മുദ്രാ ലോണ്‍ കിട്ടിയ ആരെങ്കിലും കേരളത്തില്‍ ഉണ്ടോ







കേന്ദ്ര സര്‍ക്കാര്‍ കൊട്ടി ഘോഷിക്കുന്ന
 മുദ്രാ ലോണ്‍ കിട്ടിയ ആരെങ്കിലും കേരളത്തില്‍ ഉണ്ടോ

ഈ ചോദ്യം കഴിഞ്ഞ കുറെ നാളുകളായി
 സോഷ്യല്‍ മീഡിയായിലെ മോദി വിരുദ്ധര്‍ ചോദിക്കുന്നു. 
ഈ ചോദ്യത്തിന്‌ ഉത്തരം തേടി നടന്ന
 എനിക്ക്‌ ലഭിച്ച കണക്കുകള്‍ എന്നെ തന്നെ 
അത്ഭുതപ്പെടുത്തുന്നതാണ്‌. 
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി
 39,14,864 പേര്‍ക്കായി കേരളത്തിലെ ബാങ്കുകള്‍
 മുദ്രാ ലോണ്‍ വഴി വിതരണം ചെയ്‌ത 
തുക 18559.8 കോടി രൂപയാണ്‌.

2015-2016 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 
കേരളത്തില്‍ മുദ്രാ ലോണ്‍
 ലഭിച്ചവരുടെ എണ്ണം 8,30,411 ആണ്‌. 
മുദ്രാ ലോണ്‍ വഴി വിതരണം ചെയ്‌ത 
തുക 4727.38 കോടി രൂപയാണ്‌. 
ഇതില്‍ 707492 പേര്‍ക്ക്‌ ശിശു 
വിഭാഗത്തിലായി (50,000 രൂപായില്‍ താഴെ) 
1414.08 കോടി രൂപായും കിഷോര്‍
 വിഭാഗത്തില്‍ (50000 മുതല്‍ 5,00,000 രൂപാ വരെ)
 1,07,975 പേര്‍ക്ക്‌ 2194.29 കോടി രൂപായും
 തരുണ്‍ വിഭാഗത്തില്‍ (5,00,000 മുതല്‍ 10,00,000 രൂപാ വരെ)
 14,944 പേര്‍ക്ക്‌ 1,119.01 കോടി രൂപായും
 വിതരണം ചെയ്‌തിട്ടുണ്ട്‌.
2016-2017 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം
 കേരളത്തില്‍ മുദ്രാ ലോണ്‍ ലഭിച്ചവരുടെ എണ്ണം
 9,82,260 ആണ്‌. മുദ്രാ ലോണ്‍ വഴി വിതരണം 
ചെയ്‌ത തുക 6140.44 കോടി രൂപയാണ്‌.
 ഇതില്‍ 775022 പേര്‍ക്ക്‌ ശിശു 
വിഭാഗത്തിലായി (50,000 രൂപായില്‍ താഴെ)
 1782.74 കോടി രൂപായും കിഷോര്‍ 
വിഭാഗത്തില്‍ (50000 മുതല്‍ 5,00,000 രൂപാ വരെ) 
189329 പേര്‍ക്ക്‌ 3007.96 കോടി രൂപായും
 തരുണ്‍ വിഭാഗത്തില്‍ (5,00,000 മുതല്‍ 10,00,000 രൂപാ വരെ) 
17909 പേര്‍ക്ക്‌ 1349.75 കോടി രൂപായും
 വിതരണം ചെയ്‌തിട്ടുണ്ട്‌.
2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 
 കേരളത്തില്‍ മുദ്രാ ലോണ്‍ ലഭിച്ചവരുടെ എണ്ണം
2102193 ആണ്‌. മുദ്രാ ലോണ്‍ വഴി വിതരണം 
ചെയ്‌ത തുക7691.98 കോടി രൂപയാണ്‌.
 ഇതില്‍ 1892823 പേര്‍ക്ക്‌ ശിശു 
വിഭാഗത്തിലായി (50,000 രൂപായില്‍ താഴെ)
2827.27 കോടി രൂപായും കിഷോര്‍ 
വിഭാഗത്തില്‍ (50000 മുതല്‍ 5,00,000 രൂപാ വരെ) 
187607 പേര്‍ക്ക്‌3185.41 കോടി രൂപായും
 തരുണ്‍ വിഭാഗത്തില്‍ (5,00,000 മുതല്‍ 10,00,000 രൂപാ വരെ) 
21763പേര്‍ക്ക്‌ 1679.30 കോടി രൂപായും

 വിതരണം ചെയ്‌തിട്ടുണ്ട്‌.
അതായത്‌ ഇതുവരെ കഴിഞ്ഞ 
മൂന്നു വര്‍ഷങ്ങളിലായി 39,14,864 
പേര്‍ക്കായി കേരളത്തിലെ ബാങ്കുകള്‍
 മുദ്രാ ലോണ്‍ വഴി വിതരണം ചെയ്‌ത 
തുക 18559.8 കോടി രൂപയാണ്‌.

ഈ കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണ്‌.

