വേലി തന്നെ വിളവ് തിന്നുന്നുവോ......!?
വേലി തന്നെ
വിളവ് തിന്നുന്നുവോ......!?
കേരളത്തിലെ പോലീസ് സേനയുടെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് കാണുവാന്‍ സാധിക്കുന്നത്. അനുദിനം കേള്‍ക്കുന്ന വാര്‍ത്തകളിലും കാണുന്ന കാഴ്‌ചകളിലും നിയമ പാലകരുടെ കുറ്റകൃത്യങ്ങളാണ് നിറയുന്നത്. പോലീസിലെ കുറ്റവാളികള്‍ പെരുകുമ്പോള്‍ നഷ്‌ടമാകുന്നത് ഒരു സേനയുടെ തന്നെ വിശ്വാസ്യതയാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ നിരീക്ഷണം അതീവ ഗൗരവത്തോടെ സര്‍ക്കാര്‍ കാണേണ്ടതാണ്. പോലീസ് സേനയ്‌ക്കുള്ളില്‍ ക്രിമിനലുകള്‍ വര്‍ദ്ധിക്കുന്നതും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പോലീസ് സേനയിലേക്ക് കടന്നു വരുന്നതും നിയന്ത്രിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. പണ്ടും ഇത്തരം സംഭവങ്ങള്‍ സേനയില്‍ ഉണ്ടാകാറുണ്ടന്നും ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസരം മൂലം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഊതി വീര്‍പ്പിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നുമാണ് പോലീസ് വകുപ്പിലെ സുഹൃത്തുക്കള്‍ പറയുന്നത്. വര്‍ത്തമാനകാല സംഭവങ്ങള്‍ വീക്ഷിക്കുന്ന ഒരാള്‍ക്കും അതിനെ കണ്ണുമടച്ച് വിശ്വസിക്കാനാവില്ല. ഏറ്റവും ഒടുവില്‍ സഹ പ്രവര്‍ത്തകനായ എസ് ഐയെ മദ്യലഹരിയില്‍ കൊലപ്പെടുത്തിയ കേസില്‍ എ. എസ് ഐ പിടിയിലായിരിക്കുന്നു. സഹ പ്രവര്‍ത്തകനെ വക വരുത്താന്‍ കൂടെ നിന്ന ക്രിമിനലും പിടിയിലായി. പോലീസ് ക്വോര്‍ട്ടേഴ്‌സില്‍ ക്രിമനലുകളുമൊപ്പം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്ന തരത്തിലേക്ക് സേനയുടെ അച്ചടക്കം അധപതിച്ചിരിക്കുന്നു. പത്ര പ്രവര്‍ത്തകനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഡി.വൈ.എസ്.പി പിടിയിലായതാണ് സമീപ കാലത്തെ മറ്റൊരു സംഭവം. കുറച്ചു കാലം മുമ്പ് നടന്ന പ്രവീണ്‍ വധക്കേസില്‍ മറ്റൊരു ഡി വൈ എസ് പി ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നു. ഇത്തരത്തില്‍ പോലീസുകാര്‍ പ്രതികളായ കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്.
പോലീസുകാരുടെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണകര്‍ത്താക്കള്‍ക്കും രാഷ്‌ട്രീക്കാര്‍ക്കുമുള്ള പങ്ക് ചെറുതല്ല. പോലീസ് സേനയ്‌ക്കുള്ളിലെ അതിരു കടന്ന കക്ഷി രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളും സേനയുടെ അച്ചടക്കം തകര്‍ക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. പണക്കാരുടേയും രാഷ്‌ട്രീയക്കാരുടേയും ക്രിമിനലുകളുടേയും വക്കാലത്തുകാരും കുഴലൂത്തുകാരും ആയി പോലീസ് സേന അധപതിക്കുന്നതില്‍ ദുഖിക്കുന്ന നിരവധി ആളുകള്‍ സേനയ്‌ക്കുള്ളില്‍ ഉണ്ട്. സേനയ്‌ക്കുള്ളില്‍ ഉള്ളവര്‍ മുഴുവന്‍ കുഴപ്പക്കാരും കൊള്ളരുതാത്തവരും ആണന്ന് അഭിപ്രായവും എനിക്കില്ല. പക്ഷെ ഒന്നിനു പുറകെ ഒന്നായി വരുന്ന സംഭവങ്ങള്‍ സേനയ്‌ക്ക് അപമാനമാണന്ന് പറയാതിരിക്കാനും വയ്യ.
വിളവ് തിന്നുന്ന വേലികള്‍ പിഴുതുമാറ്റി വിഴവുകള്‍ സംരക്ഷിക്കുന്ന നല്ല വേലികളായി സേനാംഗങ്ങള്‍ മാറട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.......!?

Comments
Post a Comment