വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുമ്പോള്‍
വന്യ മൃഗങ്ങളെ സംബന്ധിച്ച് അവക്ക് സംഘടന ഇല്ലാത്തതുകൊണ്ടും അവര്‍ക്കു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുവാന്‍ ചാനലുകളും പത്രങ്ങളും ഇല്ലാത്തതിനാലും അവരുടെ വിഷമങ്ങള്‍ പ്രകടിപ്പിക്കപ്പെടാതെ പോവുകയാണ്. വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ത്ത് സഞ്ചാരപഥങ്ങള്‍ കെട്ടി അടച്ചും മരങ്ങള്‍ വെട്ടി നശിപ്പിച്ച് കാടും ജലസ്രോതസ്സുകളും ഇല്ലാതാക്കിയും മനുഷ്യര്‍ നടത്തുന്ന കയ്യേറ്റങ്ങളേയും കടന്നു കയറ്റങ്ങളേയും മറച്ചു വച്ചു കൊണ്ടാണ് കാടിറങ്ങേണ്ടി വരുന്ന മൃഗങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കുന്നത ്...............
നാട്ടിലിറങ്ങിയതിന്റെ പേരില്‍ വയനാട്ടില്‍ ഒരു പുലിയെ വെടിവച്ചു കൊന്നതിന്റെ പശ്ചാത്തലത്തില്‍ മൂന്നു വര്‍ഷം മുമ്പ് 2012 ല്‍ പ്രസിദ്ധീകരിച്ച ഒരു കുറിപ്പാണിത്
ഈ ഭൂമിയുടെ അവകാശികള്‍ ഇവിടെ വസിക്കുന്ന സര്‍വ്വ ചരാചരങ്ങളുമാണ്. നിസ്സാരനനെന്നു കരുതുന്ന ഉറുമ്പ് മുതല്‍ ഭീമാകാരനായ ആന വരെയുള്ള എല്ലാവിധ ജീവജാലങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കും വൃക്ഷ ലതാദികള്‍ക്കും ഭൂമിയില്‍ തുല്യ അവകാശമുണ്ടന്ന് അര്‍ത്ഥം. എന്നാല്‍ ഇരുകാലി മൃഗങ്ങളായ ഒരു വിഭാഗം മനുഷ്യര്‍ ഈ പ്രപഞ്ച സത്യത്തെ അനുകൂലിക്കുന്നില്ലന്നതാണ് മറ്റൊരു വസ്‌തുത. ഈ ഭൂമിയും അതിലുള്ള സര്‍വ്വ ചരാചരങ്ങളും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന്റെ ആവശ്യങ്ങള്‍ക്കു വേണ്ടിയാണന്നാണ് അവന്‍ സ്വയം പറഞ്ഞും വിശ്വസിച്ചും ഇരിക്കുന്നത്. അതുകൊണ്ടു തന്നെ അവന്റെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അന്തവും ഇല്ല.
സമീപ കാല വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു സംഭവങ്ങളാണ് വന്യ മൃഗങ്ങളുടെ നാട്ടിലേക്കുള്ള പ്രവേശനവും , പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മാധവ് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും. പ്രഥമ ദൃഷ്‌ട്യ രണ്ടും തമ്മില്‍ വലിയ സാമ്യം ഒന്നും ഇല്ലന്നു കരുതാമെങ്കിലും രണ്ടും പരസ്‌പര പൂരകങ്ങളാണ് എന്നതാണ് വസ്‌തുത.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതിന്റെ ഫലമോ ഒറ്റക്കു നാട്ടിലിറങ്ങിയ പുലിയെ നാടു ഭരിക്കുന്നവര്‍ വെടി വച്ചു കൊല്ലുകയും ചെയ്‌തിരിക്കുന്നു. വന്യ മൃഗങ്ങളെ സംബന്ധിച്ച് അവക്ക് സംഘടന ഇല്ലാത്തതുകൊണ്ടും അവര്‍ക്കു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുവാന്‍ ചാനലുകളും പത്രങ്ങളും ഇല്ലാത്തതിനാലും അവരുടെ വിഷമങ്ങള്‍ പ്രകടിപ്പിക്കപ്പെടാതെ പോവുകയാണ്. വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ത്ത് സഞ്ചാരപഥങ്ങള്‍ കെട്ടി അടച്ചും മരങ്ങള്‍ വെട്ടി നശിപ്പിച്ച് കാടും ജലസ്രോതസ്സുകളും ഇല്ലാതാക്കിയും മനുഷ്യര്‍ നടത്തുന്ന കയ്യേറ്റങ്ങളേയും കടന്നു കയറ്റങ്ങളേയും മറച്ചു വച്ചു കൊണ്ടാണ് കാടിറങ്ങേണ്ടി വരുന്ന മൃഗങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കുന്നത്. മനുഷ്യന് കാട്ടില്‍ കയറി കാട് വെട്ടി തെളിച്ച് കൃഷി ചെയ്യാന്‍ അവകാശം നല്‍കിയവരാരൊ അവര്‍ തന്നെയാണ് വന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങാനും കാരണക്കാര്‍.
