്ലാ തടസ്സങ്ങളെയും കടന്ന് ലോകം നോക്കിനിന്നുപോകുന്ന നേട്ടങ്ങള്‍ കൈവരിച്ചു. നാം ചുറ്റുപാടും നോക്കിയാല്‍ ഇതുപോലുള്ള പല ഉദാഹരണങ്ങളും നമുക്കു കാണാന്‍ കഴിയും.
രാജ്യത്തിന്റെ ഏതൊരു കോണിലെയും ഏതൊരു നല്ല സംഭവവും എന്റെ മനസ്സിന് ഊര്‍ജ്ജം പകരുന്നു, പ്രേരണയേകുന്നു. ഈ യുവാക്കളുടെ കഥ നിങ്ങളോടു പറയുമ്പോള്‍ എനിക്ക് നീരജിന്റെ ആ കാര്യമാണ് ഓര്‍മ്മ വരുന്നത്, ജീവിതത്തിന്റെ ലക്ഷ്യവുമതാണ്. നീരജ് ജി പറഞ്ഞു –
ഭൂമിതന്‍ ഗീതമെനിക്കാകാശത്തോളമുയര്‍ത്തണം
വെളിച്ചത്തിലേക്കിനിയിരുളിനെയും ക്ഷണിക്കണം
വാളിനെ പുഷ്പസുഗന്ധത്താല്‍ ശിരസ്സുനമിപ്പിക്കണം
പാടിപ്പാടിയെനിക്കീ പര്‍വ്വതങ്ങളെയുമുണര്‍ത്തണം.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, കുറച്ചു നാളുകള്‍ക്കു മുമ്പ് ഒരു വാര്‍ത്ത എന്റെ കണ്ണില്‍ പെട്ടു. അതിങ്ങനെയായിരുന്നു. രണ്ടു യുവാക്കള്‍ മോദിയുടെ സ്വപ്നം സാക്ഷാത്കരിച്ചു. കൂടുതല്‍ വായിച്ചപ്പോള്‍ നമ്മുടെ യുവാക്കള്‍ സാങ്കേതികവിദ്യ സമര്‍ഥമായും സൃഷ്ടിപരമായും ഉപയോഗിച്ച് സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നു എന്നു മനസ്സിലായി. സംഭവമിതായിരുന്നു – ഒരിക്കല്‍ അമേരിക്കയിലെ ടെക്‌നോളജി ഹബ് എന്നറിയപ്പെടുന്ന സാന്‍ജോസ് നഗരത്തില്‍ ഞാന്‍ ഭാരതീയരായ യുവാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഞാനവരോട് അവര്‍ക്ക് ഭാരതത്തിനുവേണ്ടി തങ്ങളെ കഴിവിനെ എങ്ങനെ ഉപയോഗിക്കാനാകും എന്നാലോചിക്കൂ, സമയംകണ്ടെത്തി ചിലതു ചെയ്യൂ എന്നുപറഞ്ഞു. ഞാന്‍ മസ്തിഷ്‌ക ചോര്‍ച്ച (ബ്രയിന്‍ ഡ്രെയിന്‍) എന്നതിനെ മസ്തിഷ്‌കനേട്ട (ബ്രയിന്‍ ഗെയിന്‍) മാക്കി മാറ്റാന്‍ അഭ്യര്‍ഥിച്ചു. റായ്ബറേലിയിലെ രണ്ടു ഐ ടി പ്രൊഫഷണലുകള്‍, യോഗേശ് സാഹുജിയും രജനീശ് വാജ്‌പേയിജി യും എന്റെ ഈ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ഒരു വേറിട്ട ശ്രമം നടത്തി. തങ്ങളുടെ പ്രൊഫഷണല്‍ സ്‌കില്‍ ഉപയോഗിച്ച് യോഗേശ്ജിയും രജനീശ്ജിയും ഒരുമിച്ച് സ്മാര്‍ട്ട് ഗാവ് ആപ് തയ്യാറാക്കി. ഈ ആപ് ഗ്രാമത്തിലെ ജനങ്ങളെ ലോകവുമായി ബന്ധിപ്പിക്കുന്നുവെന്നു മാത്രമല്ല, മറിച്ച് അവര്‍ക്ക് ഏതൊരു വിവരവും അറിവും തങ്ങളുടെ തന്നെ മൊബൈലില്‍ അറിയുവാനുമാകുന്നു. റായ് ബറേലിയിലെ തൗധക്പൂര്‍ എന്ന ഗ്രാമത്തിലെ ഗ്രാമവാസികളും ഗ്രാമപ്രധാനും ജില്ലാ മജിസ്‌ട്രേട്ടും സിഡിഒ യും എല്ലാം ഈ ആപ് ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചു. ഈ ആപ് ഗ്രാമത്തില്‍ ഒരുതരത്തില്‍ ഡിജിറ്റല്‍ വിപ്ലവം കൊണ്ടുവരുന്ന കാര്യമാണു ചെയ്യുന്നത്. ഗ്രാമത്തിലുണ്ടാകുന്ന എല്ലാ വികസന കാര്യങ്ങളും, റെക്കോഡു ചെയ്യുക, ട്രാക് ചെയ്യുക, മോനിട്ടര്‍ ചെയ്യുക എല്ലാം ഈ ആപ് വഴി എളുപ്പമായി. ഈ ആപ് ല്‍ ഗ്രാമത്തിലെ ഫോണ്‍ ഡയറക്ടറി, ന്യൂസ് സെക്ഷന്‍, ഇവന്റ്‌സ് ലിസ്റ്റ്, ഹെല്‍ത്ത് സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കേന്ദ്രം എല്ലാം ഉണ്ട്. ഈ ആപ് കര്‍ഷകര്‍ക്കും വളരെ പ്രയോജനപ്രദമാണ്. ആപ് ന്റെ ഗ്രാമര്‍ ഫീചര്‍, കര്‍ഷകര്‍ക്കിടയിലെ ഫാക്ട് റേറ്റ് ഒരു തരത്തില്‍ അവരുടെ ഉല്‍പ്പന്നത്തിന് ഒരു വിപണി എന്ന പോലെ പ്രയോജനപ്പെടുന്നു. ഈ സംഭവത്തെ നിങ്ങള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ആ യുവാവ് അമേരിക്കയില്‍, അവിടത്തെ ജീവിതരീതി, ചിന്താഗതികള്‍ക്കെല്ലാമിടയിലാണ് ജീവിക്കുന്നതെന്നു കാണാം. പല വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതം വിട്ടിരിക്കും, എങ്കിലും സ്വന്തം ഗ്രാമത്തിന്റെ മുക്കും മൂലയും അറിയുന്നു, വെല്ലുവിളികളെ മനസ്സിലാക്കുന്നു, ഗ്രാമവുമായി വൈകാരിക ബന്ധം പുലര്‍ത്തുന്നു. ഈ കാരണം കൊണ്ട് അവന് ഒരുപക്ഷേ, ഗ്രാമത്തിനു വേണ്ടത് വേണ്ടരീതിയില്‍ ഉണ്ടാക്കുവാന്‍ സാധിച്ചു. സ്വന്തം ഗ്രാമവുമായി, സ്വന്തം വേരുകളുമായി ഈ ബന്ധവും ജന്മഭൂമിയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും എല്ലാ ഭാരതീയന്റെയും മനസ്സില്‍ സ്വാഭാവികമായി ഉണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ സമയക്കുറവുകാരണം, ചിലപ്പോള്‍ ദൂരം കാരണം, ചിലപ്പോള്‍ ചുറ്റുപാടുകള്‍ കാരണം അതിന്റെമേല്‍ ചാരത്തിന്റെ നേരിയ പാളി മൂടിപ്പോകുന്നു. എന്നാല്‍ ഒരു ചെറിയ കനലെങ്കിലും അതുമായി സ്പര്‍ശിച്ചാല്‍ എല്ലാ കാര്യങ്ങളും ഒരിക്കല്‍ കൂടി പ്രകടമാകുന്നു, അത് കഴിഞ്ഞു പോയ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. നമുക്കും അന്വേഷിക്കാം, നമ്മുടെ കാര്യത്തിലും അങ്ങനെയെങ്ങാനും സംഭവിച്ചിട്ടുണ്ടോ എന്ന് നോക്കാം, സ്ഥിതിഗതികള്‍, ചുറ്റുപാടുകള്‍, അകല്‍ച്ചകള്‍ നമ്മെ അകറ്റിയിട്ടില്ലേ എന്നു നോക്കാം, ചാരം മൂടിയിട്ടുണ്ടോ എന്നു നോക്കാം. തീര്‍ച്ചയായും ചിന്തിക്കൂ…
‘ആദരണീയ പ്രധാനമന്ത്രിജീ, നമസ്‌കാരം, ഞാന്‍ സന്തോഷ് കാകഡേ മഹാരാഷ്ട്രയിലെ കോല്‍ഹാപുരില്‍ നിന്നു സംസാരിക്കുന്നു. പംഢര്‍പൂര്‍ വാരി എന്നറിയപ്പെടുന്ന പംഢര്‍പൂര്‍ തീര്‍ഥയാത്ര മഹാരാഷ്ട്രയുടെ പഴയ പാരമ്പര്യമാണ്. എല്ലാ വര്‍ഷവും ഇത് വളരെ ഉത്സാഹത്തോടും സന്തോഷത്തോടും ആഘോഷിക്കപ്പെടുന്നു. ഏകദേശം 7-8 ലക്ഷം വാര്‍കരികള്‍ എന്നറിയപ്പെടുന്ന തീര്‍ഥയാത്രക്കാര്‍ ഇതില്‍ പങ്കെടുക്കുന്നു. ഈ വേറിട്ട സംഭവത്തെക്കുറിച്ച് രാജ്യത്തെ ബാക്കി ജനങ്ങളും അറിയുന്നതിനുവേണ്ടി അങ്ങ് ഈ പംഢര്‍പൂര്‍ വാരിയെക്കുറിച്ച് പറയണം.’
സന്തോഷ്ജി, താങ്കളുടെ ഫോണ്‍കോളിന് വളരെ നന്ദി. തീര്‍ച്ചയായും പംഢര്‍പുര്‍ വാരി വളരെ അദ്ഭുതകരമായ തീര്‍ഥയാത്രയാണ്. സുഹൃത്തുക്കളേ, ആഷാഢ ഏകാദശി, ഇപ്രാവശ്യം ജൂലൈ23 നാണ് ആഘോഷിക്കപ്പെടുന്നത്. പംഢര്‍പുര്‍ മഹാരാഷ്ട്രയിലെ സോലാപുര്‍ ജില്ലയിലെ ഒരു പവിത്രമായ നഗരമാണ്. ആഷാഢ ഏകാദശിയുടെ ഏകദേശം 15-20 ദിവസം മുമ്പ് വാര്‍കരികള്‍ അതായത് തീര്‍ഥാടകര്‍ പല്ലക്കുകളുമായി പംഢര്‍പൂര്‍ യാത്രക്ക് കാല്‍നടയായി പുറപ്പെടുന്നു. വാരി എന്നറിയപ്പെടുന്ന ഈ യാത്രയില്‍ ലക്ഷക്കണക്കന് വാര്‍കരികളാണ് പങ്കെടുക്കുന്നത്. സന്ത് ജ്ഞാനേശ്വര്‍, സന്ത് തുക്കാറാം എന്നിവരെപ്പോലുള്ള മഹത്തുക്കളുടെ പാദുകങ്ങള്‍ പല്ലക്കില്‍ വച്ച് വിട്ഠല്‍ വിട്ഠല്‍ എന്നു പാടിക്കൊണ്ട് നടക്കുന്നു. ഈ വാരി വിദ്യഭ്യാസം, സംസ്‌കാരം, ആദരവ് എന്നിവയുടെ ത്രിവേണീസംഗമമാണ്. തീര്‍ഥയാത്രക്കാര്‍ വിട്‌ഠോബയെന്നും പാണ്ഡുരംഗ എന്നും പറയപ്പെടുന്ന ഭഗവാന്‍ വിട്ഠലിന്റെ, വിഠോബയുടെ ദര്‍ശനത്തിനായി അവിടെ എത്തിച്ചേരുന്നു. ഭഗവാന്‍ വിട്ഠല്‍ ദരിദ്രരുടെയും നിഷേധിക്കപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും നന്മ കാക്കുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ ഇടങ്ങളിലെ ആളുകള്‍ക്ക് അപാരമായ ബഹുമാനവും ഭക്തിയുമുണ്ട്. പംഢര്‍പൂരിലെ വിട്‌ഠോബാ ക്ഷേത്രത്തില്‍ പോവുകയെന്നതും അവിടത്തെ മാഹാത്മ്യം, സൗന്ദര്യം, ആധ്യാത്മികമായ ആനന്ദം തുടങ്ങിയവയും വേറിട്ട അനുഭവമാണ്. മന്‍കീ ബാത്തിന്റെ ശ്രോതാക്കളോട് എനിക്കു പറയാനുള്ളത് അവസരം കിട്ടിയാല്‍ ഒരു പ്രാവശ്യം തീര്‍ച്ചയായും പഢര്‍പൂര്‍ വാരിയില്‍ പങ്കെടുക്കണമെന്നാണ്. ജ്ഞാനേശ്വര്‍, നാമദേവ്, ഏകനാഥ്, രാമദാസ്, തുക്കാറാം തുടങ്ങി അസംഖ്യം പുണ്യാത്മാക്കള്‍ മഹാരാഷ്ട്രയില്‍ ഇന്നും സാധാരണ ജനങ്ങള്‍ക്ക് അറിവു പകരുന്നുണ്ട്. അന്ധമായ ബഹുമാനത്തിനെതിരെ പോരാടാന്‍ ശക്തിയേകുകയാണ്, ഹിന്ദുസ്ഥാന്റെ എല്ലാ മൂലയിലും ഈ സന്യാസി പരമ്പര പ്രേരണയേകിക്കൊണ്ടിരിക്കും. ബന്ധപ്പെട്ട എല്ലാ ആചാരങ്ങളില്‍ നിന്നും സന്മനോഭാവം , സ്‌നേഹം, സാഹോദര്യം എന്നിവയുടെ സന്ദേശമാണു ലഭിക്കുന്നത്. അന്ധമായ ബഹുമാനത്തിനെതിരെ ബഹുമാനത്തോടെ സമൂഹം പോരാടണമെന്ന മന്ത്രോപദേശം ലഭിക്കുന്നു. സമയാസമയങ്ങളില്‍ സമൂഹത്തെ തടഞ്ഞ്, വഴക്കു പറഞ്ഞ്, കണ്ണാടി കാട്ടി പഴയ ദുരാചാരങ്ങള്‍ സമൂഹത്തില്‍ ഇല്ലാതെയാകാനും ആളുകളില്‍ കരുണയും സമത്വവും ശുചിത്വത്തിന്റെ സംസ്‌കാരവുമുണ്ടാക്കാനും ശ്രമിച്ചവരാണിവര്‍. നമ്മുടെ ഈ മാതൃഭൂമി ബഹുരത്‌നയായ വസുന്ധരയാണ്.
സന്തുകളുടെ ഒരു മഹാപാരമ്പര്യം നമ്മുടെ രാജ്യത്തുണ്ടായിരുന്നതുപോലെ ഭാരതാംബയ്ക്കായി സമര്‍പ്പിക്കപ്പെട്ട മഹാപുരുഷന്മാര്‍ ഈ ഭൂമിയ്ക്കുവേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചു. അതുപോലെയൊരു മഹാപുരുഷനാണ് ലോകമാന്യതിലകന്‍. അദ്ദേഹം അനേകം ഭാരതീയരുടെ മനസ്സില്‍ ആഴത്തില്‍ ഇടംനേടി. ജൂലൈ 23 ന് നാം തിലകന്റെ ജയന്തിയിലും ആഗസ്റ്റ് 01 ന് സമാധിദിനത്തിലും അദ്ദേഹത്തെ നാം സ്മരിക്കുന്നു. ലോകമാന്യതിലകന്‍ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് അവരുടെ തെറ്റു കാട്ടിക്കൊടുക്കാനുള്ള ശക്തിയും ബുദ്ധിയുമുണ്ടായിരുന്നു. ഇരുപതു വര്‍ഷത്തിനുള്ളില്‍ മൂന്നു പ്രാവശ്യം രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ശ്രമിക്കും വിധം ഇംഗ്ലീഷുകാര്‍ അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു. അതൊരു ചെറിയ കാര്യമല്ല. ഞാന്‍ ലോകമാന്യ തിലകനെക്കുറിച്ചും അഹമദാബാദില്‍ അദ്ദേഹത്തിന്റെ ഒരു പ്രതിമയുമായും ബന്ധപ്പെട്ട ഒരു രസമുള്ള സംഭവം നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനാഗ്രഹിക്കുന്നു. 1916 ഒക്‌ടോബറില്‍ അഹമദാബാദിലെത്തിയപ്പോള്‍ അക്കാലത്ത്, ഇന്നേക്ക് ഏകദേശം നൂറു വര്‍ഷം മുമ്പ് 40,000 ലധികം ആളുകള്‍ അദ്ദേഹത്തെ അവിടെ സ്വാഗതം ചെയ്യാനെത്തി. ഈ യാത്രയ്ക്കിടയില്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന് അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ ലോകമാന്യ തിലകന്‍ വളരെ സ്വാധീനിച്ചിരുന്നു. 1920 ആഗസ്റ്റ് 01 ന് ലോകമാന്യ തിലകന്‍ ദിവംഗതനായി. അഹമദാബാദില്‍ അദ്ദേഹത്തിന് സ്മാരകമുണ്ടാക്കുമെന്ന് അപ്പോള്‍തന്നെ നിശ്ചയിക്കപ്പെട്ടു. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ അഹമദാബാദ് കോര്‍പ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വേഗം തന്നെ അദ്ദേഹം ലോകമാന്യ തിലക സ്മാരകത്തിനായി വിക്‌ടോറിയ ഗാര്‍ഡന്‍ തിരഞ്ഞെടുത്തു. അതെ., ബ്രിട്ടീഷ് മഹാറാണിയുടെ പേരിലുള്ള ഗാര്‍ഡന്‍ തന്നെ. സ്വാഭാവികമായും ബ്രീട്ടീഷുകാര്‍ ഇതില്‍ അസന്തുഷ്ടരായി, കളക്ടര്‍ ഇതിന് അനുവാദം നല്കുന്നത് തുടര്‍ച്ചയായി നിഷേധിച്ചുകൊണ്ടിരുന്നു. എന്നാല്‍ സര്‍ദാര്‍ സാഹബ് സര്‍ദാര്‍ സാഹബായിരുന്നു. അദ്ദേഹം ഉറച്ചു നിന്നു, തനിക്ക് പദവി ഉപേക്ഷിക്കേണ്ടി വന്നാലും ലോകമാന്യതിലകന്റെ പ്രതിമ സ്ഥാപിക്കപ്പെടുകതന്നെ ചെയ്യുമെന്ന് ഉറച്ചുനിന്നു. അവസാനം പ്രതിമ നിര്‍മ്മിക്കപ്പെട്ടു. 1929 ഫെബ്രുവരി 28ന് മറ്റാരെക്കൊണ്ടുമല്ല, മഹാത്മാഗാന്ധിയെക്കൊണ്ടുതന്നെ അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിപ്പിച്ചു. ആ വേളയില്‍ പൂജ്യനീയ ബാപ്പു പറഞ്ഞു, സര്‍ദാര്‍ പട്ടേല്‍ വന്നതിനു ശേഷം അഹമദാബാദ് കോര്‍പ്പറേഷന് ഒരു വ്യക്തിയെ കിട്ടിയെന്നു മാത്രമല്ല, ധൈര്യവും ലഭിച്ചു, അതുകൊണ്ടാണ് തിലക്ജിയുടെ പ്രതിമ ഉണ്ടാക്കപ്പെട്ടത് എന്ന്. എന്റെ പ്രിയപ്പെട്ട ജനങ്ങളേ, തിലക്ജി ഒരു കസേരയില്‍ ഇരിക്കുന്ന വളരെ ദുര്‍ല്ലഭമായ ഒരു പ്രതിമയാണ് ഇത്. ഇതില്‍ തിലക്ജിയുടെ തൊട്ടു താഴെ എഴുതിയിരിക്കുന്നു, സ്വരാജ് നമ്മുടെ ജന്മാവകാശമാണ്. ഇംഗ്ലീഷുകാര്‍ ഭരിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചാണ് ഞാനീ പറയുന്നത്. ലോകമാന്യതിലകന്റെ ശ്രമഫലമായിട്ടാണ് ഗണേശോത്സവം ആരംഭിച്ചിട്ടുള്ളത്. ഗണേശോത്സവം പരമ്പരാഗതമായ ബഹുമാനത്തോടും ഉത്സവമായും ആഘോഷിക്കുന്നതിനൊപ്പം സാമൂഹിക ഉണര്‍വ്വ്, സാമൂഹ്യബോധം, ആളുകളില്‍ സമരസത, സമത്വം ഒക്കെ വളര്‍ത്താനുള്ള ശക്തമായ മാധ്യമമായി മാറിയിരുന്നു. രാജ്യത്ത് ഇംഗ്ലീഷുകാര്‍ക്കെതിരെ പോരാടാന്‍ ഒരുമിക്കേണ്ട ഒരു കാലഘട്ടമായിരുന്നു അത്. ആ ഉത്സവങ്ങള്‍ ജാതി, മത ബാധകള്‍ ഇല്ലാതെ എല്ലാവരെയും ഒരുമിപ്പിച്ചു. കാലംചെന്നതിനനുസരിച്ച് ഈ ആഘോഷങ്ങള്‍ക്ക് ജനസമ്മതി ഏറിക്കൊണ്ടിരുന്നു. ഇതില്‍ നിന്നും നമ്മുടെ പ്രാചീനമായ പൈതൃകത്തോടും ചരിത്രത്തിലെ നമ്മുടെ വീരനായകരോടും ഇന്നും നമ്മുടെ യുവ തലമുറയ്ക്ക് താത്പര്യമേറെയുണ്ടെന്ന് വ്യക്തമാണ്. ഇന്ന് പല നഗരങ്ങളിലും എല്ലാ തെരുവുകളിലും നിങ്ങള്‍ക്ക് ഗണേശമണ്ഡപങ്ങള്‍ കാണാനാകും. തെരുവിലെ എല്ലാ കുടുംബങ്ങളും ഒത്തുചേര്‍ന്ന് അത് സംഘടിപ്പിക്കുന്നു. ഒരു ടീമായി പ്രവര്‍ത്തിക്കുന്നു. ഇത് നമ്മുടെ യുവാക്കള്‍ക്ക് നേതൃത്വം, സംഘടനാബോധം എന്നിവയെക്കുറിച്ചു പഠിക്കാനും, അതിനുള്ള കഴിവ് വികസിപ്പിക്കാനുമുള്ള ഒരു നല്ല അവസരമാണ്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ലോകമാന്യ തിലകനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്രാവശ്യവും ഗണേശോത്സവും ഉത്സാഹത്തോടെ നടത്തണമെന്നും, മനസ്സര്‍പ്പിച്ച് നടത്തണമെന്നും പരിസ്ഥിതി സൗഹൃദ ഗണേശോത്സവം നടത്താന്‍ ശ്രദ്ധിക്കണമെന്നും ഞാന്‍ കഴിഞ്ഞ പ്രാവശ്യം നിങ്ങളോടു പറഞ്ഞിരുന്നു. ഇപ്രാവശ്യവും ഗണേശ്ജിയുടെ പ്രതിമ മുതല്‍ അലങ്കാരസാധനങ്ങളെല്ലാം പരിസ്ഥിതി സൗഹൃദമായിരിക്കണം. എല്ലാ നഗരങ്ങളിലും പരിസ്ഥിതി സൗഹൃദ ഗണേശോത്സവത്തിന്റെ മത്സരമായിരിക്കണം നടക്കേണ്ടത്. അവര്‍ക്ക് സമ്മാനം നല്കണം… മൈ ജിഓവി യിലും നരേന്ദ്രമോദി ആപ് ലും പരിസ്ഥിതി സൗഹൃദ ഗണേശോത്സവസാമഗ്രികളെക്കുറിച്ചുള്ള വ്യാപകമായ പ്രചാരമുണ്ടാകണം. ഇക്കാര്യമൊക്കെ ഞാന്‍ ആളുകള്‍ക്കിടയിലേക്ക് തീര്‍ച്ചയായുമെത്തിക്കും. ലോകമാന്യതിലകന്‍ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസമുണ്ടാക്കി, ഒരു മുദ്രാവാക്യമേകി, സ്വരാജ് നമ്മുടെ ജന്മാവകാശമാണ്, അത് നേടിയെടുക്കുകതന്നെ ചെയ്യും. ഇന്നും സ്വരാജ് നമ്മുടെ ജന്മാവകാശമാണ് നാമതു നേടുകതന്നെ ചെയ്യും എന്നു പറയേണ്ട സമയമാണ്. എല്ലാ ഭാരതീയര്‍ക്കും സദ്ഭരണത്തിന്റെയും വികസനത്തിന്റെയും നല്ല ഫലങ്ങള്‍ ലഭ്യമാകണം. ഇതാണ് ഒരു പുതിയ ഭാരതത്തെ നിര്‍മ്മിക്കുക. തിലകന്റെ ജനനത്തിന് 50 വര്‍ഷങ്ങള്‍ക്കുശേഷം അതേ ദിവസം, അതായത് ജൂലൈ 23 ന് ഭാരതാംബയുടെ മറ്റൊരു പുത്രന്‍ ജന്മമെടുത്തു. അദ്ദേഹം നാം സ്വാതന്ത്ര്യത്തിന്റെ കാറ്റേറ്റ് ശ്വസിക്കട്ടെ എന്നു കരുതി ജീവിതം ബലിയര്‍പ്പിച്ചു. ഞാന്‍ ചന്ദ്രശേഖര്‍ ആസാദിനെക്കുറിച്ചാണു പറയുന്നത്. ഈ വരികള്‍ കേട്ട് പ്രേരണയുള്‍ക്കൊള്ളാത്ത ഏതൊരു യുവാവാകും ഭാരതത്തിലുണ്ടാവുക.
സര്‍ഫരോശി കി തമന്നാ അബ് ഹമാരേ ദില്‍ മേ ഹൈ
ദേഖനാ ഹൈ ജോര്‍ കിതനാ, ബാജു-ഏ-കാതില്‍ മേം ഹൈ
ഈ വരികള്‍ അശ്ഫാക് ഉള്ളാഹ് ഖാന്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് എന്നിവരെപ്പോലുള്ള അനേകം യുവാക്കള്‍ക്കു പ്രേരണയായി. ചന്ദ്രശേഖര്‍ ആസാദിന്റെ ധൈര്യം, സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ ഉത്സാഹം ഒക്കെ അനേകം യുവാക്കള്‍ക്കു പ്രേരകമായി. ആസാദ് ജീവിതം ഹോമിച്ചു, എന്നിട്ടും വിദേശ ഭരണത്തിനുമുന്നില്‍ ഒരിക്കലും തല കുനിച്ചില്ല. എനിക്ക് മധ്യപ്രദേശില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഗ്രാമമായ അലീരാജ്പൂരില്‍ പോകാനുള്ള സൗഭാഗ്യം ലഭിച്ചു. അലഹബാദില്‍ ചന്ദ്രശേഖര്‍ ആസാദ് പാര്‍ക്കിലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം കിട്ടി. ചന്ദ്രശേഖര്‍ ആസാദ് വിദേശികളുടെ വെടിയേറ്റു മരിക്കാന്‍ ആഗ്രഹിക്കാത്ത വീരപുരുഷനായിരുന്നു. ജീവിക്കുന്നെങ്കില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടും മരിക്കുന്നെങ്കിലും സ്വതന്ത്രനായിത്തന്നെ മരിക്കും…. ഇതായിരുന്നു അദ്ദേഹത്തിന്റെ വൈശിഷ്ട്യം. ഒരിക്കല്‍ കൂടി ഭാരതാംബയുടെ വീരപുത്രന്മാരായ ലോകമാന്യതിലകനെയും ചന്ദ്രശേഖര്‍ ആസാദിനെയും ആദരവോടെ നമിക്കുന്നു.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഫിന്‍ലാന്‍ഡില്‍ നടന്ന ജൂനിയര്‍ അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഭാരതത്തിന്റെ ധീര വനിത, കര്‍ഷകപുത്രി ഹിമാ ദാസ് സ്വര്‍ണ്ണമെഡല്‍ നേടിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചു. നമ്മുടെ മറ്റൊരു മകള്‍ ഏകതാ ഭയാന്‍ എന്റെ കത്തിനു മറുപടിയായി ഇന്തോനേഷ്യയില്‍ നിന്ന് അവിടെ ഏഷ്യന്‍ ഗയിംസിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നറിയിച്ചുകൊണ്ട് എനിക്ക് ഇ-മെയിലയച്ചു. ഇ-മെയിലില്‍ ഏകത എഴുതുന്നു- ‘ഏതൊരു അത്‌ലെറ്റിന്റെയും ജീവിതത്തില്‍ ഏറ്റവും മഹത്തായ നിമിഷം ത്രിവര്‍ണ്ണ പതാക ഏന്തുന്ന നിമിഷമാണ്. എനിക്കതു സാധിച്ചുവെന്നതില്‍ എനിക്ക് അഭിമാനമുണ്ട്.’ ഏകതാ, നമുക്കെല്ലാം അതില്‍ അഭിമാനമുണ്ട്. ഏകത നാടിന്റെ പേര് ഉജ്ജ്വലമാക്കി. ടുണീഷ്യയില്‍ ലോക പാരാ അത്‌ലെറ്റിക് ഗ്രാന്റ് പ്രി 2018 ല്‍ ഏകത സ്വര്‍ണ്ണ, വെങ്കല മെഡലുകള്‍ നേടുകയുണ്ടായി. വെല്ലുവിളിയെത്തന്നെ കഴിവിന്റെ മാധ്യമമാക്കി എന്നതാണ് ഏകതയുടെ നേട്ടം. ഏകതാ ഭയാന്‍ 2003 ല്‍ റോഡപകടത്തില്‍പെട്ട് അരയ്ക്കുതാഴെ തളര്‍ന്നുപോയ കുട്ടിയാണ്. എന്നാല്‍ ആ കുട്ടി ധൈര്യം കൈവിട്ടില്ല, സ്വയം ശക്തി സംഭരിച്ച് ലക്ഷ്യം നേടി. മറ്റൊരു ദിവ്യാംഗന്‍ യോഗേശ് കഠുനിയാജി ബെര്‍ലിനില്‍ പാരാ അത്‌ലറ്റിക്‌സ് ഗ്രാന്റ് പ്രിയില്‍ ഡിസ്‌കസ് ത്രോ യില്‍ സ്വര്‍ണ്ണ മെഡല്‍ നേടിക്കൊണ്ട് ലോക റെക്കാഡ് സ്ഥാപിച്ചു. കൂടെത്തന്നെ സുന്ദര്‍ സിംഗ് ഗുര്‍ജര്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണമെഡല്‍ നേടി. ഏകതാ ഭയാനെയും യോഗേശി കുഠിയായെയും സുന്ദര്‍സിംഗ് നെയും നിങ്ങളുടെ സാഹസത്തിന്റെ പേരില്‍ നമിക്കുന്നു, ആശംസിക്കുന്നു. നിങ്ങള്‍ ഇനിയും മുന്നേറം, കളിച്ചുകൊണ്ടിരിക്കണം, കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യണം.
പ്രിയപ്പെട്ട ജനങ്ങളേ, ആഗസ്റ്റ് മാസം ചരിത്രത്തിലെ അനേകം സംഭവങ്ങളാലും ഉത്സവങ്ങളാലും നിറഞ്ഞതാണ്. എന്നാല്‍ കാലാവസ്ഥ കാരണം ചിലപ്പോഴൊക്കെ രോഗവും വീട്ടിലേക്കു കടന്നുവരും. നിങ്ങളെ ഏവരെയും നല്ല ആരോഗ്യത്തോടെ കഴിയാനും ദേശഭക്തിയുണര്‍ത്തുന്ന ഈ ആഗസ്റ്റ് മാസത്തില്‍, നൂറ്റാണ്ടുകളായി നടന്നുപോരുന്ന അനേകാനേകം ഉത്സവങ്ങളുടെ പേരില്‍, ആശംസകള്‍ നേരുന്നു. വീണ്ടും ഒരിക്കല്‍ കൂടി മന്‍ കീ ബാത്തില്‍ വീണ്ടും ഒരുമിക്കാം.
വളരെ വളരെ നന്ദി.
