ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍


(ഗുരുശബ്ദം മാസികയുടെ ആഗസ്റ്റ്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

കേരളത്തില്‍ ഇന്ന്‌ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണല്ലോ ന്യൂനപക്ഷ സമുദായങ്ങളുടെ ജനസംഖ്യാ വളര്‍ച്ച. ഇപ്പോള്‍ ഈ വിഷയം തലക്കെട്ടുകളില്‍ നിറയാന്‍ പ്രധാന കാരണം സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളാണ്‌. ഏകദേശം നാലു പതിറ്റാണ്ടുകളായി കേരളത്തിലെ സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിച്ചുകൊണ്ടിരുന്ന പ്രധാന വിഷയങ്ങളില്‍ ഒന്നായിരുന്നു ഇത്‌. അന്നെല്ലാം ആ വാദഗതികളെ വര്‍ഗ്ഗീയമാണന്ന്‌ പറഞ്ഞ്‌ പരസ്യമായി എതിര്‍ക്കുകയും തള്ളിക്കളയുകയും ചെയ്‌തവര്‍ തന്നെ ഇന്ന്‌ അതേ വാദങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറായിരിക്കുന്നു.
കേരളത്തില്‍ നഗ്നമായ ന്യൂനപക്ഷ പ്രീണനങ്ങളാണ്‌ നടക്കുന്നതെന്നും ഭൂരിപക്ഷ സമുദായം എല്ലാ മേഖലകളിലും അവഗണിക്കപ്പെടുകയാണന്നും അര്‍ത്ഥം വരുന്ന തരത്തില്‍ കാനം നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ഭൂരിപക്ഷ ജനത മുഖവിലകക്ക്‌ എടുക്കേണ്ടതുണ്ടോ. കാരണം ആത്മാര്‍ത്ഥതയോടെയുള്ള വാക്കുകളായി അതിനെ കാണേണ്ടതില്ല. കേവലം വോട്ടുബാങ്കുകളെ മാത്രം ലക്ഷ്യം വച്ച്‌ കാലാകാലങ്ങളായി നടത്തി വന്നിരുന്ന ന്യൂനപക്ഷ പ്രീണന നയങ്ങള്‍ മൂലം സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ്‌ ഒഴികി പോകുന്നതു കണ്ടതില്‍ നിന്നും ഉണ്ടായ മുന്‍കരുതല്‍ മാത്രമായി ആ പ്രസ്ഥാവനയെ കണ്ടാല്‍ മതി. ന്യൂന പക്ഷങ്ങള്‍ക്കു മാത്രമല്ല ഗത്യന്തരം ഇല്ലാതെ വന്നാല്‍ ഭൂരിപക്ഷങ്ങള്‍ക്കും വോട്ടു ബാങ്കുകളായി മാറാന്‍ കഴിയുമെന്ന വെളിപാട്‌ ഇക്കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പ്‌ ഫലത്തിലൂടെ മനസ്സിലാക്കിയതിലുള്ള വെപ്രാളവും ഇതിനു പിന്നില്‍ ഉണ്ടാകും.
കേരളത്തിലെ ഭൂരിപക്ഷ സമുദായംഗങ്ങള്‍ക്ക്‌ ഇത്തരം തിരിച്ചറിവുണ്ടാവുകയും, ഭിന്നതകള്‍ മറന്ന്‌ അവര്‍ ഒരുമിച്ചു നിന്ന്‌ പ്രതികരിക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന അവസരങ്ങളില്‍ എല്ലാം ഇത്തരം ചില വെളിപാടുകള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്‌. ഇത്തരം പ്രസ്ഥാവനകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും വ്യക്തമായ രാഷ്‌ട്രീയവും , ലക്ഷ്യവും ഉണ്ട്‌. ഭൂരിപക്ഷത്തിന്‌ അനുകൂലമായി ഉരുത്തിരിയുന്ന അന്തരീക്ഷത്തെ ഭിന്നിപ്പിക്കുക എന്നതു മാത്രമാണ്‌ അതിന്റെ ഉദ്ദേശം. അടവു നയത്തിന്റെ ഭാഗമായി ഭൂരിപക്ഷത്തെ സുഖിപ്പിക്കാന്‍ ഇത്തരം പ്രസ്ഥാവനകള്‍ നടത്തുന്ന കപട രാഷ്‌ട്രീയക്കാര്‍ ഭൂരിപക്ഷത്തിന്റെ രക്ഷകരല്ല മറിച്ച്‌ അന്തകരാണ്‌.
