കേന്ദ്രം കേരളത്തിന് എന്ത് നൽകി ?





കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയത്തിനെ നേരിടുന്നതിനായി സംസ്ഥാനത്തോട് മറ്റൊരു വൈമനസ്യവുമില്ലാതെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ സമയബന്ധിതമായും വേഗത്തിലും കേന്ദ്രം ലഭ്യമാക്കി. എല്ലാ ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിരന്തരം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും
 2018 ഓഗസ്റ്റ് 17 -18 തീയതികളിൽ സംസ്ഥാനം 
സന്ദര്‍ശിക്കുകയും ചെയ്തു
അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ 
കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍
 ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി (എന്‍.സി.എം.സി) രൂപീകരിക്കുകയും 2018 ഓഗസ്റ്റ് 16 മുതല്‍ 21 വരെ 
എല്ലാദിവസവും അവര്‍ യോഗം ചേര്‍ന്ന് നിരന്തരമായി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും 
നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു. 
പ്രതിരോധ സേനകള്‍, എന്‍.ഡി.ആര്‍.എഫ്, 
എന്‍.ഡി.എം.എ എന്നിവയുടെ 
ഉന്നത ഉദ്യോഗസ്ഥരും സിവിലിയന്‍
 മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും 
യോഗത്തില്‍ സംബന്ധിച്ചിരുന്നു. 
കേരളത്തിന്റെ ചീഫ് സെക്രട്ടറി 
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ 
ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.
ഈ ചര്‍ച്ചകളില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ
 അടിസ്ഥാനത്തില്‍ കേന്ദ്രം വലിയതോതിലുള്ള 
രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
40 ഹെലികോപ്റ്ററുകള്‍, 
31 വിമാനങ്ങള്‍, 
രക്ഷാ പ്രവർത്തനത്തിന് വേണ്ടി 182ടീമുകള്‍, 
പ്രതിരോധസേനകളുടെ 18 മെഡിക്കല്‍ ടീമുകള്‍, 
എന്‍ഡിആര്‍എഫിന്റെ 58 ടീമുകള്‍, 
സിഎപിഎഫിന്റെ 7 കമ്പനി 
എന്നിവയോടൊപ്പം 500 ബോട്ടുകളും 
ആവശ്യം വേണ്ട വസ്തുക്കളും ഉപയോഗിച്ചുള്ള ഏറ്റവും വലിയ സുരക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടുപോയ 60,000 ലധികം മനുഷ്യജീവനുകളെ അവര്‍ രക്ഷിച്ച് ദുരിതാശ്വക്യാമ്പുകളില്‍ എത്തിച്ചു.
പ്രതിരോധ വിമാനങ്ങളും ഹെലികോപ്റ്ററുകളും
 1,168 പറക്കല്‍
 മണിക്കൂറുകള്‍ക്കുള്ളില്‍ 1,286 ടണ്‍ ഭാരവും
 3,332 രക്ഷകരെ വഹിച്ചുകൊണ്ട് 
1084 വേഗത്തിലുള്ള യാത്രകള്‍ നടത്തി. 
ഇതിന് പുറമെ, നാവിക സേനയുടെയും തീരസംരക്ഷണസേനയുടെയും കപ്പലുകളെ കേരളത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് നിയോഗിച്ചു. തിരച്ചിലും സുരക്ഷാ പ്രവര്‍ത്തനങ്ങളും വിഭവസമാഹരണവും നടത്തിയതിന് മാത്രം കേന്ദ്ര ഗവണ്‍മെന്റിന് നൂറുക്കണക്കിന്‌കോടി രൂപ ചെലവായിട്ടുണ്ട്.