ഇപ്പോള്‍ കോളജ് സീസണിന്റെ കാര്യംപറയുമ്പോള്‍ മധ്യപ്രദേശിലെ വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ ഒരു വിദ്യാര്‍ഥി ആശാറാം ചൗധരി ജീവിതത്തിലെ കഷ്ടപ്പെടുത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് എങ്ങനെ വിജയം നേടി എന്ന വാര്‍ത്ത കാണുകയായിരുന്നു. അദ്ദേഹം ജോധ്പുര്‍ എയിംസിലെ എംബിബിഎസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ വിജയം നേടി. അദ്ദേഹത്തിന്റെ പിതാവ് ചപ്പുചവറുകള്‍ പെറുക്കിയാണ് കുടുംബം പോറ്റുന്നത്. അദ്ദേഹത്തിന്റെ ഈ വിജയത്തില്‍ ഞാന്‍ ആശംസകളേകുന്നു. ഇങ്ങനെ ദരിദ്ര കുടുംബത്തില്‍ നിന്നുള്ള, വെല്ലുവിളികളുള്ള ചുറ്റുപാടുകളില്‍ നിന്നുള്ളവരാണെങ്കിലും സ്വന്തം അധ്വാനം കൊണ്ടും സമര്‍പ്പണം കൊണ്ടും നമുക്കേവര്‍ക്കും പ്രേരണാദായകമാകുന്ന കാര്യങ്ങള്‍ ചെയ്ത എത്രയോ വിദ്യാര്‍ഥികളുണ്ട്. പിതാവ് ഡിടിസിയിലെ ഡ്രൈവറായ ദില്ലിയിലെ പ്രിന്‍സ് കുമാറും, കൊല്‍ക്കത്തയിലെ ഫുട്പാത്തില്‍ സ്ട്രീറ്റ് ലൈറ്റിന്റെ കീഴില്‍ പഠിച്ച അഭയ് ഗുപ്തയും, അച്ഛന്‍ ഓട്ടോറിക്ഷാ ഡ്രൈവറായ അഹമ്മദാബാദിലെ മകള്‍ ആഫറീന്‍ ഷൈഖും അഭിനന്ദനാര്‍ഹരാണ്. അച്ഛന്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ നാഗപൂരിലെ മകള്‍ ഖുശിയും, അച്ഛന്‍ കാവല്‍ക്കാരനായ ഹരിയാനയിലെ കാര്‍ത്തികും, അച്ഛന്‍ ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുന്ന ജാര്‍ഖണ്ഡിലെ രമേശ് സാഹുവും ഒക്കെ അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. രമേശ് ഉത്സവസ്ഥലങ്ങളില്‍ കളിപ്പാട്ടം വിറ്റു നടന്നിരുന്നു. ജന്മനാല്‍ സ്‌പൈനല്‍ മസ്‌കുലര്‍ ആട്രോഫി എന്ന ജനിറ്റിക് രോഗം ബാധിച്ച ദിവ്യാഗംയായ ഗുഡ്ഗാവിലെ മകള്‍ അനുഷ്‌കാ പാണ്ഡാ തുടങ്ങി പലരും തങ്ങളുടെ ദൃഢനിശ്ചയം കൊണ്ടും ഉത്സാഹം കൊണ്ടും എല്ലാ തടസ്സങ്ങളെയും കടന്ന് ലോകം നോക്കിനിന്നുപോകുന്ന നേട്ടങ്ങള്‍ കൈവരിച്ചു. നാം ചുറ്റുപാടും നോക്കിയാല്‍ ഇതുപോലുള്ള പല ഉദാഹരണങ്ങളും നമുക്കു കാണാന്‍ കഴിയും.
‘ആദരണീയ പ്രധാനമന്ത്രിജീ, നമസ്‌കാരം, ഞാന്‍ സന്തോഷ് കാകഡേ മഹാരാഷ്ട്രയിലെ കോല്‍ഹാപുരില്‍ നിന്നു സംസാരിക്കുന്നു. പംഢര്‍പൂര്‍ വാരി എന്നറിയപ്പെടുന്ന പംഢര്‍പൂര്‍ തീര്‍ഥയാത്ര മഹാരാഷ്ട്രയുടെ പഴയ പാരമ്പര്യമാണ്. എല്ലാ വര്‍ഷവും ഇത് വളരെ ഉത്സാഹത്തോടും സന്തോഷത്തോടും ആഘോഷിക്കപ്പെടുന്നു. ഏകദേശം 7-8 ലക്ഷം വാര്‍കരികള്‍ എന്നറിയപ്പെടുന്ന തീര്‍ഥയാത്രക്കാര്‍ ഇതില്‍ പങ്കെടുക്കുന്നു. ഈ വേറിട്ട സംഭവത്തെക്കുറിച്ച് രാജ്യത്തെ ബാക്കി ജനങ്ങളും അറിയുന്നതിനുവേണ്ടി അങ്ങ് ഈ പംഢര്‍പൂര്‍ വാരിയെക്കുറിച്ച് പറയണം.’
സന്തോഷ്ജി, താങ്കളുടെ ഫോണ്‍കോളിന് വളരെ നന്ദി. തീര്‍ച്ചയായും പംഢര്‍പുര്‍ വാരി വളരെ അദ്ഭുതകരമായ തീര്‍ഥയാത്രയാണ്. സുഹൃത്തുക്കളേ, ആഷാഢ ഏകാദശി, ഇപ്രാവശ്യം ജൂലൈ23 നാണ് ആഘോഷിക്കപ്പെടുന്നത്. പംഢര്‍പുര്‍ മഹാരാഷ്ട്രയിലെ സോലാപുര്‍ ജില്ലയിലെ ഒരു പവിത്രമായ നഗരമാണ്. ആഷാഢ ഏകാദശിയുടെ ഏകദേശം 15-20 ദിവസം മുമ്പ് വാര്‍കരികള്‍ അതായത് തീര്‍ഥാടകര്‍ പല്ലക്കുകളുമായി പംഢര്‍പൂര്‍ യാത്രക്ക് കാല്‍നടയായി പുറപ്പെടുന്നു. വാരി എന്നറിയപ്പെടുന്ന ഈ യാത്രയില്‍ ലക്ഷക്കണക്കന് വാര്‍കരികളാണ് പങ്കെടുക്കുന്നത്. സന്ത് ജ്ഞാനേശ്വര്‍, സന്ത് തുക്കാറാം എന്നിവരെപ്പോലുള്ള മഹത്തുക്കളുടെ പാദുകങ്ങള്‍ പല്ലക്കില്‍ വച്ച് വിട്ഠല്‍ വിട്ഠല്‍ എന്നു പാടിക്കൊണ്ട് നടക്കുന്നു. ഈ വാരി വിദ്യഭ്യാസം, സംസ്‌കാരം, ആദരവ് എന്നിവയുടെ ത്രിവേണീസംഗമമാണ്. തീര്‍ഥയാത്രക്കാര്‍ വിട്‌ഠോബയെന്നും പാണ്ഡുരംഗ എന്നും പറയപ്പെടുന്ന ഭഗവാന്‍ വിട്ഠലിന്റെ, വിഠോബയുടെ ദര്‍ശനത്തിനായി അവിടെ എത്തിച്ചേരുന്നു. ഭഗവാന്‍ വിട്ഠല്‍ ദരിദ്രരുടെയും നിഷേധിക്കപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും നന്മ കാക്കുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ ഇടങ്ങളിലെ ആളുകള്‍ക്ക് അപാരമായ ബഹുമാനവും ഭക്തിയുമുണ്ട്. പംഢര്‍പൂരിലെ വിട്‌ഠോബാ ക്ഷേത്രത്തില്‍ പോവുകയെന്നതും അവിടത്തെ മാഹാത്മ്യം, സൗന്ദര്യം, ആധ്യാത്മികമായ ആനന്ദം തുടങ്ങിയവയും വേറിട്ട അനുഭവമാണ്. മന്‍കീ ബാത്തിന്റെ ശ്രോതാക്കളോട് എനിക്കു പറയാനുള്ളത് അവസരം കിട്ടിയാല്‍ ഒരു പ്രാവശ്യം തീര്‍ച്ചയായും പഢര്‍പൂര്‍ വാരിയില്‍ പങ്കെടുക്കണമെന്നാണ്. ജ്ഞാനേശ്വര്‍, നാമദേവ്, ഏകനാഥ്, രാമദാസ്, തുക്കാറാം തുടങ്ങി അസംഖ്യം പുണ്യാത്മാക്കള്‍ മഹാരാഷ്ട്രയില്‍ ഇന്നും സാധാരണ ജനങ്ങള്‍ക്ക് അറിവു പകരുന്നുണ്ട്. അന്ധമായ ബഹുമാനത്തിനെതിരെ പോരാടാന്‍ ശക്തിയേകുകയാണ്, ഹിന്ദുസ്ഥാന്റെ എല്ലാ മൂലയിലും ഈ സന്യാസി പരമ്പര പ്രേരണയേകിക്കൊണ്ടിരിക്കും. ബന്ധപ്പെട്ട എല്ലാ ആചാരങ്ങളില്‍ നിന്നും സന്മനോഭാവം , സ്‌നേഹം, സാഹോദര്യം എന്നിവയുടെ സന്ദേശമാണു ലഭിക്കുന്നത്. അന്ധമായ ബഹുമാനത്തിനെതിരെ ബഹുമാനത്തോടെ സമൂഹം പോരാടണമെന്ന മന്ത്രോപദേശം ലഭിക്കുന്നു. സമയാസമയങ്ങളില്‍ സമൂഹത്തെ തടഞ്ഞ്, വഴക്കു പറഞ്ഞ്, കണ്ണാടി കാട്ടി പഴയ ദുരാചാരങ്ങള്‍ സമൂഹത്തില്‍ ഇല്ലാതെയാകാനും ആളുകളില്‍ കരുണയും സമത്വവും ശുചിത്വത്തിന്റെ സംസ്‌കാരവുമുണ്ടാക്കാനും ശ്രമിച്ചവരാണിവര്‍. നമ്മുടെ ഈ മാതൃഭൂമി ബഹുരത്‌നയായ വസുന്ധരയാണ്.
സന്തുകളുടെ ഒരു മഹാപാരമ്പര്യം നമ്മുടെ രാജ്യത്തുണ്ടായിരുന്നതുപോലെ ഭാരതാംബയ്ക്കായി സമര്‍പ്പിക്കപ്പെട്ട മഹാപുരുഷന്മാര്‍ ഈ ഭൂമിയ്ക്കുവേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചു. അതുപോലെയൊരു മഹാപുരുഷനാണ് ലോകമാന്യതിലകന്‍. അദ്ദേഹം അനേകം ഭാരതീയരുടെ മനസ്സില്‍ ആഴത്തില്‍ ഇടംനേടി. ജൂലൈ 23 ന് നാം തിലകന്റെ ജയന്തിയിലും ആഗസ്റ്റ് 01 ന് സമാധിദിനത്തിലും അദ്ദേഹത്തെ നാം സ്മരിക്കുന്നു. ലോകമാന്യതിലകന്‍ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് അവരുടെ തെറ്റു കാട്ടിക്കൊടുക്കാനുള്ള ശക്തിയും ബുദ്ധിയുമുണ്ടായിരുന്നു. ഇരുപതു വര്‍ഷത്തിനുള്ളില്‍ മൂന്നു പ്രാവശ്യം രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ശ്രമിക്കും വിധം ഇംഗ്ലീഷുകാര്‍ അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു. അതൊരു ചെറിയ കാര്യമല്ല. ഞാന്‍ ലോകമാന്യ തിലകനെക്കുറിച്ചും അഹമദാബാദില്‍ അദ്ദേഹത്തിന്റെ ഒരു പ്രതിമയുമായും ബന്ധപ്പെട്ട ഒരു രസമുള്ള സംഭവം നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനാഗ്രഹിക്കുന്നു. 1916 ഒക്‌ടോബറില്‍ അഹമദാബാദിലെത്തിയപ്പോള്‍ അക്കാലത്ത്, ഇന്നേക്ക് ഏകദേശം നൂറു വര്‍ഷം മുമ്പ് 40,000 ലധികം ആളുകള്‍ അദ്ദേഹത്തെ അവിടെ സ്വാഗതം ചെയ്യാനെത്തി. ഈ യാത്രയ്ക്കിടയില്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന് അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ ലോകമാന്യ തിലകന്‍ വളരെ സ്വാധീനിച്ചിരുന്നു. 1920 ആഗസ്റ്റ് 01 ന് ലോകമാന്യ തിലകന്‍ ദിവംഗതനായി. അഹമദാബാദില്‍ അദ്ദേഹത്തിന് സ്മാരകമുണ്ടാക്കുമെന്ന് അപ്പോള്‍തന്നെ നിശ്ചയിക്കപ്പെട്ടു. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ അഹമദാബാദ് കോര്‍പ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വേഗം തന്നെ അദ്ദേഹം ലോകമാന്യ തിലക സ്മാരകത്തിനായി വിക്‌ടോറിയ ഗാര്‍ഡന്‍ തിരഞ്ഞെടുത്തു. അതെ., ബ്രിട്ടീഷ് മഹാറാണിയുടെ പേരിലുള്ള ഗാര്‍ഡന്‍ തന്നെ. സ്വാഭാവികമായും ബ്രീട്ടീഷുകാര്‍ ഇതില്‍ അസന്തുഷ്ടരായി, കളക്ടര്‍ ഇതിന് അനുവാദം നല്കുന്നത് തുടര്‍ച്ചയായി നിഷേധിച്ചുകൊണ്ടിരുന്നു. എന്നാല്‍ സര്‍ദാര്‍ സാഹബ് സര്‍ദാര്‍ സാഹബായിരുന്നു. അദ്ദേഹം ഉറച്ചു നിന്നു, തനിക്ക് പദവി ഉപേക്ഷിക്കേണ്ടി വന്നാലും ലോകമാന്യതിലകന്റെ പ്രതിമ സ്ഥാപിക്കപ്പെടുകതന്നെ ചെയ്യുമെന്ന് ഉറച്ചുനിന്നു. അവസാനം പ്രതിമ നിര്‍മ്മിക്കപ്പെട്ടു. 1929 ഫെബ്രുവരി 28ന് മറ്റാരെക്കൊണ്ടുമല്ല, മഹാത്മാഗാന്ധിയെക്കൊണ്ടുതന്നെ അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിപ്പിച്ചു. ആ വേളയില്‍ പൂജ്യനീയ ബാപ്പു പറഞ്ഞു, സര്‍ദാര്‍ പട്ടേല്‍ വന്നതിനു ശേഷം അഹമദാബാദ് കോര്‍പ്പറേഷന് ഒരു വ്യക്തിയെ കിട്ടിയെന്നു മാത്രമല്ല, ധൈര്യവും ലഭിച്ചു, അതുകൊണ്ടാണ് തിലക്ജിയുടെ പ്രതിമ ഉണ്ടാക്കപ്പെട്ടത് എന്ന്. എന്റെ പ്രിയപ്പെട്ട ജനങ്ങളേ, തിലക്ജി ഒരു കസേരയില്‍ ഇരിക്കുന്ന വളരെ ദുര്‍ല്ലഭമായ ഒരു പ്രതിമയാണ് ഇത്. ഇതില്‍ തിലക്ജിയുടെ തൊട്ടു താഴെ എഴുതിയിരിക്കുന്നു, സ്വരാജ് നമ്മുടെ ജന്മാവകാശമാണ്. ഇംഗ്ലീഷുകാര്‍ ഭരിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചാണ് ഞാനീ പറയുന്നത്. ലോകമാന്യതിലകന്റെ ശ്രമഫലമായിട്ടാണ് ഗണേശോത്സവം ആരംഭിച്ചിട്ടുള്ളത്. ഗണേശോത്സവം പരമ്പരാഗതമായ ബഹുമാനത്തോടും ഉത്സവമായും ആഘോഷിക്കുന്നതിനൊപ്പം സാമൂഹിക ഉണര്‍വ്വ്, സാമൂഹ്യബോധം, ആളുകളില്‍ സമരസത, സമത്വം ഒക്കെ വളര്‍ത്താനുള്ള ശക്തമായ മാധ്യമമായി മാറിയിരുന്നു. രാജ്യത്ത് ഇംഗ്ലീഷുകാര്‍ക്കെതിരെ പോരാടാന്‍ ഒരുമിക്കേണ്ട ഒരു കാലഘട്ടമായിരുന്നു അത്. ആ ഉത്സവങ്ങള്‍ ജാതി, മത ബാധകള്‍ ഇല്ലാതെ എല്ലാവരെയും ഒരുമിപ്പിച്ചു. കാലംചെന്നതിനനുസരിച്ച് ഈ ആഘോഷങ്ങള്‍ക്ക് ജനസമ്മതി ഏറിക്കൊണ്ടിരുന്നു. ഇതില്‍ നിന്നും നമ്മുടെ പ്രാചീനമായ പൈതൃകത്തോടും ചരിത്രത്തിലെ നമ്മുടെ വീരനായകരോടും ഇന്നും നമ്മുടെ യുവ തലമുറയ്ക്ക് താത്പര്യമേറെയുണ്ടെന്ന് വ്യക്തമാണ്. ഇന്ന് പല നഗരങ്ങളിലും എല്ലാ തെരുവുകളിലും നിങ്ങള്‍ക്ക് ഗണേശമണ്ഡപങ്ങള്‍ കാണാനാകും. തെരുവിലെ എല്ലാ കുടുംബങ്ങളും ഒത്തുചേര്‍ന്ന് അത് സംഘടിപ്പിക്കുന്നു. ഒരു ടീമായി പ്രവര്‍ത്തിക്കുന്നു. ഇത് നമ്മുടെ യുവാക്കള്‍ക്ക് നേതൃത്വം, സംഘടനാബോധം എന്നിവയെക്കുറിച്ചു പഠിക്കാനും, അതിനുള്ള കഴിവ് വികസിപ്പിക്കാനുമുള്ള ഒരു നല്ല അവസരമാണ്.
വളരെ വളരെ നന്ദി.
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ പുതിയ പ്രകൃതി ചികിത്സാ കേന്ദ്രം വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
ന്യൂയോര്‍ക്കില്‍ പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയിരിക്കുന്ന വിശിഷ്ഠാതിഥികള്‍ക്കും ക്ഷണിതാക്കള്‍ക്കും ടെലിവിഷനിലൂടെ ഈ പരിപാടി വീക്ഷിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും നമസ്‌കാരം. എല്ലാവര്‍ക്കും അന്താരാഷ്ട്ര യോഗാദിനാശംസകള്‍.
ഹിമാവാന്റെ താഴ്‌വാരത്തിലുള്ള മനോഹരമായ ഡെറാഡൂണ്‍ നഗരത്തില്‍ ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ക്കൊപ്പം ഈ പ്രഭാതം ചെലവഴിക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ ആഹ്ലാദമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകമെമ്പാടുമുള്ള ജനം യോഗാ ദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഞാന്‍ കാണുകയായിരുന്നു. കേവലം മൂന്നു വര്‍ഷം കൊണ്ട് ഇത് ലോകമെമ്പാടും ഒരു ബഹുജന മുന്നേറ്റമായി മാറിയിരിക്കുന്നു. നിരവധി രാജ്യങ്ങളില്‍ ഇത് പൊതു ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുന്നു. അതിന്റെ സ്വാധീനം ആ ദിനാഘോഷങ്ങള്‍ക്കുമപ്പുറം വളര്‍ന്നിരിക്കുന്നു. ഇന്ത്യയില്‍ അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിന് മൂന്നു വ്യത്യസ്ത വിഷയങ്ങളാണ് ഞാന്‍ കാണുന്നത്. ഇതു തന്നെയായിരിക്കും മറ്റു രാജ്യങ്ങളിലും എന്നു ഞാന്‍ കരുതുന്നു.
ഒന്ന് – ജനലക്ഷങ്ങള്‍ക്ക് ഇത് ഒരു പ്രാഥമിക ശിക്ഷണത്തിനുള്ള അവസരമാണ്. യോഗയുടെ സത്തയാല്‍ പ്രേരിതമായി അവര്‍ സ്വയം അതില്‍ തുടരും. രണ്ട്- യോഗയില്‍ പ്രാരംഭ ശിക്ഷണം ലഭിച്ചവര്‍ക്ക് ഇതു തുടരാനുള്ള പുനര്‍പ്പണ അവസരമാണിത്. മൂന്ന്- സദ് വചനം പ്രചരിപ്പിക്കുക എന്നതാണ്. ആയിരക്കണക്കിന് വ്യക്തികളും സ്ഥാപനങ്ങളും യോഗയില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കി, ഇനിയും എത്തിപ്പെടാന്‍ സാധിക്കാതിരുന്നവരിലേയ്ക്ക് എത്തി. ഇപ്പോള്‍ അന്താരാഷ്ട്ര യോഗാ ദിനം ഒരു ഉത്സവം പോലെ ലോകമെമ്പാടും വിവിധ രാജ്യങ്ങളില്‍ ആഘോഷിച്ചു തുടങ്ങിയിരിക്കുന്നു. യോഗ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഒന്നിപ്പിക്കുക എന്നതാണ്. അതുകൊണ്ട് യോഗയിലുള്ള ഈ താല്പര്യത്തിന്റെ തരംഗം എന്നില്‍ വലിയ പ്രത്യാശ നിറയ്ക്കുന്നു. ലോകത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്ന ബന്ധന ശക്തിയായി യോഗയ്ക്കു മാറാന്‍ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഈ പ്രകൃതിചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി അന്താരാഷ്ട്ര യോഗാ ദിനം തന്നെ നിങ്ങള്‍ തെരഞ്ഞെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ കേന്ദ്രത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സംരംഭങ്ങളിലും യോഗയുടെ ഘടകങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ ശക്തമായി പരിശ്രമിക്കുമെന്നു ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളായ യോഗയും ആയൂര്‍വേദവുമാണ് നമ്മെ ആരോഗ്യവാന്മാരായി ഇതുവരെ നിലനിര്‍ത്തിയത്. അതാണ് ശരീരത്തിന്റെയും മനസിന്റെയും സഹജമായ ദൗര്‍ബല്യങ്ങളെ മറികടക്കാന്‍ നമ്മെ സഹായിച്ചത്. വ്യക്തികളെ ആദരവോടും കരുതലോടും കൂടി ശുശ്രൂഷിച്ചത് ഈ ചികിത്സാ സമ്പ്രദായങ്ങളാണ്. ഈ സമീപനം അതിക്രമമോ പരുഷമോ ആയിരുന്നില്ല. സാമ്പ്രദായികമായ ചികിത്സാ രീതികള്‍ പിന്തുടര്‍ന്നു പോന്നവര്‍ക്ക് ഇത് സൗഖ്യദായകമായ മാറ്റമാണ് നല്കിയത്. ആധുനിക ജീവിത ശൈലി നമ്മുടെ മനസിനും ശരീരത്തിനും മേല്‍ വലിയ ഭാരമാണ് ചെലുത്തിയിരിക്കുന്നത്. സാമ്പ്രദായിക ആരോഗ്യ ചികിത്സാ രീതികള്‍ എല്ലാം തന്നെ നിര്‍ഭാഗ്യവശാല്‍ രോഗങ്ങള്‍ ഭേദമാക്കാനാണ് ശ്രമിക്കുന്നത്, അല്ലാതെ തടയാനല്ല. ആരോഗ്യമേഖലയിലെ വലിയ വെല്ലുവിളികള്‍ നേരിടുന്നതിന് ആധുനിക ചികിത്സാ സമ്പ്രദായങ്ങള്‍ ആവശ്യമില്ല എന്നു പറയുന്നില്ല. നാം അതിനെ പൂര്‍ണമായി തള്ളിക്കളയുന്നുമില്ല. പക്ഷെ നാം ശ്രദ്ധ കേന്ദ്രീകരിക്കാത്ത അനേകം മേഖലകള്‍ ഇനിയും ഉണ്ട് എന്ന വസ്തുത മറക്കാന്‍ പാടില്ല. യോഗ, ആയൂര്‍വേദം തുടങ്ങിയ ചികിത്സാ രീതികള്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തിനു പൂരകമാകാന്‍ സാധിക്കും എന്ന് ഇന്നു ലോകമെമ്പാടുമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ സമ്മതിക്കുന്നു. ഈ സമഗ്ര ചികിത്സാ രീതി ശ്രദ്ധിക്കുന്നത് സൗഖ്യത്തോടൊപ്പം രോഗ പ്രതിരോധത്തെ കൂടിയാണ്. ഈ സമഗ്ര ചികിത്സാ രീതി സ്വീകരിക്കുന്ന പക്ഷം അത് സമൂഹങ്ങളെയും വ്യക്തികളെയും ആരോഗ്യ വര്‍ധനവിലേയ്ക്കും സൗഖ്യത്തിലേയ്ക്കും നയിക്കും. ചില ആളുകളുടെ കാഴ്ച്ചപ്പാടു പോലെ യോഗ അഭ്യാസങ്ങളിലും ആസനങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല. മനസിലേയ്ക്കും ശരീരത്തിലേയ്ക്കും ആത്മാവിലേയ്ക്കുമുള്ള ആഴത്തിലുള്ള അന്വേഷണമാണ് അത്. അത് ഒരുവനെ ആത്മാവബോധത്തിലേയ്ക്കു നയിക്കുന്നു. അതിനുമുപരി ഒരു സാമൂഹിക അച്ചടക്കത്തിലേയ്ക്കു നയിക്കുന്നു, ഒപ്പം ജീവിതത്തിന്റെ ശാശ്വത മൂല്യങ്ങളിലേയ്ക്കും ധാര്‍മ്മികതയിലേയ്ക്കും നയിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ മാര്‍ഗ്ഗത്തിലേയ്ക്കും ദുഖത്തില്‍ നിന്നുള്ള മോചനത്തിലേയ്ക്കും സഞ്ചരിക്കാന്‍ നമ്മെ സഹായിക്കുന്ന ആഴത്തിലുള്ള തത്വശാസ്ത്രമാണ് യോഗ.
സുഹൃത്തുക്കളെ,
യോഗയ്ക്ക് മതമില്ല എന്നു ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. എല്ലാവര്‍ക്കും, മതത്തില്‍ പെടുന്നില്ല എന്നു സ്വയം വിശ്വസിക്കുന്നവര്‍ക്കു പോലും പ്രയോജനപ്പെടുന്ന പ്രായോഗിക ചുവടുകളാണ് അതിലുള്ളത്. ധാര്‍മ്മിക, സദാചാര തത്വങ്ങള്‍, ശരീരം ആരോഗ്യത്തോടെ പരിപാലിക്കാനുള്ള ആസനങ്ങള്‍, ആധ്യാത്മിക തത്വശാസ്ത്രം, ഗുരുവില്‍ നിന്നുള്ള ശിക്ഷണം, മന്ത്രങ്ങള്‍, ശ്വാസ ഉഛ്വാസ നിയന്ത്രണം, ധ്യാനം തുടങ്ങി പുരാതനമായ വിജ്ഞാനത്തിന്റെ വിവിധ ഭാഗങ്ങളാണ് ആധുനിക യോഗയില്‍ ഉള്ളത്. വ്യക്തിയുടെ ജീവിത ശൈലിയെ തന്നെ പരിവര്‍ത്തനം ചെയ്യുന്നതിലാണ് യോഗ ശ്രദ്ധിക്കുന്നത്. ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ യോഗയിലൂടെ സാധിക്കും. അനുദിന ശീലമാക്കിയാല്‍ യോഗയിലൂടെ ആരോഗ്യം മെച്ചപ്പെടുത്താം, മനസിനു തെളിച്ചം നേടാം, ജീവിതം സന്തോഷകരമാക്കാം എന്നാണ് യോഗാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ചില യോഗാസനങ്ങളും പ്രാണായമവും ശീലിച്ചാല്‍ വിവിധ തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഭാരത്തിലെ യോഗികള്‍ വിശ്വസിച്ചിരുന്നു. ഇന്ന് ആധുനിക ശാസ്ത്രം ഇതിനെ ശരിവയ്ക്കുന്ന തെളിവുകളുമായി എത്തിയിരിക്കുന്നു. ഹൃദയം, ബുദ്ധി, ആന്തരിക ഗ്രന്ഥികള്‍ തുടങ്ങി ശരീരത്തിലെ പല അവയവങ്ങളെയും നിയന്ത്രിക്കാന്‍ യോഗയിലൂടെ സാധിക്കുമെന്ന് ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു.
ഇന്ന് പാശ്ചാത്യ ലോകത്ത് യോഗയിലുള്ള താല്പര്യം വര്‍ധിച്ചു വരികയാണ്. പാശ്ചാത്യലോകം യോഗയെ അംഗീകരിച്ചു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. അമേരിക്കയില്‍ മാത്രം 20 ദശലക്ഷം ആളുകള്‍ യോഗ ചെയ്യുന്നു എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. മാത്രവുമല്ല യോഗ ദിവസവും അഭ്യസിക്കുന്നവവരുടെ സംഖ്യ ഓരോ വര്‍ഷവും അഞ്ചു ശതമാനം കണ്ട് വര്‍ധിച്ചു വരികയുമാണ്. അമേരിക്കയിലും യൂറോപ്പിലുമുള്ള നിരവധി ആശുപത്രികള്‍ പല രോഗങ്ങള്‍ക്കുമുള്ള യോഗയെ ബദല്‍ ചികിത്സാമാര്‍ഗ്ഗമായി സ്വീകരിച്ചു കഴിഞ്ഞു. യോഗയില്‍ അടുത്ത നാളില്‍ അനേകം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. പൊതുജനാരോഗ്യ സംവിധാനത്തില്‍ പരമ്പരാഗത ചികിത്സാ സമ്പ്രദായത്തില്‍ യോഗയെ കൂടി ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഗവണ്‍മെന്റ് ശ്രമിച്ചു വരുന്നു. നമ്മുടെ ദേശീയ ആരോഗ്യ നയം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഏറ്റവും ഊന്നല്‍ നല്കിയത് രോഗപ്രതിരോധത്തിനാണ്. സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള രാജ്യവ്യാപകമായ ഒരു പദ്ധതിക്കും നാം തുടക്കം കുറിക്കുകയുണ്ടായി. ലോകത്തില്‍ തന്നെ രണ്ടാമത്തെ ജനസംഖ്യയുള്ള ഒരു വലിയ രാജ്യമാണ് ഇന്ത്യ. ഒരു പക്ഷെ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളുടെ ഫലം ലഭിക്കുക. പക്ഷെ ഫലങ്ങള്‍ വൈകാതെ പ്രകടമാകും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഉപസംഹാരമായി ഒരു കാര്യം വീണ്ടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ സൗഖ്യവും സാന്ത്വനവും തേടി എത്തുന്നവര്‍ക്ക് യോഗ അഭ്യസിക്കാനും അതിന്റെ പ്രയോജനം അനുഭവിക്കാനും സൗകര്യം ഉണ്ടായിരിക്കും. നിങ്ങളുടെ കേന്ദ്രത്തിന്റെ സൗഖ്യ പദ്ധതിയില്‍ ആളുകളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്കുന്നു എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ കേന്ദ്രത്തിന്റെ ലക്ഷ്യം ഇവിടെ എത്തുന്നവരുടെ മുഴുനീള ജീവിത സൗഖ്യമാണ് എന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ആധികാരികവും ശാസ്ത്രീയവുമായ സമീപനം ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നു ഞാന്‍ കരുതുന്നു. ഇത്തരം സമീപനത്തിലൂടെ ഈ കേന്ദ്രത്തിന് സൗഖ്യ പ്രസ്ഥാനത്തില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്കാനും അമേരിക്കയിലെ അനേകായിരം ജനങ്ങള്‍ക്ക് യോഗയുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കാനും സാധിക്കും. ആ മേഖലയില്‍ 500 പേര്‍ക്ക് പ്രത്യക്ഷമായും 1500 പേര്‍ക്കു പരോക്ഷമായും തൊഴിലവസരം കൂടി സൃഷ്ടിക്കുന്നു എന്ന് അറിവ് എനിക്ക് ആഹ്ലാദം പകരുന്നു. ഇത്തരത്തില്‍ ആ കേന്ദ്രത്തിനു സമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടി നിറവേറ്റാന്‍ സാധിക്കുന്നു. ഈ സംരംഭത്തിന് ഞാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു,
നന്ദി, എല്ലാവര്‍ക്കും വളരെ നന്ദി.

നാലാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ (2018 ജൂണ്‍ 21) ഭാഗമായി ഡെറാഡൂണിലെ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം
21 Jun, 2018
ഇവിടെ ഈ വേദിമനോഹരമായ മൈതാനത്ത് എത്തിച്ചേര്‍ന്നിട്ടുള്ള എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും, ലോകത്താകമാനമുള്ള യോഗാ സ്‌നേഹികള്‍ക്കും നാലാം അന്താരാഷ്ട്ര യോഗാദിനത്തില്‍ ഉത്തരാഖണ്ഡിലെ പുണ്യഭൂമിയായ ഈ ദേവഭൂമിയില്‍ നിന്ന് ഞാന്‍ എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
ഗംഗാമാതാവിന്റെ ഈ പുണ്യഭൂമിയില്‍ നാലു പുണ്യ ദേവാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഇവിടെ ഈ രീതിയില്‍ യോഗാദിനത്തിന്റെ അവസരത്തില്‍ ഒത്തുചേര്‍ന്നത് നമ്മുടെ ഭാഗ്യമാണ്. ആദി ശങ്കരാചാര്യര്‍ സന്ദര്‍ശിച്ചതും സ്വാമിവിവേകാനന്ദന്‍ നിരവധി തവണ വന്നിട്ടുള്ളതുമായ ഭൂമികൂടിയാണിത്.
അല്ലെങ്കിലും നിരവധി നൂറ്റാണ്ടുകളായി യോഗയുടെ കേന്ദ്രമാണ് ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിലെ ഈ മലനിരകളാണ് നമ്മെ നിരന്തരമായി യോഗയ്ക്കും ആയുര്‍വേദത്തിനും പ്രചോദിപ്പിക്കുന്നത്.
ഈ സ്ഥലം സന്ദര്‍ശിക്കുന്ന ഒരു സാധാരണപൗരനുപോലും ഒരു ദൈവീകവികാരം ലഭിക്കും. ഇവിടെ ഈ പുണ്യഭൂമിക്ക് അതിയായ ഊര്‍ജ്ജവും പ്രകമ്പനവും കാന്തിക ശക്തിയുമുണ്ട്.
സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനകരമായ ദിവസമാണ്. ഇന്ന് സൂര്യന്‍ ഉദിച്ച് അതിന്റെ പ്രയാണം തുടങ്ങുകയും, സൂര്യരശ്മികള്‍ ഭൂമിയില്‍ എത്തുകയും അതിന്റെ പ്രകാശം പരക്കുകയും ചെയ്യുമ്പോള്‍ ആ പ്രദേശങ്ങളില്ലൊം ജനങ്ങള്‍ സൂര്യനോടൊപ്പം യോഗയേയും സ്വാഗതം ചെയ്യും.
ഡെറാഡൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും ഷാങായ് മുതല്‍ ചിക്കാഗോ വരെയും ജക്കാര്‍ത്ത മുതര്‍ ജോഹനാസ്ബര്‍ഗ് വരെയും എല്ലായിടത്തും യോഗയായിരിക്കും.
ഹിമാലയപര്‍വ്വതത്തിന്റെ ആയിരക്കണക്കിന് അടി ഉയരത്തിലായായിക്കോട്ടെ സൂര്യതാപം ചുട്ടുകരിക്കുന്ന മരുഭൂമികളിലാകട്ടെ, എല്ലാ അവസ്ഥയിലും യോഗ പരിപോഷിപ്പിക്കപ്പെടുകയാണ്.
വിഭജനശക്തികള്‍ക്ക് പ്രാധാന്യം ലഭിച്ചപ്പോള്‍ അത് വിഘടനത്തിലേക്കാണ് നയിച്ചത്. അത് ജനങ്ങളെ വിഭജിക്കുന്നതിലേക്ക് നയിച്ചു, സമൂഹത്തേയും രാജ്യങ്ങളേയും തമ്മില്‍ വിഘടിപ്പിച്ചു. സമൂഹത്തില്‍ വിഘടനമുണ്ടയാല്‍ അത് കുടുംബങ്ങളിലും ഭിന്നതയുണ്ടാക്കും. വ്യക്തികള്‍ ആന്തരികമായി തകരുകയും സമ്മര്‍ദ്ദം വളരുകയും ചെയ്യും.
ഈ തകര്‍ച്ചയിലും സന്തുലിതമായി തുടരുന്നതിന് യോഗ സഹായിക്കും. അത് നമ്മെ ഒരുമിപ്പിക്കുന്ന പ്രവൃത്തിയാണ് ചെയ്യുന്നത്.
ശരീരം, ആത്മാവ്, മനസ് എന്നിവയുമായി ഏറ്റുമുട്ടി ഈ അതിവേഗ ആധുനിക ജീവിതത്തിലും യോഗ നമുക്ക് ശാന്തി കൊണ്ടുവരുന്നു.
വ്യക്തികളെ കുടുംബങ്ങളുമായി യോജിപ്പിച്ച് അത് കുടുംബത്തില്‍ സമാധാനം കൊണ്ടുവരുന്നു.
അത് കുടുംബങ്ങളെ സമൂഹവുമായി കൂടുതല്‍ സംവേദനക്ഷമമാക്കി സമൂഹത്തില്‍ ഐക്യം കൊണ്ടുവരുന്നു.
സമൂഹങ്ങളാണ് ദേശീയോദ്ഗ്രഥനത്തിന്റെ കണ്ണികള്‍.
ഇത്തരത്തിലുള്ള രാജ്യങ്ങളാണ് ലോകത്തില്‍ ശാന്തിയും ഐക്യവും കൊണ്ടുവരുന്നത്. മാനവികത പുഷ്ടിപ്പെടുകയും സാഹോദര്യത്തിന്റെ വികാരത്തില്‍ നിന്നും ശക്തിപ്പെടുകയും ചെയ്യും.
യോഗ വ്യക്തികളെ, കുടുംബങ്ങളെ, സമൂഹങ്ങളെ, രാജ്യങ്ങളേയും ലോകത്തേയും തന്നെ യോജിപ്പിക്കുന്നുവെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അത് മാനവികതയെ പൂര്‍ണ്ണമായും ഐക്യപ്പെടുത്തുന്നു.
യോഗാദിനം സംബന്ധിച്ച നിര്‍ദ്ദേശം ഐക്യരാഷ്ട്രസഭയ്ക്ക് മുമ്പാകെ വന്നപ്പോള്‍ കൊണ്ടുവന്നപ്പോള്‍, അതിനെ പിന്തുണച്ച രാജ്യങ്ങളുടെ എണ്ണം റെക്കോര്‍ഡ് സൃഷ്ടിച്ചു. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അംഗീകരിച്ച ആദ്യത്തെ ഇത്തരത്തിലുള്ള നിര്‍ദ്ദേശമായിരുന്നു അത്. ഇന്ന് ലോകത്തെ എല്ലാ പൗരന്മാരും രാജ്യങ്ങളും യോഗയെ തങ്ങളുടേതാണെന്നാണ് കരുതുന്നത്. ഈ മഹനീയ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരായ, ഈ മഹത്തായ പാരമ്പര്യത്തിന്റെ പൈതൃകം കാത്തുസൂക്ഷിച്ച ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ഒരു പ്രധാനപ്പെട്ട സന്ദേശമാണിത്.
നമ്മുടെ പൈതൃകത്തില്‍ വലുതായി അഭിമാനിക്കുകയും, അതേസമയം തന്നെ കാലവുമായി യോജിക്കാത്തവയെ പരിത്യജിച്ചാല്‍ അത്തരം കാര്യങ്ങള്‍ നിലനില്‍ക്കില്ല. എന്നാല്‍ കാലത്തിന് എന്താണ് ആവശ്യം, ഭാവിരൂപപ്പെടുത്തുന്നതില്‍ എന്താണ് ഉപയോഗപ്പെടുക എന്ന രീതിയില്‍ നാം നമ്മുടെ പൈതൃകത്തില്‍ അഭിമാനിച്ചാല്‍ ലോകവും അത്തരം കാര്യങ്ങളില്‍ അഭിമാനിക്കുന്നതില്‍ നിന്നും ഒരിക്കലും മടികാണിക്കില്ല. എന്നാല്‍ നമുക്ക് തന്നെ നമ്മുടെ ശക്തിയിലും കാര്യശേഷിയിലും വിശ്വാസമില്ലെങ്കില്‍ ആരും അത് സ്വീകരിക്കില്ല. ഒരു കുടുംബം തന്നെ ആ കൂടുംബത്തിലെ ഒരു കുട്ടിയുടെ ആത്മവീര്യം കെടുത്തുകയും ആ കുട്ടിയെ ആ പ്രദേശത്തുള്ളവര്‍ മാനിക്കണമെന്നും കരുതിയാല്‍ അത് സാദ്ധ്യമല്ല. രക്ഷകര്‍ത്താക്കള്‍, കുടുംബം, സഹോദരീ സഹോരന്മാര്‍ തുടങ്ങി എല്ലാവരും കുട്ടിയെ അംഗീകരിക്കണം, അങ്ങനെ വരുമ്പോള്‍ അയല്‍ക്കാരും ആ കുട്ടിയെ അംഗീകരിച്ചു തുടങ്ങും.
ഇന്ന്, യോഗ ഇത് തെളിയിച്ചിരിക്കുകയാണ്. ഇന്ത്യ ഒരിക്കല്‍ കൂടി യോഗയുടെ ശക്തിയെ ഒന്നിച്ചുചേര്‍ത്തപ്പോള്‍ അതുപോലെ ലോകവും യോഗയെ തങ്ങളോട് ചേര്‍ത്തുവച്ചു.
ഇന്ന് ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തികളില്‍ ഏറ്റവും കരുത്തുറ്റ ഒന്നാണ് യോഗ.
ഇന്ന് നമുക്ക് ലോകത്താകെ വലിയതോതില്‍ ജനങ്ങളെക്കൊണ്ട് യോഗ ചെയ്യിക്കാനാകുന്നുണ്ടെങ്കില്‍ പല അവിശ്വസനീയ സത്യങ്ങളും ലോകത്തിന് മുന്നില്‍ വെളിപ്പെടുമെന്ന് എനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.
പാര്‍ക്കുകളില്‍, തുറസ്സായ സ്ഥലങ്ങളില്‍, റോഡരികുകളില്‍, ഓഫീസുകളില്‍ വീടുകളില്‍, ആശുപത്രികളില്‍, സ്‌കൂളുകളില്‍, കോളജുകളില്‍, ചരിത്രകെട്ടിടങ്ങളില്‍,ജനങ്ങള്‍ യോഗയ്ക്ക് വേണ്ടി ഒത്തുച്ചേരുന്നു, നിങ്ങളെപ്പോലുള്ള ജനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ യോഗയ്ക്ക് വേണ്ടി ഒത്തുച്ചേരുകയാണ്. ഈ ഒത്തുചേരല്‍ സാര്‍വത്രിക സാഹോദര്യം ആഗോള സൗഹൃദം എന്നീ വികാരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നുണ്ട്.
സുഹൃത്തുക്കളെ, ലോകം ഇന്ന് യോഗയെ വാരിപുണര്‍ന്നിരിക്കുകയാണ്. ഓരോ വര്‍ഷത്തെയും അന്താരാഷ്ട്ര യോഗാ ദിനാചരണത്തില്‍ അതിന്റെ ഒളികള്‍ കാണാന്‍ കഴിയും.
നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള അന്വേഷണത്തില്‍ സത്യത്തില്‍ ഇന്ന് യോഗാ ദിനം ഒരു വന്‍ ജനകീയ പ്രസ്ഥാനമായിട്ടുണ്ട്.
സുഹൃത്തുക്കളെ, ടോക്കിയോ മുതല്‍ ടൊറാന്റോവരെ, സ്‌റ്റോക്ക്‌ഹോം മുതല്‍ സാവോ പോളോ വരെ, ലക്ഷക്കണക്കിന് പേരുടെ ജീവിതത്തിലെ ഗുണപരമായ സ്വാധീനമായി യോഗ മാറിയിട്ടുണ്ട്.
ഇത് പ്രാചീനമാണ്, എന്നാല്‍ ഇന്നും ആധുനികമാണ്…. ഇത് സ്ഥായിയാതാണ്, എന്നാല്‍ ഇന്നും ഇത് പരിണമിക്കുന്നതാണ്. അതാണ് യോഗയെ സുന്ദരമാക്കുന്നത്.
ഇത് നമ്മുടെ ഭൂത-വര്‍ത്തമാനകാലങ്ങളിലെ നന്മയും, ഭാവി പ്രതീക്ഷയുടെ കിരണവുമാണ്.
ഒരു വ്യക്തിയെന്ന നിലയിലോ, നമ്മുടെ സമുഹമായോ നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കൊക്കെ കൃത്യമായ പരിഹാരം യോഗയിലുണ്ട്.
ഒരിക്കലും ഉറങ്ങാത്തതാണ് നമ്മുടെ ലോകം. ഓരോ നിര്‍ദ്ദിഷ്ടസമയത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്തെങ്കിലുമൊക്കെ സംഭവിക്കുന്നു.
വേഗതയേറിയ നിലനില്‍പ്പ് വന്‍ സമ്മര്‍ദ്ദവും ഒപ്പം കൊണ്ടുവരുന്നുണ്ട്. പ്രതിവര്‍ഷം ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലം ഏകദേശം 18 ദശലക്ഷം പേര്‍ മരണപ്പെടുന്നുണ്ടെന്ന് വായിക്കേണ്ടിവരുന്നത് വളരെ ഞെട്ടിപ്പിക്കുന്നതാണ്. പ്രമേഹവുമായുള്ള പോരാട്ടത്തില്‍ ഏകദേശം 1.6 ദശലക്ഷം ജനങ്ങള്‍ പരാജിതരാകുകയാണ്.
ശാന്തവും, സൃഷ്ടിപരവും മനോരമ്യവുമായ ഒരു ജീവിതത്തിലേക്ക് നയിക്കുന്നതാണ് യോഗ. സമ്മര്‍ദ്ദത്തേയും ബുദ്ധിശൂന്യമായ ഉല്‍ക്കണ്ഠയേയും പരാജയപ്പെടുത്താനുള്ള വഴി അതിന് കാണിച്ച് തരാനാകും.
വിഘടിപ്പിക്കുന്നതിന് പകരം യോഗ നമ്മെ ഒന്നിപ്പിക്കുന്നു.
വിദ്വേഷത്തിന് പകരം യോഗ ഉള്‍ച്ചേര്‍ക്കുന്നു.
ക്ലേശങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പകരം അതിനെ ശമിപ്പിക്കുന്നു.
യോഗയുടെ പരിശീലനത്തിന് ശാന്തിയും സന്തുഷ്ടിയും സാഹോദര്യവും നിറഞ്ഞ ഒരു കാഘഘട്ടത്തിന്റെ ആഗമനത്തെക്കുറിച്ച് വിളംബരം ചെയ്യാനുള്ള കഴിവുണ്ടാക്കും.
കൂടുതല്‍ ആളുകള്‍ യോഗ പരിശീലിക്കുന്നുവെന്ന് പറഞ്ഞാല്‍ ലോകത്തിനെ അത് പഠിപ്പിക്കാന്‍ കൂടുതല്‍ ആളുകള്‍ വേണമെന്നാണ് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ രണ്ടു മൂന്നുവര്‍ഷങ്ങളായി നിരവധി വ്യക്തികള്‍ യോഗ പഠിപ്പിക്കുന്നുണ്ട്. പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നു. എന്തിന് സാങ്കേതികവിദ്യപോലും ആളുകളെ യോഗയുമായി ബന്ധിപ്പിക്കുന്നു. വരും കാലത്തും ഇതേ ചലനാത്മകത നിലനിര്‍ത്താന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
ഈ യോഗാദിനം യോഗയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാനും നമുക്ക് ചുറ്റുമുളള കൂടുതല്‍ പേരെ ഇത് പരിശീലിപ്പിക്കുന്നതിന് പ്രചോദിപ്പിക്കാനുമുള്ളതാകട്ടെ. ഇതായിരിക്കും ഈ ദിവസത്തിന് സൃഷ്ടിക്കാന്‍ കഴിയുന്ന ശാശ്വതമായ ഫലം.
സുഹൃത്തുക്കളെ, അസുഖത്തിന്റെ പാതയില്‍ നിന്നും സൗഖ്യത്തിന്റെ വഴി യോഗ കാണിച്ചുതന്നിട്ടുണ്ട്.
അതാണ് ലോകത്താകമാനം യോഗയുടെ സ്വീകാര്യത വളരെ വേഗത്തില്‍ വര്‍ദ്ധിക്കുന്നത്.
യോഗ നമ്മുടെ ശരീരത്തിന് സുഖം നല്‍കുകമാത്രമല്ല, അസുഖങ്ങളും വിഷാദവുമുണ്ടാക്കുന്ന ഡി.എന്‍.എയില്‍ സംഭവിക്കുന്ന മോളിക്കുലാര്‍ റിയാക്ഷനുകളെ പുറകോട്ട് നയിക്കുകയും ചെയ്യുമെന്ന് കവന്ററി സര്‍വകലാശാലയും റാഡ്ബൗഡ് സര്‍വകലാശാലയും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
എല്ലാ ദിവസവും യോഗയുടെ ഭാഗമായ ശ്വസനവ്യായാമങ്ങള്‍ ചെയ്യുകയാണെങ്കില്‍ നിരവധി അസുഖങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കാന്‍ കഴിയുമെന്നതിനോടൊപ്പം നല്ല ആരോഗ്യം നിലനിര്‍ത്താനുമാകും. ദിനവും യോഗ പരിശീലിക്കുന്നത് ഒരു കുടുംബത്തിന് വഹിക്കേണ്ടിവരുന്ന മെഡിക്കല്‍ ചെലവില്‍ വലിയ കുറവുണ്ടാക്കും.
എല്ലാ പ്രവര്‍ത്തനങ്ങളിലും, എല്ലാ രാഷ്ട്രനിര്‍മ്മാണ പ്രക്രിയകള്‍ക്കും നമുക്ക് ആരോഗ്യം അനിവാര്യമാണ്. അത് നല്‍കുന്നതിന് യോഗയ്ക്ക് ഒരു വലിയ പങ്കുണ്ട്.
അതുകൊണ്ട് ഇന്ന് എനിക്ക് നിങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്, യോഗ ചെയ്യുന്നവര്‍ അത് നിരന്തരമാക്കുക, ഇതുവരെ യോഗ ചെയ്യാന്‍ തുടങ്ങാത്തവര്‍ ഒരിക്കലെങ്കിലും ഒന്ന് പ്രയത്‌നിക്കണം.
സുഹൃത്തുക്കളെ, യോഗയുടെ പ്രചാരണം വര്‍ദ്ധിച്ചത് ലോകത്തെ ഇന്ത്യയോട് അടുപ്പിക്കുകയും ഇന്ത്യയെ ലോകത്തോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. നമ്മുടെ നിരന്തര സമ്മര്‍ദ്ദം മൂലം ലോകത്ത് ഇന്ന് യോഗയ്ക്ക് ലഭിച്ച സ്ഥാനം കാലത്തിനൊപ്പം കൂടുതല്‍ ശക്തിപ്പെടും.
ആരോഗ്യപരവും സന്തുഷ്ടവുമായ ഒരു മാനവരാശിക്ക് വേണ്ടി യോഗയെക്കുറിച്ചുള്ള നമ്മുടെ അറിവുകള്‍ കൂടുതല്‍ വികസിപ്പിക്കുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ദയവുചെയ്ത് മുന്നോട്ടുവരിക, നമ്മുടെ ഉത്തരവാദിത്വം മനസില്‍ വച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാം.
ഈ പുണ്യഭൂമിയില്‍ നിന്നുകൊണ്ട് ഒരിക്കല്‍ കൂടി ലോകത്താകമാനമുള്ള യോഗാ സ്‌നേഹികള്‍ക്ക് ഞാന്‍ എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
ഈ പരിപാടി സംഘടിപ്പിച്ച ഉത്തരാഖണ്ഡ് ഗവണ്‍മെന്റിന് എന്റെ് ആത്മാര്‍ത്ഥമായ നന്ദി പ്രകാശിപ്പിക്കുന്നു.
വളരെയധികം നന്ദി!’

ലോക പരിസ്ഥിതി ദിനം 2018 ആഘോഷത്തോടനുബന്ധിച്ച് 2018 ജൂണ്‍ അഞ്ചിനു വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Jun 05, 2018
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ഡോ. ഹര്‍ഷ് വര്‍ധന്‍, ഡോ. മഹേഷ് ശര്‍മ, ശ്രീ. മനോജ് സിന്‍ഹ, ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറി, ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള മറ്റു വിശിഷ്ട വ്യക്തികളേ, സഹോദരീ സഹോദരന്‍മാരേ,
130 കോടി ഇന്ത്യക്കാരുടെ പേരില്‍ നിങ്ങളെ ന്യൂഡെല്‍ഹിയിലേക്കു സ്വാഗതം ചെയ്യാന്‍ എനിക്കേറെ സന്തോഷമുണ്ട്. ഇവിടെ എത്തിച്ചേര്‍ന്ന വിദേശ പ്രതിനിധികള്‍ ഡെല്‍ഹിയുടെ ചരിത്രവും പ്രതാപവും കാണാന്‍ സമയം കണ്ടെത്തുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
2018ലെ ലോക പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥ്യമേകാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.
ഏറ്റവും പ്രാധാന്യമേറിയ ആഘോഷം നടക്കുന്ന ഈ ദിവസം വിശ്വസാഹോദര്യമെന്ന ഞങ്ങളുടെ ധര്‍മചിന്ത അനുസ്മരിക്കട്ടെ.
ലോകം ഒറ്റക്കുടുംബമാണെന്നു സംസ്‌കൃതത്തില്‍ വസുധൈവ കുടുംബകം എന്ന നിര്‍വചനത്താല്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
ഇതേ ആശയമാണ് എല്ലാവര്‍ക്കും ആവശ്യമായതു ഭൂമി ലഭ്യമാക്കുന്നുണ്ട്, എന്നാല്‍ എല്ലാവരുടെയും അത്യാഗ്രഹത്തിന് ആവശ്യമായത് ഇല്ലതാനും എന്ന വിശദീകരണത്തിലൂടെ മഹാത്മാ ഗാന്ധി പരിചയപ്പെടുത്തിയത്.
പ്രകൃതിയുമായി ഇണങ്ങിക്കഴിയുക എന്നതു ദീര്‍ഘകാലമായി നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായി തുടരുന്നു.
പ്രകൃതിയുടെ ഘടകങ്ങളോട് നാം ആദരവു പുലര്‍ത്തുന്നതു പ്രസ്തുത പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇതു നമ്മുടെ ഉല്‍സവങ്ങളിലും പ്രാചീനകാല ഗ്രന്ഥങ്ങളിലും പ്രതിഫലിച്ചുകാണാം.
സഹോദരീസഹോദരന്‍മാരേ,
ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണ്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനു നാം പ്രതിജ്ഞാബദ്ധരാണ്.
സുസ്ഥിരവും ഹരിതപൂര്‍ണവുമായ പാതയിലൂടെ അതു സാധ്യമാകുന്നു എന്ന് ഉറപ്പുവരുത്താനും നാം പ്രതിജ്ഞാബദ്ധരാണ്.
ഈ ഉദ്ദേശ്യത്തോടെയാണു കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നാം പുതിയ നാലു കോടി പാചകവാതക കണക്ഷനുകള്‍ നല്‍കിയത്. ഇതു ഗ്രാമീണരായ സ്ത്രീകളെ വിഷാംശമുള്ള പുകയില്‍നിന്നു രക്ഷിച്ചു.
അവര്‍ പാചകത്തിനായി വിറകു തേടിനരടക്കേണ്ടിവരുന്ന ദുരിതത്തിന് അറുതിവരുത്തുകയും ചെയ്തു.
ഇതേ പ്രതിബദ്ധതയുടെ ഭാഗമായാണ് രാജ്യത്ത് 30 കോടി എല്‍.ഇ.ഡി. ബള്‍ബൂകള്‍ ലഭ്യമാക്കപ്പെട്ടത്. ഇതു വൈദ്യുതി ലാഭിക്കുന്നതിനൊപ്പം അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവു ഗണ്യമായി കുറയുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.
പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതിനുള്ള സജീവമായ ശ്രമത്തിലാണു നാം. 2022 ആകുമ്പോഴേക്കും 175 ജിഗാ വാട്ട് സൗരോര്‍ജവും കാറ്റില്‍നിന്നുള്ള ഊര്‍ജവും ഉല്‍പാദിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമാണ് ഇന്ത്യ. പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാവട്ടെ, ഇന്ത്യയുടെ സ്ഥാനം ആറാമതാണ്.
എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കാനാണു നാം ഉദ്ദേശിക്കുന്നത്. ഇതോടെ പരിസ്ഥിതിക്കു ദോഷം വരുത്തുന്ന ഇന്ധനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം തീരെ ഇല്ലാതാകും.
ജൈവ ഇന്ധനങ്ങളെ ആശ്രയിക്കുന്നതു കുറച്ചുകൊണ്ടുവരാന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് ഊര്‍ജങ്ങളിലേക്കു മാറുക വഴി നഗരങ്ങളെയും പൊതുഗതാഗത സംവിധാനത്തെയും നാം പരിഷ്‌കരിക്കുകയാണ്.
യുവജനത നിറഞ്ഞ രാജ്യമാണ് ഇന്ത്യ. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഇവിടം ആഗോള ഉല്‍പാദന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഈ രാജ്യം.
നാം മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്‌നു തുടക്കമിട്ടിട്ടുണ്ട്. ന്യൂനതകള്‍ ഇല്ലാത്ത ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനും പരിസ്ഥിതിക്കു കോട്ടം തട്ടാത്തവിധം ഉല്‍പാദനം നടത്താനുമാണു ശ്രമം.
നാഷണലി ഡിറ്റര്‍മിന്‍ഡ് കോണ്‍ട്രിബ്യൂഷന്‍സിന്റെ ഭാഗമായി 2005 മുതല്‍ 2030 വരെയുള്ള കാലത്ത് ഹരിതഗൃഹ വാതകം പുറംതള്ളുന്നതു മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 33 മുതല്‍ 35 വരെ ശതമാനം കുറച്ചുകൊണ്ടുവരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള വഴിയിലാണു നാം.
യു.എന്‍.ഇ.പി. ഗ്യാപ് റിപ്പോര്‍ട്ട് പ്രകാരമാവട്ടെ, കോപ്പന്‍ഹേഗന്‍ പ്രതിജ്ഞ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതിനും ഇന്ത്യ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. 2020 ആകുമ്പോഴേക്കും ഇന്ത്യ ഹരിതഗൃഹ വാതകം പുറംതള്ളുന്നതു 2005ലെ അളവിനെ അനുസരിച്ച് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 33 മുതല്‍ 35 വരെ ശതമാനം കുറച്ചുകൊണ്ടുവരും.
ശക്തമായ ദേശീയ ജൈവവൈവിധ്യ നയമാണ് ഇന്ത്യക്ക് ഉള്ളത്. ലോകത്തിലെ ആകെ ഭൂപ്രദേശത്തിന്റെ 2.4 ശതമാനം മാത്രം സ്വന്തമായുള്ള ഈ രാജ്യം ആകെ സസ്യജാതികളില്‍ ഏഴു മുതല്‍ ഏട്ടു വരെ ശതമാനത്തെ ഉള്‍ക്കൊള്ളുന്നു.
അതേസമയം, ഭൂമുഖത്താകെയുള്ള മനുഷ്യരില്‍ 18 ശതമാനം പേര്‍ നിവസിക്കുന്നതും ഇവിടെത്തന്നെ. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നമ്മുടെ വൃക്ഷ, വനം മേഖലയില്‍ ഒരു ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
വന്യമൃഗ സംരക്ഷണത്തില്‍ നമ്മുടേതു നല്ല പ്രകടനമാണ്. കടുവ, ആന, സിഹം, റിനോ തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
രാജ്യത്തെ വലിയ വെല്ലുവിളികളില്‍ ഒന്നായ ജലദൗര്‍ലഭ്യത പരിഹരിക്കേണ്ടതിന്റെ ആവശ്യകത നാം തിരിച്ചറിയുന്നു. ബൃഹത്തായ നമാമി ഗംഗേ പദ്ധതിക്കു നാം തുടക്കമിട്ടിട്ടുണ്ട്. ഗുണകരമായിത്തുടങ്ങിയ ഈ പദ്ധതി നമ്മുടെ ഏറ്റവും വിലപ്പെട്ട നദിയായ ഗംഗയെ വൈകാതെ പുനരുജ്ജീവിപ്പിക്കും.
അടിസ്ഥാനപരമായി ഇന്ത്യ ഒരു കാര്‍ഷികരാഷ്ട്രമാണ്. കൃഷിക്കു തടസ്സമില്ലാതെ ജലം ലഭിക്കുക എന്നതു പ്രധാനമാണ്. ഒരു പാടത്തില്‍പ്പോലും വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണു പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയ്ക്കു തുടക്കമിട്ടത്. ഓരോ തുള്ളി ജലത്തില്‍നിന്നും കൂടുതല്‍ വിളവ് എന്നതാണു നമ്മുടെ മുദ്രാവാക്യം.
കൃഷിയുടെ അവശിഷ്ടങ്ങള്‍ കത്തിച്ചുകളയുന്നതിനു പകരം അവയില്‍നിന്നു പോഷകഗുണമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്നതിനായി വലിയ തോതിലുള്ള പ്രചരണം നടത്തിവരികയാണ്.
സഹോദരീസഹോദരന്‍മാരേ,
ലോകത്തിലെ വലിയ ഭാഗം ‘ഇന്‍കണ്‍വീനിയന്റ് ട്രൂത്തി’നു പ്രാധാന്യം കല്‍പിച്ചപ്പോള്‍ നാം ‘കണ്‍വീനിയന്റ് ആക്ഷനി’ലേക്കു മാറി.
ഈ പ്രേരണയാണ് രാജ്യാന്തര സൗരോര്‍ജ സഖ്യത്തിനു രൂപം നല്‍കാന്‍ ഇന്ത്യക്കും ഫ്രാന്‍സിനും പ്രേരണയായത്. പാരീസ് ഉച്ചകോടിക്കുശേഷം നടന്ന പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഏറ്റവും വലിയ ആഗോള സംഭവവികാസമായിരിക്കാം ഒരുപക്ഷേ, ഇത്.
മൂന്നു മാസം മുമ്പ് രാജ്യാന്തര സൗരോര്‍ജ സഖ്യത്തിന്റെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി 45 രാഷ്ട്രങ്ങളുടെ നേതാക്കളും രാജ്യാന്തര സംഘടനകളുടെ തലവന്‍മാരും ന്യൂഡെല്‍ഹിയില്‍ എത്തിയിരുന്നു.
നമ്മുടെ അനുഭവം തെളിയിക്കുന്നതു വികസനം പരിസ്ഥിതിസൗഹൃദപരമാക്കാന്‍ സാധിക്കുമെന്നാണ്. വികസനത്തിനായി നമ്മുടെ ഹരിതാഭ നശിപ്പിക്കേണ്ടതില്ല.
സുഹൃത്തുക്കളേ,
ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം ഒരു വലിയ വെല്ലുവിളി മുന്നോട്ടുവെക്കുന്നുണ്ട്.
പ്ലാസ്റ്റിക് മാനവികതയ്ക്കു ശാപമായിത്തീരുകയാണ്. അതില്‍ വലിയ ഭാഗം പുനരുപയോഗിക്കപ്പെടുന്നില്ല. അതിലേറെയും ജൈവസംസ്‌കരണം നടക്കാത്ത പ്ലാസ്റ്റിക് ആണ് എന്നതാണു ദുഃഖകരമായ വസ്തുത.
പ്ലാസ്റ്റിക് മാലിന്യം നമ്മുടെ ജലാശയങ്ങളില്‍ മാരകമായ ദൂഷ്യഫലം സൃഷ്ടിക്കുന്നു. ശാസ്ത്രജ്ഞരും മീന്‍പിടിത്തക്കാരും ഒരുപോലെ അപകടസൂചന തരുന്നുണ്ട്. മല്‍സ്യലഭ്യത കുറയുകയും സമുദ്രതാപനില ഉയരുകയും ജലജീവികള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നതുപോലുള്ള മാറ്റങ്ങള്‍ പ്രകടമാവുകയും ചെയ്യുന്നു.
സമുദ്രങ്ങളില്‍ അടിയുന്ന ചവര്‍, പ്രത്യേകിച്ച് പ്ലാസ്റ്റിക്, അതിര്‍ത്തികള്‍ കടന്നുള്ള ഒരു വലിയ പ്രശ്‌നമായിക്കഴിഞ്ഞു. കടലുകള്‍ മാലിന്യമുക്തമാക്കാനുള്ള പദ്ധതിയില്‍ ചേരാനും പദ്ധതി വിജയിപ്പിക്കുന്നതിനായി സാധ്യമായ സഹായങ്ങള്‍ ചെയ്യാനും ഇന്ത്യ സജ്ജമായിക്കൊണ്ടിരിക്കുകയാണ്.
പ്ലാസ്റ്റിക് മാലിന്യം ഇപ്പോള്‍ നമ്മുടെ ഭക്ഷ്യശൃംഖലയിലും കടന്നിരിക്കുന്നു. അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ ഉപ്പ്, കുപ്പിവെള്ളം, ടാപ്പ് വെള്ളം എന്നിവയിലൊക്കെ പ്ലാസ്റ്റിക് കടന്നുകഴിഞ്ഞു.
സുഹൃത്തുക്കളേ,
വികസിത ലോകത്തെ അപേക്ഷിച്ച് ഇന്ത്യയിലെ പ്രതിശീര്‍ഷ പ്ലാസ്റ്റിക് ഉപയോഗം വളരെ കുറവാണ്.
ശുചിത്വത്തിനായുള്ള ദേശീയ ദൗത്യമായ സ്വച്ഛ് ഭാരത് അഭിയാനില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനു പ്രത്യേക ഊന്നല്‍ നല്‍കിവരുന്നു.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഒരുക്കിയ പ്രദര്‍ശനം അല്‍പം മുമ്പ് ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ നമ്മുടെ ചില വിജയഗാഥകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍, വ്യവസായ മേഖല, ഗവണ്‍മെന്റിതര സംഘടനകള്‍ എന്നിവയ്ക്ക് അതില്‍ പങ്കാളിത്തമുണ്ട്. പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുന്നതിനായുള്ള മാതൃകാപരമായ പ്രവര്‍ത്തനം അവരൊക്കെ തുടരുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
സഹോദരീ സഹോദരന്‍മാരേ,
പരിസ്ഥിതിനാശം ഏറ്റവും കൂടുതല്‍ ബാധിക്കുക ദരിദ്രരെയും ദുര്‍ബലരെയുമാണ്. ഭൗതികനേട്ടം ഉണ്ടാക്കാനുള്ള ശ്രമം പരിസ്ഥിതിസംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടാകരുതെന്ന് ഉറപ്പാക്കേണ്ടത് നാം ഓരോരുത്തരുടെയും ചുമതലയാണ്. ആരെയും പിന്‍തള്ളരുതെന്ന പ്രമേയം സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയുടെ പ്രമേയമാക്കുന്നതിന് എല്ലാവരും പിന്‍തുണ അറിയിച്ചിട്ടുണ്ട്. പ്രകൃതിമാതാവിനെ സംരക്ഷിക്കാന്‍ നാമെല്ലാം ഒരുമിക്കാതെ ഇതു സാധ്യമല്ല.
