കൂത്തുപറമ്പ് രക്തസാക്ഷിത്വം വില്പന ചരക്കാക്കിയവര് മാപ്പര്‍ഹിക്കുന്നില്ല.


കൂത്തുപറമ്പ് രക്തസാക്ഷിത്വം
വില്പന ചരക്കാക്കിയവര് മാപ്പര്‍ഹിക്കുന്നില്ല.
വില്പന ചരക്കാക്കിയവര് മാപ്പര്‍ഹിക്കുന്നില്ല.
കൂത്തുപറമ്പില്‍ വെടിയേറ്റ് മരിച്ച സഖാക്കളും ഇന്നും ജീവശ്ചവമായി കഴിയുന്ന ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും പരിക്കേറ്റ നിരവധി സഖാക്കളും സ്വാശ്രയ കോളേജ് വിഷയത്തില്‍ സിപിഎമ്മിന്റെ കാപട്യത്തോട് ഒരുപക്ഷെ ക്ഷമിച്ചേക്കാം......!? പക്ഷെ പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സാ കേന്ദ്രത്തില്‍ വെന്തുമരിച്ച പാമ്പുകളും, നിരവധിയായ മിണ്ടാ പ്രാണികളും, നടുറോഡിലൂടെ ഇഴയേണ്ടി വന്ന മുതലകളും ഇവരുടെ കാപട്യത്തോട് ക്ഷമിക്കുമെന്ന് കരുതാന്‍ ഇടയില്ല, കാരണം അവര്‍ ഒരു തെറ്റും ചെയ്തിരുന്നില്ലല്ലേ ?.
സ്വാശ്രയ വിരുദ്ധസമരത്തിന്റെ ലക്ഷ്യം കേവലം രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു എന്ന് സിപിഎം നേതൃത്വം തന്നെ അവരുടെ പ്രവര്‍ത്തികളിലൂടെ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഈ കാപട്യത്തിന്റെ പ്രതിഫലനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1995 നവംബര്‍ 25 ന് അന്നത്തെ സഹകരണ മന്ത്രിയായ എം.വി. രാഘവനെ കൂത്തുപറമ്പില്‍ വച്ച് സ്വാശ്രയ കോളേജ് വിരുദ്ധസമരത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവയ്പില്‍ വിലപ്പെട്ട അഞ്ച് മനുഷ്യജീവനുകള്‍ നഷ്ടമായി. കെ. കെ. രാജീവന്, കെ. ഷിബുലാല്‍, സി. സാബു, കെ.വി. റോഷന്, വി. മധുസൂദനന്, എന്നിവരാണ് വെടിയേറ്റ് മരിച്ചത്. തുടര്‍ന്നുണ്ടായ പ്രതിക്ഷേധങ്ങളും അക്രമങ്ങളും സ്വാഭാവികം.
കൂത്തുപറമ്പിലെ സമരത്തില്‍ പിടഞ്ഞു വീണു മരിച്ച വീര സഖാക്കളുടെ ചുടുചോരയാല്‍ നിറം പകര്‍ന്ന ചോര ചെങ്കൊടിയുമേന്തി കേരളത്തിന്റെ സമൂഹ മനസാക്ഷിക്കുമുന്നിലേക്ക് സ്വാശ്രയ വിരുദ്ധസമരത്തിന്റെ അലയൊലികള്‍ എത്തിക്കുവാന്‍ കാപട്യത്തിന്റെ മുഖംമൂടി അണിഞ്ഞ ഇടതുപക്ഷ യുവജന വിദ്യാര്‍ത്ഥി സമൂഹത്തിന് അന്ന് സാധിച്ചു. അതിന് ഫലവുമുണ്ടായി. അഞ്ച് മാസങ്ങള്‍ക്ക് ശ്ശേഷം നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ജനം ഇടതുപക്ഷത്തിന് അനുകൂലമായി വിധി എഴുതി. ഇ.കെ നയനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതോടെ സാശ്രയ കോളേജ് വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന് ജനം വിശ്വസിച്ചു.
