പാവപ്പെട്ടവര്‍ക്കൊപ്പം മോദി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്‌




 ദരിദ്രരെക്കുറിച്ച്‌ ചിന്തിക്കുന്നതും, 

ദരിദ്രര്‍ക്ക്‌ പറയാനുള്ളത്‌ കേള്‍ക്കുന്നതും 

ദരിദ്രര്‍ക്ക്‌ വേണ്ടി നിലകൊള്ളുന്നതുമായ 
ഒന്നായിരിക്കണം ഒരു സര്‍ക്കാര്‍ 
അതിനാല്‍ ഈ സര്‍ക്കാര്‍ ദരിദ്രരോടും, 
കോടിക്കണക്കിന്‌ യുവാക്കളോടും 
തങ്ങളുടെ ആത്മാഭിമാനത്തിനും 
അന്തസ്സിനും വേണ്ടി 
യത്‌നിക്കുന്ന അമ്മമാരോടും 
പെണ്‍മക്കളോടും 
പ്രതിബദ്ധമാണ്‌. 
ഈ സര്‍ക്കാര്‍ ഗ്രാമീണര്‍ക്കും 
കര്‍ഷകര്‍ക്കും 
ആദിവാസികള്‍ക്കും ദളിതര്‍ക്കും 
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമുള്ളതാണ്‌ 
അവരുടെ ആശയാഭിലാഷങ്ങള്‍ക്കുള്ളതാണ്‌. 
ഈചുമതല വഹിക്കാന്‍ ഞങ്ങള്‍
പ്രതിജ്ഞാബദ്ധരാണ്‌

ശ്രീ. നരേന്ദ്രമോദി
20 മെയ്‌ 2014
പാര്‍ലമെന്റ്‌ സെന്‍ട്രല്‍ 

ഹാള്‍ ന്യൂഡല്‍ഹി


 സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ രംഗങ്ങളിലെല്ലാം തകര്‍ന്നു കൊണ്ടിരുന്ന ഒരു രാഷ്ട്രത്തെ കൈപിടിച്ചുയര്‍ത്താനുള്ള ഓരോ പൗരന്റെയും അദമ്യമായ ആഗ്രഹമായിരുന്നു 2014 മെയ്‌ 16 ന്‌ ലോക സഭാതെഞ്ഞെടുപ്പ്‌ ഫലത്തിലൂടെ പുറത്തു വന്നത്‌ . രണ്ടര പതിറ്റാണ്ടിനുള്ളില്‍ ഒരു നേതാവിനും ഒരു പാര്‍ട്ടിക്കും കൊടുക്കാതിരുന്ന ജനവിധി നല്‍കിയായിരുന്നു ഭാരത ജനത വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി. സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്‌. മൂന്നാം വര്‍ഷത്തിലേക്ക്‌ പ്രവേശിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഭാരതത്തിലെ 126 കോടി ജനസമൂഹത്തിനു നല്‍കിയത്‌ പ്രതീക്ഷയുടെ പുതുനാമ്പുകളാണ്‌ .

മോദി നേരിട്ട വെല്ലുവിളി
ജനങ്ങളുടെ വലിയ പ്രതീക്ഷകളെ കടുത്ത യാഥാര്‍ഥ്യ ങ്ങളുമായി പൊരുത്ത പ്പെടുത്തുക എന്നതാണ്‌ മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ...... മുന്‍ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വളര്‍ച്ചനിരക്ക്‌അഞ്ച്‌ ശതമാനത്തില്‍ താഴെപ്പോകുകയും നാണ്യപ്പെരുപ്പം ആശങ്കാജനകമായ വിധത്തില്‍ ഉയര്‍ന്ന്‌ നില്‍ക്കുകയും വ്യാവസായികോത്‌പാദനനിരക്ക്‌ കുറഞ്ഞുവരികയും വിദേശനിക്ഷേപകര്‍ക്ക്‌ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ട്‌ വരികയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായത്‌. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒരു സുസ്ഥിരസര്‍ക്കാറിനെ ഭരണത്തിലേറ്റിയ ജനങ്ങള്‍ ചില മാറ്റങ്ങളും ആശ്വാസനടപടികളും പ്രതീക്ഷിക്കുക സ്വഭാവികം മാത്രം.
'നല്ല നാളുകള്‍' വാഗ്‌ദാനം ചെയ്‌ത്‌ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭരണം മൂന്നാം വര്‍ഷത്തിലേക്ക്‌ പ്രവേശിക്കാന്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ ഈ സര്‍ക്കാര്‍ നാടിനു വേണ്ടി എന്തു ചെയ്‌തു എന്നതിനെക്കുറിച്ചുള്ള ഒരു അവലോകനം ആണ്‌ ഇവിടെ നടത്തുന്നത്‌. ഭരണത്തിനും ഭരണ കര്‍ത്താക്കള്‍ക്കും എതിരെ ജനശ്രദ്ധ തിരിക്കാന്‍ മാത്രം പേനയും ക്യമറയും ചലിപ്പിച്ച മാധ്യമ സുഹൃത്തുക്കള്‍ കാണാതെ പോയതോ അല്ലങ്കില്‍ കണ്ടില്ലന്നു നടിച്ചതോ ആയ നിരവധി പ്രവര്‍ത്തനങ്ങള്‍ രണ്ട്‌ വര്‍ഷത്തിനിടയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു എന്നുള്ളതു തന്നെയാണ്‌ ഈ സര്‍ക്കാരിന്റെ പ്രധാന നേട്ടം.
വൈക്ത്യകമായ നേട്ടങ്ങളും ആനുകൂല്യങ്ങളും ആഗ്രഹിച്ചിരുന്നവര്‍ക്ക്‌ അതു പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നല്‍കാന്‍ ആയില്ലങ്കിലും നാടിന്റെ നന്മയെ ആഗ്രഹിക്കുന്നവര്‍ക്ക്‌ എക്കാലവും സംതൃപ്‌തി നല്‍കുന്ന നടപടികളുടെ തുടക്കം തന്നെയാണ്‌ ഉണ്ടായിട്ടുള്ളത്‌. വ്യത്യസ്ഥമായ നയങ്ങളും പരിപാടികളും ഉള്ള പാര്‍ട്ടി എന്ന ബി.ജെ.പി. യുടെ മുദ്രാവാക്യത്തെ അര്‍ത്ഥവത്താക്കി വ്യത്യസ്ഥമായ ഒരു ഭരണം പ്രധാനം ചെയ്യുവാനും മോദിക്കും സംഘത്തിനും ആയിരിക്കുന്നു. തെരെഞ്ഞെടുപ്പ്‌ സമയത്ത്‌ പറഞ്ഞിരുന്ന മുഴുവന്‍ വാഗ്‌ദാനങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കുവാനുള്ള പദ്ധികള്‍ക്ക്‌ തന്നെയാണ്‌ പിന്നിട്ട്‌ ചുരുങ്ങിയ സമയത്തിനുള്ളില്‍ രൂപം നല്‍കിയിട്ടുള്ളതും.


സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞ
പുതിയ സര്‍ക്കാരിന്റെ അയല്‍പക്കകാരോടുള്ള നയതന്ത്ര സമീപനം എന്തെന്നു വ്യക്തമാക്കുന്നതു തന്നെ ആയിരുന്നു സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞാ ചടങ്ങ്‌. അയല്‍ രാജ്യങ്ങളുമായി സമാധാനപരമായ സഹവര്‍ത്തിത്വമാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന സന്ദേശം ലോകത്തിന്‌ നല്‍കുന്നതിന്‌ സാര്‍ക്ക്‌ രാജ്യ തലവന്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ സാന്നിദ്ധ്യം വഴിയൊരുക്കി. സത്യ പ്രതിജ്ഞാ ചടങ്ങില്‍ സാര്‍ക്‌ രാജ്യങ്ങളുടെ തലവന്മാരെ ക്ഷണിച്ചതില്‍ കേവലം നയതന്ത്ര ലക്ഷ്യം മാത്രമല്ല ഉണ്ടായിരുന്നത്‌ മറിച്ച്‌ മേഖലയിലെ രാജ്യങ്ങളുടെ നെടുനായക സ്ഥാനം ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക്‌ കഴിയും എന്നൊരു സന്ദേശവും അതിലടങ്ങിയിരുന്നു .


മന്ത്രിസഭാ രൂപീകരണം
മന്ത്രി സഭാ രൂപീകരണത്തില്‍ സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും വ്യത്യസ്ഥത കാത്തു സൂക്ഷിക്കാനായതും മോദിയുടെ വിജയമാണ്‌. ഛത്രപതി ശിവാജിയുടെ ഭരണ തന്ത്രമായ `ചെറിയ സര്‍ക്കാര്‍ വലിയ ഭരണം ` എന്നതില്‍ അണുവിടപോലും മാറ്റമില്ലാതെയാണ്‌ മന്ത്രിസഭാ രൂപീകരണം നടന്നത്‌. ഉപജാപകര്‍ക്കും കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും രാജ്യഭരണത്തില്‍ കൈകടത്താനുള്ള ഒരവസരവും കൊടുക്കരുത്‌ എന്ന നിര്‍ബന്ധവും പ്രധാന മന്ത്രിക്കുണ്ടായിരുന്നു. ഭരണച്ചെലവ്‌ കുറയ്‌ക്കുന്നതിനായുള്ള നടപടികള്‍ മുകളില്‍ നിന്നുതന്നെ തുടങ്ങിയതും ബന്ധുക്കളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുവാനും പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറക്കുവാനും എടുത്ത തീരുമാനങ്ങളുമാണ്‌ അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരു നേട്ടം. പുതിയ കാര്‍ വാങ്ങരുതെന്ന്‌ മന്ത്രിമാര്‍ക്ക്‌ മോദി നിര്‍ദേശം നല്‍കി. ഒരു ലക്ഷത്തിലേറെ രൂപയുടെ ചെലവുകള്‍ക്ക്‌ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ മന്ത്രിമാര്‍ അനുമതി വാങ്ങുകയും വേണം. വിദേശയാത്രകള്‍ക്ക്‌ പോകുമ്പോള്‍ പ്രതിനിധികളും മാധ്യമപ്പടയുമായി വന്‍ സംഘം പോകുന്നതിനും പ്രധാനമന്ത്രി നിയന്ത്രണമേര്‍പ്പെടുത്തി.


അന്തര്‍ദേശീയതലത്തില്‍ ഭാരതം ശ്രദ്ധയാകര്‍ഷിക്കുന്നു.
സാംസ്‌കാരികമായി ഭാരതത്തോട്‌ ബന്ധപ്പെട്ടുനില്‍ക്കുന്ന നേപ്പാള്‍, ഭൂട്ടാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ഉറച്ച ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ലോക രാജ്യങ്ങള്‍ തന്നെ ഉറ്റുനോക്കുന്നു. അതോടൊപ്പം നമ്മുടെ നാടിന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തി പിടിച്ചുകൊണ്ടു തന്നെ അമേരിക്കയും ചൈനയുമായുള്ള ബന്ധങ്ങളും ഊഷ്‌മളമാക്കുവാനും സാധിച്ചിരിക്കുന്നു. കാശ്‌മീരിലെ വിഘടനവാദികളുമായി ചര്‍ച്ച നടത്താനുള്ള പാകിസ്ഥാന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഇന്ത്യ പാകിസ്ഥാന്‍ സെക്രട്ടറി തല ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം ശക്തമായ സന്ദേശമാണ്‌ നല്‍കിയത്‌ . അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളോട്‌ ആദ്യം സമാധാനത്തിന്റെ ഭാഷയിലും പിന്നീട്‌ ശക്തിയുടെ ഭാഷയിലും പ്രതികരിക്കാനുള്ള തീരുമാനവും വേറിട്ടതായി.  
 


ഭരണ സംവിധാനത്തിലെ അച്ചടക്കം
കഴിഞ്ഞ രണ്ടു വര്‍ഷത്തെ മോദി സര്‍ക്കാറിന്റെ നേട്ടം പദ്ധതികളെക്കാളേറെ ഭരണസംവിധാനത്തിലുണ്ടാക്കിയ അച്ചട ക്കമാണ്‌. ഉദ്യോഗസ്ഥ അഴിമതി പൂര്‍ണ്ണമായി ഇല്ലാതായി എന്ന്‌ ഇതിനര്‍ഥമില്ല. ചുവപ്പുനാടകള്‍ അഴിച്ച്‌ ഭരണം ത്വരിതപ്പെടുത്താനുള്ള മോദിയുടെ ശ്രമം ഒരുപരിധി വരെ വിജയം കണ്ടിരിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ കസേരകളില്‍ ആളുണ്ട്‌. സര്‍ക്കാര്‍ സംവിധാന വുമായി നേരിട്ടുള്ള ഒരു ബന്ധം തന്നെ പ്രധാനമന്ത്രി സൃഷ്ടിച്ചിട്ടുണ്ട്‌. പ്രധാന വകുപ്പു സെക്രട്ടറിമാരുമായി ദിവസേനയെന്നോണം പ്രധാനമന്ത്രി ആശ യവിനിമയം നടത്തുന്നുണ്ട്‌. ഭരണകാര്യത്തില്‍ ഏറെസമയം അദ്ദേഹം ചെലവഴിക്കുന്നു. ഏത്‌ പ്രശ്‌നവുമായും ബന്ധപ്പെടാന്‍ അദ്ദേഹം ശ്രമിക്കുന്നു. എല്ലാ മന്ത്രാലയങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ കേന്ദ്രീകരിക്കുന്ന ഒരു സമീപനമാണ്‌ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്‌. മന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്ന ഒരു ഫോട്ടോ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്‌ ക്‌ളാസ്‌മുറിയില്‍ അധ്യാപകനും വിദ്യാര്‍ഥികളും മുഖാമുഖം ഇരിക്കുന്നതുപോലെ. പ്രധാനമന്ത്രി സ്‌റ്റേജില്‍ ഒരു കസേരയില്‍ ഇരിക്കുന്നു. മന്ത്രിമാര്‍ താഴെ കസേരകളില്‍ ഇരിക്കുന്നു. ഒരു മന്ത്രി എഴുന്നേറ്റുനിന്ന്‌ മറുപടി പറയുന്നു. ജനം കാണട്ടെ എന്ന നിലയില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ചിത്രമാണിത്‌. ഉയര്‍ന്ന നിയമനങ്ങളിലേക്കുള്ള പ്രാഥമിക പരിശോധന ആഭ്യന്തരവകുപ്പ്‌ നടത്തിയശേഷം പ്രധാനമന്ത്രിയുടെ ഓഫീസിന്‌ അയയ്‌ക്കുകയായിരുന്നു പതിവ്‌. മോദി അത്‌ മാറ്റി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ത്തന്നെ തീരുമാനമെടുത്തശേഷം പരിശോധനയ്‌ക്കായി ആഭ്യന്തരവകുപ്പിലേക്ക്‌ അയയ്‌ക്കുന്ന പുതിയ രീതി നടപ്പാക്കി.