സുഹൃത്തുക്കളേ,
ഇത് ഇന്ത്യയുടെ പാതയാണ്. ലോക പരിസ്ഥിതി ദിനത്തിലെ ഈ മംഗളകരമായ മുഹൂര്‍ത്തത്തില്‍ ഈ പാത രാജ്യാന്തര സമൂഹവുമായി സന്തോഷപൂര്‍വം പങ്കുവെക്കുകയാണ്.
അവസാനമായി, 2018ലെ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ആതിഥേയരെന്ന നിലയില്‍ സുസ്ഥിര വികസനത്തിനായുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞാന്‍ ആവര്‍ത്തിക്കട്ടെ.
പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാനും ഭൂമി ജീവിക്കാവുന്ന മെച്ചപ്പെട്ട ഇടമാക്കി മാറ്റാനുമായി നമുക്കു സഹകരിക്കാം.
നാം ഇന്നു നടത്തുന്ന തെരഞ്ഞെടുക്കല്‍ നമ്മുടെയെല്ലാം ഭാവിയെ നിര്‍ണയിക്കും. തെരഞ്ഞെടുക്കല്‍ എളുപ്പമാവില്ല. പക്ഷേ, ബോധവല്‍ക്കരണത്തിലൂടെയും സാങ്കേതികവിദ്യയിലൂടെയും ആത്മാര്‍ഥമായ ആഗോള പങ്കാളിത്തത്തിലൂടെയും ശരിയായ തെരഞ്ഞെടുക്കല്‍ സാധ്യമാകുമെന്ന് എനിക്ക് ഉറപ്പാണ്.
നന്ദി.
സമുദ്രങ്ങളില്‍ അടിയുന്ന ചവര്‍, പ്രത്യേകിച്ച് പ്ലാസ്റ്റിക്, അതിര്‍ത്തികള്‍ കടന്നുള്ള ഒരു വലിയ പ്രശ്‌നമായിക്കഴിഞ്ഞു. കടലുകള്‍ മാലിന്യമുക്തമാക്കാനുള്ള പദ്ധതിയില്‍ ചേരാനും പദ്ധതി വിജയിപ്പിക്കുന്നതിനായി സാധ്യമായ സഹായങ്ങള്‍ ചെയ്യാനും ഇന്ത്യ സജ്ജമായിക്കൊണ്ടിരിക്കുകയാണ്.
സഹോദരീ സഹോദരന്മാരേ,
സുഹൃത്തുക്കളേ,
നന്ദി.
ഷാംഗ്രിലായിലെ ചര്‍ച്ചയില്‍പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം
01 Jun, 2018
പ്രധാനമന്ത്രി ലി സിയന്‍ ലൂംഗ്, ഇന്തോ-സിംഗപ്പൂര്‍ പങ്കാളത്തത്തിനും ഈ മേഖലയിലെ മികച്ചഭാവിക്കും വേണ്ടിയുള്ള നിങ്ങളുടെ സൗഹൃദത്തിനും നേതൃത്വത്തിനും നന്ദി.
പ്രതിരോധമന്ത്രി ശ്രീ. ജോണ്‍ ചിപ്‌മൈന്‍, ബഹുമാന്യരെ, ആദരണീയരെ, നിങ്ങള്‍ക്ക് നമസ്‌ക്കാരവും, നല്ല സയാഹ്‌നവും നേരുന്നു.
പുരാതനകാലം മുതല്‍ സുവര്‍ണ്ണഭൂമിയെന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന ഈ മേഖലയിലേക്ക് മടങ്ങിയെത്താനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഇന്ത്യയുടെ ആസിയാന്‍ ബന്ധത്തിന്റെ നാഴിക്കല്ലായ ഈ വര്‍ഷത്തില്‍, ഈ പ്രത്യേക വര്‍ഷത്തില്‍ ഇവിടെ എത്താന്‍ കഴിഞ്ഞതിലും എനിക്ക് അതിയായ ആഹ്‌ളാദമുണ്ട്.
ജനുവരിയില്‍ നമ്മുടെ റിപ്പബ്ലിക്ക് ദിനത്തില്‍ പത്ത് ആസിയാന്‍ നേതാക്കള്‍ക്ക് ആതിധേയത്വം വഹിച്ചുവെന്ന സവിശേഷമായ ബഹുമതിയും ഞങ്ങള്‍ക്കുണ്ട്. ആസിയാനോടും നമ്മുടെ കിഴക്കനേഷ്യ നയത്തിനോടുമുള്ള പ്രതിബദ്ധതയുടെ സാക്ഷ്യമായിരുന്നു ആസിയാന്‍-ഇന്ത്യാ ഉച്ചകോടി.
ഇന്ത്യക്കാര്‍ കിഴക്കിലേക്ക് തിരിഞ്ഞിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങളായി. അത് സൂര്യോദയം കാണാന്‍ വേണ്ടി മാത്രമായിരുന്നില്ല, ലോകത്തിനാകമാനം ആ വെളിച്ചം വ്യാപിപ്പിക്കണമെന്ന് പ്രാര്‍ത്ഥിക്കാന്‍ കൂടി വേണ്ടിയായിരുന്നു. ഇന്ന് മുഴുവന്‍ ലോകത്തിലേയും മാനവരാശി ഈ 21-ാം നൂറ്റാണ്ടില്‍ വളരെ ശ്രദ്ധയോടെ പ്രത്യാശയോടെ വാഗ്ദാനങ്ങള്‍ക്കായി ഉയരുന്ന കിഴക്കിനെയാണ് നോക്കുന്നത്. ലോകത്തിന്റെ വികസനഭാഗധേയത്തെ അഗാധമായി സ്വാധീനിക്കുന്നത് ഇന്തോ-പസഫിക് മേഖലയിലുണ്ടാകുന്ന വികസനമാണെന്നതാണ് അതിന് കാരണം.
എന്തെന്നാല്‍ മാറിമറിയുന്ന ആഗോളരാഷ്ട്രീയ ഫലകങ്ങളും ചരിത്രത്തിന്റെ വീഴ്ചകളും വാഗ്ദാനങ്ങളുടെ ഈ നവയുഗത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. നാം ആഗ്രഹിക്കുന്ന ഭാവി ഷാംഗ്രിലായിലേതുപോലെ അത്ര ഭംഗിയുള്ളതായിരിക്കില്ലെന്നാണ് ഞാന്‍ ഇവിടെ പറയുന്നത്. അതായത് ഈ മേഖലയെ നമുക്ക് നമ്മുടെ കൂട്ടായ പ്രത്യാശയുടെയും അഭിലാഷങ്ങളുടേതുമാക്കി രൂപകല്‍പ്പന ചെയ്യാനാകും. സിംഗപ്പൂരിനെപ്പോലെ ഇതിന് പിന്തുടരാന്‍ യോഗ്യതയുള്ളതായി മറ്റൊരിടമില്ല. സമുദ്രങ്ങള്‍ തുറന്നിരിക്കുമ്പോള്‍, കടലുകള്‍ സംരക്ഷിക്കപ്പെടുമ്പോള്‍, രാജ്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കപ്പെടുമ്പോള്‍, നിയമവാഴ്ച നിലനില്‍ക്കുമ്പോള്‍ ആ മേഖല സുസ്ഥിരമായിരിക്കുന്നുമെന്നും, രാജ്യങ്ങള്‍ അത് ചെറുതോ വലുതോ ആകട്ടെ, പരമാധികാര്യ രാജ്യമായി സമ്പല്‍സമൃദ്ധമാകുമെന്നും ഈ മഹത്തായ രാജ്യം നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അവരുടെ തെരഞ്ഞെടുക്കല്‍ സ്വതന്ത്രവും ഭീതിരഹിതവുമായിരിക്കും.
ഒരു ശക്തിക്കോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും പിന്നിലോ അല്ലാതെ തത്ത്വങ്ങള്‍ക്ക് പിന്നില്‍ ഒരു രാജ്യം നില്‍ക്കുമ്പോള്‍ അവര്‍ക്ക് ലോകത്തിന്റെ ബഹുമാനത്തോടൊപ്പം അന്തര്‍ദ്ദേശീയ വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായ പ്രാധാന്യവും നേടാനാകുമെന്ന് സിംഗപ്പൂര്‍ കാണിച്ചുതന്നിട്ടുണ്ട്. സ്വന്തം രാജ്യത്ത് വൈവിദ്ധ്യത്തെ അവര്‍ പുല്‍കുമ്പോള്‍ പുറത്ത് അവര്‍ക്ക് എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ലോകം തേടാം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിംഗപ്പൂര്‍ എന്നാല്‍ അതിനും മുകളിലാണ്. ഒരു സിംഹ രാജ്യത്തേയും സിംഹനഗരത്തേയും യോജിപ്പിക്കുന്ന ശക്തിയാണത്. ആസിയാനിലേക്കുള്ള നമ്മുടെ സ്പ്രിംഗ്‌ബോര്‍ഡാണ് സിംഗപ്പൂര്‍. നൂറ്റാണ്ടുകളായി കിഴക്കിലേക്കുള്ള ഇന്ത്യയുടെ ഒരു കവാടമാണ് ഇത്. രണ്ടായിരം വര്‍ഷങ്ങളായി മണ്‍സൂണിലെ കാറ്റും, കടലിന്റെ ഒഴുക്കും, മനുഷ്യാഭിലാഷങ്ങളുടെ ശക്തിയും ചേര്‍ന്ന് ഇന്ത്യയും ഈ മേഖലയുമായി കാലാതീതമായ ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. സമാധാനത്തിലും സൗഹൃദത്തിലും, മതത്തിലും സംസ്‌ക്കാരത്തിലും കലയിലും കച്ചവടത്തിലും ഭാഷയിലും സാഹിത്യത്തിലും കൂടെ വാര്‍ത്തെടുത്തതാണത്. രാഷ്ട്രീയത്തിന്റെയും വ്യാപാരത്തിന്റെയും പ്രവാഹത്തില്‍ ഏറ്റവും ഇറക്കവും ഉണ്ടായപ്പോഴും ഈ മനുഷ്യബന്ധങ്ങള്‍ നിലനിന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ കൊണ്ട്, ഈ മേഖലയില്‍ നമ്മുടെ പങ്കും ബന്ധവും പുനഃസ്ഥാപിക്കുന്ന നമ്മുടെ ആ പാരമ്പര്യം വീണ്ടെടുത്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് ഇതുപോലെ ശ്രദ്ധ ലഭിക്കുന്ന മറ്റൊരു മേഖലയുമില്ല. അത് നല്ലകാര്യമാണ്.
വേദകാലത്തിന് മുമ്പുമുതല്‍ തന്നെ ഇന്ത്യന്‍ ചിന്തകളില്‍ സമുദ്രങ്ങള്‍ക്ക് സുപ്രധാനസ്ഥാനമുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിന്ധുനദീതട സംസ്‌ക്കാരം മുതല്‍ തന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് സമുദ്രവ്യാപാരം ഉണ്ടായിരുന്നു. ലോകത്തെ ഏറ്റവും പുരാതന ഗ്രന്ഥമായ വേദങ്ങളില്‍ സമുദ്രത്തിനും ജലത്തിന്റെ ദേവനായ വരുണനും സുപ്രധാന സ്ഥാനം ലഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിച്ച പുരാണങ്ങളില്‍ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ നിര്‍വചനം നടത്തിയിരുന്നത് കടലുകളെ അടയാളപ്പെടുത്തിക്കൊണ്ടായിരുന്നു. ?????????????????? കടലിന് വടക്കുഭാഗത്ത് കിടക്കുന്ന ഭൂമിയെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
എന്റെ ജന്മനാടായ ഗുജറാത്തിലെ ലോതല്‍, ലോകത്തെ ഏറ്റവും പഴക്കം ചെന്ന തുറമുഖങ്ങളില്‍പ്പെട്ടതാണ്. ഇന്നും അവിടെ ഒരു ഡോക്കിന്റെ അവശിഷ്ടങ്ങളുണ്ട്. ഗുജറാത്തികള്‍ ഇന്നും സാഹസികരും, ഇന്നും വിശാലമായി യാത്രചെയ്യുന്നവരുമായതില്‍ ഒരു അത്ഭുതവുമില്ല! ഇന്ത്യയുടെ ചരിത്രത്തിന്റെ ഭൂരിഭാഗവും രൂപപ്പെടുത്തിയത് ഇന്ത്യന്‍ മഹാസമുദ്രമാണ്. ഇന്ന് നമ്മുടെ ഭാവിയുടെ മാര്‍ഗ്ഗദര്‍ശകം അതിലാണ്. ഇന്ത്യയുടെ വ്യാപാരത്തിന്റെയും നമ്മുടെ ഊര്‍ജ്ജസ്രോതസിന്റെയും 90%വും വഹിക്കുന്നത് ഈ സമുദ്രമാണ്. ആഗോള വ്യാപാരത്തിന്റെ ജീവരേഖയുമാണത്. സാംസ്‌ക്കാരിക വൈവിദ്ധ്യവും സമാധാനത്തിന്റേയും സമ്പുഷ്ടിയുടെയും വിവിധതലങ്ങളുള്ള മേഖലകളെയും തമ്മില്‍ ഇന്ത്യന്‍ മഹാസമുദ്രം ബന്ധിപ്പിക്കുന്നു. ഇന്ന് പ്രധാനപ്പെട്ട ശക്തികളുടെയൊക്കെ കപ്പലുകളെ ഇത് വഹിക്കുന്നുമുണ്ട്. അത് സ്ഥിരതയുടെയും മത്സരത്തിന്റെയും ആശങ്കകള്‍ ഉയര്‍ത്തുന്നുമുണ്ട്.
കിഴക്ക്, മലാക്ക കടലിടുക്കും തെക്കന്‍ ചൈനാകടലും ഇന്ത്യയെ പസഫിക്കുമായും നമ്മുടെ പ്രധാനപ്പെട്ട പങ്കാളികളായ-ആസിയാന്‍, ജപ്പാന്‍, റിപ്പബ്ലിക്ക് ഓഫ് കൊറിയ, ചൈന, അമേരിക്ക എന്നിവരുമായി ബന്ധിപ്പിക്കുന്നു. ഈ മേഖലയിലെ നമ്മുടെ വ്യാപാരം അതിവേഗത്തില്‍ വളരുകയാണ്. നമ്മുടെ വിദേശനിക്ഷേപത്തിലെ പ്രധാനപ്പെട്ട ഭാഗം ഈ മേഖലയിലേക്കാണ് ഒഴുകുന്നതും. ആസിയാന്റെ കണക്ക് മാത്രം ഏകദേശം 20%ലേറെയാണ്.
ഈ മേഖലയിലെ നമ്മുടെ താല്‍പര്യം വിശാലമാണ്, ബന്ധങ്ങള്‍ അഗാധവുമാണ്. ഇന്ത്യന്‍ മഹാസമുദ്രമേഖലകളില്‍ നമ്മുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണ്. നമ്മുടെ സുഹൃത്തുക്കള്‍ക്കും പങ്കാളികള്‍ക്കും സാമ്പത്തികശേഷി കൈവരിക്കാനും, സമുദ്രസുരക്ഷ മെച്ചമാക്കാനും നാം സഹായിക്കുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്ര നാവിക സിമ്പോസിയം പോലുള്ള വേദികളിലൂടെ നാം കൂട്ടായ സുരക്ഷയ്ക്ക് പ്രോത്സാഹനം നല്‍കുന്നുമുണ്ട്.
ഇന്ത്യന്‍ മഹാസമുദ്ര റിം അസോസിയേഷനിലൂടെ പ്രാദേശിക സഹകരണം എന്ന സമഗ്രമായ ഒരു കാര്യപരിപാടിയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. ആഗോള സഞ്ചാരപാതകള്‍ ശാന്തവും സ്വതന്ത്രവുമായി എല്ലാവര്‍ക്കും വേണ്ടി നിലനിര്‍ത്തുന്നതിനായി ഇന്ത്യന്‍ മഹാസമുദ്രത്തിന് വെളിയിലുള്ള പങ്കാളികളുമായും ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൗറീഷ്യസില്‍ വച്ച്, ഞാന്‍ നമ്മുടെ വീക്ഷണത്തെ, ഹിന്ദിയില്‍ സമുദ്രം എന്നതിനുള്ള സാഗര്‍ എന്ന ഒറ്റവാക്കുകൊണ്ട് വിശദീകരിച്ചിരുന്നു. സാഗര്‍ എന്നാല്‍ ഈ മേഖലയിലുള്ള എല്ലാവരുടെയും സുരക്ഷയും വളര്‍ച്ചയുമാണ്. ആ തത്വസംഹിതയാണ് ഇന്ന് നാം കൂടുതല്‍ ശക്തമായി നമ്മുടെ കിഴക്കനേഷ്യന്‍ നയത്തിലൂടെ പിന്തുടരുന്നത്. നമ്മുടെ കിഴക്കാന്‍ സമുദ്രമേഖലയിലെ പങ്കാളികളോട് ഇന്ത്യയുമായി ചേരാനാണ് പ്രത്യേകിച്ച് നമ്മുടെ പശ്ചിമ, വടക്ക് കിഴക്കുമായി ചേരാനാണ് ആവശ്യപ്പെടുന്നത്.
കരയിലും സമുദ്രത്തിലും നമ്മുടെ അയല്‍ക്കാരാണ് തെക്ക്-കിഴക്കന്‍ ഏഷ്യ. ഓരോ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി നമുക്ക് വളര്‍ന്നുവരുന്ന രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ ബന്ധങ്ങളുണ്ട്. ആസിയാനുമായി, ചര്‍ച്ചാപങ്കാളി എന്നതില്‍ നിന്ന് കഴിഞ്ഞ 25 വര്‍ഷമായി തന്ത്രപങ്കാളികളായി നാം മാറി. വാര്‍ഷിക ഉച്ചകോടികളിലൂടെയും 30 ചര്‍ച്ചാ സംവിധാനങ്ങളിലൂടെയും നാം നമ്മുടെ ബന്ധങ്ങളെ പിന്തുടരുന്നുണ്ട്. എന്നാല്‍ കൂടുതലും ഈ മേഖലയെക്കുറിച്ചുള്ള പങ്കാളിത്ത വീക്ഷണത്തിന്റെയും പഴയ ബന്ധങ്ങളുടെ സൗഖ്യത്തിന്റേയും പരിചിതത്വത്തിന്റെയും അടിസ്ഥാനത്തിലുമാണ്.
ആസിയാന്റെ നേതൃത്വത്തിലുള്ള കിഴക്കന്‍ ഏഷ്യ ഉച്ചകോടി, എ.ഡി.എം.എം പ്ലസ്, എ.ആര്‍.എഫ് എന്നിവയിലൊക്കെ നാം വളരെ സജീവമായ പങ്കാളികളാണ്. ബിംസ്‌റ്റെക്ക്, തെക്കന്‍ ഏഷ്യയും തെക്കു-കിഴക്കന്‍ ഏഷ്യയും തമ്മിലുള്ള ഒരു പാലമായ മെകോംഗ്-ഗംഗാ സാമ്പത്തിക ഇടനാഴികളുടെ ഭാഗമാണ് നാം.
ജപ്പാനുമായുള്ള നമ്മുടെ ബന്ധം-സാമ്പത്തികത്തില്‍ നിന്നും തന്ത്രപരമായി പൂര്‍ണ്ണതോതില്‍ പരിവര്‍ത്തനപ്പെട്ടു. ഈ ഏറ്റവും അര്‍ത്ഥവത്തായ പങ്കാളിത്തത്തിന്റെ ഫലമാണ് ഇന്ത്യയുടെ കിഴക്കനേഷ്യന്റെ നയത്തിന്റെ ആണിക്കല്ല്. കൊറിയയുമായുള്ള നമ്മുടെ സഹകരണത്തില്‍ ശക്തമായ ഒരു ചലനാത്മകതയുണ്ടായിട്ടുണ്ട്. ഓസ്‌ട്രേലിയയും അതുപോലെ ന്യൂസിലന്റുമായിട്ടുള്ള നമ്മുടെ പങ്കാളിത്തത്തിനും പുതു ഊര്‍ജ്ജം ലഭിച്ചിട്ടുണ്ട്.
നമ്മുടെ മിക്കവാറും പങ്കാളികളുമായി മൂന്നോ അതിലധികമോ രീതിയില്‍ നാം കണ്ടുമുട്ടാറുണ്ട്. പസഫിക്ക് ദ്വീപ്‌സമൂഹ രാജ്യങ്ങളുമായി ബന്ധത്തിന്റെ വിജയകരമായ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതിനായി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു സുപ്രഭാതത്തില്‍ ഞാന്‍ ഫിജിയില്‍ വന്നിറങ്ങി. ഇന്ത്യാ-പസഫിക്ക് ദ്വീപ് സമൂഹ സഹകരണ ഫോറത്തിന്റെ അല്ലെങ്കില്‍ ഫിപിക്കിന്റെ യോഗത്തോടെ ഭൂമിശാസ്ത്രപരമായ ദൈര്‍ഘ്യം പങ്കാളിത്ത താല്‍പര്യങ്ങളും കര്‍മ്മങ്ങളും കൊണ്ട് മറികടന്നു.
കിഴക്കിനും തെക്കുകിഴക്കന്‍ ഏഷ്യയ്ക്കുമപ്പുറം നമ്മുടെ പങ്കാളിത്തം ശക്തമാവുകയും വളരുകയുമാണ്. നമ്മുടെ തന്ത്രപരമായ സ്വയംഭരണാധികാരത്തിന്റെ അളവുകോലാണ് റഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തം. അത് പ്രത്യേകവും വിശേഷാവകാശമുള്ളതുമായി വളര്‍ന്നിട്ടുണ്ട്.
പത്തുദിവസങ്ങള്‍ക്ക് മുമ്പ് സോചിയില്‍ നടന്ന ഒരു അനൗപചാരിക ഉച്ചകോടിയില്‍ ഞാനും പ്രസിഡന്റ് പുടിനും നമ്മുടെ കാലത്തെ വെല്ലുവിളികളെ നേരിടുന്നതായി ശക്തമായ ഒരു ബഹുധ്രുവ ലോകത്തിന്റെ ആവശ്യം സംബന്ധിച്ച വീക്ഷണം പങ്കുവച്ചിരുന്നു. അതേസമയം അമേരിക്കയുമായി ഇന്ത്യയുടെ ആഗോള തന്ത്രപരമായ പങ്കാളിത്തം ചരിത്രത്തിന്റെ എല്ലാ ശങ്കകളെയും മറികടക്കുകയും എല്ലാ വിശാലമായ മേഖലകളിലും അഗാധമായി വ്യാപരിച്ചുകൊണ്ട് ബന്ധം തടുരുകയുമാണ്. മാറുന്ന ലോകത്ത് അതിന് ഒരു പുതിയ സവിശേഷത ലഭിച്ചിട്ടുണ്ട്. തുറന്നതും, സ്ഥിരതയുള്ളതും സുരക്ഷിതവും സമ്പല്‍സമൃദ്ധവുമായ ഇന്തോ-പസഫിക്ക് മേഖല എന്ന നമ്മുടെ പങ്കാളിത്ത വീക്ഷണമാണ് ഈ പങ്കാളിത്തത്തിന്റെ നെടുംതൂണ്. ചൈനയുമായി നമുക്കുള്ള ബന്ധംപോലെ ഇത്രയധികം തട്ടുകളുള്ള ബന്ധം ഇന്ത്യയുടെ മറ്റൊരു ബന്ധത്തിനുമില്ല. ഞങ്ങള്‍ രാജ്യത്തെ രണ്ടു പ്രധാനപ്പെട്ട ജനകീയ രാജ്യങ്ങളും വേഗത്തില്‍ വളരുന്ന പ്രധാനപ്പെട്ട സമ്പദ്ഘടനകളില്‍പ്പെട്ടതുമാണ്. നമ്മുടെ സഹകരണം വികസിക്കുകയാണ്. വ്യാപാരം വളരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഞങ്ങള്‍ പക്വതയും വിവേകവും പുലര്‍ത്തുകയും സമാധാനപരമായ ഒരു അതിര്‍ത്തി ഉറപ്പാക്കുകയും ചെയ്തു.
ആഗോള സമാധാനത്തിനും സമ്പല്‍സമൃദ്ധിക്കും നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ ശക്തവും സ്ഥിരതയുള്ളതുമായ ബന്ധം വേണമെന്ന ഞങ്ങളുടെ ബോദ്ധ്യം അരക്കിട്ടുറപ്പിക്കാന്‍ ഏപ്രിലില്‍ പ്രസിഡന്റ് ഷിയുമായി നടന്ന ഒരു ദ്വിദിന അനൗപചാരിക ഉച്ചകോടി സഹായിച്ചു. പരസ്പര താല്‍പര്യങ്ങളെ സംവേദനക്ഷമതയോടെ കാണുകയും ഇന്ത്യയും ചൈനയും തമ്മില്‍ കൂടുതല്‍ വിശ്വാസത്തോടെയോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഏഷ്യയ്ക്കും ലോകത്തിനും മികച്ച ഭാവിയുണ്ടാകുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.
ഇന്ത്യയ്ക്ക് ആഫ്രിക്കയുമായി വളരുന്ന ബന്ധമാണുള്ളത്. ഇന്തോ-ആഫ്രിക്കന്‍ ഫോറം ഉച്ചകോടി പോലുള്ളവയിലൂടെ അതിന്റെ് വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആഫ്രിക്കയുടെ ആവശ്യങ്ങളുടെയും പരസ്പര ബഹുമാനത്തോടെയും ഊഷ്മളമായതുമായി ചരിത്രത്തിലും അടിസ്ഥാനമായ സഹകരണമാണ് ഇതിന്റെ മര്‍മ്മം.
നമ്മുടെ മേഖലയിലേക്ക് മടങ്ങിവന്നാല്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന ബന്ധങ്ങള്‍ ആഴത്തിലുള്ള സാമ്പത്തിക പ്രതിരോധ സഹകരണത്തോടൊപ്പമാണ്. ലോകത്തിന്റെ ഏത് ഭാഗത്തിനെക്കാളും നമുക്ക് ഏറ്റവും കൂടുതല്‍ വ്യാപാരകരാര്‍ ഉള്ളത് ഈ ഭാഗത്താണ്. സിംഗപ്പൂരും ജപ്പാനും, കൊറിയയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ നമുക്കുണ്ട്,
ആസിയാനും തായ്‌ലന്റുമായി സൗജന്യ വ്യാപാര കരാര്‍ നമുക്കുണ്ട്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പൂര്‍ത്തിയാക്കുന്നതിന് നമ്മുടെ സജീവമായ പങ്കാളിത്തമുണ്ട്. 90 നോട്ടിക്കല്‍ മൈല്‍ അടുത്തുള്ള, 90 നോട്ടിക്കല്‍ മൈല്‍ ദൂരെയല്ലാത്ത ഇന്തോനേഷ്യയില്‍ ഞാന്‍ ഏന്റെ ആദ്യസന്ദര്‍ശനം അടുത്തിടെ നടത്തിയിരുന്നു.
ഞാനും എന്റെ സുഹൃത്ത് വിദോദോയും ചേര്‍ന്ന് ഇന്ത്യാ-ഇന്തോനേഷ്യ ബന്ധത്തെ ഒരു സമഗ്ര തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റി. മറ്റ് പങ്കാളിത്ത വീക്ഷണങ്ങളില്‍ ഇന്തോ-പസഫിക്കിലെ സമുദ്ര സഹകരണത്തില്‍ ഞങ്ങള്‍ക്ക് പൊതുവായ താല്‍പര്യമാമുള്ളത്. ഇന്തോനേഷ്യയില്‍ നിന്നുള്ള യാത്രയ്ക്കിടയില്‍ ആസിയാന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ പ്രധാനമന്ത്രി മഹാതീറിനെ കാണായി ഞാന്‍ കുറച്ചുസമയത്തേക്ക് മലേഷ്യയിലിറങ്ങി.
സുഹൃത്തുക്കളെ,
ഇന്ത്യന്‍ സായുധസേന, പ്രത്യേകിച്ച് നമ്മുടെ നാവികസേന, ശാന്തിയ്ക്കും സുരക്ഷയ്ക്കും വേണ്ടിയും അതിനൊടൊപ്പം ദുരന്തസഹായത്തിന് മനുഷ്യത്വപരമായ സഹകരണത്തിനുമായി ഇന്തോ-പസഫിക്ക് മേഖലയില്‍ പങ്കാളിത്തമുണ്ടാക്കുന്നുണ്ട്. അവര്‍ പരിശിലനം നല്‍കും, അഭ്യാസം നടത്തും, ഈ മേഖലയിലാകെ സദ്ദുദ്ദേശപരമായ ദൗത്യങ്ങള്‍ നടപ്പാക്കും. ഉദാഹരണത്തിന് സിംഗപ്പൂരുമായി നമുക്ക് ദീര്‍ഘകാലമായതും തടസപ്പെടാത്തതുമായ നാവിക അഭ്യാസമുണ്ട്, ഇത് ഇപ്പോള്‍ അതിന്റെ 25-ാം വര്‍ഷത്തിലാണ്.
സിംഗപ്പൂരുമായി വളരെ അടുത്ത് തന്നെ ഒരു ത്രി-തല അഭ്യാസം ആരംഭിക്കും. ഇത് ആസിയാന്‍ രാജ്യങ്ങളിലേക്കെല്ലാം വ്യാപിപ്പിക്കാനാണ് നാം ആഗ്രഹിക്കുന്നതും. പരസ്പരമുള്ള കഴിവുകള്‍ നിര്‍മ്മിക്കുന്നതിനായി വിയറ്റ്‌നാംപോുള്ള പങ്കാളികളുമായി നമ്മള്‍ പ്രയത്‌നിക്കുന്നുണ്ട്. യൂണൈറ്റഡ് സ്‌റ്റേറ്റ്‌സും ജപ്പാനുമായി ഇന്ത്യ മലബാര്‍ അഭ്യാസം സംഘടിപ്പിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയുടെ അഭ്യാസമായ മിലനില്‍ നിരവധി പ്രാദേശിക പങ്കാളികള്‍ കൈകോര്‍ക്കുകയും പസഫിക്കിലെ റിംപാക്കില്‍ പങ്കെടുക്കുകയും ചെയ്തു.
ഏഷ്യയിലെ-ഈ നഗരത്തില്‍ തന്നെ, കപ്പലുകള്‍ക്കെതിരെയുള്ള കടല്‍ക്കൊള്ളയ്ക്കും സായുധകൊള്ളയ്ക്കുമെതിരെ പോരാടാനുള്ള മേഖലാ സഹകരണ കരാറിനായി ഞങ്ങള്‍ സജീവമായി രംഗത്തുണ്ട്. ബഹുമാന്യരായ സദസ്യരെ, തിരിച്ച് നാട്ടിലേക്ക് പോയാല്‍, സ്വതന്ത്ര ഇന്ത്യ 75 വയസുള്ള യുവത്വത്തിലെത്തുന്ന 2022 ഓടെ ഇന്ത്യയെ ഒരു നവ ഇന്ത്യയാക്കി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് ഞങ്ങളുടെ മുഖ്യദൗത്യം.
ഞങ്ങള്‍ പ്രതിവര്‍ഷ വളര്‍ച്ച 7.5 മുതല്‍ 8 വരെ സുസ്ഥിരമായി നിര്‍ത്തും. നമ്മുടെ സമ്പദ്ഘടന വളരുന്നതിനനുസരിച്ച് നമ്മുടെ ആഗോള പ്രാദേശിക സംയോജനവും വര്‍ദ്ധിക്കും. 800 ദശലക്ഷം യുവജനങ്ങളുള്ള ഒരു രാജ്യത്തിന് അവരുടെ ഭാവി ഇന്ത്യയുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയുടെ അളവിന്റെ അടിസ്ഥാനത്തില്‍ മാത്രം സുസ്ഥിരമാക്കാനാവില്ലെന്നും ആഗോള ബന്ധങ്ങള്‍ ആഴത്തിലാക്കിയേ കഴിയുവെന്നും അറിയാം. എവിടത്തതിനേക്കാളും ഉപരിയായി നമ്മുടെ ബന്ധങ്ങള്‍ ആഴത്തിലുള്ളതാകുകയും ഈ മേഖലയില്‍ നമ്മുടെ സാന്നിദ്ധ്യം വളരുകയും ചെയ്യും. എന്നാല്‍ നാം സൃഷ്ടിക്കാനാഗ്രിക്കുന്ന ഒരു ഭാവിക്ക് സ്ഥായിയായ അടിസ്ഥാനതത്വമായി സമാധാനം ഉണ്ടാകണം. അത് വസ്തുതയില്‍ നിന്നും വിദൂരത്താണ്.
