മോദി സര്‍ക്കാര്‍ സാധാരണക്കാരനെ മറന്ന്‌ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണോ പ്രവര്‍ത്തിച്ചത്‌.


എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനംഭ ഉറപ്പാക്കി
ഉത്തരവാദിത്വം , സുതാര്യത , ദീര്‍ഘ വീക്ഷണം , പങ്കാളിത്തം
എന്നീ ഘടകങ്ങളില്‍ വിട്ടു വീഴ്‌ചയില്ലാതെ മുന്നോട്ടു പോകുന്ന

മോദി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക്‌ ...........................


രാഷ്‌ട്രീയ എതിരാളികളും, മാധ്യമങ്ങളും, രാഷ്‌ട്ര വിരുദ്ധ ശക്തികളും കൈകോര്‍ത്തു നിന്ന്‌ തൊടുത്തു വിടുന്ന അപവാദ പ്രചരണങ്ങളേയും, കെട്ടിച്ചമച്ച ആരോപണങ്ങളേയും അതിജീവിച്ച്‌ മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിനും മുമ്പു തന്നെ തെരെഞ്ഞെടുപ്പ്‌ ഫലം പുറത്തു വന്നപ്പോള്‍ മുതല്‍, സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ചമക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചവരാണ്‌ ഈ നാട്ടിലെ ഭൂരിപക്ഷം മാധ്യമങ്ങളും. യാതൊരുവിധ അടിസ്ഥാനവുമില്ലാതെ ഇവര്‍ ചമച്ചു വിടുന്ന ആരോപണങ്ങളുടേയും കെട്ടു കഥകളുടേയും ആയുസ്സ്‌ രണ്ട്‌ ദിവസത്തിലധികം നീണ്ടു നില്‍ക്കുന്നില്ലങ്കിലും ഈ പരിപാടി അവര്‍ അനസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു.
ാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതു മുതല്‍ കേള്‍ക്കുന്ന ഏറ്റവും വലിയ ആരോപണം ഈ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ വേണ്ടിയാണെന്നതാണ്‌ . എന്നാല്‍ ഈ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ വേണ്ടിയുള്ളതല്ലെന്നും ഇന്നാട്ടിലെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ളതാണന്നും സ്വന്തം പ്രവര്‍ത്തികളിലൂടെ തന്നെ തെളിയിച്ചിട്ടുണ്ട്‌ . ഈ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളായ 12 രൂപാ വാര്‍ഷിക പ്രീമിയത്തില്‍ രണ്ട്‌ ലക്ഷം രൂപാ വരെ അപകട ഇന്‍ഷുറന്‍സ്‌ ലഭിക്കുന്ന പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജനയും, 330 രൂപാ വാര്‍ഷിക പ്രീമിയത്തിന്‌ ഒരു കുടുംബത്തിന്‌ രണ്ട്‌ ലക്ഷം രൂപാ വരെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ലഭിക്കുന്ന പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയും, ചുരുങ്ങിയ നിക്ഷേപത്തില്‍ പ്രതിമാസം 5000 രൂപാ വരെ പെന്‍ഷന്‍ ലഭിക്കുന്ന അടല്‍ പെന്‍ഷന്‍ പദ്ധതിയും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ഭാവി ജീവിതവും സുരക്ഷിതമാക്കുന്ന സുകന്യ സമൃദ്ധി പദ്ധതിയും രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും ടോയ്‌ലെറ്റുകള്‍ പണിയുന്നതിനുള്ള സ്വച്ഛതാ മിഷനും, എല്ലാവര്‍ക്കും സീറോ ബാലന്‍സില്‍ ബാങ്ക്‌ അക്കൗണ്ട്‌ ഉറപ്പാക്കുന്ന ജന്‍ ധന്‍ യോജനയും , ആരോഗ്യ കാര്‍ഡും, ഗംഗാ ശുചീകരണവും, സ്വച്ഛതാ അഭിയാനും, ചെറുകിട സംരഭകരെ സഹായിക്കുവാനുള്ള മുദ്രാ ബാങ്കും, അവശ്യ മരുന്നുകള്‍ കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാക്കാനുള്ള ജന്‍ ഔഷധിയും തുടങ്ങിയ പദ്ധതികളും കൃഷിനാശമുണ്ടാകുന്നവര്‍ക്കുള്ള നഷ്ട പരിഹാരത്തുക ഇരട്ടിയോളമാക്കി ഉയര്‍ത്തിയതും എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക്‌ വേണ്ടിയായിരുന്നോ അതോ ഭാരതത്തിലെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ആയിരുന്നോ എന്ന്‌ ജനങ്ങള്‍ ചിന്തിക്കുക.
പുതിയ സര്‍ക്കാരിന്റെ അയല്‍പക്കകാരോടുള്ള നയതന്ത്ര സമീപനം എന്തെന്നു വ്യക്തമാക്കുന്നതു തന്നെ ആയിരുന്നു സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞാ ചടങ്ങ്‌. അയല്‍ രാജ്യങ്ങളുമായി സമാധാനപരമായ സഹവര്‍ത്തിത്വമാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന സന്ദേശം ലോകത്തിന്‌ നല്‍കുന്നതിന്‌ സാര്‍ക്ക്‌ രാജ്യ തലവന്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ സാന്നിദ്ധ്യം വഴിയൊരുക്കി. സത്യ പ്രതിജ്ഞാ ചടങ്ങില്‍ സാര്‍ക്‌ രാജ്യങ്ങളുടെ തലവന്മാരെ ക്ഷണിച്ചതില്‍ കേവലം നയതന്ത്ര ലക്ഷ്യം മാത്രമല്ല ഉണ്ടായിരുന്നത്‌ മറിച്ച്‌ മേഖലയിലെ രാജ്യങ്ങളുടെ നെടുനായക സ്ഥാനം ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക്‌ കഴിയും എന്നൊരു സന്ദേശവും അതിലടങ്ങിയിരുന്നു .
മന്ത്രി സഭാ രൂപീകരണത്തില്‍ സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും വ്യത്യസ്ഥത കാത്തു സൂക്ഷിക്കാനായതും മോദിയുടെ വിജയമാണ്‌. ഛത്രപതി ശിവാജിയുടെ ഭരണ തന്ത്രമായ `ചെറിയ സര്‍ക്കാര്‍ വലിയ ഭരണം ` എന്നതില്‍ അണുവിടപോലും മാറ്റമില്ലാതെയാണ്‌ മന്ത്രിസഭാ രൂപീകരണം നടന്നത്‌. ഉപജാപകര്‍ക്കും കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും രാജ്യഭരണത്തില്‍ കൈകടത്താനുള്ള ഒരവസരവും കൊടുക്കരുത്‌ എന്ന നിര്‍ബന്ധവും പ്രധാന മന്ത്രിക്കുണ്ടായിരുന്നു. ഭരണച്ചെലവ്‌ കുറയ്‌ക്കുന്നതിനായുള്ള നടപടികള്‍ മുകളില്‍ നിന്നുതന്നെ തുടങ്ങിയതും ബന്ധുക്കളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുവാനും പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറക്കുവാനും എടുത്ത തീരുമാനങ്ങളുമാണ്‌ അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരു നേട്ടം. പുതിയ കാര്‍ വാങ്ങരുതെന്ന്‌ മന്ത്രിമാര്‍ക്ക്‌ മോദി നിര്‍ദേശം നല്‍കി. ഒരു ലക്ഷത്തിലേറെ രൂപയുടെ ചെലവുകള്‍ക്ക്‌ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ മന്ത്രിമാര്‍ അനുമതി വാങ്ങുകയും വേണം. വിദേശയാത്രകള്‍ക്ക്‌ പോകുമ്പോള്‍ പ്രതിനിധികളും മാധ്യമപ്പടയുമായി വന്‍ സംഘം പോകുന്നതിനും പ്രധാനമന്ത്രി നിയന്ത്രണമേര്‍പ്പെടുത്തി.
സ്വാതന്ത്ര്യ ദിനാഘോഷത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ വെറും അധരവ്യായാമമായി മാറിക്കൊണ്ടിരുന്ന ഇന്നലകളെ വിസ്‌മൃതിയിലാഴ്‌ത്തിക്കൊണ്ട്‌ എന്റെ രാജ്യത്തെ സുരക്ഷാ സേനയില്‍ എനിക്ക്‌ വിശ്വാസമുണ്ടെന്ന്‌ ഉറക്കെ പ്രഖ്യാപിച്ച്‌ ബുള്ളറ്റ്‌ പ്രൂഫ്‌ ഒഴിവാക്കി ജനങ്ങളോട്‌ ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ച പ്രധാനമന്ത്രി ജനങ്ങള്‍ക്ക്‌ നവ്യാനുഭവമായി . 'സ്‌ത്രീകളെ അപമാനിക്കരുതെന്ന്‌ സ്വന്തം പുത്രന്മാരെ ആദ്യം പഠിപ്പിക്കുക ' എന്ന സന്ദേശം ജനങ്ങള്‍ക്ക്‌ നല്‍കിയ പ്രധാനമന്ത്രിയെ ഒരു ദേശീയ പത്രം വാഴ്‌ത്തിയത്‌ `ദി ഫസ്റ്റ്‌ ഫെമിനിസ്റ്റ്‌ െ്രെപം മിനിസ്റ്റര്‍` എന്നാണ്‌ . പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സുരക്ഷയ്‌ക്കും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും വേണ്ടി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കണക്കിലെടുക്കുമ്പോള്‍ അതില്‍ ഒട്ടും അതിശയോക്തിയുമില്ല.
ഒരു വര്‍ഷം മുമ്പ്‌ വരെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നമായിരുന്ന അഴിമതി, വിലക്കയറ്റം എന്നിവയെ നിയന്ത്രിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്‌ സാധിച്ചിരിക്കുന്നു. അഴിമതി എന്ന വിപത്തിനെ ഇല്ലാതാക്കാനും കള്ളപ്പണത്തെ നിയന്ത്രിക്കാനും ശക്തമായ നടപടികളാണ്‌ കൈക്കൊള്ളുന്നത്‌. ബഡ്‌ജറ്റ്‌ രഹസ്യങ്ങളെ ചോര്‍ത്തിയെടുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ റിലയന്‍സ്‌, എസ്സാര്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ മേധാവികളേയും മാധ്യമ പ്രവര്‍കരേയും, വിവിധ മന്ത്രാലയങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും വരെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിടച്ചതിലൂടെ അഴിമതിക്ക്‌ എതിരെ ശക്തമായ മുന്നറിയിപ്പു നല്‍കാനും കേന്ദ്ര സര്‍ക്കാരിന്‌ സാധിച്ചിരിക്കുന്നു.
ഭരണ രംഗത്തെ അഴിമതി പൂര്‍ണ്ണമായും ഇല്ലാക്കാനും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും എല്ലാ മന്ത്രാലയങ്ങള്‍ക്കും സാധിച്ചിരിക്കുന്നു. ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കും കുറവു വന്നു കൊണ്ടിരിക്കുന്നു. ജനദ്രോഹ കേന്ദ്രങ്ങളായിരുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന്‌ ജന സൗഹൃദ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു, ഒഴിഞ്ഞ കസേരകളുടെ സ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന ആളുകളെ കാണാന്‍ കഴിയുന്നു.
ഈയൊരു ഗുണപരമായ മാറ്റങ്ങള്‍ കേരളത്തിനും അനുഭവ യോഗ്യമായി തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ നിന്നും എട്ടു മന്ത്രിമാര്‍ അടക്കം ഇരുപത്തൊന്‍പത്‌ എം.പി.മാര്‍ പിന്തുണച്ചിരുന്ന സര്‍ക്കാരുകള്‍ നല്‍കിയതില്‍ കൂടുതല്‍ പരിഗണനയും അനുഭാവവും ഒരാള്‍ പോലും പിന്തുണക്കാന്‍ ഇല്ലാഞ്ഞിട്ടും കേരളത്തിന്‌ ലഭിക്കുന്നുണ്ട്‌. മുന്‍ കേന്ദ്ര സര്‍ക്കാരുകള്‍ പിന്‍തുടര്‍ന്നു വന്ന നയങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ജാതി, മത, പ്രാദേശിക പരിഗണനകള്‍ ഇല്ലാതെ ഭാരതത്തെ ഒന്നായി കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നത്‌. കേരളത്തില്‍ ഫാക്‌ടിനും, കൊച്ചി കപ്പല്‍ശാലക്കും, വിഴിഞ്ഞത്തിനും എല്ലാം ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ സൂചിപ്പിക്കുന്നത്‌ കേന്ദ്ര സര്‍ക്കാരിന്‌ കേരളത്തോടുള്ള അനുഭാവ പൂര്‍ണ്ണമായ നിലപാടുകളാണ്‌.
നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റ 2014 മെയ്‌ 26 നു മുമ്പു വരെ നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകരായിരുന്നവരെ പോലും അനുകൂലികള്‍ ആക്കി മാറ്റാന്‍ ~ഒരു വര്‍ഷത്തെ തന്റെ ഭരണ നൈപുണ്യത്താല്‍ ഭാരതത്തിന്റെ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക്‌ സാധിച്ചിരിക്കുന്നു. ഭരണത്തിന്റെ ഓരോ ദിവസങ്ങള്‍ പിന്നിടുമ്പോഴും എതിര്‍ സ്വരങ്ങള്‍ കുറഞ്ഞു വരുന്നു എന്നു മാത്രമല്ല കടുത്ത എതിരാളികളായിരുന്നവര്‍ പോലും ഇപ്പോള്‍ മോദിയുടേയും സര്‍ക്കാരിന്റേയും കടുത്ത ആരാധകരായും മാറുന്ന കാഴ്‌ചയാണ്‌ കാണാന്‍ സാധിക്കുന്നത്‌. അസൂയാലുക്കള്‍ പടച്ചു വിടുന്നതും ബി.ജെ.പി- മോഡി വിരുദ്ധ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ വ്യാജ പ്രചരണങ്ങളുടെ ആയുസ്സ്‌ ഒന്നോ രണ്ടോ ദിവസങ്ങളില്‍ അവസാനിക്കുന്നു. ഈ വ്യാജ പ്രചരണങ്ങള്‍ തെറ്റാണന്ന്‌ അവര്‍ക്കു തന്നെ സമ്മതിക്കേണ്ടിയും വരുന്ന കാഴ്‌ചയാണ്‌ ഇന്നുള്ളത്‌. സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ രംഗങ്ങളിലെല്ലാം തകര്‍ന്നു കൊണ്ടിരുന്ന ഒരു രാഷ്ട്രത്തെ കൈപിടിച്ചുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ തുടക്കം കുറിക്കാനായി എന്നതും അഭിമാനാര്‍ഹമായ നേട്ടമാണ്‌.
സാംസ്‌കാരികമായി ഭാരതത്തോട്‌ ബന്ധപ്പെട്ടു നില്‍ക്കുന്ന നേപ്പാള്‍ , ഭൂട്ടാന്‍ , ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ഉറച്ച ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുമ്പോഴും നമ്മുടെ നാടിന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തി പിടിച്ചുകൊണ്ടു തന്നെ അമേരിക്കയും പാക്കിസ്ഥാനും ചൈനയുമായുള്ള ബന്ധങ്ങളും ഊഷ്‌മളമാക്കുവാനും സാധിച്ചിരിക്കുന്നു. കാശ്‌മീരിലെ വിഘടനവാദികളുമായി ചര്‍ച്ച നടത്താനുള്ള പാകിസ്ഥാന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഇന്ത്യ പാകിസ്ഥാന്‍ സെക്രട്ടറി തല ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം ശക്തമായ സന്ദേശമാണ്‌ നല്‍കിയത്‌ . അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളോട്‌ ആദ്യം സമാധാനത്തിന്റെ ഭാഷയിലും പിന്നീട്‌ ശക്തിയുടെ ഭാഷയിലും പ്രതികരിക്കാനുള്ള തീരുമാനവും വേറിട്ടതായി.
രാജ്യത്തിന്റെ വളര്‍ച്ചനിരക്ക്‌ അഞ്ച്‌ ശതമാനത്തില്‍ താഴെപ്പോകുകയും നാണ്യപ്പെരുപ്പം ആശങ്കാജനകമായ വിധത്തില്‍ ഉയര്‍ന്ന്‌ നില്‍ക്കുകയും വ്യാവസായികോത്‌പാദന നിരക്ക്‌ കുറഞ്ഞുവരികയും വിദേശനിക്ഷേപകര്‍ക്ക്‌ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ട്‌ വരികയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായത്‌. അധികാരത്തിലെത്തിയപ്പോള്‍ ജനങ്ങളുടെ വലിയ പ്രതീക്ഷകളെ ആ കടുത്ത യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുത്തുക എന്നതായിരുന്നു മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി . പക്ഷെ ആ വെല്ലുവിളി സധൈര്യം നേരിട്ട്‌ മറികടക്കുവാന്‍ ഭാരതത്തിന്‌ കഴിയുമെന്ന്‌ ജനങ്ങളെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ബോദ്ധ്യപ്പെടുത്തുവാന്‍ നരേന്ദ്ര മോദിക്ക്‌ സാധിച്ചിരിക്കുന്നു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇത്രയും നാളത്തെ ഭരണം തദ്ദേശീയരും വിദേശവാസികളുമായ ഭാരതീയര്‍ക്ക്‌ ഇവിടെയൊരു സുശക്തമായ സര്‍ക്കാരും അതിനെ നയിക്കാന്‍ പ്രാപ്‌തനായ ഒരു പ്രധാനമന്ത്രിയുമുണ്ട്‌ എന്ന ആത്മവിശ്വാസമുണ്ടാക്കാന്‍ പര്യാപ്‌തമായി എന്നതില്‍ സംശയമില്ല. ഇറാക്കിലും യെമനിലും എല്ലാം കുടുങ്ങിയ നഴ്‌സുമാരെ തിരിച്ചു കൊണ്ടു വരാന്‍ കാണിച്ച നയതന്ത്രജ്ഞതയും, ഭൂകംബത്തില്‍ തകര്‍ന്ന നേപ്പാളിനെ സഹായിക്കാന്‍ കാണിച്ച സന്മനസ്സും സാധാരണ ജനങ്ങളുടെ വരെ അഭിനന്ദനം ലഭിക്കാന്‍ ഇടയാക്കി. ഇന്ന്‌ ഭാരതീയര്‍ മാത്രമല്ല മൂന്നാം ലോക രാഷ്‌ട്രങ്ങളും എല്ലാം നരേന്ദ്രമോദിയില്‍ ഒരു ലോക രക്ഷകനെ കാണുന്നു. ഭാരതത്തിനകത്തും പുറത്തും നമ്മുടെ പ്രധാന മന്ത്രി കടന്നു പോകുന്ന ഒരോ വഴിത്താരകളിലും അദ്ദേഹത്തെ കാണാനും , പരിചയപ്പെടുവാനും ആ വാക്‌ധോരണി ശ്രവിക്കുവാനും ആളുകള്‍ കൂട്ടംകൂടുന്ന കാഴ്‌ചയാണ്‌ എവിടെയും കാണാന്‍ കഴിയുന്നത്‌. മുമ്പും പല ഇന്ത്യന്‍ പ്രധാന മന്ത്രിമാരും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടങ്കിലും അന്നൊന്നും ലഭിക്കാത്ത സ്വീകാര്യതയും ആദരവും മോദിക്കു ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്‌.
അമേരിക്കക്കും സോവിയറ്റ്‌ യൂണിയനും അഭിമുഖമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ലോക രാഷ്‌ട്ര സംവിധാനം സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോടെ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കീഴില്‍ ഏകമുഖമായി മാറുകയും അമേരിക്ക ലോക പോലീസ്‌ ചമയുന്ന കാഴ്‌ചയുമാണ്‌ പീന്നീട്‌ കാണാനായത്‌. ഐക്യ രാഷ്‌ട്ര സഭയെ നോക്കുകുത്തിയാക്കി മാറ്റി ഐ.എം.എഫിന്റേയും ലോക ബാങ്കിന്റേയും നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത അമേരിക്കന്‍ സാമ്രാജ്യത്വ വാദം മൂന്നാം ലോക രാഷ്‌ട്രങ്ങളെ ഞെക്കിപിഴിയുന്ന കാല ഘട്ടത്തിലാണ്‌ ഭാരതത്തില്‍ ഭരണ മാറ്റം ഉണ്ടാകുന്നതും നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി അധികാരം ഏല്‌ക്കുന്നതും. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷമുള്ള മോദിയുടെ ഓരോ നീക്കങ്ങളും മൂന്നാം ലോക രാഷ്‌ട്രങ്ങള്‍ക്ക്‌ കരുത്തു പകരുന്നതും അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന നിലയിലേക്ക്‌ ഒരു ബദല്‍ രൂപീകരിക്കാന്‍ പ്രാപ്‌തമാണന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ ആദ്യ പടിയായിരുന്ന ഐ.എം.എഫിനും ലോക ബാങ്കിനും ബദലായി ബ്രിക്‌സ്‌ ബാങ്ക്‌ രൂപീകരിക്കുവാനുള്ള നീക്കവും അതിന്റെ പ്രഥമ അദ്ധ്യക്ഷ സ്ഥാനം ഭാരതത്തിന്‌ ലഭ്യമാക്കാനായതും.
ഇന്നലെകളില്‍ വിവിധ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആഗോള സഭകളില്‍ കാഴ്‌ചക്കാരന്റെ റോളിലായിരുന്നു ഭാരത ഭരണത്തലവന്‍മാര്‍ ഇരുന്നിരുന്നതെങ്കില്‍ ഇന്ന്‌ അത്‌ നേതാവിന്റെ റോളിലേക്ക്‌ മാറ്റിയെടുക്കാന്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക്‌ സാധിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന എല്ലാ ഉച്ചകോടികളിലും ഭാരതത്തിന്റെ വാക്കുകള്‍ക്ക്‌ വില കല്‌പിക്കുവാനും ഭാരതത്തെ അംഗീകരിക്കുവാനും ലോക രാഷ്‌ട്രങ്ങള്‍ തയ്യാറായതിന്റെ നേര്‍ചിത്രങ്ങള്‍ മാത്രമെ കാണുവാനുണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ ലോകത്തിനു മുഴുവന്‍ വെളിച്ചവും വഴിയും ആയി മാറാന്‍ ഭാരതത്തിനു കഴിഞ്ഞിരുന്നെങ്കില്‍ , ഇന്ന്‌ അതേ പാതയിലേക്ക്‌ ഭാരതത്തെ വിണ്ടും നയിക്കുവാനുള്ള തുടക്കം കുറിക്കുവാന്‍ മോദി സര്‍ക്കാരിനായിരിക്കുന്നു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ ഈ സര്‍ക്കാരിന്‌ എതിരെയുള്ള അപവാദ പ്രചരണങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ മിക്ക മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്ത്‌ എത്തിയിരുന്നു. ഈ സര്‍ക്കാര്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‌ അടിമപ്പെട്ട്‌ കുത്തകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഒപ്പമാണ്‌ നിലകൊള്ളുന്നത്‌ എന്നതായിരുന്നു അവര്‍ ഉന്നയിച്ച പ്രധാന ആരോപണം. എന്നാല്‍ സ്വന്തം പ്രവര്‍ത്തനങ്ങള്‍കൊണ്ടു തന്നെ തങ്ങള്‍ ആരുടെയൊപ്പമാണെന്ന്‌ തെളിയിക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞിരിക്കുന്നു. ഇടതു പക്ഷങ്ങളുടെ പ്രത്യക്ഷ പിന്തുണയോടെയും പിന്നീട്‌ അവരുടെ പരോക്ഷ പിന്തുണയോടെയും ഭരിച്ച യു.പി.എ. സര്‍ക്കാരുകളും, മൂന്നാം മുന്നണി സര്‍ക്കാരുകളുമെല്ലാം യാതൊരു തത്വദീക്ഷയുമില്ലാതെ കര്‍ഷകരുടേയും, സാധാരണക്കാരന്റേയും താത്‌പര്യങ്ങളെ പരിഗണിക്കാതെ അന്താരാഷ്‌ട്ര കരാറുകളില്‍ ഒപ്പിടുന്ന പതിവാണ്‌ മുമ്പ്‌ ഉണ്ടായിരുന്നത്‌. അമേരിക്കയുടെ കണ്ണുരുട്ടലുകള്‍ക്ക്‌ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇടതുപക്ഷത്തിനോ കോണ്‍ഗ്രസ്സിനോ സാധിച്ചിരുന്നുമില്ല. അങ്ങിനെയാണ്‌ നമ്മുടെ നാടിന്റേയും കര്‍ഷകരുടേയും ഒരു താത്‌പര്യവും സംരക്ഷിക്കാതെ ഗാട്ട്‌ കരാറിലും , ആസ്യാന്‍ കരാറിലുമെല്ലാം അവര്‍ ഒപ്പിട്ടത്‌.
എന്നാല്‍ സ്വതന്ത്ര വ്യാപാരം സുഗമമാക്കാനുള്ള ലോക വ്യാപാര സംഘടനാ ഉടമ്പടിയില്‍ ഒപ്പിടുവാനുള്ള ലോക രാജ്യങ്ങളുടേയും അമേരിക്കയുടേയും സമര്‍ദ്ദത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ വകവച്ചില്ലെന്നു മാത്രമല്ല, വ്യവസ്ഥകളില്‍ മാറ്റം വരുത്താതെ അതില്‍ ഒപ്പിടാനാവില്ല എന്ന ധീരോദാത്തമായ നിലപാടാണ്‌ മോദി സര്‍ക്കാര്‍ സ്വീകരിച്ചത്‌. പാവപ്പെട്ടവന്റെ പാത്രത്തില്‍ ആഹാരം കിട്ടുന്നതും, കര്‍ഷകരുടെ നിലനില്‍പ്പ്‌ ഉറപ്പാക്കുന്നതും അല്ലാത്ത ഒരു കരാറുകളിലും ഇനി ഭാരതം ഒപ്പിടുകയില്ല എന്ന ഉറച്ച നിലപാട്‌ ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി എടുത്തത.്‌ അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി വ്യാപാരക്കരാറുകള്‍ക്ക്‌ വിധേയമാകുന്ന മുന്‍ നയങ്ങളുപേക്ഷിച്ച ഭാരതം രാജ്യത്തിനു ദോഷകരമായ ലോക വ്യാപാര സംഘടനാ ഉടമ്പടിയില്‍ ഒപ്പുവെയ്‌ക്കില്ലെന്ന്‌ വ്യക്തമാക്കി. എന്നു മാത്രമല്ല ആ കരാറു തന്നെ അസ്ഥിരപ്പെടുത്താനായതും പീന്നീട്‌ ഭാരതത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ വ്യവസ്ഥകളില്‍ മാറ്റം വരുത്താനായതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണ്‌.
ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിര്‍ത്തിവക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതാണ്‌ മറ്റൊരു നടപടി. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഭാരതത്തിന്റെ തനതായ കാര്‍ഷിക സമ്പത്തിനെ നശിപ്പിക്കുമെന്നും, വിത്തുകള്‍ സ്വന്തമാക്കുന്ന ബഹുരാഷ്‌ട്ര കുത്തക കമ്പനികള്‍ക്ക്‌ രാജ്യവും കര്‍ഷകരും അടിമകളാകുമെന്ന ആശങ്കകള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിര്‍ത്തിവയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്‌.
കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക്‌ പണപ്പെരുപ്പ നിരക്ക്‌ എത്തിക്കാനായത്‌ മോദിസര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ ഇടപെടല്‍ മൂലമാണ്‌. ക്രൂഡോയില്‍ വില നിശ്ചയിക്കുമ്പോള്‍ ഡോളറിന്‌ എതിരായ രൂപയുടെ മൂല്യം കണക്കാക്കുന്നതിനാല്‍ ആഭ്യന്തര സാമ്പത്തിക രംഗത്തിന്റെ ഉണര്‍വ്വ്‌ വിലക്കുറവിന്‌ സഹായിക്കുന്നു. അതുകൊണ്ടു തന്നെയാണ്‌ യു.പി.എ.യുടെ കാലത്ത്‌ സാധിക്കാതിനരുന്ന വിലക്കുറവ്‌ ഇപ്പോള്‍ നല്‍കാന്‍ എണ്ണ കമ്പനികള്‍ക്ക്‌ സാധിക്കുന്നതും. സാമ്പത്തിക രംഗത്തെ അച്ചടക്കവും ദൃഢമായ നടപടികളും മൂലം രാജ്യത്തെ വിലക്കയറ്റത്തിന്റെ തോത്‌ ക്രമേണെ കുറക്കുവാനും സാധിച്ചിരിക്കുന്നു. സാമ്പത്തിക രംഗത്ത്‌ കൈവരിച്ച സ്ഥിരതയും വളര്‍ച്ചയും വിലക്കയറ്റത്തിന്റെ തോത്‌ കുറച്ചുകൊണ്ടു വരികയും ചെയ്‌തിരിക്കുന്നു. രാജ്യത്ത്‌ വിലക്കയറ്റത്തിന്‌ എതിരായ പ്രക്ഷോഭങ്ങളോ പ്രസ്‌താവനകളോ ഉയരുന്നില്ലെന്നു മാത്രമല്ല വിലക്കുറവിന്റെ ലക്ഷണങ്ങള്‍ എല്ലാ മേഖലകളിലും കണ്ടും തുടങ്ങിയിരിക്കുന്നു.
വ്യാവയായികോല്‍പ്പാദന നിരക്ക്‌ കുറഞ്ഞു വന്നതും വിദേശനിക്ഷേപകര്‍ക്ക്‌ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടതുമായിരുന്നു കഴിഞ്ഞ പത്തു വര്‍ഷമായി ഭാരതം നേരിട്ടുകൊണ്ടിരുന്ന മറ്റൊരു പ്രതിസന്ധി. ആ പ്രതിസന്ധികളെ മനോഹരമായി അതിജീവിക്കാന്‍ ഭാരതത്തെ പ്രാപ്‌തമാക്കാനും മോദിക്ക്‌ സാധിച്ചിരിക്കുന്നു. അതിനായി സര്‍ക്കാര്‍ രൂപം നല്‍കിയ മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിക്ക്‌ നല്ല പ്രതികരണമാണ്‌ ലോകത്തെമ്പാടു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്‌. വ്യാവസായിക രംഗത്തെ കുതിച്ചു ചാട്ടത്തിനു മാത്രമല്ല ഭാരതത്തിലെ തൊഴിലിലില്ലാത്ത യുവാക്കള്‍ക്കും അതൊരു വലിയ അനുഗ്രഹമായി മാറിയിരിക്കുന്നു. ലോകത്തിനു മുന്നിലേക്കുള്ള ഭാരതത്തിന്റെ സിംഹച്ചുവടുകളാണ്‌ മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതി. നിര്‍മ്മാണമേഖലയുടെ ആഗോളകേന്ദ്രമായി രാജ്യത്തെ മാറ്റിയെടുത്ത്‌ ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. എഫ്‌ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) എന്നതുകൊണ്ട്‌ എന്‍ഡിഎ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌ ഫസ്റ്റ്‌ ഡവലപ്‌ ഇന്ത്യ എന്നതാണന്ന്‌ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ജപ്പാനും ചൈനയും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും എല്ലാം ഭാരതത്തില്‍ മുതല്‍ മുടക്കാനും വ്യവസായങ്ങള്‍ ആരംഭിക്കുവാനും പരസ്‌പരം മത്സരിക്കുന്ന അവസ്ഥയിലേക്ക്‌ നമ്മുടെ വ്യവസായ രംഗത്തെ മാറ്റിയെടുക്കാനും സാധിച്ചിരിക്കുന്നു. അനുദിനം തകര്‍ന്നുകൊണ്ടിരുന്ന ഇന്ത്യന്‍ സമ്പദ്‌ വ്യസ്ഥയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി എന്നു മാത്രമല്ല , ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ തന്നെ ചൈനയേയും , അമേരിക്കയേയും കടത്തി വെട്ടി ലേകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌്‌ ഘടന എന്ന അവസ്ഥയിലേക്ക്‌ അതിനെ വളര്‍ത്താനും കഴിഞ്ഞു എന്നതാണ്‌ അതിന്റെ ഏറ്റവും വലിയ നേട്ടം
അതോടൊപ്പം തന്നെ രാജ്യത്ത്‌ നിലവിലുള്ളതും പുതുതായി ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതുമായ മുഴുവന്‍ സ്ഥാപനങ്ങളേയും സഹായിക്കുന്ന നിലപാടുകളും സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നു. കേരളത്തിന്റെ അഭിമാനമായ കൊച്ചി കപ്പല്‍ശാല വികസനത്തിനായി 2,700 കോടി രൂപയുടെ പദ്ധതികളാണ്‌ കേന്ദ്രം അനുവദിച്ചത്‌. ചരിത്രത്തില്‍ ആദ്യമായാണ്‌ കപ്പല്‍ശാലയ്‌ക്ക്‌ ഇത്രയും വലിയ കേന്ദ്രസഹായം ലഭ്യമാകുന്നത്‌. ഇതിനു മുന്‍പത്തെ വലിയ ധനസഹായം കൈവന്നത്‌ പത്തു വര്‍ഷങ്ങള്‍ക്കപ്പുറം വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ വയബിലിറ്റി ഗ്യാപ്‌ ഫണ്ടായി 800 കോടി രൂപ കേന്ദ്ര സഹായം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. പദ്ധതിയ്‌ക്കുള്ള സ്വകാര്യ പങ്കാളി മുടക്കുന്നതിന്റെ 40% വരെയാണ്‌ വി.ജി.എഫ്‌ ആയി അനുവദിക്കുക. ഇതില്‍ ആദ്യ 20 ശതമാനമാണ്‌ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്‌. വ്യാവസായിക സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും സുതാര്യമാക്കുകയും ചെയ്‌തിരിക്കുന്നു.
ഇതിനെല്ലാം അപ്പുറം സാധാരണക്കാരന്‌ ഈ നാട്ടില്‍ ഒരു ഭരണവും ഭരണാധികാരിയും ഉണ്ടെന്ന്‌ വികാരമുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. ചുവപ്പു നാട അഴിച്ചു നീക്കാനും, ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം അവസാനിപ്പിക്കാനും അതുവഴി അഴിമതിയുടെ തോത്‌ കുറച്ചു കൊണ്ടുവരുവാനും വഴിയൊരുങ്ങിയിരിക്കുന്നു. ഓഫീസുകളില്‍ സ്ഥിരമായി വൈകി വരുന്നവരെ കുടുക്കാനായി എല്ലാ ഓഫീസുകളിലും ബയോ മെട്രിക്‌ സ്‌കാനര്‍ സംവിധാനവും ഓണ്‍ലെന്‍ അറ്റന്റന്‍സ്‌ സംവിധാനവും നിലവില്‍ വന്നു. ആഴ്‌ചയില്‍ ഒന്നോ, രണ്ടോ ദിവസം മാത്രം ജോലി ചെയ്‌തിരുന്നവര്‍ ഇപ്പോള്‍ സമയം പോലും നോക്കാതെ പ്രയത്‌നിക്കുകയാണ്‌ രാജ്യത്തിനുവേണ്ടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ മുഖ്യ പരിഗണന നല്‍കണമെന്ന നിര്‍ദ്ദേശം മാനിക്കുന്ന തരത്തിലേക്ക്‌ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ മാറി കഴിഞ്ഞിരിക്കുന്നു.
ഇടനിലക്കാരുടേയും, ഉദ്യോഗസ്ഥരുടേയും ഇടപെടലുകള്‍ ഇല്ലാതെ തന്നെ പൊതുജനങ്ങള്‍ക്ക്‌ പ്രധാനമന്ത്രിയോട്‌ ഏത്‌ ആവലാതിയും നേരിട്ട്‌ ബോധിപ്പിക്കുവാനുള്ള സംവിധാനം ഒരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളിലേക്ക്‌ കൂടുതല്‍ ഇറങ്ങി ചെന്നിരിക്കുന്നു. അതിനായി രൂപീകരിച്ചിട്ടുള്ള സര്‍ക്കാരിന്റെ പുതിയ വെബ്‌സൈറ്റ്‌ മൈ ഗവ്‌ (http://pmindia.gov.in/feedback.php ) സദ്‌ഭരണത്തിനുള്ള വഴിയാണ്‌. പരാതികളും അഭിപ്രായങ്ങളും തെളിവുകളും സമര്‍പ്പിക്കാന്‍ കഴിയും. മൊബൈലില്‍ ഫോട്ടോയെടുത്ത്‌ സൈറ്റിലിടാന്‍ കഴിയും. സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള പൊതു ഓഡിറ്റ്‌ പോലെയും ഈ സൈറ്റ്‌ പ്രവര്‍ത്തിക്കും.
അപേക്ഷകളോടൊപ്പവും മറ്റും സത്യവാങ്‌മൂലം സമര്‍പ്പിക്കാനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സ്വയം ഒപ്പിട്ട രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന തീരുമാനമെടുത്തുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയും സാധാരണ ജനങ്ങള്‍ക്ക്‌ ഏറെ ആശ്വാസം നല്‍കുന്നതും നോട്ടറൈസു ചെയ്യന്നതുമൂലം ഉണ്ടാകുന്ന ചെലവ്‌ ഒഴിവായി കിട്ടുകയും ചെയ്യുന്നു.
രാജ്യത്തിന്റെ നിലനില്‍പ്പിന്‌ ആധാരമായതും സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലുമായ കാര്‍ഷിക മേഖലയുടെ സമഗ്രമായ ഉന്നതി ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍ക്ക്‌ കുറഞ്ഞ സമയത്തിനുള്ളില്‍ തുടക്കം കുറിക്കുവാനും പുതിയ സര്‍ക്കാരിന്‌ സാധിച്ചിരിക്കുന്നു. നൂതന സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലൂടെ രണ്ടാം ഹരിത വിപ്ലവമാണ്‌ സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്‌. കുറഞ്ഞ പലിശയ്‌ക്ക്‌ കാര്‍ഷിക വായ്‌പ, പലിശയിളവുകള്‍, കര്‍ഷകന്‌ സോയില്‍ കാര്‍ഡ്‌, കാര്‍ഷിക യൂണിവേഴ്‌സിറ്റികള്‍, ഹോര്‍ട്ടികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റികള്‍ അങ്ങനെ നിരവധിയായ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ച്‌ ലക്ഷം ഭൂരഹിതരായ കര്‍ഷകരെ ലക്ഷ്യമിട്ടുള്ള ?ഭൂമി ഹീന്‍ കിസാന്‍? പദ്ധതി, വിലക്കയറ്റം പിടിച്ചു നിര്‍ത്താനും കാര്‍ഷികരംഗത്തിന്‌ കുതിപ്പുപകരാനും വില സ്ഥിരതാ ഫണ്ട്‌, മണ്ണിന്റെ ഗുണനിലവാരത്തകര്‍ച്ച തടയാനും കൃഷി മെച്ചപ്പെടുത്താനും രാജ്യത്തൊട്ടാകെ 100 മണ്ണു പരിശോധനാ കേന്ദ്രങ്ങള്‍, എല്ലാകര്‍ഷകര്‍ക്കും സോയില്‍ കാര്‍ഡുകള്‍, കാലാവസ്ഥാമാറ്റം കൃഷിയില്‍ വരുത്തുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആയിരം കോടിയുടെ നാഷണല്‍ അഡാപ്‌റ്റേഷന്‍ ഫണ്ട്‌ ഫോര്‍ ക്ലൈമാറ്റിക്‌ ചെയ്‌ഞ്ച്‌, പട്ടണങ്ങള്‍ കേന്ദ്രീകരിച്ച്‌ സ്വകാര്യ ചന്തകളും കര്‍ഷക ചന്തകളും, കാര്‍ഷിക വികസനത്തിന്‌ രണ്ട്‌ അഗ്രികള്‍ക്കച്ചറല്‍ യൂണിവേഴ്‌സിറ്റികള്‍ , രണ്ട്‌ ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവ ഇവയില്‍ ചിലതു മാത്രമാണ്‌. കാര്‍ഷിക രംഗത്ത്‌ വന്‍ വളര്‍ച്ച കൈവരിക്കാന്‍ എല്ലാ കൃഷിയിടങ്ങളിലും ജലസേചനം എത്തിക്കുന്ന പ്രധാനമന്ത്രി ഗ്രാം സിഞ്ചായി യോജന പദ്ധതി നടപ്പാക്കും.
തെരെഞ്ഞെടുപ്പ്‌ സമയത്ത്‌ രാജ്യത്തിനു നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതാണ്‌ എടുത്തു പറയേണ്ട പ്രധാന നേട്ടങ്ങള്‍.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ചില പദ്ധതികളെക്കുറിച്ച്‌ പരിശോധിക്കാം

പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന
ജീവിതം എന്നത്‌ നാളെ എങ്ങനെയാകും എന്ന്‌ ആര്‍ക്ക്‌ പ്രവചിക്കാനാവും. ആ അനിശ്ചിതത്വത്തില്‍ നിന്ന്‌ അല്‍പം ആശ്വാസത്തിന്‌ വേണ്ടിയാണ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ പോളിസികളെ ജനം ആശ്രയിക്കുന്നത്‌. വേണ്ടപ്പെട്ടവര്‍ക്കുകൂടിയുള്ള കരുതലാകുന്നു അത്‌. ആ കരുതലിന്റെ തണലൊരുക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ ബീമാ യോജന പദ്ധതിയിലുടെ. 18 നും 70 നും മധ്യേ പ്രായമുള്ളവര്‍ക്ക്‌ ഈ പദ്ധതിയില്‍ അംഗമാകാം. എല്ലാ സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ ഉടമകള്‍ക്കും ഈ സ്‌കീമില്‍ ചേരാം. ഒന്നിലധികം സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ മുഖേന മാത്രമേ ഈ സ്‌കീമില്‍ ചേരാന്‍ സാധിക്കുകയുള്ളു. കേവലം 12 രൂപയാണ്‌ വാര്‍ഷിക പ്രീമിയം എന്നതും ഒരുപക്ഷേ ഈ പദ്ധതിയുടെ മാത്രം പ്രത്യേകതയാവും. പ്രീമിയം തുക അടയ്‌ക്കുന്നതിന്‌ ബാങ്കില്‍ കയറി ഇറങ്ങേണ്ട ആവശ്യവുമില്ല. ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും ഓട്ടോ ഡെബിറ്റായി പ്രീമിയം അടയ്‌ക്കുന്നതിനുള്ള സൗകര്യമാണ്‌ ഒരുക്കിയിട്ടുള്ളത്‌. ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കുന്നത്‌ അപകടത്തില്‍ മരിക്കുകയോ അംഗവൈകല്യം ഉണ്ടാവുകയോ ചെയ്‌താലാണ്‌. രണ്ട്‌ ലക്ഷം രൂപയാണ്‌ അപകട ഇന്‍ഷ്വറന്‍സ്‌. രണ്ട്‌ കണ്ണുകളുടേയും കാഴ്‌ച നഷ്ടപ്പെട്ടാലോ കൈകാലുകളുടെ ഉപയോഗ ശേഷി നഷ്ടപ്പെട്ടാലോ രണ്ട്‌ ലക്ഷം രൂപ ഇന്‍ഷ്വറന്‍സായി ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന്‌ ഒരു ലക്ഷം രൂപയാണ്‌ പരിരക്ഷ.

പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന
18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക്‌ ഈ സ്‌കീമില്‍ ചേരാം. വാര്‍ഷിക പ്രീമിയമാവട്ടെ 330 രൂപയും. പ്രതിദിനം ഒരു രൂപ വീതം മിച്ചം പിടിച്ചാല്‍ പോലും പ്രീമിയം തുക അടഞ്ഞുപോകാവുന്നതേയുള്ളു. ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും ഒറ്റത്തവണയായി ഓട്ടോ ഡെബിറ്റായി പ്രീമിയം അടഞ്ഞുപോകുന്നവിധത്തിലാണ്‌ ഇതിന്റെ സംവിധാനം. എല്ലാ സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ ഉടമകള്‍ക്കും ഈ സ്‌കീമില്‍ ചേരാം. രണ്ട്‌ ലക്ഷം രൂപയാണ്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌. ഓരോ വര്‍ഷവും നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ചുനല്‍കി പദ്ധതിയില്‍ തുടരാനാകും. അക്കൗണ്ടില്‍ മതിയായ തുകയില്ലെങ്കില്‍ അക്കൗണ്ട്‌ അവസാനിപ്പിക്കാന്‍ ബാങ്ക്‌ നിര്‍ബന്ധിതമാകും. 50 വയസിനു മുമ്പ്‌ പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക്‌, പ്രീമിയം അടയ്‌ക്കുന്ന മുറയ്‌ക്ക്‌ 55 വയസുവരെ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കും.

അടല്‍ പെന്‍ഷന്‍ യോജന (എപിവൈ)
2015-16 ലെ കേന്ദ്ര ബജറ്റില്‍ എല്ലാ ഭാരതീയര്‍ക്കും വേണ്ടി പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ്‌ പദ്ധതികള്‍ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനങ്ങളാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്‌. ഇതില്‍ ഉള്‍പ്പെടുന്ന അടല്‍ പെന്‍ഷന്‍ യോജന പദ്ധതി അസംഘടിത മേഖലയെ കേന്ദ്രീകരിച്ചുള്ളതാണ്‌. വാര്‍ധക്യത്തില്‍ സാമ്പത്തിക പരാധീനത മൂലം തളര്‍ന്നുപോകാതിരിക്കുന്നതിനുള്ള കൈത്താങ്ങാണ്‌ ഈ പദ്ധതിയെന്ന്‌ വേണമെങ്കില്‍ വിശേഷിപ്പിക്കാം. ജോലി ചെയ്യാനാവാതെ, സാമ്പത്തിക സുരക്ഷിതത്വം തീരെയില്ലാതെ പോകുന്ന അവസ്ഥ ഒഴിവാക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. ഇത്തരക്കാര്‍ക്കുവേണ്ടി പ്രതിമാസ വരുമാനം എന്ന നിലയില്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയാണ്‌ അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയിലൂടെ. 18 നും 40 നും ഇടയില്‍ പ്രായമുള്ള സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ പദ്ധതിയില്‍ ചേരാം. പദ്ധതിയിലേക്ക്‌ ഏത്രരൂപയാണോ സംഭാവന ചെയ്യുന്നത്‌ അതിന്റെ അടിസ്ഥാനത്തിലായിരിക്കും 60 വയസ്‌ ആയ ശേഷം പെന്‍ഷന്‍ ലഭിക്കുക.

സുകന്യ സമൃദ്ധി അക്കൗണ്ട്‌
പെണ്‍കുട്ടികള്‍ ഇന്നലെയുടെ മധുരിക്കുന്ന ഓര്‍മ്മയാണ്‌ ഇന്നിന്റെ ആഹ്ലാദ നിമിഷങ്ങളാണ്‌. അതോടൊപ്പം തന്നെ നാളെയുടെ പ്രത്യാശയും വാഗ്‌ദാനവുമാണ്‌ എന്ന സന്ദേശം പ്രചരിപ്പിച്ച്‌ ബേഠി ബച്ചാവോ ബേഠി പഠാവോ (പെണ്‍കുട്ടികളെ സംരക്ഷിക്കൂ, പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കൂ) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ്‌ സുകന്യ സമൃദ്ധി അക്കൗണ്ട്‌ . പെണ്‍കുട്ടികളുടെ ഭാവി ജീവിതം ശോഭനമാക്കാന്‍ മാതാപിതാക്കളുടെ മുന്നില്‍ ഇപ്പോള്‍ ലഭ്യമായ സമാനതകളില്ലാത്ത നിക്ഷേപ പദ്ധതിയാണ്‌ സുകന്യ സമൃദ്ധി അക്കൗണ്ട്‌.
പത്ത്‌ വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ അച്ഛനമ്മമാര്‍ക്കോ രക്ഷിതാക്കള്‍ക്കോ സുകന്യ അക്കൗണ്ടുകള്‍ തുടങ്ങാം. ഓരോ വര്‍ഷവും ചുരുങ്ങിയത്‌ 1,000 രൂപയില്‍ തുടങ്ങി പരമാവധി 1.5 ലക്ഷം രൂപ വരെ സുകന്യ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 100 രൂപയുടെ ഗണിതങ്ങളായി ഒരുവര്‍ഷം എത്ര തവണ വേണമെങ്കിലും അടയ്‌ക്കാം. എല്ലാ തപാല്‍ ഓഫീസുകളിലും ഈ അക്കൗണ്ട്‌ തുടങ്ങാനുള്ള അവസരമുണ്ട്‌. സുകന്യ അക്കൗണ്ട്‌ തുടങ്ങുവാന്‍ പെണ്‍കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌, കുട്ടിയുടെ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, ആദ്യനിക്ഷേപ തുകയായ 1,000 രൂപയുമായി അടുത്തുള്ള പോസ്റ്റ്‌ ഓഫീസില്‍ എത്തിയാല്‍ സുകന്യ അക്കൗണ്ട്‌ തുടങ്ങാം.

അവശ്യ മരുന്നുകള്‍ കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാക്കാന്‍ ജന്‍ ഔഷധി
ജീവന്‍ രക്ഷാ മരുന്നുകള്‍ അടക്കം അഞ്ഞൂറിലേറെ മരുന്നുകള്‍ കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ജന്‍ ഔഷധി പദ്ധതി ഒരുങ്ങുന്നു. ജനറിക്‌ മരുന്നുകളെല്ലാം കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. പൊതു, സ്വകാര്യ മരുന്നു കമ്പനികളില്‍ നിന്ന്‌ മരുന്ന്‌ വന്‍തോതില്‍ വാങ്ങി, ജന്‍ ഔഷധിയെന്ന ബ്രാന്‍ഡില്‍ ചെറുകിട വിപണിയില്‍ എത്തിക്കുന്നതാണ്‌ പദ്ധതി. കുറഞ്ഞ വിലയ്‌ക്ക്‌ മേന്മയുള്ള മരുന്ന്‌ ഇതുവഴി ലഭിക്കും. വേദനാ സംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, വിറ്റാമിനുകള്‍ എന്നിവയും ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, ഗ്യാസ്‌ട്രോ എന്ററോളജി എന്നിവയ്‌ക്കുള്ളതടക്കം 504 മരുന്നുകളാണ്‌ ആദ്യം വിപണിയില്‍ എത്തിക്കുക. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ മരുന്നുകളും വൈദ്യോപകരണങ്ങളും വിപണിയില്‍ എത്തിക്കും. ജന്‍ ഔഷധി നടപ്പാകുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്‌ നിര്‍ബന്ധമാക്കും. ഗ്രാമീണ മേഖലയില്‍ അടക്കം ചികില്‍സ ചെലവേറുന്നതിന്‌ മുഖ്യകാരണം മരുന്നുവിലയാണ്‌. മൊത്തം ചികില്‍സാ ചെലവില്‍ 79 ശതമാനവും മരുന്നുവിലയാണ്‌. ഈ പ്രശ്‌നം പരിഹരിക്കാനാണ്‌ കേന്ദ്ര പദ്ധതി.സര്‍ക്കാര്‍ ആശുപത്രികളിലും റെഡ്‌ ക്രോസ്‌ പോലുള്ള സന്നദ്ധ സംഘടനകള്‍ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കും ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ക്ക്‌ അനുമതി നല്‍കും. ഇത്തരം മെഡിക്കല്‍ സ്‌റ്റോറുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയും മരുന്നുകള്‍ വാങ്ങാന്‍ അരലക്ഷം രൂപയും ആദ്യം നല്‍കും. ബ്രാന്‍ഡഡ്‌ മരുന്നുകള്‍ക്കു പകരം ബ്രാന്‍ഡില്ലാത്ത ജനറിക്‌ മരുന്നുകള്‍ ലഭ്യമാക്കുന്നതാണ്‌ ചെലവു കുറയാന്‍ പ്രധാനകാരണം.

കര്‍ഷകന്റെ ഉന്നതി
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലായ കാര്‍ഷിക മേഖലയുടെ സമഗ്രമായ ഉന്നതി ലക്ഷ്യമിട്ടുള്ള നിരവധി പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റിന്‌ ഹരിതശോഭ നല്‍കി. കുറഞ്ഞ പലിശയ്‌ക്ക്‌ കാര്‍ഷിക വായ്‌പ, പലിശയിളവുകള്‍, കര്‍ഷകന്‌ സോയില്‍ കാര്‍ഡ്‌, കാര്‍ഷിക യൂണിവേഴ്‌സിറ്റികള്‍, ഹോര്‍ട്ടികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റികള്‍.. അങ്ങനെ പോകുന്നു കര്‍ഷകനെ താങ്ങിനിര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍. നൂതന സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലൂടെ രണ്ടാം ഹരിത വിപ്ലവം സൃഷ്ടിക്കുമെന്നും ബജറ്റില്‍ അടിവരയിട്ടുപറയുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന ദൃഢപ്രതിജ്ഞയുമുണ്ട്‌.

വാണിജ്യ സൗകര്യ കരാറിന്‌ ഭാരതത്തിന്റെ വീറ്റോ
പാവപ്പെട്ടവന്റെ പാത്രത്തില്‍ ആഹാരം കിട്ടുന്നതും കര്‍ഷകരുടെ നിലനില്‍പ്പ്‌ ഉറപ്പാക്കുന്നതും അല്ലാത്ത ഒരു കരാറുകളിലും ഇനി ഭാരതം ഒപ്പിടൂകയില്ല എന്ന ഉറച്ച നിലപാട്‌ ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി എടുത്തത്‌ . അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി വ്യാപാരക്കരാറുകള്‍ക്ക്‌ വിധേയമാകുന്ന മുന്‍ നയങ്ങളുപേക്ഷിച്ച ഭാരതം രാജ്യത്തിനു ദോഷകരമായ ലോക വ്യാപാര സംഘടനാ ഉടമ്പടിയില്‍ ഒപ്പുവെയ്‌ക്കില്ലെന്ന്‌ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച്‌ കരാറില്‍ ഒപ്പുവെയ്‌ക്കാന്‍ യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ കെറിയും സംഘവും നടത്തിയ അവസാനവട്ട ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടു. ഇതോടെ ഭാരതവുമായി തുല്യതയുള്ള നയതന്ത്രബന്ധത്തിന്‌ അമേരിക്ക നിര്‍ബന്ധിതമായി. എന്നു മാത്രമല്ല ഭാരതത്തിലെ കര്‍ഷകര്‍ക്ക്‌ ലഭിച്ചിരുന്ന സബ്‌സിഡികള്‍ സംരക്ഷിച്ചു നിര്‍ത്തി കരാറില്‍ മാറ്റം വരുത്താനും ഭാരതത്തിന്‌ സാധിച്ചു.

കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയാക്കി
കര്‍ഷക ക്ഷേമ പദ്ധതിയുടെ ഭാഗമായി പ്രകൃതി ദുരന്തത്തില്‍ കൃഷിനാശമുണ്ടാകുന്നവര്‍ക്ക്‌ നഷ്ട പരിഹാരത്തുക ഇരട്ടിയോളമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന്‌ 33 ശതമാനം നഷ്ടമുണ്ടാകുന്ന കര്‍ഷകര്‍ക്ക്‌ സബ്‌സിഡി ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. മുമ്പ്‌ 50 ശതമാനം വിളനാശം സംഭവിച്ചാലേ സബ്‌സിഡിക്ക്‌ പരിഗണിക്കുമായിരുന്നുള്ളു. കാര്‍ഷിക വിളകള്‍ക്കും തോട്ടവിളകള്‍ക്കും ഹോര്‍ട്ടി കള്‍ച്ചര്‍ വിളകള്‍ക്കും സബ്‌സിഡി തുക ഹെക്ടറിന്‌ 4500 രൂപയായിരുന്നത്‌ 6800 ആക്കി. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലെ നഷ്ട വിളകള്‍ക്ക്‌ സബ്‌സിഡി തുക 9000 രൂപയില്‍നിന്ന്‌ 13500 ആക്കിയിട്ടുണ്ട്‌. നാശം വരാത്ത വിളകള്‍ക്കുള്ള സബ്‌സിഡി തുക ഹെക്ടറിന്‌ 12,000 ആയിരുന്നത്‌ 18,000 രൂപയാക്കി. സെറി കള്‍ച്ചര്‍ കര്‍ഷകര്‍ക്ക്‌ നഷ്ടമുണ്ടായാല്‍ സബ്‌സിഡി തുക നിലവിലുള്ള 3,200ല്‍നിന്ന്‌ 4,000 രൂപയും 4,800 രൂപ കിട്ടിയിരുന്നവര്‍ക്ക്‌ 6,000 രൂപയും കിട്ടും.

കൃഷിയിടങ്ങള്‍ക്ക്‌ പ്രധാനമന്ത്രി ഗ്രാം സിഞ്ചായി യോജന
കാര്‍ഷിക രംഗത്ത്‌ വന്‍ വളര്‍ച്ച കൈവരിക്കാന്‍ പ്രധാനമന്ത്രി ഗ്രാം സിഞ്ചായി യോജന നടപ്പാക്കും എല്ലാകൃഷിയിടങ്ങളിലും ജലസേചനമെത്തിക്കുന്നതാണ്‌ പദ്ധതി. കാര്‍ഷിക വിളകളുടെ ഉല്‍പാദനം മണ്ണിന്റെ ഫലഭൂയിഷ്‌ഠതയേയും ജല ലഭ്യതയേയും അടിസ്ഥാനമാക്കിയാണ്‌ നിലനില്‍കുന്നത്‌. രാജ്യത്തെ 14 കോടി ഹെക്ടര്‍ കൃഷിസ്ഥലങ്ങളില്‍ 44 ശതമാനത്തിന്റേയും ജലസേചനം മഴയെ ആശ്രയിച്ചാണ്‍്‌. കര്‍ഷകര്‍ക്കായി സോയില്‍ ഹെല്‍ത്ത്‌ കാര്‍ഡ്‌(എസ്‌എച്‌സി) കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യും. ഇതിനോടനുബന്ധിച്ച്‌്‌ വിളവെടുപ്പും വിവിധ തരത്തിലുള്ള വിളകളെ കുറിച്ചുള്ള അവബോധവും മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നല്‍കുന്നതാണ്‌. ഇത്‌ കൂടാതെ ശാസ്‌ത്രജ്ഞന്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സഹായത്തോടെ കൃഷിഭൂമിയുടെ വളപരിശോധനയും നടത്തും. ഭക്ഷ്യയോഗ്യമായ വസ്‌തുക്കളുടെ പൂഴ്‌ത്തിവയ്‌പ്പ്‌ തടയുന്നതിനും കരിഞ്ചന്തയ്‌ക്കെതിരേയും നടപടി സ്വീകരിക്കും.
ഭൂമി ഹീന്‍ കിസാന്‍? പദ്ധതി : ഭൂരഹിതരായ കര്‍ഷകരെ ലക്ഷ്യമിട്ടുള്ള ?ഭൂമി ഹീന്‍ കിസാന്‍? പദ്ധതി പ്രകാരം അഞ്ച്‌ ലക്ഷംപേര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കും. ഇതിനുള്ള തുകയും നബാര്‍ഡ്‌ വഴിയാകും ഉറപ്പുവരുത്തുക.
വില സ്ഥിരതാ ഫണ്ട്‌ : വിലക്കയറ്റം പിടിച്ചു നിര്‍ത്താനും കാര്‍ഷികരംഗത്തിന്‌ കുതിപ്പുപകരാനും വില സ്ഥിരതാ ഫണ്ട്‌ രൂപീകരിക്കും അതിലേക്കായി 500 കോടി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു..
മണ്ണു പരിശോധനാ കേന്ദ്രങ്ങള്‍ : മണ്ണിന്റെ ഗുണനിലവാരത്തകര്‍ച്ച തടയാനും കൃഷി മെച്ചപ്പെടുത്താനും രാജ്യത്തൊട്ടാകെ 100 മണ്ണു പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നതും സുപ്രധാന തീരുമാനങ്ങളില്‍പ്പെടുന്നു. ഇതിന്‌ 56 കോടി മാറ്റിവച്ചു.
സോയില്‍ കാര്‍ഡുകള്‍ : എല്ലാകര്‍ഷകര്‍ക്കും സോയില്‍ കാര്‍ഡുകള്‍ നല്‍കും. നൂറുകോടി രൂപ സോയില്‍ കാര്‍ഡുകള്‍ക്ക്‌ ബജറ്റില്‍ വകയിരുത്തി. മണ്ണിന്റെ ഗുണനിലവാരത്തിന്‌ അനുസൃതമായി വളം ഉപയോഗത്തിനും കൃഷി രീതികളുടെ പരീക്ഷണത്തിനും സോയില്‍ കാര്‍ഡുകള്‍ കര്‍ഷകനെ സഹായിക്കും.
നാഷണല്‍ അഡാപ്‌റ്റേഷന്‍ ഫണ്ട്‌ ഫോര്‍ ക്ലൈമാറ്റിക്‌ ചെയ്‌ഞ്ച്‌ : കാലാവസ്ഥാമാറ്റം കൃഷിയില്‍ വരുത്തുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആയിരം കോടിയുടെ നാഷണല്‍ അഡാപ്‌റ്റേഷന്‍ ഫണ്ട്‌ ഫോര്‍ ക്ലൈമാറ്റിക്‌ ചെയ്‌ഞ്ച്‌ ആവിഷ്‌കരിക്കും. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തി കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക്‌ ദേശീയ തലത്തില്‍ വിപണിയുണ്ടാക്കും
സ്വകാര്യ ചന്തകളും കര്‍ഷക ചന്തകളും : പട്ടണങ്ങള്‍ കേന്ദ്രീകരിച്ച്‌ സ്വകാര്യ ചന്തകളും കര്‍ഷക ചന്തകളും സ്ഥാപിക്കും. അതുവഴി കര്‍ഷകര്‍ക്ക്‌ ഉത്‌പന്നങ്ങള്‍ നേരിട്ട്‌ വില്‍ക്കുന്നതിന്‌ അവസരമൊരുക്കും. തദ്ദേശീയമായ സങ്കരയിനം കന്നുകാലികളുടെ ഉത്‌പാദനത്തിന്‌ 50 കോടി വിനിയോഗിക്കും. തുല്യമായ തുക മത്സ്യബന്ധ മേഖലയ്‌ക്കായും ചെലവിടും.
അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി : കാര്‍ഷിക വികസനത്തിന്‌ ആസാമിലും ഝാര്‍ഖണ്ഡിലുമായി രണ്ട്‌ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റികള്‍
ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി : ആന്ധ്രയിലും രാജസ്ഥാനിലുമായി രണ്ട്‌ ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റികള്‍
ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിര്‍ത്തിവച്ചു.
ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിര്‍ത്തിവക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഭാരതത്തിന്റെ തനതായ കാര്‍ഷിക സമ്പത്തിനെ നശിപ്പിക്കുമെന്നും, വിത്തുകള്‍ സ്വന്തമാക്കുന്ന ബഹുരാഷ്‌ട്ര കുത്തക കമ്പനികള്‍ക്ക്‌ രാജ്യവും കര്‍ഷകരും അടിമകളാകുമെന്ന ആശ്‌ങ്കകള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിര്‍ത്തിവയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്‌.

ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുവാന്‍ മുദ്രാ ബാങ്ക്‌
ചെറുകിട സംരംഭകര്‍ക്ക്‌ പത്തുലക്ഷം രൂപവരെ വായ്‌പ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സംവിധാനമായ മുദ്രാ ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ചെറുകിട സംരംഭകരെ പിന്തുണയ്‌ക്കുന്നതിലൂടെ രാജ്യത്തിന്‌ വന്‍ തോതില്‍ വളര്‍ച്ചയും പുരോഗതിയും കൈവരിക്കാനാകുകയാണ്‌ ലക്ഷ്യം. വന്‍കിട വ്യവസായങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ്‌ ധാരണ. എന്നാല്‍ കേവലം ഒരുകോടി 25 ലക്ഷംപേര്‍ക്ക്‌ മാത്രമാണ്‌ വന്‍ വ്യവസായങ്ങളില്‍ തൊഴില്‍ ലഭ്യമായിട്ടുള്ളത്‌. മറുവശത്ത്‌ ചെറുകിട സംരംഭങ്ങള്‍ 12 കോടിയോളം ജനങ്ങള്‍ക്ക്‌ തൊഴില്‍ നല്‍കുന്നു. അഞ്ച്‌ കോടി 75 ലക്ഷത്തോളം വരുന്ന സ്വയംതൊഴില്‍ സംരംഭകരുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്‌ ലക്ഷ്യം. പാവപ്പെട്ടവന്റെ ഏറ്റവും വലിയ ആസ്‌തി സത്യസന്ധതയാണ്‌. ആ സത്യസന്ധതയെ മുദ്രാ ബാങ്ക്‌ എന്ന മൂലധനവുമായി സംയോജിപ്പിക്കുമ്പോള്‍ അതവരുടെ വിജയത്തിലേക്കുള്ള താക്കോലാകും. സാധാരണക്കാര്‍ പുലര്‍ത്തുന്ന അത്രത്തോളം ആത്മാര്‍ത്ഥയും സത്യസന്ധതയും മറ്റൊരു മേഖലയിലെയും കടം വാങ്ങുന്നവര്‍ കാണിക്കില്ല. ബാങ്ക്‌ അക്കൗണ്ടുകളില്ലാത്തവര്‍ക്ക്‌ അതു കരഗതമാക്കിയ ജന്‍ധന്‍ യോജനയ്‌ക്കുശേഷം ധനസഹായം ലഭിക്കാത്ത ജനവിഭാഗത്തിന്‌ അതു നല്‍കുകയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

ആദര്‍ശ ഗ്രാമപദ്ധതി.
ഗ്രാമവികസന രംഗത്ത്‌ വമ്പിച്ച വിപ്ലവത്തിനു വഴിയൊരുക്കുന്ന ആദര്‍ശ ഗ്രാമപദ്ധതി. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കുന്ന ഗ്രാമങ്ങളെ മാതൃകാ ഗ്രമങ്ങളാക്കി മാറ്റിക്കഴിഞ്ഞാല്‍ രണ്ടാംഘട്ടം എന്നോണം ഓരോ എംപിമാരും പ്രതിവര്‍ഷം ഒന്നെന്ന നിലയില്‍ അഞ്ച്‌ ഗ്രാമങ്ങളെ ആദര്‍ശ ഗ്രാമങ്ങളാക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും എംപിമാരുടെയും വികസന ഫണ്ടാണ്‌ ഇതിനു വിനിയോഗിക്കുന്നത്‌. ലോക്‌സഭാംഗങ്ങള്‍ക്ക്‌ അവരവരുടെ മണ്ഡലത്തിലെ ഗ്രാമം വികസനത്തിനു തെരഞ്ഞെടുക്കാം. രാജ്യസഭാംഗങ്ങള്‍ക്ക്‌ അവരവരുടെ സംസ്ഥാനത്തെ ഏതു മണ്ഡലവും വികസിപ്പിക്കാം. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിക്ക്‌ രാജ്യത്തെ ഏത്‌ പഞ്ചായത്തും തിരഞ്ഞെടുക്കാം. ഗ്രാമപഞ്ചായത്ത്‌ ഇല്ലാത്ത നഗരപ്രദേശത്തെ ലോക്‌സഭാ എംപിക്ക്‌, മണ്ഡലത്തിനടുത്തുള്ളഒരു ഗ്രാമപഞ്ചായത്ത്‌ തിരഞ്ഞെടുക്കാം.

ജന്‍ ധന്‍ യോജന
വിപ്ലവകരമായ മറ്റൊരു പദ്ധതി എല്ലാവര്‍ക്കും ബാങ്ക്‌ അക്കൗണ്ട്‌ ഉറപ്പാക്കുന്ന പദ്ധതിയായ ജന്‍ ധന്‍ യോജനയാണ്‌. സീറോബാലന്‍സില്‍ അക്കൗണ്ട്‌ തുറക്കാം. ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്‌ പരിരക്ഷയും ലഭിക്കും. ഡെബിറ്റ്‌ കാര്‍ഡും ലഭിക്കും. ആധാര്‍ കാര്‍ഡില്ലെങ്കില്‍ പകരം ജനന സര്‍ട്ടിഫിക്കറ്റ്‌, വിവാഹ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയ്‌ക്കൊപ്പം മേല്‍വിലാസം തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ്‌, െ്രെഡവിംഗ്‌ ലൈസന്‍സ്‌, തൊഴിലുറപ്പു പദ്ധതി കാര്‍ഡ്‌, ടെലിഫോണ്‍ ബില്‍, വൈദ്യുതി ബില്‍, എം. പി, എം.എല്‍.എ. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നിവരുടെ കത്ത്‌ എന്നിവയും ഉപയോഗിക്കാം

സ്വച്ഛ്‌ ഭാരത്‌ മിഷന്‍.
്‌ ഭാരതത്തെ ശുചിത്വ പൂര്‍ണ്ണമാക്കാനുള്ള സ്വച്ഛ്‌ ഭാരത്‌ മിഷന്‍. അഥവാ ശുചിത്വ ഭാരതം പദ്ധതി. ശുചിത്വം ഉറപ്പാക്കാനായി പ്രധാനമന്ത്രി തുടങ്ങി വച്ച ഈ പദ്ധതിക്ക്‌ രാജ്യത്താകമാനം വലിയ പ്രതികരണമാണ്‌ ഉണ്ടായി കൊണ്ടിരിക്കുന്നത്‌. പല പ്രമുഖരും പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ രംഗത്ത്‌ എത്തി കഴിഞ്ഞു. ദൈവത്തോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്ന ഒന്നാണ്‌ ശുചിത്വം. ശുചിത്വമെന്ന ആശയം മഹാത്മാഗാന്ധിയുടെ ഹൃദയത്തോട്‌ വളരെ ചേര്‍ന്നു നില്‍ക്കുന്നു. 2019 ല്‍ ഗാന്ധിജിയുടെ 150 -ാമത്‌ ജയന്തിയാണ്‌. ശുചിത്വപൂര്‍ണ്ണമായ ഭാരതം ബാപ്പുജിക്കുള്ള ഏറ്റവും നല്ല ശ്രദ്ധാഞ്‌ജലിയാക്കുവാനുള്ള ശ്രമത്തിലാണ്‌ രാഷ്‌ട്രം. സ്വച്ഛ്‌ ഭാരത്‌ പദ്ധതിക്ക്‌ പിന്നാലെ സ്വച്ഛ്‌ ഇന്റര്‍നെറ്റ്‌ പദ്ധതി നടപ്പിലാക്കാനും മോദി സര്‍ക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു. ഭാരതത്തില്‍ അശ്ലീലവെബ്‌സൈറ്റുകള്‍ വിലക്കേര്‍പ്പെടുത്താന്‍ ഇന്റര്‍നെറ്റ്‌ ആന്‍ഡ്‌ മൊബൈല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയോടു ഇത്തരം സൈറ്റുകളുടെ പട്ടിക സര്‍ക്കാര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

സാങ്കേതികവിദ്യാഭ്യാസത്തിന്‌ പെണ്‍കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌
പെണ്‍കുട്ടികള്‍ക്ക്‌ സാങ്കേതിക വിദ്യാഭ്യാസരംഗത്ത്‌ പ്രോത്സാഹനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രകൃതി സ്‌കോളര്‍ഷിപ്പ്‌ നടപ്പിലാക്കുന്നു. സ്‌കോളര്‍ഷിപ്പ്‌ പ്രകാരം ഒരു വര്‍ഷം 4000 രൂപ ലഭിക്കും. ആറ്‌ ലക്ഷത്തില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക്‌ മാത്രമെ ഇതിനര്‍ഹത ഉണ്ടായിരിക്കുകയുളളു. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. എഐസിടിഇയുടെ അംഗീകാരമുള്ള ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്ക്‌ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

ജീവന്‍രക്ഷാമരുന്നുകളുടെ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു
ഹൃദ്രോഗം,പ്രമേഹം,രക്തസമ്മര്‍ദ്ദം എന്നിവയ്‌ക്ക്‌ അടക്കമുള്ള ജീവന്‍ രക്ഷാമരുന്നുകള്‍ക്ക്‌ 25 ശതമാനംവരെ വിലക്കുറവേര്‍പ്പടുത്തി. കൊളസ്‌ട്രോളിനുള്ള പുതുതലമുറ മരുന്നായ റോസുവാസ്റ്റാറ്റിന്‍ 10 എം.ജി.ഗുളികയ്‌ക്ക്‌ 11.58 രൂപയാണ്‌ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്‌. പതിമൂന്നരരൂപയാണ്‌ പ്രമുഖ ബ്രാന്‍ഡിന്റെ ഇപ്പോഴത്തെ വില. ഇതിന്റെ രണ്ടര എം.ജി(3.06 രൂപ), 20(23.17), 40(42.40),5 (6.61) എന്നിവയുടെ വിലയും പുതുക്കി. ഹൃദ്രോഗത്തിന്റെ മരുന്നായ ക്ലോപ്പിഡോഗ്രല്‍ 150, 300 എം.ജി.കളുടെ വില 12.99, 36.57 രൂപയായാണ്‌ യഥാക്രമം നിശ്ചയിച്ചിരിക്കുന്നത്‌.പ്രമേഹക്കാര്‍ക്കുള്ള ഗ്ലൈക്ലാസൈഡ്‌ 30 എം.ജി5.77 രൂപ, 403.26, 609.90, 805.00 എന്നിങ്ങനെയാക്കിയാണ്‌ കുറച്ചിട്ടുള്ളത്‌. ഇതേ രോഗത്തിനുള്ള ഗ്ലെപ്രൈംഡ്‌, മെറ്റ്‌മോര്‍ഫിന്‍ എന്നീ മരുന്നുകളുടെ വിലയും കുറയുന്നുണ്ട്‌. രക്ത സമ്മര്‍ദ്ദത്തിനുള്ള അംലോഡിപ്പിന്‍, ശസ്‌ത്രക്രിയയ്‌ക്കുശേഷം രക്തം കട്ടപിടിക്കാന്‍ ഉപയോഗിക്കുന്ന ഹെപ്പാരിന്‍ എന്നിവയുടെ വിലയും 25 ശതമാനത്തോളം കുറയും.

മേയ്‌ക്ക്‌ ഇന്‍ ഇന്ത്യ
ലോകത്തിനു മുന്നിലേക്കുള്ള ഭാരതത്തിന്റെ സിംഹച്ചുവടുകളാണ്‌ മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതി. നിര്‍മ്മാണമേഖലയുടെ ആഗോളകേന്ദ്രമായി രാജ്യത്തെ മാറ്റിയെടുത്ത്‌ ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. എഫ്‌ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) എന്നതുകൊണ്ട്‌ എന്‍ഡിഎ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌ ഫസ്റ്റ്‌ ഡവലപ്‌ ഇന്ത്യ എന്നതാണ്‌.?

ആശയസംവാദത്തിന്‌ പുതിയ വഴിയുമായി my gov
പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ വെബ്‌സൈറ്റ്‌ മൈ ഗവ്‌ സദ്‌ഭരണത്തിനുള്ള വഴിയാണ്‌. ജനങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ യുവജനങ്ങള്‍ക്ക്‌,സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാനുള്ള അവസരമാണിത്‌. സദ്‌ഭരണത്തിനുള്ള പുതിയ ആശയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ നല്‍കാം. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം, വിഷയങ്ങള്‍ നിര്‍ദ്ദേശിച്ച്‌ അവയില്‍ ചര്‍ച്ച നടത്താം, രേഖകളും ഫോട്ടോകളും പഠനറിപ്പോര്‍ട്ടുകളും വീഡിയോകളും പ്ലാനുകളും എല്ലാം സര്‍ക്കാരിന്‌ സമര്‍പ്പിക്കാം. ഇവ അംഗങ്ങള്‍ക്ക്‌ കൈമാറാം. അംഗീകാരം കിട്ടുന്ന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും പോയന്റുകളും നല്‍കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌ സെന്റര്‍, ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫ്‌ ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവരാണ്‌ സൈറ്റ്‌ പരിപാലിക്കുക.
സൈറ്റില്‍ രണ്ട്‌ വേദികളാണ്‌ ഉള്ളത്‌. ഒന്ന്‌ ഡിസ്‌കസ്‌( ചര്‍ച്ച) രണ്ട്‌ ഡൂ( ചെയ്യുക) സൈറ്റിന്‌ മൊബൈല്‍ ആപ്പും തയ്യാറാക്കുന്നു. മൊബൈലില്‍ ഫോട്ടോയെടുത്ത്‌ സൈറ്റിലിടാന്‍ കഴിയും.സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള പൊതു ഓഡിറ്റ്‌ പോലെയും ഈ സൈറ്റ്‌ പ്രവര്‍ത്തിക്കും. അതായത്‌ പദ്ധതികള്‍ സുതാര്യമായിരിക്കും. ഉദാഹരണത്തിന്‌ സര്‍ക്കാര്‍ പദ്ധതികള്‍ എവിടം വരെയായിയെന്ന്‌ ജനങ്ങള്‍ക്ക്‌ ഫോട്ടോയെടുത്ത്‌ സൈറ്റിലിടാം. പ്രധാനമന്ത്രിയെ നേരിട്ട്‌ ആവലാതികള്‍ അറിയിക്കാനുള്ള സംവിധാനം.... http://pmindia.gov.in/feedback.php

സ്വയം സാക്ഷ്യപ്പെടുത്തല്‍ സര്‍ക്കാര്‍ തീരുമാനം വമ്പിച്ച ചുവടുവെപ്പ്‌
സത്യവാങ്‌മൂലം സമര്‍പ്പിക്കാനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സ്വയം ഒപ്പിട്ട രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന തീരുമാനമെടുത്തുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി സാധാരണ ജനങ്ങള്‍ക്ക്‌ ആശ്വാസമാകുന്നു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക്‌ നോട്ടറിമാര്‍ ഒപ്പുവെച്ച സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നത്‌ ഗ്രാമങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക്‌ വളരെ പ്രയാസമേറിയ പ്രക്രിയയാണ്‌. ഇതിനായി അവര്‍ക്ക്‌ 100 മുതല്‍ 500 രൂപ വരെ ചെലവാക്കേണ്ടി വരുന്നു. മിക്ക ഉദ്യോഗസ്ഥരും മതിയായ രേഖകളില്ലാതെ അറ്റസ്‌റ്റേഷന്‍ നടത്താറുമില്ല. സെല്‍ഫ്‌ അറ്റസ്‌റ്റേഷന്‍ (സ്വന്തമായി ഒപ്പിടല്‍) നിലവില്‍ വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കപ്പെടും. രണ്ടാം അഡ്‌മിനിസ്‌ട്രേറ്റിവ്‌ റീഫോമ്‌സ്‌ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കുന്നത്‌.പുതിയ വ്യവസ്ഥയനുസരിച്ച്‌ യഥാര്‍ത്ഥ രേഖകള്‍ അവസാനഘട്ടത്തില്‍ ഹാജരാക്കിയാല്‍ മതിയാകും.

വിദേശ ബാങ്കുകളിലെ കള്ളപ്പണം
വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്തി തിരിച്ചു കൊണ്ടു വരുമെന്നതായിരുന്നു തെരെഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളില്‍ പ്രധാനപ്പെട്ടത്‌. അതിനുള്ള നടപടികള്‍ക്കായി ജസ്റ്റിസ്‌ എം.ബി. ഷാ യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഥമ കേന്ദ്രമന്ത്രിസഭാ യോഗം തന്നെ ചുമതലപ്പെടുത്തി. കള്ളപ്പണ നിക്ഷേപം: 10 വര്‍ഷം ശിക്ഷക്ക്‌ നിയമം വിദേശരാജ്യങ്ങളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരെ ശിക്ഷിക്കുന്ന പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. വിദേശബാങ്കുകളിലെ കള്ളപ്പണ നിക്ഷേപ വിവരം മറച്ചു വെക്കുന്നത്‌ പുതിയ നിയമ പ്രകാരം 10 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാകും. കള്ളപ്പണം: സ്വിസ്‌ ബാങ്കില്‍ റെയ്‌ഡ്‌ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന്‌ കരുതപ്പെടുന്ന എച്ച്‌എസ്‌ബിസി ബാങ്കിന്റെ ജനീവ ശാഖയുടെ ഓഫീസുകളില്‍ സ്വിറ്റ്‌സര്‍ലന്റ്‌ അധികൃതര്‍ റെയ്‌ഡ്‌ ആരംഭിച്ചു. കള്ളപ്പണം വെളിപ്പിച്ചെന്നു സമ്മതിച്ച പശ്ചാത്തലത്തില്‍ ബാങ്കിനെതിരെ ക്രിമിനല്‍ അന്വേഷണ നടപടികളും സ്വിസ്‌ പ്രോസിക്യൂട്ടേഴ്‌സ്‌ തുടങ്ങിയിട്ടുണ്ട്‌. ഭാരതം അടക്കമുള്ള രാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദ്ദമാണ്‌ ഇപ്പോഴത്തെ നടപടികള്‍ക്ക്‌ സ്വിറ്റ്‌സര്‍ലന്റിനെ പ്രേരിപ്പിച്ചത്‌ കള്ളപ്പണം: 1195 പേരുകള്‍ പുറത്ത്‌ 60 പേര്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചു. 350 പേരില്‍ നിന്ന്‌ പിഴയീടാക്കാന്‍ നടപടി. സ്വിറ്റ്‌സര്‍ലന്‍ഡിലെ എച്ച്‌എസ്‌ബിസി ബാങ്കില്‍ രഹസ്യനിക്ഷേപമുള്ള ഒരുലക്ഷത്തോളം പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടു. 2006-2007 വര്‍ഷം സ്വിസ്‌ ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടായിരുന്ന, 200 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പേരുകളാണ്‌ പുറത്തുവന്നിട്ടുള്ളത്‌. പട്ടികയിലുള്ളവരെല്ലാം കള്ളപ്പണക്കാരാണെന്ന്‌ പറയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പട്ടികയില്‍ കോണ്‍ഗ്രസ്‌ നേതാക്കളടക്കം 1195 ഭാരതീയരുടെ പേരുകളാണ്‌ ഇടംപിടിച്ചിട്ടുള്ളത്‌.