മൂന്നാം ലോക രാഷ്‌ട്രങ്ങള്‍ക്ക്‌ നാഥനുണ്ടാകുന്നു
അമേരിക്കക്കും സോവിയറ്റ്‌ യൂണിയനും അഭിമുഖമായി പാര്‍ശവല്‍ക്കിക്കപ്പെട്ടിരുന്ന ലോക രാഷ്‌ട്ര സംവിധാനം സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോടെ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കീഴില്‍ ഏകമുഖമായി മാറുകയും അമേരിക്ക ലോക പോലീസ്‌ ചമയുന്ന കാഴ്‌ചയുമാണ്‌ പീന്നീട്‌ കാണാനായത്‌. ഐക്യ രാഷ്‌ട്ര സഭയെ നോക്കുകുത്തിയാക്കി മാറ്റി ഐ.എം.എഫിന്റേയും ലോക ബാങ്കിന്റേയും നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത അമേരിക്കന്‍ സാമ്രാജ്യത്ത വാദം മൂന്നാം ലോക രാഷ്‌ട്രങ്ങളെ ഞെക്കിപിഴിയുന്ന കാല ഘട്ടത്തിലാണ്‌ ഭാരതത്തില്‍ ഭരണ മാറ്റം ഉണ്ടാകുന്നതും നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാന മന്ത്രിയായി അധികാരം ഏല്‌ക്കുന്നതും. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷമുള്ള മോദിയുടെ ഓരോ നീക്കങ്ങളും മൂന്നാം ലോക രാഷ്‌ട്രങ്ങള്‍ക്ക്‌ കരുത്തു പകരുന്നതും അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന നിലയിലേക്ക്‌ ഒരു ബദല്‍ രൂപീകരിക്കാന്‍ പ്രാപ്‌തമാണന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ ആദ്യ പടിയായിരുന്ന ഐ.എം.എഫിനും ലോക ബാങ്കിനും ബദലായി ബ്രിക്‌സ്‌ ബാങ്ക്‌ രൂപീകരിക്കുവാനുള്ള നീക്കവും അതിന്റെ പ്രഥമ അദ്ധ്യക്ഷ സ്ഥാനം ഭാരതത്തിന്‌ ലഭ്യമാക്കാനായതും.
ഭാരതത്തിന്റെ വൈഭവം വീണ്ടെടുക്കുന്നു.
ഇന്നലകളില്‍ വിവിധ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആഗോള സഭകളില്‍ കാഴ്‌ചക്കാരന്റെ റോളിലായിരുന്നു ഭാരത ഭരണത്തലവന്‍മാര്‍ ഇരുന്നിരുന്നതെങ്കില്‍ ഇന്ന്‌ അത്‌ നേതാവിന്റെ റോളിലേക്ക്‌ മാറ്റിയെടുക്കാന്‍ ഭാരതത്തിന്റെ പ്രധാന മന്ത്രിക്ക്‌ സാധിച്ചിരിക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ നടന്ന എല്ലാ ഉച്ചകോടികളിലും ഭാരതത്തിന്റെ വാക്കുകള്‍ക്ക്‌ വില കല്‌പിക്കുവാനും ഭാരതത്തെ അംഗീകരിക്കുവാനും ലോക രാഷ്‌ട്രങ്ങള്‍ തയ്യാറായതിന്റെ നേര്‍ചിത്രങ്ങള്‍ മാത്രമെ കാണുവാനുണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ ലോകത്തിനു മുഴുവന്‍ വെളിച്ചവും വഴിയും ആയി മാറാന്‍ ഭാരതത്തിനു കഴിഞ്ഞിരുന്നെങ്കില്‍ , ഇന്ന്‌ അതേ പാതയിലേക്ക്‌ ഭാരതത്തെ വിണ്ടും നയിക്കുവാനുള്ള തുടക്കം കുറിക്കുവാന്‍ മോദി സര്‍ക്കാരിനായിരിക്കുന്നു.


കോര്‍പ്പറേറ്റ്‌ സര്‍ക്കാരെന്ന വാദത്തിന്റെ
മുനയൊടിയുന്നു

കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ ഈ സര്‍ക്കാരിന്‌ എതിരെയുള്ള അപവാദ പ്രചരണങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ മിക്ക മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്ത്‌ എത്തിയിരുന്നു. ഈ സര്‍ക്കാര്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‌ അടിമപ്പെട്ട്‌ കുത്തകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഒപ്പമാണ്‌ നിലകൊള്ളുന്നത്‌ എന്നതായിരുന്നു അവര്‍ ഉന്നയിച്ച പ്രധാന ആരോപണം. എന്നാല്‍ സ്വന്തം പ്രവര്‍ത്തനങ്ങള്‍കൊണ്ടു തന്നെ തങ്ങള്‍ ആരുടെയൊപ്പമാണന്ന്‌ തെളിയിക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞിരിക്കുന്നു. ഇടതു പക്ഷങ്ങളുടെ പ്രത്യക്ഷ പിന്തുണയോടെയും പിന്നീട്‌ അവരുടെ പരോക്ഷ പിന്തുണയോടെയും ഭരിച്ച യു.പി.എ. സര്‍ക്കാരുകളും, മൂന്നാം മുന്നണി സര്‍ക്കാരുകളുമെല്ലാം യാതൊരു തത്വ ദീക്ഷയുമില്ലാതെ കര്‍ഷകരുടേയും, സാധാരണക്കാരന്റേയും താത്‌പര്യങ്ങളെ പരിഗണിക്കാതെ അന്താരാഷ്‌ട്ര കരാറുകളില്‍ ഒപ്പിടുന്ന പതിവാണ്‌ മുമ്പ്‌ ഉണ്ടായിരുന്നത്‌. അമേരിക്കയുടെ കണ്ണുരുട്ടലുകള്‍ക്ക്‌ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇടതുപക്ഷത്തിനോ കോണ്‍ഗ്രസ്സിനോ സാധിച്ചിരുന്നുമില്ല.
എന്നാല്‍ സ്വതന്ത്ര വ്യാപാരം സുഗമമാക്കാനുള്ള ലോക വ്യാപാര സംഘടനാ ഉടമ്പടിയില്‍ ഒപ്പിടുവാനുള്ള ലോക രാജ്യങ്ങളുടേയും അമേരിക്കയുടേയും സമര്‍ദ്ദത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ വകവച്ചില്ലന്നു മാത്രമല്ല, വ്യവസ്ഥകളില്‍ മാറ്റം വരുത്താതെ അതില്‍ ഒപ്പിടാനാവില്ല എന്ന ധീരോദാത്തമായ നിലപാടാണ്‌ മോദി സര്‍ക്കാര്‍ സ്വീകരിച്ചത്‌. പാവപ്പെട്ടവന്റെ പാത്രത്തില്‍ ആഹാരം കിട്ടുന്നതും, കര്‍ഷകരുടെ നിലനില്‍പ്പ്‌ ഉറപ്പാക്കുന്നതും അല്ലാത്ത ഒരു കരാറുകളിലും ഇനി ഭാരതം ഒപ്പിടൂകയില്ല എന്ന ഉറച്ച നിലപാട്‌ ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി എടുത്തത.്‌ അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി വ്യാപാരക്കരാറുകള്‍ക്ക്‌ വിധേയമാകുന്ന മുന്‍ നയങ്ങളുപേക്ഷിച്ച ഭാരതം രാജ്യത്തിനു ദോഷകരമായ ലോക വ്യാപാര സംഘടനാ ഉടമ്പടിയില്‍ ഒപ്പുവെയ്‌ക്കില്ലെന്ന്‌ വ്യക്തമാക്കി. എന്നു മാത്രമല്ല ആ കരാറു തന്നെ അസ്ഥിരപ്പെടുത്താനായതും പീന്നീട്‌ ഭാരതത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ വ്യവസ്ഥകളില്‍ മാറ്റം വരുത്താനായതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണ്‌.
കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ വേണ്ടിയല്ലെന്നും പാവപ്പെട്ട വരുടേതാണെന്നും ജനങ്ങള്‍ തിരിച്ചറിയണം. ഈ സര്‍ക്കാരിന്റെ സ്‌പ്‌ന പദ്ധതികളായി നടപ്പിലാക്കിയ , അഞ്ചുകോടി നിര്‍ദ്ദനരായ വീട്ടമ്മമാര്‍ക്ക്‌ സൗജന്യമായി പാചകവാതക കണക്ഷനുകള്‍ നല്‍കാനുള്ള തീരുമാനവും, ഭൂമിയും വീടു ഇല്ലാത്ത മുഴുവന്‍ ആളുകള്‍ക്കും സ്വന്തമായി ഭൂമിയും വീടും നല്‍കുവാനുള്ള തീരുമാനവും, രാജ്യത്തെ സ്‌കൂളുകളില്‍ ടോയ്‌ലെറ്റുകള്‍ പണിയുന്നതും, ജന്‍ ധന്‍ യോജനയും , ആരോഗ്യ കാര്‍ഡും, സ്വച്ഛതാ അഭിയാനും മുദ്രാ ബാങ്കും, സുകന്യ സമൃദ്ധി പദ്ധതി, ജന്‍ഔഷധി , അടല്‍ പെന്‍ഷന്‍ പദ്ധതി തുടങ്ങിയ പദ്ധതികളും, എല്ലാ കൃഷിയിടങ്ങളിലും വെള്ളം എത്തിക്കുവാനുള്ള പദ്ധതിയും കൃഷി നാശമുണ്ടാകുന്നവര്‍ക്കുള്ള നഷ്ട പരിഹാരത്തുക ഇരട്ടിയോളമാക്കിഉയര്‍ത്തിയതും, ഭാരതത്തിലെ മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിക്കുവാനുള്ള പദ്ധതിയും , ഓട്ടേ ഡ്രൈവര്‍മാര്‍, നിര്‍മ്മാണ തൊഴിലാളികള്‍ തുടങ്ങിയവരെ ഇ എസ്‌. ഐ ആനുകൂല്യത്തിന്റെ പരിതിയില്‍ ഉള്‍പ്പെടുത്തിയതും കോര്‍പ്പറേറ്റുകള്‍ക്ക്‌ വേണ്ടിയാ യിന്നോ അതോ ഭാരതത്തിലെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ആയിരുന്നോ എന്ന്‌ ജനങ്ങള്‍ ചിന്തിക്കുക.


നിക്ഷേപങ്ങള്‍ ഭാരതത്തിലേക്ക്‌ ഒഴുകുന്നു.
ഭരണത്തിന്റെ ഓരോ തലങ്ങളിലും തന്റെ കയ്യൊപ്പു ചാര്‍ത്തുവാനും മാറ്റം കൊതിച്ച ജനതക്കു മുന്നില്‍ അതിനനുസരിച്ചുള്ള മാറ്റം സൃഷ്‌ടിക്കാനായതും ഒന്നൊന്നായി നമുക്ക്‌ അനുഭവ യോഗ്യമായി തുടങ്ങിയിരിക്കുന്നു.വ്യാവസായികോല്‍പ്പാദന നിരക്ക്‌ കുറഞ്ഞു വന്നതും വിദേശനിക്ഷേപകര്‍ക്ക്‌ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടതുമായിരുന്നു കഴിഞ്ഞ യു പി എ ഭരണകാലത്ത്‌ ഭാരതം നേരിട്ടുകൊണ്ടിരുന്ന മറ്റൊരു പ്രതിസന്ധി. ആ പ്രതിസന്ധികളെ മനോഹരമായി അതിജീവിക്കാന്‍ ഭാരതത്തെ പ്രപ്‌തമാക്കാനും മോദിക്കും സാധിച്ചിരിക്കുന്നു. അതിനായി സര്‍ക്കാര്‍ രൂപം നല്‍കിയ മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിക്ക്‌ നല്ല പ്രതികരണമാണ്‌ ലോകത്തെമ്പാടു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്‌. വ്യാവസായിക രംഗത്തെ കുതിച്ചു ചാട്ടത്തിനു മാത്രമല്ല ഭാരതത്തിലെ തൊഴിലിലില്ലാത്ത യുവാക്കള്‍ക്കും അതൊരു വലിയ അനുഗ്രഹമായി മാറിയിരിക്കുന്നു. ലോകത്തിനു മുന്നിലേക്കുള്ള ഭാരതത്തിന്റെ സിംഹച്ചുവടുകളാണ്‌ മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതി. നിര്‍മ്മാണമേഖലയുടെ ആഗോളകേന്ദ്രമായി രാജ്യത്തെ മാറ്റിയെടുത്ത്‌ ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കു കയാണ്‌ പദ്ധതിയുടെ ലക്ഷ്യം. എഫ്‌ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) എന്നതുകൊണ്ട്‌ എന്‍ഡിഎ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌ ഫസ്റ്റ്‌ ഡവലപ്‌ ഇന്ത്യ എന്നതാണന്ന്‌ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ജപ്പാനും ചൈനയും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും എല്ലാം ഭാരതത്തില്‍ മുതല്‍ മുടക്കാനും വ്യവസായങ്ങള്‍ ആരംഭിക്കുവാനും പരസ്‌പരം മത്സരിക്കുന്ന അവസ്ഥയിലേക്ക്‌ നമ്മുടെ വ്യവസായ രംഗത്തെ മാറ്റിയെടുക്കാനും സാധിച്ചിരിക്കുന്നു.


വിദേശ നിക്ഷേപത്തിന്റെ മേഖലയില്‍
ഭാരതം ചൈനയെയും പിന്നിലാക്കി

നേരിട്ടുള്ള വിദേശ നിക്ഷേപക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഭാരതം ചൈനയെ പിന്തള്ളി. 2015ല്‍ മാത്രം 6300 കോടി ഡോളറാണ്‌ വിവിധ രാജ്യങ്ങള്‍ ഭാരതത്തില്‍ നിക്ഷേപിച്ചത്‌. കഴിഞ്ഞ വര്‍ഷം ലോകത്ത്‌ തൊഴിലവസരം ഏറ്റവും കൂടിയതും ഭാരതത്തിലാണ്‌,
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം നടന്നിട്ടുള്ളത്‌ ഭാരതത്തിലാണ്‌. അമേരിക്കയില്‍ 5960 കോടി ഡോളറിന്റേയും ചൈനയില്‍ 5660 കോടി ഡോളറിന്റേയും വിദേശ നിക്ഷേപമാണ്‌ ലഭിച്ചത്‌. എണ്ണ, പ്രകൃതി വാതകം, പാരമ്പര്യേതര ഊര്‍ജ മേഖല എന്നീ മേഖലകളിലാണ്‌ ഭാരതം ചൈനയെക്കാള്‍ മുന്നേറിയത്‌. ഇതാദ്യമായാണ്‌ ഭാരതം ചൈനയേയും അമേരിക്കയേയും പിന്തള്ളുന്നത്‌.


പ്രധാനമനത്രിയും മന്ത്രിമാരും ജനങ്ങളുമായി
നേരിട്ടു സംവദിക്കുന്നു.

മുന്‍കാലങ്ങളില്‍ ഭരണകര്‍ത്താക്കള്‍ പൊതുജനത്തെ അകറ്റി നിര്‍ത്തി ഭരണം നടത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഭരണത്തിന്റെ എല്ലാ തലത്തിലും പൊതുജനങ്ങളെക്കൂടി ഉലഅ#പ്പെടുത്താന്‍ ശ്രമിക്കുന്നു. പൊതുജനങ്ങള്‍ക്ക്‌ പ്രധാനമന്ത്രിയോട്‌ ഏത്‌ ആവലാതിയും നേരിട്ട്‌ ബോധിപ്പിക്കുവാനുള്ള സംവിധാനം ഒരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളിലേക്ക്‌ കൂടുതല്‍ ഇറങ്ങി ചെന്നിരിക്കുന്നു. അതിനായി രൂപീകരിച്ചിട്ടുള്ള സര്‍ക്കാരിന്റെ പുതിയ വെബ്‌സൈറ്റ്‌ മൈ ഗവ്‌ (http://pmindia.gov.in/feedback.php ) സദ്‌ഭരണ ത്തിനുള്ള വഴിയാണ്‌. പരാതികളും അഭിപ്രായങ്ങളും തെളിവുകളും സമര്‍പ്പിക്കാന്‍ കഴിയും. മൊബൈലില്‍ ഫോട്ടോയെടുത്ത്‌ സൈറ്റിലിടാന്‍ കഴിയും. സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള പൊതു ഓഡിറ്റ്‌ പോലെയും ഈ സൈറ്റ്‌ പ്രവര്‍ത്തിക്കും.


