ഈ മതേതരത്വം ആര്‍ക്കു വേണ്ടി..... ഭൂരിപക്ഷത്തിന്റെ ശപമഞ്ചമൊരുക്കുവാനോ.....?
ഈ മതേതരത്വം ആര്‍ക്കു വേണ്ടി.....
ഭൂരിപക്ഷത്തിന്റെ ശപമഞ്ചമൊരുക്കുവാനോ.....?
ഇതിനു മുമ്പ് പല പ്രാവശ്യം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള വിഷയമാണങ്കിലും അനുദിനം പ്രസക്തി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയമായി മതേതരത്വവും ന്യൂനപക്ഷ പ്രീണനവും മാറിയിരിക്കുന്നു. സംഘടിത ന്യൂനപക്ഷ ശക്തികളുടെ വിലപേശലിന്റെ കേരളത്തിലെ ഏറ്റവും വലിയ രക്തസാക്ഷി ഒരു പക്ഷെ ഏ.കെ. ആന്റണി ആയിരിക്കാം. കേരളത്തില്‍ സംഘടിത ന്യൂനപക്ഷം അനര്‍ഹമായ പലതും നേടിയെടുക്കുന്നുണ്ട് എന്ന സത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ ആന്റണിക്ക് നഷ്‌ടമായത് സ്വന്തം മുഖ്യ മന്ത്രി പദമാണ്. ആന്റണിയെപ്പോലെ ഹൈ കമാന്റിന് ഏറെ വേണ്ടപ്പെട്ടവന്റെ അവസ്ഥ ഇതാണങ്കില്‍ തങ്ങളുടെ സ്ഥിതി എന്തായി മാറുമെന്ന ഭയപ്പാടായിരിക്കാം കേരളത്തിലെ കോണ്‍ഗ്രസ്സുകാരേയും ഷണ്‌ഡന്‍മാരാക്കി മാറ്റിയിരിക്കുന്നത്. പാണക്കാട്ടും പാലായിലുമിരുന്ന് തീരുമാനിക്കുന്നത് നടപ്പിലാക്കുന്ന ഏറാന്‍ മൂളികളായി കേരളത്തിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാറിയിരിക്കുന്നു.
ഒരു പക്ഷെ ലോകത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത വിചിത്രമായ സംഭവങ്ങള്‍ക്കാണ് നാം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ മറ്റൊല്ലാ രാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ നിലനില്‍പ്പിനായി പോരാടുമ്പോള്‍ ഭാരതത്തിലെ പ്രത്യേകിച്ച് കേരളത്തിലെ സംഘടിത ന്യൂനപക്ഷങ്ങളില്‍ നിന്നും അതിജിവനത്തിനായി പോരാടുന്ന ഭൂരിപക്ഷത്തെയാണ് ദര്‍ശിക്കാന്‍ കഴിയുക.
മതേതരത്വം എന്നാല്‍ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വിവേചനമില്ലാതെ ഏല്ലാ മതക്കാരേയും ഒരുപോലെ കാണുകയും എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പു വരുത്തുകയും ചെയ്യുന്ന അവസ്ഥയാണന്നാണ് വയ്‌പ്. എന്നാല്‍ ഇവിടെ മതേതരത്വം എന്നത് സംഘടിത ന്യൂനപക്ഷത്തിന് വേണ്ടി നാടിന്റെ സമ്പത്തും നിയമങ്ങളും അധികാരങ്ങളും അടിയറവച്ച് അസംഘടിതരായ ഭൂരിപക്ഷത്തെ അടിമളാക്കി മാറ്റുക എന്ന നിലയിലേക്ക് അധപതിച്ചിരിക്കുന്നു.