കാശ്‌മീരി അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന്‌ കേന്ദ്രപദ്ധതി
ഭീകരാക്രമണങ്ങള്‍ മൂലം അഭയാര്‍ത്ഥികളാകേണ്ടി വന്ന കാശ്‌മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന്‌ കേന്ദ്രസര്‍ക്കാര്‍ 500 കോടി രൂപയുടെ പാക്കേജ്‌ പ്രഖ്യാപിച്ചു. 1990 മുതല്‍ ഭീകരാക്രമണങ്ങള്‍ മൂലം ഏതാണ്ട്‌ 57,000 കുടുംബങ്ങള്‍ കാശ്‌മീര്‍ താഴ്‌വരയില്‍ നിന്നും ജമ്മുവിലേക്കും ദല്‍ഹിയിലേക്കും മറ്റ്‌ പ്രദേശങ്ങളിലേക്കും പലായനം ചെയ്‌തതായിട്ടാണ്‌ കണക്കുകള്‍. ഇപ്പോള്‍ രാജ്യത്ത്‌ 60452 കാശ്‌മീരി അഭയാര്‍ത്ഥി കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. 38119 കാശ്‌മീരി അഭയാര്‍ത്ഥി കുടുംബങ്ങള്‍ ജമ്മുവിലും 19338 കുടുംബങ്ങള്‍ ദല്‍ഹിയിലും 1995 കുടുംബങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇപ്പോള്‍ സര്‍ക്കാര്‍ ഒരാള്‍ക്ക്‌ 1650 രൂപവച്ച്‌ പരമാവധി ഒരു കുടുംബത്തിന്‌ 6600 രുപയുടെ സഹായം ഒരുമാസം നല്‍കുന്നുണ്ട്‌. അതുപോലെ മാസത്തില്‍ ഒമ്പത്‌ കിലോ അരി, രണ്ട്‌ കിലോ ആട്ട, ഒരു കിലോ പഞ്ചസാര എന്നിവയും റേഷനായി നല്‍കുന്നുണ്ട്‌. 136കോടി രൂപ ആഭ്യന്തര വകുപ്പ്‌ ഈ ഇനത്തില്‍ ജമ്മുവിലെ 17,248 കുടുംബങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്‌. ദല്‍ഹിയില്‍ 3385 കുടുംബങ്ങള്‍ക്ക്‌ ഇതേ രീതിയില്‍ തന്നെ സഹായം നല്‍കുന്നുണ്ട്‌. മറ്റ്‌ സംസ്ഥാനങ്ങളും ഇതേ രീതിയില്‍ കാശ്‌മീരി അഭയാര്‍ത്ഥികള്‍ക്ക്‌ സഹായം എത്തിക്കുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഗംഗാ സംരക്ഷണം
ഗംഗാ സംരക്ഷണം എന്ന വാഗ്‌ദാനവും പൂര്‍ത്തീകരിക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഗംഗാ സംരക്ഷണത്തെ കേവലം ഭക്തിയുടെ നിറം നല്‍കി കണ്ട്‌ ചെറുതായി കാണാനും ചിലര്‍ ശ്രമിക്കുന്നുണ്ട്‌. ഭാരതത്തിന്റെ നാലിലൊന്ന്‌ ജനങ്ങളുടെ ജലാവശ്യം നിറവേറ്റുന്ന നദിയാണ്‌ ഗംഗ. ഉത്ഭവസ്ഥാനം മുതല്‍ ബംഗാള്‍ സമുദ്രം വരെ 2525 കി.മീ. ആണ്‌ ഗംഗയുടെ ദൈര്‍ഘ്യം(ഭാഗീരഥിയുടെ നീളം ഉള്‍പ്പെടെ). ഗംഗയുടെ ആകെ നീര്‍വാര്‍ച്ചാപ്രദേശം ഇന്ത്യയുടെ ആകെ വിസ്‌തൃതിയുടെ 26 ശതമാനത്തിലധികം (9,07,000 ച.കി.മീ.) വരും. ഇത്രയും വലിയ നീര്‍വാര്‍ച്ചാപ്രദേശം ഇന്ത്യയില്‍ മറ്റൊരു നദിയ്‌ക്കുമില്ല. മധ്യേന്ത്യ മുഴുക്കെ ഗംഗയുടെ നീര്‍വാര്‍ച്ചാ പ്രദേശമാണെന്നു പറയാം. വേനല്‍ക്കാലത്ത്‌ ഹിമാലയത്തിലെ മഞ്ഞുരുകിയും കാലവര്‍ഷക്കാലത്ത്‌(ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ) അങ്ങനെയും, ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകാറുള്ള മര്‍ദ്ദവ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന ചുഴലിക്കൊടുങ്കാറ്റ്‌ പെയ്യിക്കുന്ന പേമാരിയും ഗംഗയ്‌ക്ക്‌ ജലം നല്‍കുന്നു. മിക്കവര്‍ഷങ്ങളിലും ഗംഗ കരകവിഞ്ഞൊഴുകകയും നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്‌. ഈ ഗംഗയെ സംരക്ഷിക്കുക എന്നത്‌ കേവലം ഭക്തിയുടെനിറം നല്‍കി ചെറുതായി കാണേണ്ടതല്ല , മറിച്ച്‌ ഭാരതത്തിന്റെ ആത്മാവാണ്‌ ഗംഗ.

മന്ത്രിതല സമിതികള്‍ പിരിച്ചുവിട്ടു
വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഭരണപരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനമായ മന്ത്രിതല സമിതികള്‍ പ്രധാനമന്ത്രി പിരിച്ചുവിട്ടു. പകരം ഈ ചുമതല മന്ത്രിമാരും വകുപ്പുകളും നേരിട്ടു നിര്‍വഹിക്കും. ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ സഹായമാവശ്യമെങ്കില്‍ അതു പ്രധാനമന്ത്രി നേരിട്ടു നിര്‍വഹിക്കും. നിലവില്‍ ഒമ്പത്‌ എംപവേഡ്‌ ഗ്രൂപ്പ്‌ ഓഫ്‌ മിനിസസ്‌റ്റേഴ്‌സും 21 ഗ്രൂപ്പ്‌ ഓഫ്‌ മിനിസ്‌ടേഴ്‌സും ആയിരുന്നു നിലവില്‍ ഉണ്ടായിരുന്നത. ്‌ഭരണപരമായ തീരുമാനങ്ങളിലെ വേഗതക്ക്‌ ഈ സമിതികള്‍ തടസ്സമായതിനാലാണ്‌ അവ പിരിച്ചു വിട്ടത്‌.

ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം അവസാനിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനക്ഷമമായി
സ്ഥിരമായി വൈകിവരുന്നവരെ കുടുക്കാനായി എല്ലാ ഓഫീസുകളിലും ബയോ മെട്രിക്‌ സ്‌കാനര്‍ സംവിധാനവും ഓണ്‍ലെന്‍ അറ്റന്റന്‍സ്‌ സംവിധാനവും നിലവില്‍ വന്നു. ഇതിലൂടെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്യും. കാര്യങ്ങള്‍ വെച്ചുതാമസിപ്പിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം വന്നതോടുകൂടി ഓഫീസ്‌ ജീവനക്കാര്‍ രാത്രി ഏറെ വൈകിയാണ്‌ മടങ്ങുന്നത്‌. കെട്ടിക്കിടക്കുന്ന പല ഫയലുകളും തീര്‍പ്പാക്കുന്ന തിരക്കിലാണ്‌ ഇപ്പോള്‍ ജീവനക്കാര്‍. വീടുകളിലെ ആവശ്യങ്ങള്‍ക്കായി ജോലി നിര്‍ത്തിവെച്ച്‌ പോയിരുന്ന ഉദ്യോഗസ്ഥര്‍ അത്തരം ശീലങ്ങള്‍ അവസാനിപ്പിച്ചതായി അവര്‍ തന്നെ പറയുന്നു. ആഴ്‌ചയില്‍ ഒന്നോ, രണ്ടോ ദിവസം മാത്രം ജോലി ചെയ്‌തിരുന്നവര്‍ ഇപ്പോള്‍ സമയം പോലും നോക്കാതെ പ്രയത്‌നിക്കുകയാണ്‌ രാജ്യത്തിനുവേണ്ടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ മുഖ്യ പരിഗണന നല്‍കണമെന്ന നിര്‍ദ്ദേശം മാനിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍.

പി എഫ്‌ കോഡ്‌ നമ്പരിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം
പ്രൊവിഡന്റ്‌ ഫണ്ട്‌ കോഡ്‌ നമ്പര്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം നിലവില്‍ വന്നു. കോഡ്‌ നമ്പര്‍ ലഭിക്കാനായി മുന്‍പ്‌ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട പിഎഫ്‌ ഓഫീസുകളില്‍ നേരിട്ട്‌ അപേക്ഷ നല്‍കുകയാണ്‌ ചെയ്‌തിരുന്നത്‌. പലപ്പോഴും കോഡ്‌ നമ്പര്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു. പുതിയ സംവിധാനമുപയോഗിച്ച്‌ സ്ഥാപനങ്ങള്‍ക്ക്‌ പിഎഫ്‌ ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റില്‍ നേരിട്ട്‌ രജിസ്റ്റര്‍ ചെയ്യാനാകും. വിജയകരമായി രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ പാന്‍ നമ്പര്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഒരു ദിവസത്തിനകം തന്നെ പിഎഫ്‌ കോഡ്‌ നമ്പര്‍ ലഭിക്കുന്നതായിരിക്കും. അപേക്ഷകളുടെ തത്സ്‌ഥിതി അറിയാനുള്ള സൗകര്യവും വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
.
അഴിമതി തടയാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആസ്‌തി വെളിപ്പെടുത്തണം
സര്‍ക്കാര്‍ ജീവനക്കാര്‍ ആസ്‌തി വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ലോക്‌പാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ജീവനക്കാരുടെ സ്വത്തുവിവരങ്ങള്‍ക്കൊപ്പം ജീവിതപങ്കാളിയുടേയും മക്കളുടേയും സ്വത്തുവിവരങ്ങള്‍ കൂടി സമര്‍പ്പിക്കണം. ആദ്യ നിയമനം ലഭിക്കുമ്പോള്‍ത്തന്നെ ഇനിമുതല്‍ ജീവനക്കാര്‍ സ്വത്ത്‌ വിവരം സമര്‍പ്പിക്കണം.

സ്‌ത്രീകള്‍ക്കായി സ്വാധാര്‍ അഭയ കേന്ദ്രങ്ങള്‍
സ്‌ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായുള്ള വിവിധ അഭയ പദ്ധതികളെ സ്‌ത്രീ സംരക്ഷണ വികസന സമന്വയ പദ്ധതിയ്‌ക്കു കീഴില്‍ കൊണ്ടു വരുന്നു. രാജ്യത്താകമാനം 311 സ്വാധാര്‍ അഭയ കേന്ദ്രങ്ങളും, 322 ഹ്രസ്വകാല വസതികളുമാണ്‌ ഇപ്പോഴുള്ളത്‌. സ്വാധാര്‍ പദ്ധതിയ്‌ക്കായി 269 ലക്ഷവും, ഹ്രസ്വകാല വസതി പദ്ധതിക്കായി 21.76 ലക്ഷവും ആദ്യ വര്‍ഷം അനുവദിച്ചിട്ടുണ്ട്‌

കൈത്തറി തുണിത്തരങ്ങള്‍ ഇനി ഓണ്‍ലൈനില്‍ വാങ്ങാം
രാജ്യത്തെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ഫല്‍പ്‌കാര്‍ട്ടുമായി നരേന്ദ്രമോദിസര്‍ക്കാര്‍ കൈകോര്‍ക്കുന്നു. ഓണ്‍ലൈന്‍ എന്ന പുതിയ വേദി നെയ്‌ത്തുകാര്‍ക്കായി തുറന്നു നല്‍കുക എന്നതാണ്‌ ലക്ഷ്യം. കൈത്തറി വസ്‌ത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതിനുള്ള ഉടമ്പടിയില്‍ കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയവും ഫല്‍പ്‌കാര്‍ട്ടും തമ്മില്‍ ധാരണയായി. ഓണ്‍ലൈനിലൂടെ കൈത്തറി മേഖലയ്‌ക്ക്‌ വിപണി തുറന്നുനല്‍കുകവഴി രാജ്യത്തെ കൈത്തറി മേഖലയെ ശക്തിപ്പെടുത്താനും നെയ്‌ത്തുകാരുടെ ശാക്തീകരണവുമാണ്‌ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. അതുവഴി രാജ്യത്തെ വസ്‌ത്ര നിര്‍മ്മാണ മേഖല ശക്തിപ്പെടും

പുകയില നിയന്ത്രണ നിയമം ഭേദഗതി ചെയ്യാന്‍ സമിതി
രാജ്യത്തെ പുകയില നിയന്ത്രണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സമിതിയെ നിയമിച്ചു. സിഗരറ്റ്‌ വാങ്ങാനുള്ള നിലവിലെ പ്രായപരിധി 18 ല്‍ നിന്നും 25 ആയി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള ഭേദഗതികളാണ്‌ ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്‌.

പഴഞ്ചനായ നിയമങ്ങള്‍ റദ്ദാക്കും
ഭരണം കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 72 പഴഞ്ചന്‍ നിയമങ്ങള്‍ റദ്ദാക്കുന്നു. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ലോ കമ്മീഷനാണ്‌ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്ന പഴയ നിയമങ്ങള്‍ കണ്ടെത്തി നല്‍കിയത്‌. ജില്ലകള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന്‌ അധികാരം നല്‍കുന്ന ബംഗാള്‍ ഡിസ്‌ട്രിക്‌സ്‌ ആക്ടാണിതില്‍ ഏറ്റവും പഴയത്‌. 1836 ല്‍ കൊണ്ടുവന്ന നിയമമാണിത്‌. ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയുമായി ബന്ധപ്പെട്ടതാണ്‌ മറ്റൊന്ന്‌. ഇന്ത്യ സ്വാതന്ത്യം പ്രാപിച്ച്‌ കാലമിത്രയും ആയിട്ടും ഈ നിയമം നിയമപ്പുസ്‌തകത്തില്‍ നിലകൊള്ളുകയാണ്‌. എടുത്തു കളയേണ്ട ഇത്തരം 152 നിയമങ്ങള്‍ എങ്കിലും ഇനിയുമുണ്ട്‌.

മരുന്ന്‌ പരീക്ഷണം: പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി
രാജ്യത്ത്‌ നിയമവിരുദ്ധമായി മരുന്ന്‌ പരീക്ഷണം വ്യാപകമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. രാജ്യത്തെ മരുന്ന്‌ പരീക്ഷണങ്ങള്‍ സംബന്ധിച്ച്‌ കേന്ദ്രം പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ്‌ കേന്ദ്ര ആരോഗ്യവകുപ്പ്‌ സെക്രട്ടറി അധ്യക്ഷനായ അപ്പക്‌സ്‌ കമ്മറ്റി പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്‌. മരുന്ന്‌ പരീക്ഷണം അനുവദിക്കണമെന്ന ചെറുകിട ആശുപത്രികളുടെ ആവശ്യം കേന്ദ്ര അപ്പക്‌സ്‌ കമ്മറ്റി തള്ളി. 170 ചെറുകിട ആശുപത്രികളുടെ ആവശ്യമാണ്‌ അപ്പക്‌സ്‌ കമ്മറ്റി തള്ളിയത്‌.

പ്രൊജക്ട്‌ മൗസം
ചൈനയുടെ കടല്‍ ആധിപത്യത്തിന്‌ എതിരെ ഭാരതം പുതിയ പദ്ധതിയൊരുക്കുന്നു. പഴയ കടല്‍പ്പാതകള്‍ പുനരുജ്ജീവിപ്പിക്കുകയാണ്‌ പരിപാടി. പ്രൊജക്ട്‌ മൗസം എന്നാണ്‌ പേര്‌. പുരാതനകാലത്ത്‌ ഉണ്ടായിരുന്ന കടല്‍ റൂട്ടുകള്‍ പുനസ്ഥാപിക്കുകയാണ്‌ പരിപാടി. കാറ്റിനെ ആശ്രയിച്ചുള്ള പായ്‌വഞ്ചികള്‍ ഓടിച്ചിരുന്ന കാലത്ത്‌ ഭാരത നാവികരും വിദേശികളും വാണിജ്യാവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചിരുന്ന പാതകളാണിവ. ഈ പാതകള്‍ തുറക്കുന്നതോടെ കടല്‍ മേഖലയിലെ ചൈനീസ്‌ മേല്‍ക്കോയ്‌മക്ക്‌ അറുതി വരുത്താന്‍ കഴിയും.

പുനര്‍ ജാഗരണ്‍ പദ്ധതി
യുവജനങ്ങളുടെ നൈപുണ്യ ശേഷി വികസിപ്പിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരിപാടിയാണ്‌ പുനര്‍ജാഗരണ്‍ . നൈപുണ്യ വികസന, യുവജനകാര്യ മന്ത്രാലയമാണ്‌ പദ്ധതി നടപ്പാക്കുക. രാഷ്ട്ര വികസനത്തില്‍ യുവശക്തിയുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. നൈപുണ്യവികസനം, ബോധവല്‍ക്കരണം, പ്രധാനവിഷയങ്ങളില്‍ യുവാക്കള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുക, അവരില്‍ ദേശീയ ബോധം വളര്‍ത്തുക, കൂടുതല്‍ അധികാരം അവരിലേക്ക്‌ എത്തിക്കുക, എന്നിവയാണ്‌ ലക്ഷ്യം.

പേഴ്‌സണ്‍സ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ)
കാര്‍ഡിന്റെ കാലാവധി ആജീവനാന്തമാക്കി
പേഴ്‌സണ്‍സ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡിന്റെ കാലാവധി ആജീവനാന്തമാക്കി നേരത്തെ 15 വര്‍ഷമായിരുന്നു പേഴ്‌സണ്‍സ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡിന്റെ കാലാവധി. വിദേശപൗരത്വമുള്ളവര്‍ ആറ്‌ മാസത്തിനു ശേഷം ഇന്ത്യയില്‍ തങ്ങുകയാണെങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നുള്ള നിയമവും ഇളവു ചെയ്‌തിട്ടുണ്ട്‌. അതു പോലെതന്നെ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ യുഎസ്‌ പൗരന്മാര്‍ക്ക്‌ 10 വര്‍ഷം വരെ വിസ അനുവദിക്കാനുള്ള നിര്‍ദ്ദേശവും നല്‌കി. വിസ ഓണ്‍ അറൈവല്‍ സംവിധാനം ഒക്ടോബറില്‍ തന്നെ ഏര്‍പ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്‌. ഇത്‌ വിനോദ സഞ്ചാര മേഖലയെ സഹായിക്കും. എന്നാല്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക്‌ ഈ കാര്‍ഡ്‌ നല്‍കാറില്ല.

സമഗ്ര മാനസിക ആരോഗ്യ നയം
ചരിത്രത്തിലാദ്യമായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത്‌ മാനസികാരോഗ്യ നയം രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ 10 ദേശീയ മാനസികാരോഗ്യ ദിനമായി ആചരിക്കും. മാനസിക രോഗികളെ ജീവിതത്തിലേക്ക്‌ മടക്കികൊണ്ട്‌ വരുന്നതിന്‌ മുന്‍ഗണന നല്‍കും. 2020 ആകുമ്പോഴെക്കും ഭാരതത്തില്‍ 20 ശതമാനം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ ്‌ലോകാരോഗ്യ സംഘടനയുടെ പഠനം. രാജ്യത്ത്‌ ഇന്ന്‌ 3500 സൈക്യാട്രിസ്റ്റുകള്‍ മാത്രമേയുള്ളു. ഡോക്ടര്‍മാരുടെ ഈ കുറവ്‌ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും.

പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാദ്ധ്യായ ശ്രമേവ്‌ ജയതേ പദ്ധതി
രാജ്യത്ത്‌ സമഗ്രമായ തൊഴില്‍ പരിഷ്‌ക്കരണങ്ങള്‍ക്ക്‌ തുടക്കമിട്ടു. നാലേകാല്‍ കോടി പ്രൊവിഡന്റ്‌ഫണ്ട്‌ അംഗങ്ങള്‍ക്ക്‌ പ്രയോജനകരമായ ഏകീകൃത പി.എഫ്‌ നമ്പര്‍ സംവിധാനവും വ്യാപാരം ആരംഭിക്കുന്നതിനാവശ്യമായ 16 ഇന ഫോമുകള്‍ക്ക്‌ പകരം ഒരു ഫോം മാത്രമാക്കി ചുരുക്കുകയും ചെയ്‌തു.. തൊഴില്‍ രംഗത്തെ ഇന്‍സ്‌പെക്ടര്‍ രാജ്‌? സംവിധാനത്തിന്‌ അവസാനമായെന്ന്‌ ഏകീകൃത തൊഴിലാളി പോര്‍ട്ടലായ ശ്രം സുവിധ, സുതാര്യമായ തൊഴില്‍ പരിശോധനാ പദ്ധതി, അപ്രന്റൈസ്‌ പ്രോല്‍സാഹന്‍ യോജന, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി തയ്യാറാക്കിയ രാഷ്ട്രീയ സ്വാസ്‌ത്യ ബീമ യോജന (ആര്‍എസ്‌ബിവൈ) തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചു. പ്രൊവിഡന്റ്‌ ഫണ്ട്‌ അക്കൗണ്ടില്‍ കിടക്കുന്ന 27,000 കോടി രൂപ അതിന്റെ അവകാശികള്‍ക്ക്‌ തിരികെ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

മേക്ക്‌ ഇന്‍ ഇന്ത്യ
ലോകത്തിനു മുന്നിലേക്കുള്ള ഭാരതത്തിന്റെ സിംഹച്ചുവടുകളാണ്‌ മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതി. നിര്‍മ്മാണമേഖലയുടെ ആഗോളകേന്ദ്രമായി രാജ്യത്തെ മാറ്റിയെടുത്ത്‌ ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. എഫ്‌ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) എന്നതുകൊണ്ട്‌ എന്‍ഡിഎ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌ ഫസ്റ്റ്‌ ഡവലപ്‌ ഇന്ത്യ എന്നതാണ്‌.

കൊച്ചി കപ്പല്‍ശാലയ്‌ക്ക്‌ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വമ്പന്‍ സമ്മാനം.
കൊച്ചി കപ്പല്‍ശാലയ്‌ക്ക്‌ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വമ്പന്‍ സമ്മാനം. 2,700 കോടി രൂപയുടെ പദ്ധതികളാണ്‌ കേരളത്തിന്റെ അഭിമാനമായ ഷിപ്പ്‌യാര്‍ഡിന്‌ കേന്ദ്രം അനുവദിച്ചത്‌. ചരിത്രത്തില്‍ ആദ്യമായാണ്‌ കപ്പല്‍ശാലയ്‌ക്ക്‌ ഇത്രയും വലിയ കേന്ദ്രസഹായം ലഭ്യമാകുന്നത്‌. ഇതിനു മുന്‍പത്തെ വലിയ ധനസഹായം കൈവന്നത്‌ പത്തു വര്‍ഷങ്ങള്‍ക്കപ്പുറം വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും. കപ്പല്‍ശാലയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ ഉതകുന്നതാണ്‌ കേന്ദ്രസഹായം. രണ്ട്‌ രീതിയിലാണ്‌ കപ്പല്‍ശാലയ്‌ക്ക്‌ പണം അനുവദിച്ചിരിക്കുന്നത്‌. ഏതു അത്യാധുനികതരം കപ്പലും പണിയാന്‍ തക്കവണ്ണം കപ്പല്‍ശാലയെ നവീകരിക്കുക എന്ന ലക്ഷ്യം നേടാന്‍ 1200 കോടി രൂപ നല്‍കും. ഈ തുക കൊണ്ട്‌ ഡോക്കുകള്‍ മെച്ചപ്പെടുത്താം. െ്രെഡ ഡോക്ക്‌ നിര്‍മ്മിക്കാം. അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാം.