ആഗോള ശക്തിയില്‍ മാറ്റങ്ങളുണ്ട്, ഇത് ആഗോള സമ്പദ്ഘടനയുടെ സ്വഭാവത്തെ മാറ്റുകയും സാങ്കേതികതയില്‍ ദിനംപ്രതി തടസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ആഗോള വ്യവസ്ഥിതിയുടെ അടിത്തറ ഇളകുന്നതായാണ് കാണുന്നത്. ഭാവി വളരെ ചെറുതായി കാണുന്നു. നമ്മുടെ എല്ലാ പുരോഗതിക്കും നമുക്ക് പരിഹരിക്കാന്‍ കഴിയാത്ത ചോദ്യങ്ങളുടെയും പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്കങ്ങളുടെയും മത്സരങ്ങളുടെയും അവകാശവാദങ്ങളുടെയും കൂട്ടിമുട്ടുന്ന വീക്ഷണങ്ങളുടെയും മത്സരിക്കുന്ന മാതൃകകളുടെയും അനിശ്ചിതത്വത്തിന്റെ മുനയില്‍ ജീവിക്കേണ്ടതുണ്ട്,
പരസ്പര സുരക്ഷിതത്വമില്ലായ്മ വളരുന്നതും വര്‍ദ്ധിച്ചുവരുന്ന സൈനിക ചെലവും ഞങ്ങള്‍ കാണുന്നുണ്ട്. ആഭ്യന്തര മാറ്റങ്ങള്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളായി മാറുന്നു, വ്യാപാരത്തില്‍ പുതിയ അഭിപ്രായഭിന്നതകളും സമുദ്രവും ആകാശവുപോലെയുള്ള പ്രകൃതിക്ക് വേണ്ടിയുള്ള മത്സരങ്ങളും വര്‍ദ്ധിക്കുന്നു. എല്ലാത്തിനുപരിയായി അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ പുനര്‍ ശ്രേണീകരണത്തിനുള്ള ശക്തികളുടെ അവകാശവാദവും ഞങ്ങള്‍ കാണുന്നു. ഇതിനെല്ലാം ഇടയിലായി തീവ്രവാദവും ഭീകരവാദവും ഉള്‍പ്പെടെ ഒരിക്കലും അവസാനിക്കാത്ത നമ്മെയെല്ലാം സ്പര്‍ശിക്കുന്ന ഭീഷണിയുടെ വെല്ലുവിളികളുമുണ്ട്. ഇത് പരസ്പരാശ്രയ ഭാഗ്യങ്ങളുടെയും പരാജയത്തിന്റേയും ലോകമാണ്. ഒരു രാജ്യത്തിനും സ്വന്തം നിലയില്‍ സ്വന്തം സുരക്ഷ രൂപീകരിക്കാന്‍ കഴിയില്ല.
വിഭജനങ്ങള്‍ക്കും മാത്സര്യത്തിനുമുപരിയായി ഉയിര്‍ത്തെഴുന്നേല്‍ക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമാണ് ഈ ലോകം നമ്മോട് നിര്‍ദ്ദേശിക്കുന്നത്. അത് സാദ്ധ്യമാണോ?
അതേ, അത് സാദ്ധ്യമാണ്. ആസിയാനെ ഒരു ഉദാഹരണമായും പ്രചോദനമായും ഞാന്‍ കാണുന്നു. സംസ്‌ക്കാരത്തിന്റെ, മതത്തിന്റെ ഭാഷയുടെ, ഭരണത്തിന്റെ, സമ്പല്‍സമൃദ്ധിയുടെ ലോകത്തെ മറ്റേത് ഗ്രൂപ്പിനെക്കാളും വലിയ തോതിലുള്ള വൈവിദ്ധ്യം പ്രതിനിധാനം ചെയ്യുന്നതാണ് ആസിയാന്‍.
തെക്ക് കിഴക്കന്‍ ഏഷ്യ ആഗോള മത്സരത്തിന്റെ മുന്‍പന്തിയിലായിരുന്നപ്പോഴും, ഒരു അതിക്രൂരമായ യുദ്ധത്തിന്റെ തിയേറ്റര്‍ ആയിരിക്കുമ്പോഴും അനിശ്ചിത്വരാഷ്ട്രങ്ങളുടെ ഒരു മേഖലയുമായിരുന്നപ്പോഴുമാണ് ഇത് ജനിച്ചത്. അതെ, ഇന്ന് ആസിയന്‍ പത്ത് രാജ്യങ്ങളെ ഒരു പൊതു ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ യോജിപ്പിച്ചു. ഈ മേഖലയിലെ സ്ഥായിയായ ഭാവിക്ക് ആസിയാന്‍ ഐക്യം അനിവാര്യമാണ്.
അതുകൊണ്ട് നാം ഓരോരുത്തരും അതിനെ പിന്തുണയ്ക്കണം, അതിനെ ദുര്‍ബലമാക്കരുത്. ഞാന്‍ നാല് തെക്ക് കിഴക്കന്‍ ഉച്ചകോടികളില്‍ പങ്കെടുത്തു. ആസിയാന് അതിര്‍ത്തി മേഖലകളെ ഒന്നിപ്പിക്കാന്‍ കഴിയുമെന്ന് എനിക്ക് ബോദ്ധ്യമായി. പല വഴികളിലായി ആസിയാന്‍ ഇപ്പോള്‍ തന്നെ ആ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ അത് ഇന്തോ-പസഫിക്ക് മേഖലയ്ക്ക് അടിത്തറയിടുകയാണ് ചെയ്യുന്നത്. ഈ ഭൂപ്രകൃതിയെ ആലിംഗനം ചെയ്യുന്നതിനായി കിഴക്കന്‍ ഏഷ്യ ഉച്ചകോടിയും മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തവും എന്ന രണ്ട് സുപ്രധാന മുന്‍കൈകള്‍ ആസിയാന്‍ എടുത്തിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഇന്തോ-പസഫിക്ക് എന്നത് പ്രകൃതിദത്തമായ ഒരു മേഖലയാണ്. വലിയതോതിലുള്ള ആഗോള അവസരങ്ങളുടെയും വെല്ലുവിളികളുടെയും വേദികൂടിയാണത്. ഈ മേഖലയില്‍ ജീവിക്കുന്നവരുടെ ഭാഗധേയം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നതില്‍ എനിക്കുള്ള ബോദ്ധ്യം ഓരോ ദിവസവും കഴിയുന്തോറും വര്‍ദ്ധിച്ചുവരികയാണ്. ഇന്ന് വിഘടനത്തിനും മാത്സര്യത്തിനുമുപരിയായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ നമ്മോട് ആഹ്വാനം ചെയ്യുകയാണ്.
ഭൂമിശാസ്ത്ര, സാംസ്‌ക്കാരിക ബോദ്ധ്യത്തില്‍ തെക്ക് കിഴക്കന്‍ ഏഷ്യയിലെ പത്ത് രാജ്യങ്ങള്‍ രണ്ടു മഹത്തായ സമുദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ്. സംശ്ലേഷിതം തുറന്നതും ആസിയാന്‍ കേന്ദ്രീകൃതവും ഐക്യവുംഅതുകൊണ്ടുതന്നെ പുതിയ ഇന്തോ-പസഫിക്കിന്റെ ഹൃദയമായിരിക്കും. ഇന്തോ-പസഫിക്ക് മേഖലയെ ഒരു തന്ത്രപരമായതോ അല്ലെങ്കില്‍ പരിമിത അംഗങ്ങളുടെ കൂട്ടായ്മയായോ ഇന്ത്യ കാണുന്നില്ല.
ആധിപത്യം ആഗ്രഹിക്കുന്ന ഒരു കൂട്ടമായും കാണുന്നില്ല. മറ്റൊരു രാജ്യത്തിന് ഏതിരായതായി ഒരുതരത്തിലും ഇതിനെ പരിഗണിക്കുന്നുമില്ല. അത്തരത്തിലുള്ള ഭൂമിശാസ്ത്രപരമായ ഒരു നിര്‍വ്വചനത്തിനും കഴിയുകയുമില്ല. അതുകൊണ്ടുതന്നെ ഇന്തോ-പസഫിക്ക് മേഖല സംബന്ധിച്ച് ഇന്ത്യയുടെ വീക്ഷണം സകാരാത്മകമാണ്. അതിന് പല ഘടകങ്ങളുമുണ്ട്.
ഒന്ന്,
ഇത് സ്വതന്ത്രവും തുറന്നതും സംശ്ലേഷിതവുമായ ഒരു മേഖലയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. നമ്മെയെല്ലാം അത് പുരോഗതിയും സമ്പല്‍സമൃദ്ധിയും എന്ന പൊതു ഉദ്യമത്തില്‍ ആലിംഗനം ചെയ്യുകയാണ്. ഭൂമിശാസ്ത്രപരമായി ഈ മേഖലയിലുള്ള എല്ലാ രാജ്യങ്ങളെയും ഇതുള്‍ക്കൊള്ളുന്നുണ്ടെന്ന് മാത്രമല്ല, ഇവിടെ അവകാശവാദമുള്ള ഇതിനപ്പുറമുള്ള മറ്റുള്ളവരും ഉള്‍പ്പെടുന്നു.
രണ്ട്,
തെക്കുകിഴക്കന്‍ ഏഷ്യ നടുക്കാണ്. ആസിയാന്‍ അതിന്റെ ഭാവിയുടെ കേന്ദ്രമാണ്, അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. ഇതാണ് എപ്പോഴും ഇന്ത്യയെ നയിച്ചിട്ടുള്ള വീക്ഷണം, ഈ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള നിര്‍മ്മിതിയുടെ സഹകരണത്തിന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
മൂന്ന്,
നമ്മുടെ പൊതുവായ സമ്പല്‍സമൃദ്ധിയും സുരക്ഷക്കും ചര്‍ച്ചകളിലൂടെയും ഈ മേഖലയിലെ പൊതു നിയമാടിസ്ഥാനത്തിലുള്ള ക്രമങ്ങളിലൂടെയും ഉണ്ടായിവരണമെന്ന് നമ്മള്‍ വിശ്വസിക്കുന്നു. ഇത് എല്ലാവര്‍ക്കും വ്യക്തിപരമായും അതുപോലെ പ്രകൃതിയുടെ സമ്പത്തിലും തുല്യമായി പ്രയോഗിക്കണം. അത്തരം ഒരു ക്രമം പരാമാധികാരത്തിലും രാജ്യത്തിന്റെ സമഗ്രതയിലും വിശ്വസിക്കണം, അതോടൊപ്പം വലിപ്പവും ശക്തിയും പരിഗണിക്കാതെ രാജ്യങ്ങളുടെ തുല്യതയിലും, ഈ നിയമങ്ങളെല്ലാം കുറച്ചു പേരുടെ ശക്തിയുടെ അടിസ്ഥാനത്തിലല്ല, എല്ലാവരുടെയും അംഗീകാരത്തോടെയായിരിക്കണം. ഇത് സമ്മര്‍ദ്ദത്തിലല്ല, വിശ്വാസത്തിലും ചര്‍ച്ചയിലും അടിസ്ഥിതമായിരിക്കണം, രാജ്യങ്ങള്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഇത് ഉയര്‍ത്തിപ്പിടിക്കണമെന്നും ഇത് അര്‍ത്ഥമാക്കുന്നുണ്ട്. ഇത് ബഹുസ്വരതാവാദവും പ്രാദേശികവാദവും സംബന്ധിച്ച് ഇന്ത്യയുടെ വിശ്വാസത്തിന്റെ അടിത്തറ ഇതാണ്. നിയമവാഴ്ചയില്‍ അടിസ്ഥാനമാക്കിയുള്ളതാണ് നമ്മുടെ തത്വം.
നാല്,
കടല്‍, ആകാശം എന്നിവിടങ്ങളിലെ പൊതു സ്ഥലങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനചത്തില്‍ നമുക്കും തുല്യ ലഭ്യതയുണ്ടാകണം. സര്‍വ്വതന്ത്രമായ സമുദ്രയാത്രയ്ക്കും, നിര്‍വിഘ്‌നമായ വ്യാപാരത്തിനും അന്തരാഷ്ട്ര നിയമമനുസരിച്ച് തര്‍ക്കങ്ങളുടെ സമാധാനമായ പരിഹാരങ്ങള്‍ക്കും
ഈ സ്വാതന്ത്ര്യം അനിവാര്യമാണ്. നാമെല്ലാം നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാന്‍ സമ്മതിച്ചാല്‍ നമ്മുടെ കടല്‍പാതകള്‍ സമ്പല്‍സമൃദ്ധിയുടെ വഴികളും സമാധാനത്തിന്റെ ഇടനാഴികളുമാകും. സമുദ്ര കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സമുദ്ര പാരിസ്ഥിതികാവസ്ഥ സംരക്ഷിക്കുന്നതിനും ദുരന്തങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും നീല പരിസ്ഥിതിയെ സമ്പുഷ്ടമാക്കുന്നതിനും നമ്മള്‍ക്ക് ഒന്നിച്ചുവരാനും കഴിയണം.
അഞ്ച്,
ആഗോളവല്‍ക്കരണം കൊണ്ട് ഈ മേഖലയ്ക്കും നമുക്കെല്ലാവര്‍ക്കും ഗുണമുണ്ടായിട്ടുണ്ട്. ഈ ഗുണഫലത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങള്‍ ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളാണ്. എന്നാല്‍ ചരക്കിലും സേവനത്തിലും സംരക്ഷണവാദം വളര്‍ന്നുവരികയാണ്. മാറ്റങ്ങളെ ആശ്ലേഷിക്കുകയെന്നതല്ലാതെ, സംരക്ഷ1ണഭിത്തികള്‍ക്ക് പിന്നില്‍ നിന്ന് പരിഹാരം കാണാനാവില്ല, ഇന്ത്യ തുറന്നതും സ്ഥായിയാതുമായ ഒരു വ്യാപാര ഭരണസംവിധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. എല്ലാ രാജ്യങ്ങളിലേയും വ്യാപാര നിക്ഷേപ പ്രവാഹം വര്‍ദ്ധിപ്പിക്കുന്ന നിയമാധിഷ്ഠിതവും തുറന്നതും സന്തുലിതവും സ്ഥിരതയുള്ളതുമായ വ്യാപാര പരിസ്ഥിതിയെ ഞങ്ങളും പിന്തുണയ്ക്കും. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തത്തി (ആര്‍.സി.ഇ.പി)ലൂടെ ഇതാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും. ആര്‍.സി.ഇ.പി പേരും പ്രഖ്യാപിത തത്ത്വങ്ങളും സൂചിപ്പിക്കുന്നതുപോലെ, സമഗ്രമായിരിക്കണം. വ്യാപാരം, നിക്ഷേപം, സേവനം, എന്നിവയില്‍ ഇവ സന്തുലിതവുമായിരിക്കണം.
ആറ്,
ബന്ധിപ്പിക്കല്‍ ഏറ്റവും നിര്‍ണ്ണായകമായതാണ്. അത് വ്യാപാരവും സമ്പല്‍സമൃദ്ധിയും ഉയര്‍ത്തുന്നതിനെക്കാളും പലതും ചെയ്യുന്നുണ്ട്. ഇത് മേഖലകളെത്തമ്മില്‍ യോജിപ്പിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യ ഉപമാര്‍ഗ്ഗമായി നിലനില്‍ക്കുന്നു. ബന്ധിപ്പിക്കലിന്റെ നേട്ടം ഞങ്ങള്‍ മനസിലാക്കുന്നു. ഈ മേഖലയില്‍ പല ബന്ധിപ്പിക്കല്‍ മുന്‍കൈകളും നിലവിലുണ്ട്. ഇവയൊക്കെ വിജയിക്കണമെങ്കില്‍ നാം അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിച്ചാല്‍ മാത്രം പോര, വിശ്വാസ്യതയുടെ പാലങ്ങളും നിര്‍മ്മിക്കണം. അതിന് വേണ്ടി ഈ മൂന്‍കൈകള്‍ പരമാധികാരത്തിലും ഭൂമിഅവകാശത്തിലുമുള്ള ബഹുമാനത്തിലും കൂടിക്കാഴ്ചകളിലും നല്ല ഭരണത്തിലും സുതാര്യതയിലും ജീവനസാമര്‍ത്ഥ്യത്തിലും സുസ്ഥിരതയിലും അധിഷ്ഠിതമായിരിക്കണം. അത് രാജ്യങ്ങളെ ശാക്തീകരിക്കും, അവയെ സാദ്ധ്യമല്ലാത്ത കടബാദ്ധ്യതയിലേക്ക് തള്ളിവിടില്ല. തന്ത്രപരമായ പന്തയമല്ല അത് വ്യാപാരത്തെ പ്രോത്സാഹിപ്പിക്കും. ഈ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ എല്ലാവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്. ഒപ്പം തെക്കന്‍ ഏഷ്യ,തെക്കുകിഴക്ക് ഏഷ്യ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍, ആഫ്രിക്ക, പശ്ചിമ ഏഷ്യ, അതിനുമപ്പുറം എന്നിവിടങ്ങളില്‍ പങ്കാളിത്തതോടെയും ചെയ്യുന്നുണ്ട്. ഇന്ത്യ തങ്ങളുടെ പങ്ക് സ്വയവും, ഒപ്പം ജപ്പാന്‍ പോലുള്ള മറ്റ് രാജ്യങ്ങളുമായും ചേര്‍ന്നും പങ്ക് നിര്‍ഹിക്കുന്നുണ്ട്. പുതിയ വികസന ബാങ്കിലും (ന്യൂ ഡെവലപ്പ്‌മെന്റ് ബാങ്ക്), ഏഷ്യന്‍ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്കിലും( ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്) പ്രധാന ഓഹരിപങ്കാളികളാണ് നമ്മള്‍.
അവസാനമായി,
ഇതെല്ലാം സാദ്ധ്യമാകണമെങ്കില്‍ നമ്മള്‍ വീണ്ടും പഴയ ആ ശാക്തികവൈര കാലത്തേക്ക് മടങ്ങിപ്പോകാതിരിക്കണം. മുമ്പ് ഞാന്‍ പറഞ്ഞിട്ടുണ്ട്: ഏഷ്യയിലെ ശത്രുത നമ്മെ പിന്നാക്കം വലിച്ചു. സഹകരണത്തിന്റെ ഏഷ്യയാണ് ഈ നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നത്. അതുകൊണ്ട് തങ്ങളുടെ പരിഗണന കൂടുതല്‍ ഐക്യമുള്ള ലോകം സൃഷ്ടിക്കലാണോ, അതോ പുതിയ വിഭജനങ്ങള്‍ക്ക് ശക്തിചെലുത്തുന്നതാണോയെന്ന് ഓരോ രാജ്യവും തങ്ങളോട് തന്നെ ചോദിക്കണം. നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ ശക്തികളുടെ ഉത്തരവാദിത്വമാണിത്. മത്സരം സാധാരണയാണ് എന്നാല്‍ മത്സരങ്ങള്‍ സംഘര്‍ഷങ്ങളായി മാറരുത്; അഭിപ്രായഭിന്നതകളെ തര്‍ക്കങ്ങളായി മാറുന്നതിന് അനുവദിക്കരുത്. ബഹുമാന്യരായ സദസ്യരെ, പങ്കാളിത്ത മുല്യങ്ങളുടെയും താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ പങ്കാളിത്തങ്ങള്‍ ഉണ്ടാകുന്നത് സാധാരണയാണ്. ഈ മേഖലയിലും അതിനുമപ്പുറത്തും ഇന്ത്യയ്ക്കും ധാരാളമായുണ്ട്.
സ്ഥിരതയും സമാധാനപരവുമായി ഒരു മേഖലയ്ക്കായി ഞങ്ങള്‍ വ്യക്തിപരമായി അവരോടൊപ്പം പ്രവര്‍ത്തിക്കും അല്ലെങ്കില്‍ മുന്നോ അതില്‍ കൂടുതലോ ഘടനയിലും. എന്നാല്‍ ഞങ്ങളുടെ സൗഹൃതം ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം തടയുന്ന ബന്ധങ്ങളല്ല. ഞങ്ങള്‍ വിഭജനത്തിന്റേയും മറ്റുമല്ലാതെ തത്വങ്ങളുടെയും മൂല്യങ്ങളുടെയും, സമാധാനത്തിന്റെയും പുരോഗതിയുടെയൂം വശങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ലോകത്തങ്ങോളമിങ്ങോളമുള്ള നമ്മുടെ ബന്ധം നമ്മുടെ വശത്തിന് വേണ്ടി സംസാരിക്കണം. നമ്മള്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് നമ്മുടെ കാലത്തെ വെല്ലുവിളികള്‍ നേരിടാനാകും. നമുക്ക് നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാന്‍ കഴിയും. നമുക്ക് നിര്‍വ്യാപനം ഉറപ്പാക്കാന്‍ കഴിയും, നമുക്ക് നമ്മുടെ ജനങ്ങളെ തീവ്രവാദത്തില്‍ നിന്നും സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷിക്കാനും കഴിയും.
ഉപസംഹാരമായി, ഞാന്‍ ഇത് ഒരിക്കല്‍ കൂടി പറയട്ടെ: ആഫ്രിക്കയുടെ തീരം മുതല്‍ അമേരിക്കയുടേത് വരെയുള്ള ഇന്തോ-പസഫിക്ക് മേഖലയിലെ ഇന്ത്യയിലെ സ്വന്തം ബന്ധങ്ങള്‍ സംശ്ലേഷിതമായിരിക്കും. ഞങ്ങള്‍ വേദാന്ത തത്വശാസ്ത്രത്തിന്റെ അനന്തരാവകാശികളാണ്, എല്ലാത്തിലും ഏകത്വം കാണുന്ന, നാനാത്വത്തില്‍ ഏകത്വം ആഘോഷിക്കുന്ന ????????, ????????????????? താണത്. സത്യം ഏകമാണ്, അറിവുള്ളവര്‍ ഇതിനെ പലരീതിയില്‍ സംസാരിക്കും. അതാണ് ബഹുസ്വരത, സഹവര്‍ത്തിത്വം, തുറന്നത്, ചര്‍ച്ചാസ്വഭാവം എന്നിവയുള്ള നമ്മുടെ സാംസ്‌ക്കാരിക ധര്‍മ്മചിന്തയുടെ അടിസ്ഥാനം. നമ്മെ ഒരു രാജ്യമെന്ന നിലയില്‍ നിര്‍വചിക്കുന്ന ജനാധിപത്യത്തിന്റെ ആശയങ്ങള്‍ നമ്മള്‍ ലോകവുമായി ബന്ധപ്പെടുന്ന രീതിയിലായിരിക്കും രൂപപ്പെടുന്നത്.
അതിനെ ബഹുമാനം(സമ്മാന്‍), ചര്‍ച്ച (സംവാദ്), സഹകരണം (സഹയോഗ്), സമാധാനം (ശാന്തി), സമൃദ്ധി (സമൃദ്ധി). എന്നിങ്ങനെ ഹിന്ദിയിലെ അഞ്ച് എസുകളായി വ്യാഖ്യാനിക്കുന്നു. ഈ വാക്കുകള്‍ പഠിക്കുക എളുപ്പമാണ്! അതുകൊണ്ട് നാം ലോകവുമായി ശാന്തിയോടെ, ബഹുമാനത്തോടെ, ചര്‍ച്ചകളിലൂടെ, അന്തരാഷ്ട്ര നിയമങ്ങളില്‍ പരിപൂര്‍ണ്ണ പ്രതിജ്ഞാബദ്ധതയോടെയായിരിക്കും ബന്ധപ്പെടുക.
എല്ലാ രാജ്യങ്ങളും ചെറുതോ വലുതോ ഏതോ ആയിക്കോട്ടെ സമത്വത്തോടെയും പരമാധികാരത്തോടെയും മുന്നോട്ടുപോകുന്നതിന് ആവശ്യമായ ജനാധിപത്യവും നിയമാധിഷ്ഠിതവുമായ ഒരു അന്തരാഷ്ട്ര ക്രമത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കും. നമ്മുടെ സമുദ്രങ്ങള്‍, ആകാശമാര്‍ഗ്ഗങ്ങള്‍ എന്നിവ സ്വതന്ത്രവും തുറന്നതുമാക്കുന്നതിനായി നമ്മള്‍ മറ്റുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. നമ്മുടെ രാജ്യങ്ങള്‍ തീവ്രവാദത്തില്‍ നിന്ന്‌സുരക്ഷിതമാകണം, നമ്മുടെ സൈബര്‍ സ്ഘലം തടസത്തില്‍ നിന്നും തര്‍ക്കങ്ങളില്‍ നിന്നും സ്വതന്ത്രമായിരിക്കണം. നമ്മുടെ സമ്പദ്ഘടന തുറന്നതും ബന്ധങ്ങള്‍ സുതാര്യവുമായി നമ്മള്‍ സൂക്ഷിക്കും. നമ്മുടെ സുഹൃത്തുക്കളും പങ്കാളികളുമായി നാം നമ്മുടെ വിഭവങ്ങളും വിപണികളും സമൃദ്ധിയും പങ്കുവയ്ക്കും. ഫ്രാന്‍സും മറ്റ് പങ്കാളികളും ചേര്‍ന്നുള്ള പുതിയ അന്തര്‍ദ്ദേശീയ സൗര ബന്ധത്തിലൂടെ ഭൂമിയുടെ സുസ്ഥിരഭാവിക്ക് വേണ്ടി നാം ശ്രമിക്കും.
ഇങ്ങനെയാണ് നാമും നമ്മുടെ പങ്കാളികളും ഈ വിശാലമായ മേഖലയിലും അതിനുപ്പറുത്തും മുന്നോട്ടുപോകേണ്ടതെന്നാണ് നാം ആഗ്രഹിക്കുന്നത്. ഈ മേഖലയിലെ പുരാതന അറിവുകള്‍ നമ്മുടെ പൊതു പൈതൃകമാണ്. ശാന്തി, അനുകമ്പ എന്ന ഭഗവാന്‍ ബുദ്ധന്റെ സന്ദേശം നമ്മെയെല്ലാം ബന്ധിപ്പിച്ചതാണ്. ഒന്നിച്ച് നാം മാനവസംസ്‌ക്കാരത്തിനായി ധാരാളം സംഭാവനകള്‍ നല്‍കുകയും ചെയ്തു. നമ്മള്‍ യുദ്ധത്തിന്റെ കെടുതികളിലൂടെയും ശാന്തിയുടെ ആശയിലൂടെയും കടന്നുപോയിട്ടുണ്ട്. നാം ശക്തിയുടെ പരിധി കണ്ടിട്ടുണ്ട്. സഹകരണത്തിന്റെ ഫലങ്ങളും നാം കണ്ടിട്ടുണ്ട്.
ഈ ലോകം ഒരു കുറുക്കുവഴിയാണ്, അവിടെ ചരിത്രത്തിലെ ഏറ്റവും മോശം അദ്ധ്യായത്തിന്റെ പ്രലോഭനങ്ങളുണ്ട്. എന്നാല്‍ അവിടെ അറിവിന്റെ വഴിയുമുണ്ട്. എല്ലാ രാജ്യത്തിന്റെയും നല്ലതിന് വേണ്ടി നാം ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ നമ്മുടെ താല്‍പര്യങ്ങള്‍ കൂടുതല്‍ മെച്ചമായ രീതിയില്‍ നടപ്പാക്കാനകുമെന്ന് മനസിലാക്കികൊണ്ട്, നമ്മുടെ താല്‍പര്യത്തിന്റെ സങ്കുചിത വീക്ഷണങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന ഉന്നതല ലക്ഷ്യങ്ങള്‍ക്കായി അത് ആഹ്വാനം ചെയ്യുകയാണ്. എല്ലാവരും ആ പാത സ്വീകരിക്കണമെന്നാണ് എനിക്ക് ഇവിടെ നിര്‍ദ്ദേശിക്കാനുള്ളത്.
നിങ്ങള്‍ക്ക് നന്ദി.
നിങ്ങള്‍ക്ക് വളരെയധികം നന്ദി.

സിംഗപ്പൂരില്‍ 2018 മെയ് 31നു നടന്ന വ്യവസായികളുടെയും പൗരപ്രമുഖരുടെയും സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.
31 May, 2018
നമസ്‌തേ- സിംഗപ്പൂര്‍
ശുഭസായാഹ്നം.
വ്യവസായ പ്രമുഖരേ,
എന്റെ സിംഗപ്പൂര്‍ സുഹൃത്തുക്കളേ,
സിംഗപ്പൂരില്‍ വസിക്കുന്ന ഇന്ത്യക്കാരേ,
നിങ്ങള്‍ക്കെല്ലാവര്‍ക്കും നമസ്‌കാരം.
ഇന്ന്, ഈ മനോഹരമായ കൂടിച്ചേരലില്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ബന്ധത്തിന്റെ മനോഹാരിതയാണ് നാം കാണുന്നത്. ഇത് നമ്മുടെ പൈതൃകമാണ്; നമ്മുടെ ജനതയും നമ്മുടെ കാലത്തിന്റെ മഹത്തായ പങ്കാളിത്തവും. ഇത് കുലീനതയും ഗാംഭീര്യവും രണ്ട് സിംഹങ്ങളുടെ ഗര്‍ജ്ജനവുമാണ്. സിംഗപ്പൂരിലേക്കുള്ള മടക്കം എപ്പോഴും ആഹ്ലാദകരമാണ്. ഒരിക്കലും വറ്റാത്ത പ്രചോദനത്തിന്റെ നഗരമാണിത്. സിംഗപ്പൂര്‍ ഒരു കൊച്ചുനഗരമായിരിക്കാം. പക്ഷേ, അതിനുള്ളത് വിശ്വചക്രവാളങ്ങളാണ്. ഒരു രാഷ്ട്രത്തിന്റെ നേട്ടങ്ങളുടെ അളവുകോലിനും ലോകത്തിനു മുന്നില്‍ അതിന്റെ ശബ്ദം കേള്‍പ്പിക്കുന്നതിനും വലിപ്പച്ചെറുപ്പം ഒരു തടസമല്ല എന്നാണ് ഈ മഹത്തായ രാഷ്ട്രം കാണിച്ചുതരുന്നത്.
പക്ഷേ, സിംഗപ്പൂരിന്റെ വിജയം അതിന്റെ ബഹുസംസ്‌കൃത സമൂഹത്തിലും അതിന്റെ വൈവിധ്യത്തിലും പരന്നു കിടക്കുന്നു. സിംഗപ്പൂരിന്റെ വേറിട്ടതും സവിശേഷവുമായ വ്യക്തിത്വത്തിലും അതുണ്ട്. ഈ മനോഹരമായ ഈ നാനാത്വത്തില്‍ പുരാതനമായ ഒരു ധാരയുണ്ട്, ഇന്ത്യയെയും സിംഗപ്പൂരിനെയും ബന്ധിപ്പിക്കുന്ന മനോഹരമായൊരു നൂലുണ്ട്.

ദക്ഷിണ പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വേരുകള്‍ സിംഗപ്പൂരിലൂടെയാണ് കടന്നുപോകുന്നത്. മാനവിക കണ്ണി ആഴത്തിലുള്ളതും പൊട്ടാത്തതുമാണ്. അത് സിംഗപ്പൂരിലെ ഇന്ത്യക്കാരിലാണ് കുടികൊള്ളുന്നത്. ഈ സായാഹാനം നിങ്ങളുടെ സാന്നിധ്യംകൊണ്ട് ധന്യമായിരിക്കുന്നു; നിങ്ങളുടെ ഊര്‍ജ്ജംകൊണ്ട്; നിങ്ങളുടെ കഴിവുകൊണ്ടും നേട്ടങ്ങള്‍ കൊണ്ടും.
നിങ്ങള്‍ക്കിവിടെ എത്താനായത് ചരിത്രപരമായ ആകസ്മികത കൊണ്ടോ ആഗോളവല്‍ക്കരണത്തിന്റെ അവസരങ്ങള്‍കൊണ്ടോ ആണ്. നിങ്ങളുടെ പൂര്‍വ്വികര്‍ തലമുറകള്‍ക്കു മുമ്പ് ഇവിടെ എത്തിയതോ നിങ്ങള്‍ ഈ നൂറ്റാണ്ടില്‍ ഇവിടെ എത്തിയവരോ ആകാം. നിങ്ങളോരോരുത്തരും സിംഗപ്പൂരിന്റെ സവിശേഷതയുടെ ഭാഗമായി മാറി; അതിന്റെ പുരോഗതിയുടെയും.
തിരിച്ച് സിംഗപ്പൂര്‍ നിങ്ങളെ ആശ്ലേഷിച്ചു, നിങ്ങളുടെ യോഗ്യതയെ, നിങ്ങളുടെ കഠിനാധ്വാനത്തെ. ഇവിടെ സിംഗപ്പൂരില്‍ നിങ്ങള്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യയുടെ വൈവിധ്യത്തെയാണ്. നിങ്ങള്‍ക്ക് ഇന്ത്യയുടെ എല്ലാ ഉല്‍സവങ്ങളും ഒരൊറ്റ നഗരത്തില്‍ കാണണമെങ്കില്‍ ; അല്ലെങ്കില്‍ അത് ആഴ്ചകളോളം ആഘോഷിക്കണമെങ്കില്‍; സിംഗപ്പൂരാണ് അതിന് സന്ദര്‍ശിക്കേണ്ടത്.
അത് ഇന്ത്യയുടെ ഭക്ഷണ കാര്യത്തിലും ഇപ്പോള്‍ സത്യമായിരിക്കുന്നു! കൊച്ചിന്ത്യയില്‍ പ്രധാനമന്ത്രി ലീ എനിക്ക് ആഥിത്യമരുളിയ അത്താഴം ഞാന്‍ ഇപ്പോഴും ഓര്‍മിക്കുന്നു.
