മനുഷ്യന്‍ അധപതിച്ചാല്‍ മൃഗമാകും മൃഗം അധപതിച്ചാല്‍ അത്‌ കമ്മ്യൂണിസ്റ്റ്‌ ആകും




ഒരിക്കല്‍ കണ്ണൂരില്‍ നേഴ്‌സറി കുട്ടികളുടെ പരിപാടിക്കിടയില്‍ മനുഷ്യത്വം മരവിച്ച മാര്‍ക്‌സിസ്റ്റുകള്‍ കാട്ടി കൂട്ടിയ അതിക്രമം കണ്ട്‌ മനംനൊന്ത്‌ അതിന്റെ ഉദ്‌ഘാടകനായിരുന്ന സുകുമാര്‍ അഴിക്കോട്‌ മാഷ്‌ പറഞ്ഞ്‌ വാക്കുകളാണിത്‌ മനുഷ്യന്‍ അധപതിച്ചാല്‍ മൃഗമാകും മൃഗം അധപതിച്ചാല്‍ അത്‌ കമ്മ്യൂണിസ്റ്റ്‌ ആകും എന്ന്‌.



ഏതൊരക്രമത്തേയും ന്യായീകരിക്കുവാന്‍ മാര്‍ക്‌സിസ്റ്റ്‌കള്‍ നിരത്തുന്ന വാദഗതിയാണ്‌ ആര്‍.എസ്‌.എസ്‌. ഫാസിസത്തെ പ്രതിരോധിക്കാനാണ്‌ തങ്ങള്‍ ശ്രമിക്കുന്നത്‌ എന്ന്‌ . കണ്ണടച്ച്‌ ഇരുട്ടാക്കുവാനുള്ള ഈ തന്ത്രം മലയാളിയുടെ അടുത്ത്‌ ചിലവാകുകയില്ല എന്ന കാര്യം വിസ്‌മരിക്കരുത്‌. രാഷ്‌ട്രീയ അന്തത ബാധിച്ച ഒരുപറ്റം മാധ്യമങ്ങളും കപട സാംസ്‌കാരിക നായകന്‍മാരും എത്ര വെള്ളപൂശാന്‍ ശ്രമിച്ചാലും മാര്‍ക്‌സിസ്‌ററുകളുടെ മുഖംമൂടി അഴിഞ്ഞു വീഴുക തന്നെ ചെയ്യും. ബംഗാളിലെ ജനങ്ങള്‍ എങ്ങിനെ സത്യം തിരിച്ചറിഞ്ഞോ അതേപോലെ കേരള ജനതയും സത്യം തിരിച്ചറിയുന്ന കാലം വിതൂരമല്ല.



കേരളത്തില്‍ ആര്‍.എസ്‌ എസും ബി ജെപി യും ഉയര്‍ത്തുന്ന അക്രമത്തെ പ്രതിരോധിക്കുക മാത്രമെ ചെയ്യന്നുള്ളൂ എന്നു പറയുന്ന മാര്‍ക്‌സിസ്റ്റുകാര്‍ മറുപടി നല്‍കണം
മട്ടന്നൂരില്‍വെച്ച്‌ കെഎസ്‌ആര്‍ടിസി ബസ്‌ യാത്രക്കാരായ അഞ്ചു നിരപരാധികളെ ചുട്ടുകൊന്നത്‌ എന്തിനു വേണ്ടിയായിരുന്നു.
മുഴക്കുന്നിലെ സി പി ഐ. നേതാവായ സഖാവ്‌ പി. ദാമോദരനെ കൊന്നത്‌ എന്തിനായിരുന്നു.
കണ്ണൂരില്‍ മാത്രം അന്‍പതിലധികം കോണ്‍ഗ്രസ്സുകാരെ കൊന്നത്‌ എന്തിനായിരുന്നു
കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്ഥാപിക്കാന്‍പിണറായിയിലെ പാറപ്പുറത്ത്‌ ഒരുമിച്ചു കൂടിയ 20 പേരില്‍ ഒരാളായിരുന്ന പാണ്ട്യാല ഗോപാലന്‍ മാസ്റ്ററുടെ മകന്‍ കണ്ണിന്‌ കാഴ്‌ച കുറവുള്ള പാണ്ട്യാല ഷാജിയെ കൊല്ലാക്കൊല ചെയ്‌തത്‌ എന്തിനു വേണ്ടി ആയിരുന്നു.
