മൂലമറ്റം പവര്‍ഹൗസ് അപകടം ഉദ്യോഗസ്ഥരുടെ പരിചയകുറവ് മൂലം ഉണ്ടായ വീഴ്ച

മൂലമറ്റം പവര്‍ഹൗസിലെ അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ കണ്ട്രോള് പാനലിനോടനുബന്ധിച്ചുള്ള ഇടിമിന്നല്‍ രക്ഷാസംവിധാനത്തിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക വിലയിരുത്തല്‍. ഇടിമിന്നല്‍ രക്ഷാസംവിധാനത്തിലെ സര്‍ജ് കപ്പാസിറ്ററായിരുന്നു പൊട്ടിത്തെറിച്ചത്. ഇടിമിന്നല്‍ പോലെ ശക്തമായ വൈദ്യുതി പ്രവാഹം ഉണ്ടാകുമ്പോള്‍ സംരക്ഷിക്കാന്‍ വച്ചിരുന്ന കണ്ട്രോള് പാനലിലായിരുന്നു ഇത്. എന്നാല്‍ എന്തുകൊണ്ടാണ് ഈ സംവിധാനം തകരാറിലായതെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നില്ല. ഇത് സംബന്ധിച്ച് വിദഗ്ധ പഠനം വേണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ജീവനക്കാരുടെ പരിചയക്കുറവ് മൂലം ഉള്ള വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
രാവിലെ മൂലമറ്റത്തെ സര്‍ക്യൂട്ട് ഹൗസില്‍ ബോര്‍ഡ് മെമ്പര്‍ അന്നമ്മ ജോണ്‍, ചീഫ് എഞ്ചിനീയര്‍മാരായ മുഹമ്മദ് അലി റാവുത്തര്‍, ഐ ബാബുരാജ്, ഡെപ്യൂട്ടി എഞ്ചിനീയര്‍ സിജി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. എട്ടുമണി മുതല്‍ ഒരു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പവര്‍ഹൗസില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ധാരണയിലെത്തി. തുടര്‍ന്ന് പവര്‍ ഹൗസില്‍ ജീവനക്കാരുടെ യോഗവും ചേര്‍ന്നു. ജീവനക്കാരുടെ ആശങ്കകളെല്ലാം ദുരീകരിച്ച് മാത്രമേ മുന്നോട്ട് പോകുകയെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. പൂര്‍ണ്ണ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ജനറേറ്റര്‍ പ്രവര്ത്തിപ്പിക്കേണ്ടതുള്ളുവെന്ന് തീരുമാനമെടുത്തു.
മൂലമറ്റം പവര്‍ഹൗസില്‍ ദീര്‍ഘകാലം ഡെപ്യൂട്ടി ചീഫ് എഞ്ചിനായറായിരുന്ന ബാബുരാജ് കഴിഞ്ഞദിവസങ്ങളില്‍ പ്രമോഷനോടുകൂടി തിരുവനന്തപുരത്തേക്ക് പോയിരുന്നുവെങ്കിലും അടിയന്തിര സാഹചര്യം നേരിടാന്‍ എത്തിച്ചേരുകയായിരുന്നു. ഒമ്പത് മണിയോടെ ചീഫ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം പവര്‍ ജനറേഷന് റൂമിലെ അറ്റകുറ്റ പണികള്‍ ആരംഭിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് തീയണക്കാന്‍ ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ മാറ്റി രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ഒന്നും രണ്ടും ജനറേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനായിരുന്നു പരിപാടി. പ്രവര്‍ത്തനം ആരംഭിക്കും മുമ്പ് പവര്‍ഹൗസില്‍ തന്നെയുള്ള റിലേവിംഗിലെ വിദഗ്ധരും കളമശ്ശേരിയില്‍ നിന്നെത്തിയ പവര്‍ എക്യൂപ്മെന്റ് ടെസ്റ്റ് ടീം വിദഗ്ദരും പരിശോധന നടത്തി. ഉച്ചയ്ക്ക് ഒന്നരയോടെ രണ്ടാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് വൈകിട്ട് അഞ്ചരയോടെയാണ് ഒന്നാം ജനറേറ്ററിന്റെ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിച്ചത്. 130 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകളും പീക്ക്ലോഡ് സമയത്ത് പൂര്‍ണ്ണതോതില്‍ ഉല്‍പ്പാദനം നടത്തി. നാല്, ആറ് ജനറേറ്ററുകള്‍ ഇന്ന് പ്രവര്‍ത്തനം സജ്ജമാക്കുമെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. തകരാറിലായ അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ പാനല്‍ ബോര്‍ഡ് ഉള്‍പ്പെടെ മാറ്റിവച്ച് പ്രവര്‍ത്തനം സജ്ജമാക്കാന്‍ ആറുമാസം എങ്കിലും എടുക്കുമെന്ന് ജനറേഷന് സര്‍ക്കിള്‍ ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് അലി റാവുത്തര്‍ പറഞ്ഞു. ഇതിന് മാത്രം ഏകദേശം 60 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.