പക്ഷെ സ്വാശ്രയ കോളേജ് വിഷയത്തിലെ സി പി എം വഞ്ചനയുടെ കഥ ഇവിടെ തുടങ്ങുകയാണ്. കൂത്തുപറമ്പില്‍ വെടിയേറ്റ് മരിച്ച സഖാക്കളുടെ ചുടുചോരയുടെ ഗന്ധം മാറുന്നതിനു മുമ്പേ നായനാര്‍ സര്‍ക്കാര്‍ കേരളത്തില്‍ രണ്ട് സെല്‍ഫ് ഫിനാന്‍സിംഗ് എഞ്ചിനീയറിംഗ് കോളേജുകള്‍ ആരംഭിച്ചു. തൊടുപുഴയിലും, ചെങ്ങന്നൂരിലും. ഇതോടെ കൂത്ത് പറമ്പ് സമര സഖാക്കളും അവരുയര്‍ത്തിയ മുദ്രാവാക്യങ്ങളും തെരുവില്‍ ഉപേക്ഷിച്ച ഡി വൈ എഫ് ഐ ക്കാര് സ്വാശ്രയകോളേജ് വിഷയത്തില്‍ മൗനികളായി മാറുകയായിരുന്നു. വിധി വൈപര്യം എന്നല്ലാതെ എന്തു പറയാന്‍ പിന്നീട് യുവമോര്‍ച്ചക്കാര്‍ രംഗത്തു വരേണ്ടി വന്നു കുത്തുപറമ്പ് രക്തസാക്ഷികളെക്കുറിച്ച് ഡി വൈ എഫ് ഐ ക്കാരെ ഓര്‍മ്മിപ്പിക്കുവാന്‍. സിപിഎമ്മിന്റെ സ്വാശ്രയകോളേജ് വിരുദ്ധ സമരകാപട്യത്തിന്റെ നിത്യസ്മാരകമായി തൊടുപുഴയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആരംഭിച്ച സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് പിടിച്ചെടുത്ത് കൂത്തുപറമ്പ് രക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് യുവമോര്‍ച്ച നടത്തിയ സമരം സംസ്ഥാനമൊട്ടാകെ ശ്രദ്ധ നേടിയതായിരുന്നു.
പിന്നീട് ഭരണം നഷ്ടപ്പെട്ടപ്പോളും അല്ലാത്തപ്പോഴും ഇടതുപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ സമരങ്ങള്‍ പലതു നടത്തിയിട്ടുണ്ടങ്കിലും മറു വശത്തു കൂടി വഞ്ചനയും കാപട്യവും തുടര്‍ന്നുകൊണ്ടിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പരിയാരത്ത് കാണാന്‍ കഴിഞ്ഞത്.
കോണ്‍ഗ്രസ്സിലേയും സിപിഎമ്മിന്റേയും ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഈ അഴിമതി കഥകള്‍ ഇപ്പോഴെങ്കിലും പുറത്ത് വന്നില്ലായിരുന്നു എങ്കില്‍ ഇത്തരം വഞ്ചനകളും ചതികളും നിര്‍ബാധം തുടരുകയും, ഒരു വശത്ത് സമരവും മറുവശത്തു കൂടി കച്ചവടവും നടത്തി നിരവധി ജയരാജന്മാരും പ്രകാശന്മാരും പൂച്ചയെപ്പോലെ കണ്ണുമടച്ച് പാല് കട്ടു കുടിച്ചുകൊണ്ടിരുന്നേനെ. മറുവശത്താകട്ടെ കത്തി നില്ക്കുന്ന വിളക്കിന്റെ ജ്വാല കണ്ട് അതിലൊളിഞ്ഞിരിക്കുന്ന അപകടങ്ങളെ മനസ്സിലാക്കാതെ പറന്ന് അടുക്കുന്ന ഈയാം പാറ്റകളെ പോലെ ആദര്‍ശ നിഷ്ടരായ നിരവധി കുരുന്നു ജീവനുകള്‍ രക്ത സാക്ഷികളായി മാറിയേനെ. പൊതു സമൂഹത്തേയയോ, മാധ്യമങ്ങളേയോ അഭിമുഖീകരിക്കുവാന്‍ പോലും അനുവദിക്കാതെ പാര്‍ട്ടി തടങ്കലുകളില്‍ ജീവിക്കുന്ന രക്തസാക്ഷികള്‍ ഇന്നും കൂത്തുപറമ്പില്‍ ഉണ്ടെന്ന കാര്യവും വിസ്മരിച്ചുകൂടാ.