കാസര്‍കോട്‌ സി.പി.എം. എം. പി. ആയിരുന്ന ടി ഗോവിന്ദന്റെ മരുമകന്‍ ടി പുരുഷോത്തമന്‍ ചെയ്‌ത തെറ്റ്‌ എന്തായിരുന്നു.
സി പി എം ന്‌ വേണ്ടി ഒരുപാട്‌ പ്രസംഗിച്ചിട്ടുള്ള എഴുത്തുകാരന്‍ സക്കറിയയെ https://youtu.be/-hHZPbvSOxU   പയ്യന്നൂരിലെ പൊതുവേദിയില്‍ കയറി കയ്യേറ്റം ചെയ്‌തത്‌ എന്തിനായിരുന്നു.
കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവായ ശ്രീനാരയണഗുരുദേവനെ കുരിശില്‍ തറച്ചും കഴുത്തില്‍ കയറിട്ടും പൊതുജനമദ്ധ്യത്തില്‍ അപമാനിച്ചത്‌  ( https://youtu.be/9dR_kgnuvWI ) എന്തിനായിരുന്നു.
അരിയില്‍ ഷുക്കൂറും (  https://youtu.be/k01jEzU9y7U) ഷിബിലിയും ആര്‍.എസ്‌. കാരായിരുന്നില്ലല്ലോ എന്തിനാണ്‌ അവരടക്കം അര ഡസനോളം മുസ്ലീംലീഗ്‌ പ്രവര്‍ത്തകരെ കൊന്നു തള്ളിയത്‌.
കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ അക്രമത്തിന്റെ വഴികാട്ടിയായ എം.വി. രാഘവന്റെ വീടും പാപ്പിനശ്ശേരി പാമ്പ്‌ വളര്‍ത്തല്‍ കേന്ദ്രവും തീയിട്ടു നശിപ്പിച്ചത്‌ എന്തിനായിരുന്നു.
തികഞ്ഞ കമ്മ്യൂണിസ്റ്റാണന്ന്‌ അച്ചുതാന്ദന്‍ പറഞ്ഞ റ്റി പി. ചന്ദ്ര ശേഖരനെ 51 വെട്ട്‌ വെട്ടി കൊന്നത്‌ എന്തിനായിരുന്നു.
ഈരാറ്റുപേട്ട പത്താഴപ്പടി കുന്നുംപുറത്ത്‌ നസീറും  ( https://youtu.be/FicGTH0QZ0s )പെരിഞ്ഞനം നവാസും ( https://youtu.be/9cuWXb9_bJc)    നിങ്ങളുടെ കൊലക്കത്തി ഏറ്റ്‌ മരിച്ചു വീഴുമ്പോഴും സി പി എം പ്രവര്‍ത്തകര്‍ തന്നെ ആയിരുന്നില്ലേ ആര്‍.എസ്‌.എസ്‌ കാര്‍ ആയിരുന്നില്ലല്ലോ
കോവളത്ത്‌ വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ അന്താരാഷ്‌ട്ര പ്രശസ്ഥനായ റ്റി പി. ശ്രീനിവാസനെ പരസ്യമായ പോലിസ്‌ സാന്നിദ്ധ്യത്തില്‍ അടിച്ചു താഴെയിട്ടത്‌ (https://youtu.be/jMK4krFqngg ) എന്തിനായിരുന്നു.
എറണാകുളം ജില്ലാ ആശുപത്രിയില്‍ പി ജയരാജനെ ഹാജരാക്കിയപ്പോള്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ജനയുഗം ഫോട്ടോഗ്രാഫര്‍ വി എന്‍ കൃഷ്‌ണപ്രസാദിനെ മര്‍ദ്ദിച്ച്‌ ക്യാമറ തകര്‍ത്തത്‌ ഏത്‌ ഫാസിസത്തെ പ്രതിരോധിക്കാനാണ്‌.
പാലക്കാട്‌ വിക്‌ടോറിയ കോളേജ്‌ പ്രിന്‍സിപ്പലായ ഡോ. സരസുവിന്‌ വിരമിക്കുന്ന ദിവസം ശവമഞ്ചമൊരുക്കിയത്‌ (https://youtu.be/IVDvUchlnmg ) ഏത്‌ അസഹിഷ്‌ണുതയെ ഇല്ലാതാക്കാനാണ്‌.