ഇത്തരം നീക്കങ്ങളുടെ, യാതോരു മറയുമില്ലാത്ത പ്രകടനങ്ങളുടെ, കേളീ രംഗമായി ഇന്ന് കേരളം മാറിയിരിക്കുന്നു. ഇന്ന് കേരളം ഭരിക്കുന്നു എന്ന അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന് ഭരണത്തില്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വയ്‌ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സംഘടിത ന്യൂനപക്ഷ ശക്തികളുടെ നിയന്ത്രണത്തിലുള്ള മന്ത്രിമാര്‍ സ്വയം പ്രഖ്യാപിക്കുന്ന നയങ്ങളെ തിരുത്താന്‍ പോയിട്ട് അവര്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും അശക്തരായി മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതൃത്വവും അര്‍ക്ക് വേണ്ടി ദാസ്യവൃത്തി ചെയ്യുന്നു.
സംഘടിത വോട്ട് ബാങ്കുകളെ പ്രീണിപ്പിക്കാന്‍ വേണ്ടി മതേതരത്വത്തെ ഭരണകര്‍ത്താക്കള്‍ അവര്‍ക്ക് താത്‌പര്യമുള്ള വിധത്തില്‍ വ്യാഖ്യാനിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി പോലും ഈ നാടിന്റെ സമ്പത്തിന്റെ ആദ്യ അവകാശികള്‍ ചില ന്യൂനപക്ഷ സമുദായക്കാരാണെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായിരിക്കുന്നു.
വിഘടിത ഭൂരിപക്ഷത്തിലെ പ്രബല സമുദായങ്ങളാവട്ടെ അനാവശ്യ വിഷയങ്ങള്‍ ഉയര്‍ത്തി പരസ്‌പരം പോര്‍വിളികള്‍ നടത്തി തമ്മില്‍ തല്ലി നശിച്ചു കൊണ്ടിരിക്കുന്നു. സംഘടിത ന്യൂനപക്ഷ ശക്തികളും അവര്‍ പോറ്റി വളര്‍ത്തുന്ന കപട ബുദ്ധി ജീവികളും ചില മാധ്യമങ്ങളും ചേര്‍ന്ന് ഇക്കൂട്ടരുടെ അകല്‍ച്ചയെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതൊന്നും മനസ്സിലാക്കാതെ ഭൂരിപക്ഷക്കാര്‍ തമ്മില്‍ തല്ലി നശിക്കുമ്പോള്‍ കണ്ണ് അടച്ച് പാല് കുടിക്കുന്ന പൂച്ചയെ പോലെ മറ്റുള്ളവര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ കണ്ണൂനീര്‍ വാര്‍ത്തതുകൊണ്ട് കാര്യമില്ല. അല്‌പം ബോധോദയം ഉണ്ടായ ചില സമുദായ നേതാക്കള്‍ ഇപ്പോള്‍ പരസ്‌പരം സംസാരിക്കാമെന്ന അവസ്ഥയിലേക്ക് വന്നു ചേര്‍ന്നിരിക്കുന്നു. പക്ഷെ കഴുകന്‍ കണ്ണുകള്‍ ഇവരെ പിന്‍തുടരുന്നുണ്ട് എന്ന സത്യം അവര്‍ വിസ്‌മരിച്ചുകൂടാ. കൂടെകൂടി അപരനെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞ് തമ്മില്‍ തല്ലി പിരിക്കാന്‍ കഴുകന്‍മാര്‍ ശ്രമിക്കാതിരിക്കില്ല. ഇനിയെങ്കിലും യോജിക്കാന്‍ നിങ്ങള്‍ തയ്യാറായില്ലങ്കില്‍ വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് തരില്ല എന്നത് ഉറപ്പ്.
ഭൂരിപക്ഷ ജനത ഇനിയെങ്കിലും ചരിത്രം പുനര്‍വായനയ്‌ക്ക് വിധേയമാക്കുന്നത് നന്നായിരിക്കും. പരസ്‌പരം തമ്മിലടിച്ച് യോജിപ്പില്ലാതെ കഴിഞ്ഞ നാട്ടു രാജാക്കന്‍മാര്‍ക്കൊപ്പം കൂടി അവരെ തകര്‍ത്ത് വിദേശികള്‍ ഭാരതത്തിന്റെ രാഷ്‌ട്രീയ അധികാരം എങ്ങിനെ കൈക്കലാക്കിയോ അതേ രൂപത്തില്‍ ഭാരതത്തിന്റെ പരമാധികാരവും നഷ്‌ടമാകുന്ന കാലം വിദൂരമല്ല. ഭാരതത്തില്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായിട്ടുണ്ടോ അവിടങ്ങളിലെല്ലാം വിഘടനവാദം വളര്‍ന്നു വരുന്ന കാഴ്‌ചയും നാം വിസ്‌മരിച്ചു കൂടാ.
