സൂപ്പര്‍സ്റ്റാറുകളുടെ വീട്ടിലെ പരിശോധന ആദായ നികുതി വകുപ്പിന്‌ ഹിഡന്‍ അജണ്ട......!?




മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിന്റേയും, മമ്മൂട്ടിയുടേയും വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ്‌ നടത്തിയ മിന്നല്‍ പരിശോധനകള്‍ക്ക്‌ പിന്നില്‍ ആദായ നികുതി വകുപ്പിന്‌ ചില ഹിഡന്‍ അജണ്ടകള്‍ ഉണ്ടായിരുന്നു എന്ന സംശയത്തിന്‌ ബലമേറുന്നു. സൂപ്പര്‍ സ്റ്റാറുകളുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തുകയും അതുവഴി രാജ്യത്തിന്റെ നികുതി വരുമാനം വര്‍ദ്ധിക്കുകയും എന്നതു മാത്രമായിരുന്നില്ലത്രെ ആദായ വകുപ്പിന്റെ ലക്ഷ്യം. സൂപ്പര്‍ സ്റ്റാറുകളുടെ സ്ഥാപനങ്ങളിലേയും വീടുകളിലേയും പരിശോധനകള്‍ക്ക്‌ ദിവസങ്ങള്‍ മുമ്പ്‌ തന്നെ ജൂലൈ 30 ന്‌ മുമ്പായി കോര്‍പ്പറേറ്റ്‌ ഇതര നികുതി ദായകര്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും നികുതി അടക്കണമെന്നും കാണിച്ച്‌ എല്ലാ പത്ര ദൃശ്യ മാധ്യമങ്ങളിലും ആദായ നികുതി വകുപ്പ്‌ പരസ്യങ്ങള്‍ നല്‍കിയിരുന്നു. പത്ര താളുകളില്‍ പരസ്യങ്ങള്‍ ആവര്‍ത്തിച്ചു വന്നതിലൂടെ നികുതി അടക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ്‌ ഒന്നും ഉണ്ടായിരുന്നില്ല എന്ന്‌ ഊഹിക്കാം.
ഈ ഒരു അവസരത്തില്‍ പ്രത്യേകിച്ച്‌ ജൂലൈ മാസത്തിന്റെ അവസാനത്തില്‍ ആദായ നികുതി വകുപ്പ്‌ സൂപ്പര്‍ സ്റ്റാറുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധന ഒരു പണം മുടക്കില്ലാത്ത പരസ്യ തന്ത്രം മാത്രമായി കൂടെന്നില്ല. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരു ഭീഷണിയും. ഇതിനു പിന്നില്‍ ആദായ നികുതി വകുപ്പും സൂപ്പര്‍ സ്റ്റാറുകളും തമ്മില്‍ ഒരു രഹസ്യ ഉടമ്പടി ഉണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ആറു മാസമായി നടത്തിയ രഹസ്യാന്വേഷണങ്ങളുടെ പരിണിത ഫലമാണ്‌ പരിശോധന എന്നാണ്‌ ആദായ നികുതി വകുപ്പുകാര്‍ പറയുന്നത്‌. ഇത്രയും കൃത്യമായി കാര്യങ്ങള്‍ ശേഖരിച്ചവര്‍ പിന്നെതുകൊണ്ടാണ്‌ സൂപ്പര്‍ സ്റ്റാറുകളുകള്‍ സ്ഥലത്ത്‌ ഇല്ലാതിരുന്ന സമയം തന്നെ പരിശോധനയ്‌ക്കായി തെരെഞ്ഞെടുത്തു. പരിശോധനാ ഫലങ്ങള്‍ പുറത്തു പറയാതെ ഗോപ്യമായി വച്ചതിലൂടെ ഇവരുടെ കള്ളക്കളിയുടെ ചിത്രങ്ങളും വ്യക്തമാകുന്നു. ഞാന്‍ ഇടുക്കികാരനാണ്‌. ഒരുകാലത്ത്‌ ഞങ്ങളുടെ ജില്ലയിലെ ഒരു പ്രധാന കൃഷികളില്‍ ഒന്നായിരുന്നു ഗഞ്ചാവ്‌. ഈ കഞ്ചാവ്‌ കൃഷിക്കാര്‍ക്ക്‌ ഒരു പണിയുണ്ടായിരുന്നത്രെ. മുഖ്യ കൃഷിയിടത്തില്‍ നിന്നും അല്‌പം മറി അവര്‍ കുറെ കഞ്ചാവ്‌ തൈകള്‍ കൂടി നടും. ഇങ്ങനെ മാറി നടുന്ന കഞ്ചാവ്‌ ചെടികള്‍ അധികാരികള്‍ക്ക്‌ വെട്ടി നശിപ്പിക്കുവാനുള്ളതാണ്‌. അപ്പുറത്ത്‌ സമൃദ്ധമായ കഞ്ചാവ്‌ തോട്ടങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള പ്രത്യുപകാരം. ദോഷം പറയരുതല്ലോ ഇത്തരം കേസ്സുകളിലൊന്നിലും പ്രതികളെ പിടികിട്ടില്ല അവര്‍ ഓടി കാട്ടില്‍ മറഞ്ഞു എന്നാണ്‌ അധികൃതരുടെ ഭാഷ്യം. എന്ന്‌ പറഞ്ഞതുമാതിരി ആദായ നികുതി വകുപ്പിന്‌ വേണ്ടിയാകാം ചില രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കണ്ടെത്താനായി അവശേഷിപ്പിച്ച്‌ ഇവര്‍ സ്ഥലം കാലിയാക്കിയത്‌ .
കാര്യങ്ങള്‍ എന്തു തന്നെയായാലും നേട്ടം ആദായ നികുതി വകുപ്പിന്‌ തന്നെ. പണം മുടക്കി ഒരാഴ്‌ച കാലം ചെയ്‌ത പരസ്യങ്ങളുടെ പത്തിരട്ടി ഗുണം പണം മുടക്കാതെ നടത്തിയ ഗിമ്മിക്കിലൂടെ അവര്‍ക്ക്‌ നേടാനായി. ഫലമോ ഈ ജൂലൈ മുപ്പതിന്‌്‌ ആദായ നികുതി വകുപ്പിന്റെ കീശയും വീര്‍ത്തു. സകല നികുതി ദായകരും ഉണര്‍ന്നു. ഭരണത്തിലും ചാനലുകളിലും മറ്റും ഉന്നത സ്വാധീനങ്ങള്‍ ഉള്ള മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ അവസ്ഥ ഇതാണങ്കില്‍ തങ്ങളുടെ കാര്യം കട്ടപുക തന്നെയെന്നു കരുതിയ ഒരുവിധ പെട്ട മുഴുവന്‍ ആളുകളും നികുതി അടക്കാന്‍ തിരക്കു കൂട്ടുകയായിരുന്നു എന്നാണ്‌ പിന്നാമ്പുറ സംസാരം. നികുതിയെക്കുറിച്ച്‌ കേട്ടു കേഴ്‌വി ഇല്ലാത്തവര്‍ പോലും നികുതിദായകരായി മാറിയത്രെ. ആദായ നികുതി വകുപ്പിന്റെ ഒരു ബുദ്ധിയെ ......!!!!!!?????

വാല്‍ക്കഷണം : ഫാന്‍സുകാര്‍ പൊറുക്കുക വഴിയെ പോകുമ്പോള്‍ കല്ലെറിയരുത്‌.

Comments

Post a Comment