സ്വാശ്രയ മേഖലയില്‍ 50:50 അനുപാതത്തിനു വേണ്ടി സമരം ചെയ്ത ഇടതുപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ അന്വേഷിച്ചിട്ടുണ്ടോ കഴിഞ്ഞ നാലുവര്‍ഷക്കാലമായി ഇടതുപക്ഷം ഭരിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍ മെറിറ്റ് സീറ്റില്‍ എത്ര സീറ്റുകള്‍ നല്‍കിയിട്ടുണ്ടെന്ന ് !?. 50:50 അനുപാതം പാലിച്ചിട്ടില്ലന്നു മാത്രമല്ല നൂറില്‍ നൂറും വില്പനചരക്കാക്കി മാറ്റിയവര്‍ കേവലം ഒരു സീറ്റു മാത്രമാണത്രെ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഓപ്പണ്‍ മെറിറ്റില്‍ നല്‍കിയത്. ഇവരാണ് കേരളത്തിലെ സ്വശ്രയ മാനേജുമെന്റുകള്‍ക്കെതിരെ (അക്കൂട്ടര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ ന്യായീകരിക്കുന്നില്ല) ആരോപണങ്ങളും സമരങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇവരുയുര്ത്തിയ മുദ്രാവാക്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും എന്തെങ്കിലും വില കല്പിച്ചിരുന്നുവെങ്കില് അവസരം ലഭിച്ചപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും നിര്‍ദ്ദനരായ കുട്ടികള്‍ക്ക് പഠിക്കുവാന്‍ അവസരം ഒരുക്കുകയും ചെയ്തേനെ. മറിച്ച് ന്യായമായും കൊടുക്കാമായിരുന്ന അവസരം കൂടി നിക്ഷേധിച്ച് അവ കൂടി കവര്‍ന്നെടുത്ത് വില്പന ചരക്കാക്കി മാറ്റിയവര്‍ക്കും അവര്‍ക്ക് പിന്തുണ നല്കിയ പാര്‍ട്ടിക്കാര്‍ക്കും ഇനിയെന്ത് പറയുവാനുണ്ട്. നാല് കാശിനു വേണ്ടി ആദര്‍ശങ്ങളേയും മുദ്രാവാക്യങ്ങളേയും വരെ വില്പനചരക്കാക്കി മാറ്റിവരുടെ പൊയ്മുഖങ്ങളാണ് ഇവിടെ തകര്‍ന്നു വീഴുന്നത്. അനധികൃതമായി മക്കള്‍ക്കും സ്വന്തക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന മന്ത്രിമാരുടെ നേതൃത്വത്തില്‍ ഭരണം തുടരുകയും, ഇതേ പ്രവര്‍ത്തികളിലൂടെ മുഖം നഷ്ടപ്പെട്ട ആത്മാര്‍ത്ഥമായി പ്രതികരിക്കുവാന്‍ പോലും കഴിയാത്ത സിപിഎം പ്രതിപക്ഷത്ത് ഇരിക്കുകയും ചെയ്യുന്ന ഭാവി കേരളത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് ആലോചിക്കുവാന്‍ കൂടി വയ്യ. കോര്‍പ്പറേറ്റ് ഭീമന്മാര്ക്കും സംഘടിത വിലപേശല്‍ ശക്തികള്‍ക്കും വേണ്ടി ഭരണം നടക്കുമ്പോള്‍ നിര്‍ദ്ദനരും അസംഘടിതരുമായ കേരളസമൂഹം അതിജീവനത്തിനായി കഷ്ടപ്പെടുമെന്ന കാര്യത്തി ല്‍ സംശയമില്ല.


aadine pattiyakkunnavaralle CPM kar..............
ReplyDeleteCPM now admits private capital is needed for economical and industrial progress.They are now speaking the language of Dr Manmohan Singh.
ReplyDeleteMy sympathies to those who thought that ideologies wont change and became martyrs of political games.
വളരെ നന്നായിട്ടുണ്ടെ....
ReplyDeleteവളരെ നന്നായിട്ടുണ്ട്. സി പി എമ്മിനെതിരെ ആഞ്ഞടിക്കാൻ കിട്ടിയ അവസരത്തിൽ അമിതാഹ്ലാദം വന്നപ്പോൾ 1995 ൽ സ്വാശ്രയ കോളേജുകൾക്കെതിരെയല്ല സമരം നടന്നത് എന്ന വിവരം ലേഖകൻ മറന്നുപോയി.സ്വാശ്രയ കോളേജുകൾ കേരളത്തിൽ വന്നത് 2000ത്തിനുശേഷം ആന്റ്ണി മുഖ്യമന്ത്രിയായ കാലത്താണ്.അതോടെ ലേഖനം മൊത്തം പാളി.പിന്നെ ഒന്നറിയുക, 50:50 മെഡിക്കൽ അഡ്മിഷനാണ്, പോസ്റ്റ് ഗ്രാജുവേറ്റ് (എം ഡി) അഡ്മിഷനല്ല.എന്നിട്ടും പണം വാങ്ങി എന്ന ആരോപണം വന്നത് സ്പെഷിലൈസേഷൻ കോഴ്സുകൾക്കാണ്.അതിന് മൊത്തം എന്റ്രൻസ് നടത്തിയല്ല അഡ്മിഷൻ, പഠിക്കാൻ താല്പര്യമുള്ളവർക്കാണ്.അതുകൊണ്ടു തന്നെ വളരെ കുറച്ചുപേർ മാത്രമേ അതിനു തയ്യാറുള്ളൂ താനും.അവരോട് ഫീസ് വാങ്ങിച്ചത് അത്ര തെറ്റാണോ?
ReplyDelete