കേരളത്തില്‍ അധികാരം കയ്യാളുന്ന സര്‍ക്കാരിനെ കാണുമ്പോള്‍ ഇത്തരം ചിന്തകള്‍ക്ക് ബലം കൂടുന്നു. മുഖ്യ മന്ത്രിയടക്കം ഇരുപതംഗ മന്ത്രിസഭ അധികാരമേറ്റതില്‍ പകുതിയിലധികം അംഗങ്ങളേയും കൈപ്പിടിയിലൊതുക്കുവാന്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു. വകുപ്പുകളുടെ കാര്യത്തിലാവട്ടെ ഒരു പടി കൂടി കടന്ന് പ്രധാനപ്പെട്ട മുഴുവന്‍ വകുപ്പുകളും സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. കേരളത്തിന്റെ പൊതു ഖജനാവ് എങ്ങിനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ഇക്കൂട്ടരായി മാറിയിരിക്കുന്നു.
ഇരുപത് മന്ത്രിമാര്‍ എന്ന യു ഡി എഫ് പൊതു തീരുമാനത്തെ അട്ടി മറിച്ച് ഇരുപത്തൊന്നാമത്തെ മന്ത്രിയെ ഏക പക്ഷീയമായി പ്രഖ്യാപിക്കാനും അത് നേടിയെടുക്കാനും മുസ്ലീം ലീഗ് നേതൃത്വത്തിന് സാധിച്ചതും ഈ സര്‍ക്കാരിനെ ആരു നിയന്ത്രിക്കുന്നു എന്നതിന്റെ തെളിവാണ്. തങ്ങള്‍ തീരുമാനിക്കും യുഡിഎഫ് അത് അനുസരിക്കും എന്ന നയം അരക്കിട്ട് ഉറപ്പിക്കുവാനും അത് അവരെ ബോദ്ധ്യപ്പെടുത്തുവാനും വേണ്ടി തന്നെയാണ് പുതിയ മന്ത്രിയെ അവര്‍ പിടിച്ചു വാങ്ങിയത്. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കാനും പ്രഖ്യാപിക്കുവാനുമുള്ള മുഖ്യ മന്ത്രിയുടെ അവകാശം പോലും നിഷേധിച്ചുകൊണ്ട് സത്യ പ്രതിജ്ഞക്കു മുമ്പേ ലീഗ് മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ച ലീഗ് നേതൃത്വം ലക്ഷ്യം വയ്‌ക്കുന്നത് ഒരു സൂപ്പര്‍ മുഖ്യമന്ത്രിയുടെ റോളു തന്നെയാണ്.
കേരള മന്ത്രിസഭയില്‍ ആകെയുള്ള 117 വകുപ്പുകളാണ് 21 മന്ത്രിമാര്‍ക്കായി വിഭജിച്ചിട്ടുള്ളത്. അതില്‍ കോണ്‍ഗ്രസ് 51 -ം മുസ്ലിംലീഗ് 21 -ം കേരള കോണ്‍ഗ്രസ്സുകള്‍ 30 -ം ജനതാദള്‍ 8 -ം ആര്‍എസ്‌പി 7 -ം വകുപ്പുകളാണ് ?ഭരിക്കുന്നത്. പൊതു ഭരണം, ധനകാര്യം, നിയമം, ഭവന നിര്‍മ്മാണം, ഭഷ്യ സിവില്‍ സപ്ലെസ്, തൊഴില്‍, വ്യവസായം, ഐടി, നഗരവികസനം, പൊതുമരാമത്ത്, വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം, പഞ്ചായത്ത്, ജലവിഭവം, വൈദ്യുതി, ഗ്രാമവികസനം, രജിസ്‌ട്രേഷന്‍, ഗതാഗതം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ ഒന്നു പോലും കൈവിട്ടു പോകാതെ സംരക്ഷിക്കുവാന്‍ സംഘടിത ന്യൂനപക്ഷങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു.