ഒരു വര്‍ഷം; രാജ്യത്ത്‌ രണ്ടുകോടി തൊഴിലവസരം സൃഷ്‌ടിച്ചു
ഒറ്റവര്‍ഷം കൊണ്ട്‌ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ലഭ്യമാക്കിയത്‌ 2.05 ലക്ഷം തൊഴിലവസരങ്ങള്‍. 2015ല്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയ രാജ്യവും ഭാരതമാണ്‌. മോദി സര്‍ക്കാരിന്റെ വിപ്ലവകരമായ ആസൂത്രണ പദ്ധതിയായ മെയ്‌ക്‌ ഇന്‍ ഇന്ത്യ പദ്ധതിയാണ്‌ ഈ തൊഴില്‍ കുതിപ്പിനു വഴിതെളിച്ചത്‌.


കാര്‍ഷിക മേഖലയ്‌ക്ക്‌ മുന്തിയ പരിഗണന
രാജ്യത്തിന്‌ അന്നം നല്‍കുന്നവന്‍ സുഖമായിരിക്കട്ടെ

രാജ്യത്തിന്‌ അന്നം നല്‍കുന്നവന്‍ സുഖമായിരിക്കട്ടെ എന്നതാണ്‌ മോദി സര്‍ക്കാരിന്റെ കര്‍ഷകനോടുള്ള നിലപാട്‌. രാജ്യത്തിന്റെ നിലനില്‍പ്പിന്‌ ആധാരമായതും സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലുമായ കാര്‍ഷിക മേഖലയുടെ സമഗ്രമായ ഉന്നതി ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍ക്ക്‌ കുറഞ്ഞ സമയത്തിനുള്ളില്‍ തുടക്കം കുറിക്കുവാനും പുതിയ സര്‍ക്കാരിന്‌ സാധിച്ചിരിക്കുന്നു. നൂതന സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലൂടെ രണ്ടാം ഹരിത വിപ്ലവമാണ്‌ സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്‌. കുറഞ്ഞ പലിശയ്‌ക്ക്‌ കാര്‍ഷിക വായ്‌പ, പലിശയിളവുകള്‍, കര്‍ഷകന്‌ സോയില്‍ കാര്‍ഡ്‌, കാര്‍ഷിക യൂണിവേഴ്‌സിറ്റികള്‍, ഹോര്‍ട്ടികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റികള്‍ അങ്ങനെ നിരവധിയായ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഭൂമി ഹീന്‍ കിസാന്‍� പദ്ധതി : ഭൂരഹിതരായ കര്‍ഷകരെ ലക്ഷ്യമിട്ടുള്ള �ഭൂമി ഹീന്‍ കിസാന്‍� പദ്ധതി പ്രകാരം അഞ്ച്‌ ലക്ഷംപേര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കും. ഇതിനുള്ള തുകയും നബാര്‍ഡ്‌ വഴിയാകും ഉറപ്പുവരുത്തുക.
വില സ്ഥിരതാ ഫണ്ട്‌ : വിലക്കയറ്റം പിടിച്ചു നിര്‍ത്താനും കാര്‍ഷികരംഗത്തിന്‌ കുതിപ്പുപകരാനും വില സ്ഥിരതാ ഫണ്ട്‌ രൂപീകരിക്കും അതിലേക്കായി 500 കോടി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു..
മണ്ണു പരിശോധനാ കേന്ദ്രങ്ങള്‍ : മണ്ണിന്റെ ഗുണനിലവാരത്തകര്‍ച്ച തടയാനും കൃഷി മെച്ചപ്പെടുത്താനും രാജ്യത്തൊട്ടാകെ 100 മണ്ണു പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നതും സുപ്രധാന തീരുമാനങ്ങളില്‍പ്പെടുന്നു. ഇതിന്‌ 56 കോടി മാറ്റിവച്ചു.
സോയില്‍ കാര്‍ഡുകള്‍ : എല്ലാകര്‍ഷകര്‍ക്കും സോയില്‍ കാര്‍ഡുകള്‍ നല്‍കും. നൂറുകോടി രൂപ സോയില്‍ കാര്‍ഡുകള്‍ക്ക്‌ ബജറ്റില്‍ വകയിരുത്തി. മണ്ണിന്റെ ഗുണനിലവാരത്തിന്‌ അനുസൃതമായി വളം ഉപയോഗത്തിനും കൃഷി രീതികളുടെ പരീക്ഷണത്തിനും സോയില്‍ കാര്‍ഡുകള്‍ കര്‍ഷകനെ സഹായിക്കും.
നാഷണല്‍ അഡാപ്‌റ്റേഷന്‍ ഫണ്ട്‌ ഫോര്‍ ക്ലൈമാറ്റിക്‌ ചെയ്‌ഞ്ച്‌ : കാലാവസ്ഥാമാറ്റം കൃഷിയില്‍ വരുത്തുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആയിരം കോടിയുടെ നാഷണല്‍ അഡാപ്‌റ്റേഷന്‍ ഫണ്ട്‌ ഫോര്‍ ക്ലൈമാറ്റിക്‌ ചെയ്‌ഞ്ച്‌ ആവിഷ്‌കരിക്കും. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തി കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക്‌ ദേശീയ തലത്തില്‍ വിപണിയുണ്ടാക്കും
സ്വകാര്യ ചന്തകളും കര്‍ഷക ചന്തകളും : പട്ടണങ്ങള്‍ കേന്ദ്രീകരിച്ച്‌ സ്വകാര്യ ചന്തകളും കര്‍ഷക ചന്തകളും സ്ഥാപിക്കും. അതുവഴി കര്‍ഷകര്‍ക്ക്‌ ഉത്‌പന്നങ്ങള്‍ നേരിട്ട്‌ വില്‍ക്കുന്നതിന്‌ അവസരമൊരുക്കും. തദ്ദേശീയമായ സങ്കരയിനം കന്നുകാലികളുടെ ഉത്‌പാദനത്തിന്‌ 50 കോടി വിനിയോഗിക്കും. തുല്യമായ തുക മത്സ്യബന്ധ മേഖലയ്‌ക്കായും ചെലവിടും.
അഗ്രികള്‍ക്കച്ചറല്‍ യൂണിവേഴ്‌സിറ്റി : കാര്‍ഷിക വികസനത്തിന്‌ ആസാമിലും ഝാര്‍ഖണ്ഡിലുമായി രണ്ട്‌ അഗ്രികള്‍ക്കച്ചറല്‍ യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കും
ഹോര്‍ട്ടികള്‍ച്ചറല്‍യൂണിവേഴ്‌സിറ്റി:ആന്ധ്രയിലും രാജസ്ഥാ നിലുമായി രണ്ട്‌ ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റികളും സ്ഥാപിക്കും.
കാര്‍ഷികരംഗത്ത്‌ വന്‍ വളര്‍ച്ച കൈവരിക്കാന്‍ എല്ലാ കൃഷിയിട ങ്ങളിലും ജലസേചന മെത്തിക്കുന്ന പ്രധാനമന്ത്രി ഗ്രാം സിഞ്ചായി യോജന പദ്ധതി.
ഒരു ലക്ഷത്തിലധികം സൗരോര്‍ജ്ജ പമ്പുകള്‍ക്ക്‌ അനുമതി.
കര്‍ഷകരെ സഹായിക്കാന്‍ സമര്‍പ്പിതമായ കിസാന്‍ ടി വി.
തദ്ദേശീയ കന്നുകാലി വര്‍ഗ്ഗങ്ങളുടെ ത്‌പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ദേശീയ ഗോകുല്‍ മിഷന്‍


പ്രകൃതി ദുരന്തങ്ങളാല്‍ ബാധിതരായ
കര്‍ഷകര്‍ക്ക്‌ ഉടനടി ആശ്വാസം

വിളനാശത്തിനുള്ള നഷ്‌ടപരിഹാരത്തില്‍ അന്‍പത്‌ ശതമാനം വര്‍ദ്ദന
സഹായം ലഭിക്കുന്നതിനുള്ള അര്‍ഹത അന്‍പത്‌ ശതമാനത്തില്‍ നിന്നും മുപ്പത്തിമൂന്ന്‌ ശതമാനമാക്കി കുറച്ചു.
സംഭരണത്തിനുള്ള ഗുണനിലവാര വ്യവസ്ഥകളില്‍ ഇളവ്‌
കര്‍ഷകര്‍ക്കുള്ള വായ്‌പകള്‍ റീ ഷെഡ്യൂള്‍ ചെയ്‌തു


സര്‍വ്വെഭവന്തുസുഖിനാ
ദരിദ്രരെമുഖ്യധാരയില്‍ കൊണ്ടു വരിക

ഡോ.ബാബാസാഹേബ്‌ അംബേദ്‌കര്‍ സ്‌മാരക നിര്‍മ്മാണത്തിന്‌ മൂംബൈയില്‍ സ്ഥലം അനുവദിക്കുകയും ഡോ. അംബേദ്‌കര്‍ ഇന്റര്‍നാഷണല്‍സെന്ററിന്‌ ഡല്‍ഹിയില്‍ പണി ആരംഭിക്കുകയും ചെയ്‌തു.
ദളിത്‌ സംരഭകര്‍ക്ക്‌ സുഗമമായ വായ്‌പ ലഭ്യതയ്‌ക്ക്‌ പുതിയ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട്‌ ക്രഡിറ്റ്‌ എന്‍ഹാന്‍സ്‌മെന്റ്‌ഗ്യാരന്റി എന്നീ പദ്ധതികള്‍
ആദിവാസി സമൂഹങ്ങളുടെ സമഗ്ര വികസനത്തിന്‌ വന്‍ബന്ധു കല്ല്യാണ്‍ യോജന
ആദിവാസി കുട്ടികള്‍ക്കിടയിലെ സിക്കിള്‍ സെല്‍ അനീമിയ രോഗം നേരിടുന്നതിന്‌ ബൃഹത്തായ പദ്ധതി
ആദിവാസി ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി പ്രഥമ ദേശീയ ട്രൈബല്‍ ഫെസ്റ്റിവല്‍
ഭിന്ന ശേഷിയുള്ളവര്‍ക്ക്‌ പ്രാപ്യമായ ഒരു ഭാരതം ഒരുക്കി കൊടുക്കുന്നതിന്‌ സുഗമ്യ ഭാരത്‌ ആഭിയാന്‍


ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസവും വൈദഗഗ്‌ദ്യവും വികസിപ്പിക്കാന്‍ ഉസ്‌താദ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചു. ആദ്യ വര്‍ഷം 86 ലക്ഷം കുട്ടികള്‍ക്ക്‌ (നാല്‍പ്പത്താറ്‌ ശതമാനം പെണ്‍കുട്ടികള്‍) സ്‌കോളര്‍ഷിപ്പ്‌ നല്‍കി.
ഏണ്‍ ആന്റ്‌ ലേണ്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ ശേഷി വികസിപ്പിക്കുന്നതിന്‌
വഖഫ്‌ സ്വത്ത്‌ സമുദായത്തിന്റെ ഉദ്ദേശ്യങ്ങള്‍ക്കായി വിനിയയോഗിക്കപ്പെടുന്നു.


നമ്മുടെ പെണ്‍മക്കള്‍ നമ്മുടെ അഭിമാനം
നമ്മുടെ പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും സ്‌ത്രീ ഫ്രൂണഹത്യ തടയുന്നതിനും ശിശുവിന്റേയും അമ്മയുടേയും ആരോഗ്യം പരിപോഷിപ്പിക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കുന്നതിനുമായി ദേശീയ പരിപാടി ബേഠി ബചാവോ ബേഠി പഠാവോ
ഡല്‍ഹിയിലേയും മറ്റ്‌ കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും പോലീസ്‌ സേനകളില്‍ സ്‌ത്രീകള്‍ക്ക്‌ മുപ്പത്തിമൂന്ന്‌ ശതമാനം സംവരണം
സ്‌ത്രീ സുരക്ഷയ്‌ക്കായി ഡല്‍ഹിയില്‍ ഹിമ്മത്‌ സേഫ്‌ടി ആപ്പ്‌
കാണാതായ കുട്ടികളെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യാനും കണ്ടെത്താനും പ്രത്യേക മിഷന്‍


സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തി നല്ല ഒരു വിവാഹ ജീവിതവും സുരക്ഷയും ഉറപ്പാക്കാന്‍ ഉള്ള സമ്പാദ്യ പദ്ധതി ആണ്‌ ഇത്‌. എല്ലാ കുടുംബത്തിലെയും 10 വയസില്‍ താഴെയുള്ള രണ്ട്‌ പെണ്‍കുട്ടികള്‍ക്ക്‌ ഈ പദ്ധതിയില്‍ അംഗമാവുന്നതാണ്‌. അടുത്തുള്ള പോസ്റ്റ്‌ ഓഫീസില്‍ ആദ്യ തവണ ആയി 1000 രൂപയും പിന്നെ 100 രൂപയുടെ ഗുണിതങ്ങളായി വര്‌ഷം ഒന്നര ലക്ഷം വരെ അടക്കാവുന്നതും 9.8 ശതമാനം വാര്‌ഷിക പലിശ ലഭിക്കുന്ന പദ്ധതിയില്‍ പെണ്‌കുട്ടിക്ക്‌ 18 വയസാകുമ്പോ പഠനത്തിനോ വിവാഹത്തിനോ ആയി ഒരു രൂപപോലും ടാക്‌സ്‌ ഇല്ലാതെ 50 ശതമാനം തുകയും, അല്ലെങ്കില്‍ 21 വയസില്‍ പൂര്‍ണതുകയും പിന്‍വലിക്കാവുന്നതാണ്‌.


ദരിദ്രര്‍ക്കുള്ള സമഗ്രമായ
സാമൂഹിക സുരക്ഷയിലേക്കുള്ള ചുവടുകള്‍


പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജന
കേവലം ഒരു രൂപാ പ്രതിമാസ പ്രീമിയത്തില്‍ രണ്ട്‌ ലക്ഷം രൂപായുടെ അപകട ഇന്‍ഷുറന്‍സ്‌. 18 നും 70 നും മദ്ധ്യേ പ്രായമുള്ള എല്ലാവര്‍ക്കും അംഗമാകാം . ബാങ്കു വഴി നടപ്പിലാക്കുന്നു.

പ്രധാന്‍ മന്ത്രി ജീവന്‍ജ്യോതി ഭീമാ യോജന
പ്രതിദിനം 90 പൈസ അഥവാ പ്രതിവര്‍ഷം 330 രൂപായുടെ പ്രീമിയത്തില്‍ രണ്ട്‌ ലക്ഷം രൂപായുടെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌. 18 നും 50 നും മദ്ധ്യേ പ്രായമുള്ള എല്ലാവര്‍ക്കും അംഗമാകാം . ബാങ്കു വഴി നടപ്പിലാക്കുന്നു.


അടല്‍ പെന്‍ഷന്‍ യോജന (ആയാസ രഹിത പെന്‍ഷന്‍)
മറ്റ്‌ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടാത്തവര്‍ക്ക്‌ പ്രത്യേക ഊന്നല്‍ നല്‍കിയുള്ള പദ്ധതി. 60 വയസ്സ്‌ കഴിയുമ്പോള്‍ 1000 മുതല്‍ 5000 രൂപാ വരെ ഉറപ്പുള്ള പെന്‍ഷന്‍. ഇതില്‍ അന്‍പതു ശതമാനം സര്‍ക്കാര്‍ വിഹിതമായിരിക്കും. ബാങ്കു വഴി നടപ്പിലാക്കുന്നു.


പ്രധാനമന്ത്രി ഫസല്‍ ബീമ യോജന:
കര്‍ഷകര്‍ക്കായുള്ള സുരക്ഷ പദ്ധതിയായ ഇതില്‍ അംഗം ആകുമ്പോള്‍ പ്രീമിയം അടവില്‍ 80 ശതമാനം മുടക്കം സംഭവിച്ചാലും കേന്ദ്ര സര്‌ക്കാര്‌ ബാക്കി തുകയും അടക്കും, കൂടാതെ വിളകള്‍ക്ക്‌ 33 ശതമാനം നാശമുണ്ടായാല്‍ പോലും 100 ശതമാനം തുകയും ഇന്‌ഷുറന്‌സ്‌ ആയി ലഭിക്കും.