1957 ല്‍ ശബരിമല തീ വയ്‌പുമായി ബന്ധപ്പെട്ട ഹൈന്ദവ ഏകീകരണം ഉണ്ടായപ്പോള്‍ അതിനനുകൂലമായ പ്രസ്ഥാവനകളുമായും , 1987 ല്‍ ശരിയെത്തിനെതിരായി പ്രസ്ഥാവനകളുമായും സി.പി.എം. നേതാവ്‌ ഈ.എം.എസും, 1993 ലും, 2003 ലും ന്യൂനപക്ഷ സമുദായങ്ങള്‍ അനധികൃതമായി നേട്ടങ്ങള്‍ ഉണ്ടാക്കുന്നെന്ന്‌ പറഞ്ഞ്‌ കോണ്‍ഗ്രസ്സ്‌ നേതാവ്‌ ഏ.കെ. ആന്റണിയും നടത്തിയ അഭിപ്രായ പ്രകടനങ്ങളുമായി തട്ടിച്ചു വേണം കാനത്തിന്റെ പ്രസ്ഥാവനകളേയും നോക്കിക്കാണാന്‍. കാരണം അതൊന്നും ആത്മാര്‍ത്ഥമായിട്ടുള്ളതോ, ന്യൂനപക്ഷത്തിന്റെ അപകടകരമായ വളര്‍ച്ചയോ തടയാനോ ഉള്ളതായിരുന്നില്ലന്നും മറിച്ച്‌ അവര്‍ക്ക്‌ സംരക്ഷണയുടെ കവചം തീര്‍ക്കാനുള്ളതായിരുന്നുവെന്നും തുടര്‍ നാളുകളിലെ പ്രവര്‍ത്തനങ്ങളിലൂടെ ഈ.എം. എസും, ആന്റണിയും തെളിയിച്ചിട്ടുള്ളതുമാണ്‌.
മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഒരു മതേതര സമൂഹത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷമായാല്‍ എന്താണ്‌ പ്രശ്‌നം എന്നു ചിന്തിക്കുന്നവരും കുറവല്ല. വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ ഒരു സമുദായവും വികസിക്കുന്നതില്‍ കുഴപ്പം ഇല്ലന്നു മാത്രമല്ല അത്‌ അനുവദനീയവുമാണ്‌. പക്ഷെ ഇവിടെ അതല്ല പ്രശ്‌നം ഈ വളര്‍ച്ച രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നുണ്ടോ എന്നതാണ്‌. ഈ അവസരത്തില്‍ ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായി മാറിയ സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ അവസ്ഥ ഒന്നു പരിശോധിക്കുന്നത്‌ നന്നായിരിക്കും. അത്തരം സംസ്ഥാനങ്ങളിലെ ഇതര സമുദയങ്ങളുടെ ജീവിതനിലവാരത്തെക്കുറിച്ചും, അവിടുത്തെ സാമൂഹികാന്തരീക്ഷങ്ങളെക്കുറിച്ചും കേരള ജനത ഒന്ന്‌ ഇരുത്തി ചിന്തിക്കുന്നത്‌ നന്നായിരിക്കും. കാരണം അതു നമുക്ക്‌ പാഠമാകേണ്ടതാണ്‌. ഒരിക്കലും വിസ്‌മരിക്കാന്‍ ആകാത്ത പാഠം.