ആര്‍ക്കും വേണ്ടാത്ത അപ്രധാന വകുപ്പുകളായ പിന്നോക്ക ക്ഷേമം, ആദിവാസി ക്ഷേമം, യുവജന ക്ഷേമം, മൃഗസംഗക്ഷണം, കൃഷി, പരിസ്ഥിതി, വനം, എക്‌സൈസ്, റവന്യു, തുടങ്ങിയ വകുപ്പുകളില്‍ ഭരണം നടത്തേണ്ട ഗതികേടിലേക്ക് ഭൂരിപക്ഷ സമുദായത്തിന്റെ മന്ത്രിമാര്‍ അവരോധിക്കപ്പെട്ടിരിക്കുന്നത്.
ഈ മന്ത്രിസഭ അധികാരത്തില്‍ എത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒന്നു പുറകോട്ടു തിരിഞ്ഞു നോക്കിയാല്‍ കാണാന്‍ കഴിയുന്നത് ഈ സര്‍ക്കാരിന്റെ നഗ്നമായ ന്യൂനപക്ഷ പ്രീണന നയങ്ങള്‍ മാത്രമാണ്. ന്യൂനപക്ഷ മന്ത്രിമാര്‍ കൈകാര്യ ചെയ്യുന്ന വകുപ്പുകളില്‍ മാത്രമല്ല സര്‍വ്വ മേഖലകളിലും ഈ സര്‍വ്വാധിപത്യം ദര്‍ശിക്കുവാന്‍ കഴിയും. വിദ്യാഭ്യസ മേഖല ആകമാനം വര്‍ഗ്ഗീയ വത്‌കരിച്ചുകൊണ്ട് കൈപ്പിടിയിലൊതുക്കാന്‍ മുസ്ലീം ലീഗും പാര്‍ശ്വവര്‍ത്തികളും ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ മതേരത്വം പ്രസംഗിക്കുന്ന കോണ്‍ഗ്രസ്സ് നേതൃത്വം അവര്‍ക്ക് മുന്നില്‍ മട്ടു മടക്കുന്നു.
മുഹമ്മദ് ഹാഷിം എസ്സിഇആര്‍ടി ഡയറക്ടര്‍, ഷാജഹാന്‍ ഡിപിഐ സയിദ് റഷീദ് എല്‍ബിഎസ് ഡയറക്ടര്‍, അബ്ദുല്‍ റഹ്മാന്‍ വിഎച്ച്‌എസ്‌ഇ ഡയറക്ടര്‍ , അസേന്‍ കുട്ടി സാക്ഷരതാ മിഷന്‍ പി.എസ്.മുഹമ്മദിന്‍ ഹയര്‍ സെക്കന്ററി അബ്ദുള്ള പറവൂര് എസ്‌എസ്‌എ മോണിറ്റിഗ്, ജലീല്‍ മുഹമ്മദ് ഓപ്പണ്‍ സ്‌കൂള്‍ ഡയറക്ട്‌ര്‍ അന്‍വര്‍ സാദത്ത് IT@schoo!l എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തു മുഴുവന്‍ ലീഗിന് താല്‍പ്പര്യമുള്ളവരെ അവരോധിച്ചു കഴിഞ്ഞു.