തമിഴ് ഇവിടെ ഒരു ഔദ്യോഗിക ഭാഷയാണ്. പക്ഷേ, പക്‌ഷേ, സ്‌കൂള്‍ കുട്ടികള്‍ക്ക് മറ്റ് അ്ഞ്ച് ഇന്ത്യന്‍ ഭാഷകളും പഠിക്കാന്‍ സാധിക്കും എന്നത് സിംഗപ്പൂരിന്റെ നന്മയ്ക്കു തെളിവാണ്. ഇന്ത്യയുടെ മികവുറ്റ സംസ്‌കാരത്താല്‍ നഗരം തുടിക്കുന്നു. സിംഗപ്പൂര്‍ ഗവണ്‍മെന്റിന് നല്‍കുന്ന പിന്തുണയ്ക്ക് കഴിവുറ്റ ഇന്ത്യന്‍ സമൂഹം കടപ്പെട്ടിരിക്കുന്നു.
പരമ്പരാഗത ഇന്ത്യന്‍ കായിക ഇനങ്ങളില്‍ സമ്പൂര്‍ണ മല്‍സരം പോലും ഇവിടെ ഈ സിംഗപ്പൂരില്‍ നിങ്ങള്‍ തുടങ്ങിയിരിക്കുന്നു. അത് നിങ്ങളില്‍ യൗവനകാല സ്മരണകള്‍ ഉണര്‍ത്തുകയും ഖോഖോയും കബഡിയുമായി കുട്ടികളെ ബന്ധിപ്പിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു.
2017ല്‍ അന്താരാഷ്ട്ര യോഗാ ദിനം ഈ നഗരത്തിലെ 70 കേന്ദ്രങ്ങളില്‍ ആചരിച്ചു. ഓരോ പത്ത് ചതുരശ്ര കിലോമീറ്ററിലും ഒരു കേന്ദ്രം എന്ന നിലയിലായിരുന്നു അത്.
യോഗയുടെ കാര്യത്തില്‍ ലോകത്ത് മറ്റൊരു നഗരവും ഇത്രയധികം തീവ്രത പ്രകടമാക്കിയില്ല. ശ്രീരാമകൃഷ്ണ മിഷനും ശ്രീനാരായണ മിഷനും പോലുള്ള സ്ഥാപനങ്ങള്‍ ദശാബ്ദങ്ങളായി ഇവിടെയുണ്ട്. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയില്ലാതെ അവര്‍ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങള്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള അടുപ്പത്തിന്റെ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.
മഹാന്മാരായ ഇന്ത്യന്‍ ചിന്തകരായിരുന്ന സ്വാമി വിവേകാനന്ദനും കവി ഗുരുദേവ് രബീന്ദ്രനാഥ ടഗോറും സിംഗപ്പൂരിലൂടെയുള്ള യാത്രയില്‍ ഇ്ന്ത്യയെയും കിഴക്കിനെയും കൂട്ടി ഇണക്കുന്ന പൊതുവായ സ്വരലയം കണ്ടെത്തിയവരാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അണി ചേര്‍ന്നു നീങ്ങാന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ആഹ്വാനം ചെയ്തത് സിംഗപ്പൂരിന്റെ മണ്ണില്‍ നിന്നാണ്- ദില്ലിയേക്ക് മുന്നേറൂ എന്നത് ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചില്‍ അണയാത്ത ജ്വാലയായി.
1948ല്‍ മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മത്തില്‍ നിന്ന് ഒരു ഭാഗം ഇവിടെ നിന്ന് ഒരു ഉള്‍ക്കടല്‍ അപ്പുറത്തുള്ള ക്ലിഫോഡ് കടല്‍പ്പാലത്തില്‍ നിന്നാണു നിക്ഷേപിച്ചത്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ആ ചടങ്ങിനു സാക്ഷ്യം വഹിച്ചു. ചിതാഭസ്മ നിമജ്ജനവേളയില്‍ വിമാനത്തില്‍ നിന്ന് റോസാപ്പൂക്കള്‍ വിതറി. ആളുകള്‍ സമുദ്രത്തിലെ വെള്ളത്തില്‍ നിന്ന് ഓരോ കവിള്‍ കുടിച്ചു.
നമ്മുടെ ചരിത്രത്തിലെ ആ അവിസ്മരണീയ മുഹൂര്‍ത്തം അടയാളപ്പെടുത്തുന്ന ഫലകം മറ്റന്നാള്‍ ഞാന്‍ അനാഛാദനം ചെയ്യുകയാണ്. കാലത്തെ മറികടക്കുന്നതും ലോകോത്തരവുമായ മഹാത്മാ ഗാന്ധിയുടെ മൂല്യങ്ങളെയാണ് ഈ മുഹൂര്‍ത്തം അടിവരയിടുന്നത്.
സുഹൃത്തുക്കളേ,
ഈ അനിതരസാധാരണമായ പൈതൃകത്തിന്റെ അടിത്തറകളില്‍ , അതായത് നമ്മുടെ മാനവിക കണ്ണികളുടെ സമ്പത്തും നമ്മുടെ പങ്കുവയ്ക്കപ്പെട്ട മൂല്യങ്ങളുടെ കരുത്തും, ഇന്ത്യയും സിംഗപ്പൂരും നമ്മുടെ കാലഘട്ടത്തിന്റെ ഒരു പങ്കാളിത്തം കെട്ടിപ്പടുക്കുകയാണ്. തന്ത്രപ്രധാന പങ്കാളിത്തം ശരിയായി സന്ധിക്കുന്ന ബന്ധമാണിത്.
ഇന്ത്യ ലോകത്തേക്ക് തുറക്കുകയും കിഴക്കോട്ട് തിരിയുകയും ചെയ്തപ്പോള്‍ സിംഗപ്പൂര്‍ ഒരു പങ്കാളിയും ഇന്ത്യക്കും ആസിയാനും ഇടയിലെ പാലവുമായി മാറി. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ ഊഷ്മളവും വളരെ അടുത്തതുമായി. അവിടെ മല്‍സരമോ അവകാശവാദങ്ങളോ ഇല്ല,സംശയങ്ങളും.
പങ്കുവയ്ക്കപ്പെട്ട കാഴ്ചപ്പാടില്‍ നിന്നുള്ള ഒരു സ്വാഭാവിക പങ്കാളിത്തമാണ് അത്. നമ്മുടെ രണ്ട് കൂട്ടരുടെയും പ്രതിരോധ ബന്ധങ്ങള്‍ ശക്തമാണ്. എന്റെ സായുധസേന സിംഗപ്പൂരിന്റെ സായുധസേനയോട് മഹത്തായ ബഹുമാനത്തോടെയും പ്രകീര്‍ത്തിച്ചുമാണ് സംസാരിക്കുക. ഇന്ത്യ ദീര്‍ഘകാലമായി തുടരുന്ന നാവിക പരിശീലനമാണ് സിംഗപ്പൂരുമായുള്ളത്.
അവര്‍ ഇപ്പോള്‍ രജത ജൂബിലി ആഘോഷിക്കുകയാണ്. സിംഗപ്പൂരിന്റെ കരസേനയ്ക്കും വ്യോമസേനയ്ക്കും ഇന്ത്യയില്‍ പരിശീലനത്തിലായി ആതിഥ്യമേകാന്‍ നമുക്ക് അഭിമാനമുണ്ട്. നമ്മുടെ കപ്പലുകള്‍ സ്ഥിരമായി പരസ്പരം സന്ദര്‍ശിക്കും.
നിങ്ങളില്‍ പലരും നമ്മുടെ നാവിക കപ്പലുകളില്‍ കയറിയിട്ടുള്ളവരാണ്. ഞാനും മറ്റന്നാള്‍ ചംഗി നാവിക താവളത്തില്‍ സിംഗപ്പൂരിന്റെ ഒരു നാവിക സേനാ കപ്പലിലും ഇന്ത്യയുടെ നാവിക സേനാ കപ്പലിലും സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നു.
നിയമ വാഴ്ചയെക്കുറിച്ചും എല്ലാ രാജ്യങ്ങളുടെയും പരമാധികാര തുല്യതയേക്കുറിച്ചും സ്വതന്ത്രവും തുറന്നതുമായ വാണിജ്യ പാതകളേക്കുറിച്ചും അന്താരാഷ്ട്ര വേദികളില്‍ നാം ഒരേ സ്വരത്തിലാണ് സംസാരിക്കാറുള്ളത്. സാമ്പത്തികശാസ്ത്രമാണ് ബന്ധത്തിന്റെ ഹൃദയതാളം.
ഇന്ത്യയുടെ ആഗോള കാര്യങ്ങളില്‍ മുന്നണിയിലുള്ള ഒരു പങ്കാളിത്തമാണ് ഇത്. സിംഗപ്പൂര്‍ ഇന്ത്യയെ സംബന്ധിടത്തോളം പ്രധാനപ്പെട്ട നിക്ഷേപ സ്രോതസ്സും വിനോദസഞ്ചാര കേന്ദ്രവുമാണ്. നാം ഒരു സമഗ്ര സാമ്പത്തിക സഹകരണ കരാറുണ്ടാക്കിയ ആദ്യ രാജ്യമാണ് സിംഗപ്പൂര്‍.
ഇന്ത്യയിലെ 16 നഗരങ്ങളിലേക്ക് ഏകദേശം 250 വിമാനങ്ങള്‍ എല്ലാ ആഴ്ചയും സിംഗപ്പൂരില്‍ നിന്നും തിരിച്ചും സര്‍വ്വീസ് നടത്തുന്നു. അത് വര്‍ധിക്കാന്‍ പോവുകയാണ്. സിംഗപ്പൂരില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ സ്രോതസ് ഇന്ത്യയാണ്; അത് അതിവേഗം വളരുകയുമാണ്. നമ്മുടെ ഐടി കമ്പനികള്‍ സിംഗപ്പൂരില്‍ ഊര്‍ജ്ജസ്വലതയോടെയും മല്‍സരാധിഷ്ഠിതമായും പ്രവര്‍ത്തിക്കുന്നു.
ഇന്ത്യയുടെ വിവിധ വികസന മേഖലകളില്‍ സിംഗപ്പൂര്‍ ഒരു സുപ്രധാന പങ്കാളിയാണ്; സ്മാര്‍ട് സിറ്റികള്‍, നഗര വികസനം, സാമ്പത്തിക മേഖല, നൈപുണ്യ വികസനം, തുറമുഖം, വ്യോമയാനം, വ്യവസായ പാര്‍ക്കുകള്‍ എന്നിവ ഇതില്‍പ്പെടും.
അതുകൊണ്ട് ഇന്ത്യയും സിംഗപ്പൂരും പരസ്പരം സമൃദ്ധിക്കു വേണ്ടി സംഭാവന ചെയ്യുന്നവരാണ്. ഇപ്പോഴാകട്ടെ നാം ഡിജിറ്റല്‍ ലോകത്ത് പുതിയ പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുകയാണ്. പ്രധാനമന്ത്രി ലീയും ഞാനും സാങ്കേതികവിദ്യയുടെയും നവീനാശയങ്ങളുടയും സംരംഭകത്വത്തിന്റെയും ഗംഭീരമായ ഒരു സഞ്ചാരം നടത്തിയിട്ടേയുള്ളു. ഇതാണ് സിംഗപ്പൂരിന്റെയും ഇന്ത്യയുടെയും ജ്വലിക്കുന്ന യുവത്വം.
അവരില്‍ ഏറെപ്പേരും ഇന്ത്യയില്‍ നിന്ന് മികവും കഴിവും നേടിയവരും സിംഗപ്പൂരില്‍ ജീവിക്കുന്നവരുമാണ്. അവര്‍ ഇന്ത്യക്കും സിംഗപ്പൂരിനും ആസിയാനും ഇടയില്‍ നവീനാശയങ്ങളുടെയും സംരംഭങ്ങളുടെയും പാലമാകും. അല്‍പ്പസമയം കഴിഞ്ഞാല്‍ നമുക്ക് റുപെയുടെയും ഭീമിന്റെയും യുപിഐയുടെയും അന്താരാഷ്ട്ര ഉദ്ഘാടനം കാണാം.
അവ സിംഗപ്പൂരിലും ഉദ്ഘാടനം ചെയ്യുന്നത് സ്വാഭാവികമാണ്. ഭരണ നിര്‍വഹണത്തിനും ഉള്‍ക്കൊള്ളലിനും വേണ്ടി മൊബൈല്‍- ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗിക്കാന്‍ നാം യോജിച്ച് ശ്രമിക്കുകയാണ്. പുതിയ കാലത്തില്‍ നമുക്ക് യോജിച്ച് മഹത്തായ ഒരു സാമ്പത്തിക പങ്കാളിത്തം കെട്ടിപ്പടുക്കാനാകും.
സിംഗപ്പൂര്‍ സ്വന്തം നിലയില്‍ പുതിയ ഭാവിയുടെ രൂപങ്ങളുണ്ടാക്കുമ്പോള്‍ ഇന്ത്യ അവസരങ്ങളുടെ പുതിയ ആഗോള മുന്നണി വികസിപ്പിക്കുകയാണ്. ചരക്ക് സേവന നികുതി പോലെ ആഴത്തിലുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി ഒരു വര്‍ഷം മാത്രം ആയപ്പോഴേക്കും നാം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായിത്തന്നെ തുടരുന്നു.
ആ വഴിയില്‍ത്തന്നെ തുടരാനാണ് നാം ആഗ്രഹിക്കുന്നത്. നമ്മുടെ സമ്പദ്ഘടന കൂടുതല്‍ സുസ്ഥിരതയുള്ളതായി മാറും. ധനക്കമ്മി കുറഞ്ഞു, പണപ്പെരുപ്പ് നിരക്ക് കുറഞ്ഞു. ഇപ്പോഴത്തെ കമ്മി നില ഭദ്രമാണ്. പണം സ്ഥിരമാണ്. വിദേശവിനിമയം മുമ്പില്ലാത്ത വിധം ഉയര്‍ന്നു നില്‍ക്കുന്നു.
ഇന്ത്യയിലെ വര്‍ത്തമാന കാലം അതിവേഗ മാറ്റത്തിന്റേതാണ്. ഒരു ‘പുതിയ ഇന്ത്യ’ രൂപപ്പെടുന്നു. അതിന് പല കാരണങ്ങളുമുണ്ട്. സാമ്പത്തിക പരിഷ്‌കരണം വേഗത്തിലും മുമ്പില്ലാത്ത വിധവും നടപ്പാക്കുന്നു എന്നതാണ് ഒന്ന്. വ്യവസായ നടത്തിപ്പ് അനായാസമാക്കുന്ന ശ്രേണിയില്‍ 41 ഇടം മുകളിലെത്താന്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളെ സഹായിച്ച പതിനായിരത്തിലധികം ഏകകങ്ങളുണ്ട്.
1400ല്‍പ്പരം കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കി. ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യ. 100 ശതമാനം അനുഭവഹിതത്തോടെ വിദേശ നിക്ഷേപകര്‍ക്ക് ഏതാണ്ട് എല്ലാ മേഖലകളിലും കടന്നു ചെല്ലാം. അതുകൊണ്ടുതന്നെ ഇന്ത്യയിലെ 90 ശതമാനത്തിലേറെ നിക്ഷേപവും ഈ പാതയിലൂടെയാണ്.
നികുതി ക്രമം മാറ്റി എന്നതാണ് രണ്ടാമത്തേത്. കുറഞ്ഞ നികുതി നിരക്കുകള്‍, വര്‍ധിക്കുന്ന സുസ്ഥിരത, നികുതി തര്‍ക്കങ്ങള്‍ക്ക് വേഗത്തിലുള്ള പരിഹാരവും ഇ- ഫയലിംഗ് സംവിധാനങ്ങളും. ചരക്ക് സേവന നികുതി സമ്പ്രദായം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്‌കാരമാണ്. അത് രാഷ്ട്രത്തെ ഒരൊറ്റ വിപണിയായി ഏകീകരിക്കുകയും നികുതി അടിത്തറ വിപുലപ്പെടുത്തുകയും ചെയ്തു.
ഇത് അത്ര സുഗമമായ കര്‍ത്തവ്യമല്ല. എന്നാല്‍ ഇത് വിജയകരമായി പൂര്‍ത്തിയാക്കി. അത് പുതിയ സാമ്പത്തികാവസരങ്ങളും സൃഷ്ടിച്ചു. നമ്മുടെ വ്യക്തിഗത ആദായനികുതി അടിത്തറ 20 ദശലക്ഷമായി വികസിക്കുകയും ചെയ്തു.
മൂന്നാമതായി, നമ്മുടെ അടിസ്ഥാനസൗകര്യ മേഖല റെക്കാര്‍ഡ് വേഗതയില്‍ വികസിക്കുകയാണ്. കഴിഞ്ഞ വര്‍ഷം, നാം പതിനായിരം കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിച്ചിരുന്നു. അതായത് ഏതാനും വര്‍ഷങ്ങളിലേതില്‍ നിന്നും ഇരട്ടിയായി പ്രതിദിനം 27 കിലോമീറ്റര്‍.
റെയില്‍വേ പാതയുടെ കൂട്ടിച്ചേര്‍ക്കലിന്റെ വേഗതയും ഇരട്ടിയായിട്ടുണ്ട്. നിരവധി നരഗങ്ങളില്‍ മെട്രോ റെയിലുകള്‍, ഏഴ് അതിവേഗ റെയില്‍വേ പദ്ധതികള്‍, ചരക്ക് ഇടനാഴി സമര്‍പ്പണം 400 റെയില്‍വേ സ്‌റ്റേഷനുകളുടെ ആധുനികവല്‍ക്കരണം മുതലായവ റെയില്‍വേ മേഖലയെ പരിവര്‍ത്തനപ്പെടുത്തും.
പത്ത് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍, അഞ്ച് പ്രധാനപ്പെട്ട തുറമുഖങ്ങള്‍, 111 നദികള്‍ക്ക് ദേശീയപാത പദവി, കൂടാതെ 30 ലോജിസ്റ്റിക്ക് പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് പദ്ധതികളുമുണ്ട്. മൂന്നുവര്‍ഷം കൊണ്ട് മാത്രം ഞങ്ങള്‍ 80,000 മെഗാവാട്ട് വൈദ്യുതി കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു.
പുനരുപയോഗ ഊര്‍ജ്ജത്തില്‍ നാം ലോകത്തെ ആറാമത്തെ വലിയ രാജ്യമായി മാറിക്കഴിഞ്ഞു. ഹരിത സുസ്ഥിര ഭാവിയിലേക്കുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയാണ് അത്. വളരെ ലളിതമായി, ലോകത്തെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന ഗാഥക്ക് ഇന്ത്യയില്‍ ചുരുളഴിഞ്ഞുകൊണ്ടിരിക്കുകയാണ്.
നാലമതായി നമ്മുടെ ഉല്‍പ്പാദനമേഖല കുതിച്ചുയരുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് എഫ്.ഡി.ഐയില്‍ വലിയ വര്‍ദ്ധനയാണുണ്ടായത്. 2013-14ലെ 36 ബില്യണ്‍ യു.എസ്. ഡോളറില്‍ നിന്നും 2016-17ല്‍ അത് 60 ബില്യണ്‍ യു.എസ് ഡോളറായി ഉയര്‍ന്നു.
സൂക്ഷ്മ, ചെറുകിട, ഇടതരം സംരംഭകമേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധയും നല്‍കിയിട്ടുണ്ട്.
നാം മേഖലാടിസ്ഥാന ആധുനികവല്‍ക്കരണ ഉല്‍പ്പാദന പദ്ധതികള്‍ ആരംഭിച്ചു, കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുക, നികുതി ഗുണഫലങ്ങള്‍ കൂടുതല്‍ ആകര്‍ഷകവും ലളിതവുമാക്കി. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖല പുഷ്ടിപ്പെടുകയാണ്, ഇന്ന് ലോകത്തെ മൂന്നമാത്തേതാണ് ഇത്.
ഏന്റെ ഏറ്റവും ഇഷ്ടപ്പെട്ട പദ്ധതി, തീര്‍ച്ചയായും അത് മുദ്രാ പദ്ധതിയാണ്. അത് പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സൂക്ഷമമായ വായ്പ അനുവദിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 90 ബില്യണ്‍ യു.എസ്. ഡോളര്‍ വിലമതിക്കുന്ന 128 ദശലക്ഷം വായ്പകള്‍ വിതരണം ചെയ്തു. ഇതില്‍ 74%വും സ്ത്രീകള്‍ക്കാണ്, അതേ 74% വനിതകള്‍!
അഞ്ചാമതായി, നാം സാമ്പത്തികാശ്ലേഷണത്തിനാണ് ഏറ്റവും ശക്തമായ ശ്രദ്ധചെലുത്തുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ഒരു ബാങ്ക് അക്കൗണ്ടും ഒരിക്കലും ഇല്ലാതിരുന്നവരുടെ 316 ദശലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഇന്ന് ഇന്ത്യയിലെ 99% പേര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്.
ഓരോ പൗരന്മാര്‍ക്കും മാന്യതയും സ്വത്വവും നല്‍കുന്ന ഒരു പുതിയ സ്രോതസാണിത്. സംശ്ലേഷണത്തിന്റെയും ശാക്തീകരണത്തിന്റെയും ഒരു അസാധാരണമായ കഥയാണിത്, 12 ദശലക്ഷം യു.എസ്. ഡോളറില്‍ അധികം ഈ പദ്ധതിയിലൂടെ നിക്ഷേപിച്ചിട്ടുണ്ട്.

50 ബില്യണ്‍ യു.എസ്. ഡോളറിലധികം വരുന്ന ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് കൈമാറി. അവര്‍ക്ക് ഇന്ന് താങ്ങാവുന്ന പെന്‍ഷനും ഇന്‍ഷ്വറന്‍സുമുണ്ട്. ഒരിക്കല്‍ വെറും സ്വപ്‌നമായിരുന്നു എല്ലാം. ഇന്ന് ഇവിടെ വളരെവേഗത്തിലും അളവിലുമാണ് ബാങ്കിംഗ് വികസനം നടക്കുന്നത്.
ആറാമതായി, ഡിജിറ്റല്‍ വിപ്ലവം ഇന്ത്യ ഒന്നാകെ അടിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. ഒരു ബയോമെട്രിക് തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ട്, ഒരു മൊബൈല്‍ഫോണ്‍ മിക്കവാറും എല്ലാവരുടെയും കീശകളിലുണ്ട്, അങ്ങനെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാവരിലേയ്ക്കും എത്തിച്ചേരാവുന്ന സ്ഥിതിയിലായി. ഓരോ ഇന്ത്യക്കാരന്റെ ജീവിതവും പരിവര്‍ത്തനപ്പെടുകയാണ്.
ഭരണം, പൊതുസേവനം, പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത്, ബാങ്കുകളും പെന്‍ഷനുകളും പാവപ്പെട്ടവര്‍ക്ക് അരികെ എത്തിക്കുക തുടങ്ങി അത് ഇന്ത്യയിലെ മറ്റെല്ലാത്തിനേയൂം പരിവര്‍ത്തനപ്പെടുത്തുകയാണ്. ഉദാഹരണത്തിന് ഡിജിറ്റല്‍ ഇടപാടുകള്‍ അതിവേഗത്തില്‍ വളരുകയാണ്.
2017ല്‍ യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ മാത്രം ഏഴായിരം ശതമാനം വര്‍ദ്ധിച്ചു. ജനുവരിയില്‍ നടന്ന എല്ലാ ഡിജിറ്റല്‍ ഇടപാടുകളും ചേര്‍ത്ത് നോക്കിയാല്‍ 2 ട്രില്യണ്‍ യു.എസ്. ഡോളര്‍ വരും. 250,000 ഗ്രാമ കൗണ്‍സിലുകള്‍ക്ക് നാം ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി നിര്‍മ്മിക്കുകയാണ്. അത്തരത്തിലുള്ള ഓരോ ഗ്രാമകൗണ്‍സിലുകളിലും പൊതു സേവന കേന്ദ്രങ്ങളും ആരംഭിക്കും.
ഇതിന് നിരവധി ഡിജിറ്റല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യാനും ആയിരക്കണക്കിന് ഗ്രാമീണ തെഴിലുകള്‍ സൃഷ്ടിക്കാനും കഴിയും. അടല്‍ ഇന്നോവേഷന്‍ മിഷന്റെ കീഴില്‍ 100 ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിക്കും. നമ്മുടെ കുട്ടികളെ നൂതനാശയക്കാരും തൊഴിദാതാക്കളുമാക്കി തീര്‍ക്കുന്നതിനായി ഇന്ത്യയിലങ്ങോളമിങ്ങോളം 24,000 തിങ്കറിംഗ് ലാബുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്നത്തെ പ്രദര്‍ശകരില്‍ ഒരാള്‍ ആ ലാബില്‍ നിന്നുള്ളതുമാണ്.
ഏഴാമതായി, അടുത്ത പതിറ്റാണ്ടുകള്‍ക്കിടയില്‍ ലോകത്തെ ഏറ്റവും വലിയ നഗരവല്‍ക്കരണം ഇന്ത്യ അനുഭവിക്കാന്‍ പോകുകയാണ്. ഇതൊരു വെല്ലുവിളിയാണ്, ഒപ്പം വലിയ ഉത്തരവാദിത്വവും അവസരവും കൂടിയാണ്.
100 നഗരങ്ങളെ സ്മാര്‍ട്ട്‌സിറ്റികളാക്കുന്നതിനും, 115 അഭിവൃദ്ധി ജില്ലകളെ വികസനത്തിന്റെ പുതിയ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനപ്പെടുത്താനും ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്.

വന്‍ സംക്രമണം, മാലിന്യ പരിപാലനം, മലീനീകരണ നിയന്ത്രണം, സുസ്ഥിര പരിസ്ഥിതി, താങ്ങാവുന്ന പാര്‍പ്പിടം എന്നിവയൊക്കെയാണ് ഞങ്ങള്‍ വലിയ മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍.
എട്ടാമതായി, നാം വൈദഗ്ധ്യത്തില്‍ നിക്ഷേപിക്കുകയും 800 മില്യണ്‍ വരുന്ന നമ്മുടെ യുവത്വത്തിന് മാന്യതയും അവസരങ്ങളും ഒരുക്കുന്നതിനായി ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുകയുമാണ്. സിംഗപ്പൂരില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് ആരംഭിക്കും. ഈ സാമ്പത്തികവര്‍ഷം തന്നെ ഉന്നതവിദ്യാഭ്യാസ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി 15 ബില്യണ്‍ യു.എസ്. ഡോളറിന്റെ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
ഒന്‍പതാമതായി, ഹരിതവിപ്ലവത്തിന് ശേഷം ലഭിക്കാതിരുന്ന മുന്‍ഗണന ഇന്ന് കാര്‍ഷിക മേഖലയ്ക്ക് ലഭിക്കുന്നു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് നമ്മുടെ ലക്ഷ്യം. സ്വതന്ത്ര ഇന്ത്യയ്ക്ക് 75 വയസ്സാകുമ്പോള്‍ ഒരു ‘നവ ഇന്ത്യ’ ജനിക്കും.
ഇതിനായി, സാങ്കേതികവിദ്യ, ഉപഗ്രഹ സംവിധാനങ്ങള്‍, ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ സാമ്പത്തിക സംവിധാനം, മൃദുവായ്പ, ഇന്‍ഷ്വറന്‍സ്, മണ്ണിന്റെ ആരോഗ്യം, പുരോഗതി, ജലവിഭവം, വിലനിര്‍ണ്ണയം, ബന്ധിപ്പിക്കല്‍ എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കുന്നു.
പത്താമതായി, 2022 ഓടെ ഞാന്‍ പറയുന്ന ‘ സുഗമമായ ജീവിതം’ എല്ലാ പൗരന്മാര്‍ക്കും അനുഭവേദ്യമാകണം. ഇത് ഉദ്ദേശിക്കുന്നത്, ഉദാഹരണമായി 50 മില്യണ്‍ പുതിയ വീടുകള്‍, അങ്ങനെ 2022 ഓടെ എല്ലാവര്‍ക്കും തലയക്ക് മുകളില്‍ കൂര സാദ്ധ്യമാകും.
കഴിഞ്ഞമാസം നാം ഒരു നാഴികകല്ലില്‍ എത്തിച്ചേര്‍ന്നു. നമ്മുടെ 600,000 ഗ്രാമങ്ങളില്‍ ഓരോന്നും ഇന്ന് പവര്‍ഗ്രിഡുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ഓരോ വീട്ടിലും വൈദ്യുതി ബന്ധം നല്‍കുന്നതിന് വേണ്ടിയും ഞങ്ങള്‍ പരിശ്രമിക്കുകയാണ്.
ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഈ വര്‍ഷം ആരംഭിച്ചു. ഇതിലൂടെ 100 ദശലക്ഷം കുടുംബങ്ങള്‍ക്ക് അല്ലെങ്കില്‍ 500 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് പ്രതിവര്‍ഷം ഏകദേശം 8000 യു.എസ് ഡോളറിന്റെ പരിരക്ഷ ലഭിക്കും. ചുരുക്കത്തില്‍ ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതിയാണിത്.
ജീവിതത്തിന്റെ ഗുണനിലവാരമെന്നത് വൃത്തിയുള്ളതും സുസ്ഥിരമായതുമായ വികസനവുമായി ബന്ധപ്പെട്ടതാണ്. ഇതാണ് നമ്മുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നമ്മുടെ പാരമ്പര്യത്തിലും ഭൂമിയുടെ ഭാവിയോടുള്ള പ്രതിജ്ഞാബദ്ധതിയിലും ആഴത്തില്‍ വേരോടിയിരിക്കുന്നതാണ് ഇത്. ഇന്ന് ഇന്ത്യയില്‍ പൊതുനയത്തിന്റെയും സാമ്പത്തിക തെരഞ്ഞെടുക്കിലിന്റേയും ഓരോ ഘട്ടത്തിലും ഇക്കാര്യം അറിയിക്കുന്നുമുണ്ട്.
ഇന്ത്യയെ ശുചീകരിക്കുക, നദികളെ ശുചീകരിക്കുക, വായുവിനെ ശുചീകരിക്കുക, നഗരങ്ങള്‍ ശുചീകരിക്കുക എന്ന നമ്മുടെ ദൗത്യവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ മാറ്റങ്ങളൊക്കെ സംഭവിക്കുന്നതിന് നമ്മുടെ ജനങ്ങള്‍ എന്ന ഒരേ ഒരു കാരണം മാത്രമേയുള്ളു. 1.25 ബില്യണ്‍ ജനങ്ങളുള്ള അതില്‍ തന്നെ 65%വും 35 വയസില്‍ താഴെയുള്ള ഒരു രാജ്യം മാറ്റത്തിന് വേണ്ടി, ഒരു നവ ഇന്ത്യ ലഭിക്കുകയെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടാണ്.അതാണ് ഭരണത്തിനേയും രാഷ്ട്രീയത്തിനേയും മാറ്റന്നതും.
സുഹൃത്തുക്കളെ,
സാമ്പത്തികപരിഷ്‌ക്കരണത്തിന്റെ വേഗതയും ദിശാബോധവും സംബന്ധിച്ച് ഇന്ത്യയില്‍ ഇന്ന് സമ്പൂര്‍ണ്ണ വ്യക്തതയുണ്ട്. ഇന്ത്യയില്‍ വ്യാപാരം ചെയ്യുന്നത് ലളിതവും സുഗമവുമാക്കി മാറ്റി. തുറന്നതും, സ്ഥിരതയുള്ളതും തൃപ്തികരവുമായ അന്തര്‍ദ്ദേശിയ വ്യാപാര ക്രമമാക്കി മാറ്റുന്നതിനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. നമ്മുടെ ബന്ധങ്ങളില്‍ നമ്മുടെ കിഴക്കന്‍ രാജ്യങ്ങളുമായുള്ളതാണ് ഏറ്റവും ശക്തം. നമ്മുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ മര്‍മ്മഭാഗം സാമ്പത്തികമായി തന്നെ തുടരും.
വ്യാപരത്തിന്റേയും നിക്ഷേപത്തിന്റെയും വേലിയേറ്റം എല്ലാ രാജ്യങ്ങളുമായി സൃഷ്ടിക്കുന്നതിന് സഹായകരമാകുന്ന സമഗഗ്രവും തൃപ്തികരവും സന്തുലിതവുമായ ഒരു കരാറാണ് നാം ആഗ്രഹിക്കുന്നത്. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (ഇന്ത്യാ-സിംഗപ്പൂര്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് കോപ്പറേഷന്‍ എഗ്രിമെന്റ്) ഞങ്ങള്‍ ഇപ്പോള്‍ അവലോകനം ചെയ്തുകഴിഞ്ഞതേയുള്ളു. അത് കൂടുതല്‍ മികച്ചതാക്കാന്‍ ഞങ്ങള്‍ വീണ്ടും പ്രവര്‍ത്തിക്കും.
പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാൡ(റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ടണര്‍ഷിപ്പ്)ത്തിലേക്ക് എത്രയൂം വേഗം എത്തിച്ചേരുന്നതിനായി നാം എല്ലാവരുമായി, അതില്‍ ഏറ്റവും പ്രധാനം ആസിയാന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഈ മേഖലയിലുള്ള ഇന്ത്യയുടെ ബന്ധങ്ങള്‍ വളരുന്നതോടെ ആസിയാന്‍ രാജ്യങ്ങളിലേക്കുള്ള വാതായനവും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയുമായി സിംഗപ്പൂര്‍ മാറും. ഇക്കൊല്ലം സിംഗപ്പൂരിനുള്ള ആസിയാന്‍ പദവിയും ഇന്ത്യയും ആസിയാനും തമ്മിലുള്ള ബന്ധം വളരെ ദൂരം കൊണ്ടുപോകും.