പാനല്‍ ബോര്‍ഡിലെ പൊട്ടിത്തെറിയെ ചൊല്ലി രാവിലെ മുതല്‍ പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുറന്ന് വിട്ടിരുന്നത്. പവര്‍ ഹൗസിന് സമീപം 220 കെവി ലൈന്‍ പൊട്ടിവീണത് മൂലമാണ് അപകടം ഉണ്ടായതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. പക്ഷേ പൊട്ടിവീഴുമ്പോള്‍ തന്നെ ലൈന്‍ ട്രിപ്പായി പോയിരുന്നു. ലൈന്‍ പൊട്ടിവീണത് രാവിലെയായിരുന്നുവെങ്കില് പൊട്ടിത്തെറിയുണ്ടായത് വൈകിട്ടുമായിരുന്നു.
220 ലൈന്‍ പൊട്ടിവീണതല്ല അപകടകാരണമെന്ന് ചീഫ് എഞ്ചിനീയര്‍ സ്ഥിതീകരിച്ചു. കണ്ട്രോള് പാനലിലെ ഇടിമിന്നല്‍ രക്ഷാസംവിധാനത്തിലെ കപ്പാസിറ്റര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. രാവിലെ ലൈന്‍ പൊട്ടിവീണപ്പോള്‍ ജനറേറ്റര്‍ ട്രിപ്പായി പോയിരുന്നു. പിന്നീട് എല്ലാ പരിശോധനകള്‍ക്കുശേഷം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തി അഞ്ചാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴാണ് ഇടിമിന്നല്രക്ഷാസംവിധാനത്തില് തീ കണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. കപ്പാസിറ്റര്‍ പൊട്ടിത്തെറിച്ചതോടെ മുറിയില്‍ ശക്തമായ പുക നിറയുകയായിരുന്നു. ഇതോടെ അഞ്ചാം നമ്പര്‍ ജനറേറ്റര്‍ അടിയന്തിരമായി നിര്‍ത്തി. അപ്പോള്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഒന്നാം നമ്പര്‍ ജനറേറ്ററും പിന്നീട് നിറുത്തി വച്ചു.