ബോര്‍ഡ് വിഭജനകാര്യത്തിലും അവസ്ഥ ഇതു തന്നെ മുസ്ലീംലീഗിനും കേരളാ കോണ്‍ഗ്രസ്സുകള്‍ക്കും ലഭിച്ച സ്ഥാനങ്ങളില്‍ തൊണ്ണൂറ്റൊന്‍പത് ശതമാനവും അവര്‍ സ്വന്തം സമുദായങ്ങള്‍ക്ക് മാത്രമായി നല്‍കി. ബാക്കിയുള്ളതില്‍ മുസ്ലീംലീഗ് പേരിന് ഒരാള്‍ക്ക് നല്‍കിയപ്പോള്‍ കോരളാ കോണ്‍ഗ്രസ്സ് അല്‍പം കൂടി വര്‍ദ്ധിപ്പിച്ച് അത് രണ്ടാക്കി ഉയര്‍ത്തിയെന്നു മാത്രം. കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലില്ല. അവര്‍ക്ക് ലഭിച്ച സ്ഥാനങ്ങളിലും ഭൂരി ഭാഗവും ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ അവരും ശ്രദ്ധിച്ചു.
ഹെക്കോടതിയില്‍ പുതിയതായി നിയമിച്ച 103 ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ 80 പേരും ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ടവരാണ്‌്. ജില്ലാകോടതികളില്‍ 85 ഗവ. പ്ലീഡര്‍മാരെ നിയമിച്ചതില്‍ 70 പേരും െ്രെകസ്‌തവ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍മാരില്‍ 75 ശതമാനം ന്യൂനപക്ഷമതക്കാരാണ്.
ഇതിനെല്ലാം പുറമെ കേരളത്തിന്റെ പൊതു സ്വത്തും കൈക്കലാക്കാന്‍ ഇക്കൂട്ടര്‍ക്ക് സര്‍ക്കാര്‍ അവസരം നല്‍കിയിരിക്കുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഏക്കറുകണക്കിനു ഭൂമി ഇത്തരത്തില്‍ സ്വകാര്യ ട്രസ്റ്റുകളുടെ പേരില്‍ തട്ടിയെടുത്തു കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ സ്വന്തമാക്കിയ ഭൂമികളില്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനും പൊതു ജനത്തിന്റെ പണം തട്ടിയെടുക്കുന്നു. മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നു. ഒരു ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപവരെ സംഭാവന നല്‍കാനാണ് അനുമതി. മലപ്പുറത്തെ 35 യത്തീംഖാനകള്‍ക്ക് എയ്‌ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായതും ഈ പ്രീണന നയത്തിന്റെ ഭാഗമാണ്. ഈ 35 സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്ന മന്ത്രിസഭാ തീരുമാനത്തെ തീര്‍ത്തും അവഗണിച്ചാണ് വിദ്യാഭ്യാസമന്ത്രി എയ്‌ഡഡ് സ്‌കൂളുകള്‍ ആക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതിനെ ആദ്യം എതിര്‍ക്കാന്‍ ശ്രമിച്ച മുഖ്യ മന്ത്രിയാകട്ടെ ആന്റണിയുടെ അനുഭവം ഒര്‍ത്ത് മലക്കം മറിഞ്ഞ് ലീഗ് നേതൃത്വത്തിന്റെ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌കരിച്ച് മൂക്കു കൊണ്ട് ക്ഷ വരക്കുകയാണ് ഉണ്ടായത്‌്. ഇത്തരത്തില്‍ ന്യൂനപക്ഷ രാഷ്‌ട്രീയ കക്ഷികള്‍ക്കു