കണ്ണൂരില്‍ ഏഷ്യാനെറ്റ്‌ ലേഖകന്‍ ഷാജഹാനെ സി പി എം ജില്ലാ സെക്രട്ടറി പരസ്യമായി മര്‍ദ്ദിച്ചതും (https://youtu.be/bK7M48qt0Ws ) ഇനിയും മര്‍ദ്ദിക്കുമെന്ന്‌ ഫോണ്‍ ചെയ്‌ത്‌ ഭിഷണിപ്പെടുത്തിയതും ഏത്‌ പത്ര സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനാണ്‌
വിനീത കോട്ടായിയും,
 (https://youtu.be/wa2JxZoV5NA) 
നിര്‍മ്മല്‍ മാധവനും.( https://youtu.be/ORbzDSNc03Y)
ചിത്രലേഖ എന്ന ദളിത ഓട്ടോ ഡ്രൈവറും( https://youtu.be/1UQaIxgg4NE) അനുഭവിക്കേണ്ടി വന്ന ഊരുവിലക്കുകളും കഷ്‌ടപ്പാടുകളും എന്തിനു വേണ്ടിയായിരുന്നു.
പാര്‍ട്ടി നിര്‍ദേശം ചെവിക്കൊള്ളാത്തതിന്റെ പേരില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനായ വിമുക്തഭടന്റെ വീട്ടിലെ വിവാഹം അലങ്കോലപ്പെടുത്താന്‍ റോഡ്‌ തടസപ്പെടുത്തിയത്‌ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനു വേണ്ടിയായിരുന്നോ
നാദാപുരത്തെ നിരവധി മുസ്ലീം വീടുകള്‍ കൊള്ളയടിച്ചതും സ്‌ത്രീകളേയും കുട്ടികളേയും ആക്രമിച്ചതും കലാപം അഴിച്ചു വിട്ടതും  https://youtu.be/Kthp9dvICLk ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടിയായിരുന്നോ
വേണ്ടി വന്നാല്‍ പോലീസ്‌ സ്റ്റേഷനുമുന്നിലും ബോംബ്‌ നിര്‍മ്മിക്കുമെന്നുള്ള കോടിയേരിയുടെ പരസ്യ വെല്ലുവിളി സമാധാനത്തിനു വേണ്ടിയായിരുന്നോ
പാര്‍ട്ടിയുടെ കേരളത്തിലെ ഏറ്റവും പ്രമുഖനായ നേതാവായിരുന്ന പി കൃഷ്‌ണപിള്ളയുടെ പ്രതിമയുടെ തല സി പി എം പ്രവര്‍ത്തകര്‍ തന്നെ തല്ലിപ്പൊട്ടിച്ചു, സ്‌മാരകത്തിന്‌ തീയിട്ടത്‌ ആര്‍.എസ്‌.എസിനെ എതിര്‍ക്കാനാര്‍ന്നോ
കണ്ണൂര്‍ ജില്ലയിലെ കുട്ടിമാക്കൂല്‍ പഞ്ചായത്തിലെ രണ്ട്‌ ദളിത്‌ യുവതികള്‍ക്കെതിരെ കള്ളക്കേസ്‌ കൊടുത്ത്‌ അവരേയും അവരിലൊരാളുടെ കൈക്കുഞ്ഞിനേയും ജയിലടച്ചതിന്റെ പിന്നിലെ ദളിത്‌ സ്‌നേഹം( https://youtu.be/QZzHFRVBenQ ) വിശദീകരിക്കാമോ സഖാക്കളെ
സിപിഎം പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന്‌ കേവലം പതിന്നാറ്‌ വയസ്‌ മാത്രം പ്രായമുള്ള കുട്ടിയെ നഗ്‌നനാക്കി മര്‍ദ്ദിച്ചത്‌ എന്ത്‌ മനുഷ്യാവകാശത്തിന്റെ പേരിലാണ്‌
ഇത്‌ കേരളത്തില്‍ സി പി എം നടത്തുന്ന പ്രാകൃതമായ ഏതാനും ചില പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രങ്ങള്‍ മാത്രമാണ്‌. ഈ പറഞ്ഞിട്ടുള്ള സംഭവങ്ങളില്‍ ഒരാള്‍ പോലും ആര്‍.എസ്‌. എസ്‌/ ബി.ജെ.പി. പ്രവര്‍ത്തകരോ അനുഭാവികളോ അല്ല. അല്‍പമെങ്കിലും മനുഷ്യത്വം വെച്ചു പുലര്‍ത്തുന്നവര്‍ക്ക്‌ ഇതിന്‌ കൂട്ടുനില്‍ക്കാനാവുമോ?