വിജ്ഞാപനം ചെയ്തിട്ടുള്ള ദുരന്തങ്ങള്‍ക്ക് വേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ചെലവിനുള്ള സാമ്പത്തിക സംവിധാനം സംസ്ഥാന ദുരന്തപ്രതിരോധ നിധി(എസ്.ഡി.ആര്‍.എഫ്)ല്‍ നിന്നും ദേശീയ ദുരന്ത പ്രതിരോധ നിധിയി(എന്‍.ഡി.ആര്‍.എഫ്) ല്‍ നിന്നും വിജ്ഞാപനം ചെയ്തിട്ടുള്ള മാനദണ്ഡ പ്രകാരമാണ് നിയന്ത്രിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളില്‍ സംസ്ഥാന ദുരന്ത പ്രതിരോധ നിധി രൂപീകരിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ധനകാര്യകമ്മീഷന്റെ വിഹിതമനുസരിച്ച് പൊതുസ്വഭാവമുള്ള സംസ്ഥാനങ്ങളില്‍ ഇതില്‍ 75 ശതമാനവും മലയോര മേഖലകളിലുള്ള പ്രത്യേക വിഭാഗത്തിലുള്ള സംസ്ഥാനങ്ങളില്‍ 90 ശതമാനവും കേന്ദ്രത്തിന്റെ വിഹിതമാണ്.
മാനദണ്ഡങ്ങള്‍ പ്രകാരം കേന്ദ്ര ഗവൺമെന്റ് ഓരോ സംസ്ഥാനങ്ങള്‍ക്കും രണ്ടു ഗഡുക്കളായി മുന്‍കൂറായി എസ്.ഡി.ആര്‍.എഫ് വിഹിതം നല്‍കാറുണ്ട്. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരത്തെ തന്നെ ഉപയോഗത്തിനായി ലഭ്യമായിട്ടുള്ള എസ്.ഡി.ആര്‍.എഫില്‍ നിന്നാണ് അതിന് വേണ്ട ചെലവ് വഹിക്കേണ്ടത്. എന്നാല്‍ സംസ്ഥാനത്തിന്റെ കഴിവിനും അപ്പുറത്തുള്ള ഒരു പ്രകൃതി ദുരന്തമുണ്ടായാല്‍ ബാധിക്കപ്പെട്ട സംസ്ഥാന ഗവണ്‍മെന്റ് ഓരോ മേഖലയിലുമുണ്ടായ നഷ്ടങ്ങളുടെ കണക്കുള്‍പ്പെടെ വ്യക്തമാക്കികൊണ്ടും അടിയന്തിരസ്വഭാവത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വേണ്ട വിവരങ്ങളും വ്യക്തമാക്കിക്കൊണ്ട് വിശദമായ ഒരു നിവേദനം സമര്‍പ്പിക്കും. അത്തരത്തില്‍ ഒരു നിവേദനം ലഭിച്ചുകഴിഞ്ഞാല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടങ്ങള്‍ വിലയിരുത്താനും കൂടുതല്‍ ഫണ്ട് നല്‍കുന്നതിനെക്കുറിച്ച് പരിശോധിക്കാനുമായി അടിയന്തിരമായി കേന്ദ്ര അന്തർ മന്ത്രാലയ ടീമിനെ (ഐ.എം.സി.ടി) രൂപീകരിക്കും. ഐഎംസിടിയുടെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഉപസമിതി (എസ്.സി-എന്‍.ഇ.സി) മാനദണ്ഡങങളുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കും. അതിന് ശേഷം എന്‍.ഡി.ആര്‍.എഫില്‍ നിന്നും കൂടുതല്‍ സഹായം നല്‍കുന്നതിന് അംഗീകാരം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതതല സമിതി (എച്ച.സി.എല്‍)യും ഇത് പരിഗണിക്കും.
കേരളത്തില്‍ അടുത്തിടെ ഉണ്ടായതുപോലുള്ള പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും കാര്യത്തില്‍ 
2018 ജൂലൈ 21ന് നിവേദനം സമര്‍പ്പിക്കുകയും 
അടിയന്തിരമായി തന്നെ ഐഎംസിടി രൂപീകരിക്കുകയും ചെയ്തു. 
അവര്‍ 2018 ഓഗസ്റ്റ് 7 മുതല്‍ 12 വരെ സംസ്ഥാനത്ത്
 ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി. 
