ശരിയായ ദിശ




ടീം സോളാറിന്‌ ഓഫീസ്‌ വാടകക്കു കൊടുത്ത കെട്ടിട ഉടമ സോളാര്‍ കേസില്‍ പ്രതി !!! 
എന്നാല്‍ സോളാര്‍ കേസ്സിലെ പ്രതികള്‍ക്ക്‌ തട്ടിപ്പു നടത്താന്‍ ഓഫീസും ഔദ്യോഗിക വസതിയും ഫോണുകളും വര്‍ഷങ്ങളോളം വിട്ടു കൊടുത്ത മുഖ്യമന്ത്രിക്കെതിരെ ഒരു അന്വേഷണവും ഇല്ല !!!!?????
എന്നിട്ടും ഭരണകൂടവും അന്വേഷണ ഏജന്‍സികളും പറയുന്നു. അന്വേഷണം ശരിയായ ദിശയിലാണ്‌ പോകുന്നതെന്ന്‌ . അപ്പോള്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളുടെ ലക്ഷ്യം എന്താണന്നു വേണം നാം കരുതാന്‍. പരാതിക്കാരില്‍ പലരും മുഖ്യ മന്ത്രിയെ നേരിട്ടു കണ്ട്‌ പരാതി നല്‍കിയതിനു ശേഷവും സരിതക്കും കൂട്ടര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ യാതൊരു വിലക്കും ഉണ്ടായതുമില്ല. മാത്രവുമല്ല രാത്രി വൈകി മുഖ്യമന്ത്രിയെ വ്യക്തിപരമായി കണ്ട്‌ പരാതി പറഞ്ഞ ആളെ പിറ്റേന്നു രാവിലെ തന്നെ സരിത ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്‍ തന്നെ പറയുന്നു. മുഖ്യമന്ത്രിക്ക്‌ ഇതെല്ലാം നേരത്തെ തന്നെ അറിയാമായിരുന്നു എന്ന്‌ സര്‍ക്കാരിന്റെ ചീഫ്‌ വിപ്പു തന്നെ വെളിപ്പെടുത്തുന്നു. സാഹചര്യത്തെളിവുകളും മൊഴികളും മുഖ്യമന്ത്രിക്ക്‌ എതിരായിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന യജമാന ഭക്തി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അന്വേഷണം ശരിയായ ദിശയില്‍ തന്നെ ആണ്‌ നീങ്ങുന്നതെന്ന്‌. ആ ശരി ഏതെന്ന്‌ മാത്രമെ നമുക്ക്‌ സംശയമുള്ളൂ... മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കൂട്ടാളികളേയും രക്ഷിച്ച്‌ കേസ്സ്‌ ഒതുക്കുക എന്നതല്ലെ ആ.. ശരി
എന്നിട്ടും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും (അല്ല ഗ്രൂപ്പുകാരും) പറയുന്നു ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണന്ന്‌.
അഴിമതിയുടെ ആള്‍ രൂപങ്ങളായ ഹൈക്കമാന്റിനെ കണ്ട്‌ സാഷ്‌ടാംഗം പ്രണമിച്ച്‌ ശക്തി നേടിയ ശേഷം ഇപ്പോള്‍ പറയുന്നു എന്തു മാനക്കേടു സഹിച്ചാലും രാജി വയ്‌ക്കില്ല. ഇല്ലങ്കില്‍ ഹൈമാന്റ്‌ പറയണമെന്ന്‌. പണ്ട്‌ കുട്ടി കിടന്നു മുള്ളുന്നതിനെക്കുറിച്ച്‌ ഗുരുവിനോട്‌ പരാതി പറയാന്‍ രക്ഷിതാവ്‌ കണ്ടത്‌ നടന്നു മുള്ളുന്ന ഗുരുനാഥനെയാണ്‌ .... ഏതാണ്ട്‌ ഈ ഗുരുനാഥന്റെ അവസ്ഥയിലുള്ള ഹൈക്കമാന്റ്‌ എന്തു പറയാന്‍....

സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലര്‍;
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലര്‍;
കോലകങ്ങളില്‍ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലര്‍
ശാന്തിചെയ്‌തു പുലര്‍ത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലര്‍;  

Comments