FUJI GANGA
സാംസ്‌കാരിക രംഗത്ത് പുതിയ കാല്‍വയ്‌പ്പുമായി ഫ്യുജിഗംഗ ശ്രദ്ധേയമാകുന്നു.
തൊടുപുഴ: സാംസ്‌കാരിക സാമൂഹിക ചാരിറ്റി പ്രവര്‍ത്തനങ്ങളീലൂടെ തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തനം നടത്തി വരുന്ന ഫ്യൂജിഗംഗയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. ഇന്തോ-ജപ്പാന്‍ സൗഹൃദ സന്നദ്ധ സംഘടനയായി 2005 ല്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്‌ട് അനുസരിച്ചാണ് സംഘടന രജിസ്റ്റര്‍ ചെയ്‌തത്.
ഫ്യൂജി ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ മലനിരയാണ്. ജാപ്പനീസ് ജനത അവരുടെ രാജ്യത്തിന്റെ ശ്രേഷ്‌ഠമായ സിംബലായി ഫ്യൂജിയെ കാണുന്നു. ഭാരതീയ സംസ്‌കാരത്തില്‍ ഗംഗ ക്കുള്ള സ്ഥാനമാണ് ഫ്യൂജിക്ക് ജപ്പാനിലുള്ളത്. ഫ്യൂജിഗംഗ ലക്ഷ്യം വയ്‌ക്കുന്നത് ഈ മഹത്തായ രണ്ട് സംസ്‌കാരങ്ങളുടേയും സമന്വയവും അതിലൂടെ സാമൂഹിക പരിവര്‍ത്തനത്തിനുള്ള യത്‌നവുമാണ്. സാമൂഹിക പ്രതിബദ്ധതയുള്ളവരും വിവിധജീവിത തലങ്ങളിലുള്ളവരുമായ ഇന്ത്യക്കാരും ഇതിനോട് മാനസിക ഐക്യമുള്ള കുറേ ജപ്പാന്‍കാരുമാണ് ഇതിന് പിന്നിലുള്ളത്.
ഇന്തോ - ജപ്പാന്‍ സൗഹൃദസന്നദ്ധസംഘടനയായിട്ടാണ് ഇത് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത് എങ്കിലും ഒരു ഇന്റര്‍നാഷണല്‍ സംഘടനയാക്കി ഇതിനെ മാറ്റാനുള്ള ശ്രമത്തിലാണ് ഇതിന്റെ ഭാരവാഹികള്‍. അമേരിക്കയിലും ലണ്ടനിലും മിഡില്‍ ഈസ്റ്റിലും ഫ്യൂജിഗംഗ ചാപ്‌റ്ററുകള്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അവിടങ്ങളിലുള്ള മലയാളികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
ഫ്യൂജിഗംഗ ജപ്പാന്‍ ചാപ്‌റ്ററിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം നിര്‍വഹിച്ചത് കേരളാ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം ആണ്. 2007 ഒക്‌ടോബര്‍ 30 ന് ജപ്പാനിലെ ടോക്കിയോവില്‍ വച്ചായിരുന്നു.
ഫ്യൂജിഗംഗ എന്ന സംഘടനയുടെ ഉദ്‌ഘാടനം അതില്‍ അവതരിപ്പിക്കപ്പെട്ട കലാപരിപാടികൊണ്ട് ശ്രദ്ധേയമായിരുന്നു. 2005 ജൂലൈ23 ന് തൊടുപുഴ കൃഷ്‌ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഉദ്‌ഘാടനം. പ്രശസ്‌ത ജാപ്പനീസ് നര്‍ത്തകി ഹിരോമി മരുഹാഷി അവതരിപ്പിച്ച മോഹിനിയാട്ടം നടന്നു. തനി കേരളീയ കലാരൂപമായ മോഹിനിയാട്ടം അതിന്റെ ലാസ്യഭാവം ഒട്ടും ചോര്‍ന്നു പോകാതെ ഒരു ജപ്പാന്‍കാരി അവതരിപ്പിച്ചപ്പോള്‍ അത് കാണികളില്‍ അത്ഭുതമായി മാറി.
മൂന്ന് ഘടകങ്ങളിലായാണ് ഇന്ത്യന്‍ ചാപ്‌റ്റര്‍പ്രവര്‍ത്തിക്കുന്നത്. ചാരിറ്റി വിംഗ്, സോഷ്യല്‍ വിംഗ്, കള്‍ച്ചറല്‍ വിംഗ്.
ചാരിറ്റി വിംഗ് നിരവധിയായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. നിര്‍ദ്ധനരും നിരാലംബരുമായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും അശരണര്‍ക്ക് മരുന്നും വിതരണം ചെയ്യുന്നുണ്ട്. ആദിവാസി മേഖലകളില്‍ ഫ്യൂജിഗംഗ നടപ്പിലാക്കിയിട്ടുള്ള സാന്ത്വന ബോധവത്‌കരണ പരിപാടികള്‍ രണ്ടുഘട്ടം പൂര്‍ത്തിയായി. ലോകപ്രശസ്‌ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും ഈ പരിപാടിയില്‍ ഫ്യൂജിഗംഗയുമായി സഹകരിക്കുന്നു. ഒന്നും രണ്ടും ഘട്ടങ്ങളിലായി മറയൂര്‍, കാന്തല്ലൂര്‍, മേഖലകളില്‍ ആദിവാസികുടികളിലായി ഏഴായിരം കിലോ അരി, സാരി, പുതപ്പ്, ഷര്‍ട്ട് തുടങ്ങിയ വസ്‌ത്രങ്ങള്‍, ഒരു കുടിയിലേക്ക് കളര്‍ ടെലിവിഷന്‍ എന്നിവ ഇതുവരെ വിതരണം ചെയ്‌തിട്ടുണ്ട്. ഈ രണ്ട് ഘട്ടങ്ങളിലുമായി നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ക്ക് ആവശ്യമായ മുഴുവന്‍ പണവും ഫ്യൂജിഗംഗ അംഗങ്ങലുടെ മാത്രം സംഭാവനയാണ്. ഒരു രൂപാ പോലും ഇതിനായി പുറത്തു നിന്നും പിരിക്കുന്നില്ല.