സുഹൃത്തുക്കളെ,
ചരുക്കത്തില്‍ സിംഗപ്പൂരിന് ഇന്ത്യയേക്കാള്‍ മികച്ച അവസരങ്ങള്‍ മറ്റൊന്നുമില്ല. ഇന്ത്യയ്ക്കും സിംഗപ്പൂരിനുമുള്ളതുപോലെ പൊതുവായ ഇത്രയൂം കാര്യങ്ങളുള്ള രാജ്യങ്ങള്‍ വളരെ കുറവാണ്. നമ്മുടെ സമൂഹത്തില്‍ ഒന്ന് മറ്റൊന്നിന്റെ കണ്ണാടിയായാണ് വര്‍ത്തിക്കുന്നത്. നമ്മുടെ മേഖലയിലാകെ ഇത്തരത്തിലൊരു ഭാവിയുണ്ടാകണമെന്നാണ് നാം ആഗ്രഹിക്കുന്നത്.
നിയമവാഴ്ചയുടെയും, തുറന്ന കടലുകളിലൂടെ ബന്ധിപ്പിക്കുന്നതം ശക്തമായ ഒരു വ്യാപാര ക്രമവും അടിസ്ഥാനമാക്കിയ ഒരു ലോകത്തിനെയാണ് നാം പിന്തുടരുന്നത്. എല്ലാത്തിനുപരിയായി, ലോകത്തെ ഏറ്റവും പ്രതിഭയുള്ളതും, ചലനാത്മകമായതും, പ്രൊഫഷണലും, ഉത്തരവാദിത്വമുള്ളതുമായ ഒരു ഇന്ത്യന്‍ പ്രവാസി സമൂഹമാണ് നമുക്കുളളത്. സിംഗപ്പൂര്‍കാരായതില്‍ അഭിമാനിക്കുന്ന തങ്ങളുടെ ഇന്ത്യന്‍ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന, ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ ഒരു പാലമായി വര്‍ത്തിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികളാണ് ഇവിടെയുള്ളത്.
പരിധിയില്ലാത്ത അവസരങ്ങളുടേതാണ് ഭാവി. അത് ഞങ്ങള്‍ക്കുള്ളതാണ്. അത് കൈപ്പിടിയിലൊതുക്കാന്‍ അതിതീവ്ര ഉല്‍ക്കര്‍ഷേച്ഛുകളും ആത്മവിശ്വാസമുള്ളവരുമായി മാറുകയാണ് നമുക്ക് ചെയ്യാനുള്ളത്. ഈ സായാഹ്നം നമ്മോട് പറയുന്നത് നാം ശരിയായ പാതയിലാണ് എന്നാണ്. ഈ രണ്ടു സിംഹങ്ങള്‍ക്ക് ഭാവിയിലേക്ക് ഒരുമിച്ച് ചുവട്‌വയ്ക്കാം.
നിങ്ങള്‍ക്ക് നന്ദി,
നിങ്ങള്‍ക്ക് വളരെയധികം നന്ദി.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഏപ്രില്‍ ഇരുപത്തിയൊമ്പതാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
(മനസ്സ് പറയുന്നത് – നാല്‍പ്പത്തിമൂന്നാം ലക്കം)
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ഏപ്രില്‍ 4 മുതല്‍ 15 വരെ ആസ്‌ട്രേലിയയില്‍ വച്ചു കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുകയുണ്ടായി. ഇന്ത്യയടക്കം 71 രാജ്യങ്ങള്‍ അതില്‍ പങ്കെടുത്തു. ഇത്രയും വലിയ പരിപാടി നടക്കുമ്പോള്‍, ലോകത്തെങ്ങുനിന്നുമുള്ള ആയിരക്കണക്കിന് കളിക്കാര്‍ പങ്കെടുക്കുമ്പോള്‍ എന്തായിരിക്കും അവിടത്തെ അന്തരീക്ഷമെന്ന് സങ്കല്‍പ്പിച്ചു നോക്കൂ. ഉത്സാഹം, ആവേശം, ആശയും പ്രതീക്ഷകളും, നേട്ടം കൊയ്യാനുള്ള ദൃഢനിശ്ചയം എല്ലാം ചേര്‍ന്നുള്ള ഒരു അന്തരീക്ഷത്തില്‍ ആര്‍ക്കാണ് ഇതില്‍ നിന്ന് വിട്ടുനില്ക്കാനാകുക. രാജ്യമൊട്ടാകെ ആളുകള്‍ ഇന്ന് ഏതൊക്കെ കളിക്കാരാകും നേട്ടം കൊയ്യുന്നതെന്ന് ദിവസേന ചിന്തിച്ചു. ഭാരതം എങ്ങനെയുള്ള പ്രകടനമാകും കാഴ്ചവയ്ക്കുക, നാം എത്ര മെഡല്‍ നേടും, എന്നെല്ലാം ചിന്തിക്കുന്നത് വളരെ സ്വാഭാവികമായിരുന്നു. നമ്മുടെ കളിക്കാരും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ചുയര്‍ന്ന് നല്ല പ്രകടനം കാഴ്ചവച്ചു… ഒന്നിനുപിറകെ ഒന്നായി അനേകം മെഡലുകള്‍ നേടി. ഷൂട്ടിംഗിലും, ഗുസ്തിയിലും വെയ്റ്റ്‌ലിഫ്റ്റിംഗിലും ടേബിള്‍ ടെന്നീസിലും ബാഡ്മിന്റനിലും ഇന്ത്യ റെക്കോര്‍ഡുഭേദിക്കുന്ന പ്രകടനമാണു കാഴ്ച വച്ചത്. 26സ്വര്‍ണ്ണം, 20 വെള്ളി, 20 വെങ്കലം – എന്നിവയടക്കം ഇന്ത്യ 66 മെഡലുകള്‍ നേടി. ഈ വിജയം എല്ലാ ഭാരതീയരെയും അഭിമാനം കൊള്ളിക്കും. മെഡല്‍ നേടുന്നത് കളിക്കാര്‍ക്ക് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും കാര്യമാണ്. രാജ്യത്തിനൊന്നാകെ, എല്ലാ ജനങ്ങള്‍ക്കും ഇത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമാണ്. കളി കഴിഞ്ഞശേഷം ഭാരതത്തിന്റെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് അത്‌ലറ്റുകള്‍ അവിടെ മെഡലുമായി നില്ക്കുമ്പോള്‍, ത്രിവര്‍ണ്ണപതാക മാറോടു ചേര്‍ത്തു നില്ക്കുമ്പോള്‍, ദേശീയഗാനം മുഴങ്ങുമ്പോള്‍ സന്തോഷവും ആമോദവും അഭിമാനവുമെല്ലാം നിറഞ്ഞ ഒരു വിശേഷപ്പെട്ട അപൂര്‍വ്വ വികാരമാണ് അനുഭവപ്പെടുക. അത് ശരീരത്തിനേയും മനസ്സിനെയും പുളകം കൊള്ളിക്കും. മനസ്സ് ഉത്സാഹവും ആവേശവും നിറഞ്ഞതാകും. എല്ലാം ഒരേ വികാരത്തില്‍ മുങ്ങിയിരിക്കും. ആ വികാരം വ്യക്തമാക്കാന്‍ വാക്കുകള്‍ക്ക് ക്ഷാമം നേരിട്ടെന്നു വരും. എങ്കിലും ആ കളിക്കാരില്‍ നിന്നു കേട്ടത് ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാനാഗ്രഹിക്കുന്നു. എനിക്ക് അഭിമാനം തോന്നുന്നു, നിങ്ങള്‍ക്കും അഭിമാനം തോന്നും.
“ഞാന്‍ മണികാ ബത്ര, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലു മെഡലുകള്‍ നേടി. രണ്ട് സ്വര്‍ണ്ണം, ഒരു വെള്ളി, ഒരു വെങ്കലം… ആദ്യമായി ഭാരതത്തില്‍ ടേബിള്‍ ടെന്നീസ് ഇത്രയധികം പ്രചാരം നേടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മന്‍കീ ബാത് കേള്‍ക്കുന്നവരോടു പറയാനാഗ്രഹിക്കുന്നു. ഞാന്‍ എന്റെ ഏറ്റവും മികച്ച ടേബിള്‍ ടെന്നീസ് കളിയാകും അവിടെ കാഴ്ചവച്ചത്. ജീവിതത്തിലെ ഏറ്റവും മികച്ച കളി. ഞാന്‍ നടത്തിയ പ്രാക്ടീസുകളെ ക്കുറിച്ചു പറഞ്ഞാല്‍, ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാക്ടീസ് ചെയ്തത് എന്റെ കോച്ച് സന്ദീപ് സാറിനൊപ്പമാണ്. കോമണ്‍വെല്‍ത്തിനു മുമ്പ് പോര്‍ച്ചുഗലില്‍ ഞങ്ങളുടെ ക്യാമ്പു നടന്നപ്പോള്‍, അതില്‍ പങ്കെടുത്തു. ഗവണ്‍മെന്റ് സംഘടിപ്പിച്ച ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ പോയി.. ഗവണ്‍മെന്റിനോടു നന്ദി പറയാനാഗ്രഹിക്കുന്നു. കാരണം അന്താരാഷ്ട്ര തലത്തില്‍ കളിക്കാനുള്ള ഇത്രയധികം അവസരങ്ങള്‍ തന്നു. യുവ തലമുറയ്ക്ക് ഒരു സന്ദേശം നല്കുന്നു… ഒരിക്കലും നിരാശപാടില്ല… സ്വന്തം കഴിവു കണ്ടെത്തുക..”

“ഞാന്‍ ഗുരുരാജ്, മന്‍കീ ബാത് കേള്‍ക്കുന്നവരോടു പറയാനാഗ്രഹിക്കുന്നത് 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുകയെന്നത് എന്റെ സ്വപ്നമായിരുന്നു… ആദ്യമായി കോമണ്‍ വെല്ത്ത് ഗെയിംസില്‍ പങ്കെടുത്ത് ആദ്യമെഡല്‍ ഇന്ത്യയ്ക്ക് നേടിക്കൊടുക്കാനായതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. എന്റെ മെഡല്‍ ഞാന്‍ എന്റെ ഗ്രാമമായ കുന്ദാപുരയ്ക്കും എന്റെ സംസ്ഥാനമായ കര്‍ണാടകയ്ക്കും, എന്റെ രാജ്യത്തിനും സമര്‍പ്പിക്കുന്നു.”
മീരാബായി ചാനൂ പറയുന്നു…. “ഞാന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ആദ്യമെഡല്‍ നേടി. അതെനിക്കു വലിയ സന്തോഷമായി. ഇന്ത്യയുടെയും മണിപ്പൂരിന്റെയും ഒരുനല്ല കളിക്കാരിയാവുക എന്റെ സ്വപ്നമായിരുന്നു. എന്റെ മുത്തശ്ശിയെപ്പോലെ ഞാനും ഇന്ത്യയുടെയും മണിപ്പൂരിന്റെയും നല്ല കളിക്കാരിയാകാനാഗ്രഹിച്ചു. എനിക്ക് ഈ വിജയം നേടിത്തന്നത് അച്ചടക്കവും ആത്മാര്‍ഥതയും സമര്‍പ്പണവും കഠിനാധ്വാനവുമാണ്.”
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നതിനൊപ്പം വിശേഷപ്പെട്ടതുമായിരുന്നു. ഇഥംപ്രഥമമായി പലകാര്യങ്ങളും അവിടെ നടന്നു എന്നതിനാല്‍ ഇപ്രാവശ്യത്തേത് ഏറെ വിശേഷപ്പെട്ടതുമായിരുന്നു. ഇപ്രാവശ്യം ഭാരതത്തില്‍നിന്ന് പങ്കെടുക്കാന്‍ പോയ എല്ലാ റെസ്റ്റ്‌ലര്‍മാരും മെഡല്‍ നേടി എന്നു നിങ്ങള്‍ക്കറിയാമോ? മണികാ ബത്ര അവര്‍ പങ്കെടുത്ത ഇനങ്ങളിലെല്ലാം മെഡല്‍ നേടി. വ്യക്തിഗത ടേബിള്‍ ടെന്നീസില്‍ ഭാരതത്തിനായി സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ ഭാരതീയ വനിതയാണ് അവര്‍. ഭാരതത്തിന് ഏറ്റവുമധികം മെഡല്‍ ഷൂട്ടിംഗിലാണു ലഭിച്ചത്. പതിനഞ്ചുവയസ്സുകാരന്‍ ഷൂട്ടര്‍ അനീഷ് ഭാന്‍വാലാ കോമണ്‍വെല്ത്ത് ഗെയിംസില്‍ ഭാരതത്തിനുവേണ്ടി സ്വര്‍ണ്ണമെഡല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനാണ്. സചിന്‍ ചൗധരി ഭാരതത്തിനുവേണ്ടി കോമണ്‍വെല്ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ഒരേയൊരു പാരാ പവര്‍ ലിഫ്റ്ററാണ്. ഇപ്രാവശ്യം മെഡല്‍ നേടിയവരിലധികം വനിതകളാണ് എന്നതും പ്രത്യേകതയാണ്. സ്‌ക്വാഷ് ആണെങ്കിലും ബോക്‌സിംഗാണെങ്കിലും വെയ്റ്റ് ലിഫ്റ്റിംഗാണെങ്കിലും ഷൂട്ടിംഗാണെങ്കിലും സ്ത്രീകള്‍ അത്ഭുതം കാട്ടി. ബാഡ്മിന്റണില്‍ അവസാന പോരാട്ടം ഭാരതത്തിന്റെ രണ്ട് കളിക്കാരായ സൈന നേഹ്‌വാളും പി.വി.സിന്ധുവും തമ്മിലായിരുന്നു. മത്സരമുണ്ടെങ്കിലും രണ്ടുമെഡലുകളും ഭാരതത്തിനു തന്നെയാകും കിട്ടുകയെന്നതില്‍ എല്ലാവര്‍ക്കുമുത്സാഹമായിരുന്നു. രാജ്യംമുഴുവന്‍ ആ കളി കണ്ടു. എനിക്കും കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഗെയിംസില്‍ പങ്കെടുത്ത കളിക്കാര്‍ രാജ്യത്തിന്റെ പല പല ഭാഗങ്ങളില്‍ നിന്ന്, ചെറിയ ചെറിയ നഗരങ്ങളില്‍നിന്നാണ് പോയത്. പല തടസ്സങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് അവര്‍ ഇന്ന് ഈ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നതില്‍ അവരുടെ മാതാപിതാക്കളുടെയും അവരുടെ രക്ഷിതാക്കളുടേയും കോച്ചുകളുടെയും മറ്റു സഹായികളായ സ്റ്റാഫുകളുടെയും സ്‌കൂളിന്റെയും സ്‌കൂളിലെ അധ്യാപകരുടെയും സ്‌കൂളിന്റെ അന്തരീക്ഷത്തിന്റെയുമെല്ലാം പങ്കുണ്ട്. എല്ലാ ചുറ്റുപാടുകളിലും അവര്‍ക്ക് ശക്തിപകര്‍ന്ന അവരുടെ സുഹൃത്തുക്കളുടെയും പങ്കുണ്ട്. ഞാന്‍ ആ കളിക്കാര്‍ക്കൊപ്പം ബന്ധപ്പെട്ടവര്‍ക്കെല്ലാം വളരെവളരെ അഭിനന്ദനങ്ങള്‍ നേരുന്നു, ശുഭാംശകള്‍ അര്‍പ്പിക്കുന്നു.
കഴിഞ്ഞ മാസം മന്‍ കീ ബാത്തില്‍ ഞാന്‍ ജനങ്ങളോട്, വിശേഷിച്ചും യുവാക്കളോട് ഫിറ്റ് ഇന്ത്യ എന്ന ആഹ്വാനം നടത്തുകയുണ്ടായി. വരൂ ഫിറ്റ് ഇന്ത്യയുമായി സഹകരിക്കൂ, ഫിറ്റ് ഇന്ത്യയെ നയിക്കൂ എന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. ആളുകള്‍ വളരെ ഉത്സാഹത്തോടെ ഇതില്‍ ചേരുന്നു എന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. വളരെയധികം ആളുകള്‍ പിന്തുണച്ചുകൊണ്ട് കത്തുകളയച്ചു, സാമൂഹിക മാധ്യമങ്ങളിലും തങ്ങളുടെ ഫിറ്റ്‌നസ് മന്ത്രം, ഫിറ്റ് ഇന്ത്യ പരിപാടിയുമായി ബന്ധപ്പെട്ട കഥകള്‍ എന്നിവ പങ്കുവെച്ചിട്ടുണ്ട്.
ശ്രീ. ശശികാന്ത് ഭോസ്ലെ നീന്തല്‍ കുളത്തിലെ സ്വന്തം ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നു, മൈ വെപണ്‍ ഈസ് മൈ ബോഡി, മൈ എലമന്റ് ഈസ് വാട്ടര്‍, മൈ വേള്‍ഡ് ഈസ് സ്വിമ്മിംഗ്… (“My weapon is my body, my element is water, My world is swimming.”) എന്റെ ആയുധം എന്റെ ശരീരമാണ്, എന്റെ ഘടകം ജലമാണ്, എന്റെ ലോകം നീന്തലാണ്.
രൂമാ ദേവനാഥ് എഴുതുന്നു, പ്രഭാതസവാരിയില്‍ സ്വയം സന്തോഷവും ആരോഗ്യവും അനുഭവിക്കുന്നു. തുടര്‍ന്നു പറയുന്നു, “For me – fitness comes with a smiles and we should smile, when we are happy.” എനിക്ക് ആരോഗ്യമുണ്ടാകുന്നത് ചിരിയിലൂടെയാണ്… നമുക്കു സന്തോഷമുള്ളപ്പോള്‍ നാം ചിരിക്കണം.

ദേവ്‌നാഥ് ജീ, ഫിറ്റ്‌നസിലാണ് ആരോഗ്യം എന്നതില്‍ സംശയമേ ഇല്ല.
ധവള്‍ പ്രജാപതി ട്രക്കിംഗ് നടത്തുന്ന സ്വന്തം ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നു, “എന്നെ സംബന്ധിച്ചിടത്തോളം യാത്രയും ട്രക്കിംഗുമാണ് ഫിറ്റ് ഇന്ത്യ.” പേരുകേട്ട പലരും വളരെ ആകര്‍ഷകമായ രീതിയില്‍ ഫിറ്റ് ഇന്ത്യയ്ക്കുവേണ്ടി നമ്മുടെ യുവാക്കളെ പ്രേരിപ്പിക്കുന്നു എന്നു കാണുന്നതില്‍ വളരെ സന്തോഷം തോന്നി. സനിമാ കാലാകാരന്‍ അക്ഷയ്കുമാര്‍ ട്വിറ്ററില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഞാനും അതു കണ്ടു. നിങ്ങളേവരും തീര്‍ച്ചയായും കാണണം. ഇതില്‍ അദ്ദേഹം വുഡന്‍ ബീഡുമായി വ്യായാമം ചെയ്യുന്നത് കാണാനായി. അദ്ദേഹം പറയുന്നു, “ഈ വ്യായാമം പുറത്തിനും വയറിന്റെ മാംസപേശികള്‍ക്കും വളരെ നല്ലതാണ്” എന്ന്. മറ്റൊരു വീഡിയോയും പ്രചാരത്തിലുണ്ട്. അതില്‍ അദ്ദേഹം ആളുകളുമായി വോളിബോള്‍ കളിക്കുകയാണ്. വളരെയധികം യുവാക്കളും ഫിറ്റ് ഇന്ത്യാ പ്രയത്‌നങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നു. ഞാന്‍ വിചാരിക്കുന്നത് ഇതുപോലെയുള്ള മുന്നേറ്റങ്ങള്‍ നമുക്കേവര്‍ക്കും, രാജ്യത്തിനുമുഴുവനും വളരെ പ്രയോജനപ്രദമാണെന്നാണ്. മറ്റൊരു കാര്യം കൂടി തീര്‍ച്ചയായും പറയാനുണ്ട്. ചെലവില്ലാത്ത ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റിന്റെ പേരാണ് യോഗ എന്നത്. ഫിറ്റ് ഇന്ത്യാ പരിപാടിയില്‍ യോഗയ്ക്ക് വിശേഷാല്‍ പ്രാധാന്യമുണ്ട്, നിങ്ങളും തയ്യാറെടുപ്പു തുടങ്ങിയിട്ടുണ്ടാകും. ജൂണ്‍ 21 ലെ അന്താരാഷ്ട്ര യോഗദിനത്തിന്റെ പ്രാധാന്യം ഇപ്പോള്‍ ലോകം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളും ഇപ്പോഴേ തയ്യാറെടുപ്പു തുടങ്ങിക്കോളൂ. ഒറ്റയ്ക്കല്ല, നിങ്ങളുടെ നഗരം, നിങ്ങളുടെ ഗ്രാമം, നിങ്ങളുടെ കോളനി, നിങ്ങളുടെ സ്‌കൂള്‍, നിങ്ങളുടെ കോളജ് തുടങ്ങി എല്ലായിടവും, എല്ലാവരും, ഏതു പ്രായത്തിലുള്ളവരാണെങ്കിലും പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും യോഗയുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തണം. ശരീരത്തിന്റെ പരിപൂര്‍ണ്ണ വികസനത്തിന്, മാനസിക വികസനത്തിന്, മാനസികമായ സന്തുലനത്തിന് യോഗ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് ഇന്നിപ്പോള്‍ ഇന്ത്യയിലോ ലോകത്തെവിടെയുമോ വിശേഷിച്ച് പറയേണ്ട കാര്യമില്ല. എന്റെ ആനിമേറ്റഡ് വീഡിയോ വളരെ പ്രചാരത്തിലായിരിക്കുന്നത് നിങ്ങളും കണ്ടുകാണും. അവര്‍ വളരെ സൂക്ഷ്മമായി ഒരു ടീച്ചര്‍ കാണിച്ചു തരേണ്ട കാര്യമാകെയും ആനിമേഷനിലൂടെ കാട്ടിയിരിക്കുന്നു. നിങ്ങള്‍ക്കും അതുകൊണ്ടുള്ള പ്രയോജനം ലഭിക്കും.
എന്റെ യുവസുഹൃത്തുക്കളേ.. നിങ്ങളിപ്പോള്‍ പരീക്ഷ, പരീക്ഷ എന്ന വേവലാതിയില്‍ നിന്ന് രക്ഷപ്പെട്ട് അവധിക്കാലത്ത് എന്തു ചെയ്യണം എന്ന ആലോചനയിലായിരിക്കും. അവധിക്കാലം എങ്ങനെ ആഘോഷിക്കണം, എവിടെ പോകണം എന്നൊക്കെ ആലോചിക്കയായിരിക്കും. നിങ്ങളെ ഒരുപുതിയ ജോലിക്കായി ക്ഷണിച്ചുകൊണ്ട് ഞാന്‍ ചിലതു പറയാനാഗ്രഹിക്കുന്നു. വളരെയധികം യുവാക്കള്‍ ഈയിടെ എന്തെങ്കിലും പുതിയതായി പഠിക്കാന്‍ തങ്ങളുടെ സമയം ചിലവാക്കുന്നു. സമ്മര്‍ ഇന്റേണ്‍ഷിപ്പിന്റെ പ്രാധാന്യം വര്‍ധിച്ചു വരുകയാണ്. യുവാക്കളും അത് അന്വേഷിക്കുന്നു. അല്ലെങ്കിലും ഇന്റേണ്‍ഷിപ്പ് അതിന്റെതായ രീതിയില്‍ ഒരു പുതിയ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. നാലു ചുവരുകള്‍ക്ക് പുറത്ത്, കടലാസിലും പേനയിലും കമ്പ്യൂട്ടറിലും നിന്നു രക്ഷപ്പെട്ട് ജീവിതം ഒരു പുതിയ രീതിയില്‍ ജീവിക്കുന്നതിന്റെ അനുഭവം നേടാനുള്ള അവസരമാണു ലഭിക്കുന്നത്. എന്റെ യുവസുഹൃത്തുക്കളേ, ഒരു വിശേഷപ്പെട്ട ഇന്റേണ്‍ഷിപ്പിന് ഞാന്‍ നിങ്ങളെ ക്ഷണിക്കയാണ്. ഭാരതസര്‍ക്കാരിന്റെ മൂന്നു മന്ത്രാലയങ്ങള്‍- സ്‌പോര്‍ട്‌സ്, മാനവവിഭവശേഷി വികസനമന്ത്രാലയം, കുടിവെള്ള മന്ത്രാലയം എന്നിവ ഒരുമിച്ച് ഒരു സ്വച്ഛ്ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ് 2018 ആരംഭിച്ചിട്ടുണ്ട്. കോളജിലെ വിദ്യാര്‍ഥിനീവിദ്യാര്‍ഥികള്‍, എന്‍സിസിയിലെ യുവാക്കള്‍, എന്‍എസ്എസ്, നെഹ്‌റു യുവ കേന്ദ്ര വളന്റിയര്‍മാര്‍ എന്നിവര്‍ രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നെങ്കില്‍, സമൂഹത്തിനും രാജ്യത്തിനും വേണ്ടി എന്തെങ്കിലും പഠിക്കാനാഗ്രഹിക്കുന്നെങ്കില്‍, സമൂഹത്തിന്റെ മാറ്റത്തിന് അതുമായി ചേരാനാഗ്രഹിക്കുന്നെങ്കില്‍, അതിന് കാരണക്കാരാകാനാഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്കിതില്‍ ചേരാം. ഒരു പോസിറ്റീവ് ഊര്‍ജ്ജവുമായി സമൂഹത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കുള്ള അവസരമാണിത്. ഇതിലൂടെ ശുചിത്വത്തിന് പിന്തുണയും ബലവും ലഭിക്കും. ഒക്‌ടോബര്‍ 2 ന് മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍, അതിനു മുമ്പായി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചു എന്ന സന്തോഷം ലഭിക്കും. ഇതില്‍ പങ്കുചേരുന്ന മികച്ച അംഗങ്ങള്‍, കോളജില്‍ നല്ല കാര്യം ചെയ്തവര്‍, യൂണിവേഴ്‌സിറ്റിയില്‍ നല്ലകാര്യം ചെയ്തവര്‍ എന്നിവര്‍ക്കെല്ലാം ദേശീയ തലത്തില്‍ പുരസ്‌കാരങ്ങള്‍ നല്കും. ഈ ഇന്റേണ്‍ഷിപ് വിജയപ്രദമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓരോരുത്തര്‍ക്കും സ്വച്ഛഭാരത് മിഷന്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്കുന്നതാണ്. ഇത്രമാത്രമല്ല, വളരെ നന്നായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുജിസി രണ്ട് ക്രെഡിറ്റ് പോയിന്റുകള്‍ നല്കും. വിദ്യാര്‍ഥികളേയും വിദ്യാര്‍ഥിനികളെയും യുവാക്കളെയും ഒരിക്കല്‍ കൂടി ഇന്റേണ്‍ഷിപ്പിനായി ക്ഷണിക്കുകയാണ്. ഇതിന്റെ പ്രയോജനം നേടൂ. മൈ ജിഒവി യില്‍ പോയി സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സ്വച്ഛതയ്ക്കുവേണ്ടിയുള്ള ഈ മുന്നേറ്റത്തില്‍ നമ്മുടെ യുവാക്കള്‍ മുന്നോട്ടു വരുമെന്ന് ഞാന്‍ ആശിക്കുന്നു. നിങ്ങളുടെ ഇക്കാര്യത്തിലുള്ള ശ്രമങ്ങളെക്കുറിച്ചറിയാന്‍ എനിക്ക് ആകാംക്ഷയുണ്ട്. നിങ്ങളറിയുന്ന കാര്യങ്ങള്‍ അറിയിക്കു, സംഭവങ്ങളെക്കുറിച്ചറിയിക്കൂ, ഫോട്ടോ അയയ്ക്കൂ, വീഡിയോ അയയ്ക്കൂ. വരൂ. ഒരു പുതിയ അനുഭവത്തിനായി ഈ അവധിക്കാലം പ്രയോജനപ്പെടുത്തൂ.
പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ സൗകര്യം കിട്ടുമ്പോഴെല്ലാം ദൂരദര്‍ശനിലെ ഗുഡ് ന്യൂസ് ഇന്ത്യ എന്ന പരിപാടി കാണാറുണ്ട്. അത് എല്ലാവരും കാണണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കാനാഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തെ ഏതെല്ലാം മൂലകളില്‍ എത്രയെത്ര ആളുകള്‍ എങ്ങനെയെല്ലാമുള്ള നല്ല നല്ല കാര്യങ്ങളാണ് ചെയ്യുന്നതെന്ന്, എന്തെല്ലാം നല്ല കാര്യങ്ങളാണ് നടക്കുന്നതെന്ന് നമുക്ക് കാണാനാകും.
ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിസ്വാര്‍ഥരായി ഒത്തുചേര്‍ന്നിരിക്കുന്ന യുവാക്കളുടെ കഥ ഞാന്‍ കഴിഞ്ഞ ദിവസം അതില്‍ കണ്ടു. ഈ യുവാക്കളുടെ കൂട്ടുകെട്ട് ദല്ലിയിലെ തെരുവു കുട്ടികളുടെയും കുടിലുകളില്‍ കഴിയുന്ന കുട്ടികളുടെയും വിദ്യാഭ്യാസത്തിന് ഒരു വലിയ പരിപാടി ആരംഭിച്ചിരിക്കയാണ്. പാതയോരത്ത് ഭിക്ഷയാചിക്കുന്ന അല്ലെങ്കില്‍ ചെറിയ ചെറിയ ജോലി ചെയ്തു നടക്കുന്ന കുട്ടികളുടെ അവസ്ഥ അവരെ പിടിച്ചുലച്ചു. ഇത് മൂലം അവര്‍ ഈ ക്രിയാത്മകമായ പ്രവര്‍ത്തിക്കായി ഇറങ്ങിത്തിരിച്ചു. അതാണ് തുടക്കം. ദില്ലിയിലെ ഗീതാ കോളനിയുടെ അടുത്തുള്ള കുടിലുകളിലെ 15 കുട്ടികളുമായി ആരംഭിച്ച ഈ പരിപാടി ഇന്ന് തലസ്ഥാനത്തെ 12 ഇടങ്ങളിലായി രണ്ടായിരം കുട്ടികളെ ഒന്നിപ്പിച്ചിരിക്കുന്നു. ഈ പരിപാടിയുമായി ബന്ധപ്പെട്ട യുവാക്കള്‍, അധ്യാപകര്‍ എന്നിവര്‍ തങ്ങളുടെ തിരക്കേറിയ ജീവിതത്തില്‍ നിന്ന് രണ്ടു മണിക്കൂര്‍ മാറ്റി വച്ച് സാമൂഹിക മാറ്റത്തിനായി ഈ ഭഗീരഥ പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്.
