സന്തോഷ്‌ അറയ്‌ക്കല്‍.....!? ആരാണ്‌ താങ്കള്

ദൈവത്തിന്റെ സ്വന്തംനാടായ കേരളത്തിന്‌ പശ്‌ചിമഘട്ടം വരദാനമായി നല്‍കിയ പ്രകൃതിമനോഹരിയായ ഇടുക്കി ജില്ലയുടെ പ്രവേശന കവാടമായ തൊടുപുഴയില്‍ അതിവസിക്കുന്ന, പ്രതികരണശ്ശേഷി പൂര്‍ണ്ണമായും നഷ്‌ടപ്പെട്ടിട്ടില്ലാത്ത ഒരു മലയാളിയാണ്‌ ഞാന്‍.....
തൊടുപുഴയിലെ സാമൂഹിക, സാംസ്‌കാരിക, സേവന, രാഷ്‌ട്രീയ, പത്രപ്രവര്‍ത്തന, ദൃശ്യമാധ്യമ, രംഗങ്ങളില്‍ പിച്ചവച്ചു നടക്കാന്‍ മാറി മാറി ശ്രമിച്ചികൊണ്ടിരിക്കുന്നു..........
കുമാരമംഗലം സര്‍ക്കാര്‍ ലോവര്‍ െ്രെപമറി സ്‌കൂള്‍, കുമാരമംഗലം എം കെ എന്‍ എം ഹയര്‍സെക്കന്ററി സ്‌കൂള്‍, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളായ മുതലക്കോടം അക്വീനാസ്‌ കോളേജ്‌, തൊടുപുഴ നെഹൃകോളേജ്‌ എന്നിവടങ്ങളില്‍ നിന്നും ചില്ലറ എഴുത്തും വായനയും അഭ്യസിച്ചു .........
അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷിത്ത്‌, രാഷ്‌ട്രീയ സ്വയസേവക സംഘം, തപസ്യ കലാ സാഹിത്യ വേദി തുടങ്ങിയ സംഘടനകളില്‍ എല്ലാം സ്ഥാനമാനങ്ങള്‍ വഹിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ടങ്കിലും രാജനൈതികരംഗത്താണ്‌ കൂടുതല്‍ കാലം പ്രവര്‍ത്തിച്ചത്‌. ഇടുക്കി ജില്ലയില്‍ വ്യവസ്ഥാപിതമായി രൂപീകരിച്ച യുവമോര്‍ച്ചയുടെ ആദ്യ ജില്ലാ കമ്മറ്റിയിലെ ജനറല്‍ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന്‌ 1991 ല്‍ യുവമോര്‍ച്ചയുടെ ഇടുക്കി ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നുള്ള മൂന്നു ടേമുകളില്‍ ജില്ലാ പ്രസിഡന്റായും പിന്നീട്‌ ആറു വര്‍ഷക്കാലം യുവമോര്‍ച്ചയുടെ സംസ്ഥാന സമിതി അംഗമായും പ്രവര്‍ച്ചിട്ടുണ്ട്‌ .(
http://youtu.be/nzA49wQ16kU) പതിനെട്ടാം വയസ്സില്‍ യുവമോര്‍ച്ചയുടെ ഇടുക്കി ജില്ലാ ജോയിന്റ്‌ കണ്‍വീനര്‍ എന്ന നിലയില്‍ യുവമോര്‍ച്ചയുടെ സംസ്ഥാന പ്രവര്‍ത്തക ടീമില്‍ എത്തി. പതിനാറ്‌ വര്‍ഷക്കാലം യുവമോര്‍ച്ചയുടെ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ഉണ്ടായിരുന്നു. രണ്ട്‌ ടേമുകളില്‍ ബിജെപി ഇടുക്കി ജില്ലാ മീഡിയാ സെല്‍ കണ്‍വീനറുടെ (http://youtu.be/nzA49wQ16kU)  ചുമതല വഹിക്കുകയും ചെയ്‌തിട്ടുണ്ട്‌. കുറച്ചു കാലം സജീവ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നു നിന്നു. ഇപ്പോള്‍ ബി.ജെ.പി.യുടെ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗമാണ്‌. (http://youtu.be/TBkC4ovJz34)