എസ്‌സി, എസ്‌ടി വനിതാ സംരംഭകര്‍ക്ക്‌ 500 കോടി
പട്ടികജാതി, വര്‍ഗ്ഗക്കാരായ വനിതാ സംരംഭകര്‍ക്ക്‌ സ്റ്റാര്‍ട്ടപ്പ്‌ ഇന്ത്യ സ്റ്റാന്‍ഡ്‌ അപ്‌ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 500 കോടി രൂപ വകയിരുത്തി. ചെറുകിട, ഇടത്തരം വ്യവസായ സംരഭങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ ധനസഹായവും നല്‍കും. വനിതകള്‍ക്ക്‌ സ്വന്തമായി സംരംഭം ആരംഭിക്കുന്നതിനും ഈ പദ്ധതി പ്രയോജനപ്പെടുത്താം. ഒരു ബാങ്ക്‌ ശാഖയില്‍ നിന്നും ഇത്തരത്തിലുള്ള രണ്ടു പ്രോജക്ടുകള്‍ക്കാണ്‌ ധനസഹായം നല്‍കുക. ഇതിലൂടെ ഏകദേശം 2.5 ലക്ഷം സംരംഭകര്‍ക്ക്‌ പ്രയോജനം ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഡോ. ബി. ആര്‍. അംബേദ്‌കറിന്റെ 125ാമത്‌ ജന്മവാര്‍ഷികം പ്രമാണിച്ച്‌ ഈ വര്‍ഷം പിന്നോക്ക സമുദായങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിനാണ്‌ പ്രാധാന്യം നല്‍കിയിരിക്കുന്നത്‌. സാമ്പത്തിക ശ്രോതസ്സുകളുടെ അപര്യാപ്‌തത മൂലം പിന്നോക്ക സമൂദായക്കാര്‍ വ്യവസായ മേഖലയില്‍ നിന്നും ഉള്‍വലിയുന്നത്‌ ഇല്ലാതാക്കുന്നതിനാണ്‌ മുതല്‍ മുടക്കിനായുള്ള പണം നല്‍കുന്നത്‌.


ആരോഗ്യരംഗത്ത്‌ അമേരിക്കയേയും അതിശയിപ്പിക്കും
ആരോഗ്യ മേഖലയില്‍ പരിരക്ഷയുടെ സുരക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍. എല്ലാ വീട്ടുകാര്‍ക്കും ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ പരിരക്ഷയെന്നത്‌ സ്വാതന്ത്ര്യലബ്ധിക്കു മുന്‍പോ പിന്‍പോ ഭാരതത്തില്‍ ഒരു സര്‍ക്കാരും സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത പദ്ധതിയാണ്‌. അമേരിക്കയില്‍ നടപ്പിലുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയെപ്പോലും അമ്പരപ്പിക്കും ജനസംഖ്യയില്‍ ലോകത്തു രണ്ടാം സ്ഥാനത്തുള്ള ഭാരതത്തിലെ മോദി പദ്ധതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുഴുവന്‍ കുടംബങ്ങള്‍ക്കും ഒരുലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിയ്‌ക്കും. 60 വയസുകഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ ഇതിനു പുറമേ 30,000 രൂപയുടെ അധിക പരിരക്ഷയും ലഭിയ്‌ക്കും. രാജ്യത്ത്‌ ചികിത്സയിനത്തിലാണ്‌ കുടുംബങ്ങള്‍ക്ക്‌ ഏറ്റവും ചെലവുണ്ടാകുന്നത്‌. ഈ പദ്ധതി അതുകൊണ്ടുതന്നെ വലിയ ആശ്വാസം നല്‍കുന്നതാകും


റോഡ്‌, റെയില്‍ വികസനത്തിന്‌2,18,000 കോടി രൂപ
രാജ്യത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കും വിധത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്‌ വലിയ പ്രാധാന്യമാണ്‌ ഈ ബജറ്റിലും നല്‍കിയിരിക്കുന്നത്‌. പ്രധാനമന്ത്രി സഡക്‌ യോജനയ്‌ക്ക്‌ 27,000 കോടി രൂപ വകയിരുത്തി. ഇതിനു പുറമേ റോഡ്‌ ഗതാഗത, ഹൈവേ വികസനത്തിന്‌ 55,000 കോടി രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ഇവയ്‌ക്കു പുറേമ കടപ്പത്രങ്ങള്‍ വഴി 15,000 കോടി രൂപ സമാഹരിക്കാനും പദ്ധതിയുണ്ട്‌. അതായത്‌ മൊത്തം 97,000 കോടി രൂപയാണ്‌ റോഡ്‌ വികസനത്തിന്‌ മാത്രമായി മാറ്റിവച്ചിരിക്കുന്നത്‌. പുതുതായി പതിനായിരം കിലോമീറ്റര്‍ ദേശീയ പാതയും 50,000 കിലോമീറ്റര്‍ സംസ്ഥാന പാതയും നിര്‍മ്മിക്കും. ഇതിനു പുറമേ റെയില്‍ വികസനം കൂടി കണക്കിലെടുത്താല്‍ 2,18,000 കോടി രൂപയാണ്‌ റോഡ്‌, റെയില്‍ വികസനത്തിന്‌ നീക്കിവച്ചിരിക്കുന്നത്‌.പുതിയ ഹരിത തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ 800 കോടിയാണ്‌ വകയിരുത്തിയത്‌.


വൃക്ക രോഗികള്‍ക്ക്‌ ആശ്വാസം
വൃക്കരോഗികള്‍ക്ക്‌ വലിയ ആശ്വാസം നല്‍കകുന്നതിനായി ദേശീയ ഡയാലിസിസ്‌ പദ്ധതി പ്രകാരം എല്ലാ ജില്ലാ ആസ്ഥാ നങ്ങളിലും ഡയാലിസിസ്‌ യന്ത്രങ്ങള്‍ സ്ഥാപിക്കും .കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള യന്ത്രങ്ങളെ എല്ലാത്തരം തീരുവകളില്‍ നിന്നും ഒഴിവാക്കി. അതായത്‌ ഡയാലിസിസ്‌ മെഷീനുകളുടെ വില വന്‍തോതില്‍ കുറയും. പ്രതിവര്‍ഷം രണ്ടു ലക്ഷത്തിെേലറപ്പേരാണ്‌ വൃക്ക രോഗികളാക ുന്നത്‌.ഇതു മൂലം ഡയാലിസിസുകളും കൂടിവരികയാണ്‌. ഭാരതത്തിലെ 4950 ഡയാലിസിസ്‌ കേന്ദ്രങ്ങളും സ്വകാര്യ മേഖലയിലാണ്‌. ഓരോ ഡയാലിസിസിനും രണ്ടായിരം രൂപയെങ്കിലും വേണം. ഇവയെല്ലാം കണക്കിലെടുത്താണ്‌പുതിയ പദ്ധതി.


പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന
(ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലാത്തവര്‍ക്ക്‌ അക്കൗണ്ട്‌)
സ്വന്തമായി ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലാത്ത എല്ലാവര്‍ക്കും ബാങ്ക്‌ അക്കൗണ്ട്‌ എടുപ്പിക്കുന്നതിനുള്ള പദ്ധതി. ഈ പദ്ധതിയിലൂടെ 15 കോടി പുതിയ ബാങ്ക്‌ അക്കൗണ്ടുകളാണ്‌ രാജ്യവ്യാപകമായി ആരംഭിച്ചത്‌. ആദ്യ വര്‍ഷം തന്നെ 13.4 കോടി റുപ്പേ കാര്‍ഡുകള്‍ ഇതുവഴി വിതരണം ചെയ്‌തു.


മുദ്രാ ബാങ്ക്‌
വായ്‌പ ലഭ്യത ഇല്ലാത്തവര്‍ക്ക്‌ ഫണ്ടിംഗ്‌

ചെറുകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക്‌ കുറഞ്ഞ പലിശക്ക്‌ ഈടില്ലാതെ വായ്‌പ ലഭ്യമാക്കുന്നതിനും മറ്റുമായി ആരംഭിച്ചിട്ടുള്ള മുദ്രാ യോജന മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാണ്‌. ഈ പദ്ധതിയിലൂടെ ചെറുകിട സംരംഭകര്‍ക്ക്‌ 50,000 രൂപാ മുതല്‍ 10,00,000 രൂപാ വരെ വായ്‌പകള്‍ ലഭ്യമാകും. പിന്നോക്ക ജനവിഭാങ്ങള്‍ക്കും , സ്‌ത്രീകള്‍ക്കും മുന്‍ഗണന. പ്രധാനമന്ത്രി മുദ്രാ യോജനയിലൂടെ കേരളത്തിലെ ചെറുകിട വ്യവസായ മേഖലയില്‍ വിതരണം ചെയ്‌ത്‌ 4,727 കോടി. രാജ്യമെമ്പാടും വന്‍ വിജയമായ, കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിന്‌ മോദി ഉദ്‌ഘാടനം ചെയ്‌ത പദ്ധതിയിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 1,32,954.73 കോടി രൂപ രാജ്യത്ത്‌ വിതരണം ചെയ്‌തു. 34,88,0924 അപേക്ഷകളാണ്‌ അംഗീകരിച്ചത്‌. കേരളത്തിലും പദ്ധതിക്ക്‌ മികച്ച പ്രതികരണമാണ്‌. 8,30,411 അപേക്ഷകള്‍ അംഗീകരിക്കുകയും 4,857.68 കോടി രൂപ അനുവദിക്കുകയും ചെയ്‌തു. ഇതില്‍ 4,727.38 കോടി ഇതുവരെയായി വിതരണം ചെയ്‌തു. ഇടതുപക്ഷ സംഘടനകള്‍ ശക്തമായ കേരളത്തിലെ ബാങ്കിങ്‌ മേഖലയില്‍ പദ്ധതി തകര്‍ക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ്‌ ഈ വിജയമെന്നതും ശ്രദ്ധേയമാണ്‌


'ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന '( DDU -GKY).
ഗ്രാമങ്ങളിലെ 18 നും 35 നും ഇടയിലുളള യുവജനങ്ങളെ കൂടുതല്‍ അഭ്യസ്ഥവിദ്യരാക്കുന്നതിനും തൊഴില്‍ നേടി യെടുക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ്‌ 'ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന ' ( DDU -GKY). ഇന്ത്യയെ ശാക്തീകരിക്കൂ..... ലോകത്തെ നയിക്കൂ.........എന്നതാണ്‌ ഈ പദ്ധതിയുടെ പ്രധാന ആശയം. രാജ്യത്തെ ഗ്രാമങ്ങളില്‍ തൊഴി ലധിഷ്ടിത കോഴ്‌സുകള്‍ നടത്തി ലക്ഷക്കണക്കിന്‌ യുവജനങ്ങളെ 2020 ആകുമ്പോഴേക്കും വിവിധ മേഖലകളില്‍ പ്രായോഗികരാക്കുക എന്നതാണ്‌ മോദി സര്‍ക്കാരിന്‍റെ ലക്ഷ്യം. താമസ സൗകര്യ ത്തോടുകൂടിയ സൗജന്യ പരിശീലനം, വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യ യൂണിഫോം, വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠന കാലയളവില്‍ ഉപയോഗി ക്കുന്നതിനായി ടാബ്ലററ്‌ കമ്പ്യൂട്ടറുകളും,

 Wi Fi  സൗകര്യവും, ഒരുക്കും


കള്ളപ്പണം തിരികെ പിടിക്കാന്‍ നടപടി
വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്തി തിരിച്ചു കൊണ്ടു വരുമെന്നതായിരുന്നു തെരെഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളില്‍ പ്രധാനപ്പെട്ടത്‌. അതിനുള്ള നടപടികള്‍ക്കായി ജസ്റ്റിസ്‌ എം.ബി. ഷാ യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഥമ കേന്ദ്രമന്ത്രിസഭാ യോഗം തന്നെ ചുമതലപ്പെടുത്തി. ഇരട്ട നികുതി സംബന്ധിച്ച്‌ മുന്‍ സര്‍ക്കാര്‍ വിദേശരാജ്യങ്ങളുമായി ഉണ്ടാക്കിയ കരാര്‍ നിലനില്‍ക്കുന്നതിനാല്‍ അത്തരം ആളുകളുടെ പേരുവിവരം വെളിപ്പെടുത്താന്‍ ചില തടസ്സങ്ങള്‍ ഉണ്ടായെങ്കിലും മുഴുവന്‍ കള്ളപ്പണവും തിരികെ കൊണ്ടു വരുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുക തന്നെ ചെയ്‌തു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള സംശയം ദൂരീകരിക്കുവാന്‍ പ്രധാനമന്ത്രി തന്നെ തയ്യാറായിട്ടുള്ളതുമാണ്‌. പൊതുജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ റേഡിയോ സന്ദേശമായ മന്‍ കീ ബാത്തില്‍ പങ്കെടുത്ത്‌ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞത്‌ ''കള്ളപ്പണത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ഈ പ്രധാനസേവകനില്‍ വിശ്വാസമര്‍പ്പിക്കണം. ഈ രാജ്യത്തെ പാവങ്ങളുടെ ഒരൊറ്റ ചില്ലിക്കാശും അവശേഷിക്കാതെ തിരിച്ചുകൊണ്ടവരണം. ഇത്‌ എന്റെ പ്രതിബദ്ധതയാണ്‌ '' എന്നാണ്‌. ഇതില്‍ നിന്നു തന്നെ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്‌ദാനം അക്ഷരം പ്രതി പാലിക്കുമെന്നും ഉറപ്പാണ്‌.


ആദര്‍ശ ഗ്രാമപദ്ധതി.
ഗ്രാമവികസന രംഗത്ത്‌ വമ്പിച്ച വിപ്ലവത്തിനു വഴിയൊരുക്കുന്ന ആദര്‍ശ ഗ്രാമപദ്ധതി. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കുന്ന ഗ്രാമങ്ങളെ മാതൃകാ ഗ്രമങ്ങളാക്കി മാറ്റിക്കഴിഞ്ഞാല്‍ രണ്ടാംഘട്ടം എന്നോണം ഓരോ എംപിമാരും പ്രതിവര്‍ഷം ഒന്നെന്ന നിലയില്‍ അഞ്ച്‌ ഗ്രാമങ്ങളെ ആദര്‍ശ ഗ്രാമങ്ങളാക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും എംപിമാരുടെ വികസന ഫണ്ടാണ്‌ ഇതിനു വിനിയോഗിക്കുന്നത്‌. ലോക്‌സഭാംഗങ്ങള്‍ക്ക്‌ അവരവരുടെ മണ്ഡലത്തിലെ ഗ്രാമം വികസനത്തിനു തെരഞ്ഞെടുക്കാം. രാജ്യസഭാംഗങ്ങള്‍ക്ക്‌ അവരവരുടെ സംസ്ഥാനത്തെ ഏതു മണ്ഡലവും വികസിപ്പിക്കാം. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിക്ക്‌ രാജ്യത്തെ ഏത്‌ പഞ്ചായത്തും തിരഞ്ഞെടുക്കാം. ഗ്രാമപഞ്ചായത്ത്‌ ഇല്ലാത്ത നഗരപ്രദേശത്തെ ലോക്‌സഭാ എംപിക്ക്‌, മണ്ഡലത്തിനടുത്തുള്ളഒരു ഗ്രാമപഞ്ചായത്ത്‌ തിരഞ്ഞെടുക്കാം.


