ആ ... 'നല്ല നാളുകള്‍' വന്നോ .... ? മോദി സര്‍ക്കാര്‍ നാടിനു വേണ്ടി എന്തു ചെയ്തു....?
സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ രംഗങ്ങളിലെല്ലാം തകര്‍ന്നു കൊണ്ടിരുന്ന ഒരു രാഷ്ട്രത്തെ കൈപിടിച്ചുയര്‍ത്താനുള്ള ഓരോ പൗരന്റെയും അദമ്യമായ ആഗ്രഹമായിരുന്നു 2014 മെയ് 16 ന് ലോക സഭാതെഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തു വന്നത് . രണ്ടര പതിറ്റാണ്ടിനുള്ളില്‍ ഒരു നേതാവിനും ഒരു പാര്‍ട്ടിക്കും കൊടുക്കാതിരുന്ന ജനവിധി നല്‍കിയായിരുന്നു ഭാരത ജനത വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി. സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. അഞ്ചാം മാസത്തിലെത്തി നില്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഭാരതത്തിലെ 126 കോടി ജനസമൂഹത്തിനു നല്‍കിയത് പ്രതീക്ഷയുടെ പുതുനാമ്പുകളാണ് .
ജനങ്ങളുടെ വലിയ പ്രതീക്ഷകളും കടുത്ത യാഥാര്‍ഥ്യങ്ങളുമായി പൊരുത്ത പ്പെടുത്തുക എന്നതാണ് മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ...... മുന്‍ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് അഞ്ച് ശതമാനത്തില്‍ താഴെപ്പോകുകയും നാണ്യപ്പെരുപ്പം ആശങ്കാജനകമായ വിധത്തില്‍ ഉയര്‍ന്ന് നില്‍ക്കുകയും വ്യാവസായികോത്പാദനനിരക്ക് കുറഞ്ഞുവരികയും വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ട് വരികയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒരു സുസ്ഥിരസര്‍ക്കാറിനെ ഭരണത്തിലേറ്റിയ ജനങ്ങള്‍ ചില മാറ്റങ്ങളും ആശ്വാസനടപടികളും പ്രതീക്ഷിക്കുക സ്വഭാവികം മാത്രം.
'നല്ല നാളുകള്‍' വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭരണം അഞ്ചു മാസം പിന്നിടാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഈ സര്‍ക്കാര്‍ നാടിനു വേണ്ടി എന്തു ചെയ്തു എന്നതിനെക്കുറിച്ചുള്ള ഒരു അവലോകനം ആണ് ഇവിടെ നടത്തുന്നത്. ഭരണത്തിനും ഭരണ കര്‍ത്താക്കള്‍ക്കും എതിരെ ജനശ്രദ്ധ തിരിക്കാന്‍ മാത്രം പേനയും ക്യമറയും ചലിപ്പിച്ച മാധ്യമ സുഹൃത്തുക്കള്‍ കാണാതെ പോയതോ അല്ലങ്കില്‍ കണ്ടില്ലന്നു നടിച്ചതോ ആയ നിരവധി പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു എന്നുള്ളതു തന്നെയാണ് ഈ സര്‍ക്കാരിന്റെ പ്രധാന നേട്ടം.
വൈക്ത്യകമായ നേട്ടങ്ങളും ആനുകൂല്യങ്ങളും ആഗ്രഹിച്ചിരുന്നവര്‍ക്ക് അതു പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നല്കാന് ആയില്ലങ്കിലും നാടിന്റെ നന്മയെ ആഗ്രഹിക്കുന്നവര്‍ക്ക് എക്കാലവും സംതൃപ്തി നല്കുന്ന നടപടികളുടെ തുടക്കം തന്നെയാണ് ഉണ്ടായിട്ടുള്ളത്. വ്യത്യസ്ഥമായ നയങ്ങളും പരിപാടികളും ഉള്ള പാര്‍ട്ടി എന്ന ബി.ജെ.പി. യുടെ മുദ്രാവാക്യത്തെ അര്‍ത്ഥവത്താക്കി വ്യത്യസ്ഥമായ ഒരു ഭരണം പ്രധാനം ചെയ്യുവാനും മോദിക്കും സംഘത്തിനും ആയിരിക്കുന്നു. തെരെഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്ന മുഴുവന്‍ വാഗ്ദാനങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കുവാനുള്ള പദ്ധികള്‍ക്ക് തന്നെയാണ് പിന്നിട്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ രൂപം നല്കിയിട്ടുള്ളതും.
പുതിയ സര്‍ക്കാരിന്റെ അയല്പക്കകാരോടുള്ള നയതന്ത്ര സമീപനം എന്തെന്നു വ്യക്തമാക്കുന്നതു തന്നെ ആയിരുന്നു സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞാ ചടങ്ങ്. അയല്‍ രാജ്യങ്ങളുമായി സമാധാനപരമായ സഹവര്‍ത്തിത്വമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന സന്ദേശം ലോകത്തിന് നല്‍കുന്നതിന് സാര്‍ക്ക് രാജ്യ തലവന്മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ സാന്നിദ്ധ്യം വഴിയൊരുക്കി. സത്യ പ്രതിജ്ഞാ ചടങ്ങില്‍ സാര്‍ക് രാജ്യങ്ങളുടെ തലവന്മാരെ ക്ഷണിച്ചതില്‍ കേവലം നയതന്ത്ര ലക്ഷ്യം മാത്രമല്ല ഉണ്ടായിരുന്നത് മറിച്ച് മേഖലയിലെ രാജ്യങ്ങളുടെ നെടുനായക സ്ഥാനം ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് കഴിയും എന്നൊരു സന്ദേശവും അതിലടങ്ങിയിരുന്നു .
മന്ത്രി സഭാ രൂപീകരണത്തില്‍ സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും വ്യത്യസ്ഥത കാത്തു സൂക്ഷിക്കാനായതും മോദിയുടെ വിജയമാണ്. ഛത്രപതി ശിവാജിയുടെ ഭരണ തന്ത്രമായ `ചെറിയ സര്‍ക്കാര്‍ വലിയ ഭരണം ` എന്നതില്‍ അണുവിടപോലും മാറ്റമില്ലാതെയാണ് മന്ത്രിസഭാ രൂപീകരണം നടന്നത്. ഉപജാപകര്‍ക്കും കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും രാജ്യഭരണത്തില്‍ കൈകടത്താനുള്ള ഒരവസരവും കൊടുക്കരുത് എന്ന നിര്‍ബന്ധവും പ്രധാന മന്ത്രിക്കുണ്ടായിരുന്നു. ഭരണച്ചെലവ് കുറയ്ക്കുന്നതിനായുള്ള നടപടികള്‍ മുകളില്‍ നിന്നുതന്നെ തുടങ്ങിയതും ബന്ധുക്കളെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുവാനും പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറക്കുവാനും എടുത്ത തീരുമാനങ്ങളുമാണ് അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരു നേട്ടം. പുതിയ കാര്‍ വാങ്ങരുതെന്ന് മന്ത്രിമാര്‍ക്ക് മോദി നിര്‍ദേശം നല്കി. ഒരു ലക്ഷത്തിലേറെ രൂപയുടെ ചെലവുകള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മന്ത്രിമാര്‍ അനുമതി വാങ്ങുകയും വേണം. വിദേശയാത്രകള്‍ക്ക് പോകുമ്പോള്‍ പ്രതിനിധികളും മാധ്യമപ്പടയുമായി വന്‍ സംഘം പോകുന്നതിനും പ്രധാനമന്ത്രി നിയന്ത്രണമേര്‍പ്പെടുത്തി.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇത്രയും നാളത്തെ ഭരണം ഭാരതത്തിലെ ജനങ്ങള്‍ക്ക് ഇവിടെയൊരു സുശക്തമായ സര്‍ക്കാരും അതിനെ നയിക്കാന്‍ ഒരു പ്രധാനമന്ത്രിയുമുണ്ട് എന്ന ആത്മവിശ്വാസമുണ്ടാക്കാന്‍ പര്യാപ്തമായി എന്നതില്‍ സംശയമില്ല . ഇറാക്കില്‍ കുടുങ്ങിയ നഴ്സുമാരെ തിരിച്ചു കൊണ്ടു വരാന്‍ കാണിച്ച നയതന്ത്രജ്ഞത സാധാരണ ജനങ്ങളുടെ അഭിനന്ദനത്തിന് പാത്രമായി.
സ്വാതന്ത്ര്യ ദിനാഘോഷത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ വെറും അധരവ്യായാമമായി മാറിക്കൊണ്ടിരുന്ന ഇന്നലകളെ വിസ്മൃതിയിലാഴ്ത്തിക്കൊണ്ട് എന്റെ രാജ്യത്തെ സുരക്ഷാ സേനയില്‍ എനിക്ക് വിശ്വാസമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് ബുള്ളറ്റ് പ്രൂഫ് ഒഴിവാക്കി ജനങ്ങളോട് ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ച പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നവ്യാനുഭവമായി . 'സ്ത്രീകളെ അപമാനിക്കരുതെന്ന് സ്വന്തം പുത്രന്മാരെ ആദ്യം പഠിപ്പിക്കുക ' എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്കിയ പ്രധാനമന്ത്രിയെ ഒരു ദേശീയ പത്രം വാഴ്ത്തിയത് `ദി ഫസ്റ്റ് ഫെമിനിസ്റ്റ് പ്രൈം മിനിസ്റ്റര്‍` എന്നാണ് . പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും വേണ്ടി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കണക്കിലെടുക്കുമ്പോള്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല .
സമ്പദ് മേഖല, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യോത്പാദനം, വിതരണം, രാഷ്ട്ര സുരക്ഷ എന്നീ മേഖലകളില്‍ സമൂല പരിവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത് . അതിനാവശ്യമായ സാമ്പത്തികം ബജറ്റില്‍ വകയിരുത്തിയതിനോടൊപ്പം തന്നെ ചുവപ്പു നാടയുടെ കുരുക്കുകള്‍ ഒഴിവാക്കി അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ് . പ്രതിരോധ മേഖലയില്‍ ആവശ്യമായ സംവിധാനങ്ങള്‍ പരമാവധി രാജ്യത്ത് തന്നെ നിര്‍മ്മിക്കാനുള്ള തീരുമാനവും ഏറെ പ്രശംസ നേടി . 6000 കോടിയുടെ ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കാനും തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന പ്രതിരോധ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ തുകയനുവദിക്കാനുമുള്ള തീരുമാനം അതിന്റെ ഭാഗമാണ് .
സാംസ്കാരികമായി ഭാരതത്തോട് ബന്ധപ്പെട്ടുനില്ക്കുന്ന നേപ്പാള്‍ , ഭൂട്ടാന് , ജപ്പാന് എന്നീ രാജ്യങ്ങളുമായി ഉറച്ച ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ലോക രാജ്യങ്ങള്‍ തന്നെ ഉറ്റുനോക്കുന്നു. അതോടൊപ്പം നമ്മുടെ നാടിന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തി പിടിച്ചുകൊണ്ടു തന്നെ അമേരിക്കയും ചൈനയുമായുള്ള ബന്ധങ്ങളും ഊഷ്മളമാക്കുവാനും സാധിച്ചിരിക്കുന്നു. കാശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ച നടത്താനുള്ള പാകിസ്ഥാന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ പാകിസ്ഥാന് സെക്രട്ടറി തല ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം ശക്തമായ സന്ദേശമാണ് നല്‍കിയത് . അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളോട് ആദ്യം സമാധാനത്തിന്റെ ഭാഷയിലും പിന്നീട് ശക്തിയുടെ ഭാഷയിലും പ്രതികരിക്കാനുള്ള തീരുമാനവും വേറിട്ടതായി.
കഴിഞ്ഞ അഞ്ചു മാസത്തെ മോദി സര്‍ക്കാറിന്റെ നേട്ടം പദ്ധതികളെക്കാളേറെ ഭരണസംവിധാനത്തിലുണ്ടാക്കിയ അച്ചടക്കമാണ്. അഴിമതി ഇല്ലാതായി എന്ന് ഇതിനര്‍ഥമില്ല. ചുവപ്പുനാടകള്‍ അഴിച്ച് ഭരണം ത്വരിതപ്പെടുത്താനുള്ള മോദിയുടെ ശ്രമം ഒരുപരിധി വരെ വിജയം കണ്ടിരിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ കസേരകളില്‍ ആളുണ്ട്. സര്‍ക്കാര്‍ സംവിധാനവുമായി നേരിട്ടുള്ള ഒരു ബന്ധം തന്നെ പ്രധാനമന്ത്രി സൃഷ്ടിച്ചിട്ടുണ്ട്. പ്രധാന വകുപ്പുസെക്രട്ടറിമാരുമായി ദിവസേനയെന്നോണം പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നുണ്ട്. ഭരണകാര്യത്തില്‍ ഏറെസമയം അദ്ദേഹം ചെലവഴിക്കുന്നു. ഏത് പ്രശ്നവുമായും ബന്ധപ്പെടാന്‍ അദ്ദേഹം ശ്രമിക്കുന്നു. എല്ലാ മന്ത്രാലയങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കേന്ദ്രീകരിക്കുന്ന ഒരു സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. മന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്ന ഒരു ഫോട്ടോ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട് ക്ളാസ്മുറിയില് അധ്യാപകനും വിദ്യാര്‍ഥികളും മുഖാമുഖം ഇരിക്കുന്നതുപോലെ. പ്രധാനമന്ത്രി സ്റ്റേജില്‍ ഒരു കസേരയില്‍ ഇരിക്കുന്നു. മന്ത്രിമാര്‍ താഴെ കസേരകളില്‍ ഇരിക്കുന്നു. ഒരു മന്ത്രി എഴുന്നേറ്റുനിന്ന് മറുപടി പറയുന്നു. ജനം കാണട്ടെ എന്ന നിലയില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ചിത്രമാണിത്. ഉയര്‍ന്ന നിയമനങ്ങളിലേക്കുള്ള പ്രാഥമിക പരിശോധന ആഭ്യന്തരവകുപ്പ് നടത്തിയശേഷം പ്രധാനമന്ത്രിയുടെ ഓഫീസിന് അയയ്ക്കുകയായിരുന്നു പതിവ്. മോദി അത് മാറ്റി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ത്തന്നെ തീരുമാനമെടുത്തശേഷം പരിശോധനയ്ക്കായി ആഭ്യന്തരവകുപ്പിലേക്ക് അയയ്ക്കുന്ന പുതിയ രീതി നടപ്പാക്കി.