ഒന്നിലധികം ജനറേറ്ററുകള്‍ ഒരേസമയം പ്രവര്‍ത്തിച്ചാല്‍ വൈദ്യുതി ഒരു ലൈനിലേക്ക് വിതരണം നടത്തുമ്പോള്‍ രണ്ട് സംവിധാനങ്ങളും തമ്മിലുള്ള സിംക്രണൈസേഷന്‍ നടത്തേണ്ടതുണ്ട്. ഈ സിംക്രണൈസേഷന്‍ പോയിന്റിലാണ് അപകടം ഉണ്ടായതെന്നും ചീഫ് എഞ്ചിനീയര്‍ പറഞ്ഞു. എന്നാല്‍ അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കില്‍ വിദഗ്ധ പരിശോധന തന്നെ വേണമെന്നും അദ്ദേഹം വിശദീകരിച്ചു. പക്ഷേ സിംക്രണൈസേഷന്‍ നടത്തിയതിലെ പിഴവാണ് ഇത്തരം അപകടത്തിന് കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം. മൂലമറ്റം പവര്‍ഹൗസില്‍ മാനുവലായാണ് സിംക്രണൈസേഷന്‍ നടത്തിയിരുന്നത്. പവര്‍ഹൗസില്‍ ജോലിയില്‍ ഉണ്ടായിരുന്ന ആളുകളാവട്ടെ മിക്കവാറും പുതുമുഖങ്ങളുമായിരുന്നു. അറ്റകുറ്റപണികള്‍ക്ക് നേതൃത്വം നല്കാന് ഉണ്ടായിരുന്ന ചീഫ് എഞ്ചിനീയര്പോലും മൂലമറ്റത്ത് എത്തിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു.
അപകടത്തെ സംഭവിച്ച് എല്ലാവിധ സാഹചര്യങ്ങളും പരിശോധിക്കുമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും വിശദീകരണങ്ങളുടെ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തിലും സംഭവത്തിന്റെ പിന്നിലെ അട്ടിമറി സാധ്യതകൂടി പോലീസ് പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ പവര്‍ഹൗസില്‍ നടത്തിയ പരിശോധനക്ക് നേതൃത്വം നല്കാന് ഇടുക്കി എസ്പി ജോര്‍ജ്ജ് വര്‍ഗീസും എത്തിയിരുന്നു. അട്ടിമറി സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി രഹസ്യ അന്വേഷണ വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടര്‍ ഇ ദേവദാസും, ഇടുക്കി എംപി പി.ടി തോമസ്, എംഎല്‍എ റോഷി അഗസ്റ്റ്യന്‍ എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

VIVIANBENSON LOAN FINANCE എന്നതിലേക്ക് സ്വാഗതം ഒരു ലോൺ കമ്പനി രജിസ്റ്റർ ചെയ്തു, അത് ജീവൻ നിലനിർത്താൻ വായ്പ പ്രദാനം ചെയ്യുന്നു. നിങ്ങളുടെ കടം തിരിച്ചടയ്ക്കാൻ നിങ്ങൾ അടിയന്തിരമായി വായ്പ ആവശ്യമുണ്ടോ, അല്ലെങ്കിൽ നിങ്ങളുടെ ബിസിനസ്സിന് വായ്പ ആവശ്യമാണോ? നിങ്ങൾ അവരുടെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിരസിച്ചു? നിങ്ങൾക്ക് ഒരു ഏകീകരണ വായ്പയോ അല്ലെങ്കിൽ മോർട്ട്ഗേജോ ആവശ്യമുണ്ടോ? നിങ്ങൾ കൂടുതൽ അന്വേഷിക്കുന്നുണ്ടോ, കാരണം നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം കഴിഞ്ഞ ഒരു കാര്യമാക്കുന്നതിന് ഞങ്ങൾ ഇവിടെയുണ്ട്. മോശം ക്രെഡിറ്റ് കിട്ടുന്ന അല്ലെങ്കിൽ ബില്ലുകൾ അടയ്ക്കാൻ പണം ആവശ്യമുള്ള സഹായം, 2% പലിശനിരക്ക് മാത്രം വായ്പ നൽകുക, ഞങ്ങൾ വിശ്വസനീയമായ പിന്തുണയും സ്വീകർത്താവും നൽകുന്നതായും ഈ മാധ്യമം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. വായ്പ നൽകാൻ തയ്യാറായിരിക്കുക. അതിനാൽ, ഇന്ന് ഞങ്ങളെ ബന്ധപ്പെടുക (vivianbensonloanfirm@gmail.com)
ReplyDelete..