സ്വച്ഛ്‌ ഭാരത്‌ മിഷന്‍.
മറ്റൊരു പദ്ധതിയാണ്‌ ഭാരതത്തെ ശുചിത്വ പൂര്‍ണ്ണമാക്കാനുള്ള സ്വച്ഛ്‌ ഭാരത്‌ മിഷന്‍. അഥവാ ശുചിത്വ ഭാരതം പദ്ധതി. ശുചിത്വം ഉറപ്പാക്കാനായി പ്രധാനമന്ത്രി തുടങ്ങി വച്ച ഈ പദ്ധതിക്ക്‌ രാജ്യത്താകമാനം നിന്നും വലിയ പ്രതികരണമാണ്‌ ഉണ്ടായി കൊണ്ടിരിക്കുന്നത്‌. പല പ്രമുഖരും പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ രംഗത്ത്‌ എത്തി കഴിഞ്ഞു. ദൈവത്തോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്ന ഒന്നാണ്‌ ശുചിത്വം. ശുചിത്വമെന്ന ആശയം മഹാത്മാഗാന്ധിയുടെ ഹൃദയത്തോട്‌ വളരെ ചേര്‍ന്നു നില്‍ക്കുന്നു. 2019 ല്‍ ഗാന്ധിജിയുടെ 150 -ാമത്‌ ജയന്തിയാണ്‌. ശുചിത്വപൂര്‍ണ്ണമായ ഭാരതം ബാപ്പുജിക്കുള്ള ഏറ്റവും നല്ല ശ്രദ്ധാജ്ഞലിയാക്കുവാനുള്ള ശ്രമത്തിലാണ്‌ രാഷ്‌ട്രം.


പ്രധാന്‍ മന്ത്രി സമ്പൂര്‍ണ്ണ ഭവന പദ്ധതി
2022 ആകുമ്പോഴേക്കും ഭാരതത്തില്‍ സ്വന്തമായി ഭൂമിയോ ഴീടോ ഇല്ലാത്തവര്‍ ആരും ഉണ്ടാകരുത്‌ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള പദ്ധതിയാണിത്‌. ഇതു വഴി സര്‍ക്കാര്‍ സബ്‌സിഡിയോടെ ഭൂമി ഇല്ലാത്തവര്‍ക്ക്‌ കുറഞ്ഞ പലിശക്കു സ്ഥലവും വീടും സ്വന്തമായി സ്ഥലമുള്ളവര്‍ക്ക്‌ വീടും സ്വന്തമായി ലഭിക്കുന്ന പദ്ധതിയാണിത്‌. ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ 15 നഗരസഭകളെ ഇതിനായി ആദ്യഘട്ടത്തില്‍ തന്നെ തെരെഞ്ഞെടുത്തിട്ടുണ്ട്‌.


പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാദ്ധ്യായ ശ്രമേവ്‌ ജയതേ
രാജ്യത്ത്‌ സമഗ്രമായ തൊഴില്‍ പരിഷ്‌ക്കരണങ്ങള്‍ക്ക്‌ തുടക്കമിട്ട പദ്ധതിയാണ്‌ പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാദ്ധ്യായ ശ്രമേവ്‌ ജയതേ എന്ന സമഗ്ര തൊഴില്‍ പരിഷ്‌ക്കരണ പദ്ധതി


ജീവന്‍രക്ഷാമരുന്നുകളുടെ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു
വിലനിയന്ത്രണ പട്ടിക പരിഷ്‌ക്കരിച്ചു

ഹൃദ്രോഗം,പ്രമേഹം,രക്തസമ്മര്‍ദ്ദം എന്നിവയ്‌ക്ക്‌ അടക്കമുള്ള ജീവന്‍ രക്ഷാമരുന്നുകള്‍ക്ക്‌ 25 ശതമാനംവരെ വിലക്കുറവേര്‍പ്പടുത്തി. കൊളസ്‌ട്രോളിനുള്ള പുതുതലമുറ മരുന്നായ റോസുവാസ്റ്റാറ്റിന്‍ 10 എം.ജി.ഗുളികയ്‌ക്ക്‌ 11.58 രൂപയാണ്‌ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്‌. പതിമൂന്നരരൂപയാണ്‌ പ്രമുഖ ബ്രാന്‍ഡിന്റെ ഇപ്പോഴത്തെ വില. ഇതിന്റെ രണ്ടര എം.ജി(3.06 രൂപ), 20(23.17), 40(42.40),5 (6.61) എന്നിവയുടെ വിലയും പുതുക്കി. ഹൃദ്രോഗത്തിന്റെ മരുന്നായ ക്ലോപ്പിഡോഗ്രല്‍ 150, 300 എം.ജി.കളുടെ വില 12.99, 36.57 രൂപയായാണ്‌ യഥാക്രമം നിശ്ചയിച്ചിരിക്കുന്നത്‌.പ്രമേഹക്കാര്‍ക്കുള്ള ഗ്ലൈക്ലാസൈഡ്‌ 30 എം.ജി5.77 രൂപ, 403.26, 609.90, 805.00 എന്നിങ്ങനെയാക്കിയാണ്‌ കുറച്ചിട്ടുള്ളത്‌. ഇതേ രോഗത്തിനുള്ള ഗ്ലെം്രൈപഡ്‌, മെറ്റ്‌മോര്‍ഫിന്‍ എന്നീ മരുന്നുകളുടെ വിലയും കുറയുന്നുണ്ട്‌. രക്ത സമ്മര്‍ദ്ദത്തിനുള്ള അംലോഡിപ്പിന്‍, ശസ്‌ത്രക്രിയയ്‌ക്കുശേഷം രക്തം കട്ടപിടിക്കാന്‍ ഉപയോഗിക്കുന്ന ഹെപ്പാരിന്‍ എന്നിവയുടെ വിലയും 25 ശതമാനത്തോളം കുറയും.


തൊഴിലുറപ്പ്‌ കൂലി വര്‍ദ്ധിപ്പിച്ചു
മോഡി സര്‍കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ 174 രൂപ വേതനം ലഭിച്ചിരുന്ന തൊഴിലുറപ്പ്‌ പദ്ധതി കൂലി 299 രൂപയാക്കി ഈ പദ്ധതി കൃഷിയോ ചെറുകിട വ്യവസായം പോലെയോ ഉത്‌പാദന മേഖലയില്‍ ഉപയോഗിച്ച്‌ രാജ്യ പുരോഗതി ഉറപ്പു വരുത്താന്‍ മോടിജി നിര്‍ദേശിക്കുന്നു.


സ്റ്റാര്‍ട്ട്‌ അപ്‌ ഇന്ത്യ, സ്റ്റാന്റ്‌ അപ്‌ ഇന്ത്യ
പുതുതായി സ്റ്റാര്‍ട്ട്‌ അപ്‌ വ്യവസായം തുടങ്ങുന്നവര്‌ക്ക്‌ ആദ്യ 3 വര്‌ഷത്തേക്ക്‌ പൂര്‌ണമായും നികുതി ഒഴിവാക്കി കൂടാതെ ദളിത വിഭാഗത്തിനും വനിതകള്‍ക്കും സ്റ്റാന്റ്‌ അപ്‌ ഇന്ത്യ പദ്ധതിക്ക്‌ 5000 കോടിയുടെ കേന്ദ്ര വായ്‌പയും ഉണ്ടാകും.


എണ്ണ കരുതല്‍ പദ്ധതി
എണ്ണ കരുതല്‍ (0il Reserve) പദ്ധതി. നമ്മുടെ ഭൂഗര്‍ഭ അറയില്‍ 1.33 മെട്രിക്‌ ടണ്‌ എണ്ണ ശേഖരിക്കാം. ദുബായുമായുണ്ടാക്കിയ പുതിയ കരാര്‍ പ്രകാരം അവരുടെ പെട്രോളിയം ഭാരതം ശേഖരിക്കുകയും അതിന്റെ ഫീസ്‌ ആയി ആകെ ശേഖരിക്കുന്ന എണ്ണയുടെ മൂന്നില്‍ രണ്ട്‌ ഭാഗം ഭാരതത്തിനു സൌജന്യമായി ലഭിക്കും.. വരും കാലത്ത്‌ എണ്ണ വില ഉയര്‌ന്നാലും വില പിടിച്ചു നിര്‍ത്താന്‍ ഇത്‌ നമ്മളെ സഹായിക്കും.


ഭാരത്‌ മാല സാഗര്‍ മാല പദ്ധതി
ഭാരത്‌ മാല, ഗുജറാത്ത്‌ മുതല്‍ മിസോറം വരെ ഉള്ള പുതിയ റോഡ്‌, സാര്‍ക്ക്‌ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍, തീരദേശ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ റോഡ്‌ പദ്ധതി സാഗര്‍ മാല കൂടാതെ വ്യാപാരത്തില്‍ വന്‍ മുന്നേറ്റത്തിനു വഴി വയ്‌ക്കുന്ന ഇന്ത്യ ശ്രീലങ്ക പാലം നിര്‍മാണത്തിന്‌ പഠനം തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ 100 ജില്ലകളെ ബന്ധിപ്പിച്ചു 6000 കോടിയുടെ അതിവേഗ ഹൈവേ പദ്ധതി.


ഡിജിറ്റല്‍ ഇന്ത്യ
ഡിജിറ്റല്‍ ഇന്ത്യക്ക്‌ തുടക്കമായി തിരഞ്ഞെടുത്ത 200 നഗരങ്ങളില്‍, 579 റെയില്‍വേ സ്‌റെഷനുകളില്‍ സൗജന്യ വൈ ഫൈയും, എല്ലാ സര്‌ക്കാര്‍ ഇടപാടുകളും പൂര്‍ണമായും ഡിജിറ്റല്‍ വല്‌ക്കരിക്കുക എന്നതാണ്‌ ലക്ഷ്യം. നമ്മുടെ എല്ലാം സര്‌ടിഫികടുകളും ഡിജിറ്റല്‍ ആക്കി സര്‍കാര്‍ ഡിജിറ്റല്‍ ലോകെറില്‍ സൂക്ഷിക്കാന്‍ കഴിയും അപേക്ഷകളുടെ കൂടെ ആ ലോക്കര്‍ നമ്പര്‍ മാത്രം കൊടുത്താല്‍ മതിയാവും. പേപര്‍ കെട്ടുകളുമായി ഉള്ള കയറി ഇറക്കം പൂര്‍ണമായും അവസാനിപ്പിക്കും, നിലവിലുള്ള പേപര്‍ അപേക്ഷകള്‍ ഒരു പേജില്‍ ഒതുക്കി ജനങ്ങള്‍്‌ക്ക്‌ എളുപ്പമുള്ളതാക്കാന്‍ നിര്‌ദേശം.


ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന.
ഗ്രാമീണ ജനതയ്‌ക്ക്‌ മുഴുവന്‍ സമയവും വൈദ്യുതി എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന. സ്വാതന്ത്ര്യം നേടി 70 വര്‍ഷം ആകാറായിട്ടും രാജ്യത്ത്‌ 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയിട്ടില്ല. 1000 ദിവസംകൊണ്ട്‌ അവിടങ്ങളിലെല്ലാം വൈദ്യുതി എത്തിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. 100 ദിവസത്തിനുള്ളില്‍ 7,000ല്‍ ഏറെ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തി. ദിനം പ്രതിയുള്ള പുരോഗതി അറിയാന്‍ മൊബൈല്‍ ആപ്പ്‌ളികേഷന്‍ ഉണ്ട്‌ നിലവില്‍ 5600 ഗ്രാമങ്ങളില്‍ പുതുതായി വൈദ്യതി എത്തി കഴിഞ്ഞു.. അതിനു ശേഷം അവിടെ ആധുനിക രീതിയിലുള്ള ജലസേചനം കൊടുത്ത്‌ കൃഷി വര്‍ദ്ധിപ്പിച്ച്‌ കാര്‍ഷികോല്‌പാദനം വര്‍ദ്ധിപ്പിച്ച്‌ അഞ്ച്‌ വര്‌ഷം കൊണ്ട്‌ കര്‍ഷകര്‌ക്ക്‌ ഇപ്പോള്‍ ഉള്ളതില്‍ നിന്നും ഇരട്ടി വരുമാനം ഉണ്ടാക്കി കൊടുക്കും എന്നതാണ്‌ സര്‌ക്കാര്‌ തീരുമാനം.


വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിപ്ലവാത്മകമായ പദ്ധ്‌തിയാണിത്‌ . മുന്‍കാല പ്രാബല്യത്തോടെയാണ്‌ മോഡി സര്‍കാര്‍ വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ നടപ്പിലാക്കിയത്‌. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആവശ്യമായിരുന്നു ഇത്‌. പ്രതിവര്‌ഷം 12000 കോടി അധിക തുക വേണ്ടി വരുന്ന ഈ പദ്ധതിയാണിത്‌.
ട്രെയിനിലെ വേസ്‌റ്റേജ്‌ മാനേജ്‌മെന്റ്‌
കാലങ്ങളായി നമ്മള്‍ കാണുന്നു ട്രെയിനിലെ മാലിന്യം പാളങ്ങളിലൂടെ ഒഴുക്കുന്നത്‌, അത്‌ പൂര്‍ണമായും ഒഴിവാക്കി ട്രെയിനില്‍ തന്നെ ശേഖരിച്ചു സംസ്‌കരിക്കുന്ന ബയോ ടോയിലേറ്റ്‌ പദ്ധതി കൊണ്ട്‌ വന്നു.


സൗര നഗരങ്ങള്‍
രാജ്യത്ത്‌ സോളാര്‍ പദ്ധതികളിലൂടെ വലിയ തോതില്‍ വൈദ്യതി ഉല്‌പ്പാദിപ്പിക്കാനുള്ള പദ്ധതി, തിരഞ്ഞെടുത്ത നഗരങ്ങള്‍ പൂര്‍ണമായും സോളാര്‍ എനെര്‌ജി ഉപയോഗിക്കുന്ന സൗര നഗരങ്ങള്‍ ആക്കാന്‍ ഉള്ള പദ്ധതി, ലോകത്തില്‍ സൂര്യനെ എനര്‍്‌ജി ആയി കാണുന്ന രാജ്യങ്ങളുടെ സംഘടന ഉണ്ടാക്കുകയും ഭാരതം അതിന്റെ നേതൃത്വം വഹിക്കുക്കയും ചെയ്യുന്നു.


60 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ചാചകവാതക കണക്ഷന്‍
ഉയര്‍ന്ന വരുമാനം ഉള്ളവര്‍ സ്വയം ഗ്യാസ്‌ സബ്‌സിഡി ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന പദ്ധതി തുക കൊണ്ട്‌ 5 കോടി ദാരിദ്ര്യ രേഖക്ക്‌ താഴെയുള ഗ്യാസ്‌ കണക്ഷന്‍ ഇല്ലാത്ത കുടുംബത്തിനു സൗജന്യമായി ഗ്യാസ്‌ കണക്ഷന്‍ നല്‌കുന്ന 8000 കോടി രൂപയുടെ പദ്ധതി തുടങ്ങി. ആദ്യ ഘട്ടമായി 60 ലക്ഷം നിര്‍ദ്ദന കുടുംബങ്ങള്‍ക്ക്‌ പാചക വാതക കണക്ഷന്‍ നല്‍കി കഴിഞ്ഞു.