ജുവനൈല്‍ നിയമ ഭേദഗതി
ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്ന 16 വയസ്സിന്‌ മുകളിലുള്ള കുട്ടികളെ പ്രായപൂര്‍ത്തിയായതായി കണക്കാക്കി വിചാരണ ചെയ്യുമെന്ന്‌ വ്യക്തമാക്കുന്ന ബില്‍ തയ്യാറായി. ബാലനീതി നിയമത്തിലാണ്‌ ഭേദഗതി വരുത്തിയത്‌

വിലക്കയറ്റവും നിയന്ത്രിക്കാന്‍ നടപടി തുടങ്ങി
ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ട സാമ്പത്തിക അച്ചടക്ക നടപടികള്‍ മൂലം രാജ്യത്തെ വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാന്‍ കഴിഞ്ഞു . പണപ്പെരുപ്പ നിരക്ക്‌ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 11.16 ആയിരുന്നത്‌ ഇപ്പോള്‍ 6.46 മാത്രമാണ്‌. ഭക്ഷ്യ കാര്‍ഷിക ഉത്‌പന്നങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞതാണ്‌ ഇതിനു കാരണം. ഭക്ഷ്യ വസ്‌തുക്കള്‍ ,മരുന്നുകള്‍, തുണിത്തരങ്ങള്‍, എണ്ണ എന്നിവയുടെ വിലക്കയറ്റത്തിന്‌ നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഗുണം ചെയ്‌തുവെന്നാണ്‌ വിലയിരുത്തല്‍.

76 രാജ്യങ്ങള്‍ക്കു ഇ വിസ
ജൂണ്‍ പതിനഞ്ചോടെ 31 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കു കൂടി ഇ വിസ ലഭ്യമാകും. രാജ്യത്തിന്റെ വിനോദസഞ്ചാരത്തിന്‌ കുതിപ്പുപകരുന്നതാണിത്‌. രാജ്യത്തെ ഏഴു വിമാനത്താവളങ്ങളില്‍ കൂടി ഇ വിസയ്‌ക്കുള്ള സംവിധാനവും ഒരുക്കും.ബ്രിട്ടന്‍, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ്‌, പോര്‍ച്ചുഗല്‍, മലേഷ്യ, താന്‍സാനിയ, അര്‍ജന്റീന എന്നിവ ഇവയില്‍ പെടുന്നു. നിലവില്‍ 45 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക്‌ ഇ വിസ നല്‍കുന്നുണ്ട്‌. ഒന്‍പത്‌ വിമാനത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യവുമുണ്ട്‌.150 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ ഇ വിസ ലഭ്യമാക്കുമെന്നാണ്‌ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്‌. ജൂണോടെ ഇ വിസ ലഭ്യമാകുന്ന രാജ്യങ്ങളുടെ എണ്ണം 76 ആകും.

ദേശീയ ന്യായാധിപ നിയമന കമ്മീഷന്‍ വിജ്ഞാപനമായി
ന്യായാധിപ നിയമനത്തിലെ കൊളീജിയം സമ്പ്രദായം അവസാനിപ്പിച്ച്‌ ദേശീയ ന്യായാധിപ നിയമന കമ്മീഷന്‍ രൂപീകരിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. 99-ാമത്‌ ഭരണഘടനാ ഭേദഗതി നിയമവും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്‌. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ന്യായാധിപ നിയമന രീതിക്കാണ്‌ ഇതോടെ അന്ത്യമായത്‌. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആറംഗങ്ങളുള്ള ന്യായാധിപ നിയമന കമ്മീഷനാകും ഇനി മുതല്‍ സുപ്രീംകോടതിയിലേയും രാജ്യത്തെ ഹൈക്കോടതികളിലേയും ന്യായാധിപരെ തെരഞ്ഞെടുക്കുന്നത്‌. ചീഫ്‌ ജസ്റ്റിസ്‌, സുപ്രീംകോടതിയിലെ മുതിര്‍ന്ന രണ്ടു ജഡ്‌ജിമാര്‍, കേന്ദ്രനിയമമന്ത്രി എന്നിവരെക്കൂടാതെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്‌, സുപ്രംകോടതി ചീഫ്‌ ജസ്റ്റിസ്‌ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി തെരഞ്ഞെടുക്കുന്ന രണ്ട്‌ പ്രമുഖ വ്യക്തികള്‍ എന്നിവരാകും സമിതിയിലെ അംഗങ്ങള്‍.

ദല്‍ഹിയില്‍ 198 കോടിയുടെ അംബേദ്‌കര്‍ സ്‌മാരകം;
കാല്‍നൂറ്റാണ്ടായി കേന്ദ്ര സര്‍ക്കാരുകള്‍ക്കൊന്നും കഴിയാഞ്ഞ കാര്യം ആദ്യ വര്‍ഷം തന്നെ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നു. ദലിത വിഭാഗത്തില്‍നിന്നുയര്‍ന്നുവന്ന ഭാരതനേതാവ്‌ ഡോ. അംബേദ്‌കറുടെ സ്‌മാരകമായി ദല്‍ഹിയില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ തുറക്കാനുള്ള വന്‍ പദ്ധതിയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ന്യൂദല്‍ഹി ജന്‍പഥിലെ ല്യൂട്ടന്‍സ്‌ ബംഗ്ലാവിരിക്കുന്ന പ്രദേശത്താണ്‌ നിര്‍മ്മാണം നടത്തുക. ഈ മഹാനിര്‍മ്മാണത്തിന്‌ 198 കോടി ചെലവിടാനാണ്‌ സര്‍ക്കാര്‍ പദ്ധതി. അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്റര്‍, മ്യൂസിയം, ലൈബ്രറി എന്നിവയടങ്ങുന്നതാണ്‌ സ്‌മാരകം.

പ്രവാസി വോട്ടവകാശം: നടപടികള്‍ ആരംഭിച്ചു
പ്രവാസി ഭാരതീയര്‍ക്ക്‌ വോട്ടവകാശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി നിയമഭേദഗതിക്കായുള്ള കരട്‌ ബില്‍ തയ്യാറാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിയതായി അഡീഷണല്‍ സോളിസിറ്റ്‌ ജനറല്‍ പി എസ്‌ നരസിംഹ ചീഫ്‌ ജസ്റ്റിസ്‌ എച്ച്‌ എല്‍ ദത്തു അദ്ധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. പ്രവാസികള്‍ക്കും സൈനികര്‍ക്കും ഇ പോസ്റ്റല്‍ വോട്ടോ പ്രതിനിധി വോട്ടോ നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവിധ മന്ത്രാലയങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്‌.

സംസ്ഥാനം വിടാന്‍ ഗവര്‍ണര്‍മാര്‍ രാഷ്ട്രപതിയുടെ അനുമതി വാങ്ങണം:
രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഗവര്‍ണര്‍മാര്‍ അതതു സംസ്ഥാനങ്ങള്‍ വിട്ട്‌ പോകരുതെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വര്‍ഷത്തില്‍ 292 ദിവസമെങ്കിലും ഗവര്‍ണര്‍മാര്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാവണം. അവധിയെടുക്കുന്നതിന്‌ മുമ്പ്‌ രാഷ്ട്രപതിയുടെ അനുമതി തേടുകയും രാഷ്ട്രപതി അനുമതി നല്‍കുകയും വേണം. കേന്ദ്രആഭ്യന്തരമന്ത്രാലയമാണ്‌ ഇതുസംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന രാജ്‌ഭവനുകള്‍ക്ക്‌ നല്‍കിയത്‌.

നുഴഞ്ഞുകയറ്റം തടയാന്‍ മതില്‍കെട്ടാന്‍ കേന്ദ്ര തീരുമാനം
ജമ്മുകശ്‌മീര്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണം നടത്തി നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കാന്‍ കേന്ദ്രതീരുമാനം.11 വര്‍ഷത്തോളമായി അഴിവേലികെട്ടിയാണ്‌ ഭാരത പാക്കിസ്ഥാന്‍ അതിര്‍ത്തി വേര്‍തിരിച്ചിരിക്കുന്നത്‌. മതില്‍ കെട്ടുന്നതിലൂടെ അതിര്‍ത്തിയിലെ ഷെല്ലാക്രമണങ്ങളില്‍ നിന്നും പ്രദേശവാസികളുടെ സംരക്ഷണവും ഒരുപരിധി വരെ ഉറപ്പാക്കാന്‍ സാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ കത്വ ജമ്മു പ്രവിശ്യയിലായി 10 മീറ്റര്‍ ഉയരത്തിലും 110 കിലോമീറ്റര്‍ നീളത്തിലുമാണ്‌ നിര്‍മ്മാണം നടത്തുന്നത്‌.

റെയില്‍വേ വരുമാനത്തില്‍ 12.16 ശതമാനത്തിന്റെ വര്‍ധന
റെയില്‍വെയുടെ 2014-15 നടപ്പു വര്‍ഷത്തെ ആകെ വരുമാനം 157880.50 കോടി രൂപയായി വര്‍ധിച്ചു. 2014 ഏപ്രില്‍1 മുതല്‍ 2015 മാര്‍ച്ച്‌ 31 വരെയുള്ള കാലയളവിലാണ്‌ വരുമാനത്തില്‍ 12.16 ശതമാനത്തിന്റെ വര്‍ദ്ധനവ്‌ ഉണ്ടായത്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 140761.27 കോടി രൂപയായിരുന്നു വരുമാനം. 201415 ചരക്കു നീക്കത്തില്‍ നിന്നുള്ള മൊത്തം ഏകദേശ വരുമാനം 107074.71 കോടി രൂപയാണ്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 94955.89 കോടി രൂപയായിരുന്നു. 12.76 ശതമാനം വര്‍ധനവാണ്‌ ഇത്തവണ രേഖപ്പെടുത്തിയത്‌. യാത്രാക്കൂലി ഇനത്തില്‍ നിന്നുള്ള ഏകദേശ മൊത്തം വരുമാനം 42866.3 കോടി രൂപയാണ്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 37478.34 കോടി രൂപയായിരുന്നു. 14.38 ശതമാനത്തിന്റെ വര്‍ദ്ധനവ്‌ ഇത്തവണയുണ്ടായി. മറ്റു മാര്‍ഗങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 4035.56 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇത്‌ 3818.03 കോടി രൂപയായിരുന്നു. 5.70 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്‌. ബുക്ക്‌ ചെയ്‌ത യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 8425.09 ദശലക്ഷം പേര്‍ ബുക്ക്‌ ചെയ്‌തുവെങ്കില്‍ ഇത്തവണ ഇത്‌ 8227.99 ദശലക്ഷം പേരാണ്‌. 2.34 ശതമാനം പേരുടെ കുറവ്‌.

മിഷന്‍ ഇന്ദ്രധനുസ്‌
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ 90 ശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവയ്‌പ്പ്‌ ലക്ഷ്യമിടുന്ന സ്വപ്‌നപദ്ധതിയാണ്‌ ?മിഷന്‍ ഇന്ദ്രധനുസ്‌. യൂണിസെഫിന്റെയും ലോകാരോഗ്യ സംഘടനയുടെയും പിന്തുണയുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ജൂലൈ അവസാനംവരെ നീണ്ടുനില്‍ക്കും. ഇന്ദ്രധനുസ്‌ പദ്ധതിക്ക്‌ തുടക്കമിട്ട 201 ജില്ലകളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 33 ഉം മഹാരാഷ്ട്രയിലെ 10 ഉം ഉള്‍പ്പെടുന്നു. ഡിഫ്‌തീരിയ, വില്ലന്‍ചുമ, ടെറ്റനസ്‌, പോളിയോ, ക്ഷയം, അഞ്ചാംപനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളാണ്‌ പദ്ധതി പ്രകാരം നല്‍കുന്നത്‌. കുട്ടികള്‍ക്കു പുറമെ ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്‌പ്പ്‌ നടത്തും. നേരത്തെ പ്രതിരോധ കുത്തിവയ്‌പ്പ്‌ നടത്തിയപ്പോള്‍ വിട്ടുപോയ കുട്ടികളെയും ഉള്‍പ്പെടുത്തും. മഹാരാഷ്ട്രയില്‍ ചേരികള്‍, നിര്‍മ്മാണത്തൊഴിലിടങ്ങള്‍, ചൂളകള്‍, ഗോത്രമേഖലകള്‍, ഒറ്റപ്പെട്ടു ഇടങ്ങള്‍ എന്നിവയ്‌ക്കാവും ?ഇന്ദ്രധനുസ?്‌ പ്രാമുഖ്യം നല്‍കുക.

ഓപ്പറേഷന്‍ റാഹത്ത്‌ വന്‍വിജയം 23 രാജ്യങ്ങള്‍ ഭാരതത്തിന്റെ സഹായം തേടി
യെമനില്‍ കുടുങ്ങിയ ഭാരതീയരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരും നാവിക സേനയും കൈക്കൊണ്ട നടപടി ലോകമെമ്പാടും പ്രശംസയ്‌ക്ക്‌ പാത്രമായി. ഇതു കണ്ട്‌ 23 ലോക രാജ്യങ്ങള്‍ ഭാരതത്തിന്റെ സഹായം തേടി.

അടിയന്തര സഹായത്തിന്‌ ഇനി എവിടെയും 112 വിളിക്കാം
അടിയന്തര സഹായങ്ങള്‍ക്കായി രാജ്യവ്യാപകമായി 112 എന്ന സിംഗിള്‍ സര്‍വീസ്‌ നമ്പര്‍ ഏര്‍പ്പെടുത്തുന്നു. പോലീസ്‌, ഫയര്‍ഫോഴ്‌സ്‌, ആംബുലന്‍സ്‌ എന്നിങ്ങനെയുള്ള വിവിധ സഹായങ്ങള്‍ക്ക്‌ ഇനിമുതല്‍ ഈ നമ്പറില്‍ മാത്രം വിളിച്ചാല്‍ മതിയാകും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍വെച്ചിട്ടുണ്ട്‌. നിലവില്‍ 100, 101, 102, 108 എന്നിവയാണ്‌ ഹെല്‍പ്പ്‌ ലൈന്‍ നമ്പറുകള്‍. പൊതുജനങ്ങള്‍ക്ക്‌ കൂടുതല്‍ സൗകര്യപ്രദമാകുന്നതരത്തിലാണ്‌ സിംഗിള്‍ സര്‍വീസ്‌ നമ്പര്‍ ഏര്‍പ്പെടുത്തുന്നത്‌. അതേസമയം, രണ്ടാം ഉപയോഗത്തിന്‌ 100, 101, 102 എന്നീ നമ്പറുകളും നിലനിര്‍ത്തും. ലാന്‍ഡ്‌ ലൈനുകളില്‍ നിന്നും ഔട്ട്‌ഗോയിങ്‌ കോള്‍ താത്‌കാലികമായി റദ്ദുചെയ്‌തിട്ടുള്ള ഫോണുകള്‍ക്കും ഈ സൗകര്യം ലഭ്യമാകും.

തടവുകാരെ കൈമാറുന്നതുള്‍പ്പടെ ഖത്തറുമായി സുപ്രധാന കരാറുകള്‍
തടവുകാരെ കൈമാറുന്നതുള്‍പ്പടെ ഭാരതവും ഖത്തറും തമ്മില്‍ സുപ്രധാനമായ ആറു കരാറുകള്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ്‌ അല്‍ തനി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ധാരണയായത്‌. പുതിയ കരാര്‍ അനുസരിച്ച്‌ ഖത്തര്‍ ജയിലുകളിലുള്ള ഭാരതപൗരന്മാരെ രാജ്യത്തെ ജയിലുകളിലേക്ക്‌ എത്തിക്കും. ഖത്തര്‍ പൗരന്മാര്‍ ഭാരതത്തിലെ ജയിലുകളിലുണ്ടെങ്കില്‍ അവരെ തിരിച്ച്‌ ഖത്തര്‍ ജയിലുകളിലേക്കും മാറ്റും. ശിക്ഷയുടെ ബാക്കി കാലാവധി സ്വന്തം രാജ്യത്തെ ജയിലുകളില്‍ അനുഭവിച്ചാല്‍ മതിയാകും. മലയാളികള്‍ ഉള്‍പ്പെടെ ഖത്തറിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക്‌ സ്വന്തം നാട്ടിലേക്ക്‌ തിരികെ എത്താനുള്ള മാര്‍ഗ്ഗമായി കരാര്‍ മാറും. പുതിയ കരാറോടെ കുടുംബാംഗങ്ങളുടെ സമീപത്തേക്ക്‌ ജയിലില്‍ കഴിയുന്നവര്‍ക്ക്‌ എത്താനാകുമെന്നും തടവുകാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുകയും ചെയ്യും

പ്രാദേശിക ഭാഷകളില്‍ ഇന്റര്‍നെറ്റ്‌ സംവിധാനം
ഭരണഘടന അംഗീകരിച്ച 22 പ്രാദേശിക ഭാഷകളിലും ഇന്റര്‍നെറ്റ്‌ സംവിധാനം ഉള്‍പ്പടെയുള്ള വിവരസാങ്കേതിക വിദ്യയുടെ സേവനം ഉടന്‍ ഉറപ്പുവരുത്തുവാന്‍ നടപടി ആരംഭിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങളിലേയ്‌ക്കും അവരുടെ ഭാഷകളില്‍ തന്നെ ഇന്റര്‍നെറ്റും അനുബന്ധ സൗകര്യങ്ങളും എത്തിക്കുക എന്നതാണ്‌ ഗവണ്‍മെന്റ്‌ഉദ്ദേശിക്കുന്നത്‌.

നേഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റ്‌ ഇനി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രം
കേരളത്തിലെയുള്‍പ്പെടെ നേഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പിന്‌ തടയിട്ട്‌ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്‌. വിദേശത്തേക്കുള്ള നേഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റുകള്‍ ഇനി മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ നടത്താവൂ എന്ന്‌ കേന്ദ്രവിദേശകാര്യമന്ത്രാലയം ഉത്തരവിറക്കി. നോര്‍ക്ക റൂട്ട്‌സ്‌, ഓവര്‍സീസ്‌ ഡവലപ്‌മെന്റ്‌ എംപ്ലോയ്‌മെന്റ്‌ പ്രമോഷന്‍ കണ്‍സല്‍റ്റന്റ്‌(ഒഡിഇപിസി) എന്നിവ വഴിയായിരിക്കും ഇനി മുതല്‍ വിദേശരാജ്യങ്ങളിലേക്കുള്ള നേഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റുകള്‍ നടത്തുക. വിദേശത്തേക്കുള്ള നേഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റിന്റെ പേരില്‍ ഇടനിലക്കാരും യോഗ്യതയില്ലാത്ത ഏജന്‍സികളും കോടിക്കണക്കിന്‌ രൂപയുടെ തട്ടിപ്പാണ്‌ നടത്തിക്കൊണ്ടിരുന്നത്‌. പുതിയ കേന്ദ്രഉത്തരവ്‌ ജോലിതേടി വിദേശത്തേക്ക്‌ പോകുന്ന നേഴ്‌സുമാര്‍ക്ക്‌ ജോലിസുരക്ഷിതത്വം ഉറപ്പുനല്‍കുന്നു.

ഗവണ്‍മെന്റ്‌ ഫയലുകള്‍ ഡിജറ്റൈസ്‌ ചെയ്യുന്നു
സര്‍ക്കാര്‍ രേഖകളും ഫയലുകളും ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര പേഴ്‌സണല്‍, പരാതി പരിഹാരമന്ത്രി ഡോ. ജിതേന്ദ്രസിങ്‌ ലോക്‌സഭയെ അറിയിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌ സെന്റര്‍ (എന്‍ഐസി) ആണ്‌ ഇതിനുള്ള സാങ്കേതിക സഹായം നല്‍കിവരുന്നത്‌. ഇതിനായി ഒരു മിഷന്‌ തന്നെ ഗവണ്‍മെന്റ്‌ രൂപം നല്‍കി. ഡിജിറ്റൈസേഷന്‌ ഇ.വിസിറ്റര്‍ എന്ന സോഫ്‌റ്റ്‌വെയര്‍ എന്‍ഐസി വികസിപ്പിച്ചു കഴിഞ്ഞു.