നാട്ടുകാരുടെ അതിക്രമങ്ങള്‍ മൂലം കാടു വിട്ട് ഇറങ്ങേണ്ടി വരുന്ന വന്യ മൃഗങ്ങളെ നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങളെ വെല്ലുവിളിച്ച് വെടിവച്ചു കൊന്നവരും വെടിവച്ചു കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയും, മന്ത്രിയും എം.പി യും എല്ലാം കുറ്റക്കാര്‍ തന്നെയാണ്. അവര്‍ ഈ വിഷയത്തില്‍ വിചാരണ ചെയ്യപ്പെടുക തന്നെ വേണം. മനുഷ്യന്റെ എത്ര കിട്ടിയാലും മതിവരാത്ത അത്യാര്‍ത്തി തന്നെയാണ് ഇതിനെല്ലാം കാരണം. മനുഷ്യരുടെ എണ്ണം കൂടിയപ്പോള്‍ താമസിക്കാന്‍ ഇടം ഇല്ലാതെ വന്നപ്പോള്‍ മനുഷ്യന് പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി വന്നതിനാലാണ് വനങ്ങളിലേക്ക് കുടിയേറ്റം നടന്നിട്ടുള്ളത് എന്നതായിരിക്കും ഈ വിഷയത്തില്‍ കയ്യേറ്റക്കാര്‍ക്ക് പറയുവാനുണ്ടാവുക. വനമായ വനങ്ങളെല്ലാം വെട്ടി തെളിച്ചതിനാല്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് തങ്ങള്‍ക്ക് നാട്ടിലേക്കിറങ്ങേണ്ടി വന്നത് എന്ന് വന്യമൃഗങ്ങള്‍ക്ക് സംസാര ശേഷി ഉണ്ടായിരുന്നെങ്കില്‍ അവരും പറയുമായിരുന്നില്ലേ.
അവശേഷിക്കുന്ന പശ്ചിമഘട്ട മലനിരകളെയെങ്കിലും സംരക്ഷിക്കേണ്ടത് ഭൂമിയുടെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമായ കാര്യമാണ്. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയതില്‍ പശ്ചിമ ഘട്ട മലനിരകള്‍ക്കുള്ള സ്ഥാനം ചെറുതല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് പഠനം നടത്തിയ മാധവ് ഗാഡ്‌ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ വിവാദമായിരിക്കുകയാണല്ലോ. പശ്ചിമഘട്ട മലനിരകളുടെ താഴ് വാരങ്ങളില്‍ അതിവസിക്കുന്ന ആളുകള്‍ ഇതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് തന്നെ നടത്തി കൊണ്ടിരിക്കുന്നു. കുടിയേറ്റ ഭൂമിക്ക് പട്ടയം കിട്ടാതെ ആളുകള്‍ വിഷമിക്കുമ്പോള്‍ മൃഗങ്ങളുടെ സഞ്ചാര പഥങ്ങളും ചോല വനങ്ങളും സംരക്ഷിക്കണമെന്നും പറഞ്ഞ് റിപ്പോര്‍ട്ടുമായി ഒരാള്‍ വന്നാല്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറുകുമോ. പശ്ചിമ ഘട്ട മലനിരകളുടെ താഴ് വാരത്ത് താമസിക്കുന്ന മുഴുവന്‍ ആളുകളേയും കുടിയിറക്കി അവിടം മുഴുവന്‍ വനമാക്കി മാറ്റുവാന്‍ പോകുന്നു എന്ന രീതിയിലുള്ള പ്രചരണമാണ് നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഗാഡ്‌ഗില്‍ തന്നെ പറഞ്ഞത് റിപ്പോര്‍ട്ടിനെക്കുറിച്ച് ശരിയായ പഠനം നടത്താതെയാണ് ഇതിനെതിരെ പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത് എന്നാണ്. റിപ്പോര്‍ട്ടിനുള്ളിലെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി അവശേഷിക്കുന്ന വനമെങ്കിലും സംരക്ഷിക്കാന്‍ നടപടിയുണ്ടാവണം
വനസംരക്ഷണം എന്നത് കേവലം കുറച്ചു വൃക്ഷങ്ങളുടെ സംരക്ഷണം മാത്രമല്ല. അത് പ്രകൃതിയുടേയും സര്‍വ്വ ചരാചരങ്ങളുടേയും നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്. ജൈവവൈവിദ്ധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വനം മുഴുവന്‍ വെട്ടി നശിപ്പിച്ചതിനു ശ്ശേഷം കുറച്ചധികം മരങ്ങള്‍ വച്ചു പിടിപ്പിച്ചതുകൊണ്ടും കാര്യമില്ല. മനഷ്യന്റെ അത്ത്യാര്‍ത്ഥി മൂലം നടക്കുന്ന വനനശീകരണത്തിന്റെ ദുരന്ത ഫലം അനുഭവിക്കുന്നതും മനുഷ്യര്‍ തന്നെയാണന്ന് അവന്‍ തിരിച്ചറിയുന്നില്ല.