ഓരോ വിദേശ യാത്രകളും ഓരോ പരിപാടികളും രാജ്യത്തിന്റേയും സര്‍ക്കാരിന്റേയും പ്രധാനമന്ത്രിയുടേയും യശസ്സ് ഉയര്‍ത്തുന്നതും മാതൃകപരവുമാണ്. വിദേശത്തും സ്വദേശത്തുമുള്ള ഓരോ ഭാരതീയനും ശിരസ്സുയര്‍ത്തി ഞാന്‍ ഭാരതീയനാണ് എന്ന് ഉറക്കെ പറയാന്‍ കഴിയുന്ന സാഹചര്യം ഇന്നു സമാഗതമായിരിക്കുന്നു. സ്വാതന്ത്ര്യദിന പരിപാടികളും, അദ്ധ്യാപക ദിന പരിപാടികളും, ഗാന്ധിജയന്തി പരിപാടികളും ഭൂട്ടാന് ജപ്പാന്, അമേരിക്ക സന്ദര്‍ശനങ്ങളും ആസിയാന്‍ സമ്മേളനവും എല്ലാം അതില്‍ ഏതാനും ഉഹാഹരണങ്ങള് മാത്രം.
ആദ്യമെ പറയട്ടെ ഇതു ഒരു തുടക്കമായി കാണാമെങ്കില്‍ വരുനാളുകളില്‍ ജനം മോദിയില്‍ അര്‍പ്പിച്ച വിശ്വാസം അതിന്റെ പതിന്മടങ്ങ് ഇരട്ടിയോടെ നമുക്ക് മടക്കി നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കാം. മാറ്റത്തിനായി വോട്ടു ചെയ്ത ജനങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്കരണ നടപടികളില്‍ ചിലതു പരിശോധിക്കാം.
കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിനായി
പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കി
വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം കണ്ടെ ത്തി തിരിച്ചു കൊണ്ടുവരാനുള്ള നടപടികള്‍ക്കായി പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) നിയോഗിക്കാന്‍ പ്രഥമ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സംഘത്തെ ജസ്റ്റിസ് എം.ബി. ഷാ നയിക്കും. സി.ബി.ഐ, റോ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവയുടെ ഡയറക്ടര്‍മാരും എസ്.ഐ.ടിയില്‍ അംഗങ്ങളായിരിക്കും.
മന്ത്രിതല സമിതികള്‍ പിരിച്ചുവിട്ടു
വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഭരണപരമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനമായ മന്ത്രിതല സമിതികള്‍ പ്രധാനമന്ത്രി പിരിച്ചുവിട്ടു. പകരം ഈ ചുമതല മന്ത്രിമാരും വകുപ്പുകളും നേരിട്ടു നിര്‍വഹിക്കും. ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ സഹായമാവശ്യമെങ്കില്‍ അതു പ്രധാനമന്ത്രിനേരിട്ടുനിര്വഹിക്കും. നിലവില്‍ ഒമ്പത് എംപവേഡ് ഗ്രൂപ്പ് ഓഫ് മിനിസസ്റ്റേഴ്സും 21 ഗ്രൂപ്പ് ഓഫ് മിനിസ്ടേഴ്സും ആയിരുന്നു നിലവില്‍ ഉണ്ടായിരുന്നത. ്ഭരണപരമായ തീരുമാനങ്ങളിലെ വേഗതക്ക് ഈ സമിതികള്‍ തടസമായതിനെ തുടര്‍ന്നാണ് ഈ തീരുമാനനം . കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഇതൊരു ബൃഹദ് പദ്ധതിയാക്കി, 60 സമിതികള്‍ വരെ രൂപീകരിച്ചു. എന്നാല്‍ നടപടി ക്രമങ്ങള്‍ മൂലം തീരുമാനങ്ങള്‍ വൈകിക്കാനല്ലാതെ ഈ സമിതികള്‍ കാര്യമായി സഹായകമല്ലാതായി. ഈ വിലയിരുത്തലില്‍നിന്നാണ് മോദിസര്‍ക്കാരിന്റെ പുതിയ തീരുമാനം. മന്ത്രിസഭാ യോഗത്തില്‍ ഒരുതീരുമാനം ഉണ്ടാകണമെങ്കില്‍ ആദ്യം മന്ത്രിതല സമിതികള്‍ തീരുമാനമെടുക്കണം. ഇതുതന്നെ കാലതാമസം വരുത്തുകയായിരുന്നു ഇതുവരെ
സ്കൂളുകളില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കുന്നു
വിദ്യാര്‍ത്ഥികളിലെ പോഷകാഹാരത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാഗാന്ധി സ്കൂളുകളില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കാനൊരുങ്ങുന്നു. പോഷകമൂല്യം തീരെയില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രാജ്യത്തെ സ്കൂള്‍ കാന്റീനുകളില്‍ നിര്‍ത്തലാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സ്കൂളുകളില്‍ മികച്ചതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കാനും പദ്ധതി രൂപീകരിക്കും.
ചുവപ്പു നാട അഴിയുന്നു, ഭരണം ജനങ്ങളിലേക്ക്
ഭരണം കാര്യക്ഷമമാക്കാനും ജനങ്ങള്‍ക്ക് അതിന്റെ ഫലം അതിവേഗം ലഭ്യമാക്കാനും ഉതകുന്ന കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി
പ്രധാന നിര്‍ദ്ദേശങ്ങള്‍
1. ഫയലുകള്‍ പല പല സെക്ഷനുകളിലേക്ക് അയച്ച് അവയ്ക്കു മേല്‍ ഉത്തരവ് കാത്തിരിക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കുക. ഫയലുകള്‍ അങ്ങേയറ്റം നാലു തലങ്ങളില്‍ പരിശോധിച്ചാല്‍ മതിയാകും. അതിനുള്ളില്‍ തീര്‍പ്പാക്കണം.
2. അറുപഴഞ്ചനായ, കാലഹരണപ്പെട്ട, കാര്യങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങള്‍ക്ക് തടസമാകുന്ന കുറഞ്ഞത് പത്തു നിയമങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തുക. അവ റദ്ദാക്കണം. അതിനുള്ള നടപടികള്‍ തുടങ്ങേണ്ടിയിരിക്കുന്നു. (കാലഹരണപ്പെട്ട നിയമങ്ങള്‍ നീക്കണമെന്ന് സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു)
3. അപേക്ഷാ ഫോമുകള്‍ കഴിയുന്നത്ര ഒരു പേജില്‍ ഒതുക്കുക. അനാവശ്യവും അപ്രസക്തവുമായ വിവരങ്ങള്‍ ഫോമില്‍ ഉള്‍പ്പെടുത്തേണ്ട.
4. ഓഫീസുകളും പരിസരങ്ങളും ഇടനാഴികളും സ്റ്റെയര്‍ കേസുകളും വൃത്തിയാക്കി സൂക്ഷിക്കുക. കടലാസു കെട്ടുകളും ഉപയോഗശൂന്യമായ ഫര്‍ണിച്ചറും ഇട്ട് ഇവിടങ്ങള്‍ വൃത്തികേടാക്കരുത്.
5. ഓഫീസുകള്‍ക്കുള്‍വശവും വൃത്തിയായിരിക്കണം. ഫയലുകള്‍ വാരിവലിച്ച്, കൂട്ടിയിടരുത്.
6. നല്ല ജോലിയന്തരീക്ഷം സൃഷ്ടിക്കുക.
7. ജനങ്ങളുമായുള്ള സമ്പര്‍ക്കം സുഗമമാക്കുക
8. എന്തു കാര്യത്തിനാണോ അപേക്ഷ നല്‍കിയിട്ടുള്ളത്, അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രം അപേക്ഷകരില്‍ നിന്ന് നിന്ന് തേടുക. (അത്യാവശ്യമില്ലാത്ത അനുബന്ധരേഖകള്‍ ജനങ്ങളെ നെട്ടോട്ടമോടിക്കുന്ന പരിപാടി ഇനി വേണ്ടെന്നര്‍ത്ഥം)
9. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് (വിവരസാങ്കേതികവിദ്യ) ഉപയോഗം സെക്രട്ടറിമാര്‍ പ്രോല്‍സാഹിപ്പിക്കണം. അതുവഴി ഓഫീസ് നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യണം. ഇത് മൂന്ന് നാല് ആഴ്ചകള്‍ക്കുള്ളില്‍ തീര്‍ക്കണം.
10. വകുപ്പുകള്‍ തമ്മിലുള്ള കൂടിയാലോചനകള്‍ നടക്കണം. എന്തെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരുന്നുണ്ടെങ്കില്‍ അവര്‍ക്ക് കാബിനറ്റ് സെക്രട്ടറിയേയോ പ്രധാനമന്ത്രിയുടെ ഓഫീസിനെയോ സമീപിക്കാം.
11. പൊതുജനങ്ങളുടെ പരാതികളില്‍ യഥാസമയംപരിഹാരം ഉണ്ടാകുന്നുണ്ടെന്ന് വകുപ്പു തലവന്മാര്ഉറപ്പാക്കണം.
12 വകുപ്പ് ഒന്നടങ്കം ഒരു ടീമായി പ്രവര്‍ത്തിക്കണം.
തീരുമാനങ്ങള്‍ വൈകുന്നത് തടയാന്‍ കൈക്കൊണ്ട തീരുമാനങ്ങള്‍
1. മന്ത്രി സഭയുടെ വലുപ്പം കുറച്ചു
2.ഒരേ സ്വഭാവമുള്ള പല വകുപ്പുകള്‍ ഒന്നിച്ചാക്കി (അനവധി മന്ത്രിമാരെ ഉള്‍ക്കൊള്ളിക്കാനാണ് മുന്‍പ് പല വകുപ്പുകള്‍ കഷണങ്ങളാക്കി പല മന്ത്രിമാരെ വച്ചിരുന്നത്)
3. പ്രധാനമന്ത്രിയുമായി സെക്രട്ടറിമാര്‍ക്ക് നേരിട്ട് ബന്ധപ്പെടാന്‍ അവസരമൊരുക്കി.
4. മന്ത്രിതല സമിതികള്‍ പിരിച്ചുവിട്ടു. (പല കാര്യങ്ങളും ഈ മന്ത്രിതലസമിതികള്‍ക്കു വിട്ടതിനാല്‍ തീരുമാനങ്ങള്‍ വളരെയേറെ വൈകിയിരുന്നു. ചില കാര്യങ്ങളില്‍ തീരുമാനങ്ങളേ ഉണ്ടായിട്ടില്ല. ചില വിഷയങ്ങളില്‍ മന്ത്രിതല സമിതികള്‍ ചേര്‍ന്നിട്ടേയില്ല.)
കൃഷിയിടങ്ങള്‍ക്ക് പ്രധാനമന്ത്രി ഗ്രാം സിഞ്ചായി യോജന
കാര്‍ഷിക രംഗത്ത് വന്‍ വളര്‍ച്ച കൈവരിക്കാന്‍ പ്രധാനമന്ത്രി ഗ്രാം സിഞ്ചായി യോജന നടപ്പാക്കും എല്ലാകൃഷിയിടങ്ങളിലും ജലസേചനമെത്തിക്കുന്നതാണ് പദ്ധതി. കാര്‍ഷിക വിളകളുടെ ഉല്പാദനം മണ്ണിന്റെ ഫലഭൂയിഷ്ഠതയേയും ജല ലഭ്യതയേയും അടിസ്ഥാനമാക്കിയാണ് നിലനില്കുന്നത്. രാജ്യത്തെ 14 കോടി ഹെക്ടര്‍ കൃഷിസ്ഥലങ്ങളില്‍ 44 ശതമാനത്തിന്റേയും ജലസേചനം മഴയെ ആശ്രയിച്ചാണ്്. കര്‍ഷകര്‍ക്കായി സോയില്‍ ഹെല്‍ത്ത് കാര്‍ഡ്(എസ്എച്സി) കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യും. ഇതിനോടനുബന്ധിച്ച്് വിളവെടുപ്പും വിവിധ തരത്തിലുള്ള വിളകളെ കുറിച്ചുള്ള അവബോധവും മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നല്‍കുന്നതാണ്. ഇത് കൂടാതെ ശാസ്ത്രജ്ഞന്മാരുടേയും വിദ്യാര്‍ത്ഥികളുടേയും സഹായത്തോടെ കൃഷിഭൂമിയുടെ വളപരിശോധനയും നടത്തും. ഭക്ഷ്യയോഗ്യമായ വസ്തുക്കളുടെ പൂഴ്ത്തിവെയ്പ്പ് തടയുന്നതിനും കരിഞ്ചന്തയ്ക്കെതിരേയും നടപടി സ്വീകരിക്കും.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അവസാനിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനക്ഷമമായി
സ്ഥിരമായി വൈകിവരുന്നവരെ കുടുക്കാനായി എല്ലാ ഓഫീസുകളിലും ബയോ മെട്രിക് സ്കാനര്‍ സംവിധാനവും ഓണ്‍ലെന്‍ അറ്റന്റന്‍സ് സംവിധാനവും നിലവില്‍ വന്നു. ഇതിലൂടെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്യും. കാര്യങ്ങള്‍ വെച്ചുതാമസിപ്പിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം വന്നതോടുകൂടി ഓഫീസ് ജീവനക്കാര്‍ രാത്രി ഏറെ വൈകിയാണ് മടങ്ങുന്നത്. കെട്ടിക്കിടക്കുന്ന പല ഫയലുകളും തീര്‍പ്പാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ജീവനക്കാര്‍. വീടുകളിലെ ആവശ്യങ്ങള്‍ക്കായി ജോലി നിര്‍ത്തിവെച്ച് പോയിരുന്ന ഉദ്യോഗസ്ഥര്‍ അത്തരം ശീലങ്ങള്‍ അവസാനിപ്പിച്ചതായി അവര്‍ തന്നെ പറയുന്നു. ആഴ്ചയില്‍ ഒന്നോ, രണ്ടോ ദിവസം മാത്രം ജോലി ചെയ്തിരുന്നവര്‍ ഇപ്പോള്‍ സമയം പോലും നോക്കാതെ പ്രയത്നിക്കുകയാണ് രാജ്യത്തിനുവേണ്ടി. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്ന നിര്‍ദ്ദേശം മാനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍.