2008 മുതല്‍ 2010 വരെയുള്ള രണ്ടര വര്‍ഷക്കാലം പത്രപ്രവര്‍ത്തന രംഗത്ത്‌ ഒരു കൈ പരീക്ഷിച്ചു. ജന്മഭൂമി ദിനപത്രത്തിന്റെ ഇടുക്കി ജില്ലാ ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കി. ഈ കാലയളവില്‍ നിരവധി ശ്രദ്ധേയമായ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു......
ജന്മഭൂമി പ്രവര്‍ത്തനം അവസാനിപ്പിച്ചതിനുശ്ശേഷം ഇടുക്കി, എറണാകുളം ജില്ലകളിലായി സംപ്രേക്ഷണം ചെയ്യുന്ന വില്ലേജ്‌ ബ്രോഡ്‌കാസ്റ്റിംഗ്‌ കോര്‍പ്പറേഷന്‍ (വി ബി സി) എന്ന പ്രാദേശിക വാര്‍ത്താ ചാനലില്‍  (
http://youtu.be/uxPsQnbGR2w
Thodupuzha News 22 5 2014) എക്‌സിക്യൂട്ടീവ്‌ എഡിറ്ററുടെ ജോലി നിര്‍വ്വഹിച്ചു വരുന്നു........
നവമാധ്യമങ്ങളായ ട്വിറ്റര്‍, ബ്ലോഗ്‌, ഫേസ്‌ബുക്ക്‌ (
pls Visit and like New Page Arackal Santhosh
http://www.facebook.com/arackanthodupuzha) തുടങ്ങിയ സോഷ്യല്‍ മീഡീയാകളിലെ സജീവ സാന്നിദ്ധ്യമാകുവാനും ഇവകളിലൂടെ ദേശീയ ചിന്താധാരകളുടെ പ്രചരണത്തിനും എളിയ ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. അറയ്‌ക്കന്‍ കഥകള്‍ എന്ന ബ്ലോഗിലൂടെയും (Link: http://arackanvision.blogspot.com/2013/10/blog-post.html) കേസരി, ജന്മഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയും ആനൂകാലിക സംഭവങ്ങളിലെ കാഴ്‌ചപാടുകള്‍ വിശദീകരിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും അവയെ ഫേസ്‌ബുക്കും ട്വിറ്ററുമായി ബന്ധപ്പെടുത്തി ആശയവിനിമയത്തിന്‌ ശ്രമങ്ങള്‍ നടത്തി വരുന്നു. കൂടാതെ മറുനാടന്‍ മലയാളി എന്ന ഇന്റര്‍നെറ്റ്‌ പോര്‍ട്ടലില്‍ (http://www.marunadanmalayali.com/index.php?page=newsDetail&id=37332) എല്ലാ ചൊവ്വാഴ്‌ചകളിലും അനൂകാലിക വിഷയങ്ങളെ വിമര്‍ശന ബുദ്ധിയോടെ സമീപിക്കുന്ന ദോഷൈക ദൃക്ക്‌  (http://shar.es/6oPrH via @sharethis ) എന്ന പേരില്‍ ഒരു ആഴ്‌ച കോളവും ചെയ്‌തുവരുന്നു.