ഭാരതം ഡിജിറ്റല്‍ ബ്രോഡ്‌ബാന്റിലേക്ക്‌
സാങ്കേതികതയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ഭാരതത്തിന്റെ വിപുലമായ ഡിജിറ്റല്‍ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. ഭാരതത്തെ ഡിജിറ്റലാക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതികള്‍ക്ക്‌ തുടക്കമായി. രാജ്യത്തെ 100 കോടി ജനങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമാക്കുന്ന വമ്പന്‍ പദ്ധതിയാണ്‌ ഡിജിറ്റല്‍ ഇന്ത്യ. ഇതിന്റെ അടിസ്ഥാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണ്‌. ആദ്യഘട്ടമായി 2016 ഡിസംബറില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്‌ബാന്റ്‌ സൗകര്യം ലഭ്യമാക്കാനാണ്‌ ഈ പദ്ധതി ലക്ഷ്യം. ടെലികോം, ഇലക്ട്രോണിക്‌സ്‌ ആന്റ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുകള്‍ ചേര്‍ന്നാണ്‌ പദ്ധതിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. ഡിജിറ്റല്‍ ഇന്ത്യയുടെ നെടുംതൂണുകളായി ബ്രോഡ്‌ ബാന്റിനെയും മൊബൈല്‍ നെറ്റ്‌വര്‍ക്കിനെയുമാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. അതിവേഗ ഇന്റര്‍നെറ്റ്‌ സൗകര്യം, ആജീവനാന്ത ഓണ്‍ലൈന്‍ സൗകര്യങ്ങള്‍, ഡേറ്റകള്‍ ശേഖരിച്ച്‌ സ്വകാര്യമായി ഉപയോഗിക്കാവുന്ന ക്ലൗഡ്‌ സേവനം, സര്‍ക്കാര്‍ വകുപ്പുകളെ ഓണ്‍ലൈന്‍ മുഖേന ഏകോപിപ്പിക്കുക, സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുക, ഇലക്ടോണിക്‌ സാമ്പത്തിക ഇടപാടുകള്‍, ഡിജിറ്റല്‍ ലൈബ്രറി, സ്‌കൂളുകളിലും കോളേജുകളിലും സൗജന്യ വൈഫൈ തുടങ്ങി വിവിധ പദ്ധതികളാണ്‌ ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഭരണഭാരം ലഘൂകരിക്കാനും പൊതുജനങ്ങളുമായി സര്‍ക്കാര്‍ എപ്പോഴും ബന്ധപ്പെട്ടു കൊണ്ടേയിരിക്കാനും പദ്ധതി പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തിക മാകുന്നതോടെ സാധ്യമാകും


തൊഴില്‍ദാന പദ്ധതി
രാജ്യത്തെ എല്ലാ എംപ്‌ളോയിമെന്റ്‌്‌ എക്‌സ്‌ചെഞ്ചുകളേയും സ്വകാര്യ കമ്പനികളെയും ഒന്നിപ്പിച്ചു തൊഴില്‍ നല്‌കുന്ന പദ്ധതി, ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ ബയോടെറ്റയും വിവരങ്ങളും പ്രധാനമന്ത്രിയുടെ ഈ വെബ്‌സൈറ്റില്‍ അപ്‌ ലോഡ്‌ ചെയ്‌താല്‍ മതി http://www.ncs.gov.in/Pages/



മറ്റ്‌ ചില പദ്ധതികളും തീരുമാനങ്ങളും
$ എല്ലാ കുടുംബത്തിനും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ചികിത്സ സഹായം ഉറപ്‌ വരുത്തുന്ന ആരോഗ്യ ഇന്‌ഷുറന്‌സ്‌ പദ്ധതി.
$ പെന്‍ഷന്‍ വാങ്ങുന്നവര്‍ ലൈഫ്‌ സര്‍ടിഫികെറ്റുകള്‍ ബാങ്കില്‍ നെരിട്ട്‌ സമര്‌പ്പിക്കാതെ മൊബൈല്‍ വഴിയോ അക്ഷയ കേന്ദ്ര വഴിയോ ഡിജിറ്റല്‍ ആയി സമര്‌പ്പിക്കാവുന്ന പദ്ധതി.
$ എല്ലാ അപേക്ഷകള്‍ക്കും സര്‍്‌ടിഫികെറ്റുകള്‍ സ്വയം സാക്ഷ്യ പ്പെടുതിയാല്‍ മതി എന്ന ജനോപകാരപ്രദമായ തീരുമാനം.
$ രാജ്യത്ത്‌ ആദ്യമായി രണ്ട്‌ കേന്ദ്ര റെയില്‍വേ സര്‍വകലാശാല തുടങ്ങി.
$ കേന്ദ്ര സര്‌ക്കാരിന്റെ കീഴിലുള്ള ലാസ്റ്റ്‌ ഗ്രേഡ്‌ കാറ്റഗറി ജോലികള്‍ക്ക്‌ എഴുത്ത്‌ പരീക്ഷയുടെ മാത്രം അടിസ്ഥാനത്തില്‍ ജോലി നല്‌കാന്‍ തീരുമാനിച്ചു, രാഷ്ട്രീയ ഇടപെടലും അഴിമതിക്കും കാരണമാകുന്ന ഇന്റര്‍വ്യൂ ഒഴിവാക്കി,
$ ഇന്ത്യന്‍ രൂപ അച്ചടിക്കുന്നതിനു ഇന്ത്യയില്‍ തന്നെ കറന്‌സി പേപ്പര്‍ നിര്‌മിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു 1500 കോടി രൂപയോളമാണു ഇത്‌ വഴി ലാഭിക്കാന്‌ കഴിയുക.
$ വിദേശ റിക്രൂട്ട്‌ മെന്റിലെ തട്ടിപ്പുകള്‍ തടയാന്‍ വിദേശ റിക്രൂട്ട്‌ മെന്റ്‌ മുഴുവനും സര്‍ക്കാര്‍ വഴി ആക്കി. മിനിമം കൂലി കരാര്‍ പല രാജ്യങ്ങളുമായി ഒപ്പിട്ടു, വിദേശത്തെ ഇന്ത്യന്‍ തൊഴില്‍ ഉടമകളുമായി ഇന്ത്യയില്‍ കോടതി നടപടികള്‍ നടത്താന്‍ നിയമം കൊണ്ട്‌ വന്നു.
$ ഇന്‌ഷുറന്‌സ്‌ എടുത്ത ആള്‍ മരിച്ചാല്‍ സാങ്കേതിക നിയമം പറഞ്ഞുസ്വകാര്യ ഇന്‌ഷുറന്‌സ്‌ കമ്പനികള്‍ ക്ലയിം കൊടുക്കാതെ ഇരിക്കുന്നത്‌ തടയാന്‍ വേണ്ടി നിയമ ഭേദഗതി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനശേഷം നടപ്പിലാക്കിയ എണ്ണിയാലൊടുങ്ങാത്ത നിരവധി ജനോപരകരപ്രദമായ പദ്ധതികളില്‍ ഏതാനും ചില പരിപാടികള്‍ മാത്രമാണ മുകളില്‍ പറഞ്ഞിട്ടുള്ളത്‌.

കേരളത്തിന്‌ വാരിക്കോരി നല്‍കി മോദി സര്‍ക്കാര്‍
കേന്ദ്രത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ കേരളത്തിനും അനുഭവ യോഗ്യമായി തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ നിന്നും എട്ടു മന്ത്രിമാര്‍ അടക്കം ഇരുപത്തൊന്‍പത്‌ എം.പി.മാര്‍ പിന്തുണച്ചിരുന്ന സര്‍ക്കാരുകള്‍ നല്‍കിയതില്‍ കൂടുതല്‍ പരിഗണനയും അനുഭാവവും ഒരാള്‍ പോലും പിന്തുണക്കാന്‍ ഇല്ലാഞ്ഞിട്ടും കേരളത്തിന്‌ ലഭിക്കുന്നുണ്ട്‌. മുന്‍ കേന്ദ്ര സര്‍ക്കാരുകള്‍ പിന്‍തുടര്‍ന്നു വന്ന നയങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ജാതി, മത, പ്രാദേശിക പരിഗണനകള്‍ ഇല്ലാതെ ഭാരതത്തെ ഒന്നായി കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നത്‌. കേരളമുഖ്യമന്ത്രി നിയമസഭയില്‍ വച്ച രേഖ തന്നെയാണ്‌ അതിന്റെ ഏറ്റവും വലിയ തെളിവ്‌. ഈ നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തില്‍ കേന്ദ്ര വികസന പദ്ധതികളില്‍ കേരളത്തിന്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്നും, അതിനായി എത്ര തുക കേന്ദ്രം കേരളത്തിന്‌ ലഭിച്ചു എന്നുമുള്ള കെ വി വിജയദാസിന്റെ ചോദ്യനുള്ള മറുപടിയിലാണ്‌ ചില നഗ്നമായ സത്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്‌. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മൊത്തം 23 കേന്ദ്രാവിഷ്ടിത പദ്ധതികളാണ്‌ കേരളത്തിനായി കിട്ടിയതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊടുത്ത മറുപടിയില്‍ പറയുന്നു.23 കേന്ദ്രാവിഷ്ടിത പദ്ധതികളില്‍ മന്മോഹന്‍സിങ്‌ പ്രധാനമന്ത്രിയായിരിക്കുബോള്‍ കേരളത്തിനു ലഭിച്ചത്‌ വെറും രണ്ടു പദ്ധതികള്‍ മാത്രമാണെന്നും മറ്റു കേന്ദ്രാവിഷ്ടിത പദ്ധതികള്‍ സംസ്ഥാനത്തിന്‌ ലഭിച്ചത്‌ ഇപ്പോഴത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണകാലത്താണെന്നും മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. അതായത്‌ മോദിയുടെ ഭരണത്തില്‍ കേരളത്തില്‍ ധാരാളം കന്ദ്ര പദ്ധതിയെത്തുന്നുവെന്ന്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ ഭരണമുള്ളപ്പോള്‍ അവഗണനയായിരുന്നു എന്നും വ്യക്തം.
മോദി സര്‍ക്കാരിന്റെ 2014 2015 കാലഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ വലുതും ചെറുതുമായ 17 പദ്ധതികള്‍ കേരളത്തിന്‌ ലഭിച്ചു. 2015 2016 കാലഘട്ടത്തില്‍ അത്‌ 23 പദ്ധതികളായി ഉയര്‍ന്നതായും മുഖ്യമന്ത്രി നിയമസഭയുടെ മുന്‍പില്‍ വച്ച മറുപടിയില്‍ നിന്ന്‌ മനസിലാവും. യുപിഎ ഭരിക്കുന്ന 2013 2014 കാലഘട്ടത്തില്‍ കേന്ദ്രാവിഷ്ടിത പദ്ധതിയിനത്തില്‍ അനുവദിച്ച രണ്ടു പദ്ധതിയില്‍ കേരളത്തിന്‌ അനുവദിച്ചത്‌ 512 ലക്ഷം രൂപയാണ്‌. എന്നാല്‍ പിന്നീടു വന്ന ബിജെപി സര്‍ക്കാര്‍ 17 പദ്ധതികളിലായി 64235.97 ലക്ഷം രൂപ കേരളത്തിന്‌ നല്‍കി എന്നാണ്‌ നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. നടപ്പ്‌ വര്‍ഷത്തില്‍ 18 കേന്ദ്രാവിഷ്ടിത പദ്ധതികളിലായി 72154.76 ലക്ഷം രൂപ അനുവദിച്ചുവെന്ന്‌ മുഖ്യമന്ത്രി തന്നെ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന പദ്ധതികളില്‍ ആര്‍എംഎസ്‌എ (രാഷ്ട്രിയ മാദ്ധ്യമിക്‌ ശിക്ഷ അഭിയാന്‍) എന്ന പദ്ധതിക്കായി കഴിഞ്ഞ വര്‍ഷം 1650 ലക്ഷം രൂപയും ഇപ്പോള്‍ 6300 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. നാഷണല്‍ ഹെല്‍ത്ത്‌ മിഷന്‌ 2014 2015 ല്‍ 46595 ലക്ഷവും 2015 2016 നടപ്പ്‌ വര്‍ഷത്തില്‍ 37188 ലക്ഷം രൂപയും കേന്ദ്രാവിഷ്ടിത പദ്ധതി പ്രകാരം കേന്ദ്രത്തില്‍ നിന്ന്‌ അനുവദിച്ചതായി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയത്‌. 


അയ്യങ്കാളി സ്‌മൃതിമണ്ഡപത്തിന്‌ 40.55 കോടിരൂപ
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലുള്ള അയ്യങ്കാളി സ്‌മൃതിമണ്ഡപത്തിനും റിസര്‍ച്ച്‌ സെന്ററിനുമായി കേന്ദ്രസര്‍ക്കാര്‍ 40.55 കോടിരൂപ ധനസഹായം നല്‍കി. ഇതുസംബന്ധിച്ച ഉത്തരവ്‌ കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം കഴിഞ്ഞ വ്യാഴാഴ്‌ച പുറത്തിറക്കി.


അമൃത്‌ നഗരം പദ്ധതി
നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അമൃത്‌ നഗരം പദ്ധതി 588 കോടി രൂപ അനുവദിച്ചു. അമൃത്‌ നഗരം പദ്ധതി പ്രകാരം കേരളത്തിന്‌ കേന്ദ്ര നഗരവികസന മന്ത്രാലയം 588 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ ഒന്‍പത്‌ നഗരങ്ങളുടെ വികസന ത്തിനായാണ്‌ തുക അനുവദിച്ചത്‌. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌, കൊല്ലം, തൃശൂര്‍, ആലപ്പുഴ, പാലക്കാട്‌, മലപ്പുറം, കണ്ണൂര്‍ എന്നിവയാണ്‌ കേരളത്തില്‍ പദ്ധതി പ്രകാരം വികസനം നടപ്പാക്കുന്ന നഗരങ്ങള്‍.


കൊച്ചി കപ്പല്‍ശാലയ്‌ക്ക്‌ മോദി സര്‍ക്കാരിന്റെ വമ്പന്‍ സമ്മാനം.
കൊച്ചി കപ്പല്‍ശാലയ്‌ക്ക്‌ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വമ്പന്‍ സമ്മാനം. 2,700 കോടി രൂപയുടെ പദ്ധതികളാണ്‌ കേരളത്തിന്റെ അഭിമാനമായ ഷിപ്പ്‌യാര്‍ഡിന്‌ കേന്ദ്രം അനുവദിച്ചത്‌. ചരിത്രത്തില്‍ ആദ്യമായാണ്‌ കപ്പല്‍ശാലയ്‌ക്ക്‌ ഇത്രയും വലിയ കേന്ദ്രസഹായം ലഭ്യമാകുന്നത്‌. ഇതിനു മുന്‍പത്തെ വലിയ ധനസഹായം കൈവന്നത്‌ പത്തു വര്‍ഷങ്ങള്‍ക്കപ്പുറം വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും. കപ്പല്‍ശാലയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ ഉതകു ന്നതാണ്‌ കേന്ദ്രസഹായം. രണ്ട്‌ രീതിയിലാണ്‌ കപ്പല്‍ശാലയ്‌ക്ക്‌ പണം അനുവദിച്ചിരിക്കുന്നത്‌. ഏതു അത്യാധുനികതരം കപ്പലും പണിയാന്‍ തക്കവണ്ണം കപ്പല്‍ശാലയെ നവീകരിക്കുക ആ ലക്ഷ്യം നേടാന്‍ 1200 കോടി രൂപ നല്‍കും. ഈ തുക കൊണ്ട്‌ ഡോക്കുകള്‍ മെച്ചപ്പെടുത്താം. െ്രെഡ ഡോക്ക്‌ നിര്‍മ്മിക്കാം. അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാം.


ഫാക്‌ടിനും കേന്ദ്രത്തിന്റെ കൈത്താങ്ങ്‌
ആയിരം കോടിരൂപ വായ്‌പനല്‍കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം പ്രതിസന്ധിനേരിടുന്ന ഫാക്ടിന്‌ ഉണര്‍വ്വേകും. വായ്‌പ കൂടാതെ നേരത്തെ ആവശ്യപ്പെട്ടിരുന്ന 991 കോടിരൂപയുടെ പ്രത്യേക പാക്കേജും പരിഗണിക്കുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ്‌ 991 കോടി രൂപയുടെ പാക്കേജ്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്‌. എന്നാല്‍ യുപിഎ സര്‍ക്കാര്‍ ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജ്‌ അവഗണി ക്കുകയായിരുന്നു. പാക്കേജിന്‌ വേണ്ടി സേവ്‌ ഫാക്ടിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട സമരങ്ങളാണ്‌ സംഘടിപ്പിച്ചത്‌. അന്ന്‌ കെ.വി.തോമസ്‌ അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ ഫാക്ടിന്റെ കാര്യത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന്‌ ശേഷം ഫാക്ടിന്റെ പ്രത്യേക പരിഗണന ലഭിച്ചു. മന്ത്രിമാരായ അനന്തകുമാറും, നിതിന്‍ ഗഡ്‌കരിയും കൊച്ചിയിലെത്തി ഫാക്ട്‌ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്‌തു.


വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കി
നിരവധി വര്‍ഷങ്ങളായി വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തട്ടികളിച്ച്‌ കേരളത്തിന്റെ സ്വപ്‌നം മാത്രം ആയിരുന്ന വിഴിഞ്ഞം പോര്‍ട്ട്‌, ചുവപ്പ്‌ നാടകളുടെ കുരുക്ക്‌ അഴിച്ച്‌ യാധാര്‍ത്യമാക്കാന്‍ മോദി സര്‍ക്കാര്‍ വരേണ്ടി വന്നു. തുടക്കത്തില്‍ തന്നെ 850 കോടി സഹായവും പ്രഖ്യാപിച്ചു.


കഞ്ചിക്കോട്‌ കോച്ച്‌ഫാക്ടറിക്ക്‌ പച്ചക്കൊടി
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പാലക്കാട്ടെ കഞ്ചിക്കോട്‌ റെയില്‍വെ കോച്ച്‌ ഫാക്ടറിക്ക്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 576കോടിയുടെ പദ്ധതിക്കാണ്‌ അംഗീകാരം


ശബരി റെയില്‍ പാതക്ക്‌ ഫണ്ട്‌ അനുവദിച്ചു
വാജ്‌പേയ്‌ സര്‍ക്കാരിന്റെ കാലത്ത്‌ അനുമതി ലഭിച്ചതും പിന്നീട്‌ യു പി എ സര്‍ക്കാരുകളുടെ കാലത്ത്‌ നിര്‍മ്മാണം മന്ദീഭവിച്ചു കിടന്നതുമായ ശബരിപാതക്ക്‌ പുതുജീവനേകാന്‍ 2016 ബഡ്‌ജറ്റില്‍ വിഹിതം അനുവദിച്ചു.  40 കോടി രൂപയാണ്‌ ഈ സാമ്പതിക വര്‍ഷം റബരി പാതക്കു ലഭിക്കുക


ആലപ്പുഴ കൊല്ലം ബൈപാസ്‌:
ഒരു ജനതയുടെ സ്വപ്‌ന സാക്ഷാത്‌കാരം
വര്‍ഷങ്ങളുടെ കാത്തിരിപ്പിന്‌ ശേഷം നാഷണല്‍ ഹൈവേ യുടെ ആലപ്പുഴ കൊല്ലം ബൈപാസ്‌ യാഥാര്‍ഥ്യമാകുന്നു. 700 കോടി രൂപായുടെ കേന്ദ്ര സഹായമാണ്‌ മോദി സര്‍ക്കാര്‍ നല്‍കിയത്‌


ജന്‍ ഔഷധി സ്‌റോറുകള്‍ 30 എണ്ണം കേരളത്തില്‍ തുടങ്ങും.
ജീവന്‍ രക്ഷാ മരുന്നുകള്‍ അടക്കം അഞ്ഞൂറിലേറെ മരുന്നുകള്‍ കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയാണ്‌ ജന്‍ ഔഷധി. 3000 ജന ഔഷധി സ്‌റോറുകള്‍ ആരംഭിക്കും. 126 ആവിശ്യ മരുന്നുകള്‌ക്ക്‌ വില പകുതിയിലധികം കുറക്കാന്‍ മോഡി സര്‌കാരിനു കഴിഞ്ഞു. 30 എണ്ണം കേരളത്തില്‍ തുടങ്ങും.


റബ്ബര്‍ കര്‍ഷകര്‍ക്ക്‌ കൈത്താങ്ങായി കേന്ദ്ര സര്‍ക്കാര്‍
ബിജെപി സര്‍കാര്‍ റബര്‍ കര്‌ഷകര്‍്‌ക്ക്‌ വേണ്ടി ഇറക്കുമതി നിയന്ത്രണം കൊണ്ട്‌ വരികയും ഇറക്കുമതി തീരുവ 20 ഇല്‍ നിന്ന്‌ പരമാവധിയായ 25 ശതമാനം ആയി കൂട്ടുകയും ചെയ്‌തു. റബര്‍ ഉള്‍പ്പടെയുള്ള തോട്ടവിളകള്‍ക്ക്‌ വില ലഭിക്കുന്നതിനു പുതിയ ഇന്‌ഷുറന്‌സ്‌ പദ്ധതി. പുറമെ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്കായി 500 കോടി രൂപായുടെ കേന്ദ്ര സഹായവും പ്രഖ്യാപിച്ചു.


100 സ്‌മാര്‍ട്ട്‌ സിറ്റികളില്‍ കേരളത്തിന്‌ ഏഴെണ്ണം
രാജ്യത്താകമാനം പ്രധാനപ്പെട്ട നൂറ്‌ നഗരങ്ങളെ സ്‌മാര്‍ട്ട്‌ സിറ്റികളായി മാറ്റുന്നതിനുള്ള കേന്ദ്ര പദ്ധതിയില്‍ കേരളത്തില്‍ നിന്നും പരിഗണികത്‌കുന്നത്‌ ഏഴു നഗരങ്ങളെ. ആദ്യ തവണ തന്നെ കൊച്ചിയെ പരിഗനിച്ച്‌ തുക അനുവദിച്ചു കഴിഞ്ഞു.


17 പുതിയ മെഗാ ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങളില്‍
2 എണ്ണം കേരളത്തില്‍

വിലക്കയറ്റം/വിലയിടിവ്‌ എന്നിവ നിയന്ത്രിക്കുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനുമായി രാജ്യവ്യാപമായി 17 പുതിയ മെഗാ ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതില്‍ 2 എണ്ണം കേരളത്തിനു ലഭിച്ചു. ആലപ്പുഴ ചേര്‍ത്തലയിലും, പാലക്കാട്‌ വാളയാറിലും ആയിരിക്കും ഫുഡ്‌ പാര്‍ക്ക്‌. ഇതിനോട്‌ അനുബന്ധമായി 15 ഓളം ചെറു സബ്‌പാര്‍ക്കുകളും നിര്‍മ്മിക്കും.


ബൈപാസുകള്‍ യാഥാര്‍ത്ഥ്യമാകുന്നു.
കാലങ്ങളായി ഫയലില്‍ ഉറങ്ങിക്കിടന്ന തലശ്ശേരി മാഹി ബൈപ്പാസിനും, കൊല്ലം ബൈപാസിനും, ആലപ്പുഴ ബൈപാസിനും, കഴക്കൂട്ടം ബൈപാസിനും, കളിയിക്കാവിള ബൈപാസിനും, കൊല്ലം തേനി ദേശീയ പാതക്കും, ഇന്‍ഫോപാര്‍ക്ക്‌ ഫ്‌ലൈ ഓവറിനും കേന്ദ്രാനുമതിയും, പൂര്‍ണ്ണമായ ഫണ്ടും, അനുവദിച്ചു.

ക്യാന്‍സര്‍ ചികിത്സക്ക്‌ സഹായം
`തിരുവന്തപുരം ആര്‍ സി സിയെ കാന്‍സര്‍ സെന്ററായി വികസിപ്പിക്കുന്നതിനു 120 കോടിയും, കോഴിക്കോട്‌ മെഡിക്കല്‍ കോളേജു കെയര്‍ കാന്‍സര്‍ സെന്ററായി വികസിപ്പിക്കുന്നതിന്‌ 45 കോടി രൂപയും, കൂടാതെ വയനാട്ടെ ഉള്‍പ്പടെ രാജ്യത്താകെ പുതിയ 50 കാന്‍സര്‍ സെന്ററുകള്‍ തുടങ്ങുന്നു.


കേരളത്തിലെ ദേശീയപാതാ വികസനത്തിന്‌ 34000 കോടി
കേരളത്തിലെ റോഡ്‌ വികസനത്തിന്‌ 34000 കോടി നല്‍കാമെന്ന്‌ 34000 കോടി രൂപാ നല്‍കാമെന്ന്‌ കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ്‌ . ദേശീയ പാത വികസനത്തിന്‌ കൂടുതല്‍ പണം ചിലവാകുമെങ്കില്‍ മുഴുവന്‍ തുകയും കേന്ദ്രം നല്‍കാമെന്നും കേരളത്തിന്‌ വാഗ്‌ദാനം


അപകടത്തില്‍ പെടുന്നവരെ സഹായിക്കാന്‍ പദ്ധതി
ദേശീയ പാതയില്‍ അപകടതില്‍പ്പെടുന്നവര്‍ക്ക്‌ ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ പദ്ധതി കൂടാതെ രാജ്യത്താകെ 800 ഓളം അത്യാധുനിക ട്രോമ കെയര്‍ സൗകര്യം ഉള്ള ആശുപത്രികള്‍ അപകട സാധ്യത കൂടിയ മേഘലയില്‍ ദേശീയ പാതക്ക്‌ സമീപം നിര്‍മ്മിക്കുന്നു. കേരളത്തില്‍ 24 എണ്ണം അനുവദിക്കും,


വീദേശങ്ങളില്‍ അകപ്പെട്ട മലയാളികള്‍ക്ക്‌ കൈത്താങ്ങ്‌
ലിബിയ, യെമന്‍, സൗദി, മാലി, തുടങ്ങി വിദേശത്ത്‌ പല ഘട്ടങ്ങളില്‍ അപകടത്തില്‍ പെട്ട്‌ പോയവരെ വളരെ വേഗം നാട്ടില്‍ എത്തിക്കുന്ന നടപടികള്‍ ചെയ്‌തു ഭാരതപ്രവാസികള്‍ക്ക്‌ ചോദിക്കാന്‍ ആളുണ്ട്‌ എന്ന്‌ തെളിയിച്ച്‌ അവരുടെ അഭിമാനം വളര്‍ത്തിയ വിദേശകാര്യ വകുപ്പ്‌.


ആട്ടോറിക്ഷ,  നിര്‍മാണ തൊഴിലാളികള്‍ക്ക്‌ ഇ എസ്‌ ഐ
പൊതുവെ അസന്‌ഘടിതരായ താഴെ തട്ടിലുള്ള, ആട്ടോ റിക്ഷ തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍ പോലെയുള്ളവരെ ഇ എസ്‌ ഐ യുടെ പരിധിയില്‍ കൊണ്ട്‌ വരാന്‍ നിയമ ഭേദഗതിനടത്തി.


പാലക്കാട്‌ ഐ ഐ ടി
കേരളത്തില്‍ ആദ്യത്തെ ഐ ഐ ടി ആണ്‌ ഇത്‌ എന്ന്‌ പറയുമ്പോള്‍ നമുക്ക്‌ മനസിലാവും ഇതിനു മുന്‌പ്‌ നമ്മള്‍ ജയിപ്പിച്ചു വിട്ടു മന്ത്രിമാര്‍ ആക്കിയ കോണ്‍ഗ്രസ്‌ സര്‍ക്കാരും, അവരെ പിന്തുണച്ച ഇടതുപക്ഷവും കേരളത്തിന്‌ വേണ്ടി എന്താണ്‌ ചെയ്‌തതെന്ന്‌.