ഭാരതത്തിലേക്ക്‌ വിദേശ നിക്ഷേപം ഒഴുകുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്‌ക്കരണ പദ്ധതികള്‍ വിജയംകണ്ടതോടെ ഭാരതത്തിലേക്ക്‌ വിദേശനിക്ഷേപം ഒഴുകുന്നു. 2014 ഏപ്രില്‍ മുതല്‍ 2015 ജനുവരി വരെ 1.60 ലക്ഷം കോടി രൂപയാണ്‌ വിദേശ രാജ്യങ്ങളില്‍നിന്നും രാജ്യത്തെത്തിയത്‌. ജനുവരിയില്‍ മാത്രം 27,900 കോടിരൂപയുടെ വിദേശനിക്ഷേപമാണ്‌ രാജ്യത്തെത്തിയത്‌. കഴിഞ്ഞ 29 മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിദേശനിക്ഷേപമാണിത്‌. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ വിദേശനിക്ഷേപത്തിന്റെ വളര്‍ച്ച 36 ശതമാനത്തിലെത്തി. 2014 ജനുവരിയില്‍ ലഭിച്ച വിദേശനിക്ഷേപത്തിന്റെ ഇരട്ടിയോളമാണ്‌ ഈവര്‍ഷം ആദ്യമാസത്തില്‍ രാജ്യത്തെത്തിയത്‌. 2013 ഏപ്രില്‍ മുതല്‍ 2014 ജനുവരി വരെ 1.20 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ്‌ ഉണ്ടായതെങ്കില്‍ നാല്‍പ്പതു ലക്ഷം കോടിരൂപയുടെ വര്‍ദ്ധനവ്‌ ഇത്തവണ പത്തുമാസംകൊണ്ട്‌ ഉണ്ടായിട്ടുണ്ട്‌. ടെലികോം മേഖലയില്‍ 17,500കോടി രൂപയുടെ നിക്ഷേപവും സേവന മേഖലയില്‍ 16,368 കോടിരൂപയുടെ നിക്ഷേപവും ഉണ്ടായി. ഓട്ടോമൊബൈല്‍ രംഗത്ത്‌ 12,850 കോടിരൂപയുടേയും കംപ്യൂട്ടര്‍ സോഫ്‌റ്റ്‌ വെയര്‍ഹാര്‍ഡ്‌ വെയര്‍ രംഗത്ത്‌ 8100കോടിരൂപയുടേയും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത്‌ 7800കോടിരൂപയുടേയും നിക്ഷേപം നടന്നു. 2014ഏപ്രില്‍2105 ജനുവരി കാലത്ത്‌ മൗറീഷ്യസില്‍ നിന്ന്‌ അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ്‌ ഭാരതത്തിലേക്ക്‌ എത്തിയത്‌. സിംഗപ്പൂര്‍ 33,000കോടിരൂപയുടേയും നെതല്‍ലന്റ്‌ ഇരുപതിനായിരം കോടിരൂപയുടേയും ജപ്പാനും അമേരിക്കയും പതിനായിരം കോടിരൂപയ്‌ക്കടുത്തും നിക്ഷേപം നടത്തി. അടിസ്ഥാന സൗകര്യമേഖലയില്‍ തുറമുഖ,വിമാനത്താവള, ദേശീയപാതാ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഒരുലക്ഷം കോടി ഡോളറിന്റെ നിക്ഷേപമാണ്‌ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്‌. ലോകരാജ്യങ്ങളുടെ ഇടയില്‍ ഭാരതത്തിന്റെ വികസനക്കുതിപ്പിന്‌ സാക്ഷ്യംവഹിക്കുന്ന നാളുകളാണ്‌ വരാനിരിക്കുന്നതെന്ന്‌ വ്യക്തം.

50 ടൂറിസം സര്‍ക്യൂട്ടുകളെ തമ്മില്‍ ബന്ധിപ്പിക്കും
രാജ്യത്ത്‌ ടൂറിസം മേഖലയെ ശക്തിപ്പെടുത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ 50 ടൂറിസം സര്‍ക്യൂട്ടുകള്‍ തയ്യാറാക്കി. രാജ്യത്തിന്റെ സാംസ്‌കാരികം, പൗരാണികം, പാരമ്പര്യം, ആത്മീയം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടതും മറ്റ്‌ ടൂറിസം സര്‍ക്യൂട്ടുകളും ബന്ധിപ്പിച്ചുകൊണ്ടുള്ള വികസനമാണ്‌ വിഭാവനം ചെയ്യുന്നത്‌. പോര്‍ട്ട്‌ ബ്‌ളെയര്‍ (ആന്‍ഡമാന്‍ ആന്‍ഡ്‌ നിക്കോബാര്‍), കശ്‌മീര്‍ സര്‍ക്യൂട്ട്‌(ജമ്മു കശ്‌മീര്‍), ഡെസര്‍ട്ട്‌ സര്‍ക്യൂട്ട്‌ (രാജസ്ഥാന്‍), നേച്ചര്‍ ടൂറിസം സര്‍ക്യൂട്ട്‌ (പശ്ചിമ ബംഗാള്‍), ബ്രാജ്‌ ആഗ്രാ സര്‍ക്യൂട്ട്‌(ഉത്തര്‍ പ്രദേശ്‌), ഗാങ്‌ടോക്ക്‌ (സിക്കിം) എന്നിവയാണ്‌ കണ്ടെത്തിയിരിക്കുന്ന സര്‍ക്യൂട്ടുകള്‍. സ്വദേശ്‌ ദര്‍ശന്‍ എന്ന പേരില്‍ സംയോജിത ടൂറിസം സര്‍ക്യൂട്ടും വിഭാവനം ചെയ്യുന്നുണ്ട്‌. ഈ പദ്ധതി അനുസരിച്ച്‌ ബുദ്ധനുമായി ബന്ധപ്പെട്ട സര്‍ക്യൂട്ട്‌, ഹിമാലയന്‍, കോസ്റ്റല്‍, കൃഷ്‌ണ, വടക്ക്‌കിഴക്കന്‍ എന്നിങ്ങനെയാണ്‌ സര്‍ക്യൂട്ടുകള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌.

സ്വകാര്യമേഖലയിലെ അഴിമതിയും
ക്രിമിനല്‍ കുറ്റമാക്കുന്നതിനായി ഐപിസി ഭേദഗതി ചെയ്യുന്നു
വിദേശ പബ്‌ളിക്‌ ഒഫീഷ്യലുകളും അന്താരാഷ്ട്രസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും നടത്തുന്ന ഏത്‌ തരത്തിലുള്ള അഴിമതിയും ക്രിമിനല്‍ കുറ്റമായി പരഗണിക്കുന്ന തരത്തില്‍ നിലവിലുള്ള ആഭ്യന്തര നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തുന്നു. അഴിമതിക്കെതിരെയുള്ള യുഎന്‍ കണ്‍വെന്‍ഷന്റെ(യുഎന്‍സിഎസി) അടിസ്ഥാനത്തിലാണ്‌ നിയമംകൊണ്ടുവരുന്നത്‌. സ്വകാര്യമേഖലയിലെ അഴിമതിയും ക്രിമിനല്‍ കുറ്റമാക്കുന്ന തരത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ്‌(ഐപിസി) ഭേദഗതിവരുത്തുന്ന കാര്യവും ആഭ്യന്തരമന്ത്രാലയം പരിഗണിക്കുന്നു.

ആക്ട്‌ ഈസ്റ്റ്‌ പോളിസിയും വടക്കുകിഴക്കന്‍ സംസ്ഥാന വികസനവും ലക്ഷ്യത്തിലേക്ക്‌
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റുഭാഗങ്ങള്‍ക്കൊപ്പം വികസന പാതയിലെത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ്‌ കേന്ദ്രസര്‍ക്കരിന്റെ ആക്ട്‌ ഈസ്റ്റ്‌ നയം. എയിംസിന്റെ സെന്റര്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രസ്ഥാപനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക്‌ ലഭിച്ചു. ആസാമിനാണ്‌ എയിംസ്‌ ലഭിച്ചത്‌. നാഗാലാന്റില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ എഡ്യുക്കേഷന്‍ ആന്റ്‌ റിസേര്‍ച്ചും അരുണാചല്‍ പ്രദേശില്‍ സെന്റര്‍ ഫോര്‍ ഫിലിം പ്രൊഡക്ഷന്‍, ആനിമേഷന്‍ ആന്റ്‌ ഗേമിംഗും ലഭിച്ചു. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വരവോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഷൂട്ടിംഗ്‌ കേന്ദ്രങ്ങളിലേക്ക്‌ ബോളിവുഡിന്റെ ശ്രദ്ധ കൂടുതല്‍ പതിയും.

പ്രോജക്ട്‌ 17 എ?
ചൈനയുടെ നാവികശേഷിയെ വെല്ലുവിളിച്ചുകൊണ്ട്‌ ഏഴ്‌ അത്യന്താധുനിക യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണത്തിനായി പ്രോജക്ട്‌ 17എ പദ്ധതിക്ക്‌ കേന്ദ്രസര്‍ക്കാര്‍ 49,600 കോടി രൂപ അനുവദിച്ചു. മുംബൈയിലെ മസഗോണ്‍ ഡോക്‌ ലിമിറ്റഡിലും കൊല്‍ക്കത്തയിലെ ഗാര്‍ഡണ്‍ റീച്ച്‌ ഷിപ്പ്‌ ബില്‍ഡേഴ്‌സ്‌ ആന്‍ഡ്‌ എഞ്ചിനീയേഴ്‌സിലുമായാണ്‌ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുക. 50,000 കോടി രൂപ മുടക്കി ആറ്‌ ആണവ അന്തര്‍വാഹിനികള്‍ ഒരുക്കാനുള്ള തീരുമാനത്തിനു പിന്നാലെയുള്ള യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണം ഭാരതത്തിന്റെ നാവികശേഷി ഇരട്ടിയാക്കും. ശിവാലിക്‌ ക്ലാസ്‌ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്ന പ്രോജക്ട്‌ 17ന്റെ തുടര്‍ച്ചയായാണ്‌ 17എ ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്‌. ഐഎന്‍എസ്‌ ശിവാലിക്‌, സത്‌പുര, സഹ്യാദ്രി യുദ്ധക്കപ്പലുകളുടെ അത്യാധുനിക മാതൃകകളാകും പ്രോജക്ട്‌ 17എയില്‍ തയ്യാറാകുക.

ഊര്‍ജ്ജം: ഭാരതം 50 രാജ്യങ്ങളുടെ കൂട്ടുകെട്ടുണ്ടാക്കുന്നു
ഊര്‍ജ്ജോല്‍പ്പാദനത്തിന്‌ 50 രാജ്യങ്ങളുടെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഭാരതം മുന്‍കൈഎടുത്തു. ഊര്‍ജ്ജോല്‍പ്പാദനത്തിന്‌ ?ഏഴുകുതിരകളുടെ ശക്തിയും?വിനിയോഗിക്കണമെന്നാണ്‌ സര്‍ക്കാരിന്റെ കാഴ്‌ച്ചപ്പാട്‌. ഭാരതത്തിന്റ സങ്കല്‍പ്പം ഏഴു കുതിരകളുടെ ഊര്‍ജ്ജ ശക്തി സമ്പാദിക്കണമെന്നാണ്‌. നിലവില്‍ ജലം, വാതകം, കല്‍ക്കരി, അണുശക്തി എന്നിവ കൊണ്ടുള്ള നാലുതരം ഊര്‍ജ്ജോല്‍പ്പാദനമേ നടക്കുന്നുള്ളു. ഇതിനു പുറമേ സൂര്യന്‍, കാറ്റ്‌, ബയോഗ്യാസ്‌ ശക്തികളില്‍നിന്നും ഊര്‍ജ്ജോല്‍പ്പാദനത്തിനുള്ള പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കും.

സംസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ അധികാരം, അവകാശം
സംസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ അധികാരങ്ങളും അവകാശങ്ങളും നല്‍കുന്ന ഫെഡറല്‍ സംവിധാനത്തില്‍ വന്‍ ആസൂത്രണ പദ്ധതികള്‍ക്ക്‌ രൂപംനല്‍കാന്‍ തീരുമാനം

ആണവ ബാധ്യതാനിയമം ഭേദഗതി ചെയ്യില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍
ഭാരതത്തിന്റെ ആണവ ബാധ്യതാ നിയമം പരിഷ്‌ക്കരിക്കില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. ഭാരത അമേരിക്ക ആണവ കരാറിന്റെ അടിസ്ഥാനത്തില്‍ ആണവ ദുരന്തമുണ്ടാകുമ്പോള്‍ ആണവ റിയാക്ടറുകള്‍ നല്‍കിയ വിദേശ രാജ്യങ്ങള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കേണ്ടിവരില്ലായെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന്‌ വ്യക്തമാക്കികൊണ്ടാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം. ആണവ നഷ്ടബാധ്യതാ നിയമം (സിഎല്‍എന്‍ഡി) ഭേദഗതി ചെയ്യേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്ന്‌ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആണവദുരന്തം ഉണ്ടായാല്‍ അത്‌ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കൊപ്പം നല്‍കിയവര്‍ക്കും ബാധ്യതയുണ്ട്‌.

ഭൂമിയേറ്റെടുക്കല്‍ ബില്ലിനെപ്പറ്റി പ്രചരിപ്പിക്കുന്നത്‌ നുണകള്‍:
ഭൂമിയേറ്റെടുക്കല്‍ ബില്ലിനെപ്പറ്റി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നുണപ്രചാരണങ്ങള്‍ നടക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌ പാവപ്പെട്ടവര്‍ക്കു വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

50 വര്‍ഷം; കോണ്‍ഗ്രസ്‌ സര്‍ക്കാരുകളുടേത്‌ 456 ഓര്‍ഡിനന്‍സുകള്‍
കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ 50 വര്‍ഷത്തിനുള്ളില്‍ പുറപ്പെടുവിച്ചത്‌ 456 ഓര്‍ഡിനന്‍സുകള്‍. വര്‍ഷത്തില്‍ ഒമ്പത്‌ ഓര്‍ഡിനന്‍സുകള്‍ എന്ന നിരക്കില്‍. ഓര്‍ഡിനന്‍സുകളെ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി വിമര്‍ശിച്ച സാഹചര്യത്തിലാണ്‌ ഈ കണക്ക്‌ പുറത്ത്‌ വന്നത്‌. 1952 മുതല്‍ 2014 വരെ ഇറക്കിയത്‌ 637 ഓര്‍ഡിനന്‍സുകള്‍. വര്‍ഷത്തില്‍ 11 എന്ന നിരക്കില്‍. 1952 മുതല്‍ 1964 വരെ ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പുറപ്പെടുവിച്ചത്‌ 70 ഓര്‍ഡിനന്‍സുകളാണ്‌. നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന 197177 കാലഘട്ടത്തില്‍ 77 ഓര്‍ഡിനന്‍സുകളാണ്‌ പുറപ്പെടുവിച്ചത്‌. ഇന്ദിരാഗാന്ധിയുടെ മകന്‍ രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന അഞ്ച്‌ വര്‍ഷം 35 ഓര്‍ഡിനന്‍സുകള്‍ ഇറക്കി. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന അഞ്ച്‌ വര്‍ഷത്തില്‍ 77 ഓര്‍ഡിനന്‍സുകള്‍ ഇറക്കി. മാസത്തില്‍ മൂന്ന്‌ എന്ന നിലയിലായിരുന്നു ഇത്‌. വാജ്‌പേയി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ 58 ഓര്‍ഡിനന്‍സുകളും മന്‍മോഹന്‍ സിങ്ങിന്റെ കാലഘട്ടത്തില്‍ 51 ഓര്‍ഡിനന്‍സുകളും പുറപ്പെടുവിക്കപ്പെട്ടു. വസ്‌തുതകള്‍ ഇങ്ങനെയായിരിക്കെ ഓര്‍ഡിനന്‍സിന്റെ പേരില്‍ ചിലര്‍ മോദി സര്‍ക്കാരിനെവിമര്‍ശിക്കുന്നതിനെതിരേ വിമര്‍ശനങ്ങളുണ്ട്‌. പ്രതിപക്ഷമായ കോണ്‍ഗ്രസ്‌ നിയമനിര്‍മ്മാണത്തിന്‌ പാര്‍ലമെന്റില്‍ സഹകരിക്കാത്തതാണ്‌ നരേന്ദ്ര മോദി സര്‍ക്കാരിന്‌ ഓര്‍ഡിനന്‍സിനെ ആശ്രയിക്കേണ്ടി വരുന്നത്‌.

അതിര്‍ത്തിയില്‍ താമസ സൗകര്യമുള്ള ആധുനിക ബങ്കറുകള്‍
അതിര്‍ത്തിയില്‍ സൈനികര്‍ക്കും ഗ്രാമീണര്‍ക്കുമായി താമസ സൗകര്യമുള്ള ആധുനിക ബങ്കറുകള്‍ നിര്‍മ്മിക്കും. ഭാരതപാക്‌ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ തുടര്‍ക്കഥയായതോടെയാണ്‌ പൗരന്മാരുടെ രക്ഷയ്‌ക്കായി വീടുകളുടെ മാതൃകയിലുള്ള ബങ്കറുകള്‍ നിര്‍മ്മിക്കുന്നത്‌. ആധുനിക ബങ്കറുകളുടെ നിര്‍മ്മാണത്തിനായി അതിര്‍ത്തി മേഖലയില്‍ ഏകദേശം 3,100 ഏക്കര്‍ സ്ഥലം കേന്ദ്രപ്രതിരോധ മന്ത്രാലയം ഏറ്റെടുക്കും. പാക്‌ വെടിവെയ്‌പ്പില്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ്‌ വീടുകള്‍ക്ക്‌ പകരം ബങ്കറുകള്‍ നിര്‍മ്മിക്കുന്നതെന്ന്‌ പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

രാജ്യമെങ്ങും ഇനി എല്‍ഇഡി പ്രകാശം
വൈദ്യുതി ലാഭിക്കാനും ചെലവുകുറയ്‌ക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി യുടെ ഭാഗമായി രാജ്യമെങ്ങും എല്‍ഇഡിയിലേക്ക്‌ മാറാനുള്ള നാഷണല്‍ പ്രോഗ്രാം ഫോര്‍ എല്‍ഇഡി പ്രവര്‍ത്തനം ആരംഭിച്ചു. മറ്റെല്ലാത്തരം ലൈറ്റുകളും മാറ്റി ക്രമേണ എല്‍ഇഡിയിലേക്ക്‌ തിരിയുകയാണ്‌ പദ്ധതികൊണ്ട്‌ ലക്ഷ്യമിടുന്നത്‌.

നിതി ആയോഗ
ആസൂത്രണക്കമ്മീഷനു പകരം രൂപീകരിച്ച നിതി ആയോഗിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ ഉപാധ്യക്ഷന്‍ പ്രമുഖ സാമ്പത്തിക വിദഗ്‌ധന്‍ അരവിന്ദ്‌ പനഗാരിയയാണ്‌. ധനകാര്യ വിദഗ്‌ധന്‍ ബിബേക്‌ ദെബ്രോയി, മുന്‍ പ്രതിരോധ ഗവേഷണ വികസന സെക്രട്ടറി ഡോ. വി.കെ. സാരസ്വത്‌ എന്നിവര്‍ മുഴുവന്‍ സമയ അംഗങ്ങള്‍. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌, ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി, റെയില്‍വേമന്ത്രി സുരേഷ്‌ പ്രഭു, കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ്‌ തുടങ്ങിയവരെ എക്‌സ്‌ ഒഫീഷ്യോ അംഗങ്ങളായും നിയമിച്ചു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌ക്കരി, കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ചന്ദ്‌ ഗെലോട്ട്‌, കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി എന്നിവരാണ്‌ പ്രത്യേക ക്ഷണിതാക്കള്‍.

ഡിജിറ്റല്‍ ഇന്ത്യ; ഏഴു ലക്ഷം കിലോമീറ്റര്‍ ഒപ്‌റ്റിക്കല്‍ ഫൈബര്‍
സകല സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുക, അവയെല്ലാം വളരെവേഗം ജനങ്ങളില്‍ എത്തിക്കുക, അതുവഴി അഴിമതി ഇല്ലാതാക്കാനും ഉതകുന്ന ഡിജിറ്റല്‍ ഇന്ത്യ അടക്കം നിരവധി പദ്ധതികളാണ്‌ കേന്ദ്ര വാര്‍ത്താവിനിമയ ഐടി മന്ത്രാലയം നടപ്പാക്കി തുടങ്ങിയത്‌. മൂന്നു വര്‍ഷത്തിനകം ഭാരതത്തിലെ രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കാന്‍ ഏഴു ലക്ഷം കിലോമീറ്റര്‍ നീളത്തില്‍ ഒപ്‌റ്റിക്കല്‍ ഫൈബറുകള്‍ സ്ഥാപിക്കാനുള്ള നടപടികളാണ്‌ ഒന്ന്‌. അഞ്ചു വര്‍ഷം കൊണ്ട്‌ 1,13,000 കോടി രൂപയാണ്‌ പദ്ധതിക്ക്‌ വേണ്ടി ചെലവിടുക. ഡിജിറ്റല്‍ സാക്ഷരത്‌ അഭിയാന്‍ 42.5 ലക്ഷം ജനങ്ങള്‍ക്ക്‌ ഡിജിറ്റല്‍ സാക്ഷതരത നല്‍കാനുള്ള പദ്ധതിയാണ്‌ ഡിജിറ്റല്‍ സാക്ഷരത്‌ അഭിയാന്‍. നാലു ലക്ഷം ഉദ്യോഗാര്‍ത്ഥികളെ സ്വകാര്യസ്ഥാപനങ്ങള്‍ വഴിയും 38.5 ലക്ഷം പേരെ ഗവണ്‍മെന്റ്‌ ഡിജിറ്റല്‍ സംവിധാനം വഴിയും സാക്ഷരരാക്കും.