മുന്നില്‍ കേരളത്തിന്റെ ഭരണവും ഖജനാവും അടിയറ വച്ച് കോണ്‍ഗ്രസ്സ് മുന്നോട്ടു പോകുമ്പോള്‍ പ്രതികരണ ശേഷിയില്ലാത്തവരായി ഭൂരിപക്ഷം സമുദായം നിഷ്‌ക്രിയമായിരുന്നാല്‍ പാക്കിസ്ഥാനിലേയും കേരളത്തിലേയും ഹിന്ദുക്കളുടെ അവസ്ഥയിലേക്ക് കേരളത്തിലെ ഹിന്ദുക്കളും മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇനിയും ഭൂരിപക്ഷ സമുദായം തയ്യാറായില്ലങ്കില്‍ അവരുടെ ഭാവി ഇരുളടഞ്ഞതാകും എന്ന കാര്യത്തില്‍ സംശയമില്ല. ഭൂരിപക്ഷ സമുദായക്കാര്‍ മുഷ്‌ടി ചുരുട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആരുടെയെങ്കിലും അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാനോ, പിടിച്ചു വാങ്ങുവാനോ അല്ല മുഷ്‌ടി ചുരുട്ടേണ്ടത് അവശേഷിക്കുന്ന ഈ മണ്ണില്‍ ജീവിക്കുവാനുള്ള അവകാശമെങ്കിലും സംരക്ഷിക്കാന്‍ വേണ്ടിയാകണം അത്. അതിന് ഇനി ഒട്ടു വൈകി കൂടാ. മതേരതത്വവും സഹിഷ്‌ണതയും വിട്ടു വീഴ്‌ചയും ഭൂരിപക്ഷത്തിന്റെ മാത്രമായി കഴിഞ്ഞ നാട്ടിലാണ് ഇന്നു നാം താമസിക്കുന്നത് എന്ന സത്യം നാം വിസ്‌മരിച്ചു കൂടാ. ഒരു പക്ഷെ അത്തരത്തില്‍ പ്രതികരിക്കാന്‍ തയ്യാറായാല്‍ നാളെ നമ്മെ നോക്കി വര്‍ഗ്ഗീയ വാദികള്‍ വിളിക്കാന്‍ ചിലര്‍ തയ്യാറായേക്കാം. രണ്ട് കാലിലും മന്ത് ബാധിച്ച് ഒരടി പോലും നടക്കാനാവാതെ കാലുകള്‍ രണ്ടും കുഴിയില്‍ ഇറക്കി വച്ച് നില്‍ക്കുന്ന മുഴു മന്തന്‍മാര്‍ കാലില്‍ ചെറിയ മുഴയുമായി നടന്നു പോകുന്ന വനെ നോക്കി മന്താ എന്നു വിളിച്ചു കളിയാക്കുന്നതു പോലെ മാത്രം ആ വിളിയെ കണ്ടാല്‍ മതി.



ഇതു തീർത്തും കേരളത്തെ താമര വിരിയിക്കാനുള്ള ചെളിക്കുണ്ടാക്കാനുള്ള ലേഖനം മാത്രമാണ് .ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തെ ഹൈജാക്ക് ചെയ്തു എന്ന് പറയുന്നത് കുടത്തിലെ ഭൂതത്തെ മറച്ച് വെച്ച് കോപ്പയിലെ കുട്ടിച്ചാത്തനെ കാണിച്ച് പേടിപ്പിക്കുന്നതിന് തുല്യമാണ് .
ReplyDeleteഹിന്ദു എന്ന് പറയുമ്പോൾ അനേകം വിഭാഗമാണ് അതിൽ മുന്തിയ വിഭാഗങ്ങൾ അധികാരവും താഴ്ന്ന വിഭാഗം ഏറെ സംവരണവും അതിലും വലിയ നിയമ പരിരക്ഷയും നിരവധി ആനുകൂല്യങ്ങളും വാരിക്കോരി കിട്ടിക്കൊണ്ടിരിക്കുന്നവരുമാണ് .
എന്നാൽ ന്യൂനപക്ഷങ്ങൾ ഏക വിഭാഗവും വളരെ കുറഞ്ഞ ആനുകൂല്യവും ഭരണ രംഗത്ത് ഏറെ പുറകിലുമാണ് എന്ന വസ്തുത മറച്ച് വെച്ച് മാത്രം സംസാരിക്കുന്ന നിങ്ങളെ നാം കുറ്റം പറയില്ല കാരണം ,നിങ്ങളുടെ ലക്ഷ്യം തീ വ്ര ഹിന്ദുത്വം എന്ന ആശയത്തിന് വെള്ളവും വളവും നൽകാനാണ് .അത് നല്ല നിലയിൽ നിങ്ങൾ നടത്തുന്നു. ..