കാലാവസ്ഥ വ്യതിയാനം മൂലം ഭൂമിയിലാകമാനം ജൈവവൈവിദ്ധ്യങ്ങള്‍ നശിക്കുകയും പ്രകൃതി ക്ഷോഭങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോഴെങ്കിലും വന സംരക്ഷണത്തെക്കുറിച്ച് മനുഷ്യന്‍ ചിന്തിക്കണം. പ്രതിവര്‍ഷം ഒരു ഹെക്‌ടര്‍ വനം നല്‍കുന്ന സാമൂഹ്യ മൂല്യം രണ്ടു ലക്ഷം രൂപയാണന്നാണ് കണക്കാക്കപ്പെടുന്നത്. വന നശീകരണത്തിലൂടെ നഷ്‌ടമാകുന്നത് നാടിന്റെ ജൈവവൈവിദ്ധ്യങ്ങള്‍ മാത്രമല്ല, ജലസ്രോതസ്സുകളുമാണ്. കുടിവെള്ളം കിട്ടാക്കനിയായ ദശ ലക്ഷക്കണക്കിന് മനുഷ്യര്‍ ദുരിതത്തില്‍ ആകുമ്പോഴും വനനശീകരണത്തിന്റെ തോത് ക്രമാതീതമായി ഉയരുകയാണ്. ലോകത്ത് ആകെയുള്ള ജലത്തിന്റെ 97 ശതമാനവും സമുദ്രജലമാണ്. ബാക്കി 3 ശതമാനം ജലം മാത്രമാണ് ശുദ്ധജലമായിട്ടുള്ളത്. 44 നനദികളും ആയിരത്തിലധികം പോഷക നനദികളും നീര്‍ച്ചാലുകളുമുള്ള കേരളത്തില്‍ മനുഷ്യന്‍ ജലക്ഷാമം കൊണ്ട് കഷ്‌ടപ്പെടുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം. എന്നിട്ടും മനുഷ്യന്റെ അത്യാര്‍ത്തി അവസാനിക്കുന്നില്ല.
ഓരോ വര്‍ഷവും വനംകൊള്ളയുടേയും അനധികൃത കയ്യേറ്റങ്ങളുടേയും തോത് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം മാത്രം വനംകൊള്ളയും നശീകരണവുമായി ബന്ധപ്പെട്ട് 890 കേസ്സുകള്‍ രജിസ്‌റര്‍ ചെയ്‌തിട്ടുണ്ടന്നാണ് വനം മന്ത്രി നിയമസഭയില്‍ പറഞ്ഞത്.
ഇത്തരത്തില്‍ വന നശീകരണം തുടരുമ്പോള്‍ ആനയും കടുവയും പുലിയുമെല്ലാം നാട്ടിലേക്ക് ഇറങ്ങിയില്ലങ്കിലെ അത്ഭുതമുള്ളൂ. അവരും മനുഷ്യനെപ്പോലെ സംഘടിച്ച് നാട്ടിലേക്ക് ഇറങ്ങിയാല്‍ മനുഷ്യരുടെ ഗതിയെന്താകുമെന്ന് കൂടി മനസ്സിലാക്കുക.
വയനാട്ടില്‍ വെടിയേറ്റു വീണ പുലി മനുഷ്യന്റെ ചൂഷണത്തിനും അത്ത്യാര്‍ത്തിക്കും അറുതി വരുത്തുവാനുള്ള സഹന സമരത്തിന്റെ രക്തസാക്ഷിയായി മാറട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.



Comments
Post a Comment