യുദ്ധോപകരണങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും
ഇന്ത്യ ആയുധനിര്‍മ്മാണം തുടങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാഷ്ട്രം എന്നതുമാറ്റി ഏറ്റവും വലിയ ആയുധനിര്‍മ്മാതാവ് എന്ന നിലയിലേക്ക് ഇന്ത്യയെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. പ്രതിരോധ മേഖലയിലെ സ്വകാര്യ പങ്കാളിത്തതിനുള്ള നിയന്ത്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെ ലൈസന്‍സ് ഇല്ലാതെ തന്നെ പ്രതിരോധമേഖലയിലെ പകുതിയോളം വരുന്ന യുദ്ധോപകരണങ്ങളും ഇനി മുതല്‍ സ്വകാര്യ മേഖലയില്‍ നിര്‍മ്മിക്കാനാകും. സ്വകാര്യ കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ ഇനി കയറ്റുമതി ചെയ്യാനും സാധിക്കും. ഇതോടെ ചിലയിനം പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഒഴിവാകും. അതു വഴിയുള്ള കോടികളുടെ അധികച്ചെലവും കുറയും. മോദി അധികാരമേറ്റതിനുശേഷമുള്ള ഏറ്റവും വലിയ വഴിത്തിരിവാണ് പുതിയ തീരുമാനം. സൈനിക ആവശ്യങ്ങള്‍ക്കും, അല്ലാത്തവയ്ക്കും ഉപയോഗിക്കാവുന്ന ഒന്നിലധികം പ്രയോജനമുള്ള യുദ്ധോപകരണങ്ങളുടെ നിര്‍മ്മാണത്തിനുള്ള നിയന്ത്രണമാണ് കേന്ദ്രം എടുത്തുകളഞ്ഞിരിക്കുന്നത്.
പി എഫ് കോഡ് നമ്പരിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനം
പ്രൊവിഡന്റ് ഫണ്ട് കോഡ് നമ്പര്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനം നിലവില്‍ വന്നു. കോഡ് നമ്പര്‍ ലഭിക്കാനായി മുന്‍പ് സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട പിഎഫ് ഓഫീസുകളില്‍ നേരിട്ട് അപേക്ഷ നല്‍കുകയാണ് ചെയ്തിരുന്നത്. പലപ്പോഴും കോഡ് നമ്പര്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു. പുതിയ സംവിധാനമുപയോഗിച്ച് സ്ഥാപനങ്ങള്‍ക്ക് പിഎഫ് ഓര്‍ഗനൈസേഷന്റെ വെബ്സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനാകും. വിജയകരമായി രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ പാന്‍ നമ്പര്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഒരു ദിവസത്തിനകം തന്നെ പിഎഫ് കോഡ് നമ്പര്‍ ലഭിക്കുന്നതായിരിക്കും. അപേക്ഷകളുടെ തത്സ്ഥിതി അറിയാനുള്ള സൗകര്യവും വെബ്സൈറ്റില്‍ ലഭ്യമാണ്.
വനിതാ കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍
വനിതാ കമ്മീഷന് കൂടുതല്‍ അധികാരങ്ങളും അവകാശങ്ങളും നല്കുന്നു. ഇപ്പോള്‍ നാമമാത്രമായ അധികാരമേ കമ്മീഷനുള്ളൂ, പേരിനൊരു കമ്മീഷന് എന്നതാണ് അവസ്ഥ. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടാനും ആവശ്യമെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം ദേശീയ വനിതാ കമ്മീഷന് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഗാര്‍ഹിക പീഡനം, തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം എന്നീ വിഷയങ്ങളില്‍ വനിതാ കമ്മീഷനു മുന്നില്‍ വരുന്ന പരാതികളില്‍ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യാനും, ശിക്ഷാ നടപടികള്‍ നല്കുവാനുമുള്ള അധികാരമാണ് ലഭിക്കുക. ഇപ്പോള്‍ വെറുമൊരു അന്വേഷണം നടത്താമെന്നു മാത്രം. അതിനപ്പുറം ഒന്നും ചെയ്യാനാവില്ല. ഇതു സംബന്ധിച്ച് കാബിനറ്റ് റിപ്പോര്‍ട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം തയ്യാറാക്കിക്കഴിഞ്ഞു. ഗാര്‍ഹിക പീഡനം, തൊഴിലിടങ്ങളിലെ പീഡനം, എന്നിവ അന്വേഷിക്കുന്നതിന് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സഹായം കമ്മീഷന് ലഭിക്കും. അന്വേഷണം, പരിശോധന, അറസ്റ്റ് വാറണ്ട് എന്നീ അധികാരങ്ങളായിരിക്കും ദേശീയ വനിതാകമ്മീഷന് ലഭിക്കുക.
കര്‍ഷകന്റെ ഉന്നതി
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലായ കാര്‍ഷിക മേഖലയുടെ സമഗ്രമായ ഉന്നതി ലക്ഷ്യമിട്ടുള്ള നിരവധി പ്രഖ്യാപനങ്ങള്‍ കേന്ദ് ബജറ്റിന് ഹരിതശോഭ നല്കി. കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ, പലിശയിളവുകള്‍, കര്ഷകന് സോയില്‍ കാര്‍ഡ്, കാര്‍ഷിക യൂണിവേഴ്സിറ്റികള്‍, ഹോര്‍ട്ടികള്‍ച്ചര്‍ യൂണിവേഴ്സിറ്റികള്‍.. അങ്ങനെ പോകുന്നു കര്‍ഷകനെ താങ്ങിനിര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍. നൂതന സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലൂടെ രണ്ടാം ഹരിത വിപ്ലവം സൃഷ്ടിക്കുമെന്നും ബജറ്റില്‍ അടിവരയിട്ടുപറയുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന ദൃഢപ്രതിജ്ഞയുമുണ്ട്.
ഭൂമി ഹീന്‍ കിസാന്‍? പദ്ധതി : ഭൂരഹിതരായ കര്‍ഷകരെ ലക്ഷ്യമിട്ടുള്ള ?ഭൂമി ഹീന്‍ കിസാന്‍? പദ്ധതി പ്രകാരം അഞ്ച് ലക്ഷംപേര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ഇതിനുള്ള തുകയും നബാര്‍ഡ് വഴിയാകും ഉറപ്പുവരുത്തുക.
വില സ്ഥിരതാ ഫണ്ട് : വിലക്കയറ്റം പിടിച്ചു നിര്‍ത്താനും കാര്‍ഷികരംഗത്തിന് കുതിപ്പുപകരാനും വില സ്ഥിരതാ ഫണ്ട് രൂപീകരിക്കും അതിലേക്കായി 500 കോടി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു..
മണ്ണു പരിശോധനാ കേന്ദ്രങ്ങള്‍ : മണ്ണിന്റെ ഗുണനിലവാരത്തകര്‍ച്ച തടയാനും കൃഷി മെച്ചപ്പെടുത്താനും രാജ്യത്തൊട്ടാകെ 100 മണ്ണു പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നതും സുപ്രധാന തീരുമാനങ്ങളില്‍പ്പെടുന്നു. ഇതിന് 56 കോടി മാറ്റിവച്ചു.
സോയില്‍ കാര്‍ഡുകള്‍ : എല്ലാകര്‍ഷകര്‍ക്കും സോയില്‍ കാര്‍ഡുകള്‍ നല്‍കും. നൂറുകോടി രൂപ സോയില്‍ കാര്‍ഡുകള്‍ക്ക് ബജറ്റില്‍ വകയിരുത്തി. മണ്ണിന്റെ ഗുണനിലവാരത്തിന് അനുസൃതമായി വളം ഉപയോഗത്തിനും കൃഷി രീതികളുടെ പരീക്ഷണത്തിനും സോയില്‍ കാര്‍ഡുകള്‍ കര്‍ഷകനെ സഹായിക്കും.
നാഷണല്‍ അഡാപ്റ്റേഷന് ഫണ്ട് ഫോര്‍ ക്ലൈമാറ്റിക് ചെയ്ഞ്ച് : കാലാവസ്ഥാമാറ്റം കൃഷിയില്‍ വരുത്തുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആയിരം കോടിയുടെ നാഷണല്‍ അഡാപ്റ്റേഷന് ഫണ്ട് ഫോര്‍ ക്ലൈമാറ്റിക് ചെയ്ഞ്ച് ആവിഷ്കരിക്കും. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തി കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ദേശീയ തലത്തില്‍ വിപണിയുണ്ടാക്കും
സ്വകാര്യ ചന്തകളും കര്‍ഷക ചന്തകളും : പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് സ്വകാര്യ ചന്തകളും കര്‍ഷക ചന്തകളും സ്ഥാപിക്കും. അതുവഴി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കുന്നതിന് അവസരമൊരുക്കും. തദ്ദേശീയമായ സങ്കരയിനം കന്നുകാലികളുടെ ഉത്പാദനത്തിന് 50 കോടി വിനിയോഗിക്കും. തുല്യമായ തുക മത്സ്യബന്ധ മേഖലയ്ക്കായും ചെലവിടും.
അഗ്രികള്‍ക്കച്ചറല്‍ യൂണിവേഴ്സിറ്റി : കാര്‍ഷിക വികസനത്തിന് ആസാമിലും ഝാര്‍ഖണ്ഡിലുമായി രണ്ട് അഗ്രികള്‍ക്കച്ചറല്‍ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കും
ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി : ആന്ധ്രയിലും രാജസ്ഥാനിലുമായി രണ്ട് ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്സിറ്റികളും സ്ഥാപിക്കും.
സ്വയം സാക്ഷ്യപ്പെടുത്തല്‍
സര്‍ക്കാര്‍ തീരുമാനം വമ്പിച്ച ചുവടുവെപ്പ്
സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സ്വയം ഒപ്പിട്ട രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന തീരുമാനമെടുത്തുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് നോട്ടറിമാര്‍ ഒപ്പുവെച്ച സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് ഗ്രാമങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് വളരെ പ്രയാസമേറിയ പ്രക്രിയയാണ്. ഇതിനായി അവര്‍ക്ക് 100 മുതല്‍ 500 രൂപ വരെ ചെലവാക്കേണ്ടി വരുന്നു. മിക്ക ഉദ്യോഗസ്ഥരും മതിയായ രേഖകളില്ലാതെ അറ്റസ്റ്റേഷന് നടത്താറുമില്ല. സെല്‍ഫ് അറ്റസ്റ്റേഷന് (സ്വന്തമായി ഒപ്പിടല്‍) നിലവില്‍ വരുന്നതോടെ ഈ പ്രശ്ലങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കപ്പെടും. രണ്ടാം അഡ്മിനിസ്ട്രേറ്റിവ് റീഫോമ്സ് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കുന്നത്. പുതിയ വ്യവസ്ഥയനുസരിച്ച് യഥാര്‍ത്ഥ രേഖകള്‍ അവസാനഘട്ടത്തില്‍ ഹാജരാക്കിയാല്‍ മതിയാകും.
കാശ്മീരി അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന്
500 കോടിയുടെ കേന്ദ്രപദ്ധതി
ഭീകരാക്രമണങ്ങള്‍ മൂലം അഭയാര്‍ത്ഥികളാകേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ 500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. 1990 മുതല്‍ ഭീകരാക്രമണങ്ങള്‍ മൂലം ഏതാണ്ട് 57,000 കുടുംബങ്ങള്‍ കാശ്മീര്‍ താഴ്വരയില് നിന്നും ജമ്മുവിലേക്കും ദല്‍ഹിയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പലായനംചെയ്തതായിട്ടാണ് കണക്കുകള്‍. ഇപ്പോള്‍ രാജ്യത്ത് 60452 കാശ്മീരി അഭയാര്‍ത്ഥി കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 38119 കാശ്മീരി അഭയാര്‍ത്ഥി കുടുംബങ്ങള്‍ ജമ്മുവിലും 19338 കുടുംബങ്ങള്‍ ദല്‍ഹിയിലും 1995 കുടുംബങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ ഒരാള്‍ക്ക് 1650 രൂപവച്ച് പരമാവധി ഒരു കുടുംബത്തിന് 6600 രുപയുടെ സഹായം ഒരുമാസം നല്‍കുന്നുണ്ട്. അതുപോലെ മാസത്തില്‍ ഒമ്പത് കിലോ അരി, രണ്ട് കിലോ ആട്ട, ഒരു കിലോ പഞ്ചസാര എന്നിവയും റേഷനായി നല്‍കുന്നുണ്ട്. 136കോടി രൂപ ആഭ്യന്തര വകുപ്പ് ഈ ഇനത്തില്‍ ജമ്മുവിലെ 17,248 കുടുംബങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. ദല്‍ഹിയില്‍ 3385 കുടുംബങ്ങള്‍ക്ക് ഇതേ രീതിയില്‍ തന്നെ സഹായം നല്‍കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളും ഇതേ രീതിയില്‍ കാശ്മീരി അഭയാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഴിമതി തടയാന്‍ - സര്‍ക്കാര്‍ ജീവനക്കാര്‍ ആസ്തി വെളിപ്പെടുത്താന്‍ കേന്ദ്ര നിര്‍ദ്ദേശം
സര്‍ക്കാര്‍ ജീവനക്കാര്‍ ആസ്തി വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ലോക്പാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ജീവനക്കാരുടെ സ്വത്തുവിവരങ്ങള്‍ക്കൊപ്പം ജീവിതപങ്കാളിയുടേയും മക്കളുടേയും സ്വത്തുവിവരങ്ങള്‍ കൂടി സമര്‍പ്പിക്കണം. ആദ്യ നിയമനം ലഭിക്കുമ്പോള്‍ത്തന്നെ ഇനിമുതല്‍ ജീവനക്കാര്‍ സ്വത്ത് വിവരം സമര്‍പ്പിക്കണം.
