അഞ്ചാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന അഴിമതിയില്‍ മുങ്ങിക്കുളിച്ച
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങള്‍

മുഖ്യമന്ത്രിയുടെ ഓഫീസ്‌ അഴിമതിയുടെ കേന്ദ്രം മാത്രമല്ല സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയായി അധപതിച്ചിരിക്കുന്നു

സോളാര്‍ തട്ടിപ്പ്‌,
പാമോയില്‍ അഴിമതി,
ടൈറ്റാനിയം കേസ്‌,
മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകിച്ചുള്ള അഴിമതികള്‍
സലീംരാജ്‌ ഭൂമിതട്ടിപ്പ്‌ കേസ്‌,
ബാര്‍കോഴ,
സ്വര്‍ണ്ണക്കടത്ത്‌ ,
പ്ലസ്‌ടു കോഴ,
ക്വാറി,
ബഡ്‌ജറ്റ്‌ കച്ചവടം,
പൊതുമരാമത്ത്‌ വകുപ്പിലെ അഴിമതികള്‍ ..............
അഴിമതിയുടെ നാറുന്ന കഥകള്‍ക്ക്‌ അവസാനമില്ല.

അടിമുടി വളര്‍ന്ന അഴിമതി സമൂഹത്തെ ആകെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു. ഏറ്റവും താഴെ വില്ലേജ്‌ ഓഫീസ്‌ മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ വരെ അഴിമതി അരോപണങ്ങളില്‍ നിന്നു മുക്തമല്ല.

ഇന്ന്‌ എന്തിനും ഏതിനും അന്യ സംസ്ഥാനങ്ങളെ മാത്രം ആശ്രയിക്കേണ്ടുന്ന ഗതികേടിലേക്ക്‌ നാം ചെന്നു പെട്ടിരിക്കുന്നു.

ഒരു കാലത്ത്‌ വിദ്യാഭ്യാസ രംഗത്ത്‌ ഏറെ മുന്നോട്ടു പോകുവാന്‍ കഴിഞ്ഞു എന്നവകാശപ്പെടുന്ന നമ്മുടെ കുട്ടികള്‍ ഇന്ന്‌ ദേശീയ തലങ്ങളില്‍ നടക്കുന്ന മത്സര പരീക്ഷകളില്‍ നിന്നും പിന്‍തള്ളപ്പെടുന്നു.
നമ്മുടെ വിദ്യാഭ്യാസ രംഗമാകെ കുത്തഴിഞ്ഞ പുസ്‌തകം പോലെയായിരിക്കുന്നു. കുരങ്ങിന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെ വിദ്യാഭ്യസ വകുപ്പിനെ കൈകാര്യം ചെയ്‌ത വിദ്യാഭ്യാസമന്ത്രി അബ്‌ദുള്‍ റബ്ബ്‌ വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുന്നു.
വ്യാവസായിക രംഗത്തെ വളര്‍ച്ചാ നിരക്കു പിന്നോട്ടടിക്കുന്നു എന്നു മാത്രമല്ല നിലവിലുള്ള പല വ്യവസായ സ്ഥാപനങ്ങളും പടി പടി ആയി അന്യ സംസ്ഥാനങ്ങളിലേക്ക്‌ പറിച്ചു നടപ്പെടുന്നു.
കേരളത്തില്‍ മുതല്‍മുടക്കുന്നതിനെ നിക്ഷേപകര്‍ ഭയക്കുന്നു. ഏറെ കൊട്ടിഘോഷിച്ച്‌ നടത്തിയ നിക്ഷേപ സംഗമങ്ങള്‍ വെള്ളത്തില്‍ വരച്ച വരകള്‍ പോലെയാകുന്നു.
കാര്‍ഷിക മേഖലയും ആരോഗ്യ മേഖലയുമെല്ലാം നിലയില്ലാ കയത്തില്‍ ആയിരിക്കുന്നു.
സാധാരണക്കാരനും കര്‍ഷകനും ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എത്തപ്പെട്ടിരിക്കുന്നു.

ദേശീയ തലത്തില്‍ വിലക്കയറ്റം പിടിച്ച്‌ നിര്‍ത്തുകയും ഭക്ഷ്യധാന്യങ്ങളുടെ വില ഗണ്യമായി കുറയുകയും ചെയ്‌തിട്ടും അതിന്റെയൊന്നും ഗുണഫലങ്ങള്‍ കേരളത്തിന്‌ അനുഭവയോഗ്യമാക്കാന്‍ കഴിയുന്നുമില്ല.

മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പിന്‍തുടര്‍ന്നു വരുന്ന ന്യൂനപക്ഷ പ്രീണന നയങ്ങളുടെ ഫലമായി സാമൂഹ്യ നീതി അപകടത്തില്‍ ആയിരിക്കുന്നു.

ആദിവാസികള്‍ക്കും പിന്നോക സമുദായങ്ങള്‍ക്കും ലഭിക്കേണ്ട അര്‍ഹമായ നീതി നിക്ഷേധിക്കപ്പെടുന്നതിലൂടെ അവരില്‍ അരക്ഷിതാവസ്ഥ സംജാതമായിരിക്കുന്നു.

ഈ അരക്ഷിതാവസ്ഥ മുതലെടുത്ത്‌ മാവോയിസ്റ്റ്‌ സംഘടനകള്‍ നാട്ടില്‍ ശക്തി പ്രാപിക്കുന്നു.
കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നതിന്‌ കാരണമായ നമ്മുടെ കാടുകളും മലകളും പുഴകളും എന്തിനേറെ നമ്മുടെ പ്രകൃതിയെ തന്നെ അപ്പാടെ ചൂഷണം ചെയ്യുന്നു.
നാട്ടില്‍ അരാജകത്വവും അക്രമവും നടമാടുന്നു.

ഇരുപത്തൊന്നാമത്തെ മന്ത്രിയെ ഏക പക്ഷീയമായി പ്രഖ്യാപിക്കാനും, അത്‌ നേടിയെടുക്കാനും മുസ്ലീം ലീഗ്‌ നേതൃത്വത്തിന്‌ സാധിച്ചതും ഈ സര്‍ക്കാരിനെ ആരു നിയന്ത്രിക്കുന്നു എന്നതിന്റെ തെളിവാണ്‌. ? തങ്ങള്‍? തീരുമാനിക്കും യുഡിഎഫ്‌ അത്‌ അനുസരിക്കും എന്ന നയം അരക്കിട്ട്‌ ഉറപ്പിക്കുവാനും അത്‌ അവരെ ബോദ്ധ്യപ്പെടുത്തുവാനും വേണ്ടി തന്നെയാണ്‌ പുതിയ മന്ത്രിയെ അവര്‍ പിടിച്ചു വാങ്ങിയത്‌.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന്‌ ചെകുത്താന്‍മാരുടെ ഭരണത്തിന്‍ കീഴില്‍ വീര്‍പ്പു മുട്ടുകയാണ്‌.

ഭരണകൂടത്തിനെതിരെ യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ റോള്‍ എടുത്ത്‌ ജനങ്ങളെ നയിക്കാന്‍ ഇടതുപക്ഷത്തിന്‌ കഴിയില്ലന്ന്‌ തെളിയിച്ചുകൊണ്ട്‌ അവര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ എല്ലാം തുടര്‍ച്ചയായി പരാജയപ്പെടുകയും സമൂഹ മദ്ധ്യത്തില്‍ പ്രതിപക്ഷത്തിന്റെ അസ്ഥിത്വം തന്നെ ചോദ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌ 

Comments

Post a Comment