കേന്ദ്ര ആഭ്യന്തര സഹമന്ത്രി  കിരണ്‍ റിജിജു 
2018 ജൂലൈ 21ന് സംസ്ഥാന സന്ദര്‍ശിച്ചു. 
അതിന് പിന്നാലെ ഓഗസ്റ്റ് 12ന് കേന്ദ്ര ആഭ്യന്തരമന്ത്രി 
രാജ്‌നാഥ് സിംഗും കേരളം സന്ദര്‍ശിച്ചു. 
രണ്ടാംഘട്ടമായി വീണ്ടും പ്രളയമുണ്ടായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞാലുടന്‍ തന്നെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും പുതുതായി ഉണ്ടാക്കിയ നഷ്ടങ്ങളെ സംബന്ധിച്ച് മറ്റൊരു അധിക നിവേദനം കൂടി നല്‍കുമെന്ന് സംസ്ഥാന ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് അധികനിവേദനം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നുള്ളതുകൊണ്ട് ഐഎംസിടിയുടെ വിലയിരുത്തലോ, ഉന്നതലസമിതിയുടെ തീരുമാനമോയില്ലാതെ സംസ്ഥാനത്തിന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും ദുരിതാശ്വാസപ്രവര്‍ത്തനത്തിനുവേണ്ട ചെലവുകള്‍ക്കായി 
അടിയന്തിരമായി കേന്ദ്ര ഗവണ്‍മെന്റ് 600 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തിന്റെ എസ്.ഡി.ആര്‍.എഫില്‍ ഇതിനകം തന്നെ ലഭ്യമാക്കിയ
 562.45 കോടിക്ക് പുറമെയാണ് ഇത്. 
സാമ്പത്തിക സഹായത്തിന് പുറമെ, സംസ്ഥാനത്തിന് ആവശ്യമായിരുന്ന ആഹാരം, 
വെള്ളം,
 മരുന്നുകള്‍,
 ഭക്ഷ്യധാന്യങ്ങള്‍
 അനുവദിച്ചതുള്‍പ്പെടെയുള്ള മറ്റ് അത്യാവശ്യ സാധനങ്ങളും വന്‍തോതില്‍ കേന്ദ്രം ലഭ്യമാക്കി. കേരളത്തിന്റെ ആവശ്യത്തിന്റെ അടിയന്തിരസ്വഭാവം കണക്കിലെടുത്ത് ചട്ടങ്ങളും നടപടിക്രമങ്ങളും മാറ്റിവച്ചാണ് ഈ വസ്തുക്കള്‍ വിതരണം ചെയ്തതും.
ഇതിന് പുറമെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളില്‍പ്പെടുത്തി നിരവധി നടപടികളും പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധി
 (പി.എം.എന്‍.ആര്‍.എഫ്)യില്‍ നിന്നും
 എക്‌സ്-ഗ്രേഷ്യാ പേയ്‌മെന്റ്, 
പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍
 കേടുപാടുകള്‍പറ്റിയ വീടുകളുടെ നിര്‍മ്മാണം
 മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ
 കീഴില്‍ അധികമായി 5.5 കോടി മനുഷ്യദിനങ്ങള്‍ 
എച്ച്.എ.ഐ, എന്‍.ടി.പി.സി, പി.ജി.സി.ഐ.എല്‍ പോലുള്ള 
ദേശീയ ഏജന്‍സികളോട് ദേശീയപാതകളുടെ അറ്റകുറ്റപണികള്‍ക്ക് സംസ്ഥാനത്തെ സഹായിക്കാനും 
വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനും 
നിര്‍ദ്ദേശിച്ചതുള്‍പ്പെടെയുള്ളതാണ് ഈ പദ്ധതികള്‍.
കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 600 കോടി ആദ്യ സഹായം മാത്രമാണ്. നിലവിലുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍.ഡി.ആര്‍.എഫില്‍ നിന്നും കൂടുതല്‍ ഫണ്ടുകള്‍ നല്‍കും
കടപ്പാട് ജനം ടി വി

Comments