സ്ത്രീകള്‍ക്കായി സ്വാധാര്‍ അഭയ കേന്ദ്രങ്ങള്‍
സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായുള്ള വിവിധ അഭയ പദ്ധതികളെ സ്ത്രീ സംരക്ഷണ വികസന സമന്വയ പദ്ധതിയ്ക്കു കീഴില്‍ കൊണ്ടു വരുന്നു. രാജ്യത്താകമാനം 311 സ്വാധാര്‍ അഭയ കേന്ദ്രങ്ങളും, 322 ഹ്രസ്വകാല വസതികളുമാണ് ഇപ്പോഴുള്ളത്. സ്വാധാര്‍ പദ്ധതിയ്ക്കായി 269 ലക്ഷവും, ഹ്രസ്വകാല വസതി പദ്ധതിക്കായി 21.76 ലക്ഷവും ഈ വര്‍ഷം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആശയസംവാദത്തിന് പുതിയ വഴിയുമായി മൈ ഗവ്
പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ വെബ്സൈറ്റ് മൈ ഗവ് സദ്ഭരണത്തിനുള്ള വഴിയാണ്. ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക്,സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാനുള്ള അവസരമാണിത്.സദ്ഭരണത്തിനുള്ള പുതിയ ആശയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കാം. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം, വിഷയങ്ങള്‍ നിര്‍ദ്ദേശിച്ച് അവയില്‍ ചര്‍ച്ച നടത്താം, രേഖകളും ഫോട്ടോകളും പഠനറിപ്പോര്‍ട്ടുകളും വീഡിയോകളും പ്ലാനുകളും എല്ലാം സര്‍ക്കാരിന് സമര്‍പ്പിക്കാം. ഇവ അംഗങ്ങള്‍ക്ക് കൈമാറാം. അംഗീകാരം കിട്ടുന്ന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും പോയന്റുകളും നല്‍കും. നാഷണല്‍ ഇന്‍ഫര്‍മാറ്റികസ് സെന്റര്‍, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവരാണ് സൈറ്റ് പരിപാലിക്കുക. സൈറ്റില്‍ രണ്ട് വേദികളാണ് ഉള്ളത്. ഒന്ന് ഡിസ്കസ്( ചര്‍ച്ച) രണ്ട് ഡൂ( ചെയ്യുക) സൈറ്റിന് മൊബൈല്‍ ആപ്പും തയ്യാറാക്കുന്നു. മൊബൈലില്‍ ഫോട്ടോയെടുത്ത് സൈറ്റിലിടാന്‍ കഴിയും.സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള പൊതു ഓഡിറ്റ് പോലെയും ഈ സൈറ്റ് പ്രവര്‍ത്തിക്കും. അതായത് പദ്ധതികള്‍ സുതാര്യമായിരിക്കും. ഉദാഹരണത്തിന് സര്‍ക്കാര്‍ പദ്ധതികള്‍ എവിടം വരെയായിയെന്ന് ജനങ്ങള്‍ക്ക് ഫോട്ടോയെടുത്ത് സൈറ്റിലിടാം. പ്രധാനമന്ത്രിയെ നേരിട്ട് ആവലാതികള്‍ അറിയിക്കാനുള്ള സംവിധാനം....
കൈത്തറി തുണിത്തരങ്ങള്‍ ഇനി ഓണ്‍ലൈനില്‍ വാങ്ങാം
രാജ്യത്തെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ഫല്‍പ്കാര്‍ട്ടുമായി നരേന്ദ്രമോദിസര്‍ക്കാര്‍ കൈകോര്‍ക്കുന്നു. ഓണ്‍ലൈന്‍ എന്ന പുതിയ വേദി നെയ്ത്തുകാര്ക്കായി തുറന്നു നല്‍കുക എന്നതാണ് ലക്ഷ്യം. കൈത്തറി വസ്ത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതിനുള്ള ഉടമ്പടിയില്‍ കേന്ദ്ര ടെക്സ്റ്റൈില് മന്ത്രാലയവും ഫല്‍പ്കാര്‍ട്ടും തമ്മില്‍ ധാരണയായി. ഓണ്‍ലൈനിലൂടെ കൈത്തറി മേഖലയ്ക്ക് വിപണി തുറന്നുനല്‍കുകവഴി രാജ്യത്തെ കൈത്തറി മേഖലയെ ശക്തിപ്പെടുത്താനും നെയ്ത്തുകാരുടെ ശാക്തീകരണവുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതുവഴി രാജ്യത്തെ വസ്ത്ര നിര്‍മ്മാണ മേഖല ശക്തിപ്പെടും
പുകയില നിയന്ത്രണ നിയമം ഭേദഗതി ചെയ്യാന്‍ സമിതി
രാജ്യത്തെ പുകയില നിയന്ത്രണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സമിതിയെ നിയമിച്ചു. സിഗരറ്റ് വാങ്ങാനുള്ള നിലവിലെ പ്രായപരിധി 18 ല്‍ നിന്നും 25 ആയി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള ഭേദഗതികളാണ് ആരോഗ്യമന്ത്രലയത്തിന്റെ പരിഗണനയിലുള്ളത്.
പഴഞ്ചനായ നിയമങ്ങള്‍ റദ്ദാക്കും
ഭരണം കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 72 പഴഞ്ചന്‍ നിയമങ്ങള്‍ റദ്ദാക്കുന്നു. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ലോ കമ്മീഷനാണ് ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പഴയ നിയമങ്ങള്‍ കണ്ടെത്തി നല്‍കിയത്. ജില്ലകള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന ബംഗാള്‍ ഡിസ്ട്രിക്സ് ആക്ടാണിതില്‍ ഏറ്റവും പഴയത്. 1836 ല്‍ കൊണ്ടുവന്ന നിയമമാണിത്. ഈസ്റ്റ് ഇന്ത്യാക്കമ്പനിയുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. ഇന്ത്യ സ്വതന്ത്യം പ്രാപിച്ച് കാലമിത്രയും ആയിട്ടും ഈ നിയമം നിയമപ്പുസ്തകത്തില്‍ നിലകൊള്ളുകയാണ്. എടുത്തു കളയേണ്ട ഇത്തരം 152 നിയമങ്ങള്‍ എങ്കിലും ഇനിയുമുണ്ട്.
മരുന്ന് പരീക്ഷണം: പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി
രാജ്യത്ത് നിയമവിരുദ്ധമായി മരുന്ന് പരീക്ഷണം വ്യാപകമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. രാജ്യത്തെ മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച് കേന്ദ്രം പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി അധ്യക്ഷനായ അപ്പക്സ് കമ്മറ്റി പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. മരുന്ന് പരീക്ഷണം അനുവദിക്കണമെന്ന ചെറുകിട ആശുപത്രികളുടെ ആവശ്യം കേന്ദ്ര അപ്പക്സ് കമ്മറ്റി തള്ളി. 170 ചെറുകിട ആശുപത്രികളുടെ ആവശ്യമാണ് അപ്പക്സ് കമ്മറ്റി തള്ളിയത്.
പ്രൊജക്ട് മൗസം
ചൈനയുടെ കടല്‍ ആധിപത്യത്തിന് എതിരെ ഭാരതം പുതിയ പദ്ധതിയൊരുക്കുന്നു. പഴയ കടല്പ്പാതകള് പുനരുജ്ജീവിപ്പിക്കുകയാണ് പരിപാടി. പ്രൊജക്ട് മൗസം എന്നാണ് പേര്. പുരാതനകാലത്ത് ഉണ്ടായിരുന്ന കടല്‍ റൂട്ടുകള്‍ പുനസ്ഥാപിക്കുകയാണ് പരിപാടി. കാറ്റിനെ ആശ്രയിച്ചുള്ള പായ്വഞ്ചികള് ഓടിച്ചിരുന്ന കാലത്ത് ഭാരത നാവികരും വിദേശികളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന പാതകളാണിവ. ഈ പാതകള്‍ തുറക്കുന്നതോടെ കടല്‍ മേഖലയിലെ ചൈനീസ് മേല്‍ക്കോയ്മക്ക് അറുതി വരുത്താന്‍ കഴിയും.
പുനര്‍ ജാഗരണ്‍ പദ്ധതി
യുവജനങ്ങളുടെ നൈപുണ്യ ശേഷി വികസിപ്പിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരിപാടിയാണ് പുനര്‍ജാഗരണ്‍ . നൈപുണ്യ വികസന, യുവജനകാര്യ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുക. രാഷ്ട്ര വികസനത്തില്‍ യുവശക്തിയുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. നൈപുണ്യവികസനം, ബോധവല്‍ക്കരണം, പ്രധാനവിഷയങ്ങളില്‍ യുവാക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുക, അവരില്‍ ദേശീയ ബോധം വളര്‍ത്തുക, കൂടുതല്‍ അധികാരം അവരിലേക്ക് എത്തിക്കുക, എന്നിവയാണ് ലക്ഷ്യം.
സ്വച്ഛ് ഭാരത് പദ്ധതി
ദൈവത്തോട് ഏറ്റവും അടുത്തുനില്ക്കുന്ന ഒന്നാണ് ശുചിത്വം. ഭാരതത്തെ ശുചിത്വ പൂര്‍ണ്ണമാക്കാനുള്ള ?സ്വച്ഛ് ഭാരത് മിഷന്? അഥവാ ?ശുചിത്വ ഭാരതം? എന്ന കൂട്ടായ പ്രസ്ഥാനത്തിന് തുടക്കമായി. ശുചിത്വമെന്ന ആശയം മഹാത്മാഗാന്ധിയുടെ ഹൃദയത്തോട് വളരെ ചേര്‍ന്നു നില്ക്കുന്നു. 2019 ല്‍ ഗാന്ധിജിയുടെ 150ാമത് ജയന്തിയാണ്. ശുചിത്വപൂര്‍ണ്ണമായ ഭാരതം ബാപ്പുജിക്കുള്ള ഏറ്റവും നല്ല ശ്രദ്ധാജ്ഞലിയാകും. ശുചിത്വ ഭാരതം എന്ന തന്റെ സ്വപ്ന പദ്ധതി കഴിഞ്ഞ സ്വാതന്ത്രദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ജനങ്ങളുമായി പങ്കുവച്ചത്.
പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡിന്റെ
കാലാവധി ആജീവനാന്തമാക്കി
അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറിലെ പ്രസംഗത്തിനിടയില്‍ നല്കിയ വാഗ്ദാനങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പാലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡിന്റെ കാലാവധി ആജീവനാന്തമാക്കിക്കൊണ്ടാണ് മോദി തന്റെ വാഗ്ദാനം നിറവേറ്റിയത്. സെപ്റ്റംബര്‍ 30 നു തന്നെ ഇതുസംബന്ധിച്ചുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. നേരത്തെ 15 വര്‍ഷമായിരുന്നു പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡിന്റെ കാലാവധി. വിദേശപൗരത്വമുള്ളവര്‍ ആറ് മാസത്തിനു ശേഷം ഇന്ത്യയില്‍ തങ്ങുകയാണെങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുള്ള നിയമവും ഇളവു ചെയ്തിട്ടുണ്ട്.,
അതു പോലെതന്നെ മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ യുഎസ് പൗരന്മാര്ക്ക് 10 വര്‍ഷം വരെ വിസ അനുവദിക്കാനുള്ള നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു. വിസ ഓണ്‍ അറൈവല്‍ സംവിധാനം ഒക്ടോബറില്‍ തന്നെ ഏര്‍പ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത് വിനോദ സഞ്ചാര മേഖലയെ സഹായിക്കും. എന്നാല്‍, പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, ശ്രീലങ്ക, ഭൂട്ടാന്, നേപ്പാള്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ കാര്‍ഡ് നല്‍കാറില്ല.
സമഗ്ര മാനസിക ആരോഗ്യ നയം
ചരിത്രത്തിലാദ്യമായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മാനസികാരോഗ്യ നയം രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 10 ദേശീയ മാനസികാരോഗ്യ ദിനമായി ആചരിക്കും. മാനസിക രോഗികളെ ജീവിതത്തിലേക് മടക്കികൊണ്ട് വരുന്നതിന് മുന്‍ഗണന നല്‍കും. 2020 ആകുമ്പോഴെക്കും ഭാരതത്തില്‍ 20 ശതമാനം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ ്ലോകാരോഗ്യ സംഘടനയുടെ പഠനം. രാജ്യത്ത് ഇന്ന് 3500 സൈക്യാട്രിസ്റ്റുകള്‍ മാത്രമേയുള്ളു. ഡോക്ടര്‍മാരുടെ ഈ കുറവ് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈകൊള്ളും.
സന്‍സദ് ആദര്‍ശ ഗ്രാമ പദ്ധതി
ഗ്രാമവികസന രംഗത്ത് വമ്പിച്ച വിപ്ലവത്തിനു വഴിയൊരുക്കുന്ന ആദര്‍ശ ഗ്രാമപദ്ധതിക്ക് തുടക്കമായി. രാജ്യത്തെ എല്ലാ ഗ്രാമങ്ങളേയും മാതൃക ഗ്രാമങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഗാന്ധിജിയുടെ സ്വരാജ് എന്ന ആശയത്തിന് പിന്നില്‍ ഗ്രാമങ്ങളുടെ വികസനമാണ് ലക്ഷ്യമിട്ടത്. ഗ്രാമങ്ങളുടെ വികസനത്തില്‍ ഗാന്ധിജി നിര്‍ണായക പങ്ക് വഹിച്ചു. ഗ്രാമങ്ങളില്‍ 100 ശതമാനം ആരോഗ്യം, വിദ്യാഭ്യാസം, ഉറപ്പുവരുത്തണം. 2019ഓടെ ഓരോ എംപിമാരും മൂന്ന് ഗ്രാമങ്ങള്‍ ഏറ്റെടുത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണം. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുന്ന ഗ്രാമങ്ങളെ മാതൃകാ ഗ്രമാങ്ങളാക്കിമാറ്റിക്കഴിഞ്ഞാല് രണ്ടാംഘട്ടം എന്നോണം ഓരോ എംപിമാരും പ്രതിവര്‍ഷം ഒന്നെന്ന നിലയില്‍ അഞ്ച് ഗ്രാമങ്ങളെ ആദര്‍ശ ഗ്രാമങ്ങളാക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും എംപിമാരുടെ വികസന ഫണ്ടാണ് ഇതിനു വിനിയോഗിക്കുന്നത്. ലോക്സഭാംഗങ്ങള്‍ക്ക് അവരവരുടെ മണ്ഡലത്തിലെ ഗ്രാമം വികസനത്തിനു തെരഞ്ഞെടുക്കാം. രാജ്യസഭാംഗങ്ങള്‍ക്ക് അവരവരുടെ സംസ്ഥാനത്തെ ഏതു മണ്ഡലവും വികസിപ്പിക്കാം. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിക്ക് രാജ്യത്തെ ഏത് പഞ്ചായത്തും തിരഞ്ഞെടുക്കാം. ഗ്രാമപഞ്ചായത്ത് ഇല്ലാത്ത നഗരപ്രദേശത്തെ ലോക്സഭാ എംപിക്ക്, മണ്ഡലത്തിനടുത്തുള്ളഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കാം.