പെന്‍ഷന്‍കാര്‍ക്ക്‌ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്‌ സ്വയം സാക്ഷ്യപ്പെടുത്തല്‍
പെന്‍ഷന്‍ ആനുകൂല്യമല്ല, അവകാശം തന്നെയാണ്‌. ജനസേവനത്തിന്റെ പാതയില്‍ നല്ലകാലം മുഴുവന്‍ സമര്‍പ്പിച്ചവര്‍ക്ക്‌ വിരമിക്കുമ്പോള്‍ അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്‌. അതിനാണ്‌ പെന്‍ഷന്‍. അത്‌ കൃത്യമായും കാലതാമസം ഇല്ലാതയും നല്‍കാനുള്ള നടപടികള്‍ക്കാണ്‌ സര്‍ക്കാര്‍ തുടക്കമിട്ടത്‌. ഇഗവേണന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നടപടിക്രമങ്ങള്‍ ലളിതവത്‌ക്കരിക്കുക, ഏകജാലക സംവിധാനം നടപ്പിലാക്കുക, സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തുക തുടങ്ങിയവയാണിവ. പെന്‍ഷന്‍ അനുവദിക്കാനും വിതരണം ചെയ്യാനുമുള്ള താമസം കുറയ്‌ക്കുകയും നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയും ചെയ്‌തു. സ്വയം സാക്ഷ്യെപ്പടുത്തല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തല്‍ സാധാരണക്കാരന്‌ കാര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കും. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകള്‍ക്കുള്ള മറുപടിയും ഫസ്റ്റ്‌ അപ്പീലുകളും അതത്‌ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യുന്ന നടപടി 2014 ഒക്‌ടോബര്‍ 31ന്‌ ആരംഭിച്ചു.

സ്‌ത്രീകളുടെ സുരക്ഷയ്‌ക്കു വേണ്ടിയുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി
സ്‌ത്രീകളുടെ സുരക്ഷയ്‌ക്കു വേണ്ടിയുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഹിമ്മത്ത്‌ പുറത്തിറക്കി. മൊബൈല്‍ ഫോണ്‍ പവര്‍ ബട്ടണ്‍ രണ്ടു വട്ടം അമര്‍ത്തിയാല്‍ പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ മെസ്സേജ്‌ പോകുന്ന തരത്തിലാണ്‌ ആപ്പ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌ . ഒപ്പം 30 സെക്കന്റ്‌ നേരത്തേക്ക്‌ ശബ്ദവും ചിത്രങ്ങളും ഹിമ്മത്ത്‌ ഒപ്പിയെടുക്കും . സ്‌ത്രീ സുരക്ഷയ്‌ക്ക്‌ വേണ്ടിയാണ്‌ നിര്‍മ്മിച്ചിട്ടുള്ളതെങ്കിലും ആര്‍ക്കും ഈ ആപ്പ്‌ ഉപയോഗിച്ച്‌ കുറ്റകൃത്യങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ കഴിയും . പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ മാത്രമല്ല മറ്റ്‌ അഞ്ചു നമ്പറുകളിലേക്ക്‌ കൂടി മെസ്സേജ്‌ അയക്കാന്‍ ഈ ആപ്പിനു കഴിയും .

ന്യൂനപക്ഷങ്ങള്‍ക്കായി മിഷന്‍ സശാക്തീകരണ്‍
ന്യൂനപക്ഷ വിഭാഗങ്ങളുടെ പുരോഗമനത്തിനായി സര്‍ക്കാര്‍ മിഷന്‍ ശാക്തീകരണ്‍ ആരംഭിച്ചു. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സുരക്ഷിതത്വവുമാണ്‌ പദ്ധതി വിഭാവനം ചെയ്യുന്നത്‌. മിഷന്‍ സശാക്തീകരണ്‍ പദ്ധതി യുവതികളായ മുസ്ലിം സ്‌ത്രീകളില്‍ നേതൃഗുണം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവുമായാണ്‌ ആരംഭിച്ചിരിക്കുന്നത്‌. വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ മുസ്ലിം പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും കൂടുതല്‍ 2014-15 ബജറ്റില്‍ മുസ്ലിം സ്‌ത്രീകളുടെ നേതൃത്വ വികസനത്തിനായി 12.50 കോടി രൂപ വകയിരുത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ യുവാക്കള്‍ക്ക്‌ വിദഗ്‌ധ പരിശീലനവും തൊഴിലും പ്രദാനം ചെയ്യുന്ന പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്‌.

ആരോഗ്യ സംരക്ഷണം മൗലികാവകാശമാക്കുന്നു
സ്വതന്ത്രഭാരതത്തില്‍ ഇതാദ്യമായി ആരോഗ്യസംരക്ഷണം പൗരന്റെ മൗലികാവകാശമാക്കുന്നു. അതിനു വഴിതെളിച്ച്‌ പുതിയ ദേശീയ ആരോഗ്യനയത്തിന്റെ കരട്‌ പ്രഖ്യാപിച്ചു. ചികിത്സ നിഷേധിക്കുന്നത്‌ ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ആരോഗ്യനയത്തിന്റെ കരടില്‍ പറയുന്നു. 13 വര്‍ഷത്തിനുശേഷമാണ്‌ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യനയം പ്രഖ്യാപിക്കുന്നത്‌. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടത്തുന്ന ജനകീയ ചുവടുവയ്‌പ്പുകളില്‍ മറ്റൊന്നാണിത്‌. മുഴുവന്‍ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെയും നിലവാരം ഉയര്‍ത്തുകയാണ്‌ പുതിയ നയത്തിന്റെ ലക്ഷ്യം.

പെട്രോള്‍ പമ്പ്‌, ഗ്യാസ്‌ ഏജന്‍സി: പിന്നാക്കക്കാര്‍ക്ക്‌ 27 ശതമാനം സംവരണം
ഭാരത ചരിത്രത്തില്‍ ഇതാദ്യമായി പെട്രോള്‍ പമ്പും ഗ്യാസ്‌ ഏജന്‍സിയും അനുവദിക്കുന്നതില്‍ മറ്റ്‌ പിന്നാക്കജാതിക്കാര്‍ക്ക്‌ (ഒബിസി) 27 ശതമാനം സംവരണം നടപ്പാക്കി. . പാചക വാതക ഡീലര്‍ഷിപ്പ്‌ നല്‍കുന്നതിലും ഒബിസി ക്വാട്ട ഇനി ഉണ്ടാകും. രാജ്യത്തൊട്ടാകെ പുതിയ 35,668 പെട്രോള്‍ പമ്പുകളും 7000 ഗ്യാസ്‌ ഏജന്‍സികളും തുടങ്ങുന്നുണ്ട്‌. ഇതിനുള്ള അപേക്ഷ ക്ഷണിച്ച്‌ വിഞ്‌ജാപനം ഇറങ്ങി. ഇതില്‍ പുതിയ നയം അനുവര്‍ത്തിക്കും. 22.5 ശതമാനം പട്ടികജാതി, വര്‍ഗത്തിനാകും. 27 ശതമാനം ഒബിസിക്കും. 49.5 ശതമാനമാണ്‌ പൊതു വിഭാഗം. കായികതാരങ്ങള്‍, വിമുക്ത ഭടന്മാര്‍, വീരബലിദാനികളായ സൈനികരുടെ ബന്ധുക്കള്‍ എന്നിവര്‍ക്കുള്ള ക്വാട്ട ഈ മൂന്നു വിഭാഗത്തിലായി ഉള്‍ക്കൊള്ളിക്കും. പെട്രോള്‍, ഗ്യാസ്‌ ഏജന്‍സിയെ കണ്ടെത്താനുള്ള അഭിമുഖ സംവിധാനം മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഉപേക്ഷിച്ചു. സ്വജനപക്ഷപാതവും അഴിമതിയും ക്രമക്കേടും എല്ലാം നടന്നിരുന്നത്‌ ഈ അഭിമുഖങ്ങളിലായിരുന്നു.

കേന്ദ്ര സര്‍വ്വകലാശാലകളെ ഏകോപിപ്പിക്കുന്നു; വിദ്യാര്‍ത്ഥികള്‍ക്കു നേട്ടം
കേന്ദ്ര സര്‍വ്വകലാശാലയുടെ രാജ്യത്തെ 45 കേന്ദ്രങ്ങളെ ഏകോപിപ്പിച്ച്‌ ഒരേ നിലവാരത്തിലാക്കാന്‍ കേന്ദ്ര തീരുമാനം. ഇതിലൂടെ കേന്ദ്ര സര്‍വ്വകലാശാലകളിലെ ഗവേഷണ വിഭാഗങ്ങളിലേക്ക്‌ പൊതു പ്രവേശന പരീക്ഷയിലൂടെയാകും അഡമിഷന്‍. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കി ക്കൊണ്ടിരിക്കുകയാണ്‌.

വാജ്‌പേയിയുടെ ജന്മദിനം ഇനി മുതല്‍ ദേശീയ സദ്‌ ഭരണ ദിനം
മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ഇനി മുതല്‍ ദേശീയ സദ്‌ ഭരണ ദിനമായി ആചരിക്കും .

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക്‌ 28000 കോടി
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍ പ്രോജക്ടുകള്‍ക്ക്‌ പ്രധാനമന്ത്രി 28000 കോടി രൂപ പ്രഖ്യാപിച്ചു .പുതിയ റെയില്‍വേ ലൈനുകള്‍,ഉള്ളവയുടെ വികസനം, ടൂറിസം വികസനം എന്നിവയ്‌ക്കാണ്‌ പണം ചെലവഴിക്കുക. ഈ മേഖലയില്‍ ടുജി മൊബൈല്‍ കവറേജ്‌ ലഭ്യമാക്കാന്‍ 5000 കോടിയും അനുവദിച്ചു. . കൂടാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഊര്‍ജ്ജപ്രശ്‌നം പരിഹരിക്കാന്‍ 5000 കോടി രൂപയും പ്രധാനമന്ത്രി അനുവദിച്ചു. ആറു സംസ്ഥാനങ്ങള്‍ക്കാണ്‌ തുക. ആഴ്‌ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും 365 ദിവസവും ഊര്‍ജ്ജം ലഭ്യമാക്കുകയെന്നതാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

തിരുവള്ളുവരും ഭാരതീയാരും ഇനി വടക്കേയിന്ത്യന്‍ പാഠപുസ്‌തകങ്ങളില്‍
തമിഴ്‌ സാഹിത്യ ഇതിഹാസങ്ങളായ തിരുവള്ളുവരും ഭാരതീയാരും ഇനി വടക്കേന്ത്യന്‍ പാഠപുസ്‌തകങ്ങളിലും. തിരുവള്ളുവരുടെ പുസ്‌തകമായ തിരുക്കുറള്‍ എല്ലാ കേന്ദ്രസര്‍വ്വകലാശാലകളിലും പഠിപ്പിക്കും . തമിഴ്‌ ഭാഷയും തിരുവള്ളുവരും ഒരിക്കലും ദേശീയ തലത്തിലേക്ക്‌ എത്തിപ്പെട്ടിരുന്നില്ല.

നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിയില്‍ ലേസര്‍ മതില്‍
പാക്കിസ്ഥാനില്‍ നിന്ന്‌, അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിയിലുടനീളം ലേസര്‍ മതില്‍ തീര്‍ക്കാനാണ്‌ പദ്ധതി. അതിര്‍ത്തിയിലുടനീളം, അദൃശ്യമായ, ലേസര്‍ രശ്‌മികള്‍ കൊണ്ടുള്ള പ്രതിരോധമാണ്‌ തീര്‍ക്കുക. ആരെങ്കിലും ഈ ലേസര്‍ പ്രവാഹം മുറിച്ചു കടന്നാല്‍ അലാറം മുഴങ്ങും. അതിര്‍ത്തിയിലെ കാവല്‍മാടങ്ങളില്‍ നില്‍ക്കുന്ന സൈനികര്‍ക്ക്‌ ഉടന്‍ നുഴഞ്ഞുകയറുന്നവരെ കണ്ടെത്താനും പിടിക്കാനും കഴിയും. കൂടാതെ തുരങ്കമുണ്ടാക്കാന്‍ ഭൂമി കുഴിച്ചാല്‍ ഉടന്‍ കണ്ടെത്താന്‍ കഴിയുന്ന സെന്‍സറുകളും ചൂട്‌ കണ്ടെത്താന്‍ കഴിയുന്ന തെര്‍മല്‍ സെന്‍സറുകളും അതിര്‍ത്തിയില്‍ കമ്പിവേലിക്കരുകില്‍ സ്ഥാപിക്കും. ഇസ്രായേല്‍പോലുള്ള പല രാജ്യങ്ങളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്‌. വേലി സാധ്യമല്ലാത്ത സ്ഥലങ്ങളിലാകും ലേസര്‍ രശ്‌മി കൊണ്ടുള്ള അദൃശ്യമായ മതിലുകള്‍ തീര്‍ക്കുക. സ്‌മാര്‍ട്ട്‌ വേലികള്‍സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ്‌ തെര്‍മല്‍ സെന്‍സറുകള്‍ സ്ഥാപിക്കുക. ആരെങ്കിലും വേലിക്കരുകില്‍ എത്തിയാല്‍ സെന്‍സര്‍ അലാറം മുഴക്കും.കൂടാതെ ആളില്ലാ നിരീക്ഷണ വിമാനങ്ങളും( ഡ്രോണുകള്‍) പ്രതിരോധം ശക്തമാക്കാന്‍ ഉപയോഗിക്കും.

സ്വച്ഛ്‌ ഭാരതിന്‌ പിന്നാലെ സ്വച്ഛ്‌ ഇന്റര്‍നെറ്റ്‌ പദ്ധതി
സ്വച്ഛ്‌ ഭാരത്‌ പദ്ധതിക്ക്‌ പിന്നാലെ സ്വച്ഛ്‌ ഇന്റര്‍നെറ്റ്‌ പദ്ധതിയുമായി സര്‍ക്കാര്‍. ഭാരതത്തില്‍ അശ്ലീലവെബ്‌സൈറ്റുകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ആദ്യപടിയായി ഇന്റര്‍നെറ്റ്‌ ആന്‍ഡ്‌ മൊബൈല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയോടു ഇത്തരം സൈറ്റുകളുടെ പട്ടിക ആവശ്യപ്പെട്ടു. ഏതാണ്ട്‌ നാല്‌ കോടി അശ്ലീല സൈറ്റുകള്‍ ഭാരതത്തില്‍ ലഭ്യമാണെന്നാണ്‌ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്‌ ടീമിന്റെ കണക്ക്‌.

ഇതെല്ലാമാണ്‌ ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയതും പ്രവര്‍ത്തനം ആരംംഭിച്ചിട്ടുള്ളതുമായ പ്രധാന പദ്ധതികള്‍. ഇതെല്ലാം നടപ്പിലാകുന്നതിലൂടെ ഗുണം ഉണ്ടാവുക ആര്‍ക്കെല്ലാമാണന്ന്‌ നിങ്ങള്‍ ചിന്തിക്കുക. കോര്‍പ്പറേറ്റുകള്‍ക്കാണോ അതോ ഈ നാട്ടിലെ പാവങ്ങള്‍ക്കും, കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമാണോ ഗുണം ലഭിക്കുക.

സര്‍ക്കാരിനെതിരെ മറ്റ്‌ നിരവധിയായ ആരോ പണങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്‌. കേന്ദ്രം കാര്‍ഷിക വായ്‌പാ സബ്‌സിഡി നിര്‍ത്തലാക്കിയെന്നതായിരുന്നു മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്ന മറ്റൊരു വാര്‍ത്ത. എന്നാല്‍ കേന്ദ്ര ധനമന്ത്രാലയം അത്‌ നിക്ഷേധിച്ചു. കാര്‍ഷിക വായ്‌പകള്‍ ശരിയായി തിരിച്ചടയ്‌ക്കുന്നവര്‍ക്ക്‌ നല്‍കുന്ന പലിശ സബ്‌സിഡി തുടരുമെന്ന്‌ ബാങ്കുകളെ മന്ത്രാലയം അറിയിച്ചുകഴിഞ്ഞു.
ഇ.പി.എഫ്‌ പെന്‍ഷന്‍ 1000 രൂപയാക്കാനുളള തീരുമാനം മരവിപ്പിച്ചുവെന്നാണ്‌ സര്‍ക്കാരിന്‌ എതിരെ പ്രചരിപ്പിച്ച മറ്റൊരു ആരോപണം. എന്നാല്‍ ഈ ആരേപണവും തെറ്റായ വാര്‍ത്തയാണന്നും ആയിരം രൂപ മാസ പെന്‍ഷന്‍ കിട്ടാനുളള തീരുമാനം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതാണന്നും അതേ മാധ്യമങ്ങള്‍ക്കു തന്നെ തിരുത്തി പറയേണ്ടിയും വന്നു.
മറ്റൊരു വ്യാജ വാര്‍ത്ത ആറന്മുള വിമാന താവളത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി എന്ന തരത്തിലായിരുന്നു. ഇതും തെറ്റാണന്ന്‌ പ്രചരണം നടത്തിയവര്‍ക്കു തന്നെ തിരുത്തി പറയേണ്ടി വന്നിരിക്കുന്നു.

ഭാരത അമേരിക്ക ആണവ കരാറിന്റെ അടിസ്ഥാനത്തില്‍ ആണവ ദുരന്ത മുണ്ടാകുമ്പോള്‍ ആണവ റിയാക്ടറുകള്‍ നല്‍കിയ വിദേശ രാജ്യങ്ങള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കേണ്ടിവരില്ലായെന്നുള്ളതായിരുന്നു മറ്റൊരു വ്യാജ വാര്‍ത്ത. അതും തെറ്റായിരുന്നു എന്ന്‌ അവര്‍ക്കു തന്നെ പറയേണ്ടി വന്നു.
പുതിയ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെയാണ്‌ മറ്റൊരു ആരോപണം. എന്നാല്‍ പുതിയ ബില്‍ കര്‍ഷക വിരുദ്ധമല്ലന്നു മാത്രമല്ല കര്‍ഷകര്‍ക്ക്‌ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതും രാജ്യത്തിന്റെ വികസനത്തിനു വേണ്ടിയുള്ളതുമാണ്‌്‌. ബില്‍ യുപിഎ സര്‍ക്കാര്‍ പാസാക്കിയ 2013 ആക്ടില്‍ ഭേദഗതി വരുത്തുന്നതാണ്‌. മോദി സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം 70 -80 ശതമാനമാണ്‌. അര്‍ഹതയുള്ളവര്‍ക്ക്‌ കൂടുതല്‍ നഷ്ടപരിഹാരം നല്‍കാനും വ്യവസ്ഥയുണ്ട്‌. ശ്രദ്ധേയമായ കാര്യം ഏറ്റെടുക്കുന്ന സ്ഥലത്തിനു കമ്പോളവില അല്ലെങ്കില്‍ ഏറ്റവും മെച്ചപ്പെട്ട വില, ലഭ്യമാക്കാന്‍ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുവെന്നതാണ്‌. അതിനൊപ്പം സ്ഥലം നല്‍കുന്നവരില്‍ ഒരാള്‍ക്ക്‌ ആ സ്ഥാപനത്തില്‍ ജോലി നല്‍കാനുള്ള വ്യവസ്ഥയും പുനരധിവാസവും പുതിയ നിയമത്തിലുണ്ട്‌. അതെങ്ങിനെ കര്‍ഷകര്‍ക്ക്‌ ദ്രോഹമാകും? യുപിഎ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തതിനെക്കാള്‍ അധികം ആനുകൂല്യങ്ങളാണ്‌ മോദി സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്യുന്നത്‌. കര്‍ഷകരുടെ അവകാശ സംരക്ഷണം, സുതാര്യത, എസ്‌സി എസ്‌ടി വിഭാഗങ്ങള്‍ക്ക്‌ പ്രത്യേക വകുപ്പുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ്‌ പുതിയ ഭേദഗതി.
ഇതാണ്‌ ഇവിടുത്തെ മാധ്യമങ്ങള്‍ പടച്ചു വിടുന്ന കള്ള പ്രചാര വേലകളുടെ തനി നിറമെന്ന്‌ ജനങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
ജനോപകാരപ്രദമായ പദ്ധതികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ അപവാദ പ്രചരണങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്ന ഇടതുവലതു മുന്നണികളേയും കൂലിയെഴുത്തുകാരായ മാധ്യമങ്ങളേയും അവഗണിക്കുവാനും ഈ സര്‍ക്കാരിന്‌ പിന്തുണ നല്‍കുവാനും മുഴുവന്‍ ജനങ്ങളും തയ്യാറാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
`എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം` എന്ന മന്ത്രത്തെ അടിസ്ഥാനമാക്കി ഉത്തരവാദിത്വം , സുതാര്യത , ദീര്‍ഘ വീക്ഷണം , പങ്കാളിത്തം എന്നീ ഘടകങ്ങളില്‍ വിട്ടു വീഴ്‌ചയില്ലാതെ മുന്നോട്ടു പോകുന്ന നരേന്ദ്ര മോദി നയിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ രാഷ്ട്രത്തിന്‌ വൈഭവ പൂര്‍ണ്ണമായ ഒരു ഭാവി കെട്ടിപ്പടുക്കുമെന്നാണ്‌ കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണം തെളിയിക്കുന്നത്‌ . തുടര്‍ന്നുള്ള ദിനങ്ങളില്‍ സമ്പൂര്‍ണ്ണമായ സുരാജ്യവും സദ്‌ഭരണവും രാഷ്ട്രത്തിനു നല്‍കാന്‍ സര്‍ക്കാരിനു കഴിയുമെന്ന്‌ തന്നെയാണ്‌ ജനങ്ങളുടെയും പ്രതീക്ഷയും

Santhosh Arackal
(BJP State Executive Committe Member)
Thodupuzha
9961747406
arackantdpa@gmail.com 

Comments