പലപ്പോഴായി പ്രസിദ്ധീകരിച്ച മുപ്പത്‌ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ചിതറിയ ചിന്തകള്‍ എന്ന പേരില്‍   (cHITHARIYA cHINTHAKALhttp://arackanvision.blogspot.in/2014/03/blog-post.html) ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 2013 മാര്‍ച്ച്‌ 23ന്‌ ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ്‌. ശ്രീധരന്‍ പിള്ള ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ ഹരി എസ്‌. കര്‍ത്തയ്‌ക്കു നല്‍കിയാണ്‌ (http://youtu.be/ZQi_6yfC1kI) പുസ്‌തകം പ്രകാശനം ചെയ്‌തത്‌.
രാഷ്‌ട്രീയ മാധ്യമ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ കലാ സാംസ്‌കാരിക, സേവന മേഖലകളിലെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്‌. 2005 മുതല്‍ ഞങ്ങള്‍ ചില സുഹൃത്തുക്കളുടെ ശ്രമഫലമായി തൊടുപുഴ കേന്ദ്രമായി ഇന്തോ ജപ്പാന്‍ സഹൃദ സന്നദ്ധ സംഘടനയായി പ്രവര്‍ത്തനം ആരംഭിക്കുകയും ഇപ്പോള്‍ ഇന്റര്‍ നാഷണല്‍ സംഘടനയായി മാറി കൊണ്ടിരിക്കുകയും ചെയ്യുന്ന ഫ്യൂജിഗംഗയാണ്‌ കലാ സാംസ്‌കാരിക, സേവന മേഖലകളിലെ പ്രധാന പ്രവര്‍ത്തന കേന്ദ്രം.ഫ്യൂജിഗംഗ പ്രസിദ്ധീകരണങ്ങളുടെ ചീഫ്‌ എഡിറ്ററുടേയും, സോഷ്യല്‍ വിംഗ്‌ ചെയര്‍മാന്റേയും ഉത്തരവാദിത്വങ്ങള്‍ നിലവില്‍ വഹിച്ചു വരുന്നു.
സാമൂഹ്യ സേവന രംഗത്തെ പ്രവര്‍ത്തന മികവിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നെഹൃയുവകേന്ദ്രയുടെ ഉപദേശക സമിതി അംഗമായും നോമിനേറ്റ്‌ ചെയ്‌തിട്ടുണ്ട്‌.
സഹകരണ സ്ഥാപനത്തിലെ താത്‌കാലിക ഗുമസ്ഥ പണി മുതല്‍ പച്ചക്കറി മൊത്തവ്യാപാരത്തില്‍ പങ്കാളിയാകുന്നതടക്കമുള്ള പലതരം തൊഴിലുകളും കച്ചവടങ്ങളും പരീക്ഷിച്ചുവെങ്കിലും കൂടുതല്‍ കാലം ഉറച്ചു നിന്നതും സാമ്പത്തിക നേട്ടങ്ങളും മറ്റും ഉണ്ടാക്കിയതും തുടരുന്നതുമായ തൊഴില്‍ ആധാരം എഴുത്ത്‌ മേഖലയിലാണ്‌.
തൊടുപുഴയ്‌ക്കടുത്ത്‌ വെങ്ങല്ലൂര്‍ അറയ്‌ക്കല്‍ എ എം രവീന്ദ്രന്‍ നായരുടേയും സാവിത്രിക്കുട്ടി അമ്മയുടേയും മൂന്ന്‌ ആണ്‍മക്കളില്‍ രണ്ടാമനായാണ്‌ ജനനം.


പെരുമ്പല്ലൂര്‍ കുറ്റിനാല്‍ വീട്ടില്‍ ശ്രീനയാണ്‌ ഭാര്യ. വിദ്യാര്‍ത്ഥികളായ ഭഗത്‌ എസ്‌ അറയ്‌ക്കലും ജഗത്‌ എസ്‌ അറയ്‌ക്കലും മക്കളാണ്‌. (http://youtu.be/6r47thGEDDA)

Adress:
Santhosh Arackal, Arackal House Vengalloor P.O. Pin 685 608, Thodupuzha 

email: 
arackantdpa@gmail.com

Phone:
09961747406
04862 201039 (R)
04862 227450 (O)




Comments