ജന്‍ ധന് യോജന (എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് പദ്ധതി)
എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് പദ്ധതി ജന്‍ ധന് യോജനക്കു തുടക്കമായി. ആധാര്‍കാര്‍ഡ് മാത്രം അടിസ്ഥാനമാക്കി അക്കൗണ്ട് നല്‍കണമെന്നു ധനമന്ത്രാലയം എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്കി. റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള സ്വകാര്യ ബാങ്കുകള്‍ക്കും ഇതു ബാധകമാണ്. സീറോബാലന്‍സില്‍ അക്കൗണ്ട് തുറക്കാം. ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഡെബിറ്റ് കാര്‍ഡ് നല്‍കണമെന്നും ഉത്തരവിലുണ്ട്.
ആധാര്‍ കാര്‍ഡില്ലെങ്കില്‍ പകരം ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കൊപ്പം മേല്‍വിലാസം തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, തൊഴിലുറപ്പു പദ്ധതി കാര്‍ഡ്, ടെലിഫോണ്‍ ബില്‍, വൈദ്യുതി ബില്‍, എം. പി, എം.എല്‍.എ. പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ കത്ത് എന്നിവയും ഉപയോഗിക്കാം.
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ശ്രമേവ് ജയതേ പദ്ധതി
സമഗ്ര തൊഴില്‍ പരിഷ്ക്കരണ പദ്ധതി
രാജ്യത്ത് സമഗ്രമായ തൊഴില്‍ പരിഷ്ക്കരണങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. നാലേകാല്‍ കോടി പ്രൊവിഡന്റ്ഫണ്ട് അംഗങ്ങള്‍ക്ക് പ്രയോജനകരമായ ഏകീകൃത പി.എഫ് നമ്പര്‍ സംവിധാനവും വ്യാപാരം ആരംഭിക്കുന്നതിനാവശ്യമായ 16 ഇന ഫോമുകള്‍ക്ക് പകരം ഒരു ഫോം മാത്രമാക്കി ചുരുക്കിയും കേന്ദ്രസര്‍ക്കാര്‍ നയം വ്യക്തമാക്കി. തൊഴില്‍ രംഗത്തെ ഇന്‍സ്പെക്ടര്‍ രാജ്? സംവിധാനത്തിന് അവസാനമായെന്ന് ഏകീകൃത തൊഴിലാളി പോര്‍ട്ടലായ ശ്രം സുവിധ, സുതാര്യമായ തൊഴില്‍ പരിശോധനാ പദ്ധതി, അപ്രന്റൈസ് പ്രോല്‍സാഹന്‍ യോജന, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി തയ്യാറാക്കിയ രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന (ആര്‍എസ്ബിവൈ) തുടങ്ങിയ പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
രാജ്യത്തെ തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് തൊഴിലാളികളുടെ ഭാഗത്തുനിന്നുകൊണ്ടുള്ള പരിഹാരങ്ങള്‍ കാണും. തൊഴിലാളികളെ രാഷ്ട്രനിര്മ്മാതാക്കളാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഒരു തൊഴില്‍ സ്ഥാപനം ആരംഭിക്കുന്നതിനായി അമ്പത് വകുപ്പുകള്‍ കയറിയിറങ്ങി അമ്പതു ഫോമുകള്‍ പൂരിപ്പിച്ചുനല്‍കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ലോകം മുഴുവന്‍ മാറുകയാണ്. ഒരു ഫോമിലൂടെ സംരംഭങ്ങള്‍ക്ക് തുടക്കമിടാനാവുമെന്ന പുതിയ സംവിധാനം ആരംഭിക്കുകയാണ്. ഇതുസംബന്ധിച്ച പരാതികള്‍ രേഖപ്പെടുത്തുന്നതിനായി തൊഴില്‍ മന്ത്രാലയം പുതിയ വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. 72 മണിക്കൂറിനുള്ളില്‍ പരാതിക്കു പരിഹാരം ഉണ്ടാക്കും.
രാജ്യത്ത് ഏകീകൃത പിഎഫ് അക്കൗണ്ട് നമ്പര്‍ സംവിധാനം നിലവില്‍ വന്നതോടെ തൊഴില്‍സ്ഥാപനം മാറിയാലും അംഗങ്ങള്‍ക്ക് ഇനി പിഎഫ് അക്കൗണ്ട് മാറേണ്ടതില്ല. പുതിയ സംവിധാനത്തില്‍ തൊഴിലാളികള്‍ക്ക് 12 അക്ക ഏകീകൃത പിഎഫ് അക്കൗണ്ട് നമ്പര്‍ ലഭിക്കും. തൊഴിലുടമ നല്കുന്ന ഏകീകൃത നമ്പര്‍ ഉപയോഗിച്ച് തൊഴില്‍മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ ജീവനക്കാര്‍ക്ക് സ്വന്തം പിഎഫ് അക്കൗണ്ടിന്റെ വിവരങ്ങള്‍ ലഭ്യമാകും. പാസ്ബുക്കും ഇതേ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ കിടക്കുന്ന 27,000 കോടി രൂപ അതിന്റെ അവകാശികള്‍ക്ക് തിരികെ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
മേക്ക് ഇന്‍ ഇന്ത്യ
ലോകത്തിനു മുന്നിലേക്കുള്ള ഭാരതത്തിന്റെ സിംഹച്ചുവടുകളാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി. നിര്‍മ്മാണമേഖലയുടെ ആഗോളകേന്ദ്രമായി രാജ്യത്തെ മാറ്റിയെടുത്ത് ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) എന്നതുകൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ഫസ്റ്റ് ഡവലപ് ഇന്ത്യ എന്നതാണ്.
കൊച്ചി കപ്പല്‍ശാലയ്ക്ക്

നരേന്ദ്ര
മോദി സര്‍ക്കാരിന്റെ വമ്പന്‍ സമ്മാനം.
കൊച്ചി കപ്പല്‍ശാലയ്ക്ക് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വമ്പന്‍ സമ്മാനം. 2,700 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിന്റെ അഭിമാനമായ ഷിപ്പ്യാര്ഡിന് കേന്ദ്രം അനുവദിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് കപ്പല്‍ശാലയ്ക്ക് ഇത്രയും വലിയ കേന്ദ്രസഹായം ലഭ്യമാകുന്നത്. ഇതിനു മുന്‍പത്തെ വലിയ ധനസഹായം കൈവന്നത് പത്തു വര്‍ഷങ്ങള്‍ക്കപ്പുറം വാജ്പേയി സര്‍ക്കാരിന്റെ കാലത്തും. കപ്പല്‍ശാലയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ ഉതകുന്നതാണ് കേന്ദ്രസഹായം. രണ്ട് രീതിയിലാണ് കപ്പല്‍ശാലയ്ക്ക് പണം അനുവദിച്ചിരിക്കുന്നത്. ഏതു അത്യാധുനികതരം കപ്പലും പണിയാന്‍ തക്കവണ്ണം കപ്പല്‍ശാലയെ നവീകരിക്കുക അതിലൊന്ന്യ ആ ലക്ഷ്യം നേടാന്‍ 1200 കോടി രൂപ നല്‍കും. ഈ തുക കൊണ്ട് ഡോക്കുകള്‍ മെച്ചപ്പെടുത്താം. ഡ്രൈ ഡോക്ക് നിര്‍മ്മിക്കാം. അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാം.
ജീവന്‍രക്ഷാമരുന്നുകളുടെ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു
വിലനിയന്ത്രണ പട്ടിക പരിഷ്ക്കരിച്ചു
ഹൃദ്രോഗം,പ്രമേഹം,രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് അടക്കമുള്ള ജീവന് രക്ഷാമരുന്നുകള്‍ക്ക് 25 ശതമാനംവരെ വിലക്കുറവേര്‍പ്പടുത്തി. കൊളസ്ട്രോളിനുള്ള പുതുതലമുറ മരുന്നായ റോസുവാസ്റ്റാറ്റിന് 10 എം.ജി.ഗുളികയ്ക്ക് 11.58 രൂപയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പതിമൂന്നരരൂപയാണ് പ്രമുഖ ബ്രാന്‍ഡിന്റെ ഇപ്പോഴത്തെ വില. ഇതിന്റെ രണ്ടര എം.ജി(3.06 രൂപ), 20(23.17), 40(42.40),5 (6.61) എന്നിവയുടെ വിലയും പുതുക്കി. ഹൃദ്രോഗത്തിന്റെ മരുന്നായ ക്ലോപ്പിഡോഗ്രല്‍ 150, 300 എം.ജി.കളുടെ വില 12.99, 36.57 രൂപയായാണ് യഥാക്രമം നിശ്ചയിച്ചിരിക്കുന്നത്.പ്രമേഹക്കാര്‍ക്കുള്ള ഗ്ലൈക്ലാസൈഡ് 30 എം.ജി5.77 രൂപ, 403.26, 609.90, 805.00 എന്നിങ്ങനെയാക്കിയാണ് കുറച്ചിട്ടുള്ളത്. ഇതേ രോഗത്തിനുള്ള ഗ്ലെം്രൈപഡ്, മെറ്റ്മോര്‍ഫിന്‍ എന്നീ മരുന്നുകളുടെ വിലയും കുറയുന്നുണ്ട്. രക്ത സമ്മര്‍ദ്ദത്തിനുള്ള അംലോഡിപ്പിന്‍, ശസ്ത്രക്രിയയ്ക്കുശേഷം രക്തം കട്ടപിടിക്കാന്‍ ഉപയോഗിക്കുന്ന ഹെപ്പാരിന്‍ എന്നിവയുടെ വിലയും 25 ശതമാനത്തോളം കുറയും.
ഗംഗാ സംരക്ഷണം

ഉത്ഭവസ്ഥാനം മുതല്‍ ബംഗാള്‍ സമുദ്രം വരെ 2525 കി.മീ. ആണ് ഗംഗയുടെ
ദൈര്‍ഘ്യം(ഭാഗീരഥിയുടെ നീളം ഉള്‍പ്പെടെ). ഗംഗയുടെ ആകെ നീര്‍വാര്‍ച്ചാപ്രദേശം
ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 26 ശതമാനത്തിലധികം (9,07,000 ച.കി.മീ.) വരും. ഇത്രയും
വലിയ നീര്‍വാര്‍ച്ചാപ്രദേശം ഇന്ത്യയില്‍ മറ്റൊരു നദിയ്ക്കുമില്ല. മധ്യേന്ത്യ
മുഴുക്കെ ഗംഗയുടെ നീര്‍വാര്‍ച്ചാ പ്രദേശമാണെന്നു പറയാം. വേനല്‍ക്കാലത്ത്
ഹിമാലയത്തിലെ മഞ്ഞുരുകിയും കാലവര്‍ഷക്കാലത്ത്(ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ)
അങ്ങനെയും, ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകാറുള്ള മര്‍ദ്ദവ്യതിയാനങ്ങള്‍
സൃഷ്ടിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് പെയ്യിക്കുന്ന പേമാരിയും ഗംഗയ്ക്ക് ജലം
നല്കുന്നു. മിക്കവര്‍ഷങ്ങളിലും ഗംഗ കരകവിഞ്ഞൊഴുകകയും നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയും
ചെയ്യാറുണ്ട്. ഈ ഗംഗയെ സംരക്ഷിക്കുക എന്നത് കേവലം ഭക്തിയുടെനിറം നല്കി ചെറുതായി
കാണണ്ട. ഏകദേശം നാല്‍പ്പതു കോടി ജനങ്ങളുടെ ജലാവശ്യം നിറവേറ്റുന്ന നദിയാണ്
ഗംഗ.
മേക്ക് ഇന്‍ ഇന്ത്യ തരംഗം: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹനനിര്‍മ്മാണ കേന്ദ്രം ഇന്ത്യയില്‍
ഇരുചക്രവാഹനനിര്‍മ്മാണത്തിനുവേണ്ടി മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാണകേന്ദ്രം ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഒരുങ്ങുന്നു. ഗുജറാത്തിലെ വിതാലപുരയിലാണ് പ്ളാന്റ് നിര്‍മ്മിക്കുന്നത്. ഇതിനായി 1100 കോടിരൂപ നിക്ഷേപിക്കാനാണ് എച്ച്എംഎസ്ഐ ലക്ഷ്യമിടുന്നത്. 250 ഏക്കറിലാണ് പ്ളാന്റ് നിര്‍മ്മിക്കുന്നത്.12 ലക്ഷം യൂണിറ്റുകള്‍ വര്‍ഷം നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. എച്ച്എംഎസ്ഐ നല്കുന്ന വിവരമനുസരിച്ച് 97 ശതമാനം നിര്‍മാണ സാമഗ്രികളും തദ്ദേശീയമായി നിര്മ്മിക്കുന്നതാവുമത്രെ.
പെട്രോള്‍ ഡീസല്‍ വില
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അഞ്ചു മാസത്തിനകം പെട്രോളിനു ഇതുവരെ 5 തവണ ആയി 7 രൂപയോളം കുറച്ചീട്ടുണ്ട്. കൂടാതെ ഡീസല്‍ വിലയിലും ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഡീസല്‍ വിലയില്‍ കുറവ് വരുത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം
ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സമ്പ്രദായത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ബില്ല് ലോക്സഭ പാസാക്കി. മോദി സര്‍ക്കാറിന്റെ ആദ്യത്തെ ഭരണഘടനാ ഭേദഗതി ബില്ലാണ് നിയമന കമ്മീഷന് വഴിയൊരുക്കുന്നത്. ആസൂത്രണ കമ്മീഷനെ ഒഴിവാക്കലാണ് മോദിയുടെ മറ്റൊരു സുപ്രധാന തീരുമാനം
ആസൂത്രണ കമ്മിഷന് വേണ്ടന്നു വയ്ക്കുന്നു.
ആസൂത്രണ കമ്മിഷന് സംവിധാനം പൊളിച്ചെഴുതുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പല പദ്ധതികള്‍ക്കും ആസുത്രണ കമ്മിഷന് തടസ്സമാണെന്ന ആരോപണവും ഉണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന നിലയില്‍ ആസൂത്രണകമ്മിഷന് തീരുമാനമെടുക്കുന്നതിനെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നരേന്ദ്രമോദി നിശിതമായി വിമര്‍ശിച്ചിരുന്നു. ആസൂത്രണ കമ്മിഷനു പകരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരം നല്കി പദ്ധതികള്‍ നടത്താന്‍ ആണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്.
ജുവനൈല്‍ നിയമ ഭേദഗതി
ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്ന 16 വയസ്സിന് മുകളിലുള്ള കുട്ടികളെ പ്രായപൂര്‍ത്തിയായതായി കണക്കാക്കി വിചാരണ ചെയ്യുമെന്ന് വ്യക്തമാക്കുന്ന കരട് ബില്‍ തയ്യാറായി. ബാലനീതി നിയമത്തിലാണ് ഭേദഗതി പരിഗണിക്കുന്നത്.