ഭാരതത്തില്‍ ഭൂരിപക്ഷ സമുദായം എവിടെയെല്ലാം ന്യൂനപക്ഷമായി മാറിയിട്ടുണ്ടോ അവിടെങ്ങളിലെല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും വിഘടനവാദവും ശക്തി പ്രാപിക്കുന്നതായി നമുക്ക്‌ കാണാന്‍ കഴിയും. ഭാരതത്തില്‍ നിന്നും വേര്‍പെടാനുള്ള ഈ വ്യഗ്രതക്ക്‌ ന്യൂനപക്ഷ സമുദായ വ്യത്യാസം ഇല്ല താനും. അത്‌ കാശ്‌മീരിലാണങ്കിലും നാഗാലാന്റിലും, മിസോറാമിലും, ആണങ്കിലും മത വ്യത്യാസമില്ലാതെ ഒരു പോലെ പ്രകടമാണ്‌. ഭാരതത്തിലെ ഓരോരോ പ്രദേശങ്ങള്‍ ഭാരതമല്ലാതായി തീരാന്‍ വെമ്പല്‍ കോള്ളുന്നതിന്റെ രോഗലക്ഷണം ന്യൂനപക്ഷ ജനസംഖ്യയുടെ വളര്‍ച്ചയായി കാണാന്‍ കഴിയും. ഇതിലൂടെ ഒരു സത്യം അടിവരയിട്ട്‌ വ്യക്തമാക്കുന്നു. ഭാരതത്തെ ഒന്നായി കൂട്ടിയോജിപ്പിച്ച്‌ നിലനിര്‍ത്തുന്ന ചരട്‌ ഹിന്ദുത്വം എന്നതാണന്ന്‌. ആ ചരട്‌ മുറിയാതെ നോക്കേണ്ടത്‌ ഓരോ ഭാരതീയന്റേയും കടമയാണ്‌.
അതുകൊണ്ട്‌ തന്നെ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ച അപകടകരമാണ്‌. അത്‌ കാണാതെ പോകുന്നതും ശരിയല്ല. 1991 ലെ സെന്‍സസ്‌ അനുസരിച്ച്‌ കേരളത്തിലെ ഹിന്ദു ജനസംഖ്യ 68.36 ശതമാനമായിരുന്നു. മുസ്ലീം ജനസംഖ്യ 17.8 ശതമാനവും കൃസ്‌ത്യന്‍ ജനസംഖ്യ13.8 ശതമാനവും ആയിരുന്നു. 2001 ആയപ്പോല്‍ ഹിന്ദു ജനസംഖ്യ 56 ശതമാനമായി കുറഞ്ഞപ്പോള്‍ മുസ്ലീം ജനസംഖ്യ 24.7 ശതമാനവും കൃസ്‌ത്യന്‍ ജനസംഖ്യ 19.1 ശതമാനവും ആയി വര്‍ദ്ധിച്ചു. 2011 ലെ സെന്‍സസ്‌ കണക്കുകള്‍ ഔദ്യോഗികമായി പുറത്തു വന്നിട്ടില്ലങ്കിലും ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച്‌ ഹിന്ദു ജനസംഖ്യ 48 ശതമാനമായി കുറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ ആവട്ടെ 52 ശതമാനത്തിലേക്ക്‌ ഉയരുകയും ചെയ്‌തിരിക്കുന്നു.
സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണത്തിനും ബോധവത്‌കരണത്തിനുമായി കോടികള്‍ ചിലവഴിക്കുമ്പോള്‍ അത്‌ അനുസരിക്കാനും അംഗീകരിക്കാനും തയ്യാറാകുന്നത്‌ ഭൂരിപക്ഷ സമുദായങ്ങള്‍ മാത്രമാണ്‌. യാതൊരു നിയന്ത്രണവും ഇല്ലാത്ത പ്രത്യുത്‌പാദനത്തിലൂടെയും, ദാരിദ്ര്യത്തേയും രോഗങ്ങളേയും ചൂഷണം ചെയ്‌തും പ്രലോഭിപ്പിച്ചും നടത്തുന്ന മതപരിവര്‍ത്തനങ്ങളിലൂടെയും ന്യൂനപക്ഷ സമുദായങ്ങള്‍ അംഗസംഖ്യ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ വര്‍ദ്ധനവ്‌ കേരളത്തില്‍ അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കേരളത്തിന്റെ അധികാരവും, ഭൂമിയും, സമ്പത്തും വിദ്യാഭ്യാസ-വ്യാപാര സ്ഥാപനങ്ങളും ഒന്നൊഴിയാതെ കയ്യിലൊതുക്കാന്‍ ചില സമുദായങ്ങള്‍ക്ക്‌ സാധിച്ചത്‌ അവരുടെ കഴിവുകള്‍ കൊണ്ടു മാത്രമല്ല. മറിച്ച്‌ കാലാകാലങ്ങളായി മാറി മാറി ഭരിച്ച ഇടതു-വലതു രാഷ്‌ട്രീയ നേതാക്കള്‍ നടത്തിയ നഗ്നമായ പ്രീണന നയത്തിലൂടെയാണ്‌. ഇന്ന്‌ ന്യൂനപക്ഷ പ്രീണനത്തെക്കുറിച്ച്‌ വിലപിക്കുന്നവരെല്ലാം ഇതിന്‌ കൂട്ടു നിന്നവരുമാണ്‌.