സോഷ്യല്‍ വിംഗ് സാമൂഹിക പ്രതിബദ്ധയുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുകയും അത്തരം നിരവധിയായ പ്രവര്‍ത്തനങ്ങള്‍ക്ക്‌നേതൃത്വം നല്‍കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും ഏറെ ദോഷകരമായി സാധിച്ചിട്ടുള്ള പാന്‍ മസാല പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് എതിരേ ബോധവത്‌കരമക്ലാസുകള്‍ നടത്തിവരുന്നു. സംസ്ഥാന എക്‌സൈസ് വകുപ്പുമായി സഹകരിച്ച് അന്‍പതോളം സ്‌ക്കൂളുകളിലും കോളേജുകളിലും ഇതിനോടകം ബോധവത്‌കരണക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള അഡാര്‍ട്ട് എന്ന സ്ഥാപനത്തിലെ പരിശീലനം സിദ്ധിച്ച ആളുകളാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടാതെ സാമൂഹികവന വത്‌കരണം, നഗരത്തെ തണലണിയിക്കല്‍ തുടങ്ങിയ പരിപാടികളിലും ഫ്യൂജിഗംഗ പങ്കാളികളാണ്.
കള്‍ച്ചറല്‍ വിംഗ് കലാസാഹിത്യപരിപാടികള്‍ സംഘടിപ്പിക്കുന്നു. എല്ലാ മാസവും ഫ്യൂജിഗംഗയുടെ അസോസിയേറ്റ് അംഗങ്ങള്‍ക്കായി കലാസന്ധ്യകള്‍ നടത്തുന്നു. പ്രശസ്‌തരും, പ്രഗ്‌ത്ഭരുമായ നിരവധി കലാകാരന്മാര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നു. ഗോപിനാഥ് മുതുകാട്, വിധുപ്രതാപ്, ജോത്സന, പ്രശാന്ത് പുന്നപ്ര (ബൈജു), അക്കരൈ സിറ്റേഴ്‌സ്, പ്രൊഫ. സാമ്രാജ്, കൊച്ചിന്‍ മണ്‍സൂണ്‍, രമ്യാ നമ്പീശന്‍, കെ. എസ്. പ്രസാദ്, ഗായിക ഗായത്രി തുടങ്ങിയ നിരവധി പ്രമുഖര്‍ സര്‍ഗ്ഗസംഗമം എന്നപേരില്‍ സംഘടിപ്പിച്ചിട്ടുളള ഈ കലാസന്ധ്യകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. വൈവിധ്യങ്ങളായ ഇരുപതിലധികം പരിപാടികള്‍ ഇതിനോടകം സംഘടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.
ഇതിനെല്ലാം പുറമെ കുട്ടികള്‍ക്കായുളള മാജിക് ക്ലബ്ബും, വോളിബോള്‍ അക്കാദമിയും ഫ്യൂജിഗംഗയ്‌ക്കുണ്ട്. ജോജോ അഗസ്റ്റിന്‍, കെയ്‌കൊ ഉസുധ എന്നിവര്‍ കോ- ഓര്‍ഡിനേറ്റര്‍മാരും, ഡൊമനിക് സാവിയോ പ്രസിഡന്റും, സി. കെ. സുനില്‍രാജ് സെക്രട്ടറിയും, ശരത് യു നായര്‍ ട്രഷററുമായ കമ്മറ്റിയാണ് ഫ്യൂജിഗംഗയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഫോട്ടോ ക്യാപ്‌ഷന്‍
ഫ്യൂജിഗംഗ കാന്തല്ലൂര്‍ ചെമ്പട്ടി ആദിവാസി കുടിയില്‍ നടത്തിയ സാന്ത്വന ബോധവത്‌കരണ പരിപാടി ദേവികുളം സബ്‌കളക്‌ടര്‍ പ്രണാബ് ജ്യോതിനാഥ് ഐ എ എസ് ഉദ്‌ഘാടനം ചെയ്യുന്നു.
ഫ്യൂജിഗംഗ സോഷ്യല്‍ വിംഗ് എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ആരംഭിച്ച ലഹരി വിരുദ്ധ ബോധവത്‌കരണ പരിപാടി ഇടുക്കി ജില്ലാ കളക്‌ടറായിരുന്ന എ.ജെ.രാജന്‍ ഐ എ എസ് ഉദ്‌ഘാടനം ചെയ്യുന്നു.
ഫ്യൂജിഗംഗ ജപ്പാന്‍ ചാപ്‌റ്റര്‍ ഉദ്‌ഘാടനം ടോക്കിയോയില്‍ കേരളാ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം നിര്‍വ്വഹിക്കുന്നു

Comments
Post a Comment