സഹോദരീ സഹോദരന്മാരേ, ഇതേപോലെ തന്നെ ഉത്തരാഖണ്ഡിലെ പര്‍വ്വതപ്രദേശത്തെ ചില കര്‍ഷകര്‍ രാജ്യമെങ്ങുമുള്ള കര്‍ഷകര്‍ക്ക് പ്രേരണാസ്രോതസ്സായിരിക്കയാണ്. അവര്‍ ഒത്തൊരുമിച്ച പ്രയത്‌നത്തിലൂടെ തങ്ങളുടേതു മാത്രമല്ല ആ പ്രദേശത്തിന്റെതന്നെ വിധി മാറ്റിമറിച്ചു. ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ പ്രധാനമായും റാഗി, ചൗലായി(amaranth), ചോളം അല്ലെങ്കില്‍ ബാര്‍ലിയാണു കൃഷി ചെയ്യുന്നത്. പര്‍വ്വതപ്രദേശമായതുകൊണ്ട് കര്‍ഷകര്‍ക്ക് ഇവയ്ക്ക് അര്‍ഹിക്കുന്ന വില കിട്ടിയിരുന്നില്ല. എന്നാല്‍ കപ്‌കോട് ഗ്രാമത്തിലെ കര്‍ഷകര്‍ ഈ വിളവുകളെ നേരെ വിപണിയില്‍ വിറ്റ് നഷ്ടം സഹിക്കുന്നതിനു പകരം അവയെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി. അവര്‍ എന്തു ചെയ്തു? അവര്‍ ഈ വിളവുകളുപയോഗിച്ച് ബിസ്‌കറ്റ് ഉണ്ടാക്കാനാരംഭിച്ചു, എന്നിട്ട് അത് വില്ക്കാന്‍ തുടങ്ങി. ഇരുമ്പിന്റെ സാന്നിദ്ധ്യം (അയണ്‍) കൂടുതലുള്ള ഈ ബിസ്‌കറ്റ് ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്നതാണ്. ഈ കര്‍ഷകര്‍ മുനാര്‍ ഗ്രാമത്തില്‍ ഒരു സഹകരണസംഘം ഉണ്ടാക്കിയിട്ട്, അവിടെ ബിസ്‌കറ്റുണ്ടാക്കുന്ന ഫാക്ടറി ആരംഭിച്ചു. കര്‍ഷകരുടെ ധൈര്യം കണ്ട് ഭരണകൂടവും അതിനെ ദേശീയ ഉപജീവനമിഷനുമായി ബന്ധിപ്പിച്ചു. ഈ ബിസ്‌കറ്റ് ഇപ്പോള്‍ ബാഗേശ്വര്‍ ജില്ലയില്‍ മാത്രമല്ല ഉദ്ദേശം 50 അംഗനവാടി കേന്ദ്രങ്ങളില്‍, അല്‍മോറാ, കൈസാനി വരെ എത്തിക്കുന്നു. കര്‍ഷകരുടെ അധ്വാനം കൊണ്ട് ആ സംഘത്തിന്റെ വാര്‍ഷിക വിറ്റുവരവ് 10-15 ലക്ഷം രൂപ വരെ എത്തിയെന്നു മാത്രമല്ല, 900 ലധികം കുടുംബങ്ങള്‍ക്ക് തൊഴിലവസരം കിട്ടുന്നതുകൊണ്ട് ജില്ലയില്‍ നിന്ന് ആളുകളുടെ തൊഴില്‍ തേടി പുറത്തേക്കുള്ള പോക്കും കുറഞ്ഞിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ഭാവിയില്‍ ലോകത്ത് വെള്ളത്തിന്റെ പേരില്‍ യുദ്ധംതന്നെ ഉണ്ടാകുമെന്ന് നാം കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാവരും ഇതു പറയുന്നുവെങ്കിലും നമുക്കെന്താണ് ഉത്തരവാദിത്തമെന്നു ചിന്തിക്കുന്നില്ല. ജലസംരക്ഷണമെന്നത് സാമൂഹിക ഉത്തരവാദിത്തമായിരിക്കണമെന്ന് നമുക്കു തോന്നുന്നില്ലേ? എല്ലാവരുടെയും ഉത്തരവാദിത്തമാകണം. ഓരോ മഴത്തുള്ളിയും നാമെങ്ങനെ സംരക്ഷിക്കണം എന്നു ചിന്തിക്കണം. ഭാരതീയരുടെ മനസ്സില്‍ ജലസംരക്ഷണം ഒരു പുതിയ വിഷയമല്ലെന്ന് നമുക്കറിയാം. പുസ്തകത്തിലെ വിഷയവുമല്ല, ഭാഷയുടെ വിഷയവുമല്ല. നൂറ്റാണ്ടുകളായി നമ്മുടെ പൂര്‍വ്വികര്‍ ഇത് ജീവിച്ചു കാട്ടിയിട്ടുള്ളതാണ്. ഓരോരോ തുള്ളി ജലത്തിന്റെയും മാഹാത്മ്യത്തിന് അവര്‍ മുന്‍ഗണന നല്കി. ഓരോ തുള്ളി വെള്ളവും എങ്ങനെ സൂക്ഷിച്ചുവയ്ക്കാമെന്നതിന് അവര്‍ പുതിയ പുതിയ ഉപായങ്ങള്‍ അന്വേഷിച്ചു. നിങ്ങളില്‍ തമിഴ്‌നാട്ടില്‍ പോകാന്‍ അവസരം ലഭിച്ചിട്ടുള്ളവര്‍ കണ്ടിട്ടുണ്ടാകും, തമിഴ് നാട്ടില്‍ ചില ക്ഷേത്രങ്ങളില്‍ ജലസേചന സൗകര്യം, ജലസംരക്ഷണ സൗകര്യം, വരള്‍ച്ചയില്‍ നിന്നു രക്ഷപ്പെടാനുള്ള ഉപായങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വലിയ വലിയ ശിലാലിഖിതങ്ങള്‍ ഉണ്ട്. മനാര്‍ കോവില്‍, ചിരാന്‍മഹാദേവി, കോവില്‍പട്ടി, പുതുക്കോട്ടൈ തുടങ്ങിയ ഇടങ്ങളില്‍ വലിയ വലിയ ശിലാലിഖിതങ്ങളുണ്ട്. ഇന്നും പല കുളങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളെന്നപോലെയാണ്. എന്നാല്‍ ജലംസംഭരണത്തിനുള്ള ഈ വലിയ വലിയ സംരഭങ്ങള്‍ നമ്മുടെ പൂര്‍വ്വികരുടെ പരിശ്രമങ്ങളുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണെന്നതു മറക്കരുത്. ഗുജറാത്തിലെ അഡാലജ്, പാടന്‍ എന്നിവിടങ്ങളിലെ റാണീ കീ ബാവഡി എന്നറിയപ്പെടുന്ന കുളങ്ങള്‍ യുനസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളാണ്. ഇവയുടെ ഉത്കൃഷ്ടത കാണേണ്ടതുതന്നെയാണ്. ഈ കുളങ്ങള്‍ ഒരു തരത്തില്‍ ജലക്ഷേത്രങ്ങള്‍ തന്നെയാണ്. നിങ്ങള്‍ രാജസ്ഥാനില്‍ പോയാല്‍ ജോധ്പുരിലെ ചാന്ദബാവഡി എന്നയിടത്ത് തീര്‍ച്ചയായും പോകണം. ഇത് ഭാരതത്തിലെ ഏറ്റവും വലുതും സുന്ദരവുമായ ബാവഡി (കുളം)കളിലൊന്നാണ്. അത് ജലക്ഷാമമുള്ള പ്രദേശത്താണുള്ളത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ സമയങ്ങള്‍ മഴവെള്ളം സംഭരിക്കാനുള്ള നല്ല സമയമാണ്.. നാം മുന്‍കൂട്ടി എത്ര തയ്യാറെടുപ്പു നടത്തുന്നോ അതനുസരിച്ച് പ്രയോജനവും ലഭിക്കും. എം.എന്‍.ആര്‍.ഇ.ജി.എ യുടെ (MNREGA) ബജറ്റും ഈ ജലസംരക്ഷണത്തിന് പ്രയോജനപ്പെടും. കഴിഞ്ഞ മുന്നു വര്‍ഷങ്ങളില്‍ ജലസംരക്ഷണം, ജലമാനേജ്‌മെന്റ് കാര്യങ്ങളില്‍ എല്ലാവരും തങ്ങളുടേതായ രീതിയില്‍ ചില കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. എല്ലാ വര്‍ഷവും എം.എന്‍.ആര്‍.ഇ.ജി.എയുടെ ബജറ്റില്‍ നിന്നുള്ളതു കൂടാതെ ജലസംരക്ഷണത്തിനും ജല മാനേജ്‌മെന്റിനുമായി ശരാശരി മുപ്പത്തിരണ്ടായിരം കോടി രൂപ ചിലവാക്കിയിട്ടുണ്ട്. 2017-18 ലെ കാര്യം പറഞ്ഞാല്‍ 64000 കോടി രൂപാ ആകെ ചിലവിന്റെ 55 ശതമാനം, അതായത് ഏകദേശം മുപ്പത്തി അയ്യായിരം കോടി രൂപാ ജലസംരക്ഷണം പോലുള്ള കാര്യത്തിനായി ചിലവാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി ഇങ്ങനെയുള്ള ജലസംരക്ഷണവും ജലമാനേജ്‌മെന്റും വഴി ഏകദേശം 150 ലക്ഷം ഹെക്ടര്‍ ഭൂമിക്ക് കൂടുതലായി നേട്ടമുണ്ടാക്കിയിട്ടുണ്ട്. ജലസംരക്ഷണത്തിനു ജലമാനേജ്‌മെന്റിനുമായി കേന്ദ്ര ഗവണ്‍മെന്റില്‍നിന്ന് എം.എന്‍.ആര്‍.ഇ.ജി.എയില്‍ ലഭിക്കുന്ന ധനം ചിലര്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കുട്ടമ്പേരൂര്‍ എന്ന നദിയില്‍, ഏഴായിരം എം.എന്‍.ആര്‍.ഇ.ജി.എ തൊഴിലാളികള്‍ 70 ദിവസത്തെ കഠിനാധ്വാനത്തിലൂടെ ആ നദിയെ പുനരുജ്ജീവിപ്പിച്ചു. ഗംഗയും യമുനയും ജലംനിറഞ്ഞ നദിയാണെങ്കിലും ഉത്തരഭാരതത്തിലെ ഫത്തേഹ്പൂര്‍ ജില്ലയിലെ സസുര്‍, ഖദേരി എന്നീ പേരുകളിലുള്ള രണ്ടു നദികള്‍ വരണ്ടുപോയി. ജില്ലാ ഭരണകൂടം എം.എന്‍.ആര്‍.ഇ.ജി.എയുടെ കീഴില്‍ ഭൂപരിപാലനത്തിനും ജലസംരക്ഷണത്തിനുമായി വലിയ ഉത്തരവാദിത്തം ഏറ്റെടുത്തു. ഏകദേശം 40-45 ഗ്രാമങ്ങളിലെ ആളുകളുടെ സഹായത്തോടെ വരണ്ടു പോയിരുന്ന സസുര്‍, ഖദേരി നദികളെ പുനരുജ്ജീവിപ്പിച്ചു. മൃഗങ്ങളാണെങ്കിലും പക്ഷികളാണെങ്കിലും കര്‍ഷകരാണെങ്കിലും കൃഷിയിടമാണെങ്കിലും ഗ്രാമമാണെങ്കിലും അവയെയെല്ലാം സംബന്ധിച്ചിടത്തോളം എത്ര അനുഗ്രഹീതമാണ് ഈ വിജയം! ഒരിക്കല്‍കൂടി ഏപ്രില്‍, മെയ്, ജൂണ്‍, ജൂലായ് മാസങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.. ജലാശയങ്ങളുണ്ടാക്കാനും ജലസംരക്ഷണത്തിനും നമുക്കും ചില ഉത്തരവാദിത്തങ്ങളേറ്റെടുക്കാം, നമുക്കു ചില പദ്ധതികളുണ്ടാക്കാം, നമുക്കും എന്തെങ്കിലും ചെയ്തുകാട്ടാം.
പ്രിയപ്പെട്ട ജനങ്ങളേ, മന്‍കീ ബാത്തിന്റെ സമയമാകുമ്പോഴേക്കും എനിക്കു നാലുപാടുനിന്നും സന്ദേശങ്ങള്‍ വരുന്നു, കത്തുകള്‍ വരുന്നു, ഫോണ്‍ വരുന്നു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 ഫര്‍ഗാന ജില്ലയിലെ ദേവിതോല എന്ന ഗ്രാമത്തിലെ ആയന്‍കുമാര്‍ ബാനര്‍ജി മൈജിഒവി ല്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു – “നാം എല്ലാ വര്‍ഷവും രവീന്ദ്രജയന്തി ആഘോഷിക്കുന്നു, എന്നാല്‍ പലര്‍ക്കും സമാധാനത്തോടെ, ഭംഗിയോടെ, സമഗ്രതയോടെ ജീവിക്കണമെന്ന ജീവിതദര്‍ശനത്തെക്കുറിച്ച് അറിയുകയേയില്ല. ദയവായി ആളുകള്‍ ഇതേക്കുറിച്ച് അറിയുന്നതിന് മന്‍കീ ബാത് പരിപാടിയില്‍ ഈ വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യണം.”
മന്‍ കീ ബാത് കേള്‍ക്കുന്ന എല്ലാ സുഹൃത്തുക്കളെയും ഈ വിഷയത്തിലേക്ക് ശ്രദ്ധക്ഷണിച്ചതിന് ഞാന്‍ നന്ദി പറയുന്നു. ഗുരുദേവ് ടാഗോര്‍ അറിവും വിവേകവുമുള്ള സമ്പൂര്‍ണ്ണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ തൂലിക എല്ലാവരിലും മായാത്ത മുദ്രയാണു പതിപ്പിച്ചത്. രവീന്ദ്രനാഥ് പ്രതിഭാശാലിയായ വ്യക്തിത്വമായിരുന്നു, ബഹുമുഖവ്യക്തിത്വമായിരുന്നു.. എന്നാല്‍ അദ്ദേഹത്തിന്റെയുള്ളില്‍ ഒരു അധ്യാപകനുണ്ടായിരുന്നുവെന്ന് നമുക്ക് അനുഭവിച്ചറിയാനാകും. അദ്ദേഹം ഗീതാഞ്ജലിയില്‍ എഴുതിയിട്ടുണ്ട്, He, who has the knowledge has the responsibility to impart it to the students.’ അറിവുള്ളവര്‍ക്ക് ആ അറിവ് ജിജ്ഞാസുക്കള്‍ക്ക് വിതരണം ചെയ്തു നല്‍കാനുള്ള ഉത്തരവാദിത്തമുണ്ട്.
എനിക്കു ബംഗാളി ഭാഷ അറിയില്ല. പക്ഷേ, കുട്ടിക്കാലത്ത് എനിക്ക് നേരത്തേ ഉണരുന്ന ശീലമുണ്ടായിരുന്നു. കുട്ടികാലം മുതല്‍ക്കേ… പൂര്‍വ്വ ഹിന്ദുസ്ഥാനില്‍ റേഡിയോ നേരത്തേ തുടങ്ങും. പശ്ചിമഹിന്ദുസ്ഥാനില്‍ വൈകിയാണു തുടങ്ങുക. അതുകൊണ്ട് എന്റെ ഓര്‍മ്മ രാവിലെ 5.30 ന് രവീന്ദ്രസംഗീതം ആരംഭിച്ചിരുന്നുവെന്നാണ്… റേഡിയോയില്‍..എനിക്കതു കേള്‍ക്കുന്ന ശീലമുണ്ടായിരുന്നു. ഭാഷ അറിയില്ലെങ്കിലും രാവിലെതന്നെ എഴുന്നേറ്റ് റേഡിയോയില്‍ രവീന്ദ്രസംഗീതം കേള്‍ക്കുന്നത് എന്റെ ശീലമായി മാറി… ആനന്ദലോകേ… ആഗുനേര്‍…. പോരോശമോനീ… തുടങ്ങിയ കവിതകള്‍ കേള്‍ക്കാന്‍ അവസരം കിട്ടിയിരുന്നപ്പോള്‍ മനസ്സിനുതന്നെ ഒരു വലിയ ശക്തിയാണു ലഭിച്ചിരുന്നത്. നിങ്ങളെയും രവീന്ദ്രസംഗീതം, അദ്ദേഹത്തിന്റെ കവിതകള്‍ വളരെ സ്വാധീനിച്ചിട്ടുണ്ടാകാം. രവീന്ദ്രനാഥ ടാഗോറിന് ഈ അവസരത്തില്‍ ഞാന്‍ ആദരവോടെ പ്രണാമമേകുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വിശുദ്ധ റംസാന്‍ മാസം ആരംഭിക്കുകയായി. ലോകമെങ്ങും റംസാന്‍മാസം തികഞ്ഞ ആദരവോടും ബഹുമാനത്തോടും ആഘോഷിക്കപ്പെടുന്നു. ഉപവാസത്തിന്റെ സാമൂഹിക വശം മനുഷ്യന്‍ സ്വയം വിശന്നിരിക്കുമ്പോള്‍ അവന് മറ്റുള്ളവരുടെ വിശപ്പിനെ അറിയാനാകുന്നു എന്നതാണ്. സ്വയം ദാഹിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരുടെ ദാഹം അറിയാനാകുന്നു. പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ച അദ്ദേഹത്തിന്റെ സന്ദേശവും ഓര്‍മ്മിക്കാനുള്ള അവസരമാണിത്. അദ്ദേഹത്തിന്റെ ജീവിതം പോലെ സാഹോദര്യത്തോടെയും ജീവിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഒരിക്കല്‍ ഒരാള്‍ പ്രവാചകനോടു ചോദിച്ചു, ഇസ്ലാമില്‍ ഏതു കാര്യമാണ് ഏറ്റവും നല്ലത് എന്ന്. പ്രവാചകന്‍ മറുപടി പറഞ്ഞു, “ഏതെങ്കിലും ദരിദ്രനോ വിശക്കുന്നവനോ ഭക്ഷണം കൊടുക്കുകയും എല്ലാവരുമായി, നിങ്ങള്‍ അറിയുന്നവരാണെങ്കിലും അല്ലെങ്കിലും സന്മനോഭാവത്തോടെ പെരുമാറുകയും ചെയ്യുക.” പ്രവാചകന്‍ മുഹമ്മദ് അറിവിലും കാരുണ്യത്തിലും വിശ്വാസമര്‍പ്പിച്ചിരുന്നു. ആദ്ദേഹത്തിന് ഒരു കാര്യത്തിലും അഹങ്കാരമുണ്ടായിരുന്നില്ല. അഹങ്കാരമാണ് ജ്ഞാനത്തെ പരാജയപ്പെടുത്തുന്നതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. പ്രവാചകന്‍ മുഹമ്മദ് കരുതിയിരുന്നത് നിങ്ങളുടെ പക്കല്‍ നിങ്ങളുടെ ആവശ്യത്തിലധികമായി എന്തുണ്ടെങ്കിലും അത് ആവശ്യമുള്ള ആര്‍ക്കെങ്കിലും നല്കണം എന്നാണ്. അതുകൊണ്ടുതന്നെയാണ് റംസാനില്‍ ദാനത്തിന് വളരെ പ്രാധാന്യമുള്ളത്. ആളുകള്‍ ഈ പുണ്യമാസത്തില്‍ അര്‍ഹിക്കുന്നവര്‍ക്ക് ദാനമേകുന്നു. പ്രവാചകന്‍ മുഹമ്മദിന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തി പവിത്രമായ ആത്മാവുകൊണ്ടാണ് ധനവാനാകുന്നത് അല്ലാതെ ധനവും സമ്പത്തും കൊണ്ടല്ല. റംസാന്റെ പുണ്യമാസത്തില്‍ ഞാന്‍ എല്ലാ ജനങ്ങള്‍ക്കും ശുഭാശംസകള്‍ നേരുന്നു. ഈ അവസരം ആളുകള്‍ ശാന്തിയോടും സന്മനസ്സോടും ജീവിക്കണമെന്ന അദ്ദേഹത്തിന്റെ സന്ദേശം അനുസരിച്ചു ജീവിക്കാന്‍ പ്രേരണയേകുമെന്ന് ഞാനാശിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ബുദ്ധപൂര്‍ണ്ണിമ എല്ലാ ഭാരതീയര്‍ക്കും വിശേഷദിവസമാണ്. ഭാരതം കരുണ, സേവനം, ത്യാഗം എന്നിവയുടെ ശക്തി കാട്ടിത്തന്നെ മഹാമാനവനായ ഭഗവാന്‍ ബുദ്ധന്റെ ഭൂമിയാണെന്നതില്‍ നമുക്കഭിമാനിക്കാനാകണം. അദ്ദേഹം ലോകമെങ്ങും ലക്ഷക്കണക്കിന് ആളുകള്‍ക്ക് വഴികാട്ടിയായി. ഈ ബുദ്ധ പൂര്‍ണ്ണിമ ഭഗവാന്‍ ബുദ്ധനെ സ്മരിച്ചുകൊണ്ട്, അദ്ദേഹം കാട്ടിയ പാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കാനുള്ള, ദൃഢനിശ്ചയമെടുക്കാനും അതനുസരിച്ചു ജീവിക്കാനുമള്ള നമ്മുടെ ഉത്തരവാദിത്വത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ഭഗവാന്‍ ബുദ്ധന്‍ സമത്വം, ശാന്തി, സന്മനോഭാവം, സാഹോദര്യം എന്നിവയുടെ പ്രേരണാശക്തിയാണ്. ഇന്ന് ലോകമെങ്ങും ഏറ്റവുമധികം ആവശ്യമുള്ള മാനുഷിക മൂല്യമാണിത്. ബാബാ സാഹബ് അംബേഡ്കറുടെ സാമൂഹികക ദര്‍ശനത്തില്‍ ബുദ്ധന്റെ പ്രേരണ വളരെയധികമാണ്. ബാബാസാഹബ് തറപ്പിച്ചു പറയുന്നു – “എന്റെ സാമൂഹിക ദര്‍ശനം മൂന്നു വാക്കുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്നു പറയാം- സ്വാതന്ത്ര്യം, സമത്വം , സാഹോദര്യം. എന്റെ ദര്‍ശനത്തിന്റെ വേരുകള്‍ മതത്തിലാണ്, രാജനൈതികശാസ്ത്രത്തിലല്ല. ഞാനവ എന്റെ ഗുരുവായ ബുദ്ധനില്‍ നിന്ന് സ്വാംശീകരിച്ചിട്ടുള്ളതാണ്.”
ദളിതനാണെങ്കിലും കഷ്ടപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന, നിഷേധിക്കപ്പെടുന്ന, പാര്‍ശ്വവത്കരിക്കപ്പെടുന്ന കോടിക്കണക്കിനാളുകളെ ബാബാസാഹബ് ഭരണഘടനയിലൂടെ സശക്തരാക്കി. കാരുണ്യത്തിന്റെ ഇതിനേക്കാള്‍ വലിയ ഉദാഹരണമില്ല. ആളുകളുടെ വേദനയിലുള്ള ഈ കാരുണ്യം ഭഗവാന്‍ ബുദ്ധന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നായിരുന്നു. ബുദ്ധഭിക്ഷുക്കള്‍ അനേകം രാജ്യങ്ങളില്‍ യാത്ര ചെയ്തിരുന്നു. അവര്‍ തങ്ങളോടൊപ്പം ഭഗവാന്‍ ബുദ്ധന്റെ സമ്പന്നമായ ചിന്താഗതികളുമായിട്ടാണ് പോയിരുന്നത്… എന്നും അങ്ങനെയാണു നടന്നുപോന്നത്… ഏഷ്യയിലെവിടെയും ഭഗവാന്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ പാരമ്പര്യമായി ലഭ്യമായിട്ടുണ്ട്. ചൈന, ജപ്പാന്‍, കൊറിയ, തായ്‌ലാന്‍ഡ്, കമ്പോഡിയാ, മ്യാന്മാര്‍ തുടങ്ങിയ അനേകം ഏഷ്യന്‍ രാജ്യങ്ങള്‍ ബുദ്ധന്റെ ഈ പരമ്പര്യവുമായി, ഈ ഉപദേശങ്ങളുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ടാണ് ബുദ്ധിസ്റ്റ് ടൂറിസത്തിന് സാങ്കേതികസൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്. അത് ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെയും ഭാരതത്തിലെ ബൗദ്ധ സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്നു. പല ബുദ്ധ ക്ഷേത്രങ്ങളും പുനരുദ്ധരിക്കുന്നതില്‍ ഭാരത സര്‍ക്കാര്‍ പങ്കാളിയാണെന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഇതില്‍ മ്യാന്മാറിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൈഭവപൂര്‍ണ്ണമായ ആനന്ദ ക്ഷേത്രവും ഉള്‍പ്പെടുന്നു. ഇന്ന് ലോകമെങ്ങും സംഘര്‍ഷത്തിന്റെയും മാനുഷിക വേദനയുടെയും ദൃശ്യങ്ങളാണുള്ളത്. ഭഗവാന്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ വെറുപ്പിനെ ദയകൊണ്ട് ഇല്ലാതെയാക്കാനുള്ള വഴികാട്ടുന്നു. ഭഗവാന്‍ ബുദ്ധനോട് ആദരവുള്ള, കാരുണ്യത്തിന്റെ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്ന ലോകമെങ്ങുമുള്ള എല്ലാവര്‍ക്കും ഞാന്‍ ബുദ്ധപൂര്‍ണ്ണിമയുടെ മംഗളാശംസകള്‍ നേരുന്നു. ഈ ലോകത്തിനുമുഴുവനും വേണ്ടി, അദ്ദേഹത്തിന്റെ ഉപദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ശാന്തിപൂര്‍ണമായ, കാരുണ്യം നിറഞ്ഞ ലോകനിര്‍മ്മിതിക്കായി എന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ ഭഗവാന്‍ ബുദ്ധന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു. ഇന്ന് നാമെല്ലാം ഭഗവാന്‍ ബുദ്ധനെ ഓര്‍മ്മിക്കുന്നു. നിങ്ങള്‍ ചിരിക്കുന്ന ബുദ്ധപ്രതിമകളെക്കുറിച്ചു കേട്ടിട്ടുണ്ടാകും. ചിരിക്കുന്ന ബുദ്ധന്‍ ഭാഗ്യം കൊണ്ടുവരുന്നു എന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ പുഞ്ചിരിക്കുന്ന ബുദ്ധന്‍ ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തില്‍ ഒരു മഹത്തായ സംഭവവുമായി ബന്ധപ്പെട്ടതാണെന്ന് വളരെകുറച്ച് ആളുകള്‍ക്കേ അറിയൂ. പുഞ്ചിരിക്കുന്ന ബുദ്ധനും ഭാരതത്തിന്റെ സൈനികശക്തിയുമായി എന്തുബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് 1998 മെയ് 11 ന് സായാഹ്നത്തില്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ രാജ്യത്തെങ്ങും അഭിമാനവും ആവേശവും സന്തോഷവും നിറച്ചു. ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ഭാരത ജനതയ്ക്ക് പുതിയ ആത്മവിശ്വാസമുണ്ടായി. അത് ബുദ്ധപൂര്‍ണ്ണിമയുടെ ദിനമായിരുന്നു. 1998 മെയ് 11 ഭാരതത്തിന്റെ പടിഞ്ഞാറേ അറ്റത്ത് രാജസ്ഥാനിലെ പോഖ്‌റാനില്‍ ആണവപരീക്ഷണം നടത്തി. ഇപ്പോള്‍ ഇരുപതു വര്‍ഷങ്ങളാവുകയാണ്. ഭഗവാന്‍ ബുദ്ധന്റെ അനുഗ്രഹത്തോടെ ബുദ്ധപൂര്‍ണ്ണിമയുടെ ദിനമാണ് അത് നടത്തിയത്. ഭാരതത്തിന്റെ പരീക്ഷണം വിജയപ്രദമാവുകയും ശാസ്ത്രത്തിന്റെയും സാങ്കേതിവിദ്യയുടെയും കാര്യത്തില്‍ ഭാരതം കഴിവു കാണിക്കുകയും ചെയ്തു. ആ ദിനം ഭാരതചരിത്രത്തില്‍ സൈനിക ശക്തിയുടെ പ്രദര്‍ശനമെന്ന നിലയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അന്തരാത്മാവിന്റെ ശക്തി ശാന്തിക്ക് ആവശ്യമാണെന്ന് ഭഗവാന്‍ ബുദ്ധന്‍ ലോകത്തിനു കാട്ടിക്കൊടുത്തു. അതുപോലെ നിങ്ങള്‍ ഒരു രാജ്യമെന്ന നിലയില്‍ ശക്തി പ്രാപിക്കുമ്പോള്‍ നിങ്ങള്‍ക്കേവരോടും ശാന്തിയോടെ കഴിയാനുമാകും. 1998 മെയ് മാസം ആണവപരീക്ഷണം നടത്തിയെന്നതുകൊണ്ടു മാത്രമല്ല രാജ്യത്തിന് പ്രധാനമായിരിക്കുന്നത്. അത് എങ്ങനെ നടത്തി എന്നതും വളരെ പ്രധാനുമാണ്. ഭാരതത്തിന്റെ ഭൂമി മഹാന്മാരായ ശാസ്ത്രജ്ഞരുടെ ഭൂമിയാണെന്നും ഒരു ശക്തമായ നേതൃത്വത്തോടെ ഭാരതം എന്നും പുതിയ ലക്ഷ്യങ്ങളും ഉയരങ്ങളും കീഴക്കടക്കുമെന്നും ലോകത്തിനു മുഴുവന്‍ കാട്ടിക്കൊടുത്തു. അടല്‍ ബിഹാരി വാജ്‌പേയിജി ഒരു മന്ത്രം നല്കിയിരുന്നു, ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍ എന്ന്… നാം 1998 മെയ് 11 ലെ പരീക്ഷണത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഭാരതത്തിന്റെ ശക്തിക്കായി അടല്‍ ജി നല്കിയ ജയ് വിജ്ഞാന്‍ എന്ന മന്ത്രം ഉള്‍ക്കൊണ്ടുകൊണ്ട് ആധുനിക ഭാരതനിര്‍മ്മിതിക്കായി ശക്തിശാലിയായ ഭാരതനിര്‍മ്മിതിക്കായി തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കുമെന്ന് എല്ലാ യുവാക്കളും ദൃഢപ്രതിജ്ഞ ചെയ്യുക. സ്വന്തം കഴിവിനെ ഭാരതത്തിന്റെ കഴിവിന്റെ ഭാഗമാക്കുക. ഏതൊരു യാത്രയാണോ അടല്‍ജി ആരംഭിച്ചത്, അത് മുന്നോട്ടു കൊണ്ടുപോകുന്നതിലെ ഒരു പുതിയ ആനന്ദം, ഒരു പുതിയ സന്തോഷം നമുക്ക് അനുഭവിക്കാനാകും.
പ്രിയപ്പെട്ട ജനങ്ങളേ, വീണ്ടും മന്‍ കീ ബാത്തില്‍ കാണാം, അപ്പോള്‍ കുടുതല്‍ കാര്യങ്ങള്‍ പറയാം.

സ്വീഡന് സന്ദര്‍ശനത്തിനിടെ 2018 ഏപ്രില്‍ 17നു പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന
ബഹുമാനപ്പെട്ട പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍,
മാധ്യമ സുഹൃത്തുക്കളേ!
ഇതെന്റെ പ്രഥമ സ്വീഡന്‍ സന്ദര്‍ശനമാണ്. ഏതാണ്ട് മൂന്നു ദശാബ്ദങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സ്വീഡന്‍ സന്ദര്‍ശിക്കുന്നത്.
ഊഷ്മളമായ സ്വീകരണത്തിനും നല്‍കിയ ആദരവിനും പ്രധാനമന്ത്രി ലോഫ്‌വെനും സ്വീഡിഷ് ഗവണ്‍മെന്റിനും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഈ സന്ദര്‍ശനത്തിനിടെ മറ്റു നോര്‍ഡിക് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ഉച്ചകോടിയും പ്രധാനമന്ത്രി ലോഫ്‌വെന്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതിനും നന്ദി അറിയിക്കുന്നു.
ഇന്ത്യയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ചതുമുതല്‍ സ്വീഡന്‍ അതിന്റെ ഭാഗമാണ്. 2016ല്‍ മുംബൈയില്‍ നടന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ വലിയ വാണിജ്യ പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി ലോഫ്‌വെന്‍ തന്നെ പങ്കെടുത്തിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായുള്ള ഒരു പ്രധാന പരിപാടി കഴിഞ്ഞ ഒക്ടോബറില്‍ സ്വീഡനില്‍ നടത്തുകയുമുണ്ടായി. അതില്‍ പ്രധാനമന്ത്രി ശ്രീ. ലോഫ്‌വെന്‍ തന്നെ പങ്കെടുത്തു എന്നത് അഭിമാനകരവും സന്തോഷദായകവുമാണ്. ഇന്ത്യയിലുണ്ടാകുന്ന വികസനം സൃഷ്ടിക്കുന്ന അവസരങ്ങള്‍ ഇരു വിഭാഗത്തിനും ഗുണകരമാകുംവിധം ഉപയോഗപ്പെടുത്താന്‍ സ്വീഡന് എങ്ങനെ സാധിക്കുമെന്നതായിരുന്നു ഇന്നത്തെ ചര്‍ച്ചയുടെ കാതല്‍ എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. തത്ഫലമായി പുതിയ കണ്ടുപിടിത്തങ്ങളുടെ കാര്യത്തില്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനും സംയുക്ത കര്‍മപദ്ധതിക്കു രൂപം നല്‍കാനും നാം പരസ്പരം സമ്മതിച്ചു.
കണ്ടുപിടിത്തം, നിക്ഷേപം, സ്റ്റാര്‍ട്ടപ്പുകള്‍, ഉല്‍പാദനം തുടങ്ങിയ കാര്യങ്ങളാണു നമ്മുടെ പങ്കാളിത്തത്തില്‍ പ്രധാനം. അതോടൊപ്പം ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിന്റെ മേന്മ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു പുനരുപയോഗിക്കാവുന്ന ഊര്‍ജം, നഗര ഗതാഗതം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകള്‍ക്കുകൂടി നാം പ്രാധാന്യം കല്‍പിക്കുന്നുണ്ട്. വ്യാപാരം, നിക്ഷേപം എന്നീ കാര്യങ്ങളെ സംബന്ധിച്ചു സ്വീഡനിലെ മുന്‍നിര സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ലോഫ്‌വെനും ഞാനും ഇന്നു ചര്‍ച്ച നടത്തും.
ഉഭയകക്ഷി ബന്ധത്തില്‍ പ്രധാനപ്പെട്ട മറ്റൊരു മേഖല പ്രതിരോധ, സുരക്ഷാ സഹകരണമാണ്. പ്രതിരോധ മേഖലയില്‍ സ്വീഡന്‍ ഏറെക്കാലം ഇന്ത്യയുടെ പങ്കാളിയായിരുന്നു. നമ്മുടെ സഹകരണം വഴി ഭാവിയില്‍ പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണു ഞാന്‍ കരുതുന്നത്.
സുരക്ഷാ സഹകരണം, വിശേഷിച്ചു സൈബര്‍ സുരക്ഷാ സഹകരണം, ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ-സ്വീഡന്‍ ബന്ധത്തിനു മേഖലാതലത്തിലും ആഗോളതലത്തിലും പ്രസക്തിയുണ്ടെന്ന് ഇരുരാജ്യങ്ങളും തിരിച്ചറിയുന്നു. രാജ്യാന്തര രംഗത്തു മികച്ച സഹകരണമാണു പരസ്പരം ഉള്ളത്. അതു തുടരുകയും ചെയ്യും.
യുറോപ്പിലും ഏഷ്യയിലും നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറിയിരുന്നു.
അവസാനമായി ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രി ലോഫ്‌വെനെ ഹൃദയപൂര്‍വമുള്ള നന്ദി അറിയിക്കുന്നു.
വളരെ നന്ദി.

Comments
Post a Comment