ഈ പാര്‍ട്ടി കേരളത്തിലെ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ക്കു മാത്രമല്ല ഭീഷണി പൊതു സമൂഹത്തിന്റെ സൌര്യ വിഹാരത്തിന്‌ ആകമാനം ഭീഷണിയാണ്‌. അതില്‍ നിന്ന്‌ സ്‌ത്രീകളോ, കുട്ടികളോ, ദളിതരോ, ഉദ്യോഗസ്ഥരോ, സഖ്യ കക്ഷി നേതാക്കളോ, പ്രവര്‍ത്തകരോ എന്തിനേറെ പറയുന്നു സ്വന്തം പാര്‍ട്ടി അണികളും നേതാക്കളും പോലും മുക്തരല്ല. കൈയൂക്കുകൊണ്ട്‌ കാര്യങ്ങള്‍ വരുതിയിലാക്കുന്ന സിപിഎം ശൈലിയാണ്‌ ഇന്നും സാക്ഷരകേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
1969 ല്‍ വാടിക്കല്‍ രാമകൃഷ്‌ണന്‍ എന്ന തയ്യല്‍തൊഴിലാളിയെ പട്ടാപ്പകല്‍ പരസ്യമായി വെട്ടി കൊന്നുകൊണ്ട്‌ മാര്‍ക്‌സിസ്റ്റുകാര്‍ കേരളത്തില്‍ തുടക്കമിട്ട രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ഏറ്റവും ഒടുവില്‍ രമിത്തിലെത്തിനില്‍ക്കുന്നു. മുരുക്കുംപുഴയില്‍ യാതൊരു പ്രകോപനവും കൂടാതെ കൗമാരപ്രായക്കാരായ മൂന്നു യുവാക്കളെ കൊന്ന്‌ വയലില്‍ താഴ്‌ത്തിയതും, പരുമലയില്‍ മൂന്നു വിദ്യാര്‍ത്ഥികളെ പുഴയില്‍ തള്ളിയിട്ടശേഷം കല്ല്‌ എറിഞ്ഞുകൊന്നതും, സദാനന്ദന്‍ മാസ്റ്ററുടെ ഇരുകാലുകളും വെട്ടിമാറ്റിയതും, ബി ജെ പി. ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ സ്വന്തം ഭാര്യയുടെ മുന്നിലിട്ട്‌ വെട്ടിനുറുക്കികൊന്നതും, യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന ജയകൃഷ്‌ണന്‍ മാസ്റ്ററെ സ്വന്തം ക്ലാസ്‌ മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട്‌ വെട്ടിനുറുക്കിയതും, തില്ലങ്കേരിയില്‍ ഒരു സ്‌ത്രീയെ ബോംബെറിഞ്ഞ്‌ കൊന്നതും, ഒരു വീട്ടിലെ തന്നെ ആകെയുള്ള രണ്ട്‌ ആണുങ്ങളായ അച്ചനേയും മകനേയും വെട്ടിക്കൊന്നതും ഉള്‍പ്പടെയുള്ള എണ്ണിയാലൊടുങ്ങാത്ത കൊലപാതകങ്ങള്‍ എല്ലാം കേരള സമൂഹം അര്‍ഹിക്കുന്ന ഗൗരവത്തോടെ ചര്‍ച്ച ചെയ്‌തിരുന്നുവെങ്കില്‍ യഥാര്‍ത്ഥ കുറ്റക്കാരെ സമൂഹത്തിനു മുന്നിയില്‍ നിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തിലെ ഈ അക്രമ പരമ്പരകള്‍ എന്നേ അവസാനിച്ചേനെ.