കേരളത്തിലെ ദേശീയ പാതയോരങ്ങളും, നഗര പ്രാന്തങ്ങളും, തീരപ്രദേശങ്ങളുമെല്ലാം കള്ള കമ്മട്ടത്തില്‍ അടിച്ചു കൂട്ടിയ കണ്ടൈനര്‍ പണത്തിന്റെ പിന്‍ബലത്തില്‍ ചിലര്‍ കൈക്കലാക്കുമ്പോള്‍, മറുപക്ഷത്ത്‌ നമ്മുടെ കാടുകളും, മലകളും കാട്ടരുവികളും മതചിഹ്നങ്ങള്‍ സ്ഥാപിച്ചും, വൈദേശിക ശക്തികളുടെ ധനസഹായം ഉപയോഗിച്ചും കൈപ്പിടിയിലൊതുക്കുന്നു. അങ്ങിനെ കേരളത്തിന്റെ തനത്‌ സംസ്‌കാരവും, തനിമയും എന്തിനേറെ നമ്മുടെ നാടിനെ തന്നെയും നമുക്ക്‌ നഷ്‌ടമാകുന്നു.
ഇതോടൊപ്പം തന്നെ കൂട്ടി വായിക്കേണ്ടതും കേരളം അതീവ ജാഗ്രതയോടെ കാണേണ്ടതുമായ മറ്റൊരു വലിയ പ്രശ്‌നമാണ്‌ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നു കയറ്റം. ഇതില്‍ അധികവും ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞ്‌ കയറി പശ്ചിമ ബംഗാള്‍ വഴി കേരളത്തില്‍ എത്തിപ്പെട്ടവരാണന്ന്‌ അക്ഷേപം നിലനില്‍ക്കുന്നുണ്ട്‌. ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌ അസ്സമില്‍ ആളിപ്പടര്‍ന്ന വംശീയ കലാപം കേരളത്തിനു നല്‍കുന്ന മുന്നറിയിപ്പുകളെ നാം ഇനിയും തിരിച്ചറിഞ്ഞില്ലങ്കില്‍ അതിനു കേരള സമൂഹം നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. ബംഗ്ലാദേശിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന അസ്സമിലെ ചില ജില്ലകളില്‍ അനധികൃതമായി കുടിയേറി പാര്‍ത്തവര്‍ അവിടെ പരമ്പരാഗതമായി താമസിച്ചു വന്ന ഗോത്ര വര്‍ഗ്ഗക്കാരെആട്ടിപ്പായക്കുകയായിരുന്നു.
ശരിക്കും കേരളം ഒരു അഗ്നിപര്‍വ്വതത്തിന്റെ മുകളിലാണ്‌ എന്നു പറഞ്ഞാല്‍ അത്‌ ഒരു അതിശയോക്തി അല്ല. ഇപ്പോള്‍ നാം കാണുന്ന ശാന്തത കൊടുങ്കാറ്റിന്റെ മുമ്പുള്ള ശാന്തതയാണ്‌. കേരള സമൂഹവും മതേരതര ഭരണാധികാരികളും ഈ സത്യത്തെ തിരിച്ചറിയുക തന്നെ വേണം. 

Comments