Mudra - Micro Units Development & Refinance Agency Ltd. ന്‍റെ സൈറ്റായ 

 https://www.mudra.org.in/  ല്‍  പരിശോധിക്കാവുന്നതാണ്
ഇതില്‍ ആദ്യ രണ്ട്‌ സാമ്പത്തിക വര്‍ഷത്തേയും
 സംസ്ഥാനം തിരിച്ച്‌ നല്‍കിയിട്ടുള്ള തുകകളുടെ
 കൃത്യമായ ചാര്‍ട്ട്‌ ഡൗണ്‍ലോഡഡ്‌ ചെയ്‌ത്‌
 എടുക്കുവാന്‍ സാധിക്കും ഈ സാമ്പത്തിക വര്‍ഷം അവസാനിച്ചിട്ടില്ലാത്തതിനാല്‍ 
ഈ വര്‍ഷത്തെ പൂര്‍ണ്ണമായ ചാര്‍ട്ട്‌ ലഭ്യമല്ല .
അതുമാത്രവുമല്ല ഓരോ ബാങ്കുകളും
 കൊടുത്ത ലോണുകളുടെ എണ്ണവും
 സൈറ്റില്‍ ലഭ്യമാണ്‌.

ഇവിടെയാണ്‌ പുതിയ പ്രശ്‌നം ഉദിക്കുന്നത്‌ 
സംസ്ഥാനത്ത്‌ മുദ്രാ ബാങ്ക്‌ ലോണിനായി
 സാധാരണക്കാരന്‍ ഏതു ബാങ്കിനെ 
സമീപിച്ചാലും ലോണ്‍ ലഭ്യമാകുന്നില്ലന്നു 
മാത്രമല്ല അവരെ നിരുത്സാഹപ്പെടുത്തി
 അയക്കുന്ന സമീപനമാണ്‌ ബാങ്കുകള്‍ 
സ്വീകരിക്കുന്നത്‌. 
അപ്പോള്‍ ഇത്രയധികം ലോണുകള്‍ 
ബാങ്കുകാര്‍ ആര്‍ക്കാണ്‌ നല്‍കിയിരിക്കുന്നത്‌ 
എന്ന്‌ പരിശോധിക്കുക തന്നെ വേണം.
 ഇപ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ 
അനുസരിച്ച്‌ കേരളത്തില്‍ ജനസംഖ്യയുടെ
 നല്ല ശതമാനം ആളുകള്‍ക്കും 
ഈ ലോണ്‍ ലഭ്യമായി കഴിഞ്ഞിരിക്കുന്നു.
 കേരളത്തിലെ ബാങ്ക്‌ ഉദ്യോഗസ്ഥരില്‍ 
ഭൂരി പക്ഷവും കേന്ദ്ര സര്‍ക്കാരിനെ
 എതിര്‍ക്കുന്നവരും കിട്ടുന്ന അവസരങ്ങളിലെല്ലാം പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും 
അവഹേളിക്കാന്‍ സമയം കണ്ടെത്തുന്നവരുമാണ്‌. 
അതുകൊണ്ട്‌ തന്നെ മുദ്രാ ലോണിനായി 
ബാങ്കില്‍ എത്തുന്നവരോട്‌
 പ്രധാനമന്ത്രിയോട്‌ പോയി ചോദിക്ക്‌
എന്നു പറഞ്ഞ്‌ അവഹേളിച്ചുവിടുന്ന
 സംഭവങ്ങളും നിരവധിയാണ്‌.
ഈ അവസരത്തിലെങ്കിലും
 ബാങ്കുകള്‍ ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള
 കള്ളക്കളികള്‍ പൊതുജനമദ്ധ്യത്തില്‍ 
എത്തിക്കുക തന്നെ വേണം . 
കാരണം ഇത്‌ കേന്ദ്ര സര്‍ക്കാരിന്റെ 
വിശ്വാസ്യതയെക്കൂടി 
ചോദ്യം ചെയ്യുന്ന സംഭവമാണ്‌. 

http://arackanvision.blogspot.in/2015/12/blog-post.html?view=sidebar

Comments

  1. ഞാൻ ഒരു ജന സേവനസെൻറർ തുടങ്ങുന്നതിനായ് മുദ്രാ ലോണിന് വാളകം ഫെഡറൽ ബാങ്കിൽ പോയി മാനേജർ പറയുന്നത് ഇപ്പോൾ തരാൻ പറ്റില്ലാ സ്ഥാപനം തുടങ്ങി ആറു മാസം കഴിയുമ്പോൾ തരാം എന്നാണ് ലോൺ എടുത്തവർ തിരികെ അടച്ചില്ലാ എന്നാണ് പറയുന്നത്

    ReplyDelete
  2. ഞാൻ കോട്ടക്കൽ SBI Brach ൽ മുദ്രാ ലോക്കിന് അപേക്ഷിച്ചിട്ട് ഓരോ കാരണങ്ങൾ പറഞ്ഞ് തളളി...

    ReplyDelete
  3. അതായത് പത്തിലൊന്ന് പേർക്ക് കിട്ടിയെന്ന്. പക്ഷെ കിട്ടിയവരെ ആരെയും നേരിട്ട് കാണാറില്ലല്ലോ. അപേക്ഷിച്ചിട്ട് കിട്ടിയില്ല എന്ന് പറയുന്നവരെ പലരെയും അറിയാം

    ReplyDelete

Post a Comment