വാണിജ്യ സൗകര്യ കരാറിന് ഭാരതത്തിന്റെ വീറ്റോ
പാവപ്പെട്ടവന്റെ പാത്രത്തില്‍ ആഹാരം കിട്ടുന്നതും കര്‍ഷകരുടെ നിലനില്‍പ്പ് ഉറപ്പാക്കുന്നതും അല്ലാത്ത ഒരു കരാറുകളിലും ഇനി ഭാരതം ഒപ്പിടൂകയില്ല എന്ന ഉറച്ച നിലപാട് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി എടുത്തത് അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വ്യാപാരക്കരാറുകള്‍ക്ക് വിധേയമാകുന്ന മുന്‍ നയങ്ങളുപേക്ഷിച്ച ഭാരതം രാജ്യത്തിനു ദോഷകരമായ ലോക വ്യാപാര സംഘടനാ ഉടമ്പടിയില്‍ ഒപ്പുവെയ്ക്കില്ലെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് കരാറില്‍ ഒപ്പുവെയ്ക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും സംഘവും നടത്തിയ അവസാനവട്ട ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടു. ഇതോടെ ഭാരതവുമായി തുല്യതയുള്ള നയതന്ത്രബന്ധത്തിന് അമേരിക്ക നിര്‍ബന്ധിതമായി.
ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിര്‍ത്തിവച്ചു.
ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിര്‍ത്തിവക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഭാരതത്തിന്റെ തനതായ കാര്‍ഷിക സമ്പത്തിനെ നശിപ്പിക്കുമെന്നും, വിത്തുകള്‍ സ്വന്തമാക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് രാജ്യവും കര്‍ഷകരും അടിമകളാകുമെന്ന ആശ്ങ്കകള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ കുറഞ്ഞു
രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ കുറഞ്ഞു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് പണപ്പെരുപ്പ നിരക്ക്. 2.38 ശതമാനമായിരുന്നു സെപ്തംബര്‍ മാസത്തെ പണപ്പെരുപ്പം. ഓഗസ്റ്റ് മാസത്തില്‍ മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.74 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 5.15ല്‍ നിന്ന് 3.52 ശതമാനമായും ഉത്പാദനമേഖലിയിലെ പണപ്പെരുപ്പം 3.45ല്‍ നിന്ന് 2.84 ശതമാനമായും താഴ്ന്നിട്ടുണ്ട്. പഴംപച്ചക്കറി വിലകള്‍ കുറഞ്ഞതാണ് വിലക്കയറ്റം കുറയാന്‍ സഹായിച്ചത്. പച്ചക്കറി വിലപ്പെരുപ്പം 15.15 ശതമാനത്തില്‍ നിന്ന് 8.59 ശതമാനമായി താഴ്ന്നിട്ടുണ്ട്. ഭക്ഷ്യവിലപ്പെരുപ്പം 7.67 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ഇന്ധനഊര്ജ്ജമേഖലയുമായി ബന്ധപ്പെട്ട പണപ്പെരുപ്പനിരക്ക് 1.33 ശതമാനമായാണ് കുറഞ്ഞത്. ഓഗസ്റ്റില്‍ ഇത് 4.54 ശതമാനമായിരുന്നു. സെപ്റ്റംബറില്‍ ഉപഭോക്തൃവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.46 ശതമാനമാണ് രേഖപ്പെടുത്തിയത്. തൊട്ടുമുന്‍വര്‍ഷം ഓഗസ്റ്റില്‍ 7.8 ശതമാനമായിരുന്നു. സെപ്റ്റംബറില്‍ ചില്ലറവില്പനമേഖലയിലെ പണപ്പെരുപ്പം 8.59 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. തൊട്ടു മുന്‍മാസം ഇത് 15.1 ശതമാനമായിരുന്നു.
മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം :
എല്ലാ കുടുംബത്തിനും വീട്; എല്ലാ വീട്ടിലും വൈദ്യുതി :
സ്വാതന്ത്യത്തിന്റെ 75 ാം വര്‍ഷത്തില്‍ എല്ലാ കുടുംബത്തിനും വീട് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2022 ഓടെ എല്ലാ വീട്ടിലും 24 മണിക്കൂറും വൈദ്യുതിയും വെള്ളവും ലഭ്യമാക്കും.
ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് നദീസംയോജന പദ്ധതി നടപ്പാക്കും
എല്ലാ സംസ്ഥാനങ്ങളിലും ഐ.ഐ.ടി, ഐ.ഐ.എം എന്നിവ സ്ഥാപിക്കും.
എയിംസ് മാതൃകയില്‍ എല്ലാ സംസ്ഥാനങ്ങളിലും ആസ്പത്രികള്‍ സ്ഥാപിക്കും
പൊതുസ്ഥലങ്ങളില്‍ വൈഫൈ സംവിധാനം ഒരുക്കും.
കായികപ്രതിഭകളെ കണ്ടെത്താന്‍ ദേശീയ പദ്ധതികൊണ്ടുവരും.
ചരക്ക് സേവന നികുതി നടപ്പാക്കും.
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നേരിട്ടുള്ള വിദേശ നിക്ഷപം സ്വീകരിക്കും.. രാജ്യത്ത് ഇനി കര്‍ഷക ആത്മഹത്യയുണ്ടാകില്ലെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു.
അതിവേഗ ട്രെയിന്‍ സര്‍വീസിനായി ചതുഷ്കോണപദ്ധതി നടപ്പിലാക്കും.
റെയില്‍വേ നവീകരണവും ദേശീപാത വികസനവും സര്‍ക്കാരിന്റെ നയമാണ്.
നികുതി സമ്പ്രദായം ലഘൂകരിക്കും.
നിര്‍മ്മാണസംരംഭങ്ങള്‍ക്ക് അനുമതി നല്‍കാനായി ഏകജാലക സംവിധാനം തുടങ്ങും.
അതിവേഗ റെയില്‍ ഇടനാഴി തുടങ്ങും.
ലോകോത്തരനിലവാരമുള്ള 100 നഗരങ്ങള്‍ നിര്‍മ്മിക്കും.
ഹിമാലയത്തിനായി ദേശീയ പദ്ധതി തുടങ്ങും.
ഗംഗാ ശുചീകരണത്തിന് പുതിയ പദ്ധതി.
സാഗര്‍മാല എന്ന പേരില്‍ ജലഗാതഗത പദ്ധതി നടപ്പാക്കും.
ദേശീയ യുദ്ധ സ്മാരകം നിര്‍മ്മിക്കും.
സൈനികര്‍ക്ക് ഒരേ റാങ്കിന് ഒരേ പെന്ഷന് പദ്ധതി നടപ്പാക്കും.
ബേട്ടി ബചാവോ ബേട്ടി പഠാവോ എന്ന പേരില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക പദ്ധതി.
ദേശീയ മാരിടൈം അതോറിറ്റി രൂപവത്കരിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.
ആദ്യ പൊതു ബഡ്ജറ്റ്
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ പൊതു ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ:
* ഭവന വായ്പാ പലിശ ഇളവ് രണ്ടു ലക്ഷമാക്കി
* വിദ്യാഭ്യാസ സെസ് 3 ശതമാനമായി തുടരും
* വരുമാന നികുതി പരിധികളില്‍ മാറ്റമില്ല
* നികുതി ഇളവ് കിട്ടാവുന്ന നിക്ഷേപ പരിധി ഒരു ലക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷമാക്കി
* മുതിര്‍ന്ന പൌരന്മാരുടെ ആദായ നികുതി പരിധി മൂന്ന് ലക്ഷമാക്കി
* ആദായ നികുതി പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി
* നികുതി ഘടനയില്‍ മാറ്റമില്ല
* വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവണ്ടി പാതയ്ക്ക് 1,000 കോടി
* കശ്മീരി കുടിയേറ്റക്കാരുടെ പുനരധിവാസത്തിന് 500 കോടി
* വനിതാ സംഘങ്ങള്‍ക്ക് 4 ശതമാനം വായ്പ
* ദേശീയ മത്സരങ്ങള്‍ക്ക് പരിശീലിക്കുന്നവര്‍ക്ക് 100 കോടി
* ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ 100 കോടി
* ഉത്തരാഖണ്ഡില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഹിമാലയന്‍ സ്റ്റഡീസ്
* മണിപ്പൂരില്‍ കായിക സര്വകസാഷാസ
* ഗയ ലോകോത്തര പൈതൃക നഗരമാക്കും
* 15,000 കിലോമീറ്റര്‍ ഗ്യാസ് പൈപ്പ് ലൈന്‍
* സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 10,000 കോടി
* ദേശീയ നദീ സംയോജന പദ്ധതി നടപ്പിലാക്കും, സാധ്യതാ പഠനത്തിന് 100 കോടി
* ദേശീയ പോലീസ് സ്മാരകം സ്ഥാപിക്കും
* പൈതൃക നഗരങ്ങള്‍ സംരക്ഷിക്കാന്‍ 200 കോടി
* പൊതു മേഖലാ സ്ഥാപനങ്ങളുടെ നിഷ്ക്രിയ ആസ്തികള്‍ തിരിച്ച് പിടിക്കും
* പ്രതിരോധ മേഖലയ്ക്ക് 2,29,000 കോടി
* മാവോയിസ്റ്റ് മേഖലയില്‍ കൂടുതല്‍ ഫണ്ട്
* കമ്പനികളുടെ അക്കൌണ്ടിംഗ് സംവിധാനം പരിശോധിക്കും
* അതിര്‍ത്തിയിലെ അടിസ്ഥാന സൌകര്യവികസനത്തിന് 2,250 കോടി
* യുദ്ധ സ്മാരകങ്ങളും മ്യൂസിയങ്ങളും സ്ഥാപിക്കാന്‍ 100 കോടി
* പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും സഹായ നിധി
* എല്ലാ വീടുകളിലും രണ്ട് ബാങ്ക് അക്കൌണ്ടുകള്‍
* വടക്കു കിഴക്കന്‍ സംസ്ഥാനത്തിലെ റോഡ് വികസനത്തിന് 3,000 കോടി
* ചെറുകിട സമ്പാദ്യ പദ്ധതികള്‍ തുടങ്ങും
* വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിക്ക് 1,000 കോടി
* വലിയ സോളാര്‍പദ്ധതികള്‍ തുടങ്ങും
* സര്‍ക്കാര്‍ വകുപ്പുകളും മന്ത്രാലയങ്ങളും ഇ പ്ലാറ്റ്ഫോം വഴി ബന്ധിപ്പിക്കും
* 16 പുതിയ തുറമുഖ പദ്ധതികള്‍
* കൈത്തറി, കരകൌശല നവീകരണം
* ഗംഗാ ശുചിത്വത്തിന് 4,400 കോടി
* തൂത്തുക്കുടി തുറമുഖ വികസനത്തിന് 11,300 കോടിയുടെ പ്രത്യേക സഹായം
* അപ്രന്റിസ് നിയമം പരിഷ്കരിക്കും
* കയറ്റുമതി പ്രോത്സാഹന മിഷന് രൂപീകരിക്കും
* വസ്ത്ര നിര്‍മ്മാണ മേഖലയുടെ വികസനത്തിന് പ്രത്യക ക്ലസ്റ്റര്‍
* ദേശീയ വ്യാവസായിക ഇടനാഴിക്ക് 100 കോടി
* കര്‍ഷകര്‍ക്ക് ഇ ബിസ് പ്രഖ്യാപിക്കും
* ദുര്‍ബല വിഭാഗങ്ങള്‍ക്ക് ന്യായവിലയ്ക്ക് അരിയും ഗോതമ്പും
* അധ്യാപക പരിശീലനത്തിന് ദേശീയ മദന്‍ മോഹന്‍ മാളവ്യ പദ്ധതി
* പൂനെ ആസ്ഥാനമായി ദേശീയ വ്യാവസായിക ഇടനാഴി
* ഈ സാമ്പത്തിക വര്‍ഷം 8 ലക്ഷം കോടി കാര്‍ഷിക വായ്പ നല്‍കും
* കിസാന്‍ ടെലിവിഷന്‍ 100 കോടി
* 100 മണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍
* ദേശീയ ഗ്രാമീണ ഇന്റര്‍നെറ്റ് മിഷന് 500 കോടി
* 600 കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍
* രണ്ടാം ഹരിത വിപ്ലവം സാധ്യമാക്കും
* വില സ്ഥിരതാ ഫണ്ടിന് 500 കോടി
* കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ പ്രത്യേക പദ്ധതി
* ഉള്‍നാടന്‍ മത്സ്യകൃഷിക്ക് 50 കോടി
* കര്‍ഷര്‍ക്ക് നബാഡ് വഴി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ
* ലെഖ്നൌ അഹമ്മദാബാദ് മെട്രോയ്ക്ക് 100 കോടി
* ലൈംഗിക ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും
* തെലങ്കാനയിലും ഹരിയാനയിലും പുതിയ കാര്‍ഷിക സര്‍വകലാശാല
* ദില്ലിയില്‍ സ്ത്രീകള്‍ക്കായി ക്രൈസിസ് മാനേജ്മെന്റ് സെന്റര്‍
* മാതൃകാ ഗവേഷണ സ്ഥാപനങ്ങള്‍ അനുവദിക്കും
* ന്യൂനപക്ഷത്തിന് പ്രത്യേക പദ്ധതികള്‍
* മദ്രസാ നവീകരണത്തിന് 100 കോടി
* നഗര വികസന പദ്ധതികള്‍ക്ക് 50,000 കോടി
* എയിംസ് ആശുപത്രികള്‍ക്ക് 500 കോടി
* കേരളത്തിന് ഐഐടി
* അസംഘടിത മേഖലയ്ക്കും ആയിരം രൂപ പെന്ഷന്
*എല്ലാ പെന്‍ഷനുകളുടെയും കുറഞ്ഞ തുക ആയിരം രൂപ
* ബംഗാള്‍ , ആന്ധ്ര, പൂര്‍വാചല്‍ , ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ്
* കുടിവെള്ള പദ്ധതിക്ക് 3600 കോടി
* പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന 14,380 കോടി
* പെണ്‍കുട്ടികളെ രക്ഷിക്കൂ പദ്ധതി
* മാനസിക വൈകല്യമുള്ളവര്‍ക്ക് പഠന സംവിധാനം
* എസി എസ്ടി സ്റ്റാര്‍ട്ട് അപ്പിന് 200 കോടി
* ഗ്രാമീണ മേഖലയില്‍ വൈദ്യുതിവല്‍ക്കരണത്തിന് ദീന്‍ദയാല്‍ ഉപാധ്യായ പദ്ധതി
* റോഡ് വികസനത്തിന് ശ്യാമപ്രസാദ് മുഖര്‍ജി പദ്ധതി
* കൃഷി ആധുനികവല്‍ക്കരിക്കും
* യുവാക്കള്‍ക്ക് സ്കില്‍ ഇന്ത്യാ പദ്ധതി
* വനിതാ ക്ഷേമത്തിന് 150 കോടി
* ബ്രെയില്‍ ലിപിയില്‍ കറന്‍സി
* 2019ഓടെ സമ്പൂര്‍ണ ശുചിത്വം ലക്ഷ്യം
* ദീന് ദയാര് ഊര്‍ജ്ജ വിതരണ പദ്ധതിക്ക് 500 കോടി
* പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് 200 കോടി
* കാര്‍ഷിക മേഖലയ്ക്ക് 1000 കോടി
* ചെലവുകുറഞ്ഞ വീടുകള്‍ക്കുള്ള വായ്പാ വ്യവസ്ഥകളില്‍ ഇളവ്
* പൊതു മേഖലാ ബാങ്കുകളിലെ ഓഹരി പൊതുജനങ്ങള്‍ക്ക് നേരിട്ട് വാങ്ങാം
* 9 വിമാനത്താവളങ്ങളില്‍ ഇ വിസാ സംവിധാനം
* രാജ്യത്ത് 100 ഉന്നത നിലവാരത്തിലുള്ള നഗരങ്ങള്‍
* പ്രതിരോധം, ഇന്‍ഷുറന്‍സ് മേഖലകളില്‍ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം
* ഇന്ധന രാസവള മേഖലകളിലെ സബ്സിഡികള്‍ പുനപരിശോധിക്കും
* തെരഞ്ഞെടുത്ത മേഖലകളില്‍ വിദേശ നിക്ഷേപം
* വരും തലമുറയ്ക്ക് കടം കൈമാറാനാകില്ലെന്ന് മന്ത്രി
* പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം ഉയര്‍ത്തി
* ബാധ്യതയുണ്ടാക്കുന്ന നികുതി നിര്‍ദ്ദേശം ഉണ്ടാകില്ല
* ആദായ നികുതി പരിഹാര കമ്മീഷന് രൂപീകരിക്കും
* ടാക്സ് ജിഡിപി അനുപാതം കുറയ്ക്കും
* നികുതി നയം നിക്ഷേപ സൌഹൃദമാക്കും
* സംസ്ഥാനങ്ങളോട് നല്ല സമീപനം നടപ്പിലാക്കും
* ഉത്പാദന മേഖലയിലെ വികസനം പ്രധാന ലക്ഷ്യം
* പുതിയ രാസവളനയം നടപ്പിലാക്കും
* വേണ്ടത് ധീരമായ നടപടികളെന്ന് മന്ത്രി
* ചരക്ക് സേവന നികുതി നടപ്പാക്കും
* കള്ളപ്പണം നിയന്ത്രിക്കാന്‍ നടപടി
* ചെലവുകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി
* നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കും
* ധനക്കമ്മി 4.1 ശതമാനമായി കുറയ്ക്കും
* പുതിയ വരുമാനശ്രോതസ്സുകള്‍ കണ്ടെത്തണം
* വളര്‍ച്ച 7 മുതല്‍ 8 ശതമാനം വരെയാക്കുക ലക്ഷ്യങ്ങള്‍
* ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഊന്നല്‍
* സുസ്ഥിര വികസനം ലക്ഷ്യംവെച്ചുള്ള ബഡ്ജറ്റ്
* രാജ്യാന്തര സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷ
* പണപ്പെരുപ്പം നിയന്ത്രിക്കല്‍, വളര്‍ച്ച, വികസനം എന്നിവ ബഡ്ജറ്റിന്റെ ലക്ഷ്യങ്ങള്‍
* വികസനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും
* രാജ്യം കടന്നു പോകുന്നത് വെല്ലുവിളികളിലൂടെ കടന്നു പോകുന്നു
* രാജ്യം വളര്‍ച്ച പ്രതീക്ഷിക്കുന്നു
* ശീതളപാനീയങ്ങളുടെ വില വര്‍ദ്ധിക്കും
* പുകയില ഉല്പന്നങ്ങളുടെ നികുതി 11 ശതമാനത്തില്‍ നിന്നും 22 ശതമാനമാക്കി ഉയര്‍ത്തി
* സിഗരറ്റ് ഉല്പന്നങ്ങള്ക്ക് വില കൂടും
* സ്റ്റീല്‍ ഉല്പന്നങ്ങള് , വജ്രം, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ , ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉല്പന്നങ്ങള് , പാക്ക് ചെയ്ത ഭക്ഷണം എന്നിവയ്ക്ക് വില കൂടും
* സോപ്പ്, ബാറ്ററികള്‍ !, കമ്പ്യൂട്ടര്‍ , എല്‍ഇഡി, എന്‍സിഡി(ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവ), സോളാര്‍ പാനല്‍ , മദ്യം, ചെരിപ്പ്, എണ്ണ എന്നിവയ്ക്ക് വില കുറയും
വിലക്കയറ്റവും നിയന്ത്രിക്കാന്‍ നടപടി തുടങ്ങി
വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാന്‍ സഹായിച്ചത് ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ട സാമ്പത്തിക അച്ചടക്ക നടപടികള്‍. പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 11.16 ആയിരുന്നത് ഇപ്പോള്‍ 6.46 മാത്രമാണ്. ഭക്ഷ്യ കാര്‍ഷിക ഉത്പന്നങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞതാണ് ഇതിനു കാരണം. ഭക്ഷ്യ വസ്തുക്കള്‍ ,മരുന്നുകള്‍, തുണിത്തരങ്ങള്‍, എണ്ണ എന്നിവയുടെ വിലക്കയറ്റത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. ആഗസ്ത് മുതലാണ് പണപ്പെരുപ്പവും വിലക്കയറ്റവും കുറയാന്‍ തുടങ്ങിയത്. പച്ചക്കറി, പലവ്യഞ്ജനം ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വില നിയന്ത്രണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണ ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ കേരളത്തിന് ഇതിന്റെ പ്രയോജനം പൂര്‍ണ്ണമായും ലഭിക്കുന്നില്ല. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവ് രണ്ടു മാസത്തിനിടയില്‍ 9.16 ല്‍ നിന്ന് 7.56 ആയി കുറഞ്ഞു.പച്ചക്കറികളുടെ വിലവര്‍ദ്ധനവിന്റെ തോത് 15.5 ശതമാനത്തില്‍ നിന്ന് 8.59 ശതമാനമായി കുറഞ്ഞു. സവാള, ഉള്ളി, പഴവര്‍ഗങ്ങള്‍, അരി, ഗോതമ്പ് ,മറ്റു ധാന്യങ്ങള്‍,പഞ്ചസാര എന്നവയുടെയെല്ലാം വില കുതിച്ചുയരുന്നത് നിയന്ത്രിക്കാനായിട്ടുണ്ട്.
`എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനം` എന്ന മന്ത്രത്തെ അടിസ്ഥാനമാക്കി ഉത്തരവാദിത്വം , സുതാര്യത , ദീര്‍ഘ വീക്ഷണം , പങ്കാളിത്തം എന്നീ ഘടകങ്ങളില്‍ വിട്ടു വീഴ്ചയില്ലാതെ മുന്നോട്ടു പോകുന്ന നരേന്ദ്ര മോദി നയിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ രാഷ്ട്രത്തിന് വൈഭവ പൂര്‍ണ്ണമായ ഒരു ഭാവി കെട്ടിപ്പടുക്കുമെന്നാണ് കഴിഞ്ഞ അഞ്ച് മാസത്തെ ഭരണം തെളിയിക്കുന്നത് .തുടര്‍ന്നുള്ള ദിനങ്ങളില്‍ സുരാജ്യവും സദ്ഭരണവും രാഷ്ട്രത്തിനു നല്കാന് സര്‍ക്കാരിനു കഴിയുമെന്ന് തന്നെയാണ് ജനങ്ങളുടെയും പ്രതീക്ഷയും
അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തില്‍ ദല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത പ്രസംഗം
എന്റെ പ്രിയപ്പെട്ട ദേശവാസികളേ?
ഇന്ന് രാജ്യത്തിനകത്തും ലോകത്തെമ്പാടുമുള്ള ഭാരതീയര്‍ക്ക് സന്തോഷകരമായ ദിവസമാണ്. എല്ലാവര്ക്കും ആശംസകള്‍ നേരുന്നു. പുരാതനവും ചരിത്രപ്രസിദ്ധവുമായ ഈ ചെങ്കോട്ടയുടെ മുന്നില്‍ ഞാനിന്നു നില്‍ക്കുന്നത് ഒരു പ്രധാനമന്ത്രിയായിട്ടല്ല. പ്രധാനസേവകനായാണ്. നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി എത്രയോ പേര് ബലിദാനികളായി. അവരുടെ ജീവത്യാഗത്തിലൂടെയാണ് നമുക്ക് സ്വാതന്ത്ര്യം പ്രാപ്തമായത്. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. നമുക്കായി മരിച്ചുവീണവരുടെ പുണ്യസ്മരണയ്ക്ക് മുന്നില്‍ ഭാരതത്തിലെ കോടികോടി ജനങ്ങള്‍ക്കുവേണ്ടി എന്റെ പ്രണാമം.
നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രത്തെ മനസ്സിലാക്കാനുള്ള അവസരമാണിത്. ഭാരതത്തിന്റെ, ജനങ്ങളുടെ ചരിത്രം. ഈ രാഷ്ട്രം ഭരണാധികാരികളോ സര്‍ക്കാരോ ഉണ്ടാക്കിയതല്ല. ഈ രാഷ്ടം നിര്‍മ്മിച്ചത് കര്‍ഷകരാണ്, ഈ രാഷ്ട്രം തൊഴിലാളികളാണ് നിര്‍മ്മിച്ചത്. പട്ടാളക്കാരും ഋഷിമാരും അധ്യാപകരും ആചാര്യന്മാരും ചേര്‍ന്നാണ് ഈ രാഷ്ട്രം നിര്‍മ്മിച്ചതെന്ന് നാം മനസ്സിലാക്കണം.
ഒരു ചെറിയ കുടുംബത്തിലെ ദരിദ്ര പശ്ചാത്തലത്തില്‍ ജനിച്ച എനിക്ക് ഏറ്റവും ഉന്നതമായ പദവിയിലെത്താന്‍ സാധിച്ചത് ഭാരതത്തിലെ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. ഇതിന് നമ്മുടെ ഭരണഘടന നിര്‍മ്മിച്ചവര്‍ക്കു മുന്നില്‍ ഞാന്‍ ശിരസ്സ് നമിക്കുകയാണ്. ഭാരതത്തിന്റെ എല്ലാ മുന്‍പ്രധാനമന്ത്രിമാരെയും ഞാന്‍ പ്രണമിക്കുന്നു. കാരണം അവരെല്ലാവരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിലൂടെയാണ് നമ്മുടെ രാജ്യം വളര്‍ന്നത്.
ഈ രാഷ്ട്രം പൗരാണിക സാംസ്ക്കാരിക രാഷ്ട്രമാണ്. വേദകാലം മുതല്‍ സംഘച്ഛത്വം സംവദത്വം എന്ന മൂലമന്ത്രത്തെ സ്വീകരിച്ചുകൊണ്ടാണ് ഭാരതം മുന്നോട്ടുപോകുന്നത്. ഭൂരിപക്ഷത്തിന്റെ ബലത്തിലല്ല എല്ലാവരേയും ചേര്ത്തുമുന്നോട്ടുപോകാന്, തോളോടു തോള്‍ചേര്‍ന്ന് മുന്നോട്ടുപോകാനാണ് പുതിയ സര്‍ക്കാരിന്റെ ശ്രമം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രാജ്യത്തെ മുന്നോട്ടു നയിക്കുകയാണ് വേണ്ടത്.
ഇത്രയും ദിവസം ഭരണസംവിധാനത്തിന്റെ അകത്തുനിന്ന ഒരാളെന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയ കുറേയധികം കാര്യങ്ങളുണ്ട്. ഓരോ സര്‍ക്കാര്‍ വകുപ്പുകളും പ്രത്യേകം പ്രത്യേകം സര്‍ക്കാരുകളായാണ് പ്രവര്‍ത്തിക്കുന്നതെന്ന സത്യം മനസ്സിലാക്കിയ ഞാന്‍ ഞെട്ടിപ്പോയി. പിന്നെങ്ങനെ രാജ്യത്തിനു മുന്നോട്ടു പോകാനാവും. രാഷ്ട്രത്തെ മുന്നോട്ടുനയിക്കുകയെന്ന ഏകലക്ഷ്യത്തോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാധ്യമങ്ങളിലൊക്കെ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു; ഉദ്യോഗസ്ഥന്മാരെല്ലാം കൃത്യമായി ഓഫീസില്‍ എത്തുന്നു. പക്ഷേ ആ വാര്‍ത്തകളില്‍ എനിക്കു വലിയ സന്തോഷമൊന്നും തോന്നിയില്ല. ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഓഫീസിലെത്തുന്നത് എങ്ങനെയാണ് വാര്‍ത്തയാകുന്നത്. അതവരുടെ കടമയല്ലേ?
ഈ ദിവസങ്ങള്‍ കൊണ്ട് എനിക്ക് മനസ്സിലായത് നമ്മുടെ ഉദ്യോഗസ്ഥരുടെ കഴിവ് അപാരമാണെന്ന സത്യമാണ്. ആ ശക്തിയെ ഉപയോഗിച്ച് രാജ്യത്ത് വികസനം സാധ്യമാക്കാനാണ് എന്റെ ലക്ഷ്യം. ഇതു സാധ്യമാണെന്ന് ഈ ഉയര്‍ന്നു പറക്കുന്ന ദേശീയ പതാക സാക്ഷ്യമാക്കി ഞാന്‍ പറയുന്നു. എനിക്കെന്താണ് കാര്യം, എനിക്കെന്താണ് കിട്ടുക എന്നീ ചിന്തകളെ മാറ്റിവെച്ചുകൊണ്ട് എല്ലാം രാജ്യത്തിനാണെന്ന് ചിന്തിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്.
നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ പുറത്തുപോയാല്‍ എവിടെപ്പോയി, ആരുടെ കൂടെപ്പോയി തുടങ്ങിയ നൂറുകൂട്ടം ചോദ്യങ്ങള്‍ നമ്മള് ചോദിക്കും. എന്നാല്‍ വീട്ടിലെ ആണ്‍കുട്ടികള്‍ പുറത്തുപോയി വരുമ്പോള്‍ ഇത്തരം ചോദ്യങ്ങളൊന്നുമില്ല. പെണ്‍കുട്ടികളോട് ചോദിക്കുന്ന അതേ ചോദ്യം തന്നെ ആണ്‍കുട്ടികളോടും ചോദിക്കണം. അങ്ങനെയാകുമ്പോള്‍ അവര്‍ ചെയ്യുന്ന തെറ്റുകളും അവരുടെ കൂട്ടുകെട്ടുകളുമെല്ലാം നിയന്ത്രിക്കാനാവും. ബലാല്സംഗങ്ങളെപ്പറ്റി കേള്‍ക്കുമ്പോള്‍ നാണക്കേടുകൊണ്ട് തലകുനിഞ്ഞുപോവുകയാണ്. ഭീകര പ്രവര്‍ത്തന ങ്ങളുള്‍പ്പെടെയുള്ള തെറ്റുകള്‍ ചെയ്യുന്നകാര്യം വീട്ടുകാര്‍ അറിയാതെ പോകുന്നത് തടയാനുമാകും. തോളില്‍ തോക്കിനു പകരം കലപ്പയേന്തുന്ന സാഹചര്യമുണ്ടായിരുന്നെങ്കില്‍ എന്നേ ഈ രാജ്യം രക്ഷപ്പെടുമായിരുന്നു. കഴിഞ്ഞ ദിവസം ഞാന്‍ നേപ്പാളില്‍ പോയിരുന്നു. ബുദ്ധന്റെ നാട്ടില്‍ നിന്നും സമാധാനത്തിന്റെ സന്ദേശമാണ് ഉയരേണ്ടത്. ഭാരതം സമാധാനസന്ദേശമാണ് ലോകത്തിന് കൈമാറേണ്ടത്. വര്‍ഗ്ഗീയസംഘര്‍ഷങ്ങളെക്കുറിച്ച് നാം പുനഃപരിശോധിക്കണം. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് നാം പത്തുവര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണം. നമുക്ക് മുന്നേറാനാവും.
രാജ്യത്തിനു ശാപമായ പെണ്‍ഭ്രൂണഹത്യ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആണ്‍കുട്ടിയെ ലഭിക്കാന്‍വേണ്ടി പെണ്‍കുട്ടികളെ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം. അഞ്ച് ആണ്മക്കളുള്ള വൃദ്ധദമ്പതിമാര്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ വൃദ്ധസദനത്തില്‍ കഴിയുമ്പോള്‍ വിവാഹം പോലും വേണ്ടെന്നു വെച്ച് മാതാപിതാക്കളെ പെണ്മക്കള് ശുശ്രൂഷിക്കുന്നത് നാം തിരിച്ചറിയണം. കഴിഞ്ഞ ദിവസം സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിജയികളായി മെഡലുകള്‍ വാരിക്കൂട്ടി മടങ്ങിയെത്തിവരില്‍ കൂടുതലും നമ്മുടെ പെണ്കുട്ടികളായിരുന്നില്ലേ?
രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഏകവഴി വികസനവും സദ്ഭരണവും മാത്രമാണ്. ഈ വഴിയിലൂടെ പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ തിരിച്ചറിയണം അവര്‍ വെറും ജോലിയല്ല സേവനമാണ് ചെയ്യുന്നതെന്ന്. ഇതോടൊപ്പം രാജ്യത്തെ നൂറ്റിയിരുപത്തഞ്ച് കോടി ജനങ്ങള്‍ സര്‍ക്കാരിനോടൊപ്പം നിന്നാല്‍ ഭാരതം മുന്നോട്ടു പോവുകതന്നെ ചെയ്യും. ഇതിന്റെ ഭാഗമായി ഒരു പ്രധാനപദ്ധതി പ്രഖ്യാപിക്കുകയാണ്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന. എല്ലാ ദരിദ്രകുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ സൗജന്യഇന്‍ഷുറന്‍സ് പദ്ധതിയാണിത്.
ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. നൈപുണ്യവികസനം എന്നതാവണം ഭാരതത്തിന്റെ ഇനിയുള്ള ലക്ഷ്യം. ലോകത്തിന്റെ എല്ലാ പ്രദേശങ്ങളിലും അധിവസിക്കുന്ന ഭാരതീയരെ ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. നിങ്ങള്‍ ഭാരതത്തിലേക്ക് മടങ്ങിവരൂ. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ. വരൂ ഭാരതത്തെ സൃഷ്ടിക്കൂ..വരൂ ഭാരതത്തെ സൃഷ്ടിക്കൂ?കയറ്റുമതി മേഖലയെ ശക്തിപ്പെടുത്തൂ..ഇലക്ട്രോണിക്സ്,കെമിക്കല്‍സ്, ഓട്ടോമൊബൈല്‍സ്, പ്ലാസ്റ്റിക് മേഖലകളിലെല്ലാം കയറ്റുമതി സാധ്യമാക്കൂ. അങ്ങനെ ഇന്ത്യന്‍ നിര്‍മ്മിത (മെയ്ഡ് ഇന്‍ ഇന്ത്യ) വസ്തുക്കള്‍ ലോകമെങ്ങും പരക്കട്ടെ.
കൃഷിക്കാര്‍ നിര്‍വഹിക്കേണ്ട ദേശരക്ഷ എന്നത് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കു കയെന്നതാണ്. ഭാരതം ഇറക്കുമതി ചെയ്യുന്ന ഏതെങ്കിലും ഒരു ഉല്‍പ്പന്നം ഇവിടെ നിര്‍മ്മിക്കാന്‍ ഭാരതീയര്‍ തയ്യാറാവണം. പോരായ്മകളില്ലാത്ത പരിസ്ഥിതിസൗഹാര്‍ദ്ദപരമായ ഉല്‍പ്പന്നങ്ങള്‍ ഭാരതത്തില്‍ നിന്നും പുറത്തേക്ക് ഒഴുകണം. ഭാരതം കാപാലികരുടേയും പാമ്പാട്ടികളുടേയും നാടാണെന്ന പാശ്ചാത്യ ധാരണ തിരുത്തിക്കുറിച്ചത് ഐ.ടി പ്രൊഫഷണലുകളിലൂടെയാണ്. ഡിജിറ്റല്‍ ഭാരതമെന്ന പുതിയ സങ്കല്‍പ്പത്തില്‍ നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. അകലെയുള്ള ഗ്രാമങ്ങളില്‍ പോലും നമുക്ക് മികച്ച വിദ്യാഭ്യാസം സാധ്യമാക്കണം. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും നമുക്ക് ഇതോടൊപ്പം വര്‍ദ്ധിപ്പിക്കണം. ഇഗവര്‍ണന്‍സ് എന്നത് ഈസി ഗവര്ണന്സ് അഥവാ ഗുഡ് ഗവര്ണന്സ്(സദ്ഭരണം) ആണെന്ന് മനസ്സിലാക്കണം.
നമുക്കു ചുറ്റുമുള്ള മാലിന്യക്കൂമ്പാരമാണ് വലിയ പ്രശ്നമായി നിലനില്‍ക്കുന്നത്. എല്ലാ ഭാരതീയരും വിചാരിക്കണം നാം ഇനി മാലിന്യം വലിച്ചെറിയില്ലെന്ന്. മഹാത്മാഗാന്ധി നമുക്ക് നല്കിയ ഏറ്റവും വലിയ സന്ദേശം ശുചിത്വത്തിനുള്ള ആഹ്വാനമാണ്. അതിനുള്ള പരിഹാരം ശൗചാലയങ്ങള്‍ വ്യാപകമാക്കുക എന്നതാണ്. ഞാന്‍ ജനിച്ചത് ഒരു ദരിദ്രകുടുംബത്തിലാണ്. അതിനാലാണ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയൂന്നുന്നത്. എല്ലാ ബഹുരാഷ്ട്രക്കമ്പനികളും അവരുടെ സേവന പദ്ധതികളില്‍പ്പെടുത്തി സമീപത്തെ സ്കൂളുകളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കണം എന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങള്‍ നിര്‍മ്മിക്കണം. അടുത്ത ഒരു വര്‍ഷത്തിനകം ശൗചാലയങ്ങളില്ലാത്ത സ്കൂളുകള്‍ രാജ്യത്തുണ്ടാകാന്‍ പാടില്ല.
ഗ്രാമവികസനത്തിനായി ഈ അവസരത്തില്‍ വലിയൊരു പദ്ധതി കൂടി പ്രഖ്യാപിക്കുകയാണ്. സംസദ് ആദര്‍ശ് ഗ്രാമയോജന. എല്ലാ പാര്ലമെന്റേറിയന്മാരും തങ്ങളുടെ മണ്ഡലത്തിലെ ഒരു ഗ്രാമത്തെ ആദര്‍ശഗ്രാമമായി തെരഞ്ഞെടുത്ത് വികസിപ്പിക്കണം. 2016ന് മുമ്പ് ആദ്യഗ്രാമം പൂര്‍ത്തിയാക്കണം. 2019ന് മുമ്പ്, അതായത് അഞ്ചുവര്‍ഷം കൊണ്ട് അഞ്ച് ഗ്രാമങ്ങള്‍ എല്ലാ പാര്‍ലമെന്റംഗങ്ങളും ആദര്ശഗ്രാമങ്ങളാക്കി മാറ്റണം. രാജ്യസഭയിലേയും ലോക്സഭയിലേയും എംപിമാര്‍ ഇതു നിര്‍വഹിക്കണം. അഞ്ചുവര്‍ഷം കൊണ്ട് ആയിരക്കണക്കിന് ഗ്രാമങ്ങള്‍ നമുക്ക് ഇത്തരത്തില്‍ മാറ്റാന്‍ സാധിക്കണം. ആഗസ്റ്റ് 11ന് ജയപ്രകാശ് നാരായണ്‍ ജന്മദിനത്തില് ആദര്ശഗ്രാമയോജനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിടും. എല്ലാ എംപിമാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും പദ്ധതിയുടെ വിശദവിവരങ്ങള്‍ നല്‍കും.
സ്വാതന്ത്ര്യം ലഭിച്ചകാലത്ത് ആസൂത്രണ കമ്മീഷന് എന്നത് അനിവാര്യമായിരുന്നു. ഭാരതം മുന്നോട്ടു പോകണമെങ്കില്‍ വിവിധ സംസ്ഥാനങ്ങളുടെ പുരോഗതി സാധ്യമാകണം. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചേര്‍ന്ന സംഘമാകണം രാജ്യത്തെ നയിക്കേണ്ടത്. യുവാക്കളുടെ ശക്തിയും പൊതു സ്വകാര്യ പങ്കാളിത്തവും എല്ലാം ഉറപ്പുവരുത്തുന്ന പുതിയ സംവിധാനമാണ് ആസൂത്രണ കമ്മീഷന് പകരമായി നിലവില്‍ വരുന്നത്.
മഹര്‍ഷി അരവിന്ദനും സ്വാമി വിവേകാനന്ദനും പറഞ്ഞതുപോലെ ജഗത്ഗുരു സ്ഥാനത്തേക്ക് ഭാരതത്തെ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. ഭാരതത്തില്‍ നിന്നും ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യുന്നതോടൊപ്പം സാര്‍ക്കിലെ മറ്റു സമീപ രാജ്യങ്ങളിലെയും ദാരിദ്ര്യത്തെ ഇല്ലാതാക്കണം. പരസ്പരമുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. നിങ്ങള്‍ പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്താല്‍ ഞാന്‍ പതിമൂന്ന് മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറാണ്. നിങ്ങള്‍ 14 മണിക്കൂര്‍ ജോലി ചെയ്യുകയാണെങ്കില്‍ 15മണിക്കൂര്‍ ജോലി ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.
ഭാരത്മാതാ കീ ജയ്
വന്ദേമാതരം ജയ്ഹിന്ദ്

9961747406-
arackantdpa@gmail.com
ഏകോപനം : സന്തോഷ് അറയ്ക്കല്‍

Very good.Santhosh
ReplyDeleteThanks
Deleteനാം നമ്മുടെ കമ്പനി ബിസിനസ്,. വ്യക്തിപരമായ നിന്ന് നിങ്ങളുടെ അനിലിനും മായ്ക്കാൻ 2% അവസരം ഓര്‍ത്തു പലിശ നിരക്ക് സാമ്പത്തിക സഹായം തേടുന്ന താൽപ്പരകക്ഷികളിൽ അല്ലെങ്കിൽ കമ്പനികൾക്ക് വ്യവസായ വായ്പ വരെയുള്ള വായ്പകള്‍ക്ക് ആരംഭിക്കുക അല്ലെങ്കിൽ വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് സർക്കാർ അംഗീകാരം സർട്ടിഫിക്കറ്റ് വായ്പ ബാങ്കായ ഉണ്ട് ഞങ്ങളുടെ കമ്പനി പൗണ്ട് വരം വായ്പ (പൗണ്ടാണ്), ഡോളർ ($) ഉം യൂറോ നിന്നും വായ്പ ഉപയോഗിച്ച്. അതിനാൽ താല്പര്യമുള്ള ആളുകൾ കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക ഇപ്പോൾ വായ്പയ്ക്കായി അപേക്ഷിക്കേണ്ടതില്ല. വായ്പ ഡാറ്റാ വിവരം നിറയ്ക്കുന്നത്. ഇപ്പോൾ ഞങ്ങളെ ബന്ധപ്പെടുക വഴി: jenniferdawsonloanfirm@gmail.com
ReplyDeleteവായ്പയെടുത്തവർക്ക് ഡാറ്റാകളുടെയോ'S
(1) മുഴുവൻ പേര്:
(2) സംസ്ഥാനം:
(3) വിലാസം:
(4) സിറ്റി:
(5) സെക്സ്:
(6) വൈവാഹിക അവസ്ഥ:
(7) പ്രവർത്തിക്കുന്നു:
(8) മൊബൈൽ ഫോൺ നമ്പർ:
(9) പ്രതിമാസ വരുമാന:
ആവശ്യമുള്ള (10) വായ്പാ തുക:
വായ്പ (11) കാലാവധി:
(12) വായ്പാ ഉദ്ദേശ്യം:
ഞങ്ങൾ നിങ്ങൾക്ക് ഉടൻ നിന്ന് വാര്‍ത്ത കേട്ടു നിങ്ങളുടെ വിവേകം നന്ദി.
ഇ-മെയിൽ: jenniferdawsonloanfirm@gmail.com