മാര്‍ക്‌സിസ്റ്റ്‌ ഭീകരതക്കെതിരായി പ്രതിരോധത്തിന്റെ ഉരുക്കുമതില്‍ സൃഷ്‌ടിച്ചുകൊണ്ട്‌ സംഘപ്രസ്ഥാനങ്ങള്‍ മുന്നോട്ടു പോയപ്പോള്‍ അവര്‍ക്ക്‌ ഒരു കാര്യം മനസിലായി എതിര്‍ക്കുന്തോറും പതിന്മടങ്ങ്‌ ശക്തിയോടെ സംഘ പ്രവര്‍ത്തനം വര്‍ദ്ധിക്കുകയാണന്ന്‌. അതുവരെ പരസ്യമായി ആര്‍ എസ്‌ എസിനെ ഉന്മൂലനം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ച്‌ അക്രമം അഴിച്ചു വിട്ടുകൊണ്ടിരുന്നവര്‍ പതുക്കെ പതുക്കെ അടവു മാറ്റി പിടിക്കാന്‍ തുടങ്ങി. 90 കളുടെ അവസാനം വരെ പരസ്യമായ ഉന്മൂല സിദ്ധാന്തവുമായി നടന്നിരുന്നവര്‍ രണ്ടായിരം കടന്നപ്പോഴേക്കും പ്രതിരോധത്തിന്റെ പരിച ഉയര്‍ത്താന്‍ തുടങ്ങി. മാര്‍ക്‌സിസ്റ്റ്‌ അസഹിഷ്‌ണുതയുടേയും ഉന്മൂലനത്തിന്റേയും ചോര പുരണ്ട ഇരുളടഞ്ഞ ഭൂതകാലത്തിന്‌ നുണയുടെ കവചങ്ങള്‍ തീര്‍ത്ത്‌ ആര്‍ എസ്‌ എസിനെ പ്രതിക്കൂട്ടിലാക്കുക എന്ന തന്ത്രമാണ്‌ ആവര്‍ പരീക്ഷിച്ചത്‌. അതിനവര്‍ക്ക്‌ കൂട്ടായി കേരളത്തിലെ സംഘവിരുദ്ധ- ദേശവിരുദ്ധ ആശയഗതിക്കാരായ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും കൂടി രംഗത്ത്‌ എത്തിയതോടെ അവര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്‌തു. ഫലമോ ഇരയേയും വേട്ടക്കാരനേയും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ മരീചിക സൃഷ്‌ടിക്കുന്നതില്‍ ഒരു പരിധി വരെ അവര്‍ വിജയിക്കുകയും ചെയ്‌തു.
സംഘടനാസ്വാതന്ത്ര്യം തങ്ങള്‍ക്കും തങ്ങളുടെ ആജ്ഞാനുവര്‍ത്തികള്‍ക്കും മാത്രം എന്നതാണ്‌ ജനമറിയുന്ന സിപിഎം നിലപാട്‌. ഇഷ്ടമുള്ള ദര്‍ശനത്തിലും സംഘടനയിലും വിശ്വസിച്ച്‌ ജീവിക്കാ നാഗ്രഹിക്കുന്നവര്‍ക്ക്‌ നിരന്തരം ഭീഷണി നേരിടേണ്ടിവരുന്നു. സൈ്വര്യം നഷ്ടപ്പെടുന്നു. സിപിഎം ആധിപത്യപ്രദേശങ്ങളില്‍ രണ്ടാംതരക്കാരായി മറ്റുള്ളവര്‍ അടങ്ങിയൊതുങ്ങിക്കഴിയേണ്ട സ്ഥിതിയാണ്‌. വിവാഹച്ചടങ്ങും, എന്തിന്‌ മരണാനന്തരച്ചടങ്ങുപോലും പാര്‍ട്ടിനേതാക്കളുടെ ഇംഗിതമനുസരിച്ചേ ആകാവൂ എന്നാണ്‌ കല്‍പ്പന. ഈ സാഹചര്യം നാടിന്‌ ശാന്തിയേകുന്നതാണോ? വരും തലമുറയെങ്കിലും ഭയാശങ്കകള്‍ കൂടാതെ വളര്‍ന്നുവരേണ്ടതുണ്ട്‌. അതിന്‌ നാട്ടില്‍ സമാധാനമുണ്ടായേ തീരൂ. അതിന്‌ ആദ്യ ചുവടുവയ്‌ക്കേണ്ടത്‌ സിപിഎം തന്നെയാണ്‌.

Comments