കേരളത്തിനായുള്ള മറ്റ്‌ ചില കേന്ദ്ര പദ്ധതികള്‍
$ കണ്ണൂര്‍ വിമാനത്താവളത്തിന്‌ 100 കോടി.
$ ഒറ്റപ്പാലത്ത്‌ 231 കോടി മുടക്കി ഡിഫന്‍സ്‌ പാര്‍ക്ക്‌.
$ കാസര്‌ഗോഡ്‌ കേന്ദ്രസര്‍വകലാശാല സ്ഥാപിച്ച്‌ അതിന്‌
ശ്രീ നാരായണഗുരുവിന്റെ പേരും നല്‌കും.
$ കേള്‍വി ശക്തി കുരഞ്ഞവര്‌ക്ക്‌തിരുവനന്തപുരത്ത്‌
നിഷ്‌ സര്‍വകലാശാല.
$ മലപ്പുറം, കോഴിക്കോട്‌, കോട്ടയം മെഡിക്കല്‍ കോളേജിനു
300 കോടിയുടെ കേന്ദ്ര സഹായം.
$ എഫ്‌ എ സി ടിക്കും, കപ്പല്‌ശാലക്കും എച്‌ എം ടിക്കും കൊച്ചി എല്‍ എന്‍ ജിക്കും പ്രത്യേക ഇന്ധന പദ്ധതി
$ ശബരിമല തീര്‍ഥാടനത്തിന്റെ പ്രധാന കേന്ദ്രം ആയ ചെങ്ങന്നൂര്‌ റെയില്‍വേ സ്റ്റഷന്‍ `എക്‌സെല്ലെന്റ്‌ Excellent" നിലവാരത്തിലേക്ക്‌ ഉയര്‍ത്തി വികസിപ്പിക്കാന്‍ തീരുമാനം,
$ കൊല്ലത്ത്‌ പുതിയ റയില്‍വേ ടെര്‍മിനല്‍ അനുവദിച്ചു.
$ കേരള ടൂറിസം വികസനത്തിനായി ഗവി പോലെ സൌകര്യം കുറഞ്ഞ മേഖലക്ക്‌ 300 കോടി കേന്ദ്രം അനുവദിച്ചു.
$ തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‌പ്പെടുത്തി ആറന്മുള, ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ജടായു പാറ തുടങ്ങിയ മേഘലകളില്‍ 300 കോടി രൂപ കേന്ദ്രം അനുവദിച്ചു.
$ 400 ജനുറം എ സി ലോ ഫ്‌ലോര്‍ ബസ്‌ കേരളത്തിന്‌ നല്‌കി. $ യാത്രക്കാരുടെ തിരക്ക്‌ കണക്കിലെടുത്ത്‌ ഏറണാകുളം ചെന്നൈ സുവിധ സ്‌പെഷ്യല്‍ തീവണ്ടി
$ കൊപ്രയുടെ താങ്ങുവില ക്വിന്റലിന്‌ 450 രൂപയാക്കി ഉയര്‍ത്തി.
$ ചതുപ്പ്‌ നിലങ്ങളില്‍ നെല്ല്‌ കൃഷി പ്രോത്സാഹിപ്പിക്കാനായി കേരളത്തിന്‌ 25 കോടി രൂപ
$ തീരദേശ സംരക്ഷണവും, പശ്ചിമ ഘട്ട സംരക്ഷണവും ഉറപ്പ്‌ നല്‌കിയ കേന്ദ്ര സക്കാര്‍ മത്സ്യ ബന്ധന കാര്യങ്ങള്‌ക്കായി പ്രത്യേക വകുപ്പ്‌ കൊണ്ട്‌ വരും.
$ രാജ്യത്തെ വനിതാ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കു ന്നതിനായി പ്രത്യേക വെബ്‌ സൈറ്റും മഹിള ഇ ഹാത്ത്‌ എന്ന പദ്ധതിയും തുടങ്ങി.
$ 23 പുതിയ റയില്‍വേ മേല്‍പ്പാലങ്ങള്‍ കഴിഞ്ഞ രണ്ട്‌ ബജറ്റിലായി കേരളത്തിന്‌ അനുവദിച്ചത്‌.
$ പഞ്ചായത്തുകള്‍ക്ക്‌ കേന്ദ്ര ഫണ്ട്‌ മൂന്നു ഇരട്ടിയാക്കി. ഈ വര്‌ഷത്തെ ബജെറ്റില്‍ നീക്കി വച്ചത്‌ `ഓരോ പഞ്ചായത്തിനും കേന്ദ്ര ഗ്രാന്റ്‌ 80 ലക്ഷം രൂപയും നഗരസഭകള്‍ക്ക്‌ 1.21 കോടി രൂപയും .
$ സംസ്ഥാനങ്ങള്‍ക്ക്‌ഉള്ള കേന്ദ്ര നികുതി വിഹിതം കൂട്ടി കൊടുത്തു 33% എന്നത്‌ 42% ആക്കി, ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക്‌ 5 ലക്ഷം കോടി വരെ കേന്ദ്ര സഹായം കിട്ടുന്നുണ്ട്‌.
$ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കാത്ത പ്ലസ്‌ വന്‍ മുതല്‍ പ്രൊഫെഷ ണല്‍ വിദ്യാഭ്യാസം വരെയുള്ള ദളിത വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ കേന്ദ്ര സ്‌കോളര്‍ഷിപ്‌ പദ്ധതി തുടങ്ങി.
$ 1000 കോടിയിലേറെ തുക നല്‍കി കേരളത്തിലെ 8 നദികളെ ജലപാതകളാക്കും.
$ കേരളത്തില്‍ നിന്നുള്ള ഭൗമ സൂചിക ഉത്‌പന്നങ്ങള്‍ (സ്‌പൈസെസ്‌ & നോണ്‍ സ്‌പൈസെസ്‌ ഉത്‌പന്നങ്ങള്‍ ) മൈയ്‌ക്ക്‌ ഇന്‍ ഇന്ത്യ യില്‍ ഉള്‍പ്പെടുത്തി അത്‌ വഴി ആഗോള വിപണിയില്‍ നല്ല വില ലഭിക്കും.
$ വിദേശ റിക്രൂട്ട്‌മെന്റിലെ തട്ടിപ്പുകള്‍ തടയാന്‍ വിദേശ റിക്രൂട്ട്‌ മെന്റ്‌ മുഴുവനും സര്‍ക്കാര്‍ വഴി ആക്കി.
കേന്ദ്ര ബജറ്റ്‌ 2016 ല്‍ കേരളത്തിന്‌ കൈനിറയെ
കേരളത്തി്‌ന്‌ 1161 കോടിരൂപ അധികം.
സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തില്‍ കേരളത്തിന്‌ ഇത്തവണ ലഭിച്ചത്‌ 1161 കോടിരൂപ അധികം. കേന്ദ്രം നല്‍കുന്ന നികുതി വിഹിതമായി ഇത്തവണ സംസ്ഥാനത്തിന്‌ ലഭിക്കുന്നത്‌ 14,282 കോടി രൂപയാണ്‌. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത്‌ 13,121.77 കോടി രൂപയായിരുന്നു. വിവിധ വികസന പദ്ധതികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ മതിയായ തുക വകയിരുത്തിയിട്ടുണ്ട്‌. കൊച്ചി മെട്രോയ്‌ക്ക്‌ 450 കോടി രൂപയാണ്‌ ബജറ്റില്‍ വകയിരുത്തിയത്‌. സബോഡിനേറ്റ്‌ ഡെറ്റ്‌ ഫണ്ടില്‍ നിന്നും 404 കോടി രൂപയും കേന്ദ്രനിക്ഷേപമായി 46 കോടി രൂപയുമാണ്‌ കൊച്ചിമെട്രോയ്‌ക്ക്‌ ലഭിച്ചത്‌. 2015 16 ബജറ്റില്‍ 599.08 കോടി രൂപ ലഭിച്ചിരുന്നു.
$പാലക്കാട്ടെ ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്‌ട്രീസ്‌: 80കോടി രൂപ.
$കായംകുളം അടക്കമുള്ള എന്‍ടിപിസി താപനിലയങ്ങള്‍ക്ക്‌: 3,000 കോടി
$കൊച്ചിന്‍ തുറമുഖ ട്രസ്റ്റ്‌: 33.31 കോടി.
$കൊച്ചിന്‍ കപ്പല്‍ശാല: 116 കോടി രൂപ.
$കാര്യവട്ടം ലക്ഷ്‌മിഭായ്‌ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌: 66.60 കോടിരൂപ.
$ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ്‌ ലിമിറ്റഡ്‌: 53.98 കോടിരൂപ.
$തിരുവനന്തപുരം ഉള്‍പ്പെടെ ഐസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സസിനും: 1102.52കോടി രൂപ.
$കൊച്ചി സമുദ്രോത്‌പ്പന്ന കയറ്റുമതി വികസന അതോറിറ്റി: 90കോടി.
$റബര്‍ ബോര്‍ഡ്‌: 132.75 കോടി രൂപ.
$തേയില ബോര്‍ഡ്‌: 129.98 കോടിരൂപ.
$കോഫി ബോര്‍ഡ്‌: 121.54 കോടിരൂപ.
$സ്‌പൈസസ്‌ ബോര്‍ഡ്‌: 70.35 കോടിരൂപ.
$കശുവണ്ടി കയറ്റുമതി പ്രമോഷന്‍ കൗണ്‍സില്‍: 4 കോടി.
$കയര്‍ വികാസ്‌ യോജന: 45.45കോടിരൂപ.
$കയര്‍ ഉദ്യമി യോജന: 20കോടിരൂപ.
$കുസാറ്റിന്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ ആന്റ്‌ സയന്‍സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ആക്കി ഉയര്‍ത്തുന്നതിന്‌: 80കോടിരൂപ.
$ഐഎസ്‌ആര്‍ഒ: 948.10കോടിരൂപ.
$തിരുവനന്തപുരം എല്‍പിഎസ്‌സി: 471.75 കോടിരൂപ.
$വിഎസ്‌എസ്‌സി: 1735.42 കോടിരൂപ.
$എഫ്‌എസിടി: 6 കോടി (നേരത്തെ പ്രഖ്യാപിച്ച 1000കോടി മുന്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌).


ഇടുക്കിയ്‌ക്കും കേന്ദ്രത്തിന്റെ പരിഗണന
പ്രധാനമന്ത്രിയുടെ സമ്പൂര്‍ണ്ണ ഭവന പദ്ധതിക്കായുള്ള ആദ്യ ഘട്ടത്തില്‍ തന്നെ കേരളത്തിലെ 15 നഗരസഭകളെ തെരെഞ്ഞെടുത്തപ്പോള്‍ അതില്‍ തൊടുപുഴ നഗരസഭയേയും ഉള്‍പ്പെടുത്തി.
ഇന്ത്യയിലെ ആദ്യത്തെ ഹൈസ്‌പീഡ്‌ ബ്രോഡ്‌ബാന്‍ഡ്‌ ഇടുക്കിയില്‍ ആരംഭിച്ചു.
എലത്തിന്റെ വിലയിടിവ്‌ തടയാനായി 500 രൂപ തറവിലയായി നിശ്ചയിച്ചു.
ഇടുക്കിയുടെ ടൂറിസം വികസനത്തിനായി കേന്ദ്രം 65 കോടി രൂപാ അനുവദിച്ചു.
ഇടുക്കി ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയപാതകളുടെ നവീകരണത്തിനും മറ്റ്‌ റോഡുകളുടെ നവീകരണത്തിനും വലിയ തോതിലുള്ള കേന്ദ്ര സഹായമാണ്‌ കിട്ടികൊണ്ടിരിക്കുന്നത്‌.


2016 -17 ലെ കേന്ദ്ര ബജറ്റിന്റെ സംക്ഷിപ്‌തം
കൃഷിക്ക്‌ വമ്പന്‍ സഹായം, സാമൂഹ്യപരിരക്ഷയ്‌ക്ക്‌ വന്‍ നീക്കിവെപ്പ്‌, അടിസ്ഥാന സൗകര്യ വികസനത്തിന്‌ കൂറ്റന്‍ കുതിപ്പ്‌; മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്‌ വഴിത്തിരിവാകുന്നു. നികുതി വര്‍ദ്ധനകളില്ല. സാധാരണക്കാരെ മുന്നില്‍ക്കണ്ടുള്ള അന്ത്യോദയ സങ്കല്‍പ്പമാണ്‌ ഈ വാര്‍ഷിക ആസൂത്രണത്തിന്റെ അടിത്തറ. കൃഷിയ്‌ക്കും റോഡ്‌ റെയില്‍ വികസനത്തിനും സാമൂഹ്യ സുരക്ഷയ്‌ക്കുമാണ്‌ ഏറ്റവും മുന്‍തൂക്കം. യുവജനതയുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിന്‌ ഒപ്പം മുന്‍ഗണന നല്‍കുന്ന, ബജറ്റ്‌, സമഗ്ര ഗ്രാമവികസനവും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മികച്ച ജീവിതനിലവാരവും ഉറപ്പുനല്‍കുന്നതാണ്‌ പദ്ധതികള്‍.
ബജറ്റ്‌ കര്‍ഷകരുടെ വരുമാനം അഞ്ചുവര്‍ഷം കൊണ്ട്‌ ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നു. റോഡ്‌, റെയില്‍ തുടങ്ങിയ വികസനത്തിന്‌ 2.18 ലക്ഷം കോടി രൂപയാണ്‌ മാറ്റിവച്ചത്‌. പാവപ്പെട്ട ഒന്നരക്കോടിയിലേറെ കുടുംബങ്ങള്‍ക്ക്‌ സൗജന്യ പാചക വാതക കണക്ഷന്‍ ഉറപ്പാക്കുന്ന ബജറ്റില്‍ പാവപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ വരെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ ലഭ്യമാക്കുന്നു. തൊഴിലുറപ്പു പദ്ധതിക്ക്‌ വന്‍തോതില്‍ വിഹിതം നീക്കിവച്ച ബജറ്റില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്‌ ചരിത്രത്തിലാദ്യമായി 2.87 ലക്ഷം കോടിയാണ്‌ വകയിരുത്തി യിരിക്കുന്നത്‌.
$ ആദായ നികുതിപരിധിയില്‍ മാറ്റമില്ല (ഇളവിനുള്ള വീട്ടുവാടക പരിധി 24,000ല്‍നിന്ന്‌ 60,000 രൂപയാക്കി)
$ രാജ്യത്തെ മുഴുവന്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ചികില്‍സാ ഇന്‍ഷ്വറന്‍സ്‌, 60 കഴിഞ്ഞവര്‍ക്ക്‌ അധികമായി 30,000 രൂപ
$എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ്‌ സൗകര്യം
ഡയാലിസിസ്‌ യന്ത്രങ്ങള്‍ക്കുള്ള തീരുവ നീക്കി
$പാവപ്പെട്ടവര്‍ക്ക്‌ വീട്ടമ്മമാരുടെ പേരില്‍ സൗജന്യ സബ്‌സിഡി ഗ്യാസ്‌
$ദേശീയ തൊഴിലുറപ്പു പദ്ധതിക്ക്‌ 38,500 കോടി
$ റോഡ്‌, റെയില്‍ വികസനത്തിന്‌ 2,18,000 കോടി രൂപ
$ ചരിത്രം കുറിച്ച്‌ പഞ്ചായത്തുകള്‍ക്ക്‌ 2.87 ലക്ഷം കോടി
$ കൃഷി, കര്‍ഷക ക്ഷേമം, ജലസേചനം എന്നിവയ്‌ക്ക്‌ 47,912 കോടി രൂപ
$ സ്വച്ഛ്‌ ഭാരതിന്‌ 9000 കോടി
$ 3000 പുതിയ ജനൗഷധ കടകള്‍ തുറക്കും
$ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ ആദ്യ മൂന്നു വര്‍ഷം നികുതിയില്ല
$ ഉന്നത വിദ്യാഭ്യാസത്തിന്‌ വായ്‌പ നല്‍കാന്‍ പ്രത്യേക ഏജന്‍സി
$ കള്ളപ്പണം പിഴകൊടുത്ത്‌ സാധുവാക്കാന്‍ സൗകര്യം
$ 2018 മെയ്‌ ഒന്നോടെ എല്ലാ വീടുകളിലും വൈദ്യുതി
$ കാറുകള്‍ക്ക്‌ പരിസ്ഥിതി തീരുവ
$ വില കൂടിയ വസ്‌ത്രങ്ങള്‍ക്ക്‌ തീരുവ
$ 63 പുതിയ നവോദയ വിദ്യാലയങ്ങള്‍
$ ബാങ്കുകള്‍ക്ക്‌ പ്രത്യേക ട്രിബ്യൂണല്‍, 25,000 കോടിയുടെ ഫണ്ട്‌
$സാധാരണക്കാര്‍ക്ക്‌ വീടു നിര്‍മ്മിക്കുന്നതിന്‌ നികുതിയില്ല
$ ആധാര്‍ വ്യാപകമാക്കും
$ കൃഷി രക്ഷക്കായി ഫണ്ട്‌ കണ്ടെത്താന്‍ സെസ്‌
$ മുദ്രാ യോജന വഴി 1.8 ലക്ഷം കോടി വായ്‌പയായി നല്‍കും
$ ആദ്യമായി വീടു വാങ്ങുന്നവര്‍ക്കു പലിശയിളവ്‌
$ അടുത്ത സാമ്പത്തിക വര്‍ഷം അനുവദിക്കുന്ന 35 ലക്ഷം രൂപ വരെയുള്ള ഗാര്‍ഹികവായ്‌പകള്‍ക്ക്‌ പ്രതിവര്‍ഷം അധികപ്പലിശയില്‍ 50,000 രൂപയുടെ വരെ ഇളവ്‌
$ 60 ചതുരശ്ര അടി വരെ വിസ്‌തീര്‍ണമുള്ള വീടുകള്‍ക്കു സേവന നികുതിയില്ല
$ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ വിരമിക്കുന്ന വേളയില്‍ മൊത്തം തുകയുടെ നാല്‍പത്‌ ശതമാനം വരെ പിന്‍വലിക്കുന്നതിന്‌ നികുതി ഇല്ല
$ ദേശീയ പെന്‍ഷന്‍ പദ്ധതിയും ഇപിഎഫ്‌ഒയും നല്‍കുന്ന വാര്‍ഷിക സേവനങ്ങള്‍ക്കുള്ള സേവന നികുതി പിന്‍വലിക്കും
$ ഭാഷ, വ്യാപാരം, സംസ്‌കാരം, യാത്ര, ടൂറിസം എന്നീ മേഖലകളില്‍ ആശയവിനിമയം പ്രോത്സാഹിപ്പിക്കാന്‍ �ഏക്‌ ഭാരത്‌ ശ്രേഷ്‌ഠ്‌ ഭാരത്‌� പദ്ധതി
$ സര്‍വ്വീസ്‌ ചാര്‍ജ്ജ്‌ എടുത്തു കളയുക വഴി ഇന്‍ഷ്വറന്‍സ്‌ എടുക്കാനുള്ള ചെലവു കുറയും
$ ആദായ നികുതി റിബേറ്റ്‌ സാധാരണക്കാര്‍ക്ക്‌ പ്രയോജനകരം
ഇത്തരം ജനോപകാരപ്രദമായ പദ്ധതികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ അപവാദ പ്രചരണങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്ന ഇടതുവലതു മുന്നണികളേയും കൂലിയെഴുത്തുകാരായ മാധ്യമങ്ങളേയും അവഗണിക്കുവാനും യാഥാര്‍ത്ഥ്യം മനസിലാക്കി പ്രതികരിക്കുവാനും ജനങ്ങള്‍ തയ്യാറാകണം.
ജനവഞ്ചകരായ ഇടതു-വലതു മുന്നണികളില്‍ നിന്നും ഒരു മോചനവും കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്‌. അതിലൂടെ വീണ്ടും കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റാന്‍ കഴിയുമെന്നു പ്രത്യാശിക്കാം

സന്തോഷ്‌ അറയ്‌ക്കല്‍
9961747406
arackantdpa@gmail.com






Comments